Wednesday, 19 October 2016

അഭിഭാഷകരിൽ പത്രക്കാരും,, പത്രക്കാരിൽ അഭിഭാഷകരില്ല...!!

     അഭിഭാഷകരും, പത്രക്കാരും സമൂഹനടത്തിപ്പിന്റെ നിർണ്ണായക ഘടകങ്ങളാണെന്ന് പറഞ്ഞു കേൾക്കുന്നു.... ലെജിസ്ലേറ്റീവ്,, ബ്യൂറോക്രസി,, ജുഡീഷ്യറി എന്നിങ്ങനെ ജനാധിപത്യത്തെ നിലനിർത്തുന്ന തൂണുകളിൽ നാലാമതായി ഉള്ളതാണത്രേ മീഡിയ.. മുൻപറഞ്ഞ മൂന്നും ജനാധിപത്യ വ്യവസ്ഥയുടെ പൊതുമേഘലാ സ്ഥാപനങ്ങളാകുമ്പോൾ സ്വയം ജനാധിപത്യത്തിന്റെ നാലാം തൂണായി അവരോധിച്ച സ്വകാര്യ സ്ഥാപനങ്ങളാണ് മാധ്യമ സ്ഥാപനങ്ങൾ...!! അവർക്ക് ജനാധിപത്യത്തിൽ യാതൊരു പങ്കുമില്ലേ എന്ന് മറുചോദ്യം ഉയർത്തിയാൽ തീർച്ചയായും പറയാം,, ജനാധിപത്യത്തിൽ സ്ഥാനം മാധ്യമ സ്ഥാപനങ്ങൾക്കല്ല,,  മറിച്ചു് ഭരണഘടന വിഭാവനം ചെയ്യുന്ന പൊരുൾനിറഞ്ഞ ആശയമായ ''അഭിപ്രായ സ്വാതന്ത്ര്യത്തിനാണ്''.....അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ തണലാണ് മാധ്യമ സ്വാതന്ത്ര്യത്തിനുള്ളത്... മാധ്യമങ്ങൾ ആവശ്യപ്പെടുന്ന സ്വാതന്ത്ര്യങ്ങളുടെയും, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും സീമകൾ ഒന്നാണെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ  നടക്കുന്നു എന്ന് മാത്രം... കച്ചവടത്തിന്റെയും,, രാഷ്ട്രീയത്തിന്റെയും,, മതത്തിന്റെയും,, പ്രചരണ- കുപ്രചരണ ദൗത്യം മാധ്യമരംഗം ഏറ്റെടുത്തപ്പോൾ മാധ്യമപ്രവർത്തകർ തങ്ങളുടെ ശിരസ്സിൽ കിളിർക്കുന്ന കൊമ്പിന്റെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു... അവിടെ അഭിപ്രായ സ്വാതന്ത്ര്യം എന്നത് "പത്രക്കാർക്ക് മാത്രം പറയാനുള്ള സ്വാതന്ത്ര്യം" എന്ന് ചുരുക്കിപ്പറയാൻ ബോധപൂർവ്വമായ ശ്രമവും ഉണ്ടായി... പക്ഷെ അതിനെതിരെ ശബ്ദിക്കാൻ സാമൂഹിക, രാഷ്ട്രീയ, കലാ രംഗത്തെ അധികമാരും മുൻപോട്ടു വന്നില്ല എന്നതാണ് ഈ രംഗത്തെ അപചയത്തിന്റെ കാരണവും!!

     വളരെ ലളിതമായ മാനുഷിക വികാരങ്ങളാണ് മനുഷ്യനെ പത്രക്കാർക്കെതിരെ പ്രതികരിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്... അതിൽ പ്രധാനം എല്ലാവരും പ്രശസ്തി ഇഷ്ട്ടപ്പെടുന്നു എന്നതാണ്... ആൾക്കൂട്ടത്തിൽ നിൽക്കുന്ന തന്റെ ഒരു പടം പത്രത്തിൽ കണ്ടാൽ ആ പത്രത്താളുമെടുത്ത് നാട്ടുകാരെ കാണിക്കാനിറങ്ങുന്നവരാണ് നമ്മളിൽ പലരും.. അതിന്റെ മറുവശം തന്നെയാണ് രണ്ടാമത്തെ കാരണം... മനുഷ്യൻ കുപ്രചരണങ്ങളെ ഭയക്കുന്നു... ഇതുരണ്ടും നൽകാനുള്ള പത്രക്കാരന്റെ കഴിവാണ് അവന്റെ ശക്ത്തി.. അങ്ങനെ പത്രക്കാരനെ പ്രീതിപ്പെടുത്തി നിർത്തിയാൽ അവരുടെ പിന്തുണയും അതുവഴി സമൂഹത്തിൽ അംഗീകാരവും ലഭിക്കുമെന്നിരിക്കെ എന്തിനവരെ പിണക്കണം എന്നതായി പൊതുധാരണ...!! സമൂഹശ്രദ്ധയിലേക്ക് വരുന്നവരും,, മുഖ്യധാരയിൽ നിൽക്കുന്നവർക്കും ഒരുപോലെ പത്ര പ്രവർത്തകരെ ആവശ്യമായി വന്നതോടെ ഏതൊരു അധികാരസ്ഥാപനത്തിന് നേരെയും ധാർഷ്ട്യം പുലർത്താനുള്ള ക്ഷമത ഉള്ളവരായി പത്രക്കാർ മാറി... ചെറിയ ഗ്രാമങ്ങളിൽ പോലും ആരും ഭയക്കുന്ന,, പ്രത്യേകിച്ച് മാന്യമായി ജീവിക്കുന്നവർ ഭയക്കുന്ന ഒരു പരദൂഷണ കഥാപാത്രം ഉണ്ടാകും... അവരെ എല്ലാവരും ഭയക്കുന്നു... ആ കഥാപാത്രത്ത്തിന്റെ ഒരു ഗ്ലോറിഫൈഡ് രൂപമാണ് ഇന്നത്തെ പത്രപ്രവർത്തനവും,, അതിനോട് മനുഷ്യൻ കാട്ടുന്ന ഭയവും...!!  ആരെങ്കിലും പത്രക്കാരനോട് ഒന്നെതിർത്തു നോക്കൂ... അടുത്ത നിമിഷം അവൻ പ്രതികരിച്ചിരിക്കും... "" എഴുതി നാറ്റിച്ചുകളയും ഞാൻ"' എന്ന്!!

     സ്വാതന്ത്ര്യ സമരകാലത്തും, പിന്നിടിങ്ങോട്ടും പത്ര മാധ്യമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യം എന്നതിനെ എത്ര മഹനീയമായി ഉപയോഗിച്ചു എന്നതിന് പലവിധമായ തെളിവുകൾ ഉണ്ട്... അതിലെല്ലാം സത്യത്തെ പുറത്തുകൊണ്ടുവരുക എന്ന ലക്ഷ്യവും,, ദേശീയതയെ അരക്കിട്ടുറപ്പിക്കുക എന്ന ലാഭവും മാത്രമേ അക്കാല പത്രപ്രവർത്തകർ കണ്ടിരുന്നുള്ളൂ... പൂർവ്വകാല പത്രപ്രവർത്തകരിൽ കണ്ടിരുന്ന സവിശേഷത എന്നത് അവരാരും കേവലം പത്രപ്രവർത്തകർ മാത്രമായിരുന്നില്ല ... മറിച്ചു് സാമൂഹിക പരിഷ്ക്കർത്താക്കളും, ദേശീയ വാദികളും ആയിരുന്നു എന്നതാണ്... തങ്ങളുടെ പുരോഗമന ആശയങ്ങളെ പൊതുസമൂഹ സമക്ഷം അവതരിപ്പിക്കുന്നതിനുള്ള മാർഗ്ഗമായാണ് അവർ പത്ര പ്രവർത്തനത്തെ കണ്ടിരുന്നത്... തങ്ങളുടെ പത്രകോപ്പികൾ വിറ്റഴിക്കുന്നതിനെക്കുറിച്ചോ,, തങ്ങളുടെ പ്രദർശന പാടവത്തിന്റെ റേറ്റിങ്ങോ അവർക്ക് വിഷയമായിരുന്നില്ല... അവരാരും ആരുടെയും ഉറക്കറയിൽ ക്യാമറയുമായി ചെന്നുവെന്നോ, ഒരു സ്ത്രീയുടെയും രതി ഗാംഭീര്യം എഴുതി കേമന്മാരായതായോ നാം കേട്ടിട്ടില്ല..  ദൗർഭാഗ്യമെന്നു പറയട്ടെ അത്തരം മുൻകാല പത്രപ്രവർത്തകരുടെ പിന്മുറക്കാരെന്ന വീരവാദം മാത്രമെ ഇന്നത്തെ മാധ്യമ പ്രവർത്തകർക്ക് ആവശ്യമുള്ളൂ.... മറിച്ചു് ധാർമികത ആവശ്യമില്ല... പണം വളരെയേറെ ചെലവഴിച്ചു നടത്തുന്ന മാധ്യമ വ്യവസായത്തിൽ മൽസ്സരവും, പണാധിപത്യവും ഒഴിവാക്കുവാൻ കഴിയില്ലല്ലോ??

     രാഷ്ട്രീയ- സാമൂഹിക- കലാ- ഉദ്യോഗസ്ഥ രംഗങ്ങളിലെ നിർണ്ണയശക്ത്തിയായി മാധ്യമ രംഗം മാറിയതിന് മറ്റൊരു പ്രധാന കാരണം ഭരണരംഗത്തെ അഴിമതിയും കെടുകാര്യസ്ഥതയും ആണ്... തങ്ങളുടെ പ്രവർത്തിദോഷങ്ങളെ ഏതെങ്കിലും പത്രക്കാരൻ പുറത്തുകൊണ്ടുവരുമോയെന്ന് പല മേലാളന്മാരും ഭയന്നു... അത്തരക്കാരുടെ തെറ്റുനിറഞ്ഞ പ്രവർത്തനങ്ങളുടെ വാർത്തകളെ റേറ്റിങ് ഉയർത്തുക,, ബാർഗെയിനിങ് ഉപാധിയാക്കുക,, തന്റെ രാഷ്ട്രീയ- കച്ചവട താൽപ്പര്യങ്ങൾക്ക് അനുസൃതമായി വിനിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളിലേക്ക് മാത്രം പത്രപ്രവർത്തകൻ ഉപയോഗിച്ചു തുടങ്ങി... ന്യായയാധിപന്മാരുടെ തീരുമാനങ്ങൾപ്പോലും പത്ര റിപ്പോർട്ടുകളാൽ സ്വാധീനിക്കപ്പെടുവാൻ തുടങ്ങി...  വിവാദങ്ങൾ ഉണ്ടാകുന്ന വിഷയങ്ങളിൽ ഭരണവർഗ്ഗവും, ജുഡീഷ്യറിയും എടുക്കുന്ന നിലപാടുകളും ഇതരവിഷയങ്ങളിലെ നിലപാടുകളും വ്യത്യസ്ഥമാണ്... പത്രക്കാരെ സംതൃപ്തിപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുന്ന അധികാരസ്ഥാനങ്ങൾ സ്വതന്ത്ര ഭരണസ്ഥാപനങ്ങളായി കാണുവാൻ കഴിയില്ല... അവർ വിവാദങ്ങളുടെ മൊത്തവ്യാപാരികളായ പത്രക്കാരുടെ അടിമകളാണെന്നേ കാണുവാൻ കഴിയൂ...

     ലോകത്താകമാനം പത്രപ്രവർത്തനം 'പാപ്പരാസി' പത്രപ്രവർത്തന രംഗത്തിലേക്ക് അധഃപതിച്ചപ്പോൾ ഭാരതത്തിൽ ന്യായാധിപ മാധ്യമ സംസ്ക്കാരം തളിർത്തു...  ചർച്ചകളിൽ എല്ലാവിധ ശരികളുടെയും മൂർത്തീഭാവങ്ങളായി വാർത്താ അവതാരകർ വിരാജിക്കുമ്പോൾ പൗഡറുമിട്ട് അന്തിചർച്ചക്ക് തയാറെടുക്കുന്ന വിശകലന വിദക്തർ ആരും തന്നെ ''''ഞാൻ എന്റെ അഭിപ്രായം പറയുന്നതിനാണ് ഇവിടെ വന്നത് മറിച്ചു് നിങ്ങളുടെ വിചാരണയെ നേരിടാനാനല്ല"" എന്ന് അവതാരക ന്യായാധിപനോട്  തുറന്നടിക്കാനുള്ള ആർജ്ജവം കാണിക്കാറില്ല ... ഏതൊരു വ്യക്തിത്വത്തെയും ഇന്റർവ്യു ചെയ്യുന്നത് ചോദ്യം ചെയ്യലായി തെറ്റിദ്ധരിച്ചു പ്രവർത്തിക്കുന്ന പുതു മാധ്യമ പ്രവർത്തകർക്ക് തങ്ങൾക്കെതിരെ ഉണ്ടാകുന്ന ശബ്ദം അലോസരമായി തോന്നുന്നത് സ്വാഭാവികം മാത്രം...   

