Showing posts with label A chaluVaa...... Show all posts
Showing posts with label A chaluVaa...... Show all posts

Sunday, 28 September 2014

പുരുഷൻ, മൃഗം, സ്ത്രീ... ഒരു സംയോജനാ ശാസ്ത്രം..!!


       'നരസിംഹം'; പുരുഷനോടൊപ്പം മൃഗത്തെ ചേർത്തു വെച്ചുകൊണ്ടുള്ള സങ്കല്പം.. നരനിൽ 'സിംഹം' കലർന്ന സ്വഭാവ സവിശേഷതകളോട് കൂടിയ അവതാരം ... ഏറ്റവും രൗദ്രവും, തീഷ്ണവും ആയി അവതരിപ്പിക്കുന്ന ഒന്ന്... ഒരു പുരുഷനെ നരസിംഹത്തോട് ഉപമിചാൽ അത് ആ പുരുഷന്റെ പൗരുഷത്തെയും, സ്വഭാവത്തിലെ തീഷ്ണതയും പ്രകീർത്തിക്കുന്ന ഒന്നായിരിക്കും... പുരാണ കഥളിൽമുതൽ പുരുഷപ്രകൃതത്തോട് ചേർന്നു വരുന്ന സിംഹസ്വഭാവം പുരുഷന്റെ അഭിമാനം ഉയർത്തുന്നതും, അവനെ പുകഴ്പ്പറ്റതാക്കുന്നതും ആയിരിക്കും...

       പുരുഷപ്രകൃതത്തോടോപ്പം ചേർത്ത് പറഞ്ഞു കേൾക്കുന്ന രണ്ടാമത്തെ ഭാവമാണ് സ്ത്രീ ഭാവം... അതും പുരാണ ഇതിഹാസ്സ കഥകളിൽ മുതൽ കേട്ടറിഞ്ഞു വരുന്നു... പക്ഷെ പുരുഷപ്രകൃതത്തോടോപ്പം സ്ത്രീയുടെ സ്വഭാവവിശേഷണമായ 'സ്ത്രയിണ്യത' ചേർത്തു ചിത്രീകരിച്ചാൽ അതവനെ അപമാനിക്കുന്നതിനും, അവമതിക്കുന്നതിനും കാരണമാകുന്നു.. ഇതിഹാസ്സമായ മഹാഭാരത കഥയിലെ പുരുഷപ്രകൃതത്തോടോപ്പം    സ്ത്രയിണ്യ ഭാവം ചേർന്ന കഥാപാത്രത്തെ 'ശിഖണ്ടി' എന്നാണ് വിളിച്ചത്.. ഭീഷ്മ പിതാമഹൻ നേർക്കുനിന്നു യുദ്ധം ചെയ്യാനുള്ള യോഗ്യത ഉള്ളവനായിപ്പോലും ശിഖണ്ടിയെ കണ്ടില്ല...

        ഒരു സ്വോഭാവീക സംശയം ഉയർത്താൻ വേണ്ടിയാണ് ഇത്രയും പറഞ്ഞത്... പുരുഷനോടൊപ്പം സിംഹം (മൃഗം) ചേർന്നപ്പോൾ വീര്യത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകം..!! പുരുഷനോടൊപ്പം സ്ത്രീ (സ്ത്രയിണ്ത) ചേർന്നപ്പോൾ അവമതിപ്പും അപമാനവും...

       അങ്ങനെ വരുമ്പോൾ നരനുമായി ചേർന്നലിയാൻ മൃഗത്തിലും മ്ലേശ്ചയാണോ നാരി??

[ഒരു അവധി ദിവസ്സത്തിലെ നേരം പോക്ക് മാത്രമാണ് ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നത്..]


[Rajesh Puliyanethu
 Advocate, Haripad]    

Friday, 4 November 2011

സന്തോഷ്‌ പണ്ഡിറ്റ്‌ ജിയുടെ ഭാവനാ ലോകം .............

