Friday 19 November 2010

തെരഞ്ഞെടുപ്പിലെ മെത്രാന്‍ ഇഫെകറ്റ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാര്ട്ടികള്‍ക്കുണ്ടായ പരാജയത്തിന്റെ ഏറ്റവും വലിയ കാരണമായി ഉയര്‍ത്തിക്കാട്ടിയത്‌  ക്രിസ്തീയ സഭകളോട് പാര്‍ട്ടി അകന്നുനിന്നു എന്നതാണ്. ക്രിസ്തീയ പുരോഹിതന്‍മാര്‍തന്നെയാണ് ഇതാണ് പരാജയകാരണമെന്നു പറഞ്ഞു ആദ്യം തന്നെ രംഗത്തെത്തിയത് എന്നത് രസകരമായ വസ്തുതയാണ്. തങ്ങള്‍ ഒരു വലിയ ശക്തിയാണ് എന്നുംതങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയോ, ശബ്ദിക്കുകയോ ചെയ്യുന്നവര്‍ പരാജയപ്പെടും, അവര്‍ ക്ഷയിച്ചുപോകും, രാഷ്ട്രീയപരമായി അപ്രസക്തരായിപോകും, എന്നൊക്കെ പറഞ്ഞു പ്രചരിപ്പിക്കുന്നതിനാണ് അവര്‍ശ്രമിച്ചുവരുന്നത്. അത് തികച്ചും ബോധപൂര്‍വമായ പ്രവര്‍ത്തനമാണ്. തങ്ങളേക്കാള്‍ പ്രബലമായും, ശക്തമായും, സ്വാധീനശക്തിയായും, നില്‍ക്കുന്നഎന്തിനെയും മെല്ലെആക്രമിച്ച് അത് തങ്ങളുടെതോ തങ്ങളുടെ അധീനതയിലുള്ളതോആക്കുക എന്ന സഭയുടെ നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള തന്ത്രംതന്നെയാണ് ഇപ്പൊഴും പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇവിടുത്തെ രാഷ്ട്രീയത്തിലെ ഏറ്റവുംവലിയ സ്വാധീന ശക്തിയാണ് തങ്ങളെന്ന്പറഞ്ഞു പ്രചരിപ്പിച്ചു  ഇവിടുത്തെരാഷ്ട്രീയഭരണരംഗങ്ങളെ സ്വന്തം വരുതിയില്‍ കൊണ്ട് വരുന്നതിനാണ്‌ സഭകള്‍ ശ്രമിക്കുന്നത്. 
                   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്‍പായി സഭക്കെതിരെ ഉയര്‍ന്നുകേട്ട ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട പ്രസ്താവന എന്നത്
"മതസംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടെണ്ടതില്ല" എന്നതായിരുന്നു. അതിനു KSBC  യഥാര്‍ത്തത്തിലുള്ള മറുപടി നല്‍കിയത് തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു. അത് "ഇടയ ലേഖനങ്ങള്‍ ഫലം കണ്ടു"  എന്നപ്രസ്താവന ഇറക്കികൊണ്ടായിരുന്നു.അതായത് തികച്ചും  മതത്തിന്റെ മാത്രം ഉപകരണമായ ഇടയലേഖനം തെരഞ്ഞെടുപ്പില്‍ അവര്‍ക്കനുകൂലമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞു എന്നാണ് അര്‍ത്ഥമാക്കുന്നത്‌. മതത്തില്‍ രാഷ്ട്രീയത്തിന്പ്രത്യക്ഷമായിത്തന്നെഇടപെടാന്‍ കഴിയുന്നു എന്നാണ് അതിന്‍റെ പരോക്ഷമായ അര്‍ഥം. 
