മതങ്ങൾ മനുഷ്യന് ശരിയായ പാഠങ്ങൾ ഉപദേശിക്കുന്നു, മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.. പുരാണങ്ങളും, ഇതിഹാസ്സങ്ങളും ഉപദേശിക്കുന്നു, മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.. ക്രിസ്തുവും, കൃഷ്ണനും, ഗാന്ധിയും ഉപദേശിക്കുന്നു,മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു... രക്ഷിതാക്കൾ ജനനം മുതൽ ഉപദേശിക്കുന്നു, മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. അധ്യാപകർ സന്മാർഗ്ഗം ഉപദേശിച്ചു വളർത്തുന്നു, മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.... സുഹൃത്തുക്കളും - സഹപ്രവർത്തകരും ഉപദേശിക്കുന്നു, മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.. ഉപദേശങ്ങളും,മാർഗ്ഗനിർദ്ദേശങ്ങളും കഥകളുടെ പര്യവസ്സാനങ്ങളിലെ അനുഭവങ്ങളായി വിവരിച്ചു കാട്ടുന്നു... അങ്ങനെ നന്മയിലേക്കുള്ള മാര്ഗ്ഗ ദർശനം എന്ന നിലയിൽ ലഭിക്കുന്ന പലവയിൽ നിന്നും മനുഷ്യജീവിതങ്ങൾ പരിവർത്തനങ്ങൾക്ക് വിധേയമാകുകയും സ്പുടം ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നു... ഏറ്റവും ഒടുവിൽ നന്മയുടെയും, അറിവിന്റെയും, പ്രാപ്തിയുടെയും, എല്ലാം ഏറ്റവും മികച്ച ഒന്നിനെ 'പട്ടടയിൽ' കൊണ്ടുചെന്ന് വെയ്ക്കുവാൻ കഴിയുന്നു.....
[Rajesh Puliyanethu
Advocate, Haripad]