Friday 26 December 2014

ക്ഷേത്രങ്ങളിലേക്ക് ഒളിഞ്ഞു നോക്കുന്ന രാഷ്ട്രീയം...!!

           ഭാരതം എന്ന ഹിന്ദു ഭൂരിപക്ഷമുള്ള ഒരു രാജ്യത്തിൽ 'ഹിന്ദു' വിന്റെ ആരാധനാലയങ്ങൾ ഹൈജാക്ക് ചെയ്യപ്പെടുന്നു എന്നത് വലിയ തമാശതന്നെയാണ്... ഭാരതത്തിലെ ആകമാനമായ സ്ഥിതിവിശേഷത്തെ വിലയിരുത്തുന്നതിന് മുൻപ് നമ്മുടെ കൊച്ചുകേരളത്തിലേക്ക് വരാം... ഇതര മതസ്ഥരിൽ നിന്നും വ്യത്യസ്തമായി സർക്കാർ സംവിധാനങ്ങളാണ് ഇവിടെ ക്ഷേത്രഭരണം കൈയ്യാളുന്നത്... ക്ഷേത്രങ്ങൾ ഹിന്ദുവിന് മാത്രം സ്വന്തമായത് എന്ന സാമാന്യ നീതി ശാസ്ത്രം പോലും ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മറന്നു പോകുന്നു... ദേവസ്വം ബോർഡിലെ രാഷ്ട്രീയവും, കേരള രാഷ്ട്രീയവും അവർ ഒന്നായിത്തന്നെ കാണുന്നു... ന്യൂനപക്ഷ പ്രീണനം എന്നത് ക്ഷേത്രങ്ങളിൽക്കൂടി നടപ്പിലാക്കുക എന്ന കുടില തന്ത്രവും പ്രാവർത്തികമാക്കുന്നു... സ്വന്തം മതത്തെയും സംസ്ക്കാരത്തെയും ഒറ്റുകൊടുത്തുകൊണ്ട് സ്വന്തം നേട്ടങ്ങളും സ്ഥാനമാനങ്ങളും നിലനിർത്തുന്നതിനു വേണ്ടി ഇടതുവലതു രാഷ്ട്രീയ പാർട്ടികളിൽ ഒറ്റുകാരായ ഹിന്ദുക്കളും.....!!                     


       സ്വജനങ്ങളെ സ്വന്തം ഭവനത്തിൽ വന്ന് മുഖത്തടിക്കുന്ന അയൽവാസ്സിക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുകയും, അയൽവാസ്സിയെ ന്യായീകരിക്കുകയും, സ്വജനത്തിനെ പരിഹസ്സിക്കുകയും ചെയ്യുന്നവനെപ്പോലെയായി ഇവിടുത്തെ ഇടതു വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ ഹിന്ദുക്കൾ... പക്ഷെ തങ്ങളുടെ ആത്മാഭിമാനത്തെ ഇത്രകണ്ട് അവഹേളിക്കുന്നത് തിരിച്ചറിഞ്ഞ വലിയ ഒരു വിഭാഗം സ്വന്തം ധർമ്മത്തിലേക്ക് മടങ്ങുന്ന കാഴ്ചയും, ഇടതു വലതു രാഷ്ട്രീയത്തെ തള്ളിപ്പറയുന്ന കാഴ്ചയും അടുത്ത കാലങ്ങളിൽ കണ്ടു...                     


       ബി ജെ പി അടുത്ത കാലങ്ങളിൽ നേടുന്ന വൻപിച്ച വിജയങ്ങളും, ഹിന്ദു സംഘടനകൾക്ക് സംഭവിക്കുന്ന ശാക്ത്തീകരണവും മറ്റെല്ലാ വിഭാഗങ്ങളെയും അസ്വസ്തമാക്കുന്നുണ്ട്... ഹിന്ദുവിന്റെ ശാക്തീകരണം തടയുക എന്നത് ഇടതു- വലതു പ്രസ്ഥാനങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്നവുമാണ്... അതിനാൽത്തന്നെ മുൻകാല രാഷ്ട്രീയ വൈരങ്ങൾ മറന്ന് അവർ ഹിന്ദു അനുഭാവ സംഘടനകളെ ആക്രമിക്കുന്നതിന് പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നു...  ബി ജെ പി, സംഘപരിവാർ സംഘടനകൾക്ക് നേരെ ആക്രമണങ്ങൾ അഴിച്ചു വിടുക, അവർക്കെതിരെ ഒന്നായി നിന്നുകൊണ്ട് ദുഷ്:പ്രചരണങ്ങൾ നടത്തുക, മാധ്യമങ്ങളെ അതിലേക്ക് ഉപയോഗിക്കുക, പോലീസ് തുടങ്ങിയ അധികാരസ്ഥാപനങ്ങളെ പരിവാർ സംഘടനകൾക്കെതിരെ കയരൂരിവിടുക, തുടങ്ങിയവ അവയിൽ ചിലതു മാത്രമെങ്കിലും, ക്ഷേത്രങ്ങളിൽക്കൂടി ഹിന്ദു സമൂഹത്തെ ആക്രമിക്കുക എന്നാ പുതിയ ആക്രമണരീതി അവർ ആവിഷ്ക്കരിച്ചു നടപ്പിലാക്കി തുടങ്ങിയിരിക്കുന്നു...        


       ക്ഷേത്രങ്ങളിൽ നുഴഞ്ഞു കയറി ക്ഷേത്ര പരിപാലനത്തിന് ഉത്തരവാദിത്തപ്പെട്ട മേഘലകളിൽ ചെന്നെത്തി ക്ഷേത്രങ്ങൾക്കും, ഹിന്ദുവിനും, ഹിന്ദുവിന്റെ താൽപ്പര്യങ്ങൾക്കും, വിശ്വാസ്സങ്ങൾക്കും, അനുഷ്ട്ടാനത്തിനും, ആചാരങ്ങൾക്കും, ഐക്യത്തിനും എതിരെ പ്രവർത്തിക്കുക എന്നതാണ് അവരുടെ തന്ത്രം... ക്ഷേത്ര ഭരണ സമിതികളുടെ തന്നെ ഭാഗമായി മാറിയാൽ അവരുടെ പ്രവർത്തനങ്ങൾ എളുപ്പമാകും എന്നതാണ് അവരുടെ കണക്കുകൂട്ടൽ...! അതുവഴി ഹിന്ദുവിനെയും, ഹിന്ദുവിന്റെ സംഘടനാ ശക്ത്തിയെയും തകർക്കുക എന്നതാണ് അവരുടെ ലക്ഷ്യം... അതിലേക്ക് കമ്യുണിസ്റ്റ് പ്രവർത്തകർ ക്ഷേത്ര കാര്യങ്ങളിൽ സജീവമാകണമെന്ന നിർദ്ദേശം സി പി എം പരസ്യമായിത്തന്നെ നൽകി... [[ഇടതുപക്ഷസൂര്യന് ചുവപ്പ് ചോർച്ചയോ?? ചെങ്കനലുകൾ വിളറുന്നുവോ?? ഒരു വർത്തമാനകാല വിചാരം....]]              


       ഇപ്രകാരമുള്ള ഒരു സംഘടിത ആക്രമണം ഹിന്ദു സംഘടനകൾക്ക് നേരെ ഉണ്ടായത് നേരിട്ടുകണ്ട അനുഭവവും എനിക്ക് പറയാൻ കഴിയും... ഹരിപ്പാട് കാർത്തികപ്പള്ളിയിൽ ഉള്ള വലിയകുളങ്ങര ദേവി ക്ഷേത്രത്തിന്റെ ഉപദേശകസമിതിയിൽ ഹിന്ദുമത വിശ്വാസ്സികളും, കൊണ്ഗ്രെസ്സ് പ്രവർത്തകരും ഉണ്ടായിരുന്നു... കാർത്തികപ്പള്ളി ക്രിസ്ത്യൻ പള്ളിയിലെ റാസ്സക്ക് ക്ഷേത്രത്തിൽ നിന്നും സ്വീകരണം നൽകേണ്ടതില്ല എന്ന് ക്ഷേത്രഉപദേശകസമിതി തന്നെ തീരുമാനമെടുത്തിരുന്നു... പക്ഷെ റാസ്സ എത്തിയനേരം ക്ഷേത്രത്തിന്റെ വിളക്കുകളും സാമഗ്രികളും എടുത്ത് ക്ഷേത്ര ഉപദേശകസമിതിയിലെ തന്നെ കൊണ്ഗ്രസ്സുകാർ റാസ്സക്ക് സ്വീകരണം നൽകി... അത് മറ്റുള്ളവർ ചോദ്യം ചെയ്യുന്നതിനും ഉപദേശകസമിതിയിലെ അംഗങ്ങൾക്ക്ഇടയിലെ സംഘർഷത്തിനും കാരണമായി... കൊണ്ഗ്രസ്സു കാർക്കും, ആർ സ്സ് സ്സ് പ്രവർത്തകർകക്കും ഒരുപോലെ പരുക്കേറ്റു... പക്ഷെ കൊണ്ഗ്രസ്സിന്റെ ഭരണസ്വാധീനം ഉപയോഗിച്ച് ആർ സ്സ് സ്സ് പ്രവർത്തകർകർക്ക് മാത്രം എതിരായി ജാമ്യം ലഭിക്കാത്ത IPC 308 വകുപ്പ് ചുമത്തി പോലീസ്സ് കേസ്സ് എടുക്കുകയും പ്രവർത്തകരെ മർദ്ദിക്കുകയും ചെയ്തു...             

        ഇത് ഒരു ഒറ്റപ്പെട്ട ഉദാഹരണമല്ല... കേവലം രണ്ടു ദിവസ്സങ്ങൾക്ക് മുൻപുമാത്രം നടന്നത്;; അത്രമാത്രം... രാജ്യത്ത് ആകമാനം ഈ വിധമായ ആക്രമണം ഹിന്ദുവിന് എതിരായി നടക്കുന്നു... ഇവിടെ ഉപദേശകസമിതിയിലെ കൊണ്ഗ്രസ്സുകാരന് രാഷ്ട്രീയമുണ്ട്... ക്ഷേത്രത്തെ ഉപയോഗപ്പെടുത്തി ന്യൂന പക്ഷങ്ങളെ പ്രീതിപ്പെടുത്തി അടുത്ത ഇലക്ഷനിൽ തങ്ങളുടെ വോട്ട് ഉറപ്പിച്ചു നിർത്താനാണ് അവർ ശ്രമിക്കുന്നത്... ഹിന്ദു സംഘടനകളെ തർക്കുക എന്ന ഒന്നായ ലക്‌ഷ്യം ഉള്ളതിനാലും, ഒത്തുതീർപ്പ് സമരങ്ങളുടെ ഭാഗമായതിനാലും ഇടതുപാർട്ടികളും കൊണ്ഗ്രസ്സുമായി പ്രസ്തുത വിഷയത്തിൽ കൈ കോർത്തു...                


       ഹിന്ദുവിന്റെ പൊതുവായ താൽപ്പര്യത്തിന് എതിരായി ക്ഷേത്ര ഭരണങ്ങളുടെ ഭാഗമായി നിന്നുകൊണ്ട് പ്രവർത്തിക്കാനും തീരുമാനം എടുക്കാനുമാണ് അവർ ശ്രമിക്കുന്നത്... അവിടെ സ്വതന്ത്രനായ ഹിന്ദു നിസ്സഹായനായി നിൽക്കുകയാണ് ചെയ്യുന്നത്... കാരണം ഹിന്ദുവിന് എതിരായ തീരുമാനങ്ങൾ എടുക്കുന്നത് ഹിന്ദുവിന്റെ ഭരണ സമിതികൾ ത്തന്നെയാണ്... വളരെ സൂഷ്മമായി നിരീക്ഷിക്കേണ്ടതും, സങ്കീർണ്ണവുമായ ഒരു വിഷയമാണിത്... ഹിന്ദുവിന്റെ ഭാഗത്ത് നിന്നുകൊണ്ട് മറ്റു രാഷ്ട്രീയ പാര്ട്ടികൾക്കുവേണ്ടി ഹിന്ദുവിനെ ഒറ്റുകൊടുത്തു അച്ചാരം വാങ്ങി ഉപജീവനം കഴിക്കുന്ന കൂട്ടിക്കൊടുപ്പുകാരനെക്കാൾ താണ ജീവിതം നയിക്കുന്ന ഹിന്ദുക്കൾത്തന്നെയാണ് ഹിന്ദുവിന്റെ ശാപം... സമാനമായ ഒരു സംഭവമാണ് തൃശൂർ ജില്ലയിലെ മൂർഖനാടു ശിവക്ഷേത്രത്തിലും കണ്ടത്... ക്ഷേത്ര ഭൂമിയിൽക്കൂടി പള്ളിയിലെ അമ്പ്‌ പ്രദക്ഷണം കടന്നു പോകാനും, അതുവഴി ക്ഷേത്രഭൂമിയിൽക്കൂടിയുള്ള കടന്നു പോക്ക് ഒരു അവകാശമായി ഉന്നയിക്കാൻ അനുവാദം നൽകിയതും, കൂട്ടുന്നിന്നതും ക്ഷേത്ര ഭാരവാഹികളിലെ ഒറ്റുകാർ ആയിരുന്നു... ആ പ്രവർത്തികളെ ധീരമായ പ്രക്ഷോഭങ്ങളിൽക്കൂടി പരാജയപ്പെടുത്തിയ ചരിത്രം ഹിന്ദു ഐഖ്യവേദി പോലെയുള്ള ഹിന്ദു സംഘടകൾക്കുണ്ട് എന്ന് കൂടി ഞാൻ ഓർമ്മപ്പെടുത്തുന്നു....                


       ഹിന്ദുവിന് മാത്രം അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന് വിലപിക്കാൻ മാത്രമേ നമുക്ക് കഴിയുന്നുള്ളൂ... ഹിന്ദു എന്തുകൊണ്ട് അവഗണിക്കപ്പെടുന്നു എന്ന് മനസ്സിലാക്കുന്നതിനും അതിനെതിരെ വേണ്ടത് ചെയ്യുന്നതിനും നമ്മൾ തയ്യാറല്ല... ഹജ്ജിന് സർക്കാര് കാശും, അയ്യപ്പന്മാരിൽ നിന്നും കഴുത്തറപ്പൻ ബസ്സ്‌ ചാർജ്ജും,, മദരിസ്സകൾക്ക് സർക്കാര് കാശും, ഹിന്ദു മതപാഠശാലകൾക്ക് അവഗണനയും,, അമ്പലങ്ങൾക്ക്‌ സർക്കാർ ഭരണവും, പള്ളികൾക്ക് സ്വന്തം ഭരണവും,, മദരിസ്സ അധ്യാപകർക്ക് സർക്കാർ ശമ്പളവും- പെൻഷനും, ക്ഷേത്രത്തിലെ മേൽശാന്തിക്ക്‌ ലാസ്റ്റ് ഗ്രേഡ് ശമ്പളവും,,.... മതങ്ങൾക്കിടയിൽ തുല്യത നിഷ്ക്കർഷിക്കുന്ന ഒരു ഭരണഘടനാ നിലനില്ക്കുന്ന രാജ്യത്തിൽ, ഹിന്ദു മഹാഭൂരിപക്ഷമായ രാജ്യത്തിൽ ഇത്രയധികം ആത്മാഭിമാനം തകർക്കപ്പെടാനും, അവഗണിക്കപ്പെടാനും, ചൂഷണം ചെയ്യപ്പെടാനും എന്താണ് കാരണം?? നമ്മുടെ ഒത്തൊരുമഇല്ലായ്മയ്ക്കും, കഴിവുകേടിനും അപ്പുറം???               

       വിശാലമായ മതേതരത്വം ഉയർത്തിക്കാട്ടിയാണ് ഇവിടെ ഹിന്ദുക്കൾത്തന്നെ ഹിന്ദുവിനെ പരാജയപ്പെടുത്തുന്നത്... ഹിന്ദു ഒന്നായി ശബ്ദമുയർത്തണം എന്ന് ആവശ്യപ്പെടുമ്പോൾ ഹിന്ദുവിനെ വർഗ്ഗീയവാദിയായി ചിത്രീകരിക്കുന്നതിന് കൂട്ട് നിൽക്കുന്നത് ഹിന്ദു തന്നെയാണ്... നമ്മുടെ ക്ഷേത്രങ്ങളിൽ വന്ന് ക്രിസ്ത്യാനിയോ, മുസ്ലീമോ ഭരണം നടത്തുന്നതും, ക്ഷേത്ര സോപാനത്തിങ്കൽ വന്ന് ബിരിയാണി വെയ്ക്കാൻ അനുവദിക്കുന്നതും അല്ല മതേതരത്വം... ഹിന്ദു മറ്റുള്ള മതങ്ങളിലേക്ക് യാതൊരു കടന്നു കയറ്റങ്ങൾക്കും പോകുന്നില്ല... അവനവന്റെ മതത്തിൽ വിശ്വസ്സിക്കാനും, തന്റെ വിശ്വാസ്സങ്ങളെ പരിപാലിക്കാനും ഉള്ള സ്വാതന്ത്ര്യം തനിക്കും മറ്റുള്ളവർകും ഉണ്ടെന്നു കരുതി പ്രവർത്തിക്കുന്നത് മാത്രമാണ് മതേതരത്വം...                 

       മുൻപ് ഞാൻ പറഞ്ഞ വലിയകുളങ്ങര ക്ഷേത്ര വിഷയത്തിൽത്തന്നെ;; റാസ്സക്ക് ക്ഷേത്രത്തിലെ വിളക്കുകൾ നൽകിയാൽ എന്താ കുഴപ്പം?? എന്ന് ചോദിച്ചവരുണ്ട്‌...! റാസ്സക്ക് ക്ഷേത്രത്തിലെ വിളക്കുകൾതന്നെ വേണമെന്ന് എന്താ നിർബന്ധം?? എന്നാണ് അതിന്റെ മറുചോദ്യം... അവിടെ റാസ്സയെ ആരും തടസ്സപ്പെടുത്തിയില്ല... ക്ഷേത്രവകകൾ ഉപയോഗിക്കാൻ അനുവദിക്കില്ല എന്ന് മാത്രമേ തീരുമാനം എടുത്തിരുന്നുള്ളൂ... അവിടെ ഉപദേശക സമിതിയുടെ തീരൂമാനത്തിനു വിരുദ്ധമായി ക്ഷേത്രവകകൾ ഉപയോഗിച്ച് സംഘർഷം സൃഷ്ട്ടിച്ചവരാണ് തീർച്ചയായും കുറ്റക്കാർ... അവിടെ ക്ഷേത്രത്തെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടത്തിന് ശ്രമിച്ചവരാണ് തെറ്റായി പ്രവർത്തിച്ചത്... മറിച്ച് അത് ചോദ്യം ചെയ്തവരല്ല... ഇതൊന്നും ചോദ്യം ചെയ്യാതിരിക്കാൻ ഇവിടുത്തെ ഹിന്ദു സംഘടനകളൊന്നും പാതാളത്തിലോട്ടു പോയിട്ടില്ലന്നും മറ്റുള്ളവർ മനസ്സിലാക്കണം...                

       ദേവസ്വം ബോർഡ് തലപ്പത്തും വീതം വെപ്പ് രാഷ്ട്രീയത്തിന്റെ ഒടുവിൽ അബ്ദുള്ളയേയോ, തോമസ്സിനെയോ നമുക്ക് പ്രതീക്ഷിക്കാം...!! പള്ളിയിലെ റാസ്സ കടന്നുപോയിക്കഴിഞ്ഞു മാത്രമേ ക്ഷേത്ര എഴുന്നള്ളത്ത്‌ പാടുള്ളൂ എന്ന ചട്ടവും വരാം..!! ബാങ്ക് വിളിക്കുമ്പോൾ ഭാഗവത പാരായണം പാടില്ല എന്ന സ്ഥിതിയും വരാം...!! ക്ഷേത്ര ഭാരവാഹി തെരഞ്ഞെടുപ്പുകൾ യുണിയൻ അടിസ്ഥാനത്തിൽ വരുമ്പോൾ ക്ഷേത്രമാകെ ചെങ്കൊടിയും, കൊണ്ഗ്രെസ്സ് പതാകകളും കൊണ്ട് നിറഞ്ഞു എന്നും വരാം...!! ശരണം വിളികൾക്ക് മുകളിൽ അമ്പലങ്ങളിൽ നിന്നും സിന്ദാബാദ് വിളികൾ ഉയർന്നു കേട്ടു എന്നും വരാം...!! ക്ഷേത്രത്തിലെ ആശയ- തൊഴിൽ- വിപ്ലവ- രാഷ്ട്രീയ തർക്കങ്ങളിൽ ഫാക്ട്ടറികൾ പോലെ ക്ഷേത്രവും നാളുകൾ അടച്ചിട്ടു എന്നും വരാം...!! പക്ഷെ ആത്മാഭിമാനത്തെ എത്രമാത്രം ചവിട്ടി മെതിച്ചാലും അതിനോട് സമരസ്സപ്പെട്ടു ജീവിക്കാനുള്ള ഒരു വിഭാഗം ഹിന്ദുമത വിശ്വാസ്സികളെ ഇതൊന്നും ബാധിക്കില്ല ..!!! ഹിന്ദുവിന്റെ നിലനില്പ്പിനും, അഭിമാനത്തിനും, അവകാശത്തിനും വേണ്ടി പോരാടാൻ; വിയർപ്പും, ജീവിതവും, ജയിൽവാസ്സവും, ബലിദാനികളെയും നൽകിയ രാഷ്ട്രീയ സ്വയം സേവക സംഘവും, പരിവാർ സംഘടനകളും ഉണ്ടാകും... കപട മതേതര വാദമുയർത്തി പ്രവർത്തിക്കുന്ന ഒരു വിഭാഗം മറുഭാഗത്തും... കപട മതേതര വാദികൾ രാജ്യത്തെ ആകമാനം കീഴ്പ്പെടുത്തുന്നതുവരെ ഹിന്ദുവിന്റെ ഉറക്കം നീണ്ടുപോകാതിരിക്കട്ടെ...

[Rajesh Puliyanethu 

 Advocate, Haripad]       

Saturday 13 December 2014

ചുമ്പന സമരം സമൂഹത്തിന് എന്ത് നൽകി ???


        കഴിഞ്ഞ കുറച്ചു ദിവസ്സങ്ങളായി കേരളത്തിൽ ഏറ്റവും ഉയർന്നു കേൾക്കുന്ന ഒരു വാക്ക് "ചുമ്പനവും" ഏറ്റവും ജനശ്രദ്ധ ആകർഷിച്ച സമരം "ചുമ്പനസമരവും" ആണ്... രാഷ്ട്രീയം, അഴിമതി, വിദേശനയം, സാമ്പത്തിക നില, ഭരണം, നിയമം, ഭീകരാക്രമണങ്ങൾ, സൈനീകരുടെ വീരമ്രിത്യു, കായികം, സ്പോർട്സ്, അങ്ങനെയുള്ള പല സാമൂഹിക പ്രസക്തമായ കാര്യങ്ങളെയും ചുമ്പന സമരം കവച്ചുവെച്ചു... ഏറ്റവും കൂടുതൽ 'സമൂഹത്തിൽ അറിയപ്പെടുന്നവർ'
അഭിപ്രായം പറഞ്ഞ സമരവും, സമൂഹത്തിലെ ഏതൊരു വിഷയത്തിലും ഇടപെട്ടു സംസ്സാരിക്കാറുള്ള 'സമൂഹത്തിൽ അറിയപ്പെടുന്ന' വലിയൊരു വിഭാഗം യാതൊരു അഭിപ്രായം പറയാതിരിക്കുകയും ചെയ്ത സമരമായിരുന്നു ചുമ്പന സമരം...


