Monday 18 December 2017

ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലം പറഞ്ഞു തരുന്നത്....??

     ഗുജറാത്തിൽ തുടർച്ചയായ ഇരുപത്തിരണ്ടു വർഷത്തെ ഭരണത്തിന് ശേഷവും ബിജെപി അധികാരം നിലനിർത്തുന്നു... മറ്റേതൊരു സംസ്ഥാനത്തെ വിഷയങ്ങളെക്കുറിച്ചു സംസാരിക്കുമ്പോഴും അതിനെയെല്ലാം ഗുജറാത്തുമായി ബന്ധിപ്പിച്ചു സംസാരിക്കാൻ ബിജെപിയും,, പ്രതിപക്ഷവും ശ്രമിക്കാറുണ്ടായിരുന്നു... അനുകൂലമായും,, പ്രതികൂലമായും!! അതിനു കാരണം രാജ്യത്തു നിലനിൽക്കുന്നത് രണ്ടു തരം രാഷ്ട്രീയമായതിനാലാണ്... ഒന്ന് മോഡി അനുകൂല രാഷ്ട്രീയവും,, മറ്റൊന്ന് മോഡി വിരുദ്ധ രാഷ്ട്രീയവും...!! മോഡി വിരുദ്ധ രാഷ്ട്രീയ പ്രചാരകർ ഗുജറാത്തിനെ നരേന്ദ്രമോദിയുടെ സ്വന്തം തട്ടകമായി കണ്ടു പ്രവർത്തിക്കുന്നതിനാൽ, ഗുജറാത്തിൽ ബിജെപിക്ക് ഉണ്ടാകുന്ന പരാജയം ശ്രീ നരേന്ദ്രമോദിയുടെ ആകമാനമായ പരാജയമെന്നു കണ്ട് അദ്ദേഹത്തിനെതിരെ രാജ്യവ്യാപകമായി ആക്രമണം അഴിച്ചു വിടാം എന്ന് കരുതി... നോട്ടു നിരോധനവും,, മുത്തലാക്കും,, ജി. സ്‌. റ്റി തുടങ്ങി ശ്രീ മോദിയുടെ നയപരിപാടികളുടെ ആകമാനമായ പരാജയമായി ബിജെപി ക്ക് ഗുജറാത്തിൽ ഉണ്ടാകുന്ന പരാജയത്തെ വിനിയോഗിക്കാം എന്നും അവർ കണക്കുകൂട്ടി....

     അമേരിക്കയിൽ നിന്നും ഊർജ്ജപഠന ക്ലാസ് കഴിഞ്ഞു വന്ന ശ്രീ രാഹുൽ ഗാന്ധിയായിരുന്നു മോഡി വിരുദ്ധപക്ഷത്തിന്റെ അമരക്കാരൻ... പതിവിനു വിരുദ്ധമായ ഊർജ്ജം രാഹുലിൽ കാണാൻ കഴിഞ്ഞിരുന്നു എന്നത് സത്യം തന്നെയായിരുന്നു.. കമ്യുണിസ്റ്റുകൾ ഗാലറിയിൽപ്പോലും ഇല്ലാതിരുന്ന തെരഞ്ഞെടുപ്പ് ആയിരുന്നു എങ്കിൽക്കൂടി രാജ്യത്തിന്റെ ചിലഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന ഇക്കൂട്ടരുടെയും ഹൃദയം കൊണ്ടുള്ള ആശീർവാദം രാഹുലിനൊപ്പമായിരുന്നു.... കൂടാതെ രാജ്യസ്നേഹവും, ദേശീയതയും  ഉയർത്തിപിടിക്കുന്ന ബിജെപി രാഷ്ട്രീയത്തിന്റെ വിമർശകരും രാഹുലിനൊപ്പം കൂടി... ബിജെപി മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയം ന്യൂനപക്ഷ വിരുദ്ധമാണെന്നു പ്രചരിപ്പിക്കുന്നവരും രാഹുലിനു പിന്നിൽ അണി നിരന്നു... അതിനൊപ്പം തന്നെ ടൈംസ് ഓഫ് ഇന്ത്യ,, റിപ്പബ്ലിക് തുടങ്ങിയ ചാനലുകളൊഴികെയുള്ള ചാനലുകളും രാഹുലിന് അവരാൽ കഴിയുന്ന പിന്തുണ നൽകി.... ഹാർദ്ദിക്‌ പട്ടേലിനെപ്പോലെ ജാതിയല്ലാതെ രാഷ്ട്രീയം ഒന്നുംതന്നെ പറയാനില്ലാത്ത നേതാക്കന്മാർക്കൂടി പിന്നിൽ നിരന്നതോടെ ബിജെപി യെ നേരിടാനുള്ള എല്ലാ ശസ്ത്രങ്ങളും തന്റെ പക്കലുണ്ടെന്ന് രാഹുൽ ആത്‌മവിശ്വാസം കൊണ്ടു... രാഹുലിൽ പ്രകടമായിരുന്നു എന്ന് മുൻപ് പറഞ്ഞ 'പതിവിനു വിരുദ്ധമായ ഊർജ്ജം' ഈ സന്നാഹങ്ങൾ നൽകിയ ആത്മവിശ്വാസ്സത്തിൽ നിന്നും രൂപം കൊണ്ടതാകാം...!!??

