Tuesday, 5 September 2023

സനാതന ധർമ്മ ഉന്മൂലനം,, തുടക്കം ചരിത്രാതീതം...

 ✍️ Adv Rajesh Puliyanethu...

ആദ്യമവർ ഋഷി വര്യന്മാരെ തള്ളിപ്പറഞ്ഞു... പിന്നീടവർ സ്മൃതികളെ വളച്ചൊടിച്ചു.... കൂടാതെ സമൃതികളെ കൂട്ടുപിടിച്ചു കൊണ്ട് ധർമ്മത്തെ വികലമാക്കി അവതരിപ്പിച്ചു... ശേഷം അവർ ഹിന്ദു മതത്തെ വിഘടിപ്പിച്ചു... കലഹിച്ച ഹിന്ദു വിഭാഗങ്ങളെ പ്രലോഭിപ്പിച്ച് അടർത്തിമാറ്റി തങ്ങളുടെ ചാവേറുകളാക്കി... അവർ ഭാരത സംസ്കാരത്തെ പുശ്ചിച്ചു തള്ളി... അവർ രാജ്യ സ്നേഹത്തെ പരിഹസ്സിച്ചു... അവർ ആചാരങ്ങളെ അപമാനിച്ചു... പുരാണങ്ങളേയും ഇതിഹാസങ്ങളേയും കെട്ടുകഥകൾ എന്ന് ചിത്രീകരിച്ച് അപ്രസക്തമാക്കാൻ ശ്രമിച്ചു... ആരാധനാ മൂർത്തികൾ മിത്തുകളാണെന്ന് വിളിച്ചു പറഞ്ഞു... ഇതിനെല്ലാമൊപ്പം കിട്ടിയ അവസരങ്ങളിലെല്ലാം അവർ ഹിന്ദു ധർമ്മം പേറുന്നവരെ വംശഹത്യ ചെയ്തുകൊണ്ടേയിരുന്നു... അവസാനം ഭാരതത്തിന്റെ ചൈതന്യമായ ""സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്നും"' അവർ പറഞ്ഞു...

മാനായും മാരീചനായും വന്നവൻ ഒറ്റക്കായിരുന്നില്ല... ശക്തരായ രാക്ഷസ്സ രാജാക്കന്മാരുടെ പിൻതുണയും, അഭിലാഷവും, ശക്തിയും ഒപ്പം മായാവിദ്യകളുടെ കരവടക്കവും അവർക്കുണ്ടായിരുന്നു...

വർത്തമാനകാല മാരിചന്മാർക്ക് ലക്ഷ്യം ഭാരതമാണ്... ഭാരതത്തെ തകർക്കാനും, സ്വന്തം  ഭരണക്രമത്തിനുള്ളിലാക്കാനും തടസ്സം ഭാരതത്തിന്റെ ആത്മാവും ചൈതന്യവുമായ "സനാതന ധർമ്മമാണ്" എന്ന തിരിച്ചറിവ് ഭാരത പുത്രന്മാരേക്കാളേറെ ഒറ്റുകാർക്കും വിഘടന വാദികൾക്കുമുണ്ട്...

അവർക്കൊപ്പം ഇന്നും ഹിന്ദു മതത്തിൽ നിന്നും അടർത്തിയെടുത്ത നാലാം കിട ചാവേറുകൾ അനേകമുണ്ട്...

ആ വിധം നമ്മൾ തിരിച്ചറിഞ്ഞ അവസാനത്തെ ചാവേറാണ് ഉദയനിധി സ്റ്റാലിൻ...

""സ്റ്റാലിന്റെ"" അനുചരന്മാർ ഒന്നു മനസ്സിലാക്കണം...

""വെളിച്ചമുള്ളടത്തോളം കാലം സനാതന ധർമ്മം നിലനിൽക്കും"...

Saturday, 2 September 2023

ഭരണ പാർട്ടിയെ വിമർശിക്കാൻ...

 ✍️ Adv Rajesh Puliyanethu 

കേരള ഭരണത്തെയൊ ഭരണ പാർട്ടിയേയോ വിമർശിക്കണമെങ്കിൽ കുറഞ്ഞത് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം??

1) സ്വന്തം പേരിലൊ ഭാര്യ, മക്കൾ തുടങ്ങിയ അടുത്ത ബന്ധത്തിലുള്ളവരുടെ പേരിലൊ ഒരു തുണ്ട് ഭൂമി പോലും ഏറ്റവും കുറഞ്ഞത് കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷത്തിനിടയിൽ ഉണ്ടാകാൻ പാടില്ല... ((നിങ്ങൾ ആ ഭൂമിയിൽ ഒരു തെങ്ങിൽ തൈ വെയ്ക്കാനെടുത്ത കുഴി വരെ നിങ്ങളെ കുറ്റക്കാരനാക്കാൻ സാദ്ധ്യതയുണ്ട്...))

2)) കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷത്തിനിടയിൽ നിങ്ങൾ യാതൊരു കച്ചവട മൊ വ്യവസായമൊ ചെയ്തിരിക്കാൻ പാടില്ല... ((നിങ്ങൾ ആക്രി വിറ്റ വെള്ളക്കുപ്പികൾ വരെ കണക്കു ചോദിച്ചു കൊണ്ട് നിങ്ങളുടെ പിറകെ വരും))

3)) നിങ്ങൾ ജീവിത കാലത്ത് ഒരു സ്ത്രീയുമായും സംസാരിച്ചിരിക്കാനൊ ആശയവിനിമയം നടത്തിയിട്ടുണ്ടാകാനൊ, സമീപത്ത് പോയിട്ടുണ്ടാകാനോ പാടില്ല... ((നിങ്ങൾ നായകനായ പൈങ്കിളി കഥകൾ വെട്ടുകിളികൾ ആഘോഷിക്കുന്നത് കാണേണ്ടിവരും))

4)) നിങ്ങൾ നിലവിൽ ഒരു ഉദ്യോഗസ്ഥനോ, കച്ചവടക്കാരനൊ, കലാകാരനൊ ഒന്നുമാകാൻ പാടില്ല... ((അവയെല്ലാം വെച്ചു പൂട്ടി വീട്ടിലിരിക്കാൻ മാനസീകമായി തയ്യാറാണെങ്കിൽ കുഴപ്പമില്ല))

5)) നിങ്ങൾ ഒരിക്കലും നല്ല വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ടാവുകയൊ, നല്ല ഭക്ഷണം കഴിച്ചിട്ടുണ്ടാവുകയൊ ചെയ്തിരിക്കാൻ പാടില്ല... ഉണ്ടെങ്കിൽ തന്നെ അതിന്റെ ഒരു ഫോട്ടോ പോലും ഉണ്ടാകാൻ പാടില്ല... ((ഉണ്ടെങ്കിൽ നിങ്ങൾ പാവപ്പെട്ടവന്റെ പാർട്ടിനെതിരെ സംസാരിക്കാൻ യോഗ്യനല്ലാതാകുന്ന ഒരു ആർഭാടക്കാരൻ ആകുന്നതാണ്))

6)) നിങ്ങൾ ഒരിക്കലും ഒരു ക്ഷേത്രനടയിൽ പോവുകയൊ, തൊഴുകയൊ, നമസ്കരിക്കുകയൊ, വഴിപാടുകൾ നടത്തുകയൊ ചെയ്തിട്ടുണ്ടാകാൻ പാടില്ല... ((നിങ്ങൾ അന്ധവിശ്വാസിയും, പുരോഗമന വിരുദ്ധനും, പ്രാകൃതനും, ശാസ്ത്ര വിരുദ്ധനുമായി ചിത്രീകരിക്കപ്പെടും))

7)) നിങ്ങൾ ഒരിക്കൽ പോലും ഗുരുക്കന്മാരേയൊ, ആചാര്യന്മാരേയോ വണങ്ങുകയാ, പാദം തൊട്ടു തൊഴുകയൊ ചെയ്തിരിക്കാൻ പാടില്ല... ((നിങ്ങൾ നട്ടെല്ലില്ലാത്തവനും നാറിയും പാദസേവകനുമായി മാറുന്നതായിരിക്കും))

8)) നിങ്ങൾ കേന്ദ്ര സർക്കാരിന്റെ മുൻ കാല തീരുമാനങ്ങളെ വിമർശിച്ചിട്ടുണ്ടാകണം... നിങ്ങൾക്ക് കേന്ദ്ര തീരുമാനങ്ങളോട് മതിപ്പായിരുന്നോ എന്ന നിങ്ങളുടെ സ്വതന്ത്ര നിലപാടുകൾക്ക് യാതൊരു പ്രാധാന്യവുമില്ല... ((അല്ലെങ്കിൽ നിങ്ങൾ ഫാസിസ്റ്റും വർഗ്ഗീയ വാദിയും ആയി മാറുന്നതാണ്...))

9)) നിങ്ങൾ യോഗി ആദിത്യനാഥിന്റെയും UP യിലെ സംഭവവികാസങ്ങളുടേയും നിരന്തര വിമർശകൻ ആയിരുന്നിരിക്കണം... ((അല്ലെങ്കിൽ നിങ്ങൾ ആർക്കെതിരെയും വിമർശനം ഉന്നയിക്കാൻ യോഗ്യനല്ലാതാകുന്നതാണ്))

10)) പ്രളയ കാലവും, കോവിഡ് കാലവും അതിജീവിച്ചത് പിണറായിയുടെ പ്രത്യേക വൈഭവവും ഏക്ഷനും കൊണ്ടാണെന്ന് നിങ്ങൾ സോഷ്യൽ മീഡിയയിൽ നിരന്തരം പോസ്റ്റിട്ടിട്ടുണ്ടാകണം... ((അല്ലെങ്കിൽ നിങ്ങൾ സംസ്ഥാന ദ്രേഹിയായി വാഴ്ത്തപ്പെടുന്നതാണ്))

നിങ്ങൾ ഇത്രയും ഇത്രത്തോളം വരുന്ന മറ്റു നൂറു നിബന്ധനകളും പൂർത്തീകരിച്ചിട്ടുള്ളവനും, അല്പം പോലും മരണഭയമില്ലാത്തവനും ആണെങ്കിൽ ""ധൈര്യപൂർവ്വം" കേരള സർക്കാരിന്റെ പോരായ്മകളെ വിമർശിച്ചു കൊള്ളുക...

Saturday, 1 July 2023

ഏകീകൃത സിവിൽ നിയമങ്ങൾ [Uniform Civil Code] കാണാത്തതും കാണേണ്ടതും....

     ഭാരതം വലുതായി ചർച്ചചെയ്തു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ഏകീകൃത സിവിൽ നിയമങ്ങൾ... സ്വാതന്ത്രാനന്തര ഭാരതം ആദ്യം ചർച്ച ചെയ്തു തുടങ്ങിയ വിഷയങ്ങളിൽ ഒന്ന് തന്നെയാണ് 'ഏകീകൃത സിവിൽ നിയമങ്ങൾ'... സ്വാതന്ത്ര്യാനന്തരം ഭരണഘടനയുടെ നിർമ്മാണ ഘട്ടം മുതൽ കഴിഞ്ഞ എഴുപത്തി അഞ്ചു വർഷങ്ങളിലും രാജ്യം ഏകീകൃത സിവിൽ നിയമങ്ങളെക്കുറിച്ചു സംസാരിച്ചിട്ടുണ്ട്... ആ  ചർച്ചകൾ നടന്നിരുന്നത് പലപ്പോഴും ഏകീകൃത സിവിൽ നിയമങ്ങളെ ക്കുറിച്ചു ചർച്ചകൾ നടത്തണം എന്ന മനഃപ്പൂർവ്വമായ  തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നില്ല... മറിച്ചു കാലികമായ സംഭവങ്ങൾ ഏകീകൃത സിവിൽ നിയമങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സമൂഹത്തിനോട് ആവശ്യപ്പെടുകയായിരുന്നു... മതപരമായും,, രാഷ്ട്രീയപരമായും,, സാമൂഹീകപരമായും,, നിയമപരമായും ചലനങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഒന്നു തന്നെയാണ് 'ഏകീകൃത സിവിൽ നിയമങ്ങൾ' എന്ന വിഷയം എന്നകാര്യത്തിൽ യാതൊരു സംശയവുമില്ല... 

     'ഏകീകൃത സിവിൽ നിയമങ്ങൾ' നടപ്പിലാകുന്നതിലൂടെ എന്താണ് വിഭാവനം ചെയ്യുന്നതെന്ന് നിയമത്തെ അനുകൂലിക്കുന്നവരും, എതിർക്കുന്നവരും ശരിയായി മനസ്സിലാക്കിയിട്ടില്ല എന്നാണ് പല കോണുകളിൽ നിന്നുമുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്... ഏകീകൃത സിവിൽ നിയമങ്ങൾ എന്ന ചിന്ത തന്നെ സമൂഹത്തിനു മുൻപിലേക്ക് ആധികാരികമായി അവതരിപ്പിക്കുന്നത് നമ്മുടെ ഭരണഘടന തന്നെയാണ്...  രാജ്യത്തിന്റെ ശോഭനമായ ഭാവിയെ നോക്കിക്കണ്ടുകൊണ്ടും രാജ്യത്തിന്റെ സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം, ഭരണപരം, നീതി, നിയമം, സുരക്ഷിതത്വം, സമാധാനം എന്നിവയെ എല്ലാം മുൻനിർത്തിയും ഭരണഘടനാ ശില്പികൾ തന്നെയാണ് ഭരണഘടനയിൽ നിർദ്ദേശക തത്വങ്ങൾ [Directive Principles] ((ആർട്ടിക്കിൾ 36 മുതൽ 51 വരെ)) ഉൾക്കൊള്ളിച്ചിരിക്കുന്നതും നിർദ്ദേശക തത്വങ്ങളുടെ 44 ആം അനുഛേദത്തിൽ ഏകീകൃത സിവിൽ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കേണ്ടവയാണ് എന്ന അർത്ഥത്തിൽ പ്രതിബാധിച്ചിരിക്കുന്നതും... ഇത്രയും സുവ്യക്തവും, കർക്കശവുമായി മതസ്വാതന്ത്ര്യവും, മൗലീക അവകാശങ്ങളും, വ്യക്തി സ്വാതന്ത്ര്യങ്ങളും, സമത്വവും, തുല്യതയും, ജനാധിപത്യവും, നീതിയും ഉറപ്പുവരുത്തുന്ന, ലോകത്തെതന്നെ മഹത്തരമായ ഭരണഘടനകളിൽ ഒന്ന് എന്ന് വിശേഷിപ്പിക്കുന്ന ഭാരതത്തിന്റെ ഭരണഘടനയിൽ, നിർദ്ദേശക തത്വങ്ങളിലെ ആർട്ടിക്കിൾ 44 മാത്രം പിഴവായിപ്പോയി എന്ന് കാണാനും കഴിയില്ലല്ലോ...!!?

     'ഏകീകൃത സിവിൽ നിയമങ്ങൾ' മതത്തിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് എങ്കിലും അതിനു രാഷ്ട്രീയമാനങ്ങളും ഏറെയാണ്... ഭാരതത്തിന്റെ ഭരണഘടന ഭാവിയിലേക്കുള്ള ചൂണ്ടു പലകയായി  ഉൾപ്പെടുത്തിയ പല നിർദ്ദേശക തത്വങ്ങളിൽ കേവലം ഒന്ന് മാത്രമല്ല ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ 'ഏകീകൃത സിവിൽ നിയമങ്ങൾ'... ഹിന്ദുത്വത്തെ മുൻനിർത്തി പ്രവർത്തനം നടത്തുന്ന ബി ജെ പി യെ നയിക്കുന്ന നരേന്ദ്ര മോഡി ഭരിക്കുന്ന കേന്ദ്ര സർക്കാർ, രാജ്യത്തെ ഇസ്‌ളാമിക ജനവിഭാഗത്തോട് നടത്തുന്ന വെല്ലുവിളിയായാണ് ബി ജെ പി യുടെ രാഷ്ട്രീയ എതിരാളികൾ 'ഏകീകൃത സിവിൽ നിയമങ്ങൾ' എന്ന ആശയത്തെ സമൂഹത്തിനു മുൻപിൽ അവതരിപ്പിക്കുന്നത്... "ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ" എന്ന് എടുത്തു പറയേണ്ട അവസ്ഥാവിശേഷം നില നിൽക്കുന്നു എന്നതാണ് സത്യം... കാരണം ഭാരതത്തിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ കൊണ്ഗ്രെസ്സ് ഏകീകൃത സിവിൽ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കുന്നതിന് പ്രത്യക്ഷമായി എതിരല്ലായിരുന്നു എന്നും ഇടതു പക്ഷ പാർട്ടികൾ ശക്തമായി ഏകീകൃത സിവിൽ നിയമങ്ങൾ രാജ്യത്തു നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നവർ ആയിരുന്നു എന്നും കാണാം... ഇന്ന് പ്രതിപക്ഷ ചേരി ഒന്നടങ്കം ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിനെ എതിർക്കുന്നുണ്ടെങ്കിൽ അതിനു കാരണം ബി ജെ പി സർക്കാരിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കഴിയുന്ന ആയുധമാണ് 'ഏകീകൃത സിവിൽ നിയമങ്ങൾ' എന്ന തിരിച്ചറിവ് തന്നെയാണ്... പക്ഷെ ആപത്കരമായി അവസ്ഥ എന്നത്, പ്രതിപക്ഷ കക്ഷികൾ രാഷ്ട്രീയമായി മോഡി സർക്കാരിനെതിരെ ഏകീകൃത സിവിൽ നിയമങ്ങളെ ഉപയോഗിക്കുന്നത് രാജ്യത്ത് മതപരമായ ചേരിതിരിവും, വിദ്വെഷവും പരത്തിക്കൊണ്ടാണ് എന്നതാണ്... രാജ്യത്തെ പല ഇസ്ളാമിക സംഘടനകളും 'ഏകീകൃത സിവിൽ നിയമങ്ങൾ' എന്ന ആശയം ഉദിച്ചപ്പോൾത്തന്നെ അതിനെ എതിർക്കുന്നവരാണ്... ശരീയത്ത് നിയമങ്ങൾ മാത്രമാണ് ലോകത്തിനു അഭികാമ്യം എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗമാണത്... എന്ത് തന്നെ ആയാലും അത് അവരുടെ നിലപാടാണ്... ആ നിലപാടുകൾ മാനിക്കപ്പെടേണ്ടതുണ്ടോ എന്നത് മറ്റൊരു ചോദ്യമായി പരിഗണിക്കപ്പെടാം... എന്നാൽ മുൻപ് ഏകീകൃത സിവിൽ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കണം എന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്ന സി പി എം നെ പോലെയുള്ള കക്ഷികളുടെ രാഷ്ട്രീയ അസ്തിത്വമില്ലായ്മയാണ് ഈ വിഷയത്തിൽ ഏറെ പ്രകടമാകുന്നത്... നരേന്ദ്ര മോഡി നയിക്കുന്ന ബി ജെ പി യെ മുസ്ളീം വോട്ടുകൾ ഒന്നിപ്പിച്ചു നിർത്തിക്കൊണ്ട് നേരിടാൻ കഴിയുമോ എന്ന രാഷ്ട്രീയ പരീക്ഷണം മാത്രമാണ് പ്രതിപക്ഷനിര നടത്തുന്നത്... അതേ നാണയത്തിൻ്റെ മറുപുറമാണ് ഹിന്ദുത്വ അജണ്ടയെ മുറുകെപ്പിടിക്കുന്ന ബി ജെ പി നേട്ടമായി കാണുന്നത്... 'ഏകീകൃത സിവിൽ നിയമങ്ങൾ' അവതരിപ്പിക്കുക വഴി ഹിന്ദു സമൂഹത്തിന് നേട്ടം ഉണ്ടാക്കുന്ന ഒന്ന് അവതരിപ്പിക്കപ്പെടുന്നു എന്ന പ്രതീതി വളർത്തുകയും അതുവഴി ഹിന്ദു വോട്ടുകളുടെ ഏകീകരണം സാധ്യമാക്കുകയും ചെയ്യുക  എന്നതാണ് ബി ജെ പി യുടെയും രാഷ്ട്രീയ അജണ്ട...  രാഷ്ട്രീയമായി മതത്തെ ഉപയോഗിച്ചുകൊണ്ട് പരസ്പരം മുതലെടുക്കാനുള്ള ഭരണ പ്രതിപക്ഷങ്ങളുടെ ഒരു ഗോദാ തയ്യാറാക്കലാണ് ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കാൻ മുതിരുന്നതിൽക്കൂടി സംജാതമാകുന്ന രാഷ്ട്രീയ അവസ്ഥ... വളരെ നിസ്സാരമായ ഒരു രാഷ്ട്രീയ സമസ്യയുടെ ഉത്തരം കണ്ടെത്തുന്ന വലിയ വിജയി ആരായിരിക്കുമെന്നത് മാത്രമാണ് രാഷ്ട്രീയപരമായി നോക്കിക്കാണാനുള്ളത്..

     സാമൂഹീകമായി ചിന്തിച്ചാൽ ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിലെ പ്രധാന അപാകത എന്ന് പറയുന്നത്, പ്രസ്തുത നിയമത്തെ അനുകൂലിക്കുന്നവരും, എതിർക്കുന്നവരും ആയ വലിയ വിഭാഗം ഈ നിയമത്തെ ശരിയായി മനസ്സിലാക്കുന്നില്ല എന്നതാണ്... നിയമത്തെ ശരിയായി പഠിച്ചവർ തങ്ങളുടെ രാഷ്ട്രീയ- മത താല്പര്യങ്ങൾക്കനുസൃതമായി പരമാവധി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു നേട്ടം കൈപ്പറ്റാൻ ശ്രമിക്കുന്നുമുണ്ട്... സമീപകാലത്ത് പൗരത്വ നിയമത്തിൻ്റെ അവതരണ വേളയിലും നമ്മൾ ഇതേ അവസ്ഥ കണ്ടു... പൗരത്വ നിയമം അവതരിപ്പിക്കപ്പെടുന്നതോടെ മുസ്ളീം മത  വിഭാഗക്കാരെ മുഴുവൻ നാടുകടത്തും എന്ന് തെറ്റിദ്ധരിച്ചു നിയമത്തെ അനുകൂലിച്ചവരുമുണ്ട്,, തങ്ങൾ നാടുകടത്തപ്പെടുവാൻ പോവുകയാണെന്ന് തെറ്റിദ്ധരിച്ചു നിയമത്തെ എതിർത്തവരുമുണ്ട്... ഏകീകൃത സിവിൽ നിയമങ്ങൾ വിഷയത്തിലെന്നപോലെതന്നെ രാഷ്ട്രീയ കക്ഷികൾ തങ്ങളുടെ താല്പര്യങ്ങൾക്കും നേട്ടങ്ങൾക്കും ഉതകും വിധം പരമാവധി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിട്ടുമുണ്ട്... പ്രാഥമിക വിദ്യാഭ്യാസകാലഘട്ടത്തിൽ ഒരിക്കലും നിയമത്തെക്കുറിച്ചും, നിയമത്തിൻ്റെ കാഴ്ചപ്പാടുകളെക്കുറിച്ചും കാൽ അക്ഷരം പഠിപ്പിക്കില്ലെന്ന ഭരണ കർത്താക്കളുടെ പിടിവാശിയുടെ ദുർഫലമാണ് പൗരൻ നിയമങ്ങളെ ശരിയായി മനസ്സിലാക്കാൻ ക്ഷമത ഇല്ലാത്തവനാകുന്നതിനും നിസ്സാരമായി തെറ്റിദ്ധരിപ്പിക്കാൻ ഇര ആകുന്നതിനും കാരണം... രാഷ്ട്രീയ പ്രഭുക്കളുടെ വഴി വിശാലമാക്കാൻ പൗരന്റെ ഈവിധമായ നിയമ നിരക്ഷത അനിവാര്യമാണെന്നത്‌ തമസ്ക്കരിക്കുന്ന ഒരു സത്യമായി അവശേഷിക്കുകയും ചെയ്യുന്നു...

     ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് ഏതൊക്കെ മേഘലയിൽ എന്ന് തിരിച്ചറിയുന്നത് പ്രസ്തുത നിയമത്തിൻ്റെ നിയമപരമായ ചോദ്യങ്ങളുടെ  ഉത്തരമാണ്... "വ്യക്തി നിയമങ്ങൾ" ഒഴികെ നിയമത്തിൻ്റെ മറ്റു സമസ്തമേഘലകളിലും ഏകീകൃത സ്വഭാവം നിലനിൽക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്... 'വ്യക്തി നിയമങ്ങൾ' നില നിൽക്കുന്നത് മതത്തിന്റെ അടിസ്ഥാനത്തിലാണ്... വ്യക്തി നിയമങ്ങൾ പ്രവർത്തിക്കുന്നത്, വിവാഹം, വിവാഹ മോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ, സ്വത്തവകാശം, കുട്ടികളുടെ കസ്റ്റഡി അവകാശം, മെയിന്റനൻസ് തുടങ്ങിയ മേഘലകളിലാണ്... ക്രിമിനൽ നിയമങ്ങളും മറ്റെല്ലാ നിയമങ്ങളും എല്ലാ പൗരന്മാർക്കിടയിലും ഏകീകൃത സ്വഭാവം പുലർത്തുമ്പോൾ എന്തുകൊണ്ട് വ്യക്തിനിയമങ്ങളും ഏകീകരിച്ചുകൊണ്ട് ഏകരാജ്യം ഏകനിയമം എന്ന തത്വം നടപ്പിലാക്കിക്കൂടാ എന്ന ന്യായമായ ചോദ്യമാണ് ഭരണഘടനാ ശില്പികൾ മുതൽ ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിനെ ഇന്ന് പിന്തുണക്കുന്നവർ വരെ ചോദിക്കുന്നത്... ഭാരതം ഒരു മതേതര രാജ്യമാണെന്ന് പ്രീആമ്പിൾ മുതൽ ഉറപ്പിക്കുന്ന ഒരു ഭരണഘടനയാൽ നയിക്കപ്പെടുന്ന ഒരു രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിവ് നിയമം തന്നെ സാധൂകരിച്ചു നൽകുന്നു എന്നത് ഭാരതത്തിൻ്റെ മതേതര മുഖത്തിന്റെ ശോഭകെടുത്തുന്നു എന്നതാണ് എൻ്റെ നിഗമനം... ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുമ്പോൾ അത് ഏതെങ്കിലും ഒരു പ്രത്യേക മത വിഭാഗങ്ങൾക്കെതിരെയുള്ള ഒരു നീക്കമായല്ല, മറിച്ച്‌ നിലവിൽ നിലനിൽക്കുന്ന എല്ലാ വ്യക്തിനിയമങ്ങളിലെയും പരാധീനതകൾ പരിഹരിച്ച്‌ കാലോചിതമായ പുരോഗമനങ്ങൾ കൊണ്ടുവന്ന് പരിഷ്‌കരിച്ച്‌, മത ചിന്തകൾക്കതീതമായി നിയമം മാത്രം ചർച്ചചെയ്യുന്ന ഏകീകൃത സ്വഭാവം ഉണ്ടാക്കണം... 

     കാലോചിതമായ പരിഷ്‌ക്കാരങ്ങൾ ആവശ്യമായി വരുമ്പോൾ ബഹു ഭാര്യാത്വം, സ്ത്രീകൾക്ക് സ്വത്തവകാശത്തിൽ വിവേചനം തുടങ്ങിയ പ്രാകൃത വ്യവസ്ഥകൾ ഒഴിവാക്കേണ്ടി വരും... അത് നിലവിലെ ഏത് വ്യക്തി നിയമങ്ങളിലാണോ നിലനിൽക്കുന്നത് അവിടെ നിന്നും ഒഴിവാക്കപ്പെടണം... നിലവിൽ ഈ വിധമായ; ആധുനിക സമൂഹത്തിന് ചേർന്നുപോകാത്ത ഇത്തരം രീതികൾ ഇസ്‌ലാം വ്യക്തി നിയമങ്ങളിലാണ് ഉൾക്കൊണ്ടിരിക്കുന്നത്... ആ വ്യവസ്ഥകൾ ഒഴിവാക്കപ്പെടുമ്പോൾ അത് പരിഷ്ക്കരണമായാണ് വായിക്കേണ്ടത്... ഒരിക്കലും കടന്നു കയറ്റമായല്ല... 

