Thursday 5 April 2012

ഒരു ഡസന്‍ ചോദ്യങ്ങള്‍???

1]   ഒരു വ്യക്തിയുടെ Character; Multi Dimensional ആണ് എന്നു പറയുന്നതിനെഎങ്ങനെ നോക്കിക്കാണുന്നു ??? നെഗറ്റീവ് ആയോ? പോസിറ്റീവ് ആയോ? ഗ്രേറ്റ്‌ ആയോ? 


2]  ദൈവം Electricity പോലെ ഉള്ള ഒരു ശക്തി ആണെന്ന് വിശ്വസിക്കുന്നവരുണ്ടോ?? 


3]  'Pure എന്ന് കേള്‍ക്കുമ്പോള്‍ അര്‍ഥമാക്കുന്നത് എന്തിനെയാണ്?? ബാഹ്യമായതോന്നും കലരാത്തതാണോ, മറിച്ച് അതിന്റെ ഉപയുക്ത്തതക്ക് ഏറ്റവും അനുയോജ്യമായ രീതിയില്‍ ലഭിക്കുന്ന മിശ്രിതമാണോ??


4]  നിഷേധിക്കാപ്പെടരുതാത്തത് യഥാര്‍ത്ഥ പിതൃത്വ മാണോ മറിച്ച് ലോകമറിയുന്ന പിതൃത്വമാണോ??  


5]  ഒരു വിഷയത്തെ വികാരപരമായി കാണുന്നതിനെയാണോ  'സീരിയസ്' ആയി കാണുക എന്നതുകൊണ് ഉദ്ദേശിക്കുന്നത്?? 


6]  പ്രണയത്തിനു കാലഹരണ ദോഷമുള്ളതായി കരുതുന്നുണ്ടോ?? 


7]  മനസ്സിനെ ഒരു കാന്‍വാസ് ആയും പ്രണയിതാവിനെ അവിടെ മാറിമാറി വരക്കാന്‍ കഴിയുന്ന ചിത്രമായും കരുതുന്നവരുണ്ടോ?? 


8]  'ബഹുമാനം' എനാതിനെ ആന്തരിക ബഹുമാനം, ബാഹ്യ ബഹുമാനം എന്ന് തരം തിരിച്ചു കാണുവാന്‍ സാധിക്കുമോ??  അതായത് പ്രകടിപ്പിക്കുവാന്‍ വേണ്ടിയുള്ളത് മറിച്ച് മനസ്സില്‍ നിന്ന് ഉയരുന്നത് എന്നിങ്ങനെ?? 


9] മനുഷ്യന്‍ എന്നാ വിവേകിയായ ജീവിയുടെ അഭാവത്തില്‍ ദൈവത്തിന്റെ അസ്തിത്വത്തിനു ഇളക്കം സംഭവിക്കും  എന്ന് കരുതുന്നവരുണ്ടോ?? 


10] ഒരു പ്രത്യയ ശാസ്ത്രമോ, ആശയമോ ശക്ത്തമാനെന്നു പറയുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? അത് വിശ്വസ്സിക്കുന്നവരില്‍ ശക്തമാനെന്നോ, അതില്‍ വിശ്വസ്സിക്കുന്നവരുടെ എണ്ണം അധികമാനെന്നോ??  


11] ഒരു വിഷയത്തെ ആധാരമാക്കി ചിന്തിക്കുമ്പോള്‍ ' വരുന്നത് പോലെ വരട്ടെ, വിധി പോലെ ആകട്ടെ എന്നിങ്ങനെ പറയുന്നതും  "ദൈവ നിശ്ചയം പോലെ വരട്ടെ" എന്ന് പറയുന്നതും നമാനമായ അര്‍ഥങ്ങള്‍ തന്നെയാണെന്ന് കരുതുന്നുണ്ടോ?? 


12] ദൈവത്തിന്റെ ഏതൊരു പ്രതീകത്തെ കാണുമ്പോളും എഴുനേറ്റു നിന്ന് വണങ്ങുന്ന സ്വഭാവം ഈശ്വര ചിന്തയുടെയും വിശ്വാസ്സത്തിന്റെയും ഏറ്റവും ഉദാത്തവായ ഭാവമാണോ, അതല്ല ഭക്ത്തിയുടെ ഏറ്റവും ദുര്‍ബലമായ ഭാവവും പ്രദര്‍ശനവുമാണോ??




[Rajesh Puliyanethu
Advocate, Haripad]