Showing posts with label A Political Talk............ Show all posts
Showing posts with label A Political Talk............ Show all posts

Tuesday, 4 June 2024

2024 ഒരു സോൾട്ട് ആന്റ് പെപ്പർ ജനവിധി!

 രാഷ്ട്രീയം വീക്ഷിക്കുന്നത് ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്ന നിലയിൽ 2024 ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ചെറിയ അനിഷ്ഠങ്ങളും വലിയ സന്തോഷങ്ങളും നൽകുന്നു... എൻ ഡി എ സർക്കാർ മൂന്നാമതും കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നു എന്നുള്ളതും ശ്രീ നരേന്ദ്ര മോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നു എന്നതും സന്തോഷത്തിന് വക നൽകുന്നു... ഒപ്പം തന്നെ ബി ജെ പി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിലേക്ക് എത്താതിരുന്നത് അല്പം വിഷമത്തിനും കാരണമാകുന്നു... എൻ ഡി എ യിലെ ഒരു ഘടകകക്ഷിയുടെ പ്രവർത്തകൻ എന്ന നിലയിൽ ഘടകകക്ഷികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു മുന്നണി സംവിധാനം ആയിരിക്കും ഇനി ഉണ്ടാകുന്നത് എന്ന നിലയിൽ സന്തോഷമുണ്ട്... ഒരു ജനാധിപത്യ വിശ്വാസി ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് ശക്തനായ ഒരു ഭരണാധികാരി നയിക്കുന്ന ഭരണ സംവിധാനവും ഒപ്പം ചോദ്യം ചെയ്യാൻ കെൽപ്പുള്ളതും അതിനാവശ്യമുള്ള അംഗബലവും ഉള്ള ഒരു പ്രതിപക്ഷവും ചേർന്ന പാർളമെൻറ് വിന്യാസത്തെയാണ്...  ഈ തെരഞ്ഞെടുപ്പിൽ അതുണ്ടായിരിക്കുന്നു എന്നത് പോസിറ്റീവായി കാണാവുന്നതാണ്... ചന്ദ്ര ബാബു നായിഡുവിനെ പോലെയും നിതീഷ് കുമാറിനെ പോലെയും രാഷ്ട്രീയ നൈതികതയ്ക്ക് വില കൽപ്പിക്കാത്തതും അഴിമതിക്ക് മടിക്കാത്തതും ഒപ്പം രാഷ്ട്രീയ താപ്പാനകളെന്ന് പേരെടുത്തിട്ടുമുള്ള വ്യക്തിത്വങ്ങൾ എപ്രകാരം ഭരണകാര്യങ്ങളിൽ ഇടപെടാൻ തുടങ്ങും എന്നുള്ളതും, സ്വതന്ത്രമായ തീരുമാനങ്ങൾ എടുത്തു മുന്നോട്ടു പോകാനുള്ള ഒരു സർക്കാരിൻ്റെ കെൽപ്പിനെ ഏതു വിധത്തിൽ ബാധിക്കും എന്നതും ആശങ്ക ഉളവാക്കുന്നു... ശ്രീ സുരേഷ് ഗോപി മിന്നുന്ന വിജയം കൈവരിച്ചതും അതുവഴി കേരള ജനതയ്ക്ക് എൻഡിഎ സഖ്യത്തിനോട് തൊട്ടുകൂടായ്മ ഇല്ല എന്ന സന്ദേശം നൽകിയതും സന്തോഷകരമായ കാര്യങ്ങളാണ്… കേരള സർക്കാരിൻറെ അങ്ങേയറ്റത്തെ ജനദ്രോഹ നടപടികൾക്കെരെയും, കെടുകാര്യസ്ഥതയുടെയും, അഴിമതിയുടെയും, അഹങ്കാരത്തിന്റെയും , ധാർഷ്ട്യത്തിന്റെയും, പര്യായമായ ഭരണ രീതികൾക്കെതിരെ ജനങ്ങൾ വിധി എഴുതിയത് ഏതു രാഷ്ട്രീയ പാർട്ടികൾക്കും മനസ്സിൽ സൂക്ഷിക്കാവുന്നതാണ്... കനൽ ഒരു തരിയായി തന്നെ ഇടം മാറി അവശേഷിക്കുന്നത് അലോസരപ്പെടുത്തുന്നതുമാണ്... എല്ലാം കൂട്ടി വായിക്കുമ്പോൾ ഒരു ""സോൾട്ടാൻ ആൻഡ് പെപ്പർ"" ജനവിധിയായിരുന്നു ഉണ്ടായതെന്ന് മനസ്സിലാക്കുന്നു...


വിജയിച്ച 543 എംപിമാരും രാജ്യത്തിൻറെ താൽപര്യത്തിനും അഭിവൃദ്ധിക്കും സുരക്ഷിതത്വത്തിനും വേണ്ടി പ്രവർത്തിക്കും എന്ന് നമുക്ക് വിശ്വസിക്കാം

...

മൂന്നാം എൻ ഡി എ സർക്കാരിന് എല്ലാവിധ ആശംസകളും...

Monday, 22 January 2024

രാജ്യം ചിരിക്കുമ്പോൾ കമ്മ്യൂണിസ്റ്റുകൾ കരയുന്നു!!!

     ഇന്ന് രാമ ജന്മഭൂമിയിൽ ശ്രീരാമചന്ദ്ര ഭഗവാൻറെ പ്രാണ പ്രതിഷ്ഠ നടക്കുമ്പോൾ രാജ്യം ഒന്നാകെ   ഉത്സവാഘോഷത്തിലാണ്... 

     വിഭിന്നങ്ങളായ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, കലാ, കായിക, ബിസിനസ് രംഗങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും ഉള്ളിന്റെയുള്ളിൽ ഒരു രാമനുണ്ടായിരുന്നു എന്ന സത്യം പുറത്തുകൊണ്ടുവന്ന സംഭവമായിരുന്നു പ്രാണപ്രതിഷ്ഠ... കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയിൽ ഏറ്റവും അധികം ഉച്ചരിക്കുന്ന നാമം രാമന്റെതാണ്... ചിലർ രാമൻ എന്ന ദൈവത്തെക്കുറിച്ച് സംസാരിക്കുന്നു... മറ്റു ചിലർ രാമന്റെ സ്വഭാവ സവിശേഷതകളെക്കുറിച്ച് സംസാരിക്കുന്നു... മറ്റു ചിലർ രാമൻറെ പോരായ്മകളെ കണ്ടെത്താൻ തലച്ചോറ് പഴുപ്പിക്കുന്നു... മറ്റു ചിലർ രാമൻറെ രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നു... ഏതു സംസാരവും രാമനിൽ തുടങ്ങി രാമനിൽ അവസാനിക്കുന്നു... അതാണ് ഈ ദിവസങ്ങളിലെ ഭാരതം... 

     രാജ്യം ഒന്നാകെ ഉത്സവാഘോഷങ്ങളിൽ രമിക്കുമ്പോൾ ഇവിടെ കണ്ണീർ കുടിക്കുന്ന ഒരു വിഭാഗമുള്ളത് കമ്മ്യൂണിസ്റ്റുകൾ ആണ്... അവർ എന്നും അങ്ങനെയാണ്, ഒന്നുകിൽ അവർ രാജ്യം ചിരിക്കുമ്പോൾ മൂക്ക് മുറിച്ചും ശകുനപ്പിഴ കാട്ടും എന്ന പോലെ കരഞ്ഞു കാട്ടും.. അല്ലെങ്കിൽ അവർ ഏതു വിധേനയും രാജ്യം കരഞ്ഞു കാണാൻ വേണ്ട പ്രവർത്തികൾ ചെയ്യും...

     രാജ്യത്തിന് പുറത്ത് ഉള്ള ശത്രുക്കളെക്കാളും രാജ്യത്തിൻ്റെ ഉള്ളിൽ നിന്നു കൊണ്ടു തന്നെ ഭാരതത്തിൻറെ വിഘടനമാണ് തങ്ങളുടെ ലക്ഷ്യം എന്ന് പ്രഖ്യാപിത നയത്തോടെ പ്രവർത്തിക്കുന്ന സംഘടനകളെക്കാളും അപകടകാരികളാണ് രാജ്യത്തിനുള്ളിലെ കമ്മ്യൂണിസ്റ്റുകൾ... ഇന്ത്യ ചൈന യുദ്ധം ഉണ്ടായപ്പോൾ പരസ്യമായി ചൈനയെ അനുകൂലിച്ചവരാണ് ഈ കമ്മ്യൂണിസ്റ്റുകൾ എന്ന് നമ്മൾ മറക്കരുത്... പരിക്കേൽക്കുന്ന ഇന്ത്യൻ സൈനികർക്ക് രക്തം കൊടുക്കണമെന്ന് ആഹ്വാനം ചെയ്തതിന്റെ പേരിലാണ് ശ്രീ വി എസ് അച്യുതാനന്ദനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി നടപടി സ്വീകരിച്ചത് എന്നും നമ്മൾ മറക്കരുത്... ഭാരതം ഒരു ആണവശക്തിയായപ്പോൾ ആദ്യം വിമർശിച്ചത് കമ്മ്യൂണിസ്റ്റുകളാണ്... ഭാരതത്തിൻറെ പാർലമെൻറിൽ ആക്രമണം നടത്തിയ അഫ്സൽ ഗുരുവിന് വേണ്ടി ശബ്ദമുയർത്തിയത് കമ്മ്യൂണിസ്റ്റുകളാണ്... മുംബൈ ആക്രമണ കേസിലെ അജ്മൽ കസബ് ആയിരുന്നു കമ്മ്യൂണിസ്റ്റുകളുടെ പ്രിയപ്പെട്ടവൻ... കസബിന്റെ മനുഷ്യാവകാശങ്ങളും, കസബിനെ തൂക്കിക്കൊല്ലാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങളുമായിരുന്നു കമ്മ്യൂണിസ്റ്റുകളുടെ മുൻഗണന... ഈ വിധം പിന്തുണകൾ നൽകാൻ കമ്മ്യൂണിസ്റ്റുകളെ പ്രേരിപ്പിച്ചത് യാതൊരുവിധ മനുഷ്യാവകാശ ചിന്തകളുമായിരുന്നില്ല; മറിച്ച് ഇവരെല്ലാം ഭാരതത്തിനെതിരെ പോരാടിയവരായിരുന്നു എന്ന മെറിറ്റ് മാത്രമായിരുന്നു കാരണം... സമീപകാലത്ത് ചൈന ഇന്ത്യൻ അതിർത്തിയിൽ കടന്നുകയറ്റം നടത്തിയപ്പോൾ, ഇന്ത്യൻ സൈനികരുടെ മരണത്തിന് കാരണമായപ്പോൾ ഒരു പ്രസ്താവന കൊണ്ടു പോലും ചൈനയെ എതിർക്കാൻ തയ്യാറാകാത്തവരാണ് ഇവിടുത്തെ കമ്മ്യൂണിസ്റ്റുകൾ... ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്തുകൊണ്ട് സർജിക്കൽ സ്ട്രൈക്ക് നടത്തിയപ്പോൾ വിമർശനവുമായി രംഗത്തു വന്നവരാണ് കമ്മ്യൂണിസ്റ്റുകൾ... കാനഡയും ഇന്ത്യയുമായി നയതന്ത്ര ബന്ധങ്ങളിൽ ഉലച്ചിൽ സംഭവിച്ചപ്പോൾ കാനഡയുടെ പക്ഷം പിടിച്ച് പരോക്ഷമായി ഇന്ത്യയെ വിമർശിച്ചവരാണ് കമ്മ്യൂണിസ്റ്റുകൾ... മുൻപ് പറഞ്ഞതുപോലെ കമ്മ്യൂണിസ്റ്റുകൾക്ക് ഭാരതം സന്തോഷിക്കുന്നത് ഇഷ്ടമല്ലാത്തവരാണ്...  

     നമ്മളെല്ലാവരും ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്, ഏതൊരു വിദേശരാജ്യവും ഇന്ത്യയുടെ തകർച്ചയെക്കുറിച്ചൊ ഇന്ത്യ ഏതെങ്കിലും വിഷയത്തിൽ പിന്നോട്ട് നിൽക്കുന്നു എന്ന വിധമൊ സംസാരിക്കുകയോ, പ്രസ്താവനകൾ നടത്തുകയോ ചെയ്താൽ തീർച്ചയായും ഇവിടത്തെ കമ്മ്യൂണിസ്റ്റുകൾ പിന്തുണയ്ക്കുന്നതും ചർച്ചകൾ നയിക്കുന്നതും ആ വിദേശീയ രാജ്യത്തിനെയോ, ഏജൻസിയെയൊ മാധ്യമത്തിനെയോ പിന്തുണച്ചു കൊണ്ടായിരിക്കും... സോഷ്യൽ മീഡിയയിലെ ഇടതുപക്ഷ വെട്ടുകിളികൾ ഈ അവസരങ്ങൾ എല്ലാം എപ്രകാരം "ഭാരതത്തെ പരിഹസിക്കാം" എന്ന ചിന്തയോടെ ഉപയോഗപ്പെടുത്തുന്നത് കാണാം... ഭാരതത്തിൻറെ സമാധാന അന്തരീക്ഷം നിരന്തരം തകർത്തു കൊണ്ടിരിക്കാൻ വൈദേശികർ കടത്തിവിട്ട വിഷമാണ് കമ്മ്യൂണിസം... ഭാരതത്തിൻറെ സമാധാന അന്തരീക്ഷം തകർക്കുന്നതിന് വേണ്ടി കമ്മ്യൂണിസ്റ്റുകൾ ഏറ്റവും ഫലപ്രദം എന്ന് കണ്ട വഴി ഈ നാട്ടിലെ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും രണ്ട് ചേരികളിൽ നിർത്തി തമ്മിലടിപ്പിക്കുക എന്നതാണ്... മതത്തിൻറെ പേരിൽ വെട്ടി മുറിക്കപ്പെട്ട ഒരു രാജ്യമാണ് നമ്മുടേത്... അതിനാൽ തന്നെ മത സംഘർഷങ്ങൾക്ക് ഈ മഹാരാജ്യത്ത് സാധ്യതകൾ ഏറെയാണ്... വിഭജനത്തിന്റെ മുറിവ് ഒരിക്കലും ഉണങ്ങാത്തതാണെന്ന തിരിച്ചറിവുള്ളവനാണ് കമ്മ്യൂണിസ്റ്റുകൾ.. അതുകൊണ്ടുതന്നെ അവർ ആ മുറിവിലേക്ക് നിരന്തരം ഉപ്പുവാരി പുരട്ടിക്കൊണ്ടിരിക്കും... ഭാരതത്തിൽ മുൻപ് സംഭവിച്ചിട്ടുള്ള മതപരമായ സംഘർഷങ്ങളെ എപ്പോഴും സമൂഹത്തിൽ ഓർമിപ്പിച്ചു നിർത്തി ആ മുറിവുകൾ ചോരയിറ്റ് വീഴുന്ന മുറിവുകളായി നിലനിർത്തുന്നത് കമ്മ്യൂണിസ്റ്റുകളാണ്... ബാബറി മസ്ജിദിന്റെ പതനവും തുടർന്ന് മുൻപോട്ട് സംഭവിച്ച കലഹങ്ങളും, സമാധാന ശ്രമങ്ങളും,  നിയമ പോരാട്ടങ്ങളും എല്ലാം കഴിഞ്ഞ് നിയമ പരിഹാരമായി തന്നെ ഉയർന്നുവന്ന രാമക്ഷേത്രവും പ്രാണ പ്രതിഷ്ഠയും; അങ്ങനെ എല്ലാ സംഭവങ്ങളോടും ഇവിടുത്തെ പൊതു സമൂഹവും മതവിഭാഗങ്ങളും സമരസപ്പെട്ട് സമാധാനപ്പെട്ടിരിക്കുന്നു... പക്ഷേ സസൂക്ഷ്മം നോക്കിയാൽ മനസ്സിലാകും ഭാരത രാജ്യത്തെ പൊതുസമൂഹവും മതവിഭാഗങ്ങളും സമരസപ്പെട്ട് സമാധാനത്തിൽ ആകാതിരിക്കാൻ ഇവിടെ ഏറ്റവും അധികം പ്രയത്നിക്കുന്നത് കമ്മ്യൂണിസ്റ്റുകളാണെന്ന സത്യം... ഈ സംഭവങ്ങൾക്കെല്ലാം സാക്ഷിയായ പഴയ തലമുറ വാർധക്യത്തിലെത്തപ്പെട്ടു പോവുകയോ കാലത്തിനു പിന്നിലേക്ക് മറഞ്ഞു പോവുകയോ ചെയ്തിട്ടുണ്ടെങ്കിൽ പോലും ഇവിടെ കമ്മ്യൂണിസ്റ്റുകൾ വൈരം പുതുതലമുറയിലേക്ക് പരമാവധി വളർത്താൻ ശ്രമിക്കുന്നു... ഇന്ത്യ മഹാരാജ്യത്തിൽ ഏറ്റവും അപകടകരമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് കമ്മ്യൂണിസ്റ്റുകളാണ്... കമ്മ്യൂണിസ്റ്റുകളുടെ ഈ ഗൂഢ ലക്ഷ്യങ്ങളെ മനസ്സിലാക്കാതെ കേരളത്തിൽ മാത്രമെങ്കിലും അനേകം ആൾക്കാർ അവരെ പിന്തുണയ്ക്കുന്നു... മറ്റു ചില വിഭാഗം തങ്ങളുടെ കാര്യസാധ്യങ്ങൾ കേരളത്തിൽ പ്രബലമായ പാർട്ടിയെ പിന്തുണച്ചാൽ സാധിക്കും എന്ന ഉദ്ദേശത്തോടെ കമ്മ്യൂണിസ്റ്റുകളെ പിന്തുണയ്ക്കുന്നു... ഏതുവിധേനയുമുള്ള കമ്മ്യൂണിസ്റ്റ് പിന്തുണയും പ്രത്യക്ഷമായും പരോക്ഷമായും ഭാരതം എന്ന മഹാരാജ്യത്തിന് വിനയായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല...

     അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ദിവസം ബാബറി മസ്ജിദിനെ കുറിച്ച് ഏറ്റവും അധികം സംസാരിച്ചുകൊണ്ടിരുന്നത് കമ്മ്യൂണിസ്റ്റ് നേതാക്കളാണ്... ബാബറി മസ്ജിദിന്റെ ചിത്രങ്ങൾ അടക്കം ഇസ്ലാം മത വിശ്വാസികളുടെ വിരോധവും, വൈരാഗ്യവും ഹിന്ദു സമൂഹത്തിനുമേൽ പടർന്നുകയറണം എന്ന ഉദ്ദേശത്തോടുകൂടി സോഷ്യൽ മീഡിയ ഹാൻ്റിലുകൾ കൈകാര്യം ചെയ്തത് കമ്മ്യൂണിസ്റ്റ് വെട്ടുകിളി കൂട്ടങ്ങളാണ്... പ്രാണ പ്രതിഷ്ഠാ സമയത്ത് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും രാമമന്ത്രങ്ങളുമായി വണങ്ങി നിന്നപ്പോൾ "'പള്ളിപ്പറമ്പിലെ രാമനാണ് അയോധ്യയിലുള്ളത്"' അതാണ് രാമൻ്റെ മേൽവിലാസം എന്നു പറഞ്ഞു പരിഹസിച്ചത് കമ്മ്യൂണിസ്റ്റുകളാണ്... ഭാരത രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഇസ്ലാമിക വിശ്വാസികളാരും തന്നെ കമ്മ്യൂണിസ്റ്റുകൾക്കൊപ്പം ചേർന്നു കൊണ്ട് രാമനെ പരിഹസിക്കുന്നതിനൊ, കമ്മ്യൂണിസ്റ്റുകൾ ആഗ്രഹിക്കുന്നതുപോലെ ഒരു മത ചേരിതിരിവിന് കല്ലുകൾ പാകുന്നതിന് തയ്യാറാകുന്നില്ല എന്നതാണ് നാടിൻറെ സമാധാനവും, കമ്മ്യൂണിസ്റ്റുകളുടെ ആശങ്കയും... ഭീഷണി ഉയർത്താൽ ശ്രമിക്കുന്നത് കമ്മ്യൂണിസ്റ്റുകൾക്കൊപ്പം പോന്ന ചില ഇസ്ലാമിക ഭീകര സംഘടനകൾ മാത്രമാണ്... അവരെ നേരിട്ട് പരാജയപ്പെടുത്തുക എന്നത് നാടിൻറെ ആവശ്യവുമാണ്...

     ഹിന്ദു മുസ്ലിം സംഘർഷങ്ങൾ എങ്ങനെയൊക്കെ സാധ്യമാക്കാം എന്ന നിദാന്ത പരിശ്രമത്തിനൊപ്പം തന്നെ ഹിന്ദുവിലെ പല ജാതീയ വിഭാഗങ്ങളെ തമ്മിലടിപ്പിച്ചു ഹിന്ദുവിന്റെ ഐക്യം ഒരിക്കലും സാധ്യമാകാതിരിക്കാൻ വേണ്ട പ്രവർത്തനങ്ങളും കമ്മ്യൂണിസ്റ്റുകൾ ചെയ്തുകൊണ്ടിരിക്കുന്നു... പല വിഭാഗങ്ങൾ തമ്മിൽ പലതരത്തിൽ നിൽക്കുന്ന സ്പർധയിൽ മാത്രമാണ് തങ്ങളുടെ രാഷ്ട്രീയ നിലനിൽപ്പ് എന്നു മാത്രം കരുതി പ്രവർത്തിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ... ആശയ ശുദ്ധി കൊണ്ടോ പ്രവർത്തി ശുദ്ധി കൊണ്ടോ യാതൊരു നിലനിൽപ്പും ഇല്ലാത്ത വിഭാഗമാണ് തങ്ങൾ എന്ന സ്വയം തിരിച്ചറിവോടെ തന്നെയാണ് കമ്മ്യൂണിസ്റ്റുകൾ പ്രവർത്തിക്കുന്നത്... അതേ തിരിച്ചറിവോടെ തന്നെ പൊതു സമൂഹവും കമ്മ്യൂണിസ്റ്റുകളെ അകറ്റി നിർത്തേണ്ടതും അവരുടെ പ്രചാരവേലകളിൽ അകപ്പെട്ടു പോകാതിരിക്കേണ്ടതും ഈ രാജ്യത്തിൻറെ നിലനിൽപ്പിനും പരമാധികാരം കാത്തുസൂക്ഷിക്കുന്നതിനും ജനങ്ങളുടെ സൗഹാർദ്ദപരമായ ജീവിതത്തിനും ആവശ്യമാണ്...

     രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ കർമ്മങ്ങളോടനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങളിലും മതസ്പർദ്ധ വളർത്തുന്നതിന് വിവിധങ്ങളായ രീതികളിൽ കമ്മ്യൂണിസ്റ്റുകൾ പരമാവധി പ്രയത്നിച്ചു... മുസ്ലിം സഹോദരങ്ങളുടെ കണ്ണീരാണ് തങ്ങളുടെ കണ്ണുകളിൽ കൂടി വരുന്നതെന്ന് തോന്നുവിതം അവർ കള്ളക്കണ്ണീർ പൊഴിച്ചു... അവർ ആക്രോശിച്ചു കാണിച്ചു... അവർ പലവിധമായ നാടകങ്ങൾ കളിച്ചു കാണിച്ചു... നമ്മൾ മനസ്സിലാക്കണം കമ്മ്യൂണിസ്റ്റുകൾ ലക്ഷ്യം ജനങ്ങൾക്കിടയിൽ സ്പർധ വളർത്തുകയും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും അതിനിടയിൽ സ്വന്തം രാഷ്ട്രീയവും,, ലക്ഷ്യങ്ങളും നടപ്പിലാക്കുകയും മാത്രമാണെന്ന്... മുൻപ് വിവരിച്ചതുപോലെ രാജ്യത്തിൻറെ എല്ലാ നിർണായക ഘട്ടങ്ങളിലും രാജ്യത്തെ തള്ളിപ്പറയുകയും, രാജ്യത്തിനെതിരെ പ്രവർത്തിക്കുകയും, രാജ്യത്തിന് അനുകൂലമായി സംസാരിക്കേണ്ട അവസരങ്ങളിൽ അതൊന്നും ചെയ്യാതിരിക്കുകയും ചെയ്ത ഒരു പ്രസ്ഥാനമാണ് രാമ ജന്മഭൂമിയിലെ പ്രാണപ്രതിഷ്ഠയുമായി നിബന്ധിച്ചു മുതലക്കണ്ണീരും, നീതിബോധവുമായി വന്നിരിക്കുന്നത് എന്ന് നമ്മൾ മനസ്സിലാക്കണം...

     കമ്മ്യൂണിസ്റ്റുകൾ ഈ രാജ്യത്ത് നടത്തിയ സമരങ്ങൾക്ക് എല്ലാം എതിരെ നേടിയ നേട്ടങ്ങളാണ് ഈ രാജ്യത്തിൻറെ വികസനവും നമ്മൾ അനുഭവിക്കുന്ന സൗകര്യങ്ങളും എന്ന സത്യവും ലഘുവാ യെങ്കിലും നമ്മൾ മനസ്സിലാക്കിയാൽ കമ്യൂണിസ്റ്റ് ആഹ്വാനങ്ങളുടെയും പരിഹാസങ്ങളുടെയുംപൊള്ളത്തരവും വഞ്ചനയും നമുക്ക് മനസ്സിലാക്കാൻ സാധിക്കും...

     ഒരിക്കലും രാജ്യത്തിനൊപ്പം ചിരിക്കാനോ രാജ്യം സന്തോഷിക്കുന്നത് കണ്ടുനിൽക്കാനോ താല്പര്യം ഇല്ലാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ

     ആ തിരിച്ചറിവ് നമുക്ക് ഉണ്ടായാൽ നമ്മുടെ രാജ്യം എന്നും തലയുയർത്തി പുഞ്ചിരി തൂകിനിൽക്കും

[Rajesh Puliyanethu

 Advocate, Haripad]

State Secratary, Nationalist Kerala Congress (NDA)


     

Saturday, 2 September 2023

ഭരണ പാർട്ടിയെ വിമർശിക്കാൻ...