ആധുനിക യുഗത്തിന്റെ കണ്ടെത്തലായ, മലയാള ദേശത്തിന്റെ അഭിമാനവും സ്വത്തുമായ, മലയാള സിനിമയുടെ ഭാവിയും, കോളേജു കുമാരിമാരുടെ സ്വപ്നകാമുകാനും, ബഹുമുഘ പ്രതിഭയും, ഗായകനും സര്‍വ്വോപരി ഒരു ഫിലോസ്സഫരും ആയ സന്തോഷ്‌ പണ്ടിട്റ്റ് ജി യുടെ അതീന്ദ്രിയമായ ഭാവനാവൈഭവത്തില്‍  ഉന്മത്തനായി അദ്ദേഹത്തിന്റെ ഭാവനാലോകത്തേക്ക് കയറിച്ചെന്ന് ഒരു നിമിഷം ചെലവഴിക്കാനുള്ള എന്റെ പ്രാര്‍ഥന കേട്ട ദൈവം എനിക്ക് അതിനൊരു അവസ്സരം നല്‍കി. ആ ലോകത്തേക്ക് കയറുന്നതിനു മുന്‍പ് എന്റെ സ്വന്തം തലച്ചോറിനെ ഒരു പ്ലാസ്റ്റിക് കവറിലാക്കി പുറത്തു സൂക്ഷിച്ചു കൊള്ളണമെന്ന് ദൈവം എനിക്ക് മുന്നറിയിപ്പും നല്‍കി. 108 ദിവസ്സത്തെ ഉപവാസം, 108 ദിവസ്സത്തെ ജപം 108 മലകള്‍ കയറ്റം, 108 ദിവസ്സം പൊരിവെയിലത്ത് നില്‍ക്കല്‍, കൃഷ്ണനും രാധയും എന്നാ മഹാകൃതിയുടെ സിനിമാ ആവിഷ്ക്കാരം മുഴുവനും ഒരു പ്രാവശ്യം കാണുക തുടങ്ങിയ സഹനത്തിന്റെ എല്ലാ പരീക്ഷണങ്ങളെയും ദൈവത്തിന്റെ നിര്‍ദ്ദേശ പ്രകാരം പൂര്‍ത്തീകരിച്ച് ഞാന്‍ ആ ഭാവനാ ലോകത്തേക്ക് കയറി. കലയുടെ കേദാരത്തിലേക്ക് കടന്ന ഞാന്‍ ഒരു ചിത്ത ഭ്രമത്തിന് തന്നെപത്രീഭൂതനായിപ്പോയി.  ആ ലോകത്ത് ഒരിക്കലും നിത്യനിതാന്ത ശൂന്യത അല്ല. പണ്ഡിറ്റ്‌ ജി യുടെ വിശ്വസ്ത്തരായ കലാഭൂതങ്ങള്‍ അവിടെ അവിശ്രമം പണി എടുത്തു കൊണ്ടിരിക്കുകയാണ്. പണ്ഡിറ്റ്‌ ജി യുടെ ഒരു സംഗീത ഭൂതത്തിന്റെ കൊട്ടaരത്തിലെക്കാണ് ഞാന്‍ ആദ്യം പോയത്. ഒരു ചിരട്ട എടുത്തു പാറപ്പുറത്തിട്ട് ഉരച്ച് സാധകം ചെയ്തു കൊണ്ടിരുന്ന ആ ഭൂതത്തെ ശല്യം ചെയ്യാതെ ഞാന്‍ അടുത്ത കൊട്ടാരത്തിലേക്ക് പോയി. അവിടെ കാട്ടാളനു   കാടനിലുണ്ടായതുപോലെ ഉള്ള സുന്ദരികളായ അപ്സരഭൂതങ്ങള്‍ ചുവടുകള്‍ വെയ്ക്കുന്നു. ഞോണ്ടും, പോയ്ക്കാലുകളും, അവരുടെ നൃത്തത്തെ ബാധിക്കുന്നത്തെ ഇല്ല. അടുത്തതായി കണ്ടത് നീര്‍ക്കോലി ഭൂതത്തിന്റെ കരാട്ടെ ക്ലാസ്സാണ്. ഒരു പെരുമ്പാമ്പിനെയും ഒരു സിംഹത്തെയും ചുരുട്ടി എറിയുന്ന ആ നീര്‍ക്കോലി ഭൂതത്തിനെ കണ്ടു ഭയന്ന് ഞാന്‍ അടുത്ത കൊട്ടാരത്തിലേക്ക് ഓടി. കൊട്ടാരകവാടം കടന്നു ചെന്ന   ഞാന്‍ കണ്ടത് അതിവിശ്ശാലമായ ഒരു ലോകമാണ്. അത് പണ്ഡിറ്റ്‌ ജി യുടെ സാഹിത്യലോകമാണ്.  ദൈവത്തിന്റെ പിന്തുണയോടെ ആ ലോകത്ത്  കടക്കാന്‍ കഴിഞ്ഞു എന്നുകരുതി അവിടെ ഒന്നും കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല.  