ഭാരതത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി ശ്രീ നരേന്ദ്രമോഡിയെ ഭാരതീയ ജനതാ പാർട്ടി ഉയർത്തിക്കാട്ടുന്നു... ഭാരത്തിന്റെ പ്രധാനമന്ത്രി കസ്സെരയിൽ ശ്രീ നരേന്ദ്രമോഡിയെ കാണാൻ ആഗ്രഹിക്കുന്ന BJP ഇതര വോട്ടർമാരും ഉണ്ടെന്നത് മറ്റു മുന്നണികൾ അന്ഗീകരിക്കാത്ത സത്യം.. എന്തുകൊണ്ട് BJP ശ്രീ നരേന്ദ്രമോഡിയെ ആ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ തയ്യാറാകുന്നു എന്നും, എന്തുകൊണ്ട് ഇവിടുത്തെ ജനത അതാഗ്രഹിക്കുന്നു എന്നും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.. ശ്രീ നരേന്ദ്രമോഡിയെ ഭാരതത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്ന പലകോടി വോട്ടർമാരിൽ ഒരുവന്മാത്രമാണ് ഞാനെങ്കിലും എന്തുകൊണ്ട് അപ്രകാരം ആഗ്രഹിക്കുന്നു എന്നത് വ്യക്തമായി നിരത്താൻ കഴിയും... പക്ഷെ ഒരു സാധാരണക്കാരന്റെ ചിന്താഗതിയിൽ മാത്രം!!
ഭാരതീയർ എന്നും കരുത്തുറ്റനേതൃത്വങ്ങളെ ആഗ്രഹിക്കുന്നു... സ്വാതന്ത്ര്യ സമരകാലത്തിന്റെയും അതിനു പിൻപോട്ടുള്ള ഭാരത ചരിത്രത്തിൽ നിന്നും ഉൾക്കൊണ്ട ആവേശം സിരകളിൽ നിലനിൽക്കുന്നവന്റെയും ആഗ്രഹമാണത്!! ഭാരതത്തിന്റെ ഇതിഹാസ്സങ്ങൾക്കും, പുരാണ ചരിത്രത്തിനും അങ്ങനെയൊരു ആഗ്രഹം ജനിപ്പിക്കാൻ കാരണമായിട്ടുണ്ട്... സ്വാതന്ത്ര്യാനന്തരഭാരതത്തിന് അത്തരം കരുത്തുറ്റ നേതൃത്വങ്ങളെ നിരന്തരമായി ലഭിച്ചിട്ടുണ്ടോ എന്നത് സംശയകരവുമാണ്!! കോണ്ഗ്രസ്സിന്റെ ഭരണത്തിൽ രാജ്യത്തിന് ഒരു വീര ഭാരത പുത്രൻ ആഗ്രഹിക്കുന്ന കരുത്തുറ്റ ഒരു നേതാവിനെയും ലഭിച്ചിട്ടില്ല എന്ന സത്യം ആർക്കും അങ്ങീകരിക്കാതെ തരമില്ല!! ഭാരതത്തിന്റെ വിഭജനത്തിനു മൂകസാക്ഷിയായി നിൽക്കാൻ മാത്രം കഴിഞ്ഞ, 1962 ൽ നടന്ന ചൈനാ യുദ്ധത്തിൽ വേണ്ടവിധമായ നേതൃപാടവം പുലർത്താൻ കഴിയാതെ ഭാരതത്തെ പരാജയത്തിലേക്ക് തള്ളിവിട്ട ഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായ ശ്രീ ജവർലാൽ നെഹ്രുവിന്റെ കാലം തോട്ടിങ്ങോട്ടു നോക്കിയാൽ കോണ്ഗ്രസ്സ് രാജ്യത്തിന് സംഭാവന ചെയ്തത് അഴകൊഴമ്പന്മാരായ നേതാക്കളെയാണ്... അതിന്റെ അവസ്സാന കണ്ണിയായി 'യുവാവേശം' എന്ന് കൊണ്ഗ്രെസ്സ്കാർ മാത്രം വാഴ്ത്തുന്ന ശ്രീ രാഹുൽ ഗാന്ധിയും... സ്വാതന്ത്ര്യാനന്തര കാലം മുതൽ എന്ന് പറഞ്ഞു തുടങ്ങിയെങ്കിലും വർത്തമാനകാലത്തിനാണ് ഒരു തെരഞ്ഞെടുപ്പു കാലത്ത് ഏറെ പ്രാധാന്യമുള്ളത്... അങ്ങനെ എങ്കിൽ വർത്തമാന കാലത്തിലെ ഭാരത പ്രധാനമന്ത്രിയെക്കുറിച്ച് എന്തെങ്കിലും പറയേണ്ടതാണല്ലോ?
