Sunday, 8 April 2012

Face Book ലെ മഴവില്ലില്‍ 'പച്ച' എവിടെ??


       എടാ തമ്പി നീ ആ കടയില്‍ വരെ പോയി കുറച്ചു സാധങ്ങള്‍ വാങ്ങിക്കൊണ്ടു വാ,
കുറച്ചു കഴിയട്ടമ്മേ, ഞാന്‍ അത്യാവശ്യമായി ഒരു  കാര്യം ചെയ്തുകൊണ്ടിരിക്കുവാ.. തമ്പി അളിയന്റെ ജോലി തകൃതിയില്‍ നടക്ക്കുകയാണ്.
കുറച്ചു സമയം കഴിഞ്ഞു വീണ്ടും അമ്മയുടെ വിളി വന്നു.
നീ പോകാറായില്ലേ?
       ഇപ്പം പോകാമമ്മേ; തമ്പി അളിയന്റെ ശബ്ദത്തില്‍ അല്‍പ്പം രോഷവും കലര്‍ന്നിരുന്നു.
വീണ്ടും പല ആവര്‍ത്തി വിളികള്‍ തുടര്‍ന്നെങ്കിലും തമ്പി അളിയന്റെ ജോലി മാത്രം തീര്‍ന്നില്ല
നീ ആ കതകു അടച്ച്ചെക്കണേ, ആരെങ്കിലും കേറി വല്ലതു മേടുത്തോണ്ട് പോയാലും ആരുമറിയില്ല; തമ്പി അളിയനെ വിളിച്ചു മടുത്ത, വിവര സാങ്കേതിക വിദ്യയുടെ പുതിയ മേഘലയെക്കുരിച്ചോ, ഇന്റര്‍നെറ്റിനെ ക്കുറിച്ചോ, സൌഹൃത സയിറ്റുകളെക്കുറിച്ചോ, എന്തിന് ഫേസ് ബുക്കിനെ ക്കുറിച്ച് പോലും ഒന്നു മറിയാത്ത വെറും കണ്ട്രിയായ ആ അമ്മ സഞ്ചിയുമെടുത്ത് കടയിലേക്ക് പോവുകയാണ്.

    ഒരു വലിയ ആശ്വാസ്സമായി തമ്പി അളിയന്‍ ഇരിക്കുന്നിടത്തുനിന്നും എഴുനെറ്റുചെന്ന് അമ്മ പോയി എന്ന് ഉറപ്പു വരുത്തിയ ശേഷം വാതിലടച്ചു തിരികെ വന്ന് തന്റെ കംപ്യുട്ടറിനു  മുന്‍പില്‍ ഇരുന്നു..

     Where are you dear ? Are you there??
   
     തമ്പി അളിയന്‍ അത്യാവശ്യമായി ചെയ്തുകൊണ്ടിരുന്ന 'ചാറ്റ്' ജോലിയില്‍ വിഘാതം സംഭവിച്ചതില്‍ അസ്വസ്ഥനായ ഒരു ഫേസ് ബുക്ക്‌ സുഹൃത്തിന്റെ പ്രതികരണമായിരുന്നു അത്.

   Sorry Da, I had a visitor..
       ഒരിക്കല്‍ പോലും കണ്ടിട്ടില്ല എങ്കിലും തന്റെ ഇന്റര്‍ നെറ്റിലെ കൂട്ടായ്മയിലുള്ള സുഹൃത്തുക്കളുടെ സൌഹൃതത്തിറെ ആവേശത്തില്‍ ആയിരുന്നു അയാള്‍.

       രാമകൃഷ്ണന്‍ തമ്പി എന്നാ തമ്പീ അളിയന്റെ മനസ്സില്‍ മുഴുവന്‍ തന്റെ ഇന്റര്‍ നെറ്റിലെ കൂട്ടായ്മയിലുള്ള സുഹൃത്തുക്കളുമായുള്ള സല്ലാപങ്ങള്‍ ആയിരുന്നു. തന്റെ ഓരോ പോസ്ടിങ്ങുകളിലും അവര്‍ സമ്മാനിക്കുന്ന "Like" കള്‍, താല്‍പ്പര്യത്തോടെ നടത്തുന്ന കമന്റുകള്‍; അതിന്റെ ലോകം ഒരു മാസ്മരികത അയാളില്‍ സൃഷ്ടിച്ചിരിക്കുന്നു.
 
        തമ്പി അളിയന്റെ BSC Computer Science കോഴ്സ് കഴിഞ്ഞ് അടുത്തത്‌ എന്തിനു പോകണമെന്നു വരെ തീരുമാനിച്ചത് തന്റെ FB ഫ്രണ്ട്ന് ഇടയില്‍ വോട്ടിനിട്ടാണ്. അങ്ങനെയാണ്  BSC Computer Science കഴിഞ്ഞ് ഏറ്റവും നല്ല തുടര്‍പഠനം Fire& Safety ആണെന്ന് കണ്ടു പിടിച്ചതും ഇപ്പോള്‍ വിവര സാങ്കേതിക വിദ്യയില്‍ തീ പിടിപ്പിച്ചു പഠിച്ചു വരുന്നതും.

       എടാ, നിനക്കിതും കുത്തികൊണ്ടിരുന്നല്‍ എന്തോ കിട്ടാനാടാ, പോയി എന്തെങ്കിലും പ്രയോജനമുള്ള കാര്യങ്ങല്‍ ചെയ്യടാ, ഈ കുന്ത്രാണ്ടം മേടിച്ചു തന്നതാ എനിക്ക് പറ്റിയ അബദ്ധം...

  തമ്പി അളിയന്റെ അച്ഛന്‍ തമ്പിയളിയന്‍ കംപ്യുട്ടെരിനു മുന്‍പില്‍ നിന്നും ഇളകാത്തളിലുള്ള രോഷപ്രകടനം നടത്തിയതാണ്.


  അതിനിപ്പോള്‍ അവനെന്തിനാ കംപ്യുട്ടെര്, അതെടുത്തങ്ങു വിക്കരുതോ, അവനിപ്പോ തീയില്‍ ചാടാന്‍ പടിചോണ്ടിരിക്കുകയല്ലേ......

  തങ്ങള്‍ളുടെ ഇഷ്ടത്തിനു വിപരീതമായി തമ്പീ അളിയന്‍ Fire& Safety പഠിക്കാന്‍ പോയതിലെ അരിശം അമ്മയും തത്അവസ്സരത്തില്‍ തീര്‍ത്തു.

  ഇവര്‍ക്കൊക്കെ അല്‍പ്പം വിവരം കൊടുക്കണേ എന്ന് ദൈവത്തോട് പ്രാര്‍ഥിക്കുക മാത്രമായിരുന്നു തമ്പി അളിയന്റെ മറുപടി.

 ഇവരൊന്നും എന്നെ ഒന്ന് മതിക്കാത്തതെന്താ, നാട്ടുകാര് തരുന്നതിന്റെ നൂറില്‍ ഒന്ന് വെല ഇവര് തന്നാ മതിയാരുന്നു! അതോര്‍ത്തു തമ്പി അളിയന് ചെറിയതോതില്‍ ദുഖവു മുണ്ടായിരുന്നു. എന്റെ നാടിനെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പിന്റെ Admin ആണ് താന്‍. അയ്യായിരത്തില്‍പ്പരം ആള്‍ക്കാരുടെ പ്രതിനിധി. എന്റെ നാടിന്റെ ഓരോ മൂലയും ഇന്ന് എന്റെ ഗ്രൂപ്പില്‍ കൂടി ലോകം കാണുന്നു. ഈ നാട്ടിലെ ഓരോ പ്രവര്‍ത്തനത്തിനും ചര്‍ച്ചാവേദി ആകുന്നതു ഇവിടമാണ്. ആഘോഷങ്ങള്‍ക്ക്, വികസ്സനത്തിന്, പ്രതിഷേധത്തിന്, ആശയത്തിന്, പൌരാണികതക്ക്, ചരിത്രത്തിനു, ഐതീഹ്യത്തിനു അങ്ങനെ തുടങ്ങി ജീവകാരുണ്യ പ്രവര്‍ത്തനങ്ങല്‍ വരെ ഇവിടെ നടക്കുന്നു. തന്റെ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തിയില്‍ അയാള്‍ അറിയാതെ തന്നെ ഒന്നുയര്‍ന്നമര്‍ന്നിരുന്നു.


   ഇത്രയും ഒക്കെചെയ്യുന്ന തന്നോടാ എന്ന മട്ടില്‍, തന്റെ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി തന്റെ മാതാ പിതാക്കളെ ഒന്ന് ബോധവല്‍ക്കരിക്കാന്‍ തന്നെ തമ്പി അളിയന്‍ തീരുമാനിച്ചു.


   നീ എന്തവാടാ ഈ ചെയ്തോണ്ടിരിക്കുന്നത്??


ഫേസ് ബുക്കിലെ തന്റെ പ്രവര്‍ത്തന വ്യാപ്തി ബോധ്യപ്പെടുത്താന്‍ അച്ഛന്റെ അടുത്തേക്ക്‌ ചെന്ന തമ്പി  അളിയനോടുള്ള ചോദ്യമായിരുന്നു അത്.


   അച്ഛനും പൊതു പ്രവര്‍ത്തനം നടത്താന്‍ പോകുന്നില്ലിയോ? അതുപോലെ പൊതു പ്രവര്‍ത്തനത്തിന്റെ പുതിയ മേഘലയാ ഇന്റര്‍നെറ്റ്‌.


   ഓ ഹോ, പൊതു പ്രവര്‍ത്തനമാണോ?? എടാ, ആള്‍ക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു അവര്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നടത്തുകയും, അവരുടെ ക്ഷേമത്തിനും, ആവശ്യങ്ങള്‍ക്ക് വേണ്ടിയും, നെട്ടങ്ങല്‍ക്കുവേണ്ടിയും, പുരോഗതിക്കുവേണ്ടിയും ഒക്കെ ഇറങ്ങി നടന്നു പ്രവര്‍ത്തിക്കുന്നതാ പൊതു പ്രവര്‍ത്തനം.  അല്ലാതെ തനിക്കോ, നാട്ടുകാര്‍ക്കോ ഒരു പ്രയോജനവുമില്ലാതെ 24 മണിക്കൂറും കമ്പ്യുട്ടെരിനു മുന്‍പില്‍ കുത്തി ഇരിക്കുന്നതല്ല. നീ ഇപ്പോള്‍ ഈ വീട്ടിലെ എന്തെങ്കിലും കാര്യം നോക്കുന്നുടോ, ഒരു കല്യാണ വീട്ടിലോ മരണ വീട്ടിലോ പോകാന്‍ പറഞ്ഞാല്‍ പോകത്തില്ല, ഒന്ന് കടയില്‍ പോവുകയോ, എന്തിനു ആ കരണ്ട് ചാര്‍ജു പോലും ഒന്നടക്കാന്‍ പോകാന്‍ വയ്യ. പൊതു പ്രവര്‍ത്തനമാണു പോലും!! വീട്ടിലില്ലാത്ത പ്രവര്‍ത്തനമാ നാട്ടില്....


   അച്ചനിതോന്നും അറിയാന്‍ വയ്യാത്തത് കൊണ്ടാ..

   ഇല്ല, എനിക്കറിയത്തില്ല; നീ പറഞ്ഞു താ... നീ ഇതിന്റെ മുന്‍പില്‍ കുത്തിയിരുന്നു ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയോജനം കിട്ടിയതിന്റെയോ, ഉപകാരപ്പെട്ടതിന്റെയോ ഒരു ഉദാഹരണം പറ. പ്രയോജനപ്പെട്ട ഒരാളുടെ പേര് പറ....

   അത് അങ്ങനൊക്കെ ചോദിച്ചാ........................
ഹോ, കഴിഞ്ഞ ആഴ്ച ബ്ലഡ്‌ വേണമെന്ന് പറഞ്ഞവന് അത് കൊടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ അതെങ്കിലും പറയാരുന്നു, അത് കൊടുക്കാമെന്നു പറഞ്ഞ FB ഫ്രെണ്ട് അവസാനം കാലുവാരിയതും, അത് പ്രതീക്ഷിഷിരുന്നവന്‍ അവസാനം ചീത്ത പറഞ്ഞതും എല്ലാം ഒരു നിമിഷം കൊണ്ട് തമ്പി അളിയന്റെ മനസ്സില്‍ ക്കൂടി ഒന്നോടി മറഞ്ഞു. എന്നാലും പിടി വിടാന്‍ തമ്പി അളിയന്‍ ഒരുക്കമായിരുന്നില്ല....


   എന്തോരം ബ്ലഡ്‌ ഡോണെഷനോക്കെയാ ഇതുവഴി നടക്കുന്നതെന്ന് അച്ഛനറിയാമോ........ അല്ലാ,, നാലു പെരറിയുക എന്ന് പറയുന്നതും ഒരു വലിയ കാര്യമല്ലിയോ?? അച്ഛന്‍ എത്രയും നാള് സ്കൂള്‍ മാഷും, പൊതു പ്രവര്‍ത്തകനും ഒക്കെയായി നടന്നിട്ടും അച്ഛനെ അറിയുന്നതിന്റെ എത്ര ഇരട്ടി ആള്‍ക്കാര്‍ എന്നെ അറിയും, എന്തിനു വെളി രാജ്യങ്ങളില്‍ വരെ......


   അമ്പതുപയിസ്സ ഷെയറിടാന്‍ എന്റെ കയ്യില് മുണ്ട് അച്ഛാ!! എന്നാ മട്ടില്‍ തമ്പി അളിയന്‍ തട്ടി വിട്ടു.

    ക്ഹ, അത് ശരിയാ പലതരത്തില്‍ തിരിഞ്ഞും മറിഞ്ഞും നില്‍ക്കുന്ന പടങ്ങളല്ലേ മണിക്കൂരിടവിട്ടു പോസ്റ്റ്‌ ചെയ്യുന്നത്, അപ്പോള്‍ എല്ലാര്‍ക്കും അറിയാരിക്കും, അതിനപ്പറം എന്ത് ബന്ധമാടാ നിനക്കോക്കെ തമ്മില്‍ ഉള്ളത്?? പിന്നെ കൊറേ Like ഉം, വേണ്ടാത്തതിനും, വേണ്ടതിനും വായില്‍ തോന്നിയ കംമെന്റും.............
Like ഓ കംമെന്ടോ കിട്ടിയില്ലെങ്കിലോ, പരിഭവവും, പിണക്കവും; എന്തോ അങ്ങ് കുറഞ്ഞു പോയപോലാ.....

   അച്ഛനെ ഫേസ് ബുക്കിനെ ക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കെണ്ടായിരുന്നു; എന്നാ മട്ടില്‍ തമ്പി അളിയന്‍ കളം വിട്ടു.
 അല്ലാ, എന്നാലും അച്ഛന് Like ഉം കമെന്റും ഒക്കെ അറിയാരുന്നോ, അച്ഛനും ഇനി ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടോ? എന്തായാലും ഇന്നെനി അതൊന്നും ചോദിച്ചു അച്ഛനെ കൂടുതല്‍ ദേഷ്യം പിടിപ്പിക്കേണ്ടാ..

   നേരത്തെ പോസ്റ്റ്‌ ചെയ്ത, മത്തിയുടെ തലതിന്നുന്ന കാക്കയുടെ പടത്തിന്റെ കമ്മെന്റ് എന്തൊക്കെയാണോ എന്തോ?? അവറാച്ചന്റെ കമ്മെന്റ് ഇഷ്ടപ്പെടാതെ ഗ്രൂപ്പില്‍ നിന്ന് പെണങ്ങിപ്പോയ മാത്തുക്കുട്ടി തിരിച്ചു വന്നോ?? അവറാചനെ കൊട്ടേഷന്‍കാരെ കൊണ്ട് തല്ലിക്കുമെന്നു മാത്തുക്കുട്ടി പറഞ്ഞത് പോലെ ചെയ്യുമോ?? ഗ്രൂപ്പിലെ അംഗങ്ങള്‍ നടത്തുന്ന കോംപ്രമയിസ് ടോക്ക് എവിടെ വരെ ആയോ?? ഈ ടെന്‍ഷന്റെ ഒക്കെ ഇടയില്‍ അച്ഛനോട് സംസ്സാരിച്ചു വെറുതെ സമയം പോയി. മനസ്സില്‍ പിറുപിറുത്തുകൊണ്ട് തമ്പി അളിയന്‍ ലോഗിന്‍ ചെയ്തു.

   ഗ്രൂപ്പിലെ മുതിര്‍ന്ന ഒരു അന്ഗത്തിന്റെ അനുനയന ലേഖനവും, മാത്തുക്കുട്ടിയെ എന്ത് വില കൊടുത്തും തിരികെ കൊണ്ട് വരുമെന്നുമുള്ള അദ്ദേഹത്തിന്‍റെ ഉറപ്പും തമ്പി അളിയനില്‍ ചെറിയ ഒരു ആശ്വാസം നല്‍കി.
     
