Monday 28 February 2011

പ്രണയ ഗോപുരം

പ്രണയം ഏറ്റവും അനുഭൂതിദായകമായ വെണ്ണക്കല്‍ ഗോപുരമായി തോന്നുന്നത് അതൊരു സങ്കല്പ്പമായിരിക്കും പോഴാണ്. അത് തിരികെ ലഭിച്ചുതുടങ്ങുമ്പോള്‍ സങ്കല്‍പ്പ ഗോപുരത്തിന് വിള്ളല്‍ വീണു തുടങ്ങുന്നു. കാമിനിയുമായി ജീവിതം ആരംഭിച്ചു തുടങ്ങുമ്പോള്‍ പ്രണയ സങ്കല്പങ്ങള്‍ കൊണ്ടുതീര്‍ത്ത ആ ഗോപുരം പൂര്‍ണമായും തകര്‍ന്നിരിക്കും. അവിടെ ജീവിത യാഥാര്‍ത്ഥ്യത്തില്‍ ഊന്നിയ പുതിയ കേട്ടിപ്പടുക്കലുകള്‍ ആരംഭിക്കുന്നു.     

(RajeshPuliyanethu,
 Advocate, Haripad)

Thursday 17 February 2011

എന്‍റെ തെറ്റ് ശരി, നിന്‍റെ തെറ്റ് തെറ്റ്.

കേരളത്തിലെ സമര്‍ഥരായ IAS ഓഫിസര്‍മാരില്‍ഒരാളായ ശ്രീ ബാബു പോള്‍ ഒരവസരത്തില്‍ പറഞ്ഞു കേട്ടു,  'വ്യഭിചാരിയായ ഒരു വ്യക്തിക്ക് മറ്റൊരു വ്യഭിചാരിയായ വ്യക്തിയോട് അത്ര മതിപ്പ് പോര' എന്ന്. എത്രയോ പരമാര്‍ഥമായ ഒന്നാണത്. സമസ്ത മേഘലകളിലും പ്രകടമാണിത്. കൈക്കൂലിക്കാരായ രണ്ടു ഉദ്യോഗസ്ഥരില്‍ ഒരാള്‍ കൈക്കൂലിക്ക് പിടിക്കപ്പെട്ടാല്‍ മറ്റേ വ്യക്തി, പിടിക്കപ്പെട്ടവനെ നികൃഷ്ട ജീവിയായെ കാണുകയുള്ളൂ. കേരളത്തിലെ സാമൂഹിക സ്ഥിതി അനുസരിച്ച് ചര്‍ച്ച ചെയ്താല്‍ ഈ സ്വഭാവ സവിശേഷത നിറഞ്ഞു കാണാന്‍ സാധിക്കുന്നത്‌ 'മദ്യപര്‍' ക്കിടയിലാണെന്ന് തോന്നുന്നു. എല്ലാ ദിവസവും മൂന്നു നേരവും ഒന്നിച്ചിരുന്നു മദ്യപിച്ചു സാധ്യമായ 'പെറപ്പുകള്‍'  എല്ലാം ചെയ്തു വരുന്ന രണ്ടു സുഹൃത്തുക്കളില്‍ ഒരാള്‍ ഒറ്റയ്ക്ക് ഒരു ദിവസം മദ്യപിച്ചു അടിതെറ്റി എന്തെങ്കിലും ചെയ്താല്‍ മറ്റെയാള്‍ നടത്തുന്ന വിമര്‍ശനങ്ങളും, കുറ്റപ്പെടുത്തലുകളും, ഇവരെ രണ്ടു പേരെയും അടുത്തറിയാവുന്ന മൂന്നമതോരാള്‍ക്ക് കേള്‍ക്കാന്‍ വളരെ നല്ല തമാശയായിരിക്കും.    


