Monday 31 March 2014

വോട്ട് പ്രഹരശേഷിയുള്ള ആയുധമാണ്, ബുദ്ധിപൂർവ്വം മനസ്സാക്ഷിക്കനുസൃതമായി വിനിയോഗിക്കുക....

     
     വീണ്ടും ഒരു തെരഞ്ഞെടുപ്പു കാലം കൂടി, ജനസേവന പ്രവര്‍ത്തനങ്ങളുടെ അംഗീകാരം തേടിയും, ജനങ്ങള്‍ക്ക്‌ വേണ്ടി സര്‍ക്കാരിനോട് ശബ്ദ മുയര്‍ത്തിയവരും ജനങ്ങളുടെ മുന്‍പില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ വീരസ്യം മുഴക്കി വോട്ടഭ്യര്‍ഥി ക്കുന്നു. കോടിക്കണക്കിനു രൂപ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് വേണ്ടി ചെലവഴിച്ചു കൊണ്ട് തങ്ങളുടെ സ്ഥാനാര്‍ഥികളുടെ മേന്മ ജനഹൃദയങ്ങളിലക്ക് എത്തിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ മത്സരിക്കുന്നു, തങ്ങള്‍ ഭരണത്തില്‍ വന്നാല്‍ ഇവിടെ ഉണ്ടാകാന്‍ പോകുന്ന സുഖസമൃധികളെ വിവരിച്ചുകൊണ്ട്     അവര്‍ മുന്നേറുന്നു....................
    
       അതൊക്കെ അവരുടെ കാര്യം, 'നായക്കോലം കെട്ടിയാല്‍ കുരയ്ക്കണം' എന്ന പോലെ തെരഞ്ഞെടുപ്പില്‍ നിന്നാല്‍ പ്രചരണം നടത്തണം. പക്ഷെ വോട്ടര്‍മാരുടെ ഭാഗം ആലോചിച്ചു നോക്കു?? തെരഞ്ഞെടുപ്പിന് എന്തു കൊണ്ട്  ഇത്രയും ഉയര്‍ന്നനിലയിലുള്ള  പ്രചാരണ മാര്‍ഗങ്ങള്‍ ആവശ്യമായി വരുന്നു?? വളരെ ശക്തമായ രീതിയിലുള്ള പ്രചാരണ രീതികള്‍ അവലംബിക്കുന്ന്തുവഴി തെരഞ്ഞെടുപ്പില്‍ അനുകൂലഫലം പാര്‍ട്ടികള്‍ തീര്‍ച്ചയായും പ്രതീക്ഷികുന്നുണ്ടാകും. ആപ്രതീക്ഷ അവരുടെ മുന്‍കാല അനുഭവങ്ങളില്‍ നിന്നും ഉണ്ടായതുമാക്കും. അപ്പോള്‍ നാം ചിന്തിക്കേണ്ടത്, രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്‍കാല പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഉറപ്പിച്ചു വെച്ച ഒരു രാഷ്ട്രീയപരമായ വ്യക്തത നമ്മള്‍ വോട്ടര്മാര്‍ക്കില്ലേ എന്നാണ്. ഒരു തെരഞ്ഞെടുപ്പു കോലാഹലത്തിന്റെ ഉയിര്‍പ്പുകളുടെ അടിസ്ഥാനത്തില്‍ രൂപം കൊള്ളുന്ന നൈമിഷിക വികാരത്തിന്റെ അടിസ്ഥാനത്തിലാണോ നമ്മള്‍ വോട്ടു ചെയ്യുന്നത്. അപ്രകാരമാണെങ്കില്‍ നമ്മുടെ കയ്യിലെ വിലയേറിയ ആ ആയുധം നാം പാഴക്കുകയല്ലേ ചെയ്യുന്നത്??  
   
       തെരഞ്ഞെടുപ്പു വേളകളില്‍ പ്രമുഘരാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളുടെ മനസ്സിലേക്ക് അലിയിച്ചു ചേര്‍ത്ത ഒന്നുണ്ട്!! അത് നിങ്ങള്‍ നിങ്ങളുടെ വോട്ടു പാഴാക്കരുത് എന്നാ ഉപദേശമാണ്. തങ്ങളാണ് ജയിക്കാന്‍ പോകുന്ന പാര്‍ട്ടി, അതിനാല്‍ തങ്ങള്‍ക്കു വോട്ടു ചെയ്യുക. അത് വഴി നിങ്ങളുടെ വോട്ടിനു വിലയുണ്ടാകുന്നു. കേള്‍ക്കുമ്പോള്‍ ശരിയാണെന്ന്  തോന്നിയാലും ആ ചിന്താരീതിക്ക് അനുസൃതമായി പ്രവര്ത്തിക്കുംപോളല്ലേ നമ്മുടെ വോട്ടു യഥാര്‍ത്തത്തില്‍ പാഴാകുന്നത്‌?? നമ്മുടെ രാഷ്ട്രീയമായ കാഴ്ചപ്പാടിന് അനുസൃതമല്ലാതെ, പാര്‍ട്ടിയുടെയോ സ്ഥനാര്തിയുടെയോ മുന്‍ നിലപാടുകള്‍ക്ക് നമ്മുടെ അഗീകാരമോ, എതിര്‍പ്പോ വോട്ടായി രേഖപ്പെടുത്താതെ പകരം വോട്ടു പാഴാകരുത് എന്നകരുതലില്‍ ജയിക്കാന്‍ പോകുന്നയാല്‍ എന്ന പരിഗണനയില്‍ ഒരാള്‍ക്ക് വോട്ടു ചെയ്യുമ്പോള്‍ ജനാധിപത്യത്തിന്റെ അടിത്തറയായ വോട്ടവകാശം നിശിതമായി അട്ടിമറിക്കപ്പെടുകയല്ലേ ചെയ്യുന്നത്?? പാര്‍ട്ടിയുടെയോ സ്ഥനാര്തിയുടെയോ മുന്‍ പ്രവര്‍ത്തനത്തിനോ, നിലപാടിനോ വിരുദ്ധമായി പുതിയ ഒന്ന് ഇവിടെ ജനിച്ചു വരേണ്ട ആവശ്യഗത ഉണ്ടെങ്കില്‍, അതിന്റെ കടക്കല്‍ വെയ്ക്കുന്ന കത്തിയാണ് ഈ വോട്ടു പാഴക്കാതിരിക്കല്‍ തിയറി. തന്റെ  പ്രതിഷേധം വോട്ടില്‍ കൂടി പ്രകടിപ്പിക്കാനുള്ള ഒരാളുടെ അവകാശം നിരാശാജനകമായ രീതിയില്‍ നശിപ്പിക്കുകയല്ലേ  ചെയ്യുന്നത്?? ഇവിടുത്തെ മുന്‍നിര രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തനത്തില്‍ ഇവിടുത്തെ പൌരനു അതൃപ്തി ഉണ്ടെങ്കില്‍ പുതിയതായി ഉയര്‍ന്നു വരുന്ന രാഷ്ട്രീയ കക്ഷിക്ക് ഉണ്ടാകുന്ന ജനപിന്തുണ വഴിയെ അത് പ്രകടമാകുകയുള്ള്. നിലവിലുള്ള പ്രസ്ഥാനങ്ങള്‍ ജനഹിതത്തിനനുസരിച്ചു പ്രവര്‍ത്തിക്കാനും, എന്തു തോന്നിവാസവും ചെയ്താലും ഇവിടെ പിടിച്ചു നില്‍ക്കാം എന്ന തോന്നലിനു അറുതി വരുത്തുവാനും, 'വോട്ടുപാഴാക്കാതിരിക്കല്‍ തിയറി' മാറ്റി വെച്ച് തങ്ങളുടെ താല്പര്യത്തിനും, ചിന്താഗതിക്കും അനുസൃതമായി വോട്ടു ചെയ്യണം. ഒരു സ്ഥാനാര്‍ഥിയുടെ ഭൂരി പക്ഷത്തിനു മുകളില്‍ കുന്നുകൂട്ടാന്‍ വേണ്ടി ലഭിച്ച പാഴ്വസ്തു വല്ല വോട്ട് . ശരിയായ ചിന്തയില്‍ പ്രയോഗിച്ചാല്‍ തോറ്റു പോകുന്ന ഒരു സ്ഥാനാര്തിക്ക് ചെയ്യുന്ന വോട്ടിനു ജയിക്കുന്ന ഒരാള്‍ക്ക് ചെയ്യുന്ന വോട്ടിനേക്കാള്‍ വിലയുണ്ടാകും.

     കേരള ജനതയുടെ കാര്യംതന്നെയെടുക്കൂ, ഇടതുപക്ഷ വലതുപക്ഷരാഷ്ട്രീയത്തെ പിന്തുണച്ചു മടുത്ത ഇതുപോലൊരു ജനത ഭാരതത്തിലില്ല.. പ്രബുദ്ധരാണെന്ന് വീമ്പു പറയും!! വോട്ടു പെട്ടിയുടെ അടുത്തു ചെല്ലുമ്പോൾ ജയിക്കാൻ സാദ്ധ്യതയുള്ളതെന്നു തെരഞ്ഞെടുപ്പിന് മുൻപ് പ്രചരിപ്പിക്കപ്പെട്ട ഒരുവന് തന്റെ വോട്ട് കുത്തിയിട്ട് അതിനെ പാഴാക്കി മടങ്ങും.. പക്ഷെ മനസ്സുകൊണ്ട് നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തോടു വിമുഘതയും പുലർത്തും..! ഇതാണോ രാഷ്ട്രീയ പ്രബുദ്ധത?? തന്റെ മനസ്സിന്റെ ചിന്തക്കനുസ്സരിച്ചു വോട്ടു ചെയ്യുംപോളല്ലേ 'വോട്ട്' വിനിയോഗിക്കപ്പെടുന്നത്?? മറിച്ച് വിജയിക്കാൻ സാദ്ധ്യത ഉണ്ടെന്നു മുൻപേ പ്രചരിപ്പിക്കപ്പെട്ടവന്റെ ഭൂരിപക്ഷത്തിലേക്ക് പാഴായി അത് ചേർത്തപ്പോളാണോ?? ചിന്തിക്കുക.. വോട്ട് ബുദ്ധിപൂർവ്വം വിനിയോഗിക്കുക... വിഡ്ഢികളാകാതിരിക്കുക!!

     നിലവിലെ പൊതുജന രാഷ്ട്രീയ കാഴ്ചപ്പാടിൽ നരേന്ദ്രമോഡി നയിക്കുന്ന BJP കേരളത്തിലെ 50 ൽ പ്പരം ശതമാനം വോട്ടുകൾ നേടും!! പൊതുജനം തന്റെ താല്പ്പര്യത്തിനനുസ്സരിച്ചുവോട്ടു ചെയ്‌താൽ!! പക്ഷെ പ്രചാരണ വിദ്യയിൽ അകപ്പെട്ട് തന്റെ വോട്ട് പാഴാക്കരുതെന്ന മുൻ ധാരണയിൽ ഏതെങ്കിലും ഒരു പാര്ട്ടിക്കു വോട്ടു ചെയ്തു മടങ്ങുന്ന അരാഷ്ട്രീയ സമീപനത്തിൽ നിന്നും പൊതുജനം പിന്തിരിയണം.... രാജ്യത്തിന്റെ പൊതു നന്മയെ ലക്ഷ്യമിട്ട് ശ്രീ നരേന്ത്ര മോഡിയുടെ കരങ്ങൾക്ക് ശക്ത്തി പകരുന്ന രീതിയിൽ, രാജ്യത്തിന്റെ നന്മക്കായി BJP ക്ക് വോട്ടു ചെയ്യുക.. 

പൊൻസൂര്യൻ ഉദിക്കും, താമര വിരിയുകതന്നെ ചെയ്യും, മാറ്റത്തിന്നായി ബുദ്ധിപൂർവ്വം ഒരു വോട്ട് BJP ക്ക് ..........   

വോട്ടു പ്രഹര ശേഷിയുള്ള ആയുധമാണ്!! അത് ചിന്തിച്ചു പ്രയോഗിക്കുക.............


[Rajesh Puliyanethu,
 Advocate, Haripad]                  

Sunday 30 March 2014

ശ്രീ നരേന്ദ്ര മോഡി ഭാരത പ്രധാനമന്ത്രി ആകണമെന്ന് എന്തുകൊണ്ട് ഒരു സാധാരണ ഭാരതപുത്രൻ ആശിക്കുന്നു ?? ഒരു അവലോകനം...


       ഭാരതത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി ശ്രീ നരേന്ദ്രമോഡിയെ ഭാരതീയ ജനതാ പാർട്ടി ഉയർത്തിക്കാട്ടുന്നു... ഭാരത്തിന്റെ പ്രധാനമന്ത്രി കസ്സെരയിൽ  ശ്രീ നരേന്ദ്രമോഡിയെ കാണാൻ ആഗ്രഹിക്കുന്ന BJP ഇതര വോട്ടർമാരും ഉണ്ടെന്നത് മറ്റു മുന്നണികൾ അന്ഗീകരിക്കാത്ത സത്യം.. എന്തുകൊണ്ട് BJP  ശ്രീ നരേന്ദ്രമോഡിയെ ആ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ തയ്യാറാകുന്നു എന്നും, എന്തുകൊണ്ട് ഇവിടുത്തെ ജനത അതാഗ്രഹിക്കുന്നു എന്നും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്..  ശ്രീ നരേന്ദ്രമോഡിയെ ഭാരതത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്ന പലകോടി വോട്ടർമാരിൽ ഒരുവന്മാത്രമാണ് ഞാനെങ്കിലും എന്തുകൊണ്ട് അപ്രകാരം ആഗ്രഹിക്കുന്നു എന്നത് വ്യക്തമായി നിരത്താൻ കഴിയും... പക്ഷെ ഒരു സാധാരണക്കാരന്റെ ചിന്താഗതിയിൽ മാത്രം!!