       സമരകാരണത്തിന്റെ ആദ്യ ബിന്ദു മുതൽ യാതൊരു പ്രസക്തിയും ഇല്ലാത്ത സമരമായിരുന്നു ചുമ്പനസമരം എന്ന് നിസ്സംശയം പറയാം... കാരണം റൌണ്‍ ടൌണ്‍ റസ്റൊറന്റിൽ നടന്ന ചുമ്പന ദ്രിശ്യങ്ങൾ ചാനൽ സംപ്രേക്ഷണം ചെയ്തത് വ്യാജം ആണെന്നും എഡിറ്റു ചെയ്തതുമാണെന്നാണ് ഹോട്ടൽ  നൽകിയ ആദ്യവിശദീകരണം...  അവിടെത്തന്നെ ഹോട്ടലിൽ നടന്നുവെന്നരീതിയിൽ പുറത്തുവന്ന വീഡിയൊയെ ഹോട്ടൽ അധികൃതർ തള്ളിക്കളയുന്നുവെന്നും, നിഷേധിക്കുന്നുവെന്നും ഒപ്പം തന്നെ ഹോട്ടലിൽ വെച്ച് നടന്നു എന്ന് ചാനൽ അവകാശപ്പെടുന്ന സംഭവം തെറ്റ് ആണെന്ന് അവർ അങ്ങീകരിക്കുകയും ചെയ്യുന്നു എന്നാണ്... പക്ഷെ സമരം നടക്കുന്നതോ;? ഹോട്ടലിൽ വെച്ച് അരങ്ങേറാറുണ്ടായിരുന്നു എന്ന് ചാനലും, യുവമൊർച്ചയും പറയുന്ന 'ചുമ്പനവും മറ്റ് ലൈംഗീക കേളികളും വ്യക്തിസ്വാതന്ത്ര്യവും, പരസ്യമായി നടപ്പിലാക്കാവുന്നതും ആണെന്നാണ്‌' എന്ന് പറഞ്ഞു കൊണ്ടാണ്... സമരം ഉയർത്തുന്ന അടിസ്ഥാന കാരണം തന്നെ അവിടെ നഷ്ട്ടപ്പെട്ടിരിക്കുകയാണ്...    

       ആഴ്ചകൾ ചർച്ചകളിൽ ഒരു വിഷയം നിറഞ്ഞു നിൽക്കുക എന്നത് നമ്മുടെ നാട്ടിൽ പുതിയ സംഭവം ഒന്നുമല്ല... പക്ഷെ അത് തീർച്ചയായും ലൈംഗീകതയുമായി ബന്ധപ്പെട്ടതായിരിക്കണം...!! ഇവിടെ 'അടിയന്തരാവസ്ഥ' എന്ന രാജ്യം നേരിട്ട അവസ്ഥക്കപ്പുറം കാലങ്ങൾ ചർച്ച ചെയ്ത വിഷയങ്ങൾ ഐസ് ക്രീം, സൂര്യനെല്ലി, കിളിയൂർ, കതിരൂർ എന്നിവയൊക്കെയാണ്... ഈ രാജ്യം മുഴുവൻ അറബിക്കടലിലേക്ക് പോകുമെന്ന് പറഞ്ഞാലും ഏറിയാൽ ഒരാഴ്ച ചാനൽ ചർച്ചകളും ഭൂകമ്പവും ഉണ്ടാകും... പിന്നീട് ആവിഷയം അറബിക്കടലിൽ കിടന്നുകൊണ്ടാകും ചർച്ച... അതാണ്‌ നമ്മുടെ രീതി..! ചുംബനസമരം പരസ്യമായ ലൈഗീക പ്രകടനം അവകാശമായി പ്രഖ്യാപിക്കുന്നതിനു വേണ്ടിയുള്ള സമരമായതിനാൽ കൂടുതൽ പങ്കാളിത്തമുള്ള ചർച്ചയായി മാറുന്നു.. 

       രാഷ്ട്രീയമായും, സാമൂഹികമായും യാതൊരു പ്രാധാന്യവും ഇല്ലാത്ത വിഷയമാണെങ്കിലും ചുമ്പന സമരം രാഷ്ട്രീയ- സാഹൂഹിക വിഷയങ്ങളിലും ഇടംപിടിച്ചു... വിവാദത്തിനു തുടക്കം കുറിച്ചത് യുവമോർച്ച ആയതിനാൽ മറ്റ് എല്ലാ രാഷ്ട്രീയ സംഘടനകൾക്കും എതിരഭിപ്രായം പ്രകടിപ്പിച്ചേ മതിയാകൂ എന്നാ അവസ്ഥയായി... കാരണം ഹിന്ദുത്വത്തെ മുന്നെപിടിക്കുന്നവർ എന്ത് നല്ലതു പറഞ്ഞാലും വിമർശിച്ചല്ലേ മതിയാകൂ..!! എങ്കിൽ മാത്രമല്ലേ 'മതേതരൻ' ആകാൻ കഴിയൂ!! ഹിന്ദു പരിവാർ സംഘടനകളെ ഒന്നടങ്കം എതിർക്കാൻ കൊണ്ഗ്രെസ്സ് - ഇടതുപക്ഷ സംഘടനകൾ രംഗത്തു വന്നു... രാഷ്ട്രീയ പരമായ സ്വാധീനം ചുമ്പന സമരങ്ങൾക്ക് ഉണ്ടായത് അവിടെയാണ്... ഹിന്ദു പരിവാർ സംഘടനകളെ സദാചാര പോലീസ് ആയി ചിത്രീകരിക്കാൻ ശ്രമിച്ചു... സാധാരണ മുസ്ലീം സംഘടനകൾക്ക് മാത്രമായിരുന്ന സദാചാര പോലീസ് പേരുദോഷം ഹിന്ദു പരിവാർ സംഘടനകൾക്ക് കൂടി ചാർത്തിക്കൊടുക്കുന്നതിനുള്ള ശ്രമം നടന്നു... പക്ഷെ ചുംബന സമരത്തെക്കുറിച്ച് സ്വോതന്ത്രമായി ചിന്തിച്ച പൗരന്മാർക്കൊന്നുംതന്നെ അതിനെ അനുകൂലിക്കാൻ കഴിഞ്ഞില്ല... ക്രമേണ കൊണ്ഗ്രെസ്സ്- KSU സംഘടനകൾക്ക് പ്രസ്തുത വിഷയത്തെക്കുറിച്ച് കലഹിച്ചു കൊണ്ട് നിലപാടുമാറ്റം വരുത്തേണ്ടി വന്നു... അതേ നിലതെന്നെ ഇടതുപക്ഷത്തിനും ഉണ്ടായി... ചുമ്പന സമരത്തിൽക്കൂടി വിപ്ലവം കൊണ്ടുവരാമെന്ന് കരുതിയ ഇടതു പക്ഷ പാർട്ടികൾക്കും തെറ്റി... DYFI ചുമ്പന ദാഹികൾക്ക് കാവൽ കിടന്നപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് തന്നെ സമരത്തെ തള്ളിപ്പറയേണ്ടി വന്നു... പൊതുജനാഭിപ്രായം ആകമാനം പാർട്ടിക്കെതിരാകാതിരിക്കാൻ വേണ്ടി കൈക്കൊണ്ട അടവുനയമായി മാത്രമേ അതിനെ കാണാൻ കഴിയൂൂ... 

       എന്നാൽ രാഷ്ട്രീയ പരമായ നേട്ടം ബി ജെ പി ക്കും, സംഘപരിവാർ സംഘടനകൾക്കും ഉണ്ടായി എന്നുതന്നെ പറയണം... ഏതു നല്ലകാര്യത്തിന്റെ ഭാഗമായി ഹിന്ദു സംസാരിച്ചാലും ന്യൂനപക്ഷ പ്രീണന നയത്തിന്റെ ഭാഗമായി അതിനെയെല്ലാം അടച്ചാക്ഷേപിക്കുകയും, പരിഹസ്സിക്കുകയും ചെയ്യുന്ന ഇതരപാർട്ടികളുടെ കുടില സമീപനത്തെ പൊതുജനം ചുമ്പന സമരത്തിൽ കൂടുതൽ അടുത്തുകണ്ടു... സ്വതന്ത്രമായി അതിനെ വിശകലനം ചെയ്തു ചിന്തിച്ച അവർ, ഇടതു വലതന്മാർ ഏത് ആഭാസ്സത്തിനും തങ്ങളുടെ നേട്ടങ്ങൾക്ക്‌ വേണ്ടി കഴലൂത്ത് നടത്തുന്നവരാണെന്ന് തിരിച്ചറിഞ്ഞു... അത് ബി ജെ പി ക്കും, സംഘപരിവാർ സംഘടനകൾക്കും പിന്നിൽ വലിയോരുജനവിഭാഗത്തിനെ ഒന്നിച്ച് അണിനിരത്താൻ കാരണമായി... ഒരുതരത്തിൽ ഹിന്ദു സംഘടനകളുടെ ശാക്തീകരണത്തിന് ചുംബന സമരം ഒരു കാരണവുമായി... 

       ചുംബന സമരം എന്തിനു വേണ്ടിയാണ് എന്നുപോലും സമൂഹമധ്യത്തിൽ വിശദീകരിക്കാൻ സമരജീവികൾക്ക് കഴിഞ്ഞില്ല... ചുമ്പനസമരങ്ങളിൽ അമ്മയെയും, സഹോദരിയും, സുഹൃത്തിനെയും, സഹോദരനെയും ഉമ്മവെച്ച് വിപ്ലവം കൊണ്ടുവരുന്നവരെ കണ്ടു...  'ചുംബനം' എന്ന പ്രക്രീയയെ ആരോ തടഞ്ഞതിലുള്ള പ്രതികാരമാണെന്ന് തോന്നിപ്പോകും ഈ പ്രവർത്തികൾ കണ്ടാൽ... അമ്മയെയും, സഹോദരിയും, സുഹൃത്തിനെയും, സഹോദരനെയും ഉമ്മവെയ്ക്കുന്നതിന് സ്ഥലമോ സമയമോ ആരും നോക്കേണ്ടതില്ല... ചുംബിക്കുന്നവരൊ, കണ്ടുനിൽക്കുന്നവരോ ആരുംതന്നെ... പക്ഷെ അത്തരം ചുംബനങ്ങൾ സമര മാർഗ്ഗങ്ങൾ അല്ല... അത് സ്നേഹത്തിന്റെ ഒരു കൈമാറ്റം മാത്രമാണ്.. അത്തരം ചുംബനങ്ങൾ നിമിഷങ്ങൾക്കപ്പുരം നീണ്ടുപോകില്ല എന്നതും സത്യമാണ്... ആരാണ് അമ്മയെയോ, സഹോദരിയോ, സുഹൃത്തിനെയോ, സഹോദരനെയോ കോഫീ ഷോപ്പിൽ കൊണ്ടുപോയിരുത്തി മണിക്കൂറുകൾ ഉമ്മ വെച്ചുകൊണ്ടിരിക്കുന്നത്?? അപ്രകാരം കാമുകിയെയും സമൂഹമദ്ധ്യത്തിൽ വെച്ച് സ്നേഹത്തിന്റെ കൈമാറ്റമെന്നവണ്ണം ഒന്നു ചുംബിക്കുന്നതിലും തെറ്റുണ്ടാവില്ല.. അപ്രകാരമോക്കെ ഇവിടെ നടന്നു വന്നിരുന്നതുമാണ്... ആരും എതിർത്തിട്ടുമില്ല... പക്ഷെ അതൊന്നും കാമച്ചുവയുള്ള ചുംബനങ്ങളല്ല... ഒരു സ്നേഹചുംബനത്തിനപ്പുരം ലൈഗീക ആസ്വാദനപരമായ ചുംബനത്തിലേക്ക് ഒരു ചുംബനം നീളുന്നതാണ് പരസ്യമായി സമൂഹമദ്ധ്യത്തിൽ പാടില്ല എന്ന് പറയുന്നതും, എതിർക്കുന്നതും... ശ്രീ പിണറായി വിജയൻ 'ഭാര്യയും ഭർത്താവും തമ്മിൽ ബെഡ് റൂമിൽ കാട്ടേണ്ടത്‌' എന്ന് പറഞ്ഞതും...

       'ചുംബനം' എന്ന ഏറെക്കുറെ സ്വോകാര്യ സ്വോഭാവം ഉള്ള ഒന്നുപോലും സമരമാർഗ്ഗം ആക്കാവുന്നതാണ് എന്ന് ചുംബന സമരം കാട്ടിത്തന്നു... ഭാവിയിൽ ഈ ചുവടുപിടിച്ച് പല സമരമാർഗ്ഗങ്ങളും ഇവിടെ ഉയർന്നു വരാം... 'അമ്മയെത്തല്ലിയാലും രണ്ടുപക്ഷം കിട്ടും' എന്നാ പഴംചൊല്ല് ചുമ്പന സേനാംഗങ്ങൾ അന്വർഥമാക്കി... 

       സദാചാര ബോധത്തെ വേർതിരിച്ചു നിർത്തി നോക്കിക്കാണുന്നതിനും വിലയിരുത്തുന്നതിനും കഴിഞ്ഞ വലിയൊരു കാലയളവിനിടയിൽ കിട്ടിയ അവസ്സരമായിരുന്നു ചുംബന സമരം..!! നമ്മുടെ നാട് ഏതിനെയോക്കെയാണ്, എന്തിനെയോക്കെയാണ് സദാചാരമായി കണക്കാക്കുന്നത് എന്ന വിശകലനത്തിന് ചുംബന സമരം വഴിവെച്ചു... മുൻകാലങ്ങളിൽ നിന്നും സദാചാരത്തിന്റെ അളവുകോൽ മാറ്റിസ്ഥാപിക്കപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കപ്പെട്ടു... എന്ത് ആഭാസ്സവും തങ്ങളുടെ അവകാശമാണെന്ന് കരുതുന്ന വിഭാഗത്തെയും, അത് കണ്ടു രസിക്കുന്ന വെറിയന്മാരെ പിന്തുണക്കാരായി കണ്ടെത്താൻ കഴിയുകയും ചെയ്തുവെങ്കിലും സമൂഹത്തിൽ സദാചാരത്തിന്റെ ബോധം പരിക്കുകൾ ഏൽക്കാതെ തന്നെ നിലനിൽക്കുന്നു എന്ന് വേണം കരുതാൻ... ഭാരതത്തിന്റെ സംസ്ക്കാരം എഴുതിവെയ്ക്കപ്പെട്ടതല്ല... അത് ഓരോ ഭാരതീയന്റെയും മനസ്സിലെ ധാരണകളാണ്... ആ ധാരണ വികലമായ ചുംബന സമരത്തെ പിന്തുണയ്ക്കുന്നതരത്തിലല്ലെന്ന് തെളിയിക്കാൻ കഴിഞ്ഞതിനെ ചുംബന സമരത്തിന്റെ ഗുണവശമായി ഞാൻ കാണുന്നു...   

       ഹിന്ദുവിനെയും, ഭാരത സംസ്ക്കാരത്തെയും അവഹേളിക്കുവാൻ തക്കംപാർത്തിരുന്ന ഒരു വിഭാഗത്തെ തിരിച്ചറിയുന്നതിന് ചുംബന സമരം സഹായിച്ചു... ഗീതാ ഗൊവിന്ദത്തെയും, ശ്രീ കൃഷ്ണനെയും, അഘോരികളെയും, ഭാരത ശില്പ്പകലയെയും, പുരാണ- ഇതിഹാസ്സങ്ങളെയും വർദ്ധിത വീര്യത്തോടെ ചുംബന സമര വേളയിൽ ആക്രമിക്കുകയും, അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നവരെ ചുംബന സമര വേളയിൽ നാം കണ്ടു... നമ്മുടെ സംസ്ക്കാരത്തെ ചവിട്ടിമെതിക്കാൻ തയ്യാറായി നിൽക്കുന്നവരെ എണ്ണി മാറ്റിനിർത്താൻ ഈ സമരം സഹായിച്ചു... അവരുടെ മുഖം മറക്കാതെ സൂക്ഷിക്കാൻ പൈതൃക സ്നേഹികളെ സഹായിച്ച ചുംബന സമര സംഘാടകരോടുള്ള നന്ദി നിസ്സീമമാണ്.... 

       ഭാരതത്തിൽ എന്തൊക്കെ സാദ്ധ്യമാണ്, ഇവിടെ എന്തൊക്കെ അനുചിതമാണ് എന്നതിനെക്കുറിച്ച് ഏല്ലാവർക്കും വ്യക്തമായ ധാരണയുണ്ട്... അതിനെ മറന്നു കൊണ്ട് വെല്ലുവിളികൾ നടത്താനാണ് ചിലരുടെ ശ്രമം... ആ ശ്രമം ഇവിടെ വിലപ്പോകില്ല എന്ന് തെളിയിച്ചു കൊടുക്കുന്നതിനു സഹായിച്ച ചുമ്പന സമരത്തോട് നന്ദി... !!!

[[ചുമ്പന വിഷയത്തിലെ ഒരു പഴയ പോസ്റ്റ്‌ ..... Click here]]

[Rajesh Puliyanethu
 Advocate, Haripad]

       

Monday 8 December 2014

ഇടതുപക്ഷസൂര്യന് ചുവപ്പ് ചോർച്ചയോ?? ചെങ്കനലുകൾ വിളറുന്നുവോ?? ഒരു വർത്തമാനകാല വിചാരം....



       കമ്യുണിസ്റ്റ് മാർസിസ്റ്റ് പാർട്ടികൾക്ക് പ്രത്യയ ശാസ്ത്ര ബലവും, സംഘടനാ ബലവും, ആദർശവും, ലക്ഷ്യബോധവും എല്ലാം നഷ്ടപ്പെടുകയോ, ദുർബലപ്പെടുകയോ ചെയ്തിരിക്കുന്നു എന്ന് പൊതുസമൂഹം ഒന്നായി ചിന്തിക്കുന്നു.. പാർട്ടി നേതൃത്വങ്ങൾ അത്തരം സംശയങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നു എന്ന് പോലും അംഗീകരിക്കാൻ തയ്യാറല്ല, അത് സ്വന്തം നഗ്നതയെ ഇരുട്ടിനാൽ മറക്കാൻ ശ്രമിക്കുന്നത് പോലെ മാത്രമേ ഉള്ളു!! കാലാനുസൃതമായി പാർട്ടി സ്വീകരിക്കുന്ന അനിവാര്യമായ മാറ്റങ്ങളുടെ മാത്രം വിലയിരുത്തലുകളാണവ എന്ന് കൂടി പറയുന്ന പാർട്ടി നേതാക്കളോട് ഒരു കൂട്ടം ചോദ്യങ്ങൾ ഉയർത്തിയെ മതിയാകൂ!! വർഷങ്ങൾക്ക് മുൻപ് ഇന്നത്തെക്കാലത്തെക്കെന്ന് കണ്ട് നിങ്ങൾ ഉയർത്തിയ മുദ്രാവാക്യങ്ങൾ പൂർണ്ണ ലക്ഷ്യത്തിൽ എത്തിയോ?? ഇവിടെ സമ്പൂർണ്ണ സമത്വവും സൊഷ്യലിസ്സവും നടപ്പിലായോ?? ഇവിടെ ഭൂമിക്കുമേൽ എല്ലാവർക്കും തുല്യാവകാശം സിദ്ധിച്ചോ?? ഭൂമിയിലെ വിഭവങ്ങൾ തുല്യമായി ഇവിടുത്തെ മനുഷ്യർക്കിടയിൽ വിതരണം ചെയ്തു കഴിഞ്ഞോ?? ഇവിടെ മൂലധനത്തിനേക്കാൾ പ്രാധാന്യമുള്ളതായി തൊഴിലാളിയുടെ അധ്വാനം കൊണ്ട് വളരുന്ന മൂലധനത്തിന്റെ വളർച്ചാ അളവ് നോക്കിക്കാണുന്ന സാമൂഹിക- സാമ്പത്തിക അവസ്ഥ എത്തിച്ചേർന്നൊ?? ആ വളരുന്ന തുകയുടെ സിംഹഭാഗവും മുതലാളിമാർ തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്തു തുടങ്ങിയോ?? സ്വോകാര്യമായി ഒന്നും സമ്പാതിക്കുകയൊ, അടക്കിവെയ്ക്കുകയോ ആവശ്യമില്ലാതെ, ജനാധിപത്യ സർക്കാരിന്റെ ഭാഗമായി മാത്രം ധനവും, അധികാരവും, വിഭവങ്ങളും അടക്കിവെയ്ക്കുന്ന ഭരണക്രമം പ്രാവർത്തികമായൊ?? ഇവയിലോന്നുപോലും ലക്ഷ്യത്തിലെത്താതെ നിങ്ങൾക്കെങ്ങനെ നയവ്യതിയാനം സാദ്ധ്യമാകും?? ഇന്നത്തെ സമവാക്യങ്ങൾക്കനുസൃതമായി, പുതിയ കാലത്തിനും മാറ്റത്തിനും അനുസൃതമായി നിങ്ങൾ നടന്നാൽ നിങ്ങളുടെ പൂർവ്വീകർ ദീർഘവീക്ഷണമില്ലാത്ത ആശയങ്ങളെ ഉയർത്തിക്കാട്ടി സമരം ചെയ്തവരായിരുന്നു എന്ന് വരില്ലേ?? അങ്ങനെ എങ്കിൽ അവരോട് തോളോടുചേർന്ന് നിന്ന് പൊരുതിയ പതിനായിരങ്ങൾക്കും, രക്തസാക്ഷിത്വം വരിച്ചവർക്കും നിങ്ങൾ നൽകുന്ന വിശദീകരണം എന്തായിരിക്കും?? ഇത് 'ഇന്നത്തെ സൗകര്യം' എന്നതിന് അപ്പുറം!! പ്രത്യയ ശാസ്ത്രവും- പ്രയോഗവും, ദർശനവും- ജീവിതവും തമ്മിൽ യാതൊരു വിടവും ഉണ്ടാകെരുതെന്നു നിഷ്ക്കർഷിച്ചിരുന്ന മാർക്ക്സ്സിന്റെ അനുയായികൾ പ്രത്യേകിച്ച്!??  
       


