ഈ ലോകത്ത് 'ബുദ്ധി ശൂന്യര്‍' എന്നാ വിഭാഗമായി ഒരു കൂട്ടരെ മാത്രമേ ഞാന്‍ കാണുന്നുള്ളൂ. അത് 'എന്റെ അഭിപ്രായം മാറില്ല' , 'എന്റെ മനസ്സ് മാറില്ല' എന്ന് പറയുന്നവരാണ്. ജീവിതത്തിന്റെ മാറിയ സാഹചര്യത്തിന്റെയും, അറിവിന്റെയും, വികാരത്തിന്റെയും, അടിസ്ഥാനത്തില്‍ സ്വന്തം അഭിപ്രായത്തെ മാറ്റി ചിന്തിക്കാനും, മാറിയ ചിന്താഗതിയെ പ്രോത്സാഹിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം മനസ്സിനുണ്ട്. എന്നാല്‍ സ്വന്തം 'പ്രവര്‍ത്തി മാറില്ല' എന്ന് പറയുന്നവര്‍ ദ്രിഡചിത്തരാണ്. അവര്‍ മാറി വരുന്ന അഭിപ്രായത്തിനെയും, ചിന്താഗതിയെയും അവഗണിച്ചു സ്വന്തം പ്രവര്‍ത്തിയില്‍ ഉറച്ചു നില്‍ക്കും!! ചിന്തയുടെയും പ്രവര്‍ത്തിയുടെയും യോജിച്ച പരിണാമത്തെ നാം 'കര്‍മ്മം' എന്ന് പറയുകയാണെങ്കില്‍ അതിലെക്കെത്തിക്കുന്ന മൂലകങ്ങളായ ചിന്തയും, പ്രവര്‍ത്തിയും അതിന്റെ സ്വഭാവത്തില്‍ വ്യത്യസ്തതകള്‍ പ്രകടിപ്പിക്കുന്നു. വ്യക്ത്തത ഉള്ള ഒന്നായി 'പ്രവര്‍ത്തി'യെ മാത്രമേ കണക്കാക്കാന്‍ കഴിയു. അതിലെക്കെത്തിക്കുന്ന 'ചിന്ത'യുടെ ഭാഗം ദ്രവരൂപത്തോടെ മാത്രമേ ഉപമിക്കാന്‍ കഴിയൂ.
(RajeshPuliyanethu,
Advocate, Haripad)