ഭക്ഷണത്തെ വളരെ താൽപ്പര്യത്തോടും, ഇഷ്ട്ടത്തോടും കാണുന്നത് കൊണ്ടാകാം, പലരുടെയും ഭക്ഷണ രീതികളെ ഞാൻ ശ്രദ്ധിക്കാൻ കാരണം.. ഭക്ഷണം ഇഷ്ട്ടത്തോടും, ആരാധനയോടും കാണുന്ന ഒന്നാണെന്ന് വിളിച്ചു പറയുന്നതിനെ ഒരു സന്തോഷമായി ഞാൻ കാണുന്നു... ഭക്ഷണത്തെക്കുറിച്ചു അറിയാവുന്ന ഭാഷയിൽ കുറേയേറെ നല്ലതു പറയാൻ കഴിയുന്നതിൽ ഞാൻ സന്തോഷിക്കുന്നു... അതിന്റെ മറുപുറമെന്ന പോലെ ഭക്ഷണത്തെ പാഴാക്കുന്നവരെയും,, ഭക്ഷണത്തെ ബഹുമാന പൂർവവ്വം കാണാൻ തയ്യാറാകാത്തവരെയും ഞാൻ ഇഷ്ട്ടപ്പെടുന്നതേയില്ല...
"ഭക്ഷണത്തെ താൽപ്പര്യത്തോടെയും,, ഇഷ്ട്ട്ത്തോടെയും കാണുകയും അതിനെ അങ്ങനെ തന്നെ അംഗീകരിക്കുകയും,, പ്രകടിപ്പിക്കുകയും ചെയ്യുന്നവരെ ""നമ്പാൻ കൊള്ളുന്നവർ"" [[ കൂട്ടുചേരാൻ കൊള്ളുന്നവർ]]] എന്ന രീതിയിൽ കാണുന്ന ഒരു സ്വകാര്യ തിയറി പോലും എനിക്കുണ്ട്....!! അതിലെ ശരി തെറ്റുകളുടെ ശാസ്ത്രീയ വശം എനിക്ക് അറിയില്ല,, പക്ഷെ കാലമിതുവരെ തെറ്റും സംഭവിച്ചിട്ടില്ല....
നമ്മളോട് ഇടപ്പെടുന്ന പല വിധരായ ആൾക്കാരെ
ശ്രദ്ധിച്ചു നോക്കൂ... പലരും ഭക്ഷണത്തെ ഇഷ്ട്ടപ്പെടുന്നവരാണ്.... താൽപ്പര്യവും, കൊതിയും ഉള്ളവരാണ്... പക്ഷെ നമ്മൾ തിരിച്ചറിഞ്ഞ; അവർക്ക് കൊതിയുണ്ടെന്ന് നമ്മളും അവരും മനസ്സിലാക്കിയ ഒരു ഭക്ഷണത്തിനും; 'തനിക്കൊരു താൽപ്പര്യവുമില്ല' എന്ന് സ്ഥാപിക്കാൻ ആ ചെറിയ കൂട്ടർ ശ്രമിക്കാറുണ്ട്...!? കാരണം എന്താണ്?? അതൊരു അഭിമാനവിഷയമാണ്...! തനിക്ക് ഒരു ഭക്ഷണത്തിലും "കൊതി" ഇല്ല എന്ന് സ്ഥാപിക്കുന്നതാണ് 'അഭിമാനം' എന്ന വെറും അധഃപതിച്ച ധാരണ...!
