Saturday, 20 September 2014

ടോൾ ബൂത്തിലെന്തിനാ പോലീസ്സ് കാവൽ??


       കഴിഞ്ഞ ദിവസ്സം എനിക്ക് എറണാകുളത്തു വരെ പോകേണ്ടാ ആവശ്യമുണ്ടായി... കാറിലായിരുന്നു യാത്ര.... അരൂർ ടോൾ ബൂത്തിൽ എത്തി വാഹനം നിർത്തി ടോൾ എടുത്തു... അവിടെ എന്റെ ശ്രദ്ധ ആകർഷിച്ചത് എന്തെന്നാൽ, ടോൾ ബൂത്തിൽ നിന്നും വാഹനങ്ങൾ പുറത്തു കടക്കുന്നയിടത്ത് ഒരു പോലീസ് ജീപ്പ് നിർത്തിയിട്ടിരിക്കുന്നു.. ഹോം ഗാർഡ് ഉൾപ്പടെ മൂന്നുനാലു പോലീസ്സുകാർ 'ഏതെങ്കിലും വാഹനം ടോൾ ബൂത്തിൽ പണം കൊടുക്കാതെ കടന്നുപോയാൽ തടയാൻ തയ്യാറായി നിൽക്കുന്നു'...   

       എന്റെ സംശയം ഇതാണ്, എന്തിനാണ് ഒരു പ്രൈവറ്റ് കമ്പനി ലേലം കൊണ്ട് പിരിവു നടത്തുന്ന ഒരു ടോൾ ബൂത്തിൽ കുത്തകകളെ സഹായിക്കാൻ പോലീസ് പോയി കാവൽ നിൽക്കുന്നത്എന്നാണ് ??
ടോൾ ബൂത്തിൽ  നിന്നും ഒരു വാഹനം ടോൾ നൽകാതെ വെട്ടിച്ചു കടന്നാൽ സർക്കാരിന് എന്ത് നഷ്ട്ടം?? സര്ക്കാര് ശമ്പളം നൽകുന്ന പൊലീസ്സിന്റെ കാവൽ എന്തിനാണ് ടോൾ പിരിവിനു നല്കുന്നത്?? ടോൾ നഷ്ട്ടപ്പെടാതെ നോക്കേണ്ട ബാദ്ധ്യത ടോൾ കമ്പനിക്കാണ്.. സർക്കാരിനല്ല... 

       ടോൾ നൽകുക എന്നത് നിയമപരമായ ബാദ്ധ്യതയാണെന്നും, അത് നൽകാതെ കടന്നു പോകുന്നത് ഒരു കുറ്റക്രിത്യമാണെന്നും അത് തടയുക എന്നത് പോലീസിന്റെ ചുമതലയാണ്, എന്ന വാദം ഉന്നയിക്കുന്നവർ ഉണ്ടായേക്കാം... അത് അങ്ങീകരിക്കപ്പെട്ടാൽ ഓരോ പെട്ടിക്കടയിൽ വരെ പോലീസ്സ് കാവലായി നിൽക്കേണ്ടിവരും എന്നാണ്  എന്റെ പക്ഷം... പച്ചക്കറിക്കടയിൽ നിന്നും സാധനം വാങ്ങി ആരെങ്കിലും പണം നൽകാതെ പോകുന്നോ, പെട്രോൾ അടിച്ചതിനു ശേഷം പണം നല്കാതെ പോകുന്നോ, പൊതു ശവുചാലയങ്ങൾ ഉപയോഗിച്ച് ആരെങ്കിലും പണം നൽകാതെ പോകുന്നോ .... അങ്ങനെ പോലീസിന്റെ ഉത്തരവാദിത്വം പതിന്മടങ്ങ് വർദ്ധിക്കും.... 

       ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ എങ്ങനെ പോലീസ്സ് സഹായം എത്തുന്നോ, അത്രമാത്രമേ ടോൾ കമ്പനിക്കും നൽകേണ്ടതുള്ളൂ.. ആരെങ്കിലും സ്ഥാപനത്തിന് നഷ്ട്ടമുണ്ടാകും വിധം കുറ്റകരമായത്‌ ഒന്ന് ചെയ്‌താൽ അതിന്മേൽ പരാതി സ്വീകരിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക... മറിച്ച് സർക്കാർ ശമ്പളം പറ്റി ടോൾ ബൂത്തിനു കാവൽ നില്ക്കുക എന്നത് പോലീസ് വകുപ്പിന് തന്നെ നാണക്കേട് ഉണ്ടാക്കുന്ന നടപടിയാണെന്നെ പറയാൻ കഴിയൂ..

       പരാതി പറയാൻ ചെല്ലുന്നവനെത്തന്നെ കുനിച്ചു നിർത്തി ഇടിച്ച്, കൈയ്യിലുള്ളതും പിഴിഞ്ഞ് വാങ്ങി നാല് തെറിയും പറഞ്ഞു വിടാൻ ഉൽസ്സുകതയൊടെ കാത്തിരിക്കുന്ന നമ്മുടെ പോലീസ്സാണ്   ടോൾ നൽകാതെ പോകുന്നു എന്ന ചെറിയ കുറ്റം നടക്കാൻ സാദ്ധ്യത ഉണ്ട് എന്ന് മനസ്സിലാക്കി എത്തി അത് തടയുവാൻ വേണ്ടി കാവൽ കിടക്കുന്നത്...

       പണവും സ്വാധീനവും ഉള്ളവന്റെ സേവകനായും ഇല്ലാത്തവന്റെ പേടിസ്വപ്നമായും വർത്തിക്കുന്ന നമ്മുടെ പോലീസ്സ് സംവിധാനം ഒരു 'മിനിമം അന്തസ്സ്' കൈവരിക്കുന്നത് അതിവിദൂരതയിലല്ല എന്ന് നമുക്ക് ആശിക്കാം... 

[Rajesh Puliyanethu
 Advocate, Haripad]

Tuesday, 16 September 2014

ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവോണ [മയൂര] ത്തോണി....... !!!


       ഹരിപ്പാട്  ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെക്ക് ആറന്മുള ശ്രീ പാർത്ഥസാരഥീ ക്ഷേത്രത്തിലെ മാതൃകയിൽ ഒരു മയൂരത്തോണി നിർമ്മിച്ച്‌ സമർപ്പിക്കുന്നതിനെക്കുറിച്ച് ആലോചനായോഗങ്ങൾ പോടിപൊടിക്കുന്നു.. വേലായുധ സ്വാമിക്ക് എന്ത് സമർപ്പിക്കുന്നതിനെയും എത്രയും ആവെശത്തോടെ കാണുന്ന ഹരിപ്പാട് നിവാസികൾ ഈ സംരംഭത്തെയും സഹർഷം സ്വാഗതം ചെയ്യും എന്നതിൽ സന്ദേഹത്തിനുവകയില്ല... ഹരിപ്പാട്ടെ സ്വാർഥതാൽപ്പര്യങ്ങളും, വ്യക്തി താല്പ്പര്യങ്ങളും ഇല്ലാത്ത സാധാരണക്കാരായ ഭക്തജനങ്ങൾ എല്ലാം തന്നെ വെലായുധസ്വാമിക്കുള്ള സമർപ്പണങ്ങളെയും, ക്ഷേത്രത്തിന് ഉണ്ടാകാൻ പോകുന്ന ഉന്നമനം എന്ന്   വിശദീകരിക്കപ്പെടുന്ന ഏതിനെയും അതിൽ മറഞ്ഞു കിടക്കുന്ന നിക്ഷിപ്ത്ത താല്പ്പര്യങ്ങളെക്കുറിച്ച് അന്യെഷിക്കാതെ അന്ധമായി പിന്തുണക്കുകയാണ് ചെയ്യുന്നത്...!! ആ 'അന്ധത' എന്നത് വേലായുധസ്വാമിയോടുള്ള ഭക്തിയുടെയും, സ്നേഹത്തിന്റെയും, ബഹുമാനത്തിന്റെയും ബഹിർസ്പുരണമാണ്; മറിച്ച് അക്ജ്ഞതയുടെത് അല്ല...      

       വേലായുധസ്വാമിയോടുള്ള ഭക്ത്തി ഭക്ത്തജനങ്ങൾ, ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ എല്ലാക്കാര്യങ്ങളിലും ഇടപെട്ട്, ആചാര- അനുഷ്ട്ടാനങ്ങളും, നിർമ്മാണങ്ങളും, പൊളിച്ചു മാറ്റലുകളും, കൂട്ടിച്ചേർക്കലുകളും, അങ്ങനെ ക്ഷേത്രത്തെ സംബന്ധിക്കുന്നതെന്തും കുറ്റമറ്റ രീതിയിൽ നടന്നു വരുന്നു എന്ന് ഉറപ്പു വരുത്തി; തങ്ങളുടെ ഭക്ത്തിയെ ഒരു ഉത്തരവാദിത്വമായി നിറവേറ്റേണ്ട കാലമായി എന്ന് പറയേണ്ടി വരുന്നു...  മറിച്ച് പിന്നീട് ക്ഷേത്രത്തിനുണ്ടാകുന്ന അപചയത്തിൽ കണ്ണീർ വാർത്ത്, ഉത്തരവാദികളെ പഴിപറഞ്ഞു മാത്രം നാം കടന്നു പോയാൽ അത് നാം നമ്മുടെ ആരാധനാ മൂർത്തിയോടും, നാടിനോടും, വിശ്വാസ്സങ്ങളോടും, പൈത്രുകത്തോടും, ചെയ്യുന്ന അപരാധമായിരിക്കും... ഒരുകൂട്ടം ചൂഷകരുടെ മുൻപിൽ ശബ്ദമുയർത്താതെ ചുരുണ്ടുകൂടി ജീവിച്ച കുറച്ചു പൂർവ്വികർ ഇവിടെയുണ്ടായിരുന്നു  എന്ന വരും തലമുറയുടെ പഴിപറച്ചിലിനും നാം പാത്രീഭൂതരാകേണ്ടി വരും!!

       ക്ഷേത്രത്തിലെ എല്ലാക്കാര്യങ്ങളിലും ശ്രദ്ധവെയ്ക്കുക, ക്ഷേത്രകാര്യങ്ങൾ സുഗമമായും, സുതാര്യമായും നടക്കുന്നു എന്ന് ഉറപ്പുവരുത്തുക, ക്ഷേത്രത്തിൽ ഉണ്ടാകുന്ന വ്യത്യസ്തമായ ഏതൊന്നിനെയും കുറിച്ച് അപഗ്രഥിച്ചു പഠിക്കുക, സംശയം ജനിപ്പിക്കുന്നതെന്തും ചോദ്യം ചെയ്യുക; ഇത്രയും ചെയ്യാൻ ഭക്തജനങ്ങൾ തയ്യാറായാൽ, പിന്നീട് "പാടില്ലാത്തത് ആയിരുന്നു" എന്ന് ചിന്തിക്കേണ്ടി വരുന്നതൊന്നും സംഭവിക്കില്ല... ഒരു കാര്യം മനസ്സിൽ കരുതി വെയ്ക്കുക.. ക്ഷേത്രകാര്യങ്ങളിൽ ഉത്തരവാദിത്വവും, അവകാശവും ദേവസ്വം ബോഡിനോ, ക്ഷേത്ര ഭരണസമിതിക്കൊ, ഉപദേശകസമിതിക്കൊ മാത്രമല്ല... ആത്യന്തികമായി അത് ഭക്ത്തനിൽ നിക്ഷിപ്ത്തമാണ്...

       ക്ഷേത്രത്തിൽ വരണമെന്ന ആവശ്യമുയരുന്ന "മയൂരത്തോണി" തന്നെ ഒരു വിഷയമായി എടുക്കൂ... നിലവിൽ ക്ഷേത്രത്തിൽ മയൂരത്തോണി എന്ന ആചാരമോ അനുഷ്ട്ടാനമോ നിലനില്ക്കുന്നില്ല.. മുൻകാലങ്ങളിൽ നിലന്നിന്നിരുന്ന എന്നാൽ മുടങ്ങിപ്പോയ ഒരു ആചാരത്തിന്റെ തിരിച്ചു വരവുമല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നത്... അങ്ങനെയെങ്കിൽ ഏത് ക്ഷേത്ര ഐതീഹ്യത്തിന്റെയോ, ആചാരത്തിന്റെയോ, ചരിത്രത്തിന്റെയോ പിൻബലത്തിലാണ് നാളെ ക്ഷേത്രത്തിലെ അനുഷ്ട്ടാനത്തിന്റെ ഭാഗമാകേണ്ട ഒന്ന് ഒരു കൂട്ടം ആൾക്കാർക്ക്‌ കൂടിയിരുന്നു തീരുമാനിച്ച് നടപ്പിലാക്കാൻ കഴിയുന്നത്‌!!??

       കണ്ടല്ലൂരിൽ നിന്നും കണ്ടെടുത്ത ചതുർബാഹിയായ വിഗ്രഹം കോപ്പാറ കടവിൽ എത്തിച്ച്, അവിടെ നിന്നും ചുണ്ടൻ വള്ളങ്ങളുടെ അകമ്പടിയോടെ പായിപ്പാട്ട് എത്തിച്ചു വെന്നും ആ സംഭവത്തിന്റെ പിന്തുടർച്ചയായി പായിപ്പാട് ജലൊൽസ്സവം അരങ്ങേറുന്നു എന്നും നാം മനസ്സിലാക്കുന്നു... ഈ സംഭവം തന്നെയാണ് "മയൂരത്തോണി" എന്ന സങ്കൽപ്പത്തിന്റെയും ആധാരശില എന്നാണ് മയൂരത്തോണി എന്ന ആശയം ഉയർത്തുന്നവർ പറയുന്നത്... അപ്പോഴും ചുണ്ടൻ വള്ളങ്ങളുടെ അകമ്പടിയോടെ എത്തിയ ഭഗവാന്റെ വിഗ്രഹത്തിനെ "തോണി" യുമായി ബന്ധപ്പെടുത്തി ഒരു ആചാരം സൃഷ്ട്ടിക്കുന്നതിലെ സാങ്കത്യം എളുപ്പത്തിൽ ദഹിക്കുന്നില്ല... ഹരിപ്പാട് ക്ഷേത്രത്തിന്റെ ഭാഗമായി ഒരു ചുണ്ടൻ വള്ളമായിരുന്നു ഉയർന്നുവന്ന ആശയമെങ്കിൽ അത് ഭക്ത്ത മനസ്സുകളിൽ കൂടുതൽ അങ്ങീകരിക്കപ്പെട്ടെനേം...

       തിരുവാറൻമുളയിലെ ശൈലിയിലാണ് മയൂരത്തോണി എന്നാണ് ഉപദേശകസമിതിയുടെ ഭാഷ്യം... അങ്ങനെയെങ്കിൽ തിരുവാറൻമുളയിലെ ഐതീഹ്യത്തെക്കൂടി നമുക്കൊരു നിമിഷം സ്മരിക്കേണ്ടതുണ്ട്... അവിടെ ഭഗവാൻ ചെറുകോലിൽ നിന്നും ചങ്ങാടത്തിലാണ് തിരുവാറൻമുളയിലേക്ക് എത്തിയത് എന്നാണ് വിശ്വാസ്സം... ഇടക്ക് മാലക്കരയിൽ ഇറങ്ങി വിശ്രമിച്ചെന്നും ഉചിതമായ സ്ഥലം 'തിരുവാറന്മുള' യാണെന്നുള്ള ഭൂതഗണങ്ങളുടെ അറിയിപ്പിനെ തുടർന്നു അവിടേക്ക് അദ്ദേഹം യാത്ര തുടർന്നുവെന്നും ഐതീഹ്യം പറയുന്നു.... ഇതാണ് "തിരുവോണത്തോണി" യുടെ പിന്നിലെ കഥയെങ്കിൽ തിരുവോണത്തോണിയിൽ ഭഗവാന് തിരുവോണവിഭവങ്ങൾ എത്തിക്കുന്നതിനു പിന്നിലെ കഥ മറ്റൊന്നാണ്... മാങ്ങാട്ട് ഇല്ലത്തെ വൃദ്ധബ്രാഹ്മണൻ പതിവായി ഒരു ബ്രാഹ്മണബാലന് തിരുവോണവിഭവങ്ങൾ നൽകുമായിരുന്നു വെന്നും ആ ബാലൻ ഭഗവാൻ ആയിരുന്നുവെന്നും ഒരു തിരുവോണത്തിന് ആ ബാലൻ എത്താതിരുന്നു വെന്നും തുടർന്നു 'തനിക്കുള്ള വിഭവങ്ങൾ ഇങ്ങോട്ട് കൊടുത്തുവിട്ടാൽ മതി' എന്ന അരുളപ്പാട് ഉണ്ടായി എന്നും ആ സംഭവം തിരുവോണത്തോണിയിൽ ഭഗവാന് വിഭവങ്ങൾ എത്തിക്കുന്ന ആചാരത്തിന് കാരണമായി എന്നും പറയപ്പെടുന്നു...  

       ഏതൊരു ക്ഷേത്രത്തിലും അനുഷ്ട്ടാനങ്ങൾ ഉണ്ടാകുന്നതും അത് ഒരു ചിട്ടപ്രകാരം നടന്നു വരുന്നതും ആ ക്ഷേത്രോൽപ്പത്തിയോടും, ആ ക്ഷേത്രത്തിലെ ആരാധനാമൂർത്തിയോടും ബന്ധപ്പെട്ട പുരാതനമായ വിശ്വാസ്സങ്ങളുടെ അടിസ്ഥാനത്തിലാണ്... അത് ക്രമമായി ആചരിച്ചു വരുമ്പോൾ മാത്രമാണ് അവയെല്ലാം അനുഗ്രഹപൂർണ്ണവും, മഹാനീയവും ആകുന്നത്.. ചില പുതിയ 'ചടങ്ങുകൾ' ഒരു ദിവസ്സം തുടങ്ങിവെച്ചതിനു ശേഷം ഇവയാണ് ഇനിമേൽ 'അനുഷ്ട്ടാനങ്ങൾ' എന്ന് പറഞ്ഞാൽ 'അനുഷ്ട്ടാനം' എന്ന വാക്കിന്റെ അർഥ ഭദ്രതയെപ്പോലും അത് ചോദ്യം ചെയ്യും.. അവ ആ ക്ഷേത്രത്തിന്റെമേൽ 'ഏച്ചുകെട്ടിയ മാറാപ്പുപോലെ' വേറിട്ടു നിൽക്കും...

       ആചാര-അനുഷ്ട്ടാനങ്ങളുടെ പിൻബലം അവിടെ നിൽക്കട്ടെ;   പുതിയതായി ഒന്ന് അവതരിപ്പിക്കപ്പെടുമ്പോൾ ക്ഷേത്രത്തിന്റെ നിലവിലെ സാഹചര്യങ്ങൾ തീർച്ചയായും വിലയിരുത്തപെടണം..   ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെക്ക് മയൂരത്തോണി അവതരിപ്പിക്കുമ്പോൾ 'നിലവിലെ ക്ഷേത്രകാര്യങ്ങൾ എല്ലാം കാര്യക്ഷമമായും, മികച്ചനിലയിലും പ്രവർത്തിക്കുന്നുണ്ടോ എന്ന് ആദ്യം നോക്കണം... അല്ലാതെ പട്ടിണി ഇല്ലത്തേക്ക് ആനയെ വാങ്ങി നൽകിയ അവസ്ഥ ആകരുത്..!! ക്ഷേത്രത്തിലെ കൂത്തമ്പലം നിലം പോത്തലിന്റെ വക്കിലാണ്, ഊട്ടുപുരയുടെ ശ്യോച്യാവസ്ഥ ഒന്നുകൊണ്ടു മാത്രം കല്യാണങ്ങൾ നടത്താൻ മടിക്കുന്ന അവസ്ഥ.. ക്ഷേത്രമതിൽക്കെട്ടിനകവും പെരുംകുളത്തിന് ചുറ്റുവട്ടവും മലിനമായിക്കിടക്കുന്നു, ആനക്കൊട്ടിലും പുനരുദ്ധാരണം ആവശ്യമായ നിലയിൽത്തന്നെ...!! ഇവയൊക്കെ ക്ഷേത്രം ഒരു പത്തുമിനിട്ടിൽ ചുറ്റിനടന്നു കാണുന്നവന് മനസ്സിലാക്കാവുന്ന സ്പഷ്ട്ടമായ കാര്യങ്ങൾ... കൂടുതൽ സൂഷ്മതയോടെ നോക്കിയാൽ മറ്റെത്രയോ അവശ്യകാര്യങ്ങൾ കണ്ടെത്താൻ കഴിയും!? പൌരാണികതയുടെ മകുടോദാഹരണങ്ങളായ കൂത്തമ്പലം നിലംപൊത്താൻ വിട്ടിട്ട് എന്ത് മയൂരത്തോണിയാണ് നിങ്ങൾ നിർമ്മിക്കാൻ പോകുന്നതെന്ന് ചോദിച്ചാൽ വഴുക്കലിൽ വടികുത്തിയത് പോലെയൊരു   മറുപടിക്കപ്പുരം എന്ത് ലഭിക്കും?? ക്ഷെത്രത്തിന്റെതെന്നു പറഞ്ഞു നിർമ്മിച്ച്‌ പായിപ്പട്ടാറിന്റെ തീരത്ത്‌ പൊളിഞ്ഞ വിറകുകഷ്ണങ്ങളാക്കാനാണോ 'മയൂരത്തോണി' ??

       പതിനഞ്ചു വർഷങ്ങൾക്കു മുൻപാണ് മഹാക്ഷേത്രമായ ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ദേവപ്രശ്നം നടന്നത്.. ദേവന്റെ ഹിതം അറിയത്തക്ക സാഹചര്യം നിലനിൽക്കുന്നില്ല എന്ന് ആർക്കും വാദിക്കാൻ കഴിയില്ല... കാരണം കഴിഞ്ഞ വർഷങ്ങളിൽ ആശുഭങ്ങളുടെ പലപല കഥകൾ നമുക്ക് പറയാനുണ്ട്... ക്ഷേത്രം തന്ത്രി ക്ഷേത്രക്കുളത്തിൽത്തന്നെ വീണുമരിച്ചു... അതിൽപ്പരം ദുർനിമിത്തം എന്ന് വിശേഷിപ്പിക്കാവുന്ന മറ്റൊരു സംഭവമില്ല... കാവടി കത്തിയത്, ക്ഷേത്രാങ്കണത്തിൽ രക്തം വീണത്‌ അങ്ങനെ തുടരുന്നു അവ.. ദേവനെ പ്രസാദിപ്പിക്കാതെയുള്ള ഏതു മയൂരത്തോണിയാണ് മഹനീയമായ സമർപ്പണമാകുന്നത്?? ദേവപ്രശ്നം ആവശ്യപ്പെടുന്നവരോട്, പ്രശ്നവിധി നടപ്പിലാക്കുമ്പോൾ ആവശ്യമാകുന്ന ഭാരിച്ച ചെലവുകളാണ് ഉപദേശകസമിതിയും മറ്റും നിരത്തുന്നത്...  മയൂരത്തോണിനിർമ്മിക്കാൻ ഇരുപതു ലക്ഷം കണ്ടെത്തുന്നത് അവർക്ക് ഒരു പൂവിറക്കുന്നതിനേക്കാൾ നിസ്സാരമാണ് താനും!! മികച്ച ഫലിതങ്ങളിൽപ്പെടുത്തി പ്രസിദ്ധീകരിക്കേണ്ടത് എന്ന് മാത്രമേ അതിനെക്കുറിച്ച് പറയുവാനുള്ളു...