ഭാരതത്തിലെ നിലവിലെ പ്രധാനമന്ത്രിയെക്കുറിച്ച് പറയുന്നതിലും നല്ലത് അദ്ദേഹത്തിനെക്കുറിച്ച് എന്ന ശീർഷകം നൽകി അൽപ്പനേരം മൌനമായി ഇരിക്കുന്നതാണ്...! കാരണം ശ്രീ മൻമോഹൻ സിംഗ് പ്രശസ്തനായിരിക്കുന്നത് ദീർഘനേരം മൗനം പാലിക്കാൻ കഴിയുന്നവൻ എന്ന പേരിലാണ്... കൊണ്ഗ്രസ്സിലെ നേതാക്കൾ തന്നെ തങ്ങളുടെ കഴിവുകെട്ട പ്രധാനമന്ത്രിയെക്കുറിച്ച് സഹികെട്ട് പ്രതികരിച്ചു തുടങ്ങി... പ്രധാനമന്ത്രി വായ തുറക്കുന്ന ദിവസ്സം ഭാരതമാകമാനം അവധി നൽകി ആഘോഷിക്കേണ്ട ഒന്നായിമാറി... പിന്നെ ഭാരതത്തിന്റെ ആത്മാവിൽ തൊട്ട കണ്ടുപിടുത്തങ്ങൾ നടത്തി പ്രഖ്യാപിക്കുന്നതിനായി അദ്ദേഹം വായ തുറക്കുന്നതാണ്... ' ഭാരതത്തിൽ പണം കായ്ക്കുന്ന മരങ്ങളില്ല' എന്ന കണ്ടുപിടുത്തം നടത്തി പ്രഖ്യാപനവുമുണ്ടായത് അടുത്തകാലത്താണ്... എന്തായാലും ഭാരത ജനത അദ്ദേഹത്തിൻറെ മറക്കാനാകാത്ത ശബ്ദം അതുവഴി കേട്ടു!!
കൊണ്ഗ്രസിന്റെ നേതൃ പക്ഷത്തെ ദുർബ്ബലരെക്കുറിച്ചു സംസ്സാരിക്കുമ്പൊൽ കോണ്ഗ്രസ്സ്കാരന് ഒരു കച്ചിത്തുരുമ്പുപോലെ പിടിച്ചു നിൽക്കാൻ കഴിയുന്ന വ്യക്ത്തിത്വമാണ് ശ്രീമതി ഇന്ദിരാ ഗാന്ധി... അവർ ധീരയായ വനിതയായിരുന്നു എന്ന് പല രാഷ്ട്രീയ നിരൂപകരും വാഴ്ത്തി ഞാൻ കേട്ടിട്ടുണ്ട്.. ഭാരതത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലും, സുവർണ്ണ ക്ഷേത്രത്തിലെ ബ്ലൂസ്റ്റാർ ഓപ്പറെഷനും അപ്പുറം അവർ കാട്ടിയ ശക്ത്തമായ നടപടി ചില സ്ഥാപനങ്ങളുടെ ദേശസാൽക്കരണമായിരുന്നു.. അതിൽ അടിയന്തരാവസ്ഥയുടെ പ്രഖ്യാപനം ഭാരതത്തിന്റെ ചരിത്രത്തിലെ എന്നത്തെയും കറുത്ത അദ്ധ്യായമായിരുന്നെങ്കിൽ സുവർണ്ണക്ഷേത്രത്തെ ആക്രമിച്ചത് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിലെ ഗതികേടായിരുന്നു... നവരത്ന സ്ഥാപനങ്ങളുടെയും, ബാങ്കുകളുടെയും ദേശസാൽക്കരണം ധീരമായ നടപടിയായിരുന്നെങ്കിൽ ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ പിന്മുറക്കാർ ഇവിടുത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുമുടിച്ചില്ല ?? ഭാരതത്തിൽ എന്നെന്നും നിലനിൽക്കുന്ന എന്തു നേട്ടമാണ് ശ്രീമതി ഇന്ദിരാ ഗാന്ധി നല്കിയത്? പിന്നീട് എടുത്തു പറയാൻ കഴിയുന്നത് അവർ നേതൃത്വം നല്കി നടത്തിയ അണു പരീക്ഷണമായിരുന്നു.. പക്ഷെ ആ പരീക്ഷണത്തിന് ഭാരതത്തെ ഒരു അണുശക്ത്തിയായി പ്രഖ്യാപിക്കാൻ തക്ക ശേഷിയുണ്ടായിരുന്നില്ല... ആ ശക്തി നാം നേടിയത് ശ്രീ അടൽ ബിഹാരി വാച് പെയ് യുടെ കാലത്തിലാണെന്നത് കാലത്തിന്റെ സാക്ഷ്യം...
