Sunday 15 August 2010

മദനിയും പോലീസും.............

മദനി വിഷയത്തില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി.............................

   മദനി വിഷയത്തില്‍ സര്‍ക്കാര്‍ സൂഷ്മത പാലിക്കുന്നതും സമയം അനുവദിക്കുന്നതും മനസിലാകുന്ന കാര്യങ്ങള്‍ തന്നെ, സര്‍ക്കാര്‍ ഒരു കലാപവും സംഘര്‍ഷവും ഭയക്കുന്നു എങ്കില്‍ അതിനെതിരെ കരുതല്‍ എടുക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. പക്ഷെ അറസ്റ്റു ചെയ്യപ്പെടുന്നതിന് തൊട്ടു മുന്‍പുള്ള  നിമിഷങ്ങള്‍ എന്നു പോലിസ് തന്നെ പറയുന്ന അവസരത്തില്‍ ഒരു  പത്ര സമ്മേളനം നടത്താന്‍ മദനിയെ അനുവദിച്ച തെന്തിനു?? ഖുറാന്‍ ഉയര്‍ത്തിപ്പിടിച്ചു വിശ്വാസികളുടെ വികാരം ഉണര്‍ത്താന്‍ കഴിയുന്ന തരത്തില്‍ സംസാരിക്കാന്‍ അനുവദിച്ച തെന്തിനു?? പൊതിഞ്ഞ ഭീഷണി എന്നു പോലിസ് തന്നെ പറയേണ്ടി വന്ന ഭീഷണി പ്പെടുത്തലിനു  മദനിയെ അനുവദിച്ചതെന്തിനു??  താന്‍ കീഴടങ്ങാന്‍ പോകുന്നു എന്നു പ്രഖ്യാപിക്കുന്നതിനാണ്  മദനി പത്ര സമ്മേളനം വിളിച്ചതെന്ന് ധരിക്കത്തക്ക മണ്ടന്മാരാണോ പോലീസില്‍ ഉള്ളത്??
          മദനിയുടെ ഭീഷണിപ്പെടുത്തലില്‍ സ്ഥിതിഗതികള്‍ വഷലായേന്നും അത് വഴി അറസ്റ്റ് നീട്ടുക എന്ന തന്ത്രവുമാണ്  ഇതു എന്നു ചിന്ദിക്കേണ്ടി വരുന്നു.
         ഒരു കേസില്‍ അകപ്പെടുന്ന വ്യക്തിക്ക് നിയമ പരമായി ലഭിക്കാവുന്ന മാര്‍ഗ്ഗങ്ങളില്‍ കൂടി മാത്രമേ പരിഹാരം ലഭിക്കാവൂ. സമൂഹത്തിലും രാഷ്ട്രീയത്തിലും ഉള്ള സ്വാധീ നതിനനുസരിച്ചു പരിഹാരങ്ങള്‍ ലഭ്യമായാല്‍ അത് ഇവിടുത്തെ ഭരണ വ്യവസ്തയേയും, നിയമവ്യവസ്ടയെയും താരുമാരാക്കും.
        മദനി നിരപരാധി ആണെങ്കില്‍ അത് കോടതിയില്‍ തെളിയിക്കുക എന്ന മാര്‍ഗ്ഗം അദ്ദേഹത്തിന്റെ മുന്‍പില്‍ ഉണ്ട്. അത് ഇന്ത്യയിലെ സമസ്ത കോടി ജനങ്ങള്‍ക്കും സാധ്യമായ മാര്‍ഗ്ഗവും അത് തന്നെ ആണ്. മതത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ സ്വാധീനത്തില്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതോ, അത് അനുവദികകുന്നതോ അസ്യാസ്യമായ ഒന്നല്ല.      
               ശ്രീ അബ്ദുല്‍ നാസ്സര്‍ മദനി, തനിക്കെതിരെ ചാര്‍ത്തപ്പെട്ട കുറ്റങ്ങളില്‍ നിരപരാധി ആണെങ്കില്‍ അദ്ദേഹം അതില്‍ നിന്നും മോചിതനകുക തന്നെ ചെയ്യും. ഭാരതത്തിലെ നിയമവ്യവസ്ഥയില്‍  വിശ്വസിച്ചു അദ്ദേഹം  മുന്‍പോട്ടുപോകട്ടെ..................
(RajeshPuliyanethu,
 Advocate, Haripad)
         
  
Publish Post