Showing posts with label Not a ChaluVaa...... Show all posts
Showing posts with label Not a ChaluVaa...... Show all posts

Saturday, 9 August 2014

മികച്ചതിലേക്കുള്ള യാത്ര മരണം വരെ !!



       മതങ്ങൾ മനുഷ്യന് ശരിയായ പാഠങ്ങൾ ഉപദേശിക്കുന്നു, മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.. പുരാണങ്ങളും, ഇതിഹാസ്സങ്ങളും ഉപദേശിക്കുന്നു, മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.. ക്രിസ്തുവും, കൃഷ്ണനും, ഗാന്ധിയും ഉപദേശിക്കുന്നു,മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു... രക്ഷിതാക്കൾ ജനനം മുതൽ ഉപദേശിക്കുന്നു, മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. അധ്യാപകർ സന്മാർഗ്ഗം ഉപദേശിച്ചു വളർത്തുന്നു, മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.... സുഹൃത്തുക്കളും - സഹപ്രവർത്തകരും ഉപദേശിക്കുന്നു, മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.. ഉപദേശങ്ങളും,മാർഗ്ഗനിർദ്ദേശങ്ങളും കഥകളുടെ പര്യവസ്സാനങ്ങളിലെ അനുഭവങ്ങളായി വിവരിച്ചു കാട്ടുന്നു... അങ്ങനെ നന്മയിലേക്കുള്ള മാര്ഗ്ഗ ദർശനം എന്ന നിലയിൽ ലഭിക്കുന്ന പലവയിൽ നിന്നും മനുഷ്യജീവിതങ്ങൾ പരിവർത്തനങ്ങൾക്ക് വിധേയമാകുകയും സ്പുടം ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നു... ഏറ്റവും ഒടുവിൽ നന്മയുടെയും, അറിവിന്റെയും, പ്രാപ്തിയുടെയും, എല്ലാം ഏറ്റവും മികച്ച ഒന്നിനെ 'പട്ടടയിൽ' കൊണ്ടുചെന്ന് വെയ്ക്കുവാൻ കഴിയുന്നു.....

[Rajesh Puliyanethu
 Advocate, Haripad] 

Wednesday, 5 January 2011

കാറ്റിലലിഞ്ഞ സംഗീതം പോലെ....

മറ്റുള്ളവര്‍ക്ക് വായിച്ചു തീര്‍ക്കാനോ, മനസ്സിലാക്കി ഉറപ്പിക്കാനൊ കഴിയാത്ത പ്രഹേളികയായി ജീവിതം പൂര്‍ണ വിരമാത്തോളം എത്തിക്കാന്‍ ശ്രമിക്കുക. അപ്രകാരം ജീവിക്കാന്‍ പരിശ്രമിക്കാതെ തന്നെ.
(RajeshPuliyanethu,
 Advocate,Haripad)

Sunday, 19 September 2010

ദരിദ്രനോ?? ദാരിദ്രവാസ്സിയോ??

നിത്യ ജീവിതത്തില്‍ നിരന്തരം കേള്‍ക്കുന്ന രണ്ടു വാക്കുകളാണ്, ദാരിദ്രവാസ്സി & ദരിദ്രന്‍. കേള്‍ക്കുമ്പോള്‍ സമാനതകള്‍ ഉണ്ടെങ്കിലും വത്യസ്ഥമായ സ്വഭാവങ്ങളെ പ്രതിനിധീകരിക്കുന്ന വാക്കുകളാനവ. ദാരിദ്രം പിടിപെട്ടവനാണ് ദരിദ്രന്‍. ദാരിദ്രത്തെ ജീവിതചര്യ ആക്കിയവനാണ് ദാരിദ്ര്യവാസ്സി. ഒരു ദരിദ്രന്‍ ദാരിദ്രവാസ്സി ആയിക്കൊനമെന്നില്ല. ഒരു ദാരിദ്രവാസ്സി ഒരിക്കലും ഒരു ദരിദ്രനും ആയിക്കൊനമെന്നില്ല. നമുക്കെല്ലാവര്‍ക്കുമിടയില്‍ ഈ രണ്ടു വിഭാഗവുമുണ്ട്. അത് തിരിച്ചറിയുക. 
(Rajesh Puliyanethu,
 Advocate, Haripad) 