കോണ്ഗ്രസ്സിന്റെ ശുഷ്ക്ക നേതൃത്വങ്ങളുടെ പഴംകഥ പോകട്ടെ, വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് അധികാരത്തിൽ വന്നാൽ പ്രധാനമന്ത്രി ആരായിരിക്കും?? രാഹുൽ ഗാന്ധി !! രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അപ്പുറം നിന്നുകൊണ്ട് പറയട്ടെ; എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്ത കാര്യമാണ് എന്ത് യോഗ്യത കണ്ടാണ് രാഹുൽ ഗാന്ധിയെ ഭാരതത്തിന്റെ പ്രധാനമന്ത്രി പദത്തിൽ അവരോധിക്കാൻ കൊണ്ഗ്രെസ്സ് തയ്യാറെടുക്കുന്നത് എന്ന്?? രാജീവ് ഗാന്ധിയുടെ പുത്രൻ അല്ലാതെ ഒരു സാധാരണ കൊണ്ഗ്രെസ്സ് പ്രവർത്തകൻ ആയിരുന്നെങ്കിൽ യൂത്ത് കൊണ്ഗ്രെസ്സിന്റെ മണ്ഡലം പ്രസിഡെന്റെങ്കില്ലും ആകത്തക്ക പൊട്ടൻഷ്യൽ അദ്ദേഹത്തിനുണ്ടോ?? മറ്റു രാഷ്ട്രീയ പാർട്ടികളെ വിക്രീയകളും കൊമാളിത്തരങ്ങളും കാട്ടി ചിരിപ്പിക്കാൻ ഒരു നേതാവ്.. [[രാഹുകാലം കഴിയുമ്പോൾ രാജ്യം ആർക്കൊപ്പം?? യുവരാജന്റെ നമ്പരുകൾ നാട്ടിൽ ചിരിക്കാലം!! ]] നൂറ്റി മുപ്പതുകൊടി ജനങ്ങളെയും, സാംസ്ക്കാരിക പൈതൃകങ്ങളെയും, വൈവിധ്യങ്ങളെയും, പൗരാണികതയെയും, വികസ്സനത്തെയും, ബാഹ്യ ഭീഷണികളെയും, നയ രൂപീകരണങ്ങളേയും അങ്ങനെ വലിയ ധിഷണാ പാടവങ്ങൾ പ്രദർഷിപ്പിക്കേണ്ട ഒരു പദവിയിൽ ഒരു ശുഷ്ക്കൻ!! സോഷ്യൽ മീഡിയയിലെ അദ്ദേഹത്തെക്കുറിച്ചുള്ള വിശേഷണം എടുത്തു പറഞ്ഞാൽ 'പപ്പു'!! വി സ്സ് അച്ചുതാനന്ദന്റെ ഭാഷയിൽ 'അമുൽ ബേബി'.. അദ്ദേഹത്തെ ഭാരതത്തിന്റെ പ്രധാനമന്ത്രി കസ്സേരയിൽ ഒരു ബാദ്ധ്യതയും, ഭാരതത്തിന് കൊണ്ഗ്രെസ്സ് സമ്മാനിക്കുന്ന ദയനീയമായ അവസ്ഥയുമായെ പൊതുജനത്തിന് കാണാൻ കഴിയൂ... ഭാരതത്തെ തിരിച്ചറിയുന്ന ഏതൊരു കൊണ്ഗ്രെസ്സ്കാരനും അത് സമ്മതിക്കും, പക്ഷെ രഹസ്യമായി ചോദിക്കണമെന്ന് മാത്രം !!
നേതൃത്വ രംഗത്തെ ശുഷ്ക്കതയുടെ മറ്റൊരു മുഖമാണ് കൊണ്ഗ്രസ്സിൽ കാണുന്ന കുടുംബ വാഴ്ച... ജവഹർലാൽ നെഹ്‌റു ഭാരതത്തിലെ ആദ്യത്തെ പ്രധാനമന്ത്രിയായി... അതിന്റെ പിന്തുടർച്ചാ ക്രമമെന്നപൊലെയല്ലേ കൊണ്ഗ്രസുകാർ ആ കുടുംബത്തിൽത്തന്നെയുള്ളവരെ നേതൃത്വം ഏൽപ്പിച്ച് മാറിനിൽക്കുന്നത്?? ഏറ്റവും ഒടുവിൽ ഒരു വിദേശവനിതയെപ്പോലും രാജ്യത്തിന്റെ സാരഥ്യം ഏൽപ്പിച്ചു മാറിനിൽക്കാൻ ഒരു കൊണ്ഗ്രസ്സു കാരന്റെയും 'നാണം' പോലും തടസ്സമായില്ല എന്നതാണ് അത്ഭുതം... നൂറു വർഷത്തിലേറെ വിദേശ അടിമത്വത്തിൻ കീഴിൽ ജീവിച്ച ഒരു ജനത ഇനിയോരുകാലം ഒരു വിദേശിക്കുനെരെ ഭാരത ഭരണം വെച്ചുനീട്ടുന്ന ഉളുപ്പില്ലാത്ത അവസ്ഥ ഉണ്ടാകുമെന്ന് ഭരണഘടനാ ശിൽപ്പികൾ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല.. അല്ലെങ്കിൽ നിയമം മൂലംതന്നെ ആ ദുരവസ്ഥ തടയപ്പെട്ടെനേം.. സോണിയാ ഗാന്ധിക്ക് ഇറ്റലിയെക്കാൾ പ്രിയം ഭാരതത്തോടാണെന്നാണ് കൊണ്ഗ്രെസ്സ് ഭാഷ്യം... ദേശസ്നേഹത്തിന്റെ പുതിയ കൊണ്ഗ്രെസ്സ് നിർവ്വചനങ്ങൾ കൊണ്ഗ്രെസ്സുകാരനല്ലാതെ ആർക്കും ദഹിക്കില്ല... സ്വന്തം നാടെന്ന വികാരം ജന്മനാടിനോടെ ആർക്കും ഉണ്ടാകൂ... അത് മാറ്റിവെച്ചു ഭാരതത്തെ പരിപോഷിപ്പിക്കാൻ ഇറ്റലിയിൽ നിന്നും ഒരുവളെകേട്ടിയിറക്കേണ്ട ഗതികേടിലാണ് കൊണ്ഗ്രെസ്സ്.. പിന്നെ നാണവും മാനവും കെട്ട് അവരെ പ്രകീർത്തിച്ചു പാദസേവ നടത്തുന്നു... ഒരു ദേശീയ പ്പാർട്ടിയുടെ ഉളുപ്പില്ലാത്ത അവസ്ഥ, അത്രമാത്രം..