       ദേവന്റെ ഹിതം അറിയാതെയുള്ള  മയൂരത്തോണിനിർമ്മാണം ദേവനോടുള്ള അവഹേളനമായിമാറും എന്ന് ചിന്തിക്കുന്നവരും ഉണ്ട്... മര്യാദ എന്നത് അതിന്റെ ഏറ്റവും ഉന്നതമായ രീതിയിലാണ് ആരാദ്ധ്യദേവന് നൽകേണ്ടത് എന്ന് വിശ്വസ്സികുന്നവർക്ക് എങ്ങനെ ദേവഹിതം അറിയാതെയുള്ള അടിച്ചേൽപ്പിക്കലിനെ ദേവനോടുള്ള അവഹേളനം അല്ലാതെ കാണാൻ സാധിക്കും?? പക്ഷെ ദേവഹിതം നോക്കൽ  മയൂരത്തോണിയുടെ കാര്യത്തിൽ മാത്രം പോരാ... മറിച്ച് ക്ഷേത്രത്തിലെ സമസ്ഥകാര്യങ്ങളെക്കുറിച്ചും ആയിരിക്കുക തന്നെ വേണം...

       ക്ഷേത്രത്തിൽ സുതാര്യതയില്ലാതെ നടന്ന മുൻകാല സംഭവങ്ങളെല്ലാം ഭക്തജനങ്ങളെ വഞ്ചിക്കുന്നവ ആയിരുന്നു... അതിന്റെ ഒരു ഉദാഹരണം മാത്രമാണ് കമ്പവിളക്ക് സംഭവം... ക്ഷേത്രത്തിലേക്ക് പുതിയ കമ്പവിളക്കുകൾ വരുന്നു എന്ന ആവേശത്തിൽ ഭക്തജനങ്ങൾ സന്തോഷിച്ചു പിന്താങ്ങി... വിളക്കിലെ വിലപിടിച്ച അപൂർവ ലോഹക്കൂട്ട്‌ കടത്തിക്കൊണ്ടുപോകുന്ന പകൽക്കൊള്ളയുടെ രംഗവേദി ആകുകയായിരുന്നു  ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമെന്ന് തിരിച്ചറിയാൻ ഏവരും ഏറെ വൈകി... ഭഗവാന്റെ ഉൽസ്സവാഘോഷങ്ങളെപ്പോലും മുടക്കി സമരം ചെയ്യേണ്ടി വന്നു ഇന്നത്തെ രൂപത്തിലെങ്കിലും കമ്പവിളക്കുകൾ പിന:സ്ഥാപിക്കപ്പെടാൻ എന്നത് ഹരിപ്പാട്ടുകാരുടെ മനസ്സിലെ മായാത്ത ഓർമ്മ... എനിക്ക് തോന്നുന്നത് ഹരിപ്പാട്ടെ എല്ലാ മുരുകഭക്ത്തരും അന്നെടുത്ത തീരുമാനമാകാം "സുതാര്യമാല്ലാത്തതോന്നും ഈ ക്ഷേത്രാങ്കണത്തിൽ ഇനി അനുവദിക്കില്ല" എന്നത്..

       ശാസ്‌ത്ര വിധികളും, ദേവഹിതവും, ക്ഷേത്രത്തിന്റെ നിലവിലെ സാഹചര്യവും എല്ലാം പഠിച്ച് ഭക്തജനങ്ങളുടെ മുൻപിൽ വിശദീകരിച്ചതിനു ശേഷം മാത്രം മതി മയൂരത്തോണിയുടെ ഭാവി നിശ്ചയിക്കുന്നത്... ഒപ്പം ഒളിച്ചുവെച്ച താൽപ്പര്യങ്ങൾ ആരെങ്കിലും നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന് കൂടി ശ്രദ്ധിക്കണം... "ഹരിപ്പാടിന് സ്വന്തമായി ഒരു ചുണ്ടൻ വള്ളം എന്നാ ആശയം നാടിന്റെ പലകോണുകളിൽ നിന്നും ഉയർന്നു വരുന്ന അവസ്സരത്തിൽ അതിനെ ഒരു മയൂരത്തോണി കൊണ്ട് കടക്കെക്ക് വെട്ടാൻ ശ്രമിക്കുന്നതാണ്" എന്ന് അങ്ങാടിയിൽ കേൾക്കുന്ന പാട്ടിന്റെ പല്ലവിയും ചരണവും കൂടി തിരയുന്നത് നന്നായിരിക്കും.. ആരുടെയും സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ 'കരു' വാക്കാനുള്ളതല്ല ജനമനസ്സുകളിൽ വാഴുന്ന വേലായുധസ്വാമി...

       'ഏതൊരു നല്ലകാര്യത്തിനു തുടക്കമിട്ടാലും അതിനെല്ലാം ഉടക്കുമായി ഒരു വിഭാഗം ഇറങ്ങിക്കോളും',, എന്ന വസ്തുതകളെ ലഘൂകരിക്കുന്ന വർത്തമാനവും ഹരിപ്പാട്ടമ്പലത്തിലെ കാര്യങ്ങളിൽ വിലപ്പോകാത്ത അവസ്ഥയാണ്... കാരണം മുൻകാല പരിചയമാണ്... പലകാര്യങ്ങളും ചോദ്യം ചെയ്യലുകൾക്ക് വിധേയമാക്കാതെ നടപ്പിലാക്കാൻ അനുവദിച്ചതിന്റെ മനസ്ഥാപം ഏറെയുണ്ട്; ഹരിപ്പാട്ടുകാരുടെ മനസ്സുകളിൽ....

       എല്ലാം പരംപൊരുളായ വേലായുധസ്വാമിയുടെ ഇചഛയും, അനുഗ്രഹവും പോലെ നടക്കട്ടെ...

 ഹരഹരോ ഹരഹര...


[Rajesh Puliyanethu
 Advocate, Haripad]

Monday, 11 August 2014

Performer- Audience ബന്ധം; മനുഷ്യനും- മനുഷ്യനും, മനുഷ്യനും- സമൂഹവും തമ്മിലുള്ള ബന്ധത്തിന്റെ നേർപടം!!!


       വേദിയിൽ ഏകാംഗ നാടകം 'കർണ്ണൻ' അരങ്ങേറുകയാണ്... സൂത പുത്രനായ കർണ്ണൻ പൊതുസഭയിൽ അവഹെളിക്കപ്പെട്ടവേദന സദസ്സ് ഏറ്റെടുത്തു... അംഗ രാജ്യം നൽകി ദുര്യോധനൻ കർണ്ണന്റെ മാനം കാത്തപ്പോൾ മഹാ ഭാരതത്തിലെ പ്രതിനായക സ്ഥാനത്തു നിൽക്കുന്ന ധൃതരാഷ്ട്ര പുത്രനോടു പോലും ആസ്വാദകർക്ക് ആരാധന തോന്നി... കർണ്ണന്റെ കവചകുണ്ഡലങ്ങൾ അറുത്തുവാങ്ങിയ ദേവേന്ദ്രനെ ശത്രുതയോടെ അരങ്ങ് നോക്കിക്കണ്ടു... പാണ്ഡവരിലെ സീമന്ത പുത്രനായ കുന്തീ പുത്രനാണ് താനെന്ന് തിരിച്ചറിഞ്ഞിട്ടും തന്റെ ധർമ്മത്തിന്റെ ഭാഗത്തു നിന്ന കർണ്ണനെ നടൻ അതീവ ചാരുതയോടെ അവതരിപ്പിച്ചു... അവതാരകന്റെ അവതരണ പാടവത്തിനോപ്പം സദസ്സും വികാര വിക്ഷൊഭങ്ങൾക്ക് വശംവദരായി.. യുദ്ധഭൂമിയിൽ ശാപത്തിന്റെ തീഷ്ണതയിൽ ശസ്ത്രം മറന്നു നിൽക്കുന്ന രാധേയന്റെ നെഞ്ചിലേക്ക് പാർഥൻ തൊടുത്തുവിട്ട ശരം സ്വന്തം നെഞ്ചിലേക്ക് കാണികൾ ഏറ്റുവാങ്ങി.. ഏറ്റവുമൊടുവിൽ കുരുക്ഷേത്ര ഭൂമിയിൽ ചേതനയറ്റു കിടക്കുന്ന കർണ്ണനെ നോക്കിയ ഈറൻ കണ്ണുകൾക്ക് മുൻപിൽ തിരശീല വീണു...

       മഹാഭാരതത്തിലെ കർണ്ണന്റെ ദു:ഖം മാത്രമല്ല, ഷേക്സ്പീരിയൻ ട്രാജടികൾ നാടകങ്ങളായി അവതരിപ്പിക്കപ്പെട്ടപ്പോഴും സദസ്സ് വിതുമ്പിയിട്ടുണ്ട്... ചാർളീ ചാപ്ലിൽ അവതരിപ്പിച്ച കോമഡികളിൽ സദസ്സ് ഒന്നടങ്കം എല്ലാം മറന്നു ചിരിച്ചിട്ടുമുണ്ട്... അവതാരകൻ വരച്ചു കാട്ടുന്ന ഒരു ദു:ഖ ചിത്രത്തോളം കാണികളുടെ മനസ്സിനെ സ്വാധീനിക്കാൻ ആഹ്ലാദത്തിനു കഴിയും എന്നെനിക്ക് അഭിപ്രായവുമില്ല!!

       ഇവിടെ അവതാരകൻ (Performer) ആരുമാകട്ടെ, പക്ഷെ അവതാരകനും ആസ്വാദകനും(Audience)  തമ്മിലുള്ള ബന്ധം എന്നു പറയുന്നത് ഒരു സാമൂഹിക ശാസ്ത്രത്തിന്റെ ഭാഗമാണ്... അവതാരകൻ എന്നതിനെ കഥാപാത്രം എന്നുകൂടി വിപുലമാക്കി ചിന്തിക്കണം... ഓരോ മനുഷ്യനും സാഹചര്യങ്ങൾക്കും, അവസ്സരങ്ങൾക്കും അനുസൃതമായി അവതാരകന്റെയും ആസ്വാദകന്റെയും ഭിന്നവേഷങ്ങൾ അണിയുന്നു എന്ന് മാത്രം... അവിടെ ഏതൊരുവനും തന്റെ വേഷം മാത്രമേ ചെയ്യുവാൻ കഴിയുന്നുള്ളൂ... ഏതൊരുവനാണോ അവതാരക സ്ഥാനത്ത് തദ് അവസ്സരത്തിൽ നിൽക്കുന്നത്, അയാളൊഴികെ മറ്റെല്ലാവരും ആസ്വാദകർ മാത്രം... !!

       നമ്മുടെ ദൈനംദിന ജീവിതത്തിൽ ഓരോ വേഷത്തിലും നമ്മൾ Performer ഉം Audient ഉം ആകുന്നുണ്ട്... ഒരു സ്ത്രീക്ക് തന്റെ ഭർത്താവിനെ മരണത്തിലേക്ക് നഷ്ട്ടപ്പെട്ടു എന്ന് കരുതുക... അവിടെ ആ സ്ത്രീ മാത്രമാണ് ആ റോളിലെ Performer.. മറ്റെല്ലാവരും പ്രേക്ഷകർ മാത്രമാണ്... അതേസമയം രണ്ടുപേർ വിവാഹബന്ധം നിയമ പരമായി വേർപെടുത്തുകയാണെന്ന് കരുതുക... അവിടെയും അവർ മാത്രമാണ് പെർഫോർമർ... ഒരമ്മക്ക് തന്റെ കുട്ടിയെ നഷ്ട്ടപ്പെടുന്നു എന്ന് കരുതുക... കുട്ടിയെ നഷ്ട്ടപ്പെട്ട അമ്മയുടെ റോളിൽ അവർ മാത്രമാണ്  പെർഫോർമർ..  കാണികൾക്ക് മറ്റുള്ളവരുടെ ദു:ഖത്തിലേക്ക് പങ്കു ചേരാൻ മാത്രമേ കഴിയൂ.. അവരുടെ സ്ഥാനത്ത് നിൽക്കാൻ കഴിയില്ല... അതുപോലെ തന്നെ സന്തോഷത്തിലും ഏതുതരം വികാരത്തിലും അവസ്സരത്തിലും!! മുൻപ് പറഞ്ഞപോലെ, കർണ്ണന്റെ മാറിലേക്ക്‌ കൊണ്ട പാർഥ ശരത്തിന്റെ വേദനയിൽ ദു:ഖിക്കാം... പക്ഷെ കർണ്ണനാകാൻ കഴിയില്ല... അതയച്ച പാർഥനും ആകാൻ കഴിയില്ല... ഈ ലോകത്തിൽ രണ്ടു മനുഷ്യർ അവശേഷിക്കുന്നതുവരെ ഈ Performer- Audience ബന്ധം തുടരും... അതെല്ലാ സാഹചര്യങ്ങളിലും ഉണ്ട്... ഒരു പിതാവിലും, മകനിലും, രോഗിയിലും, കുറ്റവാളിയിലും, കടക്കാരനിലും, അപകടം സംഭവിച്ചവനിലും, കാമുകനിലും, എല്ലാം ഈ നിയമം പ്രവർത്തിക്കുന്നു... മരിച്ചവനിൽ ഉൾപ്പടെ... അവിടെ മരിച്ചു കിടക്കുന്നവനാണ് Performer.. മറ്റെല്ലാവരും Audience മാത്രമാണ്... ഈ നിയമം 'Individuality' എന്ന വസ്തുതയോടുകൂടി ചേർത്തുവെച്ച് വായിക്കെണ്ടതാണ്.. കാരണം 'Individuality' എന്നതിനെ പ്രകടമാക്കുന്ന ഒന്നാണ് Performer- Audience ബന്ധം..

       Performer- Audience ബന്ധം..,, ഏതൊരു ജീവജാലത്തിന്റെയും പരിമിതിയുടെ കഥ കൂടി പറയുന്നു... ആ പരിമിതി, പരിമിതികളുടെ പേടകത്തിൽ ജീവിക്കുന്ന മനുഷ്യന്റെ സാമൂഹിക വിനിമയങ്ങളുടെ കഥപറയുന്നു....


[Rajesh Puliyanethu                                                                    [ Performer - അവതാരകൻ
 Advocate, Haripad]                                                                    Audience   - ആസ്വാദകൻ]


       

Saturday, 9 August 2014

മികച്ചതിലേക്കുള്ള യാത്ര മരണം വരെ !!



       മതങ്ങൾ മനുഷ്യന് ശരിയായ പാഠങ്ങൾ ഉപദേശിക്കുന്നു, മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.. പുരാണങ്ങളും, ഇതിഹാസ്സങ്ങളും ഉപദേശിക്കുന്നു, മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.. ക്രിസ്തുവും, കൃഷ്ണനും, ഗാന്ധിയും ഉപദേശിക്കുന്നു,മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു... രക്ഷിതാക്കൾ ജനനം മുതൽ ഉപദേശിക്കുന്നു, മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. അധ്യാപകർ സന്മാർഗ്ഗം ഉപദേശിച്ചു വളർത്തുന്നു, മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.... സുഹൃത്തുക്കളും - സഹപ്രവർത്തകരും ഉപദേശിക്കുന്നു, മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.. ഉപദേശങ്ങളും,മാർഗ്ഗനിർദ്ദേശങ്ങളും കഥകളുടെ പര്യവസ്സാനങ്ങളിലെ അനുഭവങ്ങളായി വിവരിച്ചു കാട്ടുന്നു... അങ്ങനെ നന്മയിലേക്കുള്ള മാര്ഗ്ഗ ദർശനം എന്ന നിലയിൽ ലഭിക്കുന്ന പലവയിൽ നിന്നും മനുഷ്യജീവിതങ്ങൾ പരിവർത്തനങ്ങൾക്ക് വിധേയമാകുകയും സ്പുടം ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നു... ഏറ്റവും ഒടുവിൽ നന്മയുടെയും, അറിവിന്റെയും, പ്രാപ്തിയുടെയും, എല്ലാം ഏറ്റവും മികച്ച ഒന്നിനെ 'പട്ടടയിൽ' കൊണ്ടുചെന്ന് വെയ്ക്കുവാൻ കഴിയുന്നു.....

[Rajesh Puliyanethu
 Advocate, Haripad] 

Saturday, 5 July 2014

നേഴ്സ്സ്ന്മാർ തിരികെയെത്തി, കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് അഭിനന്ദങ്ങൾ..... ഭാരതാംബ വിജയിക്കട്ടെ....


       ഇറാക്കിലെ രക്തരൂക്ഷിതമായ കലാപം തുടരുന്നു,, ഭാരതത്തിനും ആ കലാപത്തിൽ വേദനിക്കാൻ കാരണങ്ങൾ അനവധിയാണ്... ക്രൂഡോയിലിന്റെ വിലവർധനവിൽ തുടങ്ങി രാജ്യ സുരക്ഷയിലും സാമ്പത്തിക ശാസ്ത്രത്തിലും ഒക്കെക്കൂടി പ്രസ്തുത വിഷയത്തിന്റെ ചർച്ചകൾ തുടരുകയാണ്... സാമൂഹികമായ പ്രത്യാഘാതങ്ങൾ അവലോകനം ചെയ്തു വരവേയാണ് കലാപ മേഘലയിൽ കുടുങ്ങിക്കിടക്കുന്ന നേഴ്സ്സ്ന്മാരുടെ ജീവനെയോർത്ത് രാജ്യം ഭീതിയിലാണ്ടത്!!

       ഇടക്കിടക്ക്മാദ്ധ്യമങ്ങളിൽക്കൂടി അറിയുന്ന വാർത്തകൾ മാത്രമായിരുന്നു നമുക്ക് ആശ്വാസം... നേഴ്സ്സ്ന്മാർ സുരക്ഷിതരാണെന്നുള്ള വാർത്തകൾ പുറത്തു വന്നപ്പോഴും, അവർ കുടുങ്ങിക്കിടക്കുന്ന ആശുപത്രിക്ക് സമീപത്തേക്ക് ഭീകരർ മുന്നേറിക്കൊണ്ടിരിക്കുന്നു എന്ന വാർത്തകൾ ഭീതിയോടെ നമ്മൾ കേട്ടു... ഇറാക്ക് എന്ന രാജ്യം മുഴുവൻ കലാപത്തിന് കീഴ്പ്പെട്ടിരിക്കുകയാണെന്നുള്ള വാർത്തകളും ആശുപത്രിയിൽ നിന്നും വിമാനത്താവളത്തിലേക്ക് മൂന്നു മണിക്കൂറിൽപ്പരം സമയം റോഡു മാർഗ്ഗം സഞ്ചരിക്കേണ്ടതുണ്ട് എന്നതും നേഴ്സ്സ്ന്മാരുടെ തിരിച്ചു വരവിലെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു... പക്ഷെ അപ്പോഴെല്ലാം തന്നെ കേന്ദ്രസർക്കാരും, കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തി സംസ്ഥാന സർക്കാരും പ്രതീക്ഷ കൈവിടാതെ പ്രവർത്തിക്കുന്നത് നമ്മൾ കണ്ടു...

       കേന്ദ്ര സർക്കാർ നടത്തിയ നയതന്ത്രപ്രവർത്തനങ്ങൾ എന്തൊക്കെ എന്നത് പ്രസക്ത്തമല്ല... നേഴ്സ്സ്ന്മാരുടെ മോചനം സാദ്ധ്യമാകാതെ, അവർക്ക് സംഭവിച്ച ദുർവിധിയിൽ നമ്മുടെ സർക്കാരുകളുടെ പരിമിതിയെ വിശദീകരിച്ചു കേഴുന്ന ഭരണകൂടത്തെയല്ല നമ്മൾ കാണുന്നത്... ഭാരത്തിൻറെ പുത്രിമാരുടെ ജീവൻ സംരക്ഷിച്ച് അവരെ സുരക്ഷിതമായി നാട്ടിലെത്തിച്ച നയതന്ത്ര വിജയമാണ് നമ്മൾ കണ്ടത്... സത്യത്തിൽ ഒരു ഭാരത പൌരന് ഒരു യുദ്ധം വിജയിച്ച അനുഭൂതിയാണ് ഈ നയതന്ത്ര വിജയം പ്രദാനം ചെയ്യുന്നത്... ഏതു രാജ്യത്തായാലും, തങ്ങളുടെ പൌരന്മാർക്ക് വേണ്ടി സാദ്ധ്യമായ എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കുകയും, അക്ഷീണം അതിനുവേണ്ടി പ്രയത്നിക്കുകയും ചെയ്യുന്ന രാജ്യങ്ങളായി അമേരിക്കയേയോ, ചില യുറോപ്യൻ രാജ്യങ്ങളെയോ മാത്രമേ മുൻകാലങ്ങളിൽ നാം കണ്ടിട്ടുള്ളു... ഭാരതത്തിന്റെ സന്തതികൽക്കുമേൽ, അവർ ലോകത്തിന്റെ ഏതു കൊണിലായിരുന്നാലും രാജ്യം നൽകുന്ന സുരക്ഷിതത്വത്തിനെ കവചം ഉണ്ടാകുമെന്ന് തോന്നിപ്പിക്കുക കൂടി ചെയ്യുന്ന അഭിമാനസംഭവമായി നേഴ്സ്സ്ന്മാരുടെ മോചനം...

       കേരള സർക്കാർ പ്രത്യേക താൽപ്പര്യത്തോടെ തന്നെ പ്രസ്തുത വിഷയം കൈകാര്യം ചെയ്തു എന്ന് വേണം കാണാൻ... നേഴ്സ്സ്ന്മാരുടെ മോചനവിഷയത്തിൽ,  കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് അവശ്യം വേണ്ടുന്ന ഏകോപനവും നാം കണ്ടു... രാഷ്ട്രീയ വൈരം മറന്ന് ഒരേ ലക്ഷ്യത്തിനായി പ്രവർത്തിച്ചാൽ ലഭിക്കുന്ന വിജയവും നാം കണ്ടു.. രാജ്യത്തിന്റെ നന്മക്കായും, പൊതു താൽപ്പര്യത്തിനായും ഒന്നിച്ചു നിന്നാൽ കിട്ടുന്ന നേട്ടവും ഭാവിയിലേക്കുള്ള മാർഗ്ഗ നിർദ്ദേശമായി കാണാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയ്യാറാകണം... നേഴ്സ്സ്ന്മാരുടെ മോചനം ഉറപ്പായ അവസ്സരത്തിൽ, കേന്ദ്ര വിദേശകാര്യ മന്ത്രി ശ്രീമതി സുഷമാസ്വരാജ് നേഴ്സ്സ്ന്മാരുടെ  മോചനത്തിനായി കാട്ടിയ പ്രത്യേക താല്പ്പര്യത്തെ അനുമോദിക്കും വിധം കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി നടത്തിയ പ്രസ്ഥാവന തികഞ്ഞ രാഷ്ട്രീയ- മാനുഷീക മര്യാദയും, മാന്യതയുമായി...