ആ ഭാവനാലോകത്ത്  മുഴുവന്‍ കയറി മനസ്സിലാക്കാനുള്ള അനുവാദം എനിക്ക് നല്‍കിയ ദൈവത്തിന്റെ അടുത്തു ഈ സാഹിത്യലോകത്ത് ഒന്ന്നും കാണിച്ചു തരാത്തതില്‍ പരാതിയുമായി ഞാന്‍ പോയി. എന്നോട് ക്ഷമ ചോദിച്ച ദൈവം, അദ്ദേഹം 'ഈ സാഹിത്യലോകത്തെക്കുറിച്ച് മനസ്സിലാക്കന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്'  എന്നും എന്തെങ്കിലും മനസ്സിലായാല്‍ എന്നെ അറിയിക്കാമെന്നും പറഞ്ഞു തടിതപ്പി. തുടര്‍ന്ന് കോട്ടവാതിലുകള്‍ അടച്ചിട്ടിരുന്ന ഒരു കൊട്ടാരത്തിന്റെ അടുത്തേക്ക്‌ ഞാന്‍ പോയി. അത് നാട്യ- നടന ഭൂതത്തിന്റെ കൊട്ടാരമായിരുന്നു. തനിക്ക് നാട്യ- നടന മേഘലയില്‍ പുതിയതായി ഒന്നും സംഭാവന ചെയ്യാന്‍ ഒരു നാട്യഭൂതത്തിനും കഴിയില്ല എന്ന് കണ്ടെത്തിയ പണ്ഡിറ്റ്‌ ജി ആ ഭൂതത്തിനോട് വോളന്‍ടറി റിടയര്‍മെന്റ് എടുത്തു കൊള്ളാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണത്രെ. ചില പട്ടികളുടെ രോദനം കേട്ട് ഞാന്‍ മറ്റൊരു  കൊട്ടാരത്തിന്റെ അടുത്തക്കു ചെന്നു. മറ്റൊരു സംഗീതഭൂതത്തിന്റെ കൊട്ടരമെന്നു തെറ്റിധരിച്ച ഞാന്‍ പിന്നീടു മനസ്സിലാക്കി, അത് പണ്ഡിറ്റ്‌ ജി യുടെ ഫിലോസ്സഫി ഭൂതത്തിന്റെ ലോകമാണ് എന്ന്. ചില പട്ടികളെ കൊണ്ട് കെട്ടി അവയുടെ കഴിവുകളും, കഴിവുകേടുകളും, സാധിക്കലുകളും, ജീവിതവുമായി ചേര്‍ത്തു പഠിച്ച് പുതിയ സമസ്യകള്‍ തീര്‍ക്കുകയാണവിടെ! പട്ടികളുമായി ചേര്‍ന്നുള്ള ഈ വിക്രിയയില്‍ പരിഹാസം തോന്നിയ ഞാന്‍ അവിടെ നിന്ന്‌ കൊണ്ട് ഉച്ചത്തില്‍ ചിരിച്ചുകൊണ്ട് നടന്നു. രണ്ടാമത്തെ ചുവടില്‍ തന്നെ ഞാന്‍ എന്തിലോ തട്ടി  കടപുഴകി വീണു. ദൈവം ഉടന്‍തന്നെ പ്രത്യക്ഷപ്പെട്ട് എന്നെ ഉയര്‍ത്തി, എന്നിട്ട് പറഞ്ഞു നീ വീണത്‌ പണ്ഡിറ്റ്‌ ജി യുടെ തലേവരയില്‍ തട്ടിയാണ്. അതിനെ ഭേദിക്കാന്‍ എനിക്ക് പോലും ശക്ത്തിയില്ല, പണ്ഡിറ്റ്‌ ജി യെ പരിഹസിച്ച നിനക്ക് ഇനി ഇവിടെ തുടരാന്‍ സാധ്യമല്ല, എന്നോട് പുറത്തു പോകുവാന്‍ കല്‍പ്പിച്ചു. വീണു കിടന്നിരുന്ന ഞാന്‍ മറ്റൊരു കാഴ്ച കൂടി കണ്ടിരുന്നു. രണ്ടു കിളികള്‍ തല തല്ലി ചത്തു കിടക്കുന്നു. ഞാന്‍ പിന്നീട് ദൈവത്തോട് ചോദിച്ചു, എതായിരുന്ന്നു ആ കിളികള്‍!! ദൈവം മറുപടി പറഞ്ഞു, ആ കിളികളാണ് വിവരവും, ബോധവും. നാണം എന്നാ കിളി നാണം കാരണം പറന്നു പോയി പട്ടിണി കിടന്ന്നു ചത്തു.

