"മര്‍ത്യന് തന്‍റെ പെറ്റമ്മ തന്റെ മാതൃ ഭാഷ. മറ്റു ഭാഷകള്‍ പോറ്റമ്മമാര്‍ മാത്രം". അമ്മയെ തിരിച്ചറിഞ്ഞു കഴിഞ്ഞ് അമ്മയെന്ന വാക്കിനെ തിരിച്ചറിയുന്നു. ഒരു കുഞ്ഞിനു ലഭിക്കുന്ന ആദ്യത്തെ വിലപ്പെട്ട തിരിച്ചറിവുകള്‍`. അമ്മയെ തിരിച്ചറിയാന്‍ കുഞ്ഞിനെ സഹായിച്ച മാതൃഭാഷ; അമ്മയോളം മൂല്യമുള്ള ഒന്ന്! വ്യക്തിസ്വാതന്ത്രങ്ങളുടെ കടുത്ത പരിരക്ഷയുള്ള വിഷയമാണെങ്കിലും പറയാതെ വയ്യ, ഒരു കുഞ്ഞിനെ സ്വന്തം അമ്മയെ കാണിച്ചു 'ആയ' എന്ന് പരിചയപ്പെടുത്തിക്കോടുക്കുന്നത് പോലെയാണ് അവനെ "മമ്മി" എന്ന് പരിചയപ്പെടുത്തുന്നത് എന്ന് എനിക്ക് തോന്നുന്നു. ആധുനികത, പരിഷ്ക്കാരം എന്നിവ മുണ്ടും നേരിയതുമിട്ട അമ്മക്ക് ബ്രഷ്ട്ടു കല്‍പ്പിച്ച്, ചുരുതാറിടുന്ന അമ്മയെ മാത്രം 'മമ്മി' എന്ന് വിളിച്ച് അന്ഗീകരിക്കാനും പരിചയപ്പെടുത്തുവാനും തുടങ്ങിയപ്പോള്‍ മാതൃഭാഷ രൂപത്തിലും ഭാവത്തിലും അന്യഭാഷയ്ക്ക് ദാസ്സിയായി. സ്വന്തം അമ്മയെക്കൊണ്ട് വിടുവേല ചെയ്യിക്കുന്നതില്‍ അഭിമാനം കൊണ്ട ഭാഷയുടെ സന്തതികള്‍ സ്വയം ചണ്ടാളന്‍മാരായി അധപ്പതിച്ചു!!
ഭാഷയ്ക്ക് ഉച്ച നീചത്വങ്ങള്‍ ചരിത്രാതീത കാലം മുതല്‍ ഉള്ള പ്രതിഭാസ്സ മാണെന്ന് വേണം മനസ്സിലാക്കാന്‍..........**--............... പുരാണ എതിഹാസ്സങ്ങളില്‍ പോലും ഭാഷയുടെ വലിപ്പ ചെറുപ്പങ്ങളുടെ വ്യക്ത്തമായ പരാമര്‍ശങ്ങള്‍ ഉണ്ട്. അന്ന് സംസ്കൃതം എന്നാ ഭാഷയായിരുന്നു ഏറ്റവും ഉത്തമര്‍ണ്ണന്‍ മാരുടെ ഭാഷയായി കരുതിയിരുന്നത്. അതിനെ ദേവഭാഷയായും ചിത്രീകരിക്കപ്പെട്ടു. അവിടെ എന്തുകൊണ്ട് സംസ്കൃതം ദിവ്യഭാഷയായി കണക്കാക്കപ്പെട്ടു എന്നതിന്റെ ന്യായം തന്നെയാണ് ഇന്ന് ഇംഗ്ലീഷ് ഭാഷ പരിഷ്കൃത ഭാഷയായത്തിന്റെ ഒരു പ്രമുഘകാരണവും. അത്, ഉയര്‍ന്ന വിദ്യാഭ്യാസ്സഭാഷയായി ഈ ഭാഷകള്‍ അതാതു കാലങ്ങളില്‍ കണക്കാക്കി വന്നതാണ്. ഇംഗ്ലീഷ് ഭാഷ എന്തുകൊണ്ട് ഉയര്‍ന്ന വിദ്യാഭ്യാസ്സ ഭാഷയായി കണക്കാക്കി എന്നതിന് ബ്രട്ടിഷ് അധിനിവേശവും മറ്റും കാരണമായിരിക്കാം. പക്ഷെ ഉയര്‍ന്ന വിദ്യാഭ്യാസ്സ ഭാഷ ആയി എന്നതാണ് അതിനെ ഉയര്‍ന്ന 'സ്റ്റാറ്റസ്സ്' ഭാഷ എന്ന പരിവേഷം നേടി നല്‍കാന്‍ കാരണം.