       രാജ്യം ആകമാനം നേഴ്സ്സ്ന്മാരുടെ മോചനത്തെ ഒരു വിജയമായും, അഭിമാനമായും, ആശ്വാസ്സമായും കണ്ടപ്പോൾ ചിറ്റമ്മ നയത്തോടെയും,, "മോൻ ചത്താലും വേണ്ടില്ല, മരുമോടെ കണ്ണീരു കാണാമെല്ലോ" എന്ന പരിഹാസ്യത ഉണർത്തുന്ന നാടൻ ചൊല്ലിനെ അനുസ്മ്മരിപ്പിക്കും വിധവും  പ്രതികരിച്ചു കണ്ടത് ഇവിടുത്തെ കമ്യുണിസ്റ്റ് പ്രസ്ഥാനമായ സിപിഎം ആണ്..  ഇറാക്കിലേക്ക് നേഴ്സ്സ്ന്മാർ ജോലിതേടി പോകാൻ കാരണമായ കേരളത്തിലെ രാഷ്ട്രീയ- സാമൂഹിക സ്ഥിതിയെ ഉയർത്തിയുള്ള വിമർശനം !! ഐക്യ രാഷ്ട്ര സഭയെയും, റെഡ് ക്രോസ്സിനെയും വേണ്ടവിധത്തിൽ വിഷയത്തിൽ ഇടപെടുത്താൻ കഴിയാതെ വന്ന കേന്ദ്ര സർക്കാറിന്റെ പരാജയം, തുടങ്ങിയ ദു:ഖങ്ങളായിരുന്നു അവർക്ക് പ്രധാനം... ഐക്യ രാഷ്ട്ര സഭ അമേരിക്കയുടെ ബി- ടീം ആണെന്നും അവരെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും വിമത നേതാക്കൾ പ്രസ്ഥാവിച്ചതോന്നും കേരളത്തിലെ കമ്യുണിസ്റ്റ് നേതാക്കൾ അറിഞ്ഞില്ലെന്നു തോന്നുന്നു... ഐക്യ രാഷ്ട്ര സഭ വഴിയുള്ള പരമ്പരാഗത നയതന്ത്രമായിരുന്നു ഇന്ത്യ പരീക്ഷിച്ചിരുന്നതെങ്കിൽ നേഴ്സ്സ്ന്മാരുടെ മൃതശരീരം നാട്ടിലെത്തിക്കാൻ വേണ്ടി ഒരു സമരം കമ്യുണിസ്റ്റ് പാർട്ടികൾക്ക് നടത്താൻ കഴിഞ്ഞെനേം.... നേഴ്സ്സ്ന്മാർക്കുണ്ടാകുന്ന ആപത്ത് വിഷയമാക്കി സർക്കാരുകൾക്കെതിരെ മുതലെടുപ്പ് നടത്താൻ കഴിയാതെ വന്നതിലെ നിരാശയുടെ മിന്നലാട്ടമായിരുന്നു കമ്യുണിസ്റ്റ് നേതാക്കളുടെ മുഖത്ത്!! രാജ്യത്തിന്റെ ആകമാനമായ വികാരത്തിൽ പങ്കുകൊള്ളും വിധം എന്നാണ് ഇവർ വളരുന്നത്‌... ഇന്ത്യാ - ചൈനാ യുദ്ധകാലത്തുൾപ്പെടെ നമ്മൾ കണ്ടതെന്താണ്?? മറ്റുള്ളവരെ ചീത്തവിളിക്കാനും, ഏതെങ്കിലും സ്ഥാപനങ്ങൾ പൂട്ടിക്കാനും, പൊതുമുതലിന് നേരെ കല്ലെറിയാനും, വൈരികളെ തല്ലാനും, കൊല്ലാനും;; ഇവയൊക്കെ മാത്രം അജണ്ടയാക്കി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണോ അവർ?? ഭീകര വാദികളുടെ ഹൃദയവിശാലതയെ പ്രകീർത്തിച്ചു നടന്ന് സമൂഹ മദ്ധ്യത്തിൽ സ്വയം അപഹാസ്യരാകാതിരിക്കാനുള്ള വിവേകമെങ്കിലും അവർക്ക് കാട്ടിക്കൂടെ!!??

       രാജ്യത്തിന്റെ പ്രശ്നങ്ങൾ അവസ്സാനിക്കുന്നില്ല,, ഒരു മഹായുദ്ധത്തിന്റെ ഇങ്ങെഅഗ്രം മാത്രമാണിതെന്ന് വിദേശകാര്യ വക്ത്താവ് പ്രസ്താവിച്ചു കഴിഞ്ഞു.... എല്ലാ സംഘർഷങ്ങളിലും വിജയവും, നേട്ടവും ഭാരതത്തിനാകട്ടെ... ഭാരത പുത്രന്മാർ അഭിമാനത്തോടെ സുരക്ഷിതമായി കഴിയട്ടെ... ലോകത്തിന്റെ ഏതു കോണിലായാലും....

[Rajesh Puliyanethu
 Advocate, Haripad]  



Sunday, 8 June 2014

"ഓപറേഷൻ കുബെരാ" നാട്ടിലെ മുഴുവൻ കുബേരന്മാരെയും ഓപ്പറേറ്റ് ചെയ്ത് കുചെലന്മാരാക്കുന്ന നടപടി... കയ്യടി ആഭ്യന്തരത്തിനും!!


       "ഓപറേഷൻ കുബെരാ", പേരുമുതൽ ചർച്ച ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യേണ്ട ഒരു പ്രകടനം... അവതരിപ്പിക്കുന്നത് കേരള ആഭ്യന്തര വകുപ്പ്!! മുഖ്യ നടനും, കഥയും, തിരക്കഥയും, സംവിധാനവും, കൈയ്യടി തുടങ്ങി വെയ്ക്കുന്നതും സാക്ഷാൽ ശ്രീമാൻ രമേശ്‌ ചെന്നിത്തല... കൈയ്യടിക്കാൻ വിട്ടുപോയവർക്ക് ഇനിയും അവസ്സരം ബാക്കി... കൈയ്യടി ചോദിക്കാത്തത് കൊണ്ടാണ് തരാൻ ആരെങ്കിലും മടിക്കുന്നതെങ്കിൽ യാതൊരു മടിയും വേണ്ടാ, കൈയ്യടി തുടങ്ങിക്കോളൂ,, ആഭ്യന്തരമന്ത്രി അഭിനന്ദനങ്ങളും കൈയ്യടികളും ചോദിച്ചു നേരിട്ടുതന്നെ രംഗത്തെത്തിയിട്ടുണ്ട്...!!

       എന്തുകൊണ്ട് 'ഓപറേഷൻ കുബെരാ' എന്ന പേര് ബ്ലേഡു പലിശക്കാരെ പിടികൂടുന്ന കലാ പരിപാടിക്ക് നൽകി എന്നത് തന്നെ അതിശയം ഉയർത്തുന്നതാണ്... കുബേരൻ ഒരു ധനാഡ്യനായ ഹിന്ദുപുരാണ കഥാപാത്രമാണ്... ഹിന്ദു പുരാണങ്ങളിൽ എങ്ങും തന്നെ കുബേരനെ പലിശക്ക് പണം നൽകുന്നവനായി ചിത്രീകരിച്ചിട്ടില്ല... മാത്രമല്ല ശിവപുരാണത്തിലും, ദേവീ മാഹാത്മ്യത്തിലും, ഭാഗവതത്തിലും, രാമായണത്തിലും, മഹാ ഭാരതത്തിലും എല്ലാം തന്നെ സ്രേഷ്ട്ടകഥാപാത്രമായാണ് അദ്ദേഹത്തെ ചിത്രീകരിച്ചിട്ടുള്ളത്... സൂര്യൻ, ഗ്രഹങ്ങൾ, തുളസ്സി, ഗുരു, കാമദേവൻ, നാഗങ്ങൾ തുടങ്ങിയവയെ നാമജപത്തിലൂടെയും, മന്ത്രജപത്തിലൂടെയും ആരാധിക്കുന്നതുപോലെ കുബെരനെയും കുബേരമന്ത്രത്തിൽക്കൂടി ഹിന്ദുക്കൾ ആരാധിച്ചു വരുന്നു... അങ്ങനെയുള്ള ഒരു കഥാപാത്രത്തെ ബ്ലേഡു പലിശക്കാരെ പിടികൂടുന്ന പോലീസ് നടപടിക്ക് പേരായി നൽകുന്നതിലെ ഔചിത്യം മനസ്സിലാക്കാവുന്നതല്ല...

       ഒരു പേരു നല്കിയതാണോ വലിയ കാര്യം എന്ന് ചോദിക്കുന്നവർ കാണാം.. തിരിച്ചുള്ള ചോദ്യം 'എന്തിന് ആ പേരുതന്നെ നൽകി' എന്നതാണ്.. ഹിന്ദുവിനെയോ, ഹിന്ദു പുരാണകഥാപാത്രത്തെയോ മന: പ്പൂർവ്വം അപമാനിക്കുന്നതിനായി ആ പേര് കണ്ടുപിടിച്ചു നൽകി എന്ന് പറയാൻ എനിക്ക് തോന്നുന്നില്ല... മറിച്ച് ഒരു ഹിന്ദു പുരാണകഥാപാത്രത്തിന്റെ പേര് നൽകാൻ സർക്കാർ സംവിധാനം ആലോചിച്ചപ്പോൾ രണ്ടുവട്ടം അതിനെക്കുറിച്ച് ചിന്തിക്കാനുള്ള മനോഭാവം കാട്ടിയില്ല എന്നതാണ് സത്യം... പക്ഷെ ബ്ലേഡു പലിശക്കാരെ പിടികൂടുന്ന ഒരു പോലീസ് നടപടിക്ക് ഒരു മുസ്ലീം കഥാപാത്രത്തിന്റെയോ, ക്രിസ്ത്യൻ കഥാപാത്രത്തിന്റെയോ പേരുനൽകാൻ ആലോചിച്ചിരുന്നെങ്കിൽ സർക്കാൻ സംവിധാനങ്ങൾ പായവിരിചിരുന്ന് അതിനെക്കുറിച്ച് ആലോചിച്ചെനേം.. അതിനവസ്സാനം ആ മതവിഭാഗങ്ങളിൽ നിന്നുള്ള പേര് വേണ്ടാ എന്നും തീരുമാനിച്ചെനേം!! അവിടെ അവരുടെ മതവികാരം വൃണപ്പെടുമോ എന്ന ചർച്ചയും ഊലംകഷമായി നടന്നെനേം... ഹിന്ദുവിന്റെ മതവികാരം വൃണപ്പെടുമോ എന്ന് മാത്രം ആരും ചിന്തിക്കുന്നില്ല എന്നത് ഇവിടെയും കാണാം... ഒരുപക്ഷെ അത് ഹിന്ദുമതത്തിന്റെ ആഴവും, പരപ്പും വിശാലതയുമാകാം വെളിവാക്കുന്നത്.. പിന്നെ വെളിച്ചവും, ശുദ്ധവായുവും, കയറിയ ജനതയുടെ കൂട്ടായ്മയാണ് 'ഹിന്ദു' എന്ന സത്യവും... ഓപറേഷൻ കുബെരാ എന്ന പേരിനു പകരം മറ്റു മതങ്ങളിൽ നിന്നുള്ള കഥാപാത്രത്തിന്റെ പേരായിരുന്നു നൽകിയിരുന്നതെങ്കിൽ ഇന്ന് പ്രസ്തുത അന്യേഷണ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യപ്പടുന്ന ഒരെഒരു കാര്യം അതിന്റെ 'പേര്' മാത്രമായിരുന്നെനേം!! അതിനെക്കുറിച്ച് സംസ്സാരിക്കുന്ന ഒരു സംഘടിത ശക്ത്തിയെയും നാം കണ്ടെനേം.. [[["മതവികാരം വൃണപ്പെടുന്നത്" തീരുമാനിക്കപ്പെടുന്നത് എങ്ങനെ??]]]

       കേരള ജനത ആവേശം പകർന്ന് കൈയ്യടി നല്കിയ പ്രകടനങ്ങൾ പലതുണ്ടായിട്ടുണ്ട്... 'ടോട്ടൽ ഫോര് യു' തട്ടിപ്പ് നടന്നപ്പോൾ സകല ഫിനാൻസ് സ്ഥാപനങ്ങളിലും റയിഡു നടന്നു... ജനം കൈയ്യടിച്ചു.. സഖാവ് വി എസ്സ് അച്ചുതാനന്ദൻ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ JCB യുമായി മൂന്നാറിന് പോയി.. ജനം കൈയ്യടിച്ചു... ഉദ്യോഗസ്ഥർ 'ഒഴിപ്പിക്കൽ' എന്ന പേരിൽ കടകളുടെയും, സ്ഥാപനങ്ങളുടെയും, കെട്ടിടങ്ങളുടെയും അതിർത്തി മാന്തിയിളക്കി...മുഴുവൻ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കാൻ പോകുന്നു എന്ന് കരുതി ജനം കൈയ്യടിച്ചു... ഒരുവൻ ഷവർമ്മാ തിന്നു മരിച്ചപ്പോൾ സകല ഹോട്ടല്ലുകളിലും റയിഡു നടന്നു.. തങ്ങൾക്കു നല്ല ഭക്ഷണം ലഭ്യമാകാൻ പോകുന്നു എന്ന് കരുതി ജനം കൈയ്യടിച്ചു.. സന്തോഷ്‌ മാധവൻ പീഡനകേസ്സിൽ പിടിയിലായപ്പോൾ നാട്ടിലുള്ള ആൾദൈവങ്ങളുടെയെല്ലാം കേന്ദ്രങ്ങളിൽ റയിഡു നടന്നു.. സമൂഹത്തിൽ നിന്നും ഒരു മാലിന്യം ഒഴിവാകാൻ പോകുന്നു എന്ന് കരുതി ജനം കൈയ്യടിച്ചു... ഇങ്ങനെ ചിലവയെ ഉദാഹരണങ്ങൾ മാത്രമാക്കി പറയുന്നുള്ളൂ എങ്കിലും നമ്മുടെ നാട്ടിൽ 'ചില സംഭവങ്ങളുടെ മാത്രം ബാക്കിയായി' നടക്കുന്ന അന്യേഷണ പ്രഹസ്സനങ്ങൾ നാമെത്ര കണ്ടു?? തേക്കടിയിൽ ബോട്ടപകടം നടന്നപ്പോൾ സകല ബോട്ടുകളിലും ഫിറ്റ്നെസ്സ് പരിശോധനകൾ.., സ്കൂൾ ബസ്സ്‌ അപകടം നടന്നപ്പോൾ സ്കൂൾ ബസ്സുകൾക്ക് കർശന നിർദ്ദേശങ്ങൾ, പ്രൈവറ്റ് ബസ്സ്‌ അപകടം നടന്നപ്പോൾ വേഗപ്പാച്ചിലിനെതിരെ പരിശോധന, ടിപ്പർ ഇടിച്ച് ഒരു ബസ്സിലുണ്ടായിരുന്ന പത്തുപേരോളം മരിച്ചപ്പോൾ ടിപ്പറുകൾക്ക് നിയന്ത്രണം...... അങ്ങനെ തുടരുന്നു ഒരു അത്യാഹിതത്തിനോട് ചേർന്നുണ്ടാകുന്ന ജനശ്രദ്ധയെ മുതലെടുക്കാൻ നടത്തുന്ന ഭരണപരമായ നടപടികളും ഇമേജു വർദ്ധക പ്രഹസ്സനങ്ങളും... ഇവിടെയെല്ലാം പ്രസ്തുത മേഘലയിലെ ഉന്നതരെയും സ്വാധീനശക്തികളെയും ഒഴിവാക്കി നിർത്തിയാണ് 'നടപടികൾ' എന്നപേരിൽ നടത്തിവന്ന ഭരണകൂട അതിക്രമങ്ങളെല്ലാം അരങ്ങേറിയിരുന്നത്‌... മുൻകാലങ്ങളിലെ നടപടികളിൽ നിന്നും രക്ഷപെട്ടു നിന്ന ആ മേഘലകളിലെ ഉന്നതർ ആരോക്കെയെന്നു കേരളജനതക്ക് തിരിച്ചറിവുണ്ട്... വിശദീകരണങ്ങൾക്ക് അപ്പുറം തന്നെ.... 'ഓപറേഷൻ കുബെര' യും ഒരു കുടുംബം ആത്മഹത്യ ചെയ്യുവാനുണ്ടായ സാഹചര്യത്തിൽ പൊതുജനത്തിന് ഉണ്ടായ വികാരത്തെ മുതലെടുക്കാൻ ഭരണകൂടം നടത്തുന്ന ഒരു " ഓപറേഷൻ ഇമേജ് ആഭ്യന്തരം";; അത്രമാത്രം... പിന്നെ മുൻ വൈരാഗികളെ കണ്ടെത്തി 'പണി' കൊടുക്കുന്നതിന് പൊലീസ്സിനും രാഷ്ട്രീയക്കാർക്കും കിട്ടിയ അവസ്സരവും.....!   

       അമിതപലിശ ഈടാക്കുന്നവരെ പിടികൂടുക എന്നതാണ് "ഓപറേഷൻ കുബെരാ" യുടെ പ്രഖ്യാപിത മുഖം... ഒരു പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ പോലീസ്സ് പലർക്കെതിരെയും നടപടി എടുത്തു കണ്ടു... പ്രൈവറ്റു കമ്പനികൾ  ടാർജെറ്റ് നൽകി ബിസ്സിനെസ്സ് നടത്തുന്നതുപോലെ, പൊലീസ്സിനു ടാർജെറ്റ് നൽകി, ഒരു സ്റ്റേഷൻ അതിർത്തിയിൽ നിന്നും നിശ്ചിത എണ്ണം 'കുബേരൻ' മാരെ ദിവസ്സവും പിടിച്ചുകൊള്ളണം എന്ന നിർദ്ദേശം ഉണ്ടെന്ന് വേണം കരുതാൻ!! .. ടാർജെറ്റ് തികക്കാൻ പരക്കം പായുന്ന മാർക്കെറ്റിംഗ് എക്സിക്യുട്ടിവിനെ പ്പോലെ കിട്ടിയവരെയെല്ലാം പ്രതിചേർക്കാൻ പോലീസ്സ് വെമ്പൽ കൊള്ളുന്നു... കാരണം പത്രസമ്മേളനം വിളിച്ചുകൂട്ടി പിടിക്കപ്പെട്ട  'കുബേരൻ' മാരുടെ എണ്ണം നിരത്തുമ്പോൾ ആഭ്യന്തര വകുപ്പു മന്ത്രിക്ക് തലയുയർത്തിപ്പിടിച്ച് റിയാലിറ്റിഷോയിലെ പൈതങ്ങൾ വോട്ടു ചോദിക്കുന്നതു പോലെ 'അഭിനന്ദനം' ഇരക്കണമെങ്കിൽ പൊലീസ്സിന്റെ ഭാഗത്തുനിന്നും മികച്ച 'പെർഫോമൻസ്' വേണം!! 

       പണം കടമായി വാങ്ങിയാൽ തിരിച്ചു നൽകേണ്ടതില്ല എന്ന് നമ്മുടെ നിയമം പറയുന്നില്ല.. നല്കിയ പണം തിരിച്ചു കിട്ടുന്നതിലേക്കായി ഈടു വാങ്ങി വെയ്ക്കാൻ പാടില്ലെന്നും നിയമം പറയുന്നില്ല... കോടുത്തപണം തിരികെ ചോദിക്കാൻ പാടില്ല എന്നും നിയമം പറയുന്നില്ല... നിയമം അനിശാസ്സിക്കുന്നതിലും കൂടുതൽ തുക പലിശയായി ഈടാക്കുന്നതിനെ മാത്രമാണ് നിയമം എതിർക്കുന്നത്... കൊടുത്തപണം തിരികെ വാങ്ങുന്നതിനായി നിയമപരമായ നടപടികൾക്ക് മുതിരാതെ അക്രമത്തിലേക്കും, നീചമായ മാർഗ്ഗങ്ങളിലെക്കും നീങ്ങുന്നതിനെയാണ് നിയമം എതിർക്കുന്നതും കുറ്റകരമായി കാണുന്നതും... പക്ഷെ "ഓപറേഷൻ കുബെരാ" യിൽ പൊലീസ്സിന്റെ ഭാഗത്തുനിന്നും അക്രമപ്രവർത്തനങ്ങൾ ഉണ്ടാകുന്നു എന്നു വേണം കാണാൻ... ഒരുവൻ അമിത പലിശ ഈടാക്കി എന്നതിനു തെളിവ് ശേഖരിക്കാതെയും,, പണം തിരികെ ലഭിക്കുന്നതിന് അക്രമ മാർഗ്ഗങ്ങൾ പ്രതി സ്വീകരിച്ചോ എന്ന് അന്യെഷിക്കാതെയും ആരെങ്കിലും വ്യക്ത്തി വിരൊധം തീർക്കാനൊ, വാങ്ങിയ പണം തിരികെ നൽകാതിരിക്കുക എന്ന അടവായോ "ഓപറേഷൻ കുബെര" യെ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാതെയും നടപടികൾ സ്വീകരിക്കുന്നതായി കാണുന്നു... സദ്‌ ഉദ്ദേശത്തോടെ പലിശ രഹിതമായി പണം കടം നൽകിയവരും "ഓപറേഷൻ കുബെര" യിൽ പ്രതികളാകുന്നുണ്ടെന്ന സത്യം കൂടി പൊതു സമൂഹവും ആഭ്യന്തര മന്ത്രിയും തിരിച്ചറിയണം... ഒരുവൻ കൈയ്യിലെ പണവും നൽകി കേസ്സിലെ പ്രതിയുമായി നില്ക്കക്കള്ളിയില്ലാതെ ആത്മഹത്യ ചെയ്‌താൽ അന്നുണ്ടാകുന്ന എതിർ വികാരത്തെ മുതലെടുക്കാൻ 'പണം കടം വാങ്ങി തിരികെ നൽകാത്തവരെ അറസ്റ്റുചെയ്ത് തുറുംഗിൽ അടക്കുന്ന' "ഓപറേഷൻ കുചെലക്ക്" ആഭ്യന്തര മന്ത്രി രൂപം നല്കുമോ ആവോ?? 