     തമ്പി അളിയന്‍ തന്റെ ഭാരിച്ച ജോലിയുടെ ഉത്തരവാദിത്തം ആത്മാര്ധമായി നിര്‍വഹിച്ചു മുന്‍പോട്ടു പോയി.

   തിരക്കുകള്‍ക്കിടയില്‍ തമ്പി അളിയനും സുഹൃത്തും കൂടി ഒരു ദിവസ്സം വൈകിട്ട് ബൈക്കില്‍ യാത്ര ചെയ്തു വരികയായിരുന്നു. സ്വദവേ ഓവര്‍ സ്പീഡും, അശ്രദ്ദയുമുള്ള തമ്പി അളിയന്‍ ഹെല്‍മെറ്റ്‌ കൂടി വെച്ചില്ലെങ്കിലോ, അതെ; തമ്പി അളിയന്‍ ഇരുപതു വാര അകലെ എത്തിയപ്പോള്‍ തന്നെ കൊന്‍സ്ടബില്‍ കൈ കാണിച്ചു...

   പണി പാളുമോടാ...
തമ്പി അളിയന്റെ സുഹൃത്തിന്റെ ഭയപ്പാടണത്.


   നീ വാടാ, ഞാനല്ലേ കൂടെ! തമ്പി അളിയന്‍ അല്‍പ്പം മാറി നിന്ന കൊണ്സ്തബിലിനെ കണ്ട സന്തോഷം മറച്ചു വെയ്ക്കാതെ തന്നെ പറഞ്ഞു. അയാളുടെ മുഖം ദിവസ്സവും താന്‍ എത്ര കാണുന്നതാ...തന്റെ കംമെന്റുകള്‍ക്കും, ഇടുന്ന ഫോട്ടോയിക്കും എത്ര "Like" ഇടുന്നയാളാ....അയാള്‍ക്ക്‌ തന്നോട് ആരാധന ആണോന്നു കൂടി തോന്നിയിട്ടുണ്ട്‌..


   തമ്പി അളിയന്‍ ആത്മ വിശ്വാസ്സത്തോടെ അജയന്‍ പോലീസിന്റെ അടുത്തെത്തി
 
   ക്ഹാ.....അജയന്‍ പോലീസ് സ്വതസിദ്ദമായ പുഷ്ച്ചഭാവം ഒട്ടും കളയാതെ ആരാഞ്ഞു...

അല്ലാ...........  ഞാന്‍......... ഹെല്‍മെറ്റ്‌...............,,, കൈ കാണിച്ചാരുന്നു.....

   വല്ലതും പറയാനുണ്ടെങ്കില്‍ S I അദ്ദേഹത്തിന്റെ അടുത്തോട്ടു ചെല്ല്...

അല്ല, അത് ഞാന്‍ പിന്നെ....... എന്നെ........ .അജയന്‍ പോലീസിന്റെ പെരുമാറ്റം തമ്പി അളിയനെ അമ്പരപ്പിച്ചു....


നിമിഷങ്ങള്‍ ചിലത് കഴിഞ്ഞു...


നിനക്കെന്താ വേണ്ടേ....

ഞാന്‍......... ഹെല്‍മെറ്റ്‌..

എന്താ നിനക്ക് ഹെല്‍മെറ്റ്‌ ഞാന്‍ തരണോ, ചുറ്റി തിരിയാതെ S I യുടെ അടുത്തോട്ടു പോടാ....

എന്നെ മനസ്സിലായില്ലേ...... തമ്പി അളിയന്‍ സംശയം തീര്‍ത്ത്‌ ചോദിച്ചു ഒപ്പിച്ചു..


നീയാരാട ഇന്ത്യന്‍ പ്രസിഡന്റോ, S I യുടെ അടുത്തോട്ടു പോടാ


  തമ്പി അളിയന്‍ S I യുടെ അടുത്തെത്തി മുറപോലെ കാര്യങ്ങളെല്ലാം കഴിച്ച് വീണ്ടും വണ്ടി എടുത്തു യാത്ര തുടര്‍ന്നു; അപ്പോള്‍ പുറകില്‍ നിന്നും അപമാന തീയില്‍ എണ്ണ ഒഴിക്കുന്ന ചോദ്യം വന്നു, നീ ആ പോലീസ്സുകാരനെ മോന്ത ഇതിനും വേണ്ടി എവിടെക്കണ്ടെന്നാ പറഞ്ഞത്??????

   തമ്പി അളിയന്‍ തനിക്കുണ്ടായ അനുഭവം തന്റെ ഗ്രൂപ്പില്‍ വിവരിച്ചു കാത്തിരുന്നു. തന്റെ സുഹൃത്തുക്കള്‍ക്ക് ഉണ്ടായേക്കാവുന്ന രോഷത്തിന്റെ അളവ് എന്തെങ്കിലും അനിഷ്ട സംഭാവത്തിലെക്കു വരെ കാര്യങ്ങള്‍ എത്തിക്കുമോ എന്നു തമ്പി അളിയന്‍ ഭയന്നു.  ഡ്യുട്ടിക്ക് ഇടയിലെ ഒരു ചെറിയ സംഭവമായി കണ്ടു ക്ഷമിക്കണമെന്നും, ഇതൊരു ഇഷ്യൂ ആക്കെരുതെന്നും,  ഒരു 'കുടുംബത്തിന്റെ പ്രശ്നമാണ് എന്നോര്‍ത്ത്തു വിട്ടു കളയണമെന്നും, ഇവിടെ കാണിക്കുന്ന ക്ഷമ   തമ്പി അളിയനെ ഇനിയും ഉയര്‍ത്തുമെന്നും പലരും ഉപദേശ്ശിച്ചു. പോലിസിനെ പഴിക്കാന്‍ നാട്ടുകാരാരും മുതിര്‍ന്നില്ല. നാട്ടിലെ പോലിസിനെ പെണക്കാന്‍ ആരെങ്കിലും നില്‍ക്കുമോ??
 
    ഗ്രൂപ്പ് അംഗത്തിലോരുവന്‍ മുന്നോട്ടു വെച്ച 'ഗ്രൂപ്പന്ഗങ്ങളില്‍ 5 വര്ഷം തികക്കുന്നവര്‍ക്ക് മരണം വരെ പെന്‍ഷന്‍ നല്‍കുക' എന്നാ ആശയത്തെക്കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങിയതോടെ തമ്പി അളിയന്റെ 'പോലീസ് അപമാനം ചര്‍ച്ച' പേജുകളുടെ പാതാളത്തിലേക്ക്‌ പോയി. 


   തമ്പി അളിയന്റെ ചെറിയ സമയ ദോഷങ്ങള്‍ അവസാനിക്കുന്നതേ ഇല്ല, തമ്പി അളിയനെ അച്ഛന്‍ ഏല്‍പ്പിച്ച കാറിന്റെ ലോണ്‍ പയിസ്സ ഇതുവരെ അടച്ചിട്ടില്ല, ചെക്ക് കളക്ഷന്‍നു വരുന്ന ദിവസ്സം രാവിലെ അച്ഛന്‍ ഒര്മിപ്പിച്ചപ്പോലാണ് തമ്പി അളിയന്‍ അതിനെക്കുറിച്ച് ഓര്‍ത്തത് തന്നെ. ചെക്ക് ബാങ്കില്‍ കളക്ഷന്‍നു എത്തുന്നതിനു മുന്‍പേ അത് അടക്കണം! അച്ഛനോട് പണം നേരത്തെ അടച്ചതാനെന്നു കളവു പറഞ്ഞു തമ്പി അളിയന്‍ ബാങ്കിലേക്ക് കുതിക്കുകയാണ്; എതിരെ പോയ സുഹൃത്തിനെ തിരിഞ്ഞു നോക്കി കൈ പൊക്കി കാണിച്ചത് മാത്രമേ തമ്പി അളിയന് ഓര്‍മയുള്ളൂ. റോഡിന്‍റെ ടാര്‍ പോര്‍ഷനില്‍ നിന്നും തെന്നി വീണ തമ്പി അളിയന്റെ കാലിനു മുകളില്‍ ബയിക്ക് കിടക്കുകയാണ്. മറ്റു പരിക്കുകളോന്നുമില്ലെങ്കിലും കാലിനു കലശലായ വേദന ഉണ്ട്. ആരെങ്കിലും വണ്ടി ഒന്ന് ഉയര്‍ത്താന്‍ സഹായിച്ചിരുന്നങ്കില്‍, സ്വദവേ ആളും അനക്കവും കുറവായിരുന്ന ആ വഴിയെ കൂടി വല്ലപ്പോഴും പോയവരും തമ്പി അളിയനെ സഹായിച്ചില്ല! ഏകദേശം 5 മിനിട്ടുകള്‍ക്ക് ശേഷം; ദൂരെനിന്നും ഒരു ബൈക്കില്‍ വരുന്നവനെ കണ്ടു തമ്പി അളിയന്റെ മുഖത്ത് വേദനയുടെ ഇടയിലും പുഞ്ചിരി വിടര്‍ത്തി. തന്റെ FB സുഹൃത്ത്. എന്നെ നന്നായി തിരിച്ചരിയുന്നവന്‍. ബൈക്ക് അടുത്തെത്തിയപ്പോഴേക്കും തമ്പി അളിയന്‍ ഉറക്കെ വിളിച്ചു. റോബി, റോബി, Please..... ദൂരെ നിന്നും തമ്പി അളിയനെ കണ്ട റോബി അവിടെ ഒന്നുമേ സംഭവിക്കാത്തതുപോലെ നേരെ വാഹന മോടിച്ചു പോയി. 


     വേദന കഠിനമായി തമ്പി അളിയന് തല കറങ്ങുന്നത് പോലെ തോന്നി, അയാളുടെ ബോധം ക്രമേണ മറഞ്ഞു തുടങ്ങി. അതിനു ശേഷമുള്ള സംഭവങ്ങളോ, കടന്നു പോയ സമയമോ ഒന്നും തമ്പി അളിയന്റെ തിരിച്ചറിവിലില്ല. ഉണര്‍ന്നു നോക്കുമ്പോള്‍, താന്‍ ഒരു ആശുപത്രി മുറിയിലാണെന്നു അയാള്‍ക്ക്‌ മനസ്സിലായി. തമ്പി അളിയന്‍ കണ്ണ് തുറന്നു എന്ന് കണ്ടു അമ്മ പറഞ്ഞു.... കാലനക്കല്ലേ തമ്പി..... ചെറിയ fracture ഉണ്ട്. അമ്മയുടെ തുടര്‍ന്നുള്ള ആശ്വാസവാക്കുകളും കാലിന്റെ വേദനയെ കുറക്കുന്നില്ല. സിസ്റ്റര്‍ വന്ന് അടുത്ത ഡോസ് സെടെഷന്‍ കൊടുത്തു.    


   ദിവസ്സങ്ങള്‍ ഒന്ന് രണ്ടു കഴിഞ്ഞു, തമ്പി അളിയന്റെ അച്ഛന്‍ വീട്ടില്‍ പോയി വന്നപ്പോള്‍ കയ്യിലിരുന്ന ഒരു  സാധനം അയാളില്‍ വലിയ ആശ്ചര്യം ഉളവാക്കി. തന്റെ ലാപ്‌ ടോപ്‌. അതിലേക്കുള്ള തമ്പി അളിയന്റെ നോട്ടം കണ്ടു അച്ഛന്‍ പറഞ്ഞു, നീ ബോറടിച്ചു കിടക്കുകയല്ലേ; ഇതുടിങ്ങേടുത്തു....


   തമ്പി അളിയന്‍ ആവേശത്തോടെ ലോഗിന്‍ ചെയ്തു, www. facebook.com 


   നോട്ടിഫികേഷനില്‍ കണ്ട ഒരു പോസ്റ്റില്‍ തമ്പി അളിയന്‍ ക്ലിക്ക് ചെയ്തു. അതിനു 300 ല്‍ പരം "ലൈക്‌" കള്‍.  150 ല്‍ പരം കമെന്ടുകള്‍. ആ കമെന്ടുകള്‍ മുഴുവന്‍ പ്രാര്‍ഥനകള്‍ ആയിരുന്നു.  തമ്പി അളിയന്‍ പോസ്റ്റ്‌ വായിച്ചു; " Our Admin: Thampi met with an accident, Pray for his speedy recovery" തനി ക്കുണ്ടായ അപകടത്തില്‍ മനംനൊന്തു പ്രാര്ധിക്കുന്ന ആ സുഹൃത്തിന്റെ പേര്  തമ്പി അളിയന്‍ വായിച്ചു...
   "റോബി" 




[Rajesh Puliyanethu
 Advocate, Haripad]
 


   .

 
 

 
   




       

Thursday, 5 April 2012

ഒരു ഡസന്‍ ചോദ്യങ്ങള്‍???

1]   ഒരു വ്യക്തിയുടെ Character; Multi Dimensional ആണ് എന്നു പറയുന്നതിനെഎങ്ങനെ നോക്കിക്കാണുന്നു ??? നെഗറ്റീവ് ആയോ? പോസിറ്റീവ് ആയോ? ഗ്രേറ്റ്‌ ആയോ? 


2]  ദൈവം Electricity പോലെ ഉള്ള ഒരു ശക്തി ആണെന്ന് വിശ്വസിക്കുന്നവരുണ്ടോ?? 


3]  'Pure എന്ന് കേള്‍ക്കുമ്പോള്‍ അര്‍ഥമാക്കുന്നത് എന്തിനെയാണ്?? ബാഹ്യമായതോന്നും കലരാത്തതാണോ, മറിച്ച് അതിന്റെ ഉപയുക്ത്തതക്ക് ഏറ്റവും അനുയോജ്യമായ രീതിയില്‍ ലഭിക്കുന്ന മിശ്രിതമാണോ??


4]  നിഷേധിക്കാപ്പെടരുതാത്തത് യഥാര്‍ത്ഥ പിതൃത്വ മാണോ മറിച്ച് ലോകമറിയുന്ന പിതൃത്വമാണോ??  


5]  ഒരു വിഷയത്തെ വികാരപരമായി കാണുന്നതിനെയാണോ  'സീരിയസ്' ആയി കാണുക എന്നതുകൊണ് ഉദ്ദേശിക്കുന്നത്?? 


6]  പ്രണയത്തിനു കാലഹരണ ദോഷമുള്ളതായി കരുതുന്നുണ്ടോ?? 


7]  മനസ്സിനെ ഒരു കാന്‍വാസ് ആയും പ്രണയിതാവിനെ അവിടെ മാറിമാറി വരക്കാന്‍ കഴിയുന്ന ചിത്രമായും കരുതുന്നവരുണ്ടോ?? 


8]  'ബഹുമാനം' എനാതിനെ ആന്തരിക ബഹുമാനം, ബാഹ്യ ബഹുമാനം എന്ന് തരം തിരിച്ചു കാണുവാന്‍ സാധിക്കുമോ??  അതായത് പ്രകടിപ്പിക്കുവാന്‍ വേണ്ടിയുള്ളത് മറിച്ച് മനസ്സില്‍ നിന്ന് ഉയരുന്നത് എന്നിങ്ങനെ?? 


9] മനുഷ്യന്‍ എന്നാ വിവേകിയായ ജീവിയുടെ അഭാവത്തില്‍ ദൈവത്തിന്റെ അസ്തിത്വത്തിനു ഇളക്കം സംഭവിക്കും  എന്ന് കരുതുന്നവരുണ്ടോ?? 


10] ഒരു പ്രത്യയ ശാസ്ത്രമോ, ആശയമോ ശക്ത്തമാനെന്നു പറയുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? അത് വിശ്വസ്സിക്കുന്നവരില്‍ ശക്തമാനെന്നോ, അതില്‍ വിശ്വസ്സിക്കുന്നവരുടെ എണ്ണം അധികമാനെന്നോ??  


11] ഒരു വിഷയത്തെ ആധാരമാക്കി ചിന്തിക്കുമ്പോള്‍ ' വരുന്നത് പോലെ വരട്ടെ, വിധി പോലെ ആകട്ടെ എന്നിങ്ങനെ പറയുന്നതും  "ദൈവ നിശ്ചയം പോലെ വരട്ടെ" എന്ന് പറയുന്നതും നമാനമായ അര്‍ഥങ്ങള്‍ തന്നെയാണെന്ന് കരുതുന്നുണ്ടോ?? 


12] ദൈവത്തിന്റെ ഏതൊരു പ്രതീകത്തെ കാണുമ്പോളും എഴുനേറ്റു നിന്ന് വണങ്ങുന്ന സ്വഭാവം ഈശ്വര ചിന്തയുടെയും വിശ്വാസ്സത്തിന്റെയും ഏറ്റവും ഉദാത്തവായ ഭാവമാണോ, അതല്ല ഭക്ത്തിയുടെ ഏറ്റവും ദുര്‍ബലമായ ഭാവവും പ്രദര്‍ശനവുമാണോ??




