Sunday, 29 May 2011

ലോകാവസാനം

ലോകാവസാനം എന്ന്?? ഈ ചോദ്യം ലോകത്തിന്റെ ആരംഭം മുതല്‍ത്തന്നെ ഉയര്‍ന്നു വന്ന ഒന്നാവാനാണ് സാധ്യത. കാരണം എതോന്നിന്റയും അന്ത്യം അറിയാന്‍ ഉള്ള മനുഷ്യന്റെ ത്വര അന്തര്‍ലീനമാണ്. ഒരു ഗള്‍ഫ്‌ കാരനെ കണ്ടാല്‍ ആദ്യം 'എന്നാ തിരിച്ചു പോകുന്നത്' എന്ന് ചോദിക്കുന്നത് പോലെ. ലോകത്തിന്റെ അവസാനമെന്നു? എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ ആദ്യം ലോകത്തിനു അവസാനമുണ്ടോ? അല്ലേങ്കില്‍ എന്താണ് ലോകത്തിന്റെ അവസാനം? എന്ന കാര്യത്തില്‍ തനിക്കു ബോധ്യമായ ഒരു ഉത്തരം കണ്ടെത്തി വെയ്ക്കുകയാണ്  വേണ്ടത്. ലോകാവസാനം ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന്റെ ഉത്തരം ലോകാവസാനത്തെക്കുറിച്ചുള്ള, ചോദ്യകര്‍ത്താവിന്റെ ധാരണക്ക് അനുസൃതമായിരിക്കും എന്നതാണ് രസകരമായ വസ്തുത. അതിലും വ്യക്തമാക്കിയാല്‍ ലോകം എന്താണ് എന്ന ധാരണക്ക് കൂടി അടിസ്ത്ഥാന   മായാണ് ആ ഉത്തരം നിലകൊള്ളുന്നത്‌ എന്ന്‌ പറയാം. ചിലരുടെ കാഴ്ചപ്പാടില്‍ ഭൂമിയില ജീവജാലങ്ങളും, ഇവിടെ മനുഷ്യന്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമാണ് ലോകം. ആ കാഴ്ചപ്പാടിലുള്ള ലോകത്തിനു തീര്‍ച്ചയായും അവസാനമുണ്ട് എന്ന് മനസ്സിലാക്കുന്നതിന്നു യുക്ത്തിയുടെ എതിര്‍പ്പുണ്ടാകില്ല. എന്നാല്‍ എല്ലാ ഭൌതീക വസ്ത്തുക്കളുടെയും  അഭാവത്തിലും അവശേഷിക്കുന്ന 'കാലം' എന്നതിനെയാണ് ലോകം എന്നുകാണുന്നതെങ്കില്‍ ആ ലോകത്തിന്റെ അവസാനം എന്നതിന്  യുക്തിയുടെ പരിപൂര്‍ണ്ണമായ അംഗീകാരം ലഭിച്ചു എന്നു വരില്ല. ലോകത്തിനു അവനവന്‍ തന്നെ അല്ലെങ്കില്‍ താന്‍ തന്നെ എന്ന്‌ അര്‍ത്ഥമാക്കുന്നവരുണ്ട്. താന്‍ നില്‍ക്കുന്ന ലോകത്തെ ലോകമെന്നു കാണുന്നതിനു പകരം ലോകത്തെ നോക്കിക്കാണുന്ന താന്‍ തന്നെയാണ് ലോകമെന്നു കരുതുന്നു. അത്തരം കാഴ്ച്ചപ്പാടുകളിലും ലോകത്തിന്റെ അവസാനം എന്നത് യുക്ത്തിഭദ്രമാണ്. എന്തെന്നാല്‍  അവിടെ സ്വന്തം അവസാനത്തോടെ ലോകവും അവസാനിക്കുന്നു. തന്റെ നേട്ടങ്ങളില്‍ നിന്നുള്ള പതനത്തില്‍, തന്റെ സ്വപ്നങ്ങളുടെ അവസാനത്തില്‍, തന്റെ സ്വപ്നങ്ങളുടെ തകര്‍ച്ചയില്‍, വേണ്ടപ്പെട്ടവരുടെ വേര്‍പാടില്‍, കുടുംബ പച്ച്ചാത്തലങ്ങളുടെയും ജീവിത സാഹചര്യങ്ങളുടെയും മാറ്റത്തില്‍, അങ്ങനെ പലതിലും നമ്മുടെ ലോകം അവസാനിച്ചും ആരംഭിച്ചും കൊണ്ടിരിക്കുന്നു. ഒരു വ്യക്ത്തിയുടെ  മരണത്തോടെ     
അയാളുടെ ലോകം അവസാനിച്ചു എന്ന്‌ നമുക്ക് നിസംശയം പറയാം.  


(Rajeshpuliyanethu,
 Advocate,Haripad)