ഒരു ക്ലാസ്സിൽ സമർഥനായ ഒരു കുട്ടിയുണ്ടായിരുന്നു... ഒരുപാട് ആശയങ്ങളും,, സൌഹ്രുദങ്ങളും, നന്മയും, ഭക്തിയും, ഭയവും, ആരോഗ്യവും, ഊർജ്ജവും ഒക്കെയുള്ള സുന്ദരനായ ഒരു കുട്ടി... ആ കുട്ടിയെ എല്ലാവർക്കും വേണമായിരുന്നു... അവനിൽ അവകാശങ്ങൾ എല്ലാവർക്കും ഉന്നയിക്കണമായിരുന്നു!! അവനിലെ നന്മയും ഊർജ്ജവും ഞങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ഓരോരുത്തരും വാദിച്ചു... അവനെ സ്വന്തമാക്കി എന്റേതെന്നു മാത്രം പറയാനും,, തനിക്കുമാത്രം അവനോടുള്ള സമീപനമാണ് ശരി എന്ന് സ്ഥാപിക്കാനും എല്ലാവരും മത്സ്സരിച്ചു.... മൽസ്സരം കടുത്ത് യുദ്ധത്തോളമെത്തി........!!
ക്ലാസ്സ്മുറിക്കുള്ളിലെ സംഘർഷം വളരുമെന്നും, അത് വിദ്യാലയത്തെത്തന്നെ നശിപ്പിക്കുമോ എന്നും ധിഷണാശാലികളായ അദ്ധ്യാപകർ ഭയപ്പെട്ടു... അവർ സമരസ്സപ്പെട്ടു മുൻപോട്ടു പോകാൻ കുട്ടികളെ ഉപദേശിച്ചു... ചിലർ അതുൾക്കൊണ്ടു.... എന്നാൽ ഭൂരിഭാഗവും ആ ഉപദേശങ്ങളെ ചെവിക്കൊണ്ടില്ല... സമർഥനായ ആ കുട്ടിയോടുള്ള അഭിനിവേശം ചിലരിൽ ഭ്രാന്തുതന്നെ സ്രിഷ്ട്ടിക്കുമെന്ന അവസ്ഥ വന്നു... അദ്ധ്യാപകർ തങ്ങളുടെ സമീപനങ്ങളിൽത്തന്നെ മാറ്റങ്ങൾ വരുത്തുവാൻ തീരുമാനിച്ചു... അവർ ചിന്തിച്ചു; ഈ കുട്ടിക്ക് മറ്റുള്ളവർക്കിടയിൽ ഉള്ള സ്വാധീനമാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം... അവർ ആ കുട്ടിയെ തള്ളിപ്പറയാൻ തുടങ്ങി... അവനുമായുള്ള അമിതചങ്ങാത്തം ദോഷമേ ചെയ്യൂ എന്നവർ മറ്റു കുട്ടികളെ ഉപദേശിച്ചു... അവനെ പരമാവധി ഒറ്റപ്പെടുത്താൻ ശ്രമിച്ചു... അപ്പോഴും അവർക്കറിയാമായിരുന്നു അവനെ മറ്റു കുട്ടികളിൽ നിന്നും അകറ്റുക സാദ്ധ്യമല്ല എന്ന്.. മാത്രമല്ല ഈ അധ്യാപകരിൽ പലരും തന്നെ അവനെ ആരാധിക്കുകയും, സ്നേഹിക്കുകയും, പ്രണയിക്കുന്നു പോലുമോ ഉണ്ടായിരുന്നു....
അധ്യാപകരുടെ ഈ സമീപനങ്ങളിൽ ചില സ്വീകാര്യതകൾ ലഭിച്ചു തുടങ്ങി... മറ്റ് അദ്ധ്യാപകർ അതിനെ അനുകരിച്ചു... ചിലർ തങ്ങളുടെ വിദ്യാര്ധികൾക്ക് ആ കുട്ടിയോട് യാതൊരു അടുപ്പവും പാടില്ല എന്ന് നിഷ്ക്കര്ഷിച്ചു..... അവർ അവനെ ക്ലാസ്സിൽ നിന്നുതന്നെ പുറത്താക്കി... പ്രഗൽഭരായ അദ്ധ്യാപകരല്ലേ,, അവർ പറയുന്നതാണ് ശരി എന്ന് പലകുട്ടികളും കരുതി.... തങ്ങളെ നല്ലവരെന്നു പറയിപ്പിക്കണമെങ്കിൽ അദ്ധ്യാപകരോടൊപ്പം നിൽക്കണമെന്ന് അവർ കരുതി,, അപ്പോഴും അവരിൽ പലരും അവനെ സ്നേഹിക്കുകയായിരുന്നു...!