       ഭാരതീയർ എന്നും കരുത്തുറ്റനേതൃത്വങ്ങളെ ആഗ്രഹിക്കുന്നു... സ്വാതന്ത്ര്യ സമരകാലത്തിന്റെയും അതിനു പിൻപോട്ടുള്ള ഭാരത ചരിത്രത്തിൽ നിന്നും ഉൾക്കൊണ്ട ആവേശം സിരകളിൽ നിലനിൽക്കുന്നവന്റെയും ആഗ്രഹമാണത്!! ഭാരതത്തിന്റെ ഇതിഹാസ്സങ്ങൾക്കും, പുരാണ ചരിത്രത്തിനും അങ്ങനെയൊരു ആഗ്രഹം ജനിപ്പിക്കാൻ കാരണമായിട്ടുണ്ട്... സ്വാതന്ത്ര്യാനന്തരഭാരതത്തിന്‌ അത്തരം കരുത്തുറ്റ നേതൃത്വങ്ങളെ നിരന്തരമായി ലഭിച്ചിട്ടുണ്ടോ എന്നത് സംശയകരവുമാണ്!! കോണ്ഗ്രസ്സിന്റെ ഭരണത്തിൽ രാജ്യത്തിന് ഒരു വീര ഭാരത പുത്രൻ ആഗ്രഹിക്കുന്ന കരുത്തുറ്റ ഒരു നേതാവിനെയും ലഭിച്ചിട്ടില്ല എന്ന സത്യം ആർക്കും അങ്ങീകരിക്കാതെ തരമില്ല!! ഭാരതത്തിന്റെ വിഭജനത്തിനു മൂകസാക്ഷിയായി നിൽക്കാൻ മാത്രം കഴിഞ്ഞ, 1962 ൽ നടന്ന ചൈനാ യുദ്ധത്തിൽ വേണ്ടവിധമായ നേതൃപാടവം പുലർത്താൻ കഴിയാതെ ഭാരതത്തെ പരാജയത്തിലേക്ക് തള്ളിവിട്ട ഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായ ശ്രീ ജവർലാൽ നെഹ്രുവിന്റെ കാലം തോട്ടിങ്ങോട്ടു നോക്കിയാൽ കോണ്ഗ്രസ്സ് രാജ്യത്തിന്‌ സംഭാവന ചെയ്തത് അഴകൊഴമ്പന്മാരായ നേതാക്കളെയാണ്... അതിന്റെ അവസ്സാന കണ്ണിയായി 'യുവാവേശം' എന്ന് കൊണ്ഗ്രെസ്സ്കാർ മാത്രം വാഴ്ത്തുന്ന ശ്രീ രാഹുൽ ഗാന്ധിയും... സ്വാതന്ത്ര്യാനന്തര കാലം മുതൽ എന്ന് പറഞ്ഞു തുടങ്ങിയെങ്കിലും വർത്തമാനകാലത്തിനാണ് ഒരു തെരഞ്ഞെടുപ്പു കാലത്ത് ഏറെ പ്രാധാന്യമുള്ളത്... അങ്ങനെ എങ്കിൽ വർത്തമാന കാലത്തിലെ ഭാരത പ്രധാനമന്ത്രിയെക്കുറിച്ച് എന്തെങ്കിലും പറയേണ്ടതാണല്ലോ?

       ഭാരതത്തിലെ നിലവിലെ പ്രധാനമന്ത്രിയെക്കുറിച്ച് പറയുന്നതിലും നല്ലത് അദ്ദേഹത്തിനെക്കുറിച്ച് എന്ന ശീർഷകം നൽകി അൽപ്പനേരം മൌനമായി ഇരിക്കുന്നതാണ്...!  കാരണം ശ്രീ മൻമോഹൻ സിംഗ് പ്രശസ്തനായിരിക്കുന്നത് ദീർഘനേരം മൗനം പാലിക്കാൻ കഴിയുന്നവൻ എന്ന പേരിലാണ്... കൊണ്ഗ്രസ്സിലെ നേതാക്കൾ തന്നെ തങ്ങളുടെ കഴിവുകെട്ട പ്രധാനമന്ത്രിയെക്കുറിച്ച് സഹികെട്ട് പ്രതികരിച്ചു തുടങ്ങി... പ്രധാനമന്ത്രി വായ തുറക്കുന്ന ദിവസ്സം ഭാരതമാകമാനം അവധി നൽകി ആഘോഷിക്കേണ്ട ഒന്നായിമാറി... പിന്നെ ഭാരതത്തിന്റെ ആത്മാവിൽ തൊട്ട കണ്ടുപിടുത്തങ്ങൾ നടത്തി പ്രഖ്യാപിക്കുന്നതിനായി അദ്ദേഹം വായ തുറക്കുന്നതാണ്... ' ഭാരതത്തിൽ പണം കായ്ക്കുന്ന മരങ്ങളില്ല' എന്ന കണ്ടുപിടുത്തം നടത്തി പ്രഖ്യാപനവുമുണ്ടായത് അടുത്തകാലത്താണ്... എന്തായാലും ഭാരത ജനത അദ്ദേഹത്തിൻറെ മറക്കാനാകാത്ത ശബ്ദം അതുവഴി കേട്ടു!!

       കൊണ്ഗ്രസിന്റെ നേതൃ പക്ഷത്തെ ദുർബ്ബലരെക്കുറിച്ചു സംസ്സാരിക്കുമ്പൊൽ കോണ്ഗ്രസ്സ്കാരന് ഒരു കച്ചിത്തുരുമ്പുപോലെ പിടിച്ചു നിൽക്കാൻ കഴിയുന്ന വ്യക്ത്തിത്വമാണ് ശ്രീമതി ഇന്ദിരാ ഗാന്ധി... അവർ ധീരയായ വനിതയായിരുന്നു എന്ന് പല രാഷ്ട്രീയ നിരൂപകരും വാഴ്ത്തി ഞാൻ കേട്ടിട്ടുണ്ട്.. ഭാരതത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലും, സുവർണ്ണ ക്ഷേത്രത്തിലെ ബ്ലൂസ്റ്റാർ ഓപ്പറെഷനും അപ്പുറം അവർ കാട്ടിയ ശക്ത്തമായ നടപടി ചില സ്ഥാപനങ്ങളുടെ ദേശസാൽക്കരണമായിരുന്നു.. അതിൽ അടിയന്തരാവസ്ഥയുടെ പ്രഖ്യാപനം ഭാരതത്തിന്റെ ചരിത്രത്തിലെ എന്നത്തെയും കറുത്ത അദ്ധ്യായമായിരുന്നെങ്കിൽ സുവർണ്ണക്ഷേത്രത്തെ ആക്രമിച്ചത് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിലെ ഗതികേടായിരുന്നു... നവരത്ന സ്ഥാപനങ്ങളുടെയും, ബാങ്കുകളുടെയും ദേശസാൽക്കരണം ധീരമായ നടപടിയായിരുന്നെങ്കിൽ  ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ പിന്മുറക്കാർ ഇവിടുത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുമുടിച്ചില്ല ?? ഭാരതത്തിൽ എന്നെന്നും നിലനിൽക്കുന്ന എന്തു നേട്ടമാണ്  ശ്രീമതി ഇന്ദിരാ ഗാന്ധി നല്കിയത്? പിന്നീട് എടുത്തു പറയാൻ കഴിയുന്നത്‌ അവർ നേതൃത്വം നല്കി നടത്തിയ അണു പരീക്ഷണമായിരുന്നു.. പക്ഷെ ആ പരീക്ഷണത്തിന് ഭാരതത്തെ ഒരു അണുശക്ത്തിയായി പ്രഖ്യാപിക്കാൻ തക്ക ശേഷിയുണ്ടായിരുന്നില്ല... ആ ശക്തി നാം നേടിയത് ശ്രീ അടൽ ബിഹാരി വാച് പെയ് യുടെ കാലത്തിലാണെന്നത് കാലത്തിന്റെ സാക്ഷ്യം...

       കോണ്ഗ്രസ്സിന്റെ ശുഷ്ക്ക നേതൃത്വങ്ങളുടെ പഴംകഥ പോകട്ടെ, വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് അധികാരത്തിൽ വന്നാൽ പ്രധാനമന്ത്രി ആരായിരിക്കും?? രാഹുൽ ഗാന്ധി !! രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക്‌ അപ്പുറം നിന്നുകൊണ്ട് പറയട്ടെ; എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്ത കാര്യമാണ് എന്ത് യോഗ്യത കണ്ടാണ്‌ രാഹുൽ ഗാന്ധിയെ ഭാരതത്തിന്റെ പ്രധാനമന്ത്രി പദത്തിൽ അവരോധിക്കാൻ കൊണ്ഗ്രെസ്സ് തയ്യാറെടുക്കുന്നത് എന്ന്?? രാജീവ് ഗാന്ധിയുടെ പുത്രൻ അല്ലാതെ ഒരു സാധാരണ കൊണ്ഗ്രെസ്സ് പ്രവർത്തകൻ ആയിരുന്നെങ്കിൽ യൂത്ത് കൊണ്ഗ്രെസ്സിന്റെ മണ്ഡലം പ്രസിഡെന്റെങ്കില്ലും ആകത്തക്ക പൊട്ടൻഷ്യൽ അദ്ദേഹത്തിനുണ്ടോ?? മറ്റു രാഷ്ട്രീയ പാർട്ടികളെ വിക്രീയകളും കൊമാളിത്തരങ്ങളും കാട്ടി ചിരിപ്പിക്കാൻ ഒരു നേതാവ്.. [[രാഹുകാലം കഴിയുമ്പോൾ രാജ്യം ആർക്കൊപ്പം?? യുവരാജന്റെ നമ്പരുകൾ നാട്ടിൽ ചിരിക്കാലം!! ]] നൂറ്റി മുപ്പതുകൊടി ജനങ്ങളെയും, സാംസ്ക്കാരിക പൈതൃകങ്ങളെയും, വൈവിധ്യങ്ങളെയും, പൗരാണികതയെയും, വികസ്സനത്തെയും, ബാഹ്യ ഭീഷണികളെയും, നയ രൂപീകരണങ്ങളേയും അങ്ങനെ വലിയ ധിഷണാ പാടവങ്ങൾ പ്രദർഷിപ്പിക്കേണ്ട ഒരു പദവിയിൽ ഒരു ശുഷ്ക്കൻ!! സോഷ്യൽ മീഡിയയിലെ അദ്ദേഹത്തെക്കുറിച്ചുള്ള വിശേഷണം എടുത്തു പറഞ്ഞാൽ 'പപ്പു'!! വി സ്സ് അച്ചുതാനന്ദന്റെ ഭാഷയിൽ 'അമുൽ ബേബി'.. അദ്ദേഹത്തെ ഭാരതത്തിന്റെ പ്രധാനമന്ത്രി കസ്സേരയിൽ ഒരു ബാദ്ധ്യതയും, ഭാരതത്തിന്‌ കൊണ്ഗ്രെസ്സ് സമ്മാനിക്കുന്ന ദയനീയമായ അവസ്ഥയുമായെ പൊതുജനത്തിന് കാണാൻ കഴിയൂ... ഭാരതത്തെ തിരിച്ചറിയുന്ന ഏതൊരു കൊണ്ഗ്രെസ്സ്കാരനും അത് സമ്മതിക്കും, പക്ഷെ രഹസ്യമായി ചോദിക്കണമെന്ന് മാത്രം !!

       നേതൃത്വ രംഗത്തെ ശുഷ്ക്കതയുടെ മറ്റൊരു മുഖമാണ് കൊണ്ഗ്രസ്സിൽ കാണുന്ന കുടുംബ വാഴ്ച... ജവഹർലാൽ നെഹ്‌റു ഭാരതത്തിലെ ആദ്യത്തെ പ്രധാനമന്ത്രിയായി... അതിന്റെ പിന്തുടർച്ചാ ക്രമമെന്നപൊലെയല്ലേ കൊണ്ഗ്രസുകാർ ആ കുടുംബത്തിൽത്തന്നെയുള്ളവരെ നേതൃത്വം ഏൽപ്പിച്ച് മാറിനിൽക്കുന്നത്?? ഏറ്റവും ഒടുവിൽ ഒരു വിദേശവനിതയെപ്പോലും രാജ്യത്തിന്റെ സാരഥ്യം ഏൽപ്പിച്ചു മാറിനിൽക്കാൻ ഒരു കൊണ്ഗ്രസ്സു കാരന്റെയും 'നാണം' പോലും തടസ്സമായില്ല എന്നതാണ് അത്ഭുതം... നൂറു വർഷത്തിലേറെ വിദേശ അടിമത്വത്തിൻ കീഴിൽ ജീവിച്ച ഒരു ജനത ഇനിയോരുകാലം ഒരു വിദേശിക്കുനെരെ ഭാരത ഭരണം വെച്ചുനീട്ടുന്ന ഉളുപ്പില്ലാത്ത അവസ്ഥ ഉണ്ടാകുമെന്ന് ഭരണഘടനാ ശിൽപ്പികൾ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല.. അല്ലെങ്കിൽ നിയമം മൂലംതന്നെ ആ ദുരവസ്ഥ തടയപ്പെട്ടെനേം.. സോണിയാ ഗാന്ധിക്ക് ഇറ്റലിയെക്കാൾ പ്രിയം ഭാരതത്തോടാണെന്നാണ് കൊണ്ഗ്രെസ്സ് ഭാഷ്യം... ദേശസ്നേഹത്തിന്റെ പുതിയ കൊണ്ഗ്രെസ്സ് നിർവ്വചനങ്ങൾ കൊണ്ഗ്രെസ്സുകാരനല്ലാതെ ആർക്കും ദഹിക്കില്ല... സ്വന്തം നാടെന്ന വികാരം ജന്മനാടിനോടെ ആർക്കും ഉണ്ടാകൂ... അത് മാറ്റിവെച്ചു ഭാരതത്തെ പരിപോഷിപ്പിക്കാൻ ഇറ്റലിയിൽ നിന്നും ഒരുവളെകേട്ടിയിറക്കേണ്ട ഗതികേടിലാണ് കൊണ്ഗ്രെസ്സ്..  പിന്നെ നാണവും മാനവും കെട്ട് അവരെ പ്രകീർത്തിച്ചു പാദസേവ നടത്തുന്നു... ഒരു ദേശീയ പ്പാർട്ടിയുടെ ഉളുപ്പില്ലാത്ത അവസ്ഥ, അത്രമാത്രം.. 

       ഇത്തരം ശുഷ്ക്ക നേതൃത്വങ്ങളിൽ നിന്നുള്ള ഭാരതത്തിന്റെ മോചനമാണ് ശ്രീ നരേന്ദ്ര മോഡിയിൽ നിന്നും ഏതൊരു ഭാരതീയനും പ്രതീക്ഷികുന്നത്.. രാജ്യത്തിനുവേണ്ടി ശക്തമായ നിലപാടുകൾ സ്വീകരിക്കാൻ കഴിയുന്ന കരുത്തനായ ഭരണാധികാരി.. ശത്രുക്കൾ പോലും 'പപ്പു' എന്ന് ശ്രീ നരേന്ദ്ര മോഡിയെ വിളിച്ചാക്ഷേപിക്കില്ല.. ഭാരതത്തിൽ ഇത്രയധികം വേട്ടയാടപ്പെടുകയും, അവയെയെലാം സുധീരം അതിജീവിക്കുകയും ചെയ്ത മറ്റൊരു നേതാവ് സമീപകാല ചരിത്രത്തിലില്ല... ഭരണ നൈപുണ്യം കൊണ്ടും രാഷ്ട്രീയ നേതൃപാടവം കൊണ്ടും പ്രതിപക്ഷം പോലും കരുത്തനായ ഭരണാധികാരി എന്ന് ശ്രീ നരേന്ദ്ര മോഡിയെ വിശേഷിപ്പിക്കുന്നു...