[Rajesh Puliyanethu
Advocate, Haripad]  



Monday, 5 March 2012

വിശ്വാസം എന്നാ ബാധ്യത!!



       ഒരു മനുഷ്യന്റെ ഏറ്റവും വലിയ ബാധ്യത എന്ന് പറയുന്നത് രണ്ടാമതോരുവന് തന്നോടുള്ള  വിശ്വാസ്സമാണ്. ആ വിശ്വാസം പാലിക്കുക എന്നതാണ് ആ വിശ്വാസത്തോട് ചേര്‍ന്ന് നില്‍ക്കുന്ന തന്റെ പ്രവര്‍ത്തി നിര്‍വഹിക്കുമ്പോള്‍ ഏറ്റവും വലിയ മാനസ്സിക അസ്വസ്തതക്ക് കാരണമാകുന്നത്. മറ്റൊരുവന്  തന്നോടുണ്ടാകുന്ന ആ വിശ്വാസ്സം എന്നത് പലതരത്തിലുള്ളതാണ്. ഒന്നാമന്‍ ആ പ്രവര്‍ത്തി ചെയ്യും എന്നും ചെയ്യില്ല എന്നും രണ്ടാമന്‍ വിശ്വസ്സിചെന്നുവരും. അത് ഒന്നാമന്റെ സ്വഭാവത്തിലും വ്യക്തിത്വത്തിലും അധിഷ്ടിതമായി രണ്ടാമനുണ്ടാകുന്ന വിശ്വാസമായിരിക്കും. ഒന്നാമന് ഒരു കാര്യം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് രണ്ടാമന്‍ വിശ്വസിക്കുന്നു എന്ന് കരുതുക, അത് ഒന്നാമന്റെ കഴിവിലുള്ള വിശ്വാസ്സമാണ്. ഇതില്‍ രണ്ടാമന്‍ ഏതു തരത്തിലുള്ള വിശ്വാസം ഒന്നാമനോട് വെച്ച് പുലര്‍ത്തിയാലും ഒന്നാമന് അത് നിറവേറ്റു ന്നതിനുള്ള മാനസികമായ ബാധ്യതയായി പരിണമിക്കുന്നു. 

       ഇതില്‍ ഏതുതരത്തിലുള്ള വിശ്വാസത്തെ പാലിക്കാന്‍ ഒന്നാമന് കഴിയാതെ വന്നാലും രണ്ടാമന്‍ എന്നാ വ്യക്ത്തിക്കോ, കൂട്ടത്തിനോ മുന്‍പില്‍ ഒന്നാമന്‍ ഇകഴ്ത്തലിനു പാത്രീഭവിച്ചു എന്ന് വരാം. പക്ഷെ രണ്ടാമന്റെ വിശ്വാസ്സത്തെ നേടി എടുക്കുക എന്നത് ഒന്നാമന്റെ ഉന്നതിയുടെ ലക്ഷണവുമാണ്. ഒന്നാമന്റെ  ഏതെങ്കിലും ഒരു വിഷയത്തിലെ കഴിവോ സ്വഭാവത്തില്‍ രണ്ടാമന്‍ കണ്ട നല്പ്പോ ആയിരിക്കാം തീര്‍ച്ചയായും രണ്ടാമന്റെ വിശ്വാസത്തിന്റെ ഹേതു. ഇത്തരം വിശ്വാസ്സങ്ങളെ 'പോസിറ്റീവ്' വിശ്വാസ്സങ്ങള്‍ എന്ന് വേണമെങ്കില്‍ ശീര്‍ഷകം നല്‍കാം.

       ഒരുവനോടുള്ള അവമതിപ്പിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിതമാകുന്ന വിശ്വാസ്സങ്ങലാണ് നെഗറ്റീവ്  വിശ്വാസ്സങ്ങള്‍. ഒന്നാമന്റെ കഴിവിന്റെയോ, സ്വഭാവത്തിന്റെയോ അടിസ്ഥാനത്തില്‍ കണക്കാക്കപ്പെടുന്ന ഒരു വിശ്വാസം, 'മോശപ്പെട്ട ഒരു ഫലമായിരിക്കും ഒന്നാമനില്‍ നിന്നും ഉണ്ടാകാന്‍ പോകുന്നതെന്ന്' എന്നാണ്  രണ്ടാമാനില്‍ ഉണ്ടാക്കുന്നതെങ്കില്‍ അതിനെ നെഗറ്റീവ് വിശ്വാസം എന്ന് വിളിക്കാം. നെഗറ്റീവ് വിശ്വാസ്സങ്ങള്‍ മാനസികമായ ബാധ്യതയോ, സമ്മര്‍ദ്ദമോ ഒന്നാമനില്‍ സ്രിഷ്ടിക്കുന്നല്ല എന്നതാണ് വസ്തുത.

       രണ്ടാമനോടുള്ള ഒന്നാമന്റെ ബാധ്യത എന്നത് രണ്ടാമന്റെ വിശ്വാസ്സത്തോളമാണ് എന്നും പറയാം. രണ്ടാമന് ഒന്നമാനോടുള്ള വിശ്വാസ്സത്തെ പരിപാലിക്കുന്നതിനുള്ള ബാധ്യതയെ ഒന്നാമനുള്ളൂ. രണ്ടാമനും ഒന്നാമനും ഇടയില്‍ മാത്രമുള്ള വ്യാപാരങ്ങളെ മുന്‍ നിര്‍ത്തി പറഞ്ഞാല്‍, രണ്ടാമന് ഇല്ലാത്ത ഒരു വിശ്വാസം അവനോടു പാലിക്കാനുള്ള ബാധ്യത ഒന്നാമനില്ല!!


       രണ്ടാമതോരാളില്‍ നിന്നും വിശ്വാസ്സത്തെ ആര്‍ജ്ജിക്കുകയും, ഒരു ബാധ്യതയായി അതിനെ നിറവേറ്റുകയും ചെയ്യുന്നത് ഒന്നാമനിലും, മറ്റൊരുവനില്‍ വിശ്വാസ്സമാര്‍പ്പിക്കുകയും തന്നോടുള്ള ബാധ്യതയായി അയാള്‍ ആ വിശ്വാസം നിറവേറ്റുകയും ചെയ്യുമ്പോള്‍ രണ്ടാമനിലും, ഇടയിലുള്ള ബന്ധങ്ങള്‍ സുന്നരവും ആനന്ദകരവുമാകുന്നു.   




[RajeshPuliyanethu,
Advocate, Haripad]

       

Wednesday, 29 February 2012

ആര് ആര്‍ക്ക് അപരന്‍??



       തെരഞ്ഞെടുപ്പു വേളയില്‍ നാം കേള്‍ക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഒന്നാണ് തെരഞ്ഞെടുപ്പിലെ അപരന്‍മാരുടെ സാനിധ്യം. അപരന്മാര്‍ ഇത്ര വോട്ടു നേടി, അപരന്റെ സാനിധ്യം തെരഞ്ഞെടുപ്പു വിധിയെ സ്വാധീനിച്ചു അങ്ങനെ പലതും. സത്യത്തില്‍ ആരാണ് ശരിക്കും അപരന്‍?? എന്തിന്റെ അടിസ്ഥാനത്തിലാണ് അപരനെ തീരുമാനിക്കുന്നത്?? ഇന്നആളാണ് യാതാര്തമായത് ഇന്ന ആളാണ്‌ അപരന്‍ എന്ന് തീരുമാനിക്കുന്നതിന്റെ മാനടന്ടങ്ങള്‍ എന്തൊക്കെയാണ്??

       ഇവിടെ അപരനെ തീരുമാനിക്കുന്നത് പ്രമുഖ രാശ്ര്ടീയ കക്ഷിയുടെ സ്ഥാനാര്‍ഥിയെ യഥാര്‍ഥ സ്ഥാനാര്‍ഥി എന്നും അതെ പേര് തന്നെ ഉള്ള മറ്റൊരു സ്ഥാനാര്‍ഥിയെ അപരന്‍ എന്നും വിളിക്കുന്നു. അല്ലെങ്കില്‍ വിജയ സാധ്യത ഉള്ളതെന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് വിലയിരുത്താപ്പെടുന്ന സ്ഥാനാര്‍ഥിയെ യഥാര്‍ഥ സ്ഥാനാര്‍ഥി എന്നും അതെ പേര് തന്നെ ഉള്ള മറ്റൊരു സ്ഥാനാര്‍ഥിയെ അപരന്‍ എന്നും വിളിക്കുന്നു. ഇവിടെ അപരന്‍ എന്നാ സ്ഥാനം ആ  സ്ഥാനാര്‍ഥിക്ക് നേടിക്കൊടുക്കുന്നത് പേരിലെ സമാനത മാത്രമാണ്. അപ്രകാരം പേരില്‍ സമാനത ഉണ്ടാകുന്നത് കൊണ്ട് മാത്രം ഒരു സ്ഥാനാര്‍ഥി മറ്റൊരു സ്ഥാനാര്‍ഥിക്കോ, ഒരു വ്യക്തി മറ്റൊരു വ്യക്തിക്കോ അപരനാകുമോ??

       ഏതോരു പൌരനും തെരഞ്ഞെടുപ്പില്‍ മത്സ്സരിക്കുക എന്നത് അയാളുടെ അവകാശമാണ്. ഭരണഘടനയും അതിന്നുള്ള എല്ലാ സ്വാതന്ത്ര്യങ്ങളും അനുവദിച്ചു നല്‍കുന്നുണ്ട്. വോട്ടു ചെയ്യുന്നതിനുള്ള അവകാശം പോലെയാണ് തെരഞ്ഞെടുപ്പില്‍ മത്സ്സരിക്കുക എന്നതും. അവിടെ ആ സ്ഥാനാര്‍ഥി പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ വലിപ്പമോ വിജയസാധ്യതയോ ഒന്നും രണ്ടു സ്ഥാനാര്‍ഥികളെ തമ്മില്‍ വേര്‍തിരിച്ചു കാണുന്നതിനു കാരണമാകുന്നില്ല. വിജയിക്കുക എന്നാതാണ് മത്സ്സരിക്കുക എന്നാവിഷയത്തിലെ അന്തര്‍ലീനമായ വസ്തുത എന്നാണ് വെയ്പ്പ്.  മറ്റു എന്തൊക്കെ വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സ്സരിക്കുക എന്നതിന് പിറകില്‍ ഒരു സ്ഥാനാര്‍ഥിക്ക് ഉണ്ടെങ്കിലും അതൊന്നും പ്രസക്തമല്ല. എത്ര സ്ഥാനാര്‍ഥികള്‍ മത്സ്സരരംഗത്ത് ഉണ്ടെങ്കിലും അവരെ സമാനമായി കാണുകയും തെരഞ്ഞെടുപ്പില്‍ മല്സ്സരിക്കുന്നതിനു സമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയും, മുന്‍വിധികളും തെരഞ്ഞെടുപ്പു പ്രചരണത്തിലെ നിയമം അനുശാസിക്കുന്ന മാര്‍ഗ്ഗങ്ങള്‍ക്ക് പുറത്തുള്ളവയും വോട്ടര്‍മാരെ സ്വാധീനിക്കാതെ നോക്കുക എന്നിവയെല്ലാം നിരീക്ഷിക്കുന്നതിനും, നിയന്ത്രിക്കുന്നതിനും തെരഞ്ഞെടുപ്പു കമെഷനെ അധികാരത്തോടെ ചുമതലപ്പെടുത്തിയിരിക്കുകയും ചെയ്തിരിക്കുന്ന നമ്മുടെ രാജ്യത്തെ നിയമ വ്യവസ്ഥിതിയില്‍, തുല്യതയോടെ കാണേണ്ട രണ്ടു സ്ഥാനാര്‍ഥി കളില്‍  ഒരുവനെ പേരിന്റെ സമാനതകളുടെ അടിസ്ഥാനത്തില്‍ അപരന്‍ എന്ന് വിളിച്ചു ആക്ഷേപിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ മാധ്യമങ്ങള്‍ അത്തരം പ്രവര്‍ത്തികളില്‍ നിന്നും പിന്മാരേണ്ടത് തെരഞ്ഞെടുപ്പ് പ്രക്രീയകളോടും, പൌരന്റെ അവകാശങ്ങളോടും, ജനാധിപത്യത്തോടും ഉള്ള ആദരവ് പ്രകടിപ്പിക്കുന്നതിന് അത്യാവശ്യമാണ്.




[RajeshPuliyanethu,
Advocate, Haripad] 


Thursday, 23 February 2012

വാര്‍ത്തയിലെ കല!!


       ഒരു ആശയത്തെ ഒരു മാധ്യമത്തില്‍ കൂടി ജനങ്ങളിലേക്ക് എത്തിക്കണമെങ്കില്‍ അതിന്റെ യഥാര്‍ത്ഥ മുഖത്തെ മിനുക്കി ഒരു അല്‍പ്പം അതിഭാവുകത്വം നല്‍കി അവതരിപ്പിക്കേണ്ടി വരും. നാടകങ്ങളിലെ അവതരണം ശരിക്കും "Dramatic" എന്ന് നമ്മള്‍ വിളിക്കുന്ന രീതിയിലേക്ക് എത്തിയത് ആ നാടകത്തിലെ ആശയപ്രകാശനം ആസ്വാദകരില്‍ ഏറ്റവും പുറകില്‍ നില്‍ക്കുന്നവനില്‍ വരെ എത്തി ചെരുന്നരീതിയില്‍ അവതരിപ്പിക്കെണ്ടുന്നതിനാലാണ്. അതുപോലെ തന്നെയാണ്  ഇന്ന് മിമിക്രി ആര്ടിസ്ടുകളും. അവര്‍ ഏതെങ്കിലും ഒരു വ്യക്ത്തിയെ അനുകരിച്ചു അവതരിപ്പിക്കുകയാണെങ്കില്‍ ആവ്യക്ത്തിയുടെ യഥാര്‍ദ്ധത്തിലെ ചേഷ്ടകളുടെ ഒരു മുപ്പതു ശതമാനം കൂടി കൂട്ടിയാണ് പ്രക്ഷകര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നത്‌.


       നാടകത്തിലും മിമിക്രിയിലും ഇതിനെ ഒരു അവതരണ തന്ത്രം എന്ന്‌ വിളിക്കാമെങ്കില്‍ ഇതേ അവതരണ തന്ത്രം ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് വാര്‍ത്താ മാധ്യമങ്ങളിലാണ്. ഒരു വാര്‍ത്തയെ ജനങ്ങളുടെ മനസ്സുകളിലേക്ക് കൊള്ളുന്ന രീതിയില്‍ അവതരിപ്പിക്കുനതിനായി നാടകക്കാരും, മിമിക്രിക്കാരും ചെയ്യുന്നതുപോലെ മാധ്യമ പ്രവര്‍ത്തകരും തങ്ങളുടെ കലാപരമായ ഭാവനയില്‍ നിന്നും ഒരു മുപ്പതുശതമാനമെങ്കിലും യഥാര്‍ദ്ധമായ വാര്‍ത്തയിലേക്ക് ചേര്‍ത്തു അവതരിപ്പിക്കുന്നുന്ടെന്നു വിശ്വസ്സിക്കേണ്ടി വരും.


[Rajesh Puliyanethu,
Advocate, Haripad]          

Tuesday, 21 February 2012

തിരുകേശവും, മതവും, സമൂഹവും !!


       പ്രവാചകനായ മുഹമ്മദ്‌നബിയുടെ തിരുകേശത്തെക്കുറിച്ചും അതിന്റെ മഹത്വത്തെക്കുറിച്ചും, പല മുസ്ലിം ഗ്രന്ഥങ്ങളിലും പ്രതിബാധിച്ചിട്ടുള്ളതും, ലോകത്തിന്റെ ചില ഭാഗങ്ങളില്‍ വിശുദ്ധിയോടെ സൂക്ഷിക്കാ പ്പെട്ടിരിക്കുന്നതും നമുക്കറിയാം. തിരുകേശത്തിനെ വിശുദ്ധിയെ ചോദ്യം ചെയ്യുന്നതും, അതിന്റെ മഹത്വത്തെ ക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നതും മത വികാരത്തിന്റെ വൃണപ്പെടുത്തലും സാമൂഹിക ആരോഗ്യത്തിന് ആവശ്യമില്ലാത്തതുമാണ്. കാരണം അത് വിശ്വാസ്സത്തില്‍ അധിഷ്ടിതമാണ്. മതത്തില്‍ അധിഷ്ടിതമായ ഈശ്വര വിശ്വാസം എന്നത് അന്ധമായ വിശ്വാസ്സമാണ്. ഒന്ന് ഇപ്രകാരമായിരിക്കും എന്ന് തെളിവുകള്‍ക്കുപരിയായി  വിശ്വസ്സിക്കുകയാണ് ചെയ്യുന്നത്. അതിനു തെളിവുകള്‍ അന്യെഷിച്ചു ശാസ്ത്രവുമായും, പരീക്ഷണങ്ങളുമായും ഒക്കെ കൂട്ടി ചേര്‍ത്തു ചിന്തിക്കുക എന്നത് 'വിശ്വാസം' എന്നതില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ്. അത് ഏത് മതത്തിന്റെ വിശ്വാസ്സത്തിന്റെ കാര്യത്തിലായാലും സമാനതകള്‍ ദ്രിശ്യമാകുന്നു. പക്ഷെ അത്തരം വിശ്വാസ്സങ്ങളുടെ നിലനില്‍പ്പ്‌ അനാദികാലത്തോളമെത്തുന്ന ആ വിശ്വാസത്തിന്റെ ദ്രിഡതയാണ്. 