എന്താണ് 'കൊതി' ?? ഭക്ഷണസാധനങ്ങളോട് സ്വോഭാവികമായി തോന്നുന്ന താൽപ്പര്യം, ഇഷ്ട്ടം, ആഗ്രഹം.. അത്രതന്നെ... ആ വികാരം നിഷ്കളങ്കമാണ്... അതിനു ബാഹ്യ പ്രേരണകൾ ഒന്നും തന്നെയില്ല.. ഭക്ഷണത്തോടുള്ള താൽപ്പര്യമല്ലാതെ....! പക്ഷെ 'കൊതി' എന്ന വികാരവും മ്ലേശ്ചമാണെന്ന് വിവരിക്കുന്ന ഒരു നഗര സംസ്‌കാരമാണ് ഇവിടെ വളർന്നു വരുന്നത്... അവർക്കു മറ്റുള്ളവരുടെ മുൻപിൽ ഭക്ഷണം വിവിധ വിഭവങ്ങളായി വിളമ്പുന്നതാണ് അഭിമാനം..! മറിച്ചു ഭക്ഷണത്തെ ബഹുമാനപൂർവ്വം കണ്ടു ഭക്ഷിക്കുന്നതിലല്ല... അവിടെ 'ഭക്ഷണം' എന്ന അടിസ്ഥാന മൂല്യ വസ്തുവിന്റെ വിലയിടിയുന്നതായിക്കാണാം.. പകരം പൊങ്ങച്ചക്കാരുടെ വിതരണ വസ്തു മാത്രമായി 'ഭക്ഷണം' അധഃപതിക്കുന്നതും കാണാം... മുൻപ് പറഞ്ഞ നിഷ്കളങ്ക വികാരമായ 'കൊതി' പ്രകടിപ്പിക്കുന്നവനെ,, അവനു താൽപ്പര്യം തോന്നിയ ആ ഭക്ഷണം ലഭിക്കാതെ കിടന്ന ദാരിദ്ര്യ വാസ്സിയായി കാണുന്ന ലജ്‌ജാകരമായ സംസ്കാരം വിപുലപ്പെടുന്നു... രസകരമായി അതിനെയെല്ലാം നാഗരീകമായ സംസ്‌കാരമായി അവതരിപ്പിക്കുകയും ചെയ്യുന്നു... എന്താല്ലേ..!??
''"ഉഴുതുണ്ടു വാഴുവോറേ വാഴുവോർ,, മറ്റെല്ലാവരും തൊഴുതുണ്ടു പിൻപേ പോകുവോർ.."" എന്ന് ശ്രീ തിരുവള്ളുവാർ കുറളായി പറഞ്ഞു... എന്താണ് അതിന്റെ അർത്ഥം?? മനുഷ്യൻ തന്റെ അടിസ്‌ഥാന ആവശ്യങ്ങളിൽ നിന്നും ഉയർന്ന് ആഡംബര ആവശ്യങ്ങളിൽ ചെന്നെത്തി നിൽക്കുന്നു... ഇന്നവൻ അടിസ്ഥാന ആവശ്യങ്ങളായി ആഡംബര ആവശ്യങ്ങളെയാണ് കാണുന്നത്... പക്ഷെ മണ്ണിൽ പണിചെയ്തു വിളയിക്കുന്നവനാണ് ഏതൊരുവന്റെയും അടിസ്ഥാന ആവശ്യത്തെ നിറവേറ്റുന്നത്.. അവൻ മാറിനിന്നാൽ ഏതൊരു സമ്പന്നനും പഠിക്കും; തന്റെ അടിസ്ഥാന ആവശ്യം എന്തായിരുന്നു എന്ന്....!
ഭക്ഷണത്തെ പാഴാക്കുന്നതു പോലും എന്തോ ഒരുതരം പൊങ്ങച്ചത്തിന്റെ ഭാഗമായി കരുതുന്നവർ ഉണ്ടെന്നു തോന്നുന്നു... വളരെ അടുത്തു കഴിഞ്ഞ ഒരു ദിവസ്സം എറണാകുളത്ത് ഒരു ഹോട്ടലിൽ എന്റെ സമീപം ഇരുന്നു ഭക്ഷണം കഴിച്ച ഒരു വ്യക്തിയുടെ പ്രവർത്തി എന്നെ അത്ഭുതപ്പെടുത്തി... അയാൾ തനിക്കു വിളമ്പിയ ചോറ് ഏറെക്കുറേ കഴിച്ചു കഴിഞ്ഞിരുന്നു.. സപ്ലയറെ വിളിച്ചു..., അയാളുടെ ആവശ്യപ്രകാരം സപ്ലയർ വീണ്ടും ചോറ് നൽകി... പിന്നീട് അയാൾ ഒരുരുള ചോറിൽകൂടുതൽ കഴിച്ചു കണ്ടില്ല.. എഴുനേറ്റു പോയി... അയാൾ എന്തു മനോവിചാരത്തിന്റെ ഭാഗമായാകും 'കളയാൻവേണ്ടി മാത്രം' വീണ്ടും ഭക്ഷണം വാങ്ങിയത്?? ഭക്ഷണത്തെ അതി ലാഘവത്തോടെ നോക്കിക്കണ്ട് ഈ വിധം പാഴാക്കുന്ന എത്രയോ ആളുകൾ നമുക്കു ചുറ്റുമുണ്ടെന്ന് നാം മനസ്സിലാക്കണം.. കഴിയുമെങ്കിൽ അവരെ തിരുത്താൻ ശ്രമിക്കണം.. ഏറ്റവും കുറഞ്ഞത് നാം സ്വയം അപ്രകാരം ഭക്ഷണം പാഴാക്കുന്ന ഒരുവനാകില്ല എന്ന പ്രതിജ്ഞ എങ്കിലും എടുക്കണം...