       UPA ഭരണകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളാണ് അടുത്ത ഭരണം ശ്രീ നരേന്ദ്ര മോഡിയുടെതെന്നു ജനങ്ങളെക്കൊണ്ട് പറയിപ്പിച്ചത്.. അഴിമതി കഥകളിൽ രാജ്യത്തിന്‌ പുതുമയില്ലാതായി ! "കൊണ്ഗ്രെസ്സ് കാരനെന്നാൽ അഴിമതിയൊക്കെ ഉണ്ടാകും" എന്നത് പൊതു ജനസംസ്സാരമാണ്.. കുറേയൊക്കെ അഴിമതി നടത്താനുള്ള സ്വാതന്ത്ര്യമൊക്കെ അവന് പൊതുജനം അനുവദിച്ചു കൊടുത്തിട്ടുണ്ട്... കാരണം അതില്ലാതെ കൊണ്ഗ്രെസ്സ് ഇല്ല എന്നതുകൊണ്ടുതന്നെ... പക്ഷെ കോമണ്‍വെൽത്ത് അഴിമതി, 2 G സ്പെക്ട്രം അഴിമതി, ആദർശ് ഫ്ലാറ്റ് അഴിമതി, ഹെലികൊപ്ട്ടർ അഴിമതി, കൽക്കരിപ്പാടം അഴിമതി, വിമാനത്താവളം അഴിമതി, കൊർപ്പറേറ്റുകൾക്ക് വഴിവിട്ടു നൽകിയ പൊതു ഖജനാവിലെ പണത്തിന്റെ കണക്കുകൾ അങ്ങനെ തുടരുന്ന അഞ്ചു ലക്ഷത്തിൽപ്പരം കോടി രൂപയുടെ വലിയ അഴിമതികൾ മാത്രം, അക്ഷരാർഥത്തിൽ ഭാരതീയന്റെ കണ്ണു തള്ളിച്ചു പോയി.. കോണ്ഗ്രസ്സിന്റെ സംസ്ഥാനതല- പ്രാദേശിക അഴിമതികൾ ആകെക്കൂട്ടിയാൽ അതും ഈ തുകയോളം വരും!! നൂറു കോടിയിൽ താഴെയുള്ള അഴിമതിയോട് കൊണ്ഗ്രെസ്സ് കാരന് തന്നെ പുശ്ചമായി... മുൻപ് രാജീവ് ഗാന്ധി നടത്തിയ നൂറു കോടിയുടെ ബൊഫോർസ് തോക്ക് കുംഭകോണം ഓർത്ത്‌ കൊണ്ഗ്രസ്സു കാരനുതന്നെ ചിരിയാണ്..! വലിയ നേതാവാനത്രേ, ഒരായിരം കോടിയുടെ കച്ചവടം നടത്താത്ത നേതാവ്... ആ പഴി എന്തായാലും സോണിയാ ഗാന്ധി കേൾക്കില്ല... ലോകത്തെ ഏതൊരു പണക്കാരനോടും ഒരു 'കൈ' നോക്കാനുള്ള സാമ്പത്തിക ശേഷി അവരുണ്ടാക്കി...  ഹൈക്കമാണ്ടിനെക്കാൾ ഒട്ടും പിന്നിലല്ല ലോക്കൽക്കമാണ്ട്എന്ന നിലയിലാണ് ഉമ്മൻ ചാണ്ടിയുടെ പോക്ക്... എണ്ണമറ്റ് പരന്നും, നെരന്നും അതങ്ങനെ കിടക്കുകയല്ലേ?? പഴയ ഒരു ചൊല്ലുണ്ട്, ' എല്ലാ റോഡുകളും റോമിലേക്ക് ചെന്നെത്തുന്നു എന്ന്', അതുപോലെയാണ്, കേരളത്തിൽ കൊള്ളാവുന്ന ഒരു കുറ്റകൃത്യം നടന്നാൽ അന്യേഷണ ഉദ്യോഗസ്ഥന് ഒരു വണ്ടി വിളിച്ച് നേരെ മുഖ്യ മന്ത്രിയുടെ ഓഫീസ്സിൽ ചെന്നാൽ മതി.. തെളിവുകൾ അവിടെനിന്നും കിട്ടും... .' കുറ്റകൃത്യത്തിന്റെ വഴികളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ്സിലേക്ക്'.. മലയാളം പത്രം വായിക്കുന്നവന് ഒറ്റ നോട്ടത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന രണ്ടു വാക്കുകൾ ഇന്നുണ്ട്... " മുഖ്യമന്ത്രി", "മുഖ്യപ്രതി" എന്നിവയാണവ..!!

       അഴിമതിയിൽ മുങ്ങിക്കുളിച്ച്, രാജ്യത്തിന്റെ പൊതുഖജനാവ്‌ കൊള്ളയടിച്ച് രാജ്യത്തിന്റെ പുരോഗതിയെ പിന്നോട്ട് നയിച്ച്‌ സ്വന്തം പോക്കെറ്റ്‌ വീർപ്പിക്കുന്ന കൊണ്ഗ്രെസ്സ് ഭരണത്തിൽ മടുപ്പും നിരാശയും പ്രകടിപ്പിക്കുന്ന ഒരു ജനതയാണ് ശ്രീ നരേന്ദ്ര മോഡി ഭാരത പ്രധാനമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്നത്... ശത്രുക്കൾ ഒന്നടങ്കം നിന്ന് ആക്രമിച്ചപ്പോലും, കൊണ്ഗ്രെസ്സ് CBI ഉൾപ്പടെയുള്ള മുഴുവൻ ഭരണസംവിധാനങ്ങളെയും ഉപയോഗിച്ച് കിണഞ്ഞു പരിശ്രമിച്ചിട്ടും അഴിമതിയുടെ ഒരു കണം പോലും ശ്രീ നരേന്ദ്ര മോഡിയുടെ കുപ്പായത്തിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞില്ല.. രാജ്യത്തിന്റെ വിഭവങ്ങൾ എങ്ങനെ സ്വന്തം രാജ്യത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കാം എന്ന് ചിന്തിച്ചു പ്രവർത്തിക്കുന്ന വികസ്സനനായകനെ പ്രകീർത്തിച്ചതിന്റെ പേരിൽ സ്വന്തം പ്രസ്ഥാനത്തിൽ നിന്നും നടപടി സ്വീകരിക്കേണ്ടിവന്നവരും വിരളമല്ല...

       രാജ്യത്തിന്റെ അഭിമാനം അടിയറവുവെച്ച ഭരണകാലമായിരുന്നു UPA സർക്കാരിന്റെത്... ചൈന നടത്തിയ അധിനിവേശത്തിനോ, പാകിസ്ഥാൻ നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തിനോ എതിരെ നമ്മുടെ രാജ്യത്തിന്‌ ക്രിയാത്മകമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.. അമേരിക്കയിൽ നയതന്ത്ര ഉദ്യോഗസ്ഥ അപമാനിക്കപ്പെട്ടപ്പോളും, ശ്രീ അബ്ദുൽ കലാം അപമാനിക്കപ്പെട്ടപ്പോഴും, ഭാരതത്തിന്റെ വീര സൈനീകരുടെ തല അറുത്തുകൊണ്ടുപോയി പാകിസ്ഥാൻ ജയ് വിളി നടത്തിയപ്പോഴും ഭാരതത്തിന്റെ തുപ്പൽ വിഴുങ്ങികളായ പ്രാധാനമന്ത്രിയും, പ്രതിരോധമന്ത്രിയും 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ' എന്നമട്ടിൽ ഇരുന്നു... കടൽക്കോലകേസ്സിൽ അന്യെഷണത്തോടു സഹകരിക്കില്ല എന്ന് പറഞ്ഞ ഇറ്റലിയോട് ' ഭാരതത്തിന്റെ മരുമകളുടെ മാതൃരാജ്യമല്ലേ' ?? എന്നുകരുതി കൊണ്ഗ്രസ്സുകാരന് പൊറുക്കാം... പക്ഷെ ഈ രാജ്യത്തു ജനിച്ചു വളർന്ന ഒരു യഥാർഥ ഭാരത പൗരൻ ഇതൊന്നും പൊറുക്കില്ല.. നിശ്ചയം..

       പ്രതിരോധരംഗത്തെ കറുത്ത നാളുകളാണ് നാം UPA ഭരണകാലത്ത് കണ്ടത്... ഭാരതത്തിന്റെ അഭിമാനമായിരുന്ന, സുരക്ഷയുടെ കുന്തമുനയായിരുന്ന അന്തർ വാഹിനികളും, യുദ്ധ വിമാനങ്ങളും ദുരൂഹ സാഹചര്യങ്ങളിൽ തകർന്നു പോകുന്നത് നാം കണ്ടു... ഇതിനെല്ലാം ഒപ്പം വീര സൈനികർ മൃത്യു വരിക്കുന്നതും!! ഭാരതത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ തകർച്ചയിലാണെന്ന സേനാ തലവന്മാരുടെ മുന്നറിയിപ്പുപോലും അവഗണിക്കപ്പെടുന്നു... സൈനികരുടെ പക്കൽ വെടിയുണ്ടകൾ പോലുമില്ലെന്ന വിലാപം കേൾക്കാൻ ഭരണനേതൃത്വത്തിന് സമയമില്ല.. ഭാരതത്തെ മന:പൂർവ്വം ദുർബലപ്പെടുത്തുവാൻ ശ്രമിക്കുന്ന പ്രതീതി... ആദർശ വാദിക്കുള്ള നോബൽ സമ്മാനം വാങ്ങാൻ കൈ കഴുകിയിരിക്കുന്ന ശ്രീമാൻ എ. കെ. ആന്റണിക്ക് ഇതൊന്നും ഒരു വിഷയമല്ല... അഴിമതിയിൽ മൌനമായിരുന്നു അധികാരവും മറ്റു നേട്ടങ്ങളും ലക്ഷ്യമിട്ടിരിക്കുന്ന അദ്ദേഹത്തെപ്പോലെയുള്ള കള്ളക്കുറുക്കന്മ്മാരുടെ പോയ്മുഖവും കഴിവുകേടും ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു... അവർ തെരുവിൽ കല്ലെറിയലുകൾ ഏറ്റുവാങ്ങുന്ന നാളുകൾ വിദൂരതയിലല്ല!!

       ഭാരതത്തിൽ ചൈന നടത്തിയ കടന്നു കയറ്റങ്ങളെ വിമർശിക്കാൻ ഇവിടെ ഒരു രാഷ്ട്രീയക്കാരനെ മുന്നിട്ടു വന്നോള്ളു.. പാകിസ്ഥാന്റെ അതിക്രമങ്ങളെ നേരിടണമെന്ന് പറയാൻ ഒരു ദേശസ്നേഹിയെ ഉണ്ടായിരുന്നുള്ളൂ.. അതാണ് ശ്രീ നരേന്ദ്ര മോഡി... 1992 ൽ ശ്രീനഗറിലെ ലാൽ ചൗക്കിൽ കാശ്മീർ തീവ്രവാദികളെ മുഴുവൻ വെല്ലുവിളിച്ച് ത്രിവർണ്ണ പതാക ഉയർത്തിയ ശ്രീ നരേന്ദ്ര മോഡിയെക്കുറിച്ച് ഈ രാജ്യത്തെ ജനതക്ക് പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല... ധീരതയും, വീര്യവും നിറഞ്ഞ ആ രാജ്യസ്നേഹത്തെക്കുറിച്ചും...

       രാജ്യം ആവശ്യപ്പെടുന്ന വികസ്സനം കൊണ്ടുവരാൻ ശ്രീ നരേന്ദ്ര മോഡിക്ക് മാത്രമേ കഴിയൂ എന്ന്  മത-കുല-സമുദായ-രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും വിശ്വസ്സിക്കുന്നു.. കൊർപ്പറേറ്റുകൾക്ക് തീറെഴുതുന്നതല്ല, മറിച്ചു രാജ്യത്തിന്റെ താൽപ്പര്യത്തിനനുസ്സരിച്ചു അവരെ പ്രയോജനപ്പെടുത്തി പ്രവർത്തിപ്പിക്കുന്നതിലാണ് കഴിവ് എന്ന് അദ്ദേഹം കാട്ടിത്തന്നു.. ഭാരതത്തിന്റെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി ഗുജറാത്ത് ഇന്നു ചർച്ചചെയ്യപ്പെടുന്നത് വികസ്സനത്തിന്റെ പേരിലാണ്.. കാർഷിക, വ്യാവസ്സായിക, തൊഴിൽ മേഘലയിലും അടിസ്ഥാന സൌകര്യങ്ങളിലും, വിദ്യാഭ്യാസ്സത്തിലും, ജനങ്ങളുടെ പ്രതിശീർഷ വരുമാനത്തിലും എല്ലാം ഗുജറാത്ത് നേടിയ മുന്നേറ്റം എല്ലാവരും അംഗീകരിച്ചു കഴിഞ്ഞൂ.. ഗുജറാത്തിലെ വികസ്സനത്തെ ഇകഴ്ത്തിക്കാട്ടാൻ ബോധപൂർവ്വം പലരും നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.. രാജ്യം ആകമാനം പ്രതിസന്ധിയിലേക്ക് പോകുമ്പോൾ ഗുജറാത്ത് ദീർഘ വീക്ഷണമാർന്ന പരിപാടികളോടെ മുന്നോട്ടു പോകുന്നതാണ് കാണുന്നത്... സാധാരണക്കാരുടെ ഇടയിൽ പ്രവർത്തിച്ചും, വളർന്നും വന്ന ശ്രീ നരേന്ദ്ര മോഡി ഭാരതത്തിന്റെ സ്പന്ദനം തിരിച്ചരിയുന്നവനാണെന്നത് നിശ്ചയം... ദന്ദ ഗോപുരങ്ങളിൽ ഇരുന്നു ഭാരതത്തിറെ ഭരണചക്രം കൈയ്യാളാൻ ശ്രമിക്കുന്ന നെഹ്‌റു പരമ്പരാ രാഷ്ട്രീയക്കാർക്ക് അപമാനമാണ് ശ്രീ നരേന്ദ്ര മോഡി...