     നരേന്ദ്ര മോഡിയുടെ ജനപ്രീതിയെ കുറക്കുന്നതൊന്നും പ്രായോഗികമായി നടപ്പിലാക്കാൻ കോൺഗ്രസ്സിന് കഴിഞ്ഞില്ല എന്നതാണ് സത്യം... മോഡിക്കെതിരെ വ്യക്തിപരമായ വിമർശനങ്ങൾ ഗുജറാത്തിൽ ഒഴിവാക്കണമെന്ന് കൊണ്ഗ്രെസ്സ് തന്നെ പ്രചാരണത്തിന്റെ ഒരു ഘട്ടത്തിൽ നേതാക്കന്മാർക്ക് നിർദ്ദേശം നൽകിയത്  മോഡിയുടെ സ്വാധീനം നശിപ്പിക്കാൻ അവർക്കു കഴിഞ്ഞില്ല എന്ന തിരിച്ചറിവാണ് കാണിക്കുന്നത്.. നരേന്ദ്രമോദി വിദ്വെഷത്തിന്റെ രാഷ്ട്രീയം കളിക്കുന്നു എന്ന് കോൺഗ്രസ്സ് പറഞ്ഞു എങ്കിലും അത് പൊതുജനസമക്ഷം വിവരിക്കുന്നതിൽ അവർ പരാജയപ്പെട്ടുപോയി... നരേന്ദ്രമോഡി അപ്പോഴും ദേശീയതയിലും,, രാഷ്ട്ര സുരക്ഷയിലും ഊന്നിയ വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞുകൊണ്ടേ യിരുന്നു... 'ജനങ്ങൾക്ക് കുറച്ചു ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നു എങ്കിലും രാജ്യത്തിന്റെ ഭാവി നന്മയെ കരുതി പൊതുജനം അതു സഹിച്ചു' എന്ന് ബിജെപി തന്നെ സമ്മതിച്ച നോട്ടു നിരോധനത്തിലും, ജി സ് ടി യിലും മോഡി പറഞ്ഞത് വികസനത്തിന്റെയും, രാജ്യനന്മയുടെയും നയവും രാഷ്ട്രീയവും ആയിരുന്നു... അതിൽ വികസ്സനമില്ല, ജനദ്രോഹമേ ഉള്ളൂ എന്ന് മൈക്കിന്റെ മുൻപിൽ വിളിച്ചു പറയാൻ രാഹുൽ ശ്രമിച്ചെങ്കിലും ജനം ചെവികൊടുത്തില്ല.. ''ഗബ്ബർ സിംഗ് ടാക്സ്'' എന്ന് ജി സ് ടി യെ രാഹുൽ വിശേഷിപ്പിച്ചതിനെ സൂപ്പർ ഡയലോഗ് ആയി രാഹുൽ ഫാൻസ്‌ ഉയർത്തിക്കാട്ടി എങ്കിലും കഴിഞ്ഞ യു പി എ സർക്കാർ കാലത്ത് ആകമാനം എട്ടുലക്ഷം കോടിയിൽ മേലെ അഴിമതി നടത്തിയ യഥാർത്ഥ ഗബ്ബർ സിങ്ങുകളെ ജനം മറന്നിരുന്നില്ല എന്ന സത്യം കോൺഗ്രസ്സ് മനസ്സിലാക്കിയില്ല.... 

     ബിജെപി വർഗ്ഗീയ രാഷ്ട്രീയം കളിക്കുന്നു എന്ന് വിമർശിച്ച കോൺഗ്രസ്,, ഹാർദിക് പട്ടേലിനെപ്പോലെ ജാതി മാത്രം പറഞ്ഞു വോട്ടുപിടിക്കാൻ അറിയുന്നവരെ ചേർത്തുനിർത്തി എന്താണ് ജാതി രാഷ്ട്രീയം എന്ന് പറഞ്ഞു കൊടുത്തു... ജനം ഇതെല്ലാം കാണുന്നുണ്ടായിരുന്നു എന്ന് അവർ മറന്നു പോയി... പട്ടേൽ വിഭാഗത്തിന്റെ വോട്ടുകളെ ഹർദ്ദിക്കിൽക്കൂടി ഉറപ്പിച്ചു നിർത്താൻ കോൺഗ്രസ്സ് ശ്രമിച്ചപ്പോൾ അത്രനാളും അവർക്കു ലഭിച്ചു കൊണ്ടിരുന്ന ചില ഓ ബി സി വിഭാഗങ്ങളുടെ വോട്ടുകൾ ചോർന്നു പോകുന്നത് അവർ അറിഞ്ഞില്ല.. നരേന്ദ്ര മോദിയുടെ ബി ജെ പി കഴിഞ്ഞ ഇരുപത്തിരണ്ടു വര്ഷം ഗുജറാത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾക്ക് പകരമായില്ല കോൺഗ്രസ്സ് നടത്തിയ ഈ കൂട്ടുകെട്ടുകൾ ഒന്നും തന്നെ...

     ക്ഷേത്രങ്ങളിൽ നിന്നും പ്രചാരണങ്ങൾക്കു തുടക്കം കുറിച്ചപ്പോൾ 'തങ്ങൾ ബിജെപി യെ വിമർശിക്കുന്ന വർഗ്ഗീയ രാഷ്ട്രീയം എന്താണെന്ന് ശരിയായരീതിയിൽ തങ്ങൾ കാട്ടിത്തരാം' എന്നാണു ജനങ്ങൾ വായിച്ചെടുത്തത്.... അത്രനാളും ഹിന്ദു വിരുദ്ധ നിലപാടുകൾ പരസ്യമായി സ്വീകരിക്കുകയും,, ന്യൂനപക്ഷ പ്രീണനം നയമായി മാറ്റുകയും ചെയ്ത കോൺഗ്രസ്സിന്റെ ഈ വ്യതിചലനം പരിഹാസം ജനിപ്പിച്ചു എന്നതിനപ്പുറം ഒരു രാഷ്ട്രീയ നേട്ടവും അവർക്കുണ്ടാക്കിയില്ല... അമ്പലങ്ങളിൽ കയറിയിറങ്ങി നടന്ന രാഹുലിനെ കുറച്ചധികം തീവ്ര മത നിലപാട് പുലർത്തുന്ന മുസ്ളീം വോട്ടർമാരും വിട്ടുകളഞ്ഞു എന്നുവേണം കരുതാൻ.... മുൻപ് ഇസ്ളാമിക തീവ്രവാദികളെ വരെ പിന്തുണക്കുന്ന രാഷ്ട്രീയ നയം സ്വീകരിച്ചു വന്ന കോൺഗ്രസ്സിന്റെ ഈ മാറ്റം അവരിൽ അസ്വസ്ഥത ജനിപ്പിച്ചു..

