Tuesday, 13 July 2010

Film Black....

വളരെ അടുത്ത കാലത്ത് മമ്മൂട്ടിയുടെ 'ബ്ലാക്ക്‌' എന്നാ ഫിലിം ഒന്നുകൂടി കാണാനിടവന്നു. സിനിമ യുടെ ഏകദേശം അവസാന ഭാഗമെത്തുംപോല് നായകനും പ്രതി നായകനും തമ്മില്‍ കാണുന്ന ഒരു രംഗമുണ്ട്. പ്രതിനായകനായ ലാല്‍ നെ കൊല്ലാന്‍ ‍ തന്നെ തയ്യാറായി എത്തുന്ന നായകന്‍ ‍ മമ്മൂട്ടി. ആ കൂടികാഴ്ച ക്ക് ശേഷം ഒരാള്‍ മാത്രമേ അവശേഷിക്കു എന്നനിലയില്‍ കഥ എത്തി നില്‍ക്കുന്നു. ക്രൂരനായ വില്ലനില്‍ നിന്നും യാതൊരുതരത്തിലുള്ള നീതിയോ പരിഗണനയോ പ്രതീക്ഷിക്കാനാവില്ല. ഏതു നിമിഷത്തിലും പരസ്പരം ആക്രമിക്കാപ്പെടാന്‍ സാധ്യത. ആ അവസാന സമയത്ത് പരസ്പരം 'ഗുഡ് ബൈ' പറയുന്നതിന് വേണ്ടി ലാല്‍ നaയകന് ഒരു പെഗ് ഓഫര്‍ ചെയ്യുന്നു. പരസ്പരം ഏതുനിമിഷവും ആക്രമിക്കപ്പെടാന്‍ സാധ്യമായ ആ നിമിഷത്തില്‍, ജാഗ്രത രണ്ടു വ്യക്തികളിലും നിറഞ്ഞു നില്‍ക്കുന്ന ആ അവസരത്തില്‍, രണ്ടു ഗ്ലാസ്സുകളില്‍ മദ്യമൊഴിച്ചു 'ചിയേഴ്സ്' എന്നുപറയുന്ന ഒരു സീന്‍, തീര്‍ച്ചയായും ദുരൂഹമായ ഒരു ഭംഗി നിറഞ്ഞത്‌ തന്നെയാണ്............... (RajeshPuliyanethu, Advocate, Haripad)