ഇംഗ്ലീഷ് ഭാഷയുടെ പ്രചരണം ബ്രിട്ടന്‍റെ ലോക കോളനിനയത്തിന്‍റെ ഉല്‍പ്പന്നമാണ്!!......6~. വെള്ളക്കാര്‍ എന്ന മദ്ധ്യ-പുരാതന കാലത്തെ ലോകഭരണാധി കാരികള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും നടത്തിയ വിദ്യാഭ്യാസ്സപരമായ വികസ്സന നടപടികള്‍ അവരുടെ ഭാഷയെ പ്രചരിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. വിദേശികളില്‍ നിന്നും ആധുനികമായ അറിവ് ഇവിടുത്തുകാര്‍ സമ്പാദിച്ചത് ഇംഗ്ലീഷ് ഭാഷയിലായിരുന്നതിനാല്‍ ഇംഗ്ലീഷ് വിദ്യാസമ്പന്നന്‍റെ ഭാഷയായി മാറി. വിദ്യാസമ്പന്നന്‍ സമൂഹത്തില്‍ ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തിയപ്പോള്‍ മനുഷ്യ സഹജമായ വികാരമെന്നവണ്ണം അവനോടു തോന്നിയ ആരാധനയും, വികാരവും സാധാരണക്കാരന്റെ മനസ്സിലും ആ ഭാഷയോട് ആരാധനയും അഭിനിവേശവും ജനിപ്പിച്ചു! ! എണ്ണി എടുത്തു പറയാന്‍ കഴിയുന്ന രണ്ട് ഇംഗ്ലീഷ് വാക്കുകള്‍ തന്‍റെ അന്തസ്സിനെ ഉയര്‍ത്തുമെന്ന് സാധാരണക്കാരന്‍ വൃഥാ ധരിച്ചുപോയി.
നമ്മുടെ നാട്ടിലെ അറിവുകളുടെയും, വിഭവങ്ങളുടെയും ആകെ ഉടമയായി മാറിയ വെള്ളക്കാരന്‍ ഇവിടെ നിന്നും പഠിച്ച മേന്മയേറിയ പലതും അവന്റെ ഭാഷയിലേക്ക് തര്‍ജ്ജിമ ചെയ്താണ് പ്രചരിപ്പിച്ചിരുന്നത്. അത് ഇംഗ്ലീഷ് ഭാഷയെ സമ്പന്നമാക്കിയത് എത്രത്തോളമെന്നത് അനിര്‍വചനീയമാണ്.
ഏതൊക്കെ കാരണങ്ങളാല്‍ ഒരു ഭാഷയ്ക്ക് പ്രാധാന്യവും പ്രശസ്തിയും ഏറി വന്നാലും; മാതൃ ഭാഷയെ തള്ളിക്കളഞ്ഞ് വിദേഷഭാഷയെ മാത്രം തോളിലേറ്റി നടക്കുന്നത് അധമത്വമാണ്. സായിപ്പിന്റെ ഭാഷ അവന്‍റെ രീതിയില്‍ പഠിച്ച്, അവന്‍റെ ഉച്ചാരണത്തില്‍ അഭ്യസിച്ചു, അവനെ പറഞ്ഞ് കേള്പ്പിക്കേണ്ടി വരുന്നത് പൌരാണികമായ ഒരു ഗതികേടിന്റെ ബാക്കി പത്രമാണ്.`.. സ്വന്തം നിലനില്‍പ്പിനായി അത് ചെയ്യാം, പക്ഷെ അതില്‍ അഹങ്കരിക്കാതിരിക്കുക. ഇംഗ്ലീഷ് സാഹിത്യത്തോടോ, കൃതികളോടോ ഉള്ള ഭാഷാപരമായ സ്നേഹം കൊണ്ട് ആ ഭാഷ അഭ്യസ്ഥിച്ചവരല്ല ഇവിടുത്തെ അഭിനവസായിപ്പന്‍മാര്‍~. അങ്ങനെ ഉള്ളവര്‍ ഭാഷാ സ്നേഹികളായിരിക്കും; ആ സ്നേഹത്തിന് ഭാഷയുടെ അതിര്‍വരമ്പുകളും ഉണ്ടാവുകയില്ല.
