Wednesday, 4 August 2010

പ്രണയ ഭാരം!!

പ്രണയം ഉദാത്തമായ വികാരമാണ്. പ്രണയത്തിന്‍റെ ഉന്നതിയില്‍, അല്ലെങ്കില്‍ അതിന്‍റെ ഉച്ചസ്ഥായിയില്‍ നിന്ന് ലഭിക്കുന്ന്‍ആനന്ദം മറ്റൊന്നില്‍ നിന്നും ലഭിക്കാത്ത അനന്യസദ്രിശ്യമായ ഒന്നാകുന്നു. എന്നാല്‍ പ്രണയിതാക്കള്‍ അവരുടെ പ്രണയ സ്വപ്നങ്ങളില്‍നിന്ന് മാറിയ ഒരു ജീവിതത്തിലേക്ക് എത്തിചെരേണ്ടി വന്നാല്‍, കൂടുതല്‍ വ്യക്തമാക്കിയാല്‍, ഒരു പുതിയ വ്യക്തിയുമായി ജീവിതത്തെ പങ്കിടേണ്ടി വന്നാല്‍ മുന്‍പ് പ്രണയത്തെ ആസ്വദിച്ച ആ വ്യക്തിക്ക് തന്‍റെ നെന്ചില്‍് തന്നെ ചുമക്കേണ്ടി വരുന്ന ഏറ്റവും ദുര്‍്ഗന്ധം വമിക്കുന്ന വ്രണമായിരിക്കുമും തന്‍റെ മുന്‍കാല പ്രണയം. (RajeshPuliyanethu, Advocate,Haripad)