ഇത്തരം ശുഷ്ക്ക നേതൃത്വങ്ങളിൽ നിന്നുള്ള ഭാരതത്തിന്റെ മോചനമാണ് ശ്രീ നരേന്ദ്ര മോഡിയിൽ നിന്നും ഏതൊരു ഭാരതീയനും പ്രതീക്ഷികുന്നത്.. രാജ്യത്തിനുവേണ്ടി ശക്തമായ നിലപാടുകൾ സ്വീകരിക്കാൻ കഴിയുന്ന കരുത്തനായ ഭരണാധികാരി.. ശത്രുക്കൾ പോലും 'പപ്പു' എന്ന് ശ്രീ നരേന്ദ്ര മോഡിയെ വിളിച്ചാക്ഷേപിക്കില്ല.. ഭാരതത്തിൽ ഇത്രയധികം വേട്ടയാടപ്പെടുകയും, അവയെയെലാം സുധീരം അതിജീവിക്കുകയും ചെയ്ത മറ്റൊരു നേതാവ് സമീപകാല ചരിത്രത്തിലില്ല... ഭരണ നൈപുണ്യം കൊണ്ടും രാഷ്ട്രീയ നേതൃപാടവം കൊണ്ടും പ്രതിപക്ഷം പോലും കരുത്തനായ ഭരണാധികാരി എന്ന് ശ്രീ നരേന്ദ്ര മോഡിയെ വിശേഷിപ്പിക്കുന്നു...
UPA ഭരണകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളാണ് അടുത്ത ഭരണം ശ്രീ നരേന്ദ്ര മോഡിയുടെതെന്നു ജനങ്ങളെക്കൊണ്ട് പറയിപ്പിച്ചത്.. അഴിമതി കഥകളിൽ രാജ്യത്തിന് പുതുമയില്ലാതായി ! "കൊണ്ഗ്രെസ്സ് കാരനെന്നാൽ അഴിമതിയൊക്കെ ഉണ്ടാകും" എന്നത് പൊതു ജനസംസ്സാരമാണ്.. കുറേയൊക്കെ അഴിമതി നടത്താനുള്ള സ്വാതന്ത്ര്യമൊക്കെ അവന് പൊതുജനം അനുവദിച്ചു കൊടുത്തിട്ടുണ്ട്... കാരണം അതില്ലാതെ കൊണ്ഗ്രെസ്സ് ഇല്ല എന്നതുകൊണ്ടുതന്നെ... പക്ഷെ കോമണ്‍വെൽത്ത് അഴിമതി, 2 G സ്പെക്ട്രം അഴിമതി, ആദർശ് ഫ്ലാറ്റ് അഴിമതി, ഹെലികൊപ്ട്ടർ അഴിമതി, കൽക്കരിപ്പാടം അഴിമതി, വിമാനത്താവളം അഴിമതി, കൊർപ്പറേറ്റുകൾക്ക് വഴിവിട്ടു നൽകിയ പൊതു ഖജനാവിലെ പണത്തിന്റെ കണക്കുകൾ അങ്ങനെ തുടരുന്ന അഞ്ചു ലക്ഷത്തിൽപ്പരം കോടി രൂപയുടെ വലിയ അഴിമതികൾ മാത്രം, അക്ഷരാർഥത്തിൽ ഭാരതീയന്റെ കണ്ണു തള്ളിച്ചു പോയി.. കോണ്ഗ്രസ്സിന്റെ സംസ്ഥാനതല- പ്രാദേശിക അഴിമതികൾ ആകെക്കൂട്ടിയാൽ അതും ഈ തുകയോളം വരും!! നൂറു കോടിയിൽ താഴെയുള്ള അഴിമതിയോട് കൊണ്ഗ്രെസ്സ് കാരന് തന്നെ പുശ്ചമായി... മുൻപ് രാജീവ് ഗാന്ധി നടത്തിയ നൂറു കോടിയുടെ ബൊഫോർസ് തോക്ക് കുംഭകോണം ഓർത്ത് കൊണ്ഗ്രസ്സു കാരനുതന്നെ ചിരിയാണ്..! വലിയ നേതാവാനത്രേ, ഒരായിരം കോടിയുടെ കച്ചവടം നടത്താത്ത നേതാവ്... ആ പഴി എന്തായാലും സോണിയാ ഗാന്ധി കേൾക്കില്ല... ലോകത്തെ ഏതൊരു പണക്കാരനോടും ഒരു 'കൈ' നോക്കാനുള്ള സാമ്പത്തിക ശേഷി അവരുണ്ടാക്കി... ഹൈക്കമാണ്ടിനെക്കാൾ ഒട്ടും പിന്നിലല്ല ലോക്കൽക്കമാണ്ട്എന്ന നിലയിലാണ് ഉമ്മൻ ചാണ്ടിയുടെ പോക്ക്... എണ്ണമറ്റ് പരന്നും, നെരന്നും അതങ്ങനെ കിടക്കുകയല്ലേ?? പഴയ ഒരു ചൊല്ലുണ്ട്, ' എല്ലാ റോഡുകളും റോമിലേക്ക് ചെന്നെത്തുന്നു എന്ന്', അതുപോലെയാണ്, കേരളത്തിൽ കൊള്ളാവുന്ന ഒരു കുറ്റകൃത്യം നടന്നാൽ അന്യേഷണ ഉദ്യോഗസ്ഥന് ഒരു വണ്ടി വിളിച്ച് നേരെ മുഖ്യ മന്ത്രിയുടെ ഓഫീസ്സിൽ ചെന്നാൽ മതി.. തെളിവുകൾ അവിടെനിന്നും കിട്ടും... .' കുറ്റകൃത്യത്തിന്റെ വഴികളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ്സിലേക്ക്'.. മലയാളം പത്രം വായിക്കുന്നവന് ഒറ്റ നോട്ടത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന രണ്ടു വാക്കുകൾ ഇന്നുണ്ട്... " മുഖ്യമന്ത്രി", "മുഖ്യപ്രതി" എന്നിവയാണവ..!!
