Thursday 12 July 2012

'സ്പിരിറ്റ്‌' സിനിമ ഒരു പ്രേക്ഷകന്‍റെ കാഴ്ച്ചപ്പാടില്‍...

     

       മലയാള സിനിമ യില്‍ ഒരു വ്യത്യസ്ത പ്രമേയവും അവതരണവും എന്ന് അവകാശപ്പെടാവു  ഒരു സിനിമ എന്ന് എനിക്ക് തോന്നിയ ഒരു സിനിമയാണ് "സ്പിരിറ്റ്".  അതിന്റെ സംവിധായകന്‍ എന്നാ നിലയില്‍ രഞ്ജിത്തും അവതരണ മികവില്‍ മോഹന്‍ ലാലും പ്രശംസ അര്‍ഹിക്കുന്നു. ഒരു കലാ അവതരണം എന്നാ നിലയില്‍ പല കോണുകളില്‍ നിന്നുകൊണ്ട്  വിലയിരുത്തിയാലും  ഈ സിനിമ മികവു വെളിവാക്കുന്നു എന്ന് കാണാവുന്നതാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പ്രമേയമാണ്. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക പ്രശ്നം എന്ന് ചര്‍ച്ചചെയ്യ പ്പെടുന്ന മദ്യപാനം എന്ന വിഷയം തന്നെ സിനിമ ചര്‍ച്ചചെയ്യുന്നു.  ആ ചര്‍ച്ചയെ വളരെ നല്ല ഒഴുക്കില്‍ കൊണ്ട് വന്ന് പര്യവസ്സാനിപ്പിക്കാന്‍  കഴിഞ്ഞിരിക്കുന്നു എന്നത് സംവിധായകന്റെ വിജയമാണ്. 

       മദ്യപാനത്തെ വിഷയമാക്കി ഒരു കഥ രൂപപ്പെടുത്തിയപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്ന് ഒരു തിരിച്ചറിവ് തീര്‍ച്ചയായും  ആ സംവിധായകന് ഉണ്ടായിരിക്കാവുന്നതാണ്.  എങ്കിലും തന്റെ ആശയ ത്തിലെ വിശ്വാസത്തില്‍ മുന്‍പോട്ടു പോകാന്‍ രഞ്ജിത്തു കാട്ടിയ ധൈര്യം ഒരു നല്ല സിനിമ യുടെ ജനനത്തില്‍ കലാശിച്ചു എന്നുവേണം കണക്കാക്കാന്‍............, വിഷയാടിസ്ഥാനം മദ്യപാനം ആയതിനാല്‍ സാമൂഹ്യ് പ്രസക്തമായ ഒരു വിഷയത്തെ ചര്‍ച്ച ചെയ്യാന്‍ സിനിമ എന്നാ മാധ്യമത്തെ വിജയകരമായി ഉപയോഗിക്കാം എന്നാ സന്ദേശം നല്‍കുന്നതിനും കഴിഞ്ഞു. 

       സിനിമയിലെ ഏതാണ്ട് മുഴുവന്‍ ഫ്രായിമുകളിലും നിറഞ്ഞു നില്‍ക്കുന്നത് എതെങ്കിലുമൊക്കെ ബ്രാണ്ടുകളിലുള്ള മദ്യക്കുപ്പികളാണ്. അത് ഉദ്ദേശിച്ച വിഷയത്തെ മനോഹരമായി അവതരിപ്പിക്കാന്‍ സഹായകരമായി എന്നതാണ് വസ്തുത. മറിച്ച് കൂടുതല്‍ നേരം മദ്യക്കുപ്പികള്‍കാണേണ്ടി വന്നത് ആസ്വാദകനില്‍ കൂടുതല്‍ മദ്യാസക്തി ഉണ്ടാക്കി എന്ന് പറയുന്ന വിമര്‍ശ കാരുടെ വാദം  വിമര്‍ശനത്തിനു മാത്രം ഉള്ളതാണെന്നെ കരുതാന്‍ കഴിയുന്നുള്ളൂ. മദ്യപാനം വിഷയമായ ഒരു സിനിമ കാണേണ്ടി വരുന്നതോ കൂടുതല്‍ മദ്യക്കുപ്പികള്‍ കാണേണ്ടി വന്നതോ തന്നില്‍ മദ്യാസക്ത്തി വളര്‍ത്താന്‍ കാരണമായി എന്ന് പറയുന്നവന്‍ അവനവന്റെ മനോബലത്തെ പ്പറ്റി വിശദമായ ഒരു പഠനം നടത്തുന്നത് നന്നായിരിക്കും. തനിക്കു ഉണ്ടാകാഞ്ഞ ആ പ്രേരക വികാരം മറ്റൊരാളില്‍ ഉണ്ടാകും എന്ന് ഒരുവന് പറയാനും കഴിയില്ലല്ലോ. 