       നയങ്ങളിൽ മാറ്റമില്ല, സമീപനങ്ങളിൽ മാത്രമാണ് തങ്ങളുടെ മാറ്റമെന്നും അത് നയങ്ങളെ സംരക്ഷിക്കുവാനാണെന്നും ഉള്ള വിശദീകരണങ്ങളും ഇടതുപക്ഷ പാർട്ടികൾ നൽകുന്നു... പ്രഖ്യാപിത നയങ്ങളിൽ നിന്നും വ്യതിചലിച്ചസമീപനങ്ങളും കൂട്ടുകെട്ടുകൾക്കും തയ്യാറായി പാർട്ടിയെ വികാരമായും, ആവേശമായും ഉൾക്കൊണ്ട് പ്രവർത്തിച്ച ഒരു വലിയ സമൂഹത്തിനോട് പാർട്ടി വഞ്ചന കാട്ടി... മതേതര വാദം എന്ന കള്ളനാണയം ഇറക്കി ഇടതുപക്ഷ പാർട്ടികൾ ഇവിടുത്തെ ന്യുനപക്ഷങ്ങളുടെ വോട്ടുകൾ ഹൈജാക്ക് ചെയ്യുവാൻ ശ്രമിച്ചു.. RSS നോടും വിശ്വഹിന്ദുപരിഷിത്തിനോടും, BJP യോടും തങ്ങൾ ശത്രുത പുലർത്തുന്നു എന്ന് പ്രഖ്യാപിക്കുകയും PDP എന്ന പാർട്ടിയോട് വർത്തമാനകാലത്തിലും മുസ്ലിം ലീഗ് എന്ന പാർട്ടിയോട് ഭൂതകാലത്തിലും ചങ്ങാത്തങ്ങൾക്കു തയ്യാറാവുകയും ചെയ്തതിനെ പ്രത്യയശാസ്ത്രപുസ്തകത്തിലെ ഏതു പേജ് കാട്ടി കമ്യുണിസ്റ്റ് പാർട്ടികൾ വിശദീകരണം നൽകും?? അധികാരത്തിലെ അധികാരമേധാവികളായി പ്രവർത്തിക്കുവാൻവേണ്ടി മാത്രം ഭരണത്തിൽ പങ്കാളികളാകാതെ അവർതന്നെ ബൂർഷ്വാസ്സികളെന്നും, മുതലാളിത്ത ചാരന്മാരെന്നും വിളിക്കുന്ന കോണ്‍ഗ്രസ്സിനെ അധികാരത്തിലേറ്റി... പ്രത്യയ ശാസ്ത്രപരമായ, വീക്ഷണപരമായ, സാമൂഹികപരമായ കാഴ്ചപ്പാടുകളിലെ ദ്രിഡത ഇവിടുത്തെ ഇടതുപക്ഷത്തിനുണ്ടായിരുന്നുവെങ്കിൽ മുതലാളിത്ത ചേരിക്ക് അധികാരം കൈയ്യാളുന്നതിനുള്ള ഇന്ധനമായി കത്തിത്തീരാൻ സ്വന്തം ആദർശങ്ങളെയോ, പാർട്ടിയെതന്നെയോ എറിഞ്ഞു കൊടുക്കില്ലായിരുന്നു... അവിടെയെല്ലാം ചരിത്രപരമായ തെറ്റുകൾ എന്ന് അവർത്തന്നെകുറ്റ സമ്മതങ്ങൽ നടത്തേണ്ട അവസ്ഥകൾ പലതുണ്ടായി... അധ്വാനിക്കുന്നവനും, ദാരിദ്ര്യമനുഭവിക്കുന്നവനും വേണ്ടി പ്രവർത്തിക്കുന്നതിന് ഭരണകൂടത്തെ സജ്ജമാക്കി നിയന്ത്രിച്ചു നിർത്താൻ വേണ്ടി തങ്ങൾ പ്രവർത്തിക്കുന്നു എന്ന് വീമ്പു പറഞ്ഞ അവർ മുതലാളിത്ത റിയാക്ടറുകളുടെ പേരിൽ തങ്ങൾ ഭരണത്തിനുനല്കിയ ഉന്നുവടി തിരികെവാങ്ങി... അവിടെ തങ്ങൾ തന്നെ താങ്ങി നിർത്തിയ ഭരണത്തെ നിലം പതിപ്പിക്കാൻ കഴിയാതെ അവർ മാനം കെട്ടു... ആധുനിക കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ ഏറ്റുവാങ്ങിയ തിരിച്ചടികളിൽ പലതിലോന്ന് എന്ന് അവയൊക്കെ എണ്ണപ്പെട്ടു.. അണികൾക്ക് മുൻപിൽ തങ്ങളുടെ നിലപാടുകളിലെ സാമാന്യത വിശദീകരിക്കാൻ കഴിയാതെ കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ പരുങ്ങുന്നതും നാം കണ്ടു.. പാർട്ടിയുടെ ഓരോ പരാജയത്തിലും, നയവ്യതിയാനങ്ങളിലും ഹൃദയവേദന അനുഭവിച്ച ഇവിടുത്തെ യഥാർഥ കമ്യുണിസ്റ്റ്കാരനെ സൌകര്യപൂർവ്വം അവർ കണ്ടില്ലെന്നു നടിച്ചു.. തങ്ങൾ ഇവിടുത്തെ തൊഴിലാളികൾക്കും, സാധാരണക്കാർക്കും ചെയ്തുകൊണ്ടിരിക്കുന്ന സമരങ്ങളെയും ത്യാഗങ്ങളെയും കുറിച്ച് അധരവ്യായാമം നടത്തി നാൾ കഴിക്കുന്നവനായി കമ്യുണിസ്റ്റ്നേതാക്കൾ അധപ്പതിച്ചു... ഹൃദയ വേദനകളെ തങ്ങളുടെ പ്രസ്ഥാനത്തിനു വേണ്ടി മറന്ന്; മുൻപ് പാർട്ടി ഉയർത്തിപ്പിടിച്ച ആവേശകരവും, ധീരവും, വിപ്ലവകരവുമായ ആശയങ്ങളെ സ്മരിച്ച് അതിൽ നിന്നും ഉർജ്ജവും ആവേശവും ഉൾക്കൊണ്ട് ഇടതുപക്ഷ സഹയാത്രികർ ഉയർത്തെഴുനേറ്റു... പക്ഷെ അത്തരം ഉയർത്തെഴുനേൽപ്പുകൾക്ക് ശേഷിയില്ലാതെ പലശതം തളർന്നു പോയത് പാർട്ടി നേതൃത്വങ്ങൾ മന:പ്പൂർവ്വം അവഗണിച്ചു... പലപാര്ട്ടികൾക്കിടയിൽ ഒരു പാർട്ടി എന്നതിനപ്പുറം ആധുനിക കമ്യുണിസ്റ്റ് പാർട്ടികൾക്ക് സവിശേഷമായ ഒരു ലക്ഷ്യബോധം കാണാൻ കഴിയാതെ പോയ ത് കമ്യുണിസ്റ്റ് പാർട്ടികളുടെ മൂല്യച്യുതിയായിത്തന്നെ കാണണം...
       


       ഉച്ചനീചത്വങ്ങളുടെയും, അനാചാരങ്ങളുടെയും, ചൂഷണത്തിന്റെയും ഒക്കെ ഒരു കാലത്തായിരുന്നു ഭാരതത്തിൽ കമ്യുണിസ്റ്റ് ചിന്തകളും പ്രസ്ഥാനങ്ങളും കിളിർക്കുകയും തളിർക്കുകയും ചെയ്തത്.. സാമൂഹികമായ    ഉച്ചനീചത്വങ്ങളെയും ചൂഷണത്തിനെയും എതിർക്കാനും, ജനങ്ങളെ സംഘടിപ്പിക്കാനും മുന്നോട്ടുവന്ന പ്രസ്ഥാനം എന്നനിലയിൽ കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ ശ്രദ്ദിക്കപ്പെട്ടു.. കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ തങ്ങളിൽ ഉണ്ടെന്ന് എന്നും അവകാശപ്പെട്ടിട്ടുള്ള താത്വികമായ ആശയങ്ങളെയും, വിചാരധാരയെയും കമ്യുണിസ്റ്റ് അനുഭാവികളും പ്രവർത്തകരും എത്രത്തോളം എല്ലാക്കാലവും ഉൾക്കൊണ്ടിട്ടുണ്ട് എന്നത് സംശയകരമാണ്... തങ്ങൾ ചൂഷണത്തിൽ നിന്നും മോചിതരാകണം, തങ്ങളുടെ മാനം സംരക്ഷിക്കപ്പെടണം, തങ്ങൾക്കു പീഡനങ്ങളിൽ നിന്നും രക്ഷവേണം, തങ്ങളുടെ ജോലിക്ക് കൂലി കിട്ടണം, തങ്ങളുടെ വിളകൾ വിലക്ക് വില്ക്കപ്പെടണം എന്ന് തുടങ്ങുന്ന സാധാരണക്കാരന്റെ ആവശ്യങ്ങളിൽ ഊന്നിയായിരുന്നു ഇവിടെ കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ ജനിച്ചത്‌....`... ആ ആവശ്യങ്ങൾ സംരക്ഷിക്കാൻ ക്ഷമതഉള്ള ഒരു പ്രസ്ഥാനം എന്ന നിലയിലായിരുന്നു കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ വളർന്നത്‌.....`... ഇന്നും അത്തരം സാധാരണക്കാരന്റെ പ്രതീക്ഷയാണ് കമ്യുണിസ്റ്റ് പാർട്ടികൾ.. നയവ്യതിയാനങ്ങളിൽ തകരുന്നതും അതേ പ്രതീക്ഷകൾ തന്നെ.. പ്രത്യയ ശാസ്ത്രപരമായ സ്റ്റഡിക്ലാസ്സുകൾക്കല്ല മറിച്ച് തങ്ങളുടെ ന്യായമായ ചിന്തയെയും, ആവശ്യങ്ങളെയും നിവർത്തിക്കാൻ പ്രസ്ഥാനത്തിനു കഴിയുന്നുണ്ടോ എന്നാണ് പാർട്ടിയുടെ വിശ്വാസ്സികൾ അന്യെഷിച്ചത്!! തങ്ങളുടെ മനസ്സിന് അംഗീകാരം ലഭിക്കുന്ന രീതിയിൽ നേതാക്കന്മാർ സംസ്സാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടോ എന്നാണവർ ശ്രദ്ധിച്ചത്...  ഇന്ന് നിരാശയും പാർട്ടികൾ സമ്മാനിക്കുന്നത് ഇങ്ങനെപലതിലുമാണ്  ...
  


       കമ്യുണിസ്റ്റ് പാർട്ടികളുടെ ശക്തി കേരളത്തിലും, ത്രിപുരയിലും,  ഒതുങ്ങിപ്പോയി എന്നത് ഭാരതചരിത്രം പഠിക്കുന്നവന് തമാശയായി തോന്നും.. പാർട്ടിയുടെ ശക്ത്തി കേന്ദ്രമായിരുന്ന ബംഗാളിൽ നാമാവശേഷവുമായി!! ഭാരതം എന്ന കാർഷിക രാജ്യത്തിൽ, ചൂഷണവും ഉച്ചനീചത്വങ്ങളും കൊടികെട്ടിവാണ രാജ്യത്തിൽ, വിദ്യാ സമ്പന്നതയും പണവും ചില കോണുകളിൽ മാത്രം കെട്ടിക്കിടന്ന രാജ്യത്തിൽ, പീഡിത വർഗ്ഗം ബഹുഭൂരിപക്ഷമായ രാജ്യത്തിൽ, ഇത്തരം പോരായ്മകൾക്കെതിരെ പടനയിക്കുന്നു എന്ന് പ്രഖ്യാപിച്ചിറങ്ങിയ ഒരു പ്രസ്ഥാനത്തിന്; ലക്ഷ്യവും, ആദർശവും കേൾക്കുന്ന മാത്രയിൽ തന്നെ ആശയ- അർഥ സമ്പുഷ്ടത പ്രകടമാക്കാൻ കഴിയുന്ന ഒരു നീതിശാസ്ത്രത്തിന്, ഭാരത്തത്തിന്റെ കഴിഞ്ഞകാല മഹാൻമാരായ എന്നാൽ സഹയാത്രികർ അല്ലായിരുന്നവർക്കൂടി സോഷിലിസ്റ്റ് ചിന്തകൾക്ക് ബഹുമാനവും പിന്തുണയും പരസ്യമായി നൽകിയിരുന്ന അന്തരീക്ഷത്തിൽപ്പോലും ഭാരതമാകമാനം ആശയത്തെയും അണികളെയും നിറക്കാൻ കഴിഞ്ഞില്ല?? കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക്‌ എന്തുകൊണ്ട് അതിനു കഴിഞ്ഞില്ല എന്നത് ഒരു പഠന വിഷയമായിത്തന്നെ കാണേണ്ടതാണ്..
       


       കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ എന്ന് അടച്ചു പറഞ്ഞു പോകുന്നതിനെക്കാൾ CPI(M) എന്നാ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ നയിക്കുന്ന പാർട്ടിയിലേക്ക് ഊന്നി കാര്യങ്ങളെ വിശകലനം ചെയ്യുന്നതായിരിക്കും അഭികാമ്യം.. എല്ലാക്കാലത്തും ഇടതുപക്ഷ നയരൂപീകരണങ്ങൾ  CPI (M) ൽ നിന്നാണ് ഉയർന്നു വന്നിട്ടുള്ളത്.. അതിനാൽത്തന്നെ ഇടതുപക്ഷപ്രസ്ഥാനങ്ങളിൽ ഏറ്റവും ഉത്തരവാദിത്വപൂർണ്ണമായ ചുമതലകൾ  CPI (M) നു നിർവഹിക്കാനുണ്ട്.. പക്ഷെ CPI (M) നേതാക്കൾ സമീപകാലങ്ങളിൽ തങ്ങളുടെ മുന്നണിയിലെ ശക്ത്തിക്കനുസൃതമായി ഘടകകക്ഷികളോട് ധാർഷ്ട്യം പുലർത്തുന്നവരാണെന്ന പേരുദോഷം വാങ്ങിക്കൂട്ടി..  CPI ഉൾപ്പെടെയുള്ള പാർട്ടികൾ പരസ്യമായി  CPI (M) ന്റെ അത്തരം നടപടികൾക്കെതിരെ രംഗത്ത് വന്നത് മുന്നണിയെ ആകമാനം ക്ഷീണിപ്പിച്ചു...  CPI (M) എന്ന പാർട്ടിക്കുള്ളിലെ ഉൾപ്പോര് അച്ചടക്കസീമകൾ ലംഘിച്ച് പുറത്തേക്കുവന്നത് പാർട്ടിയെ അക്ഷരാർഥത്തിൽ മുതലാളിത്തപ്പാർട്ടിക്കു സമാനമാക്കി.. ആധുനിക കമ്യുണിസ്റ്റ് ആര്, യാഥാസ്ഥിതിക കമ്യുണിസ്റ്റ് ആര്?? ഇതിൽ ഏതുതരം കമ്യുണിസ്സമാണ് യഥാർത്ഥ കമ്യുണിസ്റ്റ് പിന്മുറക്കാരന്റെത് എന്ന തർക്കങ്ങളും പാർട്ടി അനുഭാവികൾ സഹിതം ആലോസ്സരപ്പെടുന്നതായി..  CPI (M) നേതാക്കളുടെ ധിക്കാരപരവും നിഷേധപരമായ പ്രസ്ഥാവനകളും പാർട്ടിയെ പൊതുജനങ്ങളിൽ നിന്നും അകറ്റി.. കാർഷിക ചുറ്റുപാടുകളിൽ നിന്നും വളർന്നുവന്ന പാർട്ടി വളരെപ്പെട്ടന്ന് നടത്തിയ വ്യാവസായികവല്ക്കരണത്തിലെക്കുള്ള ചുവടുമാറ്റം പൊതുജനത്തിൽ അന്ധാളിപ്പുകൾ സൃഷ്ട്ടിച്ചു... പാർട്ടി സ്വന്തമാക്കിയ പല കോടികളുടെ ആസ്തി, എന്റർറ്റെയിന്മെന്റ് ചാനലുകൾ, അമ്യുസ്മെന്റ്റ് പാർക്കുകൾ തുടങ്ങിയവ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന് അനുയോജ്യമോ എന്ന് പലരും ഉറക്കെത്തന്നെ ചോദിച്ചു...
       

       ആധുനിക വൽക്കരണത്തെ പരസ്യമായി പിന്തുണയ്ക്കുന്ന നയത്തിലേക്ക്‌ പാർട്ടി നയവ്യതിചലനം നടത്തിയെങ്കിലും ഭൂതകാലത്ത് അവയെയെല്ലാം അടച്ച് നിഷേധിച്ചിരുന്നതാണ് എന്നത് പാർട്ടിയെ പൊതുജന വിമര്ശനത്തിന് അപ്പുറം പൊതുജന പരിഹാസ്സത്തിലെക്കാണ് കൊണ്ടുചെന്ന് നിർത്തിയതെന്ന് കാണണം... ഇന്ന് ഏതൊരു ആധുനിക വൽക്കരണത്തെ ആശയപരമായി പാർട്ടി എതിർത്താലും; 'മുൻപ് കമ്പ്യുട്ടറിനെയും ട്രാക്ട്ടറിനെയും എതിർത്തിരുന്നിരുന്നവരല്ലെ, പിന്നീട് അവർതന്നെ തോളിലേറ്റി നടന്നോളും' എന്നായി ജനസംസ്സാരം... കപ്യുട്ടർ എറിഞ്ഞുടച്ചു വിപ്ലവം കൊണ്ടുവന്നവർ AKG സെൻറർ കമ്പ്യുട്ടർ വൽക്കരിച്ച് ആധുനികമായത് അനുപല്ലവിയായും പാടിത്തുടങ്ങി.. ഏതൊരു വികസ്സന സങ്കൽപ്പത്തെയും ദൂരക്കാഴ്ചയോ വിശകലനമോ കൂടാതെ എതിർക്കുക എന്നതാണ് കമ്യുണിസ്റ്റ് ശൈലി എന്നുപോലും കൂട്ടിവായിക്കപ്പെട്ടു... അവകാശങ്ങളുടെയും, ന്യായവാദങ്ങളുടെയും പേരിൽ സമരങ്ങളും സംഘർഷങ്ങളും സംഘടിപ്പിക്കുന്നവരാണ് കമ്യുണിസ്റ്റ്കാർ എന്ന പേരുദോഷം അവർ ഏറ്റുവാങ്ങി.. തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി എന്ന പേരിൽ അവർ പൂട്ടിച്ച തൊഴിൽ സ്ഥാപനങ്ങൾ ഭീതിപ്പെടുത്തുന്ന അസ്ഥിഭാന്ജരങ്ങളായി പാർട്ടിയെനോക്കി എന്നും പല്ലിളിച്ചുതന്നെ നിൽക്കും!!
       


       ആദ്യകാല കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ നടത്തിയ അവകാശസമരങ്ങൾ പ്രകീർത്തിക്കപ്പെടുകയാണ് ഉണ്ടായതെങ്കിലും, അതേ അവകാശങ്ങൾ ഉന്നയിച്ച് പിന്നീട് നടത്തിയ പല തൊഴിൽ സമരങ്ങളും; 'ഏതൊരു സംരംഭത്തെയും പൂട്ടിക്കുന്ന പാർട്ടി' എന്ന പേരുദോഷമാണ് പാർട്ടിക്ക് നേടിക്കൊടുത്തത്.. സമാനആശയത്തിൽത്തന്നെ വിരുദ്ധവിലയിരുത്തലുകൾ പാർട്ടിക്ക് ഏൽക്കേണ്ടി വന്നു.. തീരെ അവശതയിൽ കഴിഞ്ഞ ഒരുജനതയ്ക്ക് താങ്ങായിരുന്നു പാർട്ടി എങ്കിൽ അന്ന് പാർട്ടി ഉയർത്തിയ മുദ്രാവാക്യങ്ങളെ മികച്ച ജീവിതനിലവാരം കൈവരിച്ച ശേഷം അതേജനതയോ പുതു തലമുറയോ പൂർണ്ണമായും നെഞ്ചിലേറ്റാൻ തയ്യാറായില്ല എന്ന് വേണം കരുതാൻ.. മെച്ചപ്പെട്ട ഒരു ജീവിതനിലയിൽ സഹനത്തിന് തയ്യാറാകാത്ത പൊതുജനമനോഭാവമായിരിക്കാം അതിനു പിന്നിലെങ്കിലും അത് പാർട്ടിയെ ക്ഷീണിപ്പിക്കുകതന്നെയാണ് ചെയ്തത്... പൊതുജനത്തിന്റെ അത്തരം ചുവടുമാറ്റങ്ങളാണ് 'കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക്‌ ആധുനിക സമൂഹത്തിൽ എന്ത് പ്രസക്തി' എന്ന തരത്തിലെ ചോദ്യങ്ങൾ തുടങ്ങിവെച്ചത്...
       


       ഭരണകൂടത്തിന്റെയോ, സമൂഹത്തിന്റെയോപിന്തുണ ലഭിക്കാതിരുന്ന കാലത്ത് അവകാശങ്ങൾ നേടിയെടുക്കുന്നതിന് പടപൊരുതിയ കമ്യുണിസ്റ്റുകൾക്ക് പലപ്പോഴും സംഘടിതമായി കയ്യൂക്ക് പ്രയോഗിക്കേണ്ടി വന്നിട്ടുണ്ട്..അവ പഴയ കാലങ്ങളിൽ ന്യായീകരിക്കപ്പെട്ടിട്ടുമുണ്ടാകാം.. പക്ഷെ മുഷ്ടിബലത്തിൽ കാര്യങ്ങൾ നേടുന്ന പാർട്ടി എന്ന ദുഷ്പേര് CPI M ആവശ്യത്തിലധികം വാങ്ങിവെച്ചു.. അത് ഒരുകൂട്ടം ചെറുപ്പക്കാരെ പാർട്ടിയോട് അടുപ്പിച്ചു എന്നത് സത്യമെങ്കിലും സമാധാനകാംഷികളായ പൊതുജനത്തിന്റെ വെറുപ്പ്‌ വാങ്ങിക്കൂട്ടുന്നതിനു കാരണമായി.. CPI M പല സമരങ്ങളെ നേരിട്ടതും പലസമരങ്ങൾ നടത്തിയതും കൈക്കരുത്തിൽത്തന്നെയായിരുന്നു.. വെട്ടിനിരത്തൽ സമരം 'വിപ്ലവം കൈക്കരുത്തിൽക്കൂടി മാത്രം' എന്ന മുദ്രാവാക്യമാണ് ഉയർത്തിയതെന്ന് തോന്നിപ്പോകും.. എന്തുകൊണ്ട് കമ്യുണിസ്റ്റ് പാത തെരഞ്ഞെടുത്തു എന്ന ചോദ്യത്തിന് ''യോഗ്യനായ ഒരുവന്റെ മുൻപിൽ മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിടാതെ നിൽക്കാം,, മുഖം നോക്കാതെ ആരുടെയും അപ്പനുപറയാം'' എന്ന മറുപടി പലരും പറയാതെ പറഞ്ഞു....
       