അഴിമതിയിൽ മുങ്ങിക്കുളിച്ച്, രാജ്യത്തിന്റെ പൊതുഖജനാവ് കൊള്ളയടിച്ച് രാജ്യത്തിന്റെ പുരോഗതിയെ പിന്നോട്ട് നയിച്ച് സ്വന്തം പോക്കെറ്റ് വീർപ്പിക്കുന്ന കൊണ്ഗ്രെസ്സ് ഭരണത്തിൽ മടുപ്പും നിരാശയും പ്രകടിപ്പിക്കുന്ന ഒരു ജനതയാണ് ശ്രീ നരേന്ദ്ര മോഡി ഭാരത പ്രധാനമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്നത്... ശത്രുക്കൾ ഒന്നടങ്കം നിന്ന് ആക്രമിച്ചപ്പോലും, കൊണ്ഗ്രെസ്സ് CBI ഉൾപ്പടെയുള്ള മുഴുവൻ ഭരണസംവിധാനങ്ങളെയും ഉപയോഗിച്ച് കിണഞ്ഞു പരിശ്രമിച്ചിട്ടും അഴിമതിയുടെ ഒരു കണം പോലും ശ്രീ നരേന്ദ്ര മോഡിയുടെ കുപ്പായത്തിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞില്ല.. രാജ്യത്തിന്റെ വിഭവങ്ങൾ എങ്ങനെ സ്വന്തം രാജ്യത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കാം എന്ന് ചിന്തിച്ചു പ്രവർത്തിക്കുന്ന വികസ്സനനായകനെ പ്രകീർത്തിച്ചതിന്റെ പേരിൽ സ്വന്തം പ്രസ്ഥാനത്തിൽ നിന്നും നടപടി സ്വീകരിക്കേണ്ടിവന്നവരും വിരളമല്ല...
രാജ്യത്തിന്റെ അഭിമാനം അടിയറവുവെച്ച ഭരണകാലമായിരുന്നു UPA സർക്കാരിന്റെത്... ചൈന നടത്തിയ അധിനിവേശത്തിനോ, പാകിസ്ഥാൻ നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തിനോ എതിരെ നമ്മുടെ രാജ്യത്തിന് ക്രിയാത്മകമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.. അമേരിക്കയിൽ നയതന്ത്ര ഉദ്യോഗസ്ഥ അപമാനിക്കപ്പെട്ടപ്പോളും, ശ്രീ അബ്ദുൽ കലാം അപമാനിക്കപ്പെട്ടപ്പോഴും, ഭാരതത്തിന്റെ വീര സൈനീകരുടെ തല അറുത്തുകൊണ്ടുപോയി പാകിസ്ഥാൻ ജയ് വിളി നടത്തിയപ്പോഴും ഭാരതത്തിന്റെ തുപ്പൽ വിഴുങ്ങികളായ പ്രാധാനമന്ത്രിയും, പ്രതിരോധമന്ത്രിയും 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ' എന്നമട്ടിൽ ഇരുന്നു... കടൽക്കോലകേസ്സിൽ അന്യെഷണത്തോടു സഹകരിക്കില്ല എന്ന് പറഞ്ഞ ഇറ്റലിയോട് ' ഭാരതത്തിന്റെ മരുമകളുടെ മാതൃരാജ്യമല്ലേ' ?? എന്നുകരുതി കൊണ്ഗ്രസ്സുകാരന് പൊറുക്കാം... പക്ഷെ ഈ രാജ്യത്തു ജനിച്ചു വളർന്ന ഒരു യഥാർഥ ഭാരത പൗരൻ ഇതൊന്നും പൊറുക്കില്ല.. നിശ്ചയം..
പ്രതിരോധരംഗത്തെ കറുത്ത നാളുകളാണ് നാം UPA ഭരണകാലത്ത് കണ്ടത്... ഭാരതത്തിന്റെ അഭിമാനമായിരുന്ന, സുരക്ഷയുടെ കുന്തമുനയായിരുന്ന അന്തർ വാഹിനികളും, യുദ്ധ വിമാനങ്ങളും ദുരൂഹ സാഹചര്യങ്ങളിൽ തകർന്നു പോകുന്നത് നാം കണ്ടു... ഇതിനെല്ലാം ഒപ്പം വീര സൈനികർ മൃത്യു വരിക്കുന്നതും!! ഭാരതത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ തകർച്ചയിലാണെന്ന സേനാ തലവന്മാരുടെ മുന്നറിയിപ്പുപോലും അവഗണിക്കപ്പെടുന്നു... സൈനികരുടെ പക്കൽ വെടിയുണ്ടകൾ പോലുമില്ലെന്ന വിലാപം കേൾക്കാൻ ഭരണനേതൃത്വത്തിന് സമയമില്ല.. ഭാരതത്തെ മന:പൂർവ്വം ദുർബലപ്പെടുത്തുവാൻ ശ്രമിക്കുന്ന പ്രതീതി... ആദർശ വാദിക്കുള്ള നോബൽ സമ്മാനം വാങ്ങാൻ കൈ കഴുകിയിരിക്കുന്ന ശ്രീമാൻ എ. കെ. ആന്റണിക്ക് ഇതൊന്നും ഒരു വിഷയമല്ല... അഴിമതിയിൽ മൌനമായിരുന്നു അധികാരവും മറ്റു നേട്ടങ്ങളും ലക്ഷ്യമിട്ടിരിക്കുന്ന അദ്ദേഹത്തെപ്പോലെയുള്ള കള്ളക്കുറുക്കന്മ്മാരുടെ പോയ്മുഖവും കഴിവുകേടും ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു... അവർ തെരുവിൽ കല്ലെറിയലുകൾ ഏറ്റുവാങ്ങുന്ന നാളുകൾ വിദൂരതയിലല്ല!!
