ഒരു ആശയത്തെ ഒരു മാധ്യമത്തില്‍ കൂടി ജനങ്ങളിലേക്ക് എത്തിക്കണമെങ്കില്‍ അതിന്റെ യഥാര്‍ത്ഥ മുഖത്തെ മിനുക്കി ഒരു അല്‍പ്പം അതിഭാവുകത്വം നല്‍കി അവതരിപ്പിക്കേണ്ടി വരും. നാടകങ്ങളിലെ അവതരണം ശരിക്കും "Dramatic" എന്ന് നമ്മള്‍ വിളിക്കുന്ന രീതിയിലേക്ക് എത്തിയത് ആ നാടകത്തിലെ ആശയപ്രകാശനം ആസ്വാദകരില്‍ ഏറ്റവും പുറകില്‍ നില്‍ക്കുന്നവനില്‍ വരെ എത്തി ചെരുന്നരീതിയില്‍ അവതരിപ്പിക്കെണ്ടുന്നതിനാലാണ്. അതുപോലെ തന്നെയാണ് ഇന്ന് മിമിക്രി ആര്ടിസ്ടുകളും. അവര്‍ ഏതെങ്കിലും ഒരു വ്യക്ത്തിയെ അനുകരിച്ചു അവതരിപ്പിക്കുകയാണെങ്കില്‍ ആവ്യക്ത്തിയുടെ യഥാര്‍ദ്ധത്തിലെ ചേഷ്ടകളുടെ ഒരു മുപ്പതു ശതമാനം കൂടി കൂട്ടിയാണ് പ്രക്ഷകര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നത്.
നാടകത്തിലും മിമിക്രിയിലും ഇതിനെ ഒരു അവതരണ തന്ത്രം എന്ന് വിളിക്കാമെങ്കില്‍ ഇതേ അവതരണ തന്ത്രം ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് വാര്‍ത്താ മാധ്യമങ്ങളിലാണ്. ഒരു വാര്‍ത്തയെ ജനങ്ങളുടെ മനസ്സുകളിലേക്ക് കൊള്ളുന്ന രീതിയില്‍ അവതരിപ്പിക്കുനതിനായി നാടകക്കാരും, മിമിക്രിക്കാരും ചെയ്യുന്നതുപോലെ മാധ്യമ പ്രവര്‍ത്തകരും തങ്ങളുടെ കലാപരമായ ഭാവനയില്‍ നിന്നും ഒരു മുപ്പതുശതമാനമെങ്കിലും യഥാര്‍ദ്ധമായ വാര്‍ത്തയിലേക്ക് ചേര്‍ത്തു അവതരിപ്പിക്കുന്നുന്ടെന്നു വിശ്വസ്സിക്കേണ്ടി വരും.
[Rajesh Puliyanethu,
Advocate, Haripad]