 ✍️ Adv Rajesh Puliyanethu 

കേരള ഭരണത്തെയൊ ഭരണ പാർട്ടിയേയോ വിമർശിക്കണമെങ്കിൽ കുറഞ്ഞത് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം??

1) സ്വന്തം പേരിലൊ ഭാര്യ, മക്കൾ തുടങ്ങിയ അടുത്ത ബന്ധത്തിലുള്ളവരുടെ പേരിലൊ ഒരു തുണ്ട് ഭൂമി പോലും ഏറ്റവും കുറഞ്ഞത് കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷത്തിനിടയിൽ ഉണ്ടാകാൻ പാടില്ല... ((നിങ്ങൾ ആ ഭൂമിയിൽ ഒരു തെങ്ങിൽ തൈ വെയ്ക്കാനെടുത്ത കുഴി വരെ നിങ്ങളെ കുറ്റക്കാരനാക്കാൻ സാദ്ധ്യതയുണ്ട്...))

2)) കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷത്തിനിടയിൽ നിങ്ങൾ യാതൊരു കച്ചവട മൊ വ്യവസായമൊ ചെയ്തിരിക്കാൻ പാടില്ല... ((നിങ്ങൾ ആക്രി വിറ്റ വെള്ളക്കുപ്പികൾ വരെ കണക്കു ചോദിച്ചു കൊണ്ട് നിങ്ങളുടെ പിറകെ വരും))

3)) നിങ്ങൾ ജീവിത കാലത്ത് ഒരു സ്ത്രീയുമായും സംസാരിച്ചിരിക്കാനൊ ആശയവിനിമയം നടത്തിയിട്ടുണ്ടാകാനൊ, സമീപത്ത് പോയിട്ടുണ്ടാകാനോ പാടില്ല... ((നിങ്ങൾ നായകനായ പൈങ്കിളി കഥകൾ വെട്ടുകിളികൾ ആഘോഷിക്കുന്നത് കാണേണ്ടിവരും))

4)) നിങ്ങൾ നിലവിൽ ഒരു ഉദ്യോഗസ്ഥനോ, കച്ചവടക്കാരനൊ, കലാകാരനൊ ഒന്നുമാകാൻ പാടില്ല... ((അവയെല്ലാം വെച്ചു പൂട്ടി വീട്ടിലിരിക്കാൻ മാനസീകമായി തയ്യാറാണെങ്കിൽ കുഴപ്പമില്ല))

5)) നിങ്ങൾ ഒരിക്കലും നല്ല വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ടാവുകയൊ, നല്ല ഭക്ഷണം കഴിച്ചിട്ടുണ്ടാവുകയൊ ചെയ്തിരിക്കാൻ പാടില്ല... ഉണ്ടെങ്കിൽ തന്നെ അതിന്റെ ഒരു ഫോട്ടോ പോലും ഉണ്ടാകാൻ പാടില്ല... ((ഉണ്ടെങ്കിൽ നിങ്ങൾ പാവപ്പെട്ടവന്റെ പാർട്ടിനെതിരെ സംസാരിക്കാൻ യോഗ്യനല്ലാതാകുന്ന ഒരു ആർഭാടക്കാരൻ ആകുന്നതാണ്))

6)) നിങ്ങൾ ഒരിക്കലും ഒരു ക്ഷേത്രനടയിൽ പോവുകയൊ, തൊഴുകയൊ, നമസ്കരിക്കുകയൊ, വഴിപാടുകൾ നടത്തുകയൊ ചെയ്തിട്ടുണ്ടാകാൻ പാടില്ല... ((നിങ്ങൾ അന്ധവിശ്വാസിയും, പുരോഗമന വിരുദ്ധനും, പ്രാകൃതനും, ശാസ്ത്ര വിരുദ്ധനുമായി ചിത്രീകരിക്കപ്പെടും))

7)) നിങ്ങൾ ഒരിക്കൽ പോലും ഗുരുക്കന്മാരേയൊ, ആചാര്യന്മാരേയോ വണങ്ങുകയാ, പാദം തൊട്ടു തൊഴുകയൊ ചെയ്തിരിക്കാൻ പാടില്ല... ((നിങ്ങൾ നട്ടെല്ലില്ലാത്തവനും നാറിയും പാദസേവകനുമായി മാറുന്നതായിരിക്കും))

8)) നിങ്ങൾ കേന്ദ്ര സർക്കാരിന്റെ മുൻ കാല തീരുമാനങ്ങളെ വിമർശിച്ചിട്ടുണ്ടാകണം... നിങ്ങൾക്ക് കേന്ദ്ര തീരുമാനങ്ങളോട് മതിപ്പായിരുന്നോ എന്ന നിങ്ങളുടെ സ്വതന്ത്ര നിലപാടുകൾക്ക് യാതൊരു പ്രാധാന്യവുമില്ല... ((അല്ലെങ്കിൽ നിങ്ങൾ ഫാസിസ്റ്റും വർഗ്ഗീയ വാദിയും ആയി മാറുന്നതാണ്...))

9)) നിങ്ങൾ യോഗി ആദിത്യനാഥിന്റെയും UP യിലെ സംഭവവികാസങ്ങളുടേയും നിരന്തര വിമർശകൻ ആയിരുന്നിരിക്കണം... ((അല്ലെങ്കിൽ നിങ്ങൾ ആർക്കെതിരെയും വിമർശനം ഉന്നയിക്കാൻ യോഗ്യനല്ലാതാകുന്നതാണ്))

10)) പ്രളയ കാലവും, കോവിഡ് കാലവും അതിജീവിച്ചത് പിണറായിയുടെ പ്രത്യേക വൈഭവവും ഏക്ഷനും കൊണ്ടാണെന്ന് നിങ്ങൾ സോഷ്യൽ മീഡിയയിൽ നിരന്തരം പോസ്റ്റിട്ടിട്ടുണ്ടാകണം... ((അല്ലെങ്കിൽ നിങ്ങൾ സംസ്ഥാന ദ്രേഹിയായി വാഴ്ത്തപ്പെടുന്നതാണ്))

നിങ്ങൾ ഇത്രയും ഇത്രത്തോളം വരുന്ന മറ്റു നൂറു നിബന്ധനകളും പൂർത്തീകരിച്ചിട്ടുള്ളവനും, അല്പം പോലും മരണഭയമില്ലാത്തവനും ആണെങ്കിൽ ""ധൈര്യപൂർവ്വം" കേരള സർക്കാരിന്റെ പോരായ്മകളെ വിമർശിച്ചു കൊള്ളുക...

Sunday, 6 December 2020

ബി ജെ പി ക്ക് വോട്ടു ചെയ്യൂ... ജനക്ഷേമ വികസ്സനത്തിൽ പങ്കാളിയാകൂ...

      തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി.. ശബ്ദപ്രചാരണത്തിന്റെ ഏതാനും മണിക്കൂറുകളും, നിശബ്ദ പ്രചാരണത്തിന്റെ ഒരു ദിവസ്സവും കടന്നാൽ നമ്മൾ ഓരോരുത്തരും പോളിംഗ് ബൂത്തിൽ എത്തുകയാണ്... ഓർക്കുക,, ഒരു വാർഡിന്റെ അല്ലെങ്കിൽ ഡിവിഷന്റെ പ്രതിനിധി എന്ന് പറയുന്നത് ഓരോ വ്യക്തിയേയും നേരിട്ടറിഞ്ഞു പ്രതിനിധീകരിക്കുന്ന ആളാണ്... നമ്മുടെ മുൻപിൽ വോട്ടു ചോദിച്ചു വരുന്ന വ്യക്തിക്കും, അവർ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിനും അവരുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളിൽക്കൂടിയും, സമീപനങ്ങളിൽക്കൂടിയും, നിലപാടുകളിൽക്കൂടിയും നമ്മുടെ മുൻപിൽ വോട്ടു ചോദിച്ചു വരുന്നതിന് അർഹത ഉണ്ടോ എന്നുകൂടി നമ്മൾ വിലയിരുത്തണം...

     ഭാരതീയ ജനതാപാർട്ടി ജനങ്ങളുടെ മുൻപിൽ വോട്ടു ചോദിച്ചു ചെല്ലുന്നത് ശ്രീ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ രാജ്യത്തു നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ്... ആ വികസ്സന പ്രവർത്തനങ്ങൾ ജനക്ഷേമത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു എന്ന് ആർക്കും നിസ്സംശയം പറയാം... രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ സംരക്ഷിച്ചു പിടിക്കുകയും, കള്ളപ്പണവും, കള്ളനോട്ടും ഇല്ലാതാകുമെന്നും പ്രഖ്യാപിച്ചു നടപ്പിലാക്കിയ നോട്ടു നിരോധനം വിമർശകർ പോലും രാജ്യത്തിനു ഗുണകരമായി എന്ന് അംഗീകരിച്ചു.. നോട്ടു നിരോധനത്തിന് നാലുവർഷങ്ങൾക്കിപ്പുറം വിമർശകർ പലരും വിവിധ കുറ്റകൃത്യങ്ങളിൽ ജയിലിൽ ആയി... മടിയിൽ ഘനമില്ലാത്ത സാധാരണക്കാരന് ഒരു രൂപപോലും നഷ്ടപ്പെട്ടില്ല... അതുവഴി രാജ്യസുരക്ഷക്ക്‌ ഭീഷണിയായി നിന്ന ഫണ്ടിംഗ് തടയാനും സർക്കാരിനു കഴിഞ്ഞു.. രാജ്യത്ത് അങ്ങോളമിങ്ങോളമായി ഒൻപതു കോടി ശൗചാലയങ്ങൾ സ്ഥാപിച്ചുകൊണ്ട് സമൂഹത്തിലെ ഇല്ലായ്മകളുടെ നടുവിൽ കഴിയുന്നവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിവർത്തിച്ചു നല്കി... ബി ജെ പി കക്കൂസ് രാഷ്ട്രീയം കളിക്കുന്നു എന്ന് പരഹിസ്സിച്ച പ്രതിപക്ഷം യഥാർഥത്തിൽ കഷ്ടത അനുഭവിക്കുന്ന സാധാരണക്കാരനെയാണ് പരിഹസിച്ചത്... ഉജ്ജ്വൽ യോജനയിൽക്കൂടി സാധാരണക്കാരന്റെ ഭവനങ്ങളിൽ ഗ്യാസ് അടുപ്പുകൾ എത്തിച്ചു... മോദിജിയുടെ ആഹ്വാനത്തെ ഉൾക്കൊണ്ട് രണ്ടു കോടിയോളം ജനങ്ങൾ ഗ്യാസ് സബ്‌സിഡി ഉപേക്ഷിച്ചു പ്രധാനമന്ത്രിയോടൊപ്പം നിന്നു... രാജ്യ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിച്ചു... ചൈനയോടും, പാകിസ്താനോടും കരുത്തിന്റെ ശബ്ദത്തിൽ പ്രതികരിച്ചുകൊണ്ട് രാജ്യത്തിന്റെ ശക്തിയും, ആത്മാഭിമാനവും ഉയർത്തിക്കാട്ടി... ലോകരാജ്യങ്ങളോട് നയപരമായ സൗഹൃദം സ്ഥാപിച്ചുകൊണ്ട് നയതന്ത്രപരമായി ഭാരതത്തെ ശക്തമാക്കി... ആർട്ടിക്കിൾ 370 റദ്ദു ചെയ്തുകൊണ്ട് അഖണ്ഡഭാരതം എന്ന ആശയത്തെ അന്വർത്ഥമാക്കി... ജി സ് ടി നടപ്പിലാക്കികൊണ്ട് നികുതി വരുമാനം വർദ്ധിപ്പിച്ചു... തൊഴിലുറപ്പു വേതനം ആയിരം രൂപയിൽ മുകളിലാക്കി നിജപ്പെടുത്തി... മുദ്രാ ലോണുകൾ വഴി അനേകം ചെറുപ്പക്കാർക്കും,, സംരംഭകർക്കും വ്യവസായ പദ്ധതികൾക്ക് വഴിതുറന്നു..  'ബേട്ടി ബചാവോ, ബേട്ടി പഠാവോ' എന്ന പദ്ധതിയിലൂടെ രാജ്യത്തെ പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കി... പ്രധാനമന്ത്രി ആവാസ് യോചനയിൽക്കൂടി രാജ്യത്തെ ഭവനരഹിതർക്ക് സ്വന്തമായി വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കി... രാജ്യത്ത് ആകമാനം ഒൻപതു കോടി വീടുകൾ ഇതിനോടകം തന്നെ പൂർത്തീകരിക്കപ്പെട്ടു... രാമക്ഷേത്രം എന്ന ഒരു ജനതയുടെ ആവശ്യത്തിന് തറക്കല്ലിട്ടു... മുത്തലാക്ക് നിരോധിച്ചു കൊണ്ട് മുസ്ളീം വനിതകളുടെ സാമൂഹിക- കുടുംബ ജീവിതത്തിന് കരുത്തു പകർന്നു... അതുവഴി മുഴുവൻ മുസ്ളീം സമുദായത്തിന്റെയും ക്ഷേമം ഉറപ്പുവരുത്തി... രാജ്യം കണ്ടത്തിലെ ഏറ്റവും ചുരുങ്ങിയ നിലയിൽ പണപ്പെരുപ്പം എത്തിക്കാൻ കഴിയുകയും അതുവഴി സാമ്പത്തിക രംഗത്തെ സുസ്ഥിരമാക്കാനും കഴിഞ്ഞു... സർജിക്കൽ സ്ട്രൈക്ക് പോലെയുള്ള ശക്തമായ നടപടികളിൽക്കൂടി ഭീകരപ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിട്ടു.. രാജ്യത്തു പതിനഞ്ചു പുതിയ AIIMS സ്ഥാപിച്ചു.. മുപ്പത്തി അഞ്ചു പുതിയ വിമാനത്താവളങ്ങൾ പ്രവർത്തനക്ഷമമാക്കി... ട്രാന്സ്ജെന്ഡേഴ്സ് ആക്ട് പാസ്സാക്കിക്കൊണ്ട് സമൂഹത്തിൽ ആരും ശ്രദ്ധിക്കാതെ പോയ വലിയ ഒരു വിഭാഗത്തിന് അഭിമാനവും പരിരക്ഷയും നൽകി... രണ്ടു ലക്ഷത്തോളം കിലോമീറ്ററുകൾ പുതിയ ഹൈ വേ യാഥാർഥ്യമായി... മോട്ടോർ വെഹിക്കിൾ നിയമങ്ങളിൽ കൊലോചിതമായ പരിഷ്‌ക്കാരങ്ങൾ കൊണ്ടുവന്ന് റോഡു സുരക്ഷ ഉറപ്പുവരുത്തി... നിലവാരം കൂടിയ ബുള്ളറ് പ്രൂഫ് കവചങ്ങൾ ഉൾപ്പടെ അത്യാധുനിക ആയുധങ്ങൾ നൽകി സേനയെയും നാടിനെയും ഒരുപോലെ സുരക്ഷിതമാക്കി... ഭാരതത്തിൽ പഠിച്ചിറങ്ങുന്ന  വിദ്യാർത്ഥിക്കും‌ ലോകത്തെ ഏതൊരു മികച്ച സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങുന്ന ഏതോരുവനോടും മൽസരിക്കാൻ കഴിയും വിധം വിദ്യാഭ്യാസ്സ രംഗം ഭാവനാ പൂർണ്ണമായി പരിഷ്കരിച്ചു...ഏഴു പുതിയ ഐഐടികൾ, ഐഐഎമ്മുകൾ സ്ഥാപിച്ചു വിദ്യാഭ്യാസ്സ രംഗത്ത് വിപ്ലവം സൃഷ്ടിച്ചു... കാർഷിക വിളകൾക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തിക്കൊണ്ട് വിളകൾ നശിച്ചു പോകുന്നതിന്റെ പേരിലെ കർഷക ആത്മഹത്യകൾ ഇല്ലാതാക്കി... എല്ലാ കർഷകർക്കും വർഷം തോറും 6000 രൂപാ വീതം ലഭ്യമാക്കുന്ന PM കിസാൻ പദ്ധതി നടപ്പിലാക്കി കർഷക വൃത്തിക്ക് മിനിമം വേദനം ഉറപ്പുവരുത്തി... ഇന്ത്യയെ ലോകത്തിലെ രണ്ടാമത്തെ സോളാർ ശക്തിയാക്കി... സ്റ്റീൽ,,  മൊബൈൽ ഫോൺ ഉൽപ്പാദനങ്ങളിൽ ലോകത്തിൽ രണ്ടാമത് സ്ഥാനം ഭാരതത്തിനു നേടാൻ കഴിഞ്ഞു... ലോകത്തിലെ നാലാമത്തെ വാഹന ഉത്പാദക രാജ്യമായി ഭാരതം മാറിയതോടെ ഓട്ടോ മൊബൈൽ രംഗത്തു നിന്നുള്ള നികുതി വരുമാനം കുത്തനെ ഉയർന്നു... പോസ്റ്റ് ഓഫീസുകളിൽ  ബാങ്കിങ് സംവിധാനങ്ങൾ കൂടി നടപ്പിലാക്കിയത് വഴി പോസ്റ്റൽ മേഖലയിലെ തൊഴിൽ നഷ്ടം,, വരുമാന നഷ്ടം എന്നിവ കുറക്കാനും സമൂഹത്തിലെ എല്ലാവർക്കും ബാങ്കിങ്ങ് സൗകര്യങ്ങൾ പരിചയപ്പെടുത്തുവാനും കഴിഞ്ഞു... ചിട്ടയായ സാമ്പത്തിക മാനേജ്മെൻ്റിൽക്കൂടി ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികളിൽ വൻ കുറവ് സാദ്ധ്യമാക്കി... രണ്ട് ലക്ഷം കോടി ഇന്ധന കടം അടച്ചു തീർത്തു... ലോകത്തിലെ ഏറ്റവും വലുതും മികച്ചതുമായ ആരോഗ്യ പദ്ധതി ആയുഷ്മാൻ ഭാരത് നടപ്പിലാക്കി സ്വകാര്യ ആശുതിപത്രികളിൽ പോലും സാധാരണക്കാരന് ചികിൽസാ സൗകര്യം ഉറപ്പുവരുത്തി.. മൊത്ത GDP യുടെ സ്ഥാനത്തിൽ ഇന്ത്യ പതിനൊന്നാം സ്ഥാനത്തു നിന്നും അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു... കോവിഡ് കാലത്തു മൂന്നു സാമ്പത്തിക ഉത്തേജന പാക്കുകളിൽക്കൂടി നാല്പതുലക്ഷം കോടിരൂപ പൊതു സാമ്പത്തിക രംഗത്തേക്ക് വിന്യസിച്ചു... മേക്ക് ഇൻ ഇന്ത്യ എന്ന മഹത്തായ പദ്ധതിയിൽക്കൂടി രാജ്യം വ്യവസ്സായിക, സാമ്പത്തിക മേഖലയിൽ സ്വയം പര്യാക്തമാകുകയും,, തൊഴിലവസ്സരങ്ങൾ വർദ്ധിക്കുകയും ചെയ്തു... 

     കഴിഞ്ഞ ആറുവർഷ കാലയളവിനുള്ളിൽ ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തു നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളിൽ ഏതാനും ചിലതു മാത്രമാണ് ഇവിടെ എടുത്തെഴുതാൻ കഴിഞ്ഞത്... 

     ബി ജെ പി യുടെ സ്ഥാനാർഥികൾ ജനങ്ങൾക്കു മുൻപിൽ വെയ്കുന്നത് ഈ വികസ്സന പ്രവർത്തനങ്ങളുടെയെല്ലാം ഗുണഫലം ഇവിടുത്തെ ഓരോ വ്യക്തിയിലേക്കും എത്തിച്ചിരിക്കും എന്ന ഉറപ്പാണ്... "ബി ജെ പി യെ ജയിപ്പിച്ചു വിട്ടിട്ട് അവർ എന്തു ചെയ്യാനാ" എന്ന് വർഷങ്ങൾക്ക് മുൻപ് ഇവിടുത്തെ വോട്ടർമാരോടു ചോദിച്ച ചോദ്യം ഇടതു- വലതന്മാർ ആവർത്തിച്ചപ്പോൾ ജനം തന്നെ നേരിട്ടു മറുപടി കൊടുക്കുന്ന കാഴ്ചയും ഈ തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ കാണാൻ കഴിഞ്ഞു... "ബി ജെ പി വന്നാലേ ഇവിടെ ജനക്ഷേമമായി എന്തെങ്കിലും നടക്കൂ" എന്ന് ജനങ്ങൾ മനസ്സിലാക്കിയിരിക്കുന്നു എന്നത് ശുഭ സൂചകമാണ്...

     കേരള ഭരണം ലഭിക്കുമ്പോഴെല്ലാം അഴിമതിയും, സ്വജന പക്ഷപാതവും മാത്രമാണ് ഇടതു- വലതന്മാർ ഇവിടെ നടപ്പിലാക്കിയിട്ടുള്ളത്... യുഡിഫ് ഭരണത്തിലെ അഴിമതിയുടെ ഏറ്റവും ഉയരം കണ്ടാണ് ഇവിടുത്തെ ജനത എൽ ഡി ഫ് നെ വിജയിപ്പിച്ചതെന്ന് നമ്മൾ മറക്കരുത്... "എൽ ഡി എഫ് വരും എല്ലാം ശരിയാകും" എന്ന കപട വാക്ദാനം വിശ്വസ്സിച്ചു വഞ്ചിതരായ ഒരു ജനതയാണിവിടെ ഉള്ളത്... ആറര വർഷക്കാലം കൊണ്ട് ഈ മഹാരാജ്യത്ത് ഇത്രയധികം വികസനപ്രവർത്തനങ്ങൾ നടത്തിയിട്ടും അഴിമതിയുടെ കാമ്പുള്ള ഒരു ആരോപണം പോലും ബി ജെ പി സർക്കാരിന് നേരിടേണ്ടിവന്നിട്ടില്ല എന്നതിന് ഇവിടുത്തെ വോട്ടർമാർ പ്രഥമ പരിഗണന നല്കണം... മോഹന വാക്ദാനങ്ങളുമായി നിങ്ങളുടെ മുൻപിലെത്തുന്ന ഇടതു- വലതന്മാർക്ക് വോട്ടർമാർ ആവശ്യത്തിലധികം അവസ്സരങ്ങൾ നല്കിയിരുന്നു എന്ന് വിസ്മരിക്കരുത്... നിങ്ങൾക്ക് ചുറ്റുവട്ടത്തുതന്നെ നടന്ന പഞ്ചായത്ത്- മുൻസിപ്പാലിറ്റി പ്രവർത്തനങ്ങളെ വിലയിരുത്തി നോക്കൂ... ഇടതു- വലതു രാഷ്ട്രീയത്തിന്റെ കെടുകാര്യസ്ഥതയോ,, സ്വജന പക്ഷപാതമോ,, അഴിമതിയോ,, മുതലെടുപ്പുകളോ അങ്ങനെ എന്തെങ്കിലും നിങ്ങൾക്ക് കാണുവാൻ കഴിയും... ""മാറി ചിന്തിക്കില്ല"" എന്ന നിങ്ങളുടെ ബുദ്ധിയെ വിലകുറച്ചു കണ്ടുള്ള ഉറപ്പാണിവരുടെ ധൈര്യം എന്ന് നമ്മൾ മറന്നു പോകരുത്...

     ബി ജെ പിക്ക് വിജയ സാദ്ധ്യത കൂടിയ വാർഡുകളിൽ ഇടതു- വലതന്മാർ പരീക്ഷിച്ചു വിജയിച്ച ഒരു പൂഴിക്കടകൻ അടവുണ്ട്... ഏതെങ്കിലും ഒരു സ്ഥാനാർഥിയുടെ ഭാഗത്തേക്ക് ബി ജെ പി വോട്ടു മറിച്ചു എന്ന് വ്യാജ പ്രചാരണം അഴിച്ചു വിടുക... അത് ജനങ്ങളെ വിശ്വസിപ്പിക്കാനായി ചില ജിമ്മിക്കുകളും കാണിക്കുക... സത്യത്തിൽ ഒരു വോട്ടറെ ചതിയിൽക്കൂടി സ്വന്തമാക്കുന്ന ഇടതു- വലതന്മാരുടെ ഹീനമായ തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നു അതെല്ലാം... നിഷ്കളങ്കരായ ചില വോട്ടർമാർ മുൻകാലങ്ങളിൽ ഈ ചതികളിൽ വീണുപോയിട്ടുണ്ടെന്നതും വിസ്മരിക്കാൻ കഴിയില്ല... 


     ""വോട്ടു പാഴാക്കുന്നതെന്തിനാ, ബി ജെ പി ക്ക് വോട്ടു ചെയ്തിട്ടെന്തിനാ..."" ഇതാണ് ഇടതു- വലതന്മാരുടെ പത്തൊമ്പതാമത്തെ അടവ്... പക്ഷെ ഈ തെരഞ്ഞെടുപ്പു വേളയിൽ  ഈ അടവിറക്കിയവരോട് ""ബി ജെ പി ക്ക് വോട്ടു ചെയ്താലേ ഞങ്ങളുടെ വോട്ടിനു വിലയുണ്ടാകൂ"" എന്ന് ശക്തമായി മറുപടി പറഞ്ഞ അമ്മമാരെയും സഹോദരിമാരേയും ഉൾപ്പടെ ഉള്ളവരെ കാണാൻ കഴിഞ്ഞത് നമ്മുടെ ജനാധിപത്യം ശക്തി പ്രാപിക്കുന്നതിന്റെ ശുഭ സൂചകങ്ങളായി...

    തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ചു വരുന്ന ബി ജെ പി വാർഡുകളിൽ ക്ഷേമപ്രവർത്തനങ്ങൾ ജാതി- മത-രാഷ്ട്രീയ ചിന്തകൾക്കപ്പുറമായി നടപ്പിലാക്കും എന്ന കാര്യത്തിൽ യാതൊരു സംശയത്തിന്റെയും ആവശ്യമില്ല... ബി ജെ പി ഒരു വാർഡിൽ വിജയിച്ചു വന്നാൽ ക്ഷേമപ്രവർത്തനങ്ങൾ കൊണ്ടു മാത്രം അതൊരു സ്ഥിരം ബി ജെ പി വാർഡ് ആയി മാറും എന്ന് ഇടതു- വലതന്മാർ ഭയക്കുന്നു... മേൽഘടകങ്ങളിൽ മുതൽ ഒത്തുതീർപ്പു രാഷ്ട്രീയം ശീലിച്ച ഇടതു- വലതന്മാർ ജനാധിപത്യത്തെ കാറ്റിൽ പറത്തി ജനങ്ങളെ വഞ്ചിച്ചു തങ്ങളുടെ വിജയം ഉറപ്പിക്കാൻ ശ്രമിക്കുന്നു... 

     പ്രിയപ്പെട്ട സംവധിദായകരേ,, നിങ്ങൾ ചിന്തിക്കൂ,, ബി ജെ പി ക്കെതിരെ എന്തെല്ലാം ആരോപണങ്ങൾ എതിർ കക്ഷികൾ പോയ കാലങ്ങളിൽ ഉയർത്തി?? എല്ലാം കള്ളവും, പൊള്ളയുമായിരുന്നെന്ന് കാലംകൊണ്ട് തെളിയിക്കപ്പെട്ടില്ലേ?? ബി ജെ പി അധികാരത്തിൽ വന്നാൽ മുസ്ളീം ജനം പീഢിപ്പിക്കപ്പെടും എന്ന പ്രചാരണം ആ കള്ളങ്ങളിൽ ഒന്ന് മാത്രമായിരുന്നില്ല?? ഇന്ന് നരേന്ദ്രമോദി സർക്കാരിന്റെ ഭരണത്തിൻ കീഴിൽ ഏറ്റവും സംതൃപ്തരായ വിഭാഗങ്ങളിൽ ഒന്നല്ലേ ഇസ്ളാം സമൂഹം?? അവരെയല്ലേ വടക്കേ ഇന്ത്യയിലെ ബി ജെ പി യുടെ പ്രധാന വോട്ടു ബാങ്കുകളാക്കി കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കണ്ടത്?? അതേ സമയം ഇടതു- വലതന്മാരുടെ രാഷ്ട്രീയം വിലയിരുത്തുക... അഴിമതിയും,, സ്വജന പക്ഷപാതവും,, കെടുകാര്യസ്ഥതയും,, വഞ്ചനയും,, രാഷ്ട്രീയ അവിശുദ്ധ ബന്ധങ്ങളും മാത്രമല്ലേ അവരിവിടെ കാട്ടിയിട്ടുള്ളൂ..?? നമ്മൾ ചിന്തിക്കണം,, നമ്മൾ വഞ്ചിതരാകണോ എന്ന്... ഒരിക്കലും ഇടതു- വലതന്മാരുടെ പൊള്ളയായ വാക്ദാനങ്ങളിലും,, തെരഞ്ഞെടുപ്പു ജിമ്മിക്കുകളിലും വീണുപോയി നമ്മൾ വഞ്ചിതരാകില്ലെന്നു തീരുമാനിക്കണം... 

നമ്മൾ ഉറച്ച തീരുമാനമെടുക്കണം...

മാറ്റത്തിനായി,, വികസനത്തിനായി,, ക്ഷേമത്തിനായി,, നീതിക്കായി ഇത്തവണ എൻ്റെ വോട്ട് ബി ജെ പിക്ക് തന്നെയെന്ന്... 

ഞാൻ അഭ്യർത്ഥിക്കുന്നു... പോളിംഗ് ബൂത്തിൽ ചെല്ലുമ്പോൾ 'താമര' ചിഹ്നം മാത്രം തിരയുക... താമര ചിഹ്നത്തിൽ വോട്ടു ചെയ്തു മടങ്ങുക... 

തീർച്ചയായും 

അഴിമതിരഹിത- 

പക്ഷപാതരഹിത- 

ജനക്ഷേമ വികസ്സനം ഇവിടെ നടപ്പിലാകും... 

തീർച്ച...

[Rajesh Puliyanethu
 Advocate, Haripad]   

ഗുരുജി ഗോൾവാൾക്കറിന്റെ പേരിൽ സ്ഥാപനങ്ങൾ ഉയരട്ടെ....


തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ കാമ്പസിന് "ശ്രീ ഗുരുജി മാധവ് സദാശിവ ഗോൾവാൾക്കർ നാഷണൽ സെന്റർ ഫോർ കോംപ്ലക്സ് ഡിസീസ് ഇൻ കാൻസർ ആൻഡ് വൈറൽ ഇൻഫെക്ഷൻ" എന്ന് പേരിടാൻ തീരുമാനിച്ചിരിക്കുന്നുഎന്ന വാർത്ത അങ്ങേയറ്റം സ്വാഗതാർഹമാണ്.. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സ്ഥാപകന്റെ പേരു നൽകുന്നു എന്നതിൽ കൂടുതൽ സന്തോഷം ആ നാമകരണത്തിനോട് അനുബന്ധിച്ചു ഉയർന്നു വരുന്ന വിവാദങ്ങളാണ്.... ആ വിവാദങ്ങൾ ഗുരുജിയെക്കുറിച്ചു മലയാളികൾ കൂടുതൽ പഠിക്കാൻ കാരണമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു... ദേശീയതയെ അപമാനമായിക്കാണുന്ന രാജ്യത്തെ ഒറ്റുകാരുടെ അസത്യപ്രചരങ്ങണളെ തിരിച്ചറിയാൻ ഈ വിവാദങ്ങൾ ഇടയാകട്ടെ എന്ന് പ്രാർഥിക്കുന്നു... 


     രാജ്യത്തിന്റെ തെക്കേ അറ്റത്തുമാത്രം കാണുന്ന സി പി എം എന്ന രാഷ്ട്രീയ കക്ഷിക്ക്‌ പ്രാദേശിക നേട്ടത്തിനായി ഗുരുജിയെ എന്തു പുലഭ്യവും പറയാം... എന്നാൽ ശ്രീ നെഹ്‌റു സ്വാതന്ത്ര്യ ദിന പരേഡിൽ ഇന്ത്യൻ മിലിട്ടറിക്കൊപ്പം പരേഡ് ചെയ്യാൻ ക്ഷണിച്ച പ്രസ്ഥാനത്തിന്റെ സ്ഥാപകനെ,, ഇന്ദിരാഗാന്ധി പാർലമെന്റിൽ പ്രകീർത്തിച്ചു സംസ്സാരിച്ച വ്യക്തിയെക്കുറിച്ചു കോൺഗ്രസ്സിന് എങ്ങനെ ഈ വിധം വിമർശനം ഉയർത്താൻ കഴിയുന്നു?? അങ്ങെനെയെങ്കിൽ നിങ്ങൾ കോൺഗ്രസ്സുകാർ നെഹ്രുവിനെയും, ഇന്ദിരയെയും തള്ളിപ്പറയുന്നു എന്ന് സമ്മതിക്കണം... കോൺഗ്രസ്സിലെ പുത്തൻകൂറ്റുകാരൻ ശശിയെയാണ് നിങ്ങൾ പിന്തുടരുന്നതെന്ന് പറയണം... ചൈനയുമായി ഭാരതം യുദ്ധത്തിൽ ഏർപ്പെടേണ്ടി വന്നപ്പോൾ ആർ എസ്സ് എസ്സ് എടുത്ത നിലപാടിന്റെ അംഗീകാരമായാണ് ശ്രീ നെഹ്‌റു സ്വാതന്ത്ര്യ ദിന പരേഡിൽ ഇന്ത്യൻ മിലിട്ടറിക്കൊപ്പം പരേഡ് ചെയ്യാൻ ആർ എസ്സ് എസ്സ് നെ  ക്ഷണിച്ചത്... അതേ അവസ്സരത്തിൽ രാജ്യത്തിന്റെ പ്രതിയോഗികളായ ചൈനക്ക് പരസ്യ പിന്തുണ ചെയ്യുകയാരിരുന്നു സി പി എം... അന്ന് നെഹ്‌റു എന്തായിരുന്നു അംഗീകരിച്ചത് അതിനു വിരുദ്ധ നിലപാടെടുത്തവർക്കൊപ്പം നിന്നുകൊണ്ട് ശബ്ദമുയർത്താൻ കോൺഗ്രസ്സിനു കഴിയുന്നതാണ് കോൺഗ്രസ്സിന്റെ അപചയത്തിന്റെ തെളിവ്... ഞങ്ങൾ നെഹ്‌റുവിന്റെയും, ഇന്ദിരയുടെയും പിന്മുറക്കാരാണെന്നു വിളിച്ചു പറഞ്ഞു നടക്കുന്നതിലല്ല കാര്യം,, മറിച്ചു് അവരുടെ നിലപാടുകളെ പിന്തുടരാനും, സംരക്ഷിക്കാനും കഴിയുന്നതിലാണ്... അതിനുള്ള നിങ്ങളുടെ കഴിവുകേടിന്റെ തെളിവാണ് പ്രതിപക്ഷമാകാൻ പോലും ആള് തികയാതെ നിങ്ങൾ പാർലമെന്റിന്റെ മൂലക്കിരിക്കുന്നത്...  

ശ്രീ ഗുരുജി മാധവ് സദാശിവ ഗോൾവാൾക്കർ ഒരു പ്രഫസർ ആയിരുന്നു എന്ന സത്യം പോലും എത്രയധികം മലയാളികൾ മനസ്സിലാക്കുന്നത് ഈ നാമകരണ വിവാദത്തോടെയായിരിക്കും!?? അവിടെയാണ് വിവാദങ്ങൾ പലപ്പോഴും സത്യത്തിലേക്കുള്ള വാതിലുകളാകുമെന്ന് പറയുന്നത്... വായനാ ശീലവും, അറിവിനോട് ഉത്സുകതയും ഉള്ള മലയാളികൾ വിവാദങ്ങൾ കൊഴുക്കുമ്പോൾ ഗുരുജിയെക്കുറിച്ചു കൂടുതൽ അറിയാൻ ശ്രമിക്കുകയും കൂടുതൽ മലയാളികൾ അതി മഹത്വപൂർണ്ണമായ ആ വ്യക്തിത്വത്തെയും, ജീവിതത്തെയും അടുത്തറിയുകയും ചെയ്യും എന്നതിൽ സംശയമില്ല...

ഏതെങ്കിലും ഒരു പ്രത്യേക മേഘലയിലെ പ്രതിഭകളുടെ പേരു മാത്രമേ ആമേഘലയുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന സ്ഥാപനങ്ങൾക്ക് നൽകൂ എന്ന കീഴ്വഴക്കമൊന്നും ലോകത്തൊരിടത്തും നിലനിൽക്കുന്നതായി കാണുവാൻ കഴിയില്ല... ഭാരതത്തിൽ തീർച്ചയായും ഇല്ല... നെഹ്രുവും, ഇന്ദിരാജിയും, രാജീവ്ജിയും വലിയ കായികതാരങ്ങൾ ആയതുകൊണ്ടല്ലല്ലോ അവരുടെ പേരിൽ ഭാരതമൊട്ടാകെ സ്റ്റേഡിയങ്ങൾ ഉയർന്നു വന്നത്!?? ഇ എം എസ്സ് വലിയ മേശരിയോ, കോൺട്രാക്ടറോ ആയതു കൊണ്ടല്ലല്ലോ അദ്ദേഹത്തിൻറെ പേരിൽ ഭവന പദ്ധതികൾ വന്നത്... അത്തരം നാമകരണങ്ങൾ ചില വ്യക്തികൾക്ക് നൽകുന്ന അംഗീകാരങ്ങളാണ്... അതിൽ രാജ്യത്ത് എന്നും രാഷ്ട്രീയം നിഴലിച്ചു നിന്നിട്ടുമുണ്ട്...

രാഷ്ട്രത്തിന് എതിരെ പ്രവർത്തിക്കുകയും, രാഷ്ട്രത്തിനു അപമാനമായി പ്രവർത്തിക്കുകയും ചെയ്യുന്നവരുടെ പേരുകൾ സ്ഥാപനങ്ങൾക്ക് നൽകാൻ തയ്യാറായാൽ മാത്രം നാം ഒറ്റക്കെട്ടായി എതിർക്കണം... മറിച്ചുള്ള എതിർപ്പുകൾ രാഷ്ട്രീയ നിലനിൽപ്പുകൾക്കുള്ളത് എന്ന് മാത്രമേ കാണാൻ കഴിയൂ...

രാഷ്ട്രം എന്ന വലിയ അഭിമാന ചിന്തക്ക് പരാജയം സംഭവിച്ചത് നാം ചൈനയോട് പരാജയം ഏറ്റപ്പോൾ മാത്രമാണ്... ഭാരതത്തിന്റെ ആ പരാജയത്തെ ആഘോഷിച്ചവർ,, ഇന്ത്യൻ സ്വാതന്ത്ര്യം കരിദിനമായി ആചരിച്ചവർ ഇന്നിവിടെ ഒരു നിരോധിത പ്രസ്ഥാനം പോലുമല്ല എന്ന് കാണണം.. അവരും സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ഗുരുജിയെ വിമർശിക്കുന്നു... എന്താ കഥ...

കേരളത്തിൽ ഒരു സ്ഥാപനം ഗുരുജിയുടെ പേരിൽ അറിയപ്പെട്ടാൽ ഗുരുജിയെയും അതുവഴി സംഘ പരിവാർ പ്രസ്ഥാനത്തെയും ജനങ്ങൾ കൂടുതൽ അറിയാനിടവരും എന്ന് വിമർശകർ ഭയപ്പെടുന്നു... ആ തിരിച്ചറിയലിന്‌ ആക്കം കൂട്ടുക അവർ ഉയർത്തുന്ന വിവാദത്തിൽക്കൂടിയായിരിക്കും എന്നത് സന്തോഷം നൽകുന്നു..

[Rajesh Puliyanethu
 Advocate, Haripad] 

Friday, 17 April 2020

രാഷ്ട്രീയം എപ്പോഴൊക്കെ പറയാം..???


""ഇവിടെ രാഷ്ട്രീയം സംസ്സാരിക്കരുത്""... 

     ഇങ്ങനെ ഒരു ബോർഡ് തൂക്കിയിരിക്കുന്നത് നമ്മൾ കണ്ടിരുന്നത് ചില ചായക്കടകളിലാണ്... അവിടെ രാഷ്ട്രീയം സംസ്സാരിക്കുന്നതിനെ വിലക്കാൻ കാരണം രാഷ്ട്രീയ ചർച്ചകൾ സംഘർഷങ്ങളിലേക്കു നയിച്ചിരുന്ന അനുഭവങ്ങളാണ്... രാഷ്ട്രീയ ബോധം വളരുന്നത് രാഷ്ട്രീയം സംസാരിക്കുന്നതിലൂടെയാണ്... രാഷ്ട്രീയം സംസാരിക്കുന്നതിൽ തുടങ്ങി ഗൗരവമായ ചർച്ചകളിലേക്കു വളർന്ന് തർക്കങ്ങളിൽ എത്തുന്നതുവരെ രാഷ്ട്രീയം സംസാരിക്കുന്നത് ആരോഗ്യകരമാണ്... സംസ്സാരം സംഘര്ഷങ്ങളിലേക്ക്‌ എത്തുമ്പോൾ ആ രാഷ്ട്രീയ സംസ്സാരം മലിനമാകുന്നു... 

     രാഷ്ട്രീയ സംസാരങ്ങളെ സംഘർഷങ്ങളിലേക്കെത്തിക്കുന്ന വ്യക്തികളും, ആ സംഘർഷങ്ങൾക്ക് പിന്തുണ കൊടുക്കുന്ന പ്രസ്ഥാനങ്ങളും 'രാഷ്ട്രീയം' എന്ന മഹത്തായ പ്രവർത്തന മെഘലയെ മലിനമാക്കുകയാണ് ചെയ്യുന്നത്... "രാഷ്ട്രീയം" എന്നതുകൊണ്ട് അർത്ഥമാക്കുന്നത് 'രാഷ്ട്രത്തെ സംബന്ധിക്കുന്നത്' എന്നാണ്.. രാഷ്ട്രത്തെ സംബന്ധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനെയാണ് രാഷ്ട്രീയ ചർച്ചകൾ എന്ന് പറയുന്നത്... രാഷ്ട്രത്തെക്കുറിച്ചു പൗരന്മാർ സംസ്സാരിക്കുമ്പോൾ സ്വോഭാവികമായും ആ  സംസ്സാരങ്ങൾ രാഷ്ട്രത്തിൽ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ചും, ആ വിഷയങ്ങൾ രാഷ്ട്രത്തെയും, ജനങ്ങളേയും എപ്രകാരം ബാധിക്കും എന്നതിനെക്കുറിച്ചും ആയിരിക്കും... അത്തരം ചർച്ചകളിൽ ഏറ്റവും കൂടുതൽ സ്ഥാനം പിടിക്കുക വർത്തമാനകാല സംഭവങ്ങൾ ആയിരിക്കും.. അങ്ങനെയെങ്കിൽ വർത്തമാനകാല സംഭവങ്ങളെ എങ്ങനെ വർത്തമാനകാല ചർച്ചകളിൽ നിന്നും ഒഴിവാക്കി നിർത്തും!?? വർത്തമാനകാല പ്രവർത്തനങ്ങളിലെ പോരായ്മകൾ എങ്ങനെയാണ് ഭാവികാല ചർച്ചകളിൽക്കൂടി പരിഹരിക്കാൻ കഴിയുക!?? 

     രാജ്യം പ്രതിസന്ധികളെ അഭിമുഘീകരിക്കുമ്പോൾ രാഷ്ട്രീയം ചർച്ചചെയ്യാൻ പാടില്ല എന്ന പുതിയ ചിന്താഗതി ഇവിടെ പ്രചരിപ്പിക്ക പ്പെടുന്നുണ്ട്.. തീർച്ചയായും പറയാം; അതൊരു പുതിയ ചിന്താഗതിയാണ്... രാഷ്ട്രം ഏതു തരത്തിലുള്ള പ്രതിസന്ധിയാണ് നേരിടുന്നത് എന്ന് മനസ്സിലാക്കി ആ വിഷയത്തെക്കുറിച്ചു സംസ്സാരിച്ചുകൊണ്ടേയിരിക്കണം... അത് രാഷ്ട്രീയ സംസാരമാണ്.. അത് സംഭവിക്കുക തന്നെ വേണം... പ്രതിസന്ധികളെ രാജ്യം അഭിമുഘീകരിക്കേണ്ടി വരുമ്പോൾ തീർച്ചയായും അതിനെ നേരിടുന്ന പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്നത് സർക്കാരാണ്... ആ സർക്കാരിനെ നയിക്കാൻ ഒരു രാഷ്ട്രീയ നേതൃത്വവും ഉണ്ടാകും.. ആ ഭരണ നേതൃത്വം ചെയ്യുന്ന കാര്യങ്ങളെ പിന്തുണക്കുന്നതു മാത്രമേ ""രാജ്യം ഒറ്റക്കെട്ടായി നിൽക്കുന്നു"" എന്ന നിവ്വചനത്തിൽ വരുന്നതാവുകയുള്ളു എന്നത് ആരുടെ കണ്ടുപിടിത്തമാണ്...?? ഭരണ രംഗത്തെ പോരായ്മകളോ,, അഴിമതിയോ ചർച്ച ചെയ്യേണ്ട സമയം ആ പോരായ്മകൾ സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെയാണ്... മറിച്ചു് ആ പോരായ്മകൾ സംഭവിച്ചു കഴിഞ്ഞതിനു ശേഷവും,, അതിന്റെ തിക്താനുഭവങ്ങൾ ജനസഹസ്രങ്ങൾ അനുഭവിച്ചു കഴിഞ്ഞതിനു ശേഷവും, ചത്ത കുഞ്ഞിന്റെ ജാതകമെഴുതുന്നതു പോലെയുള്ള ചർച്ചകൾക്ക് എന്തു പ്രസക്തിയാണുള്ളത്?? തങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾ കുറ്റമറ്റതും,, സത്യസന്ധവുമാണെന്ന് ഭരണപക്ഷത്തിന് ഉറപ്പുണ്ടെങ്കിൽ, 'രാഷ്ട്രീയ ചർച്ചകൾ ഇപ്പോൾ പാടില്ല' എന്ന തലവഴി മുണ്ടിടുന്ന പോലെയുള്ള സമീപനങ്ങൾ എന്തിനു സ്വീകരിക്കുന്നു..??  

     ''രാജ്യം പ്രതിസന്ധിയെ നേരിടുമ്പോൾ വിമർശനങ്ങൾ പാടില്ല'' എന്ന പ്രചാരണത്തിന് പൊതുജനങ്ങൾക്കിടയിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട് എന്ന സത്യം കാണാതിരിക്കാൻ കഴിയില്ല... അതിനു കാരണം രാഷ്ട്രീയമല്ല.. ചില രാഷ്ട്രീയ പ്രവർത്തകരാണ്... ഇന്ന് സാധാരണക്കാരൻ്റെ മനസ്സിൽ കൊടിപിടുത്തം, കലഹം, കൊലപാതകം, സ്വജനപക്ഷപാതം, അഴിമതി, മുതലെടുപ്പ് തുടങ്ങിയ ചിലകാര്യങ്ങൾ മാത്രമാണ് രാഷ്ട്രീയം.. രാഷ്ട്രീയം എന്ന വാക്കു കേൾക്കുമ്പോൾത്തന്നെ സാധാരണക്കാരന്റെ മനസ്സിലേക്ക് ഓടി എത്തുന്നത് ഈ കാര്യങ്ങളാണ്.. അതിനാലാണ് നാടിന്റെ ഈ ദുർഘടാവസ്ഥയിൽ ഇപ്രകാരമുള്ള ദുഷിച്ച ചെയ്തികൾ പേറുന്ന പ്രവർത്തിയായ രാഷ്ട്രീയത്തെ അകറ്റി നിർത്തണമെന്ന്  അവർ പറയുന്നത്.. അവിടെയും ജയിക്കുന്നതു കുറുക്കന്മാരായ ചില രാഷ്ട്രീയ പ്രവർത്തകർ ആണെന്ന് കാണാം..!! അവർ കഴിഞ്ഞകാല പ്രവർത്തനങ്ങളിൽ കൂടി ജനങ്ങളുടെ മനസ്സിൽ രാഷ്ട്രീയത്തെക്കുറിച്ചു ഭീബത്സമായ ചിത്രം വരച്ചു വെച്ചു.. അതിനു ശേഷം ജനങ്ങളുടെ മനസ്സിൽ ഉറച്ചു പോയ ആ ചിത്രത്തെ മുതലെടുത്ത് ജനങ്ങളെ രാഷ്ട്രീയ ചർച്ചകളിൽ നിന്നും അതാവശ്യപ്പെടുന്ന അവസ്സരങ്ങളിൽ അകറ്റി നിർത്തുന്നു... അവിടെയും പലതും ഒളിച്ചു കടത്തുന്നത് ഇതേ രാഷ്ട്രീയക്കാരാണ്... പൊതുജനം ശരിയായ അവസ്സരത്തൽ രാഷ്ട്രീയം ചർച്ച ചെയ്യാതെ നിർഗുണന്മാരായി മാറി നിൽക്കുന്നു... 

     ''രാജ്യം പ്രതിസന്ധിയെ നേരിടുമ്പോൾ വിമർശനങ്ങൾ പാടില്ല'' എന്ന പ്രചാരണത്തിന് പൊതുജനങ്ങൾക്കിടയിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട് എന്ന വസ്തുത മനസ്സിലാക്കുന്നതിനാലാകാം പ്രതിപക്ഷവും മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉചിത സമയത്തു നടത്തേണ്ട വിമർശനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന ജനാധിപത്യത്തിന് തീരെ ആരോഗ്യകരമല്ലാത്ത കാഴ്ചയും കണ്ടു വരുന്നത്... വിമർശനങ്ങൾ തങ്ങളെ ജനങ്ങൾക്കിടയിൽ ഒറ്റപ്പെടുത്തുമോ എന്നവർ ഭയപ്പെടുന്നു... ''രാജ്യം പ്രതിസന്ധിയെ നേരിടുമ്പോൾ വിമർശനങ്ങൾ പാടില്ല'' എന്ന പരസ്യ വാചകം നല്ല രീതിയിത്തന്നെ അതിന്റെ പ്രയോജനം ആഗ്രഹിക്കുന്നവർ ഉപയോഗിച്ചിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ... പക്ഷെ അതിനെ അതിജീവിച്ചു ജനങ്ങളിലേക്കിറങ്ങി തങ്ങളുട വിമർശനം ബോധ്യപ്പെടുത്തേണ്ടത് ഭരണ ഇതര രാഷ്ട്രീയ കക്ഷികളുടെ ചുമതലയാണ്.. അതിനു അവർക്കു കഴിയുന്നില്ലെങ്കിൽ അതവരുടെ കഴിവുകേടെന്നോ, അല്ലെങ്കിൽ ഭരണപക്ഷത്തു പോരായ്മ ഇല്ലെന്നോ  മനസ്സിലാക്കേണ്ടി വരും... ഭരണപക്ഷ പ്രവർത്തനങ്ങളിലെ പോരായ്മകൾ ഏതവസ്സരത്തിൽ സംഭവിച്ചാലും ചൂണ്ടിക്കാട്ടി ജനപിന്തുണ ആർജ്ജിച്ചു തിരുത്തിക്കേണ്ടത് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ ചുമതലയാണ്... അതിനു കഴിയുന്നില്ലെങ്കിൽ കർത്തവ്യവിലോപമായിക്കൂടി നിർവ്വചിക്കപ്പെടും...  