       ഒരു പ്രമേയ അവതരണത്തിനു വളരെ പ്രധാനപ്പെട്ടതാണ് ആ പ്രമേയം അവതരിപ്പിക്കപ്പെടെണ്ട വ്യക്തിത്വം. അത് തെരഞ്ഞെടുത്തതില്‍ സംവിധായകന്‍ പരിപൂര്‍ണമായും വിജയിച്ചു എന്ന് മാത്രമേ പറയാന്‍ കഴിയു.  രഘുനന്ദന്‍  എന്ന ഉത്തമര്‍ണ്ണനായ വ്യക്തിയിലൂടെ കഥ പറഞ്ഞപ്പോള്‍   അതിനു താഴേക്കു വരുന്ന സമൂഹത്തിലെ പലക്ലാസ്സിലുളള വ്യക്തിത്വ ങ്ങളെയും ആനായാസ്സേന അവതരിപ്പിക്കാന്‍ കഴിഞ്ഞു. സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു വിഷയത്തെ പ്രമേയമാക്കുമ്പോള്‍  പല തരക്കാര്‍ ആ പ്രമേയത്തിനുള്ളില്‍ കൂടി കടന്നു പോകേണ്ടതുണ്ട്. അങ്ങനെ മദ്യപാനം എന്നാ ഒരു  സ്വഭാവത്തെ പല തലത്തിലുള്ള വരെകൊണ്ട് അവതരിപ്പിച്ചു കാണിക്കുന്നതിന് കഥാക്രിത്തിനു കഴിഞ്ഞു. സാധാരണ കഥാ തന്തു നായകനില്‍ കൂടിയോ നായികയില്‍ കൂടിയോ മാത്രം അവതരിപ്പിച്ചു കാണിക്കുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി കഥാബീജം പലരില്‍ നിക്ഷേപിച്ചു വളര്‍ത്തി എടുത്ത് ആസ്വാദകര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞു. 

       മദ്യപാനം എന്നാ വിഷയത്തെ കേന്ദ്ര ബിന്ദുവാക്കി അവതരിപ്പി ക്കുമ്പോള്‍ സ്വോഭാവികമായും മദ്യപാനത്തോട് ചേര്‍ത്തു വരുന്ന ചേഷ്ടകളും, മറ്റു പ്രവര്‍ത്തിക്കും അവതരിപ്പിക്കേണ്ടി വരികയും അത്  പ്രേക്ഷകരില്‍ 'ബോറടി' ഉളവാക്കാനുള്ള സാധ്യതയും വളരെ ക്കുടുതലാണ്. മോഹന്‍ലാല്‍ എന്നാ പ്രഗല്‍ഭ നടന്റെ അഭിനയ മികവിനെ കൂടി മുതലാക്കി കൊണ്ട് അത്തരം ചെഷ്ടകളെ ഒഴിവാക്കി രക്ഷപെടാതെ അവതരിപ്പിച്ചു വിജയിപ്പിചിരിക്കുന്നതാണ് ഈ സിനിമയില്‍ നമുക്ക് കാണാന്‍ കഴിയുന്നത്‌...,  ഒരു പ്രഗല്‍ഭ വ്യക്തിത്വം പോലും മദ്യത്തിന്റെ സ്വാധീനത്തില്‍ ബോറനാകുന്നതും, മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുന്നതും, അധികാവതരണം കൊണ്ടുവാരാതെയും പ്രേക്ഷകര്‍ക്ക്‌ ബോറാകാതെയും, അവതരിപ്പിക്കാന്‍ ഈ സിനിമക്ക് കഴിഞ്ഞു.  വിദ്യാഭ്യാസവും, ധനവും, ലോകപരിചയവും, പൊതുജന അന്ഗീകാരവും, പ്രശസ്തിയും, ഒക്കെ ഉള്ള ഒരു വ്യക്ത്തിക്ക് പോലും താന്‍ സ്വയം ഒരു ആല്‍ക്കഹോളിക്  ആണ് എന്ന തിരിച്ചറിവ് ഇല്ലാതെ പോകുന്നതും, അത് മറ്റൊരുവന്‍ എടുത്തുപറഞ്ഞാല്‍ പോലും അന്ഗീകരിക്കാനുള്ള വൈഷമ്യം; ഒരു ശരിയായ  ആല്‍ക്കഹോളിക്കിന്റെ ജീവിതത്തിലേക്ക് ക്യാമറ തിരിച്ചു വെച്ച് പകര്‍ത്തിയതാണെന്ന് തോന്നിപ്പോകും.  