       അമിത പലിശക്ക് പണം കടം നൽകി ചൂഷണം ചെയ്യുന്നവരെയും, അതിനായി അക്രമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരെയും നിയന്ത്രിക്കുകയും ശിക്ഷിക്കുകയും വേണം... അതിന് പൊതു സമൂഹത്തിൽ രണ്ടഭിപ്രായമുണ്ടാകാൻ ഇടയില്ല.. പക്ഷെ അതിന്റെ പേരിൽ മുതലെടുപ്പുകൾ ഉണ്ടാകാതിരിക്കാനും, ചൂഷണങ്ങൾ ഉണ്ടാകാതിരിക്കാനും, നീതിനിഷേധം ഉണ്ടാകാതിരികാനും കൂടി ശ്രദ്ധിക്കാനുള്ള ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്... ഒരു തീവ്രവാദിയെയോ, മോഷ്ട്ടാവിനെയോ, ബലാത്സംഗകേസ്സ് പ്രതിയെയോ കാണുന്നതുപോലെ ഒരു 'കുബേരനെ' കാണേണ്ടതില്ല... നീതി അവകാശപ്പെടാൻ അർഹത ഉള്ളവൻ തന്നെയാണ് 'കുബേരൻ' !! 'പലിശക്ക്' നാട്ടിൽ സാമൂഹികമായ സ്വാധീനം ഉണ്ട്... അത് ചെറുതായാലും വലുതായാലും!! പിന്നെ ഒരു പലിശക്കാരനും ആരെയും നിർബന്ധിച്ചല്ല പണം നൽകുന്നത്,, അവന്റെ വാതിലിൽ മുട്ടി ഒരുവൻ നേടിക്കൊണ്ട് പോകുന്നതാണത്!! തിരികെ വാങ്ങുന്ന പണത്തോടൊപ്പം ഈടാക്കുന്ന 'കൂടിയ പലിശ' മാത്രമാണ്  'കുബേരനെ' കുറ്റക്കാരനാക്കുന്നത്‌... തന്റെ ആവശ്യങ്ങൾ നിരവേറിയ ശേഷം മുതല് പോലും തിരികെ നൽകാൻ തയ്യാറല്ലാത്ത ആളുകളാണ് "ഓപറേഷൻ കുബെര" യിലെ പരാതിക്കാരിൽ ഭൂരിഭാഗവും!!!

       പലിശയെക്കുറിച്ചുള്ള ചില സാമൂഹിക വശങ്ങൾ നോക്കാം... 'പലിശ' സമ്പ്രദായം സമ്പത്ത് വ്യവസ്ഥയുടെ ആധാരശിലയാണെന്നു സ്ഥാപിച്ചെടുക്കേണ്ട ആവശ്യമില്ല... സർക്കാർ- സർക്കാർ ഇതര ധനകാര്യ സ്ഥാപനങ്ങൾ പലിശ സമ്പ്രദായത്തെ പ്രൊഹൽസ്സാഹിപ്പിക്കുന്നു... അമിത പലിശ എന്ന നിർവചനങ്ങൾക്ക് അതീതമായിത്തന്നെ അവർ പലിശയും ഈടാക്കുന്നു... LIC പോലെയുള്ള സ്ഥാപനങ്ങളിൽ നിന്നും വായ്പ്പയായി മറ്റ് സ്ഥാപനങ്ങൾ വൻതുക എടുക്കുമ്പോൾ ഈടാക്കുന്ന വായ്പ്പയുടെ ശതമാനവും കണക്കും ആരെയും അമ്പരപ്പിക്കുന്നത് തന്നെയാണ്... പക്ഷെ അതൊന്നും പൊതുജനത്തിന്റെ ദ്രിഷ്ട്ടിയിൽ വരുന്നില്ല എന്ന് മാത്രം...

       സഹൂഹത്തിന്റെ താഴെക്കിടയിലും, സാധാരണക്കാർക്കിടയിലും സാധാരണക്കാരനായ ബ്ലയിഡു പലിശക്കാരൻ പോസ്സിറ്റിവ് ആയ ഭാഗം പ്രവർത്തിക്കുന്നുണ്ട്... ചില ഉദാഹരണങ്ങൾ പൊതു ജീവിതത്തിൽ നിന്നും നേരിട്ട് കണ്ടതും എനിക്ക് പറയാനുണ്ട്... നമ്മൾ കാണുന്ന പെട്ടിക്കടകൾ മികച്ച ഒരു ഉദാഹരണമാണ്... പല പെട്ടിക്കടകളിലും കച്ചവടം നടക്കുന്നത് ബ്ലയിഡു പലിശക്കാരനിൽ നിന്നും പണമെടുത്താണ്... അവിടെ നൂറു രൂപക്ക് അഞ്ചു രൂപവരെ പലിശ ഈടാക്കിയെന്നു വരാം... പക്ഷെ അയ്യായിരമോ, പതിനായിരമോ, പലിശക്കെടുത്തു കച്ചവടം നടത്തി ദിവസ്സം അമ്പതു രൂപവെച്ച് തിരിച്ചടച്ച്‌, അവർ കച്ചവടം നടത്തുന്നതും, കടം വീടുന്നതും, ഒപ്പം ജീവിതവും മുൻപോട്ടു കൊണ്ടുപോകും... ഇത്തരം കച്ചവടങ്ങളിൽ ബ്ലയിഡു പലിശക്കാരൻറെ ആകെ ആസ്തി അൻപതിനായിരമൊ ഒരുലക്ഷമോ രൂപ ആയിരിക്കും... ഇത് പരസ്പ്പര പൂരകങ്ങളായ ഉപജീവന മാർഗ്ഗങ്ങളാണ്... മറ്റൊരു ഉദാഹരണം പറയാം... സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, എന്നാൽ തന്റെ അധ്വാനം കൊണ്ട് തന്റെയും കുടുംബത്തിന്റെയും കാര്യങ്ങൾ കഴിയുന്നത്ര മെച്ചപ്പെട്ടരീതിയിൽ മുൻപോട്ടു കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്ന ഇവിടുത്തെ സാധാരണക്കാരായ പൊതുജനം....  അവർ തങ്ങളുടെ പെട്ടന്നുണ്ടാകുന്ന ആവശ്യങ്ങളെ നിവർത്തിക്കുന്നതു ഇത്തരം ചെറുകിട ബ്ലയിഡു പലിശക്കാരെക്കൊണ്ടാണ്... വീട്ടിലോ, ബന്ധു ജനത്തിനിടയിലോ ഉണ്ടാകുന്ന മരണം, അസുഖങ്ങൾ അവയുടെ ചെലവുകൾ; ഇവയൊക്കെ പെട്ടന്നുള്ള ആവശ്യങ്ങളിൽ വരുന്നു... നിലവിലെ സാഹചര്യം തന്നെ നോക്കൂ... സ്കൂൾ തുറക്കുന്ന അവസ്സരമാണ്... ഒരു കുട്ടിയെ നല്ല നിലയിൽ സ്കൂളിൽ വിടാൻ ആയിരം മുതൽ മൂവായിരം രൂപ വരെ ആവശ്യമാണ്‌... മഴക്കാലം കൂടി വന്നെത്തിയതോടെ പല ദിവസ്സക്കൂലി ജോലിക്കാർക്കും ഒന്നിച്ചു പണം എടുക്കാനില്ല... ബ്ലയിഡു പലിശയിലായാലും പണം എടുത്ത് അവർ തന്റെ കുട്ടിയുടെ വിദ്ധ്യാഭ്യാസ്സ ആവശ്യങ്ങൾ നിറവേറും....അൻപതോ നൂറോ ഒക്കെവെച്ചു തിരിച്ചടച്ച്‌ അവർ കടവും വീടും!!  ഈ സ്കൂൾ തുറപ്പ് കാലം നോക്കൂ... മനുഷ്യൻ നെട്ടോട്ട മോടുകയാണ്... സ്കൂൾ സാമഗ്രികൾ വിൽക്കുന്ന കടകളിൽ തിരക്ക് നന്നേ കുറവാണ്... പ്രതിസന്ധി കച്ചവടക്കാരനിലേക്കും നീളുന്നു... നമ്മൾ മനസ്സിലാക്കണം, ഈ ബ്ലയിഡു പലിശക്ക് പണമെടുത്ത് ആവശ്യം കാണേണ്ട അവസ്ഥ ഇവിടുത്തെ പാവപ്പെട്ടവനാണ്... പണകാരന്റെ കുട്ടി എല്ലാ ചമയങ്ങളിലും സ്കൂളിൽ പോകും... കീറിയ യുണിഫോമും, ചോരുന്നകുടയുമായി സ്കൂളിൽ പോകുന്നത് പാവപ്പെട്ടവന്റെ മാത്രം കുട്ടിയാണ്... അത് മറ്റു സാമൂഹിക പ്രശ്നങ്ങളിലേക്കും വഴി വെയ്ക്കും!! ഇവിടുത്തെ പാവപ്പെട്ടവന്റെ ഇത്തരം ഏതു ആവശ്യങ്ങൾ നിവർത്തിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടു വെച്ചിട്ടാണ് ബഹുമാന്യനായ ആഭ്യന്തരവകുപ്പുമന്ത്രി ബ്ലയിഡു പലിശക്കാരെപ്പിടിക്കാൻ പടയുമായി ഇറങ്ങിയിരിക്കുന്നത്?? ഇവിടെ 'കുബേരൻ' ന്മാരായി കുറ്റം ചാർത്തി ജയിലിൽ അടക്കപ്പെട്ടവരിൽ ഭൂരിഭാഗവും മേൽപ്പറഞ്ഞ ചെറിയ പലിശക്കാരാണ്... യഥാർഥ കുബേരന്മാർ സ്വർണ്ണ ഗോപുരങ്ങളിൽ വമ്പൻ തുകകളുടെ ഇടപാടുകൾ നടത്തി സ്വസ്ഥമായി ഇരിക്കുന്നു...  

       ബ്ലയിഡു പലിശ ഈടാക്കുന്നതിനെ ഒരു 'കുറ്റം' എന്ന നിലയിൽ മാത്രം കാണാം... മറിച്ച് ആത്മഹത്യ തുടങ്ങിയ സാമൂഹിക അത്യാഹിതങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നതിനു കാരണം ബ്ലയിഡു പലിശയല്ല... മറിച്ച് 'കടക്കെണി' മാത്രമാണ്... അത് ബ്ലയിഡു പലിശ അല്ലാതെ ബാങ്ക് പലിശ ആയാലും സംഭവിക്കും... ഒരുവൻ തന്റെ പതിനയ്യായിരം രൂപ വിലവരുന്ന ഭൂമി ഈടു നൽകി പതിനായിരം രൂപ ബ്ലയിഡു പലിശക്കാരനിൽ നിന്നും കട മെടുക്കുന്നു എന്ന് കരുതുക... തിരിച്ചടവ് സാധ്യമായില്ലെങ്കിൽ ഭൂമി നഷ്ട്ടപ്പെടും... ഇതേ കാര്യം തന്നെ ബാങ്കിൽ ആണെങ്കിലോ?? അവിടെയും ഭൂമി നഷ്ടപ്പെടും... അടവ് മുടങ്ങി ആറു മാസ്സം കൊണ്ട് ബ്ലയിഡു പലിശക്കാരനാൽ സംഭവിക്കുന്നത്‌ ഒരു വർഷം കൊണ്ടേ ബാങ്കിൽ സംഭവിക്കൂ... അവിടെ ബാങ്ക് നടപടിയിൽ മനം നൊന്ത് കടക്കാരൻ ആത്മഹത്യ ചെയ്‌താൽ ബാങ്കിനെതിരെ നടപടിയെടുക്കുമോ?? അവിടെയെല്ലാം "കടക്കെണി" യാണ് വില്ലനായി പ്രവർത്തിക്കുന്നത്... ക്രിഡിറ്റ് കാർഡുകളുടെ ദുരുപയോഗത്തിലും ഇത്തരം കടക്കെണികൾ രൂപം കൊണ്ടില്ലേ?? അതിനെതിരെ  ക്രിഡിറ്റ് കാർഡു് ഇഷ്യു ചെയ്ത ബാങ്കിനെതിരെ നടപടി സാദ്ധ്യമായിരുന്നോ??

       മലയാളിയുടെ മനോഭാവമാണ് കടക്കെണികൾ വരുത്തിവെയ്ക്കുന്നത്‌!! തന്റെ തിരിച്ചടവ് കപ്പാസ്സിറ്റിയെക്കുറിച്ച് വിലയിരുത്താതെ വാങ്ങിക്കൂട്ടുന്ന കടങ്ങൾ!! അവയാണ് നമ്മെ കടക്കാരാക്കുന്നത്!! അതിൽ നിന്നുള്ള മോചനത്തിന് ശക്ത്തമായ ബോധവൽക്കരണമാണ് ആവശ്യം... മദ്യം കഴിച്ച് കരൾ രോഗിയായി ഒരുവൻ മരിച്ചതിന് മദ്യ് കമ്പനിക്കെതിരെ കേസ്സെടുത്തതായോ, അവരിൽ നിന്നും നഷ്ട്ട പരിഹാരം ഈടാക്കിയതായോ നാം കേട്ടിട്ടില്ല!! സർക്കാർ നിലപാട് തന്നെ നോക്കൂ... മദ്യനിരോധനം സാദ്ധ്യമല്ല.. ബോധവൽക്കരണം നടത്താം; എന്നാണ്...  പലിശക്കാരുടെ കാര്യത്തിലും അതുതന്നെയാണ് അഭികാമ്യം... കടക്കെണിയിൽ നിന്നും എങ്ങനെ അകന്നു നിൽക്കാം എന്നു പൊതുജനത്തെ പഠിപ്പിക്കുക... പോതുജനത്തിനുള്ള വായ്പ്പാ സംവിധാനങ്ങൾ ലളിതമായി നടപ്പിലാക്കുക... നിയമ ലംഘനമായി പലിശ ഈടാക്കുന്ന വമ്പൻമാരെ ആദ്യം പിടികൂടുക... കൃത്യതയാർന്ന അന്യെഷണത്തിനു ശേഷം മാത്രം ഒരുവനെതിരെ കുറ്റം ചാർത്തുക... കൈയ്യടി വാങ്ങാൻ വേണ്ടി പോലീസ്സിനെ കയരൂരിവിട്ട് അടിയന്തരാവസ്ഥ കാലത്തെ ഓർമ്മപ്പെടുത്തും വിധം ആൾകാരെ ജയിലിൽ നിറക്കുന്ന പ്രവണത; ഉടനെതന്നെ കൈയ്യടിയെ കൂവലാക്കുന്ന പ്രക്രീയയായിരിക്കും എന്ന് പറയേണ്ടി വരും.... 

       "ഓപറേഷൻ കുബെരാ" യിൽ 'കടക്കെണിയിൽപ്പെട്ട ഒരു കുടുംബത്തിന്റെ ആത്മഹത്യ' കൈയ്യടിയാക്കി മാറ്റാനുള്ള ആഭ്യന്തര മന്ത്രിയുടെ തത്രപ്പാടായിരുന്നുവെങ്കിൽ, ഇവിടുത്തെ കോടതികൾ ശരിയായ വിധം ഉത്തരവാദിത്വം നിറവേറ്റിയില്ല എന്ന് പറയേണ്ടി വരും... മണി ലെണ്ടിംഗ് ആക്റ്റും, മറ്റ് അനുബന്ധ വകുപ്പുകളിലും കുറ്റം ചാർത്തി ഹാജരാക്കപ്പെടുന്ന പ്രതികൾക്ക് ജാമ്യം നൽകുന്ന കാര്യത്തിൽ കൂടുതൽ കോടതികളും സൂഷ്മത പാലിച്ചില്ല എന്ന് കാണാം... സർക്കാർ പ്രവർത്തനത്തിന്റെ പിന്തുണാ സ്ഥാപനമായി കോടതികൾ പ്രവർത്തിക്കുന്ന തോന്നൽ ഉയർത്തുന്നു... ഹാജരാക്കപ്പെടുന്ന ഓരോ പ്രതിയുടെയും കുറ്റകൃത്യത്തിലെ പങ്ക് കണക്കാക്കാതെ "ഓപറേഷൻ കുബെര" യുടെ ഭാഗമായി അറസ്റ്റ് ചെയ്ത പ്രതിയാണെങ്കിൽ അകത്തുതന്നെ എന്ന നിലപാട് സ്വീകരിക്കപ്പെട്ടു... "നിയമം ചിലന്തി വല പോലെയാണ്, ചെറിയ പ്രാണികൾ അതിൽ കുടുങ്ങും, വലിയവ അത് പൊട്ടിച്ചു രക്ഷപെടും"... എന്ന ചൊല്ല് "ഓപറേഷൻ കുബെരാ" യിലും പ്രവർത്തിക്കുന്നത് നമ്മൾ കണ്ടു....

       കുറ്റകൃത്യങ്ങളെ അടിച്ചമർത്തുന്ന ഭരണ കൂടമാണ് നമുക്കുവേണ്ടത്‌... പക്ഷെ അവിടെ നീതി നിഷേധിക്കപ്പെടുകയും ചെയ്യരുത്.... സാമൂഹികമായ പ്രത്യാഘാതങ്ങളുടെ പഠനം നടത്താതെയോ, അതിനെക്കുറിച്ച് ചിന്തിക്കാതെയോ, നിയമത്തെ മനസ്സിലാക്കാതെയോ ഒരു ഭരണ കൂടവും പടപ്പുറപ്പാടുകൾക്കു മുതിരരുത്... "ഓപറേഷൻ കുബെര" യിൽ ഇന്ന് സർക്കാരിനൊപ്പം നിന്ന കോടതികളിൽ നിന്നും എത്രത്തോളം വിമർശനങ്ങൾ വരും കാലത്തും, വിചാരണ വേളകളിലും സർക്കാർ ഏറ്റുവാങ്ങേണ്ടി വരുമെന്ന് നമുക്ക് കാത്തിരുന്നു തന്നെ കാണാം... 

     
[Rajesh Puliyanethu
 Advocate, Haripad]

Wednesday, 14 May 2014

ഭ്രിഷ്ട്ട ദർശനം മഹാപുണ്യം !! സ്വാമി തൂണിലും തുരുമ്പിലുമുണ്ട്....


       തമ്പി അളിയന് സ്വാമിയെക്കാണനം... വർഷങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു ആഗ്രഹമാണ്... അയ്യപ്പന് നേർച്ച നേര്ന്നാണ് താൻ ഉണ്ടായത് എന്ന് ഓർമ്മവെച്ച നാൾ മുതൽ കേൾക്കുന്നതുമാണ്.... പക്ഷെ സ്വാമി ദർശനത്തിനുള്ള ഭാഗ്യം മാത്രം പ്രായമിതുവരെ ആയിട്ടും ഉണ്ടായില്ല... ഈവർഷവും മണ്ഡലകാലത്തിൽ സ്വാമിയെക്കാണാൻ പോകാൻ കടമ്പകൾ ഏറെയാണ്‌... ദുബായിൽ ആണ് ജോലിയെങ്കിലും അതിനൊരു സ്ഥിരസ്വോഭാവം ഇതുവരെ കൈവന്നിട്ടില്ല... എല്ലാ ദുരിതത്തിനും പരിഹാരം അയ്യപ്പനെ തൊഴുതു വന്നാലേ ഉണ്ടാകൂ എന്ന് തമ്പിയുടെ അമ്മ അവസ്സാനം അവധിക്കു ചെന്നപ്പോൾക്കൂടി പറഞ്ഞതെ ഉള്ളൂ... എല്ലാ ചിന്തകളുടെയും അവസ്സാനം തമ്പി അളിയൻ ഒരു തീരുമാനം എടുത്തു... ഈ വർഷം മണ്ഡലകാലത്തുതന്നെ ശബരിമലയിൽ പോയി അയ്യപ്പ ദർശനം നടത്തുക... വിവാഹം അനന്തമായി നീണ്ടു പോകുന്നതിനുംഒരു പരിഹാരം അയ്യപ്പൻ ഉണ്ടാക്കിത്തരുമായിരിക്കും.... തമ്പി അളിയൻ ഒരു ആത്മഗതമായി അതുമാത്രമേ പറഞ്ഞുള്ളൂവെങ്കിലും അയ്യപ്പൻ അടിയന്തരമായി പരിഹാരം കാണേണ്ട പ്രശ്നങ്ങൾ ഏറെയാണയാൾക്ക്!!

        എന്തായാലും അയ്യപ്പനെ കാണാൻ പോകാൻ തമ്പി അളിയൻ തീരുമാനിച്ചു.. പക്ഷെ ഒറ്റക്കെങ്ങനെ പോകും? ഒരാൾക്കൂടി ഉണ്ടായിരുന്നെങ്കിൽ മലകയറ്റമൊക്കെ സുഖകരമായെനേം... നാല്പ്പത്തി ഒന്ന് ദിവസ്സം വൃതം പൂർത്തിയാക്കി മലചവിട്ടണമെങ്കിൽ അടുത്ത ദിവസ്സം തന്നെ മാലയിടുകയും വേണം... പൊടുന്നനെ തന്നെ മനസ്സിലെ കിളി ചിലച്ചു; 'അനൂപ്‌'...! ശരിയാണല്ലോ അവനാകുമ്പോൾ ലീവുമുണ്ട്... തമ്പി ഒന്നും ആലോചിച്ചില്ല... ഫോണ്‍ എടുത്ത് അപ്പോൾത്തന്നെ കറക്കി... അനൂപിനോട് അയ്യപ്പദർശനത്തിന്റെ മഹത്വം തമ്പി കലാപരമായിത്തന്നെ അവതരിപ്പിച്ചു... അയ്യപ്പന്റെ കനിവ് അവിടെയും തമ്പി അളിയനോടൊപ്പം... അനൂപ്‌ അയ്യപ്പ ദർശനത്തിന് സമ്മതിച്ചു... നാളെ അതിരാവിലെതന്നെ ഗണപതി കൊട്ടിലിൽപ്പോയി മാലയിടാമെന്ന് ഫോണിൽക്കൂടി വ്യവസ്ഥയും ചെയ്തു...

       മലചവിട്ടി അയ്യപ്പനെ കാണുന്നത് തമ്പി അളിയനിൽ ആവേശമായി മാറിയിരിക്കുകയാണ്... വെളുപ്പിനെ പറഞ്ഞ സമയത്തുതന്നെ അനുവും തമ്പിയും ഗണപതി കൊട്ടിലിൽ എത്തി... നാല് ചതുരസ്രഅടിയിലുള്ള ഒരു ഗണപതി അമ്പലമാണ് ഗണപതി കൊട്ടിലിൽ... പൂജാരി പുറത്തുനിന്നാണ് പൂജകഴിക്കുന്നത്... തമ്പി തങ്ങളുടെ ഇംഗിതം പൂജാരിയോട് പറഞ്ഞു... പൂജാരി സന്തോഷത്തോടെ മാല പൂജിച്ച് ഇരുവർക്കും നൽകി... മാല പൂജിച്ച് കഴുത്തിലിട്ട് കുറച്ചു ചെവിടുകൾ മുൻപോട്ട് വെയ്ക്കവേ അനു പറഞ്ഞു,, നീ എന്നെക്കൂടി മാലയിടാൻ വിളിച്ചത് നന്നായി,, ഞാനാണെങ്കിൽ ഒരു ചെയിഞ്ചിന് എങ്ങോട്ടെങ്കിലും ഒന്ന് പോകണമെന്ന് വിചാരിച്ചിരുന്നതാ... പിന്നെ ഈയിടെയായി വെള്ളമടിയും കൂടുതലാ...അതിനും ഒരു ബ്രേക്ക്‌ ആവശ്യമാരുന്നു... മലക്കാകുമ്പൊൽ ഇതു രണ്ടും നടക്കും... താങ്ക്സ് അളിയാ...

        നിമിഷം കൈ ചുരുട്ടി അനുവിന്റെ നെറുകൻ തലക്ക്‌ ഒരിടി കൊടുക്കാൻ തോന്നിയെങ്കിലും മലചവിട്ടുക എന്ന ആവശ്യം തന്റെതായതുകൊണ്ട്അതടക്കി സമാധാനത്തോടെ ചോദിച്ചു... അളിയാ,, നിനക്ക് കൃത്യമായി വൃതം നോക്കുന്ന വിധമൊക്കെ അറിയാമോ?? ആ, നീ വാ നമുക്കാ ശന്തിയോടുതന്നെ ചോദിക്കാം...