     ദേശീയതയിൽ ഊന്നിയ,, രാജ്യസ്നേഹവും സുരക്ഷയും മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയം പറയാൻ കോൺഗ്രസിന് കഴിഞ്ഞില്ല എന്നതായിരുന്നു അവരുടെ പരാജയകാരണങ്ങളിൽ പ്രധാനമായ ഒന്ന്... മതേതരത്വത്തിന്റെ വക്താക്കൾ എന്ന് സമൂഹത്തോടു വിളിച്ചു പറയുന്നു എന്ന് വരുത്തി തീർക്കുന്നതിനും,, മുസ്‌ലിം ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്തുന്നതിനും കോൺഗ്രസ്സ് കണ്ടിരുന്ന പതിവ് മാർഗ്ഗം ഹിന്ദുവിനെ തള്ളിപ്പറയുകയും,, ഇസ്ളാമിക തീവ്രവാദികളെ വരെ പിന്തുണച്ചു കൊണ്ടും ആയിരുന്നു... അങ്ങനെ ഉള്ളവർ ഇലക്ഷൻ ആകുമ്പോൾ അമ്പലങ്ങളിൽ വന്നിട്ട് എന്തു പ്രതിഫലനം സൃഷ്ടിക്കാനാണ്... നരേന്ദ്രമോഡിയെ സ്ഥാനപ്രഷ്ടനാക്കണമെന്ന് പാകിസ്ഥാനിൽ പോയി അവരോട് സഹായം അഭ്യർത്ഥിച്ച മണിശങ്കർ അയ്യരെ പിന്തുണക്കുന്ന നിലപാട് കോൺഗ്രസ്സ് സ്വീകരിച്ചത് ആത്മാഭിമാനം ഉള്ള പൊതുജനം ഈ തെരഞ്ഞെടുപ്പിലെന്നല്ല;; ഒരു തെരഞ്ഞെടുപ്പിലും മറക്കില്ല... അതേ മണിശങ്കർ തെരഞ്ഞെടുപ്പു വേളയിൽ   മോഡിയെ അവഹേളിച്ച സംഭവത്തിൽ രാഹുൽ തന്നെ മുൻകൈ എടുത്തു മാപ്പു പറയിപ്പിച്ചപ്പോൾ കോൺഗ്രസ്സ് പാർട്ടി വ്യക്തമാക്കുന്ന ഇരട്ടത്താപ്പ് എല്ലാവർക്കും ബോദ്ധ്യമായി... ഗുജറാത്തിലെ പരാജയം കോൺഗ്രസ്സ് ഗുജറാത്തിൽ മാത്രം മുൻപോട്ടുവെച്ച സമീപനങ്ങളുടെയും, രാഷ്ട്രീയത്തിന്റെയും  പരാജയമല്ല... മറിച് ദേശീയ തലത്തിൽ അവർ സ്വീകരിക്കുന്ന ഇരട്ടത്താപ്പുകളുടെയും,, പ്രീണനങ്ങളുടെയും,, നട്ടല്ലില്ലായ്മയുടെയും പരിണിത ഫലം കൂടിയാണ്...

     നോട്ടു നിരോധനവും,, ജി സ് ടി യും ഗുജറാത്തിലെ കർഷകരുടെയും,, വ്യവസ്സായികളുടെയും നട്ടെല്ലൊടിച്ചെന്ന് മോഡി വിരുദ്ധ മാധ്യമങ്ങളും പരമാവധി പ്രചാരണം നൽകി... അതൊന്നും രാഷ്ട്രീയമായി ബി ജെ പി യെ ബാധിച്ചില്ല എന്നതിന്റെ തെളിവാണ് ഗുജറാത്തിലെ വ്യവസ്സായ മേഘലയിൽ നിന്നും,, നഗര പ്രദേശങ്ങളിൽ നിന്നും ബി ജെ പി ക്കു ലഭിച്ച വോട്ടുകൾ സൂചിപ്പിക്കുന്നത്... അതേ സമയം തന്നെ ആദിവാസ്സി മേഘലകളിൽ നിന്നും ബി ജെ പി ക്ക് ഉണ്ടായ വോട്ടു വർദ്ധനവ് ഹരിജന ന്യൂനപക്ഷങ്ങൾക്കു വിരുദ്ധമാണ് ബി ജെ പി എന്ന പ്രചാരണവും വിലപ്പോയില്ല എന്ന് മനസ്സിലാക്കാം... ശ്രീ നരേന്ദ്ര മോഡി എന്ന വ്യക്തിയിൽ ജനങ്ങൾ വിശ്വാസ്സം അർപ്പിച്ചിരിക്കുന്നു എന്നുവേണം നമ്മൾ കാണേണ്ടത്... അദ്ദേഹം സ്വീകരിക്കുന്ന നോട്ടുനിരോധനം പോലെയുള്ള ചില കടുപ്പമേറിയ തീരുമാനങ്ങളും അതിൽ നിന്നും ഉണ്ടായേക്കാവുന്ന ചെറിയകാല ബുദ്ധിമുട്ടുകളും രാജ്യനന്മയെ മാത്രം ലക്ഷ്യമാക്കിയാണെന്ന് അവർ മനസ്സിലാക്കുന്നു.... 