ഭക്ഷണത്തോടുള്ള താല്പര്യത്തെചേർത്തു നിർത്തി പല സ്വഭാവ സവിശേഷതകളെയും കാണുവാൻ കഴിയും.. ഭക്ഷണത്തെ ബഹുമാനിക്കുന്നവൻ വിശപ്പിനെ അറിഞ്ഞവനോ, മനസ്സിലാക്കിയവനോ ആയിരിക്കും.. ഭക്ഷണത്തെ പാഴാക്കാത്തവൻ, താൻ പാഴാക്കുന്ന ഭക്ഷണം മറ്റൊരുവന്റെ വിശപ്പിനെ അകറ്റുവാൻ കഴിയുന്നത് എന്ന തിരിച്ചറിവുള്ളവനും അതുവഴി മറ്റുള്ളവനോട് കരുതലുള്ളവൻ ആയിരിക്കും... താൻ പാഴാക്കുന്ന ഭക്ഷണം എന്റെ പണം മുടക്കി നേടിയത് എന്ന് പൊങ്ങച്ചം പറയുന്നവൻ ഭക്ഷണത്തിന്റെ പോലും മഹത്വം തിരിച്ചറിയാത്ത 'അൽപ്പൻ' എന്ന് മനസ്സിലാക്കാം... ഭക്ഷണത്തോടുള്ള തന്റെ ഇഷ്ടവും, ബഹുമാനവും തുറന്നു സമ്മതിക്കുന്നവർ ഏറെക്കുറേ തുറന്ന മനസ്സുള്ളവരും, സഹൃദയരും ആയിരിക്കും.. എന്തായാലും ഒരുപാട് ആൾക്കാർ ഭക്ഷണത്തിനുവേണ്ടി വിലപിക്കുന്ന ഈ ലോകത്ത് തനിക്കു ലഭിച്ച ഭക്ഷണത്തെ പാഴാക്കുന്നവൻ ആ ഒറ്റ സ്വഭാവം കൊണ്ടുതന്നെ അനഭിമതനാവുകയാണെന്ന് നിസ്സംശയം പറയാം...!
വിശപ്പിന്റെയും, ഭക്ഷണത്തോടുള്ള താൽപ്പര്യങ്ങളുടെയും കാര്യത്തിൽ സമൂഹം രണ്ടായി തിരിഞ്ഞിരിക്കുന്നു എന്ന് തോന്നുന്നു... നമ്മൾ ഉൾപ്പെടുന്ന സമൂഹത്തിന്റെ ഒരുവശം പട്ടിണിയും ദാരിദ്ര്യവും കൊണ്ട് നട്ടം തിരിയുന്നു.. മറ്റൊരുവശം സമ്പന്നതയുടെ നിറവിൽ ഭക്ഷണത്തെ ആർഭാട പ്രദർശനത്തിന്റെ ഉപാധിയായി കാണുന്നു... ഇതിനിടയിലെ മദ്ധ്യവർഗ്ഗം സമ്പന്നതയെ അനുകരിച്ചു തങ്ങളുടെ ഭക്ഷണതാൽപ്പര്യങ്ങളെ രൂപപ്പെടുത്താൻ ശ്രമിക്കുന്നു... അവർ മനഃ പൂർവ്വം ഭക്ഷണത്തെ ബഹുമാനിക്കാതെ അഹങ്കാരത്തോടെ നോക്കിക്കാണുന്നു... ഭക്ഷണം താൻ ഉണ്ടാക്കിയ നേട്ടമാണെന്നും അതിനാൽ മറ്റേതൊരു ആർജ്ജിത വസ്തുവിനും അപ്പുറമുള്ള യാതൊരു ബഹുമാനവും, കരുതലും ഭക്ഷണവും അർഹിക്കുന്നില്ല എന്നമട്ടിൽ അവർ പെരുമാറുന്നു..
