നമുക്ക് വികാരപരമായ ഒരു സമീപനം ഉള്ള വാഹനമാണ് ആംബുലന്‍സ്. ഒരു അത്യാഹിതത്തില്‍ രക്ഷക്ക് എത്തുന്നത്, അല്ലെങ്കില്‍ ഒരു മൃതശരീരത്തെയും വഹിച്ചുകൊണ്ട്, ഏതു രീതിയിലാണെങ്കിലും ദുഖത്തിന്റെയും, ഭീതിയുടെയും വര്‍ണ്ണങ്ങള്‍ ആംബുലന്‍സ്സുമായി ചേര്‍ന്ന് നില്‍ക്കുന്നു. ഒരു മൃതശരീരത്തെയും വഹിച്ചുകൊണ്ട് പോകുക എന്നതിനേക്കാള്‍ വലിയ ഉത്തരവാദിത്വം ആംബുലന്‍സ്സുകള്‍ നിറവേറ്റുന്നത് അപായ അവസ്ഥയില്‍പ്പെട്ട ഒരാള്‍ക്ക് ജീവന്‍ രക്ഷക്ക് ഉതകുന്ന തരത്തില്‍ പ്രവര്‍ത്തിക്കുമ്പോളാണ്. ആംബുലന്‍സ്സുകള്‍ക്ക് കാര്യക്ഷമമായ പ്രവര്‍ത്തനത്തിനുള്ള അവസ്സരം ഉണ്ടാക്കി കൊടുക്കുക എന്നാബാധ്യത അധികാരികള്‍ക്കാണ്. ആംബുലന്‍സ്സുകള്‍ക്ക് പ്രത്യകപാത ഒരുക്കുക, റോഡുകള്‍ നവീകരിക്കുക എന്നീ കേരളജനതയുടെ നടക്കാത്ത സ്വപ്നങ്ങള്‍ക്ക് വേണ്ടി വാശി പിടിക്കാതെ, ആംബുലന്‍സായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ നിലവാരങ്ങളില്‍ കര്‍ശന മാനദാന്ടങ്ങള്‍ പരിപാലിക്കപ്പെടുകയും അതുവഴി ആംബുലന്‍സ് സേവനം കാര്യക്ഷമമാക്കെണ്ടാതുമുണ്ട്. ഒരു സാധാരണ ക്കാരന്റെ യുക്ത്തിയെ ആശ്രയിച്ചു നോക്കിയാലും വ്യക്ത്തമാകുന്ന ഒരു വീഴ്ചയാണ് Omni വാനുകള്‍ ആംബുലന്‍സ് ആയി ഉപയോഗിക്കാന്‍ അനുവദിക്കുന്നത്. ഏതൊരു പൊതുജനസേവന സംവിധാനത്തെയും സൂഷ്മമായി പരിശോധിച്ച് പൊതുജന സുരക്ഷയെ മുന്‍നിര്‍ത്തി പോരായ്മയുള്ളതിനെ മാറ്റിനിര്‍ത്തുന്നതിനുള്ള അധികാരം സര്‍ക്കാരിനുണ്ട്. അങ്ങനെ എങ്കില്‍ എന്തുകൊണ്ട് Maruthi Omni Van കള്‍ ആംബുലന്‍സ്സുകളായി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വിലക്കുന്നില്ല എന്ന് മനസ്സിലാകുന്നില്ല. ആസന്നനിലയിലുള്ള ഒരു മനുഷ്യനെയും വഹിച്ചുകൊണ്ട് എത്രയും വേഗത്തില്‍ ഒരു ആശുപത്രിയില്‍ എത്തിക്കുക എന്നാ വലിയകര്‍മ്മം എങ്ങനെയാണ് ഇത്രയും ചെറുതും, ഭാരക്കുറവുള്ളതും, റോഡ് ഗ്രിപ്പ് കുറവുമുള്ള ഒരു വാഹനം നിറവേറ്റും?? അതിന്റെ ദൂഷ്യഫലം അനുഭവിക്കേണ്ടി വരുന്നത് ഒരു രോഗി ആയിരിക്കും. വാഹനത്തിന്റെ പോരായ്മയെ അവഗണിച്ചുള്ള ഒരു യാത്ര കൂടുതല്‍ ആള്‍ക്കാരെക്കൂടി അത്യാഹിതത്തിലേക്ക് വീഴ്ത്തുന്നതായിരിക്കും. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആംബുലന്‍സ്സുകള്‍ നിരത്തിലിറക്കാന്‍ കഴിയുന്നു എന്നാ സദ് ചിന്ത Omni Ambulance കള്‍ക്ക് അനുമതി നല്‍കുന്നതിന്റെ പുറകില്‍ ഉണ്ടാകാമെങ്കിലും അത് ദോഷഫലം ഉണ്ടാക്കുന്ന ഒന്നാണത്. ഒരു ആംബുലന്‍സ്സിനെ ആശ്രയിക്കേണ്ടി വരുന്ന ഒരാള്‍ നിശബ്ദമായും എന്നാല്‍ ശക്തമായും ആവശ്യപ്പെടുന്നതും, സേവന ദാദാവ് നല്‍കാന്‍ ബാധ്യത ഉള്ളതുമായ ചില കാര്യങ്ങളുണ്ട്. എത്രയും വേഗത്തില്‍ ഒരു വൈദ്യ സഹായം ലഭിക്കുക, കൂടുതല്‍ അപകടങ്ങളിലെക്കെത്താതെ, സങ്കീര്‍ണത ഏറ്റവും കുറഞ്ഞ രീതിയില്‍ ലക്ഷ്യസ്ഥാനത്ത് എത്തുക, രോഗിക്ക് കഴിയുന്നത്ര ആശ്വാസം ലഭിക്കുന്ന രീതിയില്‍ യാത്ര ചെയ്യുക, യാത്രയുടെ മധ്യത്തില്‍ ഉണ്ടാകാവുന്ന ഒരു അത്യാവശ്യഘട്ടത്തിലേക്ക് പരമാവധി വൈദ്യസഹായ സംവിധാനങ്ങള്‍ സജീകരിക്കുക അതുവഴി രോഗിക്ക് സുരക്ഷയും, കൂടുതല്‍ ആത്മവിശ്വാസം നല്‍കുക, പരമാവധി ചാഞ്ചാട്ടങ്ങളും, കുലുക്കങ്ങളും കുറഞ്ഞരീതിയില്‍ യാത്രചെയ്യാന്‍ കഴിയുക എന്നിവയാണ്. ഇതില്‍ പല ആവശ്യങ്ങളെയും നിറവേറ്റുന്നതിനുള്ള സാഹചര്യം Omni Ambulance കള്‍ വഴി ഉണ്ടാകുന്നില്ല. ഒരു Omni Ambulance ല്‍ യാത്ര ചെയ്യേണ്ടി വരുന്ന ഒരു രോഗിയും, കൂടെ യാത്ര ചെയ്യേണ്ടി വരുന്നവരും ഒരിക്കലും സമാധാനത്തോടെയും, ആത്മ വിശ്വാസത്തോടെയും വാഹനത്തിലിരുക്കുന്നു എന്ന് വിശ്വസിക്കുക വയ്യ. വൈദ്യസഹായ സംവിധാനങ്ങള്‍ ആയ ഓക്സിജന്‍ സിലണ്ടെര്‍, വേന്റിലേറ്റര്‍, ഡ്രിപ്പ്സ്റ്റാന്റ് മുതലായ അവശ്യ സംവിധാനങ്ങള്‍ സജ്ജീകരിക്കുവാനുള്ള സംവിധാനം Maruthi Omni Ambulance കള്‍ക്ക് ഇല്ല. രോഗിയുടെ മനോബലം വര്‍ധിപ്പിക്കുന്നതിന് ചില അടുത്ത സുഹൃത്തുക്കളുടെയോ, ബന്ധുക്കളുടെയോ സാനിധ്യമാണ് ആവശ്യമെങ്കില്‍, ആംബുലന്‍സ് ഡോക്ടര്‍, നേഴ്സ് എന്നിവര്‍ക്ക് ശേഷം അവര്‍ക്ക് വാഹനത്തില്‍ ഇടം ലഭിക്കുന്നില്ല. അമിത വേഗതയില്‍ ഓടേണ്ടി വരുന്നതിനാല്‍, റോഡില്‍ നിന്ന് തെന്നി മാറുന്നതിനുള്ള സാധ്യത, ബ്രേക്ക് ഉപയോഗിക്കേണ്ടി വരുമ്പോളുള്ള അപകട സാധ്യത, ഒരു ചെറിയ ആഘാതം പോലും അതിജീവിക്കാന്‍ ഉള്ള കഴിവില്ലായ്മ എന്നിങ്ങനെ ആര്‍ക്കും വളരെ വേഗം നോക്കിക്കാണാന്‍ കഴിയുന്ന പോരായ്മകള്‍ Maruthi Omni Ambulance കള്‍ക്ക് ഉണ്ട്. സേവനങ്ങള്‍ക്കായി Maruthi Omni Ambulance കള്‍ കൂടി ആയാലെന്താ? ആവശ്യത്തിനനുസരിച്ച് തെരഞ്ഞെടുത്തുപയോഗിച്ചാല്‍ പോരെ? എന്നാ മറുചോദ്യത്തിന് ആംബുലന്‍സ് സേവനരങ്ങത്ത് പ്രസക്ത്തി കുറവാണ്. കാരണം ഒരു ആംബുലന്‍സ് ഉപയോഗിക്കേണ്ടി വരുമ്പോള്‍ തെരഞ്ഞെടുക്കുന്നതിനുള്ള അവസ്സരം മിക്കപ്പോഴും ഉണ്ടാകാറില്ല എന്നതാണ്. സുപ്പര്‍ സ്പെഷ്യാലിറ്റി സംവിധാനങ്ങള്‍ എല്ലാ ആംബുലന്‍സ്സുകളിലും ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആംബുലന്‍സ്സായി തെരഞ്ഞെടുക്കുന്ന വാഹനങ്ങള്‍ മികച്ചതായാല്‍ തന്നെ ആംബുലന്‍സ് സര്‍വ്വിസ്സു കളുടെ ലക്‌ഷ്യം ഒരു പരിധിവരെ നിറവേറ്റാന്‍ സാധിക്കുന്നതാണ്. ആംബുലന്‍സ്സുകളില്‍ ഒരുക്കേണ്ട അടിസ്ഥാന സൌകര്യങ്ങളെക്കുറിച്ച് ക്രിയാത്മകമായ പഠനങ്ങള്‍ നടത്തി അവശ്യം വേണ്ടവ കണ്ടെത്തി നടപ്പിലാക്കേണ്ടത് അത്യാഹിതങ്ങള്‍ ഏറി വരുന്ന ഇന്നത്തെ കാലത്ത് അതീവ പ്രാധാന്യമുള്ളതാണ്.
[RajeshPuliyanethu,
Advocate, Haripad]