       കാന്തപുരം അബുബക്കര്‍ മുസ്സലിയാര്‍ കൊണ്ടുവന്നു പള്ളിപണിതു സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കേശത്തിനെ സംബന്ധിച്ച് വിമര്‍ശകര്‍ക്ക് പല വാദങ്ങളാനുള്ളത്. അതില്‍ പ്രധാനമായത് തിരുകേശമെന്നു പരീക്ഷണത്തില്‍ കൂടി തെളിയിക്കണമെന്നതാണ്. തിരുകെശത്തെ പരീക്ഷണങ്ങളില്‍ കൂടി തിരിച്ചറിയാന്‍ മുസ്ലിം മതത്തില്‍ തന്നെ നിര്‍ദ്ദേശിച്ചിരിക്കുന്ന മാര്‍ഗ്ഗങ്ങളെ അനുവര്‍ത്തിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. അത് കത്തിച്ചാല്‍ കത്തുന്നതായിരിക്കില്ല, നിഴല്‍ ഉണ്ടാകുന്നതാവില്ല, ഈച്ച തോടുന്നതാവില്ല, എന്നീ പ്രത്യേകതകള്‍ ഉണ്ടാകുന്നവയായിരിക്കുമെന്നു അവര്‍ അവകാശപ്പെടുന്നു. ഇത്തരം പരീക്ഷണങ്ങളൊന്നും ആവശ്യമില്ലാത്തവയാണെന്നാണ് എന്റെ പക്ഷം. കാരണം ഈ പരീക്ഷണഫലങ്ങള്‍ ഇപ്രകാരമൊക്കെ ആയിരിക്കുമെന്നുള്ളതും വിശ്വാസ്സമാണ്. അത് ആ വിശ്വാസം വെച്ച് പുലര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിട്ടു കൊടുക്കുകയാണ് വേണ്ടത്. പകരം നിന്റെ വിശ്വാസം മുടി കത്തില്ല എന്നല്ലേ, ദാ കത്തിയത് കണ്ടോ?? നിന്റെ വിശ്വാസം എന്തായി?? എന്ന് ചോദിച്ചു പരിഹസിക്കുകയല്ല വേണ്ടത്. അതാണ്‌ യഥാര്‍ഥത്തില്‍ മത വിശ്വാസ്സത്തെ വൃണപ്പെടുത്തല്‍ എന്ന് പറയുന്നത്. സൌദി അറേബ്യയില്‍ പ്രവാചകന്റെത് എന്നാ വിശ്വാസ്സത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുകേശത്തില്‍ നിന്നും തന്നെയാണ് ശ്രി കാന്തപുരം അബൂബക്കര്‍ മുസ്സലിയാര്‍ കേശഭാഗം കൊണ്ട് വന്നിരിക്കുന്നതെന്നു തെളിയിച്ചാല്‍ അത് പ്രവാചകന്റെ തിരുകേശമാണ് എന്ന് സമ്മതിച്ച് അതിനെ ആരാധിക്കാന്‍ സന്നധരായവര്‍ക്ക് അതിനുള്ള അവസ്സരം നല്‍കുകയാണ് വേണ്ടത്.  സൌദി അറേബ്യയില്‍ പ്രവാച്ചകന്റെത് എന്നാ വിശ്വാസ്സത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുകേശത്തില്‍ നിന്നും ഒരു അംശം ഇവിടെ എത്തിക്കാന്‍ കഴിഞ്ഞതില്‍, അങ്ങനെ എങ്കില്‍ കാന്തപുരം അബൂബക്കര്‍ മുസ്സലിയാര്‍ അഭിനന്ദനവും അര്‍ഹിക്കുന്നു. 

       ഇവയെല്ലാം മതപരവും, വിശ്വാസ്സപരവുമായ കാര്യങ്ങള്‍. കാന്തപുരം അബൂബക്കര്‍ മുസ്സലിയാരും, അനുയായികളും, തിരുകെശത്തെ വിഷയമാക്കി ധന സംബാതനത്തിനു ശ്രമിക്കുന്നു, അതിനു വേണ്ടിയാണ് 40 കോടി രൂപ മുടക്കി പള്ളിയും, അതിനോട് ചേര്‍ന്ന് ടൌണ്‍ ഷിപ്പും പണിയാന്‍ പോകുന്നത് എന്നൊക്കെയുള്ള ആരോപണങ്ങള്‍ ആരോപണങ്ങളായിത്തന്നെ, എല്ലാ വിഷയങ്ങളോടും അനുബന്ധിച്ച് ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ പോലെ ഉയര്‍ന്ന് അവസാനിക്കും. എന്നാല്‍ ആ പ്രവര്‍ത്തനത്തിന് പിന്നില്‍ ഏതെങ്കിലും തര ത്തിലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനമോ, രാജ്യതാല്പര്യത്തിനു വിരുദ്ധമായ പ്രവര്‍ത്തനമുണ്ടോ, സാമ്പത്തിക ക്രമക്കെടുണ്ടോ എന്നൊക്കെ അന്യെഷികേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. കേന്ദ്രമിലിട്ടറി ഇന്റലി ജന്‍സ്സിന്റെ നേതൃത്വത്തില്‍ തന്നെ അത് നടന്നു വരുന്നത് നല്ല കാര്യമാണ്. കാരണം അതില്‍ വിരുദ്ധമായി ഒന്ന്നും കണ്ടെത്തിയില്ല എങ്കില്‍ കാന്തപുരം അബൂബക്കര്‍ മുസ്സലിയാര്‍ക്ക് പള്ളി നിര്‍മ്മാണത്തിന് മറ്റു തടസ്സങ്ങള്‍ ഒന്ന്നും തന്നെ ഉണ്ടാകാന്‍ തരമില്ല, കാരണം പള്ളി പണിയുന്നതിനെതിരെ ഉയര്‍ന്ന് വരുന്ന മറ്റു ആക്ഷേപങ്ങളൊന്നും തന്നെ അതിനെ തടയത്തക്ക ശക്തിയുള്ളതല്ല എന്നത് തന്നെ. കേരളത്തില്‍ മുസ്ലിം പള്ളികള്‍ ഉള്ളത് പോരെ, ഈ പണം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനു ഉപയോഗിച്ച് കൂടെ എന്നൊക്കെ ചോദിക്കുന്നവരോട്  മറ്റു മുന്‍കാല വിഷയങ്ങളില്‍ ഉയര്‍ന്ന ഇത്തരം ചോദ്യങ്ങള്‍ക്ക് എത്ര ഉയര്‍ച്ച ഉണ്ടായി എന്ന് പരിശോധിക്കുക എന്ന് മാത്രമേ പറയേണ്ടതുള്ളു. എന്നിട്ടും സംശയം തീരാത്തവര്‍ പള്ളിപണിയാനുള്ള ആവശ്യമെന്നും, എത്തിംഖാനയിലെ ആവശ്യമെന്നും പറഞ്ഞു രണ്ടു അവസ്സരത്തിലായി ഒരേ പത്തു വ്യക്ത്തികളെ സമീപിച്ചാല്‍ മതി. 

       തിരുകേശവുമായി ബന്ധപ്പെട്ടു ഉയര്‍ന്നുകേട്ട വിവാദങ്ങള്‍ കൊഴുത്തത്  പിണറായി വിജയന്‍ കേശത്തെ പരാമര്‍ശിച്ചു സംസ്സാരിച്ചപ്പോളാണ്. ഏതു കേശമായാലും കത്തും എന്ന പിണറായിയുടെ പരാമര്‍ശം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അതിനെതിരെ കാന്തപുരം അബൂബക്കര്‍ മുസ്സലിയാര്‍ നടത്തിയ മറുപടിയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മതകാര്യങ്ങളില്‍ പണ്ഡിതന്മാര്‍ മാത്രം അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ മതി, രാഷ്ട്രീയക്കാര്‍ ഇട പെടണ്ടാ എന്നായിരുന്നു അത്.. ഏതു കേശമായാലും കത്തും എന്നല്ലാതെ അവിശ്വാസിയായ, അവിശ്വാസ്സി യാണെന്ന് പ്രഖ്യാപിച്ചു പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ത്താനത്തിലെ പ്രധാനിക്ക് പറയ്യാന്‍ കഴിയും?? ഒരു കമ്യുണിസ്റ്റ്; മതത്തിലോ, ദൈവത്തിലോ, അവതാരങ്ങളിലോ, ഒന്നും വിശ്വസ്സിക്കുന്നവനല്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. പക്ഷെ 'മതം' ഇവിടെ നില നില്‍ക്കുന്നതിനാലാണ് ഒരു കമ്യുണിസ്റ്റ് മത വിശ്വാസ്സത്തിനു കുറെയൊക്കെ അനുസൃതമായി പ്രവര്‍ത്തനം നടത്തുന്നത്. പക്ഷെ ആത്യന്തികമായി ഒരു കമ്യുനിസ്ടി ന്‍റെ   ലക്‌ഷ്യം മതത്തിനും, ദൈവത്തിനും അതീതമായ മാനുഷികതയാണ്. ഒരു കേശത്തെ ആരാധന വസ്തുവായി   കാണ്ന്നതിനെയും, അതിനു  വേണ്ടി ചെലവാക്കാന്‍ ഉദ്ദേശിക്കുന്ന കൊടികളെക്കുറിച്ച് കേള്‍ക്കുകയും ചെയ്യുമ്പോള്‍ ഒരു കമ്യുനിസ്ടിനു ഇങ്ങനെ മാത്രമേ പ്രതികരിക്കാന്‍ കഴിയൂ, അല്ലെങ്കില്‍ അയാള്‍ കമ്യുണിസ്റ്റ് ചിന്താ ഗതികളില്‍ നിന്ന് മാറിയിരിക്കുന്നു എന്ന് മനസ്സിലാക്കേണ്ടി വരും. ന്യൂനപക്ഷങ്ങളിലെ ന്യൂന പക്ഷത്തിന്റെ, പ്രത്യേകിച്ച് ഏതെങ്കിലും മതവിശ്വാസ്സവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉരിയാടാവ്രതം ശീല മാക്കിയ നമ്മുടെ രാഷ്ട്രീയ നേതാക്കന്മാര്‍ക്കിടയില്‍ ഒരു അപവാദമായി ശ്രി പിണറായി വിജയന്‍. അദ്ദേഹം ശക്തനായ രാഷ്ട്രീയ പ്രവര്‍ത്തകന്‍ മാത്രമല്ല കരുത്തുറ്റ മനസ്സിനും ഉടമയാണെന്നു തെളിയിച്ചു.

       കാന്തപുരം അബൂബക്കര്‍ മുസ്സലിയാര്‍ നടത്തിയ മറുപടി പത്രസമ്മേളനത്തിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ഭാഗം 'രാഷ്ട്രീയക്കാര്‍ മതകാര്യങ്ങളില്‍ ഇടപെടണ്ടാ. അത് മതപണ്ഡിതന്മാര്‍ തീരുമാനിച്ചുകൊള്ളും' എന്നതായിരുന്നു. അതിനെ ഒരു മറുപടി എന്ന് അന്ഗീകരിക്കാം എങ്കിലും അതിന്റെ രണ്ടാം ഭാഗമായി പറഞ്ഞ    "പിണറായിയുടെ പ്രസ്താവന വര്‍ഗീയതക്കും കലാപങ്ങള്‍ക്കും കാരണമാകുമെന്നത്' ആപല്‍ക്കരവും, ഭയാനകവുമായിരുന്നു. തങ്ങളുടെ താല്‍പ്പര്യത്തിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അത് പൊതു സമൂഹത്തിലെ ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കപ്പുറം അക്രമത്തിനു കാരണമാകുമെന്നുള്ള പ്രസ്താവന   കാന്തപുരം അബൂബക്കര്‍ മുസ്സളിയാരെപ്പോലെ പണ്ഡിതനായ ഒരു വ്യക്ത്തിയില്‍ നിന്നും പൊതു സമൂഹം പ്രതീക്ഷിക്കുന്നില്ല. അദ്ദേഹത്തിനെപ്പോലെ ഉള്ളവരുടെ വാക്കുകളെ മുതലെടുത്ത്‌, അക്രമങ്ങള്‍ക്കുള്ള പ്രചോദനമായി വ്യാഖ്യാനിച്ച് അക്രമങ്ങള്‍ അഴിച്ചു വിടാന്‍ തയ്യാറെടുത്തു നില്‍ക്കുന്നവര്‍ രാജ്യത്തിന്‌ അകത്തും പുറത്തും ഉണ്ടാകാം. 

       മതകാര്യങ്ങള്‍ പണ്ഡിതന്‍മാര്‍ തീരുമാനിച്ചു കൊള്ളും, അതിനെക്കുറിച്ച് പാണ്ടിത്യമില്ലാത്തവര്‍ സംസ്സാരിക്കെണ്ടാതില്ല എന്ന പ്രസ്താവനയെ ഭാഗീകമായി അങ്ഗീകരിക്കാം.  ഒരു ക്ഷേത്രത്തിലെയോ,   പള്ളിയിലെയോ ആരാധനാക്രമത്തെക്കുറിച്ച്, ആരാധന നടത്തേണ്ട രീതിയെ ക്കുറിച്ച്, സമയത്തെക്കുറിച്ച് ഒക്കെ ഒരു രാഷ്ട്രീയ നേതാവ് അഭിപ്രായം പറഞ്ഞാല്‍ ശ്രീ കാന്തപുരത്തിന്റെ പ്രസ്താവന പൂര്‍ണമായും അന്ഗീകരിക്കാം. എന്നാല്‍ തിരുകേശവുമായി ബന്ധപ്പെട്ട വിഷയം എന്ന് പറയുന്നത് മതത്തില്‍ ഉന്നിയ സാമൂഹിക പ്രശ്നമാണ്. അതില്‍ മതത്തിന് പുറത്തുള്ള സ്വതന്ത്ര വ്യക്ത്തികള്‍ക്കും അഭിപ്രായം പറയാം. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന് പറയുന്നത് മതപണ്ഡിതന്‍ അല്ലന്നേ ഉള്ളു, മറിച്ച് സാമൂഹിക വിഷയങ്ങളിലെ പണ്ഡിതനാണ്, ആ പാണ്ടിത്യം ഉപയോഗിച്ചാണ് പൊതു പ്രവര്‍ത്തകര്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെട്ടു സംസാരിക്കുന്നത്. ഇവിടെ പില്‍ക്കാലത്ത് ഘോഷിക്കപ്പെട്ട പരിവര്‍ത്തനങ്ങള്‍, അത് ഏത് മതവുമായി ബന്ധപ്പെട്ടതായാലും ശരി; അവയൊന്നും മത മേലധ്യക്ഷന്മാര്‍ മുന്‍കൈ എടുത്തു നടപ്പിലാക്കിയവയല്ല. അവയെല്ലാം സ്വതന്ത്രമായ മാനുഷിക ചിന്തയുള്ള സാമൂഹിക പരിഷ് കര്‍ത്താക്കളും, പൊതു പ്രവര്‍ത്തകരും മുന്‍പോട്ടു വെച്ച ആശയങ്ങളെ പൊതു സമൂഹം മനസ്സിലായി അന്ഗീകരിച്ചതില്‍ നിന്നും ഉണ്ടായ പരിവര്ത്തനങ്ങലാണ്. അങ്ങനെ പൊതു സമൂഹത്തിന്റെ അംഗീകാരം ലഭിക്കുന്നവയ്ക്ക് മാത്രമേ നിലനിപ്പും ലഭിക്കുകയുള്ളൂ, പ്രത്യേകിച്ച് ഭാരതം എന്നാ ഈ ജനാധിപത്യ രാജ്യത്തില്‍!! 