       കമ്യുണിസ്റ്റ്നേതൃത്വം താഴേക്കിടയിലുള്ള പ്രവർത്തകരും പൂർണ്ണമായ കമ്യുണിസ്റ്റ് മാനിഫെസ്റ്റൊ അനുസ്സരിച്ചു തന്നെ ജീവിക്കണമെന്ന് ശാട്യം പിടിക്കുന്നുണ്ടെന്നു തോന്നിപ്പോകും.. നിലനിൽപ്പിന്റെ ആവശ്യഗത കൊണ്ടാകും, ഇന്ന് ആപ്രവണതയിൽ അയവു വന്നിരിക്കുന്നതായി കാണാം..അതിനുള്ള ഉദാഹരണമാണ് കമ്യുണിസ്സവും, ഈശ്വരവിശ്വാസവും!! കമ്യുണിസ്റ്റ് ചിന്തകളിൽ ഈശ്വരന് സ്വാധീനമോ പ്രസക്തിയോ ഇല്ല എന്നത് പ്രഖ്യാപിത നയമാണ്.. അതിനാൽത്തന്നെ കമ്യുണിസ്റ്റ്സഹയാത്രികരായി നടന്നവർ നിരീശ്വര വാദികളായി സ്വയം പ്രഖ്യാപിച്ചു.. കമ്യുണിസ്സത്തിന്റെ ആശയസ്വാധീനത്തിൽ പ്രവർത്തകരിൽ ചിലർ അങ്ങനെ വശ്വസ്സിച്ചതാകാം.. പക്ഷെ ഒരുകാലത്ത് കമ്യുണിസ്റ്റ്പ്രവർത്തകനാണെങ്കിൽ അയാൾ തീർച്ചയായും നിരീശ്വരവാദി ആയിരിക്കണമെന്നുള്ള കാർക്കശ്യം പാർട്ടി കാണിച്ചിരുന്നു.. അത് വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമായി.. ആ ശാട്യത്തിന്റെ മാത്രം അടിസ്ഥാനത്തിൽ പാർട്ടിയോട് ആദർശപരമായി അനുഭാവമുണ്ടായിരുന്ന പലരും മുഖം തിരിക്കുന്നതിന് കാരണമായി... പാർട്ടിനയത്തിന്റെ പ്രഖ്യാപനം എന്ന നിലയിൽ മന: പ്പൂർവ്വം പാർട്ടി നടത്തിയ ഈശ്വരനിന്ദകൾ അത്തരം വിഭാഗങ്ങളുടെ വെറുപ്പ് വാങ്ങിക്കൂട്ടുന്നതിനാണ് സഹായിച്ചത്.. പലവിധമത പുരോഹിതൻമാരെ അവഹേളിക്കുക വഴി കമ്യുണിസ്റ്റ്പാർട്ടികൾ ഇന്നും അത് തുടരുന്നു.. 'പാർട്ടി പ്രവർത്തകർക്ക്‌ ഈശ്വര ചിന്ത പാടില്ല എന്ന് പാർട്ടി നിഷ്ക്കർഷിക്കുന്നില്ല' എന്ന് സമീപകാലത്ത് പരസ്യമായി നേതാക്കൾക്ക് പറയേണ്ടി വന്നതും ഉയർന്ന നേതൃത്വത്തിലുള്ളവർ ഒഴികെയുള്ള പല നേതാക്കന്മാരും പരസ്യമായി ആരാധനാലയങ്ങളിൽ പോയിതുടങ്ങിയതും പാർട്ടിയുടെ മുൻനിലപാട് തെറ്റാണെന്ന സമ്മതിക്കലായി കാണാം.. നിലനിൽപ്പിന്റെ അനിവാര്യതയും..!

       കമ്യുണിസ്റ്റ് പാർട്ടികളുടെ മുഴുവനായി അത്തരത്തിലുള്ള നയവ്യതിയാനത്തെ കാണാമെങ്കിലും, സിപിഎം ന് അത്തരം നയവ്യതിയാനങ്ങളിൽ പരിക്കുകൾ കൂടുതലാണ്... കാറൽ മാർക്സിന്റെ ശേഷക്കാർ എന്ന് അറിയപ്പെടുന്ന സിപിഎം ന് അത്തരം നയവ്യതിയാനം സാധ്യമല്ലാത്തതാണ്.. Transcendence [അനുഭവാതീത ജ്ഞാനവാദം] എന്ന് പറയുന്ന അതിഭൌതികവും, അതിലൌകികവും ആയ ഒരു അവസ്ത്ഥയും, ചിന്തയും മനുഷ്യനുണ്ടെന്നത് മാർക്ക്സ് തിരിച്ചറിഞ്ഞില്ല എന്നത് മാർക്സ്സിനെ വിമർശികുന്നവർ എടുത്തു പറഞ്ഞ കാരണമാണ്... ആ തിരിച്ചറിവില്ലായ്മയാണ് ദൈവനിന്ദയിലേക്കും, അവിശ്വാസ്സത്തിലേക്കും പിൽക്കാല കമ്മ്യുണിസ്റ്റ്കളെ നയിച്ചതിന് കാരണമായതെന്നും പറയപ്പെടുന്നു... പക്ഷെ ആ 'തിരിച്ചരിവില്ലായ്മ' എന്ന വിമർശനത്തെ അലങ്കാരമായാണ് സിപിഎം കൊണ്ടു നടന്നത്... ആ അലങ്കാരത്തെയാണ് നിലനില്പ്പിന്റെ വ്യാകരണം ചമച്ച് അഴിച്ചുമാറ്റെണ്ടി വന്നത്... അത് തീർച്ചയായും പാർട്ടിയുടെ പരാജയം തന്നെയാണ്... ജാതി, സമുദായം, ഭാഷ, പൈതൃകം, ആചാരം, അനുഷ്ട്ടാനം, തുടങ്ങിയവയിൽ തീഷ്ണനിലപാടുകളും, വൈവിദ്ധ്യവും, വൈരുദ്ധ്യവും നിലനിൽക്കുന്ന ഭാരതം പോലെ ഒരു രാജ്യത്ത് മാർക്സിന്റെ "ധനത്തിൽ അടിസ്ഥാനമാക്കിയ രാഷ്ട്രീയവാദം" അധികകാലം നിലനിൽക്കുന്നതല്ല എന്ന വിമർശനത്തെ ശരിവെയ്ക്കുന്നതായി സമീപകാല കമ്മ്യുണിസ്റ്റ്കളുടെ മേൽപ്പറഞ്ഞ രീതിയിലെ ചില കീഴടങ്ങലുകൾ... 
       


       ഭാരതത്തിൽ ആകമാനം വരുന്ന ജനതയുടെ മനസ്സിലും സ്വാധീനം ചെലുത്തുകയും ബഹുമാനിക്കപ്പെടുകയും ചെയ്ത ചില വ്യക്തിത്വങ്ങൾ ഉണ്ട്... സ്വാമി വിവേകാനന്ദൻ, ഭഗത് സിംഗ് തുടങ്ങിയവർ.. അവർ പാർട്ടിയുടെയോ സമൂഹങ്ങളുടെയോ അതിവരമ്പുകൽക്കപ്പുറം ബഹുമാനത്തിന് പാത്രമായവരാണെന്ന് കമ്യുണിസ്റ്റ്പ്രസ്ഥാനങ്ങൾ തിരിച്ചറിയാൻ ഒരുപാട് വൈകിപ്പോയി!! ഹിന്ദുവിന്റെ വക്താക്കളായി മുദ്രകുത്തി അവരെയൊക്കെ വിമർശിച്ചു ന്യുനപക്ഷങ്ങളുടെ മുൻപിൽ നല്ലപിള്ള ചമയാൻ കമ്യുണിസ്റ്റ്പാർട്ടി ശ്രമിച്ചു.. അത്തരം സമീപനങ്ങൾ പൊതുജനങ്ങളിൽ അവമതിപ്പാണ് ഉണ്ടാക്കിയതെന്ന തിരിച്ചറിവാകാം DYFI യുടെ പോസ്റ്ററുകളിൽ സ്വാമി വിവേകാനന്ദൻ, ഭഗത് സിംഗ് തുടങ്ങിയവർ പാർട്ടിനേതാക്കളെക്കാൾ ഇടം പിടിച്ചത്.. വൈകിവന്ന വിവേകംപോലെയെന്ന് തോന്നിപ്പിക്കുന്ന അത്തരം പ്രകടനങ്ങളും പാർട്ടിയെ പരിഹാസ്സ പാത്രമാക്കുന്നതിന് കാരണമായി എന്നേ പറയാൻ കഴിയൂ.. ഇന്ന് പാർട്ടി സമയം നിശ്ചയിച്ചുവെച്ച് മുടക്കം കൂടാതെ പള്ളുപറയുന്ന മത നേതാക്കളും മറ്റും ഭാവിയിലെ പാർട്ടി പൊസ്റ്റെറുകളിലെ മിന്നും താരങ്ങളായിരിക്കുമെന്ന് സാരം..
       


       പൂർവ കാലത്തിലും കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവർത്തനത്തിൽ സമാന ചേരിയിൽ ഉള്ളവർത്തന്നെ എത്രത്തോളം വിശ്വാസ്സത്തിൽ എടുത്തിരുന്നു അല്ലെങ്കിൽ പ്രവർത്തനങ്ങളിൽ എത്രത്തോളം തൃപ്തരായിരുന്നു എന്ന് ചിന്തിക്കേണ്ടതാണ്... കമ്യുണിസ്റ്റ് പാർട്ടികൾ ചൂഷകരുടെയും, പീഡിതരുടേയും കണ്ണീരൊപ്പാൻ പര്യാപ്തമാണ് എന്ന് സകലമാനം സോഷിലിസ്റ്റ് ചിന്തകരും കരുതിയിരുന്നുവെങ്കിൽ ഇവിടെ നക്സലെറ്റ്, മാവോയിസ്റ്റ് പ്രസ്ഥാനങ്ങൾ പച്ചപിടിക്കില്ലായിരുന്നു!! രക്തരൂക്ഷിതമായി അവകാശങ്ങൾക്ക് വേണ്ടി പൊരുതാൻ ആദ്യമേ ഒരു സമൂഹം തുനിഞ്ഞിറങ്ങില്ലല്ലോ?? മാവോയിസ്റ്റ് നക്സ്സലൈറ്റ്  പ്രസ്ഥാനങ്ങളിലേക്ക് വ്യക്തികൾ ആകര്ഷിക്കപ്പെടുന്നതിനെയോ,  ദേശദ്രോഹപ്രവർത്തനത്തിലേക്ക് അവർ വഴിമാറിപ്പോകുന്നതിനെ തടയുന്നതിനോ, ജനകീയ സമരങ്ങളുടെ വഴി അവർക്ക് ഉപദേശിച്ചു കൊടുക്കുന്നതിനോ ഇന്ന് നിലനിൽക്കുന്ന കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക്‌ കഴിയാതെ പോയി.. 'ചൂഷണത്തിൽ നിന്നും, അസമത്വത്തിൽ നിന്നും സമൂഹത്തെ മോചിപ്പിക്കാൻ കരുത്തോ, താല്പ്പര്യമോ തങ്ങൾക്കുണ്ട്' എന്നവരെ വിശ്വസ്സിപ്പിക്കാൻ  കമ്യുണിസ്റ്റ് രാഷ്ട്രീയ കക്ഷികൾക്ക് കെൽപ്പില്ല എന്ന് വേണം കാണാൻ..
       


       പാർട്ടിക്ക് പ്രത്യക്ഷമായി ഉണ്ടായ നയവ്യതിയാനം പൊതുജന മനസ്സുകളിൽ പരിഹാസ്സത്തെ നിറയ്ക്കുന്നതിനും, കമ്യുണിസ്റ്റ് ആശയങ്ങളെ അവിശ്വസ്സിക്കുന്നതിനും കാരണമായി എന്ന് പറയേണ്ടി വരും.. മുൻപ് 'ഒരു ക്ഷേത്രം പൊളിച്ചാൽ അത്രയും അന്ധവിശ്വാസ്സങ്ങൾ നശിച്ചു' എന്ന ആശയത്തിന്റെ വക്ത്താക്കളായിരുന്ന കമ്യുണിസ്റ്റ്കാർ, പാർട്ടി തീരുമാനപ്രകാരം തന്നെ ക്ഷേത്രകാര്യങ്ങളിൽ സജീവമാകുന്ന കാഴ്ച നാം കാണുന്നു!! സിപിഎം ന്റെ സൈനീക വിഭാഗമായ DYFI യുടെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ശോഭായാത്രകൾ സംഘടിപ്പിച്ചൂ എന്ന് കൂടി കണ്ടപ്പോൾ പൊതുജനം ആർത്തു ചിരിക്കുക തന്നെ ചെയ്തു... മതത്തെ പ്രത്യയ ശാസ്ത്രത്തിൽ നിന്നും അകറ്റി നിർത്തുന്ന പ്രത്യയശാസ്ത്ര മൂല്യങ്ങൾ എവിടെ കുഴിച്ചുമൂടി എന്ന് ഉയർന്ന ശബ്ദത്തിൽത്തന്നെ ചോദ്യങ്ങൾ കേട്ടു.. പാർട്ടി അങ്ങീകരിക്കാതെ നിന്ന 'മതം' എന്ന വിശ്വാസം പാർട്ടിയെ തേടി പോകുന്നത് ആരും കണ്ടില്ല... പക്ഷെ പാർട്ടി മതത്തെ തേടി പോകുന്ന ദയനീയമായ കാഴ്ച കാണുകയും ചെയ്തു... സ്വോഭാവികമായും ഒരു സംശയവും അവിടെ ഉയർന്നു... "ശക്ത്തമായ അടിത്തറ പാർട്ടി ഉയർത്തിയ പ്രത്യയ ശാസ്ത്രങ്ങളുടെതാണോ, മറിച്ച് മതത്തിന്റെതാണോ??" എന്നതായിരുന്നു ചോദ്യമായി ഉയർന്ന ആ സംശയം... ക്ഷേത്ര ഉപദേശക സമിതികളിലും, ക്ഷേത്രകാര്യങ്ങൾ നിശ്ചയിക്കുന്ന യോഗങ്ങളിലും സജീവമാകണമെന്ന് സിപിഎം അണികൾക്ക് പരസ്യമായിത്തന്നെ നിർദ്ദേശം നൽകിക്കഴിഞ്ഞു... "അവിശ്വാസ്സി വിശ്വാസ്സിയാകാൻ എത്തുന്നതാണോ?, വിശ്വാസ്സികളെ പരിവർത്തനപ്പെടുത്തി അവിശ്വാസ്സികളാക്കാനാണോ?, ക്ഷേത്രപൂജാവിധികളിലും, നടത്തിപ്പുകളിലും വിപ്ലവവും, സമരവും കൊണ്ടുവരാനാണോ?, ക്ഷേത്രഭരണത്തിൽ നുഴഞ്ഞുകയറി ക്ഷേത്ര സംവിധാനങ്ങളെ ദുർബലപ്പെടുത്തുവാനും അതുവഴി സമീപ കാലഘട്ടത്തിൽ കണ്ടുവരുന്ന ഹിന്ദു ശാക്തീകരണത്തിന് തടയിടുകയാണോ?" ഇപ്രകാരമുള്ള ഏതു ഉദ്ദേശത്താലാണ് ഈ നീക്കമെന്നതും 'വിശ്വാസ്സികൾ' എന്ന് പുറത്തുപറയാൻ മടിയില്ലാത്തവർ സസൂഷ്മ്മം ശ്രദ്ധിക്കണം... കമ്യുണിസ്റ്റ് ഭൂരിപക്ഷമുള്ള ക്ഷേത്ര സമിതി അമ്പലത്തിൽ വെച്ചുതന്നെ ചേരുന്ന അവസ്സരത്തിൽ, അമ്പലമാകെ ചെങ്കൊടികൾ കൊണ്ടു നിറയുന്ന കാഴ്ച്ച ഒന്നു സങ്കൽപ്പിച്ചു നോക്കൂ!! എന്തായാലും അവിശ്വാസ്സികളുടെ ഈ കൂട്ടായ്മക്ക് ഒരിക്കല്ലും ഹിന്ദു ക്ഷേത്രങ്ങളെ ഉദ്ധരിക്കണം എന്ന ചിന്ത ഉണ്ടാകില്ല.... ഭാവിയിൽ ഹിന്ദുക്കളായുള്ള സഖാക്കളിൽ നിന്നുതന്നെ വെറുപ്പ്‌ വാങ്ങിവെയ്ക്കേണ്ടി വരുന്ന നടപടിയായിത്തീരും ഇതെന്നകാര്യത്തിലും സംശയം വേണ്ടാ...  
       

  
       കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ ഉയർത്തുന്ന അന്താരാഷ്‌ട്ര ചിന്തകളും ഫലം കാണാതെ പോകുന്നതായി കാണുന്നു.. ആഗോള വല്ക്കരണത്തെ എതിർത്തു.. പക്ഷെ ആഗോള വൽക്കരണം എന്ന വളരെ അധികം വേഗത്തിൽ പടർന്നു പിടിച്ച ഒരു പ്രതിഭാസ്സത്തിന് യാതൊരു തടയും ഇടുന്നതിന് കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കഴിയാതെ പോയി... ആഗോള വൽക്കരണത്തിന്റെ ഗുണവശമോ, ദോഷവശമോ വിലയിരുത്തുകയല്ല, മറിച്ച് കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് അവിടെയും ശ്രദ്ധിക്കപ്പെടുന്ന ശബ്ദമാകാൻ കഴിഞ്ഞില്ല എന്ന് മാത്രം പറയുന്നു... അമേരിക്കയോട് കാണിക്കുന്ന ശത്രുതാ പരമായ നിലപാടുകൾ.. മുതലാളിത്യത്തിനോടുള്ള യുദ്ധപ്രഖ്യാപനമായി കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ അതിനെ വിശേഷിപ്പിക്കുന്നുണ്ട് എങ്കിലും എതിർക്കുന്ന കാര്യങ്ങളിലെ വ്യക്തതയും, നൈതികതയും പൊതുജന സമക്ഷം വിശദീകരിക്കുന്നതിൽ പരാജയപ്പെടുന്നു... തുടർച്ചയായി പരാജയപ്പെടുന്ന ഒരു പ്രസ്ഥാനം, ശരിയായ ഒരു കാരണം ഉയർത്തി പ്രചാരവേലകൾ നടത്തിയാലും ജനശ്രദ്ധ ആകർഷിക്കാൻ കഴിയാതെ പോകുന്നതിന് ഉദാഹരണമായി     കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സമരങ്ങൾ എന്ന് കൂടി വിലയിരുത്തണം..
       


       അന്താരാഷ്‌ട്ര വിഷയങ്ങളിൽ എടുക്കുന്ന നിലപാടുകളിൽ പൊതുജന അംഗീകാരം നേടാൻ കഴിയാതെ പോകുന്നത് കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പുത്തരി അല്ല.. അമേരിക്കയോടും സഖ്യകക്ഷികളോടും ശത്രുത കാണിക്കുമ്പോൾ അന്താരാഷ്‌ട്ര തലത്തിൽ മിത്രങ്ങൾ ആരൊക്കെ എന്ന് കൂടി പരിശോധിക്കണം....     കമ്യുണിസ്റ്റ് ചൈന, ക്യുബ, വെനിസ്വല തുടങ്ങിയ രാജ്യങ്ങളാണവ!! അന്ധമായി ചൈനാ ആരാധന വെച്ച് പുലർത്തുന്നു വെങ്കിലും ഭാരതത്തിൽ എത്തുന്ന ഒരു ചൈനാ നേതാവ് പോലും ഇവിടുത്തെ     കമ്യുണിസ്റ്റ് നേതാക്കളെ കണ്ട് സംസ്സാരിക്കുന്നതിനുള്ള താല്പ്പര്യം പോലും കാണിക്കുന്നില്ല... ചൈനാ കമ്യുണിസ്സത്തിന്റെ വിടുവേലക്കാരാണ് ഇവിടുത്തെ     കമ്യുണിസ്റ്റ് നേതാക്കളെന്ന് പൊതുജനം ധരിക്കുന്നു... ഇന്ത്യൻ     കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ എന്ത് പറയുന്നു എന്ന് പോലും അവർ ശ്രദ്ധിക്കുന്നില്ല..    


       അമിതമായ ചൈനാ ആരാധന വെച്ചുപുലർത്തുന്നത് ഭാരതത്തിൽ കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ സ്വാതന്ത്ര്യാനന്തരകാലം മുതൽ ആരംഭിച്ചതാണ്... ദേശസ്നേഹിയായ ഏതൊരുവന്റെയും മനസ്സിൽ മായിക്കാത്ത വെറുപ്പാണ് കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്ത്യാ- ചൈനാ യുദ്ധകാലത്ത് വാങ്ങിവെച്ചത്... 'പുല്ലുപോലും മുളക്കാത്ത പ്രദേശത്തിന് വേണ്ടിയാണ് യുദ്ധം ചെയ്യുന്നത്' എന്ന പ്രസ്ഥാവനകളിൽ തുടങ്ങി ദേശീയതയും, ദേശസ്നേഹത്തെയും തുരംഗം വെയ്ക്കുന്ന എന്തെല്ലാം നടപടികൾ അവരുടെ ഭാഗത്തുനിന്നും അന്നുണ്ടായി?? ലളിതമായി ചിന്തിച്ചു നോക്കൂ... ഭാരതത്തിന്റെ ചില കോണുകളിൽ മാത്രം പൊട്ടുപോലെ കാണപ്പെടുന്ന ഒരു സംഘടനാ ശക്ത്തി അല്ലായിരുന്നു കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ എങ്കിൽ അവരുടെ നിലപാടുകൾ ഭാരതത്തിന്റെ കെട്ടുറപ്പിനെ എത്രത്തോളം ആപത്ക്കരമായി ബാധിക്കുമായിരുന്നു എന്ന്!!?? കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ അത്തരം ഒരു നിലപാട് ഇന്നത്തെ ഒരു സാഹചര്യത്തിൽ എടുക്കാൻ ധൈര്യം കാട്ടുമോ?? 'പൊട്ടുപോലെ കാണുന്നത്' എന്ന് മുൻപ് പറഞ്ഞത് അറബിക്കടലിൽ അലിഞ്ഞ് ഇല്ലാതായിട്ടുണ്ടാകും... തീർച്ച !!


