യെച്ചൂരിയെ ഹനുമാൻ സേനക്കാർ എ കെ ജി സെന്ററിൽ കയറി മർദ്ദിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തയിൽ ഏറ്റവും കൂടുതൽ ആഹ്ലാദം കണ്ടെത്തുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നത് സിപിഎം കാരാണെന്ന് തോന്നുന്നു... യെച്ചൂരിക്ക് രണ്ടുകിട്ടുന്നത് കാത്തിരിക്കുകയായിരുന്നു അവർ ഫ് ബി യിൽ പോസ്റ്റിടാൻ എന്നാണു തോന്നുന്നത്... രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുള്ളവരെ ശാരീരികമായി നേരിടുന്ന സി പി എം രീതി ആര് കടമെടുത്താലും അപലപിക്കപ്പെടേണ്ടതാണ്... അത് ഹനുമാൻ സേനയായാലും, മറ്റാരായാലും.... പക്ഷെ സംഘപരിവാറും ഹനുമാൻ സേനയും തമ്മിലുള്ള ബന്ധമെന്താണെന്ന് ഇവർ പറയുന്നത് മനസ്സിലാകുന്നില്ല.....
നാലാംതരം സീരിയൽ കഥകളെപ്പോലും നാണിപ്പിക്കുന്ന തിരക്കഥയാണ് കേൾക്കുന്നത്... പഴയകാല സിനിമകളിലും, പിന്നീട് സീരിയലുകളിലും വന്ന ചില ചീപ്പ് നമ്പറുകളുണ്ട്.... നായികയെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ നായകൻ ഇടി കൊള്ളുക,, നായികയെ കൂലിക്കാരെക്കൊണ്ട് ആക്രമിപ്പിച്ചു നായകൻ രക്ഷിക്കുക അങ്ങനെ പലതും.... ഇന്ന് ഇതൊക്കെ കാണുമ്പോളേ ആള്ക്കാര് ചീത്തപറയാൻ തുടങ്ങും... കാരണം അതൊക്കെ പഴയ പഴയ കാലത്തെ നമ്പറുകളാണ്.... എന്നാൽ കാലത്തിന് ഒരുപാടു പിറകിൽ സഞ്ചരിക്കുന്ന സി പി എമ്മിൽ നിന്നും ഇതല്ലേ പ്രതീക്ഷിക്കാൻ കഴിയൂ..
എ കെ ജി സെന്റർ എന്നാൽ ആർക്കും കയറിച്ചെല്ലാൻ കഴിയുന്ന പൊതു സ്ഥലമാണോ?? അവിടെ ഹനുമാൻ സേനാങ്ങങ്ങൾ എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ചെല്ലുന്നവരെ നേരെ സെക്രട്ടറിയുടെ അടുത്തേക്കാണോ വിടുന്നത്?? തിരക്കഥ എഴുതുമ്പോൾ അതിനും വേണ്ടേ ഒരു വിശ്വാസ്യത?? അതോ ബാഹുബലി ഹിറ്റായി നിൽക്കുന്ന കാലമായതിനാൽ കംപ്ലീറ്റ് ഫ്രിക്ഷൻ ആയിക്കോട്ടെ എന്ന് കരുതിയോ?? രാജ്യസഭാ സീറ്റിനു കൊതിപൂണ്ടു നടക്കുന്ന യെച്ചൂരിക്ക് ഏറ്റവും നല്ല രീതിയിൽ ഇമ്പ്രസ്സീവ് ആകാനുള്ള വഴിതന്നെയാണ് തെരഞ്ഞെടുത്തത് എന്നതിൽ സംശയമില്ല.... സ്വന്തം പാർട്ടിയിലും, കനിയേണ്ട കോൺഗ്രസിലും യെച്ചൂരിക്ക് ഇമേജ് ആയി.... എന്ത് നാണക്കേട് സഹിച്ചായാലും എം. പി ആകുന്നതല്ലേ കാര്യം??
ആശയത്തെ ആശയം കൊണ്ട് നേരിടാൻ യാതൊരു വശവുമിയല്ലാത്ത സി പി എമ്മിന്റെ പ്രതികരണങ്ങൾ തമാശ ഉയർത്തുന്നു... ആക്രമണം നിലനിൽപ്പിന്റെ പ്രധാന ഉപാധിയാക്കിയവർ നിലനിൽപ്പിനായി മറ്റുള്ളവരെ ആക്രമിക്കുന്നു... നിലനിൽപ്പിനായി തന്നെത്തന്നേയും ആക്രമിക്കുന്നു.... അത്രയുമേ യെച്ചൂരിയെ ആക്രമിച്ച വിഷയത്തെ മനസ്സിലാക്കാൻ കഴിയുന്നുള്ളൂ... ടി പി യുടെ ഘാതകരുടെ വണ്ടിയിൽ അറബി സൂക്തങ്ങൾ എഴുതി വെച്ച പ്രസ്ഥാനമാണ്... ഇതിലും വലിയ നാടകം കളിക്കുമെന്ന് ജനങ്ങൾ വിശ്വസിച്ചാൽ എന്താ തെറ്റ്???
[Rajesh Puliyanethu
Advocate, Haripad]