       സ്വതന്ത്രമായ ചര്‍ച്ചകളും അഭിപ്രായ പ്രകടനങ്ങളും, ഏതോരു മതത്തിനെയും, പ്രസ്ഥാനത്തിനെയും വളര്‍ത്തുകയെ ചെയ്യു. മത പണ്ഡിതന്‍മാരുടെ മാത്രം ചിന്തക്കും, താല്പ്പര്യത്തിനും ഉള്ളില്‍ നിന്ന് ആവോളം വെളിച്ചത്തെ ആര്‍ജ്ജിക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല. മുസ്ലിം മതത്തിനെ തീവ്രവാദ വല്ക്കരിക്കാന്‍ ശ്രമിക്കുന്നു, അവര്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നു, തുടങ്ങിയ ആരോപണങ്ങള്‍ മുസ്ലിം ജനതയില്‍ നിന്നുതന്നെ ഉയര്‍ന്നു കേള്‍ക്കുന്നതാണ്. സ്വതന്ത്രമായ മനസ്സോടെയും, ചിന്തയോടെയും, അഭിപ്രായങ്ങളെയും ചര്‍ച്ചകളേയും സ്വാഗതം ചെയ്തു തങ്ങളുടെ സമീപനങ്ങളെയും, താല്പര്യങ്ങളെയും, ചിന്താഗതികളെയും, പൊതു സമൂഹത്തിലേക്കു തുറന്നിടുകയാണ് ഇന്ന് മുസ്ലിം സമൂഹം ചെയ്യേണ്ടത്.

       ഒരു മതത്തിനെപ്പറ്റി മറ്റൊരു മതസ്ഥര്‍ വിമര്‍ശനാത്മകമായ അഭിപ്രായം പറയുന്നതിലും യാതൊരു തെറ്റും കണ്ടെത്താന്‍ സാധിക്കില്ല എങ്കിലും അത്തരം അഭിപ്രായങ്ങളെ ആരോഗ്യകരമായരീതിയില്‍ സമീപിക്കുന്ന മനോഹരമായ അന്തരീക്ഷം ഇവിടെയില്ല എന്നാ സത്യം നാം വേദനയോടെ അന്ഗീകരിക്കണം. അത്തരത്തില്‍ ഇതര മതസ്ഥര്‍ പറയുന്ന അഭിപ്രായത്തെ ദുര്‍വ്യാഖ്യാനിച്ചു ഭിന്നിപ്പുകള്‍ സൃഷ്ട്ടിച്ചു നേട്ടങ്ങള്‍ കൊയ്യാന്‍ ശ്രമിക്കുന്നവരുണ്ട്. അവരെ പരാജയപ്പെടുത്താന്‍ വേണ്ടി മാത്രം ഇതര മതങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളോ സംഘടനകളോ തിരുകേശ വിഷയത്തില്‍ അഭിപ്രായങ്ങള്‍ പറയരുത്. അതുപോലെ തന്നെ മറിച്ചും. സ്വതന്ത്രമായ ചര്‍ച്ചകള്‍, വികസ്സനവും, പ്രകാശവും കൊണ്ടുവരുമെന്ന് എല്ലാവരും ചിന്തിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. 


[RajeshPuliyanethu,
Advocate, Haripad]

Sunday, 12 February 2012

ചില പ്രണയ സല്ലാപങ്ങള്‍.... [പ്രണയത്തെ ആദരിക്കുന്നവര്‍ക്കായി!!] Happy Valentines Day...


       ഏതൊരു ജീവിക്കും, ഏതൊരു ജീവിയോടോ, വസ്തുവിനോടോ, വസ്തുതയോടോ തോന്നുന്ന, തോന്നേണ്ടുന്ന മഹത്തരവും ഗംഭീരവുമായ വികാരം "സ്നേഹം". ആ ഒരു ചെറിയ വാക്കില്‍ ഒതുങ്ങി യിരിക്കുന്ന പല തലങ്ങലുള്ള വലിയ വികാരത്തെക്കുറിച്ചും, അതിന്റെ അഭാവത്തിലെ ഭീകരതെയെക്കുറിച്ചും എന്നും മനുഷ്യ സമൂഹങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. അതിനെ ഉള്‍ക്കൊണ്ടു അനുവര്‍ത്തിക്കാന്‍ പരിപൂര്‍ണ്ണ മായും തയ്യാറാകുന്നില്ല എങ്കിലും!! ഇവിടെ സ്നേഹം സ്വന്തം മനസ്സിനുള്ളിലെ താല്‍പ്പര്യങ്ങള്‍ക്കും, വ്യക്ത്തികള്‍ക്കും ചുറ്റും മാത്രമാകുമ്പോള്‍ സ്നേഹം വിഷമയമായ സ്വാര്‍ത്ഥത എന്നാ പരിവേഷം നേടുന്നു. സ്നേഹം തന്റെ മനസ്സിനുള്ളില്‍ മാത്രമുള്ള വ്യക്തികളില്‍ നിന്നും താല്‍പര്യങ്ങളില്‍ നിന്നും പുറത്തേക്ക് വ്യാപിപ്പിക്കാന്‍ സ്വന്തം പ്രവര്‍ത്തികൊണ്ടു ലോകത്തെ ഉപദേശിക്കുകയും, പഠിപ്പിക്കുകയും ചെയ്തവരെയാണ്  ലോകം സ്നേഹപൂര്‍വ്വം മഹത് വ്യക്ത്തികള്‍ എന്ന് വിളിച്ചു ആദരിക്കുന്നതും; ആ സ്നേഹത്തെയാണ്‌ ക്രിസ്തു സമാനമായ സ്നേഹം എന്ന് ദസ്തയവിസ്ക്കി വിളിച്ചതും, മഹാത്മാഗാന്ധി ഈ യുഗത്തില്‍ കാട്ടിത്തന്നതും. സ്നേഹത്തെക്കുറിച്ച് സംസാരിക്കാതെപോയ അധികമാരും കാലത്തെ അതിജീവിച്ചു  മനുഷ്യമനസ്സുകളില്‍ ആയുസ്സോടെ ഉണ്ടാകുമെന്ന് തോന്നുന്നില്ല.

       സ്വന്തം മനസ്സിനുള്ളിലെ പ്രിയപ്പെട്ടവയുടെതെന്ന ശീര്‍ഷകത്തിന്‍ കീഴില്‍ മാത്രം ഒതുങ്ങുന്ന സ്നേഹം പലപ്പോഴും തന്നിലും ആ ശീര്‍ഷകത്തിന്‍ കീഴിലെ വസ്തുതകളിലും മാത്രം ഒതുങ്ങിപ്പോകുന്നു. അതിനു പുറത്തേക്ക് മഹത്വ വല്‍ക്കരിക്കപ്പെടാവുന്ന തോന്നും അവിടെ കണ്ടെത്താന്‍ കഴിഞ്ഞു എന്നും വരുന്നില്ല. അതിനു പുറത്തേക്ക് വ്യാപിപ്പിക്കാന്‍ കഴിയുന്ന സമസ്തമായതും, വിശാലമായതുമായ സ്നേഹം എന്നാ വികാരം മഹത്തരമെന്നു വിശേഷിപ്പിക്കാമെങ്കിലും അതില്‍ അന്തര്‍ലീനമായ 'എല്ലാത്തിനോടുമുള്ളത്‌' എന്നത് ചെറിയ തോതിലെങ്കിലും ഇകഴ്ത്തല്ലിനു കാരണമാകുന്നു. ഒരു സ്വര്‍ണ്ണതളികയില്‍ അല്പം മഷി പുരണ്ടിരിക്കുന്നതിനെ ആ തളികയുടെ മൂല്യത്തിന്റെ കുറവായി പറയുന്നത് പോലെ എങ്കിലും!! പക്ഷെ ചിലതില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നു എന്നത് സ്വാര്‍ഥതയുടെ നിറം ചാര്‍ത്തപ്പെടാത്തതും സമസ്ത പ്രകൃതിയിലേക്കും പകരാന്‍ കഴിയാത്തത് ഒരു കുറവായി കാണാന്‍ കഴിയാത്തതുമായ സ്നേഹത്തിന്റെ ഏറ്റവും ഉദാത്തമായ അവസ്ഥയാണ് "പ്രണയം" !! കാരണം പ്രണയത്തിന്റെ മഹനീയതകളെ  വര്‍ണ്ണിക്കുമ്പോള്‍ പ്രധാനമായതോന്നാണ്, അത് എല്ലാത്തിനോടും സാധ്യമാകുന്നില്ല എന്നത്. ആ പരിമിതികളും പ്രണയത്തിന്‌ അലങ്കാരങ്ങളാകുന്നത്തെ ഉള്ളു!! 

       എല്ലാ ജന്മങ്ങളും മനസ്സിന്റെ വസന്തകാലത്തില്‍, മനസ്സിലെ വര്‍ണ്ണങ്ങള്‍ തിരിച്ചറിയുന്ന കാലം മുതല്‍  ഒരു പനിനീര്‍ ചെടി നട്ടു വളര്‍ത്തുന്നുണ്ട്. തന്റെ മനസ്സിലെ സ്നേഹത്തിന്റെയും, മമതയുടെയും, പ്രതീക്ഷയുടെയും, സങ്കല്പ്പങ്ങളുടെയും, സ്വപ്നങ്ങളുടെയും ഒക്കെ പരിപാലനത്തില്‍; ഒരില വാടുന്നത് വേദനയോടെയും, ഒരില കൊഴിയുന്നത് നിരാശയോടെയും കണ്ടു പരിപാലിക്കുന്ന ആ പനിനീര്‍ ചെടിയില്‍ വിരിയുന്ന ഒറ്റ പുഷ്പമാണ്‌ 'പ്രണയം'. മനസ്സിന്റെ ഏറ്റവും വലിയ സന്തോഷവും, ആവേശവും, താല്‍പര്യവും, ഇഷ്ടവുമായി അതാര്‍ക്കു അടര്‍ത്തി നല്‍കുന്നതിനാണ് നീ ഇഷ്ട്ടപ്പെടുന്നത്, അതാണ്‌ നിന്റെ പ്രണയിനി. 

       പ്രണയം ഒരിക്കല്‍ മാത്രം മനസ്സില്‍ വിടരുന്ന പുഷ്പമാണ്, അതടര്‍ത്തി ഒരിക്കല്‍ ഒരുവന് നല്‍കിയാല്‍ അത് നുകര്‍ന്ന് ആസ്വദിക്കുന്നതിനുള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യം അയാള്‍ക്കാണ്‌. പിന്നീട് മറ്റൊരാളിലേക്ക് അത് തിരികെ വാങ്ങി നല്‍കുന്നതിനു മാത്രമേ കഴിയുന്നുള്ളൂ, പക്ഷെ അപ്പോഴേക്കും ആ പുഷ്പ്പത്തിന്റെ ഏറ്റവും മനോഹരമായ സുഗന്ധം നഷ്ടപ്പെട്ടിരിക്കും. 'ഒരു മനസ്സിന് ഒരുവനെ മാത്രമേ പ്രണയിക്കാന്‍ സാധിക്കുന്നുള്ളൂ, പിന്നീടുള്ളവരിലെല്ലാം തിരയുന്നത് അവനെത്തന്നെ ആയിരിക്കും' എന്ന് വായിച്ചത് എവിടെയെന്നു മറന്നെങ്കിലും വരികളിലെ സത്യം മനസ്സില്‍ത്തന്നെ നിലനില്‍ക്കുന്നു.

       ഒരിക്കലും മനസ്സില്‍ ഒരാളോട് തോന്നുന്ന പ്രണയത്തെ ഒരു തിരശീലകൊണ്ട് മറച്ചുവെച്ച്‌ ആര്‍ക്കും ആ നേര്‍ത്ത മറക്കുള്ളില്‍ ഒളിച്ചിരിക്കാനാവില്ല! മുഖത്തിനു മേല്‍ നിങ്ങളെ സ്വയം മറക്കാന്‍ ധരിക്കുന്ന ആ നേര്‍ത്ത മറ നിങ്ങളുടെ കണ്ണ് നീരാല്‍ നനയപ്പെട്ടിരിക്കുന്നത് നിങ്ങളുടെ മനസ്സിനെ തിരിച്ചറിയുന്നവന്‍ കാണുന്നുണ്ടായിരിക്കും. നീ ഒരു തോണിയില്‍ പുഴയുടെ മധ്യത്തില്‍ നില്‍ക്കുന്നു എന്ന് കരുതുക. നിന്റെ തോണിയില്‍ നിന്നും നീട്ടി കെട്ടിയ കയര്‍ കയ്യിലേന്തി കരയില്‍ നില്‍ക്കുന്നവനാണ് നിന്റെ പ്രണയിതാവ്. അവന്‍  കയറില്‍ പിടിച്ചു വലിച്ചാലും നീ കയറില്‍ പിടിച്ചു എതിര്‍ ദിശയിലേക്കു വലിച്ചാലും നീ അവനിലേക്ക്‌ തന്നെയേ അടുക്കു. മനസ്സുകളെ പ്രണയത്തോളം ആകര്‍ഷിച്ചു അടുപ്പിക്കുന്ന മറ്റൊന്നും ഈ ലോകത്തില്ല!!

       പ്രണയം മനസ്സുകളുടെ ലഹരിയും, വിനോദവും ആയതിനാലാകാം പ്രണയത്തെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ പോലും മധുര വികാരങ്ങളെ ഉയര്‍ത്തുന്നത്. പ്രപഞ്ചത്തിലെ ഏതോരു മനോഹര വസ്തുവും പ്രണയിക്കുന്നു എന്നസങ്കല്‍പ്പം തന്നെ ആനന്ദദായകമാണ്. അതിനുവേണ്ടി ഈ പ്രപഞ്ചം മുഴുവന്‍ പരസ്പ്പരം പ്രണയിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. ഈ ഭൂമിയും വാനവും പരസ്പ്പരം പ്രണയിക്കുന്നു. ഒരിക്കലും പരസ്പ്പരം ഒന്ന് ആലിംഗനം ചെയ്യാന്‍ പോലും കഴിയാത്തതില്‍ ഉള്ള വാനത്തിന്റെ ദുഖമായിരിക്കാം കണ്ണുനീരായി, മഴയായി ഭൂമിയിലേക്ക്‌ പൊഴിക്കുന്നത്.

       പ്രണയം തീര്‍ക്കുന്നത് ഒരു ലോകമാണ്. ആ ലോകത്തില്‍ പ്രണയിതാക്കള്‍ മാത്രമേ ഉള്ളു. അവിടെ അവര്‍ക്ക് എന്തുമാകാം. ആ ലോകത്തിന്റെ വിസ്തൃതി പ്രണയിതാക്കളുടെ മനസ്സുകളുടെ സീമയോളമാണ്. മനസ്സിലും ശരീരത്തിലും പ്രണയം മാത്രം. ആ പ്രണയത്തെ ദൈവവും കണ്ടു ആസ്വദിക്കുന്നു. ദൈവവും ആ പ്രണയത്തെ കണ്ടു ഉന്മാദാവസ്ഥയില്‍ എത്തുന്നു. ആ ലോകത്തേക്ക് ബാഹ്യമായ ചിന്തകളോ, സ്വാധീനങ്ങലോ  ഉണ്ടാകുമ്പോള്‍ പ്രണയം നിന്യവും മലിനവുമാകുന്നു. അങ്ങനെ വിശുദ്ധമായ പ്രണയത്തിലേക്ക് കറ പുരളുമ്പോള്‍ ഇച്ചാഭംഗത്തോടെ ദൈവം ഇണകള്‍ക്കുമേല്‍ ശാപം വിതറുന്നു.

       പ്രണയത്തിന്റെ ഉന്മാദാവസ്ഥ മനസ്സിന്റെ ശക്ത്തിയും, വിശ്വാസവും ആയി മാറുമ്പോള്‍ ഏതോരു  പ്രണയിതാവിനും തന്റെ ഇണയോട് ഉച്ചത്തില്‍ വിളിച്ചു പറയാന്‍ സാധിക്കും; "നീ നിന്റെ ജീവനെക്കാളേറെ എന്നെ സ്നേഹിക്കുക, നിന്നോടുള്ള സ്നേഹം കൊണ്ടും, വിശ്വാസം കൊണ്ടും, പരിഗണന കൊണ്ടും നിന്റെ ജീവനെ ഞാന്‍ സംരക്ഷിച്ചു കൊള്ളാം" എന്ന്!!

       പ്രണയത്തിന്റെ ഉന്മാദഅവസ്ഥയുടെ ഉത്തുംഗമാണ് പ്രണയം ഉള്‍ക്കൊള്ളുന്ന മനസ്സുകളെ വഹിക്കുന്ന  ശരീരങ്ങളുടെ സംഗമം. പ്രണയം ഉള്‍ക്കൊള്ളുന്ന ശരീരങ്ങളുടെ സ്വകാര്യതകളില്‍ ഇണയുടെ സമ്മതത്തോടും, പരസ്പര ആനന്ദത്തോടും, താല്പര്യത്തോടും, സ്നേഹത്തോടും, സംതൃപ്തിയോടും, ആവേശത്തോടും, പരസ്പര ഭാവനകള്‍ക്കനുസ്സരിച്ചു ചെലവഴിക്കുന്നതുപോലെ പരസ്പരം മനസ്സുകളുടെ സ്വോകാര്യതകളിലും ചെലവഴിക്കാന്‍ കഴിയുമ്പോള്‍ പ്രണയം അതിന്റെ പൂര്‍ണ്ണതയില്‍ എത്തുന്നു. വീണ്ടും ഒടുങ്ങാത്ത അഗ്നിയായും, മനസ്സിലെ പൂരങ്ങളുടെ പൂരമായും, മഞ്ഞുതുള്ളിയിലെ കുളിര്‍മയായും, കാറ്റിന്റെ തലോടലായും, നിലാവിന്റെ വെന്മയായും ഒക്കെ അതങ്ങനെ തുടരും!!