       ശാന്തി അനുഷ്ട്ടിക്കാൻ വേണ്ടി ചോദിച്ചത് കൊണ്ടല്ലെന്ന് തോന്നുന്നു, വിശാലമായ വൃതം നോക്കൽ നിയമാവലി തന്നെ ശാന്തി വിവരിച്ചു കൊടുത്തു... രാവിലെ ഉദയത്തിനു മുൻപ് എഴുനേക്കണം, കുളികഴിഞ്ഞേ വെള്ളം കുടിക്കാവൂ, മത്സ്യ- മാംസാദികളോ പഴകിയതോ കഴിക്കരുത്, കറുത്ത വസ്ത്രമേ ധരിക്കാവൂ, മൃത ദേഹത്തിന് അരികിൽ പോവുകയോ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുകയോ പാടില്ല, അശുദ്ധിയുള്ള സ്ത്രീകളെ സ്പർശിക്കരുത്... അങ്ങനെ തുടർന്നു ശാന്തിയുടെ വിവരണങ്ങൾ...

       ശാന്തിയിൽ നിന്നും വിവരണങ്ങൾ ഏറ്റു വാങ്ങി നടക്കവേ അനു തന്റെ നയം വ്യക്ത്തമാക്കി... 'എന്നെക്കൊണ്ടിങ്ങേരു പറഞ്ഞ രീതിയിലൊന്നും വൃതം നോക്കൽ നടക്കുമെന്ന് തോന്നുന്നില്ല'... പറ്റുന്നതൊക്കെ ചെയ്യാം.. വൃതം അനുഷ്ട്ടിക്കേണ്ട പ്രാധാന്യം അനു വിന് വിവരിച്ചു കൊടുക്കാൻ തമ്പി അളിയൻ വെമ്പൽക്കൊണ്ടു... അപ്പോഴും അയാളുടെ മനസ്സ് മന്ത്രിച്ചു.. 'ആവശ്യം തന്റെയാണ്'

       തമ്പി അളിയൻ കറുത്ത പാൻറും, കറുത്ത ഷർട്ടും മാത്രമിട്ടു നടന്നും, ഒരുനേരം മാത്രം ഭക്ഷണം കഴിച്ചും, യാത്രകൾ ഒഴിവാക്കിയും, ഉദയത്തിനു മുൻപ് എഴുനേറ്റു കുളിച്ചും, സുഹൃത്തുക്കളുമായി പുറത്തു പോകുന്നത് ഒഴിവാക്കിയും, ഫങ്ങ്ഷനുകളിൽ പങ്കെടുക്കുന്നത് ഒഴിവാക്കിയും തന്റെ നിഷ്ട്ട പാലിച്ചു... നാലഞ്ചു പേർ ഒന്നിച്ച് ഒരു മുറിയിൽ താമസ്സിക്കുന്ന അവസ്ഥയിൽ അവയെല്ലാം വളരെ അധികം ക്ലെശകരങ്ങൾ ആയിരുന്നു... പക്ഷെ വൃതാനുഷ്ട്ടാന വേളയിൽ തമ്പിക്ക് വേദനയുണ്ടായതും, മറ്റുള്ളവരുടെ പരിഭവത്തിന് വഴിവെയ്ക്കുകയും ചെയ്തത് പൊടുന്നനെയുണ്ടായ സഹപ്രവർത്തകനായ ബിനുവിന്റെ മരണമായിരുന്നു... അപകടത്തിൽ മരണമടഞ്ഞ അദ്ദേഹത്തിൻറെ മൃതശരീരം കാണാൻ പോകുന്നതും, കഴുത്തിലെ മാലയും അയ്യപ്പഭക്തിയും തമ്പി അളിയനെ തടഞ്ഞു.. പക്ഷെ സുഹൃത്തുക്കളുടെയും, സഹപ്രവർത്തകരുടേയും പരിഭവങ്ങളെയും വിമർശനങ്ങളെയും തടയുന്നതിന് അവയ്ക്ക് ശക്ത്തി പോരായിരുന്നു താനും....

       വൃതശുദ്ധിയുടെ നാളുകൾ അവസ്സാന ഘട്ടത്തിൽ എത്തിനിൽക്കവെ തമ്പി അളിയന്റെ ഫോണിൽ ഇടിത്തീ പോലെയൊരു മെസ്സേജ്!! സാക്ഷാൽ അനുവിന്റെ വക... തമ്പി തിരികെവിളിച്ചു... അളിയാ എനിക്ക് വരാൻ പറ്റില്ല!! കമ്പനി പുതിയ പ്രൊജക്റ്റ്‌ സൈൻ ചെയ്തു.. ഇപ്പോൾ മാറിനിന്നാൽ തിരിച്ചു വരുമ്പോൾ പണി കാണത്തില്ല... എന്തായാലും നന്നായി മച്ചൂ... പത്തു മുപ്പത്തി അഞ്ചു ദിവസ്സം ഒരു ബ്രേക്ക്‌ ആയല്ലോ... അനു മറുപടി വാക്കുകളിൽ അവസ്സാനിപ്പിച്ചു...

       എന്തായാലും മാലയിട്ടു, കടമ്പകൾ പലതും കടന്ന് ഇത്രയും ദിവസ്സം വൃതവും എടുത്തു... ഒറ്റക്കെങ്കിൽ ഒറ്റക്ക്,, തിരിച്ചു വരുമ്പോളുള്ള ജോലിഭാരം എത്ര ഇരട്ടിയാകുമെന്ന് ബോധ്യമില്ലാഞ്ഞിട്ടല്ല; ലീവും അനുവദിച്ചു കഴിഞ്ഞു, പോവുകതന്നെ... തമ്പി അളിയൻ പോക്കും വരവും എല്ലാം കൂടി ചേർത്ത് അഞ്ചു ദിവസ്സത്തെ ലീവ് തരപ്പെടുത്തി നാട്ടിലേക്ക് തിരിച്ചു...

       തമ്പി അളിയൻറെ കുടുംബവും സന്തോഷത്തിൽത്തന്നെ... എത്ര നാളു മുൻപേ ചെയ്യേണ്ടതാടാ... പ്രായമായവർ ചോദിച്ചു.. സമയം തെളിയുന്നതിന്റെ ഭാഗമാ ഇപ്പോളെങ്കിലും അയ്യപ്പനെ കാണാനുള്ള തോന്നലുണ്ടായത്‌... പലരും അപ്രകാരവും ആശ്വസ്സിച്ചു... തമ്പി അളിയനും തന്റെ നിഷ്ട്ടയുടെ നേട്ടത്തിൽ ആനന്ദവാനാണ്‌... മലകയറ്റത്തെക്കുറിച്ചോ അയ്യപ്പദർശന രീതികളെക്കുറിച്ചോ യാതൊരു അനുഭവപരിചയവുമില്ലാത്ത തമ്പി അളിയൻ വീട്ടിൽ അയ്യപ്പസദ്യ ഉൾപ്പടെയുള്ള എല്ലാ കാര്യപരിപാടികളും പൂർത്തിയാക്കി മലച്ചവിട്ടാനായി കാറിൽ കയറി യാത്ര തിരിച്ചു....

       കാർ പാർക്ക് ചെയ്യുന്നിടം മുതൽ തമ്പി അളിയൻ അയ്യപ്പ ദർശനത്തിലെ കാഠിന്യത മനസ്സിലാക്കിത്തുടങ്ങി... കിലോമീറ്ററുകൾ ഇപ്പുറം കാർ പാർക്ക് ചെയ്തുള്ള നടത്തം ആദ്യത്തെ അനുഭവം... പമ്പയിൽ കുളിച്ചു കയറി, പമ്പാ ഗണപതിയെയും തൊഴുത്‌ മലകയറിത്തുടങ്ങിയപ്പോൾ വൃതനിഷ്ട്ടയുടെ നാല്പ്പത്തി ഒന്നു നാളുകൾ എത്ര ലളിതം എന്നയാൾക്ക് തോന്നി... തന്റെതല്ലാതെ നാട്ടിലെ അയ്യപ്പഭക്തരെല്ലാം തന്നയച്ച നാളീകേരങ്ങൾ, അവർ അയ്യപ്പനോടുള്ള ഭക്ത്തികൊണ്ടോ തന്നോടുള്ള ശത്രുതകൊണ്ടോ തന്നയച്ചതെന്നു തോന്നാതിരിക്കാൻ തമ്പി അളിയൻ മാലയിട്ട അയ്യപ്പനെ ആയിട്ടുള്ളൂ... സാക്ഷാൽ അയ്യപ്പൻ ആയിട്ടില്ല... 

       ശരണം വിളികളോടെയും, അയ്യപ്പ ദർശനത്തിന്റെ ആവേശത്തോടെയും പതിനെട്ടാം പടിയിൽ എത്തിയ തമ്പി അളിയൻ ഒന്നു കണക്കുകൂട്ടി നോക്കി... താൻ മലകയറാൻ തുടങ്ങി ഇതുവരെ ഒൻപതു മണിക്കൂറുകൾ പിന്നിട്ടിരിക്കുന്നു... ക്ഹ,, എന്തായാലും അയ്യപ്പദർശനം സാധ്യമാകുവാൻ പോവുകയാണെല്ലോ?? മഹാഭാഗ്യം...

       തമ്പി അളിയൻ താൻ ചവിട്ടിയിട്ടുള്ള ഏറ്റവും പുണ്യപൂർണ്ണമായ ചുവടുകളായി പതിനെട്ടാം പടി അനുഭവപ്പെട്ടു... ഇത്രയും പുരുഷാരത്തെ ജീവിതത്തിൽ കണ്ടിട്ടില്ലയെന്ന തോന്നൽ തമ്പിയുടെ മനസ്സിലും ഉണ്ടായി... പുരുഷാരം തന്നെയും പോലീസ്സുകാരും തമ്പി അളിയനെ തിരു നടയിലേക്ക് കൊണ്ടുപോയ്ക്കൊണ്ടിരുന്നു...  താൻ നിൽക്കുക മാത്രമാണ് ചെയ്യുന്നതെന്നും തന്നെ തിരുനടയിലേക്ക് ആനയിക്കുന്നത്‌ ബാഹ്യശക്തിയാണെന്നും അയാൾ തിരിച്ചറിഞ്ഞു... അത് ആൾക്കൂട്ടമോ, ജനനിബിഢതയോ അല്ലെന്നും അയ്യപ്പസ്വാമി ആണെന്നുമായിരുന്നു ഒരു തമിൾ സ്വാമിയുടെ വിശദീകരണം...

       ഒരു ജന്മത്തിന്റെ സാക്ഷാത്ക്കാരം ലഭിക്കാൻ പോകുന്നതായി തമ്പി അളിയനു തോന്നി... ഏതാനും ചുവടുകൾക്കപ്പുറം സ്വാമി ദർശനം... വല്ലാത്ത ഒരു അനുഭൂതി അയാളിൽ അലയടിക്കുന്നുണ്ടായിരുന്നു... ചുവടുകൾ ശ്രീകോവിലിനു മുൻപിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു... പോലീസ്സുകാർ ആക്രോശങ്ങളോടെ ഭക്ത്തരെ തള്ളി മാറ്റുന്നു... രണ്ടോ മൂന്നോ സെക്കന്റുകൾക്കപ്പുറം ദർശനം കിട്ടില്ല എന്നത് വ്യക്തം... തമ്പി ഇമകൾ പോലും വെട്ടാൻ അനുവദിക്കാതെ ശ്രീകോവിലിനു മുൻപിൽ എത്തി...

       എന്താണ് താൻ കാണുന്നതെന്ന് വ്യക്തമാകാതെ തമ്പി അളിയൻ ശ്രീ കൊവിലിനകത്തെക്ക് കണ്ണു ചിമ്മി നോക്കി... വിളക്കുകളുടെ വെളിച്ചത്തിൽ വ്യക്തമാകുന്ന കാഴ്ച്ച... ഊടിനും പാവിനും ഇടയിൽ വിസ്തൃത പ്രദേശങ്ങളെ അവശേഷിപ്പിച്ചു നിർമ്മിച്ച ഒരു ഒരു നേരിയത്തിനു പിൻപിൽ കാണുന്ന ബ്രെഹത്തായ രണ്ടു ഭ്രിഷ്ട്ടങ്ങൾ...!!! അവയ്ക്ക് നടുവിലെ കൗപീനത്തിന്റെ മിന്നലാട്ടം... തമ്പി അളിയൻ ഒരു നിമിഷം കൊണ്ട് കൈവന്ന നിരാശയിലും, വേദനയിലും, അമർഷത്തിലും, രോഷത്തിലും എല്ലാം ചേർത്തു ഉറക്കെ വിളിച്ചു... " സ്വാമിയേ, ശരണമയ്യപ്പാ"... എല്ലാം അഞ്ചു നിമിഷങ്ങൾക്കകം കഴിഞ്ഞു... തമ്പി അളിയൻ അവിടെനിന്നും തള്ളി എറിയപ്പെട്ടു... തന്റെ ദു:ഖത്താലും, നിരാശയാലും തമ്പി അളിയൻ ആളൽപ്പം കുറഞ്ഞ ഒരിടത്ത് വന്നിരുന്നു...

       തന്റെ ഒരു ജന്മ്മത്തെ ആശ, താൻ വൃത കാലയളവിൽ എടുത്ത വേദനകൾ, നിഷ്ട്ടകൾ, മുടക്കിയ പണം, പ്രാർഥന, തന്റെയും കുടുംബത്തിന്റെയും പ്രതീക്ഷ, സമർപ്പണം ഇതെലാം അയ്യപ്പ വിഗ്രഹത്തിനു മുൻപിൽ കുനിഞ്ഞു നില്ക്കുന്ന വൃദ്ധബ്രാഹ്മണന്റെ ഭ്രിഷ്ട്ടം കണ്ട് സായൂജ്യ മടയാൻ ആയിരുന്നോ അയ്യപ്പാ... അയാൾ അറിയാതെ കരഞ്ഞു പോയി... എനിയുമൊരു ദർശനം തിരികെപ്പോയി പമ്പയിൽ നിന്ന് ക്യു വിൽ നിന്നാൽപ്പോലും അസംഭവ്യം.... ഭക്ത്തന്റെ മനസ്സോ സമർപ്പണമോ തിരിച്ചറിയാൻ ശ്രമിക്കാതെ, ഒരു നിമിഷത്തെ ദർശനത്തിനായി വർഷങ്ങൾ കാത്തിരുന്നു വരുന്നവന്റെ ക്ലേശങ്ങൾ ഗ്രഹിക്കാതെ, നിസ്സാര ചിന്തയോടെയും, അഹങ്കാരത്തോടെയും, ധാർഷ്യമനോഭാവത്തോടെയും;; അയ്യപ്പനെ കാണാൻ വരുന്നവന് ഭ്രിഷ്ട്ടം കാണിച്ചുകൊടുക്കാൻ പാടില്ലെന്ന തിരിച്ചറിവോ, വകതിരിവോ ഇല്ലാത്ത ദൈവത്തിന്റെ സ്വന്തം പാനെൽ പൂജാരിമാരുടെ മ്ലെശ്ചതയെ ഓർത്ത്‌ വിലപിച്ചും ശപിച്ചും അയാൾ അവിടെയിരുന്നു....

       നേരം തെല്ലൊന്നു കഴിഞ്ഞപ്പോൾ അയാളിലെ വികാരങ്ങൾ അയയുവാൻ തുടങ്ങി... തന്റെ നിരാശ യാതൊരു പരിചയവുമില്ലാത്ത ഒരു അയ്യപ്പനോട്‌ തമ്പി അളിയൻ പങ്കിട്ടു... അയാൾ പറഞ്ഞു... " സ്വാമി കവലപ്പെടാത്,, ശ്രീകൊവിലുക്ക് ഉള്ളിൽ കാണുവതെല്ലാം സ്വാമി താൻ"....!! തമ്പി അളിയൻ ശ്രീ കോവിലിൽ കണ്ട കാഴ്ചകൾ ഒന്നുകൂടി അയവിറക്കി... ഒരു ആത്മഗതം അയാളിൽ നിന്നും പുറപ്പെട്ടു '' എന്റെ അയ്യപ്പാ, നീ ഇതുമാണോ" ??

       ദൈവം തൂണിലും തുരുമ്പിലും ഉണ്ട്... താൻ കണ്ടതും ദൈവമാണ്... എല്ലാം അയ്യപ്പൻറെ ലീലാവിലാസ്സം... അയ്യപ്പാ... നിന്റെ ദിവ്യവിഗ്രഹം കാണാൻ എന്നെ ഒരിക്കലെങ്കിലും അനുവദിക്കണേ.... നിരാശയെ ഉള്ളിലൊതുക്കി വേദനയോടെ തമ്പി അളിയൻ മലയിറങ്ങാൻ തുടങ്ങി..............................


[Rajesh Puliyanethu
 Advocate, Haripad]

Friday, 11 April 2014

ശ്രീ നരേന്ദ്ര മോഡി വിവാഹിതനാണ്; അങ്കം ജയിക്കാൻ പപ്പുപിള്ള കോണ്ഗ്രസ്സിന്റെ അവസ്സാന വൈക്കോൽ ശരം!!


       തെരഞ്ഞെടുപ്പു കുരുക്ഷേത്ര യുദ്ധത്തിൽ അടിപതറി പ്രതീക്ഷയറ്റ് കൊണ്ഗ്രാസ് പടനയിച്ചു നിൽക്കുകയാണ് സർവ്വ സൈന്യാധിപൻ രാഹുകാല പ്രതിനിധി ഉത്തരൻ... ഇവിടെ ഒരു വ്യത്യാസ്സം മാത്രം.. ഉത്തരൻ പാണ്‍ഢവ  പക്ഷത്തെ ഏക ഭീരുവായിരുന്നെങ്കിൽ ഇവിടെ ഭീരുക്കളുടെ പടനയിക്കുന്ന അവർക്കൊത്ത സൈന്യാധിപനാണ് ഉള്ളത്.. കുരുക്ഷേത്രത്തിൽ യുദ്ധത്തിൽ ഉത്തരൻ സത്യത്തിന്റെയും, നീതിയുടെയും,രാജ്യരക്ഷയുടെയും ഭാഗത്തായിരുന്നെങ്കിൽ ആധുനിക ഉത്തരന് പ്രശ്നം നിലനിൽപ്പും, വൈറ്റിൽ പെഴപ്പുമാണ്!! കാരണം ഈ യുദ്ധം തോറ്റാൽ സൈന്യാധിപനെ പിന്നെ ആരും മൈൻഡ് ചെയ്യില്ല... പുതിയ പടത്തലവനെ തിരയുന്ന ശബ്ദം പാളയത്തിൽ ഇപ്പോഴേ കേൾക്കുന്നുമുണ്ട്... എന്തിനാ ഒരുപാടു തിരയുന്നത്?? പടത്തലവന്റെ ഒരു പുതിയ പടച്ചട്ടക്ക് ഒടപ്പെറന്നോള് തന്നെ ഓർഡർ ചെയ്തിരിക്കുകയാണെന്നാ പുതിയ വിവരം... പിതാശ്രീ സ്വർഗ്ഗം പൂകുന്നതിനു മുൻപുതന്നെ പുത്രിയെ രാജ്ഞിയാക്കണമെന്ന് മൂന്നു വഴികളുള്ള അങ്കിളിനോട് പറഞ്ഞിട്ടുമുണ്ടത്രേ!! അതങ്ങേര് കൈയ്യും കാലും വെറച്ചു നിൽക്കുമ്പോൾ തന്നെ വിളിച്ചും പറഞ്ഞു... എങ്ങനേം യുദ്ധം ജയിച്ചേ മതിയാകൂ... പക്ഷെ എങ്ങനെ ജയിക്കും?? അങ്ങേപടയുടെ തലവന്റെ പേര് കേട്ടിട്ടുതന്നെ ഒന്നും രണ്ടും ഒന്നിച്ചു കഴിയുന്ന ലക്ഷണമാണ്... യുദ്ധം എങ്ങനെയും ജയിക്കണം!! അമ്പും വില്ലും വാളും പരിജയും ഒന്നും ഏക്കത്തില്ല... ഇരുമ്പാണി മാറ്റി മുളയാണി വെക്കുന്ന പടയാളികളാ കൂട്ടും...! ഓ,ഇരുമ്പാണി വെച്ചിട്ടും വലിയ കാര്യമൊന്നുമില്ല... കയ്യും കാലും വെറക്കു മ്പോൾ ബ്രഹ്മാസ്ത്രം കിട്ടിയിട്ടും എന്തിനാ ?? എന്തായാലും യുദ്ധം ജയിച്ചേ മതിയാകൂ!! ഒന്നും നടന്നില്ലേ അമേദ്യം വാരി എറിഞ്ഞായാലും എതിരാളിയെ നാറ്റിക്കുകയും, തോൽപ്പിക്കുകയും തന്നെ ചെയ്യും!!

       രാഹുൽ ഗാന്ധി നയിക്കുന്ന കൊണ്ഗ്രെസ്സ് പട തെരഞ്ഞെടുപ്പു ഗോദായിൽ പരാജയം മുന്നിൽക്കണ്ട് വിഷണ്ണരായി ഇരിക്കുകയാണ്.. ആരെയും മലർത്തിയടിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് ഇടക്കിടക്ക് വീമ്പും പറയുന്നുണ്ട് യുവാവേശം!!... മഹാഭാരതത്തിലെ പപ്പുപിള്ള ഉത്തരനെപ്പോലെ..!! പക്ഷെ നമ്പറുകൾ ഒന്നും അങ്ങോട്ട്‌ ഏക്കുന്നുമില്ല.. [[രാഹുകാലം കഴിയുമ്പോൾ രാജ്യം ആർക്കൊപ്പം?? യുവരാജന്റെ നമ്പരുകൾ നാട്ടിൽ ചിരിക്കാലം!!]] യുദ്ധം അനിവാര്യം തന്നെയാണ്.. യുദ്ധം ചെയ്യാതെ നിവൃത്തിയില്ല.. പക്ഷെ തോറ്റമ്പുമെന്നത് സുനിശ്ചിതം.. പിന്നെ തന്റെ ഗതി അധോഗതി.. അപ്പോഴാണ്‌ ശ്രീ നരേന്ദ്രമോഡി മുൻപ് വിവാഹിതനായിരുന്നതാണെന്നുള്ള വാർത്തകൾ പുറത്തു വന്നത്.. എന്ത് നാറിത്തരം കാട്ടിയാലും തെരഞ്ഞെടുപ്പിൽ   നേട്ടമുണ്ടാക്കണമെന്ന് കരുതിയിരുന്ന കൊണ്ഗ്രെസ്സുകാർക്ക് യുദ്ധഭൂമിയിൽ വീണുകിട്ടിയ വൈക്കോൽ ശരമായി മോഡിയുടെ വിവാഹവാർത്ത...