     ജനാധിപത്യ ഭരണക്രമത്തിൽ രാജ്യത്തിന്റെ ഓരോ ശ്വാസ്സവും നിർണ്ണയിക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങളാണ്.. ഇവിടെ രാഷ്ട്രീയം ഒഴിവാക്കി ഒന്നും സാധ്യമല്ല.. ജനങ്ങളുടെ പ്രതിനിധികൾ അഥവാ ജനങ്ങളുടെ വിശ്വസ്തർ തീരുമാനങ്ങളെടുക്കുന്നു എന്നൊരു അർഥം കൂടി അതിനുണ്ട്.. അങ്ങനെ വരുമ്പോൾ രാജ്യത്തെ ജനങ്ങൾ ആകമാനം രാഷ്ട്രീയ ചർച്ചകളിൽ വ്യാപൃതരായി രാജ്യത്തിന്റെ പ്രതിസന്ധിക്ക്‌ പരിഹാരം  കണ്ടെത്തുന്നതിനു തുല്യമാണ്, ഓരോ രാഷ്ട്രീയ പ്രതിനിധിയും വിമർശനാത്മകമായ കാര്യങ്ങൾ ഉന്നയിച്ചു ഭരണ നേതൃത്വത്തെക്കൊണ്ടു തിരുത്തൽ നടപടികൾ സ്വീകരിപ്പിക്കുന്നത്...  പ്രത്യേകിച്ചു നിർണ്ണായകമായ അവസ്ഥയിൽ കൂടി രാജ്യം കടന്നു പോകൂന്ന ഈ നാളുകളിൽ...

     ''രാജ്യം പ്രതിസന്ധിയെ നേരിടുമ്പോൾ വിമർശനങ്ങൾ പാടില്ല'' എന്ന പ്രചരണം ഭരണപക്ഷം വിജയിപ്പിക്കുന്നത്,, രാഷ്ട്രീയ വിമർശനത്തെ രാഷ്ട്രീയ മുതലെടുപ്പെന്നു പൊതുജനങ്ങളുടെ മുൻപിൽ തെറ്റിധരിപ്പിച്ചു കൊണ്ടാണ്..! രാഷ്ട്രീയ വിമർശനവും രാഷ്ട്രീയ മുതലെടുപ്പും വ്യത്യസ്ഥ ചാലുകളാണ്... രാജ്യത്തിന്റെ പ്രതിസന്ധിയെ തന്റെ രാഷ്ട്രീയ നേട്ടത്തിനായി, രാഷ്ട്രത്തിനു ദോഷം വരുമെന്നതിരിച്ചറിവോടെ ഉപയോഗിക്കുന്നതാണ് തെറ്റായ രാഷ്ട്രീയ മുതലെടുപ്പ്.. ഭരണ കക്ഷിയുടെ പരാധീനതകൾ ചൂണ്ടിക്കാണിച്ചു ജനങ്ങളുടെ പിന്തുണ ആർജ്ജിക്കുന്നതാണ് ശരിയായ വിമർശനം.. അതിൽ രാഷ്ട്രീയ മുതലെടുപ്പ് ഒളിച്ചിരുപ്പുണ്ടാകാം.. എങ്കിലും അത് പരിപൂർണ്ണമായും തെറ്റ് ആണെന്ന് പറയുക വയ്യ.. കാരണം അവിടെ സ്വന്തം ചുമതല നിർവ്വഹിച്ചതിനു ജനങ്ങൾ നൽകുന്ന അംഗീകാരമാണ് ആ രാഷ്ട്രീയ കക്ഷിക്കോ നേതാവിനോ ലഭിക്കുന്ന മേന്മ.... രാജ്യത്തിന്റെ പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനെ വിമർശിച്ചവനെ മ്ലേശ്ചനായി ചിത്രീകരിക്കുന്നതിനു ചില മാധ്യമ സ്ഥാപനങ്ങളും മുൻപന്തിയിൽത്തന്നെയുണ്ട്.. വിമർശകരെ കൂവിവിളിക്കാൻ നിൽക്കുന്ന സൈബർ പോരാളികൾ മറ്റൊരു വശത്ത്..  അവർ ആരുംതന്നെ ജനാധിപത്യ പ്രവർത്തനക്രമത്തിൽ ക്രിയാത്മകമായി നിലകൊള്ളുകയാണെന്നു കരുതുക വയ്യ...

     ഭരണപക്ഷത്തു പോരായ്മകൾ ഉണ്ടെന്നു ഏതുവിധേനയും സ്ഥാപിക്കുക എന്നതല്ല ക്രിയാത്‌മകമായ വിമർശനം എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ.. ഭരണപക്ഷത്ത് അഴിമതിയും, സ്വജനപക്ഷപാതവും, പിടിപ്പുകേടും  ഉണ്ടെങ്കിൽ അത് കാര്യകാരണങ്ങളും, തെളിവുകളും നിരത്തി പൊതുജന സമക്ഷം അവതരിപ്പിച്ചു പൊതുസമൂഹത്തിന്റെ പിന്തുണയോടെ  അവയെ തിരുത്താൻ ഭരണകർത്താക്കളെ നിര്ബന്ധിതരാക്കുക എന്നതാണ് ക്രിയാത്‌മക വിമർശനം.. രാജ്യം പ്രതിസന്ധികളെ നേരിടുമ്പോൾ ഭരണകൂടത്തിന്റെ പ്രവർത്തികളിലെ പോരായ്മൾ കണ്ണുകെട്ടി മറച്ചു കൈയ്യടിക്കേണ്ട ബാധ്യത രാഷ്ട്രീയ കക്ഷികൾക്കില്ല.. സ്വതന്ത്ര പൗരന്മാർക്ക് തീരെയുമില്ല... രാജ്യം സുഗമമായി മുന്നോട്ടു പോകുമ്പോൾ മാത്രമാണ് വിമർശനങ്ങൾക്ക് സ്ഥാനം എന്ന പ്രചാരണം വിമർശിക്കപ്പെ ടേണ്ടതു തന്നെയാണ്...

     രാജ്യം ഒറ്റക്കെട്ടായി നിന്നുകൊണ്ട് വിപത്തുകളെ നേരിടുന്നു എന്നത് ഐശ്വര്യപൂർണ്ണമായ കാര്യമാണ്.. പക്ഷെ ആ സുന്ദരമായ മേലങ്കിയുടെ മറവിൽ നടക്കുന്ന ചൂഷണങ്ങളെ നമ്മൾ തിരിച്ചറിയുകയും,, തിരുത്തിക്കുകയും വേണം... കാരണം എല്ലാ വിപത്തുകളും പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന മനുഷ്യരുണ്ട്.. രാജ്യത്തിനുണ്ടാകുന്ന പൊതുവായ വിപത്തിനെ പരോക്ഷമായെങ്കിലും ബാധിക്കാത്ത ആരുമില്ല.. പ്രത്യക്ഷമായി ബാധിക്കപ്പെട്ടവർക്കു പ്രതികരണത്തിന് ത്രാണിയില്ല.. എന്നാൽ അൽപ്പമെങ്കിലും ശിരസ്സുയർത്താൻ കഴിയുന്നവർ പ്രതികരിക്കുകയും വിമർശിക്കുകയും ചെയ്യണം.. അത് മുൻപ് പറഞ്ഞ പ്രതികരിക്കാൻ ത്രാണിയില്ലാത്തവർക്കു കൂടി വേണ്ടിയാണ്... അത് നമ്മുടെ ഉത്തരവാദിത്വമാണ്....


[Rajesh Puliyanethu
 Advocate, Haripad]

Friday, 31 May 2019

2019 ചില തെരഞ്ഞെടുപ്പ് ചർച്ചകൾ ......

     രണ്ടായിരത്തി പത്തൊൻപതു തെരഞ്ഞെടുപ്പ് അവസ്സാനിച്ചു... നരേന്ദ്രമോഡി ഭൂരിപക്ഷവും,, വോട്ടു വിഹിതവും വർദ്ധിപ്പിച്ചു അധികാരത്തിലെത്തി.... രാജ്യത്തെ കേവലം രണ്ടു രാഷ്ട്രീയ ചേരിയാക്കി നിർത്തിയാണ് 2018 നു തോട്ടു മുൻപ് മുതൽ രാഷ്ട്രീയ ഭാരതം മുന്നേറിയത്.. അത് ശ്രീ നരേന്ദ്ര മോദിയെ അനുകൂലിക്കുന്ന രാഷ്ട്രീയം മോദിയെ എതിർക്കുന്ന രാഷ്ട്രീയം എന്നിങ്ങനെ ആയിരുന്നു... 2019 ലെ തെരഞ്ഞെടുപ്പിലേക്കു രാജ്യം എത്തിയപ്പോൾ വിവിധ ശബ്ദങ്ങളായി രാജ്യത്തിന്റെ പല കോണുകളിലായി നിന്ന മോഡി വിരുദ്ധർ ഒന്നായി വന്നു എന്നാണ് കാണാൻ കഴിഞ്ഞത്... ഒരു മനുഷ്യനും അദ്ദേഹത്തെ അനുകൂലിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനവും ഒരു വശത്തും,, ഇരുപത്തി മൂന്നു രാഷ്ട്രീയ പ്രസ്ഥാനങ്ങളും മറ്റു സംഘടനകളും എതിർവശത്തും ഉണ്ടായിട്ടും എന്തുകൊണ്ട് മോഡി വീണ്ടും അധികാരത്തിലെത്തിയെന്നത് ശരിക്കും ഒരു പഠന വിഷയം തന്നെയാണ്....


     "എന്തുകൊണ്ട് നമ്മൾ തോറ്റു എന്നത് ലളിതമായി പറഞ്ഞാൽ പോരേ" എന്ന സിനിമാ ഡയലോഗിനെ വെളിച്ചമായിക്കണ്ടുതന്നെ നമ്മൾ വിഷയം പഠിക്കണം... കാരണം ലാളിത്യം നിറഞ്ഞ ബഹുഭൂരിപക്ഷം വരുന്ന ജനതയാണ് ഇവിടെയുള്ളത്... അവരാണ് ഈ രാജ്യത്തിന്റെ ഭരണവും ഭാവിയും നിർണ്ണയിക്കുന്നത്... അവർ എത്ര വലിയ കാര്യവും ലളിതമായി മനസ്സിലാക്കാൻ ക്ഷമത ഉള്ളവരാണ്... തങ്ങൾ നിസ്സാരക്കാരാണെന്ന രീതിയിൽ വിഡ്ഢികളാക്കാമെന്ന ധാരണയിൽ ആരെങ്കിലും വിഷയങ്ങളെ വളച്ചൊടിച്ചും,, വിഷം പുരട്ടിയും അവതരിപ്പിച്ചാൽ ലളിതമായിത്തന്നെ അതിന്റെ നിജസ്ഥിതി മനസ്സിലാക്കി ഒന്നിച്ചു നിന്നു പ്രതികരിക്കാനും അറിയുന്നവർ... തങ്ങളുടെ കൈയ്യിലെ പ്രഹര ശേഷിയുള്ള ആയുധം കൊണ്ടു തന്നെ...

     ഒരു രാജ്യം ഒറ്റക്കെട്ടായി ഒരു പ്രസ്ഥാനത്തിന് വോട്ടു ചെയ്യുന്നതിന് പല കാരണങ്ങൾ ഉണ്ടാകാം... എങ്കിലും പ്രധാനമായത്;; വിജയിപ്പിച്ച പാർട്ടിയോടുള്ള ജനങ്ങളുടെ അമിതമായ സ്നേഹവും,, വിശ്വാസ്സവും,, പ്രതീക്ഷയും ആയിരിക്കും കാരണം.... അല്ലെങ്കിൽ തോൽപ്പിച്ച വിഭാഗത്തിനോടുള്ള ജനങ്ങളുടെ വിരോധം അല്ലെങ്കിൽ വിശ്വാസമില്ലായ്മ... ഇതിൽ രണ്ടു വിഷയങ്ങളിലും സൂഷ്മമായി പരിശോധിച്ച് വിവിധ വഴികൾ തുറന്നു പഠിക്കാവുന്നതാണ്.... നമ്മുടെ ഭാരതത്തിൽ എന്തായിരിക്കും സംഭവിച്ചത്..?? സർവ്വ് ജനതയുടെയും സമ്മതം പിടിച്ചു വാങ്ങത്തക്ക വിധമായ ഒരു ഭരണമായിരുന്നോ ശ്രീ മോഡി നടത്തിയിരുന്നത്??

     രണ്ടാം യു പി എ സർക്കാരിന്റെ ഭരണ പരാജയങ്ങൾ മുതലെടുത്ത് മോഡി അധികാരത്തിൽ വന്നു.. അത് അത്ഭുതം കൂറേണ്ട ഒരു ജനാധിപത്യ പ്രതിഭാസമല്ല... പത്തുവർഷം ഭരണത്തിലിരിക്കുന്ന സർവ്വതും അഴിമതി ആരോപണങ്ങളിൽക്കൂടി മാത്രം സഞ്ചരിച്ചിരുന്ന ഒരു സർക്കാരിനെതിരെ ഒരു പ്രസ്ഥാനത്തിലും,, ഭരണാധികാരിയിലും ജനങ്ങൾ വിശ്വാസ്സവും അഭയവും കണ്ടതായിരുന്നു അത്... അതേ വിശ്വാസ്സം അഞ്ചു് വർഷത്തെ ഭരണത്തിനു ശേഷവും ഉയർന്ന ജനപിന്തുണയിൽ നിലനിർത്താൻ കഴിഞ്ഞതിലെ ജനാധിപത്യ താല്പര്യങ്ങളാണ് രാഷ്ട്രീയ പാർട്ടികൾ മുഖവിലക്കെടുക്കേണ്ടതും,, ചർച്ച ചെയ്യേണ്ടതും,, തങ്ങളുടെ പോരായ്മകളെ പരിഹരിക്കേണ്ടതും....

     ദേശീയ രാഷ്ട്രീയത്തിൽ മോദിയെ നേരിട്ട പ്രതിപക്ഷ രീതികളെല്ലാം തന്നെ ശുഷ്കവും അപ്രായോഗികവും ആയിരുന്നു എന്ന് നിസ്സംശയം പറയാൻ കഴിയും... ഗുജറാത്ത് കലാപത്തിലെ ആരോപണങ്ങളായിരുന്ന ശൂലവും,, ഗർഭിണിയും ജനങ്ങൾ കേട്ടു മടുത്തിരുന്നു... ആ ആരോപണങ്ങളിലെ പൊള്ളത്തരങ്ങൾ ജനങ്ങൾ മനസ്സിലാക്കിയത് നിങ്ങൾ പ്രതിപക്ഷക്കാർ മനസ്സിലാക്കിയില്ല... ഇതേ ആരോപണങ്ങളെ മുൻനിർത്തി നിങ്ങൾ നടത്തിയ പ്രചരണങ്ങളെ തള്ളിയാണ് 2014 ൽ മോദിയെ ജനങ്ങൾ തെരഞ്ഞെടുത്തതെന്ന് എങ്കിലും നിങ്ങൾ ഓർക്കണമായിരുന്നു... ഏറ്റവും കുറഞ്ഞത് അതേ ആരോപണങ്ങൾ പ്രതിരോധിക്കാൻ കഴിയാത്ത തെളിവുകളോടെ പുനഃ രവതരിപ്പിക്കാനെങ്കിലും നിങ്ങള്ക്ക് കഴിയണമായിരുന്നു.... അതിനു കഴിയാതെ പോയത് നിങ്ങളുടെ ആരോപണങ്ങളിലെ പൊള്ളത്തരം പുറത്തു കൊണ്ടുവരുന്നതിനാണ് സഹായിച്ചത് എന്ന് കാണണം.. ജനങ്ങളുടെ ചിന്താശേഷിയെ നിങ്ങൾ ദേശീയ പ്രതിപക്ഷം നീതീകരണമില്ലാത്ത രീതിയിൽ ഇകഴ്ത്തി ചിന്തിച്ചു എന്ന് വേണം കരുതാൻ...

     കൊണ്ഗ്രെസ്സ് എന്ന പാർട്ടിയുടെ നിവർത്തികേടാണ് ദേശീയ രാഷ്ട്രീയത്തിൽ മോദിക്ക് കുറേയൊക്കെ അനുകൂലമായത് എന്ന് കാണുന്നതിൽ തെറ്റില്ല... ജനം തുലനം ചെയ്യുമ്പോൾ നരേന്ദ്രമോഡി എന്ന പ്രഭാവത്തിന് എതിരായി കാണിക്കാൻ പ്രതിപക്ഷത്തിന് ആരുമില്ലായിരുന്നു എന്നതാണ് സത്യം... ലോക ചരിത്രം പരിശോധിച്ചു നോക്കൂ... വ്യക്തി പ്രഭാവം ഉയർന്ന നിലയിൽ നിൽക്കുന്ന തികഞ്ഞ സ്വേശ്ചാതി പതിയായ വ്യക്തിത്വങ്ങളെ പോലും ജനം അംഗീകരിച്ചിട്ടുണ്ട്... അത് വ്യക്തി പ്രഭാവത്തിന്റെ ഒരു ശാസ്ത്രമാണ്.. പിന്നെയാണോ കൂപ്പു കൈകളോടെ ജനങ്ങളെ കാണുന്ന,, പാർലമെന്റിനെ നമസ്കരിച്ചു കയറുന്ന,, പാവപ്പെട്ടവന്റെ ശൗചാലയത്തിനും,, ആഹാരം പാകം ചെയ്യാനുള്ള ഗ്യാസിനും,, കയറിക്കിടക്കാനുള്ള വീടിനും,, തൊഴിൽ തുടങ്ങാനുള്ള കൈത്താങ്ങിനും അങ്ങനെ പലതിനും പ്രാധാന്യം കൽപ്പിക്കുന്ന ഭരണാധികാരിയെ ഒരു ജനതയ്ക്ക് അവഗണിക്കാൻ കഴിയുന്നത്...?? ഇരുപത്തി മൂന്നു രാഷ്ട്രീയ കക്ഷികളിലും നരേന്ദ്ര മോഡിക്കു തുല്യനായ വ്യക്തി പ്രഭാവം സ്പുരിക്കുന്ന ഒരുവൻ ഇല്ലായിരുന്നു എന്നത് സത്യമാണ്... അതിലെ രസകരമായ കാര്യം;; ബി ജെ പി യിലെ മോദിജി ഒഴികെയുള്ള അഞ്ചു നേതാക്കളെ നേരിടാൻ കഴിയുന്ന വ്യക്തി പ്രഭാവമുള്ളവരാരും പ്രതിപക്ഷ പാർട്ടികളിൽ ഇല്ല എന്നതാണ് സത്യം.. അത് സമ്മതിക്കാത്തത് ഇതേ പ്രതിപക്ഷ പാർട്ടിക്കാർ മാത്രം.... ജനങ്ങളല്ല.... പ്രതിപക്ഷത്തിന്റെ നേതാവായി അവരോധിച്ചിരുന്ന രാഹുൽജിയെ മാത്രം എടുത്തു പറഞ്ഞു പഴി പറയാൻ ഞാൻ തയ്യാറാകുന്നില്ല... ആ സ്ഥാനത്തേക്കു പോലും വരാൻ കെൽപ്പുള്ള ആളുകൾ പ്രതിപക്ഷ സ്രെണിയിൽ ഇല്ലാതെ പോയി എന്നതാണ് മനസ്സിലാക്കേണ്ടത്...

     ജനങ്ങൾ നോക്കിക്കണ്ട അഴിമതി ആരോപണങ്ങളായിരുന്നു മറ്റൊരു പ്രധാന വസ്തുത.... ആറുലക്ഷം കോടിയിൽപ്പരം തുകയുടെ അഴിമതി ആരോപണങ്ങളുടെ  വിഴിപ്പിനെ ഇറക്കിവെച്ച ആശ്വാസ്സത്തിലായിരുന്നു ജനം 2014 ൽ മോദിക്ക് വോട്ടു ചെയ്തത്... ആരോപണത്തിനപ്പുറം തെളിയിക്കാൻ കഴിയാതെപോയ റാഫേൽ മാത്രമായിരുന്നു മോദിക്കെതിരെയുള്ള അഴിമതി ആരോപണം... അതും മറകൾ പലതു നീക്കി പോയപ്പോൾ എത്തിയത് ചിദംബരം പോലെയുള്ള നേതാക്കളുടെ മുഖങ്ങളിലേക്കും....

     അഴിമതി ആരോപണങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന നെഹ്‌റു കുടുംബം നിരന്തരം കോടതി കയറി ജാമ്യമെടുത്ത് നടക്കുന്നത് ജനങ്ങൾ കാണുന്നില്ല എന്ന് കരുതിയത് നിങ്ങളുടെ തെറ്റ്...  ആറുലക്ഷം കോടിയുടെ അഴുമതിയുടെ ചരിത്രത്തിലേക്ക് രാജ്യത്തെ തിരികെ  കൊണ്ടു പോകേണ്ടതില്ല എന്ന് ജനം കരുതി... ചിദംബരം, മകൻ, ഭാര്യ,, സോണിയ ജി, രാഹുൽ ജി, വധേര  തുടങ്ങി എല്ലാവരും അഴിമതി കേസുകളിൽ ജാമ്യത്തിൽ...  യാതൊരു പ്രഭാവവുമില്ലാത്ത അഴിമതി കൂട്ടങ്ങൾക്കു ഭരണം നൽകേണ്ടതില്ല എന്ന് തീരുമാനിച്ച ജനതയെ അഭിനന്ദിക്കുകയല്ലേ വേണ്ടത്???

     നരേന്ദ്ര മോഡിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ പൊള്ളായാണെന്നു കണ്ടതാണ് പ്രതിപക്ഷത്തെ കൂടുതൽ ദുര്ബലമാക്കിയത്...  റാഫേൽ അഴിമതി പ്രതിപക്ഷത്തിന് തെളിയിക്കാൻ കഴിയാതെ പോയത് മാത്രമല്ല പ്രതിപക്ഷത്തെ പരാജയപ്പെടുത്തിയത്... പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾ കഴമ്പില്ലാത്തവയായിരുന്നു എന്നതാണ് വസ്തുത.... രാജ്യം നേരിടുന്ന ചർച്ച ചെയ്യപ്പെടേണ്ട അനവധി പ്രസക്തമായ കാര്യങ്ങൾ പ്രതിപക്ഷത്തുനിന്നു പൊതുജനം പ്രതീക്ഷിക്കുമ്പോൾ പ്രതിപക്ഷം പറയുന്നു;; മോഡിജി ഭാര്യക്ക് ചെലവിനു കൊടുത്തില്ല,, മോദിജി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു,, മോദിജി പത്തു ലക്ഷത്തിന്റെ കോട്ടിടുന്നു,, മോദിജി വിദേശത്തു പോകുന്നു,, മോദിജി ക്ഷേത്ര ദർശനം നടത്തുന്നു അങ്ങനെ പലതും..... ഇതിലൊന്നും ജനങ്ങൾ ആശങ്കാകുലർ ആയിരുന്നില്ല... പ്രിയ പ്രതിപക്ഷമേ...  മോദിജി ഭാര്യക്ക് ചെലവിന് കൊടുത്തില്ലെങ്കിൽ ആ സ്ത്രീക്ക് പരാതി ഉന്നയിക്കാൻ ഇവിടെ അതിന്റേതായ നിയമ ഫോറങ്ങളുണ്ട്.. അതാണോ പ്രതിപക്ഷത്തിന്റെ തലവേദന... പകരം രാജ്യത്തെ അശരണരായ യുവതികൾക്ക് വേണ്ടി ശബ്ദമുയർത്തുകയും അവരെ പരിപാലിക്കുന്നതിൽ സർക്കാർ വീഴ്ച കാണിക്കുന്നുണ്ടെങ്കിൽ ഉയർത്തിക്കാട്ടുകയും, പ്രതികരിക്കുകയും ചെയ്തിരുന്നെങ്കിൽ നിങ്ങൾ എത്രയധികം അംഗീകരിക്കപ്പെടുമായിരുന്നു....??  കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചു നിങ്ങൾ ജനങ്ങൾക്ക് മുൻപിൽ സ്വയം അപഹാസ്യരായി... കഴമ്പുള്ള ആരോപണങ്ങൾ ഉന്നയിക്കാൻ കാരണമില്ലാത്ത നേതാവായി മോദിജി ജനമനസ്‌സുകളിൽ  വളരുകയായിരുന്നു എന്ന് നിങ്ങൾ അറിയാതെ പോയി... നിങ്ങൾ അതിനുള്ള വളമായി എന്ന് പറയുന്നതും ശരി തന്നെയാണ്...

     മത ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ചു കൂടെ നിർത്തുകയും, ഭൂരിപക്ഷ മത വിഭാഗങ്ങളെ ഭിന്നിപ്പിച്ചു നിർത്തുകയും ചെയ്യുക എന്ന പതിവ് അടവ് ഫലിക്കാതെ പോയി എന്ന് കാണണം... കാരണം മതന്യൂനപക്ഷത്തെ പ്രീണിപ്പിച്ചു മുതലെടുക്കുക എന്ന തന്ത്രം ഇതുവരെ പ്രതിപക്ഷ കക്ഷികൾ നടത്തിയിരുന്നത് ഒരുതരം ഒളിച്ചു കടത്തലാണ്... പക്ഷെ  മതന്യൂനപക്ഷത്തെ പ്രീണിപ്പിച്ചു ഒന്നിപ്പിച്ചു  നിർത്താനുള്ള നിങ്ങളുടെ അമിതമായ പ്രീണന  തന്ത്രങ്ങൾ ഭൂരിപക്ഷം അമർഷത്തോടെ നോക്കിക്കാണുന്ന വിധത്തിലേക്ക് ഉയർന്നത് നിങ്ങൾ തിരിച്ചറിഞ്ഞില്ല.... ന്യൂനപക്ഷത്തിന് ഒന്നായി നിന്ന് വോട്ടു ചെയ്യാൻ കഴിയുമെന്ന വസ്തുത തിരിച്ചറിഞ്ഞു പ്രവർത്തിച്ച നിങ്ങൾ ഭൂരിപക്ഷം ഒന്നിച്ചു നിന്ന് വോട്ടുചെയ്യാനുള്ള സാധ്യത തിരിച്ചറിഞ്ഞപ്പോൾ വൈകി... പരിഹാരമായി തെരഞ്ഞെടുപ്പടുത്തപ്പോൾ രാഹുലിനെ കുറി തോടുവിച്ചു അമ്പലങ്ങളിൽ കയറ്റിയിറക്കിയതിലെ കപടത ജനം തിരിച്ചറിഞ്ഞു പോയി... മോഡി അധികാരത്തിൽ വന്നാൽ മുസ്ളീം ജനത അനുഭവിക്കാൻ പോകുന്ന കഷ്ടതയുടെ ഭീകരത 2014 ൽ നിങ്ങൾ വിവരിച്ചത് പൊള്ളയായിരുന്നു എന്ന് തെളിയിക്കാൻ കഴിഞ്ഞ അഞ്ചു വര്ഷം മുസ്‌ലിം ജനത ഇവിടെ അനുഭവിച്ച സുരക്ഷിതത്വം മാത്രം മതിയായിരുന്നു മോദിജിക്ക്‌ ഒരു ജനതയ്ക്ക് മുന്നിൽ തെളിവായി നല്കാൻ... ഫലത്തിൽ നിങ്ങളിൽ നിന്നും ഭൂരിപക്ഷവും,, ന്യൂനപക്ഷവും അകന്നു... നിങ്ങൾ നിൽക്കുന്ന മണ്ണിനെക്കുറിച്ചു നിങ്ങൾ തിരിച്ചറിയണമായിരുന്നു... എന്തു രാഷ്ട്രീയ വങ്കത്തരവും കാണിച്ചിട്ട് പകരം ഇന്ദിരയുടെ മൂക്കുള്ള കൊച്ചുമകൾ പരിഹാരമാകുമെന്നു നിങ്ങൾ കരുതി.... വീണ്ടും പറയുന്നു നിങ്ങൾ ജനങ്ങളുടെ വിലയിരുത്തൽ ശക്തിയെ ഇകഴ്ത്തി വിലയിരുത്തിയാണ് കഴിഞ്ഞ നാളുകളിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയത്...