       ഒരിക്കലെങ്കിലും പ്രണയിച്ചിട്ടില്ലാത്തവര്‍ ഉണ്ടാകുമെന്ന് കരുതാമെങ്കിലും, ഒരിക്കലെങ്കിലും പ്രണയത്തെ ആഗ്രഹിച്ചിട്ടില്ലaത്തവര്‍ ഉണ്ടാകുമെന്ന് കരുതാന്‍ വയ്യ.  പ്രണയിച്ചിട്ടുള്ളവര്‍ക്കും, പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവ്ര്‍ക്കും, പ്രണയം ആഗ്രഹിക്കുന്നവര്‍ക്കും, പ്രണയത്തെ ആദരിക്കുന്നവര്‍ക്കും, പ്രണയം കണ്ണുനീരിന്റെ രുചിയുള്ള ഓര്‍മ്മയായി സൂക്ഷിക്കുവര്‍ക്കും, എല്ലാ ഭാവുകങ്ങളും ആശംസ്സിച്ചുകൊണ്ട് പ്രണയത്തിനു വേണ്ടി ത്യാഗത്തിലൂടെ ഓര്‍മ്മപ്പെടുത്തലിന്റെ ഒരു ദിവസം സമ്മാനിച്ച മഹാനെ ആദരവോടെ ഓര്‍ത്തുകൊണ്ട്‌..............

Happy Valentines Day................. 


[RajeshPuliyanethu,
Advocate, Haripad]
        


       

Sunday, 22 January 2012

ബഹുമാനം തെണ്ടികള്‍.....

       

       പരസ്പരം ബഹുമാനിക്കുക, മറ്റുള്ളവരെ ബഹുമാനിക്കുക എന്നത് നമ്മള്‍ തിരിച്ചറിവുണ്ടായ കാലം മുതല്‍ കേള്‍ക്കുന്നതാണ്. മറ്റുള്ളവരെ ബഹുമാനിക്കുക എന്നത് എല്ലാവരും അനുസ്സരിച്ചാല്‍ അത് പരസ്പ്പരം ബഹുമാനിക്കുക എന്നത് തന്നെയാകുന്നു. പരസ്പരം ബഹുമാനത്തെ പങ്കുവെയ്ക്കുമ്പോള്‍ എത്രത്തോളം നല്‍കണം, എത്രത്തോളം നേടണം എന്നതിനെക്കുറിച്ച് ഒരു വ്യക്തത ഇല്ലാതെ പോകുന്നു. ചിലര്‍ പറയുന്നു നേടു  ന്നിടത്തോളം കൊടുക്കുക എന്ന്. കണക്കില്ലാതെ കൊടുത്തോളു, അതിലേറെ കിട്ടിക്കോളും എന്ന് മറ്റൊരു പക്ഷം. മറ്റുള്ളവര്‍ക്ക് അര്‍ഹമായത് കൊടുക്കുക എന്ന് മറ്റൊരു വാദം. അതില്‍ അര്‍ഹമായത് എങ്ങനെ നിശ്ചയിക്കും എന്നാ മറുചോദ്യത്തിന് മൌനം വേണ്ട, നമ്മുടെ മനസ്സില്‍ തോന്നുന്നത് മറ്റുള്ളവന്റെ അര്‍ഹത എന്നു വ്യാഖ്യാനിച്ചു തുടര്‍ തര്‍ക്കങ്ങളെ ഒഴിവാക്കാം!! തുടര്‍ തര്‍ക്കങ്ങളെ ഒഴിവാക്കാന്‍ വേണ്ടി മാത്രം. 


       പക്ഷെ നേടുമ്പോള്‍ മറ്റുള്ളവര്‍ക്ക് കിട്ടുന്നതിലും അല്പം കൂടുതല്‍, അതില്‍ 'അല്പം' എന്നത് എളിമയുടെ നേരം പോക്കാണ്.അത് എത്ര അധികമുണ്ടോ അത്രയും നല്ലത് എന്ന് കാണുന്ന സ്വര്‍ണം പോലെയാണ്പലര്‍ക്കും. അതിനായി തങ്ങളുടെ ജീവിതത്തിന്റെ സമസ്ത കാര്യങ്ങളെയും ഒരു പ്രത്യക താളത്തില്‍ രൂപീകരിച്ചു അനുവര്‍ത്തിച്ചു പോരുന്നവരാണ്‌ ആ വിഭാഗം. അതിനായി നിത്യജീവിതത്തിലെ പല സന്തോഷങ്ങളെയും വേണ്ടായെന്നു വെയ്ക്കുന്നതിനും അവര്‍ തയ്യാറാകുന്നു. ആ സന്തോഷങ്ങള്‍ എന്ന് അര്‍ഥമാക്കുന്നത് വലിയ നേട്ടങ്ങളില്‍ അധിഷ്ടിതമായിരിക്കണമെന്നില്ല, മറിച്ചു ദൈനംദിന പ്രവര്‍ത്തനത്തിലെ സ്വോഭാവികതകളുടെ നഷ്ടങ്ങളായിരിക്കും!! തീര്‍ച്ചയായും ആ നഷ്ടങ്ങളെ കണ്ടില്ലെന്നു വെയ്ക്കുന്നതോ, വേണ്ടായെന്ന്നു വെയ്ക്കുന്നതോ ആകാം അവര്‍ക്ക് കൂടുതല്‍ സംതൃപ്തി നല്‍കുന്നത്. പക്ഷെ മാറി നിന്ന് വീക്ഷിച്ചാല്‍ ആ നഷ്ടപ്പെടുന്നവയെ അവര്‍ ഇഷ്ടപ്പെടുകയും, തരം കിട്ടിയാല്‍ ആസ്വദിക്കാന്‍ തയ്യാറാകുകയും ചെയ്യുന്നു എന്ന് കാണാം. അതിനാലാണ് നഷ്ടങ്ങള്‍ എന്നാ വാക്കുകൊണ്ട് അതിനെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതും.

       ഒരല്‍പം ബഹുമാനം തരൂ, എന്നെ ബഹുമാനിക്കൂ എന്ന് യാചിക്കുന്നതു പല വിധത്തിലാണ്; ചിലര്‍ താന്‍ കണ്ടു മുട്ടുകയും ഇടപെടുകയും ചെയ്യുന്ന ആള്‍ക്കാരോട് അമിത ബഹുമാന ചേഷ്ടകള്‍ പ്രകടിപ്പിക്കുകയും, വിനയം നിര്‍ലോഭം ഒഴുക്കി വിടുകയുമാണ് അതില്‍ ഒരു വഴി. ബഹുഭൂരിപക്ഷവും ഇതിനെ ഒരു പ്രകടനമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടുതന്നെ അന്ഗീകരിക്കുകയും അതെ ചേഷ്ടകള്‍ തിരിച്ചു പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇരു കൂട്ടര്‍ക്കും സന്തോഷം, കാരണം മുടക്ക് മുതലോന്നുമില്ലാതെ ഇരുവര്‍ക്കും കിട്ടി ആവോളം ബഹുമാനം!!

       മറ്റൊരു വിഭാഗം തങ്ങളുടെ ഇടപെടലുകളേയും വര്‍ത്തമാനത്തെയും പരിമിതപ്പെടുത്തി പൊതുസമൂഹത്തില്‍ നിന്നും അല്പം മാറി നിന്ന് തങ്ങള്‍ ആഗ്രഹിക്കുന്ന ബഹുമാനത്തെ നേടി എടുക്കാന്‍ ശ്രമിക്കുന്നു. രണ്ടാമതായി ഉള്ള വ്യക്തിക്ക് യാതൊരു പ്രയോജനവുമില്ലാത്ത നിര്‍ഗുണ ജീവികളാണിവര്‍, എന്നാല്‍ അമിതമായി എല്ലാത്തിലും ഇടപെട്ടു താന്‍ ഇല്ലാതെ ഒന്നും നടക്കില്ല എന്ന നിലയില്‍ ബഹുമാനത്തെ സ്വയം ഉല്‍പ്പാദിപ്പിക്കുന്നവരുമുണ്ട്.

       കോപവും പരുക്കന്‍ സ്വഭാവവും പ്രകടിപിച്ചു തങ്ങളെക്കാല്‍ പ്രായം കൊണ്ടോ പദവി കൊണ്ടോ താഴെനില്‍ക്കുന്നവരില്‍ നിന്ന് ബഹുമാനം പിടിച്ചു വാങ്ങുന്നവരുണ്ട്. അത് തങ്ങളേക്കാള്‍ ഏതെങ്കിലും തരത്തില്‍ താഴെക്കിടയിലുള്ളവരോട് മാത്രമേ വിലപ്പോവുകയുള്ളൂ. അവിടെ അവര്‍ നേടുന്നത് ഭയത്തില്‍ അധിഷ്ടിതമായ വികാരമാണ്. അവരുടെ അഭാവത്തില്‍ പുശ്ചവും. താന്‍ നഗ്നനാണെന്നു തിരിച്ചറിയാതെ പോയ രാജാവിനെപ്പോലെ അവര്‍ മൂഡമായ ഒരു വിശ്വാസത്തില്‍ ജീവിച്ചു പോരുന്നു.

       ബഹുമാനത്തെ സ്വയം ഉല്‍പ്പാദിപ്പിക്കുന്നത് പലതരത്തിലാണ്. മറ്റുള്ളവരുടെ മുന്‍പില്‍ എത്തുമ്പോള്‍ ഒരാള്‍ ബഹുമാനപുരസ്സരം മറ്റൊരാളോട് ചെയ്യുന്ന കാര്യങ്ങളെല്ലാം സ്വയം ചെയ്തു അതില്‍ നിന്ന് മറ്റുള്ളവര്‍ തന്നെ ബഹുമാനിച്ചു എന്ന് വരുത്തി തീര്‍ക്കുകയും താന്‍ ബഹുമാനം അര്‍ഹിക്കുന്നവനാനെന്നു പ്രവര്‍ത്തിയില്‍ കൂടി പ്രസ്താവിക്കുകയുമാണ് ചിലര്‍ ചെയ്യുന്നത്. 'ഈഗോ' എന്ന് നമ്മള്‍ പേരിട്ടു വിളിക്കുന്ന വികാരം പ്രകടമായി ഇത്തരം ആള്‍ക്കാരില്‍ പ്രവര്‍ത്തിക്കുന്നത് കാണാം.

       ബഹുമാനത്തെക്കുറിച്ചുള്ള വികാരം പണം, പദവി, പ്രായം, ഉന്നത സ്വാധീനം എന്നിവയുമായി വളരെ  അടുത്തു നില്‍ക്കുന്നു. മേല്‍പ്പറഞ്ഞവയില്‍ ഏതിലെങ്കിലും ഉന്നതമായി നില്‍ക്കുന്നവര്‍ തങ്ങള്‍ ബഹുമാനിക്കാ പ്പെടണമെന്നു അമിതമായി ആഗ്രഹിക്കുന്നതായി കാണുന്നു. അത് മറ്റുള്ളവര്‍ നല്‍കുന്നതായി തോന്നാമെങ്കിലും കേവലം ബഹുമാന ചേഷ്ടകളുടെ പ്രകടിപ്പിക്കല്‍ മാത്രമാണെന്ന് കാണാം. ആതെല്ലായെപ്പോഴും അങ്ങനെ ആകണമെന്നല്ല, മറിച്ച് മേല്‍പ്പറഞ്ഞവയെ  മുന്‍നിര്‍ത്തി ബഹുമാനം യാചിക്കുന്നവര്‍ക്ക്!!

       മറ്റുളവര്‍ തങ്ങളെ ബഹുമാനിക്കണം എന്നാ മനുഷ്യസഹചമായ ആഗ്രഹത്തെ അന്ഗീകരിക്കാം, അത് നേടി എടുക്കുന്നതിനു വേണ്ടിയുള്ള പലതരം പ്രവര്‍ത്തികളെയും മനസ്സിലാക്കാം; എന്നാല്‍ തന്റെ പേരിന്റെ പോലും സാനിധ്യത്തില്‍ മറ്റുള്ളവര്‍ ബഹുമാനചേഷ്ടകള്‍ പ്രകടിപ്പിച്ചില്ല എങ്കില്‍ അത് രണ്ടാമനോടുള്ള കടുത്ത വിരോധത്തിനും, ശത്രുതക്കും കാരണമാകുന്നു എന്നത് സമൂഹത്തിനു പോലും അപകടകരമായ മാനസ്സികരോഗമാണ്. അത് വളര്‍ന്ന് അടുത്ത സുഹൃത്തുക്കള്‍, സഹപാഠികള്‍, അടുത്ത ബന്ധുക്കള്‍, തുടങ്ങി സഹോദരന്മാരും, മാതാ പിതാക്കളും വരെ തന്നോട് ബഹുമാന ചേഷ്ടകള്‍ പ്രകടിപ്പിക്കണമെന്ന് മാനസ്സികമായി ശഠിക്കുകയും മറിച്ചായാല്‍ ശത്രുത എന്നാ വികാരം ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നവര്‍  നമ്മുടെ സമൂഹത്തില്‍ ധാരാളമുണ്ട്. 

       എന്താണ് ഒരാള്‍ക്ക്‌ നേടുവാനോ മറ്റൊരാള്‍ക്ക് നല്‍കുവാനോ കഴിയുന്ന ബഹുമാനം എന്ന സംഗതി?? പലര്‍ക്കും അത് ബാഹ്യമായി കാണിക്കുന്ന ചേഷ്ടകളും പ്രകടനങ്ങളുമാണ്. അത് ഏറ്റു വാങ്ങിക്കഴിഞ്ഞാല്‍ അവര്‍ സന്തോഷവാന്മാരാണ്. ഒരു വ്യക്ത്തിയെ കാണുമ്പോള്‍ മുണ്ട് അഴിചിടുന്നതും, എഴുനേറ്റു നില്‍ക്കുന്നതും, അയാളെ അല്‍പ്പം പുകഴ്ത്തി സംസാരിക്കുന്നതും, അയാള്‍ എന്ത് വിവര ദോഷം പറഞ്ഞാലും ഏറ്റു പറയുന്നതും, അയാള്‍ ഒരു തമാശയായി പറയുന്നതിനെ എത്ര ആസ്വാദന ശൂന്യമാണെങ്കിലും ചിരിച്ചു കാണിക്കുന്നതിലും, തങ്ങള്‍ പുകവലിക്കുന്നതോ, മദ്യപിക്കുന്നതോ അയാളുടെ സാനിധ്യത്തില്‍ സംസാരിക്കാത്തതോ, അയാളുടെ സാനിധ്യത്തില്‍ ഒരു തമാശ പറയാന്‍ തയ്യാറാകാത്തതോ, തന്റെ അഭിപ്രായമോ ആശയമോ അയാളുടെ സാനിധ്യത്തില്‍ പ്രകിടിപ്പിക്കാന്‍ മുതിരാത്തതോ; ഇത്തരമോ സമാനമായതോ ആയ ഒരു കൂട്ടം ചേഷ്ടകള്‍ മാത്രമാണ് ഇന്നു ബഹുമാനം എന്ന വാക്ക് അര്‍ഥമാക്കുന്നത്. മറിച്ച് ഒരു വ്യക്ത്തിയുടെ അറിവ്, വിദ്യാഭ്യാസ യോഗ്യത, ത്യാഗമനോഭാവം, പദവി, ഏതെങ്കിലും മേഘലയിലുള്ള കഴിവ്, പുരസ്ക്കാരങ്ങള്‍, അന്ഗീകാരങ്ങള്‍, ഇടപെടലുകളിലെ സുതാര്യത, മാന്യത, സത്യസന്തത ഇവയിലെതെങ്കിലുമോ, സമാനമായതോ ആയ സ്വോഭാവ സവിശേഷതയില്‍ സമ്മതി തോന്നി മറ്റൊരാളുടെ മനസ്സില്‍ സ്വോഭാവികമായി ഉയര്‍ന്നു പ്രവര്‍ത്തിയില്‍ പ്രതിഭാലിക്കുന്നതാകുന്നില്ല പലപ്പോഴും. അപ്രകാരം സ്വോഭാവികമായി മറ്റൊരുവന്റെ മനസ്സില്‍ ഉയര്‍ന്നു തനിക്കു ലഭിക്കേണ്ടതാണിതെന്നുള്ള തിരിച്ചറിവ് ബഹുമാനം തെണ്ടികള്‍ക്ക് ഉണ്ടാകുന്നുമില്ല. 

