Tuesday 12 April 2011

പാഴാക്കാതെ വോട്ട്‌

   വീണ്ടും ഒരു തെരഞ്ഞെടുപ്പു കാലം കൂടി, ജനസേവന പ്രവര്‍ത്തനങ്ങളുടെ അംഗീകാരം തേടിയും, ജനങ്ങള്‍ക്ക്‌ വേണ്ടി സര്‍ക്കാരിനോട് ശബ്ദ മുയര്‍ത്തിയവരും ജനങ്ങളുടെ മുന്‍പില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ വീരസ്യം മുഴക്കി വോട്ടഭ്യര്‍ത്തിക്കുന്നു. കോടിക്കണക്കിനു രൂപ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് വേണ്ടി ചെലവഴിച്ചു കൊണ്ട് തങ്ങളുടെ സ്ഥാനാര്‍ഥികളുടെ മേന്മ ജനഹൃദയങ്ങളിലക്ക് എത്തിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ മത്സരിക്കുന്നു, തങ്ങള്‍ ഭരണത്തില്‍ വന്നാല്‍ ഇവിടെ ഉണ്ടാകാന്‍ പോകുന്ന സുഖസമൃധികളെ വിവരിച്ചുകൊണ്ട്     അവര്‍ മുന്നേറുന്നു....................
    അതൊക്കെ അവരുടെ കാര്യം, 'നായക്കോലം കെട്ടിയാല്‍ കുരയ്ക്കണം' എന്ന പോലെ തെരഞ്ഞെടുപ്പില്‍ നിന്നാല്‍ പ്രചരണം നടത്തണം. പക്ഷെ വോട്ടര്‍മാരുടെ ഭാഗം ആലോചിച്ചു നോക്കു?? തെരഞ്ഞെടുപ്പിന് എന്തു കൊണ്ട്  ഇത്രയും ഉയര്‍ന്നനിലയിലുള്ള പ്രചാരണ മാര്‍ഗങ്ങള്‍ ആവശ്യമായി വരുന്നു?? വളരെ ശക്തമായ രീതിയിലുള്ള പ്രചാരണ രീതികള്‍ അവലംബിക്കുന്ന്നതുവഴി തെരഞ്ഞെടുപ്പില്‍ അനുകൂലഫലം പാര്‍ട്ടികള്‍ തീര്‍ച്ചയായും പ്രതീക്ഷികുന്നുണ്ടാകും. ആപ്രതീക്ഷ അവരുടെ മുന്‍കാല അനുഭവങ്ങളില്‍ നിന്നും ഉണ്ടായതുമാക്കും. അപ്പോള്‍ നാം ചിന്തിക്കേണ്ടത്, രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്‍കാല പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഉറപ്പിച്ചു വെച്ച ഒരു രാഷ്ട്രീയപരമായ വ്യക്തത നമ്മള്‍ വോട്ടര്മാര്‍ക്കില്ലേ എന്നാണ്. ഒരു തെരഞ്ഞെടുപ്പു കോലാഹലത്തിന്റെ ഉയിര്‍പ്പുകളുടെ അടിസ്ഥാനത്തില്‍ രൂപം കൊള്ളുന്ന നൈമിഷിക വികാരത്തിന്റെ അടിസ്ഥാനത്തിലാണോ നമ്മള്‍ വോട്ടു ചെയ്യുന്നത്. അപ്രകാരമാണെങ്കില്‍ നമ്മുടെ കയ്യിലെ വിലയേറിയ ആ ആയുധം നാം പാഴക്കുകയല്ലേ ചെയ്യുന്നത്??  
   തെരഞ്ഞെടുപ്പു വേളകളില്‍ പ്രമുഘരാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളുടെ മനസ്സിലേക്ക് അലിയിച്ചു ചേര്‍ത്ത ഒന്നുണ്ട്!! അത് നിങ്ങള്‍ നിങ്ങളുടെ വോട്ടു പാഴാക്കരുത് എന്നാ ഉപദേശമാണ്. തങ്ങളാണ് ജയിക്കാന്‍ പോകുന്ന പാര്‍ട്ടി, അതിനാല്‍ തങ്ങള്‍ക്കു വോട്ടു ചെയ്യുക. അത് വഴി നിങ്ങളുടെ വോട്ടിനു വിലയുണ്ടാകുന്നു. കേള്‍ക്കുമ്പോള്‍ ശരിയാണെന്ന്  തോന്നിയാലും ആ ചിന്താരീതിക്ക് അനുസൃതമായി പ്രവര്ത്തിക്കുംപോളല്ലേ നമ്മുടെ വോട്ടു യഥാര്‍ത്തത്തില്‍ പാഴാകുന്നത്‌?? നമ്മുടെ രാഷ്ട്രീയമായ കാഴ്ചപ്പാടിന് അനുസൃതമല്ലാതെ, പാര്‍ട്ടിയുടെയോ സ്ഥനാര്തിയുടെയോ മുന്‍ നിലപാടുകള്‍ക്ക് നമ്മുടെ അഗീകാരമോ, എതിര്‍പ്പോ വോട്ടായി രേഘപ്പെടുത്താതെ പകരം വോട്ടു പാഴാകരുത് എന്നകരുതലില്‍ ജയിക്കാന്‍ പോകുന്നയാല്‍ എന്ന പരിഗണനയില്‍ ഒരാള്‍ക്ക് വോട്ടു ചെയ്യുമ്പോള്‍ ജനാധിപത്യത്തിന്റെ അടിത്തറയായ വോട്ടവകാശം നിശിതമായി അട്ടിമറിക്കപ്പെടുകയല്ലേ ചെയ്യുന്നത്?? പാര്‍ട്ടിയുടെയോ സ്ഥനാര്തിയുടെയോ മുന്‍ പ്രവര്‍ത്തനത്തിനോ, നിലപാടിനോ വിരുദ്ധമായി പുതിയ ഒന്ന് ഇവിടെ ജനിച്ചു വരേണ്ട ആവശ്യഗത ഉണ്ടെങ്കില്‍, അതിന്റെ കടക്കല്‍ വെയ്ക്കുന്ന കത്തിയാണ് ഈ വോട്ടു പാഴക്കാതിരിക്കല്‍ തിയറി. തന്റെ  പ്രതിഷേധം വോട്ടില്‍ കൂടി പ്രകടിപ്പിക്കാനുള്ള ഒരാളുടെ അവകാശം നിരാശാജനകമായ രീതിയില്‍ നശിപ്പിക്കുകയല്ലേ  ചെയ്യുന്നത്?? ഇവിടുത്തെ മുന്‍നിര രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തനത്തില്‍ ഇവിടുത്തെ പൌരനു അതൃപ്തി ഉണ്ടെങ്കില്‍ പുതിയതായി ഉയര്‍ന്നു വരുന്ന രാഷ്ട്രീയ കക്ഷിക്ക് ഉണ്ടാകുന്ന ജനപിന്തുണ വഴിയെ അത് പ്രകടമാകുകയുള്ള്. നിലവിലുള്ള പ്രസ്ഥാനങ്ങള്‍ ജനഹിതത്തിനനുസരിച്ചു പ്രവര്‍ത്തിക്കാനും, എന്തു തോന്നിവാസവും ചെയ്താലും ഇവിടെ പിടിച്ചു നില്‍ക്കാം എന്ന തോന്നലിനു അറുതി വരുത്തുവാനും, വോട്ടുപാഴാക്കതിരിക്കല്‍ തിയറി മാറ്റി വെച്ച് തങ്ങളുടെ താല്പര്യത്തിനും, ചിന്ടാഗതിക്കും അനുസൃതമായി വോട്ടു ചെയ്യണം. ഒരു സ്ഥാനാര്‍ഥിയുടെ ഭൂരി പക്ഷത്തിനു മുകളില്‍ കുന്നുകൂട്ടാന്‍ വേണ്ടി ലഭിച്ച പാഴ്വസ്തു വല്ല വോട്ടു. ശരിയായ ചിന്തയില്‍ പ്രയോഗിച്ചാല്‍ തോറ്റു പോകുന്ന ഒരു സ്ഥാനാര്തിക്ക് ചെയ്യുന്ന വോട്ടിനു ജയിക്കുന്ന ഒരാള്‍ക്ക് ചെയ്യുന്ന വോട്ടിനേക്കാള്‍ വിലയുണ്ടാകും.