       സിനിമ മുന്നേറുന്ന ഒരു അവസ്സരത്തിലും അമിത പ്രകടനങ്ങള്‍ക്ക് നായകന്‍ മുതിരുന്നില്ല. നായകന്‍റെ അമിത ചേഷ്ടകളെല്ലാം മദ്യത്തിന്റെ സ്വാധീനത്തില്‍ എന്ന് മാത്രം ചുരുക്കി നിര്‍ത്തിയത് മദ്യത്തിന്റെ സ്വാധീനത്തെ പ്രകടമാക്കി കാണിക്കുന്നതിന് സാധിച്ചു. തന്റെ വീട്ടില്‍ അതിക്രമിച്ചു കടന്നിരുന്നു മദ്യപിക്കുന്ന്‍ സുഹൃത്തു ക്ക ളോടും, പൈപ്പ് നന്നാക്കാനായി എത്തി, മദ്യപിക്കാന്‍ ഉള്ള വട്ടം കൂട്ടുന്ന പ്ലംബര്‍ മണിയനോടും, അമിതാവേശം കാട്ടാതെ പെരുമാറുന്ന നായകന്‍ പ്രേക്ഷകരില്‍ സമാധാനമാണ് നല്‍കുന്നത്. 

       ഒരിക്കലും ഈ സിനിമയുടെ അന്ത്യം ഇന്നതായിരിക്കുമെന്ന തീര്‍പ്പിലേക്ക് പ്രേക്ഷകന് എത്താന്‍ കഴിയുന്നില്ല, ചില ഊഹങ്ങള്‍ക്ക് അപ്പുറം..........

       തന്നില്‍ നിന്നും പിരിഞ്ഞു പോയി മറ്റൊരുവന്റെ ഭാര്യയായവളുടെ തോളില്‍ ഭര്‍ത്താവിന്‍റെ സാനിദ്ധ്യത്തില്‍ കയ്യിട്ട് നില്‍ക്കുന്ന പൂര്‍വ ഭര്‍ത്താവിനെ പ്രേക്ഷകര്‍ എങ്ങനെ കാണുമെന്നത് പുതിയ വിഷയം. പുതിയ ഒരു ചിന്താ എന്ന്കരുതി അതിനെ അവഗണിക്കാം. നായകന്‍റെ പ്രതിഭയെ ആദരിച്ചു നായിക മനസ്സില്‍ സൂക്ഷിക്കുന്ന്‍ ഒരു പ്രണയശകലം വാക്കുകളാല്‍ പ്രകടിപ്പിക്കാതെ പ്രേക്ഷകനില്‍ എത്തിച്ചതിനെ പോസിറ്റിവായി കാണാവുന്നതാണ്.

       ഒരു സിനിമയോ, നാടകമോ, പരസ്യമോ എല്ലാം മനുഷ്യരില്‍ അതിനനുസൃതമായ സ്വാധീനം ഉണ്ടാക്കില്ല എന്ന് കരുതാന്‍ വയ്യ. അത് പോസിറ്റീവ് ആയോ നെഗറ്റീവ് ആയോ സംഭവിക്കാം. ഏതായാലും മോശമായത് ഒന്ന്‍ സമൂഹത്തില്‍ സംഭാവിക്കത്തക്കതോന്നും  സ്പിരിറ്റ് സിനിമയില്‍ ഉണ്ടെന്നു തോന്നുന്നില്ല. പുതിയ പ്രമേയങ്ങളും ചിന്തയും മലയാള സിനിമക്ക്‌ പുരോഗതി കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.



[Rajesh Puliyanethu
 Advocate, Haripad]