"I would like to share my thoughts with those who read my posts. I am not trying to establish that my stance is right. You are invited to contribute to this discussion, which is what I really want…"
Tuesday, 3 August 2010
Photographer
തന്‍റെ കുഞ്ഞിന്‍റെ മനോഹാരിതയും, ഓമനത്വവും കണ്ട് അതില്‍ അത്യാഹ്ലാദവാനായി, വീണ്ടും വീണ്ടും അതിനെ എടുത്തു മതിവരാതെ ചുംബിക്കുന്നത്പോലെയാണ്,
ഒരു ഫോട്ടൊഗറാഫെര്‍ (Photographer) ഒരു മനോഹരമായ ദ്രിശ്യത്തിനു നേരെ വീണ്ടും വീണ്ടും മതിവരാതെ "ക്ലിക്ക്" ചെയ്തുകൊണ്ടിരിക്കുന്നത്.
(RajeshPuliyanethu,
Advocate,Haripad)
Tuesday, 27 July 2010
കള്ള് ചാതിക്കത്തില്ലാശാനെ............
ജീവിതത്തില്‍ ഉറച്ച വിശ്വാസത്തിനു എതിരായി വരുന്നതിനെ ആണ് " ചതി " എന്ന് പറയുന്നത്. നിസ്സാരമായി പറഞ്ഞാല്‍, ഒരു കയറില്‍ തൂങ്ങി ഒരാള്‍ മുകളിലേക്കുകയറി, കയര്‍ പൊട്ടി താഴെ വീണാല്‍ കയര്‍ ചതിച്ചു എന്ന് പറയാം. അതേ ആള്‍ തൂങ്ങി ചാവാന്‍ വേണ്ടിയാണു കയര്‍ ഉപയോഗിച്ചതെങ്കിലും കയര്‍ പൊട്ടിവീനാല്‍ കയര്‍ ചതിച്ചു എന്നുതന്നെ പറയാം. കാരണം കയറിലുള്ള വിശ്വാസത്തിനു വിഖാതം സംഭവിച്ചു, അത്രതന്നെ. ......................
കയറും, പോട്ടലുമോന്നുമല്ല നമ്മുടെ വിഷയം!! ചതിക്കാത്ത ഒരു വസ്തുവിനെക്കുറിച്ച് ഓര്‍ത്തപ്പോള്‍ പറഞ്ഞു എന്നെഉള്ളു.
കള്ള് ചാതിക്കത്തില്ലാശാനെ............
നാം കള്ള് കുടിക്കുന്നതിനു പിന്നിലുള്ള ഉദ്ദേശം ലഹരി ഉണ്ടാകുക എന്നത് മാത്രമാണ്............. സന്തോഷത്തിനും, ദുഖത്തിനും, ആഖഹോഷതിനും, എന്നുവേണ്ട ഏതിനും കള്ള് കുടിക്കുന്നതിന്റെ ഉദ്ദേശം ലഹരി മാത്രമാണ്. അത് 'കള്ള്' തന്നില്ല എങ്കില്‍ മാത്രമേ കള്ള് ചതിച്ചു എന്ന് പറയാന്‍ കഴിയു. കള്ള് കുടിച്ചതിനു ശേഷം ഉണ്ടാകുന്ന മറ്റ് എന്ത് അതിക്രമങ്ങളും കള്ള് ചതിക്കുന്നതിനലുണ്ടാകുന്നതല്ല, മറിച്ച് കള്ളില്‍ ഉള്ള നമ്മുടെ വിശ്വാസത്തിനും അപ്പുറം അത് നമുക്ക് തരുന്നത് കൊണ്ടാണ്.
കള്ളിനെ അടുത്തറിയുന്ന ആരും, കള്ള് ചതിച്ചു എന്ന് കേട്ടാല്‍, ദയവു ചെയ്തു തിരുത്തിപ്പരയണം. കാരണം
കള്ളിനുചതിക്കാന്‍ കഴിയില്ലാശാനെ ............
Tuesday, 13 July 2010
Film Black....