പണ്ഡിറ്റ്‌ ജി യുടെ ഭാവനാ ലോകത്ത് നിന്നും പുറത്തു കടന്ന ഞാന്‍ ദൈവത്തോട് ചോദിച്ചു, ദൈവമേ ഇതിനു മുന്‍പ് ആരെയെങ്കിലും പണ്ഡിറ്റ്‌ ജി യുടെ ഭാവനാ ലോകം കാണാന്‍ അവിടുന്ന് അനുവദിച്ചിട്ടുണ്ടോ??

ദൈവം പറഞ്ഞു ' ഉണ്ട്, പക്ഷെ അതില്‍ ചിലര്‍ എന്റെ നിര്‍ദ്ദേശം പാലിക്കാത്തവരാണ്'. ഞാന്‍ ചോദിച്ചു, ഏതു നിര്‍ദ്ദേശം??
 പണ്ഡിറ്റ്‌ ജിയുടെ ഭാവനാ ലോകത്തേക്ക് കയറുന്നതിനു മുന്‍പ് സ്വന്തം തലച്ചോറിനെ ഒരു പ്ലാസ്റ്റിക് കവറിലാക്കി പുറത്തു സൂക്ഷിച്ചു കൊള്ളണമെന്ന് ഞാന്‍ നല്‍കിയ നിര്‍ദ്ദേശം!!!!!!!!!!!!
അത് പാലിക്കാത്തവരാണ് ഇന്ന് പണ്ഡിറ്റ്‌ ജി യുടെ FANS .......................

പണ്ഡിറ്റ്‌ ജി യുടെ തലേവരയില്‍ തട്ടി വീണ ഞാന്‍, ഫിലോസ്സഫി ഭൂതത്തിന്റെ പുസ്തകത്തില്‍ പണ്ഡിറ്റ്‌ ജി ക്കായി ഭാവിയിലേക്ക് കരുതിയിരുന്ന ചിലവ കാണുവാന്‍ കഴിഞ്ഞിരുന്നു. ഉല്സ്സുകമായ കാത്തിരിപ്പിലേക്ക് പ്രചോദനമാകാന്‍ ഞാന്‍ അവ ചുവടെ കുറിക്കുന്നു..................................


1) പ്രണയവും ദാമ്പത്യ ജീവിതവും 'പുക ചുറ്റിയ കഞ്ഞി പോലെയാണ്'. കയറിയ പുകയുടെ  അളവിനനുസ്സരിച്ചാണ് കുടിക്കണോ തുപ്പണോ എന്ന് തീരുമാനിക്കുന്നത്!! 