     വർത്തമാനകാല മാധ്യമ കെടുതികളെക്കുറിച്ഛ് ഇത്രയെങ്കിലും ആമുഖമായി പറഞ്ഞതിന് കാരണമുണ്ട്... മാലിന്യകൂമ്പാരത്തിൽ വിരാജിക്കുന്ന എലികളെപ്പോലെ എന്തും കരണ്ടു നശിപ്പിക്കാനുള്ള സ്വയാർജ്ജിത അവകാശവുമായി ഇതേ മാധ്യമപ്രവർത്തകർ എത്തിച്ചേർന്നത് അഭിഭാഷകർക്ക് മുന്നിലേക്കാണ്... തേറ്റപ്പല്ല് രാകുകയുമാകാം,, കുറച്ചു കരളുകയുമാകാം എന്ന് അവർ കരുതി... അവിടെ "എഴുതി നാറ്റിക്കും" എന്ന ഭയപ്പെടുത്തൽ ചെലവാക്കാതെ പോയി... ""ഏതൊരു രാഷ്ട്രീയ പ്രമുഖനെയും, ഉദ്യോഗസ്ഥ വിശിഷ്ട്ടനെയും പേരെടുത്തു വിളിച്ചു സംസ്സാരിക്കാനുള്ള അവകാശം പത്ര പ്രവർത്തനം തനിക്കുതന്നു""  എന്ന് അഹങ്കാരത്തോടെ പറയുന്ന പത്രപ്രവർത്തകരെ ഞാൻ കണ്ടിട്ടുണ്ട്... പക്ഷെ പരമോന്നത നീതിപീഠത്തിനു മുൻപിൽ വരെ നിന്ന് നീതിക്കായി തർക്കമുയർത്താൻ ക്ഷമതയുള്ള അഭിഭാഷകനു മുൻപിൽ അഹങ്കാരത്തിന്റെ തേറ്റപ്പല്ലുകൾ ഒടിഞ്ഞുപോവുകയേ ഉള്ളൂ എന്ന് മനസ്സിലാക്കാൻ, പാവം മാധ്യമ സുഹൃത്തുക്കൾ; അല്പം വൈകി... നിയമത്തിന്റെ യാതൊരു പരിരക്ഷയുമില്ലാതെ പ്രയോഗികതയുടെയും,, നിയമത്തിന്റെയും,, സാങ്കേതികതയുടെയും ന്യായം പറഞ്ഞു സമൂഹത്തിന്റെ സമസ്ത മേഖലകളിലും ഇടപെട്ട് പോരടിച്ചു തന്നെ ജീവിതം നയിക്കുന്നവരാണ് അഭിഭാഷകർ... പറഞ്ഞു നാറ്റിക്കാനുള്ള കഴിവുവെച്ചു വിരട്ടി നിർത്തിയിരുന്ന രാഷ്ട്രീയക്കാരോടും,, ഉദ്യോഗസ്ഥരോടും,, പോലീസ്സുകാരോടും ഒക്കെ തുലനം ചെയ്തു അഭിഭാഷകരോട് പോരു കുറിച്ചാണ് മാധ്യമ പ്രവർത്തകർക്ക് സംഭവിച്ച പിഴവ്......

     തന്റെ പത്രത്തിന് പരസ്യവും, പണവും നൽകുന്ന ഒരു സ്ഥാപനത്തിന്റെ ഏതു കൊള്ളരുതാഴികക്കു നേരെയും ലെൻസുകൾ മറച്ചുവെച്ചു ചിത്രങ്ങളെടുക്കാൻ മടിയില്ലാത്തവർ,, രാഷ്ട്രീയ വേശ്യയുടെ നീലച്ചിത്രങ്ങൾക്കായി വാലിൽ തീകൊളുത്ത് ഓടിയവർ,, കാണേണ്ടത് കാണാതെയും, കണ്ടത് കണ്ടെന്നു നടിക്കാതെയും, കാണാത്തതിനെ കണ്ടതായി പറഞ്ഞും, സ്വന്തം താൽപ്പര്യത്തിന് അനുസൃതമായി ഉളുപ്പില്ലാതെ എന്തും പടച്ചുവിടാൻ തയ്യാറായ കൂലിക്കാരായി പത്രക്കാരെ പൊതു സമൂഹം കണ്ടതു കൊണ്ടാകാം;; തങ്ങളുടെ ഭാഗം വിളിച്ചുപറയാൻ മാധ്യമ വഴികളില്ലാത്തവരായിട്ടുകൂടി അഭിഭാഷകരുടെ നിലപാടുകൾക്ക് പൊതുസമൂഹം അംഗീകാരം നൽകിയത്.. അഭിഭാഷകരെ നോക്കി അഭിഭാഷക ഗുണ്ടകൾ എന്ന് വിളിച്ചതിനെ പൊതുസമൂഹം പുച്ഛിച്ചത്...

     മാധ്യമ സ്വാതന്ത്ര്യത്തെ അഭിഭാഷകർ വിലക്കി എന്നതാണ് പ്രചരണം...എന്തായിരുന്നു ഹൈ കോടതിയിൽ ഉണ്ടായിരുന്ന മാധ്യമ സ്വാതന്ത്ര്യം?? ഒരു കേസ്സിൽ കോടതി വാദം കേട്ടപാടെ തന്നെ, വിധിപ്പകർപ്പ് ഔദ്യോഗികമായി കോടതി പുറപ്പെടുവിക്കുന്നതിനു മുൻപുതന്നെ, ജഡ്ജിയുടെ ചേമ്പറിലോ, സ്റ്റെനോയുടെ പക്കൽ നിന്നുമോ അത് നേടിയെടുക്കാനുള്ള സ്വാതന്ത്ര്യം... ഇത് എന്തുതരം സ്വാതന്ത്ര്യമാണ്?? ഒരു കേസ്സിനെക്കുറിച്ചുള്ള കോടതിയുടെ തീരുമാനം അറിയാനുള്ള ആദ്യ അവകാശം ആ കേസ്സിലെ കക്ഷികൾക്കാണ്... രണ്ടാമതായി കേസ്സുനടത്തിയ അഭിഭാഷകനാണ്... അതിനു മുൻപ് ആ വിധി അറിയാനുള്ള അവകാശം പത്രപ്രവർത്തകർക്കോ, സമൂഹത്തിനോ ഇല്ല... ഒരു വിധിയുടെ പകർപ്പ് കോടതിയിൽ നിന്ന് ലഭിക്കുന്നതിന് നിയമം അനുശാസിക്കുന്ന മാർഗ്ഗങ്ങൾ ഉണ്ട്... അതുപ്രകാരം ഞങ്ങൾക്ക് ലഭിച്ചാൽ പോരാ, ജഡ്ജിയുടെ ചേമ്പറിൽ നിന്നുതന്നെ വേണം എന്ന് ശഠിക്കുന്നതല്ലേ അഹങ്കാരം?? നിയമത്തിന്റെ വഴികൾ തങ്ങൾക്കുമുന്പിൽ മാറിനിൽക്കണം എന്ന ധാർഷ്ട്യം എന്ന് മാത്രമേ അതിനെ കാണാൻ കഴിയൂ... ആദ്യമായി ചേമ്പറിൽ നിന്നും വിധിയുടെ സാരാംശം പത്രക്കാരെ അറിയിക്കാൻ തയ്യാറായ ജഡ്ജിയും,, അന്ന് അതിനെ എതിർക്കാതിരുന്ന അഭിഭാഷകരും ഇത്തരം മോശമായ കീഴ്വഴക്കങ്ങൾ സൃഷ്ട്ടിച്ചതിന് ഉത്തരവാദികളാണ്... തിരുത്തലുകൾക്ക് അഭിവാദ്യങ്ങൾ....

     രണ്ടാമതായുള്ള പ്രധാന മാധ്യമ സ്വാതന്ത്ര്യം;; കോടതിയിൽ കേസ്സിന്റെ പരിഗണനാ വേളയിൽ കോടതിയും അഭിഭാഷകരും തമ്മിലുണ്ടാകുന്ന ആശയവിമിയത്തെയും,, ക്ലാരിഫിക്കേഷനുകളെയും മറ്റും വളച്ചൊടിച്ചു തങ്ങൾക്ക് നേട്ടങ്ങൾക്ക് അനുസൃതമായും,, റേറ്റിങ്ങിന് വേണ്ടിയും,, വിവാദപരമായും അവതരിപ്പിക്കുക എന്നതാണ്... ജുഡീഷ്യൽ നടപടികൾക്കു മേലുള്ള ശുദ്ധമായ കടന്നു കയറ്റമായിരുന്നു അത്.. കോടതി വാദമധ്യേ നടത്തുന്ന പരാമർശങ്ങളെ അടർത്തി ഒടിച്ചു പൊതുജന സമക്ഷം അവതരിപ്പിക്കുമ്പോൾ ജനങ്ങളിൽ അവ്യക്തതയാണ് അത് സൃഷ്ടിക്കുന്നത്... ഒരു പരാമർശവും വിധിയും തമ്മിലുള്ള അന്തരം ന്യായാധിപന്റെ സത്യസന്ധതയെപ്പോലും സംശയത്തിന്റെ നിഴലിൽ നിർത്തും!!  അനവസരത്തിലുണ്ടാകുന്ന മാധ്യമ പരാമർശങ്ങളും,, വിവാദങ്ങളും ആ കേസ്സിന്റെ ന്യായയുക്തമായ തീരുമാനങ്ങളെ ബാധിക്കും എന്നതിൽ സംശയമില്ല... കോടതി പരാമർശങ്ങൾ എന്നരീതിയിൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും മാധ്യമങ്ങൾ പിന്തിരിയണം എന്ന് പലപ്രാവശ്യം ഹൈകോടതിപോലും ആവശ്യപ്പെട്ടിട്ടും മാധ്യമ പ്രവർത്തകൻ അത് ചെവിക്കൊള്ളാൻ തയ്യാറായിരുന്നില്ല!! പത്രങ്ങൾ വിധികൾ പ്രസിദ്ധീകരിക്കൂ... പകരം കോടതിയുടെയും അഭിഭാഷകരുടെയും തൊഴിലിൽ ഇടപെടണ്ടതില്ല.. അതുതന്നെയാണ് അഭിഭാഷകസമൂഹത്തിന്റെ ശക്തമായ തീരുമാനം... 

     മാധ്യമങ്ങളുടെ അഴിഞ്ഞാലാട്ടത്തിന് ഹൈകോടതിയിൽ അറുതി വന്നതിനെക്കുറിച്ചു "കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വസ്ഥതയുണ്ടായിരുന്നു" എന്ന് ശ്രീ കെ. ടി ശങ്കരനെപ്പോലെ മുതിർന്ന ഒരു ഹൈ കോടതി ജഡ്ജി പരാമർശിക്കണമെങ്കിൽ, ജുഡീഷ്യൽ നടപടികളിൽ എത്രയധികം ശല്യമായിരുന്നു അവരെന്ന് കാണണം... മാധ്യമങ്ങൾക്ക് അനുകൂലമായി വാളെടുത്തു വരുന്ന അഭിഭാഷക വേഷധാരികളുടെ നിലപാടിനെ ഇതിനപ്പുറമായി കാണേണ്ടകാര്യമില്ല... കാരണം മാധ്യമങ്ങൾ നൽകിയ പ്രശസ്തിയിൽ ജീവിക്കുന്നവരാണ് അവർ... അവർക്ക് അത് തുടർന്നും ആവശ്യമാണ്... ഒരു ആഴ്ചക്കപ്പുറം ഇക്കൂട്ടരെ അന്തിചർച്ചക്ക്  ചാനലുകൾ വിളിച്ചില്ലെങ്കിൽ പിന്നെ അവരുടെ പ്രസക്തി വട്ടപൂജ്യമാണ്...  അതുകൊണ്ടുതന്നെ അവരെ പഴിക്കേണ്ടതുമില്ല.. പക്ഷെ മറന്നു പോകരുതാത്ത ഒന്നുണ്ട്... അഭിഭാഷകരെ കൂട്ടത്തിൽ നിന്നു കുത്താൻ ചില അഭിഭാഷകരുണ്ട്... പത്രക്കാരെ വിമർശിക്കാൻ പരസ്പ്പരം പോരടിക്കുന്ന പത്രക്കാരിൽപോലും ആരുമില്ല!!

     വാർത്തകൾ നിലയ്ക്കുന്നില്ല എന്നാണല്ലോ... പത്രക്കാർക്ക് എല്ലാം വാർത്തകളാണ്.. കൊലപാതകവും, കൊള്ളയും, ബലാത്സംഗവും, സരിതയും, സൗമ്യയും, ഗോവിന്ദച്ചാമിയും, ഭീകരരും, സ്ഫോടനവും, അതിർത്തിയും, പട്ടാളക്കാരും, തീവ്രവാദവും എല്ലാം... "അഭിഭാഷകരുടെ തല്ലുകൊണ്ടാൽ പത്രക്കാരന് അതും ഒരു വാർത്ത"".... തൊഴിലിന്റെ ഭാഗമെന്ന് ന്യായവും പറയാം.... പക്ഷെ അഭിഭാഷകർക്ക് അങ്ങനെയല്ല... പത്രക്കാരുമായുള്ള തർക്കങ്ങൾ അവർക്ക് തങ്ങളുടെ ഉർജ്ജത്തെയും, സമയത്തെയും പാഴാക്കലാണ്... അതുകൊണ്ട് ഈ തർക്കങ്ങൾക്ക് പരിഹാരം കാണാൻ കോടതിയും സർക്കാരും മുൻകൈ എടുക്കണം... തെറ്റായി വ്യാഖ്യാനിക്കപ്പെട്ട സ്വാതന്ത്ര്യങ്ങൾ ഇല്ലാതാകുകയും വേണം....

[Rajesh Puliyanethu
 Advocate, Haripad] 


Saturday, 15 October 2016

ഒരുതുള്ളി ഓർമ്മ....!!