     ബഹു ഭാര്യാത്വവും, പിന്തുടർച്ചാ നിയമങ്ങളിൽ സ്ത്രീകളോടുള്ള അവഗണനയും ഹിന്ദു വ്യക്തി നിയമങ്ങളിലും നിലനിന്നിരുന്നു... പക്ഷെ 1955 ൽ നിലവിൽ വന്ന ഭേദഗതിയിലൂടെ കാലാനുസൃതമായ പരിഷ്കരണങ്ങൾ ഹിന്ദു വ്യക്തി നിയമങ്ങളിൽ കൊണ്ടുവരാൻ സാധിച്ചു... ഹിന്ദു വ്യക്തി നിയമങ്ങൾ തന്നെ ബാധകമായ ബുദ്ധാ, ജയിൻസ്, സിക്ക്സ് എന്നിവരുടെ വ്യക്തി നിയമങ്ങളും അതുവഴി കാലോചിതമായി പരിഷ്കരിക്കപ്പെട്ടു... അതിനും പുറമെ 2018 ൽ വീണ്ടും ഹിന്ദു വ്യക്തി നിയമങ്ങൾ പരിഷ്‌ക്കരിക്കപ്പെട്ടു... കുഷ്ഠം പോലെയുള്ള രോഗങ്ങൾ വിവാഹമോചനത്തിനുള്ള കാരണങ്ങളിൽ നിന്നും പുറം തള്ളപ്പെട്ടു... ഹിന്ദു ദത്തവകാശം, മെയ്ന്റനൻസ് നിയമങ്ങളും പരിഷ്‌ക്കരിക്കപ്പെട്ടു... ഒരിക്കലും മാറ്റപ്പെടാൻ കഴിയാത്ത ദൈവീകമായ നിയമങ്ങളാണ് തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ഇസ്ളാം വിഭാഗത്തെപ്പോലെ തങ്ങളുടെ വ്യക്തി നിയമങ്ങൾ ഉപനിഷത്തുക്കളിൽ നിന്നും ഉൾക്കൊണ്ടാണ് അതിനാൽ ഭേദഗതി സാധ്യമല്ല എന്ന് കടും പിടുത്തം നടത്താതിരുന്നതാണ് ഹിന്ദുവിന്റെ മേന്മ എന്ന് കാണാം... ഏകീകൃത സിവിൽ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഗോവൻ സിവിൾ കോഡ് ഉം സ്വോഭാവീകമായും അസ്ഥിരപ്പെടും... ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് തങ്ങൾക്കെതിരെയുള്ള കടന്നുകയറ്റമാണെന്നോ, തങ്ങളുടെ പോർട്ടുഗീസ് സ്മരണകളെ തകർക്കുന്നതാണെന്നോ ഗോവാക്കാർ വിമർശനം ഉന്നയിക്കാതിരുന്നത് അവരുടെ പുരോഗമന ചിന്താരീതിയായി വിലയിരുത്തപ്പെടും... 

     ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് ആർട്ടിക്കിൾ 25 ന്റെ violation ആണെന്ന നിലയിൽ വാദിക്കുന്നവരെയും കണ്ടു... എന്താണ് ആർട്ടിക്കിൾ 25 പറയുന്നത്? മനഃസാക്ഷിക്കനുസ്സരിച്ചു തൻ്റെ മതത്തെ പ്രചരിപ്പിക്കുന്നതിനും, പ്രഖ്യാപിക്കുന്നതിനും, അനുവർത്തിക്കുന്നതിനും ഉള്ള സ്വാതന്ത്യ്രം ഉറപ്പുവരുത്തുന്നു... ഇത്രമാത്രമാണ് ആർട്ടിക്കിൾ 25 പറയുന്നതും ഉറപ്പുവരുത്തുന്നതും... ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് വഴി ഭരണഘടന ആർട്ടിക്കിൾ 25 ൽക്കൂടി നൽകുന്ന ഏത് സ്വാതന്ത്ര്യമാണ് ഇല്ലാതാകുന്നത്!!??? മതപരമായ ഒരു ചടങ്ങിനെയും ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാകുന്നതുവഴി ഇല്ലാതാകുന്നില്ല എന്നതാണ് വാസ്തവം... ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാകുന്നതുവഴി, പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും അഭികാമ്യമല്ലാത്ത പ്രാക്ടീസുകൾ ഏതൊക്കെ വ്യക്തി നിയമങ്ങളിൽ നിൽക്കുന്നുണ്ടോ അവയെ കാലാനുസൃതവുമായി പുനഃ ക്രമീകരിക്കുക മാത്രമാണ് ചെയ്യുന്നത്... അവയ്ക്കൊന്നും തന്നെ മതപരമായ ആചാരങ്ങളുമായി [Religious Practices] യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം...

     ഹിന്ദു  നിയമങ്ങളും, മുസ്ളീം, ക്രിസ്ത്യൻ, പാഴ്‌സി വ്യക്തിനിയമങ്ങളും കാലാനുസൃതമായി പരിഷ്‌ക്കരിച്ചു ഏകീകൃത സ്വഭാവത്തോടെ എല്ലാവര്ക്കും ബാധകമായ ഒരു സിവിൽ നിയമം കൊണ്ടുവരിക എന്നതാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്... അവിടെ മുസ്ലീമിന് മാത്രം എന്തുകൊണ്ടാണ് ഈ മാറ്റങ്ങളെല്ലാം തങ്ങൾക്കെതിരെയുള്ള ആക്രമണമായി തോന്നുന്നത്?? കോടതി നിർദ്ദേശങ്ങളിൽക്കൂടിയും ഇസ്ളാമിലെ പ്രാകൃത - സ്ത്രീവിരുദ്ധ രീതികൾക്ക് മുൻപും ചിലമാറ്റങ്ങൾ ഉണ്ടായിട്ടില്ലേ?? അതിൻ്റെ ഉദാഹരണമല്ലേ "മുത്താഹ്‌ മാര്യേജ്"?? "Marriage For Enjoyment" എന്നായിരുന്നു ആ വിവാഹത്തിന്റെ സങ്കല്പം തന്നെ.. പഴയ കാലങ്ങളിൽ മലബാറിൽ നടന്നിരുന്ന "അറബി കല്യാണങ്ങൾ " മുത്താഹ്‌ മാര്യേജ് ന്റെ വെളിച്ചത്തിൽ നടന്നിരുന്നവയാണ്...  മുത്താഹ്‌ മാര്യേജ് കാലയളവിൽ സ്ത്രീയെ ലൈംഗീകമായി ആസ്വദിച്ചശേഷം പുരുഷൻ ഉപേക്ഷിച്ചു പോകുന്നു... തുടർന്ന് ആ സ്ത്രീക്ക് ജീവനാംശം നൽകുന്നതിനോ, ആ ബന്ധത്തിൽ കുട്ടികൾ ഉണ്ടായാൽ സംരക്ഷിക്കുന്നതിനോ പുരുഷൻ ബാധ്യസ്ഥൻ ആയിരുന്നില്ല... ഇസ്‌ളാമിക വ്യക്തി നിയമം [സുന്നി] ഈ സമ്പ്രദായത്തിന് സാധുത നൽകിയിരുന്നു... ഈ സമ്പ്രദായം സ്ത്രീ വിരുദ്ധമല്ല എന്ന് തോന്നുന്നത് ആർക്കൊക്കെയാണ്?? ഈ സമ്പ്രദായത്തിന്റെ നിയമ സാധുത നഷ്ട്ടപ്പെട്ടതുകൊണ്ട് ഇസ്ളാമിന് എന്ത് നഷ്ട്ടമാണുണ്ടായത്?? മൂന്ന് വിവാഹം കഴിച്ചേ മതിയാകൂ എന്ന് ശഠിക്കുന്ന എത്ര ഇസ്‌ലാം മത വിശ്വാസ്സികൾ ഇന്നുണ്ട്?? തൻ്റെ ഭർത്താവ് മറ്റു രണ്ടുപേരുടെകൂടി ഭർത്താവായിരിക്കണം എന്ന് ആഗ്രഹിക്കുന്ന എത്ര സ്ത്രീകളുണ്ട്?? തന്റെ മകൾ ഒരുവന്റെ മൂന്നാമത്തെ ബീവിയായിരിക്കണം എന്ന് ആഗ്രഹിക്കുന്ന എത്ര വാപ്പമാരുണ്ട്? വിവാഹമോചനം അനിവാര്യമായി വന്നാൽ തൻ്റെ സംരക്ഷണം ബന്ധുക്കളുടെയും, വക്കഫ് ബോർഡിന്റെയും മാത്രം ഉത്തരവാദിത്വമായി ചുരുങ്ങണം എന്ന് ആഗ്രഹിക്കുന്ന എത്ര മുസ്‌ലിം സ്ത്രീകളുണ്ട്?? തൻ്റെ മകളുടെ സ്ഥിതി അപ്രകാരമായിരിക്കണം എന്ന് കരുതുന്ന എത്ര പിതാക്കന്മാരുണ്ട്?? തൻ്റെ മകളെ മൂന്നുതവണ വിളിച്ചുപറഞ്ഞു വിവാഹബന്ധത്തിൽ നിന്നും വിടുതൽ ചെയ്യിക്കുകയും തുടർന്ന് പുരുഷന് അവൾക്ക് ജീവനാംശം പോലും നല്കാൻ ബാദ്ധ്യസ്ഥനല്ലാതെ അവൾ നിസ്സഹായാവസ്ഥയിൽ എത്താൻ ഏതു പെൺകുട്ടിയോ അവളുടെ പിതാവോ പ്രിയപ്പെട്ടവരോ ആണ് ഇഷ്ടപ്പെടുന്നത്?? Illegitimate ആയി ജനിച്ചുപോയി എന്ന കാരണത്താൽ ഒരു കുട്ടി തൻ്റെ മുൻഗാമികളുടെ സ്വത്തിൽ യാതൊരു അവകാശവും ഇല്ലാതാകുന്നവനാകുന്നതിലെ നീതി എന്താണ്?? പിതാവിൻെറ സ്വത്തിൽ മകനുള്ളതിന്റെ പാതി അവകാശത്തിനു പോലും മകൾക്ക് അവകാശമില്ലാത്ത അവസ്ഥയെ എങ്ങനെ ന്യായീകരിക്കപ്പെടും?? തൻ്റെ സ്വത്തിൽ പിതാവിനോ, മാതാവിനോ, മകനോ, മക്കൾക്കോ അപ്പുറം ബന്ധു ജനങ്ങളുടെ നീണ്ട നിര അവകാശികളാകുന്നതിനെ എത്ര ഇസ്ളാം വിഭാഗക്കാർ ഇഷ്ട്ടപ്പെടുന്നുണ്ട്?? അനേകം ഇസ്‌ലാമിക ദമ്പതികൾ 'സ്പെഷ്യൽ മാര്യേജ് ആക്ട്' പ്രകാരം വീണ്ടും വിവാഹം നടത്തുന്ന നിരന്തരമായ കാഴ്ച മുസ്ളീം പിന്തുടർച്ചാനിയമങ്ങളിലെ സമുദായത്തിനുള്ളിൽ നിന്നുതന്നെയുള്ള അപ്രീയമാണ് വെളിവാക്കുന്നത്... സംഭവിക്കേണ്ടിയിരുന്നത് ഇസ്ളാം വിഭാഗത്തിൽ നിന്നുതന്നെ ആത്മാഭിമാനമുള്ള സ്ത്രീകളും, വ്യക്തിത്വങ്ങളും  മുന്നോട്ടുവന്ന് വ്യക്തി നിയമങ്ങൾ പരിഷ്‌ക്കരിക്കണമെന്നും, ഏകീകരിക്കപ്പെടണമെന്നും ആവശ്യപ്പെടുകയായിരുന്നു വേണ്ടിയിരുന്നത്... എന്നാൽ അതുണ്ടാകുന്നില്ല എന്ന് മാത്രമല്ല മതത്തിന്റെ പേരിൽ സർവാധീശത്വവും തങ്ങളിലായിരിക്കണം എന്ന് ആവശ്യപ്പെടുന്ന മത - രാഷ്ട്രീയ കൂട്ടുകെട്ടുകളുടെ പിടിയിലേക്ക് വീണ്ടും വീണ്ടും അവർ നിശബ്ദരായി ഒതുങ്ങി ഇരുന്നു കൊടുക്കുന്ന കാഴ്ച്ച അത്ഭുതം ഉളവാക്കുന്നു... ഇപ്രകാരമുള്ള ഒരുപാട് സ്വാഭാവീക നീതിയുടെ നഗ്നമായ ലംഘനങ്ങൾ വ്യക്തി നിയമങ്ങൾ എന്ന പേരിൽ വെച്ച് പുലർത്തുന്നു എങ്കിൽ അവയെല്ലാം തൂത്തറിയാൻ നമ്മൾ എഴുപത്തി അഞ്ചു വര്ഷം വൈകി എന്നാണ് കാണേണ്ടത്... വ്യക്തി നിയമങ്ങളുടെ അടിമച്ചങ്ങലയിൽ കോർത്തുവലിക്കാൻ വെമ്പിനിൽക്കുന്ന മത- രാഷ്ട്രീയ കൂട്ടുകെട്ടുകൾക്ക് ലക്‌ഷ്യം സ്വന്തം താല്പര്യങ്ങളുടെ സംരക്ഷണം മാത്രമാണ്... ഇക്കൂട്ടർക്ക് സമൂഹത്തിന്റെ ഉന്നമനമോ രാഷ്ട്രത്തിന്റെ പുരോഗതിയൊ ഒന്നും തന്നെ ഒരു വിഷയമേ അല്ല... 

     രാഷ്ട്രീയമായ നിലനിൽപ്പ് മാത്രമാണ് തങ്ങൾക്ക് പ്രധാനമെന്ന് കോൺഗ്രസ് ഒരിക്കൽ തെളിയിച്ചതാണ്... സെക്ഷൻ 125 CrPC എല്ലാവർക്കും ബാധകമാണെന്ന നിലയിൽ 1985 ൽ ഷാഹ് ബാനോ കേസ്സിൽ സുപ്രീം കോടതി മുസ്ളീം ഡിവോഴ്സ്ഡ് വനിതയായ  ഷാഹ് ബാനോവിന് ജീവനാംശം അനുവദിച്ചുകൊണ്ട് ഉത്തരവായതിനെ കൊണ്ഗ്രെസ്സ് നേരിട്ടത് എങ്ങനെയായിരുന്നു എന്ന് നമ്മൾ കണ്ടതാണ്... കോടതി വിധിയെ മറികടക്കാൻ വേണ്ടി നിയമനിർമ്മാണം തന്നെ നടത്തി,  മുസ്‌ലിം വനിത വിവാഹ മോചനത്തിന് ശേഷം ജീവനാംശത്തിന് അർഹതയില്ല എന്ന മത നിയമത്തെ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചു കൊടുത്തു...  മുസ്‌ലിം വനിത വിവാഹ മോചനത്തിന് ശേഷം മൂന്നുമാസ്സം മാത്രം ഭർത്താവിൽ നിന്നും ജീവനാംശത്തിന് അർഹത ഉള്ളൂ എന്നും അതിനു ശേഷം ബന്ധുക്കളോ അതല്ല വക്കഫ് ബോർഡോ സംരക്ഷണം നൽകണം എന്നും നിയമത്തിൽ വിവക്ഷിച്ചു... അന്ന് മുസ്ളീം വോട്ടുബാങ്ക് മാത്രം മുൻനിർത്തി രാജീവ് ഗാന്ധി അങ്ങനെ ഒരു നിയമ നിർമ്മാണം നടത്തി കോടതി വിധിയെ അസ്ഥിരപ്പെടുത്തിയില്ലായിരുന്നു എങ്കിൽ മുസ്ളീം വനിതകളുടെ സംരക്ഷണത്തിലേക്ക് നടത്തുന്ന വലിയ ഒരു ചുവട് വെയ്പ്പ് ആകുമായിരുന്നു ആ വിധി... കോടതി വിധിയെ നിയമനിർമ്മാണം കൊണ്ട് മറികടന്നതുവഴി എന്ത് ഉന്നമനമാണ് മുസ്ളീം വനിതകൾക്ക് ഉണ്ടായത് എന്ന ചോദ്യത്തിന് കൊണ്ഗ്രെസ്സ് എന്ത് ഉത്തരം പറയും...?? തങ്ങൾക്ക് മുസ്ളീം മതപ്രഭുക്കന്മാരെ പ്രീണിപ്പിച്ചു വോട്ടുനേടി അധികാരം നിലനിർത്തണം എന്നതിനപ്പുറം കാതലായ ഒരു വിശദീകരണവും കോൺഗ്രസിന് തരാനുണ്ടാകില്ല എന്നതാണ് വസ്തുത... നീണ്ട മുപ്പത്തി അഞ്ചു വർഷങ്ങൾക്കിപ്പുറം ചില കോടതി വിധികളുടെ അടിസ്ഥാനത്തിൽ അല്പ്പം നിലാവെളിച്ചം കടന്നു കൂടിയതല്ലാതെ ജനപ്രതിനിധി സഭകൾ എന്ത് പുരോഗമനപരമായ നിയമനിർമ്മാണമാണ്‌ മുസ്‌ളീം വനിതകൾക്കായി നടത്തിയിട്ടുള്ളത്?? ഒരു സമൂഹത്തിലെ വനിതകളോട് ആകമായി ചെയ്ത ചതിക്ക് മാപ്പു പറയുന്നതിന് പകരം അതേ മതനിയമങ്ങൾക്കുള്ളിൽ ഒരു സമുദായത്തിലെ സ്ത്രീകളെ ആകമാനം തളച്ചിടാനാണ് കോൺഗ്രസ്സും പ്രതിപക്ഷപാർട്ടികളും ഇന്നും ശ്രമിക്കുന്നത്...

     ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാകുന്നതോടെ Marriage, Adoption, Succession എന്നതിനപ്പുറവും മറ്റു ചില കാര്യങ്ങളിൽക്കൂടി സമഗ്രമായ മാറ്റങ്ങൾ വന്നുചേരാൻ സാധ്യതയുണ്ട്... അതിൽ ഒരു ഉദാഹരണമാണ് PROHIBITED DEGREE OF RELATIONSHIP... [വിവാഹം കഴിക്കുന്നതിന് നിയമപരമായ വിലക്കുകളുള്ള ബന്ധങ്ങൾ] സഹോദരൻ സഹോദരിയെ, സഹോദരന്റെ മകളെ, ഗ്രാൻഡ് മകളെ, മാതാവിന്റെ സഹോദരങ്ങളുടെ മക്കളെ, പിതാവിന്റെ സഹോദരങ്ങളുടെ മക്കളെ, അനന്തരവളെ, അങ്ങനെ അടുത്ത രക്ത ബന്ധത്തിൽ ഉള്ള ആൾക്കാരുമായുള്ള വിവാഹം നിലവിലെ വ്യക്തി നിയമങ്ങൾ തന്നെ അനുവദിക്കുന്നില്ല... എന്നാൽ CUSTOM നിലനിൽക്കുന്നുണ്ടെങ്കിൽ സാധുത നല്കുന്നുമുണ്ട്... ഉദാഹരണമായി പറഞ്ഞാൽ  സഹോദരന്റെയും സഹോദരിയുടെയും മക്കൾ തമ്മിലുള്ള വിവാഹം  PROHIBITED DEGREE OF RELATIONSHIP പരിധിയിൽ വരുന്നതാണ്... എന്നാൽ കേരളത്തിൽ മുറപ്പെണ്ണ് സമ്പ്രദായം നിലനിക്കുന്നതിനാൽ നിയമപരമായി തെറ്റാകുന്നില്ല... അതുപോലെതന്നെ സഹോദരിയുടെ മകൾ  PROHIBITED DEGREE OF RELATIONSHIP പരിധിയിൽ വരുന്നതാണ്... പക്ഷെ തമിഴ് നാട്ടിലെ CUSTOM അനുസരിച്ചു 'മുറൈ മാമൻ' സമ്പ്രദായം നിലനിൽക്കുന്നതിനാൽ അവിടെ  PROHIBITED DEGREE OF RELATIONSHIP അടിസ്ഥാനത്തിൽ വിവാഹം തടയപ്പെടുന്നില്ല... ക്രിസ്ത്യൻ വ്യക്തി നിയമത്തിൽ PROHIBITED DEGREE OF RELATIONSHIP നുള്ളിൽ വരുന്ന യാതൊരു വിവാഹവും അനുവദിക്കുന്നില്ല...  ഇത്തരം കാര്യങ്ങളിൽ ഏകീകൃത സിവിൽ നിയമങ്ങൾ എപ്രകാരമാണ് ഏകീകൃത സ്വഭാവം കൊണ്ട് വരുന്നത് എന്നത് കാത്തിരുന്നു തന്നെ കാണേണ്ടതാണ്... ഏകീകൃതമായി PROHIBITED DEGREE OF RELATIONSHIP ന് നിയമനിർമ്മാണം നടത്തിയാൽ CUSTOM അനുവദിക്കാൻ കഴിയാതെ വരും... CUSTOM അനുസരിച്ചു ഇളവുകൾ അനുവദിച്ചാൽ നിയമത്തിന് ഏകീകൃത സ്വഭാവം ഇല്ലാതെവരും... PROHIBITED DEGREE OF RELATIONSHIP നുള്ളിൽ വരുന്ന വിവാഹങ്ങൾക്കെല്ലാം നിയമ പ്രാബല്യം ഇല്ല എന്ന് വന്നാൽ ആ ഒരു ഭാഗം നടപ്പിലാക്കുന്നതിന് കുറഞ്ഞത് പത്തുവർഷത്തെ കാലതാമസം എങ്കിലും അനുവദിക്കേണ്ടിവരും... വിവാഹം നിശ്ചയിച്ചവരും, പ്രണയബന്ധത്തിൽ തുടരുന്നവരും ഏകീകൃത സിവിൽ നിയമങ്ങൾ നിലവിൽ വന്നതിനാൽ പിന്മാറാൻ നിർദ്ദേശിക്കാൻ കഴിയില്ലല്ലോ? നിയമം  PROHIBITED DEGREE OF RELATIONSHIP ഉള്ളിൽ ഉള്ളവർ തമ്മിൽ വിവാഹം കഴിച്ചേതീരൂ എന്ന് നിർബന്ധിക്കാത്തിടത്തോളം കാലം ഈ വിലക്ക് കർശനമായി പാലിക്കുന്ന മതവിഭാഗങ്ങൾക്ക് അതൊരു വിഷയവും ആകുന്നില്ല...

     ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാകുന്നതോടെ മതപരമായ ആചാരങ്ങൾക്ക് യാതൊരു മാറ്റവും വരുന്നില്ല എന്ന് തീർച്ചയായും മനസ്സിലാക്കേണ്ടതുണ്ട്... ഉദാഹരണത്തിന് വിവാഹത്തിന്റെ നിയമപരമായ വശങ്ങളാണ് നിയമം സംസാരിക്കുന്നത്... മറിച്ചു വിവാഹത്തിന്റെ ആചാരങ്ങളെ അല്ല... ഉദാഹരണത്തിന് മുസ്ളീം വിവാഹത്തിൽ "മഹർ" നൽകുന്നതിനെ നിയമം എതിർക്കില്ല... താലികെട്ടിയോ, മിന്നു കെട്ടിയോ, മറ്റേതെങ്കിലും നിലനിൽക്കുന്ന CUSTOM മുഖേനയോ SOLAMNIZE ചെയ്യുന്ന മതാചാര വിവാഹങ്ങളിലേക്ക് ഏകീകൃത സിവിൽ നിയമങ്ങൾ കൈകടത്താനേ പോകുന്നില്ല... പക്ഷേ ഈ വിധമായ RELIGIOUS CUSTOM അനുവർത്തിക്കാത്ത വിവാഹങ്ങൾക്കും നിയമ പ്രാബല്യം ഉണ്ടായെന്നു വരാം... മഹർ നൽകിയുള്ള വിവാഹത്തെ ഏകീകൃത സിവിൽ നിയമങ്ങൾ എതിർക്കില്ല പക്ഷെ മഹർ നല്കാതെയുള്ള വിവാഹത്തിനും നിയമപ്രാബല്യം ഉണ്ടായെന്നു വരാം...  

     ഒരു രാജ്യം ഒരൊറ്റ നിയമം എന്നത് രാജ്യത്തിന്റെ ശോഭയെ വര്ധിപ്പിക്കുകയേ ഉള്ളൂ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല... മതം വിശ്വാസ്സങ്ങൾക്കും, ആചാരങ്ങൾക്കും, അനുഷ്ഠാനങ്ങൾക്കും വേണ്ടിയുള്ളതാണ്... മതം ഒരിക്കലും നിയമത്തിലേക്കും ഭരണ നിർവഹണത്തിലേക്കും കടന്നുവരരുത്... മതം നിയമ പ്രാബല്യമുള്ള ഒന്നിന്റെയും സ്വാധീനശക്തി ആകാൻ പാടില്ല... ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളെ ബഹുമാനിച്ചുകൊണ്ട്ഏകീകൃത സിവിൽ നിയമങ്ങളെ സർവാത്മനാ നമുക്ക് സ്വാഗതം ചെയ്യാം...

[Rajesh Puliyanethu

 Advocate, Haripad]

Sunday, 30 April 2023

അരിക്കൊമ്പൻ എന്ന വർത്തമാനകാല ഹിന്ദു...

     എത്ര കരുത്തനും അംഗബലവും ഉള്ളവനെങ്കിലും സ്വന്തമിടത്തു നിന്നും ബാഹ്യ ശക്തികളാൽ എങ്ങനെ പുറത്താക്കപ്പെടും എന്നതിന്റെ നേർചിത്രമാണ് "അരിക്കൊമ്പൻ" നൽകുന്നത്... 

     ഈ നാട്ടിലെ  "ഹിന്ദു സമൂഹം" അരിക്കൊമ്പന്റെ അനുഭവം കണ്ടു പഠിക്കുന്നത് നല്ലതാണ്...

     അതിന് അനിവാര്യം വേണ്ട ചില ചേരുവകൾക്കൂടിയുണ്ട്...

അവയിൽ

1)) നിരന്തരം കുറ്റാരോപിതനാക്കി നിലനിർത്തുക.... ((ഫാസിസം എന്ന പേര് നിരന്തരം ആവർത്തിച്ചു കൊണ്ടവർ അത് ചെയ്യുന്നു...))

2)) അധികാരത്തിന്റെ വാറോല... ((അരിക്കൊമ്പനെതിരെ കോടതി വിധിപോലെ രാഷ്ട്രീയ പ്രീണനത്തോടെ അവരത് നേടിക്കൊണ്ടിരിക്കുന്നു.))

3)) മയക്കു വെടി... ((കപടമായ "മതേതരത്വം" പുലമ്പിക്കൊണ്ട് രാഷ്ട്രീയ/ സാംസ്കാരിക നേതൃത്വങ്ങളുടെ സഹായത്തോടെ സമൂഹത്തെ ഒന്നടങ്കം അവർ മയക്കു വെടി വെച്ചു കൊണ്ടിരിക്കുന്നു))

4)) കുങ്കിയാനകൾ... ((സ്വന്തം സമൂഹത്തിൽ നിന്നും വർഗ്ഗത്തിൽ നിന്നും തന്നെ ബാഹ്യശക്തികൾ മെരുക്കി മയപ്പെടുത്തി ഉപയോഗിക്കുന്ന ഏറ്റവും അപകടകാരികളായ ശത്രുക്കൾ...

5)) സമ്പത്ത്... ((അനേക കാലത്തെ ഹവാല/ രാഷ്രീയ അഴിമതികളിൽക്കൂടി അവർ ആവശ്യത്തിലധികം നേടിക്കഴിഞ്ഞിരിക്കുന്നു...

6)) സംവിധാനങ്ങൾ... ((സമ്പത്തും അധികാരവും ഉണ്ടെങ്കിൽ പിന്നെ സംവിധാനങ്ങൾ താനേ വന്നുചേരും))

7)) നിന്റെ ദൈന്യതയെക്കുറിച്ച് കഥകളും, കവിതകളും ലേഖനങ്ങളും പുസ്തകങ്ങളും എഴുതാനും നിന്നെ കുറ്റപ്പെടുത്താനും, നീ ചാകേണ്ടവനാണെന്നു വരെ പറയാനും കാഴ്ചക്കാരുടെ നീണ്ട നിര തന്നെയുണ്ടാകും... ((മാധ്യമങ്ങളെപ്പോലെ))

സ്വന്തം ആവാസങ്ങളിൽ നിന്നും നിന്നെ പുറന്തള്ളുന്നവർക്ക് നീ ജീവിക്കുന്നോ മരിക്കുന്നോ എന്നത് വിഷയമല്ല... പക്ഷെ മരണം വരെ നീ അവർ ബാഹ്യശക്തികൾ ഘടിപ്പിച്ച റേഡിയോ കോളറിന്റെ നിരീക്ഷണത്തിലായിരിക്കും...

ഈ ആക്രമണങ്ങൾ നിനക്കെതിരെ തുടങ്ങി വെയ്ക്കാൻ നിന്റെ കൈയ്യിലെ ഒരു പിടി അരി തന്നെ ധാരാളം...

[Rajesh Puliyanethu

 Advocate, Haripad]

Saturday, 25 March 2023

രാഹുൽ ജി യുടെ കുറ്റവും, ശിക്ഷയും, അയോഗ്യതയും...

      രാഹുൽ ഗാന്ധിയെ സൂററ്റ് കോടതി രണ്ടു വർഷം തടവിന് ശിക്ഷിക്കുകയും അതിനെ തുടർന്ന് രാഹുൽജിയുടെ പാർളമെൻറ് അംഗത്വം നഷ്ടമായതുമാണ് ഈ ദിവസ്സങ്ങളിയിലെ പ്രധാന ചർച്ചാവിഷയം... രാഷ്ട്രീയമായി വളരെ പ്രാധാന്യമുള്ള വിഷയമായതിനാൽ  മുതലെടുപ്പുകൾക്കും വളരെയധികം സാധ്യതയുണ്ട്... രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഈ വളം തങ്ങളുടെ വളർച്ചക്ക് എങ്ങനെ ഉപയോഗിക്കാം എന്ന് നല്ലതുപോലെ ആലോചിക്കുന്നുമുണ്ട്...  പ്രത്യേകിച്ച് മോഡി സർക്കാരിനെതിരെ എങ്ങനെ വിനിയോഗിക്കാം എന്നതാണ് പ്രതിപക്ഷ ചേരിയുടെ ചിന്ത... കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ കാണാൻ കഴിയാതിരുന്ന പ്രതിപക്ഷ ഐക്യം രാഹുൽജി യുടെ അയോഗ്യതാ വിഷയത്തിൽ കാണാൻ കഴിഞ്ഞു എന്നതും എടുത്തു പറയേണ്ടതാണ്... 