വോട്ടു പ്രഹര ശേഷിയുള്ള ആയുധമാണ്!! അത് ചിന്തിച്ചു പ്രയോഗിക്കുക.............


(RajeshPuliyanethu,
 Advocate, Haripad.)                      

Friday 1 April 2011

ഇനിയും പ്രഭാതം

ഇന്നു ഞാനെന്‍ പട്ടുമെത്തയിലുണര്‍ന്നു,
എനിയുമുറങ്ങാനൊരു പകല്‍ ബാക്കി, 
ഹൃതുഭേതമില്ലാത്ത പകലിന്‍റെ ഹൃസ്വമാം- 
നീറ്റിന്റെയക്കരെ അന്ധകാരം,

എവിടെ ഞാനുറങ്ങും?? നാട്ടിലോ? മറുനാട്ടിലോ? അതല്ല നിത്യമാം 
ചുടല പറമ്പിലോ?  

ഇതുതന്നെ കാലവും, ഇതുതന്നെ ദൈവവും, 
മങ്ങാത്ത, മായാത്ത ലിഖിതങ്ങളും. 

ഒന്ന് ചിരിക്കു സഖി എന്നെ നോക്കി 
ഇനിയും പ്രഭാതം നിനക്കുള്ളതല്ല!! 

ഞാനെതോരിരുളിലെന്നൊരുമാത്ര നോക്കാതെ 
ഇനിയും പ്രഭാതം. 


(RajeshPuliyanethu,
 Advocate, Haripad)