ചിരി ആഗ്രഹിക്കാത്തവർ ഇല്ലല്ലോ... ചിരി രണ്ടു വിധത്തിലുണ്ട്!! ഉള്ളിൽ ചിരിക്കുക, മുഖം കൊണ്ട് ചിരിക്കുക... ഉള്ളിൽ ചിരിക്കുമ്പോൾ ചിലപ്പോൾ മുഖത്ത് അതിവിഷാദഭാവമായിരിക്കും... മുഖത്തു ചിരിക്കുമ്പോൾ ചിലപ്പോൾ ഉള്ള് കരയുകയായിരിക്കും... ഇവ രണ്ടും ജീവിത സന്ദർഭങ്ങളിൽ ലളിതമായി സംഭവിച്ചു പോകാറുണ്ട്.. രണ്ടും കുടില മനസ്സിന്റെ വിക്ഷേപണങ്ങളും ആകാറുണ്ട്...
ചിരിയുടെ വിവിധ സ്വഭാവങ്ങളെക്കുറിച്ചല്ല ഞാൻ പറയാൻ ആഗ്രഹിച്ചത്... മറിച്ച് ചിരിയെ അവഗണിക്കുന്നതിനെക്കുറിച്ചാണ്... ആരുടെയും ജീവിതം മുഴുവൻ ചിരി നിറഞ്ഞത് ആയിരിക്കുമെന്ന് കരുതാൻ കഴിയില്ല.... കരയേണ്ട അവസ്സരം ഉണ്ടായാൽ അപ്പോൾ ചിരിക്കാൻ കഴിയില്ല... പക്ഷെ ചിലർ ജീവിതത്തിൽ ചിരിക്കാൻ കിട്ടുന്ന അവസ്സരങ്ങളിലും അനാവശ്യമായി അസ്വാരസ്യങ്ങളെ കണ്ടെത്തി കരയുകയോ അല്ലെങ്കിൽ ആസ്വദിച്ച് ചിരിക്കാതിരിക്കുകയോ ചെയ്യുന്നു...!!! അവർ ചിരിക്കാൻ കിട്ടുന്ന വരദാന നിമിഷങ്ങളെ തങ്ങളുടെ സ്വഭാവ വൈകല്യം കൊണ്ട് ഇല്ലാതാക്കുന്നു... പിന്നീട് കരയേണ്ടി മാത്രം വരുന്ന ജീവിത സന്ദർഭങ്ങളിലും കരയുന്നു.... അങ്ങനെ ജീവിതത്തിൽ കരച്ചിലിനെ മാത്രം കൂട്ടാക്കുന്നു...
ഒന്നു ചിന്തിച്ചാൽ നിസ്സാരമായി മനസ്സിലാക്കാം... നാം ചിരിക്കാൻ കഴിയുമായിരുന്ന ഏതൊക്കെ കഴിഞ്ഞകാല നിമിഷങ്ങളെ പാഴാക്കിക്കളഞ്ഞു എന്ന്... അന്ന് ചിരിക്കു പകരം കൊടുത്ത നമ്മുടെ മാനസ്സിക വികാരങ്ങൾക്ക് നഷ്ട്ടപ്പെട്ട ചിരിയോളം വിലയില്ലായിരുന്നുവെന്നും!!
'ചിരി' മനുഷ്യനു മാത്രം ലഭിച്ച വരദാനമാണ്... ദൈവം വളരെ ലുബ്ദിച്ചാണ് അത് മനുഷ്യർക്കിടയിൽ വിതരണം ചെയ്തത്... ഒരു തരിപോലും ചൊർത്തിക്കളയാതെ അതിനെ നുകരുന്നതാണ് ജീവിതത്തിൽ ധന്യ നിമിഷങ്ങളെ സൃഷ്ട്ടിക്കുന്നത്....
നമുക്ക് ചിരിക്കാം.... അതിനാവുമ്പൊഴെല്ലാം....
[Rajesh Puliyanethu
Advocate, Haripad]