ഭാരതത്തിൽ ചൈന നടത്തിയ കടന്നു കയറ്റങ്ങളെ വിമർശിക്കാൻ ഇവിടെ ഒരു രാഷ്ട്രീയക്കാരനെ മുന്നിട്ടു വന്നോള്ളു.. പാകിസ്ഥാന്റെ അതിക്രമങ്ങളെ നേരിടണമെന്ന് പറയാൻ ഒരു ദേശസ്നേഹിയെ ഉണ്ടായിരുന്നുള്ളൂ.. അതാണ് ശ്രീ നരേന്ദ്ര മോഡി... 1992 ൽ ശ്രീനഗറിലെ ലാൽ ചൗക്കിൽ കാശ്മീർ തീവ്രവാദികളെ മുഴുവൻ വെല്ലുവിളിച്ച് ത്രിവർണ്ണ പതാക ഉയർത്തിയ ശ്രീ നരേന്ദ്ര മോഡിയെക്കുറിച്ച് ഈ രാജ്യത്തെ ജനതക്ക് പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല... ധീരതയും, വീര്യവും നിറഞ്ഞ ആ രാജ്യസ്നേഹത്തെക്കുറിച്ചും...
രാജ്യം ആവശ്യപ്പെടുന്ന വികസ്സനം കൊണ്ടുവരാൻ ശ്രീ നരേന്ദ്ര മോഡിക്ക് മാത്രമേ കഴിയൂ എന്ന് മത-കുല-സമുദായ-രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും വിശ്വസ്സിക്കുന്നു.. കൊർപ്പറേറ്റുകൾക്ക് തീറെഴുതുന്നതല്ല, മറിച്ചു രാജ്യത്തിന്റെ താൽപ്പര്യത്തിനനുസ്സരിച്ചു അവരെ പ്രയോജനപ്പെടുത്തി പ്രവർത്തിപ്പിക്കുന്നതിലാണ് കഴിവ് എന്ന് അദ്ദേഹം കാട്ടിത്തന്നു.. ഭാരതത്തിന്റെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി ഗുജറാത്ത് ഇന്നു ചർച്ചചെയ്യപ്പെടുന്നത് വികസ്സനത്തിന്റെ പേരിലാണ്.. കാർഷിക, വ്യാവസ്സായിക, തൊഴിൽ മേഘലയിലും അടിസ്ഥാന സൌകര്യങ്ങളിലും, വിദ്യാഭ്യാസ്സത്തിലും, ജനങ്ങളുടെ പ്രതിശീർഷ വരുമാനത്തിലും എല്ലാം ഗുജറാത്ത് നേടിയ മുന്നേറ്റം എല്ലാവരും അംഗീകരിച്ചു കഴിഞ്ഞൂ.. ഗുജറാത്തിലെ വികസ്സനത്തെ ഇകഴ്ത്തിക്കാട്ടാൻ ബോധപൂർവ്വം പലരും നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.. രാജ്യം ആകമാനം പ്രതിസന്ധിയിലേക്ക് പോകുമ്പോൾ ഗുജറാത്ത് ദീർഘ വീക്ഷണമാർന്ന പരിപാടികളോടെ മുന്നോട്ടു പോകുന്നതാണ് കാണുന്നത്... സാധാരണക്കാരുടെ ഇടയിൽ പ്രവർത്തിച്ചും, വളർന്നും വന്ന ശ്രീ നരേന്ദ്ര മോഡി ഭാരതത്തിന്റെ സ്പന്ദനം തിരിച്ചരിയുന്നവനാണെന്നത് നിശ്ചയം... ദന്ദ ഗോപുരങ്ങളിൽ ഇരുന്നു ഭാരതത്തിറെ ഭരണചക്രം കൈയ്യാളാൻ ശ്രമിക്കുന്ന നെഹ്‌റു പരമ്പരാ രാഷ്ട്രീയക്കാർക്ക് അപമാനമാണ് ശ്രീ നരേന്ദ്ര മോഡി...