മറ്റു കുട്ടികൾക്കിടയിൽ ഇത്രയധികം സ്വാധീനമുള്ള, നന്മയുള്ള ഈ കുട്ടിയെ പുറത്തുനിർത്തുന്നത് തെറ്റാണ് എന്ന് പല അദ്ധ്യാപകർക്കും തിരിച്ചറിവ് ഉണ്ടായിരുന്നെങ്കിലും പലരും അത് പ്രകടിപ്പിച്ചില്ല... പ്രകടിപ്പിച്ച ചിലർ ഒറ്റപ്പെടുകയും ചെയ്തു.... ദയനീയമെന്നു പറയട്ടെ ആ കുട്ടിയുടെ സ്ഥാനം സ്ഥിരമായി ക്ലാസ്സിനു പുറത്തായി...
പുറത്ത് അനാഥമായി അലഞ്ഞുതിരിഞ്ഞ അവനെ സ്വീകരിക്കാനും പലരും ഉണ്ടായിരുന്നു... അവരിൽ പലരും അവനെ ഭ്രാന്തമായി സ്നേഹിച്ചു... ക്ലാസ് മുറികൾക്കുള്ളിൽ ഇത്രയധികം സ്വാധീനം ചെലുത്താൻ കഴിഞ്ഞവനെ തങ്ങളുടെ കൂടെ നിർത്തണമെന്ന് ചില കുശാഗ്ര ബുദ്ധികൾ ചിന്തിച്ചു... അവനോട് മറ്റു കുട്ടികൾക്കുള്ള സ്നേഹത്തെ ചൂഷണം ചെയ്യണമെന്ന് ചിലർ കരുതി... ചിലർ തോളിൽ കൈയ്യിട്ട് അവനെ കൂട്ടിക്കൊണ്ടുപോയി... ചിലർ പിടിച്ചു വലിച്ചു കൊണ്ടുപോയി.... 'ധിഷണാശാലികൾ' എന്ന് സ്വയം അഹങ്കരിച്ച അദ്ധ്യാപകർ കൽപ്പിച്ചു നല്കിയ അനാഥത്വം അവനെ ഇരുട്ടിന്റെ ശക്ത്തികളുടെ കൂട്ടുകാരനാക്കി... അവനിലെ നന്മ നശിച്ചില്ലെങ്കിലും നന്മ നശിച്ചവരുടെ നാടകങ്ങളിൽ അവൻ കഥാപാത്രമായി വേഷമിട്ടു.... പ്രവർത്തികളിൽ മൂകസാക്ഷിയായി....
അവന്റെ പേരുപോലും ചോദിക്കരുത്,, അവനുമായുള്ള ചങ്ങാത്തം ഗുണം ചെയ്യില്ല,, അവന് ഈ ക്ലാസ് മുറിയിൽ ഇടം നൽകരുത്,, എന്നൊക്കെ വിളിച്ചു പറഞ്ഞുകൊണ്ട് അവന് അനാഥത്വവും,, ഇരുട്ടിലെ കൂട്ടുകാരെയും സമ്മാനിച്ചത് ഒരു കൂട്ടം അദ്ധ്യാപകരാണ്...അതുവഴി അവൻ ആരുടെയൊക്കെയോ ആയുധമായി,, ചിലരുടെ വേഷമായി,, പലരുടെയും വരുതിയിലുള്ള ദുഷ്ട്ട ഭൂതമായി... പകരം അവനിലെ നന്മയെ പുറത്തെടുത്ത് അവന്റെ കൂട്ടുകാർക്കു മുൻപിൽ വിതറി അവനോടുള്ള അഭിനിവേശം ആകാം പക്ഷെ അതിനു വേണ്ടി ഒരു തിന്മയും ചെയ്യരുത്;; എന്ന് ഉപദേശിച്ച് ആ ക്ലാസ്സ് മുറിയിൽ ഒരിടം അവനും നൽകിയിരുന്നെങ്കിൽ; തീർച്ചയായും, മിടുക്കനായി,, പുഞ്ചിരി പോഴിക്കുന്നവനായി,, മറ്റുള്ളവർക്ക് പുഞ്ചിരിക്ക് കാരണമായി അവൻ ഈ ലോകം മുഴുവൻ നിറഞ്ഞു നിന്നെനേം.... ഇത് ഒരു പരിപൂർണ്ണ പരാജയത്തിന്റെ കഥയാണ്... അദ്ധ്യാപകരുടെ പരാജയത്തിന്റെ കഥ.. ഈ പരാജയത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒരദ്ധ്യാപനും ഒഴിഞ്ഞുമാറാൻ കഴിയില്ല...
ഈ കുട്ടിയെ എല്ലാവരും അറിയും.... അവന്റെ പേരാണ് ""മതം"" !!!!!!
[Rajesh Puliyanethu
Advocate, Haripad]