Friday, 26 December 2014

ക്ഷേത്രങ്ങളിലേക്ക് ഒളിഞ്ഞു നോക്കുന്ന രാഷ്ട്രീയം...!!

           ഭാരതം എന്ന ഹിന്ദു ഭൂരിപക്ഷമുള്ള ഒരു രാജ്യത്തിൽ 'ഹിന്ദു' വിന്റെ ആരാധനാലയങ്ങൾ ഹൈജാക്ക് ചെയ്യപ്പെടുന്നു എന്നത് വലിയ തമാശതന്നെയാണ്... ഭാരതത്തിലെ ആകമാനമായ സ്ഥിതിവിശേഷത്തെ വിലയിരുത്തുന്നതിന് മുൻപ് നമ്മുടെ കൊച്ചുകേരളത്തിലേക്ക് വരാം... ഇതര മതസ്ഥരിൽ നിന്നും വ്യത്യസ്തമായി സർക്കാർ സംവിധാനങ്ങളാണ് ഇവിടെ ക്ഷേത്രഭരണം കൈയ്യാളുന്നത്... ക്ഷേത്രങ്ങൾ ഹിന്ദുവിന് മാത്രം സ്വന്തമായത് എന്ന സാമാന്യ നീതി ശാസ്ത്രം പോലും ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മറന്നു പോകുന്നു... ദേവസ്വം ബോർഡിലെ രാഷ്ട്രീയവും, കേരള രാഷ്ട്രീയവും അവർ ഒന്നായിത്തന്നെ കാണുന്നു... ന്യൂനപക്ഷ പ്രീണനം എന്നത് ക്ഷേത്രങ്ങളിൽക്കൂടി നടപ്പിലാക്കുക എന്ന കുടില തന്ത്രവും പ്രാവർത്തികമാക്കുന്നു... സ്വന്തം മതത്തെയും സംസ്ക്കാരത്തെയും ഒറ്റുകൊടുത്തുകൊണ്ട് സ്വന്തം നേട്ടങ്ങളും സ്ഥാനമാനങ്ങളും നിലനിർത്തുന്നതിനു വേണ്ടി ഇടതുവലതു രാഷ്ട്രീയ പാർട്ടികളിൽ ഒറ്റുകാരായ ഹിന്ദുക്കളും.....!!                     


       സ്വജനങ്ങളെ സ്വന്തം ഭവനത്തിൽ വന്ന് മുഖത്തടിക്കുന്ന അയൽവാസ്സിക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുകയും, അയൽവാസ്സിയെ ന്യായീകരിക്കുകയും, സ്വജനത്തിനെ പരിഹസ്സിക്കുകയും ചെയ്യുന്നവനെപ്പോലെയായി ഇവിടുത്തെ ഇടതു വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ ഹിന്ദുക്കൾ... പക്ഷെ തങ്ങളുടെ ആത്മാഭിമാനത്തെ ഇത്രകണ്ട് അവഹേളിക്കുന്നത് തിരിച്ചറിഞ്ഞ വലിയ ഒരു വിഭാഗം സ്വന്തം ധർമ്മത്തിലേക്ക് മടങ്ങുന്ന കാഴ്ചയും, ഇടതു വലതു രാഷ്ട്രീയത്തെ തള്ളിപ്പറയുന്ന കാഴ്ചയും അടുത്ത കാലങ്ങളിൽ കണ്ടു...                     


       ബി ജെ പി അടുത്ത കാലങ്ങളിൽ നേടുന്ന വൻപിച്ച വിജയങ്ങളും, ഹിന്ദു സംഘടനകൾക്ക് സംഭവിക്കുന്ന ശാക്ത്തീകരണവും മറ്റെല്ലാ വിഭാഗങ്ങളെയും അസ്വസ്തമാക്കുന്നുണ്ട്... ഹിന്ദുവിന്റെ ശാക്തീകരണം തടയുക എന്നത് ഇടതു- വലതു പ്രസ്ഥാനങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്നവുമാണ്... അതിനാൽത്തന്നെ മുൻകാല രാഷ്ട്രീയ വൈരങ്ങൾ മറന്ന് അവർ ഹിന്ദു അനുഭാവ സംഘടനകളെ ആക്രമിക്കുന്നതിന് പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നു...  ബി ജെ പി, സംഘപരിവാർ സംഘടനകൾക്ക് നേരെ ആക്രമണങ്ങൾ അഴിച്ചു വിടുക, അവർക്കെതിരെ ഒന്നായി നിന്നുകൊണ്ട് ദുഷ്:പ്രചരണങ്ങൾ നടത്തുക, മാധ്യമങ്ങളെ അതിലേക്ക് ഉപയോഗിക്കുക, പോലീസ് തുടങ്ങിയ അധികാരസ്ഥാപനങ്ങളെ പരിവാർ സംഘടനകൾക്കെതിരെ കയരൂരിവിടുക, തുടങ്ങിയവ അവയിൽ ചിലതു മാത്രമെങ്കിലും, ക്ഷേത്രങ്ങളിൽക്കൂടി ഹിന്ദു സമൂഹത്തെ ആക്രമിക്കുക എന്നാ പുതിയ ആക്രമണരീതി അവർ ആവിഷ്ക്കരിച്ചു നടപ്പിലാക്കി തുടങ്ങിയിരിക്കുന്നു...        