     ബിജെപി യുടെ ഫാസിസ്റ്റ് ഭരണരീതികളുടെ പ്രതിഫലനമാണ് രാഹുൽ വിഷയത്തിൽ കാണാൻ കഴിയുന്നതെന്നും, രാഹുൽജി ഫാസിസ്‌റ്റ് ഭരണകൂടത്തിന്റെ ഇരയാണെന്നും പ്രതിപക്ഷ ചേരി പ്രചരിപ്പിക്കുന്നു... ആയതിനാൽ മതേതര ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാ കക്ഷികളും, രാഷ്ട്രീയ വിശ്വാസ്സങ്ങൾക്കതീതമായി ഫാസിസ്റ്റ് മോഡിക്കെതിരെ അണിനിരക്കണം എന്നതാണ് പ്രചാരണാഹ്വാനം...  വാദപ്രതിവാദങ്ങളും, ന്യായീകരണങ്ങളും കൊഴുക്കുമ്പോൾ രാഹുലിന്റെ കേസ്സിന്റെ ശരിയായ വശങ്ങളെ നമ്മൾ തീർച്ചയായും മനസ്സിലാക്കേണ്ടതാണ്...

     കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനോട് അനുബന്ധിച്ചു 2019 ൽ രാഹുൽ ഗാന്ധി കർണാടകയിലെ കോളാർ എന്ന സ്ഥലത്തുവെച്ചു നടത്തിയ പ്രസംഗത്തിലെ പരാമർശമാണ് കേസിനാധാരം... എന്തായിരുന്നു ആ പരാമർശം?? 

     ""Nirav Modi, Lalit Modi, Narendra Modi... how come they all have "MODI" as common surname?? How come all the thieves have "MODI" as the common surname?? നരേന്ദ്ര മോഡി, ലളിത് മോഡി, നീരവ് മോഡി ഇവർക്കെല്ലാം പൊതുവായി എങ്ങനെയാണ് "മോഡി" എന്ന സർ നെയിം ഉണ്ടായത്?? എങ്ങനെയാണ് എല്ലാ കള്ളന്മാർക്കും "മോഡി" എന്ന പൊതുവായ സർ നെയിം ഉണ്ടായത്??  

     ഈ പരാമർശത്തിലെ ആദ്യവരികൾ അപകീർത്തികരമാകും എന്ന് തോന്നുന്നില്ല... ഒരു പ്രതിപക്ഷ നേതാവ് പൊതു പണം അപഹരിച്ചു കൊണ്ടു പോയ രണ്ടു വ്യക്തികളുടെ പേരുകൾ വിമർശനാത്മകമായി ഉന്നയിക്കുന്നു... ഒപ്പം ഭരണാധിപനായ നരേന്ദ്ര മോദിയും അഴിമതിക്കാരനാണെന്നു ആരോപിക്കുന്നു... ഒരു ഭരണാധികാരി അഴിമതിക്കാരനാണെന്ന് ആരോപണം ഉന്നയിക്കുന്നതിൽ തെറ്റൊന്നുമില്ല... ആ ഭരണാധികാരിക്കും ആ സമയത്തെ പ്രസക്തരായ രണ്ടു അഴിമതിക്കാർക്കും  "മോഡി" എന്ന സർ നെയിം തന്നെയാണ് എന്ന അർഥത്തിൽ സംസാരിക്കുന്നു... തികഞ്ഞ ഒരു രാഷ്ട്രീയ പ്രസംഗം എന്നതിനപ്പുറം ഒന്നും തന്നെ അതിലില്ല.. പക്ഷെ പ്രസംഗത്തിൽ അടുത്തതായി പറയുന്നത് 'അപകീർത്തിപരമായ' എന്ന ശീർഷകത്തിൽ പെടുത്താൻ കഴിയുന്നതാണ്... രണ്ടാം പാദം ഇപ്രകാരമാണ്...

     ""എങ്ങനെയാണ് എല്ലാ കള്ളന്മാർക്കും "മോഡി" എന്ന പൊതുവായ സർ നെയിം ഉണ്ടായത്??""

     ആ പ്രസ്താവനയാണ് "മോഡി" എന്ന വിഭാഗക്കാരെല്ലാം Aggrieved ആകുന്നത്... നരേന്ദ്ര മോഡി, ലളിത് മോഡി, നീരവ് മോഡി എന്നീ മോദിമാരെല്ലാം കള്ളന്മാരാണെന്നു പറഞ്ഞിരുന്നെങ്കിൽ മുഴുവൻ "മോഡി" വിഭാഗവും Aggrieved ആകുമായിരുന്നില്ല... അഥവാ അപകീർത്തിപരമായ എന്തെകിലും ആ പ്രസ്താവനയിൽ ഉണ്ടായിരുന്നെങ്കിൽ ഈ മൂന്നു മോഡിമാരിൽ ആർക്കെങ്കിലും മാത്രമേ കേസ്സു കൊടുക്കാൻ കഴിയുമായിരുന്നുള്ളൂ...  പക്ഷെ രാഹുൽ നടത്തിയ പ്രസ്താവന ""എങ്ങനെയാണ് എല്ലാ കള്ളന്മാർക്കും "മോഡി" എന്ന പൊതുവായ സർ നെയിം ഉണ്ടായത്??"" എന്നാണ് ... അവിടെ ധ്വനിക്കുന്നത് "മോഡി" വിഭാഗക്കാർ എല്ലാം കള്ളന്മാർ ആണെന്നും കള്ളന്മാർക്കെല്ലാമാണ്  "മോഡി"  എന്ന സർ നെയിം ഉള്ളത് എന്ന രീതിയിലുമാണ്... അതുകൊണ്ടാണ് "മോഡി" വിഭാഗക്കാരും മോഡി എന്ന സർ നെയിം ഉള്ളവരും Aggrieved ആകുന്നതും പൂർണേഷ് മോദിക്ക് Locus Standi (കേസ്സ് കൊടുക്കാനുള്ള അവകാശം) ഉണ്ടാകുന്നതും... 

     രാഷ്ട്രീയമായി പ്രാധാന്യമുള്ളപ്പോൾത്തന്നെ ഈ കേസ്സ് നിയമത്തിന്റെ മുൻപിൽ രണ്ടു വ്യക്തികൾ തമ്മിലുള്ള നിയമ പോരാട്ടമായിരുന്നു... ശ്രീ നരേന്ദ്രമോദിക്ക് ഈ കേസ്സുമായുള്ള ബന്ധം എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല... നരേന്ദ്രമോദി പ്രധാനമന്ത്രി ആയതു കൊണ്ടും ബിജെപി യുടെ നേതാവായതു കൊണ്ടും മറ്റൊരാൾക്കു കേസ്സു കൊടുക്കാനുള്ള അവകാശത്തിലേക്ക് കടന്നു കയറാൻ കഴിയില്ല... ഇവിടെ ഒരു ബിജെപി MLA ആയ പൂർണേഷ് മോഡി കേസ്സു കൊടുത്തതിനാലാണല്ലോ നരേന്ദ്രമോദിയുമായി ഈ കേസിനെ ബന്ധപ്പെടുത്തുന്നത്... യാതൊരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാത്ത, പേരിന്റെ അഗ്രത്ത് ഒരു "മോഡി" ഉള്ളവനും കേസ്സു കൊടുക്കാൻ കഴിയുമായിരുന്നില്ലേ?? ആ കേസിൽ ഇതേ വിധി ഉണ്ടായിരുന്നെങ്കിലും ബിജെപി യും നരേന്ദ്രമോദിയും ഉത്തരം പറയേണ്ടി വരുമായിരുന്നോ??  തന്റെ സമൂഹത്തിനു ആകമാനം രാഹുലിന്റെ പ്രസ്താവന അപമാനകാരമായി എന്ന് ആരോപിക്കുന്നതിനോടൊപ്പം തന്നെ പൂർണേഷ് മോഡി,,  "മോഡി" എന്ന വിഭാഗത്തിന്റെ ഭാഗമായ ഒരു  വ്യക്തി എന്ന നിലയിലാണ് കേസ്സു കൊടുത്തിരിക്കുന്നത്.. ആ കേസിൽ ഭരണകൂടത്തിന് യാതൊരു റോളും ഇല്ല എന്ന് മനസ്സിലാക്കാൻ ആഴത്തിലുള്ള നിയമ പരിജ്ഞാനം അവശ്യമുണ്ടെന്നു തോന്നുന്നില്ല... ശ്രദ്ധേയമായ കാര്യം "നരേന്ദ്ര മോഡി" എന്ന ഭരണകർത്താവിൻ്റെ പേര് ചേർത്ത് ""കള്ളന്മാർ"" എന്ന് പ്രയോഗിച്ചതിനല്ല കേസും, ശിക്ഷയും ഉണ്ടായിരിക്കുന്നത് എന്നതാണ്... ശിക്ഷ ഉണ്ടായിരിക്കുന്നത് ""മോഡി"" വിഭാഗത്തെ ആകമാനമായി അപമാനിക്കും വിധം ""കള്ളന്മാർ"" എന്ന് വിളിച്ചതിനാണ്...

     മറ്റെല്ലാം പരാജയപ്പെടുമ്പോൾ ആരോപിക്കാൻ കഴിയുന്നത്,, ബിജെപി യുടെയും , നരേന്ദ്രമോദിയുടെയും സ്വാധീനത്തിനു വഴങ്ങി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി രാഹുലിനെ ശിക്ഷിച്ചു എന്നതാണ്...  അവിടെയും ചില വിശദീകരണങ്ങൾ ആവശ്യമാണ്...  ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ടിനെതിരെ നിലവിൽ അഴിമതി ആരോപണങ്ങളോ, ബിജെപി ബന്ധങ്ങളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല...  രാഹുൽ അപകീർത്തിപരമായി നടത്തി എന്ന് ആരോപിക്കുന്ന പ്രസ്താവന അപ്രകാരം നടത്തിയിട്ടില്ല എന്ന തർക്കവും കോൺഗ്രസ്സിനില്ല... ആ പ്രസ്താവന അപകീർത്തികരമാണോ എന്നത് മാത്രമാണ് ചോദ്യം... ആ ചോദ്യത്തിന് ഉത്തരം കോമ്പിറ്റെന്റ് ആയ കോടതി കണ്ടെത്തി... "ആ പ്രസ്താവന അപകീർത്തികരമാണെന്നും,, ശിക്ഷാർഹമാണെന്നും കണ്ടെത്തുകയും ശിക്ഷവിധിക്കുകയും ചെയ്തിരിക്കുന്നു... അവിടെ വിചാരണയും വിധിയും പൂർണ്ണമായിരിക്കുന്നു... ഇനിയും സാദ്ധ്യമായത് അപ്പീൽ മാത്രമാണ്...  രാഹുലിന് ശരിയായ രീതിയിൽ വിചാരണയെ നേരിടാൻ അവസ്സരം ലഭിച്ചില്ല എന്ന ആരോപണവും കോൺഗ്രസ്സിനോ കോൺഗ്രസിനൊപ്പം കൂവി വിളികൾ നടത്തുന്നവർക്കോ ഇല്ല ... അങ്ങനെയെങ്കിൽ രാഹുലിന് ഫെയർ ട്രയൽ ലഭിച്ചില്ല എന്നോ കോടതി പക്ഷപാതകരമായിരുന്നെന്നോ പറയുവാൻ കഴിയില്ല... മാത്രമല്ല രാഹുൽ വളരെയധികം ലാഘവ ബുദ്ധിയോടെയാണ് കേസ്സുകാര്യങ്ങളെ സാമീപിച്ചിരുന്നത് എന്ന് നിസ്സംശയം പറയുവാൻ കഴിയും... ഈ കേസ്സിന്റെ നിലനിൽപ്പ് ചോദ്യം ചെയ്‌തുകൊണ്ടോ, കേസ്സ് അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടോ എന്തുകൊണ്ട് രാഹുൽ ഹൈ കോടതിയെ സമീപിച്ചില്ല??  ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് പക്ഷപാതി ആണെന്ന് വിചാരണ വേളയിൽ തോന്നിയിരുന്നെങ്കിൽ എന്തുകൊണ്ട് ആ വിവരം മേൽ കോടതികളെ ധരിപ്പിച്ചുകൊണ്ട് മറ്റൊരു കോടതിയിൽ വിചാരണ നടത്തുന്നതിന് അപേക്ഷനൽകിയില്ല!?? ഇതൊന്നും ചെയ്യാതെ വിധി എതിരായപ്പോൾ അതെങ്ങനെ പരമാവധി രാഷ്ട്രീയമായി മുതലെടുക്കാം എന്ന് മാത്രമാണ് രാഹുലും, കോൺഗ്രസ്സും, പ്രതിപക്ഷ കക്ഷികളും ശ്രമിക്കുന്നതെന്ന് നിസ്സംശയം പറയുവാൻ കഴിയും....

     രാഹുൽ പക്ഷക്കാർ പറയുന്ന മറ്റൊരു ആരോപണം കർണ്ണാടകയിലെ കോളാർ എന്ന സ്ഥലത്തുവെച്ചു നടത്തിയ പ്രസ്താവനക്ക്‌ എതിരെ ഗുജറാത്തിലെ സൂറത്ത് കോടതി കേസ്സെടുക്കുന്നത് എങ്ങനെയാണ് എന്നതാണ്...  മനു ആഭിഷേക് സിംഗ്‌വി,, കപിൽ സിബിൽ തുടങ്ങിൽ നിയമ പണ്ഡിതർ അങ്ങനെ ഒരു ആരോപണം ഉന്നയിച്ചു കണ്ടില്ല.. പക്ഷെ ആ വിധം  ഒരു തർക്കവും കോൺഗ്രസ്സിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്...  മറ്റു ക്രിമിനൽ കുറ്റങ്ങളുടെ ജൂറിസ്ഡിക്ഷനിൽ [JURISDICTION] നിന്ന് വ്യത്യസ്തമായാണ് DEFAMATION കേസ്സുകളിൽ അത് പ്രവർത്തിക്കുന്നത്... പൊതുവെ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ സംഭവം നടന്ന സ്ഥലം [PLACE OF OCCURRENCE] അടിസ്ഥാനമാക്കിയാണ് വിചാരണ കോടതിയുടെ അധികാര പരിധി  [JURISDICTION]  നിശ്ചയിക്കുന്നത്,, (മറ്റ് ചില മാനദണ്ഡങ്ങളും ഉണ്ടെങ്കിലും...) എന്നാൽ അപകീർത്തികരം [DEFAMATION] കേസുകളിൽ നടന്ന സ്ഥലം [PLACE OF OCCURRENCE] നു ഒപ്പം തന്നെ അപകീർത്തി സംഭവിക്കപ്പെട്ട സ്ഥലത്തെ കോടതിക്കും അധികാര പരിധി  [JURISDICTION] ഉണ്ടായിരിക്കുന്നതാണ്...  ഉദാഹരണത്തിന് 'A' എന്ന സമുദായം ആലപ്പുഴ മാത്രമാണ് ഉള്ളത്... ഒരു പ്രശസ്തനായ ഒരു വ്യക്തി 'X' മദ്രാസ്സിൽ നിന്നുകൊണ്ട് 'A' എന്ന സാമുദായിക വിഭാഗത്തെപ്പറ്റി അപകീർത്തിപരമായി പ്രസ്താവനകൾ നടത്തുന്നു... ആ പ്രസ്താവന രാജ്യത്തുള്ള എല്ലാ മാധ്യമങ്ങളും പ്രസിദ്ധീകരിക്കുന്നു... മദ്രാസ്സിൽ 'A' എന്ന സമുദായത്തിൽപ്പെട്ട ആരും തന്നെയില്ല... പക്ഷെ മാധ്യമങ്ങൾ 'X' ന്റെ പ്രസ്ഥാവന ആലപ്പുഴയിലും പ്രചരിപ്പിച്ചു... 'A' എന്ന വിഭാഗത്തിന് അപകീർത്തി സംഭവിച്ചത് ആലപ്പുഴയിലാണ്... അതിനാൽ 'A' വിഭാഗത്തിൽപ്പെട്ട ആർക്കും ആലപ്പുഴയിലെ COMPETENT കോടതിയിൽ കേസ്സു ഫയൽ ചെയ്യാവുന്നതാണ്... 'A' എന്ന വിഭാഗം പഞ്ചാബിലെ ഒരു പ്രത്യേക സ്ഥലത്ത് അധികമായി വസിക്കുന്നു എന്ന് കരുതുക... മാധ്യങ്ങൾ 'X' ന്റെ 'A' ക്ക് എതിരെയുള്ള അപകീർത്തികരമായ പ്രസ്ഥാവന അവിടെയും പ്രചരിപ്പിച്ചിട്ടുണ്ടെങ്കിൽ 'A' വിഭാഗത്തിന് പഞ്ചാബിൽ 'A' വിഭാഗം താമസിക്കുന്ന സ്ഥലത്തെ COMPETENT കോടതിയിൽ കേസ്സു കൊടുക്കാവുന്നതാണ്... ഏത് കോടതിയിൽ കേസ് ഫയൽ ചെയ്യണമെന്നത് പരാതിക്കാരന്റെ തെരഞ്ഞെടുക്കലാണ്... രാഹുൽ കേസുമായി ബന്ധപ്പെട്ട് കോടതിയുടെ അധികാരപരിധി ശരിയല്ലായിരുന്നെങ്കിൽ ആ ഒരു കാരണം മാത്രം ഉന്നയിച്ച് മേൽ കോടതിയെ സമീപിച്ചിരുന്നെങ്കിൽ ഈ കേസിന്റെ എല്ലാ നടപടി ക്രമങ്ങളും QUASH ചെയ്തു പോകുമായിരുന്നു... ഈ തർക്കവും ശിക്ഷ വിധിച്ചതിനു ശേഷം മാത്രം ഉയർത്തുന്നതാണെന്നു വ്യക്തമാണ്...

     ഈ കേസുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ടത്;; രാഹുൽ "മോഡി" എന്ന വിഭാഗത്തെക്കുറിച്ച് ഒരു പ്രസംഗത്തിനിടയിൽ ഒരു പരാമർശം നടത്തുന്നു... ആ പരാമർശം തങ്ങൾക്ക് അപകീർത്തികരമാണെന്ന് ആരോപിച്ചു കൊണ്ട് പൂർണ്ണേഷ് മോഡി എന്ന വ്യക്തി കോടതിയിൽ കേസ് ഫയൽ ചെയ്യുന്നു... കേസിൽ രാഹുലിന് ശരിയായ വിചാരണ ലഭിക്കുന്നു... വിചാരണയിൽ അപാകത കേസ് നടക്കുന്ന അവസ്സരത്തിൽ രാഹുൽ ഉന്നയിക്കുന്നതേയില്ല... വിചാരണാ വേളയിൽ ജുഡീഷ്യൽ ഓഫീസർക്കെതിരേയും രാഹുൽ യാതൊരു അപാകതയും ഉന്നയിക്കുന്നില്ല... വിചാരണക്കൊടുവിൽ കോടതി രാഹുൽ കുറ്റക്കാരനാണെന്ന് വിധിക്കുന്നു... ഇതു വരെ എന്താണ് തെറ്റായി ആരോപിക്കാനുള്ളത്?? വിധിയിൽ ആക്ഷേപമുണ്ടെങ്കിൽ ഉന്നത കോടതികളെ സമീപിക്കുക എന്ന നിയമപരമായ വഴികളല്ലേ രാഹുൽ സ്വീകരിക്കേണ്ടത്?? പകരം പ്രതിപക്ഷ കക്ഷികളെ കൂട്ടു പിടിച്ച് ഇന്നു നടത്തുന്ന പേക്കൂത്തുകൾ നിയമ വ്യവസ്ഥയോടും, നിയമ വാഴ്ചയോടുമുള്ള വെല്ലുവിളിയാണെന്ന് പറയാതിരിക്കാൻ തരമില്ല...

     വിചാരണാ കോടതി രണ്ടു വർഷം ശിക്ഷിച്ചതാണ് മറ്റൊരു പോരായ്മയായി പറയുന്നത്... IPC 499,, 500,, 504 വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്കാണ് രാഹുലിനെ ശിക്ഷിച്ചിരിക്കുന്നത്... ഈ വകുപ്പുകൾ ഒരോന്നിനും പരമാവധി രണ്ടു വർഷം സാധാരണ തടവ് വിധിക്കാവുന്നതാണ്... കോടതി എല്ലാ വകുപ്പുകൾക്കും കൂടി ചേർത്ത് രണ്ടു വർഷം സാധാരണ തടവ് വിധിച്ചു... ഒരാൾ കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ ആ കുറ്റകൃത്യത്തിന് നിയമം അനുശ്ശാസ്സിക്കുന്ന ശിക്ഷ നൽകാൻ വിചാരണ കോടതിക്ക് അധികാരമുണ്ട്... ശിക്ഷയിൽ ഇളവ് ആവശ്യമുണ്ടെങ്കിൽ ആ ആവശ്യം മേൽ കോടതിയിൽ ഉന്നയിക്കുക എന്നതല്ലേ ഈ രാജ്യത്തെ ഏതൊരു പൗരനും സാദ്ധ്യമായത്?? ഈ വിഷയത്തിൽ രാഹുലിന് മാത്രമായി നിയമം എപ്രകാരം വളച്ചൊടിക്കണമെന്നാണ് പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്??? രാഷ്ട്രീയമായി മോഡിയെ നേരിടാൻ കരുത്തില്ലാത്ത പ്രതിപക്ഷത്തെ മുള്ളു മുരിക്ക് മൂർഖൻ പാമ്പ് എല്ലാം ഒന്നിച്ചു നിന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നിയമ വ്യവസ്ഥയെപ്പോലും തകർത്തെറിഞ്ഞ് തങ്ങളുടെ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്നതാണ് കണ്ടുവരുന്നത്... 

     രാഹുൽജിയുടെ പാർളമെന്റ് അംഗത്വം റദ്ദാക്കിയ നടപടിയാണ് മറ്റൊരു വിമർശന വിഷയം... നടപടിയിലെ വേഗത തന്നെ ഞെട്ടിച്ചു എന്നായിരുന്നു ശ്രീ ശശി തരൂരിന്റെ പ്രസ്ഥാവന... ശശി തരൂരിനെപ്പോലെ ഒരു സ്കോളർ പോലും യാഥാർത്ഥ്യം തിരിച്ചറിയുന്നില്ല എന്ന നാട്യത്തോടെ പ്രസ്ഥാവനകൾ നടത്തുന്നത് പൊതുജനങ്ങളെയാണ് അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നത്... ക്രിമിനൽക്കുറ്റത്തിന് രണ്ടു വർഷമൊ അതിൽ കൂടുതലോ ശിക്ഷിക്കപ്പെട്ടാൽ ഒരു പാർളമെന്റ് അംഗത്തിന് വിധി പ്രസ്ഥാവന സമയം മുതൽ അംഗത്വം നഷ്ടപ്പെടുമെന്നതാണ് ഈ മണ്ണിന്റെ നിയമം... എല്ലാ അംഗങ്ങൾക്കും ബാധകമായ നിയമത്തിൽ നിന്നും എന്ത് ഇളവാണ് രാഹുൽ ആവശ്യപ്പെടുന്നത്!!?? ഇപ്പോൾ പാർളമെന്റ് നടന്നു വരികയാണ്... വിധി പ്രസ്ഥാവന സമയം മുതൽ അംഗത്വം നഷ്ടപ്പെട്ട ഒരു വ്യക്തിയെ എങ്ങനെയാണ് പാർളമെന്റ് നടപടികളിൽ പങ്കെടുപ്പിക്കാൻ കഴിയുക!?? ഒരു മിനിട്ട് സമയം പാർളമെന്റ് നടപടികളിൽ രാഹുലിനെ പങ്കെടുപ്പിച്ചാൽ പോലും അതൊരു വലിയ നിയമ ലംഘനമാകുന്നതാണ്... ആയതിനാൽ ത്തന്നെ രാഹുലിനെ അയോഗ്യനാക്കി നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുക എന്നത് സ്പീക്കർ സ്വികരിക്കേണ്ട നിയമപരമായി അനിവാര്യമായ നടപടി ആയിരുന്നു... നിയമപരമായ എല്ലാ വ്യവസ്ഥിതികളിൽ നിന്നും രാഹുലിന് പരിരക്ഷ ആവശ്യപ്പെടുന്നവരോട് ഒന്നു പറയാം;; നിങ്ങളുടെ വാഴ്ത്തുപാട്ടുകളിൽ പോലും പറയുന്നത് രാഹുലിന്റെ മുത്തച്ഛൻ ശ്രീ മോത്തിലാൽ ഇന്ത്യാ രാജ്യം വിലക്ക് വാങ്ങാമെന്ന് ബ്രിട്ടീഷുകാരോട് പറഞ്ഞു എന്നേ ഉള്ളൂ;; വാങ്ങിയെന്നില്ലായിരുന്നു;;; എന്ന് മാത്രമാണ്...

     ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും, ഇവിടെ നിയമം എല്ലാവർക്കും ഒന്നു പോലെയാണ് എന്നും ഫാസിസം അനുവദിക്കില്ല എന്നും കൂവി വിളിച്ച് തെരുവിലിറങ്ങുന്നവരാണ് രാഹുലിന് നിയമം ബാധകമല്ല എന്ന് പരോഷമായി ആഹ്വാനം ചെയ്തു കൊണ്ട് പ്രത്യക്ഷ സമരത്തിനു മുതിരുന്നത്... വിഷയത്തെ ശരിയായ രീതിയിൽ അപഗ്രഥിച്ചു മനസ്സിലാക്കാൻ കഴിയുന്നതാണ് കഴിവുറ്റ ജനതയുടെ ലക്ഷണം.. രാഹുലിന് ശിക്ഷയും, വിധിയും മരവിപ്പിച്ചു കൊണ്ട് ഉത്തരവ് ലഭിക്കുമെന്നതും എം പി സ്ഥാനം തിരികെ ലഭിക്കുമെന്നതും എല്ലാവർക്കും ഉറപ്പാണ്... അങ്ങനെ തിരികെ വരുമ്പോൾ അന്നും ഫാസിസത്തിനെതിരെ വിജയിച്ചു വന്നവന്റെ ജയഭേരി മുഴുകാൻ കഴിയണം... അത്ര തന്നെ... നിയമ നടപടികളെ എങ്ങനെ പരിപൂർണ്ണമായും രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കാം എന്ന വരച്ചുകാട്ടലാണ് രാഹുലിന്റെ ശിക്ഷാ വിഷയത്തിൽ കണ്ടു കൊണ്ടിരിക്കുന്നത്...  പരാജയം ശിരസ്സാ വഹിച്ച ഒരു കൂട്ടത്തിന് വീണു കിട്ടിയ ഒരു തുടം പെട്രോളാണ് രാഹുൽ കേസ്... ആ പെട്രോളു പയോഗിച്ച് രാജ്യം കത്തിക്കാൻ അവർ ശ്രമിക്കുന്നു... അത്ര തന്നെ...


വാൽക്കഷ്ണം:: ഇത്രയധികം അഴിമതി ആരോപണങ്ങൾക്ക് വിധേയനായ രാഹുൽജി ഒരു അപകീർത്തി കേസ്സിൽ ജയിലിൽ പോകുന്നത് ഒരൽപം പോലും സന്തോഷം തരുന്ന ഒന്നല്ല... അദ്ദേഹം 'ഈ' കേസിൽ കുറ്റ വിമോചിതനാകണം എന്ന് ആഗ്രഹിക്കുന്നു... 


[Rajesh Puliyanethu

 Advocate, Haripad]

Friday, 17 March 2023

ഉറക്ക ദിവസത്തിന്റെ അവകാശികൾ...!!?

 ഇന്ന് മാർച്ച് 17, ലോക ഉറക്ക ദിനം...

മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിന് ഉറക്കത്തിനുള്ള പ്രാധാന്യത്തെ ഓർമ്മപ്പെടുത്തുന്നതിനായി 2008 മുതലാണ് മാർച്ച് 17 ലോക ഉറക്ക ദിനമായി ആചരിക്കുവാൻ തുടങ്ങിയത്... ഉറക്കത്തിന്റെ പ്രാധാന്യം ഉറക്കളച്ചിരുന്ന് ഇന്റെർനെറ്റിൽ പരതി നമ്മൾ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു... അത് തുടരട്ടെ...
പക്ഷെ ലോക ഉറക്ക ദിനത്തിന്റെ അർത്ഥവ്യാപ്തി മനസ്സിലാക്കി "ഉറങ്ങുന്ന" വർക്കായി ഞാൻ ഈ ദിനം സമർപ്പിക്കുന്നു...
ഭരണപരമായ ഉത്തരവാദിത്വങ്ങൾ മറന്നുറങ്ങുന്ന മുഖ്യമന്ത്രിക്കും, മന്ത്രിമാർക്കും,, പ്രതികരിക്കാനും, പ്രതിഷേധിക്കുവാനുമുള്ള ഉത്തരവാദിത്വം മറന്നുറങ്ങുന്ന പ്രതിപക്ഷത്തിനും,, നിയമ നിർവ്വഹണത്തിന്റെ ഉത്തരവാദിത്വം മറന്നുറങ്ങുന്ന പോലീസിനും,, ആരോഗ്യ പാലനത്തിന്റെ ഉത്തരവാദിത്വം മറന്നുറങ്ങുന്ന ഡോക്ടർമാർക്കും,, കിമ്പളം സ്വപ്നം കണ്ടുറങ്ങുന്ന ഉദ്യോഗസ്ഥ പ്രഭുക്കൾക്കും,, പുരസ്കാരങ്ങൾ പ്രതീക്ഷിച്ചുറങ്ങുന്ന സാംസ്കാരിക നായകർക്കും,, നീതിദേവതയുടെ വിളിച്ചുണർത്തലിനായി കൂർക്കം വലിച്ചുറങ്ങുന്ന കോടതികൾക്കും അങ്ങനെ "ഉറക്കം" യഥാർത്ഥ ഉത്തരവാദിത്വമായി കാണുന്ന എല്ലാ ഉറക്ക സ്നേഹി മഹത് വ്യക്തിത്വങ്ങൾക്കും ഈ ദിനം സമർപ്പിക്കുന്നു...
ഉണർന്നിരിക്കുന്നവർ ക്ഷമിക്കുക... ഒന്ന് ഓർക്കുകയും ചെയ്യുക... ""ഉറങ്ങുന്നവന്റെ ആയുസ്സും, ആരോഗ്യവും, സൗന്ദര്യവും വർദ്ധിക്കും,, ഉണർന്നിരിക്കുന്നവന്റെ നശിക്കും""
"""'നല്ല നാളെകൾ സ്വപ്നം കണ്ടുറങ്ങുന്നവർക്കും ഉറക്ക ദിന ആശംസകൾ"""

[Rajesh Puliyanethu
Advocate, Haripad]

Sunday, 29 January 2023

ഗാന്ധി സമൃതിയിലെ മാറ്റം...

      ഗാന്ധിയുടെ സമാധി ദിനങ്ങൾ മുൻകാലങ്ങളിൽ ആചരിച്ചു വന്നിരുന്നത് ഓർക്കുന്നു... ഗാന്ധി ചിത്രത്തിൽ പുഷ്പങ്ങൾ കൊണ്ടലങ്കരിച്ച്,, പുഷ്പാർച്ചന നടത്തി;; കൂടുതലും ശുഭ്ര വസ്ത്രധാരികളായും,, ഗാന്ധിതൊപ്പിയുമണിഞ്ഞും ആൾക്കാർ  അച്ചടക്കത്തോടെ രഘുപതി രാഘവ രാജാറാം തുടങ്ങിയ പ്രാർത്ഥനാ ഗീതങ്ങളോടെ സമയം ചെലവഴിക്കുന്നു... ചിലർ ഗാന്ധിയുടെ ത്യാഗവും,, സഹനവും,, അഹിംസയും ഇടപഴകിയ ജീവിതത്തെക്കുറിച്ചും,, ഗാന്ധിസത്തിന് ലോകത്തുള്ള പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുന്നു... കൂടുതൽ ആൾക്കാരും ഉപവാസത്തിൽ ആയിരിക്കും... അഹിംസയുടെ പ്രചാരകനായിരുന്ന ഗാന്ധിയുടെ സമാധിദിനത്തിന് അനുയോജ്യമായ രീതിയിലായിരുന്നു എല്ലാം ചിട്ടപ്പെടുത്തിയിരുന്നത്...


     പക്ഷെ സമീപകാലങ്ങളിൽ കണ്ടുവരുന്ന ഗാന്ധി സമാധി ദിവസങ്ങളിൽ ചോരയിൽ കുതിർന്ന ഗാന്ധിക്കാണ് പ്രാധാന്യം നൽകുന്നത്... വടി പിടിച്ചു നടന്നു പോകുന്ന ഗാന്ധി ചിത്രത്തേക്കാൾ വില്പന മൂല്യം ചോര പുരണ്ട ഗാന്ധി ചിത്രത്തിനുണ്ടെന്ന ധാരണാ മാറ്റമാണ് ഒരു ഗാന്ധിയും, ചുറ്റിനും ഗോഡ്സേമാരും എന്ന എന്ന നിലയിൽ ഗാന്ധി സങ്കല്പങ്ങൾ വികലമായി പോകുന്നത്... വെടി വെച്ചിടുന്നവനും, ചോരക്കു വില പറയുന്നവനും തമ്മിൽ അന്തരം കാണാൻ കഴിയില്ലല്ലോ?? 


     ഗാന്ധി സമാധി ദിവസങ്ങളിൽ ഇന്ന് ഗാന്ധിക്ക് യാതൊരു പ്രധാന്യവും കൽപ്പിക്കപ്പെടുന്നില്ല... പ്രാധാനം കൽപിക്കപ്പെടുന്നത് ഗോഡ്സെയുടെ രാഷ്ട്രീയത്തിനു മാത്രമാണ്... ഗോഡ്സെയെ    "സ്വന്തം" രാഷ്ട്രീയത്തിന്റെ ഭാഗമാക്കാൻ ആരുമില്ല... എന്നാൽ ഗോഡ്സെ "നിന്റെ" രാഷ്ട്രീയത്തിന്റെ ഭാഗമാണ് എന്ന് സമർത്ഥിക്കാൻ മത്സരമാണ്... ഗോഡ്സെക്ക്  വിനിമയ മൂല്യം കൂട്ടുകയാണവർ ചെയ്യുന്നത്... അവിടെ ഗാന്ധിയുടെ രാഷ്ട്രീയം വിസ്മൃതിയിൽ പോവുകയും ഗോഡ്സെ ഭാരത രാഷ്ട്രിയ ഭൂമികയിൽ തെളിയുകയുമാണെന്ന് എന്തുകൊണ്ടൊ ചിലർ മറന്നു പോകുന്നു... ഗാന്ധിജിയുടെ ചോരക്കും ഗോഡ്സെയുടെ രാഷ്ട്രീയത്തിനും കൂടുതൽ ഉച്ചത്തിൽ വില വിളിച്ചു പറയാനുള്ള അവസ്സരങ്ങൾ മാത്രമായി ഗാന്ധി സമാധി ദിനങ്ങൾ വിനിയോഗിക്കപ്പെടുന്നതിലെ വേദന മാത്രം പങ്കുവെച്ചു കൊള്ളുന്നു...


     "ഗോസ്സെയാൽ കൊല്ലപ്പെട്ടവൻ" എന്ന പ്രാധാന്യമല്ല ഗാന്ധിക്കുള്ളതെന്നെങ്കിലും തിരിച്ചറിഞ്ഞാൽ നല്ലത്... ഹേ റാം മന്ത്രധ്വനികളോടെ ജീവൻ വെടിയുമ്പോൾ;; അദ്ദേഹം അവസാന നിമിഷം വരെ ഈ ലോകത്തിന് കാണിച്ചു കൊടുത്ത തത്വാധിഷ്ടിത ജീവിതവും,, ആശയങ്ങളുമുണ്ട്... അതാണ് സ്മരിക്കപ്പെടേണ്ടത്...


ഗാന്ധി സ്മൃതികൾക്കു മുൻപിൽ കൂപ്പ കൈ

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️

[Rajesh Puliyanethu

 Advocate, Haripad]

Wednesday, 23 November 2022

'അന്ധ' വിശ്വാസ്സവും,, 'കണ്ട' വിശ്വാസ്സവും,, ഭാവനാ നിയമങ്ങളും ....!!??


       'അന്ധ' വിശ്വാസ്സങ്ങളും,, 'കണ്ട' വിശ്വാസ്സങ്ങളും നമ്മൾ വെച്ച് പുലർത്താറുണ്ട്... നേരിട്ട് കണ്ടതിനുശേഷമോ, അനുഭവേദ്യമായതിനു ശേഷം മാത്രമോ  വിശ്വസ്സിക്കുകയും, ആ വിശ്വാസത്തെ വെച്ച് പുലർത്തുകയും ആ വിശ്വാസത്തിനനുസ്സരിച്ചു ജീവിക്കുകയും പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നതാണ് 'കണ്ട' വിശ്വാസ്സം... മറിച്ചുള്ളതെല്ലാം 'അന്ധ' വിശ്വാസമാണ്... ഒരുവന് സ്വയം ബോധ്യമോന്നുമില്ലാതെതന്നെ മറ്റുള്ളവന്റെ ബോധ്യത്തെ വിശ്വസിച്ചോ, ആർക്കും ബോധ്യമില്ലാത്തതിനെ 'വിശ്വാസ്സം' എന്ന പേരിലോ 'പലരും വിശ്വസ്സിക്കുന്ന ഒന്ന്' എന്ന നിലയിലോ വിശ്വസ്സിക്കുന്നതും പിൻതുടരുന്നതും എല്ലാം 'അന്ധ' വിശ്വാസ്സങ്ങളുടെ ഗണത്തിൽപ്പെടുത്താൻ കഴിയും... നമ്മുടെ വിശ്വാസ്സങ്ങളിൽ ഭൂരിഭാഗവും 'അന്ധ' വിശ്വാസ്സങ്ങൾ ആണെന്ന് പറയേണ്ടി വരും... മറ്റൊരുവൻ പരീക്ഷണ നിരീക്ഷണങ്ങളിൽക്കൂടി തിരിച്ചറിഞ്ഞതാണെങ്കിലും നമ്മൾ സ്വയം ആ വിഷയത്തിൽ തിരിച്ചറിവില്ലാതിരിക്കുകയും, മറ്റൊരുവന്റെയോ ഒരു കൂട്ടത്തിന്റെയോ തിരിച്ചറിവുകളെ അവർ തിരിച്ചറിഞ്ഞത് എന്ന നിലയിൽ നമ്മോട് പറഞ്ഞു തരുന്നത് നമ്മൾ വിശ്വസ്സിക്കുന്നതും 'അന്ധ' വിശ്വാസ്സത്തിൻറെ ഗണത്തിൽപ്പെടുത്തണം എന്നാണ് എൻ്റെ പക്ഷം... കാരണം അവിടെ കണ്ടതും, അനുഭവേദ്യമായതും, ബോധ്യപ്പെട്ടതും നമുക്കല്ല... മറ്റൊർക്കോ ആണ്... അവിടെ നമ്മുടെ നില അന്ധന്റെതാണ്... ആധുനിക ശാസ്ത്ര വിഷയങ്ങളിൽ പലതിലും നമ്മൾ വിശ്വാസ്സം പുലർത്തുന്നുണ്ട്... ആ വിഷയങ്ങളെക്കുറിച്ചു് നേരിട്ട് അറിവോ ബോധ്യമോ ഇല്ലാത്ത ഒരുവൻ മറ്റൊരുവന്റെ കണ്ടെത്തലിനെ വിശ്വസിച്ചു മുൻപോട്ടു പോകുമ്പോൾ അതും ആ ഒരുവനെ സംബന്ധിച്ചിടത്തോളം അന്ധമായ വിശ്വാസ്സമാണ്‌... അത്തരം വിശ്വാസ്സ രീതികൾ തെറ്റാണെന്നു സമർഥിക്കാൻ യാതൊരു ശ്രമവും ഞാൻ നടത്തുന്നില്ല... അപ്രകാരമുള്ള വിശ്വാസ്സ ക്രമങ്ങളെ പിന്തുടരാതെ നമുക്ക് മുൻപോട്ടു പോകുവാൻ സാധ്യവുമല്ല... പക്ഷെ ഈ വിധത്തിലുള്ള ഭൂരിഭാഗം നമ്മുടെ വിശ്വാസ്സങ്ങളും "അന്ധ" മായ വിശ്വാസ്സങ്ങളാണെന്ന് സമ്മതിച്ചു  തന്നേ മതിയാകൂ എന്ന് മാത്രം... എല്ലാം സ്വയം കണ്ടു തിരിച്ചറിഞ്ഞു വിശ്വസ്സിക്കുന്നവനാണ് ആധുനിക- പുരോഗമന- വിദ്യാസമ്പന്നനായ- മനുഷ്യൻ എന്ന് ഊറ്റം കൊള്ളുകയുമരുത്... നമുക്ക് സ്വയം ബോധ്യമില്ലാത്ത പലതിനെയും സ്വയം പരീക്ഷിച്ചു ബോധ്യപ്പെട്ട് വിശ്വസ്സിക്കുന്നവനെന്ന് വിശ്വസ്സിക്കുന്ന അന്ധവിശ്വാസ്സിയാണ് ആധുനിക മനുഷ്യൻ... 

       വിശ്വാസ്സങ്ങൾ എന്ന് പറയുന്നത് ഒരുവന്റെ പരമസ്വാതന്ത്ര്യങ്ങളിൽപ്പെ ടുന്നതാണ്... അത് അന്ധമായി വിശ്വസ്സിക്കുന്നതായാലും മറിച്ചു് ആധുനിക ശാസ്ത്രവിശദീകരണങ്ങളുടെ അടിസ്ഥാനത്തിലുള്ളതായാലും;; വിശ്വസ്സിക്കുക എന്നത് ഒരുവന്റെ സ്വയം ചിന്തയുടെയും, യുക്തിയുടെയും സ്വാതന്ത്ര്യമാണ്... അതിലേക്ക് കടന്നു കയറാൻ മറ്റൊരുവനും യാതൊരു അധികാര അവകാശങ്ങളുമില്ല... ശാസ്ത്ര വിശദീകരണങ്ങളുടെ പിന്തുണയുണ്ടെങ്കിൽ പോലും വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്... അതുപോലെ യാതൊരു നേരനുഭവത്തിന്റെ പിന്തുണയില്ലാത്തവയെ വിശ്വസ്സിക്കാനുള്ള സ്വാതന്ത്ര്യവും നമുക്കുണ്ട്... വിശ്വാസ്സം ചിന്തയുടെ ഉല്പന്നമാണ്... ഒരുവന്റെ ചിന്തയുടെ ഉൽപ്പന്നത്തെ മോശമെന്ന് മറ്റൊരുവൻ പറയുന്നത് അവൻ്റെ ചിന്തയുടെ ഉൽപ്പന്നത്തോട് താരതമ്യം ചെയ്തുകൊണ്ടാണ് എന്നതാണ് വസ്തുത... അവിടെ എൻ്റെ സന്താനം നല്ലതെന്നും നിന്റെ സന്താനം മോശം എന്നും പറയുന്നത് പോലെയുള്ള മ്ലേശ്ചതയുണ്ട്... ചിന്തയുടെ ഉല്പന്നത്തെ വിലക്കാൻ ആർക്കാണ് സാധിക്കുക!!? ഏറിയാൽ ബോധവൽക്കരണം എന്ന പേരിൽ ഒരുവന് തൻ്റെ ചിന്തയുടെ ഉൽപ്പന്നമാണ് ശരി എന്ന നിലയിൽ മറ്റൊരുവനോട് സംസ്സാരിക്കാം... അതും ശ്രോതാവ് അസ്വസ്ഥമായി  തുടങ്ങുന്ന നിമിഷം വരെ മാത്രം... തുടർന്നാൽ അതാണ് 'ന്യൂയിസൻസ്' എന്ന കുറ്റമാകുന്നത്... 

       വിശ്വാസ്സങ്ങളെ വിലക്കാൻ കഴിയില്ലെങ്കിലും വിശ്വാസ്സത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യുന്ന പ്രവർത്തികളെ വിലക്കാൻ സാധിക്കും... പക്ഷെ അതിനും പരിമിതികളുണ്ട്... വിശ്വാസ്സത്തിന്റെ അടിസ്ഥാനത്തിൽ ഒരുവൻ ചെയ്യുന്ന പ്രവർത്തി രാജ്യത്തെ നിയമങ്ങൾക്കും, ഭരണഘടനക്കും എതിരും, മറ്റുള്ളവന്റെ സ്വൈര്യ ജീവിതത്തെ ബാധിയ്ക്കും വിധം ദോഷകരമാകുമ്പോഴും മാത്രമാണ് വിശ്വാസ്സത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യുന്ന പ്രവർത്തികളെ വിലക്കാൻ സാധിക്കുന്നത്... അല്ലാത്തപക്ഷം വിശ്വാസ്സത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തികൾ വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരിരക്ഷക്കുള്ളിൽ നിലകൊള്ളുന്ന ഒന്നായിരിക്കും... 

       യുക്തിവാദികൾ എന്ന് സ്വയം വിശേഷിപ്പിച്ചു നടക്കുന്ന പല കുഞ്ഞിക്കൂനന്മാരും പലവിധത്തിലുള്ള അന്ധവിശ്വാസ്സങ്ങൾ വെച്ച് പുലർത്തുന്നതായികാണാം... കണ്ണുതുറന്നു പിടിച്ചു് സമൂഹത്തിലേക്ക് നോക്കിയാൽ നമുക്ക് വ്യക്തമായി അത് മനസ്സിലാക്കുന്നതിനും കഴിയും... മുൻപ് പറഞ്ഞ വിജ്ഞാനലോകത്തെ തിരിച്ചറിവുകൾ പലതും നമുക്ക് അന്ധമായ വിശ്വാസ്സമാണെന്നും അത്തരം വിശ്വാസ്സങ്ങൾ നിറഞ്ഞതാണ് ഈ സമൂഹം എന്നും പറഞ്ഞതുപോലെ "ഒരുവന്റെ ഭാഗ്യം" എന്ന രീതിയിൽ പല സംഗതികളെക്കുറിച്ചും വിശദീകരിക്കത്തക്ക അടിസ്ഥാനകാരണങ്ങളില്ലാതെ ചിന്തിക്കുന്ന അന്ധവിശ്വാസ്സികൾ നിറഞ്ഞതു കൂടിയാണ് ഈ സമൂഹം...  മുൻപ് പറഞ്ഞതുപോലെ വിശ്വാസ്സത്തിന്റെ അടിസ്ഥാനത്തിൽ ഒരുവൻ ചെയ്യുന്ന പ്രവർത്തി രാജ്യത്തെ നിയമങ്ങൾക്കും, ഭരണഘടനക്കും എതിരും, മറ്റുള്ളവന്റെ സ്വൈര്യ ജീവിതത്തെ ബാധിയ്ക്കും വിധം ദോഷകരമാകുമ്പോഴും മാത്രമാണ് ഈ വിധമായ ഭാഗ്യാന്വേഷികളുടെ അന്ധമായ വിശ്വാസ്സങ്ങളുടെ അടിസ്ഥാനത്തിൽ ചെയ്യുന്ന പ്രവർത്തികളെ മറ്റൊരുവന് ചോദ്യംചെയ്യാൻ പോലും സാധിക്കുന്നത്... 

       ലോകം കണ്ട ഏറ്റവും വലിയ ഫിലോസഫർമാരിൽ ഒരുവനും, ഭാരതത്തിന്റെ രാഷ്ട്രപതിയുമായിരുന്ന ഡോ. രാധാകൃഷ്ണൻ രാവിലെ പരുന്തിനെ കണ്ടതിനു ശേഷം മാത്രമേ ജലപാനം ചെയ്തു വന്നിരുന്നുള്ളു... പരുന്തിനെ കണ്ടതിനു ശേഷം മാത്രം ജലപാനം ചെയ്യുന്ന ശീലം തനിക്ക് നല്ലതു കൊണ്ടുവരും എന്ന അദ്ദേഹത്തിൻ്റെ ചിന്തയെ ചോദ്യം ചെയ്യാനോ വിലക്കാനോ ആർക്കും അധികാരമില്ല... സച്ചിൻ ടെണ്ടുൽക്കർ ആദ്യം ഇടതുകാലിൽ പാഡ് കെട്ടുന്ന ശീലക്കാരനായിരുന്നു... തൻ്റെ ഊഴം വരെ ഹെൽമെറ്റ് ധരിച്ചു് ഡ്രസ്സിങ് റൂമിൽ ഇരിക്കുന്ന പതിവുണ്ടായിരുന്ന ആളായിരുന്നു... ഈ ശീലങ്ങൾ കളിയിൽ തനിക്ക് നല്ല അനുഭവങ്ങൾ കൊണ്ടുവരും എന്ന് അദ്ദേഹം വിശ്വസ്സിച്ചിരുന്നു... ആ വിശ്വാസ്സങ്ങളെ തുറന്നു സമ്മതിക്കുന്നതിന് അദ്ദേഹം ഡോ. രാധാകൃഷ്ണനെപോലെതന്നെ വിമുഖത കാട്ടിയിരുന്നില്ല... 'വിശ്വാസ്സം' എന്നതിനപ്പുറം യാതൊരു വിശദീകരണങ്ങളും നല്കാനില്ലാത്ത ഈവിധ ശീലങ്ങളെ എതിർക്കാനോ, വിലക്കാനോ, ചോദ്യം ചെയ്യാനോ ആർക്കും സ്വാതന്ത്ര്യമില്ല എന്നതാണ് സത്യം... വിമർശിക്കുക എന്ന രണ്ടാമന്റെ സ്വാതന്ത്ര്യത്തിനപ്പുറം ഒന്നും തന്നെ പ്രവർത്തനയോഗ്യമല്ല... അതിനപ്പുറം പ്രവർത്തികൾക്ക് ആരെങ്കിലും ശ്രമിച്ചാൽ ഭരണഘടനയുടെ പരിരക്ഷ ഈ "അന്ധ" വിശ്വാസ്സികൾക്കായിരിക്കും ലഭിക്കുക... 

       അന്ധവിശ്വാസ്സങ്ങൾ എന്ന് ഉച്ചരിക്കുമ്പോൾത്തന്നെ പ്രാകൃതമായ എന്തോ ഒന്ന് എന്ന ചിന്തയാണ് ആദ്യം ഉണ്ടാകുന്നത്... അതിനാലാണ് ജീവിതത്തിലെ വിശ്വാസ്സങ്ങളിൽ ഭൂരിഭാഗവും അന്ധമായി മാത്രം വിശ്വസിക്കുന്ന നമ്മുടെ സമൂഹം "അന്ധവിശ്വാസ്സങ്ങൾ" എന്ന വാക്ക് കേൾക്കുമ്പോൾത്തന്നെ മ്ലേശ്ചമായ എന്തോ ഒന്നിന്റെ രുചി നുണയുന്നത്... അതിൽ പലതും ഭാഗ്യാന്വേഷികൾ തങ്ങളുടെ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ കുറ്റകൃത്യങ്ങളുടെ ഭാഗമായി രൂപം കൊണ്ടതാകാനാണ് സാധ്യത... അന്ധവിശ്വാസ്സങ്ങൾ ഒരിക്കലും വികസ്വര രാജ്യങ്ങളുടെയോ, അവികസിത രാജ്യങ്ങളുടെയോ മാത്രം പ്രത്യേകതയല്ല... "SUPERSTITION" എന്ന സാമാന അർത്ഥമുള്ള ഒരു വാക്ക് ആംഗ്ലേയ ഭാഷയിൽ  കേൾക്കുമ്പോൾ "അന്ധവിശ്വാസ്സങ്ങൾ" എന്ന വാക്ക് കേൾക്കുമ്പോൾ ഉണ്ടാകുന്ന അതേ പ്രാകൃത ചിന്ത ഉണ്ടാക്കുന്നില്ല... "SUPERSTITION" എന്ന സമാന അർഥമുള്ള വാക്ക് കേൾക്കുമ്പോൾ ഒരു 'സ്വഭാവരീതി' എന്നതിനപ്പുറം തുടച്ചുമാറ്റപ്പെടേണ്ടത് എന്ന ചിന്ത ആരിലും ഉയരുന്നില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്... 

       "അന്ധവിശ്വാസ്സങ്ങൾ" എന്നതിന്റെ പേരിൽ മുൻകാലങ്ങളിൽ നടന്നിരുന്ന ചില ആചാരങ്ങൾ ഇന്നത്തെ സമൂഹത്തിന് അംഗീകരിക്കാൻ കഴിയാതെ വന്നതാണ് അന്ധവിശ്വാസ്സങ്ങളെ ആകമാനം പ്രതിക്കൂട്ടിൽ നിർത്താൻ  കാരണം... അതിൽ ഒരു ഉദാഹരണമാണ് "ബലി"...  മുൻകാല രാജാക്കന്മാർ യുദ്ധത്തിന് പോകുന്നതിനു മുൻപ് ബലി നടത്തിയുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്... തങ്ങളുടെ ദേവതക്ക് അർപ്പിക്കുന്ന രീതിയിലാണ് ബലികൾ ചിട്ടപ്പെടുത്തിയിരുന്നത്... ബലി മൃഗങ്ങളിൽ മനുഷ്യരും ഉൾപ്പെട്ടിരുന്നു എന്നത് സത്യവുമാണ്... അവിടെ ശരിയായി നടക്കു ന്നതെന്താണ്? യുദ്ധമുഖത്തേക്ക് പോകുന്ന ഓരോ യോദ്ധാവും തനിക്കു സ്വയം ആയിരങ്ങളെ കൊന്നുതള്ളാനുള്ള കഴിവും വീര്യവും ഉള്ളവനാകണമെന്ന മാനസ്സിക അവസ്ഥയിൽ നിൽക്കുന്ന സമയമാണ്... അവിടെ എത്രയുമധികം ഒഴുകുന്ന ശത്രുവിന്റെ ചോരമാത്രമാണ് ലക്‌ഷ്യം... സാധാരണമായ സാമൂഹീക ജീവിതവും, വ്യവസ്ഥയുമായി ഒരു തരത്തിലും താരതമ്യം ചെയ്യാൻ കഴിയാത്ത അവസ്ഥ... തൻ്റെ ദേവതക്ക് നൽകുന്നത് എന്ന പേരിൽ ഓരോ യോദ്ധാവിൻറെയും മനോവീര്യത്തെയും, കൊല്ലാനുള്ള ത്വരയെയും  ഉണർത്താനാണ് ബലീ നടത്തി വന്നത്... ആ അവസ്ഥയിൽ സൈനികർക്കുള്ള സൈക്കോളജിക്കൽ ട്രീറ്റ്‌മെന്റ് എന്നനിലനിൽ ആ പ്രവർത്തിക്കു ന്യായീകരണങ്ങളുണ്ട്... ഇന്നും പല രാജ്യങ്ങളുടെയും പട്ടാള റെജിമെന്റുകൾ യുദ്ധത്തിന് മുൻപ് സൈനികരുടെ 'കൊല്ലാനുള്ള മടി' ഒഴിവാക്കാനുള്ള സൈക്കോളജിക്കൽ ട്രീറ്റ്‌മെന്റ് എന്ന നിലയിൽ ബലികൾ നടത്തുന്നു എന്നാണറിവ്... 

       ഇതേ രാജാവ് ബലി നൽകിയതിന് ശേഷം നടത്തിയ പോരാട്ടവിജയം ബലീ നല്കിയതിലുള്ള തൻ്റെ ദേവതയുടെ പ്രസാദമായി ചിന്തിച്ചു തുടങ്ങുമ്പോൾ ആ ചിന്ത സമൂഹത്തിനു ദ്രോഹമായി മാറുന്നു... കാരണം രാജാവ് പരമാധികാരിയാണ്... പോരാട്ടവിജയം ബലീ നല്കിയതിലുള്ള തൻ്റെ ദേവതയുടെ പ്രസാദമായി കരുതുന്ന രാജാവ് തൻ്റെ ഏതൊരു ആഗ്രഹത്തെയും സഫലമാക്കുന്നതിനുള്ള പ്രവർത്തികൾ ബലിയോടെ ആരംഭിക്കാൻ തുടങ്ങി... സമാനമായ ഒരുപാട് പ്രവർത്തികൾ സമൂഹത്തിന് ദുഃഖവും, ദുരിതവും വിതച്ചപ്പോൾ രാജാവിന്റെ അല്ലെങ്കിൽ പ്രമാണിയുടെ ഈവിധമായ പ്രവർത്തനങ്ങളെ പൊതുസമൂഹം "അന്ധവിശ്വാസ്സങ്ങൾ" എന്ന ശീർഷ കത്തിന് കീഴിലാക്കുകയും ഭയക്കാനും, വെറുക്കാനും കാരണമാവുകയും ചെയ്തു... ഭാഗ്യാന്വേഷികളുടെ കുറ്റകരവും, സാമൂഹിക ദ്രോഹപരമായ പ്രവർത്തികളെ  "അന്ധവിശ്വാസ്സങ്ങൾ" എന്ന വാക്കിനോടു തന്നെ ചേർത്തുവെച്ചു് സമൂഹം വെറുക്കാൻ തുടങ്ങി... വെറുപ്പിന് കരണമാകേണ്ടത് വിശ്വാസ്സങ്ങളിലെ 'അന്ധത' യാണോ അതല്ല വിശ്വാസ്സത്തോട് ചേർത്തുചെയ്യുന്ന കുറ്റ- ദ്രോഹ പ്രവർത്തനങ്ങളാണോ എന്ന് ഇഴകീറി പരിശോധിക്കപ്പെട്ടില്ല എന്ന പോരായ്മയുമുണ്ട്...!

