Showing posts with label ഒരു ചോദ്യം.......... Show all posts
Showing posts with label ഒരു ചോദ്യം.......... Show all posts

Wednesday, 17 February 2016

ഇടതു- വലതു തീവ്രവാദരാഷ്ട്രീയം...!!


     JNU വിൽ നടന്ന രാജ്യദ്രോഹ പ്രവർത്തനത്തെ ക്കുറിച്ചു സംസ്സാരിക്കുന്നവരോടൊക്കെ RSS ന്റെ വിവരങ്ങൾ നിരത്തുന്നതെന്തിനാണ് ?? ഗോട്സ്സെ എന്ന് അലറി വിളിക്കുന്നത്‌ എന്തിനാണ്?? ഇതെല്ലാം രാജ്യദ്രോഹികൾക്ക്‌ മറ സൃഷ്ട്ടിക്കാൻ മാത്രമേ ഉതകൂ... RSS നെ വിട്ടേക്കൂ,,, ഒരു സാധാരണ പൌരനാണ് നിങ്ങളോട്, ഈ ദേശവിരുധർക്ക് എന്തിനു കുടപിടിക്കുന്നു എന്ന ചോദ്യ മുയർത്തുന്നതെങ്കിൽ  നിങ്ങൾ ആരുടെ ചരിത്രം പറഞ്ഞു രക്ഷപ്പെടും?? അഫ്സ്സൽ ഗുരുവിനെ എന്തുകൊണ്ട് സി പി എം നിങ്ങളുടെ രക്തസാക്ഷിയെന്നപോലെ കാണുന്നു?? കൊണ്ഗ്രെസ്സ് ഗുരുജി ആയി ക്കാണുന്നു??  UPA സർക്കാർ തൂക്കിക്കൊന്ന അവന്റെ ജന്മദിനം തൊട്ടടുത്ത വര്ഷം എന്തുകൊണ്ട് നിങ്ങൾ ആചരിച്ചില്ല??  അഭിപ്രായ സ്വാതന്ത്ര്യം,, മതസൌഹാർദ്ദം,, RSS വിരോധം,, ഗാന്ധിവധം തുടങ്ങിയ ഉപാധികളിലൂടെ രാജ്യദ്രോഹത്തെ ലഖൂകരിച്ച് എന്തിന് സമൂഹമദ്ധ്യത്തിൽ അവതരിപ്പിക്കുന്നു?? പാർലമെന്റ് ആക്രമണം പുന്നപ്രവയലാർ സമരം പോലെയോ, വിമോചന സമരം പോലെയോ ഒരു സമരമായി ആണോ നിങ്ങൾ നിങ്ങളുടെ ഭാഗങ്ങളിൽ നിന്ന് കാണുന്നത്?? വോട്ടുപിടിക്കാൻ വേണ്ടി ഏതു രാജ്യദ്രോഹിയുടെയും ഭ്രിഷ്ട്ടം താങ്ങാനുള്ള നിങ്ങളുടെ നിലപാടിൽ ഒരു ലജ്ജയും തോന്നുന്നില്ലേ?? നിങ്ങൾ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത് RSS നെയോ അതോ രാജ്യത്തെ ആകമാനമോ?? അഫ്സ്സൽ ഗുരുവിനെ പിന്തുണക്കുകവഴി രാജ്യത്തിന് എന്തു നേട്ടം ഉണ്ടാകുമെന്നാണ് നിങ്ങൾ വിശദീകരിക്കുന്നത്??  "ഉമ്മൻചാണ്ടിക്ക് സരിതയുമായി ബന്ധമില്ല,, ടി.പി യെക്കൊന്നത് സി പി എം അല്ല,," എന്ന വിധത്തിലെ ഉത്തരങ്ങൾ പറയരുത്.... കാരണം അതൊന്നും മനസ്സിലാക്കാൻ ഇവിടുത്തുകാർ മുഴുവൻ പപ്പുമൊന്റെ ഫാൻസ്സുമല്ല,, പാർട്ടി ക്ലാസ്സുകളിൽ പോകുന്നവരുമല്ല....