       ക്ഷേത്രങ്ങളിൽ നുഴഞ്ഞു കയറി ക്ഷേത്ര പരിപാലനത്തിന് ഉത്തരവാദിത്തപ്പെട്ട മേഘലകളിൽ ചെന്നെത്തി ക്ഷേത്രങ്ങൾക്കും, ഹിന്ദുവിനും, ഹിന്ദുവിന്റെ താൽപ്പര്യങ്ങൾക്കും, വിശ്വാസ്സങ്ങൾക്കും, അനുഷ്ട്ടാനത്തിനും, ആചാരങ്ങൾക്കും, ഐക്യത്തിനും എതിരെ പ്രവർത്തിക്കുക എന്നതാണ് അവരുടെ തന്ത്രം... ക്ഷേത്ര ഭരണ സമിതികളുടെ തന്നെ ഭാഗമായി മാറിയാൽ അവരുടെ പ്രവർത്തനങ്ങൾ എളുപ്പമാകും എന്നതാണ് അവരുടെ കണക്കുകൂട്ടൽ...! അതുവഴി ഹിന്ദുവിനെയും, ഹിന്ദുവിന്റെ സംഘടനാ ശക്ത്തിയെയും തകർക്കുക എന്നതാണ് അവരുടെ ലക്ഷ്യം... അതിലേക്ക് കമ്യുണിസ്റ്റ് പ്രവർത്തകർ ക്ഷേത്ര കാര്യങ്ങളിൽ സജീവമാകണമെന്ന നിർദ്ദേശം സി പി എം പരസ്യമായിത്തന്നെ നൽകി... [[ഇടതുപക്ഷസൂര്യന് ചുവപ്പ് ചോർച്ചയോ?? ചെങ്കനലുകൾ വിളറുന്നുവോ?? ഒരു വർത്തമാനകാല വിചാരം....]]              


       ഇപ്രകാരമുള്ള ഒരു സംഘടിത ആക്രമണം ഹിന്ദു സംഘടനകൾക്ക് നേരെ ഉണ്ടായത് നേരിട്ടുകണ്ട അനുഭവവും എനിക്ക് പറയാൻ കഴിയും... ഹരിപ്പാട് കാർത്തികപ്പള്ളിയിൽ ഉള്ള വലിയകുളങ്ങര ദേവി ക്ഷേത്രത്തിന്റെ ഉപദേശകസമിതിയിൽ ഹിന്ദുമത വിശ്വാസ്സികളും, കൊണ്ഗ്രെസ്സ് പ്രവർത്തകരും ഉണ്ടായിരുന്നു... കാർത്തികപ്പള്ളി ക്രിസ്ത്യൻ പള്ളിയിലെ റാസ്സക്ക് ക്ഷേത്രത്തിൽ നിന്നും സ്വീകരണം നൽകേണ്ടതില്ല എന്ന് ക്ഷേത്രഉപദേശകസമിതി തന്നെ തീരുമാനമെടുത്തിരുന്നു... പക്ഷെ റാസ്സ എത്തിയനേരം ക്ഷേത്രത്തിന്റെ വിളക്കുകളും സാമഗ്രികളും എടുത്ത് ക്ഷേത്ര ഉപദേശകസമിതിയിലെ തന്നെ കൊണ്ഗ്രസ്സുകാർ റാസ്സക്ക് സ്വീകരണം നൽകി... അത് മറ്റുള്ളവർ ചോദ്യം ചെയ്യുന്നതിനും ഉപദേശകസമിതിയിലെ അംഗങ്ങൾക്ക്ഇടയിലെ സംഘർഷത്തിനും കാരണമായി... കൊണ്ഗ്രസ്സു കാർക്കും, ആർ സ്സ് സ്സ് പ്രവർത്തകർകക്കും ഒരുപോലെ പരുക്കേറ്റു... പക്ഷെ കൊണ്ഗ്രസ്സിന്റെ ഭരണസ്വാധീനം ഉപയോഗിച്ച് ആർ സ്സ് സ്സ് പ്രവർത്തകർകർക്ക് മാത്രം എതിരായി ജാമ്യം ലഭിക്കാത്ത IPC 308 വകുപ്പ് ചുമത്തി പോലീസ്സ് കേസ്സ് എടുക്കുകയും പ്രവർത്തകരെ മർദ്ദിക്കുകയും ചെയ്തു...             