       കേരളത്തിലെ ചില അനിഷ്ട സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിൽ അന്ധവിശ്വാസ്സങ്ങളെ  ഉന്മൂലനം ചെയ്യാൻ നിയമനിർമ്മാണം നടത്താൻ സർക്കാർ തീരുമാനിക്കുന്നു എന്ന വാർത്തകൾ വരുന്നു... സമൂഹത്തിൽ നടക്കുന്ന ചില ക്രൂരകൃത്യങ്ങളോടുള്ള അമർഷം എന്ന നിലയിലാകാം പലരും പറഞ്ഞു തീരുന്നതിനു മുൻപുതന്നെ പ്രസ്തുത നിയമത്തിന് പിന്തുണ അറിയിക്കുന്നതും കണ്ടു...!! പക്ഷെ പ്രായോഗീക തലത്തിൽ അതെത്രത്തോളം സകാരാത്മകമായി പ്രവർത്തിക്കും എന്നതിൽ പൊതുസമൂഹം സംശയവും ഉയർത്തുന്നുണ്ട്‌... ആദ്യപാദ വരികളിൽ ഉയർത്തിയ സംശയം ഞാൻ ആവർത്തിക്കുകയാണ്... ഒരു വിശ്വാസ്സത്തെ എങ്ങനെ നിയമം മൂലം വിലക്കാനോ, നിയന്ത്രിക്കാനോ കഴിയും!?? ക്രൂരവും, നിന്ദ്യവുമായ ഒരു വിശ്വാസ്സമാണ് ഒരാൾ വെച്ച് പുലർത്തുന്നത് എന്ന് സമ്മതിച്ചാൽത്തന്നെ;; അതേ ക്രൂരവും, നിന്ദ്യവുമായ വിശ്വാസ്സത്തിൻറെ അടിസ്ഥാനത്തിൽ നിയമ വിരുദ്ധമായ ഒരു പ്രവർത്തിയിലേക്ക് അയാൾ കടക്കുന്നതുവരെ അയാളെ എങ്ങനെ നിയമത്തിൻ്റെ ശക്തികരങ്ങൾക്കുള്ളിലാക്കും എന്നതാണ് എൻ്റെ സംശയം? ഒരുവൻ ശക്തമായും, ദൃഢമായും വിശ്വസ്സിക്കുകയാണ് ഒരു നരബലി നടത്തിയാൽ തനിക്ക് സ്വർഗ്ഗരാജ്യം ലഭിക്കും... മറ്റൊരുവൻ വിശ്വസ്സിക്കുന്നു; തൻ്റെ മതത്തിൽ വിശ്വസിക്കാത്ത ഒരുവനെയോ, തൻ്റെ ദൈവത്തെ ബഹുമാനിക്കാത്തവനെയോ കൊന്നാൽ സ്വർഗ്ഗം ലഭിക്കും... ഇത്തരം മ്ലേശ്ചമായ വിശ്വാസ്സങ്ങൾ പോലും സ്വന്തം മനസ്സിലെ വിശ്വാസ്സങ്ങളായി മാത്രം സൂക്ഷിക്കുന്നവനെ എങ്ങനെ നിയമം കണ്ടെത്തും, കുറ്റം സ്ഥാപിക്കും, തെളിയിക്കും, ശിക്ഷനടപ്പിലാക്കും!!?? "അന്ധവിശ്വാസ്സങ്ങൾ" എന്നതിനെ പൊതുസമൂഹത്തിന്റെ ചിന്തയിൽ മതങ്ങളുമായും,, ഈശ്വര ചിന്തയുമായും,, ആചാരങ്ങളുമായും ചേർത്തുവച്ചു  മാത്രം ചിന്തിപ്പിക്കാൻ കാലങ്ങളായി ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു എന്ന് കാണണം... നിരീശ്വരവാദികളും, യുക്തിചിന്തകരും, സ്വയം പുരോഗമന പ്രസ്ഥാനങ്ങൾ എന്ന് മേനി പറഞ്ഞു നടക്കുന്നവരും ചേർന്ന് വിശ്വാസമാണോ  പ്രവർത്തിയാണോ കുറ്റകരമായത് എന്ന് അപഗ്രഥിക്കാതെയും, സമൂ ഹത്തിനെ അതിനനുവദിക്കാതെയും മതങ്ങളുമായും,, ഈശ്വര ചിന്തയുമായും,, ആചാരങ്ങളുമായും ചേർന്നതെല്ലാം അന്ധവിശ്വാസ്സങ്ങൾ ആണെന്ന രീതിയിൽ കേവല മനുഷ്യന്റെ ചിന്തയിൽ പ്രക്ഷാളനം നടത്തി അവയെ ഉന്മൂലനം ചെയ്യണമെന്നാണ് ആഹ്വാനം ചെയ്യുന്നത്... അത് കേവലം രാഷ്ട്രീയം മാത്രമാണ്... തങ്ങളുടെ പ്രത്യയശാസ്ത്രം സമൂഹത്തിലെ ചില തിക്താനുഭവങ്ങളെ മറയാക്കി നടപ്പിലാക്കുക എന്നതാണ് അവർ ലക്ഷ്യമായി കാണുന്നത്... മറിച്ചു് സമൂഹ നന്മയല്ല എന്നത് സ്പഷ്ടമാണ്... ചിന്തയെയും, ചിന്തയുടെ ഉല്പന്നമായ വിശ്വാസ്സത്തെയും നിയമം കൊണ്ട് വിലക്കുക എന്ന ആശയത്തെ ഭോഷ്ക്ക് എന്ന് വിളിക്കണോ തമാശ എന്ന് വിളിക്കണോ എന്ന ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്.. 

       "അന്ധവിശ്വാസ്സങ്ങൾ" നിലനിൽക്കുന്നത് കൊണ്ടാണ് അന്ധവിശ്വാസ്സങ്ങളിൽ നിന്നും കുറ്റകൃത്യങ്ങൾ ജനിക്കുന്നത് എന്ന വാദവും കേട്ടു... ആ വാദഗതിയെ അംഗീകരിച്ചാൽത്തന്നെ ചിന്തയെയും, വിശ്വാസ്സത്തെയും എങ്ങനെ നിയമം  മൂലം നിരോധിക്കും എന്ന സംശയം ഉത്തരം കിട്ടാതെ തന്നെ നിലനിൽക്കുന്നു... ഒരുവന് ഉത്തമ വിശ്വാസ്സമുണ്ട് ബാങ്ക് കവർച്ച ചെയ്താൽ തനിക്ക് ധാരാളം പണം ലഭിക്കും... അല്ലെങ്കിൽ സ്വർണ്ണകടത്തിൽ വാഹകൻ ആയാൽ ധാരാളം പണം ലഭിക്കും... അത് വിശ്വാസമാണ്... പണം ലഭിക്കുമെന്നത് ഉറപ്പാണ്... ഒരു നരബലി നടത്തിയാൽ ഭാഗ്യം സിദ്ധിക്കും എന്ന വിശ്വാസ്സത്തെക്കാൾ ദൃഢത ഈ വിശ്വാസ്സത്തിനുണ്ട്... പക്ഷെ ബാങ്ക് കവർച്ച ചെയ്‌താൽ പണം ലഭിക്കും എന്ന വിശ്വാസ്സം മാത്രം സൂക്ഷിച്ചു യാതൊരു ഒരുക്കങ്ങളും നടത്താതെ ജീവിക്കുന്നവൻ എങ്ങനെ കുറ്റക്കാരനാകും!? നരബലി നടത്തിയാൽ ഭാഗ്യം ലഭിക്കും എന്ന വിശ്വാസ്സം മനസ്സിൽ സൂക്ഷിച്ചു ഒരു മനുഷ്യനെയും നുള്ളി നോവിക്കുക പോലും ചെയ്യാതെ ജീവിക്കുന്ന ഒരുവനെ എങ്ങനെ നിയമം വഴി കുറ്റക്കാരനാക്കാൻ കഴിയും!? അതാണ് അന്ധവിശ്വാസം നിരോധിച്ചു കൊണ്ടുള്ള നിയമം പ്രായോഗികമെല്ലെന്ന് പറയാൻ കാരണം...

       ഒരു നിയമം പാസ്സാക്കുക എന്നത് മാത്രം പ്രായോഗീകമാകുന്നതും എന്നാൽ ഭരണഘടനമൂലം അപ്രായോഗീകവുമാകുന്ന ചിലത്‌ അന്ധവിശ്വാസ്സങ്ങൾ നിരോധിക്കുന്നതിന്റെ പേരിൽ ഒരു സർക്കാരിന് ചെയ്തു വെയ്ക്കാം... "അന്ധവിശ്വാസ്സങ്ങൾ" ളുടെ അടിസ്ഥാനത്തിലുള്ള എല്ലാ കുറ്റകരമായ പ്രവർത്തനങ്ങളും നിരോധിക്കാം... നിലവിലെ ഏതെങ്കിലും ഒരു നിയമം കുറ്റകരമാണെന്ന് പറയുന്ന ഒരു വിഷയത്തിനെതിരായി പ്രവർത്തിക്കുന്നതാണല്ലോ കുറ്റകരമായ പ്രവർത്തി അല്ലെങ്കിൽ "കുറ്റം" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്... അങ്ങനെയെങ്കിൽ എന്തിനാണ് ഇനിയും പുതിയ ഒരു നിയമം കൊണ്ട് ആ പ്രവർത്തിയെ വീണ്ടും കുറ്റകരം എന്ന് പറയുന്നത്? ഉദാഹരണമായി പറഞ്ഞാൽ, കൊലപാതകം ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം മരണശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്... ഒരു ഭാഗ്യാന്വേഷി തനിക്ക് സമ്പത്തു വന്നുചേരും എന്ന അന്ധമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഒരു നരബലി നടത്തുന്നു... അവിടെയും മുൻപ് പറഞ്ഞ ഇന്ത്യൻ ശിക്ഷാനിയമ പ്രകാരമുള്ള 'മർഡർ' എന്ന കുറ്റകൃത്യം നിലനിക്കുമല്ലോ?? ആ കുറ്റകൃത്യത്തിന് മരണശിക്ഷ വരെ നല്കാനും കഴിയും... പുതിയ നിയമത്തിൽക്കൂടി അതിനപ്പുറം എന്ത് ശിക്ഷ നൽകാനാണ്?? വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യുന്ന കുറ്റ കൃത്യത്തിന് നരഹത്യയെ ഉദാഹരണമായി പറഞ്ഞു എന്നെ ഉള്ളൂ... വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യുന്ന നരഹത്യയുടെ അത്രയും ഗ്രാവിറ്റി ഇല്ലാത്ത കുറ്റകൃത്യങ്ങൾക്കും അതിനനുസരിച്ചുള്ള ശിക്ഷകൾ ഇന്ത്യൻ ശിക്ഷാനിയമം നിലവിൽത്തന്നെ ഉറപ്പുവരുത്തുന്നുണ്ട്... കുറ്റകരമായ പ്രവർത്തിക്കു ഇവിടെ നിലവിൽത്തന്നെ ശിക്ഷ ഉറപ്പു വരുത്തുന്ന നിയമങ്ങളുണ്ട്... കുറ്റകരമായ ഒരു പ്രവർത്തിയെക്കുറിച്ചുള്ള ചിന്ത കുറ്റകരവുമല്ല,, ശിക്ഷ സാധ്യവുമല്ല... 

       നിയമനിർമ്മാണം നടത്തുമ്പോൾ ഒഴിവാക്കാൻ കഴിയാത്ത മറ്റു ചിലകാര്യങ്ങളുണ്ട്... "അന്ധവിശ്വാസ്സങ്ങൾ" എന്നത് എന്താണെന്ന് ആദ്യം നിയമത്തിൽ നിർവചിക്കേണ്ടി വരും... അതിനു പ്രായോഗികമായി ബുദ്ധിമുട്ടുണ്ട്...  "അന്ധവിശ്വാസ്സങ്ങൾ" ഏതൊക്കെ രീതിയിൽ വിശദീകരിക്കപ്പെടാൻ സാധ്യത ഉണ്ടെന്നുള്ളതിന്റെ സൂചകമായാണ് ഈ എഴുത്തിന്റെ ആദ്യ വരികളിൽ അന്ധവിശ്വാസ്സങ്ങളെക്കുറിച്ചു ചിലതു പറഞ്ഞു പോയത്... പലതരത്തിലുള്ള അന്ധവിശ്വാസ്സങ്ങളുണ്ട്... കുറ്റകരമായ ഒരു പ്രവർത്തിയെക്കുറിച്ചുള്ള അന്ധമായചിന്ത കുറ്റകരവുമല്ല... കുറ്റകരമായ പ്രവർത്തി മാത്രമാണ് കുറ്റകരമാകുന്നത്... അങ്ങനെയെങ്കിൽ അന്ധമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യുന്ന കുറ്റകരമല്ലാത്ത നിർദോഷകരമായ ഒരു പ്രവർത്തി എങ്ങനെ കുറ്റകരമാകും!!?? നിയമ നിർമ്മാണത്തിന്  പിന്നീട് സാദ്ധ്യമായ ഒരു മാർഗ്ഗം മത- ദൈവീക- ആരാധനാ ക്രമങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്ധമായ ചിന്തയുടെ പിന്തുടർച്ചയായി വരുന്ന പ്രവർത്തികൾ നിയമം മൂലം നിരോധിക്കുക എന്നതാണ്... പ്രസ്തുത രീതിയിൽ നിയമ നിർമ്മാണം നടത്തണമെങ്കിൽ ഭരണഘടന ഉറപ്പുതരുന്ന ഫണ്ടമെന്റൽ റൈറ്റ്സ് ആയ  Article 25 മുതൽ 28 വരെയുള്ള മത- ആരാധനാ- വിശ്വാസ്സ സ്വാതന്ത്ര്യങ്ങളെ പൊളിച്ചെഴുതേണ്ടി വരും... നിലവിൽ അന്ധവിശ്വാസ്സനിരോധന നിയമം പാസ്സാക്കാൻ കച്ചമുറുക്കി നിൽക്കുന്നവരുടെ പക്കൽ അതിനുതക്ക ശേഷിയുള്ള വാളും പരിചയും ഉണ്ടെന്നു തോന്നുന്നില്ല... മറ്റൊരു ചോദ്യം അന്ധവിശ്വാസ്സങ്ങളുടെ പേരിൽ മനുഷ്യർ ചെയ്യുന്ന നിർദോഷകരമായ പ്രവർത്തികളെ വിലക്കുന്നതെന്തിനാണ്? സച്ചിൻ ടെണ്ടുൽക്കർ ആദ്യം ഇടതു കാലിൽ പാഡ് കെട്ടിയാൽ ആർക്കാണ് ദോഷം???

       അന്ധവിശ്വാസ്സങ്ങൾ ഇല്ലാതാക്കാനെന്ന പേരിൽ രാഷ്ട്രീയ നുഴഞ്ഞു കയറ്റത്തിന് ശ്രമിക്കുന്നവർക്ക് അറ്റകൈ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്... ദൈവീക വിശ്വാസ്സ പ്രമാണങ്ങളെയും, ആരാധനാ ക്രമങ്ങളെയും "അന്ധവിശ്വാസ്സങ്ങൾ" എന്ന പരിവേഷം നൽകി വിലക്കുക... ദൈവീകമായ എല്ലാ ചിന്തയും അന്ധമായതാണ്... ദൈവം എന്ന ആരും കണ്ടിട്ടില്ലാത്ത ഒരു സങ്കൽപ്പത്തെ അന്ധമായി വിശ്വസിച്ചു ആരാധിക്കുകയാണല്ലോ ചെയ്യുന്നത്... അങ്ങനെ വന്നാൽ ക്ഷേത്രത്തിൽ പോയി തൊഴുന്നതിനോ, കുർബാന നടത്തുന്നതിനോ, നിസ്കരിക്കുന്നതിനോ കഴിയാതെവരും... ക്രിമിനൽ നിയമമായതിനാൽ ഏതെങ്കിലും മതസ്ഥരെ ഒഴിവാക്കി നിയമനിർമ്മാണം സാധ്യവുമല്ല... കുർബാനയും, നിസ്‌ക്കാരവും നിയമത്തിന്റെ പരിധിയിൽ കൊണ്ട് വരേണ്ടിവരും എന്നുള്ളതിനാൽ ഗണപതിഹോമവും, ഭഗവതി സേവയും രക്ഷപ്പെട്ടു എന്ന് കരുതാം... ഭരണഘടന ഇവിടെയെല്ലാം വിലങ്ങുതടിയായി നിൽക്കുകയും ചെയ്യും എന്നത് യാഥാർഥ്യം... പിന്നീട് ഒരു നിയമ സാധ്യത എന്നത് വിശ്വാസ്സങ്ങളുടെ അടിസ്ഥാനത്തിലെ ആരാധനാ ചര്യയെ അതിനായി നിർവചിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രം നടത്താൻ അനുവദിച്ചുകൊണ്ട് നിയമം മൂലം ചുരുക്കുക... അപ്പോൾ വീടുകളിൽ വെച്ച് ഗണപതിഹോമം നടത്തുന്നത് തടയാം... മണിയടിക്കുന്ന ശബ്ദം മറ്റുള്ളവർക്ക് അരോചകമാണെന്ന് വ്യവസ്ഥ ചെയ്തു വിലക്കാം... അന്ധവിശ്വാസ്സങ്ങളും, ദോഷപ്രവർത്തികളും എല്ലാം ഹിന്ദു മതത്തിന്റെ കാടത്തരങ്ങളും, ഉല്പന്നങ്ങളും ആണെന്ന രീതിയിൽ ബോധപൂർവ്വമായ പ്രചാര വേല വർഷങ്ങളായി നടത്തിവരുന്നവർ സമൂഹത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ മറപിടിച്ചു് ആകമായ ദൈവീക- മത- ആരാധനാ രീതികളെ നിയമം മൂലം നിയന്ത്രിച്ചു തങ്ങളുടെ വരുതിയിൽ കൊണ്ടുവരാൻ വൃഥാ ശ്രമം നടത്തുന്നു എന്ന് ചുരുക്കിപ്പറയാം... മണിയടിശബ്ദമല്ല ആരാധന- വിശ്വാസ്സ പ്രവർത്തികളുടെ ഒരു പൂവിതൾ ഇറുക്കാൻ പോലും ഭരണഘടനയാൽ നയിക്കപ്പെടുന്ന ജനാധിപത്യ ഭാരതത്തിൽ കഴിയില്ല എന്ന് അവർ തിരിച്ചറിഞ്ഞാൽ നന്ന്... 

       എന്നാൽ നിയമം മൂലം നിയന്ത്രിക്കാൻ കഴിയുന്നതും നിയമത്തിന്റെ മുന്നിൽ നിലനിൽക്കാൻ സാധ്യത ഉള്ളതുമായ ചില ഹിന്ദു അനുഷ്ഠാനങ്ങളുണ്ട്... അവയിൽ ചിലതാണ് കുത്തിയോട്ടം, ഗരുഡൻ തൂക്കൽ തുടങ്ങിയവ... അവിടെ ഉയരുന്ന ചോദ്യങ്ങൾ ഈ അനുഷ്ഠാനങ്ങൾ സമൂഹത്തെ ഏതെങ്കിലും വിധത്തിലുള്ള വിഘാതത്തിലേക്കു നയിച്ചിട്ടുണ്ടോ എന്നതാണ്... ഈ അനുഷ്ഠാനങ്ങൾ നിരോധിക്കുക വഴിയുള്ള നേട്ടങ്ങളെക്കുറിച്ചും, ആവശ്യഗതയെക്കുറിച്ചുമാണ്... ആ നിരോധനങ്ങൾ ചർച്ചകൾക്ക് വിധേയമാക്കി തീരുമാനിക്കപ്പെടേണ്ടവയാണ്... ഹിന്ദു സമൂഹത്തെ വിശ്വാസ്സത്തിലെടുത്ത് ഉചിതമായ തീരുമാനങ്ങൾ കൈ ക്കൊള്ളേണ്ടതാണ്... അവിടെയും വിശ്വാസ്സമല്ല, വിശ്വാസ്സത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രവർത്തിയാണ് നിരോധിക്കാൻ കഴിയുക...  

[Rajesh Puliyanethu

 Advocate, Haripad] 

Monday, 16 May 2022

സമസ്തയുടെ നിലപാട്;; സമൂഹം എന്ത് തീരുമാനിച്ചു !??

     
     "സമസ്ത" എന്ന മുസ്ളീം സംഘടനയിലെ ഒരു പ്രമുഖ ഉസ്താദ് പഠനമികവിനുള്ള പുരസ്ക്കാരം വാങ്ങാൻ സ്റ്റേജിലേക്ക്  ഒരു കൊച്ചുകുട്ടി കയറിവന്നതിന് ശകാരിക്കുന്ന വീഡിയോ പുറത്തു വന്നതിനുശേഷം കേരള സമൂഹം ആ വിഷയം ചർച്ചചെയ്യുകയുണ്ടായി... ആ പെൺകുട്ടി സ്റ്റേജിലേക്ക് കയറി വന്നതായിരുന്നു ഉസ്താദിനെ ചൊടിപ്പിച്ചത്... പെൺകുട്ടികൾ പൊതുവേദിയിലേക്ക് കടന്നു വരിക എന്നതിനെ സങ്കല്പിക്കാൻ പോലും കഴിയാത്ത രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്... പെൺകുട്ടി നേടിയ പുരസ്ക്കാരം വാങ്ങാൻ പെൺകുട്ടിയുടെ രക്ഷിതാക്കളെ ക്ഷണിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്... അവിടെ "രക്ഷിതാവ്" എന്ന്  ഉദ്ദേശിക്കുന്നത് തീർച്ചയായും ആ കുട്ടിയുടെ മാതാവിനെ ഉദ്ദേശിച്ചാകില്ല എന്നതും സ്പഷ്ടമാണ്....

     സമസ്ത ഉസ്താദിന്റെ സ്ത്രീ വിരുദ്ധ നിലപാടിനെകുറിച്‌ച്‌  രാജ്യം പലവിധത്തിലാണ് സംസാരിച്ചത്... ഏതെങ്കിലും ഒരു വ്യക്തി ഒരു പെണ്കുട്ടിയോട് നടത്തിയ വെറുമൊരു പരാമർശമായി അതിനെക്കാണാൻ കഴിയുമായിരുന്നില്ല... കാരണങ്ങൾ പലതാണ്... ഒന്നാമതായി അദ്ദേഹം ഒരു പെൺകുട്ടി പൊതുവേദിയിലേക്ക്  വരുന്നസമ്പ്രദായത്തെ എതിർക്കുന്ന രീതിയാണ് പ്രതികരിച്ചത്... ഒരു സാധാരണ വ്യക്തി ഒരു പെൺകുട്ടിയെ പൊതു വേദിയിലേക്ക് ക്ഷണിക്കാൻ/ കയറിവരാൻ പാടില്ല എന്ന് പറഞ്ഞാൽ ആ പറയുന്നതിന് ആരും യാതൊരു പ്രാധാന്യവും നൽകില്ല... ഏതോ ഒരു സ്ത്രീവിരുദ്ധന്റെ ജല്പനമായി കണ്ടു അവഗണക്കും... പെൺകുട്ടികൾ വേദിയിൽ വന്നു നിൽക്കുകയും ചെയ്യും... ഇവിടെ സമസ്ത ഉസ്താദ് ഒരു മതത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്.. ആ നിലപാട് ഇസ്ളാം മതത്തിൽപ്പെട്ടവർ പാലിച്ചേ മതിയാകൂ എന്ന് മതമേലധ്യക്ഷന്മാർ ശാഠ്യ൦ പിടിക്കുന്നു എന്നതിന്റെ തെളിവാണ് ആ കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ച വ്യക്തിയോട് ഉസ്താദ് പ്രകടിപ്പിക്കുന്ന ഭീഷണിയുടെ സ്വരം... "ഇനി വിളിച്ചിട്ടുണ്ടെങ്കിൽ കാണിച്ചുതരാം"... അതിനെ ഭയത്തോടെ അനുസരിക്കാൻ തയ്യാറായി "എന്റെ കുട്ടിയോട് വരണ്ടാന്നു പറഞ്ഞു" എന്ന് മറ്റൊരു വ്യക്തി പറയുമ്പോൾ സമസ്ത ഉസ്താദിന്റെ ഭീഷണിയുടെ ആഘാതം എത്രത്തോളം വലുതാണെന്ന് അവർ മനസ്സിലാക്കുന്നു എന്നതും കാണാം... പിന്നീട് ഒരു കുട്ടിയും ആ വേദിയിൽ കടന്നു വന്നിട്ടില്ല എന്നത് പിന്നീടും ആ നിലപാടിൽ ഒരു തിരുത്തൽ ഉണ്ടായില്ല എന്നതിന്റെ സാക്ഷ്യമാണ്... 

     സമസ്ത മതപണ്ഡിതന്റെ ഈ നിലപാടിന് ഇസ്ളാമിക മതവിശ്വാസ്സികളുടെ മതിൽക്കെട്ടിനു പുറത്തേക്ക് വ്യാപ്തിയുള്ളതാണ് പൊതു സമൂഹത്തെ ആകമാനം അസ്വസ്ഥമാക്കുന്നത്... കാരണം സ്ത്രീകൾ പൊതു വേദിയിൽ വരാൻ പാടില്ല,, സംഗീതം പാടില്ല,, സ്ത്രീകൾ പുരുഷന്മാരെ കാണാൻ പാടില്ല,, സ്ത്രീയും പുരുഷനേയും ഒരു ക്‌ളാസ് റൂമിൽ ഒരുമിച്ചിരിക്കാൻ പാടില്ല, സ്ത്രീകൾ കായിക മൽസരങ്ങളിൽ ഏർപ്പെടാൻ പാടില്ല അങ്ങനെ തുടങ്ങുന്ന പല തീട്ടൂരങ്ങളും ഇസ്ളാമിക മതപണ്ഡിതന്മാർ എന്ന ലേബലിൽ പ്രസംഗിക്കുന്നവർ പുറപ്പെടുവിക്കുന്നത് നമ്മൾ കേട്ടിട്ടുണ്ട്... വളരെ ഭയാനകമായി താലിബാൻ തീവ്രവാദികൾ ഈ തീട്ടൂരങ്ങളെല്ലാം ഇതിലും കർക്കശമായി അഫ്‌ഗാനിസ്ഥാനിൽ നടപ്പിലാക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്... ഇസ്ളാമിക തീവ്രവാദികൾ വിഭാവനം ചെയ്യുന്ന മത രാജ്യത്തിന്റെ പ്രത്യേകതകളാണ് ഇവയെല്ലാം എന്ന് അഫ്ഗാൻ സംഭവങ്ങളിൽക്കൂടി നമ്മൾ തെളിഞ്ഞു കണ്ടു... അവിടെയൊന്നും ഇസ്ളാം മതവിശ്വാസ്സികൾ മാത്രം തങ്ങളുടെ നിയമങ്ങൾ പാലിച്ചാൽ മതി എന്ന് അവർ പറഞ്ഞില്ല... മതതീവ്രവാദികൾ പുറപ്പെടുവിക്കുന്ന മതനിയമങ്ങൾ എന്നപേരിലുള്ളതെല്ലാം സമസ്ത ജനങ്ങളും പാലിക്കാൻ നിർബന്ധിതരാണെന്ന് അവർ അർഥശങ്കക്കിടയില്ലാതെ പറയുന്നു... അതാണ് സമസ്ത മതപണ്ഡിതന്റെ നിലപാടിന് ഇസ്ളാമിക മതവിശ്വാസ്സികളുടെ മതിൽക്കെട്ടിനു പുറത്തേക്ക് വ്യാപ്തിയുള്ളതാണ് എന്ന് പറയുന്നതിന് കാരണം... ഇന്ന് ഇസ്ളാമിക മതവിഭാഗത്തിലെ ഒരു കുട്ടിയോട് പൊതുവേദിയിൽ വരുന്നതിനെ വിലക്കിക്കൊണ്ട് നടത്തിയ ഭീഷണി ഈ രാജ്യത്തെ എല്ലാ പെൺകുട്ടികളോടും സമീപഭാവിയിത്തന്നെ ഉണ്ടാകാൻ സാധ്യതയുള്ള ഒന്നായി പൊതു സമൂഹം നോക്കിക്കാണുകയും, ഭയക്കുകയും ചെയ്യുന്നു... 

     സാധാരണയായി ഇസ്ളാമിക മതപ്രഭാഷകർ നടത്തുന്ന സ്ത്രീ വിരുദ്ധ പ്രസ്താവനകളെയും,, ജനങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ഹനിക്കും വിധമുള്ള പ്രഭാഷണങ്ങളെയും, സമൂഹത്തിലെ പല ഉത്തരവാദിത്വപ്പെട്ട വ്യക്തിത്വങ്ങളും അപലപിച്ചു കാണാറില്ല... ഒരുപക്ഷെ പ്രതികരിക്കത്തക്ക പ്രാധാന്യം ആ പ്രസംഗങ്ങൾക്ക് ഇല്ല എന്ന് കണ്ടു അവഗണിക്കുന്നതാകാം... ആ മൗനത്തിന് സമൂഹം നൽകേണ്ടി വരുന്ന വിലയെക്കുറിച്ചുള്ള അവരുടെ അക്ജഞതയും, അവഗണനയും പൊറുക്കത്തക്കതുമല്ല... എന്നിരുന്നാലും പ്രസ്തുത സംഭവത്തിൽ വനിതാ കമ്മീഷൻ ഉൾപ്പടെ ചില രാഷ്ട്രീയ- സാമൂഹിക വ്യക്തിത്വങ്ങളും  ഉസ്താദിനെ വിമർശിച്ചു കണ്ടു... വഴുക്കലിൽ വടികുത്തിയതുപോലെ ദുർബലമായ വിമർശനങ്ങൾ ആയിരുന്നെങ്കിൽപ്പോലും ചെറിയ രീതിയിലെങ്കിലുമുള്ള വിമർശനം ഉയർന്നു വന്നതിനെ ആശ്വാസ്സമായി കാണാം... ആ വിമർശനങ്ങൾ ഇന്നെവിടെ എത്തിനിൽക്കുന്നു എന്നതാണ് പ്രധാനമായ മറ്റൊരു ചോദ്യം!