     ദേശീയത ഭാരത ജനതയുടെ വികാരവും, അഭിമാനവുമാണെന്ന് നിങ്ങൾക്കുൾപ്പടെ എല്ലാവർക്കും തിരിച്ചറിവുണ്ടായിരുന്നു.... കൊണ്ഗ്രെസ്സ് ദേശീയതയിൽ ഊന്നിയ രാഷ്ട്രീയത്തിലായിരുന്നു വളർന്നതെന്നാണ് ഞാൻ കരുതുന്നത്... തീവ്രവാദികളെ സൗമ്യ നിലപാടോടെ സമീപിക്കുകയും, ദേശീയതയെ തള്ളിപ്പറയുകയും ചെയ്യുകവഴി ആരുടെ പിന്തുണയാണ് നിങ്ങൾ പ്രതീക്ഷിച്ചത്?? തീവ്രവാദികളെ വെള്ള പൂശുക വഴി ഇസ്‌ലാമിക സമൂഹത്തിന്റെ പിന്തുണ ലഭിക്കും എന്ന് കരുതിയ നിങ്ങൾ യഥാർത്ഥത്തിൽ ഇസ്ളാം സമൂഹത്തെ അപമാനിക്കുകയാണ് ചെയ്തത്... തീവ്രവാദത്തെ എതിർക്കുന്ന നിലപാട് തന്നെയാണ് തങ്ങൾക്കെന്നു അടിവരിയിട്ടുപറയാൻ രാജ്യത്തെ ബഹുഭൂരിപക്ഷം ഇസ്‌ലാം മത വിശ്വാസ്സികൾക്കും ബിജെപി ക്കു വോട്ടു ചെയ്തു കാണിക്കേണ്ട അവസ്ഥ നിങ്ങൾ സംജാതമാക്കി എന്ന് വിലയിരുത്തേണ്ടി വരും... ഓ വൈ സി,, യുടെ പല പ്രസ്ഥാവനകളും,, മണിശങ്കര അയ്യർ പാകിസ്ഥാനിൽ പോയി നിന്ന് ഇന്ത്യൻ പ്രധാന മന്ത്രിയെ പുറത്താക്കാൻ നടത്തിയ സഹായ അഭ്യർഥനയും എത്ര അമർഷത്തോടെയാണ് ഭാരത ജനത കണ്ടതെന്ന് നിങ്ങൾ തിരിച്ചറിഞ്ഞില്ല... തിരിച്ചറിഞ്ഞിരുന്നെങ്കിലും അറിയാത്തതായി നടിച്ചു... അതെല്ലാം ന്യൂനപക്ഷ വോട്ടുകളായി പരിണമിക്കുമെന്ന് നിങ്ങൾ തെറ്റിധരിച്ചു... കാരണം നിങ്ങൾ ഭാരത ജനതയുടെ ചിന്താമണ്ഡലത്തെ ചെറുതായികണ്ടു..

     നോട്ടു നിരോധനത്തിലും,, ജി സ് ടി യിലും പ്രതിപക്ഷം ഇരുട്ടിൽ തപ്പി... ഈ രണ്ടു കേന്ദ്ര സർക്കാർ തീരുമാനങ്ങളിലും എന്തു നിലപാട് സ്വീകരിക്കണമെന്ന വ്യക്തത പോലും പ്രതിപക്ഷത്തിന് ഉണ്ടായിരുന്നില്ല... നോട്ടു നിരോധനത്തെ ആദ്യ ദിവസ്സങ്ങളിൽ കോൺഗ്രസ്സ് അനുകൂലിക്കുകയാണ് ചെയ്തത്... മറ്റു മാർഗ്ഗങ്ങൾ അവർക്കില്ലായിരുന്നു... അത്രയ്ക്ക് ചടുലമായ ഒരു നീക്കമായിരുന്നു മോദിയുടെ ഭാഗത്തുനിന്നും ഉണ്ടായത്... കള്ളപ്പണം ഇല്ലാതാക്കാൻ കഴിഞ്ഞില്ലെന്നു പറയുന്ന പ്രതിപക്ഷത്തിന് കള്ളനോട്ട് ഇല്ലാതാക്കാൻ കഴിഞ്ഞു എന്ന് സമ്മതിക്കേണ്ടിവന്നു.. രാജ്യത്തിനു നല്ലതുവരാൻ ഏത് ശക്തമായ തീരുമാനവും എടുക്കാൻ പ്രാപ്തനായ പ്രധാനമന്ത്രിയാണ് മോഡി എന്ന ഇമേജ് ആണ് നോട്ടു നിരോധനവും,, ജി സ് ടി യും മോദിക്ക് നൽകിയത്.. അതിനെയൊന്നും ക്രിയാത്മകമായി ജനങ്ങളെ വിശ്വാസ്സത്തിലെടുത്തു പ്രതികരിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല... അല്ലെങ്കിൽ അവർക്ക് അതിനുള്ള കാരണങ്ങൾ കിട്ടിയില്ല.... 

     മോദിക്ക് അനുകൂലമായി കാര്യങ്ങൾ പരിണമിച്ചത് പുൽവാമ ആക്രമണശേഷമാണെന്ന് ചിലർ പറഞ്ഞു കേട്ടു..  പുൽവാമ ആക്രമണം മോദിക്ക് അനുകൂലമായതെങ്ങനെ എന്ന് നിങ്ങൾ എന്തുകൊണ്ട്  വിശകലനം ചെയ്യുന്നില്ല..!!?? നിങ്ങൾ തീവ്രവാദത്തിന് അനുകൂല നിലപാടും മണിശങ്കര അയ്യരെപ്പോലെയുള്ളവരുടെ പ്രസ്താവനകളെ പിന്താങ്ങുന്നവരുമാണ്... ദേശീയതയെ പിൻ കണ്ണു കൊണ്ടു പോലും സ്വീകരിക്കാൻ തയ്യാറാകാത്ത പ്രതിപക്ഷത്തെ എങ്ങനെ ഒരു ജനത വിശ്വാസ്സത്തിലെടുക്കും???  നിങ്ങളുടെ സമീപനങ്ങളായിരുന്നു തെറ്റ്.. അല്ലെങ്കിൽ ഭരിക്കുന്ന പാർട്ടിയുടെ പരാജയമായി മാത്രമല്ലേ പുൽവാമ കണക്കാക്കപ്പെടുമായിരുന്നുളൂ!?? രാഷ്ട്രത്തെ ജനങ്ങളെ ഒന്നായിക്കണ്ട് ദേശീയതയിൽ വെള്ളം ചേർക്കാത്ത നിലപാടുകൾ സ്വീകരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നിങ്ങൾക്ക് ഇത്രയും വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നു... ഏറ്റവും കുറഞ്ഞത് ഒരു പ്രതിപക്ഷ നേതാവിനെയ്‌തെങ്കിലും ഈ വലിയ ജനാധിപത്യ സംവിധാനത്തിനു സംഭാവന ചെയ്യാൻ നിങ്ങൾക്കു കഴിയുമായിരുന്നു... ഒരു പ്രതിപക്ഷ നേതാവിനെ സംഭാവന ചെയ്യുവാൻ പോലും പ്രാപ്തിയില്ലാത്ത നിങ്ങൾ ജനാധിപത്യ പ്രക്രിയയിൽ എത്രത്തോളം അപ്രസക്തരായി എന്ന് വിലയിരുത്തിയാൽ അതിന്റെ ഗുണം നാടിനുമുണ്ടെന്ന് പറയുന്നതിൽ യാതൊരു ആക്ഷേപവും ഇല്ല...

     കാര്യങ്ങൾ കേരളത്തിലേക്ക് വന്നാലോ?? വിജയവും,, പരാജയവും ശബരിമലയിൽ ഒതുക്കി നിർത്താൻ എല്ലാ കൂട്ടരും ശ്രമിക്കുന്നു എന്നതാണ് സത്യം... ബിജെപി ശബരിമല എന്ന വിഷയത്തിന്റെ പേരിൽ മാത്രം വിജയം പ്രതീക്ഷിച്ചു... രാജ്യമാകമാനം ആഞ്ഞടിക്കുന്ന മോഡി തരംഗത്തെ കേരളത്തിലേക്ക് കൊണ്ടുവരാൻ കേരള ബി ജെ പി ക്ക് കഴിയാതെ പോയി... എങ്കിലും ബി ജെ പി പരാജയമായിരുന്നു എന്ന് പറയാൻ സാധിക്കില്ല.. കേരളത്തിൽ ആകമാനം ബിജെപി ക്ക് വളരെ അധികം വോട്ടു നേടാൻ കഴിഞ്ഞു... ബി ജെ പി ക്ക് വോട്ടു ചെയ്യാൻ മടിച്ചു നിന്ന ഒരു വലിയ വിഭാഗം ബിജെപി ക്കു വോട്ടുചെയ്യാൻ ശബരിമല വിഷയം കാരണമായി... അത് ഭാവിയിലും ബിജെപി ക്കു ഗുണം ചെയ്യും... കൂടുതൽ ജനകീയ വിഷയങ്ങളിൽ ഇടപെടുകയും,, കഴമ്പുള്ള നേതൃനിര തങ്ങൾക്കുണ്ടെന്നു തെളിയിക്കാനും കഴിഞ്ഞാൽ ബിജെപി ക്കു കേരളം കിട്ടാക്കനി ആകില്ല.. എന്നാൽ ശബരിമലയെ മാത്രം ആശ്രയിച്ചായിരുന്നു കഴിഞ്ഞ ഇലക്ഷനെ ബിജെപി നേരിട്ടത്.... ശബരിമല വിഷയം വന്നില്ലായിരുന്നു എങ്കിൽ ബിജെപി എന്ത് പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു കേരളത്തിൽ പ്രതീക്ഷയെങ്കിലും പുലർത്താൻ കഴിയുമായിരുന്നത്?? 

     കടുത്ത ഭരണ വിരുദ്ധ വികാരം കേരളത്തിൽ ഉണ്ടായിരുന്നു എന്നു തന്നെ കാണണം... യു ഡി ഫ് നെ വിജയിപ്പിക്കാൻ വേണ്ടി ആയിരുന്നില്ല ജനം വോട്ടുചെയ്തത്... മറിച്ചു് എൽ ഡി എഫ് നെ പരാജയപ്പെടുത്തുവാൻ വേണ്ടി ആയിരുന്നു... അതിൽ ബി ജെ പി മനസ്സോടെ യു ഡി ഫ് ന് വോട്ടു ചെയ്ത അനേകങ്ങളുണ്ട്... തങ്ങളുടെ വോട്ടു വിഘടിച്ചു പോയി എൽ ഡി എഫ് വിജയിക്കരുതെന്ന കർശന ബുദ്ധിയോടെ ആയിരുന്നു ജനം വോട്ടു ചെയ്തത്... ആ പൊതുജന വികാരത്തിന്റെ ഏകീകരണം ഉണ്ടാക്കുന്നതിൽ ശബരിമല വലിയ പങ്കു വഹിച്ചു എന്നത് സത്യമാണെങ്കിലും മറ്റനേകം കാരണങ്ങളും നിഴലിച്ചുതന്നെ നിൽക്കുന്നു എന്നതാണ് എൻ്റെ പക്ഷം...

     ശബരിമലയായിരുന്നു തങ്ങളുടെ പരാജയ കാരണം എന്ന് പ്രചരിപ്പിക്കുകയാണ് എൽ ഡി എഫ് നു ഗുണം ചെയ്യുന്നത് എന്നാണ് മനസ്സിലാക്കാക്കുവാൻ കഴിയുന്നത്... പുരോഗമനപരമായ ആശയത്തിനു വേണ്ടിയും,, സ്ത്രീ തുല്യതക്കു വേണ്ടിയും നിലപാട് സ്വീകരിച്ചതിൽ ലഭിച്ച താൽക്കാലിക തിരിച്ചടി എന്ന് ന്യായീകരിക്കാൻ അവർക്ക് കഴിയുന്നു... അതുവഴി  വോട്ടു ചെയ്ത ജനം കണ്ട പല ഭരണ പരാജയങ്ങളും,, പോരായ്മകളും മറച്ചു പിടിക്കാൻ ശ്രീ പിണറായിക്കും കൂട്ടർക്കും വഴി തെളിഞ്ഞിരിക്കുന്നു.. 

     ശബരിമല മാത്രമായിരുന്നോ ജനങ്ങൾ പിണറായി ഭരണത്തെ വെറുക്കാൻ കാരണം എന്ന്  എൽ ഡി ഫ് തന്നെ വിലയിരുത്തുന്നത് നന്നായിരിക്കും... പിണറായി ഭരണത്തിന്റെ ഏതു മേഘലയിലാണ് ജനങ്ങളുടെ പ്രീതി വാങ്ങിയെടുക്കാൻ കഴിഞ്ഞിട്ടുള്ളത്?? കമ്യുണിസ്റ്റ്റുകളിൽ നിന്ന് പൊതുജനം ഇഷ്ട്ടപ്പെടാത്ത രീതിയിൽ നിങ്ങൾ മതകാര്യങ്ങളിൽ ഇടപെടുകയും ന്യൂനപക്ഷ പ്രീണനങ്ങൾ നടത്തുകയും ചെയ്തില്ലേ?? ന്യൂനപക്ഷങ്ങൾക്കു സഹായങ്ങൾ നൽകി അവരെ സന്തോഷിപ്പിക്കുന്നത്‌ ഇവിടുത്തെ ഹിന്ദു സമൂഹത്തെ ഒരിക്കലും അലോസരപ്പെടുത്തുമായിരുന്നില്ല... പക്ഷെ നിങ്ങൾ അനാവശ്യമായി ഹിന്ദുവിനെ ആക്രമിക്കാൻ മുതിർന്നത് എന്തിനു വേണ്ടിയാണ്??? അതിവിടുത്തെ ഇതര മതസ്ഥരിൽ പോലും എതിർപ്പുകളാണ് ഉണ്ടാക്കിയത് എന്ന് മനസ്സിലാക്കാനുള്ള സംഘടനാ സംവിധാനം നിങ്ങൾക്കില്ലാതെ പോയോ?? നിരന്തരം ഹിന്ദു ക്ഷേത്രങ്ങളിൽ നിങ്ങൾ ആക്രമണങ്ങൾ നടത്തിയതെന്തിന്?? അത്തരം ആക്രമണങ്ങളെ നേതൃത്വം അപലപിക്കാൻ തയ്യാറാകാതിരിക്കുകയും,, ചെറു പുഞ്ചിരിയോടെ അനുമോദിക്കുകയും ചെയ്തതെന്തിന്?? ന്യൂന പക്ഷത്തിനു മാത്രമല്ല;; ഭൂരിപക്ഷത്തിനും വോട്ടുണ്ടെന്നും ഒന്നിച്ചു നിൽക്കാൻ പ്രാപ്തരാണെന്നും നിങ്ങൾ മറന്നു പോയി... ഒരു ചെറിയ കല്ല് ഒരു ചെറിയ കുളത്തിൽ ഓളങ്ങളെ സൃഷ്ട്ടിക്കും... പക്ഷെ സമുദ്രത്തിൽ ഓളങ്ങളെ സൃഷ്ട്ടിക്കാൻ കഴിയില്ല... ഒരു ചെറിയ കല്ല് ഒരു ചെറുകുളത്തിൽ ഓളങ്ങളെ സൃഷ്ടിക്കുന്നത് പോലെയാണ് ഒരു ചെറിയ വിഷയം ന്യൂനപക്ഷങ്ങൾക്കിടയിൽ വളരെ വേഗത്തിൽ അലകളെ സൃഷ്ടിക്കുന്നത്... എന്നാൽ ഭൂരിപക്ഷമാകുന്ന സമുദ്രത്തിൽ  ഉണ്ടാകുന്ന അലകൾ തീഷ്ണവും,, വിനാശകരവും,, ദീർഘകാലം നിലനിൽക്കുന്നതും ആകുമെന്ന് നിങ്ങൾ തിരിച്ചറിയാതെ പോയി....

     മതവും, ക്ഷേത്രവും, പള്ളിയും എല്ലാം മാറ്റി വെയ്ക്കാം... ക്രമ സമാധാനത്തിൽ കേരളം എത്രയോ പിന്നോട്ട് പോയി..!!?? ലോക്കപ്പ് പീഡനങ്ങളും,, ലോക്കപ്പ് മരണങ്ങളും കേരളം പലതു കണ്ടു... അവിടെയെല്ലാം കുറ്റക്കാരെ നിങ്ങൾ സംരക്ഷിച്ചില്ലേ?? എവിടെയും വേട്ടക്കാരനൊപ്പമാണ് നിങ്ങൾ എന്ന ചിന്ത ജനങ്ങൾക്കുണ്ടായി.... ടി പി വധക്കേസ്സ് പ്രതികളെ നിങ്ങൾ കൈവെള്ളയിൽ വെച്ച് പരിപാലിക്കുന്നത് ജനം ഇഷ്ട്ടപ്പെടുമെന്ന് നിങ്ങൾ കരുതിയോ?? നിങ്ങൾ തന്നെ എത്ര ജീവനുകൾ ഈ ഭരണ കാലത്തു എടുത്തൂ... തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്കു മുൻപ് പോലും നിങ്ങൾ അതിനു മുതിർന്നില്ലേ?? പത്രക്കാരെയും, പൊതുജനത്തെയും ആട്ടി ഓടിക്കുന്ന പിണറായി കേരള ജനതയ്ക്ക് അഭിമതനാകുമെന്ന് നിങ്ങൾ കരുതിയത് എന്തു കൊണ്ടാണ്?? തീവ്രവാദികളുടെ സുരക്ഷിത താവളമാണ് കേരളം എന്ന പൊതുജന ധാരണ ജനിച്ചത് നിങ്ങളുടെ ഭരണകാലത്തല്ലേ?? 

     ജനങ്ങളോട് ധാർഷ്ട്യത്തോടെ സംസാരിക്കുന്ന പിണറായിയെപ്പോലെയും,, മണിയെപ്പോലെയും ഉള്ള മന്ത്രിമാരെ ജനം ഇഷ്ട്ടപ്പെടുമെന്ന് കരുതിയോ?? കൃത്യമായ ഡാം മാനേജ്മെന്റിന് കഴിയാതെ കേരളത്തെ പ്രളയത്തിൽ മുക്കിയത് ആരും തിരിച്ചറിയുന്നില്ല എന്ന് നിങ്ങൾ കരുതിയോ?? ഡാമിൽ വെള്ളം നിറഞ്ഞു കയറുന്നതു കണ്ട് 'ഡാം തുറന്നു വിടുന്നില്ലേ??' എന്ന് ചോദിച്ച പത്രക്കാരോട്,, ""നിങ്ങള്ക്ക് പടം പിടിക്കാൻ തുറക്കുന്നില്ല" എന്ന് പരിഹസിച്ച മന്ത്രി മണിയേയും അതിനു ശേഷമുണ്ടായ ദുരന്തത്തെയും ആരും മറന്നു പോയെന്നു കരുതരുത്...

     പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് അനുഭവിക്കേണ്ടി വന്ന രണ്ടാം ദുരന്തമായിരുന്നു ക്യാമ്പുകളിൽ സിപിഎം വരുത്തി വെച്ചത്.... സുമനസ്സുകൾ ദാനമായി നല്കിയതെല്ലാം അടക്കിവെച്ച് അവർ നടത്തിയ പ്രവർത്തികൾ ക്യാമ്പിൽ സന്ദർശിച്ചവന്റെ പോലും വോട്ടുകൾ സി പി എം ന് എതിരാക്കുന്നതായിരുന്നു.. അത്രയധികം ധാർഷ്ട്യവും,, അഹങ്കാരവും അവർ കാട്ടി... 

     പ്രളയത്തിനു ശേഷം ഭിക്ഷാടനത്തിൽ മാത്രമല്ലെ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത്?? എന്ത് നവകേരള നിർമ്മാണമാണ് നിങ്ങൾ നടത്തിയത്... പ്രളയത്തെ നേരിടാൻ ലഭിച്ച തുകയിൽ ഭൂരിഭാഗവും നിങ്ങൾ നിങ്ങളുടെ ഇഷ്ട്ടങ്ങൾക്കനുസ്സരിച്ചു വിനിയോഗിക്കുകയായിരുന്നില്ലേ?? കേന്ദ്ര ഗവണ്മെന്റ് ഒരുക്കിയ പല പദ്ധതികളുടെയും ഗുണം ജനങ്ങളിലെത്താതിരിക്കാൻ രാഷ്ട്രീയം മുൻനിർത്തി നിങ്ങൾ ശ്രമിച്ചില്ലേ?? ഇതെല്ലാം ജനങ്ങൾ വീക്ഷിക്കുന്നുണ്ടായിരുന്നു... നിങ്ങൾ ധാർഷ്ട്യത്തോടെ ഗർജ്ജിച്ചു പറഞ്ഞത് കേരള ജനത വിശ്വസ്സിച്ചിരുന്നില്ല.. നിങ്ങളുടെ ഗുണ്ടാ ശക്തി ഓർത്ത് പലരും പ്രതികരിച്ചിരുന്നില്ല എന്ന് മാത്രം...പകരം വോട്ടു ദിനത്തിനായി കാത്തിരുന്നു...

സി പി എം ന്റെ സൈബർ സൈദ്ധാന്തിക വക്താക്കളായി ദീപാ നിശാന്തിനേയും,, രശ്മി പശുപാലനേയും,, റീമാ കല്ലിങ്ലിനേയും,, ആഷിക് അബുവിനേയും ect നിയമിച്ചു നൽകി നിങ്ങൾ നേതൃത്വം മറി നിന്നപ്പോൾ ഇക്കൂട്ടർ പാർട്ടിയെ തങ്ങൾക്കു മാത്രം വളരാൻ ഉതകുന്ന കമ്പോസ്റ്റു വളമാക്കി മാറ്റിക്കൊണ്ടാരിക്കുകയായിരുന്നു എന്ന് നിങ്ങൾ തിരിച്ചറിഞ്ഞില്ല... സൈബർ പോരാളികർ എതിർ ഫലം ഉണ്ടാക്കുന്നതിനു കാരണമായി എന്ന്, ഇന്ന് നിങ്ങൾ നടത്തുന്ന വിലയിരുത്തൽ കാലങ്ങൾക്കു മുൻപേ നടത്തേണ്ടതായിരുന്നു...

അദ്ധ്യാപകരുടെ കസ്സേര കത്തിച്ചും,, അവർക്കു കുഴിമാടങ്ങൾ തീർത്തും അട്ടഹസിച്ച കുട്ടി സഖാക്കന്മാരെ "ആര്ട്ട് ഇൻസ്റ്റലേഷൻ" എന്ന് പറഞ്ഞു നിങ്ങൾ പ്രോഹത്സാസഹിച്ചപ്പോൾ പൊതുജനവും അദ്ധ്യാപകരെ ഇപ്രകാരം സ്വീകരിക്കുന്നത് ഉചിതമെന്നു കരുതും എന്ന് നിങ്ങൾ കരുതിയോ?? ചുംബന സമരവും,, വനിതാമതിലും കേരള ജനതയിൽ അലോസരങ്ങൾ സൃഷ്ട്ടിച്ചത് നിങ്ങൾ തിരിച്ചറിയാതെ പോയി...

കേരളത്തിൽ വിജയിച്ചു നിന്നിരുന്ന പാർട്ടി ആയിരുന്നില്ല ബി ജെ പി.. അതിനാൽ പ്രതീക്ഷയെമുൻനിർത്തി പരാജയപ്പെടുന്നതും ബി ജെ പി ക്കു നേട്ടമാണ്.. എന്നാൽ വിജയിച്ചുകൊണ്ടിരുന്ന സി പി എം കേരളത്തിലും,, കൊണ്ഗ്രെസ്സ് കേന്ദ്രത്തിലും പരാജയപ്പെടുന്നത് കാരണങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടേണ്ടതുണ്ട്... അതിനു മുതിരാൻ തയ്യാറുണ്ടോ എന്നതാണ് ഈ പാർട്ടികളുടെ ഭാവി തീരുമാനിക്കുന്ന ചോദ്യം... 

ജനാധിപത്യ സംവിധാനത്തിൽ പ്രതിപക്ഷം അസ്ഥിരമാകുന്നത് രാജ്യത്തിനു അഭികാമ്യമല്ല..... ചോദ്യം ചെയ്തു വികസ്സിക്കുന്നതാണ് ജനാധിപത്യത്തിന്റെ മുഖമുദ്ര..