        ഇത് ഒരു ഒറ്റപ്പെട്ട ഉദാഹരണമല്ല... കേവലം രണ്ടു ദിവസ്സങ്ങൾക്ക് മുൻപുമാത്രം നടന്നത്;; അത്രമാത്രം... രാജ്യത്ത് ആകമാനം ഈ വിധമായ ആക്രമണം ഹിന്ദുവിന് എതിരായി നടക്കുന്നു... ഇവിടെ ഉപദേശകസമിതിയിലെ കൊണ്ഗ്രസ്സുകാരന് രാഷ്ട്രീയമുണ്ട്... ക്ഷേത്രത്തെ ഉപയോഗപ്പെടുത്തി ന്യൂന പക്ഷങ്ങളെ പ്രീതിപ്പെടുത്തി അടുത്ത ഇലക്ഷനിൽ തങ്ങളുടെ വോട്ട് ഉറപ്പിച്ചു നിർത്താനാണ് അവർ ശ്രമിക്കുന്നത്... ഹിന്ദു സംഘടനകളെ തർക്കുക എന്ന ഒന്നായ ലക്‌ഷ്യം ഉള്ളതിനാലും, ഒത്തുതീർപ്പ് സമരങ്ങളുടെ ഭാഗമായതിനാലും ഇടതുപാർട്ടികളും കൊണ്ഗ്രസ്സുമായി പ്രസ്തുത വിഷയത്തിൽ കൈ കോർത്തു...                


       ഹിന്ദുവിന്റെ പൊതുവായ താൽപ്പര്യത്തിന് എതിരായി ക്ഷേത്ര ഭരണങ്ങളുടെ ഭാഗമായി നിന്നുകൊണ്ട് പ്രവർത്തിക്കാനും തീരുമാനം എടുക്കാനുമാണ് അവർ ശ്രമിക്കുന്നത്... അവിടെ സ്വതന്ത്രനായ ഹിന്ദു നിസ്സഹായനായി നിൽക്കുകയാണ് ചെയ്യുന്നത്... കാരണം ഹിന്ദുവിന് എതിരായ തീരുമാനങ്ങൾ എടുക്കുന്നത് ഹിന്ദുവിന്റെ ഭരണ സമിതികൾ ത്തന്നെയാണ്... വളരെ സൂഷ്മമായി നിരീക്ഷിക്കേണ്ടതും, സങ്കീർണ്ണവുമായ ഒരു വിഷയമാണിത്... ഹിന്ദുവിന്റെ ഭാഗത്ത് നിന്നുകൊണ്ട് മറ്റു രാഷ്ട്രീയ പാര്ട്ടികൾക്കുവേണ്ടി ഹിന്ദുവിനെ ഒറ്റുകൊടുത്തു അച്ചാരം വാങ്ങി ഉപജീവനം കഴിക്കുന്ന കൂട്ടിക്കൊടുപ്പുകാരനെക്കാൾ താണ ജീവിതം നയിക്കുന്ന ഹിന്ദുക്കൾത്തന്നെയാണ് ഹിന്ദുവിന്റെ ശാപം... സമാനമായ ഒരു സംഭവമാണ് തൃശൂർ ജില്ലയിലെ മൂർഖനാടു ശിവക്ഷേത്രത്തിലും കണ്ടത്... ക്ഷേത്ര ഭൂമിയിൽക്കൂടി പള്ളിയിലെ അമ്പ്‌ പ്രദക്ഷണം കടന്നു പോകാനും, അതുവഴി ക്ഷേത്രഭൂമിയിൽക്കൂടിയുള്ള കടന്നു പോക്ക് ഒരു അവകാശമായി ഉന്നയിക്കാൻ അനുവാദം നൽകിയതും, കൂട്ടുന്നിന്നതും ക്ഷേത്ര ഭാരവാഹികളിലെ ഒറ്റുകാർ ആയിരുന്നു... ആ പ്രവർത്തികളെ ധീരമായ പ്രക്ഷോഭങ്ങളിൽക്കൂടി പരാജയപ്പെടുത്തിയ ചരിത്രം ഹിന്ദു ഐഖ്യവേദി പോലെയുള്ള ഹിന്ദു സംഘടകൾക്കുണ്ട് എന്ന് കൂടി ഞാൻ ഓർമ്മപ്പെടുത്തുന്നു....                


