കേരളത്തിലെ സമര്‍ഥരായ IAS ഓഫിസര്‍മാരില്‍ഒരാളായ ശ്രീ ബാബു പോള്‍ ഒരവസരത്തില്‍ പറഞ്ഞു കേട്ടു, 'വ്യഭിചാരിയായ ഒരു വ്യക്തിക്ക് മറ്റൊരു വ്യഭിചാരിയായ വ്യക്തിയോട് അത്ര മതിപ്പ് പോര' എന്ന്. എത്രയോ പരമാര്‍ഥമായ ഒന്നാണത്. സമസ്ത മേഘലകളിലും പ്രകടമാണിത്. കൈക്കൂലിക്കാരായ രണ്ടു ഉദ്യോഗസ്ഥരില്‍ ഒരാള്‍ കൈക്കൂലിക്ക് പിടിക്കപ്പെട്ടാല്‍ മറ്റേ വ്യക്തി, പിടിക്കപ്പെട്ടവനെ നികൃഷ്ട ജീവിയായെ കാണുകയുള്ളൂ. കേരളത്തിലെ സാമൂഹിക സ്ഥിതി അനുസരിച്ച് ചര്‍ച്ച ചെയ്താല്‍ ഈ സ്വഭാവ സവിശേഷത നിറഞ്ഞു കാണാന്‍ സാധിക്കുന്നത് 'മദ്യപര്‍' ക്കിടയിലാണെന്ന് തോന്നുന്നു. എല്ലാ ദിവസവും മൂന്നു നേരവും ഒന്നിച്ചിരുന്നു മദ്യപിച്ചു സാധ്യമായ 'പെറപ്പുകള്‍' എല്ലാം ചെയ്തു വരുന്ന രണ്ടു സുഹൃത്തുക്കളില്‍ ഒരാള്‍ ഒറ്റയ്ക്ക് ഒരു ദിവസം മദ്യപിച്ചു അടിതെറ്റി എന്തെങ്കിലും ചെയ്താല്‍ മറ്റെയാള്‍ നടത്തുന്ന വിമര്‍ശനങ്ങളും, കുറ്റപ്പെടുത്തലുകളും, ഇവരെ രണ്ടു പേരെയും അടുത്തറിയാവുന്ന മൂന്നമതോരാള്‍ക്ക് കേള്‍ക്കാന്‍ വളരെ നല്ല തമാശയായിരിക്കും.
(RajeshPuliyanethu,
Advocate, Haripad)