2) വേറെ കഞ്ഞി കിട്ടാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് പലരും 'പുക ചുറ്റിയ കഞ്ഞി കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നത്!!

3) പട്ടികള്‍ ലയിന്‍ അടിക്കുമ്പോള്‍ കഴുത്തില്‍ ബെല്‍റ്റ്‌ ഉണ്ടോ എന്ന് നോക്കാറില്ല!!

4) ഒരു കുഞ്ഞു ജനിക്കുന്നത് ചെറിയവനായി ആയിരിക്കാം, എന്നാല്‍ അവനാണ് നാളത്തെ വലിയവന്‍!!

5) അനാഥന്‍ എന്നാല്‍  ആരുമില്ലാത്തവനാണ്, എന്നാല്‍ നാഥന്‍ എന്നത് എല്ലാവരു മുള്ളവനല്ല!!

ഇതൊന്നും ഒന്നുമില്ല, പണ്ഡിറ്റ്‌ ജി യുടെ വിശ്വസ്ത്തരായ കലാഭൂതങ്ങള്‍ ഭാവിലെക്കായി ഒരുപാട് കരുതിയിട്ടുണ്ട്. കാത്തിരുന്നു കാണാം......................


[RajeshPuliyanethu,
 Advocate,Haripad}

Thursday, 17 February 2011

എന്‍റെ തെറ്റ് ശരി, നിന്‍റെ തെറ്റ് തെറ്റ്.

കേരളത്തിലെ സമര്‍ഥരായ IAS ഓഫിസര്‍മാരില്‍ഒരാളായ ശ്രീ ബാബു പോള്‍ ഒരവസരത്തില്‍ പറഞ്ഞു കേട്ടു,  'വ്യഭിചാരിയായ ഒരു വ്യക്തിക്ക് മറ്റൊരു വ്യഭിചാരിയായ വ്യക്തിയോട് അത്ര മതിപ്പ് പോര' എന്ന്. എത്രയോ പരമാര്‍ഥമായ ഒന്നാണത്. സമസ്ത മേഘലകളിലും പ്രകടമാണിത്. കൈക്കൂലിക്കാരായ രണ്ടു ഉദ്യോഗസ്ഥരില്‍ ഒരാള്‍ കൈക്കൂലിക്ക് പിടിക്കപ്പെട്ടാല്‍ മറ്റേ വ്യക്തി, പിടിക്കപ്പെട്ടവനെ നികൃഷ്ട ജീവിയായെ കാണുകയുള്ളൂ. കേരളത്തിലെ സാമൂഹിക സ്ഥിതി അനുസരിച്ച് ചര്‍ച്ച ചെയ്താല്‍ ഈ സ്വഭാവ സവിശേഷത നിറഞ്ഞു കാണാന്‍ സാധിക്കുന്നത്‌ 'മദ്യപര്‍' ക്കിടയിലാണെന്ന് തോന്നുന്നു. എല്ലാ ദിവസവും മൂന്നു നേരവും ഒന്നിച്ചിരുന്നു മദ്യപിച്ചു സാധ്യമായ 'പെറപ്പുകള്‍'  എല്ലാം ചെയ്തു വരുന്ന രണ്ടു സുഹൃത്തുക്കളില്‍ ഒരാള്‍ ഒറ്റയ്ക്ക് ഒരു ദിവസം മദ്യപിച്ചു അടിതെറ്റി എന്തെങ്കിലും ചെയ്താല്‍ മറ്റെയാള്‍ നടത്തുന്ന വിമര്‍ശനങ്ങളും, കുറ്റപ്പെടുത്തലുകളും, ഇവരെ രണ്ടു പേരെയും അടുത്തറിയാവുന്ന മൂന്നമതോരാള്‍ക്ക് കേള്‍ക്കാന്‍ വളരെ നല്ല തമാശയായിരിക്കും.    


