Friday 20 August 2010

കീഴടങ്ങാന്‍ ഒരുദിവസം

ഒന്നിനോടും പൊരുതാതെ കീഴടങ്ങരുത് എന്നാന്നെല്ലോ പൊതുവേയുള്ള പ്രമാണം. നിസ്സാരമായി കീഴടങ്ങുന്നതിനെ എങ്ങും തന്നെ പ്രശംസിക്കപ്പെടും എന്ന് തോന്നുന്നില്ല. പക്ഷെ നിസ്സാരമായി കീഴടങ്ങുന്നത് ഭാഗ്യമായി തീരുന്ന പ്രതിഭാസമാണ് 'മരണം' എന്ന് തോന്നുന്നു. കീഴടങ്ങളാണ് ആ പോരാട്ടത്തിന്‍റെ അവസാന ഫലമെങ്കില്‍....................... 
മരണത്തിന്‍റെ പോരാളികളായി നമ്മെ തോല്പ്പിക്കാനായി എത്തുന്നത്  ജലം, വായു, വിഷം, അഗ്നി, രോഗം, എന്നിവരാനെല്ലോ. ഇവരോട് കീഴടങ്ങുന്നതിന് മുന്‍പായി പൊരുതി നില്‍ക്കുന്ന അവസ്ഥ മാനസികമായും ശാരീരികമായും വേദന നിറഞ്ഞതാവാനാണ്   സാധ്യത. ഒരുവ്യക്തി ആ പോരാട്ടത്തിനായി എടുക്കുന്ന കാലയളവ്‌ മരണത്തിനു മുന്‍പായി ഉള്ള   "അനുഭവിക്കല്‍" ആയി കണക്കാക്കപ്പെടുന്നു. അത് അവന്‍റെ പ്രവര്‍ത്തി ദോഷത്തിന്റെ അല്ലെങ്കില്‍ പാപത്തിന്‍റെ അളവുകോലായി ചിത്രീകരിക്കപ്പെടുന്നു. പക്ഷെ, ഒരു സ്വപ്നത്തിന്‍റെ  പരമാവധി ദൈറിഘ്യം രണ്ടു സെക്കന്‍റുകള്‍ എന്നതുപോലെ കഴിഞ്ഞ കാലത്തിന്‍റെ അയവിറക്കു പോലെയോ സ്വയം വിലയിരുത്തലിനുള്ള അവസരം പോലെയോ കീഴടങ്ങലിന് മുന്‍പ് ഒരു ദിവസം മാത്രംലഭിച്ചാല്‍ ആനന്ദകരം, ശുഭകരം.........................................
(RajeshPuliyanethu,
 Advocate, Haripad)