ശ്രീ നരേന്ദ്ര മോഡി നേരിടേണ്ടിവന്ന ഏറ്റവും വലിയ വെല്ലുവിളി ഗുജറാത്ത് കലാപത്തോട് ചേർത്തായിരുന്നു.. നരേന്ദ്രമോഡി മുസ്ലീം അന്ധകനാണെന്നുള്ള ഗൂഡ പ്രചാര വേലകൾ പ്രതിപക്ഷ പാർട്ടികൾ സമൃദ്ധമായിത്തന്നെ ചെയ്തു... പക്ഷെ ആ അഗ്നി പരീക്ഷകളെയെല്ലാം അതിജീവിച്ച് രാജ്യത്തിന്റെ മുന്നിലും, നിയമത്തിന്റെ മുന്നിലും കളങ്ക രഹിതനായി നിന്നാണ് അദ്ദേഹം ഭാരതത്തിലെ ജനതയോട് വോട്ടു ചോദിക്കുന്നത്... മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ BJP തിളക്കമാർന്ന വിജയം സ്വന്തമാക്കുന്ന കാഴ്ച നമ്മൾ കണ്ടു.. 'വർഗീയവാദി' എന്ന പേര് അദ്ദേഹത്തിനു ചാർത്തി നൽകാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു എന്നതിന്റെ തെളിവാണത്... ഭാരതമൊട്ടാകെയുള്ള രാജ്യസ്നേഹികളായ മുസ്ലീം സമൂഹം രാജ്യത്തിന്റെ നന്മക്കായി ശ്രീ നരേന്ദ്ര മോഡിയെ പിന്തുണക്കുന്ന സുന്ദരമായ കാഴ്ചയാണ് ഇന്നു കാണാൻ കഴിയുന്നത്...
രാജ്യത്ത് സ്ത്രീ സുരക്ഷ ഇല്ലാതായ ഭരണമാണ് UPA ഭരണ കാലത്ത് നാം കണ്ടത്.. ഡൽഹിയിൽ ഒരു പെണ്‍കുട്ടി അപമാനിതയായി മരിച്ചത് രാജ്യത്തെ അറിയപ്പെടാതെ പോകുന്ന പലതിലെ ഒന്ന് മാത്രം... രാജ്യത്തിന്റെ സുരക്ഷക്ക് യാതൊരു വിലയും കൽപ്പിക്കാത്ത ഭരണമാണ് കഴിഞ്ഞു പോയത്... ബോംബെ ആക്രമണം സർക്കാരിന്റെ അലംഭാവത്തിന്റെ ഒരു ഉദാഹരണമായി ... നമ്മുടെ കേരളം പോലും തീവ്രവാദികളുടെ സുരക്ഷിത കേന്ദ്രങ്ങളായി... രാജ്യത്തിന്റെ ഭാവിയിൽ ആശങ്കാകുലരായ ഏതൊരു വ്യക്ത്തിയും ശ്രീ നരേന്ദ്ര മോഡി അധികാരത്തിലെത്തി ഈ അരാചകത്വത്തിനു അറുതി വരുത്തുമെന്ന് ആശിക്കും..
രാജ്യത്തെ വോട്ടുബാങ്കു ലക്ഷ്യമാക്കി അന്യായമായ ന്യൂനപക്ഷ പ്രീണനം നടത്തുക എന്നതാണ് കൊണ്ഗ്രെസ്സിന്റെയും, ഇടതു പക്ഷത്തിന്റെയും രാഷ്ട്രീയം... ഈ പ്രീണന നയം മുതലെടുക്കുന്നത് രാജ്യത്തെ വർഗ്ഗീയ വാദികളും!! പാർലമെന്റ് ആക്രമണക്കേസ്സിലെ മുഖ്യപ്രതി അഫ്സ്സൽ ഗുരുവിനെ തൂക്കിലേറ്റാതെ വർഷങ്ങൾ രാജ്യത്തിന്റെ ചെലവിൽ ജീവിക്കാൻ അനുവദിച്ചത് പ്രീണനരാഷ്ട്രീയത്തിന്റെ വികൃത മുഖം.. യഥാർഥത്തിൽ ഈ പ്രീണന രാഷ്ട്രീയമാണ് ഇവിടെ മത സ്പർധ വളർത്തുന്നത്... അന്യായമായ ആനുകൂല്യങ്ങളും പരിഗണനയും ഒരു വിഭാഗം മാത്രം ആസ്വദിക്കുമ്പൊൽ സ്വോഭാവികമായും അത് നിഷേധിക്കപ്പെടുന്നവനിൽ ആലോസ്സരതകൾ ജനിക്കും.. സമൂഹത്തിൽ തുല്യ നീതി ഉറപ്പുവരുത്തുന്ന ഭരണം മോഡി സർക്കാരിൽ നിന്നും ഉണ്ടാകുമെന്ന് ഏതൊരുവനും പ്രതീക്ഷിക്കുന്നു...
വരുന്ന പാർളമെന്റ് തെരഞ്ഞെടുപ്പിൽ കൊണ്ഗ്രെസ്സും BJP യും തമ്മിലാണ് മൽസ്സരം... 'മൂന്നാം മുന്നണി' ഇടതുപക്ഷം ഉൾപ്പെടുന്ന ദുർബല സഖ്യത്തിന് തെരഞ്ഞെടുപ്പിൽ മാധ്യമങ്ങൾക്ക് മുൻപിൽ പറയാനുള്ള ഒരു സങ്കൽപ്പ സിദ്ധാന്തം മാത്രം... ഒടുവിൽ കൊണ്ഗ്രെസ്സിന് അനുകൂലമായി ഉയരാനുള്ള കൈകൾ; അത്ര മാത്രം...! സിപിഎം ന് കേരളത്തിൽ കൊണ്ഗ്രസ്സിന് അനുകൂലമായി കുറെ MP മാരെ സൃഷ്ട്ടിക്കാൻ കഴിയും സത്യം തന്നെ..!! മറിച്ച് ദേശീയ രാഷ്ട്രീയത്തിൽ യാതൊരു പ്രാധാന്യവും അവർക്കില്ല... സിപിഎം പറയുന്നതോന്നും നടപ്പ് മാർഗ്ഗങ്ങൾ അല്ലായെന്ന് എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞു... സിപിഎം ആരെയെങ്കിലും തല്ലുമെന്നൊ കൊല്ലുമെന്നൊ പറഞ്ഞാൽ; സംശയിക്കേണ്ടാ, നടന്നിരിക്കും!! മറ്റു വയ്പ്പാട്ടുകളെല്ലാം ശൂന്യം..