       പൊതുവെ സ്ത്രീ പീഡന കഥകളിൽ ആവേശം കാട്ടാറുള്ള യുവാവേശക്കാർ ഒരു പീഢനക്കഥ പ്രചരിപ്പിക്കുന്നത് പോലെ ശ്രീ നരേന്ദ്ര മോഡി വിവാഹിതനാണെന്നുള്ള വാർത്ത വിറ്റഴിച്ച് നേട്ടമുണ്ടാക്കാമെന്ന് കരുതി... മുൻപ് 'ചായക്കടക്കാരൻ' എന്ന് വിളിച്ച് ശ്രീ നരേന്ദ്ര മോഡിയെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിച്ചപ്പോൾ സമൂഹത്തിൽ നിന്നും കിട്ടിയ തിരിച്ചടിപോലെയായി ഇതിന്റെയും ഫലം എന്ന് മാത്രം.. ശ്രീ നരേന്ദ്ര മോഡി ഏതോ പെണ്ണുകേസ്സിൽപ്രതിയായിരുന്നു എന്നനിലയിൽ പ്രചരിപ്പിക്കാനും അവർ ശ്രമിച്ചു.. തുടർച്ചയായി കൊണ്ഗ്രസ്സിനെ വിജയിപ്പിച്ചതുകൊണ്ട് നമ്മുടെ രാജ്യത്തെ ജനങ്ങളെല്ലാം വിഡ്ഢികൾ ആണെന്ന് അവർ തെറ്റിധരിച്ചു.. അത്രേയുള്ളൂ.. സമൂഹം തിരിഞ്ഞുനിന്നു ചോദിച്ച ചോദ്യങ്ങളിൽ പപ്പുപിള്ളക്കും അനുചരന്മാർക്കും ഉത്തരം മുട്ടി ഉണ്ട വിഴുങ്ങിയതുപോലെ ഇരിക്കേണ്ടിവന്നു.. നാണം കെട്ടവന്മാർക്ക് വോട്ട് തെണ്ടുന്നതിന് അന്തസ്സുള്ള ഒരു കാരണം പോലുമില്ല.. അതുകൊണ്ട് പുതിയതൊന്ന് കണ്ടു പിടിച്ചു...!! "ശ്രീ നരേന്ദ്ര മോഡി കുഞ്ഞിലേ പെണ്ണുകെട്ടിയതാ, കല്യാണത്തിന് ആരേം വിളിച്ചില്ല" അതാ പുതിയ പരാതി...! ശ്രീ നരേന്ദ്ര മോഡിയെ ശൈശവ വിവാഹം കഴിച്ചതിന് കേസ്സെടുത്തു ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉടനെതന്നെ പപ്പുപിള്ള കൊണ്ഗ്രെസ്സ് കോടതിയെ സമീപിക്കുന്ന കാഴ്ച്ചയും നമുക്ക് കാണാം!!

       യാഥാർഥ്യത്തിലേക്ക് ഒന്ന് കണ്ണോടിക്കൂ.... ശ്രീ നരേന്ദ്ര മോഡി നന്നേ ചെറുപ്പത്തിൽ, നാട്ടിൽ നിലനിന്നിരുന്ന അന്നത്തെ കസ്റ്റം എന്ന നിലയിൽ  ശാരദ എന്ന സ്ത്രീയെ വിവാഹം കഴിക്കുന്നു... വിവാഹാനന്തരം ദിവസ്സങ്ങൾക്ക് ശേഷം അവർ പിരിയുന്നു.. വിദ്യാഭ്യാസം നേടാൻ ആസ്ത്രീയെ ഉപദേശിച്ച് അദ്ദേഹം തന്റെ പൊതുപ്രവർത്തന ജീവിതത്തിലേക്ക് തിരിയുന്നു.. ഏകദേശം നാല്പ്പത്തിഅഞ്ചു വർഷങ്ങൾക്കു മുൻപ് നടന്ന ആ സംഭവം അവിടെ അവസ്സാനിക്കുന്നു... ശ്രീ നരേന്ദ്ര മോഡിയുടെ വിവാഹം രാജ്യമാകമാനം ചർച്ചചെയ്യുന്നത് ഇപ്പോൾ മാത്രം.. ഈ തെരഞ്ഞെടുപ്പു വേളയിൽ; അദ്ദേഹം നാമനിർദ്ദേശപത്രികയിൽ തന്റെ ഭാര്യയുടെ പേര് എഴുതുമ്പോൾ മാത്രം!!

       ആരുടെയും സ്വകാര്യ ജീവിതം; അത് ബെഡ്റൂമിലേത് ആയാലും ശരി, ബാത്ത് റൂമിലേത് ആയാലും ശരി, ഒളിക്യാമറ വെച്ച് പകർത്തി ലോകത്തിനു മുൻപിൽ പ്രദർശിപ്പിച്ച് കിട്ടുന്ന ചില്ലറ വാങ്ങി പോക്കറ്റിലിട്ട് ജീവിക്കുന്ന 'പാപ്പരാസ്സി' സംസ്ക്കാരമുള്ളവർക്കല്ലാതെ ശ്രീ നരേന്ദ്ര മോഡിയുടെ വിവാഹകഥ പാടിനടക്കാൻ ആർക്കാണ് തോന്നുക...?? അതിൽ നിന്നും നേട്ടങ്ങൾ കൊയ്യാൻ ശ്രമിക്കുന്നവർക്ക്‌ ഒരു 'പിമ്പിന്റെ' സംസ്ക്കാരം പോലുമില്ല, നിസ്സംശയം!!

       ശ്രീ നരേന്ദ്ര മോഡി ഇതുവരെ എന്തുകൊണ്ട് വിവാഹം രഹസ്യമാക്കി വെച്ചു എന്നതാണ് കൊണ്ഗ്രെസ്സിന്റെ ചോദ്യം.. രാജ്യമൊട്ടാകെ തന്റെ വിവാഹജീവിത രഹസ്യങ്ങൾ പാടിനടക്കേണ്ട എന്ത് ആവശ്യമാണ്‌ ഒരു രാഷ്ട്രീയ നേതാവിനുള്ളത്?? പിന്നെ സോണിയാ ഗാന്ധിയെപ്പോലെ വിവാഹത്തിന്റെ ബലത്തിൽ കിട്ടിയ അധിക്കാരവും, അവകാശവുമല്ല ശ്രീ നരേന്ദ്ര മോഡിക്കുള്ളത്.. മറിച്ച് രാജ്യത്തെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് നേടിയ രാഷ്ട്രീയ ബോധത്തിന്റെ അടിസ്ഥാനത്തിലാണ്..

       ശ്രീ നരേന്ദ്ര മോഡി 'തന്റെ ഒറ്റയാൾ ജീവിതം രാഷ്ട്രത്തിന് ഉപകാരപ്രദമാകും' എന്ന് പറഞ്ഞതിനെയും കൊണ്ഗ്രെസ്സ് ചോദ്യം ചെയ്യുന്നു.. വിവാഹിതനായ ഒരാൾ അത് മറച്ചു വച്ചാണ് 'താൻ കുടുംബരഹിതൻ' എന്ന് പറഞ്ഞതെന്നാണ് അവരുടെ ഭാഷ്യം... കുടുംബ ജീവിതം വിവാഹത്തിന് ദിവസ്സങ്ങൾക്ക് ശേഷം ഉപേഷിച്ചവന് എന്ത് കുടുംബമാണ് ഉള്ളത്?? അതുവഴി എന്ത് ജനവഞ്ചനയാണ് ശ്രീ നരേന്ദ്ര മോഡി ചെയ്തത്?? മുഴുവൻ സമയപൊതു പ്രവർത്തകനാണ് താൻ എന്ന് മാത്രമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ ഉണ്ടായിരുന്നതെന്ന് കൊണ്ഗ്രെസ്സ് പോട്ടെന്മാർക്ക് ഒഴികെ ആർക്കും മനസ്സിലാകും.. അദ്ദേഹത്തിൻറെ വെളിപ്പെടുത്തൽ 'കുറ്റ സമ്മതം' എന്ന് വിശേഷിപ്പിക്കുന്നവരുടെ വാദത്തിനും നിലനിൽപ്പില്ല!! കാരണം ഏതൊരു പ്രവർത്തിയും പിന്നീടോരുകാലത്ത് വെളിപ്പെടുത്തുന്നത് 'കുറ്റസമ്മതം' ആകുന്നില്ല.. മറിച്ച് കുറ്റകരമായ ഒരുപ്രവർത്തി പിന്നീട് വെളിപ്പെടുത്തുന്നതാണ് 'കുറ്റസമ്മതം'!!

       ഇപ്പോൾ എന്തുകൊണ്ട് ശ്രീ നരേന്ദ്ര മോഡി തന്റെ വിവാഹജീവിതം വെളിപ്പെടുത്തി എന്ന് ചോദിക്കുന്നവരുമുണ്ട്.. അതിന്റെ ഉത്തരവും വ്യക്തമാണ്.. തെരഞ്ഞെടുപ്പു കമ്മീഷൻ നാമ നിർദ്ദേശപത്രികയുടെ എല്ലാ കോളങ്ങളും പൂരിപ്പിക്കണം എന്ന കർശനനിർദ്ദേശം പുറപ്പെടുവിച്ചതിനാൽ മാരിറ്റൽ സ്റ്റാറ്റസ്സ് വെളിപ്പെടുത്തേണ്ടി വന്നു.. ഒരു സാങ്കേതികമായ കർത്തവ്യം മാത്രം.. അത് സത്യ സന്തതയൊടെ അദ്ദേഹം നിർവഹിക്കുകയും ചെയ്തു.. മറിച്ച് നടന്നത് ഒരു ശൈശവ വിവാഹമായിരുന്നിട്ടു കൂടി അത് ഒളിച്ചു വെച്ച് കളവു പ്രവർത്തിക്കുകയല്ല അദ്ദേഹം ചെയ്തത്.. അല്ലെങ്കിൽ കൊണ്ഗ്രെസ്സ് കാർ ചെയ്യുന്നത് പോലെ 'തെളിവു കൊണ്ടുവരൂ' എന്ന് വെല്ലുവിളിക്കാമായിരുന്നു... അങ്ങനെയെങ്കിൽ നാല്പ്പത്തി അഞ്ചു വർഷത്തിനു മുൻപുള്ള തെളിവും തേടി 'യുവാവേശം' അലഞ്ഞെനേം!! 

     ശ്രീ നരേന്ദ്ര മോഡിക്കെതിരെ ശ്രീമതി ശാരതാ ബെന്നിന് യാതൊരു പരാതികളുമില്ല.. അതുകൊണ്ട് എതിരാളികൾക്ക് പാടി നടക്കാം, എന്നതിനപ്പുറം ശ്രീ നരേന്ദ്ര മോഡി യുടെ വിവാഹം അവർക്ക് യാതൊരു പ്രയോജനവും ചെയ്യില്ല.. അല്ലെങ്കിൽ പിന്നെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നാല്പ്പത് വർഷം മുൻപ് ശ്രീ നരേന്ദ്ര മോഡി പീഡിപ്പിച്ചു എന്ന് പറഞ്ഞ് ഒരു പരാതി കൊടുത്തു നോക്കട്ടെ.. തെരഞ്ഞെടുപ്പല്ലേ എന്തെങ്കിലും പ്രയോജനം ചെയ്യാതിരിക്കില്ല...

       പെണ്ണു കേസ്സുകളുടെയും, ജാര സന്തതികളുടെയും ചരിത്രം ആവോളം പറയാനുള്ള കൊണ്ഗ്രെസ്സിനു വീണുകിട്ടിയ നിധി പോലെയായിരുന്നു ശ്രീ നരേന്ദ്ര മോഡിയുടെ വിവാഹ കഥ... പക്ഷെ അത് പാടി നടന്നത് പൊതു സമൂഹത്തിനു മുൻപിൽ കൊണ്ഗ്രെസ്സിന്റെ നിലവാരമില്ലായ്മയെ കൂടുതൽ വ്യക്തമാക്കുന്നതിനെ കഴിഞ്ഞുള്ളൂ... ശ്രീ നരേന്ദ്ര മോഡിയെ പൊതു സമൂഹത്തിനു മുൻപിൽ ഇകഴ്ത്തിക്കാട്ടാൻ നടത്തിയ എല്ലാ ശ്രമങ്ങളും ദയനീയമായിത്തന്നെ പരാജയപ്പെട്ടു... ഒടുവിൽ പ്രയോഗിച്ച നാണം കേട്ട വഴിയും കൊണ്ഗ്രെസ്സിന് പെരുവഴിയായി... ഒരുപാട് യുവാവേശമുള്ള പാർട്ടിയല്ലേ?? ആരുടെയെങ്കിലും പിന്നാം പുറത്തു പോയി ചെവി കൂർമ്പിച്ചു നിന്നാൽ എന്തെങ്കിലും അടുക്കള രഹസ്യം കിട്ടും, ഉളിപ്പ് തീരുന്നത് വരെ പാടിനടക്കാൻ!!

       ശ്രീ നരേന്ദ്ര മോഡിയെ അവിവാഹിതനായിക്കാട്ടി നെഹ്‌റു കുടുംബത്തിൽ നിന്നും പെണ്ണാലോചിച്ചെന്നും, പക്ഷെ നാൽപ്പതു വർഷം മുൻപ് അദ്ദേഹം വിവാഹം കഴിച്ചത് പിടിക്കപ്പെട്ടു എന്നതുമാണ്‌ സംഭവമെന്ന് ശ്രീ രാഹുൽ ഗാന്ധിയുടെ പ്രസ്ഥാവനകൾകേട്ടാൽ തോന്നിപ്പോകും!! രാജ്യത്തിന്റെ പ്രധാന പ്രശ്നം കഴിഞ്ഞ നാളുകളിൽ കൊണ്ഗ്രെസ്സ് ഭരണം കാട്ടിയ അഴിമതിയും ഭരണ പരാജയങ്ങളുമാണ്‌.. അല്ലാതെ ശ്രീ നരേന്ദ്ര മോഡിയുടെ കല്യാണമല്ല.. രാജ്യത്തിന്റെ ശോചനീയ അവസ്ഥയിൽ നിന്നുള്ള മാറ്റമാണ് ശ്രീ നരേന്ദ്ര മോഡിയിൽക്കൂടി പൊതുജനം ആഗ്രഹിക്കുന്നത്... [[ശ്രീ നരേന്ദ്ര മോഡി ഭാരത പ്രധാനമന്ത്രി ആകണമെന്ന് എന്തുകൊണ്ട് ഒരു സാധാരണ ഭാരതപുത്രൻ ആശിക്കുന്നു ?? ഒരു അവലോകനം...]] ജനങ്ങളുടെ ആ പ്രതീക്ഷകളെ ഒന്നും ഒരു കല്യാണകഥ ഉയർത്തി തകർക്കാൻ കഴിയില്ല.. കൊണ്ഗ്രെസ്സിന്റെ കൊള്ളരുതായ്മകളെ മറയ്ക്കാനും കഴിയില്ല.. പ്രഹരശേഷിയുള്ള വൊട്ടെന്ന ആയുധം പൊതുജനം പ്രയോഗിച്ചു തുടങ്ങി [[വോട്ട് പ്രഹരശേഷിയുള്ള ആയുധമാണ്, ബുദ്ധിപൂർവ്വം മനസ്സാക്ഷിക്കനുസൃതമായി വിനിയോഗിക്കുക....]] കൊണ്ഗ്രെസ്സിനുള്ള മറുപടി അവർ തരികതന്നെ ചെയ്യും..
     
                                                                            [യോജിക്കുന്നവർ 'ഷെയർ' ചെയ്യുക]

[Rajesh Puliyanethu
 Advocate, Haripad]

Monday, 31 March 2014

വോട്ട് പ്രഹരശേഷിയുള്ള ആയുധമാണ്, ബുദ്ധിപൂർവ്വം മനസ്സാക്ഷിക്കനുസൃതമായി വിനിയോഗിക്കുക....

     
     വീണ്ടും ഒരു തെരഞ്ഞെടുപ്പു കാലം കൂടി, ജനസേവന പ്രവര്‍ത്തനങ്ങളുടെ അംഗീകാരം തേടിയും, ജനങ്ങള്‍ക്ക്‌ വേണ്ടി സര്‍ക്കാരിനോട് ശബ്ദ മുയര്‍ത്തിയവരും ജനങ്ങളുടെ മുന്‍പില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ വീരസ്യം മുഴക്കി വോട്ടഭ്യര്‍ഥി ക്കുന്നു. കോടിക്കണക്കിനു രൂപ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് വേണ്ടി ചെലവഴിച്ചു കൊണ്ട് തങ്ങളുടെ സ്ഥാനാര്‍ഥികളുടെ മേന്മ ജനഹൃദയങ്ങളിലക്ക് എത്തിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ മത്സരിക്കുന്നു, തങ്ങള്‍ ഭരണത്തില്‍ വന്നാല്‍ ഇവിടെ ഉണ്ടാകാന്‍ പോകുന്ന സുഖസമൃധികളെ വിവരിച്ചുകൊണ്ട്     അവര്‍ മുന്നേറുന്നു....................
    
       അതൊക്കെ അവരുടെ കാര്യം, 'നായക്കോലം കെട്ടിയാല്‍ കുരയ്ക്കണം' എന്ന പോലെ തെരഞ്ഞെടുപ്പില്‍ നിന്നാല്‍ പ്രചരണം നടത്തണം. പക്ഷെ വോട്ടര്‍മാരുടെ ഭാഗം ആലോചിച്ചു നോക്കു?? തെരഞ്ഞെടുപ്പിന് എന്തു കൊണ്ട്  ഇത്രയും ഉയര്‍ന്നനിലയിലുള്ള  പ്രചാരണ മാര്‍ഗങ്ങള്‍ ആവശ്യമായി വരുന്നു?? വളരെ ശക്തമായ രീതിയിലുള്ള പ്രചാരണ രീതികള്‍ അവലംബിക്കുന്ന്തുവഴി തെരഞ്ഞെടുപ്പില്‍ അനുകൂലഫലം പാര്‍ട്ടികള്‍ തീര്‍ച്ചയായും പ്രതീക്ഷികുന്നുണ്ടാകും. ആപ്രതീക്ഷ അവരുടെ മുന്‍കാല അനുഭവങ്ങളില്‍ നിന്നും ഉണ്ടായതുമാക്കും. അപ്പോള്‍ നാം ചിന്തിക്കേണ്ടത്, രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്‍കാല പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഉറപ്പിച്ചു വെച്ച ഒരു രാഷ്ട്രീയപരമായ വ്യക്തത നമ്മള്‍ വോട്ടര്മാര്‍ക്കില്ലേ എന്നാണ്. ഒരു തെരഞ്ഞെടുപ്പു കോലാഹലത്തിന്റെ ഉയിര്‍പ്പുകളുടെ അടിസ്ഥാനത്തില്‍ രൂപം കൊള്ളുന്ന നൈമിഷിക വികാരത്തിന്റെ അടിസ്ഥാനത്തിലാണോ നമ്മള്‍ വോട്ടു ചെയ്യുന്നത്. അപ്രകാരമാണെങ്കില്‍ നമ്മുടെ കയ്യിലെ വിലയേറിയ ആ ആയുധം നാം പാഴക്കുകയല്ലേ ചെയ്യുന്നത്??  
   
       തെരഞ്ഞെടുപ്പു വേളകളില്‍ പ്രമുഘരാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളുടെ മനസ്സിലേക്ക് അലിയിച്ചു ചേര്‍ത്ത ഒന്നുണ്ട്!! അത് നിങ്ങള്‍ നിങ്ങളുടെ വോട്ടു പാഴാക്കരുത് എന്നാ ഉപദേശമാണ്. തങ്ങളാണ് ജയിക്കാന്‍ പോകുന്ന പാര്‍ട്ടി, അതിനാല്‍ തങ്ങള്‍ക്കു വോട്ടു ചെയ്യുക. അത് വഴി നിങ്ങളുടെ വോട്ടിനു വിലയുണ്ടാകുന്നു. കേള്‍ക്കുമ്പോള്‍ ശരിയാണെന്ന്  തോന്നിയാലും ആ ചിന്താരീതിക്ക് അനുസൃതമായി പ്രവര്ത്തിക്കുംപോളല്ലേ നമ്മുടെ വോട്ടു യഥാര്‍ത്തത്തില്‍ പാഴാകുന്നത്‌?? നമ്മുടെ രാഷ്ട്രീയമായ കാഴ്ചപ്പാടിന് അനുസൃതമല്ലാതെ, പാര്‍ട്ടിയുടെയോ സ്ഥനാര്തിയുടെയോ മുന്‍ നിലപാടുകള്‍ക്ക് നമ്മുടെ അഗീകാരമോ, എതിര്‍പ്പോ വോട്ടായി രേഖപ്പെടുത്താതെ പകരം വോട്ടു പാഴാകരുത് എന്നകരുതലില്‍ ജയിക്കാന്‍ പോകുന്നയാല്‍ എന്ന പരിഗണനയില്‍ ഒരാള്‍ക്ക് വോട്ടു ചെയ്യുമ്പോള്‍ ജനാധിപത്യത്തിന്റെ അടിത്തറയായ വോട്ടവകാശം നിശിതമായി അട്ടിമറിക്കപ്പെടുകയല്ലേ ചെയ്യുന്നത്?? പാര്‍ട്ടിയുടെയോ സ്ഥനാര്തിയുടെയോ മുന്‍ പ്രവര്‍ത്തനത്തിനോ, നിലപാടിനോ വിരുദ്ധമായി പുതിയ ഒന്ന് ഇവിടെ ജനിച്ചു വരേണ്ട ആവശ്യഗത ഉണ്ടെങ്കില്‍, അതിന്റെ കടക്കല്‍ വെയ്ക്കുന്ന കത്തിയാണ് ഈ വോട്ടു പാഴക്കാതിരിക്കല്‍ തിയറി. തന്റെ  പ്രതിഷേധം വോട്ടില്‍ കൂടി പ്രകടിപ്പിക്കാനുള്ള ഒരാളുടെ അവകാശം നിരാശാജനകമായ രീതിയില്‍ നശിപ്പിക്കുകയല്ലേ  ചെയ്യുന്നത്?? ഇവിടുത്തെ മുന്‍നിര രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തനത്തില്‍ ഇവിടുത്തെ പൌരനു അതൃപ്തി ഉണ്ടെങ്കില്‍ പുതിയതായി ഉയര്‍ന്നു വരുന്ന രാഷ്ട്രീയ കക്ഷിക്ക് ഉണ്ടാകുന്ന ജനപിന്തുണ വഴിയെ അത് പ്രകടമാകുകയുള്ള്. നിലവിലുള്ള പ്രസ്ഥാനങ്ങള്‍ ജനഹിതത്തിനനുസരിച്ചു പ്രവര്‍ത്തിക്കാനും, എന്തു തോന്നിവാസവും ചെയ്താലും ഇവിടെ പിടിച്ചു നില്‍ക്കാം എന്ന തോന്നലിനു അറുതി വരുത്തുവാനും, 'വോട്ടുപാഴാക്കാതിരിക്കല്‍ തിയറി' മാറ്റി വെച്ച് തങ്ങളുടെ താല്പര്യത്തിനും, ചിന്താഗതിക്കും അനുസൃതമായി വോട്ടു ചെയ്യണം. ഒരു സ്ഥാനാര്‍ഥിയുടെ ഭൂരി പക്ഷത്തിനു മുകളില്‍ കുന്നുകൂട്ടാന്‍ വേണ്ടി ലഭിച്ച പാഴ്വസ്തു വല്ല വോട്ട് . ശരിയായ ചിന്തയില്‍ പ്രയോഗിച്ചാല്‍ തോറ്റു പോകുന്ന ഒരു സ്ഥാനാര്തിക്ക് ചെയ്യുന്ന വോട്ടിനു ജയിക്കുന്ന ഒരാള്‍ക്ക് ചെയ്യുന്ന വോട്ടിനേക്കാള്‍ വിലയുണ്ടാകും.