       താത്വീകമായും, ചിന്താപരമായും ഉന്നതരെന്ന് സ്വയം പ്രശംസ്സിക്കുകുയും തുടർച്ചയായി ''തിരുത്തപ്പെടേണ്ട അബദ്ധങ്ങൾ" മാത്രം ചെയ്യുന്ന പാർട്ടിയായും  കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങളെ ജനങ്ങൾ വിലയിരുത്തുന്നു... ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ കാര്യമായി യാതൊന്നും ചെയ്യാനില്ലാതിരുന്ന അവർക്ക് അപ്രകാരമുള്ള അങ്ങീകാരവും ജനമനസ്സുകളിൽ ലഭിക്കാതെപോയി... ഭാരതത്തിലെ കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അരങ്ങെറ്റത്തിനു വളരെമുൻപുതന്നെ ഇവിടെനടന്ന പുരോഗമന- വിപ്ലവ സമരങ്ങളുടെ സാരഥ്യം അവർ അവകാശപ്പെട്ടു... 1936 ൽ മാത്രം ഭാരതത്തിൽ പിറവികൊള്ളുകയും, 1939 ഓടെ മാത്രം കേരളത്തിലെത്തുകയും 1942 ലെ കയ്യൂർ സമരത്തിൽക്കൂടി മാത്രം കേരളത്തിൽ പച്ചപിടിക്കുകയും ചെയ്ത കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ അതിനും എത്രയോമുൻപ് ഭാരതത്തിൽ നടന്ന സമരങ്ങളുടെ വിജയം അവകാശപ്പെടുന്നു!! 1859 ൽ നടന്ന മാറുമറയ്ക്കൽ ചാന്ദാർ ലഹളയുടെയും, 1865ൽ നടന്ന കുടിയാന് പാട്ടവസ്തുക്കളിൽ അവകാശ സമരം, 1917 ൽ നടന്ന ഐത്തോച്ചാടനം, 1942 ലെ വൈക്കം സത്യാഗ്രഹം, 1936 ൽ നടന്ന ക്ഷേത്രപ്രവേശന വിളംബരം എന്നീ വിപ്ലവ നീക്കങ്ങളിൽ എന്ത് പങ്കാണ് അവർ നൽകിയതെന്ന് ആർക്കും വ്യക്തമല്ല.. കമ്യുണിസ്റ്റ് നേതാക്കളായിരുന്ന സി. കൃഷ്ണൻ, ടി. കെ മാധവൻ എന്നിവർ  ഐത്തോച്ചാടനത്തിലും, എ. കെ ഗോപാലാൻ, കൃഷ്ണപിള്ള എന്നിവർ ക്ഷേത്രപ്രവേശന വിളമ്പരത്തിലും പങ്കെടുത്തിരുന്നുവെങ്കിലും അന്നവർ സജീവ കൊണ്ഗ്രെസ്സ് പ്രവർത്തകർ ആയിരുന്നു എന്ന സത്യവും നാം തിരിച്ചറിയണം..    ഭാരത ചരിത്രത്തെപ്പറ്റി കൂടിയ അവഹാകമില്ലാത്ത വിഭാഗങ്ങളുടെ മതിപ്പ് നേടുന്നതിന് അത് പാർട്ടിയെ സഹായിച്ചിരിക്കാം... പക്ഷെ വിദ്യാസമ്പന്നരായ മറ്റൊരു വലിയ വിഭാഗത്തിന്റെ പുശ്ചം വാങ്ങിവെയ്ക്കുന്നതിനാണ് ഈ കള്ളപ്രചാരവേലകൾ അവരെ സഹായിച്ചത്... സത്യം മനസ്സിലാക്കുന്ന ജനത പാർട്ടി പറയുന്ന ഏതൊന്നിനെയും സംശയദ്രിഷ്ട്ടിയോടെ വിലയിരുത്താൻ തുടങ്ങിയത് സ്വോഭാവികമായ പ്രതിഭാസ്സം എന്നുമാത്രം എടുത്തു പറ യേണ്ടതില്ലല്ലോ.... 


       തുടർച്ചയായി ''തിരുത്തപ്പെടേണ്ട അബദ്ധങ്ങൾ" മാത്രം ചെയ്യുന്ന പാർട്ടി എന്നത് സിപിഎം എന്നാ രാഷ്ട്രീയ സംഘടനയെയോ, കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങളെയോ പരിഹസ്സിക്കുന്നതിനുവേണ്ടി നടത്തിയ ഒരു പ്രയോഗമല്ല... സി പി എം ൻറെ സ്ഥാപകനേതാവായ സാക്ഷാൽ കാറൽ മാക്സ്സിന്റെ കാലം മുതൽ "തിരുത്തപ്പെടലുകൾ" ദ്രിശ്യമായിരുന്നു... തിരുത്തപ്പെടലുകൾ ഏതൊരു സംഘടനയിലും ശരിയായ പ്രവണത തന്നെയെങ്കിലും കമ്യുണിസ്റ്റ് മാർസ്സിസ്റ്റ് പാർട്ടിയിൽ ആ തിരുത്തലുകൾ ആവശ്യമായി വന്നതെല്ലാം 'മുൻപത്തെ നിലപാടിൽ തുടർന്നാൽ പാർട്ടിയുടെ മുന്നോട്ടുപോക്ക് തന്നെ വഴിമുട്ടും' എന്നാ അവസ്ഥയിലാണ്... അത് മുൻനിലപാടിലെ അബദ്ധവും തുടർന്നുണ്ടാകുന്ന പരാജയത്തെ അതിജീവിക്കാനും നടത്തുന്ന തിരുത്തലുകളാണ്... കമ്യുണിസ്റ്റ് മാർസ്സിസ്റ്റ് ചരിത്രത്തിൽ അത്തരം തിരുത്തലുകളാണ് കൂടുതൽ... 


       കാറൽ മാക്സ്സിന്റെ സിദ്ധാന്തപ്രകാരം ലോകത്തിൽ മനുഷ്യർ മിക്കവാരും രണ്ടു കക്ഷികളായിത്തിരിഞ്ഞ് കലഹിച്ചുകൊണ്ടിരുന്നു.. ലോകം മുഴുവൻ സംഭവിച്ച മാറ്റങ്ങൾക്ക് ഇത്തരം കലഹങ്ങൾ എന്നും കാരണമായിരുന്നു എന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ടായിരുന്നു... സ്വതന്ത്രന്മാരും- ദാസ്സരും തമ്മിലും, ജന്മിയും- അടിയാനും തമ്മിലും, മുതലാളിയും- സേവകനും തമ്മിലും, അങ്ങനെ പീഡിപ്പിക്കുന്നവനും- പീഡനം ഏറ്റുവാങ്ങുന്നവനും തമ്മിൽ സദാ പോരാട്ടത്തിൽ ഏർപ്പെട്ടിരുന്നതായി അദ്ദേഹം കണ്ടിരുന്നു... എന്നാൽ 'മധ്യമജാതിയുടെ ഉദയത്തോടുകൂടി ജനസമുദായം മുഴുവൻ മധ്യമ ജാതി എന്നും, അധമജാതി വേലക്കാർ എന്നും രണ്ടു കക്ഷികളായിത്തിരിഞ്ഞ് പോരുതിക്കൊണ്ടിരിക്കുന്നു' എന്നാണ് അദ്ദേഹം തന്റെ പ്രസംഗങ്ങളിലും, ലേഖനങ്ങളിലും കൂടി തുടർച്ചയായി പറഞ്ഞുകൊണ്ടിരുന്നത്..! പക്ഷെ പിന്നീട് 'ഇന്റർനാഷണൽ അസ്സോസ്സിയേഷൻ' എന്ന അധമജാതി വേലക്കാരുടെ സംഘടന രൂപീകരിച്ചപ്പോൾ മധ്യമ ജാതിയുടെ പിന്തുണ ലഭിക്കുന്നതിനും, അധമജാതി വേലക്കാരുടെ പിന്തുണ ലഭിക്കുന്നതിനും അദ്ദേഹത്തിൻറെ മുൻ ലേഖനങ്ങളും, നിലപാടുകളും തടസ്സമായി...  മധ്യമ ജാതിജനായ മാക്സ്സ് തങ്ങളോടൊപ്പം ചേർന്ന് നടക്കുന്നതിനുപോലും അനുവദിക്കില്ലെന്ന് അധമജാതി വേലക്കാരിൽ ചിലർ വാശി പിടിച്ചിരുന്നു... അവിടെ 'ഇന്റർനാഷണൽ അസ്സോസ്സിയേഷൻ' എന്നാ സംഘടനയുടെ മുൻപോട്ടുള്ള പ്രവർത്തനത്തിന് വിഖാതമാകാതിരിക്കാൻ അദ്ദേഹത്തിന് തന്റെ നിലപാട് തിരുത്തേണ്ടി വന്നു..


       മതത്തെക്കുറിച്ചും, ദൈവത്തെക്കുറിച്ചും, പലവിധമായ രാഷ്ട്രീയ- സാമൂഹിക നിലപാടുകളിലും ഇന്നുവരെ, മുൻപോട്ടുള്ള പ്രയാണത്തിന് വിഘാതം സംഭവിക്കുമെന്ന് കാണുമ്പോൾ 'തിരുത്തലുകൾക്ക്' കമ്യുണിസ്റ്റ് മാർസ്സിസ്റ്റ് പാർട്ടികൾ നിർബന്ധിതർ ആയിട്ടുണ്ട്‌..!! ആ തിരുത്തലുകൾ മുൻനിലപാടുകളിലെ പരാജയങ്ങൾ മറയ്ക്കാനായിരുന്നു എന്നതായിരുന്നു സത്യം... ഒരു തിരുത്തൽ പ്രക്രീയയിലെ മഹത്വം നഷ്ട്ടപ്പെടുന്നത് അതുകൊണ്ടാണ്... 


       തുടക്കം മുതലിങ്ങോട്ട്‌ പരിശോധിച്ചാലും, സമകാലീന രാഷ്ട്രീയ- സാമൂഹിക- സാമുദായിക- മത നിലപാടുകൾ പരിശോധിച്ചാലും മുൻപ് പറഞ്ഞവിധമായ തിരുത്തൽ നിലപാടുകൾ ദ്രിശ്യമാണ്... ഭരണത്തിൽ പങ്കാളിയാകാതെ കൊണ്ഗ്രസ്സിനു പുറത്തുനിന്നു മാത്രം പിന്തുണ നല്കിയാൽമതി എന്ന് തീരുമാനിച്ചത്, PDP യുമായി രാഷ്ട്രീയ ബന്ധം സ്ഥാപിച്ചത്, മതനിന്ദ പാർട്ടി പ്രവർത്തന ശൈലിയാക്കിയത്, കമ്പ്യുട്ടറും ട്രാക്ട്ടരും നശിപ്പിച്ചുകൊണ്ട് സമരം ചെയ്തത്, വെട്ടിനിരത്തി വിപ്ലവം കൊണ്ടുവരാമെന്ന് കരുതിയത്‌, ഹിന്ദു ക്ഷേത്രങ്ങളെയും, മതനേതാക്കളെയും പരസ്യമായി നിന്ദിച്ചാൽ ന്യുനപക്ഷങ്ങളുടെ പ്രീതി ലഭിക്കുമെന്ന് കരുതിയത്‌, പ്രതിയോഗികളെ കൊന്നൊടുക്കിയാൽ പ്രതിഷേധം ഇല്ലാതാകുമെന്ന് കരുതിയത്‌, ദാര്ഷ്ട്ട്യ ഭാവത്തിൽ സമൂഹത്തിനോട് ആക്ഞ്ഞാപിച്ചാൽ പൊതുജനം അങ്ങീകരിക്കുമെന്നു കരുതിയത്‌......  ഇവയിൽ പലതും ചരിത്രപരമായ അബദ്ധങ്ങൾ എന്ന് പാർട്ടി സമ്മതിച്ചിട്ടുണ്ട്... ചിലത് സമ്മതിക്കാതെ നയമാറ്റങ്ങൾ നടത്തുന്നു... ഭാവിയിലേക്ക് 'തിരുത്താൻ' ആവശ്യമായവ അവർ ഇപ്പോൾ ചെയ്യുന്നു.. അവ പ്രധാനമായും രൂപം കൊള്ളുന്നത്‌ പഴയ തെറ്റുകളിലെ തിരുത്തൽ കർമ്മങ്ങളിൽക്കൂടിയാണെന്ന് മാത്രം....

       മതത്തെ കാണാതെയും, വിലയിരുത്താതെയും ഉള്ള പിറവിയും പ്രവർത്തനവും ആയതിനാലാണ് കമ്മ്യുണിസ്റ്റ് പാർട്ടികൾക്ക് മതത്തെ എപ്രകാരം സമീപിക്കണം എന്ന തിരിച്ചറിവ് പോലും ഇല്ലാതെ പോയത്  എന്ന് തോന്നുന്നു..  ഭാവിയിൽ തിരുത്താൻ കേരള കമ്മ്യുണിസ്റ്റ് പാർട്ടികൾ നടത്തുന്ന സമീപകാല പ്രവർത്തനം എന്തൊക്കെയെന്നതും നോക്കിക്കാണണം... ഹിന്ദു സന്യാസ്സിമാരെയും, മഠങ്ങളെയും നിന്ദിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുക,, ക്ഷേത്രങ്ങളെയും ക്ഷേത്ര ആചാരങ്ങളെയും പരിഹസ്സിക്കുകയും ഒപ്പം ഹിന്ദു സ്ഥാപനങ്ങളിൽ നുഴഞ്ഞു കയറി അശാന്തി സൃഷ്ട്ടിക്കുക, കൃസ്ത്യൻ, മുസ്ലിം പ്രീണനത്തിന് കഴിയുന്നതെല്ലാം ചെയ്യുക; ഉദാഹരണമായി ശബരിമലയിൽ പോകുന്നതിന് മാലയിട്ട സഖാവ് പാർട്ടി കമ്മറ്റിയിൽ നിന്ന് പുറത്താവുകയും, വിശുദ്ധയാക്കുന്ന ചടങ്ങിന്റെ തൽസ്സമയ പ്രക്ഷേപണം വിപ്ലവച്ചാനൽ ഒരു ദിവസ്സം മുഴുവൻ നടത്തുക, മുസ്ലിങ്ങളുടെ പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന എന്ന് പാർട്ടി സെക്രട്ടറി തന്നെ പ്രഖ്യാപിക്കുക, മുസ്ലീങ്ങൾക്ക് പ്രത്യേക മാഗസ്സിൻ ഇറക്കാൻ പദ്ധതിയിടുക, ഹജ്ജ് യാത്ര പരിപാവനമായും ശബരിമല ദർശനം അന്ധവിശ്വാസ്സമായും കാണുക അങ്ങനെ തുടരുന്നു അവ.. സമീപ ഭാവിയിൽത്തന്നെ ഈ നടപടികൾക്ക് തിരുത്തും പാർട്ടി ഓഫീസ്സുകളിൽ ഭാഗവതം വായനയും നമുക്ക് പ്രതീക്ഷിക്കാം... മതത്തെ ഒരു സാമൂഹിക വിഷയമായി പരിഗണിച്ചേ മതിയാകൂ എന്ന് മനസ്സിലാക്കാൻ ലോക കമ്മ്യുണിസ്റ്റുകൾക്ക് തന്നെ ഒരു നൂറ്റാണ്ടു സമയമെടുത്തു... ഭാരതത്തിൽ മതത്തെ എപ്രകാരം സമീപിക്കണം എന്ന തിരിച്ചറിവില്ലാതെ ന്യൂനപക്ഷ പ്രീണനം മാത്രമാണ് ശരിയായ മതസമീപനം എന്ന് കണക്കാക്കി ഇരുട്ടിൽ തപ്പുന്നു... ആത്മാഭിമാനവും, അന്തസ്സും ഉള്ള ഹിന്ദുക്കളായ കമ്മ്യുണിസ്റ്റ് പ്രവർത്തകരുടെ ഭാഗത്തുനിന്നു തന്നെ ഈ വിഷയത്തിൽ പാർട്ടി കടുത്ത എതിർപ്പിനെ നേരിടേണ്ടി വരും!! അത് പാർട്ടിയുടെ പതനത്തിന് വേഗത കൂട്ടുന്ന കാരണവും ആയേക്കാം... ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാൻ പാർട്ടി തീരുമാനിച്ചപ്പോൾ സമൂഹത്തിനോട് സഖാക്കൾ പറഞ്ഞത് 'ശ്രീകൃഷ്ണനെ ആരും അങ്ങനെ സ്വകാര്യ സ്വത്താക്കി വെയ്ക്കണ്ടാ' എന്നാണ്.... ശ്രീകൃഷ്ണനെ ആരും സ്വകാര്യ സ്വത്താക്കി വെയ്ക്കുന്നില്ല... മറിച്ച് കൃഷ്ണനെ തങ്ങളുടെയും സ്വത്തായി കാണുവാനും അങ്ങീകരിക്കുവാനുമുള്ള 'വെളിവിന്' സന്തോഷം പ്രകടിപ്പിക്കുക മാത്രം ചെയ്യുന്നു... 

       കയ്യൂക്കിന്റെയും, അക്രമത്തിന്റെയും, കൊലപാതകത്തിന്റെയും രാഷ്ട്രീയം ഈ മണ്ണിൽ നടപ്പിലാക്കുന്നതിന് ശ്രമിച്ചതാണ് സമീപകാലത്ത് കമ്മ്യുണിസ്റ്റ് പാർട്ടികളോട്  പൊതുജനമനസ്സുകളിൽ വെറുപ്പും ഭയവും ഉളവാക്കുന്നതിനു കാരണമായത്‌... "നാട്ടിൽ ഏതൊരു അക്രമം നടന്നാലും ഒരുഭാഗം സിപിഎം ആയിരിക്കും, ഒന്നുങ്കിൽ കൊല്ലുന്ന ഭാഗത്ത്‌ അല്ലെങ്കിൽ ചാകുന്നഭാഗത്ത്" എന്ന് പറഞ്ഞത് കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയാണ്... പറഞ്ഞയാളിന്റെ രാഷ്ട്രീയം ചികഞ്ഞു നോക്കാതെതന്നെ സ്വതന്ത്രനായ ഒരു പൌരന് അത് ശരിയാണെന് തോന്നും.. ടി. പി ചന്ദ്രശേഖരനെ കൊന്നത്, ഷുക്കൂരിനെയും മനോജിനെയും ഉൾപ്പടെ ആയിരമായിരം സ്വന്തം ചേരിയിലുള്ളവരുടെയും എതിർ ചേരിയിലുള്ളവരുടെയും മരണത്തിന് കാരണമായത്‌...  ഇതൊന്നും പാർട്ടിയുടെ വളർച്ചയെ സഹായിച്ചില്ല എന്നത് തീർച്ചയാണ്... ടി. പി യെ വധിക്കാനെത്തിയവരുടെ വാഹനത്തിൽ അറബി സൂക്ത്തങ്ങൾ എഴുതിവെച്ച് വധത്തിന്റെ ഉത്തരവാദിത്വം മുസ്ലിം സംഘടനകളുടെ തലയിലും, ഷുക്കൂറിന്റെ വധത്തിന്റെ ഉത്തരവാദിത്വം ഹിന്ദു സംഘടനകളുടെ തലയിലും കെട്ടിവച്ച് മുതലെടുപ്പുനടത്താൻ കൂടി ശ്രമിച്ചതോടെ പാർട്ടിയുടെ ഇരുകൂട്ടരോടുമുള്ള സമീപനത്തിലെ കാപട്യം പുറത്തുവന്നു... ഈ ഉദ്യമങ്ങൾക്ക്‌ പിന്നിൽ വർഗ്ഗീയകലാപം സൃഷ്ട്ടിച്ചു മുതലെടുക്കുക എന്ന ഭീഗരത കണ്ടെത്തി ഇന്റെലിജെൻസ് അത് പുറത്തുകൊണ്ടുവന്നപ്പോൾ 'നാട്ടിൽ എന്ത് അരാജകത്വം സൃഷ്ട്ടിച്ചും മുതലെടുപ്പു നടത്താൻ ശ്രമിക്കുന്നവർ' എന്നാ ലേബൽ പാർട്ടിക്ക് ചാർത്തിക്കൊടുത്തു... ബി ജെ പി യിൽ പിളർപ്പുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ നമോ വിചാർ മഞ്ചിൽ നിന്നും പ്രവർത്തകരെ പാർട്ടിയിലേക്ക് ആഘോഷമായി സ്വീകരിച്ചത് മറ്റൊരു 'തിരുത്താൻ കഴിയാത്ത' അബദ്ധമായി... രക്തസാക്ഷികളോടുള്ള അവഗണനയുമായി അത്തരം പല തീരുമാനങ്ങളും!!!  

       പാർട്ടിയുടെ നയവ്യതിയാനങ്ങൾ, തീരുമാനങ്ങളിലെ പാളിച്ചകൾ, സമീപനങ്ങളിലെ അപര്യാപ്തതകൾ, പ്രത്യയശാസ്ത്രപരമായ അപാകതകൾ, എങ്ങനെ തുടങ്ങുന്ന പോരായ്മകളെക്കാളേറെ പാർട്ടിയെ തളർത്തിയത് സമീപകാലത്തെ വിഭാഗീയതയാണ്... പാർട്ടിയിൽ വി സ് പക്ഷമെന്നും പിണറായി പക്ഷമെന്നും തിരിഞ്ഞുള്ള ആക്രമണങ്ങൾ... അതിനു മാധ്യമങ്ങൾ നല്കിയ പ്രാധാന്യം... ജയരാജത്രയങ്ങളുടെ മുഷ്ക്ക് നിറഞ്ഞ പ്രസ്താവനകളും, സമീപനങ്ങളും!! പരസ്പ്പര വിജയത്തിനും, നിലനില്പ്പിനുമായി ന്യൂ ജെനറേഷൻ കമ്മ്യുണിസ്റ്റുകളും, വി. സ്സ് ന്റെ നേതൃത്വത്തിലുള്ള യാഥാസ്ഥിതിക കമ്മ്യുണിസ്റ്റുകളും നടത്തിയ ഏറ്റുമുട്ടലുകളും, വെട്ടിനിരത്തലുകളും...  പക്ഷത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പുറത്താക്കപ്പെട്ട സഖാക്കൾ, അങ്ങനെ തുടരുന്നു വിഭാഗീകതയുടെ തിരിച്ചടികൾ... നിലവിലെ കേരളഭരണം വേണ്ടാ എന്ന് വെയ്ക്കത്തക്കകാരണം വിഭാഗീകതയാണെന്നുള്ള അരമന രഹസ്യം അങ്ങാടിപ്പാട്ടുമായി...!!

       കേരളത്തിൽ ഭരണപ്രതിപക്ഷങ്ങൾ കൈ കോർത്തു നിന്നാണ് അഴിമതിയും അതിനെതിരെയുള്ള സമരങ്ങളും സംഘടിപ്പിക്കുന്നത് എന്ന ആക്ഷേപങ്ങൾ കേൾക്കാൻ തുടങ്ങി.. സോളാർ സമരം പോലെയുള്ള സമരങ്ങളിൽ നിന്ന് പാർട്ടി നിരുപാധികം പിന്മാറിയത് പാർട്ടിയുടെ 'ഒരു സമരം വിജയിപ്പിക്കാനുള്ള കഴിവിനെ' വരെ ചോദ്യം ചെയ്യുന്നതായി... ഏറ്റവും പുതിയ 'ബാർ കോഴ' ആരോപണത്തിൽ വരെ ആ ഒത്തുകളി പ്രകടമായി... സി പി ഐ പരസ്യമായി ഒത്തുകളി ആരോപണം ഉയർത്തിയതോടെ ഒത്തുകളിയിൽ ഒരു ചെറിയ വിഭാഗത്തിനുണ്ടായിരുന്ന അവിശ്വാസ്സവും ദൂരീകരിക്കപ്പെട്ടു... 