       ശ്രീ നരേന്ദ്ര മോഡി നേരിടേണ്ടിവന്ന ഏറ്റവും വലിയ വെല്ലുവിളി ഗുജറാത്ത് കലാപത്തോട് ചേർത്തായിരുന്നു.. നരേന്ദ്രമോഡി മുസ്ലീം അന്ധകനാണെന്നുള്ള ഗൂഡ പ്രചാര വേലകൾ പ്രതിപക്ഷ പാർട്ടികൾ സമൃദ്ധമായിത്തന്നെ ചെയ്തു... പക്ഷെ ആ അഗ്നി പരീക്ഷകളെയെല്ലാം അതിജീവിച്ച് രാജ്യത്തിന്റെ മുന്നിലും, നിയമത്തിന്റെ മുന്നിലും കളങ്ക രഹിതനായി നിന്നാണ് അദ്ദേഹം ഭാരതത്തിലെ ജനതയോട് വോട്ടു ചോദിക്കുന്നത്... മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ BJP തിളക്കമാർന്ന വിജയം സ്വന്തമാക്കുന്ന കാഴ്ച നമ്മൾ കണ്ടു.. 'വർഗീയവാദി' എന്ന പേര് അദ്ദേഹത്തിനു ചാർത്തി നൽകാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു എന്നതിന്റെ തെളിവാണത്... ഭാരതമൊട്ടാകെയുള്ള രാജ്യസ്നേഹികളായ മുസ്ലീം സമൂഹം രാജ്യത്തിന്റെ നന്മക്കായി ശ്രീ നരേന്ദ്ര മോഡിയെ പിന്തുണക്കുന്ന സുന്ദരമായ കാഴ്ചയാണ് ഇന്നു കാണാൻ കഴിയുന്നത്‌...

       രാജ്യത്ത് സ്ത്രീ സുരക്ഷ ഇല്ലാതായ ഭരണമാണ് UPA ഭരണ കാലത്ത് നാം കണ്ടത്.. ഡൽഹിയിൽ ഒരു പെണ്‍കുട്ടി അപമാനിതയായി മരിച്ചത് രാജ്യത്തെ അറിയപ്പെടാതെ പോകുന്ന പലതിലെ ഒന്ന് മാത്രം... രാജ്യത്തിന്റെ സുരക്ഷക്ക് യാതൊരു വിലയും കൽപ്പിക്കാത്ത ഭരണമാണ് കഴിഞ്ഞു പോയത്... ബോംബെ ആക്രമണം സർക്കാരിന്റെ അലംഭാവത്തിന്റെ ഒരു ഉദാഹരണമായി ... നമ്മുടെ കേരളം പോലും തീവ്രവാദികളുടെ സുരക്ഷിത കേന്ദ്രങ്ങളായി... രാജ്യത്തിന്റെ ഭാവിയിൽ ആശങ്കാകുലരായ ഏതൊരു വ്യക്ത്തിയും ശ്രീ നരേന്ദ്ര മോഡി അധികാരത്തിലെത്തി ഈ അരാചകത്വത്തിനു അറുതി വരുത്തുമെന്ന് ആശിക്കും..  

       രാജ്യത്തെ വോട്ടുബാങ്കു ലക്ഷ്യമാക്കി അന്യായമായ ന്യൂനപക്ഷ പ്രീണനം നടത്തുക എന്നതാണ് കൊണ്ഗ്രെസ്സിന്റെയും, ഇടതു പക്ഷത്തിന്റെയും രാഷ്ട്രീയം... ഈ പ്രീണന നയം മുതലെടുക്കുന്നത് രാജ്യത്തെ വർഗ്ഗീയ വാദികളും!! പാർലമെന്റ് ആക്രമണക്കേസ്സിലെ മുഖ്യപ്രതി അഫ്സ്സൽ ഗുരുവിനെ തൂക്കിലേറ്റാതെ വർഷങ്ങൾ രാജ്യത്തിന്റെ ചെലവിൽ ജീവിക്കാൻ അനുവദിച്ചത് പ്രീണനരാഷ്ട്രീയത്തിന്റെ വികൃത മുഖം.. യഥാർഥത്തിൽ ഈ പ്രീണന രാഷ്ട്രീയമാണ് ഇവിടെ മത സ്പർധ വളർത്തുന്നത്... അന്യായമായ ആനുകൂല്യങ്ങളും പരിഗണനയും ഒരു വിഭാഗം മാത്രം ആസ്വദിക്കുമ്പൊൽ സ്വോഭാവികമായും അത് നിഷേധിക്കപ്പെടുന്നവനിൽ ആലോസ്സരതകൾ ജനിക്കും..  സമൂഹത്തിൽ തുല്യ നീതി ഉറപ്പുവരുത്തുന്ന ഭരണം മോഡി സർക്കാരിൽ നിന്നും ഉണ്ടാകുമെന്ന് ഏതൊരുവനും പ്രതീക്ഷിക്കുന്നു...

      വരുന്ന പാർളമെന്റ് തെരഞ്ഞെടുപ്പിൽ കൊണ്ഗ്രെസ്സും BJP യും തമ്മിലാണ് മൽസ്സരം... 'മൂന്നാം മുന്നണി' ഇടതുപക്ഷം ഉൾപ്പെടുന്ന ദുർബല സഖ്യത്തിന് തെരഞ്ഞെടുപ്പിൽ മാധ്യമങ്ങൾക്ക് മുൻപിൽ പറയാനുള്ള ഒരു സങ്കൽപ്പ സിദ്ധാന്തം മാത്രം... ഒടുവിൽ കൊണ്ഗ്രെസ്സിന് അനുകൂലമായി ഉയരാനുള്ള കൈകൾ; അത്ര മാത്രം...! സിപിഎം ന് കേരളത്തിൽ കൊണ്ഗ്രസ്സിന് അനുകൂലമായി കുറെ MP മാരെ സൃഷ്ട്ടിക്കാൻ കഴിയും സത്യം തന്നെ..!! മറിച്ച് ദേശീയ രാഷ്ട്രീയത്തിൽ യാതൊരു പ്രാധാന്യവും അവർക്കില്ല... സിപിഎം പറയുന്നതോന്നും നടപ്പ് മാർഗ്ഗങ്ങൾ അല്ലായെന്ന് എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞു... സിപിഎം ആരെയെങ്കിലും തല്ലുമെന്നൊ കൊല്ലുമെന്നൊ പറഞ്ഞാൽ; സംശയിക്കേണ്ടാ, നടന്നിരിക്കും!! മറ്റു വയ്പ്പാട്ടുകളെല്ലാം ശൂന്യം..

       കോണ്ഗ്രസ്സിന്റെ നയ- ഭരണ-രാഷ്ട്രീയ മെല്ലാം ഇപ്രകാരമൊക്കെയാണെങ്കിലും കൊണ്ഗ്രസ്സിനു തന്നെ വോട്ടു ചെയ്യണമെന്നും എന്നാലെ നാട് നന്നാവൂ എന്നുമാണ് അവർ പറയുന്നത്.. അത് കേൾക്കുമ്പോൾ ഒരു പഴയ കഥയാണ്‌ ഓർമ്മ വരുന്നത്... ഒരു ദേവദാസ്സി കുടുംബം.. അവിടെ പ്രായപൂർത്തിയായ ഒരു പെണ്‍കുട്ടിയോട് ദേവദാസ്സി ആകുന്നതിനായി അവളുടെ കുടുംബം പ്രേരിപ്പിക്കുകയാണ്.. അവൾ അതിന് തയ്യാറല്ല.. അവളുടെ ചോദ്യങ്ങൾക്ക് ആർക്കും വ്യക്തമായ മറുപടിയുമില്ല.. ഈ തൊഴിലിനെന്താണ് മേന്മ?? യാതൊന്നുമില്ല!! എന്താണ് ജീവിതത്തിൽ ഞാൻ ഈ തൊഴിൽ കൊണ്ട് നേടുന്നത്?? യാതൊന്നുമില്ല!! എന്താണ് ഈ തൊഴിൽ എനിക്കു നൽകുന്ന സാമൂഹികമായ സ്ഥാനം?? നിന്ദയും പരിഹാസ്സവും!! എന്താണ് ഈ തൊഴിൽ എന്റെ വരും തലമുറക്ക്‌ നൽകുന്നത്?? പരിഹാസ്സം!! എന്താണ് ഈ തൊഴിൽ എനിക്ക് നൽകുന്ന കുടുംബ സുരക്ഷിതത്വം?? യാതൊന്നുമില്ല!! അങ്ങനെ അവളുടെ ചോദ്യത്തിന് നേട്ടങ്ങളുടെ ഗണത്തിൽപ്പെടുത്താവുന്ന ഒരു കാര്യവും അവളുടെ കുടുംബത്തിനു നൽകാനില്ല... പക്ഷെ അവർ അപ്പോഴും പറഞ്ഞു കൊണ്ടിരുന്നു... ഈ തൊഴിലാണ് നിനക്ക് വിധിക്കപ്പെട്ടത്... ഇതാണ് നമ്മുടെ കുലത്തൊഴിൽ... നീയും ആവഴിയെതന്നെ പോകണം!! വേറിട്ട്‌ ചിന്തിക്കാൻ പാടില്ല, അത് നിനക്ക് നല്ലത് കൊണ്ട് വരില്ല!! ആ കുടുംബം അവളെ ദേവദാസ്സി എന്ന തൊഴിലിലേക്ക് തള്ളിയിടാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു... കൊണ്ഗ്രെസ്സുകാരൻ വോട്ട് ചോദിക്കുന്നത് പോലെ!! പക്ഷെ നമ്മൾ വോട്ടർമാർക്ക് മാറ്റത്തെക്കുറിച്ച് ചിന്തിക്കാൻ സ്വാതന്ത്ര്യമുണ്ട്.. നാം അത് നിറവേറ്റുക തന്നെ വേണം..  

       വോട്ട് പ്രഹരശേഷിയുള്ള ആയുധമാണ്... അത് പാഴാക്കാതെ വിനിയോഗിക്കണം.. സ്വന്തം ചിന്തകൾക്ക് വിരുദ്ധമായി വിജയിക്കാൻ സാദ്ധ്യത ഉള്ളവന്റെതെന്ന് ആദ്യമേ ധരിക്കുന്നവന്റെ പേരിൽക്കുത്തി പേട്ടിയിലിട്ടാൽ അത് വെറും പാഴ് വസ്തു... ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് വരുന്നത്... ഭാരതമാകമാനം അങ്ങീകരിക്കുന്ന കരുത്തുറ്റ കരങ്ങളിൽ ഭരണം ഏൽപ്പിക്കുന്നതിനുവേണ്ടിയാകട്ടെ നമ്മുടെ വോട്ട്....

രാജ്യത്തെ രക്ഷിക്കാൻ ശ്രീ നരേന്ദ്ര മോഡിക്ക് ഒരു വോട്ട്....

താമര വിരിയുകതന്നെ ചെയ്യും, അന്ധകാരം അകലും...

ജയ് ഭാരത്‌ മാതാ ............

                                                                                                   [പരമാവധി 'ഷെയർ' ചെയ്യുക]

[Rajesh Puliyanethu
 Advocate, Haripad]

Friday 28 March 2014

കുറ്റകരമായ മൌനം, കണ്ണുകെട്ടി പിന്തുണ നൽകുന്ന അടിമത്വം, വളർത്തുന്ന സ്വേശ്ചാതിപത്യം,, ഒടുവിൽ പ്രസ്ഥാനത്തിന്റെ നാശം...!!


       മതത്തിനോടോ, സമുദായത്തിനോടോ, ഒരു ആശയത്തിനോടോ, രാഷ്ട്രീയ- രാഷ്ട്രീയ ഇതര പ്രസ്ഥാനത്തോടോ ഒരു കൂട്ടം മനുഷ്യർ വിശ്വാസ്യത പുലർത്തുകയൊ, പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്യുമ്പോളാണ് ആ സമുദായമോ, ആശയമോ, പ്രസ്ഥാനമോ എന്തുതന്നെയായാലും ശക്ത്തമാകുന്നത്.. ഈ വിധമായ ഏതൊന്നിനെയും നമുക്ക് 'പ്രസ്ഥാനം' എന്ന വാക്കുകൊണ്ട് പ്രതിനിധീകരികാം... പ്രസ്ഥാനത്തിന്റെ ശക്ത്തി എന്നത് അതിൽ വിശ്വസിക്കുകയും പിന്തുണക്കുകയും ചെയ്യുന്നവരുടെ എണ്ണത്തിലും, അവരുടെ വിശ്വാസ്സത്തിന്റെ ആഴത്തിലും സമർപ്പണത്തിലും കൂടി അധിഷ്ട്ടിതമാണ്.. സമീപകാലങ്ങളിൽ പ്രസ്ഥാനത്തിന്റെ പ്രമാണിമാർക്ക് ആളുകളുടെ 'എണ്ണത്തിൽ' മാത്രമായി താല്പ്പര്യം എന്ന് കാണുന്നു... വിശ്വാസ്സികൾക്കും താല്പ്പര്യം അപ്രകാരം മാത്രമായിരിക്കുന്നു.. എണ്ണത്തെ മറ്റുള്ളവരുടെ മുൻപിൽ 'ശക്ത്തിയായി' പ്രദർശിപ്പിക്കാമെങ്കിൽ പ്രതിനിധാനം ചെയ്യുന്ന ആൾക്കാരുടെ പ്രസ്ഥാനത്തോടുള്ള സമർപ്പണമാണ് അതിന്റെ ഉൾക്കരുത്തു വർദ്ധിപ്പിക്കുന്നത്!!

       'വിലപേശൽ' എവിടെയും പ്രകടമായ സ്ഥാനം വഹിക്കാൻ തുടങ്ങിയതോടെയാണ് പ്രസ്ഥാനങ്ങളുടെ താല്പ്പര്യം എണ്ണത്തിലേക്ക് ഒതുങ്ങിയത്.. ഈ വിധം എണ്ണത്തെ മാത്രം അടിസ്ഥാനമാക്കി ഒരു പ്രസ്ഥാനത്തിന്റെ ശക്ത്തി പ്രകടിപ്പിക്കുമ്പോൾ ആ പ്രസ്ഥാനത്തിന്റെ 'കാമ്പ്' നഷ്ട്ടമാകുന്നു... പകരം 'കൊമ്പ്' കിളിർക്കുന്നു!! എണ്ണത്തെ പ്രകടമാക്കി ഒരു വിഭാഗം പ്രസ്ഥാനത്തെ ഉയർത്തിക്കാട്ടുകയാണ് ചെയ്യുന്നത്... അപ്രകാരം ഉയര്ത്തിക്കാട്ടി നേട്ടങ്ങൾ കൊയുന്നവർ പ്രസ്ഥാനത്തിന്റെ ഉടമകളായി മാറുന്നു.. അവിടെ പ്രസ്ഥാനത്തിന്റെ ഉടമകളും, പ്രസ്ഥാനത്തിന്റെ വിശ്വാസ്സികളും- അണികളും എന്നീവിധം തരം തിരിവുകൾ ഉണ്ടാകുന്നു... പ്രസ്ഥാനത്തിന്റെ നേതൃത്വവും,  വിശ്വാസ്സികളും- അണികളും ഒന്നിച്ചു ചേർന്നുകൊണ്ടുള്ള 'പ്രസ്ഥാനം' എന്നാ സങ്കല്പം അസ്തമിക്കുന്നു..