കോണ്ഗ്രസ്സിന്റെ നയ- ഭരണ-രാഷ്ട്രീയ മെല്ലാം ഇപ്രകാരമൊക്കെയാണെങ്കിലും കൊണ്ഗ്രസ്സിനു തന്നെ വോട്ടു ചെയ്യണമെന്നും എന്നാലെ നാട് നന്നാവൂ എന്നുമാണ് അവർ പറയുന്നത്.. അത് കേൾക്കുമ്പോൾ ഒരു പഴയ കഥയാണ് ഓർമ്മ വരുന്നത്... ഒരു ദേവദാസ്സി കുടുംബം.. അവിടെ പ്രായപൂർത്തിയായ ഒരു പെണ്‍കുട്ടിയോട് ദേവദാസ്സി ആകുന്നതിനായി അവളുടെ കുടുംബം പ്രേരിപ്പിക്കുകയാണ്.. അവൾ അതിന് തയ്യാറല്ല.. അവളുടെ ചോദ്യങ്ങൾക്ക് ആർക്കും വ്യക്തമായ മറുപടിയുമില്ല.. ഈ തൊഴിലിനെന്താണ് മേന്മ?? യാതൊന്നുമില്ല!! എന്താണ് ജീവിതത്തിൽ ഞാൻ ഈ തൊഴിൽ കൊണ്ട് നേടുന്നത്?? യാതൊന്നുമില്ല!! എന്താണ് ഈ തൊഴിൽ എനിക്കു നൽകുന്ന സാമൂഹികമായ സ്ഥാനം?? നിന്ദയും പരിഹാസ്സവും!! എന്താണ് ഈ തൊഴിൽ എന്റെ വരും തലമുറക്ക് നൽകുന്നത്?? പരിഹാസ്സം!! എന്താണ് ഈ തൊഴിൽ എനിക്ക് നൽകുന്ന കുടുംബ സുരക്ഷിതത്വം?? യാതൊന്നുമില്ല!! അങ്ങനെ അവളുടെ ചോദ്യത്തിന് നേട്ടങ്ങളുടെ ഗണത്തിൽപ്പെടുത്താവുന്ന ഒരു കാര്യവും അവളുടെ കുടുംബത്തിനു നൽകാനില്ല... പക്ഷെ അവർ അപ്പോഴും പറഞ്ഞു കൊണ്ടിരുന്നു... ഈ തൊഴിലാണ് നിനക്ക് വിധിക്കപ്പെട്ടത്... ഇതാണ് നമ്മുടെ കുലത്തൊഴിൽ... നീയും ആവഴിയെതന്നെ പോകണം!! വേറിട്ട് ചിന്തിക്കാൻ പാടില്ല, അത് നിനക്ക് നല്ലത് കൊണ്ട് വരില്ല!! ആ കുടുംബം അവളെ ദേവദാസ്സി എന്ന തൊഴിലിലേക്ക് തള്ളിയിടാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു... കൊണ്ഗ്രെസ്സുകാരൻ വോട്ട് ചോദിക്കുന്നത് പോലെ!! പക്ഷെ നമ്മൾ വോട്ടർമാർക്ക് മാറ്റത്തെക്കുറിച്ച് ചിന്തിക്കാൻ സ്വാതന്ത്ര്യമുണ്ട്.. നാം അത് നിറവേറ്റുക തന്നെ വേണം..
വോട്ട് പ്രഹരശേഷിയുള്ള ആയുധമാണ്... അത് പാഴാക്കാതെ വിനിയോഗിക്കണം.. സ്വന്തം ചിന്തകൾക്ക് വിരുദ്ധമായി വിജയിക്കാൻ സാദ്ധ്യത ഉള്ളവന്റെതെന്ന് ആദ്യമേ ധരിക്കുന്നവന്റെ പേരിൽക്കുത്തി പേട്ടിയിലിട്ടാൽ അത് വെറും പാഴ് വസ്തു... ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് വരുന്നത്... ഭാരതമാകമാനം അങ്ങീകരിക്കുന്ന കരുത്തുറ്റ കരങ്ങളിൽ ഭരണം ഏൽപ്പിക്കുന്നതിനുവേണ്ടിയാകട്ടെ നമ്മുടെ വോട്ട്....
രാജ്യത്തെ രക്ഷിക്കാൻ ശ്രീ നരേന്ദ്ര മോഡിക്ക് ഒരു വോട്ട്....
താമര വിരിയുകതന്നെ ചെയ്യും, അന്ധകാരം അകലും...
ജയ് ഭാരത് മാതാ ............
[പരമാവധി 'ഷെയർ' ചെയ്യുക]
[Rajesh Puliyanethu
Advocate, Haripad]