     കോൺഗ്രസ്സ് ഇപ്പോഴും രാഷ്ട്രീയം പറയാൻ മറന്നു പോകുന്നു എന്നതും ആ പാർട്ടിയുടെ പാപ്പരത്വവും ച്യുതിയുമാണ് വിളിച്ചു പറയുന്നത്... ഇന്നും അവർ നരേന്ദ്ര മോഡിക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾ അദ്ദേഹം പണ്ടിട്ട കോട്ടും,, വിദേശ യാത്രയും,, കൂളിങ് ഗ്ലാസ്സും,, കഴിച്ച കൂണും ഒക്കെയാണ്... ഇതു കേൾക്കുമ്പോൾ നിഷ്പക്ഷരായ പൊതുജനം ചിരിച്ചു കൊണ്ടു പറയുന്നു.... ''മോഡിക്കെതിരെ ഇതൊക്കയേ നിങ്ങൾക്കു പറയാനുള്ളൊ,, നാണമാകുന്നില്ലേ കോൺഗ്രെസ്സെ...."  

     കോൺഗ്രസ്സ് ദേശീയ തലത്തിൽ വിളിച്ചു പറയുന്ന പാകിസ്ഥാൻ അനുകൂല സമീപനങ്ങൾ രാജ്യത്തിനുള്ളിലെ ദേശീയ വാദികളായ മുസ്ളീം ജനതയുടെ അടക്കം വിരോധം വിളിച്ചു വരുത്തിയിട്ടുണ്ട്... രാജ്യത്തിനുള്ളിലെ മുസ്ളീം ജനതയുടെ വോട്ട് തങ്ങളിലേക്ക് അടുപ്പിച്ചു നിർത്തുന്നതിന് എന്തിനാണ് നിങ്ങൾ പാകിസ്ഥാനെ കൂട്ട് പിടിക്കുന്നതെന്നാണ് അവർ ചോദിക്കുന്നത്... മന്മോഹൻ സിങ്ങും, കാര്സസായിയും, മണിശങ്കറും, പാകിസ്ഥാൻ പ്രതിനിധികളും നടത്തിയ രഹസ്യ കൂടിക്കാഴ്ചയെ പൊതുജനം സംശയത്തോടെ നോക്കിക്കണ്ടത്;; സംശയം ജനിപ്പിക്കത്തക്ക സമീപനങ്ങളും, പ്രസ്ഥാവനകളും കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും മുൻപിനാൽത്തന്നെ ഉണ്ടായിട്ടുള്ളതിനാലാണ്...!! ഈ കാരണങ്ങളെല്ലാം ജനങ്ങൾ പോളിംഗ് ബൂത്തിൽ പരിഗണിച്ചിരുന്നു എന്നു വേണം മനസ്സിലാക്കാൻ....

     തീവ്രവാദികളെ സംരക്ഷിക്കുന്നതും,,, അവർക്കനുകൂലമായി സംസാരിക്കുന്നതുമല്ല മുസ്‌ലീം സംരക്ഷണം എന്നും,, മോഡിക്കു മേൽ വിജയം നേടാൻ പാകിസ്ഥാനികളല്ല, ഇവിടുത്തെ ജനങ്ങളാണ് സഹായിക്കേണ്ടതെന്നും,, ജാതി രാഷ്ട്രീയം ഇവിടെ വിലപ്പോകില്ല എന്നും,, മോഡി മുന്നോട്ടു വെയ്ക്കുന്ന നയങ്ങളെ അടിസ്ഥാനമില്ലാതെ എതിർക്കുകയും,, അവയെ വസ്തുനിഷ്ഠമായി വിശദീകരിക്കാൻ കഴിയാതിരിക്കുകയും ചെയ്‌താൽ ജനങ്ങൾ വിശ്വസിക്കുകയില്ലെന്നും,, ഒ വൈ സിയും മറ്റുമല്ല ജനങ്ങൾ കണക്കിലെടുക്കുന്ന നേതാക്കളെന്നും,, മാധ്യമ പിന്തുണ ഉണ്ടെങ്കിൽ എല്ലാമായില്ലെന്നും,, രാഷ്ട്രീയ വിമർശനത്തിന് മോഡിയുടെ കോട്ടും,, കൂണും അല്ല മാർഗ്ഗമെന്നും ഒക്കെ തിരിച്ചറിയുന്ന കാലത്താണ് കോൺഗ്രസ്സ് പാർട്ടിക്ക് തിരിച്ചു വരവ് സാധ്യമാകുന്നത്....

     ഇടതു പക്ഷ,, വലതു പക്ഷ,, വിഭാഗങ്ങളുടെയും,, തീവ്ര ഇസ്‌ലാമിക വിഭാഗങ്ങളുടെയും,, ഫാസിസ്റ്റു വിരുദ്ധർ എന്ന് സ്വയം അവരോധിക്കപ്പെട്ട കുറേ കോമരങ്ങളുടെയും,, കപട മതേതര വാദികളുടെയും,, മാധ്യമ കൂട്ടായ്മയുടെയും പാനലിനെ തോൽപ്പിച്ചു അധികാരം നിലനിർത്തിയ ബി ജെ പി ക്ക് എല്ലാവിധ അഭിനന്ദനങ്ങളും,, ഒപ്പം അഭിവാദ്യങ്ങളും..... 

[Rajesh Puliyanethu
 Advocate, Haripad]  @ PuliyanZ

Tuesday 12 December 2017

ഗാന്ധിയെ തിരയുന്നവരേ...


     'മഹാത്മാഗാന്ധി' എവിടെപ്പോയി സാറേ??? ഒരു കൊച്ചു കുട്ടി നിഷ്കളങ്കമായി ചോദിച്ചു... സാറ് പറഞ്ഞു 'മഹാത്മാഗാന്ധി ഈ ലോകത്തു നിന്നും ഇല്ലാതായിപ്പോയി'...''അദ്ദേഹം വിഘടിച്ചു മരിച്ചു പോയി,, അദ്ദേഹം മരിച്ചു വിഘടിച്ചു പോയി''
     അതെന്താ സാറേ അങ്ങനെ???

