ഹരിപ്പാട്ട് കാവടി സ്വാമിമാരുടെ കയ്യിൽ നിന്നും പിടിപ്പീലി ബലമായി പിടിച്ചെടുക്കുകയും, പിടിപ്പീലി കൊണ്ടുനടക്കുന്നവർക്കെതിരെ കേസ്സെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത റാന്നി റേഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ, ഹിന്ദു ഐക്യ വേദി പ്രവർത്തകരുടെയും, രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെയും, ഭക്ത്തജനങ്ങളുടേയും ശക്തമായ എതിർപ്പിനെയും, പ്രതിഷേധ പരിപാടികളെയും തുടർന്ന് പീലി ഇന്നലെ രാത്രി ഒരു മണിയോടുകൂടിത്തന്നെ തിരികെ ഹരിപ്പാട് എത്തിച്ചു... ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എത്തിക്കാനായിരുന്നു നിർദ്ദേശമെങ്കിലും ക്ഷേത്രം അടച്ചിരുന്നതിനാൽ ഹരിപ്പാട് CI ഓഫീസ്സിൽ ഏൽപ്പിക്കുകയായിരുന്നു... കാര്യകർത്താക്കൾ CI യിൽ നിന്നും പീലി ഏറ്റു വാങ്ങി...
ഹിന്ദു ഐക്യ വേദി പ്രവർത്തകരുടെയും, രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെയും പ്രവർത്തകർ രാത്രിതന്നെ റാന്നി DFO ഓഫീസ് വളയുകയും, തുടർന്നുള്ള പ്രക്ഷോഭ പ്രവർത്തനങ്ങളിലേക്ക് കടക്കുകയും ചെയ്തതോടെ ബഹുമാനപ്പെട്ട വനം വകുപ്പു മന്ത്രി ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ നേരിട്ടിടപെട്ടാണ് പിടിപ്പീലി രാത്രി തന്നെ ഹരിപ്പാട് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്... പ്രസ്തുത സംഭവത്തെക്കുറിച്ച് പരാതി നൽകുന്നതിന് ഹരിപ്പാട് CI ഓഫീസ്സിൽ എത്തിയ സ്വാമിമാരോടും, പത്രപ്രവർത്തകരോടും "ഇതെല്ലാം കള്ളപ്പരാതിയാണ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അപ്രകാരം യാതൊന്നും സംഭവിച്ചിട്ടില്ല" എന്ന് പറഞ്ഞ ഹരിപ്പാട് CI യുടെ പക്കൽ നിന്നുതന്നെ പിടിപ്പീലി തിരികെ വാങ്ങേണ്ട സാഹചര്യമുണ്ടായത് ഈശ്വര ലീലാകളായി കാണാം... വനം വകുപ്പുകാർ കൊണ്ടുപോകാതിരുന്ന പീലി ആരാണോ പിന്നെ രാത്രിയിൽ CI ഓഫീസ്സിൽ എത്തിച്ചത്??
ഭക്തജനങ്ങളെ അനുനയിപ്പിക്കാനുള്ള നടപടികൾ പലതുണ്ടായെങ്കിലും പ്രതിഷേധം അടങ്ങുന്നില്ല... ഒരു സ്വാമിയുടെ പക്കൽ നിന്നും പിടിപ്പീലി ഭീഷണിപ്പെടുത്തി പിടിച്ചു വാങ്ങിയ സംഭവം ഒട്ടുംതന്നെ ചെറുതായി കാണുവാൻ കഴിയില്ല.... മനപ്പൂർവ്വം ആചാര അനുഷ്ടാനങ്ങളെ അവഹേളിക്കുന്നതിന് വേണ്ടി പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുന്നതുവരെ പ്രക്ഷോഭപരിപാടികൾ തുടരും.....
[Rajesh Puliyanethu
Advocate, Haripad]
ജനറൽ സെക്രട്ടറി
കാർത്തികപ്പള്ളി താലൂക്ക്
ഹിന്ദു ഐക്യവേദി