ഭക്ഷണത്തെ വണങ്ങിയതിന് ശേഷം മാത്രം ഭക്ഷിക്കുക എന്ന് ഉപദേശിച്ചുകെട്ട മുന്മുറക്കാരിൽ നിന്നും നമ്മൾ എങ്ങനെയാണ് ഇത്രയും മാറിയത്?? ശ്രീ ചട്ടമ്പി സ്വാമികളുടെ ഒരു സ്വഭാവ രീതി നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്... അദ്‌ദേഹം ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഒരൽപം വെള്ളവും ഒരു അഗ്രം മിനുക്കിയ ഈർക്കിലും കരുതുമായിരുന്നു.. തന്റെ പാത്രത്തിൽ നിന്നും അബദ്ധത്തിൽ താഴെ പോകുന്ന ഒരു വറ്റ് അദ്ദേഹം ഈർക്കിലിൽ കുത്തി വെള്ളത്തിൽ മുക്കിയ ശേഷം കഴിക്കുമായിരുന്നു..! അങ്ങനെ പോലും ഓരോ വറ്റിലും അദ്ദേഹം ശ്രദ്ധാലുവും അതുവഴി അന്നത്തെ ബഹുമാനിക്കുന്നവനും ആയിരുന്നു..
ചട്ടമ്പി സ്വാമികൾ നമുക്ക് നൽകിയ ഒരു സന്ദേശമായിരുന്നു അത്.. അന്നത്തിന്റെ മഹത്വം വെളിപ്പെടുത്തുന്ന സന്ദേശം.. അതുതന്നെയായിരുന്നു ഭാരത ദർശനവും.... ആ കാഴ്ചപ്പാടിനെ ലോകം അംഗീകരിച്ചിരുന്നു.. പക്ഷെ പാശ്ചാത്യതയുടെ അനുകരണമെന്ന പോലെയോ,, തെറ്റായ അന്തസ്സ്- അഭിമാന ചിന്തകളുടെ സാക്ഷാത്കാരമെന്ന പോലെയോ ഭക്ഷണത്തെ നിസ്സാരവൽക്കരിച്ചു കാട്ടുന്നതാണ് തന്റെ അന്തസ്സ് എന്ന് തെറ്റിദ്ധരിച്ചു പ്രവർത്തിക്കുന്ന ഒരു സമൂഹം ഇവിടെ നിലനിൽക്കുന്നു.. പാശ്ചാത്യ രാജ്യങ്ങളിൽ പലയിടത്തും 'ഭക്ഷണം പാഴാക്കുന്നവർ ശിക്ഷാർഹർ' എന്ന നിലയിലാണ് വികസിക്കുന്നത്.. പക്ഷെ നിർഭാഗ്യവശാൽ നമ്മുടെ ഇടയിലെ അഭിനവ പാശ്ചാത്യർ കാര്യങ്ങളെ തലതിരിച്ചാണ് മനസ്സിലാക്കുന്നത്..!!