ഒരു തുള്ളി ഓർമ്മയിൽ ഒളിച്ചിക്കുന്നതെത്ര തന്മാത്ര തൻ സുഗന്ധം
ജീവനെ ജീവനായ് ഉണർത്തിനിറുത്തിയ ജന്മത്തിൻ ആകെ സുഗന്ധം...
നിന്റെ ഓർമ്മകൾക്കെത്ര സുഗന്ധം....

പോക്കുവെയിൽ ദൂരെ അകലെ മറയുമ്പോൾ,,
ഓർമ്മകൾ നിഴലായ് അരികെ നിൽപ്പൂ...
നിൻ ഓർമ്മകൾ നിഴലായ് അരികിൽ നിൽപ്പൂ...

നീ ഒരുവേള മറഞ്ഞു തെളിഞ്ഞു വരുവോളം കൂരിരുട്ടെന്നെ പുണരും,,
ഞാനീ ഏകാന്തതീരത്തു നിൽക്കും,, നിശയുടെ മടിയിൽ മയങ്ങും..
വീണ്ടും മിഴികളെ തഴുകി ഉണർത്തുന്ന പൊൻകിരണങ്ങളായ് നീവരുവോളം..

കഴിയില്ല നിന്നുടെ ഓർമ്മകൾ പേറിയ തനുവിനെ മയക്കിക്കിടത്താൻ....
വിരഹമായ മാറിയ ഓർമ്മതൻ തന്തുക്കൾ ജീവനെ ഉണർത്തി നിറുത്തും...
ഞാനൊരു നിശാഗന്ധിയായ് മിഴികൾ തുറന്നു വെയ്ക്കും....

കാത്തിരിക്കുന്നൊരു നാളുകൾക്കപ്പുറം കാത്തിരിപ്പിനുണ്ടൊരു സുഗന്ധം...
ആത്മാവ് കാണുന്ന ചക്രവാളത്തിങ്കൽ നിൻനിഴൽ പതിയെ പതിയുവോളം..

ഒരു തുള്ളി ഓർമ്മയിൽ ഒളിച്ചു വെച്ചു ഞാനീ ഓർമ്മതൻ പെട്ടകം ഒളിച്ചുവെയ്ക്കാം...
ഈ ഓർമ്മതൻ പേടകം ഒളിച്ചുവെയ്ക്കാം.......

[Rajesh Puliyanethu
 Advocate, Haripad]

Saturday, 9 July 2016

സീരിയൽ കാണുന്ന സ്ത്രീകൾ......!!


     ഇന്നലെ വൈകിട്ട് ഏകദേശം എട്ടു മണിയോടുകൂടി എൻറെ ഫോണിലേക്ക് ഒരു കാൾ വന്നു... എനിക്ക് അടുപ്പമുള്ള,, ഇരുപത്തിഅഞ്ചു വയസ്സിൽ താഴെ മാത്രം പ്രായമുള്ള ഒരു പയ്യനായിരുന്നു എന്നെ വിളിച്ചത്... ഞാൻ കാരണം തിരക്കി...

     രാജേഷ് ചേട്ടാ,, ഞാൻ സൂരജ്‌ജാ എന്നെ പോലീസ്സ് പിടിച്ചു.... ഞാൻ ഇപ്പോൾ സ്റ്റേഷനിൽ നിന്നാ വിളിക്കുന്നത്...

     എന്തിനാ നിന്നെ പോലീസ്സ് പിടിച്ചത്??

     അത് ഞാൻ അൽപ്പം കഴിച്ചിട്ടുണ്ടായിരുന്നു.... ബൈക്കിൽ വന്നപ്പോഴാ പിടിച്ചത്.... പോലീസ്സുകാര് പറഞ്ഞു; ആരെയെങ്കിലും വിളിച്ചുപറഞ്ഞു ജാമ്യം എടുക്കാൻ... രാജേഷ് ചേട്ടൻ എന്തെങ്കിലും ചെയ്യണേ.... അൽപ്പം ജാള്യത കലർത്തി അവൻ പറഞ്ഞവസ്സാനിപ്പിച്ചു...

     സ്റ്റേഷനിലേക്ക് ആളെവിട്ട് വേണ്ടത് ചെയ്യാമെന്നുള്ള എന്റെ ഉറപ്പിന്മേൽ അവൻ ഫോൺ കട്ടു ചെയ്തു....

     ഏകദേശം ഒരു ഇരുപതു മിനിട്ടുകൾക്കു ശേഷം അവൻ വീണ്ടും വിളിച്ചു...

     രാജേഷ് ചേട്ടാ,, പത്തു മണിക്കു മുൻപ് ഇറങ്ങാൻ കഴിയില്ലേ??

     ഞാൻ ആളെ വിട്ടിട്ടുണ്ട്,, പതിനഞ്ചു മിനിട്ടിനകം ഇറങ്ങാം,, എന്താ പത്തുമണി കണക്ക്??

     അതൊക്കെ ഉണ്ട് ചേട്ടാ,, ഞാൻ ഇറങ്ങീട്ട് അങ്ങോട്ട് വരാം....

     സ്റ്റേഷനിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഏകദേശം എട്ടരയോടെ അവൻ എന്നെ വന്നു കണ്ടു....

     നന്ദി പ്രകടിപ്പിക്കും വിധം എന്തൊക്കെയോ പറഞ്ഞ് അവൻ പോകാൻ ഒരുങ്ങവെ ഞാൻ ചോദിച്ചു;; എന്താ ഈ പത്തുമണി കണക്ക്??

     ഒരു സാധാരണ സംഭവത്തെക്കുറിച്ചു് എഴുതുവാൻ തന്നെ കാരണം അവന്റെ മറുപടിയിൽ തോന്നിയ കൗതുകമാണ്...

     അതേ, ചേട്ടാ ഇന്ന് വെള്ളിയാഴ്ചയല്ലേ,, പത്തര മണിവരെ അമ്മ വിളിക്കത്തില്ല... അത് ഉറപ്പാ... അതിനു മുൻപ് ഇറങ്ങാൻ വേണ്ടിയാരുന്നു... പക്ഷെ ശനിയോ, ഞായറോ ആയിരുന്നേ പണി പാളിയെനേം... അമ്മ എട്ടു മണിക്കുതന്നെ വിളിച്ചേനേം...

     അതെന്താടാ അങ്ങനെ??

     ശനിയും, ഞായറും അമ്മ കാണുന്ന സീരിയൽ ഒന്നുമില്ല.... അതുകൊണ്ട് എട്ടു മണിക്ക് വിളിക്കും... പക്ഷെ ബാക്കി ദിവസ്സമൊക്കെ സീരിയലുണ്ട്... അതുകൊണ്ട് പത്തര കഴിഞ്ഞേ വിളിക്കൂ....

     കേട്ടതിൽ തമാശക്ക് അപ്പുറം ഒരു അസ്വസ്ഥതയാണ് എനിക്കുണ്ടായത്... ഇന്ന് മലയാളികളുടെ കുടുംബ ബന്ധങ്ങൾ സീരിയലുകൾക്ക് വിധേയപ്പെട്ടിരിക്കുന്നോ എന്ന് തോന്നിപ്പോകുന്നു...

     സാധാരണ കുടുംബങ്ങളിൽ അംഗങ്ങൾ തമ്മിൽ ഇടപെടലുകൾക്കുള്ള സമയം വൈകിട്ട് അഞ്ചു മണി മുതൽ പത്തുമണി വരെയാണ്... ഗൃഹനാഥൻ ജോലി കഴിഞ്ഞു വരുന്നു... കുട്ടികൾ സ്കൂൾ- റ്യുഷൻ പഠനങ്ങൾ കഴിഞ്ഞ് എത്തുന്നു... മുതിർന്ന മക്കളാണെങ്കിൽ അവരുടേതായ ജോലികൾ കഴിഞ്ഞ് വരുന്നു... അങ്ങനെ കല്ലിലും മരത്തിലും തീർത്ത  കെട്ടിടം ഒരു കുടുംബമായി മാറുന്ന സമയമാണ് ഈ അഞ്ചു മുതൽ പത്തുമണി വരെയുള്ള സമയം...  തങ്ങളുടെ ഒരു ദിവസത്തെ ക്ഷീണത്തെ ഇറക്കിവെച്ചു് ഓരോ വ്യക്തിയും കുടുംബാംഗമാകുന്ന സമയം കൂടിയാണിത്... രാവിലെ ഒരു ദിവസത്തിന്റെ തിരക്കുകളിലേക്ക് പ്രവേശിക്കുന്നതിൻറെ മുന്നൊരുക്കങ്ങൾക്കായും രാത്രി ഉറക്കത്തിനായും മാറ്റിവെയ്ക്കുമ്പോൾ കുടുംബത്തിനായി മാത്രമുള്ള ഈ വിലപ്പെട്ട സമയം കണ്ണീർ സീരിയലുകൾ അപഹരിക്കുന്നതിലെ നഷ്ട്ടം ആരും അറിയാതെ പോകുന്നു..

     സീരിയലുകൾ വിഷവാതകങ്ങളുടെ ഉറവിടം പോലെ പ്രവർത്തിക്കുന്നു.... കുടുംബത്തിലും, സമൂഹത്തിലും വ്യാപിക്കുന്ന വിഷകണികകൾ ചിലരെ ശ്വാസം മുട്ടിച്ചു കൊല്ലുമ്പോൾ  ചിലർക്ക് മാരക രോഗങ്ങൾ സമ്മാനിക്കുന്നു... പക്ഷെ തങ്ങളിൽ കടന്നു കൂടിയ വിഷാംശം എവിടെനിന്ന് എന്നു മാത്രം ആരും അന്വേഷിക്കുന്നില്ല!!

     സീരിയലുകളിലെ വിഷം ആദ്യം പരക്കുന്നത് വീട്ടമ്മമാരിലേക്കാണ്... ബാഹ്യ ലോകത്തേക്കുറിച് കൂടുതലായി വിവരം ഇല്ലാത്ത ഈ വിഭാഗം ലോകത്തെ നോക്കികാണുന്നത് തന്നെ സീരിയലുകളിലൂടെയാണ്... കുടുംബത്തിലും, സമൂഹത്തിലും കാണുന്ന വ്യക്തികളെ സീരിയൽ കഥാപാത്രങ്ങളോട് സ്വയമറിയാതെതന്നെ ഇവർ താരതമ്യം ചെയ്യുന്നു... താൻ കാണുന്ന വ്യക്തികളെ വിലയിരുത്തുന്നത് സമാന സ്വഭാവവും, സംഭവവും അനുവർത്തിച്ച സീരിയൽ കഥാപാത്രങ്ങളോടാകുമ്പോൾ പരിതഃസ്ഥിതി ഭയാനകമാകുന്നു... സീരിയലുകൾ നിരത്തുന്ന കഥാപാത്രങ്ങൾക്ക് അവിഹിതം, കലഹം, ജാരസന്തതി, കുതുകാൽ വെട്ട്, വഞ്ചന, അമ്മായിഅമ്മ- മരുമകൾ കലഹം, സ്വത്ത് തർക്കം, കൊലപാതകം തുടങ്ങിയ സ്ഥിരം സ്വഭാവങ്ങൾ ആയതിനാൽ മസ്തിഷ്ക്കത്തെ മയക്കുന്ന കറുപ്പിനേക്കാൾ വലിയ കേടുപാടുകൾ തലച്ചോറിൽ ഉണ്ടാക്കുന്നു... അതിനോടൊപ്പം തന്നെ സീരിയലുകളോടുള്ള ആസക്തിയും, അടിമത്വവും വർദ്ധിപ്പിക്കുന്നു .....!! കലാ- കായിക രാഷ്ട്രീയ- സാമൂഹിക- കുടുംബ- വാർത്താ പരിപാടികളിൽ സീരിയൽ അടിമകൾ യാതൊരു താൽപ്പര്യവും കാട്ടാറില്ല... സമാന വിഷയങ്ങളോട് ഇക്കൂട്ടർക്ക് ജീവിതത്തിലും  വലിയ പ്രാധാന്യമില്ല!! തലച്ചോറിലാകെ പടർന്നുപിടിച്ച സീരിയൽ കഥകളും,, കഥാപാത്രങ്ങളുടെ കുടില ചിന്താഗതികളും മാത്രം.....

     സീരിയലിൽ കണ്ട കഥാപാത്രങ്ങളിൽ നിന്നും സ്വാംശീകരിക്കുന്ന അറിവ് ഓരോ വിഷയത്തെക്കുറിച്ചുമുള്ള ധാരണകളായി രൂപാന്തരപ്പെടുന്നു.... അത്തരം ധാരണകളെ മുൻനിർത്തി കുടുംബ വിഷയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളെ സമീപിക്കുമ്പോൾ വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളിൽ വിടവും ശത്രുതയും രൂപം കൊള്ളുന്നു... സീരിയലുകളിൽ നിന്നും ഉള്ളിൽ കടന്നുകൂടിയ വിഷമാണ് തങ്ങളെ ഈ വിധം സംസാരിക്കുകയും, പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതെന്ന തിരിച്ചറിവില്ലാതെ ഇക്കൂട്ടർ സ്വയം ശത്രു കഥാപാത്രങ്ങൾ ആകുന്നു... ഒപ്പം ബുദ്ധിയും കാര്യപ്രാപ്ത്തിയും പ്രകടിപ്പിച്ച ചാരിതാർഥ്യത്തോടെ ജീവിക്കുകയും ചെയ്യുന്നു... ഈ ദൂഷ്യം സ്ത്രീ- പുരുഷ ഭേദമെന്യേ കാണാൻ കഴിയുന്നു.... 'കണ്ണീർ സീരിയലുകൾ സ്ത്രീകൾക്ക്' എന്നതിൽ നിന്നും മാറി പുരുഷ ആസ്വാദകരുടെയും എണ്ണം വർദ്ധിച്ചിരിക്കുന്നു എന്നത് സാമൂഹികമായ ഒരു മൂല്യച്യുതി പടർന്നു പിടിച്ചിരിക്കുന്നു എന്നേ കാണാൻ കഴിയൂ...  അവിഹിതം, കലഹം, ജാരസന്തതി, കുതുകാൽ വെട്ട്, വഞ്ചന, അമ്മായിഅമ്മ- മരുമകൾ കലഹം, സ്വത്ത് തർക്കം, കൊലപാതകം എന്നിവ എല്ലാദിവസ്സേവും മൂന്നോ നാലോ മണിക്കൂർ കണ്ട് ആസ്വദിക്കാൻ കഴിയുന്നു എന്നത് തന്നെ ഒരു തരം മാനസ്സിക രോഗമല്ലേ??