[Rajesh Puliyanethu
 Advocate, Haripad]

Friday, 16 March 2018

'ത്രിപുര' തെരഞ്ഞെടുപ്പ് ഫലം,, മോഡി വിരുദ്ധ ക്യാമ്പിന്റെ കൈയ്യിൽ തീപ്പന്തം....!!??


     ത്രിപുരയിലും ബി ജെ പി വിജയക്കോടി പാറിച്ചിരിക്കുന്നു.... 'കമ്യുണിസ്റ്റ് കോട്ട' എന്ന് കമ്യുണിസ്റ്റുകൾ തന്നെ വീമ്പിളക്കിയിരുന്ന ഭാരതത്തിലെ രണ്ടാമത്തെ സംസ്ഥാനവും അവർക്കു കൈവിട്ടു പോയിരിക്കുന്നു... ഇനിയുമുള്ളത് കേരളം മാത്രം... ഇത്രയും യാഥാർത്യമാണ്... നഷ്ടപ്പെട്ടത് അക്കമിട്ടു പറയുന്നതും നഷ്ടപ്പെടാൻ സാദ്ധ്യത ഉണ്ടെന്നു പറയുന്നതും യാഥാർഥ്യമാണ്... കാരണം അവിടുത്തെ സാദ്ധ്യതയും യാഥാർഥ്യമാണ് .. കേരളത്തിലെ ചെറു ഘടകങ്ങളിൽ അധികാരം നിലനിർത്താൻ സിപിഎം നു കഴിയുന്നത്  സംസ്ഥാന ഭരണത്തിലെ നിർണ്ണായക കക്ഷിയായി നിൽക്കുന്നതുകൊണ്ടാണ്... ഭരണ രംഗത്തുനിന്നും പുറത്തു പോവുകയും അവിടേക്ക് ബിജെപി എത്തുകയും ചെയ്താൽ താഴെക്കിടയിലുള്ള പ്രവർത്തകരിൽ പോലും ചോർച്ച ഉണ്ടാകുമെന്ന് സിപിഎം തിരിച്ചറിയുന്നുണ്ടാകും.. അധികാരത്തിൽ ഇരിക്കുന്ന പാർട്ടിയുടെ ഭാഗമായിരിക്കുന്നതിനാലും,, സംഘടനാ പരമായ ചട്ടക്കൂട്ടിന്റെ ഉള്ളിൽ നിൽക്കുന്നതിനാലുമാണ് കേരളത്തിൽ അണികളിൽ നിന്നും വലിയ ഒരു ചോർച്ച പാർട്ടിക്ക് ഇപ്പോഴും ഉണ്ടാകാത്തത്... പാർട്ടിയുടെ അക്രമ രാഷ്ട്രീയത്തിലും,, മത പ്രീണന നയങ്ങളിലും,, ഹിന്ദു വിരുദ്ധ തത്വങ്ങളിലും, ഇസ്ലാമിക തീവ്രവാദികളോടുള്ള മൃദു സമീപനത്തിലും, ചൈനയും, പാകിസ്ഥാനും പോലെയുള്ള വിദേശരാജ്യങ്ങളോടുള്ള വിധേയത്വത്തിന്റെ പേരിലും പാർട്ടിയെ അനുകൂലിച്ചു പരസ്യമായി നിൽക്കുന്ന വലിയ വിഭാഗത്തിന് അമർഷം  ഉണ്ടെന്ന കാര്യത്തിൽ സംശയം വേണ്ട... പക്ഷെ മുൻപ് പറഞ്ഞ ആനുകൂല്യങ്ങളുടെയും സംരക്ഷണത്തിന്റെയും ഒപ്പം ഭയത്തിന്റെയും പേരിൽ പരസ്യപ്രതികരണത്തിന് അണികളിൽ പലരും  തയ്യാറാകുന്നില്ല എന്നുവേണം കാണാൻ....

     ഒരു കാലത്ത് ഭാരതത്തിലെ ഏറ്റവും വലിയ കക്ഷിയായിരുന്ന കോൺഗ്രസ്സിന്റെയും രാഷ്ട്രീയസ്ഥിതി വളരെ ദയനീയമാണ്... അമിതമായ മത പ്രീണന നയങ്ങളും,, അഴിമതിയുമാണ് കോൺഗ്രസ്സിനെ തളർത്തിയത്.. ഒപ്പം ഒരു നേതാവായി കഴമ്പുള്ള ആരേയും ഉയർത്തിക്കാട്ടാനില്ലാത്ത ദൈന്യതയും... നെഹ്‌റു കുടുംബത്തിന്റെ അപ്രമാദിത്യത്തിൽ നിന്നും പാർട്ടി പുറത്തു വന്നാൽ ശിഥിലമായിപ്പോകുമെന്ന ഭയം....! മറുവശത്ത് രാഹുൽ ഗാന്ധിയെ അംഗീകരിച്ചു നിന്നാൽ ഉമിത്തീയിൽ ദഹിക്കുന്നതുപോലെ നീറി ഇല്ലാതാകുന്ന അവസ്ഥ... നരേന്ദ്ര മോദിയും, അമിത്ഷായും അഴിച്ചു വിട്ട യാഗാശ്വത്തെ പിടിച്ചു കെട്ടാൻ ഈ രണ്ടു കൂട്ടരും അശക്തമാണെന്ന് സമ്മതിച്ചേ പറ്റൂ.. ഒപ്പം ഒരു ഭരണകാലം അവസ്സാനിപ്പിച്ചു ജനഹിതം തിരയാൻ സമയമെത്തുമ്പോൾ പോലും ബിജെപി എതിർകോട്ടകൾ കീഴടക്കുന്ന കാഴ്ച...  രാഷ്ട്രീയ ആക്രമണങ്ങൾക്കോ;; എന്തിന് പ്രതിരോധത്തിനോ പോലും ശക്തിയില്ലാത്ത പ്രതിപക്ഷം... മുൻ യുപിഎ സർക്കാരിലെ ധനമന്ത്രിയുടെ മകൻതന്നെ ജയിലിൽ... മുന്നിൽ നിന്നു നയിക്കേണ്ട രാഹുൽ ഒളിവിൽ.... പൊതു ജനത്തിനു മുൻപിൽ ഇന്നൊരു നേതാവേ ഉള്ളൂ... അതാണ് നരേന്ദ്രമോദി... നരേന്ദ്രമോദി അധികാരത്തിൽ എത്തിയതിനു ശേഷം ഇവിടെ രണ്ടുതരം രാഷ്ട്രീയം രൂപം കൊണ്ടിരുന്നു.. അത് 'മോഡി അനുകൂല രാഷ്ട്രീയം,, മോഡി വിരുദ്ധ രാഷ്ട്രീയം' എന്നിങ്ങനെ ആയിരുന്നുവെങ്കിൽ, മോഡി വിരുദ്ധ രാഷ്ട്രീയ ക്യാമ്പ് ഇന്ന് ഏറെക്കുറെ ശൂന്യമാണ്... ഉള്ളവർ തളർവാദരോഗം പിടിപെട്ട് കിടപ്പിലാണ്.. മോഡി വിരുദ്ധ രാഷ്ട്രീയ ക്യാമ്പിൽ സജീവമാകാൻ കച്ചമുറുക്കി അവാർഡുകൾ തിരിച്ചു നൽകിയ സാംസ്ക്കാരിക നായകർ (നക്കികൾ) നഷ്ടത്തിലാണ്... അവർക്കുള്ള ആശ്വാസ്സം അവാർഡു പണം കീശയിൽ വെച്ച് ഫലകം കൊടുത്തതാണ്... അവർക്ക് ഫലകമേ നഷ്ടമായുള്ളൂ... പണം കീശ യിൽത്തന്നെയുണ്ട്.....

     ഭരണം എനിക്കും, നിനക്കും അല്ലെങ്കിൽ നമ്മുടെ കുറുമുന്നണികൾക്ക് എന്ന് കരുതി ജീവിച്ച  ഇടതു- വലതന്മാർ  ഭരണ പ്രതിപക്ഷമെന്ന വ്യത്യാസ്സം കൂടാതെ ഒന്നിക്കാൻ ശ്രമിക്കുന്ന ഏറ്റവും തമാശ നിറഞ്ഞ രാഷ്ട്രീയത്തിനും നമ്മൾ ജനങ്ങൾ സാക്ഷികളായി.... സ്വാതന്ത്യ്രത്തിനു ശേഷമിത്രനാളും ഞങ്ങൾ പറഞ്ഞ രാഷ്ട്രീയവും, പ്രചരിപ്പിച്ച ചിന്തകളിലും ഒരു കഴമ്പുമില്ലായിരുന്നു എന്നും ഇന്ന് ലഭിക്കുന്ന അധികാരത്തിനു വേണ്ടി മാറ്റിവെയ്ക്കാനും, പൊളിച്ചു കളയാനും മാത്രം ദൃഢതയുള്ള ചില ആശയങ്ങളും, പ്രത്യയ ശാസ്ത്രങ്ങളും മാത്രമായിരുന്നു തങ്ങളുടെ  പക്കലുണ്ടായിരുന്നതെന്നും ഇക്കൂട്ടർ തുറന്നു സമ്മതിക്കുന്നു... ഇടതു വലതന്മാർ അന്യോന്യം ഊന്നുവടികളാകാൻ ക്ഷണിക്കുന്നു... അപ്പുറക്കാഴ്ചയിൽ സ്വയം നിൽക്കാൻ കഴിവില്ല എന്ന തിരിച്ചറിവിൽ അവർതന്നെ അപ്രകാരമുള്ള ബാന്ധവ ആലോചനകൾ ഉപേക്ഷിക്കുന്നു.... ഭാരതം ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും, അതിനൊപ്പം ഏറ്റവും കരുത്തനായ ഭരണാധികാരിയുടെയും കരങ്ങളിലാണ്...

     തെരഞ്ഞെടുപ്പു പരാജയങ്ങൾ ഇടതു വലതന്മാരെ അസ്വസ്ഥമാക്കുന്നത് സ്വാഭാവികം മാത്രം.. പക്ഷെ അതിനെ അതിജീവിക്കാൻ ഇക്കൂട്ടർക്ക് ചെയ്യുവാൻ കഴിയുന്നത് രാജ്യത്തിന് വിപത്തായി ഭവിക്കുന്നവയായിരിക്കും എന്നതാണ് ആശങ്കക്ക് കാരണം... രണ്ടായിരത്തി പത്തൊൻപതിൽ   നടക്കാനിരിക്കുന്ന ലോക്‌സഭാ ഇലക്ഷനിൽ ശ്രീ നരേന്ദ്രമോദിയെയും, ബിജെപി യേയും മോശമായി ചിത്രീകരിക്കാൻ അവർ പുറത്തെടുക്കുക കലാപത്തിന്റെയും, സംഘര്ഷത്തിന്റെയും ഒപ്പം വിദേശ വിധ്വംസക ശക്തികളുടെ പിന്തുണയുടെയും വഴികളായിരിക്കും....  പാക്കിസ്ഥാനിൽ പോയി നിന്നു കൊണ്ട് ഇന്ത്യൻ പ്രധാന മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കന്മാരുള്ള പാർട്ടിയാണ് കൊണ്ഗ്രെസ്സ്... ജന്മം കൊണ്ടുതന്നെ വിദേശീയവും,, ഇപ്പോഴും ചൈനാ സൂക്തങ്ങൾ പാടി അഭിമാനം കൊണ്ട് നടക്കുകയും, ചൈനയിൽ അഭിമാനിക്കുകയും ചെയ്യുന്ന ഇടതു പക്ഷം മറ്റൊരു വശത്ത്...!! ഇക്കൂട്ടരൊക്കെ സ്വന്തം നേട്ടത്തിനു വേണ്ടി ഏതു നെറികേടും കാട്ടാൻ മടിക്കില്ല എന്ന് നമ്മൾ മനസ്സിലാക്കി കരുതിയിരിക്കണം.... പാർലമെന്റ് ആക്രമിച്ചവനേയും,, മഹാനഗരത്തിൽ ബോംബുകൾ പൊട്ടിച്ചവനേയും നാലുവോട്ടിനായി ആരാധിക്കുന്ന ഇക്കൂട്ടർക്ക് ഹിന്ദുവും, മുസ്ലീമും മറ്റെല്ലാ വിഭാഗവും വോട്ടിനുള്ള യന്ത്രങ്ങൾ മാത്രം... അവരെ കലാപങ്ങളിലേക്ക് നയിക്കുന്നതിൽ മടിയോ, ഹൃദയ വേദനയോ ഇവർക്കാർക്കും ഉണ്ടാകുമെന്ന് കരുതുക വയ്യ....

     ത്രിപുരയിലെ പരാജയത്തോറ്റു കൂടി ഇടതു- വലതന്മാർ രാഷ്ട്രീയമായി പൂർണ്ണമായും തളർന്നു... ബിജെപി അധികാരത്തിൽ വന്നിത്ര നാളും അവർ പറഞ്ഞു പ്രചരിപ്പിച്ച മോഡി വിരുദ്ധ രാഷ്ട്രീയം ഇവിടെ വിലപ്പോകുന്നതേ ഇല്ല.... മോദിയുടെ കോട്ടും, കൂണും, യാത്രയും, ഭാര്യയും തുടങ്ങി ഇക്കൂട്ടർ ഉയർത്തിയ ആരോപണങ്ങളിൽ പൊതു ജനങ്ങളുടെ പരിഹാസം ആവോളം കേട്ടു... നോട്ടു നിരോധനവും, ബാങ്കും തുടങ്ങിയ വിഷയങ്ങളും ജനങ്ങളിൽ വിരോധം സൃഷ്ട്ടിക്കാൻ കാരണമാകുന്നില്ല... അവസ്സാനം വന്ന GST തങ്ങളെ തുണക്കു മെന്നും അതിന്റെ തിരിച്ചടി മോദിക്ക് ഗുജറാത്തിൽ നിന്നു തന്നെ ലഭിക്കുമെന്നു പറഞ്ഞു ഉണ്ണാ വൃതമിരുന്നവർക്ക് നാരങ്ങാ നീരു കുടിക്കേണ്ടി വന്നു.. സ്വന്തം തട്ടകത്തിലെ എഴുത്തുകാരെയും, പത്രക്കാരെയും ഉപയോഗിച്ചു നടത്തിയ 'ഫാസിസ്റ്' പ്രചാരണ തന്ത്രം പൂർണ്ണമായും വടികുത്തിപ്പിരിഞ്ഞു...  സ്വന്തം രാഷ്ട്രീയവും, ആദർശങ്ങളും, പ്രത്യയ ശാസ്ത്രവും എടുത്തു വിളമ്പിയാൽ ജനം അടുത്ത ഇലക്ഷൻ കഴിഞ്ഞാലും ചിരി നിർത്തില്ല എന്ന അവസ്ഥ.... ഇത്രയും രാഷ്ട്രീയമായ അവസ്ഥയിൽ ദൈന്യത അനുഭവിക്കുമ്പോൾ ഒരു കൈത്താങ്ങാകാൻ ഇക്കൂട്ടർക്ക് പഴയ തൊഴന്മാരായ ഇസ്‌ലാമിക തീവ്രവാദികളും, മാവോയിസ്റ്റുകളും, ചൈനയും, പാകിസ്ഥാനും ഒക്കെയേ ഉള്ളൂ... പരാജയത്തിന്റെ തീച്ചൂളയിൽ നിൽക്കുന്ന ഇടതു- വലതന്മാരും, അനുചരന്മാരും ഇല്ലം ചുട്ടാലും വേണ്ടില്ല,, എലിയെ കൊന്നാൽ മതി എന്ന നിലയിലേക്ക് എത്തുമ്പോൾ ഭാരതം എന്ന മാഹാരാജ്യമാകുന്ന കൂരക്കുള്ളിൽ കഴിയുന്ന സാധാരണ പൗരന്മാരായ നമ്മളെപ്പോലെയുള്ളവർ അതിന്റെ ചൂടേൽക്കേണ്ടി വരും.....

     രാജ്യത്തു പശു രാഷ്ട്രീയം ഇളക്കിവിട്ട് സമൂഹത്തിൽ രണ്ടു ചേരി സൃഷ്ട്ടിച്ചു സംഘർഷങ്ങൾ സൃഷ്ട്ടിക്കാൻ ശ്രമിച്ചവരാണ് മോഡി വിരുദ്ധ രാഷ്ട്രീയ വിഭാഗം... അത് ഏറെക്കുറെ പരാജയപ്പെട്ടുവെങ്കിലും ചിലയിടങ്ങളിൽ ചെറിയ ചില മുറിവുകൾ സൃഷ്ട്ടിക്കുന്നതിൽ ഇക്കൂട്ടർ വിജയിച്ചിട്ടുണ്ട്.... അതെന്തൊക്കെയായാലും ശ്രീ നരേന്ദ്ര മോഡിയെ പരാജയപ്പെടുത്താൻ ഇക്കൂട്ടർ കണ്ടെത്തിയിരിക്കുന്ന വഴി വിഘടനത്തിന്റേതാണെന്നു നമ്മൾ മനസ്സിലാക്കണം... രാജ്യത്ത് പരമാവധി വിദ്വെഷവും അതുവഴി സംഘർഷവും നിറച്ചു അതിന്റെ ഉത്തരവാദിത്വം ശ്രീ മോദിയുടെ മേൽ കെട്ടിവെച്ചു്  അദ്ദേഹത്തെ പരാജയപ്പെടുത്താനാകും എന്നാണിവർ തുടക്കം മുതൽ കണക്കു കൂട്ടിയിരുന്നത്...

     ലോങ്ങ് മാർച്ചു് എന്ന പേരിൽ പാവപ്പെട്ട കർഷക തൊഴിലാളികളെ പൊരിവെയിലത്ത് കിലോമീറ്ററുകൾ നടത്തിച്ചതാണ് അതിലെ അവസ്സാനത്തോടെ ശ്രമം... ഒരു സംഘർഷത്തെ സ്വപ്നം കണ്ടു കഴിഞ്ഞിരുന്ന മോഡി വിരുദ്ധ ചേരി അവിടെ പരാജയപ്പെട്ടെങ്കിലും സംഘർഷം ഉറപ്പു വരുത്തുന്ന രീതിയിൽ കരുക്കൾ നീക്കാൻ അവർ സമീപ ഭാവിയിൽത്തന്നെശ്രമിക്കും... ചന്ദ്ര ബാബു നായിഡു വിന്റെ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ആവശ്യവുമായുള്ള മുന്നണി ബഹിഷ്‌കരണം ഇതോക്കെയായി ചേർത്തു വായിക്കണം... രാജ്യത്തു മറ്റൊരു കലാപം ഉയർത്തി വിടുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമായി ഇതിനെയും കാണണം... വളരെ അടുത്ത കാലത്തു തന്നെ വിഭജനത്തിന്റെ പേരിൽ സംഘർഷം നടന്ന ഒരു ഭൂമിയിൽ വീണ്ടും കലാപം ഉയർത്തി വിടാൻ എളുപ്പമാണ് എന്നവർ കണക്കു കൂട്ടുന്നു... വാജ്‌പേയ് സർക്കാരിൽ നിന്നും അവസ്സാനകാലം ഇറങ്ങി ഓടിയ ചന്ദ്ര ബാബു മുന്നണിയേക്കാൻ സ്വന്തം നിലനിലനിൽപ്പിനെ പോറ്റുന്നവനാണ് എന്ന് തെളിയിച്ചതാണ്... എന്ത് വാഗ്ദാനങ്ങളിലാണ് ചന്ദ്രബാബു കാൽ വഴുതി വീണതെന്ന് ഭാവികാല രാഷ്ട്രീയം നമുക്കു പറഞ്ഞു തരും....

     പരാജയം ഉറപ്പു വരുമ്പോൾ സ്വയം പൊട്ടിച്ചിതറിയാലും മറ്റുള്ളവർക്ക് പരമാവധി നാശനഷ്ടം ഉണ്ടാക്കണമെന്നു കരുതുന്ന ചാവേറുകളുടെ മനസ്സാണ് ഇന്ന് മോഡി വിരുദ്ധ ക്യാമ്പിനുള്ളത്... ആ മനോഭാവത്തോടെ കഴിയുന്ന കൂട്ടരെ നാം ശ്രദ്ധിച്ചു കൊണ്ടേയിരിക്കണം... അവരുടെ വാക്കിലും പ്രവർത്തിയിലും ഒളിഞ്ഞിരിക്കുന്ന വിദ്വെഷം പകർത്തുന്ന അണുക്കളെ നാം തിരിച്ചറിയണം... അവർ കത്തിച്ചു പിടിച്ച തീപ്പന്തങ്ങൾ സ്വന്തബന്ധങ്ങൾ പോലും നോക്കാതെ സമൂഹത്തിലേക്ക്  വലിച്ചെറിയാൻ സാദ്ധ്യതയുണ്ട്.....!!

[Rajesh Puliyanethu
 Advocate, Haripad]  

Monday, 18 December 2017

ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലം പറഞ്ഞു തരുന്നത്....??

     ഗുജറാത്തിൽ തുടർച്ചയായ ഇരുപത്തിരണ്ടു വർഷത്തെ ഭരണത്തിന് ശേഷവും ബിജെപി അധികാരം നിലനിർത്തുന്നു... മറ്റേതൊരു സംസ്ഥാനത്തെ വിഷയങ്ങളെക്കുറിച്ചു സംസാരിക്കുമ്പോഴും അതിനെയെല്ലാം ഗുജറാത്തുമായി ബന്ധിപ്പിച്ചു സംസാരിക്കാൻ ബിജെപിയും,, പ്രതിപക്ഷവും ശ്രമിക്കാറുണ്ടായിരുന്നു... അനുകൂലമായും,, പ്രതികൂലമായും!! അതിനു കാരണം രാജ്യത്തു നിലനിൽക്കുന്നത് രണ്ടു തരം രാഷ്ട്രീയമായതിനാലാണ്... ഒന്ന് മോഡി അനുകൂല രാഷ്ട്രീയവും,, മറ്റൊന്ന് മോഡി വിരുദ്ധ രാഷ്ട്രീയവും...!! മോഡി വിരുദ്ധ രാഷ്ട്രീയ പ്രചാരകർ ഗുജറാത്തിനെ നരേന്ദ്രമോദിയുടെ സ്വന്തം തട്ടകമായി കണ്ടു പ്രവർത്തിക്കുന്നതിനാൽ, ഗുജറാത്തിൽ ബിജെപിക്ക് ഉണ്ടാകുന്ന പരാജയം ശ്രീ നരേന്ദ്രമോദിയുടെ ആകമാനമായ പരാജയമെന്നു കണ്ട് അദ്ദേഹത്തിനെതിരെ രാജ്യവ്യാപകമായി ആക്രമണം അഴിച്ചു വിടാം എന്ന് കരുതി... നോട്ടു നിരോധനവും,, മുത്തലാക്കും,, ജി. സ്‌. റ്റി തുടങ്ങി ശ്രീ മോദിയുടെ നയപരിപാടികളുടെ ആകമാനമായ പരാജയമായി ബിജെപി ക്ക് ഗുജറാത്തിൽ ഉണ്ടാകുന്ന പരാജയത്തെ വിനിയോഗിക്കാം എന്നും അവർ കണക്കുകൂട്ടി....

     അമേരിക്കയിൽ നിന്നും ഊർജ്ജപഠന ക്ലാസ് കഴിഞ്ഞു വന്ന ശ്രീ രാഹുൽ ഗാന്ധിയായിരുന്നു മോഡി വിരുദ്ധപക്ഷത്തിന്റെ അമരക്കാരൻ... പതിവിനു വിരുദ്ധമായ ഊർജ്ജം രാഹുലിൽ കാണാൻ കഴിഞ്ഞിരുന്നു എന്നത് സത്യം തന്നെയായിരുന്നു.. കമ്യുണിസ്റ്റുകൾ ഗാലറിയിൽപ്പോലും ഇല്ലാതിരുന്ന തെരഞ്ഞെടുപ്പ് ആയിരുന്നു എങ്കിൽക്കൂടി രാജ്യത്തിന്റെ ചിലഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന ഇക്കൂട്ടരുടെയും ഹൃദയം കൊണ്ടുള്ള ആശീർവാദം രാഹുലിനൊപ്പമായിരുന്നു.... കൂടാതെ രാജ്യസ്നേഹവും, ദേശീയതയും  ഉയർത്തിപിടിക്കുന്ന ബിജെപി രാഷ്ട്രീയത്തിന്റെ വിമർശകരും രാഹുലിനൊപ്പം കൂടി... ബിജെപി മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയം ന്യൂനപക്ഷ വിരുദ്ധമാണെന്നു പ്രചരിപ്പിക്കുന്നവരും രാഹുലിനു പിന്നിൽ അണി നിരന്നു... അതിനൊപ്പം തന്നെ ടൈംസ് ഓഫ് ഇന്ത്യ,, റിപ്പബ്ലിക് തുടങ്ങിയ ചാനലുകളൊഴികെയുള്ള ചാനലുകളും രാഹുലിന് അവരാൽ കഴിയുന്ന പിന്തുണ നൽകി.... ഹാർദ്ദിക്‌ പട്ടേലിനെപ്പോലെ ജാതിയല്ലാതെ രാഷ്ട്രീയം ഒന്നുംതന്നെ പറയാനില്ലാത്ത നേതാക്കന്മാർക്കൂടി പിന്നിൽ നിരന്നതോടെ ബിജെപി യെ നേരിടാനുള്ള എല്ലാ ശസ്ത്രങ്ങളും തന്റെ പക്കലുണ്ടെന്ന് രാഹുൽ ആത്‌മവിശ്വാസം കൊണ്ടു... രാഹുലിൽ പ്രകടമായിരുന്നു എന്ന് മുൻപ് പറഞ്ഞ 'പതിവിനു വിരുദ്ധമായ ഊർജ്ജം' ഈ സന്നാഹങ്ങൾ നൽകിയ ആത്മവിശ്വാസ്സത്തിൽ നിന്നും രൂപം കൊണ്ടതാകാം...!!??