     കുഞ്ഞേ,, ഭാരതം എന്ന വലിയ രാജ്യത്തിന്റെ മണ്ണും,, സംസ്കാരവും,, ജനതയും,, താൻ വിശ്വസ്സിച്ച പ്രസ്ഥാനവും ഒരിക്കലും വിഘടിക്കരുതെന്ന് ആഗ്രഹിച്ച് ഒരായുസ്സു മുഴുവൻ പ്രവർത്തിച്ച ആളായിരുന്നു അദ്ദേഹം... പക്ഷെ അതെല്ലാം വിഘടിച്ചു മാറുന്നത് കണ്ടു നിന്നപ്പോൾത്തന്നെ മഹാത്മാഗാന്ധി മരിച്ചിരുന്നു.. അങ്ങനെ ജീവൻ വെടിയും മുൻപേ മഹാത്മാഗാന്ധി ഇല്ലാതായി.... നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയുണ്ടകളേറ്റപ്പോൾ ആ ശരീരവും മരിച്ചു പോയി.... മരണശേഷം നൂറുകണക്കിനു പേജുകളിൽ അദ്ദേഹത്തിനെതിരെ കുറ്റപത്രം ചമക്കപ്പെട്ടപ്പോൾ അദ്ദേഹത്തോടൊപ്പം ചേർക്കപ്പെട്ട ''മഹാത്മ'' യും മാഞ്ഞു പോയി... നെഹ്രുവും കുടുംബവും പേരിലെ 'ഗാന്ധി' യെ സ്വന്തമാക്കിയപ്പോൾ 'ഗാന്ധി' എന്ന പേരും അദ്ദേഹത്തിനു നഷ്ടമായി... ''മഹാത്മാഗാന്ധി'' എന്ന വിളിപ്പേരിൽ
''മോഹൻ ദാസ് കരംചന്ദ് ഗാന്ധി'' എന്ന ജന്മ നാമം മുങ്ങി മരിച്ചു പോയി... രാഷ്ട്രപിതാവായി ഒദ്യോഗികമായി അംഗീകരിക്കാൻ കഴിയില്ല എന്ന് രണ്ടാം
യു പി എ സർക്കാർ പ്രഖ്യാപിച്ചതു കൂടി രാഷ്ട്രപിതാവെന്ന സങ്കൽപ്പവും ഇല്ലാതായി.... അങ്ങനെ മഹാത്മാഗാന്ധി പരിപൂർണ്ണമായും ഇല്ലാതായിരിക്കുന്നു കുഞ്ഞേ... നിനക്കദ്ദേഹത്തെ ഇന്നെങ്ങും തന്നെ കണ്ടെത്താൻ കഴിയില്ല... ''വഴിവക്കിൽ വടികുത്തി നിൽക്കുന്ന ശിലാരൂപമായല്ലാതെ''...!!

[Rajesh Puliyanethu
 Advocate, Haripad]

Saturday 9 December 2017

വിശപ്പ്,, ഭക്ഷണം;; ഒരു സംഭവം.............!!!!!

     ഭക്ഷണത്തെ വളരെ താൽപ്പര്യത്തോടും, ഇഷ്ട്ടത്തോടും കാണുന്നത് കൊണ്ടാകാം, പലരുടെയും ഭക്ഷണ രീതികളെ ഞാൻ ശ്രദ്ധിക്കാൻ കാരണം.. ഭക്ഷണം ഇഷ്ട്ടത്തോടും, ആരാധനയോടും കാണുന്ന ഒന്നാണെന്ന് വിളിച്ചു പറയുന്നതിനെ ഒരു സന്തോഷമായി ഞാൻ കാണുന്നു... ഭക്ഷണത്തെക്കുറിച്ചു അറിയാവുന്ന ഭാഷയിൽ കുറേയേറെ നല്ലതു പറയാൻ കഴിയുന്നതിൽ ഞാൻ സന്തോഷിക്കുന്നു... അതിന്റെ മറുപുറമെന്ന പോലെ ഭക്ഷണത്തെ പാഴാക്കുന്നവരെയും,, ഭക്ഷണത്തെ ബഹുമാന പൂർവവ്വം കാണാൻ തയ്യാറാകാത്തവരെയും ഞാൻ ഇഷ്ട്ടപ്പെടുന്നതേയില്ല...  

     "ഭക്ഷണത്തെ താൽപ്പര്യത്തോടെയും,, ഇഷ്ട്ട്ത്തോടെയും കാണുകയും അതിനെ അങ്ങനെ തന്നെ അംഗീകരിക്കുകയും,, പ്രകടിപ്പിക്കുകയും ചെയ്യുന്നവരെ ""നമ്പാൻ കൊള്ളുന്നവർ"" [[ കൂട്ടുചേരാൻ കൊള്ളുന്നവർ]]] എന്ന രീതിയിൽ കാണുന്ന ഒരു സ്വകാര്യ തിയറി പോലും എനിക്കുണ്ട്....!! അതിലെ ശരി തെറ്റുകളുടെ ശാസ്ത്രീയ വശം എനിക്ക് അറിയില്ല,, പക്ഷെ കാലമിതുവരെ തെറ്റും സംഭവിച്ചിട്ടില്ല....   

     നമ്മളോട് ഇടപ്പെടുന്ന പല വിധരായ ആൾക്കാരെ 
ശ്രദ്ധിച്ചു നോക്കൂ... പലരും ഭക്ഷണത്തെ ഇഷ്ട്ടപ്പെടുന്നവരാണ്.... താൽപ്പര്യവും, കൊതിയും ഉള്ളവരാണ്... പക്ഷെ നമ്മൾ തിരിച്ചറിഞ്ഞ; അവർക്ക് കൊതിയുണ്ടെന്ന് നമ്മളും അവരും മനസ്സിലാക്കിയ ഒരു ഭക്ഷണത്തിനും; 'തനിക്കൊരു താൽപ്പര്യവുമില്ല' എന്ന് സ്ഥാപിക്കാൻ ആ ചെറിയ കൂട്ടർ ശ്രമിക്കാറുണ്ട്...!? കാരണം എന്താണ്?? അതൊരു അഭിമാനവിഷയമാണ്...! തനിക്ക് ഒരു ഭക്ഷണത്തിലും "കൊതി" ഇല്ല എന്ന് സ്ഥാപിക്കുന്നതാണ് 'അഭിമാനം' എന്ന വെറും അധഃപതിച്ച ധാരണ...!