     സീരിയൽ കണ്ടുകൊണ്ടിരിക്കുന്ന വേളയിൽ ഒരു അഥിതി ആ വീട്ടിലേക്ക് കടന്നുവന്നാൽ അയാൾ പിന്നീട് ഒരിക്കലും അങ്ങോട്ടു വരില്ല... വന്ന ആളെ ഒന്നു പരിഗണിക്കാനോ, സംസ്സാരിക്കാനോ പോലും വീട്ടമ്മമാർ തയ്യാറാകില്ല... അവരുടെ ശ്രദ്ധ സീരിയലിലാണ്... അതിഥിയോട് അവശ്യം സംസാരിക്കേണ്ടിയിരുന്ന പലതും സംസാരിക്കാതെ പോകുന്നു.. തന്നെ ഒഴിവാക്കാൻ ഇവർ വെമ്പുന്നോ എന്ന തോന്നൽ ആ അഥിതിയിൽ ഉണ്ടായാൽ അത് ബന്ധങ്ങളിലും പ്രതിഫലിക്കും എന്ന് എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ?? 

     വൈകിട്ട് അഞ്ചു മുതൽ പത്തുമണി വരെ സീരിയലുകൾക്കായി മാറ്റി വെയ്ക്കുന്ന വീട്ടമ്മമാർ തങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ നിന്നും മാറിനിൽക്കുകയാണെന്ന് പറയേണ്ടിവരും.. പലവീടുകളിലും ഗൃഹനാഥൻ വൈകിട്ട് എത്തിയാൽ പല ആവർത്തി ആവശ്യപ്പെടാതെ ഒരു ചായ കിട്ടില്ല... കാരണം ഒരു പരസ്യത്തിന്റെ ഇടവേള ലഭിക്കാതെ വീട്ടമ്മക്ക് സമയമില്ല... രണ്ടു ചാനലിലെ സീരിയലുകൾ മാറിമാറികാണുന്ന ഒരുവളാണെങ്കിൽ പറയുകയും വേണ്ട.... ആവശ്യം കഠിനമാകുമ്പോൾ പ്രാക്കോടുകൂടി ഒരു ചായ ഗൃഹനാഥന് ലഭിക്കുന്നു... സീരിയലിന് അടിമപ്പെടാത്ത വീട്ടമ്മ "ചായ എടുക്കട്ടേ" എന്ന് ചോദിച്ചുകൊണ്ട് ചായ കൊടുക്കുന്നു... ചായ കുടിക്കുന്നതിനൊപ്പം ഒരുപാടു വിശേഷങ്ങൾ അവർ പങ്കുവെയ്ക്കുന്നു... സീരിയൽ അടിമ ഒരു ചായ എടുത്തുവെച്ചിട്ട് അടുത്ത സീൻ എന്തായി എന്നറിയാൻ ടി വി യുടെ അടുത്തേക്ക് ഓടുന്നു..  കുടുംബജീവിതത്തിൽ,, 'ആവശ്യപ്പെട്ട് പ്രാക്കോടുകൂടി കിട്ടുന്ന ചായയും ആവശ്യമറിഞ്ഞു കൊടുക്കുന്ന ചായയും തമ്മിൽ വ്യത്യാസ്സപെട്ടിരിക്കുന്നു'... സീരിയൽ അടിമകൾ തങ്ങളുടെ മനസ്സിൽ താൽപ്പര്യപ്പെടാതെ തന്നെ കുടുംബം ശിഥിലമാകുന്നതിന് കാരണക്കാരാകുന്നു....

     പ്രായഭേദമെന്യേ പുരുഷന്മാരുടെ മദ്യപാനത്തിന് സീരിയലുകളും, സ്ത്രീകളുടെ സീരിയൽ ആസക്തിയും കാരണമാകുന്നുണ്ട്... വൈകുന്നേരങ്ങളിൽ പല കുടുംബങ്ങളിലെയും പുരുഷന്മാർക്ക് ഏകാന്തതയും, ബോറടിയുമാണ്... അവർ വൈകുന്നേരങ്ങളിൽ പുറത്തുള്ള ചങ്ങാത്തങ്ങളെ ഇഷ്ട്ടപ്പെടാൻ ഇത് കാരണമാകുന്നു... പിന്നീട് പുറത്തുള്ള ഈ ചങ്ങാത്തങ്ങൾ ശീലങ്ങളാകുന്നു... പിന്നീട് ഭാര്യയോ, അമ്മയോ സീരിയൽ കാണുകയാണോ അല്ലയോ എന്നുപോലും തെരക്കാൻ അവർ മുതിരില്ല... വൈകുന്നേരങ്ങളിലെ കൂട്ടുകാരെ താൻ കണ്ടെത്തിയതെന്തുകൊണ്ടെന്ന് അയാൾപ്പോലും മറന്നു പോകും!! ചിലപ്പോൾ തിരിച്ചറിയാതെയും പോകും... വൈകുന്നേരങ്ങളിലെ തന്റെ ആഘോഷം മദ്യവും,, വീട്ടിലെ സ്ത്രീകളുടെ ആഘോഷം സീരിയലുമായി നിജപ്പെടുന്നു... രണ്ടിലേയും പരിണിതഫലങ്ങൾ ആ കുടുംബം ഒന്നാകെ അനുഭവിക്കുന്നു... ഈപ്പറഞ്ഞത് പുരുഷന്മാർ മദ്യപാനികളാകുന്നതിന്റെ ന്യായീകരണമല്ല... എല്ലാ പുരുഷന്മാരും മദ്യപാനികളാകുന്നതിന്റെ കാരണവുമല്ല... പക്ഷെ ഇങ്ങനെയും ഒരു കാരണമുണ്ടെന്ന് തിരിച്ചറിയണം... തന്റെ കുടുംബത്തിൽ അതുണ്ടാകില്ലെന്ന് ഉറപ്പിക്കുകയും വേണം....

     സീരിയലിന് അടിമകളായവരിൽ സിംഹഭാഗവും സ്ത്രീകളാണെന്നതിൽ സംശയമില്ല... അവരിൽ ഒട്ടുമിക്കവരും അമ്മമാരാണ്... തന്റെ കുട്ടികൾ പകൽ എന്തൊക്കെ ചെയ്തു, അവർക്ക് എന്തൊക്കെ അനുഭവങ്ങളുണ്ടായി, എന്നൊന്നും ചോദിച്ചറിയാൻ ഈ അമ്മമാർക്ക് സമയമില്ല... കുട്ടികൾക്കുണ്ടാകുന്ന ചൂഷണവാർത്തകൾ കൊണ്ട് പത്രങ്ങൾ നിറയുന്നു... എങ്കിലും സീരിയലിലെ നായികയുടെ കുഞ്ഞിന്റെ ക്ലേശങ്ങളിലാണ് അവർക്ക് ആകുലത.. ഒരു കുട്ടിക്ക് ദിവസത്തിൽ എപ്പോളെങ്കിലും ഉണ്ടായ ദുരവസ്ഥ, അബദ്ധം അല്ലെങ്കിൽ തെറ്റ് ഇതൊക്കെ അമ്മയുമായി പങ്കുവെയ്ക്കണമെന്ന് ആക്കുട്ടി ആഗ്രഹിക്കുന്നുണ്ടാകും.... പലപ്പോഴും, ജാള്യതയോടെയോ, കുറ്റബോധത്തോടെയോ, ഭയത്തോടെയോ ആയിരിക്കും അവർ അതു തന്റെ അമ്മയുടെ മുന്നിൽ അവതരിപ്പിക്കുന്നത്... പക്ഷെ അതിന് സമാധാനമായി അമ്മയെ കിട്ടണം... ഒരു ദിവസത്തിന്റെ അവസ്സാന സമയങ്ങളിൽ നിരന്തരമായ സമ്പർക്കങ്ങളിൽക്കൂടി ശാന്തവും, സംഘർഷരഹിതവുമായ കുറച്ചു സമയം അതിനായി ലഭിക്കണം.... അതിന് സീരിയലുകൾ തടസ്സമാണെന്നതിൽ സംശയമില്ല... രക്ഷിതാക്കളുടെ സമയോചിതമായ ഇടപെടലുകളിൽ മുളയിലേ പരിഹരിക്കാമായിരുന്ന എത്രയോ വലിയ സംഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്... ഒരു സീരിയൽ തീർന്നാൽ മൂന്നുമാസങ്ങൾക്ക് ഇപ്പുറത്തേക്ക് ആരുംതന്നെ അതിന്റെ കഥയോ കഥാപാത്രങ്ങളോ ഓർത്തിരിക്കുന്നില്ല... അത്രമാത്രം നിസ്സാരമായ ഒന്ന് നമ്മുടെ കുടുംബംതന്നെ ശിഥിലമാക്കാൻ കാരണമാകുന്നു എന്നത് ഒരിക്കലും അനുവദിക്കരുത്.... 

      ഞാൻ കണ്ട സൂരജ് എന്ന കുട്ടി ഒരു പ്രതീകമാണ്... തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസ്സങ്ങളിൽ അവനെ അവന്റെ അമ്മ പത്തുമണിവരെ വിളിക്കില്ല എന്നത് അവന്റെ വിശ്വാസമാണ്.. കാരണം സീരിയലാണ്... എന്നാൽ ശനിയും ഞായറും എട്ടുമണിക്കു മുൻപേ അവനെ വിളിക്കും... കാരണം അമ്മകാണുന്ന സീരിയലുകൾ അന്നില്ല... 'സ്വസ്ഥമായി സീരിയൽ കാണുന്നതിനായി ആ അമ്മ അവന്റെ ശല്യം പത്തുമണിവരെ ഉണ്ടാകാതിരുന്നെങ്കിൽ നന്നായിരുന്നു' എന്നു ചിന്തിക്കുമെന്നു കരുതാൻ എനിക്ക് കഴിയുന്നില്ല... അതോ അവർ സീരിയൽ ദിവസ്സങ്ങളിൽ തന്റെ മകനെ മറന്നു പോകുന്നോ?? കാരണം എന്തായാലും ഇരുപത്തിയഞ്ചു വയസ്സിൽതാഴെ മാത്രം പ്രായമുള്ള അവന് എന്തും ചെയ്യാനുള്ള ലൈസൻസ് ആണ് രാത്രി പത്തുമണി വരെയുള്ള സമയം.... 

     സൂരജ് മദ്യപിക്കാൻ കാട്ടിയ ധൈര്യം പോലും പത്തുമണിവരെ അവനെ ആരും അന്വേഷിക്കില്ല എന്ന വിശ്വാസ്സമാണ്‌... അത് ഇന്നവനെ പോലീസിന്റെ പിടിയിൽ എത്തിച്ചു... അത് അപകടത്തിലേക്കോ, മോശം കൂട്ടുകെട്ടിലേക്കോ, തിന്മനിറഞ്ഞ പ്രവർത്തിയിലേക്കോ അവനെ കൊണ്ടുചെന്നെത്തിക്കാം... അതുവഴി ഒരിക്കലും തിരിച്ചുപിടിക്കാൻ കഴിയാത്ത ഒരു ശാപയുവത്വമായി അവൻ മാറിയെന്നും വരാം... തന്റെ സീരിയൽ ഭ്രാന്ത് മാറ്റിവച്ച് ആ അമ്മ തന്റെ മകന്റെ കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ഒരു പക്ഷെ അവൻ ഏഴു മണിക്കകം വീട്ടിൽ എത്തും... അതുവഴി അഴുക്കുനിറഞ്ഞ ഒരുപാടു വഴികൾ അവന്റെ മുന്നിൽ അടക്കപ്പെടുകയും ചെയ്യും... കുത്തഴിഞ്ഞ ജീവിതം ശീലമായാൽ തിരിച്ചു പിടിക്കാനും കഴിയില്ല... അന്നും എല്ലാവരും സൂരജ്‌ജിനെ മാത്രമേ കുറ്റപ്പെടുത്തൂ... 

    ഒന്നിനോടും അടിമപ്പെടുക എന്നത് ആശാസ്യമല്ല... അത് മനുഷ്യന്റെ അപചയത്തിന്റെ കാരണമാണ്... മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും പരിണിതഫലം മറ്റെന്തുണ്ടാക്കിയാലും അതിനെതിരെയും ബോധവൽക്കരണം ഉണ്ടാകണം...  സീരിയലുകൾ നിയമം മൂലം നിയന്ത്രിക്കുക പ്രായോഗികമാണെന്ന് തോന്നുന്നില്ല... തിരിച്ചറിവോടെയും, വിവേകത്തോടെയും പ്രവർത്തിക്കുകയാണ് അഭികാമ്യം... അതിനായി ബോധവൽക്കരപരിപാടികൾ സംഘടിപ്പിക്കുവാൻസാമൂഹിക സംഘടനകൾ മുന്നോട്ടുവരണം 

[Rajesh Puliyanethu
 Advocate, Haripad]  

Friday, 20 May 2016

ഇന്ത്യൻ ഫിഡൽ കാസ്ട്രോ ??