     വീഡിയോ പ്രചരിച്ചതിന് തൊട്ടു പിന്നാലെതന്നെ ഇസ്ളാമിക വൽക്കരണത്തിനെതിരെ നിരന്തരം ശബ്ദം ഉയർത്തിക്കൊണ്ടിരിക്കുന്ന വിഭാഗങ്ങളും രാഷ്ട്രീയ കക്ഷികളും വിമർശനങ്ങളുമായി രംഗത്തുവന്നു... ഇസ്ലാമോഫോബിയ എന്ന പതിവ് പരിചയ്ക്കുള്ളിൽ മറഞ്ഞിരിക്കാൻ സമസ്തക്ക് സമയം കിട്ടുന്നതിന് മുൻപുതന്നെ സമൂഹത്തിലെ പല പതിവ് നിശബ്ദ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നു... വനിതാ കമ്മീഷനും ചില സാംസ്ക്കാരിക പ്രവർത്തകരും, മനോരമ ഏഷ്യാനെറ്റ് പോലെയുള്ള ചാനലുകൾ നടത്തിയ ചർച്ചകളും അതിനു ഉദാഹരണങ്ങളാണ്... മുസ്‌ലിം ലീഗിന്റെ യുവജന വിഭാഗം സമസ്തയുടെ നിലപാടിനെ അപ്പോഴും പരസ്യമായി പിന്തുണച്ചു എന്നതാണ് ശ്രദ്ധേയമായത്... കെ ടി ജലീലിനെപ്പോലെയുള്ള, മുൻ സിമി പ്രവർത്തകൻ എന്ന് പേരുദോഷമുള്ള ഒരു വ്യക്തി പോലും സമസ്താ ഉസ്താദിനെ പരോക്ഷമായി വിമർശിച്ചു... സ്ത്രീ വിദ്വേഷം കോൺഗ്രസ്സിന്റെ നയമല്ല എന്നമട്ടിൽ വി ഡി  സദീശന് ഹൃദയ വേദനയോടെയെങ്കിലും പറയേണ്ടി വന്നു... ഗോവിന്ദൻ മാസ്റ്ററെ പോലെയുള്ളവർ സമസ്തയെ പൊതിഞ്ഞു സംസാരിച്ചുകൊണ്ട് വിമർശനമാണ് തനിക്കും ഉന്നയിക്കാനുള്ളത് എന്ന മട്ടിൽ പ്രതികരിച്ചു... അങ്ങനെ പൊതുസമൂഹത്തിന്റെ ഒന്നായ വികാരം ഒരു പെൺകുട്ടിയെ അപമാനിച്ചതിന് എതിരാണ് എന്നതിനെ തൃപ്തിപ്പെടുത്തത്തക്ക വിധത്തിൽ പലരും പലതും പറഞ്ഞുവെച്ചു... 

     സത്യത്തിൽ ഒരു ചെറിയ പെൺകുട്ടിയെ അപമാനിച്ചു എന്ന രീതിയിൽ സംഭവം ലഘൂകരിക്കപ്പെടുകയാണ് ചെയ്യുന്നത്... ആ കുട്ടിയോട് ഉസ്താദ് നേരിട്ടൊന്നും പറയുന്നില്ല... അവളെ ശകാരിക്കുകയോ,, വേദിയിൽ നിന്നും ഇറക്കി വിടുകയോ ഒന്നും ചെയ്യുന്നില്ല... ഉസ്താദിൻ്റെ രോഷപ്രകടനം ഒരു പെൺകുട്ടി വേദിയിൽ കയറി വന്നു എന്ന സംഭവത്തോടും അതിനു കാരണമായവരോടുമാണ്... അത് സമസ്തപോലെ വലിയ ഒരു സംഘടനയുടെ പൊതു നിലപാടാണ് എന്ന് അദ്ദേഹം ഉച്ചത്തിൽത്തന്നെ പറയുന്നുമുണ്ട്... അത് സമസ്തയുടെ പൊതു നിലപാടായി തിരിച്ചറിവുള്ളതുകൊണ്ടും അതിനെ അംഗീകരിക്കുന്നു എന്നുള്ളതുകൊണ്ടുമായിരിക്കുമല്ലോ അവിടെ സംശയശബ്ദങ്ങൾ ഉണ്ടാകാതെ പോയത്! ആ നിലപാടാണ് പൊതു സമൂഹം ഗൗരവത്തോടെ കാണേണ്ടത്... കേവലം ഒരു പെൺകുട്ടിക്ക് മനോവിഷമത്തിനു കാരണമായ സംഭവം എന്നല്ല മറിച്ചു് രാജ്യത്തെ ലക്ഷക്കണക്കിന് പെൺകുട്ടികൾക്കും അതുവഴി സമൂഹത്തിനും നാളെ മനോവിഷമത്തിനും,, പാരതന്ത്ര്യത്തിനും,, അവകാശനിഷേധങ്ങൾക്കും കാരണമായി വളരാൻ സാധ്യതയുള്ള ഒരു നിലപാടായി കണ്ടാണ് പ്രതിഷേധിക്കേണ്ടത്... ഇത്തരം സങ്കുചിത സമീപനങ്ങൾക്ക് വലിയ പിന്തുണ ലഭിക്കുന്നതും ആശങ്ക വർധിപ്പിക്കുന്നത് തന്നെയാണ്...

     ഈ സംഭവങ്ങളോട് ചേർത്തു വെയ്ക്കുന്ന നിലപാടുകളും സമീപനങ്ങളും കുറച്ചു ദിവസ്സങ്ങൾക്കിപ്പുറം എവിടെ നിൽക്കുന്നു എന്നതും ഏറ്റവും പ്രാധാന്യം അർഹിക്കുന്നു... സമസ്തയുടെ മുതിർന്ന നേതാക്കൾത്തന്നെ പത്രസമ്മേളനം വിളിച്ചുകൊണ്ടു രംഗത്തു വരുന്നു... സ്ത്രീകളുടെ ഉന്നമനത്തിനായി നിലപാടുകൾ സ്വീകരിക്കുന്ന പ്രസ്ഥാനമാണ് സമസ്ത എന്നദ്ദേഹം പ്രസ്ഥാവിക്കുന്നു... ചെറിയ പെൺകുട്ടിക്കുണ്ടായ "ലജ്ജ" യെ ഒഴിവാക്കാനാണ് വേദിയിൽ പെൺകുട്ടികൾ കയറുന്നതിന് വിലക്കിയതെന്ന് ന്യായീകരിക്കുകയും ചെയ്തു... പക്ഷെ അതെ പത്രസമ്മേളനത്തിൽത്തന്നെ മറ്റൊരു നേതാവ് മുതിർന്ന സ്ത്രീകൾ വേദിയിൽ വരുന്നതിനെ എതിർക്കേണ്ടതുണ്ട് എന്ന രീതിയിൽത്തന്നെ പ്രതികരിച്ചുകൊണ്ട് "സമസ്തയുടെ യഥാർത്ഥ തീരുമാനത്തിൽ വെള്ളം ചേർക്കേണ്ടതില്ല" എന്ന നിലപാട് സ്വീകരിച്ചു... പെൺകുട്ടിയെ മാറ്റിനിർത്തി കാര്യം പറഞ്ഞു മനസ്സിലാക്കിയാൽ മതിയായിരുന്നു എന്ന് കെ ടി ജലീൽ അഭിപ്രായം മയപ്പെടുത്തി... ജലീലിന്റെ ആ പ്രസ്താവനയോടെ പെൺകുട്ടി തന്നെയായിരുന്നു തെറ്റുകാരി എന്ന നിലപാട് മറനീക്കി പുറത്തുവന്നു... ഒരു വടി കിട്ടിയാൽ തുടർച്ചയായി അടിക്കരുതെന്നു പറഞ്ഞു കുഞ്ഞാലിക്കുട്ടി സമസ്തക്ക് പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു... വിമർശിക്കത്തക്ക സംഘടനയല്ല സമസ്ത എന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തും പറഞ്ഞു... വിമർശിക്കാനാണ് ഉദ്ദേശമെങ്കിൽ പ്രതിരോധിക്കാനും, സമസ്തയെ പിന്തുണക്കാനുമാണ് ഉദ്ദേശമെന്ന് യൂത്തു കൊണ്ഗ്രെസ്സ്, ഡി വൈ ഫ് ഐ, യൂത്ത്‌ ലീഗ് തുടങ്ങിയ സംഘടനകളിലെ സൈബർ പോരാളികളും നിലപാട് പ്രഖ്യാപിച്ചു... അറിയാതെയാണെങ്കിലും ഉസ്താദിന് പേരുദോഷം ഉണ്ടാക്കാൻ കാരണമായ പെൺകുട്ടിയെ ഊരുവിലക്കാതിരുന്നാൽ അത്രയും ഭാഗ്യം എന്ന് മാത്രം പറയാം... 

     ഇസ്‌ളാമിക പൊതു സമൂഹം ഇത്തരം നടപടികളോട് എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്നത് അതിശയം ജനിപ്പിക്കുന്നു... സമസ്തയുടെ നിലപാടെന്ന് പ്രഖ്യാപിച്ച രീതിയിൽ ഇവിടെ കാര്യങ്ങൾ നടപ്പിലായാൽ അതിനൊപ്പം ജീവിക്കാൻ ഇവിടുത്തെ മുസ്‌ലിം സമൂഹം തയ്യാറെടുത്തു കഴിഞ്ഞോ  എന്നതാണ് ചോദ്യം? നിങ്ങൾക്ക്  നിങ്ങളുടെ പെണ്മക്കളെ സമൂഹത്തിന്റെ അകത്തളങ്ങളിൽ ജീവിച്ചു മരിക്കാൻ വിടാൻ കഴിയുമോ? ഈ രാജ്യം ഭരണഘടനകൊണ്ടുതന്നെ തരുന്ന സ്വാതന്ത്രങ്ങളോട് നിങ്ങൾക്കൊരാവേശവും തോന്നുന്നില്ലേ? ഈ രാജ്യം നിങ്ങൾക്ക് നല്കുന്ന പ്രത്യേക പരിഗണകൾ നിങ്ങളിലെ വെളിച്ചത്തെ പരിപോഷിപ്പിക്കാനല്ലേ?? മറിച്ചു ഇരുട്ടിൽ ജീവിച്ചു തീർക്കാനല്ലല്ലോ?? 

     മുസ്ളീം ലീഗ് തെരഞ്ഞെടുപ്പു മൽസര രംഗത്തുള്ള ഒരു സ്ത്രീയുടെ ചിത്രം പോലും പോസ്റ്ററിൽ അടിച്ചു നമ്മൾ കണ്ടിട്ടില്ല... പൊതുവേദിയിൽ പ്രസംഗിക്കാനെഴുനേറ്റ വനിതയെ വിലക്കുന്ന നേതാവിനെയും നമ്മൾ കണ്ടിട്ടുണ്ട്... സമസ്തയുടെ ഉസ്താദിന്റെ നടപടി ഒറ്റപ്പെട്ടതുമല്ല,, അദ്ദേഹത്തിന് അബദ്ധം സംഭവിച്ചതുമല്ല... അതൊരു സമൂഹം നടപ്പിലാക്കാൻ തീരുമാനിക്കപ്പെട്ട കാര്യങ്ങളാണ്... അത് ഇസ്ളാം മതം തന്നെ സംഘടിപ്പിച്ച പരിപാടി ആയിരുന്നതിനാൽ അത്രയും അധികാരത്തോടെ അദ്ദേഹം പെൺകുട്ടി വേദിയിൽ കയറി വന്നതിലെ വിരോധം പ്രകടിപ്പിച്ചു എന്ന് മാത്രം... 

     എന്തായാലും സമസ്ത മതപണ്ഡിതനായ ഉസ്താദിൽ നിന്നും ഉണ്ടായ ഈ നടപടി സമസ്തയുടെ തീരുമാനം തന്നെ എന്ന് അദ്ദേഹം വേദിയിൽ പറഞ്ഞു... ആ തീരുമാനം പൊതു സമൂഹത്തിൽ പ്രചരിപ്പിക്കാൻ ഈ സംഭവം കാരണമായി... നിലവിയിൽ ഇസ്ളാമിക വിഭാഗത്തിൽപ്പെട്ടവരും ഞങ്ങൾ അധികാര സ്ഥാനത്തു എത്തിച്ചേർന്നാൽ ഈ രാജ്യം മുഴുവനും അനുസരിക്കേണ്ട നിയമങ്ങൾ ഇതൊക്കെയാണെന്നും കാട്ടിക്കൊടുത്തു... അതിനുള്ള പിന്തുണയും, മുനയില്ലാത്ത വിമർശനങ്ങളും സമൂഹത്തിനു മുൻപിൽ നിരത്തിവെച്ചു... ഈ രാജ്യത്തിന് പിന്നിലേക്ക് നടക്കണോ മുന്നിലേക്ക് നടക്കണോ എന്നത് ഒരു പൊതു തെരഞ്ഞെടുക്കലായി അവശേഷിക്കുന്നു... 

[Rajesh Puliyanethu
 Advocate, Haripad]

Monday, 23 August 2021

താലിബാൻ നമ്മെ ഓർമ്മപ്പെടുത്തുന്നത്...??? ഒരു കലാപത്തിന് അരനിമിഷം അകലെയാണ് നമ്മൾ..!!!

       ഒരു കലാപത്തിന് അര നിമിഷം മുൻപ് ആണ് നമ്മൾ നിൽക്കുന്നത്... വെറും അര നിമിഷം മുൻപ് മാത്രം... ഈ ഒരു നിമിഷത്തിൽ കലാപം സംഭവിക്കാതെ പോയത് അര നിമിഷത്തിനു ശേഷം അതു സംഭവിക്കില്ല എന്നതിന് ഉപായമല്ല... പുകയുന്ന അഗ്നി പർവ്വതത്തെ നോക്കിയിരിക്കുന്നതിലും ഭയാനകമാണിത്... പുകയുന്ന അഗ്നി പർവ്വതം സ്ഫോടനത്തിനു വിധേയമാകും.... സ്ഫോടനത്തിനു വിധേയമാകാതെ അത് പുകഞ്ഞവസ്സാനിച്ചാൽ ഭാഗ്യം... പക്ഷെ ഈ വരാൻ പോകുന്ന കലാപം പുകഞ്ഞവസ്സാനിക്കും എന്ന് കരുതാൻ ബുദ്ധി അനുവദിക്കുന്നില്ല... പ്രകൃതി ഉണ്ടാക്കിയ സംഹാര ഉപായമെങ്കിൽ സ്വീകരിക്കാൻ തയ്യാറായിരുന്നു.... എന്നാൽ മനുഷ്യ നിർമ്മിതമായ മത- സാമൂഹിക വ്യവസ്ഥിതിയുടെ സ്ഫോടന വിഷയമായതിനാൽ പ്രതികരിക്കാതെ കീഴടങ്ങാൻ കഴിയുന്നില്ല....

            ഈ നാട് താമസ്സംവിനാ മറ്റൊരു സാമൂഹിക അന്തരീക്ഷത്തിലേക്ക് മാറ്റപ്പെടാനുള്ള സാദ്ധ്യതയെക്കുറിച്ചായാണ് ഈ എഴുത്ത് ആശങ്ക പങ്കു വെയ്ക്കുന്നത്... കേരളീയന്റെ "പ്രബുദ്ധർ" എന്ന സ്വയം ഊറ്റം കൊള്ളൽ അവന്റെ നിലനില്പിനെത്തന്നെ ഇല്ലാതാക്കുമോ എന്ന ആശങ്ക..!! മലയാളി യുടെ 'പ്രബുദ്ധൻ' എന്ന വീമ്പിൽ അഭിമാനം കൊണ്ടവരാണ് നമ്മളെല്ലാവരും തന്നെ... അതിനെ മുതലെടുത്തു മലയാളിയെ ഒന്നടങ്കം വിലപറഞ്ഞു വിറ്റവർ ഉണ്ടാക്കിയ കൺകെട്ടു മന്ത്രത്തിൽ നാമാകെ ഇന്ദ്രീയങ്ങൾ മറന്നവരായോ എന്നൊരു സംശയം....

       എത്ര നിഷ്പക്ഷമായി വസ്തുതകളെ വിശദീകരിച്ചാലും,, കുറ്റപ്പെടുത്തേണ്ടവരെ അതു ചെയ്യേണ്ടിവരുമ്പോൾ ചൂണ്ടുവിരൽ പക്ഷപാതിയുടേത് എന്ന് വിമർശിക്കപ്പെടാ൦.... ആ വിമർശനം കുറ്റവാളിക്ക് ഒരു മറയാണ്... ആ മറയത്തുനിന്നുകൊണ്ട് രക്ഷപ്പെടുന്നതിനും, തന്റെ യഥാർത്ഥ വേഷം മാറ്റി ഒരു പൊയ്‌വേഷമണിഞ്ഞു സമൂഹമദ്ധ്യത്തിൽ പ്രത്യക്ഷപ്പെടുന്നതിനും അവന് അവസ്സരം നൽകുന്നു... ജാതിയുടേയും, മതത്തിന്റെയും,, സ്വന്തമായ നേട്ടങ്ങളുടെ മേന്മയുടെയും സ്വാധീനങ്ങളിൽനിന്നും പുറത്തുവന്നുകൊണ്ട് നമുക്ക് സംസ്സാരിക്കണം... നമ്മൾ ചിന്തിക്കണം... ""നമ്മുടെ തൊട്ടടുത്ത ദിവസ്സങ്ങൾ പോലും സുരക്ഷിതമാണോ"" എന്ന്...!!????

       ലോകം ആകമാനം ഇന്ന് നേരിടുന്ന ഭയാനകമായ വിഷയം മത തീവ്രവാദം തന്നെയാണ്... അത് അമേരിക്കയിലോ, യൂറോപ്യൻ രാജ്യത്തോ,, ഗൾഫ് രാജ്യങ്ങളിലോ,, റഷ്യയിലോ,, ഭാരതത്തിലോ,, പാകിസ്ഥാനിലോ എവിടെയായാലും ഈ ഭീകരത ഓരോ മനുഷ്യന്റെയും ജീവനും ജീവിതത്തിനും ഭീഷണിയായി നിലനിൽക്കുന്നു... ഇപ്രകാരം ഒരു ഭീഷണിയായി ലോകത്താകമാനം നിൽക്കുന്ന മത തീവ്രവാദം ആരുടേതാണെന്ന് പേര് പ്രതിബാധിക്കാതെ തന്നെ ഇത്രയും വായിച്ചവരുടെ ചിന്തയിലേക്ക്  എത്തിയെങ്കിൽ അത് ഒരു യാഥാർഥ്യമാണ്... മനസ്സാക്ഷിയെ വഞ്ചിക്കാതെ പറയൂ ലോകത്താകമാനമായി നിൽക്കുന്ന ആ ഭീഷണി "ഇസ്‌ലാമിക ഭീകരവാദം" ആണെന്ന്....

       സിറിയയിലെയും, ഇറാഖിലെയും, അഫ്ഗാനിസ്ഥാനിലെയും എല്ലാം ഇസ്‌ളാമിക തീവ്രവാദ സ്വാധീനങ്ങളും പിന്നീട് ആ രാജ്യങ്ങൾ ഇരുട്ടിലേക്ക് പിന്തള്ളപ്പെട്ടതും നമ്മൾ കണ്ടതാണ്... മറ്റുള്ളവർക്ക് സംഭവിക്കുന്ന മോശമായ അനുഭവങ്ങളെല്ലാം "അവർക്കു മാത്രം സംഭവിക്കുന്നത്" എന്ന നിലയിൽ മാറിനിന്നു ചിന്തിക്കുന്നത് നമുക്ക് ശീലമാണ്... അതു കൊണ്ടാകാം നമ്മുടെ അയൽ രാജ്യങ്ങളിൽവരെ  നിൽക്കുന്ന ഈ ഇരുട്ടിനെ ഓർത്ത് നാം അധികം ആകുലപ്പെടാത്തത്... ഈ രാജ്യങ്ങൾ എങ്ങനെ ഭീകരതക്ക് അടിമപ്പെട്ടു എന്ന നാൾ വഴികളെക്കുറിച്ചു നമ്മൾ ചിന്തിക്കുകയേ ചെയ്യാത്തത്... 

       മത ചിന്തയോ,, മത പ്രചരണമോ തെറ്റാണെന്നു കരുതേണ്ട ആവശ്യമില്ല.. പക്ഷെ എൻ്റെ മതം മാത്രം ഈ ലോകത്തു മതിയെന്നും തന്റെ മതം സ്വീകരിക്കാൻ തയ്യാറാകാത്തവർ ഈ ലോകത്തു വേണ്ടാ എന്ന് തീരുമാനിക്കപ്പെടുകയും ചെയ്യുന്നിടത്താണ് മത തീവ്രവാദം ജനിക്കുന്നത്... ആശയ പ്രചരണത്തിൽക്കൂടിയല്ലാതെ ആയുധങ്ങൾക്കൊണ്ട് തൻ്റെ മതലോകം സാക്ഷാത്ക്കരിക്കാൻ തുടങ്ങുമ്പോൾ അത് 'മത ഭീകരവാദം' ആയി മാറുന്നു... ലോകം ഇന്ന് നേരിടുന്നത് ഇപ്രകാരമുള്ള മത ഭീകരവാദമാണ്...  

       ലോകത്ത് ഭക്ഷണത്തിനും, മരുന്നിലും ഒപ്പമോ കൂടുതലോ ആയി പണം ചെലവഴിക്കപ്പെടുന്നത് ഇസ്‌ലാമിക ഭീകരവാദത്തിന്റെ പേരിലാണ്... ഇസ്‌ലാമിക ഭീകരവാദത്തിന്റെ ലക്ഷ്യങ്ങളെ ഒരൽപ്പം പോലും പൊതു സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല എന്നത് ഭീകരവാദികളെ ഒഴികെ ആരെയും പറഞ്ഞു ധരിപ്പിക്കേണ്ട ആവശ്യമില്ല... 

       ഭീകരവാദികൾ വിഭാവനം ചെയ്യുന്ന ലോകം ഒരു മനുഷ്യ മനസ്സിനെയെങ്കിലും സ്വമേധയാ സ്വാധീനിക്കുവാനോ, അംഗീകാരത്തിൽ വരുത്തുവാനോ കഴിയുന്നതാണെന്ന് ചിന്തിക്കുവാനേ കഴിയുന്നില്ല... 

       തോക്കു കൊണ്ട് അധികാരം സ്ഥാപിക്കുന്ന,, ഇസ്ലാം മതം സ്വീകരിക്കുവാൻ വിസ്സമ്മതിക്കുന്നവരെ കൊന്നൊടുക്കുന്ന,, സംഗീതവും, സാഹിത്യവും, അഭിനയവും തുടങ്ങി എല്ലാ കലകളും ഹറാമായി കരുതുന്ന, കലാ സ്മാരകങ്ങളെ തച്ചുതകർക്കുന്ന, സ്ത്രീകളെ തളച്ചിട്ട ലൈംഗിക ഉപകരണങ്ങളായി മാത്രം ഉപയോഗിക്കുന്ന,, ജനാധിപത്യ ചിന്തകൾക്ക് അണുവിനോളം പോലും ഇടം നൽകാത്ത,, ജിഹാദിനായി ശരീരത്തെ പൊട്ടിത്തെറിപ്പിക്കാൻ തയ്യാറാകുന്ന,, സ്വർഗ്ഗത്തിലെ മദ്യപ്പുഴക്കും, ഹൂറികൾക്കും കാത്തിരിക്കുന്ന ഇരുണ്ട ലോകത്തിന്റെ പ്രോക്താക്കളായി മാത്രമേ ഭീകരവാദികളെ ലോക സമൂഹത്തിന് കാണാൻ കഴിയുകയുള്ളൂ... ഇവയെല്ലാം ഷെറിയത്ത് നിയമങ്ങളാണെന്ന് അവർ പ്രചരിപ്പിക്കുന്നു... അവയെല്ലാം ഈ ലോകത്ത് ബലം പ്രയോഗിച്ച് നടപ്പിലാക്കണമെന്നും എതിർക്കുന്നവനെ കൊന്നുകളയണമെന്നും അവർ വിശ്വസ്സിച്ചു പ്രവർത്തിക്കുന്നു...

       രാഷ്ട്രീയമായ മുതലെടുപ്പുകളും വൻശക്തികളുടെ കച്ചവട താല്പര്യങ്ങളും, അധിനിവേശ ഉത്സുകതകളും സൃഷ്ടിച്ച വിനയാണ് മത ഭീകരവാദികൾ എന്ന് വാദിക്കുന്നവരുണ്ട്... അതിൽ ചെറിയ തോതിൽ യാഥാർത്ഥ്യം ഉണ്ടാകാം... പക്ഷെ മത ഭീകരവാദം സൃഷ്ടിച്ചത് ഇതര വിഭാഗങ്ങളുടെ താല്പര്യങ്ങളല്ല... ഇസ്ലാമിക തീവ്ര വിശ്വാസവിഭാഗങ്ങളിൽ നിലനിന്നിരുന്ന 'മതലോകം' എന്ന ചിന്തയെ മുതലെടുക്കുക മാത്രമാണ് വൻശക്തികൾ ഉൾപ്പെടെയുള്ള ശക്തികൾ ശ്രമിച്ചത്... മതലോകം ശൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഈ വിഭാഗം ശ്രമങ്ങൾ തുടങ്ങി വെച്ചതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്... 

       ആയിരത്തി അഞ്ഞൂറുകളുടെ ആരംഭത്തിൽ ഭാരതത്തിൽ കടന്നു കയറി മുഗൾ സാമ്രാജ്യം സ്ഥാപിച്ച മുഹമ്മദ് ഗോറിയുടെ മുതൽ ചരിത്രം പരിശോധിച്ചാൽ ഇസ്ലാം നിർമ്മിക്കാൻ ശ്രമിച്ചിരുന്ന മത ലോകത്തിന്റെ പ്രയത്നങ്ങൾ കാണുവാൻ സാധിക്കും... അഹമ്മദ് ഷാ ഹിന്ദുക്കൾക്ക് ഏർപ്പെടുത്തിയ 'ജസിയ' എന്ന നികുതിയും അധികാരം ഇസ്ലാമിലേക്ക് കേന്ദ്രീകരിക്കപ്പെട്ടാൽ ഇതര മതങ്ങളോടുള്ള സമീപനത്തിന്റെ സൂചകങ്ങളായിരുന്നു... ടിപ്പു സുൽത്താന്റെ പടയോട്ടങ്ങളുടേയും പ്രധാന ലക്ഷ്യം അധിനിവേശവും, മത പ്രചരണവും, നിർബന്ധിത മതപരിവർത്തനവും തന്നെ ആയിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്... അങ്ങനെ അധികാരവും, അവസ്സരങ്ങളും ലഭിക്കുമ്പോൾ മത അടിസ്ഥാനത്തിൽ ശാക്തികമാകാൻ ഇസ്ലാം നടത്തിയ പ്രവർത്തനങ്ങൾ അനവധിയാണ്... പ്രസക്തമായ കാര്യം എല്ലാ കാലങ്ങളിലും ശക്തിയും, ആയുധവും, ഭയവും സമാന്തര ഉപകരണങ്ങളാക്കിയായിരുന്നു അവർ മതത്തെ ശക്തിപ്പെടുത്തിയിരുന്നത്... മനുഷ്യ മനസ്സുകളെ  ആശയങ്ങൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും സ്വാധീനിച്ച് ഒരു മതത്തിന്റെ അനുയായികളാക്കാൻ നടത്തുന്ന പൊതു പ്രവർത്തി രീതിയോടൊപ്പം തന്നെ ഭയത്തെ പ്രധാന ആയുധമാക്കി നടത്തിയ മത പ്രചരണ രീതികളും ഇസ്ലാം മത പ്രചരണ സംഭവങ്ങളിൽ കാണാം... 

       ഇസ്ലാമിക ഭീകരവാദം കഴിഞ്ഞ കാലങ്ങളിലൊന്നും ഇന്ന് ലോകം അഭിമുഖീകരിക്കുന്ന അത്രയും പൈശാചികമായിരുന്നില്ല എന്ന് പറയാൻ കഴിയും... മത ലോകം സ്ഥാപിക്കാനുള്ള ഇസ്ലാമിലെ തന്നെ ഒരു വിഭാഗത്തിന്റെ പ്രവർത്തനം നൂറ്റാണ്ടുകൾക്കു മുൻപെ തന്നെ ആരംഭിച്ച് തലമുറകളിൽക്കൂടി കൈമാറി വന്ന് ചരിത്രത്തിലെ ഏറ്റവും ക്രൂരമുഖം കൈവന്നിരിക്കുന്നു എന്ന് പറയേണ്ടി വരുന്നു...