     എന്താണ് 'കൊതി' ?? ഭക്ഷണസാധനങ്ങളോട് സ്വോഭാവികമായി തോന്നുന്ന താൽപ്പര്യം, ഇഷ്ട്ടം, ആഗ്രഹം.. അത്രതന്നെ... ആ വികാരം നിഷ്കളങ്കമാണ്... അതിനു ബാഹ്യ പ്രേരണകൾ ഒന്നും തന്നെയില്ല.. ഭക്ഷണത്തോടുള്ള താൽപ്പര്യമല്ലാതെ....! പക്ഷെ 'കൊതി' എന്ന വികാരവും മ്ലേശ്ചമാണെന്ന് വിവരിക്കുന്ന ഒരു നഗര സംസ്‌കാരമാണ് ഇവിടെ വളർന്നു വരുന്നത്... അവർക്കു മറ്റുള്ളവരുടെ മുൻപിൽ ഭക്ഷണം വിവിധ വിഭവങ്ങളായി വിളമ്പുന്നതാണ് അഭിമാനം..! മറിച്ചു ഭക്ഷണത്തെ ബഹുമാനപൂർവ്വം കണ്ടു ഭക്ഷിക്കുന്നതിലല്ല... അവിടെ 'ഭക്ഷണം' എന്ന അടിസ്ഥാന മൂല്യ വസ്തുവിന്റെ വിലയിടിയുന്നതായിക്കാണാം.. പകരം പൊങ്ങച്ചക്കാരുടെ വിതരണ വസ്തു മാത്രമായി 'ഭക്ഷണം' അധഃപതിക്കുന്നതും കാണാം... മുൻപ് പറഞ്ഞ നിഷ്കളങ്ക വികാരമായ 'കൊതി' പ്രകടിപ്പിക്കുന്നവനെ,, അവനു താൽപ്പര്യം തോന്നിയ ആ ഭക്ഷണം ലഭിക്കാതെ കിടന്ന ദാരിദ്ര്യ വാസ്സിയായി കാണുന്ന ലജ്‌ജാകരമായ സംസ്കാരം വിപുലപ്പെടുന്നു... രസകരമായി അതിനെയെല്ലാം നാഗരീകമായ സംസ്‌കാരമായി അവതരിപ്പിക്കുകയും ചെയ്യുന്നു... എന്താല്ലേ..!??

     ''"ഉഴുതുണ്ടു വാഴുവോറേ വാഴുവോർ,, മറ്റെല്ലാവരും തൊഴുതുണ്ടു പിൻപേ പോകുവോർ.."" എന്ന് ശ്രീ തിരുവള്ളുവാർ കുറളായി പറഞ്ഞു... എന്താണ് അതിന്റെ അർത്ഥം?? മനുഷ്യൻ തന്റെ അടിസ്‌ഥാന ആവശ്യങ്ങളിൽ നിന്നും ഉയർന്ന് ആഡംബര ആവശ്യങ്ങളിൽ ചെന്നെത്തി നിൽക്കുന്നു... ഇന്നവൻ അടിസ്ഥാന ആവശ്യങ്ങളായി ആഡംബര ആവശ്യങ്ങളെയാണ് കാണുന്നത്... പക്ഷെ മണ്ണിൽ പണിചെയ്തു വിളയിക്കുന്നവനാണ് ഏതൊരുവന്റെയും അടിസ്ഥാന ആവശ്യത്തെ നിറവേറ്റുന്നത്.. അവൻ മാറിനിന്നാൽ ഏതൊരു സമ്പന്നനും പഠിക്കും; തന്റെ അടിസ്ഥാന ആവശ്യം എന്തായിരുന്നു എന്ന്....!

     ഭക്ഷണത്തെ പാഴാക്കുന്നതു പോലും എന്തോ ഒരുതരം പൊങ്ങച്ചത്തിന്റെ ഭാഗമായി കരുതുന്നവർ ഉണ്ടെന്നു തോന്നുന്നു... വളരെ അടുത്തു കഴിഞ്ഞ ഒരു ദിവസ്സം എറണാകുളത്ത് ഒരു ഹോട്ടലിൽ എന്റെ സമീപം ഇരുന്നു ഭക്ഷണം കഴിച്ച ഒരു വ്യക്തിയുടെ പ്രവർത്തി എന്നെ അത്ഭുതപ്പെടുത്തി... അയാൾ തനിക്കു വിളമ്പിയ ചോറ് ഏറെക്കുറേ കഴിച്ചു കഴിഞ്ഞിരുന്നു.. സപ്ലയറെ വിളിച്ചു..., അയാളുടെ ആവശ്യപ്രകാരം സപ്ലയർ വീണ്ടും ചോറ് നൽകി... പിന്നീട് അയാൾ ഒരുരുള ചോറിൽകൂടുതൽ കഴിച്ചു കണ്ടില്ല.. എഴുനേറ്റു പോയി... അയാൾ എന്തു മനോവിചാരത്തിന്റെ ഭാഗമായാകും 'കളയാൻവേണ്ടി മാത്രം' വീണ്ടും ഭക്ഷണം വാങ്ങിയത്??  ഭക്ഷണത്തെ അതി ലാഘവത്തോടെ നോക്കിക്കണ്ട് ഈ വിധം പാഴാക്കുന്ന എത്രയോ ആളുകൾ നമുക്കു ചുറ്റുമുണ്ടെന്ന് നാം മനസ്സിലാക്കണം.. കഴിയുമെങ്കിൽ അവരെ തിരുത്താൻ ശ്രമിക്കണം.. ഏറ്റവും കുറഞ്ഞത് നാം സ്വയം അപ്രകാരം ഭക്ഷണം പാഴാക്കുന്ന ഒരുവനാകില്ല എന്ന പ്രതിജ്ഞ എങ്കിലും എടുക്കണം...

