Tuesday 12 December 2017

ഗാന്ധിയെ തിരയുന്നവരേ...


     'മഹാത്മാഗാന്ധി' എവിടെപ്പോയി സാറേ??? ഒരു കൊച്ചു കുട്ടി നിഷ്കളങ്കമായി ചോദിച്ചു... സാറ് പറഞ്ഞു 'മഹാത്മാഗാന്ധി ഈ ലോകത്തു നിന്നും ഇല്ലാതായിപ്പോയി'...''അദ്ദേഹം വിഘടിച്ചു മരിച്ചു പോയി,, അദ്ദേഹം മരിച്ചു വിഘടിച്ചു പോയി''
     അതെന്താ സാറേ അങ്ങനെ???

     കുഞ്ഞേ,, ഭാരതം എന്ന വലിയ രാജ്യത്തിന്റെ മണ്ണും,, സംസ്കാരവും,, ജനതയും,, താൻ വിശ്വസ്സിച്ച പ്രസ്ഥാനവും ഒരിക്കലും വിഘടിക്കരുതെന്ന് ആഗ്രഹിച്ച് ഒരായുസ്സു മുഴുവൻ പ്രവർത്തിച്ച ആളായിരുന്നു അദ്ദേഹം... പക്ഷെ അതെല്ലാം വിഘടിച്ചു മാറുന്നത് കണ്ടു നിന്നപ്പോൾത്തന്നെ മഹാത്മാഗാന്ധി മരിച്ചിരുന്നു.. അങ്ങനെ ജീവൻ വെടിയും മുൻപേ മഹാത്മാഗാന്ധി ഇല്ലാതായി.... നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയുണ്ടകളേറ്റപ്പോൾ ആ ശരീരവും മരിച്ചു പോയി.... മരണശേഷം നൂറുകണക്കിനു പേജുകളിൽ അദ്ദേഹത്തിനെതിരെ കുറ്റപത്രം ചമക്കപ്പെട്ടപ്പോൾ അദ്ദേഹത്തോടൊപ്പം ചേർക്കപ്പെട്ട ''മഹാത്മ'' യും മാഞ്ഞു പോയി... നെഹ്രുവും കുടുംബവും പേരിലെ 'ഗാന്ധി' യെ സ്വന്തമാക്കിയപ്പോൾ 'ഗാന്ധി' എന്ന പേരും അദ്ദേഹത്തിനു നഷ്ടമായി... ''മഹാത്മാഗാന്ധി'' എന്ന വിളിപ്പേരിൽ
''മോഹൻ ദാസ് കരംചന്ദ് ഗാന്ധി'' എന്ന ജന്മ നാമം മുങ്ങി മരിച്ചു പോയി... രാഷ്ട്രപിതാവായി ഒദ്യോഗികമായി അംഗീകരിക്കാൻ കഴിയില്ല എന്ന് രണ്ടാം
യു പി എ സർക്കാർ പ്രഖ്യാപിച്ചതു കൂടി രാഷ്ട്രപിതാവെന്ന സങ്കൽപ്പവും ഇല്ലാതായി.... അങ്ങനെ മഹാത്മാഗാന്ധി പരിപൂർണ്ണമായും ഇല്ലാതായിരിക്കുന്നു കുഞ്ഞേ... നിനക്കദ്ദേഹത്തെ ഇന്നെങ്ങും തന്നെ കണ്ടെത്താൻ കഴിയില്ല... ''വഴിവക്കിൽ വടികുത്തി നിൽക്കുന്ന ശിലാരൂപമായല്ലാതെ''...!!

[Rajesh Puliyanethu
 Advocate, Haripad]