Monday 14 June 2010

സ്വത്വ വാദവും വര്‍ഗ വാദവും

'സ്വത്വം' എന്നാല്‍ മനുഷ്യനില്‍ ഏതാണ്ട് പൂര്‍ണമായും ജന്മം കൊണ്ടുതന്നെ ആര്‍ജ്ജിക്കപ്പെടുന്ന വസ്തുതകളാണ്, അതില്‍ പ്രധാനമായും ജാതി, മതം, വര്‍ണ്ണം, മാതൃഭാഷ, കുലം, ഗോത്രം, കുടുംബം, എന്നിങ്ങനെ ഉള്ളവയില്‍ സ്വത്വം കുടുങ്ങി നില്‍ക്കുന്നു. ഇവയുടെ ഒക്കെ അതിര്‍ വരംപുകളോളം മാത്രമേ സ്വത്വവാദത്തിനു നീളമുളളു. സ്വത്വ വാദത്തില്‍ അധിഷ്ടിതമായ രാഷ്ട്രീയത്തിനും ഇതേ രീതിയില്‍ അതിര്‍വരംപുകല്‍ക്കുള്ളിലെ വികാസം മാത്രമേ സാധ്യമാകുന്നുള്ളൂ. എന്നാല്‍ വര്‍ഗവാദം വിശാലമായ ചിന്താഗതി യാണ്. വര്‍ഗത്തില്‍ -സ്വത്വം- പ്രവര്‍ത്തന രഹിതമായ ഒന്നാണ്. വര്‍ഗ ചിന്തകളില്‍ സ്വത്വചിന്തക്ക് പ്രസക്തിയില്ല എന്നതാണ് സത്യം. തൊഴിലാളി വര്‍ഗത്തിന് വേണ്ടിയുള്ള ഒരു ചിന്തക്ക് അതിലെ ഒരുതോഴിലളിയുടെയും മതം വിഷയമാകാന്‍ പാടില്ല എന്നത് പോലെ. വര്‍ഗചിന്തയില്‍ സ്വത്വം പരിപൂര്‍ണമായും അവഗണിക്കപ്പെടുക തന്നെ വേണം. സ്വത്വത്തില്‍ ഉന്ന്നി വര്‍ഗ്ഗചിന്ത ആരംഭിക്കുമ്പോള്‍ വര്‍ഗ്ഗചിന്ത മരിച്ചുതുടങ്ങും. (RajeshPuliyanethu, Advocate, Haripad)