                  മത    ന്യൂനപക്ഷങ്ങളോട് രാഷ്ട്രീയകക്ഷികള്‍ പ്രീണന നയങ്ങള്‍ അവലംബിച്ച് വരുന്നത് പുതിയകാര്യമല്ല. രാഷ്ര്ടീയ കക്ഷി ഭേതമേന്യേ അതിവിടെ നടപ്പാക്കികൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രത്യേകമായ രാഷ്ര്ടീയ ലക്ഷ്യങ്ങളുടെയോ, അജണ്ടയുടെയോ ഭാഗമായാണോ എന്തോ!! ഇടത്ത്പക്ഷം മാത്രമാണ് ചിലപ്പോഴെങ്കിലും ന്യൂനപക്ഷങ്ങള്‍ക്കെതിരെ,ന്യൂനപക്ഷ നേതാക്കള്‍ നടത്തുന്ന അനാവശ്യ ഇടപെടാലിനെയോ, ഗര്‍വിനെയോ എതിരെ പ്രസ്താവനാ  ശസ്ത്രവുമായിരംഗത്ത് വരുന്നത്. മതനേതാക്കള്‍ക്ക് അവരുടെ സ്വാര്‍ത്ഥമായ താല്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതിന് അത്തരം ഇടപെടലുകളും, പ്രസ്താവനകളും തടസ്സമായിട്ടുണ്ട് എന്നതും വസ്തുതയാണ്. 
           മത നേതാക്കള്‍ രാഷ്ട്രീയ ശക്തിയായി ഉയരുന്നതിലേക്ക് അതി തീവ്രമായ ശ്രമം നടത്തി വരുന്നതിനു പിന്നിലെ ഉദ്ദേശങ്ങള്‍ എന്തൊക്കെയായിരിക്കും എന്നാണ് നാം ആദ്യമായി ചിന്തിക്കേണ്ടത്. ഭരണരാഷ്ട്രീയ മേഖലകളില്‍ ദ്രിഡമായ ശക്തിയാണ്തങ്ങള്‍ എന്നുവരുത്തിതീര്‍ത്താല്‍ തങ്ങളുടെ ഏതു തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ആ മേഘലയില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍ കുറയും എന്നുമാത്രമല്ല  പിന്തുണ ആര്‍ജിക്കുന്നതിനും കഴിയും.  അത് പ്രധാന കച്ചവടങ്ങളായ മെഡിക്കല്‍, എന്ജിനീയറിംഗ്, ആര്‍ട്സ് & സയന്‍സ് തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നടത്തിപ്പിലെ അനുകൂല നിലപാടുകള്‍ സ്വീകരിപ്പിക്കുന്ന കാര്യത്തിലാകാം!! വികാരികളും അവരോടു ചേര്‍ന്ന്നില്‍ക്കുന്ന ഉപചാപകരുടെയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ലഭിക്കുന്നത് വഴിയാകാം!! വികാരികളും, അവരോടുചേര്‍ന്ന് നില്‍ക്കുന്നവരും ചെയ്യുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ പിടിക്കപ്പെടുന്ന ചിലവയില്‍ നിയമ നടപടിയില്‍  അനുകൂല നിലപാട് നേടിയെടുക്കുക എന്നത് വഴിയാകാം!! പള്ളികളിലെയും അതിനോട് ചേര്‍ന്നുള്ള ധ്യാന കേന്ദ്രങ്ങളിലെയും നടപടികളെ ആരുംചോദ്യം ചെയ്യാന്‍   തയ്യാറാകാതിരിക്കുക എന്നത് വഴിയാകാം!! പ്രലോഭനങ്ങളില്‍ കൂടിയോ, ബലമായോ നടത്തുന്ന മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് മൌന അനുവാദം ലഭിക്കുന്നത് വഴിയാകാം!! അതിനെ എതിര്‍ക്കുന്ന ശക്ത്തികളെ അമര്‍ച്ചചെയ്യാന്‍ ലഭിക്കുന്ന പിന്‍തുണയാകാം!! വികാരികലോ മതത്തിന്റെ പ്രമുഖവ്യക്തികളോ ഉള്‍പ്പെട്ടു ഉയര്‍ന്നു വരുന്ന ഏതെങ്കിലും ക്രിമിനല്‍, അഴിമതി വിവാദങ്ങള്‍ രാഷ്ട്രീയപാര്ട്ടികളോ, അതുവഴി മാധ്യമങ്ങളോ ജനങ്ങളോ ഏറ്റെടുക്കുന്നതിനു തടയിടുന്നത് വഴിയാകാം!! പള്ളി വികാരികള്‍ക്കു സ്വന്തമായോ, പള്ളി വഴിയോ ഉണ്ടായേക്കാവുന്ന തര്‍ക്കങ്ങള്‍, കയ്യേറ്റങ്ങള്‍ പോലെയുള്ള അതിക്രമങ്ങള്‍ എന്നിവയ്ക്ക് അധികാരികളില്‍ നിന്നു നേടിയെടുക്കാന്‍ കഴിയുന്ന മൌനമോ, അതിനുമപ്പുരത്തെ പിന്തുണയോ ആകാം!! തങ്ങളെ ഒരുവലിയ സ്വാധീനശക്തിയായി ഉയര്‍ത്തിക്കാട്ടി ഭരണ രംഗത്തുനിന്നും തങ്ങള്ക്കോ തങ്ങളുടെസ്തുതിപാടകര്‍ക്കോ നേടിയെടുക്കാന്‍ കഴിയുന്ന പൊതുവായ നേട്ടങ്ങളോ ആകാം!!