       ഹിന്ദുവിന് മാത്രം അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന് വിലപിക്കാൻ മാത്രമേ നമുക്ക് കഴിയുന്നുള്ളൂ... ഹിന്ദു എന്തുകൊണ്ട് അവഗണിക്കപ്പെടുന്നു എന്ന് മനസ്സിലാക്കുന്നതിനും അതിനെതിരെ വേണ്ടത് ചെയ്യുന്നതിനും നമ്മൾ തയ്യാറല്ല... ഹജ്ജിന് സർക്കാര് കാശും, അയ്യപ്പന്മാരിൽ നിന്നും കഴുത്തറപ്പൻ ബസ്സ്‌ ചാർജ്ജും,, മദരിസ്സകൾക്ക് സർക്കാര് കാശും, ഹിന്ദു മതപാഠശാലകൾക്ക് അവഗണനയും,, അമ്പലങ്ങൾക്ക്‌ സർക്കാർ ഭരണവും, പള്ളികൾക്ക് സ്വന്തം ഭരണവും,, മദരിസ്സ അധ്യാപകർക്ക് സർക്കാർ ശമ്പളവും- പെൻഷനും, ക്ഷേത്രത്തിലെ മേൽശാന്തിക്ക്‌ ലാസ്റ്റ് ഗ്രേഡ് ശമ്പളവും,,.... മതങ്ങൾക്കിടയിൽ തുല്യത നിഷ്ക്കർഷിക്കുന്ന ഒരു ഭരണഘടനാ നിലനില്ക്കുന്ന രാജ്യത്തിൽ, ഹിന്ദു മഹാഭൂരിപക്ഷമായ രാജ്യത്തിൽ ഇത്രയധികം ആത്മാഭിമാനം തകർക്കപ്പെടാനും, അവഗണിക്കപ്പെടാനും, ചൂഷണം ചെയ്യപ്പെടാനും എന്താണ് കാരണം?? നമ്മുടെ ഒത്തൊരുമഇല്ലായ്മയ്ക്കും, കഴിവുകേടിനും അപ്പുറം???               

       വിശാലമായ മതേതരത്വം ഉയർത്തിക്കാട്ടിയാണ് ഇവിടെ ഹിന്ദുക്കൾത്തന്നെ ഹിന്ദുവിനെ പരാജയപ്പെടുത്തുന്നത്... ഹിന്ദു ഒന്നായി ശബ്ദമുയർത്തണം എന്ന് ആവശ്യപ്പെടുമ്പോൾ ഹിന്ദുവിനെ വർഗ്ഗീയവാദിയായി ചിത്രീകരിക്കുന്നതിന് കൂട്ട് നിൽക്കുന്നത് ഹിന്ദു തന്നെയാണ്... നമ്മുടെ ക്ഷേത്രങ്ങളിൽ വന്ന് ക്രിസ്ത്യാനിയോ, മുസ്ലീമോ ഭരണം നടത്തുന്നതും, ക്ഷേത്ര സോപാനത്തിങ്കൽ വന്ന് ബിരിയാണി വെയ്ക്കാൻ അനുവദിക്കുന്നതും അല്ല മതേതരത്വം... ഹിന്ദു മറ്റുള്ള മതങ്ങളിലേക്ക് യാതൊരു കടന്നു കയറ്റങ്ങൾക്കും പോകുന്നില്ല... അവനവന്റെ മതത്തിൽ വിശ്വസ്സിക്കാനും, തന്റെ വിശ്വാസ്സങ്ങളെ പരിപാലിക്കാനും ഉള്ള സ്വാതന്ത്ര്യം തനിക്കും മറ്റുള്ളവർകും ഉണ്ടെന്നു കരുതി പ്രവർത്തിക്കുന്നത് മാത്രമാണ് മതേതരത്വം...                 