(RajeshPuliyanethu,
 Advocate, Haripad) 

Tuesday, 15 February 2011

ഉപദേശവും സഹായവും

       ഒരു വ്യക്തിയെ ഏറ്റവും നിസ്സാരമായി  അപമാനിക്കാന്‍ 'ഉപദേശിച്ചു'  കഴിയും. നമ്മുടെ സമൂഹത്തില്‍ അത് വളരെ പ്രകടമായ രീതിയില്‍ നടന്നു വരികയും ചെയ്യുന്നു. ഉദാഹരണത്തിന്- ഒരാള്‍ ഒരു മരണ വീട്ടിലേക്കു പോവുകയാണെന്ന് കരുതുക. അയാളെ സ്നേഹ പൂര്‍വ്വം വിളിച്ചു നിര്‍ത്തി " പരമേശ്വരാ, നീ ഗോപാലന്‍റെ വീട്ടിലെ മരണം അറിഞ്ഞിട്ടു പോകുവാനല്ലേ, നന്നായി. ഹാ, പിന്നൊരു കാര്യം, നീ അവിടെ പോയി നിന്നു ശവമടക്ക് നേരത്ത് അട്ടഹസിച്ചു ചിരിക്കുകയുമൊന്നും ചെയ്യരുത് കേട്ടോ.---- ഇതു സ്നേഹ പൂര്‍വമുള്ള ഒരു തരം അപമാനിക്കലാണ്. ഉപദേശത്തെ കേള്‍ക്കേണ്ടി വരുന്ന വ്യക്തി സാമാന്യ ബോധം എല്ലത്തവനാണെന്ന് തോന്നിപ്പിക്കാന്‍ ഇതു ധാരാളമാണ്. മറ്റൊരാളിന്റെ മുന്നില്‍ വെച്ചാ നിതെങ്കില്‍  അതിന്‍റെ effect പലമടങ്ങ്‌ ആകും. ഇവിടെ കേട്ട് നില്‍ക്കുന്ന വ്യക്ത്തിക്ക് പ്രതികരിക്കാനുള്ള അവസരവും ഉണ്ടാകില്ല.
         ഉപദേശം എന്നത് അത് ആവശ്യമുള്ളപ്പോള്‍ ഒരു വ്യക്ത്തി അതിനു അയാള്‍ക്ക് 'തനിക്കു ആ വിഷയത്തിന്‍ മേല്‍ ഉപദേശം തരാന്‍ യോഗ്യനാണ്' എന്നു തോന്നുന്ന വ്യക്ത്തിയോട് ചോദിച്ചു നേടുമ്പോള്‍ മാത്രം വിലവെയ്ക്ക പ്പെടുന്ന ഒന്നാണ്. മറിച്ചായാല്‍ ചില അവസരങ്ങളില്‍ ഉപദേശം കൊടുക്കുന്ന വ്യക്ത്തിയും അപമാനിതനാകാന്‍ സാധ്യത യുള്ളതാണ്. . അതിനു "എനിക്ക് തന്ടെ ഉപടഷമോന്നും വേണ്ട" എന്നു രണ്ടു വാക്കില്‍ മറുപടി കേള്‍ക്കേണ്ടി വന്നാല്‍ മതി.
        ഉപദേശം പോലെ തന്നെ ആവ്ശ്യപ്പെടലിനു അനുസൃതമായി മാത്രം നല്‍കേണ്ടുന്ന ഒന്നാണ് "സഹായം". സഹായം ആവശ്യമുളള  വ്യക്ത്തിയുടെ ആവശ്ശ്യപ്പെടലിനു അനുസൃതമായ രീതിയില്‍ മാത്രം സഹായം ചെയ്യുക. മറിച്ചു ആവശ്യപ്പെടാതെ ചെയ്യുന്ന സഹായത്തിനു പില്‍ക്കാലത്ത് അഭിനന്നനത്തിനു പകരം അവമതിയായിരിക്കും ഫലം. ഒരു സഹായം ആവശ്യപ്പെടാന്‍ ശാരീരികമായി ശേഷിയില്ലാത്ത ഒരാളെ മാത്രം സഹായത്തിനുള്ള അഭ്യര്‍ത്ഥന ഇല്ലാതെ സഹായിക്കുക.
(RajeshPuliyanethu,
 Advacate, Haripad)