            മതമേലദ്യക്ഷന്മാര്‍ക്ക് തങ്ങളുടെ താല്പര്യത്തിനപ്പുറം നില്‍ക്കാത്ത രാഷ്ട്രീയ ഭരണവര്‍ഗ്ഗത്തെ ഇവിടെ സൃഷ്ടിച്ചാല്‍ അത് വഴി തങ്ങളുടെ മതത്തിലെ എല്ലാവരെയും തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായി പിടിച്ചുനിര്‍ത്താന്‍ സാധിക്കും. മതത്തിന് പുറത്തുനിന്നുള്ള ചിലരെയെങ്കിലും കൂടി തങ്ങളുടെ സ്വാധീനത്തില്‍ കൊണ്ട് വരുന്നതിനു അവര്‍ക്ക് കഴിയും. അതുവഴി തങ്ങള്‍ വിചാരിക്കുന്നതെന്തും, അത് ന്യായമായാലും, അന്യായമായാലും, നിയമാനുസൃതമായാലും അല്ലെങ്കിലും, നടപ്പില്‍ വരുത്താന്‍ കഴിയുന്ന സ്ഥിരം ശക്തികള്‍ആവാന്‍ അവര്‍ക്ക് കഴിയും.
              മേല്‍ നിര്‍ത്തിയ കാരണങ്ങളോ അതിനോട് ചേര്‍ന്ന് നില്‍ക്കുന കാരണങ്ങളോ അല്ലാതെ  മതത്തിനെരാഷ്ട്രീയഭരണരംഗത്തെസ്വാധീന ശക്തിയായി ചിത്രീകരിക്കുന്നത് വഴി മറ്റൊരുനെട്ടവും തന്നെ സമൂഹത്തിനുണ്ടാകുന്നില്ല.
           ഇവിടെ രാഷ്ര്ടീയ കക്ഷികള്‍ തങ്ങള്‍ക്കുഏറ്റ പരാജയത്തിന്റെ എല്ലാം കാരണം തങ്ങള്‍ മതമേലദ്യക്ഷന്‍ മാരോടു ചേര്‍ന്ന്നിന്നില്ല അതുവഴി  സംഭവിച്ച വീഴ്ചയാണ്, എന്നു വരുന്നരീതിയില്‍ പ്രസ്താവിച്ചു കണ്ടു. അത് തികച്ചും രാഷ്ട്രീയ പരമായ പാപ്പരത്വവും, നിലപാടുകളിലെ അവ്യക്തതയും, സ്ഥാനമാനങ്ങളുടെ നില നില്പ്പിനെ ഓര്‍ത്തുള്ള  ഭയവും, രാഷ്ട്രീയപരമായ വിശ്വാസങ്ങളിലെ ദൃടതയില്ലായിമയും, സര്‍വോപരി രാഷ്ട്രീയപരമായ മടയത്തരവും, രാഷ്ട്രീയപരമായ യാചകവൃത്തിയും, ഒക്കെയായെ കാണുവാന്‍ കഴിയുന്നുള്ളൂ.