       ചരിത്രത്തിന്റെ ഏടുകളിലെല്ലാം മത അധിനിവേശത്തിലും, മത ലോക നിർമ്മാണത്തിലും താല്പര്യമോ പ്രവർത്തനങ്ങളിൽ പങ്കാളിത്തമോ ഇല്ലാതെ സ്വന്തം മതവിശ്വാസവും, വിശ്വാസം അനുശ്ശാസ്സിക്കുന്ന ചര്യകളുമായി മറ്റൊരുവന്റെ വിശ്വാസ്സങ്ങളിലേക്കും, സ്വാതന്ത്രത്തിലേക്കും, ജീവിതത്തിലേക്കും കടന്നു കയറാൻ താല്പര്യമില്ലാതെ ജീവിച്ചു വന്ന വലിയ ഒരു വിഭാഗം ഇസ്ലാമിക വിശ്വാസ്സികൾ  ഉണ്ടായിരുന്നു... ഇസ്ലാം മത വിഭാഗത്തിലെ ബഹു ഭൂരിപക്ഷവും ഈ സ്വഭാവം പുലർത്തുന്നവർ ആയിരുന്നു എങ്കിലും ദൗർഭാഗ്യമെന്നു പറയട്ടെ, മതലോകം സൃഷ്ടിക്കാൻ പരിശ്രമിക്കുന്ന ന്യൂന പക്ഷം ഇസ്ലാമിന്റെ മുഖമായി ലോകത്തിനു മുൻപിൽ പലപ്പോഴും അവതരിപ്പിക്കപ്പെട്ടു... അതിന്റെ കാരണം ഇതേ ഭൂരിഭക്ഷ വിഭാഗത്തിന്റെ നിശബ്ദത ആയിരുന്നു... 

       വർത്തമാന കാലത്തിലെ ഇസ്ലാമിക ഭീകരവാദത്തിന്റെ ഭീഷണി നമ്മുടെ രാജ്യത്തിന്റെ തൊട്ടപ്പുറത്ത് താലിബാനെന്ന പേരിൽ ഉഗ്രരൂപം കൊണ്ടിട്ടും, ലോകത്തിന്റെ പല ഭാഗങ്ങളിൽ ഭീകരവാദം സൃഷ്ടിക്കുന്ന കെടുതികൾ കണ്ടറിഞ്ഞിട്ടും നമ്മുടെ രാജ്യത്തിനുള്ളിൽ വലിയ ഒരു വിഭാഗം നിശബ്ദതയിലാണ്... നമ്മുടെ രാജ്യത്തിനുള്ളിൽ പോലും പോയ കാലത്ത് ഭീകരവാദം വീഴ്ത്തിയ രക്തത്തെ ന്യായീകരിച്ചും, എതിർത്തും രണ്ടു ശബ്ദങ്ങളെ ഉയർത്താൻ രാജ്യത്തിനു പുറത്തുള്ള ഭീകരവാദ സംഘടനകൾക്ക് കഴിഞ്ഞു എന്നത് നിസ്സാരമായി കാണാൻ കഴിയുന്നതല്ല... രാജ്യം ഒന്നാകെ വിമർശനം ഉയർത്തേണ്ട വിഷയങ്ങളിൽ രാജ്യത്തിനകത്തും പുറത്തുമുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേരെ ഉണ്ടായ നിശബ്ദത യഥാർത്ഥത്തിൽ ഭീഭത്സമായിരുന്നു... മരണത്തിനു തുല്യമായ നിശബ്ദത ആയിരുന്നു അത്... പക്ഷെ ഇവിടെ രാഷ്ട്രീയ കക്ഷികൾ ഉൾപ്പടെ ചിലർ ഭീകരവാദത്തെ പരോക്ഷമായി ന്യായീകരിച്ചതിനേയും, നിശബ്ദമായി പിൻതുണച്ചതിനേയും നിരൂപകർ വിലയിരുത്തിയത് അത് ഇസ്ലാം വിഭാഗത്തിന്റെ വോട്ടുബാങ്ക് കൈപ്പിടിയിൽ ഒതുക്കി നിർത്തുന്നതിനുള്ള അടവ് തന്ത്രം എന്നാണ്... ഒരു നിമിഷം ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ... 'ഇസ്ലാം സമൂഹത്തിനെ ആകമാനം അപമാനിക്കുന്ന ഒരു നിരൂപണമാണത്'... ഭീകരവാദികളെ പിൻതുണക്കുന്നവരെ വോട്ടു കൊടുത്ത് പിൻ തുണക്കുന്നവരാണ് ഇവിടുത്തെ ഇസ്ലാമിക വിശ്വാസികൾ എന്നാണ് ആ നിരൂപണം പറഞ്ഞു വെയ്ക്കുന്നത്... എന്നാൽ ആ നിരൂപണങ്ങളെ തള്ളിപ്പറയുന്നതും ഭീകരവാദികളെ ന്യായീകരിക്കുന്നതിനേയും, ഭീകര പ്രവർത്തനങ്ങൾക്കനുകൂലമായി മൗനം പാലിക്കുന്നവരെ പരസ്യമായി എതിർക്കുകയും ചെയ്യുന്ന കരുത്താർന്ന ശബ്ദങ്ങൾ ദൗർഭാഗ്യവശാൽ ഇസ്ലാമിക പൊതു സമൂഹത്തിന്റെ ഭാഗത്തു നിന്നും ഉയർന്നു കേട്ടില്ല എന്ന് പറയേണ്ടി വരുന്നു... അങ്ങനെ ഉയർന്നിരുന്നെങ്കിൽ രാജ്യത്തിനുള്ളിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് കോപ്പുകൂട്ടുന്നവർക്കും, അതിന് മൗനമായി പിൻതുണ നൽകുന്നവർക്കും അതൊരു താക്കീതാകുമായിരുന്നു...

       ലോകത്ത് ആകമാനം വ്യാപിച്ചും, ശക്തമായി വേരുറപ്പിക്കാൻ കഴിഞ്ഞ ഇടങ്ങളെയെല്ലാം നശിപ്പിച്ചും ഇസ്ലാമിക മത നിയമങ്ങൾ എന്ന പേരിൽ കാടൻ പ്രവർത്തികൾ നടപ്പിലാക്കിയും, കല, സംസ്കാരം, വിദ്യാഭ്യാസം, സ്വാതന്ത്രം, ജനാധിപത്യം, മനുഷ്യാവകാശം തുടങ്ങിയ മൂല്യം കൽപ്പിക്കപ്പെടുന്ന വസ്തുതകളെ കൂട്ടിയിട്ടു കത്തിച്ചും പകരമായി ക്രൂരതയും, ലൈംഗീക പീഢനങ്ങളും, ലഹരിയും മാത്രം പരിഗണിക പെടുന്ന ഇരുണ്ട കാലത്തെയാണ് പരോക്ഷമായി ഇവിടേക്കും പലരും സ്വാഗതം ചെയ്യുന്നത് എന്നതാണ് ആശങ്ക ഉയർത്തുന്നത്... ഭയത്തോടും, ആകുലതയോടെയും നമ്മൾ വിദൂരതയിലേക്ക് ഇടക്കിടെ നോക്കേണ്ടത് ഇസ്ലാമിക ഭീകരവാദം എത്രത്തോളം നമുക്കടുത്തെത്തി എന്നാണ്... ഒന്നുറപ്പാണ്, കൊലയാളിക്കൂട്ടങ്ങൾ പുറപ്പെട്ടു കഴിഞ്ഞിരിക്കുന്നു... നമ്മിലേക്കെത്തിച്ചേരാനുള്ള സമയം മാത്രമാണ് ഗണിക്കപ്പെടാനുള്ളത്...

       ഇസ്ലാമിക ഭീകരവാദികളുടെ സ്ലീപ്പിങ്ങ് സെല്ലുകളെക്കുറിച്ചാണ് ഡി ജി പി ഉൾപ്പടെ ഉള്ളവർ സംസാരിച്ചു കൊണ്ടിരുന്നത്... നമ്മുടെ നാട് ഇസ്ലാമിക ഭീകര വാദത്തിന് എത്തി പ്പിടിക്കാൻ കഴിയാത്തത്ര സുരക്ഷിത സ്ഥാനത്തു നിൽക്കുന്നു എന്ന ന്യായീകരണ വാദത്തിൽ നിന്നും നമമുടെ മണ്ണിൽ സ്ലീപ്പിംഗ് സെല്ലുകൾ സജീവമാണെന്ന് അംഗീകരിക്കുന്ന സ്ഥിതിയിലേക്ക് വരെ നമ്മൾ എത്തിച്ചേർന്നു... സ്ലീപ്പിംഗ് സെല്ലുകൾ എന്നത് ആ സെല്ലുകൾ ഉറങ്ങുകയാണ് എന്ന അർത്ഥത്തിലല്ല നമ്മൾ മനസ്സിലാക്കേണ്ടത്... മറിച്ച് പുറമെ നിന്ന് നോക്കുന്നവന് ഉറങ്ങുന്നതായി തോന്നുന്ന സെല്ലുകൾ എന്നാണ് അർത്ഥമാകുന്നത്... ISIS ലേക്ക് റിക്രൂട്ട്മെൻറുകൾ നടത്തുന്നതും, താലിബാൻ പോരാളിയാകുന്നതിനായി അഫ്ഗാനിൽ പോകുന്നതും, സിറിയയിൽ വിശുദ്ധ യുദ്ധത്തിന്റെ ഭാഗമാകുന്നതും ഇന്ന് ആശ്ചര്യം ഉണ്ടാക്കുന്ന വാർത്തകൾ ആകുന്നില്ല... ഈ പ്രവർത്തനങ്ങളെല്ലാം നമ്മുടെ രാജ്യത്തിനുള്ളിൽ നിന്ന് പ്രത്യേകിച്ച് കേരളത്തിൽ നിന്ന് നിയന്ത്രിക്കപ്പെടുന്നു എന്ന് പറയുമ്പോൾ സ്ലീപ്പിങ്ങ് സെല്ലുകൾ ഉള്ളിൽ നിന്നും എത്ര അധികം സജീവമാണെന്ന് മനസ്സിലാകുന്നതാണ്...

       ഭീകരതയുടെ മുഖം ഏറ്റവും വ്യക്തമായി അവതരിപ്പിക്കാൻ പറ്റിയ ഉദാഹരണം നമ്മുടെ അയൽ രാജ്യമായ അഫ്ഗാനിസ്ഥാനിൽ ഉണ്ട്... സ്ത്രീകൾ ലൈംഗീക അടിമകളും, വില്പന ചരക്കുകളും മാത്രമാകുന്നു... സാമ്പത്തിക സാമൂഹിക സാംസ്കാരിക ഇടങ്ങളിൽ പൊതുജനങ്ങൾക്ക് യാതൊരു പങ്കുമില്ല, മത നേതാക്കൾ എന്ന് സ്വയം മേനി പറയുന്ന കുറേ ആഭാസർ തീവ്രവാദികൾക്ക് നേതൃത്വം നൽകുന്നു... അവരുടെ താല്പര്യം അധികാരവും പല പ്രായത്തിലെ സ്ത്രീകളെ ലൈംഗീകമായി ഉപയോഗിക്കാം എന്നതും മയക്കുമരുന്നും മാത്രമാണ്.... പാകിസ്ഥാനിൽ നിന്നും, മറ്റ് പ്രദേശങ്ങളിൽ നിന്നും താലിബാനിൽ ചേരുന്നവർക്കും ഓഫർ പെണ്ണും, മയക്കു മരുന്നും മാത്രം... ഈ രാഷ്രീയ പ്രത്യയ ശാസ്ത്രത്തെയാണ് കേരളത്തിലെ ചില ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ശബ്ദം കൊണ്ടും, മൗനം കൊണ്ടും പിൻതുണക്കുന്നത് എന്ന് നമ്മൾ ഭീതിയോടെ കാണണം...

       'താലിബാനിസം' എന്ന പ്രവർത്തനചര്യ ലോകത്തിന്റെ പല ഭാഗങ്ങളിൽ പല പേരുകളിൽ എല്ലാ നൂറ്റാണ്ടുകളിലും നാം കണ്ടിട്ടുണ്ട്... ഭീകരവാദത്തിന്റെ പല പ്രവർത്തനങ്ങൾ തന്നെ ആയിരുന്നു അതെല്ലാം തന്നെ എന്ന് മനസ്സിലാക്കാം...  താലിബാൻ ഈ കാലത്ത് അഫ്ഗാനിസ്ഥാനിലെ ബുദ്ധഭിക്ഷുക്കളെ കൊന്നൊടുക്കി... ആയിരക്കണക്കിന് ബുദ്ധവിഹാരങ്ങളും, ബാമിയാമിൽ പ്രതിമകളും നശിപ്പിച്ചു... കുറച്ചു പഴയ കാലത്ത് ടിപ്പു സുൽത്താനും മുഗൾ ചക്രവർത്തിമാരും ഇവിടെ നടത്തിയ ഹിന്ദു കൂട്ടക്കൊലകൾ... ക്ഷേത്രങ്ങളുടെ തകർക്കലുകൾ... മുഹമ്മദ് ഭക്തിയാർ ഖിൽജി നളന്ദ സർവകലാശാലക്ക് തീയിട്ടു് ആയിരത്തിൽപ്പരം ഭിക്ഷുക്കളെ കൊന്നുകളഞ്ഞത്... അങ്ങനെ ഇന്നത്തെ താലിബാൻ ഭീകരപ്രവർത്തനങ്ങൾ സമാനമായ രീതിയിൽ പ്രവർത്തനങ്ങൾ എല്ലാക്കാലത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നിട്ടുണ്ട്... മതപരിവർത്തനങ്ങളും, നിരസ്സിക്കുന്നവരെ ക്രൂരമായി കൊല്ലുന്നതും, സ്ത്രീകളെ ബലാൽസംഗം ചെയ്യുന്നതും ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗങ്ങളായി എന്നും കാണാം... ലക്ഷ്യവും, മാർഗ്ഗവും  സമാനമായിരുന്നു... അക്രമങ്ങളിലും, കീഴ്പ്പെടുത്തലുകളിലും കൂടി മത ലോകം സ്ഥാപിക്കുക എന്ന നീചമായ രീതി ഇക്കൂട്ടർ ലോകം ഉള്ളൊരു കാലം പുലർത്തുകയും ചെയ്യും...

       ഇസ്ലാമിക ഭീകരവാദികൾ മതത്തെ സമൂഹത്തിലേക്ക് വിതരണം ചെയ്യുന്നത് ഭയത്തിൽ കലർത്തിയാണ്... സമൂഹത്തിൽ സ്വോഭാവികമായും ഉയരുന്ന വിമർശനങ്ങൾ തങ്ങൾക്ക് നേരെ ഉണ്ടാകാൻ പാടില്ല എന്ന് അവർ നിർബന്ധം പിടിക്കുന്നു... മതത്തെ സംബന്ധിക്കുന്ന ഏതൊരു വിമർശനത്തിലും ഞങ്ങൾ അതിക്രൂരമായി പ്രതികരിക്കും എന്ന സന്ദേശം അവർ സമൂഹത്തിന് നൽകിക്കൊണ്ടേയിരിക്കും... അതുമാത്രമല്ല സമൂഹം തങ്ങളെ എത്രത്തോളം ഭയക്കുന്നു എന്ന് അവർ അളന്നു മനസ്സിലാക്കിക്കൊണ്ടിരിക്കും... പാർളമെന്റ് ആക്രമിച്ച ഭീകരനെ അനുകൂലിച്ചു സംസാരിക്കുന്നതും, അജ്മൽ കസബിനെ പിൻതുണച്ച ശബ്ദങ്ങളും അങ്ങനെ പലതും സമൂഹ മധ്യത്തിൽ അവർ നടത്തിയ പഠനത്തിന്റെ ഭാഗമായിരുന്നു എന്ന് കാണണം... തങ്ങൾക്കുണ്ടായ രാഷ്ട്രീയ പിൻതുണയും, എതിർ ശബ്ദങ്ങളിലെ ഭയവും, മൗനവും എല്ലാം വിലയിരുത്തപ്പെടുന്നുണ്ട്... പൊതു സമൂഹത്തിന് യാതൊരുവിധത്തിലും അംഗീകരിക്കാൻ കഴിയാത്ത പ്രസ്ഥാവനകൾ മതത്തിന്റെ പേരിൽ മതപ്രഭാഷകർ എന്ന മേലങ്കി അണിഞ്ഞവർ നടത്തുന്നു... താലിബാൻ അഫ്ഗാനിസ്ഥാനിൽ നടപ്പിലാക്കി വരുന്ന ക്രൂരതയുടെ വായ് മൊഴികളാണ് അവയിൽ പലതും... 'ഷിർക്ക്' എന്ന പേരിൽ വിലക്കേർപ്പെടുത്തുന്ന ഫത്വകൾക്ക് ഇവിടെ ലഭിക്കുന്ന അംഗീകാരങ്ങളുടെ തോത് ഇത്തരം പ്രസ്ഥാവനകൾക്കെതിരെ സമൂഹം നടത്തുന്ന പ്രതികരണങ്ങളിൽ നിന്നും വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണ്... മുസ്ലീം സമുദായത്തെ ആകമാനം കരുതുന്നു എന്ന വ്യാജേന സമൂഹത്തോട് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത രാഷ്ട്രീയ പാർട്ടികളും, മാധ്യമങ്ങളും, സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളും അവർക്കനുകൂലമായി പ്രതികരിക്കുകയൊ, മൗനം പാലിച്ചു പിൻതുണക്കുകയൊ ചെയ്യുന്നു... ഭീകരവാദികളെയും, മതത്തിന്റെ പേരിൽ തെറ്റായ സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്നവരേയും, അവരെ പിൻതുണക്കുന്നവരേയും തള്ളിപ്പറയാനുള്ള ഉത്തരവാദിത്വം ഇസ്ലാമിക സമൂഹത്തിലെ ഭീകരവാദികളല്ലാത്ത ഭൂരിപക്ഷം ഏറ്റെടുക്കണം... വിമർശനങ്ങൾ മറ്റു മതസ്ഥരിൽ നിന്ന് ഉണ്ടായാൽ ആ വിമർശനത്തെപ്പോലും കലാപത്തിനായി ഉപയോഗിക്കാൻ ഭീകരവാദികൾ കരുതി ഇരിക്കുന്നുണ്ട് എന്നതാണ് സത്യം... സമ്പത്തിന്റെ കാര്യത്തിൽപ്പോലും ഇളകാത്ത ബന്ധങ്ങൾ ചിലപ്പോൾ മതത്തിന്റെ പേരിൽ എന്റേതെന്നും നിന്റേതെന്നും പറഞ്ഞ് രണ്ടു ചേരിയിൽ കൊണ്ടു ചെന്നെത്തിച്ചേക്കാം... മതത്തിന്റെ ആ ശക്തി ഏറ്റവും നന്നായി തിരിച്ചറിയുന്നതും ഭീകരവാദികൾ തന്നെയാണ്...

       ഭാരതത്തെ പ്രത്യക്ഷ സായുധ അക്രമത്തിൽക്കൂടി കീഴടക്കാൻ കഴിയില്ല എന്ന് ഭീകര സംഘടനകൾക്ക് വ്യക്തമായി അറിയാം... അതിനാൽ തന്നെ രാഷ്ട്രീയമായ അധികാര സ്ഥാപനത്തിനാണ് അവർ ശ്രമിക്കുന്നത്... ഭീകര സംഘടനകൾക്ക് വ്യക്തമായ സ്വാധീനമുള്ള രാഷ്ട്രീയ നേതൃത്വത്തെ സൃഷ്ടിക്കുക എന്നതാണ് അവരുടെ ലക്ഷ്യം... പ്രത്യക്ഷമായി ഭീകരതയെ അംഗീകരിക്കുന്ന നിലപാട് ഭാരത മണ്ണിൽ വിലപ്പോകില്ല എന്നതിനാൽ ചില രാഷ്ട്രീയ പാർട്ടികളിൽ കടന്നുകയറിയും, SDPI പോലെയുള്ള പ്രത്യക്ഷ തീവ്രവാദ സ്വഭാവം പുലർത്തുന്ന സംഘ ടനകളെ പിൻതുണച്ചും തെരഞ്ഞെടുപ്പിൽ നിർണ്ണായക കക്ഷികളാകാൻ അവർ ശ്രമങ്ങൾ നടത്തി വരുന്നു... ഭീകരതയെ പരോക്ഷമായെങ്കിലും പിൻതുണക്കാത്ത രാഷ്ട്രീയ പ്രസ്ഥാനത്തിന് തെരഞ്ഞെടുപ്പിൽ ജയിച്ചു കയറാനാകില്ല എന്ന സാമൂഹീക- രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കാൻ പലയിടങ്ങളിലും അവർക്കു കഴിഞ്ഞിട്ടുണ്ട്... ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞിട്ടും ഇന്നത്തെ നേട്ടത്തിനായി ഭീകരതയ്ക്ക് വഴി വെട്ടുന്നവർക്ക് ഒത്താശ പാടാൻ ചില രാഷ്ട്രീയ കക്ഷികൾ എങ്കിലും ശ്രമിക്കുന്നു എന്നതാണ് ഖേദകരം... ഇസ്ലാമിക ഭീകരവാദം ഉള്ളിൽ വെച്ചു കൊണ്ട് പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ഇസ്ലാമിക ഭീകരവാദത്തെ ഒരു 'ചർച്ചക്കെടുക്കേണ്ട' പ്രത്യയ ശാസ്ത്രമാണ് എന്ന വിധത്തിൽ സമൂഹത്തിലേക്ക് വളർത്താൻ കഴിഞ്ഞിട്ടുണ്ട്... തീർച്ചയായും ഇവിടത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മൗന അനുവാദത്തോടെയാണ് അവർ അത് സാധ്യമാക്കി എടുത്തത്... നമ്മുടെ രാജ്യത്ത് കഴിഞ്ഞ ഇരുപത്തിഅഞ്ച് വർഷങ്ങൾക്ക് മുൻപ് ഭീകരവാദത്തെ അനുകൂലിച്ച് ഒരു വരി പരസ്യമായി സംസാരിക്കാൻ ആളുണ്ടായിരുന്നില്ല... എന്നാൽ ഇന്ന് ഭീകരവാദത്തെ പ്രത്യക്ഷമായിത്തന്നെ അനുകൂലിച്ചു സംസാരിക്കാൻ ഈ മഹാരാജ്യത്ത് ആളുകൾ അനവധി ഉണ്ടായിരിക്കുന്നു... ഈ വളർച്ച തുടർന്നാൽ ഇസ്ലാമിക ഭീകരവാദം പരസ്യമായി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമായി മാറുകയും അതിനെ പിൻതുണക്കാൻ ഇന്ന് അല്പം വിമുഖത കാട്ടിനിൽക്കുന്ന അനേകം ആൾക്കാർ രംഗത്തുവരികയും ചെയ്യും...

       രാജ്യത്ത് ആകമാനം സ്വാധീനമുള്ള ഒരു രാഷ്ട്രീയ ശക്തിയായി വളരുന്നതിന് വിഘടനവാദികൾക്കുള്ള തടസ്സം ഭാരതത്തിൽ അങ്ങോളമിങ്ങോളം ശക്തമായി നിലനിൽക്കുന്ന ദേശീയത എന്ന വികാരമാണ്... അത് വ്യക്തമായി മനസ്സിലാക്കുന്ന വിഘടന വാദികൾ ദേശീയത എന്ന സങ്കൽപ്പത്തിൽ തന്നെ വിള്ളൽ വീഴ്ത്താൽ ആസൂത്രിതമായ ശ്രമങ്ങൾ നടത്തി വരുന്നു... ദേശീയത, രാജ്യ സ്നേഹം എന്നീ വാക്കുകളെപ്പോലും പരിഹിസ്സിച്ചും, അവഗണിച്ചും സമൂഹ മധ്യത്തിൽ അവതരിപ്പിക്കപ്പെട്ടു തുടങ്ങി... ഗാന്ധിജിയും, തിലകനും, സുബാഷ് ചന്ദ്രബോസും, നെഹ്റുവും, ഗുരുജിയും അങ്ങനെ ധിഷണാ ശാലികളായ രാഷ്ട്ര ശില്പികൾ രാജ്യത്തിന്റെ ഓരോ അണുവിലും വളർത്തിയെടുക്കാൻ ശ്രമിച്ച 'ദേശീയത' എന്ന വികാരം "ആവശ്യമില്ലാത്തത്" എന്ന നിലയിൽ അവതരിപ്പിക്കപ്പെടുന്നു... ഇന്ത്യൻ സ്വാതന്ത്ര സമരത്തിലൊ അല്ലെങ്കിൽ പോയ കാലത്ത് രാജ്യം ഒന്നാകെ അനുഭവിച്ച സ്ട്രഗിളുകളിലൊ വലിയ പരുക്കുകളേൽക്കാത്ത പ്രദേശമായതിനാലാകാം കേരളത്തിൽ ദേശീയതയ്ക്ക് എതിരെ ഉയർന്ന ശബ്ദങ്ങൾക്ക് സ്വീകാര്യത കൂടുതലായി ലഭിച്ചു... അതു കൊണ്ടു തന്നെയാണ് ലോക ഭീകരതാ റിക്രൂട്ട്മെന്റ് ഭൂപടത്തിൽ കേരളത്തിന്റെ ചിത്രം തെളിഞ്ഞു നിൽക്കുന്നതും വിദ്യാസമ്പന്നരെന്നും സാംസ്കാരിക സമ്പന്നരെന്നും മേനി പറയുന്ന മലയാളിക്ക് താലിബാൻ കാട്ടാളത്തരങ്ങളെ നിശബ്ദമായി അംഗീകരിക്കാൻ കഴിയുന്നതും...

       രാഷ്ട്രീയമൊ, മതമൊ തന്റെ പ്രവർത്തന മേഘലയല്ല എന്നും ഞാൻ എന്റെ കാര്യം നോക്കി ജീവിക്കുന്നവരാണ് എന്ന മനോഭാവം പുലർത്തുന്ന നിഷ്കളങ്ക ചിത്തരും നിശ്ചല ചിന്തയിൽ നിന്നും പുറത്തു വന്നാൽ കൊള്ളാം... താലിബാൻ അഫ്ഗാനിൽ ക്രൂരമായി പീഡിപ്പിച്ചു കൊന്ന ഹാസ്യ കലാകാരൻ രാഷ്ട്രീയക്കാരനോ, മത വാദിയൊ ആയിരുന്നില്ല... മത തീവ്രവാദികൾ മനുഷ്യനെ ചിന്തിക്കാനും, ചിരിക്കാനും അനുവദിക്കില്ല എന്ന കഠിന നിഷ്ഠയുള്ളവരാണ്... മതം എന്ന ഒപ്പിയം സേവിച്ച് കറുത്തു പോയ ചിന്തയുള്ളവർ എന്തിനെന്നോ, ആരെയെന്നോ കാര്യമായ തിരിച്ചറിവില്ലാതെ കൊന്നു കെണ്ടേയിരിക്കുന്നു... കൊല്ലുവാൻ വേണ്ടി മാത്രം കൊന്നു കൊണ്ടേയിരിക്കുന്നു...

       ഇസ്ലാമിക ഭീകരവാദം കൺമുന്നിൽ കരുത്താർജ്ജിക്കുമ്പോൾ ഡി ജി പി പറഞ്ഞ സ്ലിപ്പിങ്ങ് സെല്ലുകളെക്കുറിച്ച് നമ്മൾ കൂടുതൽ ബോധവാന്മാരാകണം... ക്രിയാത്മകമായ രാഷ്ട്രീയ ഇടപെടലുകൾ പ്രതീക്ഷിക്കുക എന്ന സരസ കർമം മാത്രമേ നമുക്ക് മുൻപിലുള്ളൂ... ഉദ്യോഗസ്ഥ അധികാരികൾ വേണ്ടവിധത്തിൽ പ്രതിരോധങ്ങൾ തീർക്കുന്നുണ്ട് എന്ന് വിശ്വസ്സിക്കുകയുമാകാം... പക്ഷെ നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്ന വിശ്വാസവും ബോധ്യവും നമുക്ക് വേണം... ഇസ്ലാമിക ഭീകരവാദികളെ ഈ രാജ്യത്തിന്റെ അതിർത്തിക്കപ്പുറം നിഷ്ക്രീയമാക്കി നിർത്തുക എന്നത് ഇസ്ലാമിക സമൂഹം ഉൾപ്പെടെയുള്ള ഭൂരിഭക്ഷ സമൂഹത്തിന്റെ ആവശ്യമാണ്... ഭീകരവാദികൾക്ക് കൊല്ലാനും പീഢിപ്പിക്കാനും മനുഷ്യ ജീവികളെ വേണമെന്നു മാത്രമേ ഉള്ളൂ... അവരുടെ ഇര സ്വമതമായാലും ദയയൊ, ബന്ധുത്വമോ പ്രതീക്ഷക്കരുത്....

