Friday, 14 May 2010

എന്‍റെ സ്വപ്നം....

എല്ലായെപ്പോഴും ഞാന്‍ നില്‍ക്കുന്നിടത്തുനിന്നും ഒന്ന് കൈ എത്തിയാല്‍ തുറക്കാന്‍ പാകത്തിന് ഒരു വാതിലുണ്ട്, ആ വാതില്‍ തുറന്നാല്‍ ഭൂതകാലമാണ്. വിസ്തൃതവും വര്‍ണഷഭ്ളവുമായ, കുളിര്‍മയുള്ള കാലാസ്ഥയുള്ള, ഉര്‍ജ്ജം സ്പുരിക്കുന്ന ഭൂതകാലം. ആ വാതില്‍ തുറന്ന് ആ കാലത്തിലെക്കിറങ്ങാന്‍ ഞാന്‍ എപ്പൊഴും തയ്യാര്‍. ഞാന്‍ അത് കൊതിക്കുന്നു എന്നതാണ് സത്യം. ആ വാതില്‍ എന്‍റെ ജീവിത വഴിയില്‍ മുന്‍പിലായിരുന്നുവെങ്കില്‍ എന്ന് ഞാനാഗ്രഹിക്കുന്നു എന്നുമാത്രം. ആ വാതില്‍ തുറന്നിറങ്ങുന്ന കുളിര്‍മനിറഞ്ഞ കാലം എന്‍റെ ഭാവി ആയിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. (RajeshPuliyanethu, Advocate, Haripad)