ആത്മാഭിമാനത്തിന്‍റെ വേലിയേറ്റത്തിന് കാരണം എന്തായാലും, മലയാള ഭാഷക്ക് ചില രോഗശാന്തി ശുശ്രുഷകള്‍ നടന്നു വരുന്ന ഒരു കാലഘട്ടമാണിത്. 'ഞാന്‍ ഭാഷാ സ്നേഹിയാണ്, മറിച്ച് ഭാഷാ ഭ്രാന്തനല്ല' എന്നതാണ് മുദ്രാ വാക്യം. വിദേശ ഭാഷയുടെ അടിമത്വത്തില്‍ നിന്നും മോചിതനാവാത്ത മലയാളിയുടെ മനസ്സാണ് അതിനു പിന്നില്‍!!!`!! അത് പറഞ്ഞ് അയലത്തെ തമിഴനെ പരിഹസിക്കാനും നമ്മള്‍ സമയം കണ്ടെത്തുന്നുണ്ട്. തമിഴന്‍ തന്‍റെ എല്ലാ തമിള്‍ പദങ്ങളിലും കടിച്ചു തൂങ്ങി നില്‍ക്കുന്നു എന്നാണ് ആക്ഷേപം. അവയില്‍ അനായാസ്സ ഉച്ചാരണ ശേഷി ഉള്ള വാക്കുകള്‍ മാത്രം ഉപയോഗിച്ചാല്‍ പോരേ? എന്നാണ് മലയാളിയുടെ സംശയം. കേള്‍ക്കുമ്പോള്‍ സുഖമില്ലാത്ത വാക്കുകള്‍ ഒഴിവാക്കി അവിടെ ഇംഗ്ലീഷ് പദങ്ങള്‍ ഉപയോഗിക്കണം! അതാണ് മലയാളിയുടെ പക്ഷം. എന്തായാലും 'മംഗ്ലീഷില്‍' ഉന്നിയ ഭാഷാക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നാം കച്ചമുറുക്കി ക്കഴിഞ്ഞു.
മലയാളത്തിന് 'ക്ലാസ്സിക്കല്‍' പദവിക്കുവേണ്ടി രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക നായകന്‍മാര്‍ പടനയിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. തന്‍റെ ഭാഷക്ക് സാധ്യമായ അന്ഗീകാരങ്ങള്‍ എല്ലാം ലഭിക്കണം എന്നത് സാധൂകരണമുള്ള ഒന്നാണ്. പക്ഷെ തന്‍റെ ഭാഷയില്‍ മുഴുവന്‍ വാക്കുകളും നിത്യ സംസ്സാരത്തിനു പോലും കൊള്ളില്ല, അതിന് അത്യാവശ്യം കൊള്ളാവുന്ന വാക്കുകള്‍ ഇംഗ്ലീഷില്‍ നിന്ന് കടമെടുക്കണമെന്ന് അവര്‍തന്നെ പ്രചരിപ്പിച്ചാല്‍; 'ക്ലാസിക്കല്‍' എന്നാ പദവിക്ക് ഈ ഭാഷക്ക് എന്ത് യോഗ്യത എന്ന് സ്വയം ചോദിക്കുന്നതിന് തുല്യമാവുകയില്ലെ?? ചില പ്രമുഘ ദക്ഷിണേന്ത്യന്‍ ഭാഷകളോടും, ഹിന്ദിയോടും മറ്റും തുലനം ചെയ്യുമ്പോള്‍ സംഗീതത്തിനു പോലും അപര്യാപ്തമായ ഭാഷയാണ് മലയാളം എന്ന ആക്ഷേപം നിലനില്‍ക്കെ??
മാതൃഭാഷ എന്ന നിലയില്‍ ഭാഷയെ അന്ഗീകരിക്കുന്നതിനും, അതിന്‍റെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് അതിന്‍റെ സാങ്കേതികമായ ഏറ്റവും വലിയ മേന്മ കണ്ടിട്ടല്ല! മറിച്ച് അത് തന്‍റെ മാതൃഭാഷആണെന്നുള്ള മേന്മ കണ്ടിട്ടാണ്. കാരണം മാതൃഭാഷയെ ഉപമിക്കുന്നത് മാതാവിനോടാണ്. മാതാവിന്‍റെ മഹത്വം മാതാവെന്നതാണ്. മറ്റൊന്നുമല്ല.
അന്യഭാഷകള്‍ അഭ്യസ്സിക്കാതിരിക്കുന്നതോ, അവയെ നിന്ദിക്കുന്നതോ ഒന്നുമല്ല മാതൃഭാഷാ സ്നേഹത്തിന്‍റെ ലക്ഷണം. സ്വന്തം ഭാഷ ഉപയോഗിക്കുന്നതിലും, ഉപയോഗിക്കുന്നവനോടും ഉള്ള പുച്ഛം ഇല്ലാതിരിക്കുക എന്നത് മാത്രമാണ്. ഈ മണ്ണില്‍ വിരിയുന്ന പുഷ്പ്പങ്ങള്‍ക്കെല്ലാം ഇവിടുത്തെ ഭാഷയെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. മലയാളം നമ്മുടെ മാതൃഭാഷയാണ്. മാതാവിനോളം അത് പ്രിയപ്പെട്ടതാകട്ടെ...
[Rajesh Puliyanethu,
Advocate, Haripad]