വളരെ അടുത്ത കാലത്ത് മമ്മൂട്ടിയുടെ 'ബ്ലാക്ക്' എന്നാ ഫിലിം ഒന്നുകൂടി കാണാനിടവന്നു. സിനിമ യുടെ ഏകദേശം അവസാന ഭാഗമെത്തുംപോല് നായകനും പ്രതി നായകനും തമ്മില്‍ കാണുന്ന ഒരു രംഗമുണ്ട്. പ്രതിനായകനായ ലാല്‍ നെ കൊല്ലാന്‍ തന്നെ തയ്യാറായി എത്തുന്ന നായകന്‍ മമ്മൂട്ടി. ആ കൂടികാഴ്ച ക്ക് ശേഷം ഒരാള്‍ മാത്രമേ അവശേഷിക്കു എന്നനിലയില്‍ കഥ എത്തി നില്‍ക്കുന്നു. ക്രൂരനായ വില്ലനില്‍ നിന്നും യാതൊരുതരത്തിലുള്ള നീതിയോ പരിഗണനയോ പ്രതീക്ഷിക്കാനാവില്ല. ഏതു നിമിഷത്തിലും പരസ്പരം ആക്രമിക്കാപ്പെടാന്‍ സാധ്യത. ആ അവസാന സമയത്ത് പരസ്പരം 'ഗുഡ് ബൈ' പറയുന്നതിന് വേണ്ടി ലാല്‍ നaയകന് ഒരു പെഗ് ഓഫര്‍ ചെയ്യുന്നു. പരസ്പരം ഏതുനിമിഷവും ആക്രമിക്കപ്പെടാന്‍ സാധ്യമായ ആ നിമിഷത്തില്‍, ജാഗ്രത രണ്ടു വ്യക്തികളിലും നിറഞ്ഞു നില്‍ക്കുന്ന ആ അവസരത്തില്‍, രണ്ടു ഗ്ലാസ്സുകളില്‍ മദ്യമൊഴിച്ചു 'ചിയേഴ്സ്' എന്നുപറയുന്ന ഒരു സീന്‍, തീര്‍ച്ചയായും ദുരൂഹമായ ഒരു ഭംഗി നിറഞ്ഞത് തന്നെയാണ്...............
(RajeshPuliyanethu,
Advocate, Haripad)
Thursday, 24 June 2010
തരളമീ പ്രണയം.....
എത്ര തരളം മധുരതരമീ പ്രണയം,
ഹിമകണങ്ങളാല്‍ പുളകമണിഞ്ഞ പുല്‍ക്കൊടികള്‍ പോലെ
തേനിററു വീഴുന്ന തേന്‍ കാളി കൂമ്പ് പോലെ
പനിനീര് പൂക്കുന്ന പൂങ്കാവ് പോലെ
കിളി കൂട് കൂട്ടുന്ന തേന്മാവ് പോലെ
ഹംസങ്ങള്‍ കളിയാടും തെളിനീരു പോലെ
മരുഭൂവില്‍ഉറകൊണ്ട ദാഹജലം പോലെ
മുറ്റത്ത് പൂക്കുന്ന പാരിജാതം പോലെ
ഹൃദയത്തിലടയിട്ട താരാട്ടു പോലെ
അന്ധകാരത്തിലെ ദീപനാളം പോലെ
ഏകാന്ത സന്ധ്യയില്‍ വേണുഗാനം പോലെ
എത്ര തരളം നിന്‍ പ്രണയം...........................
(RajeshPuliyanethu,
Advocate, Haripad)
Monday, 14 June 2010
സ്വത്വ വാദവും വര്‍ഗ വാദവും
'സ്വത്വം' എന്നാല്‍ മനുഷ്യനില്‍ ഏതാണ്ട് പൂര്‍ണമായും ജന്മം കൊണ്ടുതന്നെ ആര്‍ജ്ജിക്കപ്പെടുന്ന വസ്തുതകളാണ്, അതില്‍ പ്രധാനമായും ജാതി, മതം, വര്‍ണ്ണം, മാതൃഭാഷ, കുലം, ഗോത്രം, കുടുംബം, എന്നിങ്ങനെ ഉള്ളവയില്‍ സ്വത്വം കുടുങ്ങി നില്‍ക്കുന്നു. ഇവയുടെ ഒക്കെ അതിര്‍ വരംപുകളോളം മാത്രമേ സ്വത്വവാദത്തിനു നീളമുളളു. സ്വത്വ വാദത്തില്‍ അധിഷ്ടിതമായ രാഷ്ട്രീയത്തിനും ഇതേ രീതിയില്‍ അതിര്‍വരംപുകല്‍ക്കുള്ളിലെ വികാസം മാത്രമേ സാധ്യമാകുന്നുള്ളൂ.
എന്നാല്‍ വര്‍ഗവാദം വിശാലമായ ചിന്താഗതി യാണ്. വര്‍ഗത്തില്‍ -സ്വത്വം- പ്രവര്‍ത്തന രഹിതമായ ഒന്നാണ്. വര്‍ഗ ചിന്തകളില്‍ സ്വത്വചിന്തക്ക് പ്രസക്തിയില്ല എന്നതാണ് സത്യം. തൊഴിലാളി വര്‍ഗത്തിന് വേണ്ടിയുള്ള ഒരു ചിന്തക്ക് അതിലെ ഒരുതോഴിലളിയുടെയും മതം വിഷയമാകാന്‍ പാടില്ല എന്നത് പോലെ. വര്‍ഗചിന്തയില്‍ സ്വത്വം പരിപൂര്‍ണമായും അവഗണിക്കപ്പെടുക തന്നെ വേണം. സ്വത്വത്തില്‍ ഉന്ന്നി വര്‍ഗ്ഗചിന്ത ആരംഭിക്കുമ്പോള്‍ വര്‍ഗ്ഗചിന്ത മരിച്ചുതുടങ്ങും.