     ഭക്ഷണത്തോടുള്ള താല്പര്യത്തെചേർത്തു നിർത്തി പല സ്വഭാവ സവിശേഷതകളെയും കാണുവാൻ കഴിയും.. ഭക്ഷണത്തെ ബഹുമാനിക്കുന്നവൻ വിശപ്പിനെ അറിഞ്ഞവനോ, മനസ്സിലാക്കിയവനോ ആയിരിക്കും.. ഭക്ഷണത്തെ പാഴാക്കാത്തവൻ, താൻ പാഴാക്കുന്ന ഭക്ഷണം മറ്റൊരുവന്റെ വിശപ്പിനെ അകറ്റുവാൻ കഴിയുന്നത് എന്ന തിരിച്ചറിവുള്ളവനും അതുവഴി മറ്റുള്ളവനോട് കരുതലുള്ളവൻ ആയിരിക്കും... താൻ പാഴാക്കുന്ന ഭക്ഷണം എന്റെ പണം മുടക്കി നേടിയത് എന്ന് പൊങ്ങച്ചം പറയുന്നവൻ ഭക്ഷണത്തിന്റെ പോലും മഹത്വം തിരിച്ചറിയാത്ത 'അൽപ്പൻ' എന്ന് മനസ്സിലാക്കാം... ഭക്ഷണത്തോടുള്ള തന്റെ ഇഷ്ടവും, ബഹുമാനവും തുറന്നു സമ്മതിക്കുന്നവർ ഏറെക്കുറേ തുറന്ന മനസ്സുള്ളവരും, സഹൃദയരും ആയിരിക്കും.. എന്തായാലും ഒരുപാട് ആൾക്കാർ ഭക്ഷണത്തിനുവേണ്ടി വിലപിക്കുന്ന ഈ ലോകത്ത് തനിക്കു ലഭിച്ച ഭക്ഷണത്തെ പാഴാക്കുന്നവൻ ആ ഒറ്റ സ്വഭാവം കൊണ്ടുതന്നെ അനഭിമതനാവുകയാണെന്ന് നിസ്സംശയം പറയാം...!

     വിശപ്പിന്റെയും, ഭക്ഷണത്തോടുള്ള താൽപ്പര്യങ്ങളുടെയും കാര്യത്തിൽ സമൂഹം രണ്ടായി തിരിഞ്ഞിരിക്കുന്നു എന്ന് തോന്നുന്നു... നമ്മൾ ഉൾപ്പെടുന്ന സമൂഹത്തിന്റെ ഒരുവശം പട്ടിണിയും ദാരിദ്ര്യവും കൊണ്ട് നട്ടം തിരിയുന്നു.. മറ്റൊരുവശം സമ്പന്നതയുടെ നിറവിൽ ഭക്ഷണത്തെ ആർഭാട പ്രദർശനത്തിന്റെ ഉപാധിയായി കാണുന്നു... ഇതിനിടയിലെ മദ്ധ്യവർഗ്ഗം സമ്പന്നതയെ അനുകരിച്ചു തങ്ങളുടെ ഭക്ഷണതാൽപ്പര്യങ്ങളെ രൂപപ്പെടുത്താൻ ശ്രമിക്കുന്നു... അവർ മനഃ പൂർവ്വം ഭക്ഷണത്തെ ബഹുമാനിക്കാതെ അഹങ്കാരത്തോടെ നോക്കിക്കാണുന്നു... ഭക്ഷണം താൻ ഉണ്ടാക്കിയ നേട്ടമാണെന്നും അതിനാൽ മറ്റേതൊരു ആർജ്ജിത വസ്തുവിനും അപ്പുറമുള്ള യാതൊരു ബഹുമാനവും, കരുതലും ഭക്ഷണവും അർഹിക്കുന്നില്ല എന്നമട്ടിൽ അവർ പെരുമാറുന്നു.. 

     ഭക്ഷണത്തെ വണങ്ങിയതിന് ശേഷം മാത്രം ഭക്ഷിക്കുക എന്ന് ഉപദേശിച്ചുകെട്ട മുന്മുറക്കാരിൽ നിന്നും നമ്മൾ എങ്ങനെയാണ് ഇത്രയും മാറിയത്?? ശ്രീ ചട്ടമ്പി സ്വാമികളുടെ ഒരു സ്വഭാവ രീതി നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്... അദ്‌ദേഹം ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഒരൽപം വെള്ളവും ഒരു അഗ്രം മിനുക്കിയ ഈർക്കിലും കരുതുമായിരുന്നു.. തന്റെ പാത്രത്തിൽ നിന്നും അബദ്ധത്തിൽ താഴെ പോകുന്ന ഒരു വറ്റ്‌ അദ്ദേഹം ഈർക്കിലിൽ കുത്തി വെള്ളത്തിൽ മുക്കിയ ശേഷം കഴിക്കുമായിരുന്നു..! അങ്ങനെ പോലും ഓരോ വറ്റിലും അദ്ദേഹം ശ്രദ്ധാലുവും അതുവഴി അന്നത്തെ ബഹുമാനിക്കുന്നവനും ആയിരുന്നു..