     കേരള ജനതയുടെ കാര്യംതന്നെയെടുക്കൂ, ഇടതുപക്ഷ വലതുപക്ഷരാഷ്ട്രീയത്തെ പിന്തുണച്ചു മടുത്ത ഇതുപോലൊരു ജനത ഭാരതത്തിലില്ല.. പ്രബുദ്ധരാണെന്ന് വീമ്പു പറയും!! വോട്ടു പെട്ടിയുടെ അടുത്തു ചെല്ലുമ്പോൾ ജയിക്കാൻ സാദ്ധ്യതയുള്ളതെന്നു തെരഞ്ഞെടുപ്പിന് മുൻപ് പ്രചരിപ്പിക്കപ്പെട്ട ഒരുവന് തന്റെ വോട്ട് കുത്തിയിട്ട് അതിനെ പാഴാക്കി മടങ്ങും.. പക്ഷെ മനസ്സുകൊണ്ട് നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തോടു വിമുഘതയും പുലർത്തും..! ഇതാണോ രാഷ്ട്രീയ പ്രബുദ്ധത?? തന്റെ മനസ്സിന്റെ ചിന്തക്കനുസ്സരിച്ചു വോട്ടു ചെയ്യുംപോളല്ലേ 'വോട്ട്' വിനിയോഗിക്കപ്പെടുന്നത്?? മറിച്ച് വിജയിക്കാൻ സാദ്ധ്യത ഉണ്ടെന്നു മുൻപേ പ്രചരിപ്പിക്കപ്പെട്ടവന്റെ ഭൂരിപക്ഷത്തിലേക്ക് പാഴായി അത് ചേർത്തപ്പോളാണോ?? ചിന്തിക്കുക.. വോട്ട് ബുദ്ധിപൂർവ്വം വിനിയോഗിക്കുക... വിഡ്ഢികളാകാതിരിക്കുക!!

     നിലവിലെ പൊതുജന രാഷ്ട്രീയ കാഴ്ചപ്പാടിൽ നരേന്ദ്രമോഡി നയിക്കുന്ന BJP കേരളത്തിലെ 50 ൽ പ്പരം ശതമാനം വോട്ടുകൾ നേടും!! പൊതുജനം തന്റെ താല്പ്പര്യത്തിനനുസ്സരിച്ചുവോട്ടു ചെയ്‌താൽ!! പക്ഷെ പ്രചാരണ വിദ്യയിൽ അകപ്പെട്ട് തന്റെ വോട്ട് പാഴാക്കരുതെന്ന മുൻ ധാരണയിൽ ഏതെങ്കിലും ഒരു പാര്ട്ടിക്കു വോട്ടു ചെയ്തു മടങ്ങുന്ന അരാഷ്ട്രീയ സമീപനത്തിൽ നിന്നും പൊതുജനം പിന്തിരിയണം.... രാജ്യത്തിന്റെ പൊതു നന്മയെ ലക്ഷ്യമിട്ട് ശ്രീ നരേന്ത്ര മോഡിയുടെ കരങ്ങൾക്ക് ശക്ത്തി പകരുന്ന രീതിയിൽ, രാജ്യത്തിന്റെ നന്മക്കായി BJP ക്ക് വോട്ടു ചെയ്യുക.. 

പൊൻസൂര്യൻ ഉദിക്കും, താമര വിരിയുകതന്നെ ചെയ്യും, മാറ്റത്തിന്നായി ബുദ്ധിപൂർവ്വം ഒരു വോട്ട് BJP ക്ക് ..........   

വോട്ടു പ്രഹര ശേഷിയുള്ള ആയുധമാണ്!! അത് ചിന്തിച്ചു പ്രയോഗിക്കുക.............


[Rajesh Puliyanethu,
 Advocate, Haripad]                  

Sunday, 30 March 2014

ശ്രീ നരേന്ദ്ര മോഡി ഭാരത പ്രധാനമന്ത്രി ആകണമെന്ന് എന്തുകൊണ്ട് ഒരു സാധാരണ ഭാരതപുത്രൻ ആശിക്കുന്നു ?? ഒരു അവലോകനം...


       ഭാരതത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി ശ്രീ നരേന്ദ്രമോഡിയെ ഭാരതീയ ജനതാ പാർട്ടി ഉയർത്തിക്കാട്ടുന്നു... ഭാരത്തിന്റെ പ്രധാനമന്ത്രി കസ്സെരയിൽ  ശ്രീ നരേന്ദ്രമോഡിയെ കാണാൻ ആഗ്രഹിക്കുന്ന BJP ഇതര വോട്ടർമാരും ഉണ്ടെന്നത് മറ്റു മുന്നണികൾ അന്ഗീകരിക്കാത്ത സത്യം.. എന്തുകൊണ്ട് BJP  ശ്രീ നരേന്ദ്രമോഡിയെ ആ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ തയ്യാറാകുന്നു എന്നും, എന്തുകൊണ്ട് ഇവിടുത്തെ ജനത അതാഗ്രഹിക്കുന്നു എന്നും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്..  ശ്രീ നരേന്ദ്രമോഡിയെ ഭാരതത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്ന പലകോടി വോട്ടർമാരിൽ ഒരുവന്മാത്രമാണ് ഞാനെങ്കിലും എന്തുകൊണ്ട് അപ്രകാരം ആഗ്രഹിക്കുന്നു എന്നത് വ്യക്തമായി നിരത്താൻ കഴിയും... പക്ഷെ ഒരു സാധാരണക്കാരന്റെ ചിന്താഗതിയിൽ മാത്രം!!

       ഭാരതീയർ എന്നും കരുത്തുറ്റനേതൃത്വങ്ങളെ ആഗ്രഹിക്കുന്നു... സ്വാതന്ത്ര്യ സമരകാലത്തിന്റെയും അതിനു പിൻപോട്ടുള്ള ഭാരത ചരിത്രത്തിൽ നിന്നും ഉൾക്കൊണ്ട ആവേശം സിരകളിൽ നിലനിൽക്കുന്നവന്റെയും ആഗ്രഹമാണത്!! ഭാരതത്തിന്റെ ഇതിഹാസ്സങ്ങൾക്കും, പുരാണ ചരിത്രത്തിനും അങ്ങനെയൊരു ആഗ്രഹം ജനിപ്പിക്കാൻ കാരണമായിട്ടുണ്ട്... സ്വാതന്ത്ര്യാനന്തരഭാരതത്തിന്‌ അത്തരം കരുത്തുറ്റ നേതൃത്വങ്ങളെ നിരന്തരമായി ലഭിച്ചിട്ടുണ്ടോ എന്നത് സംശയകരവുമാണ്!! കോണ്ഗ്രസ്സിന്റെ ഭരണത്തിൽ രാജ്യത്തിന് ഒരു വീര ഭാരത പുത്രൻ ആഗ്രഹിക്കുന്ന കരുത്തുറ്റ ഒരു നേതാവിനെയും ലഭിച്ചിട്ടില്ല എന്ന സത്യം ആർക്കും അങ്ങീകരിക്കാതെ തരമില്ല!! ഭാരതത്തിന്റെ വിഭജനത്തിനു മൂകസാക്ഷിയായി നിൽക്കാൻ മാത്രം കഴിഞ്ഞ, 1962 ൽ നടന്ന ചൈനാ യുദ്ധത്തിൽ വേണ്ടവിധമായ നേതൃപാടവം പുലർത്താൻ കഴിയാതെ ഭാരതത്തെ പരാജയത്തിലേക്ക് തള്ളിവിട്ട ഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായ ശ്രീ ജവർലാൽ നെഹ്രുവിന്റെ കാലം തോട്ടിങ്ങോട്ടു നോക്കിയാൽ കോണ്ഗ്രസ്സ് രാജ്യത്തിന്‌ സംഭാവന ചെയ്തത് അഴകൊഴമ്പന്മാരായ നേതാക്കളെയാണ്... അതിന്റെ അവസ്സാന കണ്ണിയായി 'യുവാവേശം' എന്ന് കൊണ്ഗ്രെസ്സ്കാർ മാത്രം വാഴ്ത്തുന്ന ശ്രീ രാഹുൽ ഗാന്ധിയും... സ്വാതന്ത്ര്യാനന്തര കാലം മുതൽ എന്ന് പറഞ്ഞു തുടങ്ങിയെങ്കിലും വർത്തമാനകാലത്തിനാണ് ഒരു തെരഞ്ഞെടുപ്പു കാലത്ത് ഏറെ പ്രാധാന്യമുള്ളത്... അങ്ങനെ എങ്കിൽ വർത്തമാന കാലത്തിലെ ഭാരത പ്രധാനമന്ത്രിയെക്കുറിച്ച് എന്തെങ്കിലും പറയേണ്ടതാണല്ലോ?

       ഭാരതത്തിലെ നിലവിലെ പ്രധാനമന്ത്രിയെക്കുറിച്ച് പറയുന്നതിലും നല്ലത് അദ്ദേഹത്തിനെക്കുറിച്ച് എന്ന ശീർഷകം നൽകി അൽപ്പനേരം മൌനമായി ഇരിക്കുന്നതാണ്...!  കാരണം ശ്രീ മൻമോഹൻ സിംഗ് പ്രശസ്തനായിരിക്കുന്നത് ദീർഘനേരം മൗനം പാലിക്കാൻ കഴിയുന്നവൻ എന്ന പേരിലാണ്... കൊണ്ഗ്രസ്സിലെ നേതാക്കൾ തന്നെ തങ്ങളുടെ കഴിവുകെട്ട പ്രധാനമന്ത്രിയെക്കുറിച്ച് സഹികെട്ട് പ്രതികരിച്ചു തുടങ്ങി... പ്രധാനമന്ത്രി വായ തുറക്കുന്ന ദിവസ്സം ഭാരതമാകമാനം അവധി നൽകി ആഘോഷിക്കേണ്ട ഒന്നായിമാറി... പിന്നെ ഭാരതത്തിന്റെ ആത്മാവിൽ തൊട്ട കണ്ടുപിടുത്തങ്ങൾ നടത്തി പ്രഖ്യാപിക്കുന്നതിനായി അദ്ദേഹം വായ തുറക്കുന്നതാണ്... ' ഭാരതത്തിൽ പണം കായ്ക്കുന്ന മരങ്ങളില്ല' എന്ന കണ്ടുപിടുത്തം നടത്തി പ്രഖ്യാപനവുമുണ്ടായത് അടുത്തകാലത്താണ്... എന്തായാലും ഭാരത ജനത അദ്ദേഹത്തിൻറെ മറക്കാനാകാത്ത ശബ്ദം അതുവഴി കേട്ടു!!

       കൊണ്ഗ്രസിന്റെ നേതൃ പക്ഷത്തെ ദുർബ്ബലരെക്കുറിച്ചു സംസ്സാരിക്കുമ്പൊൽ കോണ്ഗ്രസ്സ്കാരന് ഒരു കച്ചിത്തുരുമ്പുപോലെ പിടിച്ചു നിൽക്കാൻ കഴിയുന്ന വ്യക്ത്തിത്വമാണ് ശ്രീമതി ഇന്ദിരാ ഗാന്ധി... അവർ ധീരയായ വനിതയായിരുന്നു എന്ന് പല രാഷ്ട്രീയ നിരൂപകരും വാഴ്ത്തി ഞാൻ കേട്ടിട്ടുണ്ട്.. ഭാരതത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലും, സുവർണ്ണ ക്ഷേത്രത്തിലെ ബ്ലൂസ്റ്റാർ ഓപ്പറെഷനും അപ്പുറം അവർ കാട്ടിയ ശക്ത്തമായ നടപടി ചില സ്ഥാപനങ്ങളുടെ ദേശസാൽക്കരണമായിരുന്നു.. അതിൽ അടിയന്തരാവസ്ഥയുടെ പ്രഖ്യാപനം ഭാരതത്തിന്റെ ചരിത്രത്തിലെ എന്നത്തെയും കറുത്ത അദ്ധ്യായമായിരുന്നെങ്കിൽ സുവർണ്ണക്ഷേത്രത്തെ ആക്രമിച്ചത് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിലെ ഗതികേടായിരുന്നു... നവരത്ന സ്ഥാപനങ്ങളുടെയും, ബാങ്കുകളുടെയും ദേശസാൽക്കരണം ധീരമായ നടപടിയായിരുന്നെങ്കിൽ  ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ പിന്മുറക്കാർ ഇവിടുത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുമുടിച്ചില്ല ?? ഭാരതത്തിൽ എന്നെന്നും നിലനിൽക്കുന്ന എന്തു നേട്ടമാണ്  ശ്രീമതി ഇന്ദിരാ ഗാന്ധി നല്കിയത്? പിന്നീട് എടുത്തു പറയാൻ കഴിയുന്നത്‌ അവർ നേതൃത്വം നല്കി നടത്തിയ അണു പരീക്ഷണമായിരുന്നു.. പക്ഷെ ആ പരീക്ഷണത്തിന് ഭാരതത്തെ ഒരു അണുശക്ത്തിയായി പ്രഖ്യാപിക്കാൻ തക്ക ശേഷിയുണ്ടായിരുന്നില്ല... ആ ശക്തി നാം നേടിയത് ശ്രീ അടൽ ബിഹാരി വാച് പെയ് യുടെ കാലത്തിലാണെന്നത് കാലത്തിന്റെ സാക്ഷ്യം...

       കോണ്ഗ്രസ്സിന്റെ ശുഷ്ക്ക നേതൃത്വങ്ങളുടെ പഴംകഥ പോകട്ടെ, വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് അധികാരത്തിൽ വന്നാൽ പ്രധാനമന്ത്രി ആരായിരിക്കും?? രാഹുൽ ഗാന്ധി !! രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക്‌ അപ്പുറം നിന്നുകൊണ്ട് പറയട്ടെ; എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്ത കാര്യമാണ് എന്ത് യോഗ്യത കണ്ടാണ്‌ രാഹുൽ ഗാന്ധിയെ ഭാരതത്തിന്റെ പ്രധാനമന്ത്രി പദത്തിൽ അവരോധിക്കാൻ കൊണ്ഗ്രെസ്സ് തയ്യാറെടുക്കുന്നത് എന്ന്?? രാജീവ് ഗാന്ധിയുടെ പുത്രൻ അല്ലാതെ ഒരു സാധാരണ കൊണ്ഗ്രെസ്സ് പ്രവർത്തകൻ ആയിരുന്നെങ്കിൽ യൂത്ത് കൊണ്ഗ്രെസ്സിന്റെ മണ്ഡലം പ്രസിഡെന്റെങ്കില്ലും ആകത്തക്ക പൊട്ടൻഷ്യൽ അദ്ദേഹത്തിനുണ്ടോ?? മറ്റു രാഷ്ട്രീയ പാർട്ടികളെ വിക്രീയകളും കൊമാളിത്തരങ്ങളും കാട്ടി ചിരിപ്പിക്കാൻ ഒരു നേതാവ്.. [[രാഹുകാലം കഴിയുമ്പോൾ രാജ്യം ആർക്കൊപ്പം?? യുവരാജന്റെ നമ്പരുകൾ നാട്ടിൽ ചിരിക്കാലം!! ]] നൂറ്റി മുപ്പതുകൊടി ജനങ്ങളെയും, സാംസ്ക്കാരിക പൈതൃകങ്ങളെയും, വൈവിധ്യങ്ങളെയും, പൗരാണികതയെയും, വികസ്സനത്തെയും, ബാഹ്യ ഭീഷണികളെയും, നയ രൂപീകരണങ്ങളേയും അങ്ങനെ വലിയ ധിഷണാ പാടവങ്ങൾ പ്രദർഷിപ്പിക്കേണ്ട ഒരു പദവിയിൽ ഒരു ശുഷ്ക്കൻ!! സോഷ്യൽ മീഡിയയിലെ അദ്ദേഹത്തെക്കുറിച്ചുള്ള വിശേഷണം എടുത്തു പറഞ്ഞാൽ 'പപ്പു'!! വി സ്സ് അച്ചുതാനന്ദന്റെ ഭാഷയിൽ 'അമുൽ ബേബി'.. അദ്ദേഹത്തെ ഭാരതത്തിന്റെ പ്രധാനമന്ത്രി കസ്സേരയിൽ ഒരു ബാദ്ധ്യതയും, ഭാരതത്തിന്‌ കൊണ്ഗ്രെസ്സ് സമ്മാനിക്കുന്ന ദയനീയമായ അവസ്ഥയുമായെ പൊതുജനത്തിന് കാണാൻ കഴിയൂ... ഭാരതത്തെ തിരിച്ചറിയുന്ന ഏതൊരു കൊണ്ഗ്രെസ്സ്കാരനും അത് സമ്മതിക്കും, പക്ഷെ രഹസ്യമായി ചോദിക്കണമെന്ന് മാത്രം !!

       നേതൃത്വ രംഗത്തെ ശുഷ്ക്കതയുടെ മറ്റൊരു മുഖമാണ് കൊണ്ഗ്രസ്സിൽ കാണുന്ന കുടുംബ വാഴ്ച... ജവഹർലാൽ നെഹ്‌റു ഭാരതത്തിലെ ആദ്യത്തെ പ്രധാനമന്ത്രിയായി... അതിന്റെ പിന്തുടർച്ചാ ക്രമമെന്നപൊലെയല്ലേ കൊണ്ഗ്രസുകാർ ആ കുടുംബത്തിൽത്തന്നെയുള്ളവരെ നേതൃത്വം ഏൽപ്പിച്ച് മാറിനിൽക്കുന്നത്?? ഏറ്റവും ഒടുവിൽ ഒരു വിദേശവനിതയെപ്പോലും രാജ്യത്തിന്റെ സാരഥ്യം ഏൽപ്പിച്ചു മാറിനിൽക്കാൻ ഒരു കൊണ്ഗ്രസ്സു കാരന്റെയും 'നാണം' പോലും തടസ്സമായില്ല എന്നതാണ് അത്ഭുതം... നൂറു വർഷത്തിലേറെ വിദേശ അടിമത്വത്തിൻ കീഴിൽ ജീവിച്ച ഒരു ജനത ഇനിയോരുകാലം ഒരു വിദേശിക്കുനെരെ ഭാരത ഭരണം വെച്ചുനീട്ടുന്ന ഉളുപ്പില്ലാത്ത അവസ്ഥ ഉണ്ടാകുമെന്ന് ഭരണഘടനാ ശിൽപ്പികൾ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല.. അല്ലെങ്കിൽ നിയമം മൂലംതന്നെ ആ ദുരവസ്ഥ തടയപ്പെട്ടെനേം.. സോണിയാ ഗാന്ധിക്ക് ഇറ്റലിയെക്കാൾ പ്രിയം ഭാരതത്തോടാണെന്നാണ് കൊണ്ഗ്രെസ്സ് ഭാഷ്യം... ദേശസ്നേഹത്തിന്റെ പുതിയ കൊണ്ഗ്രെസ്സ് നിർവ്വചനങ്ങൾ കൊണ്ഗ്രെസ്സുകാരനല്ലാതെ ആർക്കും ദഹിക്കില്ല... സ്വന്തം നാടെന്ന വികാരം ജന്മനാടിനോടെ ആർക്കും ഉണ്ടാകൂ... അത് മാറ്റിവെച്ചു ഭാരതത്തെ പരിപോഷിപ്പിക്കാൻ ഇറ്റലിയിൽ നിന്നും ഒരുവളെകേട്ടിയിറക്കേണ്ട ഗതികേടിലാണ് കൊണ്ഗ്രെസ്സ്..  പിന്നെ നാണവും മാനവും കെട്ട് അവരെ പ്രകീർത്തിച്ചു പാദസേവ നടത്തുന്നു... ഒരു ദേശീയ പ്പാർട്ടിയുടെ ഉളുപ്പില്ലാത്ത അവസ്ഥ, അത്രമാത്രം.. 

       ഇത്തരം ശുഷ്ക്ക നേതൃത്വങ്ങളിൽ നിന്നുള്ള ഭാരതത്തിന്റെ മോചനമാണ് ശ്രീ നരേന്ദ്ര മോഡിയിൽ നിന്നും ഏതൊരു ഭാരതീയനും പ്രതീക്ഷികുന്നത്.. രാജ്യത്തിനുവേണ്ടി ശക്തമായ നിലപാടുകൾ സ്വീകരിക്കാൻ കഴിയുന്ന കരുത്തനായ ഭരണാധികാരി.. ശത്രുക്കൾ പോലും 'പപ്പു' എന്ന് ശ്രീ നരേന്ദ്ര മോഡിയെ വിളിച്ചാക്ഷേപിക്കില്ല.. ഭാരതത്തിൽ ഇത്രയധികം വേട്ടയാടപ്പെടുകയും, അവയെയെലാം സുധീരം അതിജീവിക്കുകയും ചെയ്ത മറ്റൊരു നേതാവ് സമീപകാല ചരിത്രത്തിലില്ല... ഭരണ നൈപുണ്യം കൊണ്ടും രാഷ്ട്രീയ നേതൃപാടവം കൊണ്ടും പ്രതിപക്ഷം പോലും കരുത്തനായ ഭരണാധികാരി എന്ന് ശ്രീ നരേന്ദ്ര മോഡിയെ വിശേഷിപ്പിക്കുന്നു...