       സ്വതന്ത്രമായി വിഷയങ്ങളെ വിലയിരുത്താൻ കഴിയുന്ന ഒരു ജനത ഇവിടെയുണ്ടെന്ന് പലപ്പോഴും പാർട്ടി മനസ്സിലാക്കുന്നില്ല എന്ന് കരുതണം... പലസംഭവങ്ങളിലും പാർട്ടി നടത്തിയ വിശദീകരണങ്ങൾ അങ്ങനെ ഒരു തോന്നലിനെ ജനിപ്പിക്കുന്നതാണ്... ടി. പി വധത്തിൽ പങ്കില്ല എന്ന് ജനങ്ങളോട് പറയുകയും, കൊലപാതകികളെ സമാശ്വസ്സിപ്പിക്കുവാൻ നേതാക്കൾത്തന്നെ പോവുകയും ചെയ്യുക, കേസ്സ് നടത്താൻ പാർട്ടി പിരിവ് നടത്തുക, സി. ബി. ഐ അന്യേഷണത്തെ എതിർക്കുക, പാർട്ടി ഭാരവാഹികൾ തന്നെ ശിക്ഷിക്കപ്പെടുക;; ജനങ്ങളുടെ മുൻപിൽ 'പാർട്ടിക്ക് പങ്കില്ല' എന്ന് ആവർത്തിക്കുക... ജനങ്ങൾ അത് വിശ്വസ്സിക്കണം എന്ന് ശഠിക്കുക!!

       ആശയങ്ങളെയും, പ്രസ്ഥാനത്തെയും, വളർത്താനും, തളർത്താനും പ്രസംഗങ്ങൾക്ക് കഴിയുമെന്ന് കമ്മ്യുണിസ്റ്റുകൾ കാണിച്ചുതന്നു... മണിയുടെ വണ്‍, ടു, ത്രീ കൊലപാതക പ്രസംഗവും, കോടതികളെ ശുംഭാന്മാരെന്നു വിളിച്ചതും, ടി. പി യെ കുലം കുത്തി എന്ന് വിളിച്ചതും, പരനാറി പ്രയോഗവും എല്ലാം അതിൽ ചിലവ മാത്രം... ജനങ്ങളോട് സംവദിക്കുന്ന 'ഭാഷ';; പ്രത്യേകിച്ച് സി. പി. എം ന് ഒരുപാട് ഹൃദയങ്ങളുടെ പിന്തുണയെ ഇല്ലാതാക്കി...  

     ന്യൂനപക്ഷ പ്രീണനം ലക്ഷ്യം വെയ്ക്കുന്നത് കൊണ്ടാകാം, കമ്മ്യുണിസ്റ്റുകൾ ഹിന്ദു സമൂഹം മുന്നോട്ടു വെയ്ക്കുന്നതിനെയും, അവർ നേതൃത്വം കൊടുക്കുന്നതിനെയും അടച്ച് ആക്ഷേപിക്കുന്നതും, എതിർക്കുന്നതും... ഹിന്ദു സംഘടനകൾ എതിർക്കുന്നത് കൊണ്ട് മാത്രമല്ലേ അവർ ചുമ്പന സമരത്തിന് പിന്തുണയുമായി രംഗത്ത് വന്നത്?? തങ്ങൾക്ക് സമൂഹമദ്ധ്യത്തിൽ ഉണ്ടാകാവുന്ന അവമതിപ്പിനെയും അവഗണിച്ച്?? 

       കമ്മ്യുണിസ്റ്റുകൾക്ക് ഇന്നുള്ള ഏറ്റവും വലിയ ഒരു രോഗമാണ് 'മോഡി വിരോധം'... പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെയ്യുന്നതിനെയും പറയുന്നതിനേയും എല്ലാം വിമർശിക്കുക... കഴിയുന്ന രീതിയിലെല്ലാം പരിഹസ്സിക്കുക!! പക്ഷെ ലോകമാകമാനം ആദരവോടെ കാണുന്ന ആ നേതാവിന്റെ ഭരണ പ്രവർത്തനങ്ങളിൽ നാളിന്നുവരെ ഇവിടുത്തെ പൊതുസമൂഹം തൃപ്ത്തരാണ്... കമ്മ്യുണിസ്റ്റുകൾ പറഞ്ഞു പ്രചരിപ്പിക്കുന്ന കുറ്റങ്ങൾ പൊതുജനം അദ്ദേഹത്തിൻറെ പ്രവർത്തികളെ വിലയിരുത്തുമ്പോൾ കാണാൻ കഴിയുന്നില്ല.. അതിനാൽ വിമർശനങ്ങളെ രാഷ്ട്രീയ പ്രേരിതമായി മാത്രം കണ്ട് അവർ തള്ളിക്കളയുന്നു... എന്റെ രാഷ്ട്രീയ ചായ് വിൻറെ  അടിസ്ഥാനത്തിലാണ് ഇതു പറയുന്നത് എന്ന് കരുതുന്നവർ കമ്മ്യുണിസ്റ്റു പ്രവർത്തകരിൽത്തന്നെ ഒരു സർവെ നടത്തി അന്ധമായ മോഡി വിരോധം അനാവശ്യ പ്രവണതയാണെന്ന അഭിപ്രായം സ്വോരൂപിക്കാവുന്നതാണ്...    


       സർദാർ പട്ടേലിന്റെ ജന്മദിനം ആഘോഷിക്കാൻ കേന്ദ്രസര്ക്കാർ തീരുമാനിച്ചപ്പോൾ നെഹ്രുവിന്റെ മഹത്വം പ്രകീർത്തിച്ച് ലേഖനമെഴുതാനും, ചുമ്പന സമരത്തിനു കാവല് കെടക്കാനും, ആരാധനാലയങ്ങളിൽ നുഴഞ്ഞു കയറാനും, ദൈവീക ചിന്തകളെ നിന്ദിക്കാനും, മത പ്രീണനം നടത്താനും മുതിരാതെ ഇവിടുത്തെ കമ്മ്യുണിസ്റ്റുകൾ തങ്ങൾക്ക് ഒരു രാഷ്ട്രീയവും, നയവും, നിലപാടും ഉണ്ടെന്ന് സമൂഹ മധ്യത്തിൽ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കണം.. ഇന്ന് കമ്മ്യുണിസ്റ്റുകൾ ആരെയെങ്കിലും തല്ലുമെന്നൊ, കൊല്ലുമെന്നൊ, അടിച്ചു തകർക്കുമെന്നൊ പറയുന്നത് മാത്രമേ നാട് ശ്രദ്ധിക്കുന്നുള്ളൂ... കാരണം അത് മാത്രമേ അവരെക്കൊണ്ട് സാധിക്കുന്നുള്ളൂ... മറിച്ച് അവർ പറയുന്ന രാഷ്ട്രീയവും നയവും ജനങ്ങൾ ശ്രദ്ധിക്കണമെങ്കിൽ സമൂലമായ മാറ്റം അനിവാര്യം...


[Rajesh Puliyanethu
 Advocate, Haripad]

Thursday 27 November 2014

ഒരു മഹാഭാരത വൈരുദ്ധാന്മക ദർശനം.....!!


     
     മഹാഭാരതത്തിലെ പല വിധമായ സംഭവവികാസ്സങ്ങളും യുക്ത്തി ഭദ്രതയിൽ അധിഷ്ട്ടിതമായ ചോദ്യം ചെയ്യലിന്  വിധേയമായിട്ടുണ്ട്...  ഹിന്ദു പുരാണ- ഇതിഹാസ്സങ്ങൾ സംഭവങ്ങളുടെ പ്രായോഗികതക്ക് അപ്പുറം തത്വങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണെന്നും അതിനാൽത്തന്നെ അതിലെ സംഭവങ്ങളുടെ പ്രായോഗികതയെ അടിസ്ഥാനമാക്കി വിശകലനം നടത്തുന്നതിൽ അർഥമില്ല എന്നും വാദിക്കുന്നവരുണ്ട്...  ഹിന്ദു പുരാണ ഇതിഹാസ്സങ്ങളുടെ അർഥതലങ്ങൾ അതിവിപുലമാണെന്നും അതിനാൽ അതിൽ വിശദീകരിക്കുന്ന സംഭവങ്ങളുടെ നേർക്കാഴ്ചയെ അറിയുന്നതിലും ഉത്തമം അകക്കാഴ്ച്ചയെ അറിയുന്നതാണെന്നും പറയുന്നു... അവ സഹസ്രകോണുകളിൽക്കൂടി വിശകലനം ചെയ്യപ്പെടേണ്ടവ ആയതിനാൽ ദ്രിശ്യ വിശകലനം അഭികാമ്യമല്ല എന്നും ഒരു ഭാഗം...  മഹാഭാരതം പോലെയുള്ള ഇതിഹാസ്സങ്ങൾ ഒരു കാലഘട്ടത്തിന്റെ ആകമാനമായ വരച്ചുകാട്ടലായതിനാൽ അതിൽ നന്മയും തിന്മയും നിറഞ്ഞ സംഭവങ്ങൾ ഉണ്ടാകുമെന്നും അതിനാൽ വായിച്ചറിയുന്ന അപ്രകാരം തന്നെ മനസ്സിലാക്കി വിശകലനം ചെയ്യുന്നത് അർഥവ്യാപ്തിയെ പരിമിതപ്പെടുത്തുമെന്നും ഒരു ഭാഗമുണ്ട്... 

       വൈരുദ്ധാന്മകമായ സ്വാഭാവ സവിശേഷതകൾ നിറഞ്ഞ സംഭാവവികാസ്സങ്ങളും ഹിന്ദു പുരാണ- ഇതിഹാസ്സങ്ങളിൽ കാണാവുന്നതാണ്... മഹാഭാരതത്തെ ആധാരമാക്കിയാണ് ചർച്ചകൾ ഏറെയും നടന്നിട്ടുള്ളത്... മഹാഭാരതകഥയിലെ അതിശയോക്തി പരമായ സംഭവങ്ങളും, യുക്തിസഹജമായ കാര്യങ്ങളും, നൈതികമായ ചിന്തയും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്... വൈരുദ്ധാന്മക സ്വഭാവങ്ങൾക്കപ്പുറം!! ശ്യന്തനുവും ഗംഗയും തമ്മിലുള്ള ബന്ധം, ശ്യന്തനുവിനു സത്യവതിയോടു തോന്നിയ മോഹം, സത്യവതിയുടെ മക്കളുടെ രാജ്യാവകാശം, ഭീഷ്മരുടെ ശപഥം, അംബ-അംബിക-അംബാലിക മാരുടെ വിവാഹം, വേദ വ്യാസ്സന്റെ വിവാഹം, അന്ധനായും, പാണ്ടുള്ളവനായും ഉള്ള പുത്രന്മാരുടെ ജനന രഹസ്യം, ധ്രിതരാഷ്ട്രരുടെ പുത്ര വാൽസ്സല്യം, ഗാന്ധാരിയുടെ കണ്ണുമൂടിക്കെട്ടലിലെ ന്യായം, കുന്തിയുടെ സന്താനലബ്ദി, കർണ്ണനോട് ചെയ്ത അനീതി, പാഞ്ചാലിയുടെ ബഹുഭർതൃത്വം, ചൂതുകളിയിലെ ന്യായം, പാഞ്ചാലിയുടെ വസ്ത്രാക്ഷേപം, അത് നോക്കിനിന്ന ഗുരുകാരണവന്മാരുടെ മൌനം, അരക്കില്ലത്തിലെ ചതി, രാജ്യത്തിനും അധികാരത്തിനും പ്രതികാരത്തിനുമായി പിതൃ-ഗുരു തുല്യർക്കെതിരെ ആയുധമെടുക്കുന്നതിലെ നീതി, കുരുക്ഷേത്രത്തിലെ യുദ്ധനീതി, ഭീഷ്മർ, ദ്രോണർ, കർണ്ണൻ, ദുര്യോധനൻ തുടങ്ങിയവരെ വധിച്ച മാർഗ്ഗങ്ങളുടെ ന്യായം, ഭാരത കഥയിലുടനീളം കാണുന്ന ശ്രീകൃഷ്ണ പരമാത്മാവിന്റെ സാനിദ്ധ്യവും അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളിലെ നൈതികതയും;; ഇങ്ങനെ തുടരുന്ന പ്രധാനവും മറ്റ് അപ്രധാന സംഭവങ്ങളും പലവിധമായി കഴിഞ്ഞകാല സമൂഹങ്ങൾ ചർച്ച ചെയ്തു... അവയെല്ലാം വിമർശനാത്മകവും, വൈരുദ്ധവും ആയചിന്തകളോടും ഒപ്പം തന്നെ മുൻപ് പറഞ്ഞ വിധമായതും അതിനപ്പുറമുള്ള മറ്റനേകമായ ന്യായങ്ങളാലും വിശദീകരിക്കപ്പെട്ടിട്ടുണ്ട്... ഇതിനെല്ലാമപ്പുറം ഭഗവത് ചിന്തകളെയും വിശദീകരണങ്ങളിൽ കണ്ടെത്താൻ കഴിയും..

       വൈരുദ്ധാന്മകമായ സ്വാഭാവ സവിശേഷതകൾ മഹാഭാരതത്തിൽ കാണാൻ കഴിയുന്നു എന്നത് ഒരു ഉദാഹരണത്തോടെ പറയുന്നതിനാണ് എന്റെ ശ്രമം... 'വൈരുദ്ധാന്മകമായ സ്വാഭാവ സവിശേഷതകൾ' മഹാഭാരതത്തെക്കുറിച്ചുള്ള മുൻപ് പറഞ്ഞ വിധമായ പഠനങ്ങളിൽ അത്ര പ്രശസ്തമായി കണ്ടിട്ടില്ലാത്തത് എന്നു കൂടി പറയേണ്ടതാണെന്ന് എനിക്ക് തോന്നുന്നു...

       മഹാഭാരതത്തിൽ വൈരുധാന്മക സ്വഭാവം വീരയോദ്ധാവും, പാണ്ഡവരിൽ പ്രധാനിയുമായ അർജുനൻ പ്രകടിപ്പിക്കുന്ന രംഗങ്ങൾ നമുക്ക് കാണാം.. 

       ദ്രോണാചാര്യരുടെ ഗുരുകുലത്തിൽ കുരുവംശ സന്തതികൾ ആയോധന വിദ്യ പഠിക്കുന്നു... ധനുർവിദ്യാ അഭ്യാസ്സ വേളയിൽ വൃക്ഷത്തിന്റെ ഉയർന്ന അഗ്രത്തിലുള്ള ഫലത്തെ ലക്ഷ്യം വെച്ച് നില്ക്കുന്ന തന്റെ ശിഷ്യന്മാരിൽ ഓരോരുത്തരോടും ദ്രോണർ നിങ്ങൾ എന്ത് കാണുന്നു എന്ന് അരികിൽ വന്ന് ആരായുന്നു... അർജുനൻ ഒഴികെ മറ്റെല്ലാവരും തങ്ങൾ കാണുന്ന പലവിധമായ കാഴ്ചകളെക്കുറിച്ച് വിശദീകരിച്ചു.. അർജുനൻ മാത്രം താൻ ലക്ഷ്യമായ 'ഫലം' മാത്രം കാണുന്നതായി പറയുന്നു... ഈ കഥയുടെ സാങ്കത്യത്തിന്റെ വിശദീകരണങ്ങൾക്ക്‌ അതീവ പ്രാധാന്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല... പക്ഷെ അർജുനൻ എന്ന യോദ്ധാവിന്റെ ശ്രദ്ധ, താല്പ്പര്യം, ഏകാഗ്രത, കഴിവ് എന്നിങ്ങനെയുള്ള ഗുണങ്ങളെ കൂടുതൽ പ്രകീർത്തിക്കുന്ന കഥാശകലമായി മാത്രം കാണുന്നു....   

       മഹാഭാരത കഥയിലെ മറ്റൊരു രംഗമാണ്... ഭഗവാൻ ശ്രീകൃഷ്ണൻ ഭാവിയിൽ വരാൻ പോകുന്ന മഹായുദ്ധത്തെ നേരിടാനുള്ള ഉപായമായി അർജുനന് പദ്മവ്യൂഹ പ്രവേശനം ഉപദേശിക്കുന്നു... പദ്മവ്യൂഹത്തിൽ പ്രവേശിക്കുന്ന മാർഗ്ഗം മാത്രം ഉപദേശിച്ചു പൂർത്തിയായ വേളയിൽ അർജ്ജുനൻ ഉറങ്ങിപ്പോയി എന്നാണു കഥ... ഗർഭസ്ഥ ശിശുവായ അഭിമന്യു പദ്മവ്യൂഹ പ്രവേശനമാർഗ്ഗം അങ്ങനെ കേട്ടറിഞ്ഞു എന്നാണ് പറയുന്നത്... അർജുനൻ ഉറങ്ങിപ്പോയത് മനസ്സിലാക്കിയ ശ്രീകൃഷ്ണൻ ഉപദേശം അവിടംകൊണ്ട് നിർത്തിയെന്നും അതിനാൽ അഭിമന്യുവിന് പദ്മവ്യൂഹം ഭേദിച്ച് പുറത്തുവരുന്ന രഹസ്യം പഠിക്കാൻ കഴിയാതെ പോയി എന്നും മഹാഭാരത ചരിത്രം പറയുന്നു... 

       ഇവിടെയാണ് ഒരു കഥാപാത്രത്തിൽ കാണുന്ന വൈരുദ്ധാന്മകമായ സ്വാഭാവ സവിശേഷതകൾ പ്രകടമാകുന്നത്... അര്ജ്ജുനന്റെ മഹാഭാരതത്തിലെ പ്രാധാന്യം തന്നെ അജയ്യനായ ധനുർധാരി എന്നതാണ്... മുൻപ് ആയോധനകലയിലെ അർജ്ജുനനുള്ള താൽപ്പര്യം, ശ്രദ്ധ എന്നിവ പ്രകീർത്തിച്ചു വിശദീകരിച്ചുവെങ്കിലും പിന്നീട് അതീവ പ്രാധാന്യമുള്ള ഒരു ഉപദേശം ശ്രവിക്കുന്നതിനിടയിൽ 'ഉറങ്ങിപ്പോയ അർജ്ജുനൻ' എന്നാ നിസ്സാരനായ വ്യക്തിയെയും വരച്ചുകാട്ടുന്നു... ഇതാണ് ഒരു വ്യക്തിതന്നെ വൈരുദ്ധാന്മകമായ സ്വാഭാവ സവിശേഷതകൾ മഹാഭാരതത്തിൽ പ്രകടിപ്പിക്കുന്നു എന്ന് പറയുവാൻ കാരണം... 

       സംഭവങ്ങളിലെ സാങ്കത്യത്തിന്റെ പിറകെ പോകാതെ തത്വത്തെയും ആശയത്തെയും മുൻനിർത്തിയും, വിശകലനം ചെയ്തും മഹാഭാരതത്തിലെ സ്പടിക ഗോളങ്ങളെ പുറത്തെടുക്കണമെന്നാണ് എന്റെ പക്ഷം... ഇവിടെ ചൂണ്ടിക്കാട്ടിയ, ഒരു കഥാപാത്രം പ്രകടിപ്പിച്ച വൈരുദ്ധാന്മക സ്വഭാവത്തെ മഹാഭാരതത്തിന്റെ പോരായ്മയായി വിശദീകരിക്കാനല്ല ഞാൻ ശ്രമികുന്നത്... പകരം ഇത്ര നിസ്സാരമായി കണ്ടെത്താൻ കഴിയുന്ന ഒരു വൈരുദ്ധാന്മക സ്വാഭാവത്തിനപ്പുറം അനേകം സമാന പ്രകൃതങ്ങൾ കണ്ടെത്താൻ നമുക്ക് കഴിയും.. അവയെ വിമർശിക്കുന്നതിനുപരി വിശകലം ചെയ്യുന്നതിന്നുള്ള വിപുലമായ ശ്രമങ്ങൾ ഉണ്ടാകണമെന്ന് മാത്രം...


[Rajesh Puliyanethu
 Advocate, Haripad]

Monday 3 November 2014

വാർത്തയും വിശകലനവും.....!!


       ഇന്ന് മാധ്യമ രംഗം സ്വജന പക്ഷപാതം, രാഷ്ട്രീയ, മത, സാമുദായിക, വ്യക്തി, അധിഷ്ട്ടിത സ്വാധീനങ്ങൾക്കും അനുസൃതമായി പ്രവർത്തിച്ചു വരുന്നു എന്ന ആക്ഷേപം നിലനിൽക്കുന്നു... ഈ സ്വാധീനങ്ങൾക്ക് വശപ്പെട്ട് എഴുത്തുകൾ നടത്തുമ്പോൾ അതിനെ പരക്കെ "കൂലിയെഴുത്ത്" എന്ന പേരിട്ട് വിളിക്കുന്നു... വാർത്തകൾ ജനശ്രദ്ധ ആകർഷിക്കുക എന്ന ഉദ്ദേശത്തിൽ അതിഭാവുകത്വം കലർത്തി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു...  "വാർത്തയിലെ കല...."

       അങ്ങനെയുള്ള കൂലിയെഴുത്തുകൾക്ക് സമൂഹത്തിൽ പ്രവർത്തനശേഷി ഉണ്ടാകുന്നത് സമൂഹത്തിന്റെ മേന്മയും, ച്യുതിയും ഒരുപോലെ കാരണമാണ്...ഉദാഹരണമായി പറഞ്ഞാൽ "അക്ഷരങ്ങൾ കൂട്ടിവായിക്കാൻ അറിയുന്ന ജനത ഇവിടെയുള്ളത് കൂലിയെഴുത്തുകൾക്ക് അനുകൂലഘടകമാണ്... അതുപോലെതന്നെ അപഗ്രഥിച്ചു മനസ്സിലാക്കാൻ കഴിവില്ലാത്ത ജനതയും കൂലിയെഴുത്തുകൾക്ക് അനുകൂലഘടകമാണ്... 

[Rajesh Puliyanethu
 Advocate, Haripad]

Tuesday 28 October 2014

"കിസ്സ്‌ ഓഫ്‌ ലവ്" ഒരു സാംസ്ക്കാരിക വെല്ലുവിളി.......!!


        ഡൌണ്‍ ടൌണ്‍ റെസ്റൊറന്റിലേക്ക് നോക്കൂ...!! ഭാരതീയ സംസ്ക്കാരത്തെയും, പ്രണയത്തെയും, നിയമത്തെയും, വ്യക്തിസ്വാതന്ത്രങ്ങളെയും പടച്ചട്ട അണിയിച്ച് അവിടെ നിർത്തിയിരിക്കുന്നു... ഏതൊരു പടയാളിയുടെ കൈയ്യിലും യുദ്ധത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരേ ഒരു ആയുധമെ ഉള്ളു... അതാണ്‌ "ചുംബനം"...!! ചുംബിച്ചോ, ചുംബനത്തെ നശിപ്പിച്ചോ, ചുംബനത്തെ ഒളിപ്പിച്ചോ മേൽപ്പറഞ്ഞ പടയാളികൾക്ക് വിജയിക്കാം... അവർ ധരിച്ചിരിക്കുന്ന പടച്ചട്ട ഊരിവെച്ച് വിജയഭേരി മുഴക്കാം.... 

       പക്ഷെ മേൽപ്പറഞ്ഞ പടയാളികൾ ആയുധമെടുത്ത് യുദ്ധം ചെയ്യുന്നതിന് പകരം ചിലർ ആയുധത്തോട് യുദ്ധം ചെയ്യാൻ തുടങ്ങി... ചിലർ ആയുധത്തിന്റെ വക്ത്താക്കളായി... മറ്റുചിലർ ആയുധത്തെ എറിഞ്ഞോടിക്കാൻ വെമ്പൽ കൊണ്ടു.. എന്തിനേറെ പറയുന്നു... യുദ്ധം "ചുംബനം"എന്ന ആയുധത്തിന്റെ അസ്ഥിത്വവും, ഉപയോഗക്രമവും, വിനിമയവും, വിപണനവും, പ്രാധാന്യവും ഒക്കെയായി വിപുലീകരിക്കപ്പെട്ട് യുദ്ധഭൂമിയുടെ വിസ്തൃതിയെ വർദ്ധിപ്പിച്ചു... പ്രജകളിൽ നിന്നും സ്വയേഛയാതന്നെ പോരിനിറക്കവും ഉണ്ടായി... 

