പ്രണയതരളിതനായെന്‍ പ്രിയനെന്നെ പുണര്‍ന്നനേരം,
ആ നിര്‍വൃതിയിലീ ഭൂമിയും വാനവും,
ഒരു മാത്രയെങ്ങോ മറഞ്ഞു പോയി,
പുലരാത്ത രാവിനെയാശിച്ചു പോയിഞാന്‍,
എന്‍റെ കിനാക്കളെ ഓമനിക്കാന്‍,
പ്രിയന്റെ മാറിലമരുമീ ബന്ധനം
എത്രനാലോര്‍മ്മയില്‍ കാത്തുവെച്ചു,
ഈ രോമഹര്‍ഷമോടുങ്ങാതിരുന്നെങ്കില്‍,
ഈ മന്ദഹാസം നിലക്കാതിരുനെങ്കില്‍,
മധുരാലസ്യമടങ്ങാതിരുന്നെങ്കില്‍,
ഇനിയും തുഷാരം പെയ്ത്തിരങ്ങുവോളം.............................
[RajeshPuliyanethu,
Advocate, Haripad]