       UPA ഭരണകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളാണ് അടുത്ത ഭരണം ശ്രീ നരേന്ദ്ര മോഡിയുടെതെന്നു ജനങ്ങളെക്കൊണ്ട് പറയിപ്പിച്ചത്.. അഴിമതി കഥകളിൽ രാജ്യത്തിന്‌ പുതുമയില്ലാതായി ! "കൊണ്ഗ്രെസ്സ് കാരനെന്നാൽ അഴിമതിയൊക്കെ ഉണ്ടാകും" എന്നത് പൊതു ജനസംസ്സാരമാണ്.. കുറേയൊക്കെ അഴിമതി നടത്താനുള്ള സ്വാതന്ത്ര്യമൊക്കെ അവന് പൊതുജനം അനുവദിച്ചു കൊടുത്തിട്ടുണ്ട്... കാരണം അതില്ലാതെ കൊണ്ഗ്രെസ്സ് ഇല്ല എന്നതുകൊണ്ടുതന്നെ... പക്ഷെ കോമണ്‍വെൽത്ത് അഴിമതി, 2 G സ്പെക്ട്രം അഴിമതി, ആദർശ് ഫ്ലാറ്റ് അഴിമതി, ഹെലികൊപ്ട്ടർ അഴിമതി, കൽക്കരിപ്പാടം അഴിമതി, വിമാനത്താവളം അഴിമതി, കൊർപ്പറേറ്റുകൾക്ക് വഴിവിട്ടു നൽകിയ പൊതു ഖജനാവിലെ പണത്തിന്റെ കണക്കുകൾ അങ്ങനെ തുടരുന്ന അഞ്ചു ലക്ഷത്തിൽപ്പരം കോടി രൂപയുടെ വലിയ അഴിമതികൾ മാത്രം, അക്ഷരാർഥത്തിൽ ഭാരതീയന്റെ കണ്ണു തള്ളിച്ചു പോയി.. കോണ്ഗ്രസ്സിന്റെ സംസ്ഥാനതല- പ്രാദേശിക അഴിമതികൾ ആകെക്കൂട്ടിയാൽ അതും ഈ തുകയോളം വരും!! നൂറു കോടിയിൽ താഴെയുള്ള അഴിമതിയോട് കൊണ്ഗ്രെസ്സ് കാരന് തന്നെ പുശ്ചമായി... മുൻപ് രാജീവ് ഗാന്ധി നടത്തിയ നൂറു കോടിയുടെ ബൊഫോർസ് തോക്ക് കുംഭകോണം ഓർത്ത്‌ കൊണ്ഗ്രസ്സു കാരനുതന്നെ ചിരിയാണ്..! വലിയ നേതാവാനത്രേ, ഒരായിരം കോടിയുടെ കച്ചവടം നടത്താത്ത നേതാവ്... ആ പഴി എന്തായാലും സോണിയാ ഗാന്ധി കേൾക്കില്ല... ലോകത്തെ ഏതൊരു പണക്കാരനോടും ഒരു 'കൈ' നോക്കാനുള്ള സാമ്പത്തിക ശേഷി അവരുണ്ടാക്കി...  ഹൈക്കമാണ്ടിനെക്കാൾ ഒട്ടും പിന്നിലല്ല ലോക്കൽക്കമാണ്ട്എന്ന നിലയിലാണ് ഉമ്മൻ ചാണ്ടിയുടെ പോക്ക്... എണ്ണമറ്റ് പരന്നും, നെരന്നും അതങ്ങനെ കിടക്കുകയല്ലേ?? പഴയ ഒരു ചൊല്ലുണ്ട്, ' എല്ലാ റോഡുകളും റോമിലേക്ക് ചെന്നെത്തുന്നു എന്ന്', അതുപോലെയാണ്, കേരളത്തിൽ കൊള്ളാവുന്ന ഒരു കുറ്റകൃത്യം നടന്നാൽ അന്യേഷണ ഉദ്യോഗസ്ഥന് ഒരു വണ്ടി വിളിച്ച് നേരെ മുഖ്യ മന്ത്രിയുടെ ഓഫീസ്സിൽ ചെന്നാൽ മതി.. തെളിവുകൾ അവിടെനിന്നും കിട്ടും... .' കുറ്റകൃത്യത്തിന്റെ വഴികളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ്സിലേക്ക്'.. മലയാളം പത്രം വായിക്കുന്നവന് ഒറ്റ നോട്ടത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന രണ്ടു വാക്കുകൾ ഇന്നുണ്ട്... " മുഖ്യമന്ത്രി", "മുഖ്യപ്രതി" എന്നിവയാണവ..!!

       അഴിമതിയിൽ മുങ്ങിക്കുളിച്ച്, രാജ്യത്തിന്റെ പൊതുഖജനാവ്‌ കൊള്ളയടിച്ച് രാജ്യത്തിന്റെ പുരോഗതിയെ പിന്നോട്ട് നയിച്ച്‌ സ്വന്തം പോക്കെറ്റ്‌ വീർപ്പിക്കുന്ന കൊണ്ഗ്രെസ്സ് ഭരണത്തിൽ മടുപ്പും നിരാശയും പ്രകടിപ്പിക്കുന്ന ഒരു ജനതയാണ് ശ്രീ നരേന്ദ്ര മോഡി ഭാരത പ്രധാനമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്നത്... ശത്രുക്കൾ ഒന്നടങ്കം നിന്ന് ആക്രമിച്ചപ്പോലും, കൊണ്ഗ്രെസ്സ് CBI ഉൾപ്പടെയുള്ള മുഴുവൻ ഭരണസംവിധാനങ്ങളെയും ഉപയോഗിച്ച് കിണഞ്ഞു പരിശ്രമിച്ചിട്ടും അഴിമതിയുടെ ഒരു കണം പോലും ശ്രീ നരേന്ദ്ര മോഡിയുടെ കുപ്പായത്തിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞില്ല.. രാജ്യത്തിന്റെ വിഭവങ്ങൾ എങ്ങനെ സ്വന്തം രാജ്യത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കാം എന്ന് ചിന്തിച്ചു പ്രവർത്തിക്കുന്ന വികസ്സനനായകനെ പ്രകീർത്തിച്ചതിന്റെ പേരിൽ സ്വന്തം പ്രസ്ഥാനത്തിൽ നിന്നും നടപടി സ്വീകരിക്കേണ്ടിവന്നവരും വിരളമല്ല...

       രാജ്യത്തിന്റെ അഭിമാനം അടിയറവുവെച്ച ഭരണകാലമായിരുന്നു UPA സർക്കാരിന്റെത്... ചൈന നടത്തിയ അധിനിവേശത്തിനോ, പാകിസ്ഥാൻ നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തിനോ എതിരെ നമ്മുടെ രാജ്യത്തിന്‌ ക്രിയാത്മകമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.. അമേരിക്കയിൽ നയതന്ത്ര ഉദ്യോഗസ്ഥ അപമാനിക്കപ്പെട്ടപ്പോളും, ശ്രീ അബ്ദുൽ കലാം അപമാനിക്കപ്പെട്ടപ്പോഴും, ഭാരതത്തിന്റെ വീര സൈനീകരുടെ തല അറുത്തുകൊണ്ടുപോയി പാകിസ്ഥാൻ ജയ് വിളി നടത്തിയപ്പോഴും ഭാരതത്തിന്റെ തുപ്പൽ വിഴുങ്ങികളായ പ്രാധാനമന്ത്രിയും, പ്രതിരോധമന്ത്രിയും 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ' എന്നമട്ടിൽ ഇരുന്നു... കടൽക്കോലകേസ്സിൽ അന്യെഷണത്തോടു സഹകരിക്കില്ല എന്ന് പറഞ്ഞ ഇറ്റലിയോട് ' ഭാരതത്തിന്റെ മരുമകളുടെ മാതൃരാജ്യമല്ലേ' ?? എന്നുകരുതി കൊണ്ഗ്രസ്സുകാരന് പൊറുക്കാം... പക്ഷെ ഈ രാജ്യത്തു ജനിച്ചു വളർന്ന ഒരു യഥാർഥ ഭാരത പൗരൻ ഇതൊന്നും പൊറുക്കില്ല.. നിശ്ചയം..

       പ്രതിരോധരംഗത്തെ കറുത്ത നാളുകളാണ് നാം UPA ഭരണകാലത്ത് കണ്ടത്... ഭാരതത്തിന്റെ അഭിമാനമായിരുന്ന, സുരക്ഷയുടെ കുന്തമുനയായിരുന്ന അന്തർ വാഹിനികളും, യുദ്ധ വിമാനങ്ങളും ദുരൂഹ സാഹചര്യങ്ങളിൽ തകർന്നു പോകുന്നത് നാം കണ്ടു... ഇതിനെല്ലാം ഒപ്പം വീര സൈനികർ മൃത്യു വരിക്കുന്നതും!! ഭാരതത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ തകർച്ചയിലാണെന്ന സേനാ തലവന്മാരുടെ മുന്നറിയിപ്പുപോലും അവഗണിക്കപ്പെടുന്നു... സൈനികരുടെ പക്കൽ വെടിയുണ്ടകൾ പോലുമില്ലെന്ന വിലാപം കേൾക്കാൻ ഭരണനേതൃത്വത്തിന് സമയമില്ല.. ഭാരതത്തെ മന:പൂർവ്വം ദുർബലപ്പെടുത്തുവാൻ ശ്രമിക്കുന്ന പ്രതീതി... ആദർശ വാദിക്കുള്ള നോബൽ സമ്മാനം വാങ്ങാൻ കൈ കഴുകിയിരിക്കുന്ന ശ്രീമാൻ എ. കെ. ആന്റണിക്ക് ഇതൊന്നും ഒരു വിഷയമല്ല... അഴിമതിയിൽ മൌനമായിരുന്നു അധികാരവും മറ്റു നേട്ടങ്ങളും ലക്ഷ്യമിട്ടിരിക്കുന്ന അദ്ദേഹത്തെപ്പോലെയുള്ള കള്ളക്കുറുക്കന്മ്മാരുടെ പോയ്മുഖവും കഴിവുകേടും ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു... അവർ തെരുവിൽ കല്ലെറിയലുകൾ ഏറ്റുവാങ്ങുന്ന നാളുകൾ വിദൂരതയിലല്ല!!

       ഭാരതത്തിൽ ചൈന നടത്തിയ കടന്നു കയറ്റങ്ങളെ വിമർശിക്കാൻ ഇവിടെ ഒരു രാഷ്ട്രീയക്കാരനെ മുന്നിട്ടു വന്നോള്ളു.. പാകിസ്ഥാന്റെ അതിക്രമങ്ങളെ നേരിടണമെന്ന് പറയാൻ ഒരു ദേശസ്നേഹിയെ ഉണ്ടായിരുന്നുള്ളൂ.. അതാണ് ശ്രീ നരേന്ദ്ര മോഡി... 1992 ൽ ശ്രീനഗറിലെ ലാൽ ചൗക്കിൽ കാശ്മീർ തീവ്രവാദികളെ മുഴുവൻ വെല്ലുവിളിച്ച് ത്രിവർണ്ണ പതാക ഉയർത്തിയ ശ്രീ നരേന്ദ്ര മോഡിയെക്കുറിച്ച് ഈ രാജ്യത്തെ ജനതക്ക് പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല... ധീരതയും, വീര്യവും നിറഞ്ഞ ആ രാജ്യസ്നേഹത്തെക്കുറിച്ചും...

       രാജ്യം ആവശ്യപ്പെടുന്ന വികസ്സനം കൊണ്ടുവരാൻ ശ്രീ നരേന്ദ്ര മോഡിക്ക് മാത്രമേ കഴിയൂ എന്ന്  മത-കുല-സമുദായ-രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും വിശ്വസ്സിക്കുന്നു.. കൊർപ്പറേറ്റുകൾക്ക് തീറെഴുതുന്നതല്ല, മറിച്ചു രാജ്യത്തിന്റെ താൽപ്പര്യത്തിനനുസ്സരിച്ചു അവരെ പ്രയോജനപ്പെടുത്തി പ്രവർത്തിപ്പിക്കുന്നതിലാണ് കഴിവ് എന്ന് അദ്ദേഹം കാട്ടിത്തന്നു.. ഭാരതത്തിന്റെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി ഗുജറാത്ത് ഇന്നു ചർച്ചചെയ്യപ്പെടുന്നത് വികസ്സനത്തിന്റെ പേരിലാണ്.. കാർഷിക, വ്യാവസ്സായിക, തൊഴിൽ മേഘലയിലും അടിസ്ഥാന സൌകര്യങ്ങളിലും, വിദ്യാഭ്യാസ്സത്തിലും, ജനങ്ങളുടെ പ്രതിശീർഷ വരുമാനത്തിലും എല്ലാം ഗുജറാത്ത് നേടിയ മുന്നേറ്റം എല്ലാവരും അംഗീകരിച്ചു കഴിഞ്ഞൂ.. ഗുജറാത്തിലെ വികസ്സനത്തെ ഇകഴ്ത്തിക്കാട്ടാൻ ബോധപൂർവ്വം പലരും നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.. രാജ്യം ആകമാനം പ്രതിസന്ധിയിലേക്ക് പോകുമ്പോൾ ഗുജറാത്ത് ദീർഘ വീക്ഷണമാർന്ന പരിപാടികളോടെ മുന്നോട്ടു പോകുന്നതാണ് കാണുന്നത്... സാധാരണക്കാരുടെ ഇടയിൽ പ്രവർത്തിച്ചും, വളർന്നും വന്ന ശ്രീ നരേന്ദ്ര മോഡി ഭാരതത്തിന്റെ സ്പന്ദനം തിരിച്ചരിയുന്നവനാണെന്നത് നിശ്ചയം... ദന്ദ ഗോപുരങ്ങളിൽ ഇരുന്നു ഭാരതത്തിറെ ഭരണചക്രം കൈയ്യാളാൻ ശ്രമിക്കുന്ന നെഹ്‌റു പരമ്പരാ രാഷ്ട്രീയക്കാർക്ക് അപമാനമാണ് ശ്രീ നരേന്ദ്ര മോഡി...

       ശ്രീ നരേന്ദ്ര മോഡി നേരിടേണ്ടിവന്ന ഏറ്റവും വലിയ വെല്ലുവിളി ഗുജറാത്ത് കലാപത്തോട് ചേർത്തായിരുന്നു.. നരേന്ദ്രമോഡി മുസ്ലീം അന്ധകനാണെന്നുള്ള ഗൂഡ പ്രചാര വേലകൾ പ്രതിപക്ഷ പാർട്ടികൾ സമൃദ്ധമായിത്തന്നെ ചെയ്തു... പക്ഷെ ആ അഗ്നി പരീക്ഷകളെയെല്ലാം അതിജീവിച്ച് രാജ്യത്തിന്റെ മുന്നിലും, നിയമത്തിന്റെ മുന്നിലും കളങ്ക രഹിതനായി നിന്നാണ് അദ്ദേഹം ഭാരതത്തിലെ ജനതയോട് വോട്ടു ചോദിക്കുന്നത്... മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ BJP തിളക്കമാർന്ന വിജയം സ്വന്തമാക്കുന്ന കാഴ്ച നമ്മൾ കണ്ടു.. 'വർഗീയവാദി' എന്ന പേര് അദ്ദേഹത്തിനു ചാർത്തി നൽകാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു എന്നതിന്റെ തെളിവാണത്... ഭാരതമൊട്ടാകെയുള്ള രാജ്യസ്നേഹികളായ മുസ്ലീം സമൂഹം രാജ്യത്തിന്റെ നന്മക്കായി ശ്രീ നരേന്ദ്ര മോഡിയെ പിന്തുണക്കുന്ന സുന്ദരമായ കാഴ്ചയാണ് ഇന്നു കാണാൻ കഴിയുന്നത്‌...

       രാജ്യത്ത് സ്ത്രീ സുരക്ഷ ഇല്ലാതായ ഭരണമാണ് UPA ഭരണ കാലത്ത് നാം കണ്ടത്.. ഡൽഹിയിൽ ഒരു പെണ്‍കുട്ടി അപമാനിതയായി മരിച്ചത് രാജ്യത്തെ അറിയപ്പെടാതെ പോകുന്ന പലതിലെ ഒന്ന് മാത്രം... രാജ്യത്തിന്റെ സുരക്ഷക്ക് യാതൊരു വിലയും കൽപ്പിക്കാത്ത ഭരണമാണ് കഴിഞ്ഞു പോയത്... ബോംബെ ആക്രമണം സർക്കാരിന്റെ അലംഭാവത്തിന്റെ ഒരു ഉദാഹരണമായി ... നമ്മുടെ കേരളം പോലും തീവ്രവാദികളുടെ സുരക്ഷിത കേന്ദ്രങ്ങളായി... രാജ്യത്തിന്റെ ഭാവിയിൽ ആശങ്കാകുലരായ ഏതൊരു വ്യക്ത്തിയും ശ്രീ നരേന്ദ്ര മോഡി അധികാരത്തിലെത്തി ഈ അരാചകത്വത്തിനു അറുതി വരുത്തുമെന്ന് ആശിക്കും..  

       രാജ്യത്തെ വോട്ടുബാങ്കു ലക്ഷ്യമാക്കി അന്യായമായ ന്യൂനപക്ഷ പ്രീണനം നടത്തുക എന്നതാണ് കൊണ്ഗ്രെസ്സിന്റെയും, ഇടതു പക്ഷത്തിന്റെയും രാഷ്ട്രീയം... ഈ പ്രീണന നയം മുതലെടുക്കുന്നത് രാജ്യത്തെ വർഗ്ഗീയ വാദികളും!! പാർലമെന്റ് ആക്രമണക്കേസ്സിലെ മുഖ്യപ്രതി അഫ്സ്സൽ ഗുരുവിനെ തൂക്കിലേറ്റാതെ വർഷങ്ങൾ രാജ്യത്തിന്റെ ചെലവിൽ ജീവിക്കാൻ അനുവദിച്ചത് പ്രീണനരാഷ്ട്രീയത്തിന്റെ വികൃത മുഖം.. യഥാർഥത്തിൽ ഈ പ്രീണന രാഷ്ട്രീയമാണ് ഇവിടെ മത സ്പർധ വളർത്തുന്നത്... അന്യായമായ ആനുകൂല്യങ്ങളും പരിഗണനയും ഒരു വിഭാഗം മാത്രം ആസ്വദിക്കുമ്പൊൽ സ്വോഭാവികമായും അത് നിഷേധിക്കപ്പെടുന്നവനിൽ ആലോസ്സരതകൾ ജനിക്കും..  സമൂഹത്തിൽ തുല്യ നീതി ഉറപ്പുവരുത്തുന്ന ഭരണം മോഡി സർക്കാരിൽ നിന്നും ഉണ്ടാകുമെന്ന് ഏതൊരുവനും പ്രതീക്ഷിക്കുന്നു...

      വരുന്ന പാർളമെന്റ് തെരഞ്ഞെടുപ്പിൽ കൊണ്ഗ്രെസ്സും BJP യും തമ്മിലാണ് മൽസ്സരം... 'മൂന്നാം മുന്നണി' ഇടതുപക്ഷം ഉൾപ്പെടുന്ന ദുർബല സഖ്യത്തിന് തെരഞ്ഞെടുപ്പിൽ മാധ്യമങ്ങൾക്ക് മുൻപിൽ പറയാനുള്ള ഒരു സങ്കൽപ്പ സിദ്ധാന്തം മാത്രം... ഒടുവിൽ കൊണ്ഗ്രെസ്സിന് അനുകൂലമായി ഉയരാനുള്ള കൈകൾ; അത്ര മാത്രം...! സിപിഎം ന് കേരളത്തിൽ കൊണ്ഗ്രസ്സിന് അനുകൂലമായി കുറെ MP മാരെ സൃഷ്ട്ടിക്കാൻ കഴിയും സത്യം തന്നെ..!! മറിച്ച് ദേശീയ രാഷ്ട്രീയത്തിൽ യാതൊരു പ്രാധാന്യവും അവർക്കില്ല... സിപിഎം പറയുന്നതോന്നും നടപ്പ് മാർഗ്ഗങ്ങൾ അല്ലായെന്ന് എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞു... സിപിഎം ആരെയെങ്കിലും തല്ലുമെന്നൊ കൊല്ലുമെന്നൊ പറഞ്ഞാൽ; സംശയിക്കേണ്ടാ, നടന്നിരിക്കും!! മറ്റു വയ്പ്പാട്ടുകളെല്ലാം ശൂന്യം..

       കോണ്ഗ്രസ്സിന്റെ നയ- ഭരണ-രാഷ്ട്രീയ മെല്ലാം ഇപ്രകാരമൊക്കെയാണെങ്കിലും കൊണ്ഗ്രസ്സിനു തന്നെ വോട്ടു ചെയ്യണമെന്നും എന്നാലെ നാട് നന്നാവൂ എന്നുമാണ് അവർ പറയുന്നത്.. അത് കേൾക്കുമ്പോൾ ഒരു പഴയ കഥയാണ്‌ ഓർമ്മ വരുന്നത്... ഒരു ദേവദാസ്സി കുടുംബം.. അവിടെ പ്രായപൂർത്തിയായ ഒരു പെണ്‍കുട്ടിയോട് ദേവദാസ്സി ആകുന്നതിനായി അവളുടെ കുടുംബം പ്രേരിപ്പിക്കുകയാണ്.. അവൾ അതിന് തയ്യാറല്ല.. അവളുടെ ചോദ്യങ്ങൾക്ക് ആർക്കും വ്യക്തമായ മറുപടിയുമില്ല.. ഈ തൊഴിലിനെന്താണ് മേന്മ?? യാതൊന്നുമില്ല!! എന്താണ് ജീവിതത്തിൽ ഞാൻ ഈ തൊഴിൽ കൊണ്ട് നേടുന്നത്?? യാതൊന്നുമില്ല!! എന്താണ് ഈ തൊഴിൽ എനിക്കു നൽകുന്ന സാമൂഹികമായ സ്ഥാനം?? നിന്ദയും പരിഹാസ്സവും!! എന്താണ് ഈ തൊഴിൽ എന്റെ വരും തലമുറക്ക്‌ നൽകുന്നത്?? പരിഹാസ്സം!! എന്താണ് ഈ തൊഴിൽ എനിക്ക് നൽകുന്ന കുടുംബ സുരക്ഷിതത്വം?? യാതൊന്നുമില്ല!! അങ്ങനെ അവളുടെ ചോദ്യത്തിന് നേട്ടങ്ങളുടെ ഗണത്തിൽപ്പെടുത്താവുന്ന ഒരു കാര്യവും അവളുടെ കുടുംബത്തിനു നൽകാനില്ല... പക്ഷെ അവർ അപ്പോഴും പറഞ്ഞു കൊണ്ടിരുന്നു... ഈ തൊഴിലാണ് നിനക്ക് വിധിക്കപ്പെട്ടത്... ഇതാണ് നമ്മുടെ കുലത്തൊഴിൽ... നീയും ആവഴിയെതന്നെ പോകണം!! വേറിട്ട്‌ ചിന്തിക്കാൻ പാടില്ല, അത് നിനക്ക് നല്ലത് കൊണ്ട് വരില്ല!! ആ കുടുംബം അവളെ ദേവദാസ്സി എന്ന തൊഴിലിലേക്ക് തള്ളിയിടാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു... കൊണ്ഗ്രെസ്സുകാരൻ വോട്ട് ചോദിക്കുന്നത് പോലെ!! പക്ഷെ നമ്മൾ വോട്ടർമാർക്ക് മാറ്റത്തെക്കുറിച്ച് ചിന്തിക്കാൻ സ്വാതന്ത്ര്യമുണ്ട്.. നാം അത് നിറവേറ്റുക തന്നെ വേണം..  

       വോട്ട് പ്രഹരശേഷിയുള്ള ആയുധമാണ്... അത് പാഴാക്കാതെ വിനിയോഗിക്കണം.. സ്വന്തം ചിന്തകൾക്ക് വിരുദ്ധമായി വിജയിക്കാൻ സാദ്ധ്യത ഉള്ളവന്റെതെന്ന് ആദ്യമേ ധരിക്കുന്നവന്റെ പേരിൽക്കുത്തി പേട്ടിയിലിട്ടാൽ അത് വെറും പാഴ് വസ്തു... ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് വരുന്നത്... ഭാരതമാകമാനം അങ്ങീകരിക്കുന്ന കരുത്തുറ്റ കരങ്ങളിൽ ഭരണം ഏൽപ്പിക്കുന്നതിനുവേണ്ടിയാകട്ടെ നമ്മുടെ വോട്ട്....

രാജ്യത്തെ രക്ഷിക്കാൻ ശ്രീ നരേന്ദ്ര മോഡിക്ക് ഒരു വോട്ട്....

താമര വിരിയുകതന്നെ ചെയ്യും, അന്ധകാരം അകലും...

ജയ് ഭാരത്‌ മാതാ ............

                                                                                                   [പരമാവധി 'ഷെയർ' ചെയ്യുക]

[Rajesh Puliyanethu
 Advocate, Haripad]