       നമുക്കുചുറ്റും, നമുക്കിടയിലും ഇത്തരം ബഹുമാനം യാചിച്ചു നേടുന്നവര്‍ വളരെ അധികമുണ്ട്. യാചകര്‍ക്ക് കൊടുക്കുന്ന നാണയത്തിന് അനുകമ്പയുടെ സ്പര്ശ്ശമുണ്ടായിരിക്കും. എന്നാല്‍ ബഹുമാനം ഇരന്നു വാങ്ങുന്നവരോട് അതിന്റെ നേരെ എതിര്‍ വികാരമായ പുശ്ചമായിരിക്കും നല്കുന്നവന്റെ മനസ്സില്‍ ഉയരുന്നത്. അത് നല്‍കേണ്ടി വരുന്നവന് തന്റെ നിലനില്പ്പിന്റെയോ, നേട്ടത്തിന്റെയോ, സാഹചര്യത്തിന്റെയോ ഒക്കെ കാരണങ്ങളിലായിരിക്കാം ആ ബഹുമാനചേഷ്ട പ്രകടിപ്പിക്കേണ്ടി വരുന്നത്. കവല ചട്ടബിയോടും ബഹുമാനം കാണിക്കേണ്ടി വരും, ചില അവസ്സരത്തില്‍!!!   അടിവരയിട്ടു മ്ലെശ്ചമെന്നു വിളിക്കാവുന്ന ആ ബഹുമാനം തെണ്ടല്‍ മാനസ്സിക രോഗത്തില്‍ നിന്ന് സ്വയം ചികിത്സ്സ അനിവാര്യം തന്നെയാണ്.



[RajeshPuliyanethu,
Advocate, Haripad]

     
  
   

Sunday, 15 January 2012

മകരവിളക്കും, ദേവസ്വം ബോര്‍ഡും!!

     
       അയ്യപ്പദര്‍ശനത്തിന്റെ പുണ്യം മുഴുവന്‍ മകരജ്യോതിയില്‍ ആവാഹിക്കപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കുന്ന ലക്ഷക്കണക്കിന്‌ ഭക്തരുണ്ട്. എന്താണ് മകര ജ്യോതിയും മകര വിളക്കും എന്ന് ഇന്ന് എല്ലാവര്ക്കും തിരിച്ചറിയാം. മകര സംക്രമ നാളില്‍ വാനില്‍ ഉദിച്ചു കാണുന്ന ഒരു ശ്രേഷ്ഠ നക്ഷത്രമാണ് മകരജ്യോതി. അതിന്റെ  വിശ്വാസപരമായ മഹത്വത്തെ മുന്‍നിര്‍ത്തി ഭക്തിയോടെ വണങ്ങുന്നു, മകര സംക്രമ നാളില്‍ പ്രത്യേകമായി പൊന്നമ്പലമേട്ടില്‍  നടത്തുന്ന ദീപം തെളിയിച്ചുള്ള ആരതി ഉഴിച്ചിലാണ് മകരവിളക്ക്. ചില പ്രത്യേക ദിവസങ്ങളില്‍ വിശേഷാല്‍ പൂജകള്‍, നാളുകള്‍ക്കു അനുസൃതമായി കര്‍മങ്ങള്‍, വഴിപാടുകള്‍ ഇവയെല്ലാം ഹിന്ദു മതത്തിന്റെ ആചാര ക്രമംങ്ങളുടെ ഭാഗമാണ്. അത്തരം ആചാരക്രമത്തിന്റെ ഭാഗമായുള്ള ഒരു ആരതി ഉഴിച്ചിലിനെ ഭക്ത്തിയോടെ വണങ്ങുന്നതില്‍ ഒരു ഭക്ത്തന്റെ കാഴ്ചപ്പാടില്‍ തെറ്റൊന്നുമില്ല. ഒരു ക്ഷേത്രത്തിലെ ദീപാരാധന തൊഴുന്ന പ്രാധാന്യമാണ് അതിനുള്ളത്. ശബരിമലയിലെ വിശ്വാസത്തിലധിഷ്ടിതമായ ഒരു ആചാരം എന്ന് മാത്രം അതിനെ കണ്ടാല്‍ മതി. അത് ഇന്നും തുടര്‍ന്ന് വരുന്നു. ക്ഷേത്രാചാരങ്ങള്‍ക്ക് മുടക്കം ഉണ്ടാകരുതെന്നാണെല്ലോ ഭക്ത്ത മനസ്സുകള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് അവയെല്ലാം നടന്നു വരുന്ന രീതിയില്‍ തന്നെ തുടരുമെന്ന് നമുക്ക് വിശ്വസിക്കാം.

       ഒരു ക്ഷേത്രാചാരത്തിനുമപ്പുറം മകര വിളക്ക് ചര്‍ച്ചചെയ്യപ്പെടുന്നതിന്റെ കാരണമെന്താണ്. തനിക്കു അറിയാത്തതിനെ എല്ലാം ഇല്ല എന്ന് തന്നെത്തന്നെ പറഞ്ഞു പഠിപ്പിച് തങ്ങള്‍ ഇപ്പോഴേ ഇരുപത്തി അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചു തുടങ്ങിയിരിക്കുന്നു എന്ന് ഊറ്റം കൊണ്ട്, പഠിക്കാനും വിശ്വസിക്കാനും തയ്യാരുള്ളവനെ പുശ്ചത്തോടെ നോക്കികണ്ടു തങ്ങളുടെ ചിന്തകളെ 'യുക്ത്തിവാദ' മെന്നു സ്വയം പേരിട്ടു വിളിച്ച് നടക്കുന്ന സുന്ദര വിഡ്ഢികള്‍ക്ക് ചര്ച്ചചെയ്യനുള്ള അവസ്സരം മകരവിളക്ക് വിഷയത്തില്‍ ഉണ്ടാക്കിയതിനുള്ള കുറ്റകരമായ ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനാണ്. മകരവിളക്കിനു ഒരു അത്ഭുത പരിവേഷം നല്‍കി കാത്തു സൂക്ഷിക്കുന്നതിന് ദേവസ്വം ബോര്‍ഡ് കാണിച്ച പരിശ്രമമാണ് അത്. ഒരു തരത്തില്‍ ശബരി മലയിലേക്കു ആളെക്കൂട്ടുന്നതിനു മകരവിളക്കിന്റെ അത്ഭുത പരിവേഷം സഹായകമായിട്ടുണ്ടായെക്കാം! പക്ഷെ ഇത്തരം പ്രത്യക്ഷ അത്ഭുതങ്ങള്‍ക്ക് അനുസൃതമല്ല ദൈവവിശ്വാസമെന്നും, ഇത്തരം ജിമ്മിക്കുകള്‍ നിലനില്‍പ്പിനു വേണ്ടി ആള്‍ദൈവങ്ങള്‍ക്ക് മാത്രം ആവശ്യമുള്ളതാണെന്നുമുള്ള സാമാന്യം തിരിച്ചറിവ് പോലും നാളിതുവരെ ദേവസ്വം അധികാരികള്‍ക്ക് ഉണ്ടായില്ലല്ലോ എന്നത് ആശ്ച്ചര്യകരം എന്നതിനപ്പുറം പരിഹാസ്യമാണ്. ഒരു അത്ഭുതത്തിന്റെ മറയില്‍ ഒളിച്ചു നിന്ന് മാത്രമേ ഹിന്ദുവിന് നിലനില്‍പ്പുള്ളു എന്നതരത്തില്‍ പരോക്ഷമായ ഒരു ആക്ഷേപവും അതിനുണ്ട്. മകര വിളക്കിന്റെ രഹസ്യം മറ നീക്കി പുറത്തു വന്നതോടെ ഇത്രനാളും ഇതില്‍ എന്ത് രഹസ്യമുണ്ടായിരുന്നു, അത്ഭുതമെന്നു ആര് പറഞ്ഞിരുന്നു എന്നരീതിയില്‍ പൊട്ടന്‍ കളിക്കുന്നതിനും ദേവസ്വം അധികാരികള്‍ക്ക് മടിയുണ്ടായില്ല എന്നതാണ് നീന്യമായ വസ്തുത. ഹിന്ദുവിന്റെ മറ്റു വിശ്വാസങ്ങള്‍ക്കും ഐതീഹ്യങ്ങള്‍ക്കും, എല്ലാം മകരവിളക്കിന്റെ പിന്നിലെ അല്ഭുതത്തോളമേ നിലനില്‍പ്പുള്ളൂ എന്ന് മറ്റു മതങ്ങളെ നിന്നിക്കുന്നതില്‍ താല്പര്യം കാണുന്ന ഇതര മതസ്ഥര്‍ പറഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്വവും ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കേണ്ടി വരും.

       ശബരി മലയെ അറിയുന്ന സഹസ്രലക്ഷങ്ങളില്‍ പലരും മകര വിളക്ക് ഒരു അത്ഭുതമല്ല എന്നാ തിരിച്ചറിവോടെ തന്നെ ആയിരുന്നു അതിനെ വണങ്ങിയിരുന്നത്. പക്ഷെ ഭക്തിയും യുക്തിയും ചേര്‍ത്തു വായിക്കാന്‍ ആഗ്രഹിക്കാത്ത ഒരു വലിയ വിഭാഗം ആള്‍ക്കാര്‍ ഇവിടെയുണ്ട്. അവര്‍ക്ക് മകരവിളക്കിനു പിന്നിലെ കാപട്യത്തിന്റെ തിരിച്ചറിവ് ഒരു വേദനയാണ്. അത് അവരുടെ മുഴുവന്‍ ഭക്തിവിശ്വാസങ്ങളെയും  മാറ്റി മറിക്കും. അത് പുരോഗമന പരമെന്നു ചിലര്‍ വിവക്ഷിച്ച്ച്ചേക്കാം എങ്കിലും പരോക്ഷമായ ദോഷഫലങ്ങളുമുണ്ട്. നിസ്സാരമായി ആലോചിച്ചാല്‍ തന്നെ, തങ്ങള്‍ വഞ്ചിതരായി എന്നത് നല്ല വികാരത്തിനെ ഉയര്‍ത്തില്ലല്ലോ.

       ഹിന്ദുവിനെ നശിപ്പിക്കുക എന്നാ താല്‍പ്പര്യമുള്ളവര്‍ രാജ്യത്തിന്റെ അകത്തും പുറത്തും ഇല്ല എന്ന് വിശ്വസ്സിക്കത്തക്ക നിഷ്കളങ്ക വിഡ്ഢികളായി ആരും ഉണ്ടാകും എന്ന് തോന്നുന്നില്ല. രാജ്യത്തിന്‌ പുറത്തുനിന്നും പ്രത്യേകിച്ച് വരുമാനമൊന്നുമില്ലാത്ത; ഇവിടുത്തെ ചില പ്രമുഘാ ക്ഷേത്രങ്ങളിലെ വരുമാനം കൊണ്ട് വരുമാനം തീരെ ഇല്ലാത്തതും, എണ്ണത്തില്‍ അധിക മുള്ളതുമായ ഇതര ക്ഷേത്രങ്ങളുടെ കൂടി ചെലവു നിവര്‍ത്തിച്ചാണ് ദേവസ്വം ബോര്‍ഡും, ക്ഷേത്ര സംവിധാനങ്ങളും നിലനിന്ന് പോരുന്നത്. അതിലെ പ്രധാന വരുമാന സ്രോതസ്സ് എന്നത് ശബരിമല തന്നെയാണ്. ശബരി മലയുടെ വിശ്വാസങ്ങളില്‍ ഏല്‍ക്കുന്ന കളംഗം കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളെയും ബാധിക്കും.കേരളത്തിലെ  ക്ഷേത്ര സംവിധാനങ്ങള്‍ക്ക് ക്ഷീണം ഉണ്ടാക്കണമെന്ന് താല്‍പ്പര്യപ്പെടുന്ന വിഭാഗത്തിനു മകര വിളക്കിന്റെ കപടത  ഉണ്ടാക്കിയ ആശയക്കുഴപ്പം മുതലെടുക്കാന്‍ സാധിക്കും. പൊന്നമ്പല മേട്ടില്‍ തെളിയുന്ന ദീപത്തിനു അത്ഭുത പരിവേഷമില്ലെന്നു കഴിഞ്ഞ അനേക വര്‍ഷങ്ങളില്‍ക്കൂടി സാവധാനമായ അവബോധം ഭക്തരിലേക്ക് എത്തിക്കുക എന്നാ ബുദ്ധിപൂര്‍വമായ   പ്രവര്‍ത്തി ദേവസ്വം ചെയ്യേണ്ടതായിരുന്നു. മറിച്ച്‌ ഇതിങ്ങനെ പോകുന്നിടത്തോളം അങ്ങ് പോകട്ടെ എന്നാ നിലനിക്കാത്ത ആശയമാണ് ദേവസ്വം അനുവര്‍ത്തിച്ചു വന്നത്.

       പല കാരണങ്ങള്‍ ക്കൊണ്ട് ശബരി മലയില്‍ ഭക്തജനത്തിരക്ക് കുറവുണ്ടായിരുന്ന ഒരു മണ്ഡലകാലമാണ് കടന്ന്നു പോയത്. അതിനു കഴിഞ്ഞ വര്‍ഷത്തെ പുല്ലുമെട് ദുരന്തവും, മുല്ലപ്പെരിയാര്‍ പ്രശ്നവും, മകരവിളക്കിന് പിന്നിലെ തര്‍ക്കങ്ങളും ഒക്കെ കാരണമായിട്ടുന്ടെന്നു നമുക്ക് തിരിച്ചറിയാം. ഒരു യഥാര്‍ഥ ഭക്തന് മുന്നില്‍ ഈവക വിഷയങ്ങളൊന്നും കാരണങ്ങളാകുമെന്നു തോന്നുന്നില്ല. "അടിമത്വം, വിധേയത്വം, ആരാധന, ക്ഷമ, വിശ്വാസം, എന്നീ വികാരങ്ങള്‍  "സ്നേഹം" എന്ന വികാരത്തില്‍ കൂടിക്കലര്‍ന്ന് "ഭക്തി" എന്ന വികാരം ഉണ്ടാകുന്നു. ഭക്തന്റെത് അന്ധമായ വിശ്വാസമാണ്. ഭക്തന് വേര്‍തിരിവുകളില്ല. ഈശ്വര വിശ്വാസം എന്നതില്‍ അന്ധമായ വിശ്വാസം മാത്രമേ സാധ്യമാകു എന്നതാണ് എന്റെ പക്ഷം, കാരണം ആര്‍ക്കും വ്യക്തമായി കണ്ടു തിരിച്ചറിഞ്ഞു അതിനു സാധിക്കുന്നില്ല എന്നത് തന്നെ.  പക്ഷെ എല്ലാ ബാഹ്യ സ്വാധീനങ്ങളും വ്യതിയാനങ്ങള്‍ സംഭാവിപ്പിക്കുന്നത് വിശ്വാസ്സിയിലാണ്. വിശ്വാസി തെരഞ്ഞെടുത്തു ബോധ്യപ്പെട്ടു വിശ്വസ്സിക്കുകയാണ് ചെയ്യുന്നത്. വിശ്വാസ്സിയില്‍ അല്പവിശ്വാസ്സി, ശുഷ്ക്ക വിശ്വാസി, കപട വിശ്വാസ്സി അങ്ങനെ പല തരമുണ്ട്. അയ്യപ്പന്‍റെ 'ഭക്തര്‍' അവശേഷിക്കും ദ്രിഡാമായിത്തന്നെ, അവര്‍ അമ്പലമേട്ടില്‍ തെളിഞ്ഞത് സേര്‍ച്ച്‌ ലൈറ്റ് ആണോ, മകര ജ്യോതി വാനിലുയരുന്നത് സൌരയൂഥത്തിലെ പ്രവര്‍ത്തനമാണോ അയ്യപ്പന്‍റെ ശക്തിയാണോ,, മകരവിളക്ക്‌ എണ്ണ ഒഴിച്ചാണോ കത്തിക്കുന്നത് അതോ ചൂട്ടു കറ്റയാണോ എന്നൊന്നും ശ്രദ്ധിക്കാറില്ല!! മറിച്ച് മനസ്സില്‍ അയ്യപ്പനെന്ന ശക്തിയോടുള്ള ഭക്തിയെ ഉണ്ടാകു. അത്  അചഞ്ഞചലവുമായിരിക്കും. അങ്ങനെ ഉള്ളവരാണ് അവശേഷിക്കെണ്ടതും. 


സ്വാമിയെ ശരണമയ്യപ്പാ......




[Rajesh Puliyanethu
 Advocate, Haripad]

Friday, 23 December 2011

ഒരു ബസ്‌ യാത്രയും, ജീവനും, കണ്ണാടിയും!!

       തമ്പി അളിയന് കഴിഞ്ഞ ദിവസ്സം എറണാകുളം വരെ ഒന്ന് പോകേണ്ടി വന്നു. തിരിച്ചു തിരുവനന്തപുരത്തിന് പോകാന്‍ ബസ്‌ കിട്ടിയപ്പോഴേക്കും സമയം അല്‍പ്പം വൈകി. ഏകദേശം 9 മണിയോടുകൂടി വയറ്റിലയില്‍നിന്നും ബസ്സില്‍ കയറിയ തമ്പി അളിയന് ബസ്‌ അരൂര് എത്തിയപ്പോഴേക്കും ഫൂട്ട് ബോര്‍ഡ്‌ന്റെ തൊട്ടു പുറകിലായുള്ള സീറ്റ്‌ തരമായി.