       ലോകമാകെ പോരിനിറങ്ങുമ്പോൾ എതെങ്കിലുമൊക്കെ തരത്തിൽ അതിൽ ഭാഗപാക്കാകണമല്ലോ.. പ്രസ്തുത വിഷയത്തിലുള്ള അഭിപ്രായം രേഖപ്പെടുത്തികൊണ്ട് ഞാനും അത് ചെയ്യുന്നു.. 

        റെസ്റൊറന്റിൽ പരസ്യമായി അരങ്ങേരിവന്ന ചുംബന പ്രകടനങ്ങളും, കാമകേളികളും ഒരു ചാനൽ ഒളിക്യാമറയിൽ പകർത്തി പ്രദർശിപ്പിച്ചതിനെ തുടർന്ന് 'സദാചാരബോധം സംരക്ഷിക്കുക' എന്നാ മുദ്രാവാക്യവുമായി എത്തിയ യുവമോർച്ചാ പ്രവർത്തകർ  റെസ്റൊറനട് അടിച്ചുതകർത്തു എന്നതാണ് 'ചുംബന യുദ്ധത്തിന്റെ' മൂലകാരണം എന്ന് ഞാൻ മനസ്സിലാക്കുന്നത്... യുവമോർച്ചാ പ്രവർത്തകർ റെസ്റൊറനട് അടിച്ചു തകർത്തു എന്നതിനെ വലിയ പ്രാധാന്യത്തോടെ കാണേണ്ടതില്ല എന്നാണ് എന്റെ പക്ഷം... കാരണം ലൈഗീകതയുമായി ചേർന്ന വിഷയങ്ങൾക്ക്‌ സമൂഹത്തിൽ വല്ലാത്ത പ്രതികരണോർജ്ജമാണ്... അത് മുതലെടുക്കാൻ യുവജന സംഘടനകൾ മുന്നിട്ടെറങ്ങും.. എന്തുകൊണ്ട് DYFI യോ, യൂത്ത് കൊണ്ഗ്രെസ്സോ അതിന് തുനിഞ്ഞില്ല എന്നാ ചോദ്യത്തിന് 'മുൻപേ ഓടിഎത്തി അടിച്ചു തകർക്കുന്നതിൽ' വിജയിച്ചത് യുവമോർച്ചാ പ്രവർത്തകർ ആയിരുന്നു എന്നതാണ് ഉത്തരം... മറിച്ച്  DYFI യോ, യൂത്ത് കൊണ്ഗ്രെസ്സോ ഈ അവസ്സരത്തിൽ പറയുന്ന വിശദീകരണങ്ങൾക്ക് പ്രാധാന്യമില്ല... മുൻകാലങ്ങളിൽ ലൈഗീകതയുമായി ചേർന്ന വിഷയങ്ങളിൽ ഇതിലും എത്രയോ വലുതായി വ്യക്ത്തി സ്വാതന്ത്ര്യങ്ങളെ ഹനിക്കും വിധം അവർ പ്രവർത്തിച്ചിട്ടുണ്ട്... പിന്നെ മുസ്ലീം പ്രസ്ഥാനങ്ങൾ നടത്തുന്ന പുരോഗമന പ്രസംഗങ്ങളുടെ അടിസ്ഥാനം?? 'സദാചാര പോലീസ്' എന്നാ പേരിൽ നടത്തിയ പല ക്രൂരകൃത്യങ്ങളുടെയും അന്വേഷണം അവരിലാണ് ചെന്നെത്തിയത് എന്നതാണ്...!! ഹിന്ദുത്വം മുൻപേപിടിക്കുന്ന യുവമോർച്ചയും സദാചാരപോലീസ് ചമയുന്നവരാണെന്ന് വരുത്തിതീർത്താൽ അത്രയും നേട്ടം.... 

      'പരസ്യമായ ചുംബനം' എന്ന വിഷയത്തിലെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ അത്രയും ചുരുക്കിമാത്രമേ കാണേണ്ടതുള്ളൂ... സാമുദായികപരമായും, സാംസ്ക്കാരികമായും ഉയർത്തുന്ന ചോദ്യങ്ങൾ കുടുംബബന്ധങ്ങളുമായി ചേർത്തു വായിക്കുമ്പൊളാണ് ഈ വിഷയം ചർച്ചക്കുള്ള അർഹത നേടുന്നത്... നിയമം പോലും രണ്ടാമത്തെ വിഷയമായി വിലയിരുത്തിയാൽ മതി.. വ്യക്തി സ്വാതന്ത്ര്യത്തെ മൂന്നാമതായും!!   

         വിഷയം 'പരസ്യമായ ചുംബനം' എന്നത് ആയതിനാലാണ് വ്യക്തി സ്വാതന്ത്ര്യത്തെ മൂന്നാമതായി കണ്ടാൽ മതി എന്ന് പറയാൻ കാരണം.. 'സ്വകാര്യതയിലെ ചുംബനം' ആയിരുന്നു വിഷയമെങ്കിൽ വ്യക്തി സ്വാതന്ത്ര്യത്തെ ഒന്നാമതായിത്തന്നെ കാണേണ്ടി വന്നെനേം... അവിടെ രണ്ടു വ്യക്ത്തികളുടെ താല്പ്പര്യവും സമ്മതവും എന്നതിലുപരി മറ്റൊന്നുംതന്നെ മാനദണടമാക്കേണ്ടതായി ഉണ്ടെന്ന് തോന്നുന്നില്ല... ഉണ്ടെങ്കിൽത്തന്നെ തീർച്ചയായും പോതുജനത്തിനില്ല... അവരിരുവർക്കല്ലാതെ....... 

       ലൈംഗീകമായ സ്വന്തം സ്വാതന്ത്ര്യങ്ങളെയും, അവകാശങ്ങളെയും സ്വകാര്യതയിൽ നിന്നും പുറത്തുകൊണ്ടുവന്ന് ആസ്വദിക്കാനുള്ള പ്രവണത നമ്മുടെ സമൂഹത്തിൽ കൂടി വരുന്നതായി കാണുന്നു... എന്താണ് അതിന്റെ പ്രേരകശക്ത്തി എന്ന് മനസ്സിലാകുന്നതെ ഇല്ല... തങ്ങളുടെ ലൈംഗീക ചേഷ്ട്ടകൾക്ക് ഒരു സാക്ഷിയോ, പ്രേക്ഷകനോ ഉണ്ടാകണമെന്നും അത് തങ്ങളുടെ അവകാശമാണെന്നും ധരിക്കുന്നത് എന്തുകൊണ്ടാണ്... വ്യക്തി സ്വാതന്ത്ര്യങ്ങൾക്ക് കൂടുതൽ ഉയർന്ന ശബ്ദ്ദം കേൾക്കുന്ന കാലമായതുകൊണ്ട് ഒരു സാക്ഷിയും തങ്ങളുടെ അവകാശമെന്ന് വാദിക്കുന്നവർ ഉണ്ടാകാം.. അവരോടായും പറയുന്നു... നിങ്ങളുടെ ലൈംഗീക ചേഷ്ട്ടകൾക്ക് സാക്ഷിയാകുന്നതിന് പൊതുസമൂഹത്തിന് താല്പ്പര്യമില്ല... തല്പ്പരനായ ഒരുവനെ കണ്ടെത്തി സാക്ഷിയാക്കിക്കൊള്ളുക... അതും നിങ്ങളുടെ അടച്ചിട്ട മുറിയിൽ..... 

       'പരസ്യമായ ചുംബനമാണ്' ഡൌണ്‍ ടൌണ്‍ റെസ്റൊറന്റിൽ നടന്നതെന്നും അതാണ്‌ സംഘർഷങ്ങൾക്ക് അടിസ്ഥാനമായത് എന്നുമാണ് ഞാൻ മനസ്സിലാക്കുന്നത്... ചർച്ചകൾ അവിടെന്നിന്നും ആരംഭിച്ച് ഇപ്പോൾ 'ചുംബനം' എന്ന വിഷയത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു.. "പരസ്യമായ" എന്ന അതിപ്രാധാന്യം അർഹിക്കുന്ന കൂട്ടിച്ചേർക്കൽ ഒഴിവാക്കപ്പെട്ടിരിക്കുന്നു... അത് ദിശാബോധമില്ലാത്ത ചർച്ചകൾക്ക് കാരണമാകുമെന്നെ പറയാനുള്ളൂ...  ഇന്ന് 'ചുംബനത്തിന്റെ' അർഥവ്യാപ്തിയും തലങ്ങളും അന്യേഷിച്ചു പലരും യാത്ര പോകുന്നു... മാതാവിന്റെ ചുംബനം, സഹോദരന്റെ ചുംബനം, സുഹൃത്തിന്റെ ചുംബനം എന്നിങ്ങനെയൊക്കെ ചുംബനത്തെ വികേന്ദ്രീകരിച്ചു ചർച്ചകൾ നടക്കുന്നത് കാണുന്നു... "പരസ്യമായി കാമ ചുവയുള്ള ചുംബനം" മാത്രമാണ് പാടില്ലാത്തത്... 'കാമ ചുവയുള്ള ചുംബനം' പരസ്യമാകേണ്ട ആവശ്യമില്ല, അത് രഹസ്യമായാണെങ്കിൽ യാതൊരു ചർച്ചക്കും കാരണമല്ല... മറ്റേതൊരു ചുംബനത്തിനും  രഹസ്യമോ, പരസ്യമോ എന്ന ചോദ്യത്തിന് കാരണവുമില്ല!!

        ഡൌണ്‍ ടൌണ്‍ റെസ്റൊറനട്‌ അടിച്ചു തകർക്കാനുള്ള അവസ്സരം ലഭിച്ചത് യുവമോർച്ചാ പ്രവർത്തകർക്ക് ആയതിനാലും, യുവമോർച്ച ഹിന്ദുത്വത്തെ മുൻപേപിടിക്കുന്നവർ ആയതിനാലും ചർച്ചകൾ ഹിന്ദുപുരാണങ്ങളിലേക്ക് വരെ നീണ്ടിട്ടുണ്ട്... ഇന്ന് പലരും നടത്തുന്ന ഗവേഷണവിഷയം എന്നത് ഭഗവാൻ ശ്രീകൃഷ്ണൻ എത്ര ഗോപികമാരെ ചുംബിച്ചിരുന്നു, എത്ര ഗോപികമാർ തിരികെ ചുംബിച്ചിരുന്നു, കൃഷ്ണൻ രാധയെ ചുംബിച്ചപ്പോൾ എത്രപേർ കാഴ്ചക്കാരായി ഉണ്ടായിരുന്നു, അതിൽ ആണെത്ര- പെണ്ണെത്ര, കാഴ്ചക്കാരുടെ മുന്നിൽ നിന്ന് ചുംബിക്കുന്നതിന് ഭഗവാൻ ശ്രീകൃഷ്ണൻ എന്തെങ്കിലും വിമുഖത പ്രകടിപ്പിചിരുന്നോ, തുടങ്ങിയ ചോദ്യങ്ങളെ അടിസ്ഥാനമാക്കിയാണ്... പരമശിവൻ, ബ്രഹ്മാവ്‌, ദേവേന്ദ്രൻ, മുരുകൻ, അയ്യപ്പൻ തുടങ്ങിയവരുടെ ചുംബനചരിത്രങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരുന്നു...

       പരസ്യമായി ചുംബിക്കാനുള്ള അവകാശം സംരക്ഷിക്കാൻ വേണ്ടി മറൈൻ ഡ്രൈവിൽ ചുംബനൊൽസ്സവം സംഘടിപ്പിക്കാൻ പോകുന്നു എന്ന് കേൾക്കുന്നു... ചുംബനത്തിന്റെ ബ്രാൻഡ്‌ അംബാസഡർമാരായ ചില സിനിമാ പ്രവർത്തകാരാണത്രേ അതിന്റെ സംഘാടകർ... ചുംബിക്കാനുള്ള ഉപകരണം പങ്കെടുക്കുന്നവർ കൊണ്ടുചെല്ലെണ്ടതുണ്ടോ, സംഘാടകർ വിതരണം ചെയ്യുമോ എന്നത് വ്യക്തമല്ല... എന്റെ ചോദ്യം ഇതൊന്നുമല്ല;   ' പരസ്യമായി ചുംബിക്കാനുള്ള അവകാശം സംരക്ഷിക്കാൻ വേണ്ടിയാണ്' ടി ചുംബന സമരപരിപാടി സംഘടിപ്പിക്കുന്നത്... "എന്നായിരുന്നു പരസ്യമായി ചുംബിക്കുക എന്നത് നമ്മുടെ നാട്ടിൽ ഒരു അവകാശമായി നിലനിന്നിരുന്നത്"  സംരക്ഷിക്കാൻ?? ഈ വിഷയത്തിൽ സർക്കാർ നിലപാട് നിർണ്ണായകവും, ഭാവിയിലേക്ക് പ്രാധാന്യമുള്ളതും ആയിരിക്കും...

       പരസ്യമായി ചുംബിക്കുന്നതിനെ അനുകൂലിക്കുന്നവരോട്, 'നിങ്ങൾ നിങ്ങളുടെ സഹോദരിയെ ചുംബിക്കാൻ അയക്കുമോ' എന്ന് ചോദിക്കുന്നവരെ സോഷ്യൽ മീഡിയയിൽ കണ്ടു... 'സഹോദരിയുടെ ചുംബനതാല്പ്പര്യം സഹൊദരന്റെ കൈകളിലല്ല', എന്ന് തിരിച്ചടിക്കുന്നവരെയും കണ്ടു... പക്ഷെ പരസ്യമായി ചുംബിക്കുന്നതിനെ അനുകൂലിക്കുന്നവരോട് പ്രസക്തമായ മറ്റൊരു ചോദ്യമുണ്ട്... നിങ്ങൾ സുഹൃത്തുക്കളുമായി ഒരു റെസ്റൊറന്റിലേക്ക് ചായ കുടിക്കാൻ പോവുകയാണെന്ന് കരുതുക... നിങ്ങളുടെ സഹോദരി ആ റെസ്റൊറനടിൽ ഒരുവനുമായി ചുംബനത്തിൽ ഏർപ്പെട്ടിരിക്കുന്നത് കണ്ടാൽ നിങ്ങളുടെ മാനസികാവസ്ഥയിൽ മാറ്റമൊന്നും ഉണ്ടാവുകയില്ലേ?? അതവളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗം എന്നുകണ്ട് അവഗണിക്കുമോ?? നിങ്ങൾക്ക് അപരിചിതനായ ഒരുവനുമായി അവൾ ചായകുടിച്ചിരിക്കുന്നത് കണ്ടാൽപ്പോലും നിങ്ങളുടെ മാനസ്സികനിലയെ അത് അസ്വസ്ഥമാക്കും എന്നതാണ് സത്യം... 

        വ്യക്തി സ്വാതന്ത്ര്യത്തെ മറപിടിച്ച് ഒരുപറ്റം 'വാള്ഗാരിറ്റി' യിലേക്ക് വഴിമാറുന്ന കാഴ്ചയാണ് നാം കാണുന്നത്.. അത് അവകാശമാണെന്ന് ഉയർത്തിപ്പറഞ്ഞ്‌ ഇവിടുത്തെ മനുഷ്യരെ മോശമായ പ്രവർത്തിയിലേക്ക് നയിക്കുന്ന ഒരുപറ്റം സിനിമാ പ്രവർത്തകരും...!! ഒരു കാര്യം ഓർക്കണം, സമൂഹത്തിൽ വ്യാപിച്ച 'വാള്ഗാരിറ്റി' യുടെ ഉത്തമ ഉദാഹരണമായിരുന്നു ഒരു പ്രസ്സവം ചിത്രീകരിച്ച് തീയെറ്ററുകളിൽ പ്രദർശിപ്പിച്ചത്... അതിന് കൈയ്യടിച്ചവരാണ് ഇവിടുത്തെ സിനിമാക്കാർ... 'ഉൽസ്സവം നന്നാകണമെന്ന് കരുതുന്ന ആനകളാണ് അവരെന്ന് കരുതുകയെ വയ്യ'... 

       സ്ദാചാരത്തെക്കുറിച്ച് പറഞ്ഞുപറഞ്ഞ് 'സദാചാരം' എന്നത് മോശപ്പെട്ട പ്രതിച്ചായ ഉള്ള വാക്കായിമാറിയോ എന്ന് ഞാൻ സംശയിക്കുന്നു...  പ്രതിച്ചായ നഷ്ട്ടപ്പെടുന്നതിന് മുൻപുള്ള 'സദാചാരം' എന്ന വാക്ക് എല്ലാവർക്കും ഓർമമയുണ്ടല്ലോ!! അതിന്റെ അർഥശുദ്ധി 'പരസ്യമായി' നഷ്ട്ടപ്പെടാതെ നോക്കുന്നതിനുള്ള ബാദ്ധ്യത നമ്മൾക്കേവർക്കും ഉണ്ട്... നിശ്ചയം..

[മറൈൻ ഡ്രൈവിൽ അരങ്ങേറാൻ പോകുന്ന 'ചുംബനൊൽസ്സവം' തടയുവാനും, പരാജയപ്പെടുത്തുവാനും കഴിവിനൊത്ത് പ്രയത്നിക്കുകയും, അതിനായി മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുക]

          
[Rajesh Puliyanethu
 Advocate, Haripad]

Sunday 26 October 2014

"പ്രതികരണം" അവസ്സരോചിതമായി.... അല്ലെങ്കിൽ ജലരേഖ..!!


         കഴിഞ്ഞ വെള്ളിയാഴ്ച എനിക്ക് എറണാകുളം കോടതിയിൽ പോകേണ്ടിയിരുന്നു... രാവിലെ ഏഴു മണിയോടെ ഞാൻ ഹരിപ്പാട് ബസ്സ്‌ സ്റ്റാൻഡിൽ എത്തി.. അധികം താമസിയാതെ തന്നെ എനിക്ക് ഒരു തൃശൂർ സൂപ്പർ ഫാസ്റ്റ് ബസ്സ്‌ കിട്ടി... ഹരിപ്പാട്ട് ആ ബസ്സിൽ നിന്നും രണ്ടോ മൂന്നോ ആൾക്കാരെ ഇറങ്ങാൻ ഉണ്ടായിരുന്നുള്ളൂ... അതിൽ ഒന്ന് ഇരുപത്തിഅഞ്ച് വയസ്സിൽ മാത്രം താഴെ പ്രായമുള്ള ഒരു പെണ്‍കുട്ടി ആയിരുന്നു...

       ബസ്സിൽ കയറിയപ്പോൾ തന്നെ അതിൽ എന്തോ തർക്കം നടക്കുന്നു എന്ന് എനിക്ക് മനസ്സിലായി... ബസ്സ്‌ ഒരു കിലോമീറ്റർ പിന്നിടുന്നതിനു മുൻപുതന്നെ കാര്യം മനസ്സിലായി... ഞാൻ കണ്ട, ബസ്സിൽനിന്നും ഹരിപ്പാട് ഇറങ്ങിയ പെണ്‍കുട്ടി കായംകുളത്തുനിന്നും ബസ്സിൽ കയറിയതാണ്... അവൾക് ഒരു ഇന്റർവ്യൂവിനായി തിരുവനന്തപുരത്തേക്ക് പോകേണ്ടതായിരുന്നു... തെറ്റിദ്ധരിച്ച്‌ ടി ബസ്സിൽ കയറിയതാണ്.. ബസ്സ്‌ കായംകുളം ബുസ്സ്സ്ടാണ്ടിൽ നിന്നും ഇറങ്ങി തെക്കോട്ട്‌ തിരിഞ്ഞു നാഷണൽ ഹൈവേയിലേക്ക് കയറി വടക്കോട്ട്‌ ഓടി തുടങ്ങിയപ്പോളാണ് ആ പെണ്‍കുട്ടിക്ക് തെറ്റ് മനസ്സിലായത്‌... അവൾ ആ നിമിഷം മുതൽ കണ്ടക്റ്ററോട് ബസ്സ്‌ നിർത്തിനൽകാൻ ആവശ്യപ്പെടുകയാണ്... "സൂപ്പർ ഫാസ്റ്റ് ബസ്സ്‌ ആണ്, തോന്നിയടത്തോന്നും നിർത്താൻ കഴിയില്ല" എന്നതായിരുന്നത്രേ അയാളുടെ മറുപടി...

       സൂപ്പർ ഫാസ്റ്റ് ബസ്സിനു നിർത്താൻ കഴിയുന്ന ഹരിപ്പാട് വരെ ബസ്സ്‌ എത്തിക്കഴിഞ്ഞപ്പോൾ യാത്രക്കാരിൽ നിന്നും കണ്ടക്റ്ററോട് ഉയരുന്ന പ്രതിഷേധമാണ് ഞാൻ കേട്ടത്.. അപ്പോഴേക്കും ബസ്സ്‌ 12 കിലോമീറ്റർ സഞ്ചരിച്ചു കഴിഞ്ഞിരുന്നു... ഒരു പെണ്‍കുട്ടിയോട് കണ്ടക്റ്റർ കാണിച്ച അക്രമത്തിനോട് പ്രതികരിച്ചു തുടങ്ങാൻ അതിലുള്ളവർ ബസ്സ്‌  12 കിലോമീറ്റർ സഞ്ചരിക്കുന്ന കാലതാമസ്സം ഉണ്ടാക്കി.. അതിനു ശേഷം അതിലുള്ളവർ കണ്ടക്റ്ററോട് അസഭ്യവർഷം തന്നെ നടത്തുന്നത് കേൾക്കാമായിരുന്നു.. " താൻ ഉറങ്ങിപ്പോയതിനാലാണ്, അല്ലെങ്കിൽ കണ്ടക്റ്റർ കായംകുളത്തുവെച്ചുതന്നെ വിവരമരിഞ്ഞെനെം" എന്ന് പറയുന്ന ഒരു സുഹൃത്തിനെയും ഞാൻ ആ ബസ്സിൽ കണ്ടു... " ഫോണിൽ വിളിച്ചു പരാതി പറഞ്ഞാലുണ്ടല്ലോ,, ബസ്സ്‌ എറണാകുളം എത്തുമ്പോഴേക്കും തന്റെ പണികാണില്ല" എന്ന് ഭീഷണി മുഴക്കിയ സുഹൃത്തിനെ കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്... പിന്നീട് ഞാൻ മനസ്സിൽ ഒരു കാര്യം ഉറപ്പിച്ചു.. ' അയാളെ പെറ്റിട്ട പാടെതന്നെ ഇവിടുന്നു കൊണ്ടുപോയി, അന്ന് രാവിലെ വിമാനത്താവളത്തിൽ ഇറങ്ങി ഈ ബസ്സിൽ കയറിയതാകണം!'...  കാരണം നമ്മുടെ നാടിനെക്കുറിച്ച് അയാൾക്ക്‌ ഒന്നുമറിയില്ല... കണ്ടക്റ്റർ ആ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയിരുന്നെങ്കിൽപ്പോലും കണ്ടക്റ്റരുടെ മതവും, ജാതിയും, പാർട്ടിയും, യുണിയനും, അനുഭാവവും ഒക്കെ പരിശോധിച്ചേ നടപടി ഉണ്ടാകൂ എന്നറിയാതെ,, പാവം ആ യാത്രക്കാരന്റെ രോഷപ്രകടനം....