[Rajesh Puliyanethu
 Advocate, Haripad]

Sunday, 13 September 2015

രാജനെ ഭയക്കാൻ വധം..........!!!


       ജനകീയമായ പ്രതിരോധങ്ങളെയും, പ്രതിഷേധങ്ങളെയും, കൂട്ടായ്മകളെയും ലോകംകണ്ട ഏറ്റവും വലിയ സേശ്ചാധിപത്യ ഭരണകൂടങ്ങൾ വരെ ഭയന്നിരുന്നതായി ചരിത്രം പറയുന്നു.... തങ്ങൾക്ക് ജനകീയ പ്രതിഷേധങ്ങളോടുള്ള ഭയത്തിനപ്പുറം ഒരു ഭയം പൊതുജനങ്ങളിൽ തങ്ങളോടു സൃഷ്ട്ടിക്കുക എന്നാ ഉദ്ദേശത്തിലാണ് അവർ ക്രൂരമായ വധശിക്ഷകൾ തങ്ങളുടെ വിധിന്യായങ്ങളിൽക്കൂടി നടപ്പിലാക്കിയത്.....

       ജനാധിപത്യപ്രക്രീയകളിൽക്കൂടി അധികാരത്തിലെത്തിയ ഭരണകൂടങ്ങൾക്ക് തങ്ങളുടെ ജനങ്ങളിൽ മുൻപ് സൂചിപ്പിച്ച പ്രകാരമുള്ള ഒരു ഭയം നിലനിർത്തേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യം വധശിക്ഷയെ അനുകൂലിക്കുന്ന ജനാധിപത്യ ഭരണകൂടങ്ങൾ അതിപ്രാധാന്യത്തോടെ കേൾക്കേണ്ടതാണ്.....                          


[Rajesh Puliyanethu
 Advocate, Haripad]

Thursday, 25 August 2011

ആരാണീ രഞ്ജിനി ഹരിദാസ്??

