"പത്തേമാരി" എന്ന മമ്മൂട്ടി ചിത്രം കണ്ടു... അതിമനോഹരമായ ഒരു ചലച്ചിത്ര ആവിഷ്ക്കാരം എന്ന് എടുത്തുതന്നെ പറയണം... വളരെ നല്ല അഭിപ്രായം കേട്ടതിനുശേഷമാണ് സിനിമ കാണാൻ പോയത് എങ്കിലും അടുത്തകാല മമ്മൂട്ടി ചിത്രങ്ങളുടെ ഒരു നിലവാരം വെച്ച്;; പത്തേമാരി എന്ന പേരൊക്കെ വെറും ഡെക്കറേഷൻ ആണെന്നാ കരുതിയത്... പ്രതീക്ഷിച്ചത് ഒരു കൊച്ചുവള്ളമാണ്,, ഏറിയാൽ ഒരു ബോട്ട്........ പക്ഷെ സിനിമ കണ്ടിറങ്ങിയപ്പോൾ മനസ്സിലായി, ഒരു പത്തേമാരി മാത്രമല്ല,, പ്രക്ഷുബ്ദമായ കടൽക്കൂടി ആ സിനിമയിക്കൂടി ചിത്രീകരിച്ചിരിക്കുന്നു എന്ന്...
മുപ്പതല്ല അമ്പതു സിനിമകൾ പരാജയപ്പെട്ടാലും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി താരശോഭ ഒട്ടും മായാതെ എന്തുകൊണ്ടു നിലനിൽക്കുന്നു എന്നതിന്റെ ഉത്തരം കൂടിയാണ് ഈ സിനിമയിലെ പ്രകടനം...
മലയാളത്തിൽ കഥയ്ക്കും, അണിയറ പ്രവർത്തകർക്കും, അഭിനേതാക്കൾക്കും ഒരു മൂല്യച്യുതിയും സംഭവിച്ചിട്ടില്ല എന്നതിന്റെ തെളിവുകൂടിയാണ് ഈ സിനിമ...
വീണ്ടും നല്ല സിനിമകൾക്കായി നമുക്ക് കാത്തിരിക്കാം .................
[Rajesh Puliyanethu
Advocate, Haripad]