       കായംകുളം സ്റ്റാൻഡിൽ നിന്നും ബസ്സ്‌ ഇറങ്ങിയപ്പോൾത്തന്നെ ആ കണ്ടക്റ്റർക്ക് ബസ്സ്‌ നിർത്തി നൽകി ആ പെണ്‍കുട്ടിയെ സഹായിക്കാമായിരുന്നു... ഒരുതരം "സാഡിസ്സം" ഉള്ളവനാണ് ആ കണ്ടക്റ്റർ എന്ന് വ്യക്തം... തന്റെ അധികാരം പ്രയോഗിക്കുവാൻ അവസ്സരം വരുന്ന വേളകളിലെല്ലാം ഇത്തരം  "സാഡിസ്സം" നിറഞ്ഞ തീരുമാനങ്ങൾ പുരത്തുവരുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്... സർക്കാർ ഉദ്യോഗസ്ഥരിൽ, പോലീസ്സിൽ, ജഡീഷ്യരിയിൽ, ജനപ്രതിനിധികളിൽ അങ്ങനെ നീളുന്നു ആ നിര.. അത് സ്വഭാവത്തിലും വ്യക്ത്തിത്വത്തിലും അധിഷ്ട്ടിതമാണ്... ആ സ്വഭാവസവിശേഷത ഉള്ളവൻ ഏത് അധികാരമാണോ കയ്യാളുന്നത്, ഏത് പ്രവർത്തിയാണോ ചെയ്യേണ്ടി വരുന്നത്,, അവിടം മലിനമാക്കുന്നു...

       പ്രതികരിക്കാൻ മനസ്സുള്ളവർ ഉണ്ടെങ്കിലും അത് ആവശ്യസമയത്ത് നടത്താത്തതിനാൽ 'ഇര' യ്ക്ക് അതിന്റെ പ്രയോജനം ഉണ്ടാകാതെ പോകുന്ന സ്ഥിതി വിശേഷവും ഈ സംഭവത്തിൽ നമുക്ക് കാണാം... ഈ സംഭവം ഒരു സുഹൃത്തിനോട് ഞാൻ പറയുകയുണ്ടായി... അയാൾ പറഞ്ഞു.. "ഇതിനൊക്കെ മരുന്ന് നല്ല തല്ലാണ്,, ഒരുവന് കിട്ടിയ തല്ലിന്റെ വാർത്തയാണ് മറ്റ് ആയിരം പേരെ നീചപ്രവർത്തികളിൽ നിന്ന് പിന്തിരിപ്പിക്കുന്നത് എന്ന്!!"...... നിയമപരമായി നിലനിൽക്കില്ലെങ്കിലും സാമൂഹികമായി "തല്ലിന്" പ്രാധാന്യമുണ്ടെന്ന് ചിലരുടെ പ്രവർത്തികൾ കാണുമ്പോൾ തോന്നിപ്പോകും..

       നമ്മുടെ നിത്യ ജീവിതത്തിൽ ഇത്തരം അനേകം സംഭവങ്ങൾക്ക് നമ്മൾ സാക്ഷികൾ ആകേണ്ടിവരും... ഉചിതമായ സമയത്ത് പ്രതികരിക്കാൻ കഴിഞ്ഞാൽ അത് മറ്റൊരുവന് സഹായവും, നമ്മുടെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ പൂർത്തീകാരണവും ആകും....


[Rajesh Puliyanethu
 Advocate, Haripad]       

Wednesday 1 October 2014

ആയുധപൂജ ചെയ്യൂ!! നവരാത്രി പൂർണ്ണതക്ക്.........


       ഒൻപതു ദിവസ്സത്തെ പൂജാ സപര്യക്ക് പര്യവസ്സാനമായി മാഹാനവമിയും വിജയ ദശമിയും എത്തിചേർന്നിരിക്കുന്നു... ശ്രീ പാർവ്വതിയെയും, ദുർഗ്ഗയെയും, സാരസ്വതിയെയും ആരാധിച്ച് വിദ്യയുടെ പൂർണ്ണതക്കായി ഭാരതമാകമാനം വൃതമെടുക്കുന്നു.. വിദ്യയുടെ പൂർണ്ണതക്കായി അനുഷ്ട്ടിക്കുന്ന ഈ വൃതത്തിന് മനുഷ്യന്റെ ആത്മതേജസ്സിനെ ഉയർത്തുക എന്ന ഫലപ്രാപ്ത്തികൂടി പറയുന്നു... അതിന് നിഷ്ക്കർഷികപ്പെട്ടിരിക്കുന്ന പ്രാർഥനാചര്യയാണ് മഹാനവമി ദിനത്തിലെ ആയുധപൂജ അഥവാ ശസ്ത്രപൂജ... ഭാരതമാകമാനം ശസ്ത്രപൂജ മഹാനവമി ദിനത്തിൽ നടന്നു വരുന്നുവെങ്കിലും കേരളത്തിൽ അത്ര വ്യാപകമായി കാണുന്നില്ല... അതിനാൽ ഹിന്ദു ഐക്യവേദി ശസ്ത്രപൂജയുടെ പ്രാധാന്യം പ്രചരിപ്പിക്കുകയും, ശസ്ത്രപൂജ നടത്തിന്നതിന് എല്ലാ വിശ്വാസ്സികളെയും പ്രേരിപ്പിക്കുകയും ചെയ്യുവാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നു...

       ഒരുവനിൽ അന്തർലീന മായിരിക്കുന്ന ആത്മവിശ്വാസ്സം, ആത്മധൈര്യം, ആത്മബോധം എന്നിവയെ ഉത്ദീപിപ്പിക്കുക എന്നതാണ് ശസ്ത്ര പൂജ കൊണ്ട് ഉദ്ദേശിക്കുന്നത്...

       'ശസ്ത്രം'  മനുഷ്യന്റെ നിലനില്പ്പിന്റെയും, വളർച്ചയുടെയും, നേട്ടങ്ങളുടെയും,  ആത്മവിശ്വാസ്സത്തിന്റേയും, ആത്മധൈര്യത്തിന്റേയും, ആത്മബോധത്തിന്റേയും, സുരക്ഷിതത്വത്തിന്റെയും മാത്രമല്ല, കാലത്തിന്റെയും വിവരണം നൽകുന്നു...

       മനുഷ്യൻ സാമൂഹികമായും, ആധുനികമായും വളർന്നു തുടങ്ങിയ കഥ പോലും നമ്മൾ പറഞ്ഞു തുടങ്ങിയത് ശസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ്.. അന്ന് പുരാതന മനുഷ്യൻ കല്ലുകളെയായിരുന്നു ആയുധങ്ങളാക്കിയിരുന്നത്.. അങ്ങനെ ചരിത്രാതീത കാലത്ത് അതായത് ശിലായുഗത്തിൽ ശിലകളെ ആയുധമാക്കിക്കൊണ്ട് മനുഷ്യൻ ആരംഭിച്ച പുരോഗമനത്തിന്റെയും, കീഴടക്കലുകളുടെയും തുടർച്ചയാണ് ആധുനികതയുടെ ഇന്നത്തെ ലോകത്തേക്ക് അവനെ കൊണ്ടു ചെന്നെത്തിച്ചത്... അന്ന് അവൻ കീഴടക്കിയത് തനിക്കെതിരെ നിന്ന പ്രകൃതിയിലെ പ്രതിബന്ധങ്ങളെ ആയിരുന്നു... ഇതേ ആയുധം തന്നെ അവന് ഭക്ഷണവും നൽകി.. കൈയ്യിൽ ആയുധമേന്തിയ മനുഷ്യൻ പ്രവർത്തന സജ്ജതയുടെ പര്യായമായി... കൈയ്യിലെ ആയുധം അവനെ എത്രത്തോളം പ്രാപ്തനാക്കുന്നു എന്നത് മനസ്സിലാക്കുന്നതിന് 'നിരായുധനായ ഒരുവൻ' എന്ന് മനസ്സിൽ ചിന്തിച്ചാൽ മതി...

       ഈ ഭൂമിയിൽ ഏതൊരു മൃഗത്തെയും പോലെ നഗ്നനായി, ഒന്നും ഇല്ലാതെയാണ് മനുഷ്യനും പിറവി കൊണ്ടത്‌... അവിടെ മനുഷ്യനെ അജയ്യനാക്കിയത് അവൻ കണ്ടെത്തിയ വിവിധങ്ങളായ ആയുധങ്ങളാണ്... മനുഷ്യന് ഇന്നത്തെ നേട്ടങ്ങളെല്ലാം സമ്മാനിച്ചത്‌ നിസ്സംശയം അവൻ കയ്യിലേന്തിയ ആയുധങ്ങളാണെന്ന് പറയാം!!  

       പ്രകൃതിയെയും, ജീവജാലങ്ങളെയും നേരിട്ട് വിജയം കൊയ്ത മനുഷ്യൻ ആധുനികതയിലേക്ക് ചുവടുകൾ വെച്ചു.. അവിടെ അവൻ നേരിട്ടത് മറ്റൊരു മനുഷ്യനെത്തന്നെയായിരുന്നു... അവിടെയും വിജയേഷുവിന് തന്റെ ആയുധങ്ങളോട് തീർച്ചയായും നന്ദി പറയാനുണ്ടായിരുന്നു... രാജ്യങ്ങൾക്ക് പോലും നിലനിൽപ്പ്‌ ആയുധങ്ങളുടെ ശേഖരത്തിൻറെ കണക്കുകളുടെ അടിസ്ഥാനത്തിലായി മാറി.. കൌടില്യൻ തന്റെ അർഥ ശാസ്ത്രത്തിൽ ഇങ്ങനെ പറയുന്നു..' രാജ്യത്ത് സമാധാനം ഉണ്ടാകണമെങ്കിൽ സമ്പത്തോ, നല്ല ഭരണാധികാരിയോ മാത്രം പോരാ!! ആവനാഴി നിറയെ അസ്ത്രങ്ങളും ഉണ്ടാകണം' എന്ന്.. രാജ്യ സമാധാനത്തെപ്പോലും ആയുധങ്ങൾ സ്വാധീനിക്കുന്നു എന്ന വൈരുധ്യത നിറഞ്ഞ ഒരു ശാസ്ത്രമാണ് ആ വരികളിൽക്കൂടി അദ്ദേഹം അവതരിപ്പിച്ചത്...   ഭാരതം അണുവായുധ ശക്തിയായപ്പോൾ ഭാരതജനതയുടെ സമാധാനവും സുരക്ഷിതത്വവും വർദ്ധിക്കുകയാണ് ഉണ്ടായത് എന്നത് ചാണക്യ തത്വത്തിന്റെ സമീപകാല ഉദാഹരണം മാത്രം..


       ശസ്ത്രത്തിന് അങ്ങനെ വിപുലമായ മാനങ്ങളാണ് ഉള്ളത്... 'ഒരുവന് തന്റെ തൊഴിൽ കൃത്യമായി ചെയ്യാൻ അറിഞ്ഞാൽ അയാൾ വിദ്യാസമ്പന്നനാണ്' എന്ന് മഹാത്മാ ഗാന്ധി തന്റെ സത്യാന്യേഷണ പരീക്ഷണങ്ങളിൽ പറഞ്ഞിരിക്കുന്നത് പോലെ 'ഇതൊന്നിനെയും തന്റെ ഉപയുക്തതക്ക് അനുസൃതമായി ഉപയോഗിക്കാൻ ഒരുവന് കഴിയുന്നു വെങ്കിൽ അവൻ ശസ്ത്രവിദ്യ സ്വായത്വമാക്കിയവനാണ്.. അവന്റെ കൈയ്യിലുള്ളത് ശസ്ത്രമാണ്, അവൻ ശസ്ത്രധാരിയാണ്... ആ ശസ്ത്രമാണ് പൂജിക്കപ്പെടേണ്ടത്..

       മനുഷ്യന്റെ വളർച്ചക്കും, വികാസ്സതിനും, നിലനില്പ്പിനും അനിവാര്യമായ 'ശസ്ത്രം' തെറ്റായ ഉപയോഗത്താൽ നാശവും വിതയ്ക്കുന്നു.. ശസ്ത്രത്തിന്റെ ശരിയായ ഉപയോഗത്തിനുള്ള ഈശ്വര കടാക്ഷമാണ് നാം മഹാനവമി ദിവസ്സത്തെ ദുർഗ്ഗാ പൂജയിൽക്കൂടി ഉദ്ദേശിക്കുന്നത്.. ഭാരതത്തിന്റെ സംസ്ക്കാരത്തിന്റെയും, പൈതൃകത്തിന്റെയും, വിശ്വാസ്സങ്ങളുടെയും പുനരവതരണം കൂടിയാണ് ശസ്ത്രപൂജയിൽക്കൂടി സംഭവിക്കുന്നത്‌...

       നാം എല്ലാവരും തന്നെ മഹാനവമി ദിനത്തിൽ ശസ്ത്ര പൂജ നടത്തണമെന്നും, കഴിയുന്നത്ര ആൾക്കാരെ ശസ്ത്രപൂജയുടെ പ്രാധാന്യം പറഞ്ഞുകൊടുത്ത് ശസ്ത്ര പൂജക്ക്‌ പ്രേരിപ്പിക്കണമെന്നും അഭ്യർഥിച്ചു കൊള്ളുന്നു..

      എല്ലാവർക്കും മഹാനവമി, വിജയദശമി ആശംസ്സകൾ.... 

(ഈ പോസ്റ്റ്‌ ഷെയർ ചെയ്ത് പരമാവധി ആൾക്കാരിൽ ഈ സന്ദേശം എത്തിക്കണമെന്ന് താൽപ്പര്യപ്പെടുന്നു)

         
[Rajesh Puliyanethu
 Advocate, Haripad]

Sunday 28 September 2014

പുരുഷൻ, മൃഗം, സ്ത്രീ... ഒരു സംയോജനാ ശാസ്ത്രം..!!


       'നരസിംഹം'; പുരുഷനോടൊപ്പം മൃഗത്തെ ചേർത്തു വെച്ചുകൊണ്ടുള്ള സങ്കല്പം.. നരനിൽ 'സിംഹം' കലർന്ന സ്വഭാവ സവിശേഷതകളോട് കൂടിയ അവതാരം ... ഏറ്റവും രൗദ്രവും, തീഷ്ണവും ആയി അവതരിപ്പിക്കുന്ന ഒന്ന്... ഒരു പുരുഷനെ നരസിംഹത്തോട് ഉപമിചാൽ അത് ആ പുരുഷന്റെ പൗരുഷത്തെയും, സ്വഭാവത്തിലെ തീഷ്ണതയും പ്രകീർത്തിക്കുന്ന ഒന്നായിരിക്കും... പുരാണ കഥളിൽമുതൽ പുരുഷപ്രകൃതത്തോട് ചേർന്നു വരുന്ന സിംഹസ്വഭാവം പുരുഷന്റെ അഭിമാനം ഉയർത്തുന്നതും, അവനെ പുകഴ്പ്പറ്റതാക്കുന്നതും ആയിരിക്കും...

       പുരുഷപ്രകൃതത്തോടോപ്പം ചേർത്ത് പറഞ്ഞു കേൾക്കുന്ന രണ്ടാമത്തെ ഭാവമാണ് സ്ത്രീ ഭാവം... അതും പുരാണ ഇതിഹാസ്സ കഥകളിൽ മുതൽ കേട്ടറിഞ്ഞു വരുന്നു... പക്ഷെ പുരുഷപ്രകൃതത്തോടോപ്പം സ്ത്രീയുടെ സ്വഭാവവിശേഷണമായ 'സ്ത്രയിണ്യത' ചേർത്തു ചിത്രീകരിച്ചാൽ അതവനെ അപമാനിക്കുന്നതിനും, അവമതിക്കുന്നതിനും കാരണമാകുന്നു.. ഇതിഹാസ്സമായ മഹാഭാരത കഥയിലെ പുരുഷപ്രകൃതത്തോടോപ്പം    സ്ത്രയിണ്യ ഭാവം ചേർന്ന കഥാപാത്രത്തെ 'ശിഖണ്ടി' എന്നാണ് വിളിച്ചത്.. ഭീഷ്മ പിതാമഹൻ നേർക്കുനിന്നു യുദ്ധം ചെയ്യാനുള്ള യോഗ്യത ഉള്ളവനായിപ്പോലും ശിഖണ്ടിയെ കണ്ടില്ല...

        ഒരു സ്വോഭാവീക സംശയം ഉയർത്താൻ വേണ്ടിയാണ് ഇത്രയും പറഞ്ഞത്... പുരുഷനോടൊപ്പം സിംഹം (മൃഗം) ചേർന്നപ്പോൾ വീര്യത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകം..!! പുരുഷനോടൊപ്പം സ്ത്രീ (സ്ത്രയിണ്ത) ചേർന്നപ്പോൾ അവമതിപ്പും അപമാനവും...

       അങ്ങനെ വരുമ്പോൾ നരനുമായി ചേർന്നലിയാൻ മൃഗത്തിലും മ്ലേശ്ചയാണോ നാരി??

[ഒരു അവധി ദിവസ്സത്തിലെ നേരം പോക്ക് മാത്രമാണ് ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നത്..]


[Rajesh Puliyanethu
 Advocate, Haripad]    

Sunday 21 September 2014

എണ്ണമോ വണ്ണമോ വലുത്....!??

  

       കഴിഞ്ഞ ദിവസ്സം ഞാൻ അടുത്തുള്ള ഒരു ബസ്സ്‌ സ്റ്റോപ്പിൽ വെച്ച് എന്റെ ഒരു സുഹൃത്തിനെ കാണാനിടയായി... അയാൾ ഭാര്യയോടൊപ്പം തന്റെ മകൻ സ്കൂളിൽ നിന്നും വരുന്നത് കാത്തു നിൽക്കുകയാണ്...  വർത്തമാനം പറഞ്ഞു നിൽക്കുന്നതിനിടയിൽ സ്കൂൾ ബസ്സ്‌ എത്തി... വളരെ ആഹ്ലാദവാനായി ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ആ കുട്ടി ബസ്സിൽ നിന്നും ഇറങ്ങി വന്നു...  സന്തോഷത്തിലാണല്ലോ, കുട്ടിയുടെ അമ്മ പറഞ്ഞു... അതിനു മറുപടി എന്നപോലെ കുട്ടി പറഞ്ഞു... ' എക്സാമിന്റെ മാർക്ക് കിട്ടി... 'എത്രയുണ്ട്'?? എനിക്ക് ഹണ്ട്രഡു് ഔട്ട്‌ ഓഫ് ഹണ്ട്രഡാ...  കേട്ടപ്പോൾത്തന്നെ അമ്മ കുട്ടിയെ ചേർത്തു നിർത്തി... ആ മാതാപിതാക്കളുടെ മുഖത്തു നിന്നും അഭിമാനവും സന്തോഷവും തോട്ടെടുക്കാമായിരുന്നു... അഭിമാനം സ്പുരിക്കുന്ന കണ്ണുകളോടെ അവരിരുവരും എന്നെ നോക്കി... 

       തൊട്ടടുത്ത നിമിഷത്തിൽത്തന്നെ "തന്റെ വീട്ടിൽ കറണ്ട് പോയാൽ അയലത്തും പോയോ" എന്നുനോക്കുന്ന മലയാളിയുടെ വികാരം ഉയർത്തുന്ന ചോദ്യം അമ്മയിൽ നിന്നും വന്നു... " ആർക്കൊക്കെ ഉണ്ട് മോനെ ഹണ്ട്രഡു് ഔട്ട്‌ ഓഫ് ഹണ്ട്രഡു്"?? 

       കുട്ടി പറഞ്ഞു:: 'ഇപ്രാവശ്യം എല്ലാവർക്കും ഹണ്ട്രഡു് ഔട്ട്‌ ഓഫ് ഹണ്ട്രഡാ അമ്മേ' ......

       ഉദിച്ചു സൂര്യൻ പെട്ടന്ന് അസ്തമിച്ചത്‌ പോലെയായി ആ മാതാപിതാക്കളുടെ മുഖം... അവരുടെ മുഖത്ത് ഏതോതരം ജ്യാള്യത പരക്കുന്നത് കാണാമായിരുന്നു... എൻറെ മുന്നിൽ ഒരു കേമത്തം പോലെ അവതരിപ്പിക്കപ്പെടുകയും ചെയ്തു, എന്നാൽ ആകെ അപമാനമാകുകയും ചെയ്തു, എന്നമട്ട്.....

       അപമാനം മറയ്ക്കാൻ നടത്തുന്ന ചില അങ്ങവിക്ഷേപവും, വാചകവും പോലെ കുട്ടിയോടായി അമ്മ പറഞ്ഞു.... 

       "ക്ഹ, എല്ലാവർക്കും കിട്ടിയതിന്റെ കൂടെ കിട്ടിയതാണോ ഇത്ര കേമത്തിൽ പറയാനുള്ളത്"......?? 

       തന്റെ കുട്ടിക്കും നൂറിൽ നൂറു മാർക്ക് കിട്ടിയതിന്റെ ലെവലേശം സന്തോഷം പോലും ആ മാതാപിതാക്കളുടെ മുഖത്തുണ്ടായിരുന്നില്ല... കാരണമറിയാത്ത ഒരു അപമാനഭാരം അവർ പേറുന്നുമുണ്ടായിരുന്നു... 

       എന്റെ ചോദ്യമിതാണ്.... 'നൂറിൽ നൂറു മാർക്ക്' എന്ന സമ്പൂർണ്ണ വിജയത്തിന്റെ മാറ്റ്, അതേ സമ്പൂർണ്ണ വിജയം പങ്കിടാൻ മറ്റുള്ളവരും ഉണ്ടെങ്കിൽ കുറയുമോ??  'നൂറിൽ നൂറു മാർക്ക്' എന്നതിനപ്പുറം കുട്ടിക്ക് സാദ്ധ്യവുമല്ല.... ആ മാതാപിതാക്കൾ പ്രതീക്ഷിക്കുന്നതെന്താണ്?? 

       വിജയത്തിന്റെ ഉന്നതിയല്ല മറിച്ച് ആ വിജയം മറ്റുള്ളവരും കൂടി പങ്കിട്ടത്തിലെ 'അസൂയ' എന്ന വികാരമാണ് അവരെ ഭരിക്കുന്നത്‌... എന്നാൽ ഒരു നിമിഷം ചിന്തിച്ചാൽ ഇല്ലാതാകാവുന്ന കാരണമേ എവിടെ ഉള്ളൂ താനും!!!

       ഇത്തരം ചിന്താഗതികളും സംഭവങ്ങളും നമ്മൾ ദിനവും കാണുന്നുണ്ട്; ചിലവ മാത്രമേ ശ്രദ്ദിക്കുന്നുള്ളൂ എന്ന് മാത്രം,,,,!!!


[Rajesh Puliyanethu
 Advocate, Haripad]