Wednesday 29 February 2012

ആര് ആര്‍ക്ക് അപരന്‍??



       തെരഞ്ഞെടുപ്പു വേളയില്‍ നാം കേള്‍ക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഒന്നാണ് തെരഞ്ഞെടുപ്പിലെ അപരന്‍മാരുടെ സാനിധ്യം. അപരന്മാര്‍ ഇത്ര വോട്ടു നേടി, അപരന്റെ സാനിധ്യം തെരഞ്ഞെടുപ്പു വിധിയെ സ്വാധീനിച്ചു അങ്ങനെ പലതും. സത്യത്തില്‍ ആരാണ് ശരിക്കും അപരന്‍?? എന്തിന്റെ അടിസ്ഥാനത്തിലാണ് അപരനെ തീരുമാനിക്കുന്നത്?? ഇന്നആളാണ് യാതാര്തമായത് ഇന്ന ആളാണ്‌ അപരന്‍ എന്ന് തീരുമാനിക്കുന്നതിന്റെ മാനടന്ടങ്ങള്‍ എന്തൊക്കെയാണ്??

       ഇവിടെ അപരനെ തീരുമാനിക്കുന്നത് പ്രമുഖ രാശ്ര്ടീയ കക്ഷിയുടെ സ്ഥാനാര്‍ഥിയെ യഥാര്‍ഥ സ്ഥാനാര്‍ഥി എന്നും അതെ പേര് തന്നെ ഉള്ള മറ്റൊരു സ്ഥാനാര്‍ഥിയെ അപരന്‍ എന്നും വിളിക്കുന്നു. അല്ലെങ്കില്‍ വിജയ സാധ്യത ഉള്ളതെന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് വിലയിരുത്താപ്പെടുന്ന സ്ഥാനാര്‍ഥിയെ യഥാര്‍ഥ സ്ഥാനാര്‍ഥി എന്നും അതെ പേര് തന്നെ ഉള്ള മറ്റൊരു സ്ഥാനാര്‍ഥിയെ അപരന്‍ എന്നും വിളിക്കുന്നു. ഇവിടെ അപരന്‍ എന്നാ സ്ഥാനം ആ  സ്ഥാനാര്‍ഥിക്ക് നേടിക്കൊടുക്കുന്നത് പേരിലെ സമാനത മാത്രമാണ്. അപ്രകാരം പേരില്‍ സമാനത ഉണ്ടാകുന്നത് കൊണ്ട് മാത്രം ഒരു സ്ഥാനാര്‍ഥി മറ്റൊരു സ്ഥാനാര്‍ഥിക്കോ, ഒരു വ്യക്തി മറ്റൊരു വ്യക്തിക്കോ അപരനാകുമോ??

       ഏതോരു പൌരനും തെരഞ്ഞെടുപ്പില്‍ മത്സ്സരിക്കുക എന്നത് അയാളുടെ അവകാശമാണ്. ഭരണഘടനയും അതിന്നുള്ള എല്ലാ സ്വാതന്ത്ര്യങ്ങളും അനുവദിച്ചു നല്‍കുന്നുണ്ട്. വോട്ടു ചെയ്യുന്നതിനുള്ള അവകാശം പോലെയാണ് തെരഞ്ഞെടുപ്പില്‍ മത്സ്സരിക്കുക എന്നതും. അവിടെ ആ സ്ഥാനാര്‍ഥി പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ വലിപ്പമോ വിജയസാധ്യതയോ ഒന്നും രണ്ടു സ്ഥാനാര്‍ഥികളെ തമ്മില്‍ വേര്‍തിരിച്ചു കാണുന്നതിനു കാരണമാകുന്നില്ല. വിജയിക്കുക എന്നാതാണ് മത്സ്സരിക്കുക എന്നാവിഷയത്തിലെ അന്തര്‍ലീനമായ വസ്തുത എന്നാണ് വെയ്പ്പ്.  മറ്റു എന്തൊക്കെ വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സ്സരിക്കുക എന്നതിന് പിറകില്‍ ഒരു സ്ഥാനാര്‍ഥിക്ക് ഉണ്ടെങ്കിലും അതൊന്നും പ്രസക്തമല്ല. എത്ര സ്ഥാനാര്‍ഥികള്‍ മത്സ്സരരംഗത്ത് ഉണ്ടെങ്കിലും അവരെ സമാനമായി കാണുകയും തെരഞ്ഞെടുപ്പില്‍ മല്സ്സരിക്കുന്നതിനു സമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയും, മുന്‍വിധികളും തെരഞ്ഞെടുപ്പു പ്രചരണത്തിലെ നിയമം അനുശാസിക്കുന്ന മാര്‍ഗ്ഗങ്ങള്‍ക്ക് പുറത്തുള്ളവയും വോട്ടര്‍മാരെ സ്വാധീനിക്കാതെ നോക്കുക എന്നിവയെല്ലാം നിരീക്ഷിക്കുന്നതിനും, നിയന്ത്രിക്കുന്നതിനും തെരഞ്ഞെടുപ്പു കമെഷനെ അധികാരത്തോടെ ചുമതലപ്പെടുത്തിയിരിക്കുകയും ചെയ്തിരിക്കുന്ന നമ്മുടെ രാജ്യത്തെ നിയമ വ്യവസ്ഥിതിയില്‍, തുല്യതയോടെ കാണേണ്ട രണ്ടു സ്ഥാനാര്‍ഥി കളില്‍  ഒരുവനെ പേരിന്റെ സമാനതകളുടെ അടിസ്ഥാനത്തില്‍ അപരന്‍ എന്ന് വിളിച്ചു ആക്ഷേപിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ മാധ്യമങ്ങള്‍ അത്തരം പ്രവര്‍ത്തികളില്‍ നിന്നും പിന്മാരേണ്ടത് തെരഞ്ഞെടുപ്പ് പ്രക്രീയകളോടും, പൌരന്റെ അവകാശങ്ങളോടും, ജനാധിപത്യത്തോടും ഉള്ള ആദരവ് പ്രകടിപ്പിക്കുന്നതിന് അത്യാവശ്യമാണ്.




[RajeshPuliyanethu,
Advocate, Haripad]