ഒരു മനുഷ്യന്റെ ഏറ്റവും വലിയ ബാധ്യത എന്ന് പറയുന്നത് രണ്ടാമതോരുവന് തന്നോടുള്ള വിശ്വാസ്സമാണ്. ആ വിശ്വാസം പാലിക്കുക എന്നതാണ് ആ വിശ്വാസത്തോട് ചേര്‍ന്ന് നില്‍ക്കുന്ന തന്റെ പ്രവര്‍ത്തി നിര്‍വഹിക്കുമ്പോള്‍ ഏറ്റവും വലിയ മാനസ്സിക അസ്വസ്തതക്ക് കാരണമാകുന്നത്. മറ്റൊരുവന് തന്നോടുണ്ടാകുന്ന ആ വിശ്വാസ്സം എന്നത് പലതരത്തിലുള്ളതാണ്. ഒന്നാമന്‍ ആ പ്രവര്‍ത്തി ചെയ്യും എന്നും ചെയ്യില്ല എന്നും രണ്ടാമന്‍ വിശ്വസ്സിചെന്നുവരും. അത് ഒന്നാമന്റെ സ്വഭാവത്തിലും വ്യക്തിത്വത്തിലും അധിഷ്ടിതമായി രണ്ടാമനുണ്ടാകുന്ന വിശ്വാസമായിരിക്കും. ഒന്നാമന് ഒരു കാര്യം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് രണ്ടാമന്‍ വിശ്വസിക്കുന്നു എന്ന് കരുതുക, അത് ഒന്നാമന്റെ കഴിവിലുള്ള വിശ്വാസ്സമാണ്. ഇതില്‍ രണ്ടാമന്‍ ഏതു തരത്തിലുള്ള വിശ്വാസം ഒന്നാമനോട് വെച്ച് പുലര്‍ത്തിയാലും ഒന്നാമന് അത് നിറവേറ്റു ന്നതിനുള്ള മാനസികമായ ബാധ്യതയായി പരിണമിക്കുന്നു.
ഇതില്‍ ഏതുതരത്തിലുള്ള വിശ്വാസത്തെ പാലിക്കാന്‍ ഒന്നാമന് കഴിയാതെ വന്നാലും രണ്ടാമന്‍ എന്നാ വ്യക്ത്തിക്കോ, കൂട്ടത്തിനോ മുന്‍പില്‍ ഒന്നാമന്‍ ഇകഴ്ത്തലിനു പാത്രീഭവിച്ചു എന്ന് വരാം. പക്ഷെ രണ്ടാമന്റെ വിശ്വാസ്സത്തെ നേടി എടുക്കുക എന്നത് ഒന്നാമന്റെ ഉന്നതിയുടെ ലക്ഷണവുമാണ്. ഒന്നാമന്റെ ഏതെങ്കിലും ഒരു വിഷയത്തിലെ കഴിവോ സ്വഭാവത്തില്‍ രണ്ടാമന്‍ കണ്ട നല്പ്പോ ആയിരിക്കാം തീര്‍ച്ചയായും രണ്ടാമന്റെ വിശ്വാസത്തിന്റെ ഹേതു. ഇത്തരം വിശ്വാസ്സങ്ങളെ 'പോസിറ്റീവ്' വിശ്വാസ്സങ്ങള്‍ എന്ന് വേണമെങ്കില്‍ ശീര്‍ഷകം നല്‍കാം.
ഒരുവനോടുള്ള അവമതിപ്പിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിതമാകുന്ന വിശ്വാസ്സങ്ങലാണ് നെഗറ്റീവ് വിശ്വാസ്സങ്ങള്‍. ഒന്നാമന്റെ കഴിവിന്റെയോ, സ്വഭാവത്തിന്റെയോ അടിസ്ഥാനത്തില്‍ കണക്കാക്കപ്പെടുന്ന ഒരു വിശ്വാസം, 'മോശപ്പെട്ട ഒരു ഫലമായിരിക്കും ഒന്നാമനില്‍ നിന്നും ഉണ്ടാകാന്‍ പോകുന്നതെന്ന്' എന്നാണ് രണ്ടാമാനില്‍ ഉണ്ടാക്കുന്നതെങ്കില്‍ അതിനെ നെഗറ്റീവ് വിശ്വാസം എന്ന് വിളിക്കാം. നെഗറ്റീവ് വിശ്വാസ്സങ്ങള്‍ മാനസികമായ ബാധ്യതയോ, സമ്മര്‍ദ്ദമോ ഒന്നാമനില്‍ സ്രിഷ്ടിക്കുന്നല്ല എന്നതാണ് വസ്തുത.
രണ്ടാമനോടുള്ള ഒന്നാമന്റെ ബാധ്യത എന്നത് രണ്ടാമന്റെ വിശ്വാസ്സത്തോളമാണ് എന്നും പറയാം. രണ്ടാമന് ഒന്നമാനോടുള്ള വിശ്വാസ്സത്തെ പരിപാലിക്കുന്നതിനുള്ള ബാധ്യതയെ ഒന്നാമനുള്ളൂ. രണ്ടാമനും ഒന്നാമനും ഇടയില്‍ മാത്രമുള്ള വ്യാപാരങ്ങളെ മുന്‍ നിര്‍ത്തി പറഞ്ഞാല്‍, രണ്ടാമന് ഇല്ലാത്ത ഒരു വിശ്വാസം അവനോടു പാലിക്കാനുള്ള ബാധ്യത ഒന്നാമനില്ല!!
രണ്ടാമതോരാളില്‍ നിന്നും വിശ്വാസ്സത്തെ ആര്‍ജ്ജിക്കുകയും, ഒരു ബാധ്യതയായി അതിനെ നിറവേറ്റുകയും ചെയ്യുന്നത് ഒന്നാമനിലും, മറ്റൊരുവനില്‍ വിശ്വാസ്സമാര്‍പ്പിക്കുകയും തന്നോടുള്ള ബാധ്യതയായി അയാള്‍ ആ വിശ്വാസം നിറവേറ്റുകയും ചെയ്യുമ്പോള്‍ രണ്ടാമനിലും, ഇടയിലുള്ള ബന്ധങ്ങള്‍ സുന്നരവും ആനന്ദകരവുമാകുന്നു.
[RajeshPuliyanethu,
Advocate, Haripad]
വിശ്വാസം. അതല്ലേ എല്ലാം..
ReplyDeleteഒന്നാമന്‍.. രണ്ടാമന്‍,.... ആകെ കണ്‍ഫ്യൂഷന്‍ ആയി...
ആശംസകള്‍..