രഞ്ജിനി ഹരിദാസ് എന്ന മലയാളം ടെലിവിഷന്‍ അവതാരിക കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി friendship network കളില്‍ നിറഞ്ഞു നിlക്കുന്നത് കാണുന്നു. ജഗതി ശ്രീകുമാര്‍ എന്ന മലയാള സിനിമയിലെ ഒരു ഉയര്‍ന്ന വ്യക്ത്തിത്വം രഞ്ജിനിയെ പരാമര്‍ശിച്ചു എന്തോ പറഞ്ഞു എന്നതായിരുന്നു അതിന്റെ അടിസ്ഥാനം. സത്യത്തില്‍ ആരാണീ രഞ്ജിനി?? ഒരു നടിയോ, എഴുത്തുകാരിയോ, സാമൂഹികപ്രവര്‍ത്തകയോ, കലാകാരിയോ, അങ്ങനെ ഏതെങ്കിലും സര്ഗ്ഗപരമോ, സേവനപരമോ, അധികാരപരമോ ആയ മനുഷ്യന്‍ ബഹുമാനിക്കുന്ന എന്തിനെയെങ്കിലും പ്രതിനിധീകരിക്കുന്ന ഒരു വ്യക്ത്തിത്വമാണോ?? പിന്നെ എന്താണ്?? ഒരു ടെലിവിഷന്‍ അവതാരിക!! ടെലിവിഷന്‍ അവതാരിക എന്നതിനെ ഞാന്‍ കുറച്ചു കാണുകയല്ല ചെയ്യുന്നത്. മറിച്ചു എന്തിന്റെ പേരിലാണ് രഞ്ജിനി അറിയപ്പെടുന്നത് എന്ന് ആലോചിച്ചു നോക്കു. ഇംഗ്ലീഷ് ഭാഷ ഏറ്റവും വൃത്തികെട്ട രീതിയില്‍ മലയാളവുമായി കൂട്ടി കുഴച്ചു പ്രേക്ഷകര്‍ക്കിടയിലേക്ക് തുപ്പുന്ന ഒരു ജീവി. അത് പലരും മാറി മാറി പരിഹസിക്കുന്നത് തിരിച്ചറിയാതെയോ, തിരിച്ചറിഞ്ഞതായി ഭാവിക്കതെയോ ഇതു തന്റെ മഹാ പ്രതിഭയാണ് എന്ന് ഉറ്റം കൊള്ളുന്ന യാതൊരു പ്രശംസയും അര്‍ഹിക്കാത്ത വ്യക്ത്തിത്വം. തന്റെ ശരീരത്തില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധമാണ് തന്നെ ആളുകള്‍ തിരിഞ്ഞു നോക്കുന്നതെന്ന് തിരിച്ചറിയാതെ, തന്നെ മറ്റുള്ളവര്‍ തിരിച്ചറിയുന്നതാണ് കേമത്വം എന്ന മട്ടില്‍ പെരുമാറുന്ന ഒരുവള്‍. Star Singer എന്ന റിയാലിറ്റി ഷോയുടെ വിജയം തന്റെ വിജയമാണെന്നും, തന്റെ പ്രകടനത്തിന്റെ അന്ഗീകാരമാണ് അതിന്റെ പ്രേക്ഷകരുടെ എണ്ണമെന്നും സ്വയം വ്യാഖ്യാനിക്കുന്നു. ജനങ്ങള്‍ ഒരു കുരങ്ങിന്റെ വിക്രിയകളെ നോക്കിക്കാണുന്ന കൌതുകത്തോടെയാണ് ടി പ്രകടനത്തെ നോക്കിക്കാണുന്നത്. കുരങ്ങിന്റെ വിക്രിയകളില്‍ കൌതുകം തോന്നി അതിനെ നോക്കിനില്‍ക്കുന്നവര്‍  അതിനെ ആരാധിക്കുന്നതെയില്ല. അതിനു നേരെ പഴങ്ങള്‍ എറിഞ്ഞു കൊടുക്കുന്നത് അതിനോടുള്ള സ്നേഹം കൊണ്ടുമല്ല, തന്റെ കൌതുകത്തിന്റെ സീമയുടെ അവസാനത്തില്‍, വിരസതയുടെ ആരംഭത്തില്‍ ആ കാഴ്ച ഉപേക്ഷിച്ചു ആ പ്രേക്ഷകന്‍ പോകും. ഒരു ചാനല്‍ പ്രക്ഷേപണത്തിന്റെ ആള്‍ക്കുട്ടം ചെറുതല്ലാത്തതിനാല്‍  നിലവിലെ പ്രേക്ഷകര്‍ പോകുന്നതും, പുതിയവര്‍ എത്തുന്നതും ആയ ആ തുടര്‍ പ്രവര്‍ത്തനം ചിലപ്പോള്‍ വലിയ കാലങ്ങള്‍ നിലനില്‍ക്കുന്നു. ഇത്തരം പ്രകടനങ്ങളിലൂടെ ജനങ്ങള്‍ ശ്രദ്ധിക്കുന്നതിനെ കച്ചവടലാക്കോടെ പ്രയോഗിക്കുന്ന ഒരു  ചാനല്‍. ഇത്രയുമായാല്‍ രഞ്ജിനി ഹരിദാസ് എന്ന ലോകമറിയുന്ന വ്യക്ത്തിത്വം പൂര്‍ണം. ഏഷ്യാനെറ്റിലെ star singer reality show കാണാത്ത ഒരാള്‍ക്ക്‌ രഞ്ജിനി ഹരിദാസ് ഏതോ ഒരുവള്‍. 