       അണികളുടെ എണ്ണം കാണിച്ചു ശക്ത്തി പ്രകടനം നടത്തി വിലപേശലുകളിൽക്കൂടി നേട്ടങ്ങൾ കൊയ്യുമ്പോൾ വിശ്വാസ്സികളും- അണികളും എന്ന വിഭാഗം വിൽക്കപ്പെടുകയാണ് ചെയ്യുന്നത്.. പക്ഷെ കണ്ടു വരുന്ന കാഴ്ച; പ്രസ്ഥാനത്തിന്റെ ഉടമകൾ ചെയ്യുന്ന എന്തുതരം കൊള്ളരുതായ്കയും പ്രസ്ഥാനത്തിന്റെ അണികളായി നില്ക്കുന്നവർ ഏറ്റുവാങ്ങുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതാണ്... തങ്ങൾ ആ പ്രസ്ഥാനത്തിന്റെ ഭാഗമായതിനാൽ ഇപ്രകാരം അവയെയെല്ലാം സംരക്ഷിക്കേണ്ട ബാദ്ധ്യത തങ്ങൾക്കുണ്ട് എന്ന നിലയിലാണ് വിശ്വാസ്സികളും- അണികളും അത് ചെയ്യുന്നത്... ഈ വിധമായ കാഴ്ചകൾ 'പ്രസ്ഥാനം' എന്ന ശീർഷകത്തിൽപ്പെടുത്തി വിവരിക്കാവുന്ന എല്ലാത്തിലും കാണാവുന്നതാണ്... അത് രാഷ്ട്രീയ പാർട്ടിയോ, സാമൂഹിക സംഘടനയോ, മത സംഘടനയോ, കലാ കായിക കൂട്ടായ്മയോ, ആദ്ധ്യാത്മിക പ്രവർത്തന സംഘടനയോ, ചാരിറ്റബിൾ കൂട്ടായ്മകളോ ഏതുമാകട്ടെ... !! 

       ഉദാഹരണമായി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെത്തന്നെയെടുക്കൂ... ഒരു രാഷ്ട്രീയപ്പാർട്ടിയുടെ ആദർശമോ, പൊതുനയമോ, പ്രത്യയ ശാസ്ത്രപരമായ പ്രത്യേകതയോ അങ്ങനെ എന്തെങ്കിലുമൊക്കെ സവിശേഷമായ വസ്തുതയായിയിരിക്കും ഒരുവനെ അതിലേക്ക് ആകര്ഷിക്കുന്നത്.. ആ പ്രത്യേകതകളിലാണ് ഒരുവൻ വിശ്വസ്സിക്കേണ്ടതും പിന്തുണക്കെണ്ടതും... പിന്നീട്, താൻ കണ്ട് ആകഷിക്കപ്പെട്ട പ്രത്യേകതയിൽ നിന്നും പാർട്ടി വ്യതിചലിച്ചാൽ ആ വിശ്വാസ്സി അതിനെതിരെ ശബ്ദമുയർത്തുകയും, പ്രതികരിക്കുകയും വേണം... പകരം, ഒരിക്കൽ തന്നെ ഈ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ഭാഗമായി മറ്റുള്ളവർ കണ്ടതല്ലേ, അതിനാൽ ഈ രാഷ്ട്രീയ പാർട്ടിയോ നേതാക്കളോ ചെയ്യുന്നതും പറയുന്നതും പിന്താങ്ങേണ്ടതും സമൂഹമദ്ധ്യത്തിൽ അതിനുവേണ്ടി യുദ്ധം ചെയ്യേണ്ടതും തന്റെ കർത്തവ്യമായി കാണേണ്ട ആവശ്യമില്ല...

       ഒരു പ്രസ്ഥാനത്തിൽ ഇരുൾ വീഴാതെ പോകുന്നതിന് അതിന്റെ വിശ്വാസികളിൽ നിന്നും ചോദ്യം ചെയ്യലുകൾ നേതൃത്വത്തോട് ഉയരേണ്ടതുണ്ട്... അത് അച്ചടക്ക രാഹിത്യമാകുന്നില്ല... ഒരു രാഷ്ട്രീയപ്പാർട്ടിയുടെ നേതാവ് ഉയര്ത്തുന്ന പ്രത്യയ ശാസ്ത്രപരമായ ഒരു നിലപാടിനെ പിന്തുണക്കാം.. പക്ഷെ ആ നേതാവ് ഉൾപ്പെടുന്ന അഴിമതിക്കേസ്സിലോ, പീഡനക്കേസ്സിലോ, കൊലപാതകക്കേസ്സിലോ എന്തിന് അയാളെ പിന്തുണക്കണം?? അപ്രകാരം പിന്തുണച്ച് എന്തിനു പാർട്ടി ആകമാനം പ്രതിസ്ഥാനത്തു നില്ക്കണം?? പ്രഖ്യാപിത നയ വ്യതിയാനം സംഭവിക്കുകയോ, നേതാവ് സ്വാർഥലാഭത്തിനായി പ്രവർത്തിക്കുകയോ ചെയ്‌താൽ അയാളെ ഒറ്റപ്പെടുത്തുന്ന സാമൂഹിക അന്തരീക്ഷം ഉയർന്നു വന്നാൽ മാത്രം മതി, സമൂഹത്തിൽ കുറെയേറെ അന്ധകാരം ഒഴിയാൻ!!

       പ്രസ്ഥാനത്തിന്റെ ശക്ത്തിയായ അണികൾ തങ്ങളുടെ മൂല്യം തിരിച്ചറിയാതെ പോകുന്നതാണ് ഇത്തരം അന്ധമായ പിന്തുണക്കലുകൾക്ക് കാരണം... ഇത്തരം പിന്തുണക്കലുകളിൽ അണികൾ തങ്ങളുടെ മനസ്സാക്ഷിയെക്കൂടി വഞ്ചിക്കുകയാണെന്നെ പറയാൻ കഴിയൂ.. കാരണം അവർ തങ്ങളുടെ മനസ്സാക്ഷിക്ക് എതിരായാണ് ഇത്തരം അന്ധവും നിന്ദ്യവുമായ പിന്തുണ നേതൃത്വത്തിന് നൽകുന്നത്.. സ്വയം അപഹാസ്യരാകുന്നു എന്ന മാനസ്സികവശം കൂടി അതിലുണ്ട്.. അന്ധരായ, വിവേചന ബുദ്ധിയില്ലാത്ത വിശ്വാസ്സികളെ പ്രസ്ഥാന ഉടമസ്ഥർ നിന്ദയോടെ മാത്രമേ കാണൂ..!

      പ്രസ്ഥാനങ്ങളിൽ ഇരുൾ വീഴ്ത്തുന്ന ഇത്തരം പിന്തുണക്കൽ കർമ്മത്തിൽ നിന്നും പുനർ ചിന്തനത്തിന് വഴിമരുന്നിടെണ്ടതും അണികളാണ്.. നേതൃത്വത്തിൽ നിന്നും അതിനായുള്ള ഉത്ബോധനങ്ങൾ ഒരിക്കലും ഉണ്ടാകില്ല.. ഏതൊരു പ്രസ്ഥാനത്തിൽ നിന്നും!! കാരണം പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്ത് വരുതിയിൽ നിർത്തി സ്വന്തം താല്പ്പര്യത്തിനനുസ്സരിച്ചു വിലപേശൽ നടത്തുന്നതിനുള്ള സാദ്ധ്യത അതോടെ പ്രസ്ഥാന ഉടമകൾക്ക് നഷ്ട്ടപ്പെടും.. 

       പ്രസ്ഥാന ഉടമകൾക്ക് അണികൾ നൽകുന്ന, വിശകലം ചെയ്യാത്ത പിന്തുണയാണ് ഏതൊരു പ്രസ്ഥാനത്തിലും സ്വേശ്ചാതിപത്യത്തെ കൊണ്ടുവരുന്നത്... ഒരു പ്രസ്ഥാനത്തിന്റെ ഉടമ - ഒരു പ്രസ്ഥാനത്തിന്റെ അണികൾ എന്ന നിലയിൽ വ്യക്ത്തമായ വെർതിരിവിന് അത് കാരണമാകുന്നു.. - ഒരുതരം അടിയോൻ ഉടയോൻ ബന്ധം-..! വിശകലം ചെയ്യാതെ ലഭിക്കുന്ന പിന്തുണ ഒരു അവകാശമായും, അണികൾ അപ്രകാരം തന്നെയാണ് പെരുമാറേണ്ടത് എന്ന നിലയിലുള്ള നിലപാടുകൾ പ്രസ്ഥാന ഉടമകളും സ്വീകരിക്കുന്ന ഒരു പൊതു പ്രവർത്തന ശൈലി രൂപീകൃതമാകുന്നു... നമ്മുടെ രാജ്യത്ത് നിലവിലുള്ള പ്രസ്ഥാനങ്ങളിൽ ഭൂരിപക്ഷത്തിനും അപ്രകാരം ജനാധിപത്യ സ്വഭാവം നഷ്ട്ടപ്പെട്ട് സ്വേശ്ചാദിപത്യമുഖം വന്നു കഴിഞ്ഞു...   

       രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മാത്രം ഊന്നിയല്ല ഇത്തരം കാഴ്ചപ്പാടുകൾ നിലനിൽക്കുന്നത്... ഒന്നിലധികം ആൾക്കാർ അംഗങ്ങളായി വരുന്ന എല്ലാ പ്രസ്ഥാനങ്ങളിലും ഈ സ്ഥിതിവിശേഷം നിലനിൽക്കുന്നു... വിശകലം ചെയ്യാത്ത പിന്തുണ തങ്ങൾ കണ്ണടച്ച് ഇരുട്ടാക്കി പിന്തുണ നല്കുന്ന പ്രസ്ഥാനത്തെ നശിപ്പിക്കുന്നു എന്നുകൂടി കാണേണ്ടതുണ്ട്... വിമർശനങ്ങൾക്ക് വിധേയമാകാതെ സ്വേശ്ചാദിപത്യ സ്വഭാവം കൈവരുന്ന പ്രസ്ഥാനം പിന്നീട് പൊതു സമൂഹത്തിനു പുൻപിൽ ചോദ്യചിഹ്ന്നമാകുന്നു... വിശ്വാസ്സിക്ക് ചോദ്യങ്ങൾ ഉയർത്തി പ്രസ്ഥാനത്തെ തിരുത്താൻ സാധിക്കുമായിരുന്നെങ്കിൽ, പൊതു സമൂഹം ആ ചോദ്യം കുറ്റപ്പെടുത്തലായി ഉയർത്തുമ്പോൾ അത് പ്രസ്ഥാനത്തിന്റെ നാശത്തിലേക്കെ നയിക്കൂ!! തന്റെ നേതാവിന്റെ ഇക്കിളിക്കഥകളിലെ കുളിരുപോലും സ്വന്തം സിരകളിലേക്ക് ആവാഹിച്ച് കൊൾമയിൽ കൊള്ളുന്ന 'രസികൻ' സംസ്ക്കാരം നിലനിൽക്കുന്നിടത്തോളം കാലം പ്രസ്ഥാനങ്ങളിലെ ജനാധിപത്യപരമായ വിമർശനങ്ങൾ വിദൂരതയിൽത്തന്നെ ആയിരിക്കും!!


[Rajesh Puliyanethu
 Advocate, Haripad]

Monday 24 March 2014

സഖാവ് വി. സ്സ് അച്ചുതാനന്ദന്റെ നിലപാട് മാറ്റം തെരഞ്ഞെടുപ്പു കാലത്ത് പാർട്ടിക്ക് ഗുണകരമോ?? ഇടതു- വലതു രാഷ്ട്രീയ കാലാവസ്ഥകൾ മാറിമറിഞ്ഞ്!!


       കമ്യുണിസ്റ്റ് മാർസിസ്റ്റ് പാർട്ടികൾക്ക് മേൽക്കൈയോടെതന്നെയാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിയതെന്ന് ആരും സമ്മതിക്കും... കരള സംസ്ഥാന സര്ക്കാരുകളുടെ അഴിമതി കഥകൾ, സരിതയും UDF നേതാക്കളും തമ്മിലുള്ള അവിശുദ്ധബന്ധ കഥകൾ, മുഖ്യമന്തി- സലിം രാജ് ആത്മബന്ധം, പോലീസ് അതിക്രമങ്ങൾ, അമിതമായ വിലക്കയറ്റം, കോണ്ഗ്രസ്സ് പാർട്ടിയിലെ നിങ്യമായ ഗ്രൂപ്പ് പടലപ്പിണക്കങ്ങൾ,  ആരെയും ലജ്ജിപ്പിക്കുന്ന ന്യൂനപക്ഷ പ്രീണനം അങ്ങനെ പോകുന്നു കൊണ്ഗ്രെസ്സ് സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതിനുള്ള കാരണങ്ങൾ... കൊണ്ഗ്രെസ്സ് പ്രവർത്തകർ  'UDF ഇത്തവണ പച്ച തൊടില്ല' എന്ന അടക്കം പറച്ചിലും, പൊതുവായി പുലഭ്യം പറച്ചിലും കേള്ക്കാൻ തുടങ്ങി...