        ബസ്സില്‍ മോശമില്ലാത്ത തെരക്കാണ്. സൂപ്പര്‍ ഫാസ്റ്റ് എന്നാ പേരുണ്ടെങ്കിലും അത്ര ഫാസ്റ്റ് ഒന്നുമല്ലാതെ ബസ്‌ നീങ്ങി ക്കൊണ്ടിരിക്കുന്ന്നു. വാതിലിനു നേരെ പുറകിലുള്ള  സീറ്റ്‌ ആയിരുന്നതിനാല്‍ തമ്പി അളിയന് കാര്യമായി ഒന്ന് ഉറങ്ങുന്നതിനും കഴിഞ്ഞില്ല. വല്ലാത്ത തണുത്ത കാറ്റും അടിക്കുന്നുണ്ട്. തിരുവനന്തപുരത്തു വണ്ടി എത്തുന്ന സമയവും അവിടെനിന്നും വീട്ടിലേക്കു പോകുന്നതും എല്ലാം  തമ്പി അളിയന്റെ ഉറക്കം കേടുത്തുന്നവയാണ്. അല്‍പ്പം മയങ്ങിയും, ഉണര്‍ന്നും തമ്പിയളിയന്‍ വണ്ടി ഏതാണ്ട് ആലപ്പുഴക്ക് അടുത്തുവരെ എത്തിച്ചു. ഒരു മഹാമനസ്ക്കന്റെ മുഖച്ഛായ ഉണ്ടായിരുന്ന കണ്ടെക്ടര്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്തോക്കെ ബസ്‌ നിര്‍ത്തി നല്‍കുന്നുമുണ്ട്. അതില്‍ മുറുമുറുപ്പോടെ ഡ്രൈവറും ചില യാത്രക്കാരും.   

       സമാനമായ ആവശ്യവുമായി ബസ്സിന്റെ ഏതാണ്ട് മധ്യഭാഗത്തുനിന്നും ഒരു ശബ്ദം കേട്ടു.

 'ആളിറങ്ങണം'. 

അതിനിവിടേതാ സ്റ്റോപ്പ്‌?? ഒരു യാത്രക്കാരന്റെ പരിഭവം നിറഞ്ഞ ശബ്ദം!

ഓ, രാത്രി അല്ലിയോ?? കണ്ടെക്ടര്‍ വിശദീകരണം പറഞ്ഞതും ബെല്‍ അടിച്ചതും ഒരുമിച്ചു കഴിഞ്ഞു. 

ബസ്‌ നിര്‍ത്തി ഡ്രൈവര്‍ പുറകോട്ടു നോക്കിയിരുന്നു പിറുപിറുക്കാന്‍ തുടങ്ങി. ഒന്നിറങ്ങി വാടോ, മനുഷേന് ഒരറ്റം 
പറ്റാനുള്ളതാ....

ഒരു ബാഗും കയ്യില്‍ തൂക്കി സാവധാനം; തന്റെ യാത്ര ഇവിടെ വരെ അല്ലെ ഉള്ളു എന്നാ സമാധാനത്തില്‍ ഒരാള്‍ അടിവെച്ചു ഫുഡ്‌ ബോര്‍ഡ്‌ ഇറങ്ങി. 

'ഓരോരുത്തനോക്കെ വന്നോളും' എന്ന് ശപിച്ചുകൊണ്ട് ഫുഡ്‌ ബോര്‍ഡില്‍ നിന്നിരുന്ന ചങ്ങാതി ഡോര്‍ വലിച്ചടച്ചു.. 

ബസ്‌ മുന്നോട്ടു നീങ്ങി അല്‍പ്പം വേഗത എടുത്തു തുടങ്ങി........
 ഒരു ചെറുപ്പക്കാരന്‍ യാത്രക്കാരെ വകഞ്ഞു മാറ്റികൊണ്ട് മുന്‍പോട്ടു വന്നു. അടുത്തെവിടെയോ ഇറങ്ങാനുള്ള അടുത്ത കുരിശാണിതെന്നുള്ള ധാരണയില്‍ ആള്‍ക്കാര്‍ അയാളെ ശ്രദ്ദിച്ചു കൊണ്ടിരുന്നു. അയാള്‍ ഫൂട്ട് ബോര്‍ഡിലെക്കിറങ്ങി താന്‍ ചവച്ചുകൊണ്ടിരുന്ന ഖൈനി പുറത്തേക്ക് തുപ്പാന്‍ വന്നതാണ്. 

അടുത്ത നിമിഷമാണതു സംഭവിച്ചത്. 
ഡോറിലേക്ക് ശരീരമമര്‍ത്തി പുറത്തേക്ക് തുപ്പാന്‍ ശ്രമിക്കുകയും ഡോര്‍ തുറന്നു പോവുകയും ഒരുമിച്ചു കഴിഞ്ഞു. ഫൂട്ട് ബോര്‍ഡില്‍ നേരത്തെ നില ഉറപ്പിച്ചിരുന്നയാല്‍ ചെറുപ്പക്കാരനെ കടന്നു പിടിച്ചു. പിടിച്ചയാള്‍ സഹിതം പുറത്തേക്ക് മറിയാന്‍ പോകുന്നത് കണ്ടു ഫൂട്ട് ബോര്‍ഡ്‌ന്റെ തൊട്ടു പുറകിലായുള്ള സീറ്റില്‍ ഇരുന്ന തമ്പി അളിയന്‍ കിട്ടിയ ഏതൊക്കെയോ കയ്യിലൊക്കെ പിടിച്ചു വലിച്ചു ഇരുവരെയും ബസ്സിനുള്ളിലാക്കി. എല്ലാം രണ്ടോ മൂന്നോ സെക്കാണ്ടുകള്‍ക്കുള്ളില്‍ കഴിയുകയും ചെയ്തു.

മൂന്നു സെക്കാണ്ടുകളുടെ നിശബ്ദമായ ഇടവേളക്കു ശേഷം പുറകില്‍ നിന്നും ഒരു ശബ്ദം കേട്ടു!!

'രണ്ടിന്റെയും പണി ഇപ്പോള്‍ കഴിഞ്ഞെനേം'..

തമ്പി അളിയന്‍ അപ്പോളാണ് മനസ്സിലാക്കിയത്, രക്ഷിക്കാനുള്ള പ്രയത്നത്തില്‍ തന്റെ കണ്ണാടി ഒടിഞ്ഞിരിക്കുന്നു.  

തമ്പി അളിയന്‍ സമാധാനപൂര്‍വ്വം ഒടിഞ്ഞ കണ്ണാടി നീട്ടികൊണ്ട് ആ ചെറുപ്പക്കാരനോട് പറഞ്ഞു. സുഹൃത്തെ നിങ്ങള്‍ കാരണമാണ് എനിക്കീ നഷ്ടമുണ്ടായത്. നിങ്ങള്‍ ഇതിനു പരിഹാരമുണ്ടാക്കിത്തരണം. 

ഞാനോ? എന്തിനു? ആ ഡോര്‍ നേരെ ചൊവ്വേ അടക്കാഞ്ഞവനോട് ചോദിക്ക്....

ഡോറില്‍ നിന്നിരുന്നവന്‍ അതിനു മറുപടിപറഞ്ഞു. തന്നോടാരാ ഡോറെ വന്നു മറിയാന്‍ ആവശ്യപ്പെട്ടത്? എനിക്ക് ഇവിടെ ഡോര്‍ അടക്കലോന്നുമല്ല പണി. താന്‍ അയാള്‍ക്ക്‌ കണ്ണാടി മേടിച്ചു കൊടുക്കെടോ....

ബഹളം കേട്ട് ഡ്രൈവര്‍ വണ്ടി നിര്‍ത്തി പുറകോട്ടു തിരിഞ്ഞിരുന്നു, എന്നിട്ടെല്ലാ മറിഞ്ഞപോലെ പറഞ്ഞു. വണ്ടി പറപ്പിക്കാത്തതിനായിരുന്നല്ലോ എല്ലാര്‍ക്കും കൊഴപ്പം, ഞാന്‍ മര്യാദക്ക് ഓടിച്ചത് കൊണ്ട് എല്ലാം ചാവാതെ കെടക്കുന്നു. അല്ലെ പോയവനേം പിടിച്ചവനേം എല്ലാം കാണാമാരുന്നു. 

ഇതിനെല്ലാം ആ കണ്ടക്ടറെ പറഞ്ഞാ മതിയെല്ലോ, മുക്കിനു മുക്കിനു നിര്‍ത്താന്‍ പോയിട്ടല്ലിയോ ഇതെല്ലാ മുണ്ടായത്. ആള്‍ക്കൂട്ടത്തിലാരോ കണ്ടക്ടറോടുള്ള ദേഷ്യം തദ് അവസരത്തില്‍ തീര്‍ത്തു.

 നിങ്ങള്‍ വാതില്‍ അടക്കാഞ്ഞവരും, പുറത്തേക്ക് ചാടിയവരും തമ്മില്‍ തര്‍ക്കിച്ചിട്ടോന്നും കാര്യമില്ല, ഞാന്‍ നഷ്ടപ്പെടുന്നതെന്തിനാ, നിങ്ങളിലാരെങ്കിലും പരിഹാരമുണ്ടാക്കിത്തരണം, തമ്പി അളിയന്‍ ശക്തമായിത്തന്നെ  പറഞ്ഞു.


ഒരു കണ്ണാടിയല്ലേ, അതങ്ങുപോകട്ടെന്നെ, നഷ്ട്ടപ്പെടാത്തവന്റെ കമന്റ്‌ ബസ്സില്‍ നിന്നുമുയര്‍ന്നു....

ഞാന്‍ എന്തിനാണെന്നെ സഹിക്കുന്നത്, നിങ്ങള്‍ എന്തെങ്കിലും പറ, തമ്പി അളിയന്‍ പറയുന്നത് പോലും ശ്രദ്ദിക്കാതെ ആ ചെറുപ്പക്കാരന്‍ തന്റെ മൊബൈലില്‍ വന്ന കാള്‍ അറ്റന്‍ഡ് ചെയ്യുകയായിരുന്നു. തമ്പി അളിയന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളെയും അവഗണിച്ചു അയാള്‍ മിനിട്ടുകള്‍ മൊബൈല്‍ സംഭാഷണം തുടര്‍ന്നു. ഫോണ്‍ കട്ട്‌ ചെയ്തു തമ്പി അളിയനോട് തിരിഞ്ഞു കൊണ്ട്....

താന്‍ മേടിചോണ്ടേ പോകത്തോള്ളോ??
 താന്‍ കാരണം കേവലം മിനിട്ടുകള്‍ക്ക് മുന്‍പ് ജീവന്‍ അപായത്തില്‍ നിന്ന്നു അല്ലെങ്കില്‍ മാരകമായ മുറിവുകളില്‍ നിന്ന് രക്ഷപ്പെട്ട ഒരുവനില്‍ നിന്ന്നുള്ള ആ ചോദ്യം തമ്പി അളിയനെ ശരിക്കും സ്ഥബ്ദനാക്കി.

ഒരുത്തന്‍ ചാവാന്‍ പോയപ്പം ഒന്ന് സഹായിച്ചതിനാ, കണ്ണാടി ഒണ്ടാക്കി കൊടുക്കണമെന്ന്, ആ ശബ്ദം മറ്റൊരു നഷ്ടപ്പെടാത്തവന്റെയാണ്.
തനിക്കു പരാതി വല്ലതു മുണ്ടെങ്കില്‍ വണ്ടി ഞാന്‍ പോലീസ് സ്റ്റേഷനിലേക്ക് വിടാം, ഇതിനകത്ത് തര്‍ക്കമൊന്നും പറ്റത്തില്ല, ഉത്തരവാദിത്ത ബോധം ഉയര്‍ന്ന കണ്ടെക്ടര്‍ ആയിരുന്നു അത്.

ദേ വണ്ടി ആലപ്പുഴ എത്താറായി, താന്‍ മേടിക്കാനുള്ളതെല്ലാം അതിനു മുന്‍പ് മേടിച്ചോണം; എനിക്കിവിടെ ഇറങ്ങണ്ട്താ. പരിഹാസ പൂര്‍വമായ ചെറുപ്പക്കാരന്റെ വര്‍ത്തമാനം കേട്ട് തമ്പി അളിയന്‍ ഒന്നും മിണ്ടാതെ തന്റെ സീറ്റില്‍ ഇരുന്നു.

തന്റെ സീറ്റില്‍ കൂടെ ഉണ്ടായിരുന്ന എല്ലാറ്റിനും സാക്ഷിയായ വൃദ്ധനായ മനുഷ്യന്‍ ആശ്വാസ രൂപേണ തമ്പി അളിയനോട് പറഞ്ഞു; മോനെ പോയത് പോയി പക്ഷെ നീകാരണം രണ്ടു ജീവന്‍ രക്ഷപ്പെട്ടു. നിന്റെ ചെറിയ ഒരു പ്രവര്‍ത്തിക്കും ഒരു കണ്ണാടിക്കും തുല്യമാണ് അവര്‍ രണ്ടു പേരുടെ ജീവന്‍. അതില്‍ നിന്റെ പ്രവര്‍ത്തിയുടെ വില തരാന്‍ അവര്‍ക്കൊരിക്കലും കഴിയില്ല, നീ ചോദിച്ച നിസ്സാരമായ ഒരു കണ്ണാടിയുടെ വില തരാന്‍ അവര്‍ തയ്യാറുമല്ല. അതിനര്‍ഥം അവര്‍ക്ക് സ്വന്തം ജീവന്റെ വിലപോലും അറിയാന്‍ വയ്യാത്തവരാണെന്നാണ്.

ഒരു വലിയ ആശ്വാസമായിരുന്നു ആ വാക്കുകള്‍ തമ്പിഅളിയന് നല്‍കിയത്. അപമാനത്തില്‍ നിന്നോ, പരാജയത്തില്‍ നിന്നോ ഒക്കെ ഉണ്ടായ ഒരു ആശ്വാസം പോലെ.

താന്‍ ചെയ്തത് ചെറിയ പ്രവര്‍ത്തി ആയിരുന്നു. രണ്ടു ജീവന്‍ എന്നാ വലിയ വില അതിനു ലഭിച്ചു എന്നു മാത്രം. ഒരു പരിചയവുമില്ലാത്ത ആ ചെറുപ്പക്കാരന് എന്നോട് കയര്‍ക്കാനും എന്നെ പരിഹസിക്കാനും ഉള്ള ശക്ത്തി ലഭിച്ചതിനു പിന്നില്‍ എന്റെ പ്രവര്‍ത്തി ഉണ്ട്. അതിനിടയില്‍പ്പെട്ട എന്റെ കണ്ണാടിയുടെ വില ഞാന്‍ ചോദിച്ചതുതന്നെ തെറ്റായിപ്പോയി. എനിക്കത് ചെയ്യാന്‍ കഴിയാതെ പോയിരുന്നെങ്കില്‍ വീണു കിടക്കുന്ന അവരെ നോക്കി ഞാന്‍ ദൈവത്തെ പഴിച്ചേനെ. ഒരു വലിയ പ്രവര്‍ത്തി ചെറിയ രൂപത്തില്‍ ചെയ്യാനും, അതിനു ഫലവും തന്ന ദൈവത്തോട് നന്ദി പറയുകയാണ്‌ വേണ്ടത്..
തന്റെ പ്രവര്‍ത്തിയുടെ മഹത്വം ഓര്‍ത്ത്‌ അതില്‍ ആത്മാഭിമാനത്തോടെ തമ്പി അളിയന്‍ ആ ചെറുപ്പക്കാരനെ നോക്കി. ബസ്‌ ആലപ്പുഴ സ്റ്റാന്‍ഡിലേക്ക് കയറാന്‍ തുടങ്ങുന്നു. ആ ചെറുപ്പക്കാരന്‍ ബസ്സിന്റെ ഫൂട്ട് ബോര്‍ഡി ലേക്ക് നടന്നിറങ്ങുന്നു. അയാളുടെ ജീവന്‍ വഴുതിപ്പോകാന്‍ തുടങ്ങിയ അതെ ഫൂട്ട് ബോര്‍ഡു.

അത്യാഹിതം സംഭവിച്ചു കഴിയുമ്പോള്‍ മാത്രം തീവ്രമായി കാണുകയും അതിനെ ഒഴിവാക്കാന്‍ സഹായിച്ചവരെ ത്രിണമായി കാണുകയും ചെയ്യുന്നവരെ ഓര്‍ത്ത്‌ തമ്പി അളിയന്‍ തന്റെ സീറ്റില്‍ ചാരി ഇരുന്ന്  മയങ്ങാന്‍ തുടങ്ങി.   



[RajeshPuliyanethu
 Advocate, Haripad]