       പൊതു സമൂഹത്തിനൊ, പോലീസിനൊ, രഹസ്യാന്വേഷണ ഏജൻസികൾക്കോ സംശയം ജനിപ്പിക്കാതെ നമുക്കിടയിൽ ജിഹാദ് പ്രവർത്തനങ്ങളുമായി നടക്കുന്നവരാണ് സ്ലീപ്പർ സെല്ലുകൾ... 'സ്ലീപ്പർ സെല്ലുകൾ' എന്ന ഭയം കുറയ്ക്കുന്ന ഒരു പേരിൽ അവരെ വിളിക്കുന്നു എന്നല്ലാതെ അവർ എത്ര അധികം സജീവമാണെന്നതിന്റെ തെളിവാണ് കേരളത്തിൽ നിന്നും ഇത്രയധികം റിക്രൂട്ട്മെന്റുകൾ ഉണ്ടാകുന്നത്... സാധാരണ പശ്ചാത്തലത്തിൽ ജീവിക്കുന്ന വ്യക്തികളെ കണ്ടെത്തി ജിഹാദിന് തയ്യാറാക്കി ജീവന് യാതൊരു ഉറപ്പുമില്ലാത്ത കലാപഭൂമിയിലേക്ക് അയയ്ക്കാൻ പ്രാപ്തമാക്കണമെങ്കിൽ അതിന്റെ പിന്നിലെ അധ്വാനം ചെറുതല്ല... എത്ര അധികം ആൾക്കാർക്കിടയിൽ പ്രവർത്തനം നടത്തിയതിനു ശേഷമായിരിക്കും ഒരു ജിഹാദി യെ സജ്ഞനാക്കി വിദേശത്തേക്കയക്കാൻ കഴിയുക!?? അങ്ങനെയെങ്കിൽ എത്ര അധികം ആൾക്കാർ ജിഹാദിന് സജ്ജരായി ഈ മണ്ണിൽത്തന്നെ ഉണ്ടാകും??? അവർ നമുക്കിടയിലെ ആരൊക്കെയാണ്??? ഇവരെ പ്രലോഭിപ്പിക്കുന്ന ഘടകമെന്താണ്??? ജിഹാദിന്റെ വിത്തുകൾ ആദ്യമായി അവരുടെ മനസ്സിൽ വീഴ്ത്തിയതാരാണ്??? അവർ അതിനുപയോഗിച്ച മാർഗ്ഗം എന്താണ്??? നമ്മുടെ മണ്ണിൽ ജിഹാദ് പഠിപ്പിക്കുന്ന ഇടങ്ങൾ ഏതൊക്കെയാണ്??? അവരുടെ സമ്പത്ത് മാർഗ്ഗങ്ങൾ എന്തൊക്കെയാണ്??? ഹൂറികളും, മദ്യപ്പുഴയും എന്ന് തുടങ്ങുന്ന സ്വപ്ന ലോകത്തെ വിസ്മയങ്ങൾ മാത്രമാണോ അവരെ ആകർഷിക്കുന്ന ഘടകങ്ങൾ??? ഒരു മാസ് വിഭാഗത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ  'സ്ലീപ്പർ സെല്ലുകൾ' എന്ന പേരിൽ ലാഘവത്തോടെ അവഗണിക്കുമ്പോൾ അന്വേഷണ ഏജൻസികളുടെ പാടവവും ചോദ്യം ചെയ്യപ്പെടും...  

       സമൂഹത്തിലെ സ്വോഭാവീക ഒഴുക്കിന് അനുസ്സരിച്ച് ജീവിക്കുകയും ഒപ്പം സമൂഹത്തിൽ ആകമാനം വിദ്വേഷത്തിന്റെയും, വെറുപ്പിന്റെയും അണുക്കളെ പടർത്തുകയും ചെയ്യുകയാണ് സ്ളീപ്പർ സെല്ലുകൾ ചെയ്യുന്നത്... ഇതിനിടയിൽത്തന്നെ ഭാരതത്തിനകത്തൊ പുറത്തൊ പ്രത്യക്ഷ ജിഹാദിന് തയ്യാറായവരെ കണ്ടെത്തിക്കൊണ്ടുമിരിക്കും... പണം, ആയുധം, ഒളി സങ്കേതങ്ങൾ, മത പ്രചരണം, രാഷ്ട്രീയ കൂട്ടുകെട്ടുകൾ തുടങ്ങി അവശ്യ ഘടകങ്ങൾ കൂടി ചേർത്തു വെയ്ക്കുമ്പോൾ സ്ളീപ്പർ സെല്ലുകൾ Burning സെല്ലുകൾ ആയി മാറുന്നു... രാജ്യത്തിന്റെ അങ്ങോളമിങ്ങോളം സജീവമാകുന്ന Burning സെല്ലുകൾക്ക് രാജ്യത്താകമാനം ജിഹാദ് നടത്തുന്നതിന് കെല്പ്പ്പുണ്ടാകുമെന്നും നമ്മൾ ഭയപ്പെടണം...

       മാനായും, മാരീചനായും അവർ നമുക്കിടയിലുണ്ടെന്നുള്ളതാണ് സത്യം... മാരീച വേഷത്തെ തിരിച്ചറിയാൻ കുറച്ചെങ്കിലും എളുപ്പമാണ്... മത നിയമങ്ങൾ എന്ന പേരിൽ താലിബാൻ നടപ്പിലാക്കുന്ന ക്രൂരതകൾ ഇവിടെയും നടപ്പിലാക്കണമെന്ന് അതേ ആവേശത്തോടെ മൈക്ക് കെട്ടി ആളെക്കൂട്ടി വിളിച്ചു പറയുന്ന മാരീചവേഷങ്ങളെക്കാൾ അപകടകാരികളാണ് അതേ ആശയങ്ങൾ വൈകാരികമായും, നിശബ്ദമായും ഇവിടെ പ്രചരിപ്പിക്കുന്ന സമാന അസുര വിഭാഗത്തിന്റെ 'മാൻ' വേഷങ്ങൾ... ആതുര സേവന പ്രവർത്തകരായും, രാഷ്ട്രീയ പ്രവർത്തരായും, സുഹൃത്തായും, അയൽവാസിയായും, ഒപ്പം ജോലി ചെയ്യുന്നവരായും, സഹപാഠിയായും, പച്ച വെളിച്ചം പടർത്തുന്ന നിയമപാലകനായും അങ്ങനെ പല വേഷത്തിൽ അവരുണ്ട്... സജീവമായ സ്ലീപ്പർ സെല്ലുകൾ ഇത്രയധികമുണ്ടെന്ന് പോലീസ് ഡി ജി പി തന്നെ വെളുപ്പെടുത്തിയ അവസ്സരത്തിൽ സമൂഹത്തിൽ അത്ര അധികം പടർന്ന രീതിയിൽ അവരുണ്ടാകാതിരിക്കാൻ തരമില്ല... അപ്പോൾ അവരെവിടെ??? നമുക്കിടയിൽത്തന്നെ,, മറ്റെവിടെ!!?.... 

       ഏതൊരു വിഷയത്തോട് ചേർത്തു പിടിച്ചും ലോകത്ത് സംഭവിക്കുന്ന ഇസ്ലാമിന്റെ ദോഷം അവസ്ഥയെക്കുറിച്ച് അവർ പറഞ്ഞു കൊണ്ടിരിക്കും... ഭീകര പ്രവർത്തകരെ ന്യായീകരിച്ച് അവർ സംസാരിച്ചു കൊണ്ടിരിക്കും... മത നിയമങ്ങൾ ദൈവ കല്പനകളാണെന്ന് അവർ ഉദ്ബോധിപ്പിച്ചു കൊണ്ടിരിക്കും... ഈ രാജ്യത്ത് ഇസ്ലാമിക സമൂഹം ഭാവിയിൽ അനുഭവിക്കാൻ സാദ്ധ്യതയുള്ള ദുരിതങ്ങൾ എന്ന പേരിൽ അവർ പലതും പറഞ്ഞ് ഭയപ്പെടുത്തിക്കൊണ്ടിരിക്കും... ഒറ്റക്കെട്ടായി നിന്ന് രാഷ്ട്രീയമായി ഏറ്റവും മികച്ച വിലപേശൽ ശക്തിയായി മാറി അതു വഴി 'മത' ത്തെ ശക്തിപ്പെടുത്തേണ്ട ആവശ്യഗത മത സമൂഹത്തിൽ പ്രചരിപ്പിച്ചു കൊണ്ടേയിരിക്കും...

       അവർ 'ദേശീയത'എന്ന വികാരത്തെ ദുർബലമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനമായി പ്രവർത്തിക്കും... ബഹുഭൂരി പക്ഷം വരുന്ന ഇസ്ലാമിക സമൂഹത്തിനും എതിരല്ലാത്തതും  എന്നാൽ ഭീകര ആക്രമണങ്ങളെ വിമർശിക്കുന്നതുമായ ഒരു പ്രസ്ഥാവന ഏതെങ്കിലും ഒരുവൻ പറഞ്ഞാൽ  "നിങ്ങൾ ഇസ്ലാമിനോട് ഇത്രയും വിരോധം കൊണ്ടു നടക്കുകയായിരുന്നല്ലേ?" എന്ന ചോദ്യം ഉച്ചത്തിൽ തിരികെ ചോദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യും.... ഇന്ത്യൻ സൈന്യത്തിനും, ഇതര മതസ്ഥർക്കും തങ്ങളോട് ശത്രുതയാണെന്നും, അവർ വെറുപ്പോടെയാണ് തങ്ങളെ കാണുന്നതെന്നും മറ്റുള്ളവരെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരിക്കും... ഇങ്ങനെയൊക്കെ സമീപിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ സ്ലീപ്പർ സെല്ലുകളുടെ ഭാഗമോ, അവരുടെ പ്രബോധനങ്ങളിൽ സ്വാധീനിക്കപ്പെട്ടവരോ ആണെന്നു കരുതാം... ഈ പ്രബോധനങ്ങളിൽ നമ്മൾ വശംവദരായോ എന്ന് നമുക്ക് സ്വയവും പരീക്ഷിച്ചറിയാൻ കഴിയും... ഇസ്ളാമിക ഭീകരവാദത്തെയോ, മതത്തെയോ ആരെങ്കിലും വിമർശനാസ്‌പകമായി സമീപിച്ചാൽ ഒരുവന്റെ മനസ്സിൽ വിമർശകനെ "കൊന്നുകളയാൻ" ഉള്ള തോന്നലാണ് ആദ്യം വരുന്നതെങ്കിൽ ആ വ്യക്തി ഒരു മതമൗലികവാദി ആയിരിക്കുന്നു എന്നാണ് അർഥം...

       ഭാരതത്തിൽ ഇസ്ലാമിക തീവ്രവാദ ശക്തികളും, അവരുടെ സ്വാധീന ശക്തികളും പ്രതിസ്ഥാനത്തു നിർത്തി സംസാരിക്കുന്ന സംഘടനയാണ് സംഘപരിവാർ... ഭാരതത്തിൽ ഇസ്ലാമീക തീവ്രവാദത്തിന്റെ കാരണം തന്നെ സംഘപരിവാറാണെന്ന് പറഞ്ഞു കൊണ്ടാണ്  ഭീകരവാദ ശക്തികൾ അവരുടെ പ്രവർത്തനങ്ങളുടെ ന്യായീകരണം തുടങ്ങുന്നത്... ലോകത്ത് നൂറ്റി നാൽപ്പതിൽപ്പരം സജീവ ഭീകര പ്രസ്ഥാനങ്ങളുടെ കാരണം ഏത് സംഘ പരിവാറാണെന്നു ചോദിച്ചാൽ അത്തരം ചോദ്യങ്ങൾക്ക് അവർ ചെവി കൊടുക്കില്ല... താലിബാനും, അൽ ഖ്വയ്ദയ്ക്കും, ISIS നും തുല്യമായി സംഘപരിവാറിനെ പ്രതിഷ്ഠിച്ച് തങ്ങളുടെ പ്രവർത്തനങ്ങളെ ന്യായീകരിച്ച് മുന്നേറുക എന്ന തന്ത്രമാണ് ഇവിടെ സ്ലീപ്പർ സെല്ലുകൾ നടത്തുന്നത്... അവരുടെ സ്വാധീന ത്തിൽ പ്രവർത്തിക്കുന്ന ഇടതുപക്ഷ/ വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകരും, മാധ്യമങ്ങളും ഭീകര പ്രസ്ഥാനങ്ങളെ സംഘ പരിവാറുമായി താരതമ്യം ചെയ്ത് സംസാരിച്ചു കൊണ്ട് അവർക്ക് കവറിനങ്ങ് ഫയർ തീർത്തു കൊടുക്കുന്നു... ഭീകര പ്രവർത്തനങ്ങളെ വിമർശിച്ചു സംസാരിക്കുന്നവനെ സംഘിയാക്കി പൊതു ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ച് "ഗാന്ധിയെ കൊന്നവരുടെ വർത്തമാനം കേട്ടോ" എന്ന ഒറ്റവരി മറുപടിയിൽ അവർ സകല ഭീകര പ്രവർത്തനങ്ങൾക്കും ന്യായീകരണം കണ്ടെത്തും... കൂടുതലായി വിമർശനം ഉയർത്തുന്നവന്,, ഏഴാം ക്ലാസിലെ ചരിത്ര പുസ്തകം പോലും തുറന്നു നോക്കിയിട്ടില്ലാത്തവന്റെ പക്കൽ നിന്നും "പോയി ചരിത്രം പഠിക്ക്" എന്ന ഉപദേശവും കിട്ടും... എത്ര ലഘുവായാണ് സ്ലീപ്പർ സെല്ലുകളേയും, അവരുടെ സ്വാധീനത്തിൽ പ്രവർത്തിക്കുന്നവരോ ഭീകര സംഘടനകളെയും, അവരുടെ പ്രവർത്തനങ്ങളേയും, സംഘപരിവാറുമായി താരതമ്യം ചെയ്ത്, ഇസ്ലാമിക തീവ്രവാദ പ്രവർത്തനങ്ങളെ ന്യായീകരിച്ച്, ഇതെല്ലാം ഇവിടെ ആവശ്യമുള്ള അതിജീവനത്തിന്റെ 'സമരങ്ങൾ' ആയി ചിത്രീകരിക്കുന്നത് എന്ന് നോക്കൂ... ഇസ്ലാമീക തീവ്രവാദത്തോട് അഭിനിവേശമില്ലാത്ത ആൾക്കാരെയും തങ്ങളുടെ ആശയ സ്വാധീനത്തിൽപ്പെടുത്തി തങ്ങൾക്കനുകൂലമായ ന്യായീകരണ ഉപകരണങ്ങളായി അവർ ഉപയോഗിക്കുന്നു എന്ന സത്യവും പലരും മനസ്സിലാക്കുന്നില്ല... 

       ഇവിടുത്തെ ഇസ്ലാമിക ഭീകര രാഷ്ട്രീയ പാർട്ടികൾ ഒഴികെയുള്ള മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് സംഘ പരിവാറിനെ എതിർക്കുന്നതിന് ഇസ്ലാമിക തീവ്രവാദികളുടെ സഹായമെന്തിനാണ്?? നിങ്ങൾ അവരെ സംഘപരിവാറുമായി താരതമ്യം ചെയ്ത് ഇസ്ലാമിക ഭീകര വാദത്തെ വെള്ള പൂശുന്നതെന്തിനാണ്?? നിങ്ങൾക്ക് ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിക്കാതെ സംഘ പരിവാറിനെ എതിർക്കാനുള്ള ശക്തിയും, ആശയങ്ങളും ബാക്കിയില്ലേ?? നിങ്ങളുടെ സംഘ പരിവാർ വിരോധത്തിന്റെ മറവിൽ ശക്തി പ്രാപിക്കുന്ന ഇസ്ലാമിക ഭീകരവാദത്തെ കണ്ടില്ലെന്നു നടിക്കുന്നതും, നിസ്സാരവല്ക്കരിക്കുന്നതും, ന്യായീകരിക്കുന്നതും എന്തിനാണ്?? അതല്ല മതഭീകരവാദം മുന്നോട്ടു വെയ്ക്കുന്ന മത ലോകത്തെ നിങ്ങളും പിൻതുണക്കുന്നുണ്ടോ?? നിങ്ങൾ നിങ്ങളോടും, രജ്യത്തോടും, വരും തലമുറയോടും ഉത്തരം പറയേണ്ടി വരില്ല... കാരണം ആ മത ലോകത്ത് നിങ്ങൾക്കും ശബ്ദിക്കാൻ അനുവാദമുണ്ടാകില്ല... നിങ്ങൾ ചെയ്യുന്ന ദ്രോഹത്തെക്കുറിച്ച് ഒരു വേളയെങ്കിലും സ്വതന്ത്ര പൗരനായി ഒന്നു ചിന്തിക്കണം എന്ന് അപേക്ഷിക്കുന്നു... ഒരു വേള കൂടി ഒരു പക്ഷെ നിങ്ങൾക്ക് അതിനുള്ള സമയം ലഭിച്ചു എന്ന് വരില്ല...

       ഇസ്ലാമിക ഭീകരവാദത്തോടും, സംഘ പരിവാറിനോടും തുല്യ അകലം പാലിക്കുന്നു എന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ കക്ഷികൾ ഇസ്ലാമിക ഭീകരവാദത്തെയു , സംഘ പരിവാറിനേയും നിങ്ങളുടെ പ്രത്യയ ശാസ്ത്രത്തിന് അനുസൃതമായി എതിർക്കുക... ഇസ്ലാമിക തീവ്രവാദത്തിന് ഒരിക്കലും തുല്യരല്ല സംഘ പരിവാർ എന്ന് നിങ്ങൾക്കും തിരിച്ചറിവുള്ളതാണ്... സംഘ പരിവാറിന്റെ തീവ്രവാദം ദേശീയതയാണ്... ഉത്തർ പ്രദേശിൽ ബീഫ് ഭക്ഷണത്തിന്റെ പേരിൽ നടന്ന അക്രമങ്ങളിൽ അധികവും സംഘ പരിവാറിനെതിരെ നടന്ന വ്യാജ പ്രചാരണങ്ങളാണെന്ന് തെളിഞ്ഞതാണ്... എങ്കിലും ഇടതു വലതന്മാർ താലിബാൻ തീവ്രവാദത്തേയും സംഘ പരിവാറുമായി താരതമ്യം ചെയ്ത് ലഘൂകരിച്ച് ഇസ്ലാമിക തീവ്രവാദത്തെ സഹായിക്കുന്നു... അഥവാ ഒരു സംഘപരിവാർ പ്രവർത്തകൻ ഭാരത മണ്ണിൽ ഏതെങ്കിലും വിധത്തിലുള്ള ഉള്ള അക്രമ പ്രവർത്തനങ്ങൾ നടത്തിയാൽ അത് ഈ മണ്ണിൽ പരിഹരിക്കാൻ കഴിയുന്ന ഒരു ക്രയിം മാത്രമേ ആകുന്നുള്ളൂ... സംഘപരിവാറിനെ നിയന്ത്രിക്കുന്ന ഒരു ശക്തിയും ഈ രാജ്യത്തിന് പുറത്തെ മണ്ണിൽ ഇല്ല... സംഘപരിവാർ  രാജ്യത്തൊരിടത്തും സ്ഫോടനങ്ങൾ നടത്തി ആൾക്കാരെ കൊന്നിട്ടില്ല... സംഘപരിവാർ ഒരിക്കലും ഭാരതത്തെ പല കഷ്ണങ്ങളാക്കി നുറുക്കണം എന്ന് പറഞ്ഞിട്ടില്ല... സംഘപരിവാറിന് വേണ്ടി എ കെ 47 പോലെയുള്ള ഉള്ള അത്യാധുനിക ആയുധങ്ങൾ ഒരു വിദേശ മണ്ണിൽ നിന്നും  എത്തിയതായി രാഷ്ട്രീയ മോഴകൾ പോലും ആരോപണം ഉന്നയിക്കുന്നില്ല... സംഘപരിവാറിന് ഒരു വിദേശരാജ്യങ്ങളിൽ നിന്നും ഫണ്ടിംഗ് ഇല്ല... സംഘപരിവാർ രാജ്യത്തെ അഹിന്ദുക്കളെ കൊന്നൊടുക്കണം എന്ന് പറയുന്നില്ല... എന്നിട്ടും ഇടതു വലതന്മാർ ഇസ്ലാമിക തീവ്രവാദത്തെ സംഘപരിവാറുമായി താരതമ്യം ചെയ്തു ലഘൂകരിക്കുന്നു...  മുസ്ലിം പൊതുസമൂഹത്തിന്റെ ഉന്നമനത്തിനായാണ് നിങ്ങൾ പ്രവർത്തിക്കുന്നത് എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്...ഇസ്ലാമിക ഭീകരവാദികളുമായി നിങ്ങൾക്കുള്ള ഡീൽ ആണ് ഇന്ന് ജനങ്ങൾക്ക് അറിയേണ്ടത്...

       ഇന്ത്യയുടെ സൈന്യം, സംവിധാനങ്ങൾ, സമ്പത്ത് അങ്ങനെയെല്ലാം കൈപ്പിടിയിൽ ഒതുക്കാൻ കഴിയുന്ന രാഷ്ട്രീയ, ഭരണ നേതൃത്വമായി വളർന്നു വരാൻ ഇസ്ലാമിക തീവ്രവാദികൾ ശ്രമിക്കുന്നതിനൊപ്പം തന്നെ ഇതര മതസ്ഥരേയും, തീവ്രവാദ ആശയങ്ങളെ പിൻതുണക്കാത്ത മുസ്ലീമുകളേയും കൊന്നൊടുക്കുക എന്ന അക്രമരീതികളും ഭീകരർ സ്വീകരിക്കാൻ സാദ്ധ്യത ഏറെയാണ്... ഇസ്ലാമിക ഭീകരത സ്ലീപ്പർ സെല്ലുകളായി നമ്മുടെ മണ്ണിലും, ഉഗ്രവിഷം പേറി അതിർത്തിക്ക് പുറത്തും നടനമാടുമ്പോൾ നമ്മുടെ മണ്ണിലും രക്തം ചിന്തുന്ന ഭീകരാക്രമണങ്ങൾ ഉണ്ടാകുമോ എന്ന ഭയം പങ്കുവെയ്ക്കാനുള്ള സ്വാതന്ത്രം എല്ലാവർക്കുമുണ്ട്... സമൂഹത്തിൽ പല വിധത്തിൽ ഒഴുക്കിവിട്ട വർഗ്ഗീയ വിഷം അതുപോലെ കുടിച്ചു മത്തുപിടിച്ചു നിൽക്കുന്ന അനേകായിരം പേർ സ്ലീപ്പർ സെല്ലുകളുടെയും, സജീവ ഭീകര പ്രവർത്തനങ്ങളുടേയും ഭാഗമല്ലാതെ തന്നെയും ഈ സമൂഹത്തിൽ ഉണ്ട്... എന്നു വെച്ചാൽ ഇതര മതസ്ഥരെ ഉന്മൂലനം ചെയ്യാനുള്ള കലാപം ഇവിടെ ഇസ്ലാമിക ഭീകരർ ആരംഭിച്ചാൽ മനസ്സുകൊണ്ട് അതേ ഉന്മൂലനത്തിന് തയ്യാറെടുത്തു നിൽക്കുന്ന അനേകായിരം പേർ ആ കലാപത്തിന്റെ ഭാഗമായിത്തീരും... രാഷ്രീയ രംഗത്തുള്ളവർ തങ്ങളെ പിൻതുണക്കുമെന്ന വിശ്വാസവും കലാപകാരികൾക്കുണ്ടാകും... ഹിന്ദു ഉൾപ്പെടെയുള്ള ഇതര മതസ്ഥരുടെ സംഘടനാ ശക്തിക്ക് യാതൊരു പ്രതിരോധവും തീർക്കാൻ കഴിയില്ല... കാരണം ഭയത്തോടെ കാണേണ്ട ആ കലാപത്തിലെ ആയുധങ്ങൾ തോക്കുകളും, ബോംബുകളുമായിരിക്കും... കേരളത്തിൽ ക്രിമിനൽ കേസുകളിൽ എത്ര എണ്ണത്തിൽ തോക്കുകളുടെ സാനിദ്ധ്യമുണ്ട്..? വളരെ വിരളമാണത്... ആയുധം കള്ളക്കടത്ത് നാളുകളായി നമ്മൾ വാർത്തകളിൽ കേൾക്കുന്നുമുണ്ട്... എങ്കിൽ ആ ആയുധങ്ങൾ എവിടെ!? കലാപത്തിന് കോപ്പു കൂട്ടുന്നവരുടെ പക്കൽത്തന്നെ എന്ന് മനസ്സിലാക്കണം... 

       വർഗ്ഗീയ കലാപം എന്ന പേരിൽ ഭീകരാക്രമണങ്ങൾക്കുള്ള സാദ്ധ്യതയാണ് നമ്മൾ കാണേണ്ടത്... വർഷങ്ങളായി കൃത്യമായ സാമൂഹിക പഠനത്തോടെ തയ്യാറെടുത്തിരിക്കുന്ന ഇസ്ലാമിക ഭീകരർക്ക് കേരളത്തിൽ ഒരു വംശത്തെത്തന്നെ ഇല്ലാതാക്കാൻ കേവലം ദീവസങ്ങൾ മതി... അത് സാദ്ധ്യമാണെന്ന് ചരിത്രത്തിൽ 1921 ൽ മലബാറിലും, കാശ്മീരിലും നമ്മൾ കണ്ടതാണ്... നൂറു വർഷത്തിൽ ഒരിക്കൽ വന്നു പോകുന്ന മഹാമാരി പോലെ നൂറു വർഷത്തിൽ ഒരിക്കൽ ഒരു വംശഹത്യാ കലാപവും ഞാൻ ഭയത്തോടെ കാണുന്നു... അംബദ്ക്കർ, ആനിബസന്റ്, കുമാരനാശാൻ, ഗാന്ധിജി, പൊറ്റക്കാട്, ടാഗോർ തുടങ്ങിയ മഹാന്മാരെപ്പോലും തള്ളിപ്പറഞ്ഞ് മലബാർ ലഹളയെ മഹത്വവൽക്കരിക്കാൻ ആൾക്കാരുള്ള ഈ നാട്ടിൽ ഇനിയും ഒരു വംശഹത്യ ഉണ്ടായാലും ന്യായീകരിക്കപ്പെടും... ഇസ്ലാമിക തീവ്രവാദത്തിന്റെ വിത്തുകൾ മനസ്സിൽ വീണവരേയും, അവരെ പിൻ തുണയ്ക്കുന്ന രാഷ്ട്രീയ പ്രവർത്തകരേയും, കപട മതേതരത്വം പുലമ്പുന്നവരേയും ആയിരം ബുദ്ധന്മാർ ചേർന്നിരുന്നു പ്രയത്നിച്ചാലും ബോധ തലത്തിൽ എത്തിക്കാൻ കഴിയില്ല എന്ന സത്യം അവശേഷിക്കുന്നതിനാൽ ഇനിയുമൊരു വംശഹത്യ ഒരു വലിയ സാധ്യത തന്നെയാണ്...

       ഇസ്ലാമിക ഭീകര ആക്രമണങ്ങളുടെ ഭയാനകത കാണിച്ചു തരാൻ നമ്മുടെ തൊട്ടടുത്ത് അഫ്ഗാനുണ്ട്... ആ ഭയാനകത മനസ്സിലാകാത്തവർ നമ്മൾ അരുമയായി വളർത്തിക്കൊണ്ട് വരുന്ന നമ്മുടെ പെൺ കുഞ്ഞുങ്ങളുടെ മുഖത്തേക്ക് നോക്കണം... മറ്റുള്ളവരെ തോക്കിൻ മുനയിൽ നിർത്തിക്കൊണ്ട് അവളെ മാറി മാറി ഭോഗിക്കുകയും, ലൈംഗീക അടിമകളാക്കുകയും, കൊന്നു കളയുന്നതും ചിന്തിച്ചു നോക്കൂ... ഹിജാബ് ധരിക്കാൻ വിസമ്മതിക്കുന്ന നമ്മുടെ അമ്മമാർ വെടി കൊണ്ട് വീഴുന്നത് ആലോചിക്കൂ... നമ്മുടെ വീടുകളും, സ്വത്തുവകകളും കൺമുന്നിൽ കത്തി അമരുന്നത് ഓർത്തു നോക്കൂ... സംഗീതവും, നൃത്തവും, സിനിമയും അങ്ങനെ നമ്മുടെ ഇഷ്ടങ്ങളെല്ലാം വിലക്കപ്പെടുന്ന ദുരന്തത്തെ കാണൂ... ഇസ്ലാം മതം സ്വീകരിക്കുക അല്ലെങ്കിൽ മരിക്കുക എന്ന രീതി ചിന്തിക്കൂ... അങ്ങനെ "നരകം" എന്ന സങ്കല്പം യാഥാർഥ്യമാകുന്നത് ചിന്തിച്ചു നോക്കൂ... ഭൂമിയിൽ നരകം തീർക്കാൻ ചുമതല ഏറ്റെടുത്തവരാണ് ഭീകരർ... ആ നരകത്തെ പ്രതിരോധിക്കുകയാണ് നമ്മുടെ ഏറ്റവും പ്രയാസകരമായ ദൗത്യം...

       മലബാർ ലഹളയുടെ പ്രഭാവ കേന്ദ്രം മലബാർ മാത്രം ആയിരുന്നു എങ്കിൽ ആവർത്തനം ആയിരം ഇരട്ടി പ്രഹരശേഷി ഉളളതും കേരളമാകെ ഒന്നാകെ പടരുന്നതും ആയിരിക്കും... ഇസ്ലാമിക തീവ്രവാദത്തെ തടുത്തു നിർത്താൻ മതത്തിന്റെ ഉള്ളിൽ നിന്നു തന്നെയുള്ള നിരീക്ഷണവും, ജാഗ്രതയും ആവശ്യമാണ്... 

       ഇനിയും ഒരു വംശഹത്യയും, വർഗ്ഗീയ കലാപമെന്ന പേരിലെ ഭീകരാക്രമണവും ഒരു ഭയം മാത്രമായി അവശേഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

[Rajesh Puliyanethu  

 Advocate, Haripad]