    ജഗതി ശ്രീകുമാര്‍ എന്ന വ്യക്ത്തി ക്ഷണിക്കപ്പെട്ട ഒരു വിശിഷ്ട അതിഥി യായാണ്‌ സ്റ്റാര്‍സിങ്ങര്‍ ജൂനിയര്‍ എന്ന പ്രോഗ്രാമില്‍ എത്തിയത്. അപ്പോള്‍ അവിടെ സംസാരിക്കാനുള്ള എല്ലാ സ്വാതന്ത്ര്യങ്ങളും അദ്ദേഹത്തിനുണ്ട്. അത് സാധാരണ സെലിബ്രിട്ടികള്‍ വന്ന് എല്ലാവരെയും ഒന്നല്‍പ്പം ഉയര്‍ത്തി, ചാനലിനെയും സ്പോന്സര്മാരെയും, പ്രോദ്യുസര്മാരെയും, സീനിയര്‍ താരങ്ങളെയും കിട്ടാവുന്ന സോപ്പിലെല്ലാം കുളിപ്പിച്ച്,   എന്നെ ഇനിയും വിളിക്കണേ, എന്നെക്കുറിച്ച് നിങ്ങള്‍ പറയുമ്പോഴും എങ്ങനെ ഒക്കെത്തന്നെ പറയണേ എന്ന് പരോക്ഷമായി അഭ്യര്‍ഥിച്ചു പോകുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി തന്റെ അഭിപ്രായം തുറന്നു പറയാന്‍ ഉള്ള ആര്‍ജവം കാണിച്ചു എന്നതാണ് സത്യം. അത് ഇവിടുത്തെ ജനങ്ങളില്‍ പലരുടെയും മനസിനെ തുറന്നു പിടിച്ച നിമിഷങ്ങളായിരുന്നു. അതില്‍ എന്താണ് തെറ്റ്. അതിനുവേണ്ടി അദ്ദേഹം ആരെയും തേജോവധം ചെയ്യുന്നതിനോ, സഭ്യത കൈവിടുന്നതിണോ തുനിഞ്ഞില്ല. പക്ഷെ ഏഷ്യാനെറ്റ്‌ എന്നചാനാല്‍ ജഗതിയെ അപമാനിച്ചത് തൊട്ടടുത്ത ദിവസമായിരുന്നു. ടി പരിപാടിയുടെ പുന സംപ്രേഷണത്തില്‍ എന്തൊക്കെയോ അസഭ്യ പ്രഭാഷണം നടത്തിയവന്റെ പ്രസംഗം വെട്ടി ചുരുക്കുന്നത് പോലെ അദ്ദേഷത്തിന്റെ പ്രസംഗം വെട്ടി  ചുരുക്കി.. . അത് തീരച്ചയായും അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമായിരുന്നു. എന്തായാലും ജഗതിയുടെ സംസാരങ്ങളുടെ ഉത്തര വാദിത്വം എത്റെടുക്കണ്ടുന്ന ബാധ്യത ഏഷ്യാനെറ്റിന് ഉണ്ടാകുമെന്നു തോന്നുന്നില്ല. സ്വന്തം വാക്കുകളുടെ ആഘാതത്ത്റെ താങ്ങുന്നതിനുള്ള ശക്തി കഴിഞ്ഞ പതിറ്റാണ്ടുകളില്‍ നിന്ന് അദ്ദേഹം ആര്ജിചിട്ടുന്ടെന്നാണ് എന്റെ വിശ്വാസം. ലോകത്തുള്ള ഇംഗ്ലീഷ് അറിയുന്ന എല്ലാവരുടെയും, എല്ലാ അവതാരകരുടെയും പ്രതിനിധിയായി സ്വയം അവരോധിച്ചു പ്രതികരിക്കാന്‍ തുനിഞ്ഞിരങ്ങാതെ വളരെ സീനിയറും സര്‍വാരാധ്യനുമായ ജഗതിയുടെ വാക്കുകളെ ബഹുമാനത്തോടെ കണ്ടു പ്രതികരിക്കാനോ, പ്രതികരിക്കതിരിക്കണോ രഞ്ജിനി ശ്രമിച്ചിരുന്നെങ്കില്‍, ഗോഷ്ടികള്‍ കാട്ടുമ്പോള്‍ കിട്ടുന്ന കൈയ്യടിയില്‍ നിന്ന് വ്യത്യസ്തമായി  ഒരു ചെറിയ വിഭാഗത്തിന്റെയെങ്കിലും മതിപ്പോടെയുള്ള ഒരു മൂളലെങ്കിലും ലഭിച്ചേനെ.


[RajeshPuliyanethu, 
 Advocate, Haripad]