     'കമ്യുണിസ്റ്റ് പാർട്ടി ഭാരതീയമല്ല' എന്ന വാദം അടിവരയിട്ടു ശരി വെയ്ക്കുന്നതാണ് യച്ചൂരിയു്ടെ ശ്രീ അച്ചുതാനന്ദനെ ഫിഡൽ കാസ്ട്രോയോട് ഉപമിച്ചു കൊണ്ടുള്ള പ്രസ്ഥാവന... ഒരു ആശയത്തിനും,, തത്വത്തിനും,, പ്രത്യയശാസ്ത്രത്തിനും എന്തിനും ഏതിനും വിദേശത്തേക്ക് നോക്കേണ്ടിയും കടമെടുക്കേണ്ടിയും വരുന്നു... അല്ലെങ്കിൽ അതിനു മാത്രം അവർ താൽപ്പര്യപ്പെടുന്നു... കമ്യുണിസ്റ്റ് യുവത്വത്തിന് ചെഗുവര മതി... ഭാരത മണ്ണിന്റെ അഭിമാനത്തിനു വേണ്ടി പൊരുതി മരിച്ചവരാരും അവർക്ക് വീര നായകരേ അല്ല... കഴിഞ്ഞ നൂറു വർഷങ്ങളായി ഭാരതത്തിൻറെ ഉന്നമനത്തിനായി വിയർപ്പും ചോരയും ഒഴുക്കുന്നു എന്ന് അവകാശപ്പെടുന്ന സി പി എം നു വി. എസ്സ് അച്യുതാനന്ദനെ ഉപമിക്കാൻ ഒരു ഭാരത കമ്യുണിസ്റ്റ് നേതാവിനെ കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ?? പരിതാപകരം എന്ന് മാത്രമല്ലേ പറയാൻ കഴിയൂ?? 

     ഇ. എം. എസ്സും,, എ. കെ. ജി യും ഒന്നും അത്ര പോരാ,, ഒരു ഉപമയ്ക്കുള്ള ആളില്ല എന്ന മട്ടായിരിക്കും യെചൂരിക്ക്...!! അതോ ശ്രീ അച്യുതാനന്ദന് അതിനുള്ള യോഗ്യത ഇല്ലന്നോ?? 

[Rajesh Puliyanethu
 Advocate, Haripad] 

Sunday, 1 May 2016

പത്രവും പച്ചക്കറിയും...!?




    സമാനതകളുള്ള രണ്ടു കാര്യങ്ങളാണ് പത്രം വായിക്കുന്നതും, പച്ചക്കറി കഴിക്കുന്നതും.. പോഷകഗുണം ലഭിക്കുമെന്ന് കരുതിയാണ് പച്ചക്കറി കഴിക്കുന്നത്‌... ശരിയായ വിവരങ്ങളും, അറിവും ലഭിക്കുമെന്ന് കരുതിയാണ് പത്രം വായിക്കുന്നത്.. 

    ദൌർഭാഗ്യവശാൽ രണ്ടും ഇനന് മലിനവും വിഷലിബ്ദവുമാണ്...... 

[Rajesh Puliyanethu
 Advocate,  Haripad]


Friday, 29 April 2016

മാമ്പഴത്തെ കൊതിക്കാത്ത ബാല്യം മാവിനെ സ്നേഹിക്കാതെ പോകുന്നു....!!


     ഇന്ന് ഒരു കാഴ്ചയിൽ കണ്ട ചെറിയ ഒരു കൌതുകം പങ്കു വെയ്ക്കുന്നതിനാണ് ഈ എഴുത്ത്...

     ഒരു വസ്തു തർക്കത്തിലെ കേസ്സ് സംബന്ധമായി ഒരിടം വരെ പോകേണ്ടി വന്നു...  ഉടമയുടെ വീടിനു മുകളിലത്തെ നിലയിൽ നിന്നും ജനാലയിൽക്കൂടി പുറത്തേക്ക് നോക്കിയാൽ അടുത്തുതന്നെ ഒരു ബഹുനില കെട്ടിടത്തിന്റെ നിർമ്മാണം നടക്കുന്നത് കാണാം.. എന്റെ ജോലി കഴിഞ്ഞതിനു ശേഷം കെട്ടിട നിർമ്മാണത്തിന്റെ കൌതുകം നോക്കി അൽപ്പനേരം നിന്നു...

     ആ വർക്ക് സൈറ്റിലേക്ക് ഒരു ഓഡി കാർ കയറി വരുന്നത് കണ്ടു. കെട്ടിടത്തിന്റെ അടുത്തെത്തുന്നതിനു മുൻപ് വഴിയിൽ ആ വാഹനം നിർത്തി..  ആ ബഹുനിലക്കെട്ടിടത്തിന്റെ ഉടമ ആയിരിക്കാം, ഏതായാലും 'ധനാഡ്യൻ' എന്നും തോന്നിക്കും വിധം ഒരാൾ അതിൽ നിന്നും പുറത്തേക്ക് ഇറങ്ങി.. അയാൾ വാഹനം കെട്ടിടത്തിന്റെ അടുത്ത് എത്തുന്നതിന് മുൻപ്‌ നിർത്തിയത് കൊണ്ടാകാം ഞാൻ ശ്രദ്ധിച്ചത്... വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ ആൾ വാഹനത്തിന്റെ മുൻപിൽ കിടന്ന ഒരു പഴുത്ത മാങ്ങ എടുത്ത് തന്റെ മുണ്ടു കൊണ്ട് ഭംഗിയായി തുടച്ചു... അത് കടിച്ചുകൊണ്ട് വീണ്ടും വാഹനത്തിൽ കയറി ഓടിച്ച് കെട്ടിടത്തിനറെ അടുത്തു പാർക്ക് ചെയ്ത് ഇറങ്ങിപ്പോയി... അപ്പോഴും അയാളുടെ കൈയ്യിൽ ആ മാമ്പഴം ഉണ്ടായിരുന്നു...

     ഈ കാഴ്ചയിൽ എന്താണ് എടുത്തു പറയാൻ എന്ന് ചോദിക്കുന്നവരായിരിക്കും അധികവും... പക്ഷെ ഒരു കൌതുകം ജനിപ്പിച്ച സംഭവമായിരുന്നു അത്... ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന പെരുമാറ്റ ചര്യകൾക്കിടയിൽക്കൂടി കാണുമ്പോളാണ് ഈ കാഴ്ചയിലെ നന്മ വെളിവാകുന്നത്...

       പാൻറും, ഷർട്ടും ഇട്ട് കയ്യിൽ ഒരു മൊബൈൽ ഫോണും ഉണ്ടെങ്കിൽ സായിപ്പായി എന്ന് കരുതുന്ന സമൂഹമാണിത് ... വീണു കിടക്കുന്ന ഒരു മാമ്പഴമോ, പറങ്കാപ്പഴമോ കുനിഞ്ഞൊന്നെടുത്തുപൊയാൽ തന്റെ വിദ്യാഭ്യാസ്സവും, അന്തസ്സും, സമൂഹത്തിലെ സ്ഥാനവും ഒക്കെ കപ്പലുകയറിപ്പോയി എന്ന് കരുതുന്നിടത്തു കണ്ട ഒരു കാഴ്ച്ച...!! പറമ്പിലെ മാമ്പഴം പെറുക്കിയെടുക്കുന്നത്‌ അപമാനമായി കണ്ട് നൂറ്റി അൻപത് രൂപ കൊടുത്ത് കാർബയിഡു വിഷം പുരണ്ട മാമ്പഴം വാങ്ങി കുട്ടികൾക്കുനൽകുന്നത് അഭിമാനമായും, അതേ അഭിമാനബോധം തങ്ങളുടെ CBSE അമുൽ പൈതലുകൾക്ക് പകർന്നു നൽകുകയും ചെയ്യുന്നിടത്ത് കണ്ട കാഴ്ച്ച..!!  അങ്ങനെയുള്ളിടത്ത് സ്വന്തമായി ഓഡി കാറും,, ബഹുനില കെട്ടിടവും,, പണവും ഉണ്ടെന്നുള്ളത് ഒരു മാമ്പഴം കുനിഞ്ഞെടുക്കുന്നത് തടസ്സമാകാതിരുന്നത് കണ്ടപ്പോൾ ഒരു കൌതുകം...ആ കൌതുകം എടുത്തു പറയണമെന്ന് മാത്രമേ കരുതിയുള്ളൂ...

     വീണു കിടക്കുന്ന ഒരു മാമ്പഴത്തെ നാം കാണാതെ വന്നാൽ,, പുറം കാലുകൊണ്ട്‌ അതിനെ തട്ടി മാറ്റി മുൻപോട്ടു പോയാൽ,, സ്വീകരിക്കാൻ ഒരണ്ണാരക്കണ്ണൻ പോലും ഇല്ലാതെ വന്നാൽ;;  ആർക്കായും പ്രത്യേകം കരുതാതെ, എല്ലാവർക്കുമായി പുഷ്പ്പിച്ചിട്ടും, മധുരമുള്ള മാമ്പഴം വിളമ്പിത്തന്നിട്ടും, അതൊന്നു സ്വീകരിക്കാനും, നന്ദിയോടെയും, സ്നേഹത്തോടെയും ഒന്നു നോക്കാനും ആരുമില്ലെന്ന തോന്നൽ ആ മാവിലും ഒരു താപം ഉയർത്തിയേക്കാം...!! അങ്ങനെ തങ്ങളുടെ ഫലങ്ങൾ ചവിട്ടി അരച്ചു കളഞ്ഞവർക്കു നേരേ,,  അതിനും ശേഷം തങ്ങളുടെ തടിയിൽ കോടാലി വെയ്ക്കുന്നവർക്കു നേരെ ഉയരുന്ന താപവും കണ്ണീരും ഓരോ മരത്തിനും ഉണ്ടാകാം... ആ താപമാകാം നമ്മെ ചുട്ടു പോള്ളിച്ചുകൊണ്ടിരിക്കുന്നത്...!!!

     പ്രകൃതിയുടെ കനിവ് നമുക്കു ലഭിക്കണമെങ്കിൽ നാം പ്രകൃതിയെയും, പ്രകൃതി തരുന്ന വിഭവങ്ങളെയും നന്ദിയോടെ കാണണം.. മധുരമൂറുന്ന മാമ്പഴം തന്ന മാവിനോട് സ്നേഹം വേണം... ആ സ്നേഹം ആാത്മാവിൽ ജനിക്കണമെങ്കിൽ കാറ്റത്തു വീണമാമ്പഴം ഓടിച്ചെന്ന് കൂട്ടുകാർക്കൊപ്പം തല്ലുകൂടി പങ്കിട്ടെടുത്ത ബാല്യം വേണം... അങ്ങനെ ഒരു ബാല്യമുള്ളവന് തനിക്ക് മധുരമുള്ള മാമ്പഴം തന്ന,, തന്റെ ഏറു കൊണ്ട് വീണ്ടും സന്തോഷത്തോടെ മാമ്പഴം പൊഴിച്ച മാതൃതുല്യമായ ആ വൃക്ഷത്തിൻറെ ചുവട്ടിൽ കൊടാലിവെയ്ക്കാൻ മനസ്സൊന്നു പിടക്കും....  

     പ്രകൃതിയെ നന്ദിയോടെയും, സ്നേഹത്തോടെയും കാണൂ... അങ്ങനെയുള്ളവന് പ്രകൃതി നമുക്കായി നൽകുന്ന ഏതൊരു വിഭവത്തെയും ചെറുതായിക്കാണാൻ കഴിയില്ല... അവർ ഭൂമിയെ ചുട്ടു പോള്ളിക്കാനും, കരയിക്കാനും ഇടവരുത്തില്ല...........

[Rajesh Puliyanethu
 Advocate, Haripad]   



Sunday, 24 April 2016

കരിയും, കരിമരുന്നും,ഒരു ഹിന്ദു സമീപനം..........!!


     "കരിയും, കരിമരുന്നും വേണ്ട" എന്ന ഗിരുദേവവാഖ്യം ഇത്രയധികം പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെട്ട ഒരു കാലം മുൻപ് ഉണ്ടായിട്ടില്ല.. ഉൽസ്സവങ്ങൾ കൊണ്ടാടാൻ തുടങ്ങിയ കാലം മുതൽ വെടിക്കെട്ടും, ഗജവീരന്മാരും അതിന്റെ ഭാഗപാക്കായിരുന്നു... അത് കേവലം ക്ഷേത്രങ്ങളിലെ ആഘോഷങ്ങളുടെ മാത്രം ഭാഗമാണെന്ന് കരുതിക്കൂടാ.. മറിച്ച് പലവിധമായ ആഘോഷങ്ങളിലെ അരങ്ങ് വർദ്ധിപ്പിക്കാൻ വെടിക്കെട്ടും, കരിവീരന്മാരെയും നമ്മൾ ആശ്രയിച്ചു വരുന്നു...  വെടിക്കെട്ടും, നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും നമ്മുടെ ആഘോഷങ്ങളുമായി ചേർന്നു മനസ്സിൽ പതിഞ്ഞു പോയവയാണ്.. ആ ശീലത്തിന് രാജ്യത്തിന്റെ അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപ്തിയും പഴക്കവുമുണ്ട്...