Tuesday, 3 August 2010

Photographer

തന്‍റെ കുഞ്ഞിന്‍റെ മനോഹാരിതയും, ഓമനത്വവും കണ്ട് അതില്‍ അത്യാഹ്ലാദവാനായി, വീണ്ടും വീണ്ടും അതിനെ എടുത്തു മതിവരാതെ ചുംബിക്കുന്നത്പോലെയാണ്, ഒരു ഫോട്ടൊഗറാഫെര്‍ (Photographer) ഒരു മനോഹരമായ ദ്രിശ്യത്തിനു നേരെ വീണ്ടും വീണ്ടും മതിവരാതെ "ക്ലിക്ക്" ചെയ്തുകൊണ്ടിരിക്കുന്നത്. (RajeshPuliyanethu, Advocate,Haripad)

Tuesday, 27 July 2010

കള്ള് ചാതിക്കത്തില്ലാശാനെ............

ജീവിതത്തില്‍ ഉറച്ച വിശ്വാസത്തിനു എതിരായി വരുന്നതിനെ ആണ് " ചതി " എന്ന് പറയുന്നത്. നിസ്സാരമായി പറഞ്ഞാല്‍, ഒരു കയറില്‍ തൂങ്ങി ഒരാള്‍ മുകളിലേക്കുകയറി, കയര്‍ പൊട്ടി താഴെ വീണാല്‍ കയര്‍ ചതിച്ചു എന്ന് പറയാം. അതേ ആള്‍ തൂങ്ങി ചാവാന്‍ വേണ്ടിയാണു കയര്‍ ഉപയോഗിച്ചതെങ്കിലും കയര്‍ പൊട്ടിവീനാല്‍ കയര്‍ ചതിച്ചു എന്നുതന്നെ പറയാം. കാരണം കയറിലുള്ള വിശ്വാസത്തിനു വിഖാതം സംഭവിച്ചു, അത്രതന്നെ. ...................... കയറും, പോട്ടലുമോന്നുമല്ല നമ്മുടെ വിഷയം!! ചതിക്കാത്ത ഒരു വസ്തുവിനെക്കുറിച്ച് ഓര്‍ത്തപ്പോള്‍ പറഞ്ഞു എന്നെഉള്ളു. കള്ള് ചാതിക്കത്തില്ലാശാനെ............ നാം കള്ള് കുടിക്കുന്നതിനു പിന്നിലുള്ള ഉദ്ദേശം ലഹരി ഉണ്ടാകുക എന്നത് മാത്രമാണ്............. സന്തോഷത്തിനും, ദുഖത്തിനും, ആഖഹോഷതിനും, എന്നുവേണ്ട ഏതിനും കള്ള് കുടിക്കുന്നതിന്റെ ഉദ്ദേശം ലഹരി മാത്രമാണ്. അത് 'കള്ള്' തന്നില്ല എങ്കില്‍ മാത്രമേ കള്ള് ചതിച്ചു എന്ന് പറയാന്‍ കഴിയു. കള്ള് കുടിച്ചതിനു ശേഷം ഉണ്ടാകുന്ന മറ്റ് എന്ത് അതിക്രമങ്ങളും കള്ള് ചതിക്കുന്നതിനലുണ്ടാകുന്നതല്ല, മറിച്ച്‌ കള്ളില്‍ ഉള്ള നമ്മുടെ വിശ്വാസത്തിനും അപ്പുറം അത് നമുക്ക് തരുന്നത് കൊണ്ടാണ്. കള്ളിനെ അടുത്തറിയുന്ന ആരും, കള്ള് ചതിച്ചു എന്ന് കേട്ടാല്‍, ദയവു ചെയ്തു തിരുത്തിപ്പരയണം. കാരണം കള്ളിനുചതിക്കാന്‍ കഴിയില്ലാശാനെ ............