     നരേന്ദ്ര മോഡിയുടെ ജനപ്രീതിയെ കുറക്കുന്നതൊന്നും പ്രായോഗികമായി നടപ്പിലാക്കാൻ കോൺഗ്രസ്സിന് കഴിഞ്ഞില്ല എന്നതാണ് സത്യം... മോഡിക്കെതിരെ വ്യക്തിപരമായ വിമർശനങ്ങൾ ഗുജറാത്തിൽ ഒഴിവാക്കണമെന്ന് കൊണ്ഗ്രെസ്സ് തന്നെ പ്രചാരണത്തിന്റെ ഒരു ഘട്ടത്തിൽ നേതാക്കന്മാർക്ക് നിർദ്ദേശം നൽകിയത്  മോഡിയുടെ സ്വാധീനം നശിപ്പിക്കാൻ അവർക്കു കഴിഞ്ഞില്ല എന്ന തിരിച്ചറിവാണ് കാണിക്കുന്നത്.. നരേന്ദ്രമോദി വിദ്വെഷത്തിന്റെ രാഷ്ട്രീയം കളിക്കുന്നു എന്ന് കോൺഗ്രസ്സ് പറഞ്ഞു എങ്കിലും അത് പൊതുജനസമക്ഷം വിവരിക്കുന്നതിൽ അവർ പരാജയപ്പെട്ടുപോയി... നരേന്ദ്രമോഡി അപ്പോഴും ദേശീയതയിലും,, രാഷ്ട്ര സുരക്ഷയിലും ഊന്നിയ വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞുകൊണ്ടേ യിരുന്നു... 'ജനങ്ങൾക്ക് കുറച്ചു ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നു എങ്കിലും രാജ്യത്തിന്റെ ഭാവി നന്മയെ കരുതി പൊതുജനം അതു സഹിച്ചു' എന്ന് ബിജെപി തന്നെ സമ്മതിച്ച നോട്ടു നിരോധനത്തിലും, ജി സ് ടി യിലും മോഡി പറഞ്ഞത് വികസനത്തിന്റെയും, രാജ്യനന്മയുടെയും നയവും രാഷ്ട്രീയവും ആയിരുന്നു... അതിൽ വികസ്സനമില്ല, ജനദ്രോഹമേ ഉള്ളൂ എന്ന് മൈക്കിന്റെ മുൻപിൽ വിളിച്ചു പറയാൻ രാഹുൽ ശ്രമിച്ചെങ്കിലും ജനം ചെവികൊടുത്തില്ല.. ''ഗബ്ബർ സിംഗ് ടാക്സ്'' എന്ന് ജി സ് ടി യെ രാഹുൽ വിശേഷിപ്പിച്ചതിനെ സൂപ്പർ ഡയലോഗ് ആയി രാഹുൽ ഫാൻസ്‌ ഉയർത്തിക്കാട്ടി എങ്കിലും കഴിഞ്ഞ യു പി എ സർക്കാർ കാലത്ത് ആകമാനം എട്ടുലക്ഷം കോടിയിൽ മേലെ അഴിമതി നടത്തിയ യഥാർത്ഥ ഗബ്ബർ സിങ്ങുകളെ ജനം മറന്നിരുന്നില്ല എന്ന സത്യം കോൺഗ്രസ്സ് മനസ്സിലാക്കിയില്ല.... 

     ബിജെപി വർഗ്ഗീയ രാഷ്ട്രീയം കളിക്കുന്നു എന്ന് വിമർശിച്ച കോൺഗ്രസ്,, ഹാർദിക് പട്ടേലിനെപ്പോലെ ജാതി മാത്രം പറഞ്ഞു വോട്ടുപിടിക്കാൻ അറിയുന്നവരെ ചേർത്തുനിർത്തി എന്താണ് ജാതി രാഷ്ട്രീയം എന്ന് പറഞ്ഞു കൊടുത്തു... ജനം ഇതെല്ലാം കാണുന്നുണ്ടായിരുന്നു എന്ന് അവർ മറന്നു പോയി... പട്ടേൽ വിഭാഗത്തിന്റെ വോട്ടുകളെ ഹർദ്ദിക്കിൽക്കൂടി ഉറപ്പിച്ചു നിർത്താൻ കോൺഗ്രസ്സ് ശ്രമിച്ചപ്പോൾ അത്രനാളും അവർക്കു ലഭിച്ചു കൊണ്ടിരുന്ന ചില ഓ ബി സി വിഭാഗങ്ങളുടെ വോട്ടുകൾ ചോർന്നു പോകുന്നത് അവർ അറിഞ്ഞില്ല.. നരേന്ദ്ര മോദിയുടെ ബി ജെ പി കഴിഞ്ഞ ഇരുപത്തിരണ്ടു വര്ഷം ഗുജറാത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾക്ക് പകരമായില്ല കോൺഗ്രസ്സ് നടത്തിയ ഈ കൂട്ടുകെട്ടുകൾ ഒന്നും തന്നെ...

     ക്ഷേത്രങ്ങളിൽ നിന്നും പ്രചാരണങ്ങൾക്കു തുടക്കം കുറിച്ചപ്പോൾ 'തങ്ങൾ ബിജെപി യെ വിമർശിക്കുന്ന വർഗ്ഗീയ രാഷ്ട്രീയം എന്താണെന്ന് ശരിയായരീതിയിൽ തങ്ങൾ കാട്ടിത്തരാം' എന്നാണു ജനങ്ങൾ വായിച്ചെടുത്തത്.... അത്രനാളും ഹിന്ദു വിരുദ്ധ നിലപാടുകൾ പരസ്യമായി സ്വീകരിക്കുകയും,, ന്യൂനപക്ഷ പ്രീണനം നയമായി മാറ്റുകയും ചെയ്ത കോൺഗ്രസ്സിന്റെ ഈ വ്യതിചലനം പരിഹാസം ജനിപ്പിച്ചു എന്നതിനപ്പുറം ഒരു രാഷ്ട്രീയ നേട്ടവും അവർക്കുണ്ടാക്കിയില്ല... അമ്പലങ്ങളിൽ കയറിയിറങ്ങി നടന്ന രാഹുലിനെ കുറച്ചധികം തീവ്ര മത നിലപാട് പുലർത്തുന്ന മുസ്ളീം വോട്ടർമാരും വിട്ടുകളഞ്ഞു എന്നുവേണം കരുതാൻ.... മുൻപ് ഇസ്ളാമിക തീവ്രവാദികളെ വരെ പിന്തുണക്കുന്ന രാഷ്ട്രീയ നയം സ്വീകരിച്ചു വന്ന കോൺഗ്രസ്സിന്റെ ഈ മാറ്റം അവരിൽ അസ്വസ്ഥത ജനിപ്പിച്ചു..

     ദേശീയതയിൽ ഊന്നിയ,, രാജ്യസ്നേഹവും സുരക്ഷയും മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയം പറയാൻ കോൺഗ്രസിന് കഴിഞ്ഞില്ല എന്നതായിരുന്നു അവരുടെ പരാജയകാരണങ്ങളിൽ പ്രധാനമായ ഒന്ന്... മതേതരത്വത്തിന്റെ വക്താക്കൾ എന്ന് സമൂഹത്തോടു വിളിച്ചു പറയുന്നു എന്ന് വരുത്തി തീർക്കുന്നതിനും,, മുസ്‌ലിം ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്തുന്നതിനും കോൺഗ്രസ്സ് കണ്ടിരുന്ന പതിവ് മാർഗ്ഗം ഹിന്ദുവിനെ തള്ളിപ്പറയുകയും,, ഇസ്ളാമിക തീവ്രവാദികളെ വരെ പിന്തുണച്ചു കൊണ്ടും ആയിരുന്നു... അങ്ങനെ ഉള്ളവർ ഇലക്ഷൻ ആകുമ്പോൾ അമ്പലങ്ങളിൽ വന്നിട്ട് എന്തു പ്രതിഫലനം സൃഷ്ടിക്കാനാണ്... നരേന്ദ്രമോഡിയെ സ്ഥാനപ്രഷ്ടനാക്കണമെന്ന് പാകിസ്ഥാനിൽ പോയി അവരോട് സഹായം അഭ്യർത്ഥിച്ച മണിശങ്കർ അയ്യരെ പിന്തുണക്കുന്ന നിലപാട് കോൺഗ്രസ്സ് സ്വീകരിച്ചത് ആത്മാഭിമാനം ഉള്ള പൊതുജനം ഈ തെരഞ്ഞെടുപ്പിലെന്നല്ല;; ഒരു തെരഞ്ഞെടുപ്പിലും മറക്കില്ല... അതേ മണിശങ്കർ തെരഞ്ഞെടുപ്പു വേളയിൽ   മോഡിയെ അവഹേളിച്ച സംഭവത്തിൽ രാഹുൽ തന്നെ മുൻകൈ എടുത്തു മാപ്പു പറയിപ്പിച്ചപ്പോൾ കോൺഗ്രസ്സ് പാർട്ടി വ്യക്തമാക്കുന്ന ഇരട്ടത്താപ്പ് എല്ലാവർക്കും ബോദ്ധ്യമായി... ഗുജറാത്തിലെ പരാജയം കോൺഗ്രസ്സ് ഗുജറാത്തിൽ മാത്രം മുൻപോട്ടുവെച്ച സമീപനങ്ങളുടെയും, രാഷ്ട്രീയത്തിന്റെയും  പരാജയമല്ല... മറിച് ദേശീയ തലത്തിൽ അവർ സ്വീകരിക്കുന്ന ഇരട്ടത്താപ്പുകളുടെയും,, പ്രീണനങ്ങളുടെയും,, നട്ടല്ലില്ലായ്മയുടെയും പരിണിത ഫലം കൂടിയാണ്...

     നോട്ടു നിരോധനവും,, ജി സ് ടി യും ഗുജറാത്തിലെ കർഷകരുടെയും,, വ്യവസ്സായികളുടെയും നട്ടെല്ലൊടിച്ചെന്ന് മോഡി വിരുദ്ധ മാധ്യമങ്ങളും പരമാവധി പ്രചാരണം നൽകി... അതൊന്നും രാഷ്ട്രീയമായി ബി ജെ പി യെ ബാധിച്ചില്ല എന്നതിന്റെ തെളിവാണ് ഗുജറാത്തിലെ വ്യവസ്സായ മേഘലയിൽ നിന്നും,, നഗര പ്രദേശങ്ങളിൽ നിന്നും ബി ജെ പി ക്കു ലഭിച്ച വോട്ടുകൾ സൂചിപ്പിക്കുന്നത്... അതേ സമയം തന്നെ ആദിവാസ്സി മേഘലകളിൽ നിന്നും ബി ജെ പി ക്ക് ഉണ്ടായ വോട്ടു വർദ്ധനവ് ഹരിജന ന്യൂനപക്ഷങ്ങൾക്കു വിരുദ്ധമാണ് ബി ജെ പി എന്ന പ്രചാരണവും വിലപ്പോയില്ല എന്ന് മനസ്സിലാക്കാം... ശ്രീ നരേന്ദ്ര മോഡി എന്ന വ്യക്തിയിൽ ജനങ്ങൾ വിശ്വാസ്സം അർപ്പിച്ചിരിക്കുന്നു എന്നുവേണം നമ്മൾ കാണേണ്ടത്... അദ്ദേഹം സ്വീകരിക്കുന്ന നോട്ടുനിരോധനം പോലെയുള്ള ചില കടുപ്പമേറിയ തീരുമാനങ്ങളും അതിൽ നിന്നും ഉണ്ടായേക്കാവുന്ന ചെറിയകാല ബുദ്ധിമുട്ടുകളും രാജ്യനന്മയെ മാത്രം ലക്ഷ്യമാക്കിയാണെന്ന് അവർ മനസ്സിലാക്കുന്നു.... 

     കോൺഗ്രസ്സ് ഇപ്പോഴും രാഷ്ട്രീയം പറയാൻ മറന്നു പോകുന്നു എന്നതും ആ പാർട്ടിയുടെ പാപ്പരത്വവും ച്യുതിയുമാണ് വിളിച്ചു പറയുന്നത്... ഇന്നും അവർ നരേന്ദ്ര മോഡിക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾ അദ്ദേഹം പണ്ടിട്ട കോട്ടും,, വിദേശ യാത്രയും,, കൂളിങ് ഗ്ലാസ്സും,, കഴിച്ച കൂണും ഒക്കെയാണ്... ഇതു കേൾക്കുമ്പോൾ നിഷ്പക്ഷരായ പൊതുജനം ചിരിച്ചു കൊണ്ടു പറയുന്നു.... ''മോഡിക്കെതിരെ ഇതൊക്കയേ നിങ്ങൾക്കു പറയാനുള്ളൊ,, നാണമാകുന്നില്ലേ കോൺഗ്രെസ്സെ...."  

     കോൺഗ്രസ്സ് ദേശീയ തലത്തിൽ വിളിച്ചു പറയുന്ന പാകിസ്ഥാൻ അനുകൂല സമീപനങ്ങൾ രാജ്യത്തിനുള്ളിലെ ദേശീയ വാദികളായ മുസ്ളീം ജനതയുടെ അടക്കം വിരോധം വിളിച്ചു വരുത്തിയിട്ടുണ്ട്... രാജ്യത്തിനുള്ളിലെ മുസ്ളീം ജനതയുടെ വോട്ട് തങ്ങളിലേക്ക് അടുപ്പിച്ചു നിർത്തുന്നതിന് എന്തിനാണ് നിങ്ങൾ പാകിസ്ഥാനെ കൂട്ട് പിടിക്കുന്നതെന്നാണ് അവർ ചോദിക്കുന്നത്... മന്മോഹൻ സിങ്ങും, കാര്സസായിയും, മണിശങ്കറും, പാകിസ്ഥാൻ പ്രതിനിധികളും നടത്തിയ രഹസ്യ കൂടിക്കാഴ്ചയെ പൊതുജനം സംശയത്തോടെ നോക്കിക്കണ്ടത്;; സംശയം ജനിപ്പിക്കത്തക്ക സമീപനങ്ങളും, പ്രസ്ഥാവനകളും കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും മുൻപിനാൽത്തന്നെ ഉണ്ടായിട്ടുള്ളതിനാലാണ്...!! ഈ കാരണങ്ങളെല്ലാം ജനങ്ങൾ പോളിംഗ് ബൂത്തിൽ പരിഗണിച്ചിരുന്നു എന്നു വേണം മനസ്സിലാക്കാൻ....

     തീവ്രവാദികളെ സംരക്ഷിക്കുന്നതും,,, അവർക്കനുകൂലമായി സംസാരിക്കുന്നതുമല്ല മുസ്‌ലീം സംരക്ഷണം എന്നും,, മോഡിക്കു മേൽ വിജയം നേടാൻ പാകിസ്ഥാനികളല്ല, ഇവിടുത്തെ ജനങ്ങളാണ് സഹായിക്കേണ്ടതെന്നും,, ജാതി രാഷ്ട്രീയം ഇവിടെ വിലപ്പോകില്ല എന്നും,, മോഡി മുന്നോട്ടു വെയ്ക്കുന്ന നയങ്ങളെ അടിസ്ഥാനമില്ലാതെ എതിർക്കുകയും,, അവയെ വസ്തുനിഷ്ഠമായി വിശദീകരിക്കാൻ കഴിയാതിരിക്കുകയും ചെയ്‌താൽ ജനങ്ങൾ വിശ്വസിക്കുകയില്ലെന്നും,, ഒ വൈ സിയും മറ്റുമല്ല ജനങ്ങൾ കണക്കിലെടുക്കുന്ന നേതാക്കളെന്നും,, മാധ്യമ പിന്തുണ ഉണ്ടെങ്കിൽ എല്ലാമായില്ലെന്നും,, രാഷ്ട്രീയ വിമർശനത്തിന് മോഡിയുടെ കോട്ടും,, കൂണും അല്ല മാർഗ്ഗമെന്നും ഒക്കെ തിരിച്ചറിയുന്ന കാലത്താണ് കോൺഗ്രസ്സ് പാർട്ടിക്ക് തിരിച്ചു വരവ് സാധ്യമാകുന്നത്....

     ഇടതു പക്ഷ,, വലതു പക്ഷ,, വിഭാഗങ്ങളുടെയും,, തീവ്ര ഇസ്‌ലാമിക വിഭാഗങ്ങളുടെയും,, ഫാസിസ്റ്റു വിരുദ്ധർ എന്ന് സ്വയം അവരോധിക്കപ്പെട്ട കുറേ കോമരങ്ങളുടെയും,, കപട മതേതര വാദികളുടെയും,, മാധ്യമ കൂട്ടായ്മയുടെയും പാനലിനെ തോൽപ്പിച്ചു അധികാരം നിലനിർത്തിയ ബി ജെ പി ക്ക് എല്ലാവിധ അഭിനന്ദനങ്ങളും,, ഒപ്പം അഭിവാദ്യങ്ങളും..... 

[Rajesh Puliyanethu
 Advocate, Haripad]  @ PuliyanZ

Tuesday, 7 November 2017

ഭരണത്തിലെ ''കുന്തം ഭടൻ''....!!

     കൊട്ടാര- ഭരണ കഥകളിലെല്ലാം കണ്ടിരുന്ന ഒരു സ്ഥിരം വേഷമായിരുന്നു ''കുന്തം ഭടന്മാർ"... നാടകത്തിലും,, ബാലയിലും കാണുമ്പോൾ നമ്മൾ കളിയാക്കിപ്പറയുന്ന "കുന്തിസ്റ്റുകൾ"....

     ഏറ്റവും വിശ്വസ്ഥരായ കുന്തം ഭടന്മാരുടെ പ്രത്യേകത അവർ അന്തപ്പുരത്തിന്റെ കാവൽക്കാർ ആയിരിക്കും...അവർ അന്തപ്പുരത്തിൽ നടക്കുന്നതൊന്നും കണ്ടതായി നടിക്കില്ല,,, ഇടപെടില്ല,,, എതിർക്കില്ല,,, മറ്റാരോടും പറയുകയുമില്ല....!!! വായും,, കണ്ണും,, ചെവിയും മൂടിയ രൂപങ്ങളുടെ ഏകരൂപ ഭാവമായിരുന്നു ഇത്തരം 'കുന്തം ഭടന്മാർ'....  

      ഇതുപോലെയുള്ള ഒരു ''കുന്തം ഭടൻ'' ആയിരുന്നു മൻമോഹൻ സിംഗ്....!! യു പി എ സർക്കാർ കാലത്ത് സോണിയയുടെയും,, രാഹുലിന്റെയും,, വധേരയുടെയുമൊക്കെ അഴിമതി,, സ്വജനപക്ഷപാത,, സ്വ ജാതിമത പ്രീണങ്ങളുടെ നിശബ്ദനായ കാവൽക്കാരൻ.....

     യു. പി. എ  സിംഹാസ്സനങ്ങൾ കടപുഴകി വീണതും ആ പാവം അറിഞ്ഞില്ലെന്നു തോന്നുന്നു.... ഇപ്പോഴും പഴയ കാവൽക്കാരന്റെ വിധേയത്വത്തോടെ തന്റെ ഉടയോരുടെ ഇങ്ങിതത്തിനനുസ്സരിച്ചു ശ്വസിക്കുകയും,, സംസ്സാരിക്കുകയും ചെയ്ത് ജീവിക്കുന്നു.... 

 [Rajesh Puliyanethu
  Advocate, Haripad]
  

Thursday, 15 October 2015

വെള്ളാപ്പള്ളി രാഷ്ട്രീയം Vs കേരള രാഷ്ട്രീയം .....


       കേരളത്തിൽ പുതിയ ഒരു രാഷ്ട്രീയ മുന്നേറ്റം ഉണ്ടായിരിക്കുന്നു... ശ്രീനാരായണീയരെ ഒന്നിപ്പിച്ചു നിർത്തി രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിനു ശേഷം നമ്പൂതിരി മുതൽ നായാടിയെ വരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിശാല ഹിന്ദു ഐക്യം എന്നതാണ് പാർട്ടിയുടെ ലക്ഷ്യം.... കേരള രാഷ്ട്രീയത്തിൽ അപ്രകാരമുള്ള ഒരു രാഷ്ട്രീയ മുന്നേറ്റത്തിന് എത്രത്തോളം പ്രാധാന്യമുണ്ട് എന്നതിന്റെ വിശദീകരണത്തിനു മുൻപുതന്നെ മറ്റു പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തേണ്ടതുണ്ട്...

       എന്തുകൊണ്ട് ഇത്തരം ഒരു രാഷ്ട്രീയ മുന്നേറ്റത്തിനു വഴിവെച്ചു?? കേരളത്തിലെ ഭരണ- പ്രതിപക്ഷ പാർട്ടികൾക്ക് അതിലുള്ള പങ്കെന്താണ്?? നിലവിലെ രാഷ്ട്രീയത്തിൽ പുതിയ പാർട്ടിക്കു സൃഷ്ട്ടിക്കാൻ കഴിയുന്ന ചലനങ്ങളും, ചേരിതിരിക്കലുകളും എന്തൊക്കെയാണ്?? പുതിയ പാർട്ടിയുടെ നേതൃത്വത്തെ എത്രത്തോളം പ്രവർത്തകരും, പൊതുജനവും അങ്ങീകരിക്കും?? വ്യക്തിനേട്ടങ്ങളെ എങ്ങനെ പൊതുജനം വിലയിരുത്തും?? ഹിന്ദുവിലെ മറ്റു ജാതീയ സംഘടനകൾ പുതിയ പാർട്ടിയെ എപ്രകാരം സമീപിക്കും?? രാഷ്ട്രീയത്തിന് അതീതമായി പുതിയ പാർട്ടിക്ക് നേരിടേണ്ടിവരുന്ന ആക്രമണങ്ങൾ എന്തൊക്കെയാണ്?? നിലവിലെ രാഷ്ട്രീയ പാർട്ടികൾ പുതിയ പാർട്ടിയെ ഏതൊക്കെ വിധത്തിൽ നേരിടാൻ സാദ്ധ്യതയുണ്ട്?? ബാഹ്യമായ ആക്രമണങ്ങളെ നേരിടുന്നതിൽ പുതിയ പാർട്ടി എത്രത്തോളം സജ്ജമാണ്?? മാധ്യമങ്ങൾ എന്തു സമീപനമാണ് പുതിയ പാർട്ടിയോട് സ്വീകരിക്കാൻ പോകുന്നത്?? ഇങ്ങനെ തുടരുന്ന ഒട്ടനവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയതിനു ശേഷം മാത്രമാണ് പുതിയപാർട്ടിക്ക് കേരള രാഷ്ട്രീയത്തിലെ ഭാവികാല പ്രാധാന്യത്തെക്കുറിച്ച് വിലയിരുത്താൻ കഴിയുക....

       ഒരു സുപ്രഭാതത്തിൽ വെറുതെ ഒരു രാഷ്ട്രീയ പാർട്ടി പൊട്ടിമുളക്കില്ല... അതിന് അനുസൃതമായ ഒരു അന്തരീക്ഷം സംജാതമായി വരേണ്ടതുണ്ട്... ഡൽഹിയിൽ ആം ആദ്മി പാർട്ടി ജനിച്ചത്‌ അഴിമതിക്കെതിരെ ഉയർന്നു വന്ന പോതുജനവികാരത്തെയും, അണ്ണാഹസ്സാരയുടെ ജൻ ലോക്പാൽ ബില്ലുകൾക്കുവേണ്ടിയുള്ള സമരങ്ങൾ ഒരുക്കി നൽകിയ അനുകൂല അന്തരീക്ഷത്തെയും മുതലെടുത്തുകൊണ്ടാണ്... കേരളത്തിലും രാഷ്ട്രീയ SNDP മുളപോട്ടുന്നതിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം നിലനിൽക്കുന്നുണ്ട്... അതിലേക്ക് സംഭാവനകൾ നൽകിയത് നിലവിലെ പ്രബല രാഷ്ട്രീയ കക്ഷികളായ കോണ്ഗ്രസ്സും, സി പി എം ഉം ആണെന്ന് നിസ്സംശയം പറയാം...