     ചരിത്രത്തിലെ പ്രമുഘരായ രാജാക്കന്മാർ പലരും ആനപ്പുറത്ത് എഴുന്നള്ളി വന്നിരുന്നതായി കാണാം.. അത് ഭാരതത്തിനുള്ളിലെയും, പുറത്തെയും ഹിന്ദു -ഹിന്ദു ഇതര രാജാക്കന്മാരും, സുൽത്താൻമാരും, ചക്രവർത്തിമാരും അപ്രകാരം ആനകളെയും വെടിക്കെട്ടിനെയും തങ്ങളുടെ ആഘോഷങ്ങളുടെയും, ആർഭാടങ്ങളുടെയും ഭാഗമായി ഉപയോഗിച്ചു വന്നു... സ്വോഭാവികമായും സമൂഹത്തിൽ നിലനിൽക്കുന്ന ആർഭാടങ്ങളുടെയും, അരങ്ങിൻറെയും പ്രതീകങ്ങളായ ആനയും, വെടിക്കെട്ടും ഹിന്ദു ആഘോഷങ്ങളുടെയും, ഉൽസ്സവങ്ങളുടെയും ഭാഗമായി... ശ്രെഷ്ട്ടരായവർ;; അത് ഭഗവാനായാലും, ചക്രവർത്തിയായാലും ആനപ്പുറത്ത് എഴുന്നെള്ളുന്നു എന്ന സങ്കല്പം പരക്കെ അങ്ങീകരിക്കപ്പെട്ടു... അത്തരം ചിന്തയുടെ അവശേഷിപ്പുകൾ തന്നെയാണ് ഇന്നും നിലനിൽക്കുന്നത്.. ഒരു വിശിഷ്ട്ട വ്യക്തിയുടെ സന്ദർശനത്തെ വെടിക്കെട്ടോടെ സ്വീകരിക്കുന്നു... കഴിയുമെങ്കിൽ ആനയും അമ്പാരിയും വരവേൽക്കുന്നു.... എന്തിന്,, ഒരു തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം ഉണ്ടാകട്ടെ; ജയിക്കുന്ന കക്ഷി ആദ്യമായി പടക്കം പോട്ടിക്കുകയായിരിക്കും ചെയ്യുന്നത്... അത് സാമൂഹികമായി നിലനിൽകുന്ന ഒരു കാഴ്ചപ്പാടാണ്... മറിച്ച് ഹിന്ദു ആളെക്കൊന്നും ഉൽസ്സവം കൊഴുപ്പിക്കാൻ അവതരിപ്പിചിട്ടുള്ളതല്ല കരിയും കരിമരുന്നും...! ഏറ്റവും വലിയ ഫലിതം എന്നത്, ആനകൾക്കും, വെടിക്കെട്ടിനും എതിരായി സമൂഹത്തിൽ ഉയർന്നുവന്ന ഈ വിധമായ ചർച്ചകൾക്കു പകരം 'ആനയും വെടിക്കെട്ടും ശ്രെഷ്ട്ടമായത്' എന്നായിരുന്നെങ്കിൽ, നിസ്സംശയം പറയാം, "ഹിന്ദുവിന്റെതല്ല ഇവയൊന്നും" എന്ന് സ്ഥാപിക്കാൻ ഇവിടെ പ്രബുദ്ധർ പെടാപ്പാട് പെട്ടെനേം!!

     ഹിന്ദുവിന് എതിരെ ആക്രമിക്കാനുള്ള ആയുധമായാണ് ഇന്ന് കരിയും -കരിമരുന്നും ഉപയോഗിച്ചു കാണുന്നത്... ഹിന്ദു ജനത ആകമാനം മനുഷ്യ ജീവന് വിലകൽപ്പിക്കാത്ത,, അന്ധവിശ്വാസ്സങ്ങളിലും, ആഘോഷങ്ങളിലും മുഴുകി ജീവിക്കുന്ന ഒരു വിഭാഗമായി ചിത്രീകരിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു... അതുവഴി ഹിന്ദു ദൈവങ്ങളെയും അപമാനിക്കാൻ ഇത്തരക്കാർക്ക്‌ കഴിയുന്നു... ആനയുടെ ചവിട്ടേറ്റു മരിക്കുന്നവരുടേയും, വെടിമരുന്ന് അപകടങ്ങളിൽ മരിക്കുന്നവരുടെയും ആശ്രിതരുടെ വിലാപങ്ങൾക്ക്‌ മറുപടി പറയേണ്ടത് ഹിന്ദുവിന്റെ മാത്രം ബാദ്ധ്യതയായി വ്യാഖ്യാനിക്കുന്നു... ആന പരിപാലനത്തെയും,, കരിമരുന്നു പ്രയോഗത്തെയും നിയന്ത്രിക്കുന്ന നിയമങ്ങൾ എന്തുകൊണ്ട് പാലിക്കപ്പെടുന്നില്ല എന്ന ചോദ്യങ്ങൾക്ക് മൌനമാണ് ഉത്തരം...!!

     ഹിന്ദുവിനെ പഴിപറഞ്ഞു കൊണ്ട് നേട്ടങ്ങൾ കൊയ്യുന്നത് ആരെന്നുകൂടി നമ്മൾ മനസ്സിലാക്കണം... സമൂഹത്തിന് ആപത്കരമെന്ന് പൊതുവായ ധാരണ ഉണ്ടെങ്കിൽ ആനയും, കരിമരുന്നും ഉൽസ്സവങ്ങളിൽ നിന്നും ഒഴിവാക്കുക തന്നെ വേണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു കഴിഞ്ഞു... രാഷ്ട്രീയ സ്വയം സേവക സംഘം പരസ്യമായിത്തനെ നിലപാട് വ്യക്തമാക്കി.. എൻ, എസ്. എസ്,, എസ്.എൻ. ഡി.പി.,, എന്ന് തുടരുന്ന ഹിന്ദു സാമുദായിക സംഘടനകളും,, ബി.ജെ.പി യെപ്പോലെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും കരിയും, കരിമരുന്നും വേണ്ടാ എന്ന നിലപാടെടുത്തു... എങ്കിലും എന്തുകൊണ്ട് സർക്കാർ വെടിക്കെട്ടും, ആന എഴുന്നെള്ളത്തും ഒഴിവാക്കികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നില്ല ?? അവിടെയാണ് നാം ഹിന്ദുവിനെതിരെ പ്രയോഗിക്കുന്ന ഭരണകൂടത്തിന്റെ ചതി മനസ്സിലാക്കേണ്ടത്... ന്യൂനപക്ഷ പ്രീണനത്തിന്റെ മറ്റൊരു മുഖമാണ് അവിടെയും കാണാൻ കഴിയുന്നത്‌...

     ഒരു വർഷം ഉൽസ്സവങ്ങളുടെ പേരിൽ ചെലവാക്കപ്പെടുന്ന ഹിന്ദുവിന്റെ പണം സഹസ്രകോടികളാണ്... അതിൽ ശത കോടികൾ കരിയും കരിമരുന്നും കൊണ്ടുപോകും.... കേരളത്തിലെ കരിമരുന്നു വ്യവസ്സായത്തിന്റെ സിംഹഭാഗവും കൈയ്യാളുന്നത് ഇവിടുത്തെ കൃസ്ത്യൻ- മുസ്ലീം സമുദായങ്ങളാണ്... അതുപോലെ തന്നെ ആനയുടെ ഉടമകളെ തെരഞ്ഞാൽ അതിലും ഹിന്ദു ഇതര നാമങ്ങളാണ് കാണാൻ കഴിയുന്നത്‌... അങ്ങനെ നോക്കിയാൽ നാം ഉൽസ്സവങ്ങളുടെ പേരിൽ നമുക്കിടയിൽ നിന്നുതന്നെ പണപ്പിരിവ് നടത്തി ആ പണം മറ്റു മതസ്ഥരെ ഏൽപ്പിക്കുന്ന വെറും ഏജെന്റുകളായി വർത്തിക്കുന്നു എന്ന് കാണാം...  ആ പണം കൈമാറാൻ സഹായകമായ ഒരു വ്യവസ്ഥ മാത്രമാണ് കരിയും- കരിമരുന്നും എന്നതാണ് എന്റെ പക്ഷം...

     ഭരണകൂടത്തിന്റെ ചതി എന്ന് മുൻപ് പറഞ്ഞതും ഹിന്ദു ആഘോഷങ്ങളുടെ നേട്ടം ഇതര മതസ്ഥർ കൊണ്ടുപോകുന്നതും ചേർത്തു വായിക്കണം... കരിയും- കരിമരുന്നും ഹിന്ദു ഉൽസ്സവങ്ങളുടെ ഭാഗമായി കണ്ടു പരിചയിച്ച ഒരു വിഭാഗത്തിന് മാറ്റത്തെ ഉൾക്കൊള്ളാൻ അൽപ്പം വൈഷമ്യം ഉണ്ടാകും... അത്തരം ആൾക്കാരുടെ ചെറിയ എതിർപ്പിനപ്പുരം ഹിന്ദുവിനു വേണ്ടി പ്രക്ഷോഭം നയിക്കുന്ന സംഘടനകളെല്ലാം ഒറ്റക്കെട്ടായി കരിക്കും- കരിമരുന്നിനും എതിരായുള്ള വികാരം പ്രകടിപ്പിച്ചിട്ടും ഭരണകൂടം ഇവയെ നിരോധിക്കാനുള്ള തീരുമാനം എടുക്കുന്നില്ല...! കാരണം അത് സാമ്പത്തികമായി വലിയരീതിയിൽ ബാധിക്കുന്നത് ഇവിടുത്തെ ക്രിസ്ത്യൻ- മുസ്ലീം സമുദായത്തെ ആയിരിക്കും... നിലവിൽ കോടിക്കണക്കിന് വിലവരുന്ന ആനകൾക്ക് മൂല്യം ഇല്ലാതെയാകും.. തടി പിടിക്കാൻ പോലും ആനകളെ ഉപയോഗിക്കാത്ത കാലത്ത് എഴുന്നള്ളത്തുകൂടി മുടങ്ങിയാൽ അതവരുടെ കോടികളുടെ വ്യവസ്സായത്തെ പ്രതികൂലമായി ബാധിക്കും... ഉടമസ്ഥർ തന്നെ നാട്ടാനകളെ സംരക്ഷിക്കേണ്ട അവസ്ഥ കൂടി ഉണ്ടായാൽ ഇക്കൂട്ടർ വളരെ വിയർക്കും..  ഇവിടെ ഭരണ- പ്രതിപക്ഷ കക്ഷികൾ ഹിന്ദുവിന്റെ വികാരത്തെ മാനിക്കുന്നു എന്ന വ്യാജേന ക്രിസ്ത്യൻ- മുസ്ലീം സമുദായങ്ങളെ സഹായികുകയാണ് ചെയ്യുന്നത്.. അവർ ചെലുത്തുന്ന സമ്മർദ്ദമാണ് ഒരു നിരോധനത്തിലേക്ക് മുതിരാൻ ഭരണകൂടത്തിന് തടസ്സമായി നിൽക്കുന്നതും..!!

     വെടിക്കെട്ട്- ആന വിഷയം മറ്റു പലരീതികളിലും ഹിന്ദുവിന് എതിരായി ഭവിക്കുന്നുണ്ട്... ഇതര മതസ്ഥർക്ക് പരസ്യമായി ഹിന്ദുവിനെതിരെ സംസ്സാരിക്കുന്നതിനുള്ള അവസ്സരം നൽകുന്നതാണ് അതിൽ ഒന്നാമത്തേത്... ആനയുടെ ചവിട്ടേറ്റു മരിച്ചവരുടെ ചരിത്രം, വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ കണക്കുകൾ എന്നിവ നിരത്തി ഇക്കൂട്ടർ ഹിന്ദുവിനെ കടന്നാക്രമിക്കുന്നു... അവിടെ പലപ്പോഴും യാതൊരു നേട്ടവും വെടിക്കെട്ടിൽക്കൂടിയും, ആനയിൽക്കൂടിയും ഉണ്ടാക്കിയിട്ടില്ലാത്ത ഹിന്ദുവിന് ഒരു പ്രതിയുടെ മൌനത്തോടെ നിൽക്കേണ്ടി വരുന്നു... അതെസമയം നമ്മെ വിമർശിക്കുന്നവർ,, അതേ ആനയിൽ നിന്നും, കരിമരുന്നിൽ നിന്നും കോടികൾ നേടുന്നു.. നമ്മൾ ഹിന്ദുക്കളോ !!?? ഒരുക്കിക്കെട്ടിയ ആനയുടെ ചന്തവും,, പൊട്ടിത്തീരുന്ന കമ്പത്തിന്റെ തീപ്പോരികളും കണ്ട് മതിമറന്ന് യഥാർഥത്തിൽ  വിഡ്ഢികളാകുന്നു....