'ഭക്ഷണത്തെ തന്റെ പണം കൊണ്ട് നേടുന്നത്, അതെന്തും ചെയ്യുന്നത് എന്റെ അവകാശം' എന്ന് പറയുന്നവർ ഒന്നു ചിന്തിക്കൂ... സസ്യാഹാരമായാലും മാംസാഹാരമായാലും അത് തന്റെ ഭക്ഷണ പാത്രത്തിലെത്തുന്നതിന് എന്തെല്ലാം കടമ്പകളുണ്ട്!? ഒരു വിത്ത് മുളപൊട്ടി ഒരു ചെടിയായി വളർന്നു പൂത്തു ഫലമായി മാറുന്നു... പ്രകൃതിയെന്നോ ഈശ്വരനെന്നോ വിളിക്കുന്ന പ്രതിഭാസങ്ങളുടെ അനുഗ്രഹമല്ലേ അത്?? അതുപോലെ തന്നെ ഒരു ജീവൻ ശരീരം കൊണ്ട് വളർന്ന് ആ ജീവനെ ഉപേക്ഷിച്ചാണ് നമ്മുടെ ഭക്ഷണ പാത്രത്തിൽ എത്തുന്നത്... ഈ പ്രതിഭാസങ്ങൾക്കും, ജീവനും യാതൊരു വിലയുമില്ലേ?? അതിനു പകരം വിലയായി വെയ്ക്കാൻ നമ്മുടെ വിശപ്പു മാത്രമേ ഉള്ളൂ... മറ്റൊന്നുമില്ല.. മറ്റൊന്നും പകരമായി യോജിക്കില്ല... അതെത്ര വലിയവന്റെ പത്രാസ്സായാലും ശരി....! വിശപ്പെന്ന പ്രകൃതി വികാരത്തെ ഇപ്പറഞ്ഞതിനൊക്കെവേണ്ടി വിനിയോഗിക്കുമ്പോൾ അതിൽ ചില ന്യായീകരണങ്ങൾ ഉണ്ട്.... ഏതൊക്കെ വിധത്തിൽ അതിനെയൊക്കെ വിമർശിച്ചാലും ഇവയെ പാഴാക്കുന്നതിനെ എങ്ങനെ ന്യായീകരിക്കും??
ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി എച്ചിൽ കൂനകൾ തിരയുന്നവരോട്,, തന്റെ കുഞ്ഞിന്റെ വിശപ്പ് ശമിപ്പിക്കാൻ ശരീരം വിൽക്കുന്ന അമ്മമാരോട്,, വിശപ്പ് സഹിക്കാൻ കഴിയാതെ റൊട്ടി മോഷ്ടിച്ചെടുത്ത കുട്ടിയോട് ഒക്കെ നമുക്ക് സഹതാപമാണ്... 'സമൂഹത്തിനു മുൻപിൽ യാതൊരു ഗുണവുമില്ലാതെ വിളമ്പാൻ കഴിയുന്ന സഹതാപം'.. പക്ഷെ താൻ അനാവശ്യമായി പാഴാക്കിയ ഒന്നിനു വേണ്ടിയാണ് മറ്റൊരു വിഭാഗം ഈ കടുംകൈകൾ ചെയ്തതെന്നുള്ള ചിന്ത പലരും ഉൾക്കൊള്ളുന്നില്ല... നാം നിസ്സാരമായി പാഴാക്കുന്ന ഒരു പിടി അന്നമാണ് മറ്റൊരു വിഭാഗത്തിനെ എന്തും, എന്തും ചെയ്യാൻ പ്രേരിപിപ്പിക്കുന്ന ഘടകം എന്ന് ഓർക്കുന്നത് മാനുഷികമായ ദയാ വായ്പ്പിനെക്കാൾ മനുഷ്യൻ തിരിച്ചറിയേണ്ട സത്യമാണ്....
ഞാൻ ഭക്ഷണത്തെ സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്നവനാണെന്ന് തുറന്നു പറയൂ... ഞാൻ ഭക്ഷണത്തെ പാഴാക്കാത്തവനാണെന്ന് അഭിമാനിക്കൂ... വിശപ്പ് എന്ന വികാരത്തെ ജീവജാലങ്ങളിൽ നിന്നും പ്രകൃതി പിൻവലിക്കുന്ന കാലത്തോളം ഭക്ഷണം ഏറ്റവും കരുതലോടെ മാത്രം കാണേണ്ട ഒന്നായിരിക്കും....
[Rajesh Puliyanethu
Advocate, Haripad]