JNU വിൽ നടന്ന രാജ്യദ്രോഹ പ്രവർത്തനത്തെ ക്കുറിച്ചു സംസ്സാരിക്കുന്നവരോടൊക്കെ RSS ന്റെ വിവരങ്ങൾ നിരത്തുന്നതെന്തിനാണ് ?? ഗോട്സ്സെ എന്ന് അലറി വിളിക്കുന്നത് എന്തിനാണ്?? ഇതെല്ലാം രാജ്യദ്രോഹികൾക്ക് മറ സൃഷ്ട്ടിക്കാൻ മാത്രമേ ഉതകൂ... RSS നെ വിട്ടേക്കൂ,,, ഒരു സാധാരണ പൌരനാണ് നിങ്ങളോട്, ഈ ദേശവിരുധർക്ക് എന്തിനു കുടപിടിക്കുന്നു എന്ന ചോദ്യ മുയർത്തുന്നതെങ്കിൽ നിങ്ങൾ ആരുടെ ചരിത്രം പറഞ്ഞു രക്ഷപ്പെടും?? അഫ്സ്സൽ ഗുരുവിനെ എന്തുകൊണ്ട് സി പി എം നിങ്ങളുടെ രക്തസാക്ഷിയെന്നപോലെ കാണുന്നു?? കൊണ്ഗ്രെസ്സ് ഗുരുജി ആയി ക്കാണുന്നു?? UPA സർക്കാർ തൂക്കിക്കൊന്ന അവന്റെ ജന്മദിനം തൊട്ടടുത്ത വര്ഷം എന്തുകൊണ്ട് നിങ്ങൾ ആചരിച്ചില്ല?? അഭിപ്രായ സ്വാതന്ത്ര്യം,, മതസൌഹാർദ്ദം,, RSS വിരോധം,, ഗാന്ധിവധം തുടങ്ങിയ ഉപാധികളിലൂടെ രാജ്യദ്രോഹത്തെ ലഖൂകരിച്ച് എന്തിന് സമൂഹമദ്ധ്യത്തിൽ അവതരിപ്പിക്കുന്നു?? പാർലമെന്റ് ആക്രമണം പുന്നപ്രവയലാർ സമരം പോലെയോ, വിമോചന സമരം പോലെയോ ഒരു സമരമായി ആണോ നിങ്ങൾ നിങ്ങളുടെ ഭാഗങ്ങളിൽ നിന്ന് കാണുന്നത്?? വോട്ടുപിടിക്കാൻ വേണ്ടി ഏതു രാജ്യദ്രോഹിയുടെയും ഭ്രിഷ്ട്ടം താങ്ങാനുള്ള നിങ്ങളുടെ നിലപാടിൽ ഒരു ലജ്ജയും തോന്നുന്നില്ലേ?? നിങ്ങൾ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത് RSS നെയോ അതോ രാജ്യത്തെ ആകമാനമോ?? അഫ്സ്സൽ ഗുരുവിനെ പിന്തുണക്കുകവഴി രാജ്യത്തിന് എന്തു നേട്ടം ഉണ്ടാകുമെന്നാണ് നിങ്ങൾ വിശദീകരിക്കുന്നത്?? "ഉമ്മൻചാണ്ടിക്ക് സരിതയുമായി ബന്ധമില്ല,, ടി.പി യെക്കൊന്നത് സി പി എം അല്ല,," എന്ന വിധത്തിലെ ഉത്തരങ്ങൾ പറയരുത്.... കാരണം അതൊന്നും മനസ്സിലാക്കാൻ ഇവിടുത്തുകാർ മുഴുവൻ പപ്പുമൊന്റെ ഫാൻസ്സുമല്ല,, പാർട്ടി ക്ലാസ്സുകളിൽ പോകുന്നവരുമല്ല....
[Rajesh Puliyanethu
Advocate, Haripad]