     ഹിന്ദുവിനെ പിന്തുണയ്ക്കുന്നു എന്ന തോന്നൽ ജനിപ്പിച്ച് ഹിന്ദുവിൽത്തന്നെ രണ്ടു ചേരിയെ സൃഷ്ട്ടിക്കാനും ആനയും വെടിക്കെട്ടും ഉപയോഗിക്കുന്നുണ്ട്... ആനയും വെടിക്കെട്ടും നിരോധിക്കുക എന്നത് ഹിന്ദുവിനെതിരായ ഒരു തീരുമാനമാണ് എന്ന പ്രചരണം സമൂഹത്തിന്റെ മറു വഴിയിൽക്കൂടി ഇറക്കിവിട്ട് ഹിന്ദുവിനെ വൈകാരികമായി ഒന്നിപ്പിച്ച് നിരോധനത്തിനെതിരെ പ്രവർത്തിക്കാനാണ് അവർ ശ്രമിക്കുന്നത്.. അങ്ങനെ വരുമ്പോൾ വൈകാരികമായി സംഘടിക്കുന്നവർ ഒരുചേരിയിലും, ആശയപരമായി ആന- വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹിന്ദു സംഘടനകൾ മറുചേരിയിലും വരും... അങ്ങനെ ഹിന്ദുവിനെ ആഭ്യന്തര സംഘടനത്തിലേക്ക് നയിച്ച്‌ ദുർബലപ്പെടുത്തുവാൻ ശ്രമിക്കുന്നവരും ആന- വെടിക്കെട്ട് വിഷയത്തിൽ പലവിധമായ രീതിയിൽ ഇടപെടലുകൾ നടത്തുന്നുണ്ട്... വൈകാരികമായി ആന- വെടിക്കെട്ടിനെ സമീപിക്കുന്നവർക്ക് പിന്തുണ എന്നപോലെ ഭരണകൂടം ഇവയെ നിരോധിക്കാൻ തയ്യാറാകാതെ വരുന്നു.... അത് ഈ സമ്പ്രദായങ്ങൾ സമൂഹത്തിൽ തുടരുന്നതിനും അതുവഴി ഇപ്പോൾ നേട്ടം കൊയ്യുന്ന വിഭാഗങ്ങൾക്ക് അനുസ്യുതം അത് ലഭിക്കുന്നതിനും, ഹിന്ദുവിനെ രണ്ടു ചേരിയിൽ നിർത്തി യുദ്ധം ചെയ്യിക്കുന്നതിനും ഒപ്പം ഹിന്ദുവിനെ ഒരു അവികസ്സിത കൂട്ടമായി ചിത്രീകരിച്ചു കൊണ്ടിരിക്കുന്നതിനും അവസ്സരം ലഭിക്കും...  ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള അപകടങ്ങളുടെ ഭീതിയുടെയും,, സംഭവിക്കുന്ന അപകടങ്ങളുടെ ചോരയുടെയും  ഉത്തരവാദിത്വം  ഹിന്ദുവിന്റെ ചുമലുകളിൽ തന്നെ സ്ഥാപിക്കുന്നതിനും കഴിയും..!!

     വെടിമരുന്നിന്റെ ഉപയോഗവും, വിപണനവും ലൈസൻസ് മൂലം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും വെടിക്കെട്ട്‌ എന്നാ സമ്പ്രദായം നിലനിൽക്കുന്നതിനാലാണ് ഇത്രയധികം സ്ഫോടന ശക്തിയുള്ള കെമിക്കലുകളുടെ വിനിമയം അനുവദിക്കേണ്ടി വരുന്നത്... വെടിക്കെട്ട്‌ നിരോധിക്കുന്നതോടെ വെടിമരുന്നുകളുടെ മറവിൽ നടക്കുന്ന നിരോധിത സ്ഫോടക വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കാൻ കഴിയുകയും അതുവഴി രാജ്യസുരക്ഷ ശക്തമാക്കുന്ന നടപടികൾക്ക് ഒരു ചുവടുകൂടി മുന്നേറുവാനും സാധിക്കും... പക്ഷെ തീവ്രവാദ പ്രവർത്തനങ്ങളെ ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായി കാണുന്ന ഭരണ വർഗ്ഗത്തിന്  അതിനുള്ള ആര്ജ്ജവമില്ല എന്ന് പറയേണ്ടിവരുന്നു... 

     കരിയും- കരിമരുന്നും വിഷയം പോലെ ഹിന്ദുവിനെതിരെ പൊതുസമൂഹത്തിൽ ചർച്ച ഉയരുന്നതിന് വഴിവെയ്ക്കുന്ന മറ്റൊരു വിഷയമാണ് 'ചില ക്ഷേത്രങ്ങളിൽ സ്ത്രീകൾക്ക് നിലനില്ക്കുന്ന പ്രവേശന വിലക്ക്'... മുൻ വിഷയത്തിൽ പറഞ്ഞതുപോലെ മറ്റു മതസ്ഥർക്കും, കമ്യുണിസ്റ്റുകളെപ്പോലെയുള്ള  ഹിന്ദു മതവിരുദ്ധർക്കും ഹിന്ദുവിനെ രണ്ടു ചേരിയിൽ നിർത്തി മുതലെടുപ്പു നടത്തുന്നതിനുള്ള അവസ്സരം ഈ വിഷയവും നൽകുന്നു... ലിംഗസമത്വത്തിനു വേണ്ടി മുറവിളികൾ ഉയരുന്ന കാലത്ത് സ്ത്രീ പ്രവേശത്തെ അനുകൂലിക്കുന്ന നിലപാടിനു മാത്രമേ നിലനിൽപ്പുള്ളൂ... ഈ വിഷയം തീർത്തും ഹിന്ദുവിന്റെ ആഭ്യന്തരകാര്യമായിത്തന്നെ പരിഗണിക്കണം... ഹിന്ദു സ്ത്രീകളുടെ ക്ഷേത്ര പ്രവേശനത്തിനുള്ള അവകാശം വാങ്ങിത്തന്നത് തങ്ങൾ നടത്തിയ പ്രക്ഷോഭങ്ങളിൽക്കൂടിയാണെന്ന് അവകാശപ്പെടാൻ ഇവിടുത്തെ ഒരു കമ്യുണിസ്റ്റിനെയോ, യുക്തിവാദിയെയൊ അനുവദിക്കരുത്... കാരണം ഹിന്ദുവിൽ പുരോഗമന ചിന്താഗതികൾ ഉയർന്നുവന്നിട്ടുള്ളതും, നടപ്പിലാക്കിയിട്ടുള്ളതും ഹിന്ദുവിനുള്ളിൽത്തന്നെ ഉയർന്നുവന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ്.. മറിച്ച് പുരോഗമനം പുറത്തു നിർമ്മിച്ച്‌ ആരും ഹിന്ദുവിനുമേൽ ഒഴിച്ചതല്ല.... സ്ത്രീകളുടെ ക്ഷേത്രപ്രവേശന വിഷയവും ഹിന്ദു മതത്തിനുള്ളിൽത്തന്നെ പരിഹരിക്കണം... 

     വിശ്വാസ്സങ്ങളിൽ അടിസ്ഥാനമാക്കിയാണ് ചില ക്ഷേത്രങ്ങളിൽ സ്ത്രീകൾക്ക് പ്രവേശന വിലക്ക് നിലനിൽക്കുന്നത്... ആചാരങ്ങൾ വിശ്വാസ്സങ്ങൾക്ക് അനുസൃതമായി രൂപം കൊള്ളുന്ന പ്രവർത്തന ചര്യകളാണ്.. ഒരു ക്ഷേത്രത്തെ സംബധിച്ചിടത്തോളം ആ ക്ഷേത്രത്തിലെ ആചാരങ്ങൾക്ക് അനുസൃതമായ നിയമങ്ങൾ പാലിക്കാൻ അവിടെയെത്തുന്ന ഏതൊരുവനും ബാദ്ധ്യതയുമുണ്ട്... പക്ഷെ ഹിന്ദുവിന്റെ ഇടയിലെ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന ആവശ്യം ഉയരുമ്പോൾ അവിടെ ഒരു നിയമം മൂലം സ്ത്രീയെ പ്രവേശനത്തിൽ നിന്നും വിലക്കുന്നത് ഉചിതമാകില്ല.. മറിച്ച് ക്ഷേത്രങ്ങളുടെ ആചാരത്തിനും, വിശ്വാസ്സത്തിനും അടിസ്ഥാനമാക്കി എന്ത് നിലപാടെടുക്കണം എന്നത് ഹിന്ദുമത വിശ്വാസികളായ സ്ത്രീകൾക്ക് വിട്ടു നൽകുകയാണ് ചെയ്യേണ്ടത്... അവിടെ ക്ഷേത്ര വിശ്വാസ്സങ്ങളെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയിട്ടുള്ള ചില അഭിനവ പുരോഗമന വാദികളുടെ ആക്രോശങ്ങളും ആത്മാർഥമായ ആവശ്യങ്ങൾക്കിടയിൽക്കൂടി കേൾക്കേണ്ടിയും വരും!!

     ഹിന്ദു സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിന് അനുകൂല ശബ്ദങ്ങൾ ഉണ്ടാകുമ്പോൾ മുസ്ലീം സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കുന്നതുമായി ചേർത്ത് എതിർ ശബ്ദങ്ങൾ ഉയരാറുണ്ട്... മുസ്ലീം സ്ത്രീക്ക് പള്ളിയിൽ പ്രവേശം അനുവദിക്കാത്തിടത്ത് എന്തിന് ഹിന്ദു സ്ത്രീയെ അമ്പലത്തിൽ പ്രവേശിപ്പിക്കണം?? എന്ന വിധമാണ് ചോദ്യങ്ങൾ ഉയരുന്നത്....! ഒന്നു ചിന്തിക്കൂ... ഹിന്ദുവിന്റെ ചരിത്രത്തിൽ എന്നെങ്കിലും മറ്റൊരു മതസ്ഥൻ ചെയ്യുന്നതെന്തെന്ന് നോക്കി അനുകരിച്ചിട്ടുണ്ടോ?? ഇസ്ലാം മതമല്ല ഹിന്ദുവിന്റെ തീരുമാനങ്ങളുടെ അളവുകോൽ!! ഇസ്ലാം മതത്തിൽ ചില പുരോഹതന്മാരുടെ തീരുമാനങ്ങളുടെയും, വ്യാഖ്യാനങ്ങളുടെയും അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ രൂപപ്പെടുത്തുമ്പോൾ ഹിന്ദു സ്വതന്ത്രമായ ചർച്ചകളിൽക്കൂടി ഉണ്ടാകുന്ന അഭിപ്രായ സമന്യയങ്ങളെ അംഗീകരിക്കുന്നു... അധിനിവേശങ്ങളെയും, കീഴ്പ്പെടുത്തലുകളെയും പ്രവർത്തന പഥത്തിൽ സ്വീകരിച്ചിട്ടില്ലാത്ത ഹിന്ദുവിന്,, സർവ്വ മതങ്ങൾക്കും സ്വീകാര്യത നല്കിയ ഹിന്ദുവിന്, അപ്രകാരം മാത്രം പ്രവർത്തിക്കുവാനെ കഴിയൂ...  വെളിച്ചത്തെ കറുത്ത മൂടുപടങ്ങൾ കൊണ്ട് മറച്ചു പിടിക്കാൻ നാം ഒരിക്കലും തയ്യാറായിട്ടില്ല.. അതാണ്‌ ഹിന്ദു എന്ന സംസ്ക്കാരവും, സ്ത്രീ പുരുഷ ഭേദമെന്യേ നമ്മൾ ഓരോരുത്തരും അനുഭവിക്കുന്ന സ്വാതന്ത്ര്യവും....!!   

     കാലത്തിനു മുൻപേ നടന്നുകൊണ്ട് വരുംകാല സംസ്ക്കാരങ്ങൾക്ക് വഴിതെളിച്ചും,, വെളിച്ചം നൽകിയും നിന്നതാണ് ഹിന്ദുമത സംസ്ക്കാരം... അതുതന്നെയാണ് ഭാരത സംസ്ക്കാരവും... ആ സംസ്ക്കാരത്തെ കാലത്തിനതീതമായി സംരക്ഷിച്ചു നിർത്തേണ്ട ദൗത്യം ഓരോ ഹിന്ദുവും ഏറ്റെടുക്കണം... 'ഹിന്ദു' ഒരു അഭിമാനത്തിന്റെ മറ്റൊരു പേരാകട്ടെ.....

[Rajesh Puliyanethu
 Advocate, Haripad] 



Thursday, 25 February 2016

ജീവിതത്തിന്റെ പശ്ചാത്തല സംഗീതം..........





     അടുത്തകാലത്തായി നമ്മുടെ ജീവിതത്തിന്റെ പശ്ചാത്തല സംഗീതം പോലെ കേൾക്കുന്ന രണ്ടു ശബ്ദങ്ങളുണ്ട്... 

     ഒന്ന്,, അസഹിഷ്ണുത, രാജ്യദ്രോഹം, വർഗ്ഗീയത,ഫാസ്സിസ്സം, തീവ്രവാദം തുടങ്ങിയ വിഷയങ്ങൾക്കുമേലുള്ള നിലവിളികളാണ്... 

      മറ്റൊന്ന് ആംബുലൻസ്സുകളുടെ സയറനുകളാണ്...  

     രണ്ടും ഭയാനകങ്ങളാണ്,, വേദനാ ജനകങ്ങളാണ്,, തിടുക്കവും, ചികിത്സയും, പരിഹാരവും ആവശ്യമുള്ളതാണ്... ആപത്ത് തൊട്ടടുത്ത നിമിഷത്തിൽ പ്രതീക്ഷിക്കാവുന്നതാണ്... അതു മാത്രമല്ല;; ഏതൊരുവന്റെ ജീവിതത്തിലേക്കും ഇവ രണ്ടിന്റെയും സാനിദ്ധ്യം ഏതൊരു നിമിഷവും ഉണ്ടായേക്കാവുന്നതുമാണ്....

[Rajesh Puliyanethu
 Advocate, Haripad]

Tuesday, 23 February 2016

ഇടതു - വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങളാൽ അപമാനിക്കപ്പെടുന്നവർ .......!!!