     ചട്ടമ്പി സ്വാമികൾ നമുക്ക് നൽകിയ ഒരു സന്ദേശമായിരുന്നു അത്.. അന്നത്തിന്റെ മഹത്വം വെളിപ്പെടുത്തുന്ന സന്ദേശം.. അതുതന്നെയായിരുന്നു ഭാരത ദർശനവും.... ആ കാഴ്ചപ്പാടിനെ ലോകം അംഗീകരിച്ചിരുന്നു.. പക്ഷെ പാശ്ചാത്യതയുടെ അനുകരണമെന്ന പോലെയോ,, തെറ്റായ അന്തസ്സ്- അഭിമാന ചിന്തകളുടെ സാക്ഷാത്കാരമെന്ന പോലെയോ ഭക്ഷണത്തെ നിസ്സാരവൽക്കരിച്ചു കാട്ടുന്നതാണ് തന്റെ അന്തസ്സ് എന്ന് തെറ്റിദ്ധരിച്ചു പ്രവർത്തിക്കുന്ന ഒരു സമൂഹം ഇവിടെ നിലനിൽക്കുന്നു.. പാശ്ചാത്യ രാജ്യങ്ങളിൽ പലയിടത്തും 'ഭക്ഷണം പാഴാക്കുന്നവർ ശിക്ഷാർഹർ' എന്ന നിലയിലാണ് വികസിക്കുന്നത്.. പക്ഷെ നിർഭാഗ്യവശാൽ നമ്മുടെ ഇടയിലെ അഭിനവ പാശ്ചാത്യർ കാര്യങ്ങളെ തലതിരിച്ചാണ് മനസ്സിലാക്കുന്നത്..!! 

     'ഭക്ഷണത്തെ തന്റെ പണം കൊണ്ട് നേടുന്നത്, അതെന്തും ചെയ്യുന്നത് എന്റെ അവകാശം' എന്ന് പറയുന്നവർ ഒന്നു ചിന്തിക്കൂ... സസ്യാഹാരമായാലും മാംസാഹാരമായാലും അത് തന്റെ ഭക്ഷണ പാത്രത്തിലെത്തുന്നതിന് എന്തെല്ലാം കടമ്പകളുണ്ട്!? ഒരു വിത്ത് മുളപൊട്ടി ഒരു ചെടിയായി വളർന്നു പൂത്തു ഫലമായി മാറുന്നു... പ്രകൃതിയെന്നോ ഈശ്വരനെന്നോ വിളിക്കുന്ന പ്രതിഭാസങ്ങളുടെ അനുഗ്രഹമല്ലേ അത്?? അതുപോലെ തന്നെ ഒരു ജീവൻ ശരീരം കൊണ്ട് വളർന്ന് ആ ജീവനെ ഉപേക്ഷിച്ചാണ് നമ്മുടെ ഭക്ഷണ പാത്രത്തിൽ എത്തുന്നത്... ഈ പ്രതിഭാസങ്ങൾക്കും, ജീവനും യാതൊരു വിലയുമില്ലേ?? അതിനു പകരം വിലയായി വെയ്ക്കാൻ നമ്മുടെ വിശപ്പു മാത്രമേ ഉള്ളൂ... മറ്റൊന്നുമില്ല.. മറ്റൊന്നും പകരമായി യോജിക്കില്ല...  അതെത്ര വലിയവന്റെ പത്രാസ്സായാലും ശരി....! വിശപ്പെന്ന പ്രകൃതി വികാരത്തെ ഇപ്പറഞ്ഞതിനൊക്കെവേണ്ടി വിനിയോഗിക്കുമ്പോൾ അതിൽ ചില ന്യായീകരണങ്ങൾ ഉണ്ട്.... ഏതൊക്കെ വിധത്തിൽ അതിനെയൊക്കെ വിമർശിച്ചാലും ഇവയെ പാഴാക്കുന്നതിനെ എങ്ങനെ ന്യായീകരിക്കും?? 

     ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി എച്ചിൽ കൂനകൾ തിരയുന്നവരോട്,, തന്റെ കുഞ്ഞിന്റെ വിശപ്പ് ശമിപ്പിക്കാൻ ശരീരം വിൽക്കുന്ന അമ്മമാരോട്,, വിശപ്പ് സഹിക്കാൻ കഴിയാതെ റൊട്ടി മോഷ്ടിച്ചെടുത്ത കുട്ടിയോട് ഒക്കെ നമുക്ക് സഹതാപമാണ്... 'സമൂഹത്തിനു മുൻപിൽ യാതൊരു ഗുണവുമില്ലാതെ വിളമ്പാൻ കഴിയുന്ന സഹതാപം'.. പക്ഷെ താൻ അനാവശ്യമായി പാഴാക്കിയ ഒന്നിനു വേണ്ടിയാണ് മറ്റൊരു വിഭാഗം ഈ കടുംകൈകൾ ചെയ്തതെന്നുള്ള ചിന്ത പലരും ഉൾക്കൊള്ളുന്നില്ല... നാം നിസ്സാരമായി പാഴാക്കുന്ന ഒരു പിടി അന്നമാണ് മറ്റൊരു വിഭാഗത്തിനെ എന്തും, എന്തും ചെയ്യാൻ പ്രേരിപിപ്പിക്കുന്ന ഘടകം എന്ന് ഓർക്കുന്നത് മാനുഷികമായ ദയാ വായ്പ്പിനെക്കാൾ മനുഷ്യൻ തിരിച്ചറിയേണ്ട സത്യമാണ്.... 

     ഞാൻ ഭക്ഷണത്തെ സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്നവനാണെന്ന് തുറന്നു പറയൂ... ഞാൻ ഭക്ഷണത്തെ പാഴാക്കാത്തവനാണെന്ന് അഭിമാനിക്കൂ... വിശപ്പ് എന്ന വികാരത്തെ ജീവജാലങ്ങളിൽ നിന്നും പ്രകൃതി പിൻവലിക്കുന്ന കാലത്തോളം ഭക്ഷണം ഏറ്റവും കരുതലോടെ മാത്രം കാണേണ്ട ഒന്നായിരിക്കും....

[Rajesh Puliyanethu
 Advocate, Haripad]