       ഇടതു- വലതു കക്ഷികൾ ഹിന്ദു ഇതര ന്യൂനപക്ഷ പ്രീണനങ്ങളിൽക്കൂടി  തങ്ങളുടെ വോട്ടുബാങ്കുകൾ ഉറപ്പിച്ചുനിർത്തുന്ന നയം ഇവിടെ വിജയകരമായി നടപ്പിലാക്കി വന്നിരുന്നു... ഇവിടുത്തെ ഹിന്ദു സമൂഹം,, പ്രത്യേകിച്ച് ഭൂരിപക്ഷ സമൂഹം അതിൽ തീർത്തും അസ്വസ്ഥരായിരുന്നു... പക്ഷെ അതിനെതിരെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് പ്രതികരിക്കുന്നതിനുള്ള ആർജ്ജവം അവർ കാട്ടിയിരുന്നുമില്ല... കാരണങ്ങൾ പലതായിരുന്നു... അസ്വസ്ഥരായ ഭൂരിപക്ഷ സമൂഹം ആയിരുന്നെങ്കിൽക്കൂടി അവർ ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നു.. തങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എടുക്കുന്ന തീരുമാനങ്ങളെ അന്ധമായി പിന്തുണച്ചുകൊണ്ട് അവർ നിലകൊണ്ടു... രാഷ്ട്രീയ വീക്ഷണം ഉള്ളവരും,, ഇല്ലാത്തവരുമായ സാധാരണ വോട്ടർമാർക്ക് തങ്ങളുടെ പ്രതിഷേധത്തെ സ്വകാര്യ സംഭാഷണങ്ങൾക്ക് അപ്പുറത്തേക്ക് വികസ്സിപ്പിക്കുന്നതിനുള്ള കർമ്മശേഷിയും ഉണ്ടായിരുന്നില്ല... മറ്റൊരു കാരണമെന്നത് ഹിന്ദു ആവശ്യപ്പെടുന്ന ഏതൊരു അവകാശവും വർഗ്ഗീയതയായി ചിത്രീകരിച്ച് കടന്നാക്രമിച്ച് പരാജയപ്പെടുത്തുന്ന പൊതു അടവുനയം ഇവിടെ പ്രവർത്തനക്ഷമമാണെന്നതാണ്... ഹിന്ദു പൊതുസമൂഹം തങ്ങളുടെതായി മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങൾ ഇടതു- വലതു കക്ഷികൾക്കുള്ള ന്യൂനപക്ഷ പ്രീണനകാരണങ്ങളാക്കി പരിവർത്തനപ്പെടുത്താനുള്ള പ്രാവീണ്യം ഇവിടുത്തെ രാഷ്ട്രീയകക്ഷികൾക്കുണ്ടായിരുന്നു... ഹിന്ദു പൊതുസമൂഹം മുന്നോട്ടു വെയ്ക്കുന്ന ഒരു ആവശ്യത്തെ എതിർത്തുകൊണ്ട് ക്രിസ്ത്യൻ- മുസ്ലീം ന്യൂനപക്ഷങ്ങളെ സന്തോഷിപ്പിക്കാനും അതുവഴി 'ഞങ്ങൾ നിങ്ങൾക്കുവേണ്ടി' എന്ന തോന്നൽ ജനിപ്പിച്ച് അവരെ ഒന്നിപ്പിച്ചു നിർത്തുന്നതിനും കഴിഞ്ഞു... ഒപ്പം ഹിന്ദു സമൂഹത്തിലെതന്നെ പിന്നോക്കക്കാരെ "സംവരണം" എന്ന ഒറ്റ തുരുപ്പുചീട്ടിൽ വെട്ടി ഭൂരിപക്ഷ ഹിന്ദു ഐക്യത്തിൽ നിന്നും അകറ്റി നിർത്തുന്നതിനും അവർക്ക് കഴിഞ്ഞു... കൊണ്ഗ്രെസ്സ് പാർട്ടി മുസ്ലീം ലീഗ് പോലെ പേരിൽപ്പോലും മതം പേറിനടക്കുന്ന കക്ഷിയെയും,, കേരളാ കൊണ്ഗ്രെസ്സ് എന്നാ ക്രിസ്ത്യൻ വക്ത്താക്കളെയും ഇരുചുമലുകളിലും പേറി നടന്നിരുന്നു വെങ്കിലും തങ്ങൾ ഏറ്റവും വലിയ മതെതരപാർട്ടിയെന്നു മേനി നടിക്കുന്നതിൽ വിജയിച്ചിരുന്നു... മഹാത്മാ ഗാന്ധിയുടെ മതേതര ആശയങ്ങളുടെ നേരവകാശികൾ തങ്ങളാണെന്ന് സ്വയം പ്രഖ്യാപിച്ച് അവർ നിലപാടുകൾക്ക് ഒരു നേർത്ത മൂടുപടം ധരിപ്പിച്ചു...

       ഈ വസ്തുതകൾ കാലങ്ങളായി നിലനിൽക്കെ പെട്ടന്നൊരു ദിവസ്സം വിശാല ഹിന്ദുഐക്യത്തെ മുൻനിർത്തി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രസക്തി എന്താണെന്നതും ഒരു ചോദ്യമാണ്... അതിൽ പ്രധാനകാരണം ശ്രീ നരേന്ദ്രമോഡി നേതൃത്വം കൊടുക്കുന്ന ബിജെപി രാജ്യമൊട്ടാകെ നടത്തിയ വലിയ മുന്നേറ്റമാണ്.... അഴിമതിയിൽ മുങ്ങിനിന്ന കൊണ്ഗ്രെസ്സ് പാർട്ടിക്കെതിരെകണ്ട  മുന്നേറ്റത്തിന്റെ ചലനങ്ങൾ കേരളത്തിലും ഉണ്ടെന്നതാണ്.... ഹിന്ദുവിന്റെ ആവശ്യങ്ങൾക്ക് അനുഭാവപൂർവ്വം നിലപാടുകളെടുക്കുന്ന ഒരു കേന്ദ്രഭരണത്തിനൊപ്പം നിൽക്കുന്ന ഒന്നിനുവേണ്ടി ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം കേരളത്തിലും ഉണ്ടെന്നുള്ളതിന്റെ പ്രതിധ്വനികൂടിയാണത്... കാലാകാലങ്ങളിൽ കണ്ടുവന്ന  ക്രിസ്ത്യൻ- മുസ്ലീം പ്രീണന നടപടികളിൽ രോഷം കൊണ്ടുനിന്ന ഹിന്ദു സമൂഹത്തിൽ പൊതുവായി ഉണ്ടായ എതിർ വികാരപ്രകടനം കൂടിയാണ് രാഷ്ട്രീയ SNDP...

       പൊടുന്നനെ ഈ രാഷ്ട്രീയമുന്നെറ്റത്തിന് മരുന്നുനിറച്ചത് സിപിഎം ആണെന്നതിൽ തർക്കം ആർക്കുമുണ്ടാകുമെന്നു കരുതുന്നില്ല.... ഹിന്ദു ഹിന്ദുവിന്റെതായും,, തങ്ങളുടെ അഭിമാനമായും കൊണ്ടുനടന്നതിലേക്ക് അഹങ്കാരപൂർവ്വവും, ധാര്ഷ്ട്യ മനോഭാവത്തുകൂടിയും സിപിഎം നടത്തിയ കടന്നുകയറ്റങ്ങൾ ഇവിടുത്തെ അഭിമാനമുള്ള ഹിന്ദു വിഭാഗത്തിന്റെ ക്ഷമയുടെ അവസ്സാനകണികയെയും നശിപ്പിച്ചു... ശ്രീകൃഷ്ണ ജയന്തിപോലെയുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കാനുള്ള സംഘാടക പാർട്ടിയായി ഇവിടെ ഒരു ഇടതുപക്ഷ അനുഭാവിപോലും സിപിഎം നെ കാണുന്നില്ല... [[[ഇടതുപക്ഷസൂര്യന് ചുവപ്പ് ചോർച്ചയോ?? ചെങ്കനലുകൾ വിളറുന്നുവോ?? ഒരു വർത്തമാനകാല വിചാരം....]]] ആ പാർട്ടിയിൽ വിശ്വസ്സിക്കുന്നവർ പോലും ശ്രീകൃഷ്ണ ജയന്തിപോലെയുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കാനുള്ള ചുമതല സിപിഎം ന് ഉള്ളതായി കരുതുന്നില്ല... പാർട്ടിയുടെ അവർ പാടി നടക്കുന്ന പ്രത്യയശാസ്ത്രത്തിൽ നിന്നുപോലും വ്യതിചലിച്ച് ഹിന്ദുവിന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയത്‌ കരുതിക്കൂട്ടിയ ഒരു ആക്രമണമായെ പൊതു ഹിന്ദു സമൂഹം കണ്ടുള്ളൂ... അതിനെതിരെ നിലനിന്ന പൊതുവികാരം രാഷ്ട്രീയ SNDP ക്ക് രൂപം നൽകുന്നതിനുള്ള അനുകൂല ഘടകമായി അതിന്റെ അണിയറശിൽപ്പികൾ കരുതിയിരിക്കണം...

       ശ്രീ വെള്ളാപ്പള്ളി നടേശൻ ബി ജെ പി മുൻപ് അധികാരത്തിൽ ഇരുന്നപ്പോൾത്തന്നെ ആ പാർട്ടിയോട് മൃദു സമീപനം പുലർത്തിയിരുന്നു... ശ്രീ നരേന്ദ്രമോഡിയോട് വളരെ ചെറിയരീതിയിൽ അദ്ദേഹം നടത്തിയിരുന്ന സൌഹൃദ സമീപനങ്ങളെ വളരെ രൂക്ഷമായ ഭാഷയിൽ സിപിഎം വിമർശിച്ചത് അദ്ദേഹത്തിൻറെ നിലപാടുകൾക് കൂടുതൽ ജനശ്രദ്ധയെ നേടിക്കൊടുക്കുന്നതിന് കാരണമായി... മൊഴിയും മറുമോഴിയുമായി ഇരുവരും മുന്നോട്ടു പോവുകയും അതിന് കേരളത്തിലെ രാഷ്ട്രീയ- മത- സാമുദായിക- സാമ്പത്തിക- അവസ്സരവാദ പത്ര- ദൃശ്യ മാധ്യമങ്ങൾ നിറങ്ങളും നൽകിയതോടെ ചേരിതിരിവുകൾ സ്പഷ്ട്ടമായി... ഹിന്ദുവിൽ നിന്നും ആചാര്യൻമാരെയും,, ആഘോഷങ്ങളെയും,, വിശ്വാസ്സങ്ങളെയും പറിച്ചെടുത്ത് പൊതുവഴിയിൽ വലിച്ചെറിയണമെന്ന സിപിഎം ന്റെ അജണ്ട ശ്രീനാരായണ ഗുരുദേവനിലേക്കുകൂടി വ്യാപിപ്പിച്ചപ്പോൾ ബഹുഭൂരിപക്ഷം വരുന്ന ശ്രീ നാരായണീയരാൽ നിലനിൽക്കുന്ന സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൽത്തന്നെ വിള്ളലുകൾക്ക് കാരണമായി.... ഹിന്ദു പരിപാവനമായി ശ്രീകോവിലിൽ പ്രതിഷ്ട്ടിച്ചു പൂജിക്കുന്ന വിഗ്രഹങ്ങളെ പോതുവഴിയിലെ അലങ്കാരശിലകളാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന തിരിച്ചറിവ് രാഷ്ട്രീയ SNDP ക്ക് അനുകൂലമായ രംഗവേദി ഒരുക്കി.... 

       വെള്ളാപ്പള്ളിയെ വിമർശിക്കുക എന്ന വ്യാജേന ഗുരുദേവനെ ആക്രമിച്ച് ജനമദ്ധ്യത്തിൽ അവഹേളിക്കുക എന്ന സിപിഎം നയം അവരെത്തന്നെ തിരിഞ്ഞു കൊത്തിയ അവസ്ഥയായി.... മതേതര ചിന്തയുടെ ബ്രാൻഡ്‌ അംബാസിഡർ ആക്കി ചിത്രീകരിച്ചു;; ഈഴവ സമൂഹത്തിന്റെയും,, ഹിന്ദു സമൂഹത്തിന്റെയും ശ്രേഷ്ഠ സന്യാസി വര്യൻ എന്ന പരിപാവനപദവിയിൽ നിന്നും അദ്ദേഹത്തെ പുറത്തുകൊണ്ടുവന്ന് തെരുവിൽ പിന്നീട് ഉപേക്ഷിച്ച് അദ്ദേഹത്തിൻറെ സാമൂഹികമായ പ്രസക്തിയും,, അദ്ദേഹത്തിൻറെ പേരിലും ചിന്തയിലും ഊന്നി നിൽക്കുന്ന ഒരു സമൂഹത്തെയും ഇല്ലാതാക്കാനാണ് സിപിഎം ശ്രമിച്ചത്‌.... അതുവഴി സിപി എമ്മിന്റെ പ്രധാന ശക്തിയായ ഈഴവ സമൂഹത്തിൽനിന്നും ഒറ്റശക്തിയായി ഉണ്ടായേക്കാവുന്ന വിമർശനശബ്ദങ്ങളെ എല്ലാതാക്കാമെന്ന് അവർ കരുതി... പക്ഷെ ഗുരുദേവനെ പ്രകീർത്തിച്ചു കൊണ്ട് മറുകൈയ്യാൽ അപമാനിക്കാൻ ശ്രമിച്ച സിപിഎം മറന്നുപോയ ചിലതുണ്ട്... ഗുരുദേവൻ ലോകത്തിന് സാമൂഹ്യപരിഷ്ക്കർത്താവും,, ചിന്തകനും,, ശ്രേഷ്ഠ സന്യാസി വര്യനും ആണെങ്കിൽ ശ്രീനാരായണീയർക്ക് അദ്ദേഹം ദൈവമാണ്... ശ്രീനരായണീയ ക്ഷേത്രങ്ങളിൽ ആരതിയുഴിഞ്ഞ് പൂജാകർമ്മങ്ങളൊടെയാണ് അവർ പരിപാലിക്കുന്നത്... കഴിഞ്ഞകാല ഭാരതചരിത്രത്തിലെ പല സാമൂഹിക പരിഷ്ക്കർത്താക്കൾക്കിടയിൽ ഒരുവനായി മാത്രം അദ്ദേഹത്തെ ചിത്രീകരിക്കാനുള്ള ശ്രമം ഉണ്ടാക്കുന്ന വൈകാരികമായ അവസ്ഥ സിപിഎം അവഗണിച്ചു,, സമൂഹത്തിൽ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങളെ വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം പ്രതിഷ്ട്ടിച്ചത് ശിവലിംഗം ആയിരുന്നു... ശിവൻ ഹിന്ദു ദൈവം ആണെന്നതിൽ സിപിഎം നു തർക്കമുണ്ടോ എന്നെനിക്കറിയില്ല...!! ഈഴവശിവനെയാണ് ഞാൻ പ്രതിഷ്ട്ടിച്ചതെന്നു സധൈര്യം പറഞ്ഞ അദ്ദേഹം ഇഴവന്റെയും, ഹിന്ദുവിന്റെയും സ്വത്താണ്... അദ്ദേഹം കൊളുത്തിയ ദീപത്തിന്റെ പ്രകാശം മാത്രമാണ് ലോകത്തിന് മുഴുവൻ അവകാശപ്പെടാൻ കഴിയുന്നത്‌...

       ഇപ്രകാരം ഒരു രാഷ്ട്രീയ- സാമുദായിക- ജാതീയമായ അവസ്ഥ സംജാതമായപ്പോൾ കൊണ്ഗ്രെസ്സ് പാർട്ടി തികഞ്ഞ കൌശലത്തോടെ തങ്ങളുടെ പാടവം കാട്ടി... സിപിഎം- എസ് ൻ ഡി പി തർക്കങ്ങളിൽ ഒരു ചിത്രം തെളിയാൻ അവർ കാത്തിരുന്നു... പുതിയ രാഷ്ട്രീയ ഉദയത്തിൽ പ്രത്യക്ഷമായതും, ഉടനടി ഉണ്ടായെക്കാവുന്നതുമായ ഒരു പ്രത്യാഘാതം തങ്ങൾക്കില്ല എന്നും അവർ കണക്കുകൂട്ടുന്നു... രാഷ്ട്രീയ SNDP യുടെ ഉദയത്തിന് ക്രിസ്ത്യൻ- മുസ്ലീം പ്രീണനം കാരണമാകുന്നതിലും ശക്തമായത്‌ ഹിന്ദുവിനെതിരെ സി പി എം നടത്തിയ ആക്രമണങ്ങളാണ്... 

        ഭാരതമൊട്ടാകെ അലയടിക്കുന്ന ബിജെപി തരംഗത്തിനോപ്പമാണ് രാഷ്ട്രീയ SNDP നിലകൊള്ളുന്നത് എന്ന് വിശ്വസ്സിക്കാം... കേരളത്തിൽ ഉടനടി ഉണ്ടായേക്കാവുന്ന ഒരു മുന്നേറ്റം നിലവിലെ ബിജെപി നേതൃത്വത്തെക്കൊണ്ട് സാധിക്കില്ല എന്ന ബോധ്യം പൊതുസമൂഹത്തിനും, പാർട്ടിക്കുതന്നെയുമുണ്ട്... മുന്നണി സംവിധാനത്തിന്റെ കുറവാണ് തങ്ങളുടെ മുന്നേറ്റത്തിനു തടസ്സമെന്ന് കരുതുന്ന നേതൃത്വം രാഷ്ട്രീയ SNDPക്ക് പിറവിക്കുമുന്പേ പിന്തുണ നൽകി... SNDP യെ RSS പാളയത്തിൽ കൊണ്ടുചെന്നു കെട്ടി എന്ന് എതിർ ചേരി ഉയർത്തുന്ന വിമർശനങ്ങൾ പോലെതന്നെ BJP യെ SNDPയുടെ ആലയത്തിൽ അടിമയിരുത്തി എന്ന് വിമർശിക്കുന്ന BJP പ്രവർത്തകരും ഉണ്ട്.... നിലവിലെ ഭരണ- പ്രതിപക്ഷ പാർട്ടികളിൽ മനം മടുത്ത പൊതുജനത്തിന് BJP യെ ശക്ത്തിപ്പെടുത്താൻ കഴിയുന്ന പ്രസ്ഥാനമായി രാഷ്ട്രീയ SNDP യെയും,, തങ്ങൾക്ക് ശക്തിവർധിപ്പിക്കാൻ കഴിയുന്ന പ്രസ്ഥാനമായിരാഷ്ട്രീയ SNDP യെ ശ്രീനാരായണീയരും നോക്കിക്കാണുന്നു... 

       ഇതര ഹിന്ദു പ്രസ്ഥാനങ്ങളുടെ പിന്തുണ എന്നത് രാഷ്ട്രീയ SNDP ക്ക് നിർണ്ണായകമാണ്.. ഒരു ചെറിയ ഘടക കക്ഷിയായി ഏതെങ്കിലും മുന്നണിയിൽ നിൽക്കുക എന്ന ചെറിയ ലക്ഷ്യത്തിലാണ് അവരെങ്കിൽ അത് അത്രകണ്ട് പ്രസക്തവുമല്ല.... വിശാല ഹിന്ദു ഐക്യം ഒരു നടക്കാത്ത മനോഹര സ്വപ്നമാകാനാണ് സാദ്ധ്യത ഏറെയും!! സവർണ്ണ വിഭാഗത്തെ SNDP യുടെ നേതൃത്വത്തിൻ കീഴിലേക്ക് കൊണ്ടുവരിക ശ്രമകരമാണ്... ജാതീയ സംവരണത്തെ മാറ്റിനിർത്തി സാമ്പത്തികസംവരണം ആവശ്യപ്പെടുന്ന സവർണ്ണ വിഭാഗങ്ങളുടെയും,, ജാതീയ സംവരണം നിലനിർത്തണമെന്ന് പറയുന്ന നിലവിലെ സംവരണ വിഭാഗങ്ങളുടെയും വിയോജിപ്പുകളെ അതിജീവിച്ച് അവരെ രാഷ്ട്രീയമായി ഒന്നിപ്പിച്ചുനിർത്തുക എന്നത് കിഴക്കിനെയും പടിഞ്ഞാറിനെയും ഒന്നിപ്പിക്കുന്നതിനു സമമാണ്... 

       ഒരു മൂന്നാം മുന്നണി രൂപപ്പെട്ടാൽ തങ്ങൾക്ക് ഉണ്ടായേക്കാവുന്ന രാഷ്ട്രീയ നഷ്ട്ടങ്ങളെ നിലവിലെ ഇരുമുന്നണികളും ഭയക്കുന്നുണ്ടെന്ന് വേണം കരുതാൻ... അതിനായി രാഷ്ട്രീയമായും, അല്ലാതെയും രാഷ്ട്രീയ SNDPയെ അവർ ആക്രമിച്ചു തുടങ്ങിയിരിക്കുന്നു.... BJP യുടെ ഒരു ശക്തമായ ഘടകകക്ഷിയായി രാഷ്ട്രീയ SNDP മാറുമോ എന്നും അതുവഴി BJP ക്ക് കേരളത്തിൽ ശക്തമായ വേരോട്ടം ഉണ്ടാകുമോ എന്നും അവർ ഭയക്കുന്നു... അതല്ല രാഷ്ട്രീയ SNDP ഒരു സ്വതന്ത്ര രാഷ്ട്രീയ കക്ഷിയായി വളർന്നാൽ ഇരുമുന്നണികളോടും വിലപേശത്തക്ക ശക്ത്തി അവർക്കുണ്ടാകുമോ എന്നും അവർ ആശങ്കപ്പെടുന്നു.... അതിനാൽ പുതിയ രാഷ്ട്രീയ മുന്നേറ്റത്തെ തകർക്കാൻ അവർ കൈ കോർത്തിരിക്കുകയാണെന്നു വേണം കരുതാൻ.... ഒത്തുതീർപ്പ് സമരങ്ങളിൽക്കൂടി നല്ല ബന്ധം സൂക്ഷിക്കുന്ന ഇവിടുത്തെ ഭരണ- പ്രതിപക്ഷ പാർട്ടികൾക്ക് അതിന് അധികം ബുദ്ധിമുട്ടെണ്ടിയും വന്നില്ല... 

       രാഷ്ട്രീയപരമായി ഇല്ലാതാക്കുന്നതിന് പകരം ഫാസിസ്റ്റ് സമീപനത്തിൽക്കൂടി രാഷ്ട്രീയ SNDP യെ ഇല്ലാതാക്കാൻ ഇടതു- വലതു പക്ഷങ്ങൾ തീരുമാനിച്ചതിന്റെ പ്രതിഭലനമാണ് അടുത്തായി കണ്ട ചില ആരോപണങ്ങൾ... സ്വാമി ശ്വാശ്വതീകാനന്ദയുടെ മരണത്തിൽ ഇടതു- വലതന്മാരുടെ ദുഃഖകടൽ ഇപ്പോഴാണ് അണപോട്ടിയത്..! ഇത്രയും നാൾ വെള്ളാപ്പള്ളിക്കെതിരെ എന്തുകൊണ്ട് ഇപ്രകാരം ഒരു കൊലപാതകക്കുറ്റം ആരോപിച്ചുകൊണ്ട്‌ ഇവർ രംഗത്തുവന്നില്ല?? ഇത്രയും നാൾ സ്വാമിയുടെ മരണത്തിന്റെ ഉത്തരവാദിയെ തിരിച്ചറിയാമായിരുന്നുവെങ്കിൽ പൊതിജനസമക്ഷം എന്തുകൊണ്ട് അവർ അത് മറച്ചുവെച്ചു?? കേരളത്തിൽ നടന്ന ഏതൊക്കെ കൊലപാതകങ്ങളുടെയും,, കുറ്റക്രിത്യങ്ങളുടെയും നിജസ്ഥിതി ഇവർ രാഷ്ട്രീയ ലാഭത്തിനു വേണ്ടി മറച്ചു വച്ചിട്ടുണ്ട്?? ഇവിടെ ജനങ്ങൾക്ക് മുൻപിൽ ഉത്തരവാദിത്വം നിർവഹിക്കാതെ വലിയതെറ്റു ചെയ്തത് ഇടതു- വലതന്മാരല്ലെ?? ചേളന്നൂർ മൌലപിയുടെ മരണരഹസ്യവും ഇടതു-വലതന്മാർക്ക് അറിയാമോ?? ആരെ ബ്ലാക്ക്‌ മെയിൽ ചെയ്യാനുള്ള വസ്തുവായാണ് അത് സൂക്ഷിച്ചിരിക്കുന്നത് എന്നു കൂടി ഈ അവസ്സരത്തിൽ വെളിപ്പെടുത്താനുള്ള മാന്യത ഇക്കൂട്ടർ കാട്ടണം....    

       ഇടതു- വലതന്മാർ ഒന്നിച്ചുനിന്നുകൊണ്ട് രാഷ്ട്രീയ SNDP യെ ഇല്ലായ്മചെയ്യാൻ തീരുമാനിച്ചതോടെ മാധ്യമങ്ങളുടെ പിന്തുണയും പുതിയപാർട്ടിക്ക് ഉണ്ടാകുമെന്ന് കരുതാൻ കഴിയില്ല... ഇവിടെ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നതെന്ന് പൊതുജനം മനസ്സിലാക്കുന്നുണ്ടെങ്കിലും ദ്രിശ്യ- പത്ര മാധ്യമങ്ങൾ നടത്തുന്ന പ്രചാരവേല സമൂഹത്തിൽ  ചെലുത്തുന്ന സ്വാധീനം ചെറുതാണെന്ന് കരുതാൻ കഴിയില്ല... വെള്ളാപ്പള്ളിയുടെയും,, തുഷാറിന്റെയും പുറകെ അവർ ക്യാമറയും തൂക്കി ഇറങ്ങിക്കഴിഞ്ഞു.... വെള്ളാപ്പള്ളിയുടെ മുൻകാല വൈരികൾക്കൂടി എതിർചേരിയിൽ അവസ്സരത്തെ പ്രയോജനപ്പെടുത്തി അണിനിരക്കുമ്പോൾ രാഷ്ട്രീയ SNDPയുടെ പ്രവർത്തനം ദുഷ്ക്കരമാകും... 

       മാറ്റത്തിന് കേരളജനത കാത്തിരിക്കുകയാണ്... ജാതിയുടെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന ഒരു മുന്നേറ്റത്തെ ഇവിടുത്തെ രാഷ്ട്രീയ കക്ഷികൾ പരിഹസ്സിക്കുകയും,, വിമർശിക്കുകയും ചെയ്യുന്നുണ്ട്... അതെസ്സമയംതന്നെ പ്രമുഘ രാഷ്ട്രീയ കക്ഷികൾ എല്ലാം  ജാതി പറഞ്ഞു കൊണ്ട് പിറക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ കക്ഷികളോട് രാജ്യത്തിന്റെ പലഭാഗങ്ങളിലായി ബാന്ധവം ഉറപ്പിച്ചിട്ടുമുണ്ട്... കേരളജനതയെ ഇപ്പോഴും അതേ ജാതി- മത രാഷ്ട്രീയത്തിന്റെ അയിത്തം പറഞ്ഞു വിശ്വസ്സിപ്പിച്ച്,, പ്രബുധതയുടെ പൊന്നാടയുമണിയിച്ച് നിർജ്ജീവമാക്കി നിർത്തുന്നതിനു കഴിയുന്നുമുണ്ട് എന്നതാണ് അത്ഭുതകരം....  

       വിളക്കിൻറെ വിശുദ്ധിയെ ഹറാമായി കാണുന്നവനും,, അപ്രകാരം കാണുന്നവന്റെ പ്രീതിക്കായി അതേ വിളക്കിന്റെ മകുടം തച്ചുടക്കുന്നതിന് കൂടവും ഓങ്ങി നിൽക്കുന്ന രാഷ്ട്രീയ വിടുവേലക്കാർക്കും രാഷ്ട്രീയ SNDP ഒരു മുന്നറിയിപ്പാകട്ടെ എന്ന് ആഗ്രഹിക്കുന്നു..... 

[Rajesh Puliyanethu
 Advocate, Haripad]