    സമരങ്ങളിൽ  ലഭിച്ച പരാജയങ്ങളെല്ലാം വിജയങ്ങളായി പ്രഖ്യാപിച്ച്     കമ്യുണിസ്റ്റ് മാർസിസ്റ്റ് പാർട്ടികളും ഭരണ പക്ഷത്തിന്റെ യോജിച്ച എതിർപക്ഷമായി... എങ്കിലും ഭരണ പക്ഷത്തിന്റെ കെടുകാര്യസ്ഥതയിലും, അഴിമതിയിലും പ്രതിപക്ഷത്തിന്റെ പരാജയങ്ങളെ അധികമാരും ശ്രദ്ധിച്ചില്ല... വീണുകിട്ടിയ വിജയം പോലെ ലാവലിൽ കേസ്സിൽ സഖാവ് പിണറായി വിജയനെ കുറ്റവിമുക്തനുമായി പ്രഖ്യാപിച്ചു... കേരളത്തിലെ മുഴുവൻ പാർളമെൻറ് സീറ്റുകളിലും വിജയം ആഘോഷിക്കാൻ ഇടതുപക്ഷം കച്ചമുറുക്കിത്തന്നെയിരുന്നു... കേന്ദ്രത്തിൽ എത്ര MP മാരെ കൊണ്ഗ്രസ്സിനു സംഭാവന ചെയ്യാൻ കഴിയുമെന്നു ഇടതുപക്ഷ നേതാക്കന്മാർ അരണ്ട വെളിച്ചത്തിലിരുന്നു ചർച്ചയും നടത്തി... ഭാവിയിൽ ലംഘിക്കാനുള്ള പൊതുമിനിമം പരിപാടികൾക്ക് വരെ അവർ രൂപം നൽകി.. അപ്പോഴും ടി പി ചന്ദ്രശേഖരന്റെ രക്തക്കറ സിപിഎം ന്റെ മേൽ നിന്നും മാഞ്ഞു പോയിരുന്നില്ല...

       സിപിഎം ന് അനുകൂലമായി നിലനിന്നിരുന്ന സാമൂഹിക അന്തരീക്ഷത്തിൽ വിള്ളൽ വരുത്തിയത് പ്രധാനമായും ടി പി ചന്ദ്രശേഖരന്റെ കൊലപാതകികൾക്കെതിരെ വന്ന കോടതി വിധിയോടെയാണ്!! കൊടിസുനി അടക്കമുള്ളവർക്ക് നല്കിയ രാഷ്ട്രീയ- നിയമ പരിരക്ഷ, അപ്പീൽ നൽകുമെന്ന് സിപിഎം നേതാക്കൾ നടത്തിയ പരസ്യ പ്രസ്ഥാവനകൾ, വിധിക്കുശേഷവും ടി പി ക്കുനേരെ നടത്തിയ ആക്രോശങ്ങൾ, ഭർത്താവിന്റെ ഘാതകരെ ശിക്ഷികണമെന്ന് ആവശ്യപ്പെട്ട് ഒരു വിധവ നടത്തിയ സമരങ്ങൾക്ക് നേരേ പാര്ട്ടി നടത്തിയ പരിഹാസ്സങ്ങൾ, [[കെ.കെ രമ; ഭർത്താവിന്റെ രക്തത്തത്തിന് കൊതി പൂണ്ടവരെ തിരയുന്നു?? നരഭോജികൾ ചിരിക്കുന്നു!!]] ഇതിനെല്ലാം പുറമേ സിപിഎം ൻറെ മാനസ്സപുത്രന്മാരും വീര സഖാക്കളുമായ കൊടിസ്സുനി, മനോജ്‌ തുടങ്ങിയ കോടതി ശിക്ഷിച്ചു ജയിലിലടച്ച ക്രിമിനലുകളുടെ ശരീരം നുള്ളിനോവിച്ചതിൽ വിറപൂണ്ടു പോളിറ്റ് ബ്യൂറോ അംഗം വരെ പറന്നെത്തി നടത്തിയ പ്രകടനങ്ങൾ... സിപിഎം നേതാക്കൾക്കെതിരെയുള്ള ധാർഷ്ട്യം, മുതലാളിത്തപ്രേമം തുടങ്ങിയ പതിവ് ആരോപണങ്ങൾ UDF ഭരണത്തിലെ കൊള്ളരുതായ്മയിൽ മുങ്ങിത്തുടങ്ങിയിരുന്നെങ്കിലും ഇവയൊന്നും പൊതുസമൂഹത്തിന് ദഹിക്കത്തക്കതായിരുന്നില്ല.. നമോ വിചാർ മഞ്ചുകാരെ രക്തഹാര മണിയിച്ചു സ്വീകരിക്കുക, CMP യെ കൂടെ ചേർക്കാൻ തീരുമാനിക്കുക എന്നിവ കൂടി ആയപ്പോഴേക്കും സിപിഎം രക്തസാക്ഷികളെക്കൂടി വഞ്ചിചൂ എന്ന പൊതുസംസ്സാരം രൂപപ്പെട്ടു... 

       പാർട്ടിയിൽ ഒരു വിരുദ്ധ ശബ്ദമായി നിന്നിരുന്ന വി സ്സ് മാത്രമായിരുന്നു ഇത്തരം സിപിഎം തീരുമാനങ്ങളിൽ സിപിഎം നോട് ആഭിമുഖ്യമുണ്ടായിരുന്ന പൊതുസമൂഹത്തിന്റെ ആശ്വാസ്സം.. വി സ്സ്നു പിന്തുണ നൽകിക്കൊണ്ടായിരുന്നു, കമ്യുണിസ്റ്റ് പ്രസ്ഥാനം എടുക്കേണ്ട നിലപാട് എന്ത് എന്നത് ആ വിഭാഗക്കാർ പ്രകടിപ്പിച്ചിരുന്നത്.. ആ പിന്തുണ സിപിഎം നു പൊതുവായ രാഷ്ട്രീയ പിന്തുണയായും വോട്ടായും പരിണമിച്ചിട്ടുണ്ട്.. കഴിഞ്ഞ നിയമസ്സഭാതെരഞ്ഞെടുപ്പിൽ മുഴുവൻ മണ്ഡലത്തിലും മത്സ്സരിച്ച സ്ഥാനാർഥി സഖാവ് വി. സ്സ് അച്ചുതാനന്ദൻ  ആയിരുന്നുവെന്നു പത്രക്കാർ പറഞ്ഞതും അതിനെ ശരിവെയ്ക്കുന്ന തരത്തിൽ കേരളത്തിലുടനീളം ഇടതുപക്ഷ സ്ഥാനാർഥികളുടെ ഫ്ലെക്സ് ബോർഡുകളിൽ വി സ്സ് അച്ചുതാനന്ദന്റെ പടം സ്ഥാനം പിടിക്കുകയും ചെയ്തിരുന്നു... തെരഞ്ഞെടുപ്പു ഫലത്തിൽ ഇടത് അനുകൂല പ്രതിഫലനവും വി സ്സ് ഇഫ്ഫെക്റ്റിനുണ്ടായി...

       ന്യൂ ജെനെറേഷൻ കമ്മ്യുണിസ്റ്റുകൾക്ക് മാത്രമായിരുന്നു സഖാവ് വി. സ്സ് അച്ചുതാനന്ദൻറെ നിലപാടുകൾ ആലോസ്സരത സൃഷ്ട്ടിച്ചിരുന്നിരുന്നതെങ്കിൽ അദ്ദേഹത്തിൻറെ നിലപാടുകൾ പൊതുവെ പാർട്ടിക്ക് ഗുണകരമായിരുന്നു.. കമ്മ്യുണിസ്റ്റുപാര്ട്ടിയുടെ അടിസ്ഥാനതത്വങ്ങളെ ഇഷ്ട്ടപ്പെട്ടിരുന്നവർ സഖാവ് വി. സ്സ് അച്ചുതാനന്ദന്റെ നിലപാടുകളെ പിന്താങ്ങുകയും അതുവഴി പാർട്ടിക്ക് പിന്തുണയാകുകയും ചെയ്തിട്ടുണ്ട്.. പ്രത്യേകിച്ചു പൊതു പ്രവർത്തന രംഗത്തില്ലാത്ത നിഷ്പക്ഷമതികളും, പാർട്ടി അനുഭാവികളും..!! അത്തരം ജനവിഭാവങ്ങൽക്കിടയിൽ സഖാവ് വി. സ്സ് അച്ചുതാനന്ദന്റെ മലക്കം മറിച്ചിൽ നിലപാടുകൾ അസ്സഹിഷ്ണുത സൃഷ്ട്ടിക്കുകയും അതുവഴി ബാലറ്റ് പേപ്പറിൽ ഇടതുപക്ഷ വിരുദ്ധ വോട്ടായി പരിണമിക്കാനും ഇടയുണ്ട്... സഖാവ് വി സ് അച്യുതാനന്ദൻ... ആധുനിക കാലത്തെ പീറ്റർ അപ്പോസ്തലൻ !!

       ഭരണപക്ഷത്തിന്റെ നെറികേടുകളെ മാത്രം മനസ്സിൽ വെച്ച് പോളിംഗ് ബൂത്തിലേക്ക് വോട്ടർമാരെ അയക്കാത്ത ഇടതുപക്ഷ നിലപാടുകൾക്ക് നന്ദി പറയേണ്ടതുണ്ട്.. സ്ഥാനാർഥി നിർണ്ണയത്തിലും വിമർശനങ്ങൾ ഇരു മുന്നണികളിൽ നിന്നും ഉയരുന്നു.. എന്തായാലും പ്രവചനത്തിന് അതീതമായ ഒരു തെരഞ്ഞെടുപ്പു ഗെയിം മലയാളികൾക്ക് ഒരുക്കിത്തന്ന ഇരു ചേരികൾക്കും നല്ല നമസ്ക്കാരം തന്നെ പറയണം... കേരളത്തിൽ നടകുന്നത് ഇടതു- വലതു സൌഹൃദ മൽസ്സരങ്ങളാണെന്നും വടക്കോട്ട്‌ വിമാനം കയറുമ്പോൾ എല്ലാം ഒന്നായി മാറുമെന്ന് അറിയാമെങ്കിലും കേരളക്കര ഒന്നാകെ പോളിംഗ് ബൂത്തിൽ പോവുകയും വഴിപാടെന്നപോലെ വോട്ടു ചെയ്യുകയും ചെയ്യും... അതുവരെ തെരഞ്ഞെടുപ്പിന്റെ ആവേശത്തിരമാലകൾ ഉയർന്നുതന്നെ നിൽക്കട്ടെ...


[Rajesh Puliyanethu
 Advocate, Haripad]

Saturday 22 March 2014

സഖാവ് വി സ് അച്യുതാനന്ദൻ... ആധുനിക കാലത്തെ പീറ്റർ അപ്പോസ്തലൻ !!


       കമ്യുണിസ്റ്റ്‌ പ്രസ്ഥാനങ്ങൾക്ക്‌ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിക്കും നയവ്യതിയാനങ്ങൾക്കും ഒരു അപവാദമായി കേരള രാഷ്ട്രീയം കണ്ടിരുന്ന വ്യക്തിയാണ് സഖാവ് വി സ് അച്യുതാനന്ദൻ.. പാര്ട്ടിക്ക് പോലും എതിരെ  നിന്നുകൊണ്ട് നീതിക്കുവേണ്ടിയും , അഴിമതിക്കെതിരെയും പോരുതുന്ന വ്യക്തിത്വം.. പാർട്ടിയിൽ നിന്നു തന്നെ അച്ചടക്ക നടപടികൾ ഏറ്റുവാങ്ങേണ്ടിവന്നിട്ടും ധീരമായ നിലപാടുകളിൽക്കൂടി മുൻപോട്ടു പോകുന്ന, പ്രായം തളർത്താത്ത വിപ്ലവകാരി.. അന്ന്യം നിന്നു നിന്നുപൊയ്ക്കൊണ്ടിരിക്കുന്ന  മുതലാളിത്തവിരുദ്ധ കമ്യുണിസ്സത്തിന്റെ വക്ത്താവ്.. അഴിമതിക്കാരുടെയും സ്ത്രീ പീഡകരുടെയും പേടിസ്വപ്നം...   CPM ന്റെ സ്ഥാപക നേതാക്കളിൽ ജീവിച്ചിരിക്കുന്ന ഒരേഒരാൾ... അങ്ങനെ പോകുന്നു  സഖാവ് വി സ് അച്യുതാനന്ദന് ഇതര കമ്യുണിസ്റ്റുകളിൽ നിന്ന് ഉന്നതമായി ജനങ്ങള് നൽകിയ സ്ഥാനത്തിന്റെ കാരണങ്ങൾ....

        സഖാവ് വി സ് അച്യുതാനന്ദനിൽ ജനങ്ങള് അര്പ്പിച്ച വിശ്വാസ്സത്തിനു കാരണം  അദ്ദേഹം കമ്യുണിസ്സത്തിന്റെ അടിസ്ഥാന ആശയങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നു എന്നു കണ്ടാണ്... അദ്ദേഹത്തിൻറെ നിലപാടുകൾ പൊതു ജനങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുന്നു എന്ന് കണ്ടാണ്‌ മാധ്യമങ്ങൾ അവയ്ക്ക് വലിയ   പ്രാധാന്യവും നൽകിയത്... അഴിമതിക്കെതിരെയും, സ്ത്രീ പീഡനങ്ങൾക്കെതിരെയും പൊതുജനം ഒരു കമ്യുണിസ്റ്റിൽ നിന്നും പ്രതീക്ഷിക്കുന്നത് അദ്ദേഹത്തിൽ നിന്നും ഉണ്ടായി എന്നതാണ് ഇതിനൊക്കെ കാരണം.. പാർട്ടിക്കുള്ളിൽത്തന്നെ കമ്യുണിസ്സത്തിൽ വിശ്വസ്സിക്കുന്ന ഒരു വിഭാഗം  സഖാവ് വി സ് അച്യുതാനന്ദനോടൊപ്പം നിൽക്കാൻ കാരണവും അതുതന്നെ... കേരള CPM ൽ ഓൾഡ്‌ ജനറേഷൻ കമ്യുണിസ്സവും ന്യൂ നറേഷൻ കമ്യുണിസ്സവും പ്രകടമാകുന്നതിന് കാരണമായതും ഇതൊക്കെത്തന്നെ... ന്യൂ നറേഷൻ കമ്യുണിസ്റ്റുകൾ കരുത്തന്മാർ ആയിരുന്നിട്ടുതന്നെ സഖാവ് വി സ് അച്യുതാനന്ദൻറെ നിലപാടുകൾ ആർക്കും തമസ്ക്കരിക്കാൻ കഴിയാത്തവയായി... 

       സഖാവ് പിണറായി വിജയനും അനുചരന്മാരും നയിച്ചുവരുന്ന ന്യൂ നറേഷൻ കമ്യുണിസ്റ്റുകളുടെ പലനിലപാടുകൾക്കെതിരെ വി സ് എടുത്ത നിലപാടുകൾക്കും  പൊതുജനപിന്തുണ ലഭിച്ചു..  സഖാവ് പിണറായി വിജയനെ വ്യക്തിപരമായി ബാധിക്കാനിടയുണ്ടായിരുന്ന ലാവലിൻ കേസ്സിൽ പോലും വി സ് എതിർ നിലപാടെടുത്തു.. തന്റെ ശത്രുവിന്റെ വലിപ്പം തന്റെ വലിപ്പത്തെയും വർദ്ധിപ്പിക്കുമെന്ന് പറയുന്നതു ശരിവെയ്ക്കും വിധം വി സ് തന്റെ ശത്രുക്കളെക്കാൾ കരുത്തനായി ജനമനസ്സുകളിൽ നിലകൊണ്ടു... സഖാവ് പിണറായി വിജയൻ, ജയരായത്രയം, ബാലകൃഷ്ണ പിള്ള, കുഞ്ഞാലിക്കുട്ടി, സാൻറിയാഗോ മാർട്ടിൻ, ഫാരിസ് അബൂബേക്കർ, ഫയാസ് അങ്ങനെ തുടരുകയായിരുന്നെല്ലോ വി സ് ന്റെ കരുത്തരായ ശത്രുനിര!! 

       പാർട്ടിയിൽ ഒറ്റയാൾ പോരാട്ടങ്ങൾ നടത്തി വരവേ പാർട്ടിയെ അക്ഷരാർഥത്തിൽ പ്രതിരോധത്തിലാക്കിയ വി സ് നിലപാടുകൾ ലാവലിൽ കേസ്സ്, ടി. പി ചന്ദ്രശേഖരൻ വധം എന്നിവ അനുഭന്ധിച്ചുള്ളവയായിരുന്നു.. ലാവലിൽ കേസ്സിൽ ശിക്ഷിക്കപ്പെട്ട് പിണറായി പ്രതാപത്തിന് അറുതി വന്നുകൊള്ളും എന്ന് വി സ് കരുതിയിട്ടുണ്ടാകണം... കാരണം ലാവലിൻ കേസ്സിൽനിന്ന് പിണറായിയെ കുറ്റവിമുക്തനാക്കിയപ്പോൾ മുതലുള്ള അദ്ദേഹത്തിൻറെ കീഴടങ്ങൽ നയം അതാണ്‌ സൂചിപ്പിക്കുന്നത്... എന്തായാലും വി സ് ന്യൂ നറേഷൻ കമ്യുണിസ്റ്റുകൾക്ക് കീഴടങ്ങി എന്ന്; വി സ് ൻറെ ഭാഷതന്നെ കടമെടുത്തു പറഞ്ഞാൽ 'അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും'...

       ലാവലിൻ കേസ്സ് ജനമനസ്സുകളിൽ പലതിലോന്നായ ഒരു അഴിമതിക്കേസ് മാത്രമായിരുന്നുവെങ്കിൽ ടി. പി ചന്ദ്രശേഖരൻ വധം ജീവൻ തുടിക്കുന്ന ഏതൊരു മനസ്സിന്റെയും വൈകാരിക ഭാവമായിരുന്നു...  പലതിലോന്നായ ഒരു അഴിമതിക്കേസ് എന്നതുപോലെ, പലതിലോന്നായ ഒരു രാഷ്ട്രീയ കൊലപാതകക്കേസ്സ് എന്ന് മാത്രം അതിനെ കാണാൻ കഴിയുമായിരുന്നില്ല...  സഖാവ് വി സ് അച്യുതാനന്ദനും ആ വൈകാരിക ഭാവത്തോടെതന്നെ ടി. പി ചന്ദ്രശേഖരൻ വധത്തെ കണ്ടിരുന്നു വെന്നാണ് മനസ്സിലാക്കുവാൻ കഴിഞ്ഞിരുന്നത്.. ലാവലിൻ കേസ്സിൽ കണ്ടിരുന്ന രാഷ്ട്രീയ ലാക്കായിരുന്നു ടി പി വധത്തിൽ അദ്ദേഹത്തിനുണ്ടായിരുന്നതെന്ന് ഇപ്പോഴും കരുതുക വയ്യ.. ടി. പി ചന്ദ്രശേഖരൻ എന്ന മനുഷ്യനോട് മനസ്സിൽ സ്നേഹം സൂക്ഷിച്ചുകൊണ്ടുതന്നെ സ്വന്തം നിലനിൽപ്പിനായി അദ്ദേഹത്തെ തള്ളിപ്പറഞ്ഞുവന്നെ ഞാൻ കരുതുന്നുള്ളൂ... 

        സഖാവ് വി സ് അച്യുതാനന്ദന്റെ ഈ അവസ്ഥ കാണുമ്പോൾ ഒരു ബൈബിൾ കഥയാണ്‌ ഓർമ്മ വരുന്നത്...

       അവസ്സാന അത്താഴവേളയിൽ പീറ്റർ യേശുവിനോടു പറഞ്ഞു.. ' പ്രഭോ, അങ്ങയോടൊപ്പം തടവറയിലെക്കോ, മരണത്തിലേക്കോ വരുവാൻ ഞാൻ സന്നദ്ധനാണ്'.. യേശു അതുകേട്ട് മറുപടിനൽകി: ' പീറ്റർ ഞാൻ നിന്നോടു പറയുന്നു കോഴി രണ്ടുതവണ കൂവുന്നതിനു മുൻപ് നീ മൂന്നുതവണ എന്നെ തള്ളിപ്പറയും'... അത്താഴത്തിനു ശേഷം യേശു പൂന്തോട്ടത്തിലിരുന്നു പ്രാർഥിച്ചു.. പീറ്റർ ഉറങ്ങി.. അന്നു രാത്രി യൂദാസ് മുപ്പതു വെള്ളിക്കാശിന് യേശുവിനെ ഒറ്റുകൊടുത്തു... അവർ ദൈവപുത്രനെ അടിച്ചവശനാക്കി ബന്ധനസ്ഥനാക്കി പുരോഹിതന്റെ മുൻപിൽ കൊണ്ടുചെന്നു... പീറ്റർ തളർന്നു പോയി.. തൊഴില്കാർ തീകൂട്ടി തണുപ്പകറ്റുന്നിടത്ത് അയാളും പോയിരുന്നു തീകാഞ്ഞു... ഒരു തൊഴില്കാരത്തി അദ്ദേഹത്തെ കണ്ടിട്ട് പറയുകയുണ്ടായി. 'ഈ മനുഷ്യനും യേശുവിനൊപ്പം ഉണ്ടായിരുന്നു'.. പീറ്ററേയും ശിക്ഷിക്കേണ്ടതാണ് എന്നാണവൾ ഉദ്ദേശിച്ചത്... തൊഴില്കാർ സംശയത്തോടെ നോക്കിയപ്പോൾ അദ്ദേഹം പറഞ്ഞു: 'എനിക്ക് യേശുവിനെ അറിഞ്ഞുകൂടാ'. കുറച്ചു കഴിഞ്ഞപ്പോൾ, പീറ്ററെ യേശുശിഷ്യൻ എന്ന് മനസ്സിലാക്കിയ ഒരുത്തൻ പറഞ്ഞു: 'നീയും അവനോടു കൂടി ഉണ്ടായിരുന്നു'. പീറ്റർ അതും നിഷേധിച്ചു.. മൂന്നാമത്തെ തവണ മറ്റൊരുവൻ ചോദിച്ചു: 'നീ അവനോടൊപ്പം പൂന്തോട്ടത്തിൽ ഉണ്ടായിരുന്നില്ലേ?' പീറ്റർ അതും നിഷേധിച്ചു... ഇതിനു ശേഷം കോഴി കൂവുന്നത് കേൾക്കാമായിരുന്നു!! യേശു തന്നോടു പറഞ്ഞത് പീറ്റർ ഓർത്തു.. അദ്ദേഹം അവിടെ നിന്നും മാറിനിന്ന് വിലപിച്ചു... നിശബ്ദതയിൽ നിന്ന് വിലപിച്ച അദ്ദേഹത്തിൻറെ വിലാപം ആർക്കും കേൾക്കുവാൻ കഴിയുമായിരുന്നില്ല...   

       ലാവലിൻ കേസ്സിലെ വി സ് ന്റെ നിലപാടുമാറ്റങ്ങളെ കേവലം രാഷ്ട്രീയ നിലപാടുകളായി കാണാം.. പക്ഷെ ഒരു മനുഷ്യന്റെ, അതും വി സ് നു വ്യക്തിപരമായി അടുപ്പമുണ്ടായിരുന്നവന്റെ നിഷ്ട്ടൂര കൊലപാതകത്തിനോട് കൂടിയുള്ള നിലപാട് മാറ്റി, ന്യൂ നറേഷൻ കമ്യുണിസ്സത്തിന് അദ്ദേഹം കീഴ്പ്പെട്ടത്‌ അപലപനീയമാണ് എന്നതിനപ്പുറം അദ്ദേഹത്തിൻറെ നിലപാടുകൾക്ക്  പിന്തുണ നല്കി പാര്ട്ടിക്കകത്തും പുറത്തും നിന്നവരോടുള്ള ചതിയുമായിപ്പോയി... ചന്ദ്രശേഖരന്റെ വിധവയ്ക്ക് പ്രത്യക്ഷമായും പരോക്ഷമായും അദ്ദേഹം നല്കിയ പിന്തുണ എവിടെപ്പോയി?? കഴിഞ്ഞ ദിവസ്സങ്ങളിൽ സഖാവ് വി സ് അച്യുതാനന്ദൻ കൈക്കൊണ്ട കീഴടങ്ങൽ നടപടികൾ അദ്ദേഹത്തെ ഒരു വെറും രാഷ്ട്രീയക്കാരൻ എന്ന നിലയിലേക്ക് തരം താഴ്ത്തി... പോളിറ്റ് ബ്യൂറോയിൽ നിന്നും തരം താഴ്ത്തിയപ്പോഴും ജനഹൃദയങ്ങളിൽ അദ്ദേഹം ജ്വലിച്ചുതന്നെ നിന്നിരുന്നു... പക്ഷെ കീഴടങ്ങലിൽക്കൂടി അദ്ദേഹം നേടാനോ നിലനിർത്താനോ പോകുന്ന സ്ഥാനമാനങ്ങൾക്ക്‌ ജനമനസ്സുകളിലെ സ്ഥാനത്തോളം വിലയുണ്ടാകില്ല...

       പീറ്റർ കർത്താവിനെ തള്ളിപ്പറഞ്ഞത് കാരാഗ്രഹ വാസ്സത്തിൽ നിന്നോ, മരണത്തിൽ നിന്നോ രക്ഷപ്പെടുന്നതിനായിരുന്നെങ്കിൽ  സഖാവ് വി സ് അച്യുതാനന്ദൻ ചന്ദ്രശേഖരനെ തള്ളിപ്പറഞ്ഞത് സ്ഥാനമാനങ്ങൾ നേടാനോ സംരക്ഷിക്കാനോ വേണ്ടിയാണ്... അങ്ങനെയെങ്കിൽ പീറ്റർ കർത്താവിനെ തള്ളിപ്പറഞ്ഞതിലും വലിയ തെറ്റാണ് സഖാവ് വി സ് അച്യുതാനന്ദൻ ചെയ്തിരിക്കുന്നത്.. ടി പി ചന്ദ്രശേഖരന്റെ മരണത്തിൽ അദ്ദേഹം കണ്ണുനീർ പൊഴിച്ചത് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിനനുസ്സരിച്ചുള്ള മുതലെടുപ്പിനല്ലായിരുന്നു വെങ്കിൽ അദ്ദേഹം തീർച്ചയായും അതിൽ ദു:ഖിക്കുന്നുണ്ടാകും... പീറ്റർ ചെയ്തത് പോലെ നിശബ്ദതയിലെങ്കിലും വിലപിക്കാനുള്ള മനസ്സുണ്ടായാൽ മനുഷ്യത്വം നശിച്ചിട്ടില്ലെന്നു ബോധ്യപ്പെടുത്താം..... സ്വയമെങ്കിലും....!!

കെ.കെ രമ; ഭർത്താവിന്റെ രക്തത്തത്തിന് കൊതി പൂണ്ടവരെ തിരയുന്നു?? നരഭോജികൾ ചിരിക്കുന്നു!!



[Rajesh Puliyanethu
 Advocate, Haripad]


  

Thursday 20 March 2014

വി. ടി ബെൽറാമും, ഇടയന്മാരും, കുഞ്ഞാടുകളും ഏതോ നികൃഷ്ട ജീവിയും!!



       കേരള രാഷ്ട്രീയം തുടരെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് 'സാമുദായിക സംഘടനകൾക്ക് രാഷ്ട്രീയത്തിലുള്ള സ്വാധീനവും, പങ്കാളിത്തവും' എന്നാ വിഷയം... മുഖ്യധാരാ രാഷ്ട്യീയ പ്രസ്ഥാനങ്ങളെല്ലാം തന്നെ സാമുദായിക സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടേണ്ടതില്ല എന്ന പൊതു നിലപാട് എടുക്കുകയും എന്നാൽ ഒളിഞ്ഞു നിന്നുകൊണ്ട് അവരുടെ പിന്തുണയ്ക്കായി  പിൻവാതിലിൽക്കൂടി കടന്നുചെന്ന് സാമുദായിക നേതാക്കളുടെ കാൽതൊട്ട്‌ അനുഗ്രഹം വാങ്ങുന്ന കാഴ്ചകളും നമ്മൾ കാണുന്നു...  ഇത്തരം സന്ദർശനങ്ങളെ തങ്ങളുടെ മര്യാദകളായി വ്യഖ്യാനിക്കുകയും ചെയ്യുന്നു... സാമുദായിക നേതാക്കളെ മാനിക്കുന്നതിന്റെ ഭാഗമായി ഇത്തരം സന്ദര്ശനങ്ങളെ നമുക്ക് കാണാം... അവിടെ ആ മര്യാദ തിരികെ നൽകാനുള്ള ബാദ്ധ്യത മത- സാമുദായിക നേതാക്കൾക്കുമുണ്ട്..

       സമുദായത്തിന്റെ പേരിൽ സംഘടിച്ചു നിന്നുകൊണ്ട് രാഷ്ട്രീയ വിലപേശൽ എന്ന തന്ത്രം ലോകം മുഴുവൻ നിലനിൽക്കുന്നുണ്ട്.. അതിന്റെ രേഖകൾ കാലപ്പഴകം ചെന്ന ചരിത്ര പുസ്തകങ്ങളിലും നമുക്ക് കാണാം... പാശ്ചാത്യ രാജ്യങ്ങളിൽ കത്തോലിക്കാ സഭകൾ ഇടപെട്ട് ഭരണം നടത്തിയിരുന്നതും, ഇങ്ങു കേരളത്തിലെ നാട്ടുരാജ്യ ഭരണങ്ങളിൽ ബ്രാമണ- നായർ സമുദായങ്ങൾ ഇടപെട്ടിരുന്നതും ഒരേ രീതിയിലെ സാമൂഹിക ശക്തികളുടെ വിഭിന്നമായ ഇടപെടലുകൾ ആയിരുന്നു... സംസ്ക്കാരത്തിനും, ചുറ്റുപാടുകൾക്കും അനുസൃതമായി ചില വ്യത്യസ്തതകൾ കാണാമായിരുന്നു എന്നു മാത്രം.. അവിടെയെല്ലാം മതവും, സമുദായവുമാണ് സ്വാധീന ശക്തികൾ... ഭാരതത്തിന്റെ ആകമാനമായ ചരിത്രം പരിശോധിച്ചാലും ഭരണത്തിലും, ചരിത്രപരമായ പല തീരുമാനങ്ങളിലും മതവും സാമൂഹിക സംഘടനകളും വ്യക്തമായ സ്വാധീനങ്ങൾ ചെലുത്തിയിട്ടുള്ളതായി കാണാം.. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലും സാമുദായിക- മത സംഘടനകൾ പ്രത്യേക കൂട്ടങ്ങളായി നിന്നുകൊണ്ട് വൈദേശിക ശക്തികളെ നേരിട്ടിട്ടുണ്ട്...