(RajeshPuliyanethu,
Advocate, Haripad)
Wednesday, 26 May 2010
മതങ്ങള്‍
ദൈവത്തെ 'മതസ്തരുടെത്' എന്ന് പറഞ്ഞു വേര്തിരിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്‍റെ മഹത്വത്തെ കുറച്ചുകാണിച്ച് അവഹേളിക്കുക യാണ് ചെയ്യുന്നത്.
ദൈവം മനുഷ്യനിര്‍മിതമായ 'മതങ്ങള്‍' എന്നാ നിസ്സാര വേര്‍തിരിവിന് വിധേയനാണ് എന്ന് പറഞ്ഞാണ് അവര്‍ പരിഹ്ഹസിക്കുന്നത്.... .
(RajeshPuliyanethu,
Advocate, Haripad)
Friday, 14 May 2010
എന്‍റെ സ്വപ്നം....
എല്ലായെപ്പോഴും ഞാന്‍ നില്‍ക്കുന്നിടത്തുനിന്നും ഒന്ന് കൈ എത്തിയാല്‍ തുറക്കാന്‍ പാകത്തിന് ഒരു വാതിലുണ്ട്, ആ വാതില്‍ തുറന്നാല്‍ ഭൂതകാലമാണ്. വിസ്തൃതവും വര്‍ണഷഭ്ളവുമായ, കുളിര്‍മയുള്ള കാലാസ്ഥയുള്ള, ഉര്‍ജ്ജം സ്പുരിക്കുന്ന ഭൂതകാലം. ആ വാതില്‍ തുറന്ന് ആ കാലത്തിലെക്കിറങ്ങാന്‍ ഞാന്‍ എപ്പൊഴും തയ്യാര്‍. ഞാന്‍ അത് കൊതിക്കുന്നു എന്നതാണ് സത്യം. ആ വാതില്‍ എന്‍റെ ജീവിത വഴിയില്‍ മുന്‍പിലായിരുന്നുവെങ്കില്‍ എന്ന് ഞാനാഗ്രഹിക്കുന്നു എന്നുമാത്രം.
ആ വാതില്‍ തുറന്നിറങ്ങുന്ന കുളിര്‍മനിറഞ്ഞ കാലം എന്‍റെ ഭാവി ആയിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
(RajeshPuliyanethu,
Advocate, Haripad)
Wednesday, 5 May 2010
Constitutional Right
It is very happy to hear that the Supreme Court of India once again upheld the values of our Constitutional rights with a very significant verdict that, the narco-analysis, brain mapping & polygraph tests are against the fundamental rights of a person. The Article 20(1)(2) of Indian Constitutional law insists-Right against self incrimination- No one can be compelled to be given evidence against himself. If an accused is ready to give confession before the Court, it is the duty of the Court to explain towards that person that, this confession statement may be taken as an evidence against himself and no need to be given. The narco tests may cause harm to a person physically or mentally. It may hit badly to an innocent person, who may be responsible?? that will be turned to a punishment before proven guilty. If it is legalized it may help the investigating agency to reduce the work, but will be misused against thousands of innocent people! The duty of the police is to collect evidences against the accused and prove the allegation before the Court beyond doubts. Here the accused never compelled to give any scrap of evidence against himself, Because of the Constitutional protection. The narco-tests are in-fact equable to third degree, but falsely saying- it is scientific. Many High Courts were admitted narco-tests as legal, it was really embarrassing, even now The Hon'ble Supreme Court underlined, it (narco-tests) is not good for a civilized nation..........
(RajeshPuliyanethu
Advocate,Haripad)
Thursday, 29 April 2010
some THINGS
Sure, there is some basic things in the universe!!
If there is no light, the result is darkness,
If there is no heat, the result is cold,
If there is no apply of power to a body, it will remain motionless,
We can see many things like these around us, and every body knows this.............
Some persons tittle all those as NEGATIVE things ( darkness,cold ect), and compared it to life and presuming that the basic thing of life is sorrow and happiness that we have to bring into it.
I beg the question,
The life has no basic thing, it is like an empty pot, we can fill it according to our wish.
(Rajeshapuliyanethu,
Advocate, Haripad)
Wednesday, 28 April 2010
മൂന്നാം പക്കം
"ചിരകാലമങ്ങനെ ചിതല്‍ തിന്നു പോയാലും ചിലതുണ്ട് ചിതയിങ്ങല്‍ വെയ്ക്കാന്‍"
The creator of this lines unknown to me, I got it from film ' മൂന്നാം പക്കം'
The lines bears something touching,
Asking to us certain questions.....................
Subscribe to:
Posts (Atom)