(RajeshPuliyanethu,
 Advocate, Haripad) 

Tuesday 15 February 2011

ഉപദേശവും സഹായവും

       ഒരു വ്യക്തിയെ ഏറ്റവും നിസ്സാരമായി  അപമാനിക്കാന്‍ 'ഉപദേശിച്ചു'  കഴിയും. നമ്മുടെ സമൂഹത്തില്‍ അത് വളരെ പ്രകടമായ രീതിയില്‍ നടന്നു വരികയും ചെയ്യുന്നു. ഉദാഹരണത്തിന്- ഒരാള്‍ ഒരു മരണ വീട്ടിലേക്കു പോവുകയാണെന്ന് കരുതുക. അയാളെ സ്നേഹ പൂര്‍വ്വം വിളിച്ചു നിര്‍ത്തി " പരമേശ്വരാ, നീ ഗോപാലന്‍റെ വീട്ടിലെ മരണം അറിഞ്ഞിട്ടു പോകുവാനല്ലേ, നന്നായി. ഹാ, പിന്നൊരു കാര്യം, നീ അവിടെ പോയി നിന്നു ശവമടക്ക് നേരത്ത് അട്ടഹസിച്ചു ചിരിക്കുകയുമൊന്നും ചെയ്യരുത് കേട്ടോ.---- ഇതു സ്നേഹ പൂര്‍വമുള്ള ഒരു തരം അപമാനിക്കലാണ്. ഉപദേശത്തെ കേള്‍ക്കേണ്ടി വരുന്ന വ്യക്തി സാമാന്യ ബോധം എല്ലത്തവനാണെന്ന് തോന്നിപ്പിക്കാന്‍ ഇതു ധാരാളമാണ്. മറ്റൊരാളിന്റെ മുന്നില്‍ വെച്ചാ നിതെങ്കില്‍  അതിന്‍റെ effect പലമടങ്ങ്‌ ആകും. ഇവിടെ കേട്ട് നില്‍ക്കുന്ന വ്യക്ത്തിക്ക് പ്രതികരിക്കാനുള്ള അവസരവും ഉണ്ടാകില്ല.
         ഉപദേശം എന്നത് അത് ആവശ്യമുള്ളപ്പോള്‍ ഒരു വ്യക്ത്തി അതിനു അയാള്‍ക്ക് 'തനിക്കു ആ വിഷയത്തിന്‍ മേല്‍ ഉപദേശം തരാന്‍ യോഗ്യനാണ്' എന്നു തോന്നുന്ന വ്യക്ത്തിയോട് ചോദിച്ചു നേടുമ്പോള്‍ മാത്രം വിലവെയ്ക്ക പ്പെടുന്ന ഒന്നാണ്. മറിച്ചായാല്‍ ചില അവസരങ്ങളില്‍ ഉപദേശം കൊടുക്കുന്ന വ്യക്ത്തിയും അപമാനിതനാകാന്‍ സാധ്യത യുള്ളതാണ്. . അതിനു "എനിക്ക് തന്ടെ ഉപടഷമോന്നും വേണ്ട" എന്നു രണ്ടു വാക്കില്‍ മറുപടി കേള്‍ക്കേണ്ടി വന്നാല്‍ മതി.
        ഉപദേശം പോലെ തന്നെ ആവ്ശ്യപ്പെടലിനു അനുസൃതമായി മാത്രം നല്‍കേണ്ടുന്ന ഒന്നാണ് "സഹായം". സഹായം ആവശ്യമുളള  വ്യക്ത്തിയുടെ ആവശ്ശ്യപ്പെടലിനു അനുസൃതമായ രീതിയില്‍ മാത്രം സഹായം ചെയ്യുക. മറിച്ചു ആവശ്യപ്പെടാതെ ചെയ്യുന്ന സഹായത്തിനു പില്‍ക്കാലത്ത് അഭിനന്നനത്തിനു പകരം അവമതിയായിരിക്കും ഫലം. ഒരു സഹായം ആവശ്യപ്പെടാന്‍ ശാരീരികമായി ശേഷിയില്ലാത്ത ഒരാളെ മാത്രം സഹായത്തിനുള്ള അഭ്യര്‍ത്ഥന ഇല്ലാതെ സഹായിക്കുക.
(RajeshPuliyanethu,
 Advacate, Haripad)