എന്തിനും ഏതിനും മുകളില്‍ ഉള്ളതെന്തെന്നു ചോദിച്ചാല്‍ അതാണ് കാലം!! ജനിപ്പിക്കുന്നതും, ജീവിപ്പിക്കുന്നതും, സംഹരിക്കുന്നതും കാലം. കാലം എല്ലാത്തിനും വേദിയൊരുക്കുന്നു. നാം അറിയുന്ന ഈശ്വര സങ്കല്‍പ്പത്തിനും അപ്പുറമാണ് കാലം. കാരണം കാലത്തിന്‍റെ ആ വേദിയില്ല എങ്കില്‍ ദൈവങ്ങളില്ല, അവതാരങ്ങളില്ല. സര്‍വതും ശൂന്യം. ആ ശൂന്യതയിലും കാലമുണ്ട്. എല്ലാം സംഹരിക്കപ്പെട്ട അവസ്ഥയിലും കാലമുണ്ട്.
(RajeshPuliyanethu,
Advocate, Haripad)