          ധീരരും, ധിഷണാശാലികളുമായ രാഷ്ട്രീയനേതൃത്വം ഇവിടുത്തെ ഇടത്തുപക്ഷ രാഷ്ട്രീയകക്ഷികള്‍ക്കുണ്ടായിരുന്നുവെങ്കില്‍ " ഇടയലേഖങ്ങള്‍ ഫലം കണ്ടു" എന്ന മെത്രാന്‍മാരുടെ ആക്രോശത്തെ പുശ്ചത്തോടെ അവഗണിക്കുക മാത്രമേ ചെയ്യുമായിരുന്നുള്ള്. പകരം അതിനെ ഏറ്റുപിടിച്ചു  മതസംഘടനകള്‍ക്ക്‌ രാഷ്ട്രീയത്തിന്മേല്‍ അധികാരം സ്ഥപിക്കുതിനുള്ള വ്യഗ്രതക്ക് വളമിടുന്ന രീതിയില്‍ പ്രവര്‍ത്തിക്കില്ലായിരുന്നു. ഇവിടെ ഇടത്ത്പക്ഷ ജനാധിപത്യ മുന്നണിയില്‍ പരാജയത്തിന്റെ കാരണമായി  പഠിച്ചാല്‍- രാഷ്ട്രീയ, ഭരണ, സംഘടനാ, തലങ്ങളിലെ എന്തെല്ലാം കാരണങ്ങളെ കൂട്ടി വായിക്കുന്നതിനു കഴിയുമായിരുന്നു. അവയെ എല്ലാം വിസ്മരിച്ച് ജനങ്ങള്‍ക്ക്‌ മുന്‍പില്‍ , മെത്രാന്മാരെ നമസ്കരിക്കുന്ന രീതിയില്‍ സംഭവിച്ച ചില വീഴ്ചകളാണ് പരാജയ കാരണമെന്ന് മാത്രം നിരത്തി കണ്കെട്ടിന്റെ മഹേന്ദ്രജാലം കാട്ടുന്നതിനാണ് അവര്‍ ശ്രമിച്ചത്‌.
              പരാജയം ഇവിടെ ഇടത്ത്പക്ഷത്തിനു മാത്രം സംഭവിച്ച ഒന്നല്ല. കേവലം അഞ്ചു  വര്‍ഷക്കാല അളവിന് മാത്രം മുന്‍പ് ഇടത്ത് പക്ഷം നൂറിനടുത്ത്‌ സംഖ്യാ MLA മാരുമായി അധികാരത്ത്ല്‍ കയറിയത് കോണ്ഗ്രസ് പാര്‍ട്ടിയെ പരാജയപ്പെടുത്തിയാണ്. അന്നവര്‍ ഏതു മത മേലദ്യക്ഷന്‍മാരെ നിന്നിച്ചതിനാലാണ് പരാജയപ്പെട്ടത്. ഇടത്ത്പക്ഷം ഏതു മെത്രാനെ വണങ്ങിയതില്‍  നിന്നുകിട്ടിയ പുണ്യമായിരുന്നു നൂറു MLA മാര്‍. മെത്രാന്‍മാരുടെ കയ്യില്‍മുത്തി അനുഗ്രഹം വാങ്ങി ഉപജീവനം നയിക്കുന്നവര്‍ എന്ന ഖ്യാതിയെ പുണ്യമായി ഉയര്‍ത്തിക്കാട്ടി നിന്നവരും അന്ന് പരാജയപ്പെട്ടില്ലേ??
                മതത്തില്‍ അധിഷ്ടിതമായകാരണങ്ങള്‍ അവ ഏതുതന്നെ ആയാലും അവ മാത്രമാണ് ഒരു തെരഞ്ഞെടുപ്പു വിധിനിര്‍ണയിക്കുന്നത് എന്നു പ്രചരിപ്പിക്കുന്നത് വോട്ടു രേഖപ്പെടുത്തുന്ന വലിയ ഒരു ജനതയോട് കാട്ടുന്ന അവഗണനയാണ്. പ്രത്യേകിച്ച് രാഷ്ട്രീയപ്രബുധത ഉള്ളവര്‍  എന്ന് സ്വയം അഹങ്കരിക്കുന്ന കേരളത്തിലെ ജനതയോട്.
              മതത്തിന്റെ പേരിലെ ത്രിണവല്‍ക്കരിക്കപ്പെടുക മാത്രംചെയ്യേണ്ട ഒരു വിഷയം ഒരു തെരഞ്ഞെടുപ്പുവിധിക്ക് തന്നെ കാരണമായി എന്നരീതിയില്‍ പ്രചരിപ്പിക്കപ്പെട്ടു ഇവിടുത്തെ ജനത ഇനിയും അപമാനിക്കപ്പെടാതിരിക്കട്ടെ.
 (RajeshPuliyanethu,
 Advocate, Haripad)