       മുൻപ് ഞാൻ പറഞ്ഞ വലിയകുളങ്ങര ക്ഷേത്ര വിഷയത്തിൽത്തന്നെ;; റാസ്സക്ക് ക്ഷേത്രത്തിലെ വിളക്കുകൾ നൽകിയാൽ എന്താ കുഴപ്പം?? എന്ന് ചോദിച്ചവരുണ്ട്‌...! റാസ്സക്ക് ക്ഷേത്രത്തിലെ വിളക്കുകൾതന്നെ വേണമെന്ന് എന്താ നിർബന്ധം?? എന്നാണ് അതിന്റെ മറുചോദ്യം... അവിടെ റാസ്സയെ ആരും തടസ്സപ്പെടുത്തിയില്ല... ക്ഷേത്രവകകൾ ഉപയോഗിക്കാൻ അനുവദിക്കില്ല എന്ന് മാത്രമേ തീരുമാനം എടുത്തിരുന്നുള്ളൂ... അവിടെ ഉപദേശക സമിതിയുടെ തീരൂമാനത്തിനു വിരുദ്ധമായി ക്ഷേത്രവകകൾ ഉപയോഗിച്ച് സംഘർഷം സൃഷ്ട്ടിച്ചവരാണ് തീർച്ചയായും കുറ്റക്കാർ... അവിടെ ക്ഷേത്രത്തെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടത്തിന് ശ്രമിച്ചവരാണ് തെറ്റായി പ്രവർത്തിച്ചത്... മറിച്ച് അത് ചോദ്യം ചെയ്തവരല്ല... ഇതൊന്നും ചോദ്യം ചെയ്യാതിരിക്കാൻ ഇവിടുത്തെ ഹിന്ദു സംഘടനകളൊന്നും പാതാളത്തിലോട്ടു പോയിട്ടില്ലന്നും മറ്റുള്ളവർ മനസ്സിലാക്കണം...                

       ദേവസ്വം ബോർഡ് തലപ്പത്തും വീതം വെപ്പ് രാഷ്ട്രീയത്തിന്റെ ഒടുവിൽ അബ്ദുള്ളയേയോ, തോമസ്സിനെയോ നമുക്ക് പ്രതീക്ഷിക്കാം...!! പള്ളിയിലെ റാസ്സ കടന്നുപോയിക്കഴിഞ്ഞു മാത്രമേ ക്ഷേത്ര എഴുന്നള്ളത്ത്‌ പാടുള്ളൂ എന്ന ചട്ടവും വരാം..!! ബാങ്ക് വിളിക്കുമ്പോൾ ഭാഗവത പാരായണം പാടില്ല എന്ന സ്ഥിതിയും വരാം...!! ക്ഷേത്ര ഭാരവാഹി തെരഞ്ഞെടുപ്പുകൾ യുണിയൻ അടിസ്ഥാനത്തിൽ വരുമ്പോൾ ക്ഷേത്രമാകെ ചെങ്കൊടിയും, കൊണ്ഗ്രെസ്സ് പതാകകളും കൊണ്ട് നിറഞ്ഞു എന്നും വരാം...!! ശരണം വിളികൾക്ക് മുകളിൽ അമ്പലങ്ങളിൽ നിന്നും സിന്ദാബാദ് വിളികൾ ഉയർന്നു കേട്ടു എന്നും വരാം...!! ക്ഷേത്രത്തിലെ ആശയ- തൊഴിൽ- വിപ്ലവ- രാഷ്ട്രീയ തർക്കങ്ങളിൽ ഫാക്ട്ടറികൾ പോലെ ക്ഷേത്രവും നാളുകൾ അടച്ചിട്ടു എന്നും വരാം...!! പക്ഷെ ആത്മാഭിമാനത്തെ എത്രമാത്രം ചവിട്ടി മെതിച്ചാലും അതിനോട് സമരസ്സപ്പെട്ടു ജീവിക്കാനുള്ള ഒരു വിഭാഗം ഹിന്ദുമത വിശ്വാസ്സികളെ ഇതൊന്നും ബാധിക്കില്ല ..!!! ഹിന്ദുവിന്റെ നിലനില്പ്പിനും, അഭിമാനത്തിനും, അവകാശത്തിനും വേണ്ടി പോരാടാൻ; വിയർപ്പും, ജീവിതവും, ജയിൽവാസ്സവും, ബലിദാനികളെയും നൽകിയ രാഷ്ട്രീയ സ്വയം സേവക സംഘവും, പരിവാർ സംഘടനകളും ഉണ്ടാകും... കപട മതേതര വാദമുയർത്തി പ്രവർത്തിക്കുന്ന ഒരു വിഭാഗം മറുഭാഗത്തും... കപട മതേതര വാദികൾ രാജ്യത്തെ ആകമാനം കീഴ്പ്പെടുത്തുന്നതുവരെ ഹിന്ദുവിന്റെ ഉറക്കം നീണ്ടുപോകാതിരിക്കട്ടെ...

[Rajesh Puliyanethu 

 Advocate, Haripad]