Tuesday, 31 August 2010

കാലം

എന്തിനും ഏതിനും മുകളില്‍ ഉള്ളതെന്തെന്നു ചോദിച്ചാല്‍ അതാണ് കാലം!! ജനിപ്പിക്കുന്നതും, ജീവിപ്പിക്കുന്നതും, സംഹരിക്കുന്നതും കാലം. കാലം എല്ലാത്തിനും വേദിയൊരുക്കുന്നു. നാം അറിയുന്ന ഈശ്വര സങ്കല്‍പ്പത്തിനും അപ്പുറമാണ് കാലം. കാരണം കാലത്തിന്‍റെ ആ വേദിയില്ല എങ്കില്‍ ദൈവങ്ങളില്ല, അവതാരങ്ങളില്ല. സര്‍വതും ശൂന്യം. ആ ശൂന്യതയിലും കാലമുണ്ട്. എല്ലാം സംഹരിക്കപ്പെട്ട അവസ്ഥയിലും കാലമുണ്ട്. 
(RajeshPuliyanethu,
 Advocate, Haripad)

Sunday, 8 August 2010

മരണചിന്തയിലെ ടിപ്സ്

ജീവിതം വികാരങ്ങളുടെ ആഘോഷമാണ്.!! നിരാശ, ഉദ്വേഗം, മത്സരം, ദുഃഖം, എച്ചാഭംഗങ്ങള്‍  , വയിരാഗ്യം ,  കോപം, ആഹ്ലാദം, ഇങ്ങനെ തുടങ്ങി,  "നിര്‍വികാരത" എന്നുവിളിക്കുന്ന വികാരത്തില്‍ കൂടിവരെ നമ്മുടെ ജീവിതം കടന്നുപോകുന്നു.
വികാരങ്ങളുടെ ആജ്ഞാനുവര്തികlaയാണ് നാം തുടര്‍ പ്രവര്‍ത്തനങ്ങളെ രൂപപ്പെടുത്തുന്നത്. നമ്മുടെ പ്രവര്‍ത്തികളില്‍ വികാരത്തിന്റെ അമിത സ്വാധീനത്തെ   ഒഴിവാക്കുന്നതിനു പല തരത്തിലുള്ള   "TIPS" നിര്‍ദ്ദേശിക്കപപെട്ടിട്ടുള്ളതായി കാണുന്നു. വികാരങ്ങളുടെ അതിപ്രസരതയെ കുറക്കുന്നതിനു ഒരു ചിന്തയുടെ മാര്‍ഗ്ഗം  പരീക്ഷിക്കാവുന്നതാണ്. 
                         കേവലം മൂന്നു അക്ഷരം മാത്രമുള്ള " മരണം" എന്നാ ചെറിയ വാക്കിനെയും വലിയ സത്യത്തെയും ഒരു നിമിഷം മനസ്സില്‍ ഓര്‍ക്കുക. മനസ്സില്‍ പതിഞ്ഞ, ഒരുപാടു വേദനിപ്പിച്ച, ഒരുപാടു ചിന്തിപ്പിച്ച,- ഒരുമരണത്തെയെങ്കിലും നോക്കി കാണേണ്ടി   വന്നിട്ടില്ലാത്ത മനുഷ്യന്‍, തീര്‍ത്തും വിരളമായിരിക്കും. അപ്രകാരം മരണപ്പെട്ടു പോയവരെ ക്കുറിച്ചുള്ള ചിന്ത  മുന്‍പ് പറഞ്ഞ "ടിപ്" ആയി ചിന്തിക്കാന്‍ കൂടുതല്‍ ഉപകരപ്പെടുന്നതാണ്. അങ്ങനെ മരണപ്പെട്ടവര്‍ നടത്തിയ പ്രവര്‍ത്തികള്‍, നേട്ടങ്ങള്‍, കോട്ടങ്ങള്‍, ആക്രോശങ്ങള്‍, പിടിച്ചുവാങ്ങിയ അധികാരങ്ങള്‍, ആദരവുകള്‍, അനാദരവുകള്‍, ധനം, എന്നിങ്ങനെ പലതും നമ്മുടെ മനസസിന്റെ  ഏതെങ്കിലുമൊക്കെ കോണില്‍ ചിതറിക്കിടക്കുന്നുണ്ടാകാം. എതിനെല്ലaa മോടുവില്‍ ആ വ്യക്തി ' മരണം' എന്നതിന് നിസ്സാരമായി കീഴ്പ്പെട്ടുപോയ ചിത്രവും നമ്മില്‍ ഉണ്ടാകും. 
                       ജീവിതത്തിലെ എല്ലാ മംഗളവും, അമംഗളവും, ആയവസ്തുതകളും "കടന്നുപോകുന്നതാണ്"  എന്നാ സത്യത്തെ ഒരു നിമിഷം മനസിലെക്കെത്തിക്കുന്നതിനും മേല്‍ പറഞ്ഞ ചിന്ത നമ്മ്മേ ഉപകരിക്കും. 
                      "മരണം" എന്നാ ചിന്ത  രണ്ടു തരത്തില്‍ മനസിനെ സ്വാധീനിക്കുന്നു, അല്ലെങ്ങില്‍ രണ്ടു തരത്തിലുള്ള ചിന്തയിലേക്ക് നമ്മെ നയിക്കുന്നു. അതില്‍ ഒന്ന്  "എന്തിനുവേണ്ടി എല്ലാം"??എന്നാ ഭാവിയെക്കുറിച്ച് നിരാശa ജനകമായി ചിന്തിക്കുന്ന ഒരു ചോദ്യംനമ്മിലെക്കെതിച്ചുകൊണ്ടാകാം. മറ്റൊന്ന് "എങ്ങനെ ആയാലെന്താ??"  അടുത്തനിമിഷത്തില്‍ എത്താന്‍ സാധ്യതയുല്ള്ള ഒന്നാണ് മരണം എന്നുപഴിച്ചുകൊണ്ട് ഈ നിമിഷത്തെ എങ്ങനെയും ആസ്വദിക്കണം എന്നാ ചിന്തയെ ഉദ്ദീപിപ്പിച്ചുകൊണ്ടാകാം. ഇതിനു രണ്ടിനും ആവശ്യമുള്ള അത്ര ഭാരം നല്‍കി രണ്ടു തട്ടുകളില്‍ വെച്ച് തീരുമാനിക്കുകയും അതുവഴി ജീവിതത്തെ  സംതുലിതമായ അവസ്ഥയില്‍  മുന്നോട്ടു കൊണ്ടുപോവുകയാണ്‌ ഭൌതിക ജീവികളായ മനുഷ്യര്‍ക്ക്‌ ആവശ്യം. അതിനുവേണ്ടി വികാരത്തെ നമ്മുടെ കടിഞ്ഞാണ്‍ ചരടിന് അപ്പുറത്തേക്ക്    വളരാന്‍ വിടaതിരിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. മരണം സത്യവും യാഥാര്‍ത്ഥ്യവുമായി മുന്നിലുള്ളപ്പോള്‍ അതിനു ചിന്തയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയും. വികാരങ്ങളെ മയപ്പെടുത്തി, ഒരു പ്രവൃത്തിയിലേക്ക് നയിക്കാനും കഴിയാം.
(RajeshPuliyanethu,
Advocate, Haripad)