ഒരു മരം നട്ടു ഞാൻ ഭൂമിക്കു കുടയായ്,,
ഒരു മരം നട്ടു ഞാൻ നാളേക്കു തണലായ്....
ഒരു മരം നട്ടു ഞാൻ കിളികൾക്കു പാർക്കാൻ,,
ഒരു മരം നട്ടു ഞാൻ പ്രണയത്തിന് നിഴലായ്....
ഒരു മരം നട്ടു ഞാൻ അമ്മതൻ സ്നേഹമായ്,,
ഒരു മരം നട്ടു ഞാൻ മകനുള്ള വഴിയായ്....
ഒരു മരം നട്ടു ഞാൻ ജീവന്റെ ജീവനായ്,,
ഒരു മരം നട്ടു ഞാൻ പ്രാണന്റെ നേരിനായ്...
ഒരു മരം നട്ടു ഞാൻ വിരഹത്തിനു കൂട്ടായ്,,
ഒരു മരം നട്ടു ഞാൻ ഏകാന്ത ബലിയായ്...
ഒരു മരം നട്ടു ഞാൻ എൻ നോവു കേൾക്കാൻ,,
ഒരു മരം നട്ടു ഞാൻ എൻ നോവു തീർക്കാൻ.....
പ്രകൃതി ഇല്ലെങ്കിൽ ജീവനും, ജീവിതങ്ങളും ഇല്ല.... മരങ്ങൾ ഇല്ലെങ്കിൽ പ്രകൃതിയുമില്ല.... നമ്മൾ നമുക്കൊരു ഭവനം നിർമ്മിക്കാൻ ഒരു മരം വെട്ടുമ്പോൾ ഇന്നേക്കും നാളേക്കും എത്തറെത്രയോ ജീവജാലങ്ങളുടെ ഭവനമാണ് ഇല്ലാതാക്കുന്നതെന്ന് ഓർക്കുന്നുണ്ടോ...!? ഓർത്താൽത്തന്നെ നമ്മൾ നമ്മുടെ സ്വാർത്ഥ താൽപര്യത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാറുണ്ടോ!?? ഈ പ്രകൃതി സംരക്ഷണ ദിനത്തിലെങ്കിലും നമ്മൾ ഒരു പ്രതിജ്ഞ എടുക്കണം...
"എന്റെ ഭവനം നിർമ്മിക്കാൻ വേണ്ടി ഒരു മരം നിലംപൊത്തില്ല" എന്ന്....
ആധുനിക സംവിധാനങ്ങൾ ഒരുപാട് വന്നിട്ടും നാമെന്തിന് മരത്തിൽ തീർത്ത ജനൽപ്പടികൾക്കും,, വാതിൽപ്പടികൾക്കും വേണ്ടി വാശി പിടിക്കുന്നു??
മരത്തെ മൃതമാക്കി മിനുക്കി വെയ്ക്കുന്നതിലും എത്രയോ ഭംഗിയാണ് മരം ഒരു തണലായ് വിളങ്ങി നിൽക്കുന്നത്??
ഓരോ ദിനങ്ങളും ഓരോ ഓർമ്മപ്പെടുത്തലുകളാണ്.... നമ്മൾ സ്വീകരിക്കേണ്ട തിരുത്തലുകളുടെ ഓർമ്മപ്പെടുത്തലുകൾ.....!
[Rajesh Puliyanethu
Advocate, Haripad]