       സാമുദായിക- മത സംഘടനകൾ സമൂഹത്തിന് ആകമാനം ആവശ്യപ്രദമായ പൊതു ലക്ഷ്യത്തിനു വേണ്ടി പോരാടുമ്പോൽത്തന്നെ പരസ്പ്പരം കലഹിക്കുന്നതും കാണാം.. അതിനുള്ള ഉദാഹരണങ്ങളും സ്വാതന്ത്ര്യ സമര ചരിത്രത്തിലുണ്ട്... സമൂഹത്തിൽ സ്വാധീന ഘടകങ്ങളായ സാമുദായിക- മത സംഘടനകൾ തീരുമാനങ്ങളിൽ നിർണ്ണായകമാകുമ്പോൾ അവ രാജ്യം എന്നാ വിശാല സമൂഹത്തിൽ നിന്നും ചുരുങ്ങി കേവലം സമുദായങ്ങൾ എന്നതിലേക്ക് ഒതുങ്ങുന്നു... ലോക ചരിത്രത്തിൽ സമുദായങ്ങളും മതങ്ങളും സമരങ്ങളിൽ ഏർപ്പെട്ട് നേടിയതെന്ന് നിരത്തിവേയ്ക്കുന്നതിനേക്കാൾ മഹത്തരങ്ങലാണ് സമൂഹം ഒന്നടങ്കം പോരാടി നേടിയവ.. കാരണം സാമുദായിക- മത കൂട്ടായ്മകളുടെ ആവശ്യങ്ങൾക്ക് പലപ്പോഴും രാഷ്ട്രം എന്നാ ചിന്തയോളം വിശാലതയില്ല എന്നതുതന്നെ.. സമൂഹത്തിൽ പൊതുവായി ഉണ്ടാകേണ്ട ഉന്നമനത്തിനായി ജനതയ്ക്ക് ഒറ്റക്കെട്ടായി പോരാടാൻ കഴിയാതെ, സാമുദായിക- മത ചിന്തയുടെ പിന്തുണയിലും സ്വാധീനത്തിലും മാത്രമേ സംഘടിക്കാനും പൊരുതാനും കഴിയുന്നുള്ളൂ വെങ്കിൽ നിസ്സംശയം പറയാം അത് പൊതു സമൂഹത്തിന്റെയും അതുവഴി രാജ്യത്തിന്റെയും പരിമിതിയാണെന്ന്!! സാമുദായിക- മത സംഘടനകൾ സ്വാധീന ശക്തികളായി ലോകത്ത് എത്ര സാമൂഹിക സമരങ്ങളെ നിരത്തിയാലും ശരി...

       സമൂഹത്തിലെ ശക്തി കേന്ദ്രങ്ങളായി നിന്നിരുന്ന സമുദായങ്ങൾക്ക് മാത്രമായിരുന്നു ഭരണരംഗത്തും സ്വാധീനം ചെലുത്താൻ കഴിഞ്ഞിരുന്നത്... പിൽക്കാലത്ത് സമൂഹത്തിലെ താഴേക്കിടയിലുള്ള സമുദായങ്ങളിൽപ്പെട്ടവർ സംഘടിച്ച് പോരാട്ടങ്ങളിൽക്കൂടി സമൂഹത്തിൽ അവകാശങ്ങൾ നേടിയെടുക്കാൻ ശ്രമിച്ചപ്പോൾ; മുൻപ് ഉത്തമർണ്ണ വർഗ്ഗത്തിൽപ്പെട്ടവർ എപ്രകാരം ഭരണത്തിൽ സ്വാധീനശക്ത്തിയായോ അപ്രകാരം തങ്ങൾക്കും എത്തിച്ചേരണം എന്ന ചിന്ത ലക്ഷ്യമാക്കിയാണ് പ്രവര്ത്തിച്ചത്.. അങ്ങനെ സമൂഹത്തിൽ പോരാട്ടത്തിൽക്കൂടി ശക്തി പ്രാപിച്ച വിഭാഗങ്ങളെല്ലാം തന്നെ ഭരണ സ്വാധീനമാണ് ലക്‌ഷ്യം വെച്ചത്... അപ്രകാരം വിരുദ്ധമായ താൽപ്പര്യങ്ങൾ വെച്ച് പുലർത്തുന്ന പലവിധ സാമൂഹിക സംഘടനകൾ ഇവിടെ ഉയര്ന്നു വന്നു.. കൂട്ടായി നിൽക്കുന്ന വോട്ടുകളെ ഒന്നിച്ചു വാങ്ങുന്നതിനുള്ള കച്ചവടബുദ്ധിയോടെ രാഷ്ട്രീയക്കാർ ഇത്തരം സാമുദായിക- മത സംഘടനകളുടെ മാർക്കെറ്റിംഗ് മാനേജർമാരായ സാമുദായിക- മത നേതാക്കളുടെ ഓഫീസ്സുകളിൽ കയറിയിറങ്ങി..    

       സമുദായ സംഘടനാ നേതാക്കളെ പ്രീണിപ്പിച്ചു കൂടെനിർത്തി അവരെക്കാണിച്ചു പാർട്ടിയിലും, മുന്നണിയിലും, എതിര്കക്ഷികൾക്കിടയിലും ആകമാനം വിലപേശൽ നടത്തുന്ന രാഷ്ട്രീയ പ്രവർത്തനമാണ് കേരളത്തിലും കണ്ടു വരുന്നത്.. സാമുദായിക- മത നേതാക്കൾക്ക് സ്വന്തം സമുദായത്തിലൊ പോതുജനത്തിനിടയിലോ ഉള്ള സ്വാധീനത്തെ ഇവിടെയാരും കാര്യമായി എടുക്കുന്നില്ല... അപ്രകാരമുള്ള സ്വാധീനമായിരുന്നു സാമുദായിക- മത നേതാക്കളുടെ മൂല്യമെങ്കിൽ അരയണത്തുട്ടെങ്കിലും വെച്ച് തൂക്കിയെടുക്കാൻ കഴിയുന്ന എത്ര സാമുദായിക- മത നേതാക്കളുണ്ടിവിടെ!! ?? പകരം ഇന്ന സാമുദായിക- മത പ്രസ്ഥാനത്തിന്റെ പ്രതിനിധിയാണ് അതിനാൽ സാമൂഹികശക്തിയാണ് എന്ന് പ്രഖ്യാപിച്ച്, ആ സാമുദായിക- മത നേതാവിന്റെ നിലപാടിനൊപ്പം അയാൾ പ്രതിനിധീകരിക്കുന്ന വിഭാഗം മുഴുവനുണ്ടെന്നു ധരിപ്പിച്ച് വിലപേശൽ നടത്തുന്നു... അത്തരം വിലപേശൽ രാഷ്ട്രീയത്തിൽ രാഷ്ട്രത്തിന്റെ സത്വം ഇല്ലാതാവുകയാണ് ചെയ്യുന്നത്.. സാമൂഹികവും, രാഷ്ട്രീയവും, മതപരവും, വികസ്സനപരവും, സാംസ്ക്കാരികവുമായ ഉന്നമനത്തിന് വിഘാതമായി വരികയും ചെയ്യും...

       കേരളത്തിലെ യുവജന സംഘടനകൾ പലതും സാമുദായിക- മത സംഘടനകൾ രാഷ്ട്രീയത്തിൽ കൈകടത്തരുതെന്ന് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്... പക്ഷെ അവർക്ക് സാമുദായിക- മത സംഘടകളെ അവഗണിച്ചുകൊണ്ടുള്ള പുരോഗമനപരമായ പ്രവർത്തനം സാദ്ധ്യമാകുന്നില്ല!! കാരണം സാമുദായിക- മത സംഘടനകളുമായി നിരന്തരം ചങ്ങാത്തം കൂടാനും, അവരെ പ്രീണിപ്പിച്ചു നിർത്താനും താല്പ്പര്യപ്പെടുന്ന വെറ്ററൻ നേതാക്കൾ ഈ യുവജന സംഘടനകളുടെ മാതൃ സംഘടനകളിലുണ്ട്... ഒരു യുവജന പ്രതിനിധി സാമുദായിക- മത സംഘടനകളെ അവഗണിക്കുന്ന നിലപാട് സ്വീകരിച്ചാൽ അയാൾ ഒറ്റപ്പെടലിനും പരസ്യമായ ശാസ്സനക്കും വിധേയനാകും.. തന്റെ രാഷ്ട്രീയ ഭാവിക്കും, നിലനില്പ്പിനും നിലപാടുകൾ വിഘാതമാകുമെന്ന് വന്നാൽ അയാൾ തന്റെ മുൻഗാമികളെക്കാൾ വലിയ സാമുദായിക- മത ഭക്തനും സേവകനുമാകും.. പ്രസക്തമാകുന്നത്, ഭാവിയിലും ഇതിലൊന്നും കാര്യമായ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല എന്നതാണ്!!

       വി ടി ബൽറാം MLA നടത്തിയ പ്രസ്ഥാവന വിവാദമായതെന്തുകൊണ്ടെന്നു ചിന്തിക്കൂ.. ഡീൻ കുര്യാക്കോസ് അരമനയിൽ വോട്ടഭ്യർധിക്കാൻ ചെല്ലുന്നു.. ബിഷപ്പും ഒരു പൌരൻ ആയതിനാൽ അതിൽ തെറ്റൊന്നുമില്ല... ബിഷപ്പ് ഡീനെ ശകാരിക്കുന്നു.. അരമനയിൽ ചെന്നവരോടു അഥിതി മര്യാദ കാണിക്കാഞ്ഞ ബിഷപ്പിന്റെ പെരുമാറ്റത്തിൽ വി ടി ബൽറാം ഉൾപ്പടെയുള്ള ചെറുപ്പക്കാർ രൊഷാകുലരാകുന്നു... ഫേസ് ബുക്കിൽ ബിഷപ്പിന്റെ പേരെടുത്തു പറയാതെ വി ടി നികൃഷ്ട്ട ജീവി പ്രയോഗം നടത്തുന്നു...

       അടുത്ത പക്ഷം  വി ടി ബൽറാമിന്റെ ലേഖനത്തോടുള്ള പ്രതികരണമായിരുന്നു... ഡീൻ കുര്യാക്കോസ് വി ടി ബൽറാമിന്റെ പ്രതികരണം അനവസ്സരത്തിലാണെന്ന് പറഞ്ഞ് പിതാവിന്റെ കോപത്തിൽ നിന്ന് ഒഴിവായി.. ഡീനെ കുറ്റം പറയാൻ കഴിയില്ല.. അതിന്റെ പേരില് രണ്ടു വോട്ട് നഷ്ട്ടപ്പെടുത്താൻ അദ്ദേഹം തയ്യാറല്ല അത്രമാത്രം... കേരള മുഖ്യൻ, ആഭ്യന്തരമന്ത്രി, ചീഫ് വിപ്പ്, KPCC പ്രസിഡന്റ്‌ തുടങ്ങിയവർ ബാൽറാമിനെ ശകാരിക്കും വിധം തള്ളിപ്പറഞ്ഞ് പിതാവിനെ തണുപ്പിച്ചു... MM ഹസ്സൻ തെരഞ്ഞെടുപ്പു സമയത്ത് ഇത്തരം പരാമർശങ്ങൾ പാടില്ല എന്ന് പറഞ്ഞു... മുതിർന്ന നേതാക്കളുടെ ഇത്തരം വഴുക്കലിൽ വടികുത്തിയ പോലെയുള്ള നിലപാടുകളെയും, പ്രസ്താവനകളേയും രാഷ്ട്രീയ അനുഭവപരിചയം, രാഷ്ട്രീയ വഴക്കം എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടു.. ബൽറാം എന്നാണാവോ അത്തരം രാഷ്ട്രീയ വഴക്കമുള്ള, ഇരുത്തം വന്നനേതാവാകുന്നതോ എന്തോ?? എന്തായാലും ആയേ പറ്റൂ!! അല്ലെങ്കിൽ ഖദർ ഊരി വെച്ച് സോഷ്യൽ മീഡിയയിൽ മാത്രം പ്രസ്ഥാവനയും, പുരോഗമന വിപ്ലവവുമായി ജീവിക്കേണ്ടി വരും...

       ബിഷപ്പിനെ ഒരു സമുദായ നേതാവായി കണ്ടത് കൊണ്ട് മാത്രമാണ് ഈ വിവാദത്തിന് കാരണം എന്നാണ് എന്റെ പക്ഷം... ഭാരതത്തിൽ ആകമാനം വോട്ടഭ്യർധിച്ചു നടക്കുന്ന ഭരണകക്ഷി സ്ഥാനാർഥി കളിൽ എത്രപേർ പൊതു ജനത്തിന്റെയും, വീട്ടമ്മമാരുടെയും ഉൾപ്പെടെയുള്ള ആൾക്കാരുടെ തെറിവിളിയും, ചൂലിനടിയും വാങ്ങുന്നുണ്ടാകും?? അപ്രകാരം ഒരു പൌരൻ ഡീനെ തെറിവിളിച്ചെന്നു കണ്ടാൽ എല്ലാം സമാധാനകരം....

       രാഷ്ട്രീയത്തിന് രാജ്യത്തിന്റെ ആകമാനമായ താല്പ്പര്യമെന്നും സമുദായത്തിന് ചുരുങ്ങിയ താൽപ്പര്യങ്ങളെന്നും ഉള്ള തിരിച്ചറിവ് നാം എപ്പോഴും സൂക്ഷിക്കണം.. ഇതിനിടയിലുള്ള അതിർത്തി ശക്തമായി നിലനിർത്താൻ നാം എപ്പോഴും ശ്രദ്ധചെലുത്തണം

[Rajesh Puliyanethu
 Advocate, Haripad]