     "" രാജ്യസ്നേഹികൾ നിങ്ങള് മാത്രമല്ല കേട്ടോ,, ഞങ്ങളും രാജ്യസ്നെഹമൊക്കെ ഉള്ളവരാ,, രാജ്യത്തിനെതിരെ ആരെങ്കിലും കളിക്കാൻ വന്നാൽ ആദ്യം ഇറങ്ങി ഇടിക്കുന്നത്‌ ഞങ്ങളാരിക്കും.... അതേതവനായാലും കൊള്ളാം""

     എന്റെ ഒരു സുഹൃത്ത് ഇന്ന് എന്നെ കണ്ടപ്പോൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞതാണിത്... ഞാൻ ഒരു സംഘപരിവാർ സംഘടനയുടെ പ്രവർത്തകനായതുകൊണ്ടും,, ഫേസ് ബുക്കിൽ ഞാൻ ചെയ്യാറുള്ള പോസ്റ്റുകൾ കാണുന്നതുമൊക്കെയാണ് അദ്ദേഹം ഇപ്രകാരം പറയാൻ കാരണം...

     പരിഭവമായിരുന്നോ,, ദേഷ്യമായിരുന്നോ,, അദ്ദേഹത്തെ നിയന്ത്രിച്ചിരുന്ന വികാരമെന്ന് ഇപ്പോഴും എനിക്ക് അത്ര വ്യക്തമല്ല... രണ്ടു കാര്യങ്ങൾ വ്യക്തമായിരുന്നു താനും... അദ്ദേഹം എന്നോട് വിരോധപ്പെട്ടായിരുന്നില്ല അപ്രകാരം പറഞ്ഞത്.... അതൊരു തമാശയും ആയിരുന്നില്ല....

    ഇടതുപക്ഷ സമീപനമുള്ള  ഒരു മുസ്ലീം സഹോദരനിൽ നിന്നും പുറത്തുവന്ന ആ വാക്കുകൾക്ക് വർത്തമാന സമൂഹത്തിൽ ഏറെ പ്രാധാന്യമുണ്ട്...

     അതിൽ പ്രധാനമായത് ഭാരതത്തിലെ എല്ലാ ഇസ്ലാം മതവിശ്വാസ്സിളകും ഭാരതത്തിന്റെ നാശം വരെ സമരം ചെയ്യുന്നവരോ,, രാജ്യത്തെ പതിനേഴു കഷ്ണങ്ങളായി വിഭജിക്കണമെന്ന് ആഗ്രഹിക്കുന്നവരോ അല്ലാ എന്നുള്ളതും,,  അഫ്സ്സൽ ഗുരുവിന്റെയും,, അജ്മൽ കസ്സബിന്റെയും,, മേമാന്റെയും അനുയായികളായി തങ്ങളെ കാണുന്നതിൽ തെല്ലും അഭിമാനിക്കുന്നില്ല  എന്നുള്ളതുമാണ്... 

     മറ്റൊരു കാരണം അദ്ദേഹം അറിയപ്പെടുന്ന ഒരു ഇടതുപക്ഷ പ്രവർത്തകനാണ് എന്നതാണ്.... പാർട്ടിയുടെ ഉത്തരവാദിത്വങ്ങൾ വഹിക്കുന്ന അദ്ദേഹത്തിന് പാർട്ടിയുടെ തീവ്രവാദി അനുകൂല നിലപാടിനെ സ്വഇഷ്ട്ട വിരുദ്ധമായി പിന്തുണക്കേണ്ടിവരുന്നു,, അതിൽ നിന്നും ഉയരുന്ന ആത്മാമാഭിമാനം പണയപ്പെടുത്തിയവന്റെ ജ്യാള്യത...!!  

     ഭാരതത്തിലെ പ്രധാന രാഷ്ട്രീയ കക്ഷികളായ കൊണ്ഗ്രെസ്സും,, കമ്യുണിസ്റ്റുo എന്തുകൊണ്ട് കലവറയില്ലാത്ത പിന്തുണ അജ്മൽ കസ്സബിനെയും,, യാക്കൂബ് മേമനെയും,, അഫ്സ്സൽ ഗുരുവിനെയും പോലെയുള്ള രാജ്യദ്രോഹികൾക്ക് നൽകുന്നു എന്നതിന്റെ പിന്നാമ്പുറ കഥകൾ അന്യെഷിക്കുന്നവന് ലഭിക്കുന്ന ആദ്യ ഉത്തരം എന്താണ്?? "വോട്ടു ബാങ്ക് രാഷ്ട്രീയം".. ഈ വിധമായ രാജ്യദ്രോഹികളെ പിന്തുണച്ചുകൊണ്ട് മുസ്ലീം ജനതയുടെ ആകമാനമായ വോട്ടു സംഭരിക്കാമെന്ന് ഇക്കൂട്ടർ കരുതുന്നു... അവിടെയാണ് ഇവിടുത്തെ മുസ്ലീം സമൂഹം ആകമാനം തലതാഴ്ത്തി നിന്നു പോകുന്നത്... അതായത് ഇവിടുത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികൾ വിശ്വസ്സിക്കുന്നു!,, രാജ്യദ്രോഹികളെ പിന്തുണച്ചാൽ മുസ്ലീം ജനത തങ്ങളെ പിന്തുണക്കുമെന്ന്... അങ്ങനെയെങ്കിൽ ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്തു വിലയാണ് ഇവിടുത്തെ മുസ്ലീം ജനതക്ക് നൽകിയിരിക്കുന്നത്?? ഒരു സമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നതിന് ഇതിൽപ്പരം ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല... മറിച്ച് രാജ്യദ്രോഹികളെ തള്ളിപ്പറഞ്ഞാൽ ഇവിടെ ഒരു മുസ്ലീം സഹോദരന്റെയും നെറ്റിചുളിയാൻ അത് കാരണമാകില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് അഫ്സ്സൽ ഗുരുവിനെയും, മേമനെയും തള്ളിപ്പറയാൻ ഇടതു- വലതു പക്ഷങ്ങൾ തയ്യാറായിരുന്നെങ്കിൽ അതെത്രത്തോളം ആ സഹൂഹത്തിന്റെ അഭിമാനത്തെ ഉയർത്താൻ സഹായകമായിരുന്നു?? രാജ്യദ്രോഹികളെ പിന്തുണക്കുന്നവർക്ക് ഞങ്ങളുടെ പിന്തുണയില്ല എന്ന് ഉറക്കെപ്പറയാൻ ഇസ്ലാം സമൂഹവും തയ്യാറാവണം... ഒരിക്കലും രാജ്യദ്രോഹികളെ പിന്തുണക്കുന്നതിന് ഇവിടുത്തെ ഒരു മതവിഭാഗവും മറയാകാൻ പാടില്ല... 

     രാജ്യസ്നേഹികളായ ഓരോ മുസ്സൽമാന്റെയും അഭിമാനത്തെയാണ് ഇവിടുത്തെ ഇടതു - വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വിൽപ്പനച്ചരക്കായി വെച്ചിരിക്കുന്നതെന്ന് കാണണം... മുൻപിനാലെതന്നെ മുസ്ലീം ജനതയ്ക്ക് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങൾക്ക് വേണ്ടി സംസ്സാരിച്ചുകൊണ്ടും,, പ്രീണന നയങ്ങൾ അവലംബിച്ചുകൊണ്ടും ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരുടെ തോഴരായി അഭിനയിച്ചു... ന്യൂനപക്ഷ പ്രീണനം രാജ്യത്തിന്റെ ആഭ്യന്തരമായ ഒരു രാഷ്ട്രീയ - സാമൂഹിക വിഷയമായിരുന്നു എങ്കിൽ തീവ്രവാദികളെ പിന്തുണച്ചു കൊണ്ടുള്ള മത പ്രീണനനയം ആ മതത്തിന് അപമാനകരവും ചർച്ചക്ക് പോലും വിധേയമാക്കാതെ തള്ളിക്കളയേണ്ടതുമാണ്... തങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ശബ്ദമുയർത്തുന്ന രാഷ്ട്രീയ പാർട്ടികളെ പിന്തുണക്കുന്നതുപോലെയല്ല,, തങ്ങളെ രാജ്യദ്രോഹികളുടെ കിങ്കരന്മാരെന്നു കണ്ടു പിന്തുണക്കുന്നവരെ പിന്തുണക്കുന്നതും അനുകൂലിക്കുന്നതും എന്ന തിരിച്ചറിവുള്ളവരാണ് മുസ്ലീം ജനത... ഇടതു - വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഈ വിധമായ പ്രവർത്തിയിൽ മനോവേദനയും അഭിമാനക്ഷതവും ഉണ്ടാകുന്നത് ഇവിടുത്തെ മുസ്ലീം സമുദായത്തിനാകമാനമാണെന്ന് എന്തുകൊണ്ട് മനസ്സിലാകാത്തതായി ഈ കപട രാഷ്ട്രീയക്കൂട്ടം അഭിനയിക്കുന്നു....??  ഇപ്രകാരം അപമാനിക്കപ്പെടുന്നവരുടെ പ്രതിഷേധാഗ്നിയെ തടഞ്ഞു നിർത്താൻ  ഇടതു - വലതന്മാർക്ക് കാലം ശക്തി അവശേഷിപ്പിക്കുമോ??

     ഇടതു - വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ചാർത്തിനൽകിയ അപമാനത്തിന്റെ രേഖകളാണ് എന്റെ സുഹൃത്തിന്റെ മുഖത്തും, വാക്കുകളിലും കാണുവാൻ കഴിഞ്ഞത്... രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനമെന്ന തിരിച്ചറിവുള്ളവരാണ് ഈ മഹാരാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന മനുഷ്യരും... ഇന്നത്തെ നേട്ടങ്ങൾക്കുവേണ്ടി രാജ്യത്തെത്തന്നെ ഹോമിക്കാൻ തയ്യാറായി നിൽക്കുന്നവരെ അവർക്ക് തിരിച്ചറിയാം... അത് മറന്നു പ്രവർത്തിക്കുന്നവർ ആരായാലും അവർ വരും കാലത്തിന്റെ ചവറ്റുകൊട്ടയിലെ മുതലുകൾ മാത്രം...  

[ Rajesh Puliyanethu
 Advocate, Haripad]

Wednesday, 17 February 2016

ഇടതു- വലതു തീവ്രവാദരാഷ്ട്രീയം...!!


     JNU വിൽ നടന്ന രാജ്യദ്രോഹ പ്രവർത്തനത്തെ ക്കുറിച്ചു സംസ്സാരിക്കുന്നവരോടൊക്കെ RSS ന്റെ വിവരങ്ങൾ നിരത്തുന്നതെന്തിനാണ് ?? ഗോട്സ്സെ എന്ന് അലറി വിളിക്കുന്നത്‌ എന്തിനാണ്?? ഇതെല്ലാം രാജ്യദ്രോഹികൾക്ക്‌ മറ സൃഷ്ട്ടിക്കാൻ മാത്രമേ ഉതകൂ... RSS നെ വിട്ടേക്കൂ,,, ഒരു സാധാരണ പൌരനാണ് നിങ്ങളോട്, ഈ ദേശവിരുധർക്ക് എന്തിനു കുടപിടിക്കുന്നു എന്ന ചോദ്യ മുയർത്തുന്നതെങ്കിൽ  നിങ്ങൾ ആരുടെ ചരിത്രം പറഞ്ഞു രക്ഷപ്പെടും?? അഫ്സ്സൽ ഗുരുവിനെ എന്തുകൊണ്ട് സി പി എം നിങ്ങളുടെ രക്തസാക്ഷിയെന്നപോലെ കാണുന്നു?? കൊണ്ഗ്രെസ്സ് ഗുരുജി ആയി ക്കാണുന്നു??  UPA സർക്കാർ തൂക്കിക്കൊന്ന അവന്റെ ജന്മദിനം തൊട്ടടുത്ത വര്ഷം എന്തുകൊണ്ട് നിങ്ങൾ ആചരിച്ചില്ല??  അഭിപ്രായ സ്വാതന്ത്ര്യം,, മതസൌഹാർദ്ദം,, RSS വിരോധം,, ഗാന്ധിവധം തുടങ്ങിയ ഉപാധികളിലൂടെ രാജ്യദ്രോഹത്തെ ലഖൂകരിച്ച് എന്തിന് സമൂഹമദ്ധ്യത്തിൽ അവതരിപ്പിക്കുന്നു?? പാർലമെന്റ് ആക്രമണം പുന്നപ്രവയലാർ സമരം പോലെയോ, വിമോചന സമരം പോലെയോ ഒരു സമരമായി ആണോ നിങ്ങൾ നിങ്ങളുടെ ഭാഗങ്ങളിൽ നിന്ന് കാണുന്നത്?? വോട്ടുപിടിക്കാൻ വേണ്ടി ഏതു രാജ്യദ്രോഹിയുടെയും ഭ്രിഷ്ട്ടം താങ്ങാനുള്ള നിങ്ങളുടെ നിലപാടിൽ ഒരു ലജ്ജയും തോന്നുന്നില്ലേ?? നിങ്ങൾ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത് RSS നെയോ അതോ രാജ്യത്തെ ആകമാനമോ?? അഫ്സ്സൽ ഗുരുവിനെ പിന്തുണക്കുകവഴി രാജ്യത്തിന് എന്തു നേട്ടം ഉണ്ടാകുമെന്നാണ് നിങ്ങൾ വിശദീകരിക്കുന്നത്??  "ഉമ്മൻചാണ്ടിക്ക് സരിതയുമായി ബന്ധമില്ല,, ടി.പി യെക്കൊന്നത് സി പി എം അല്ല,," എന്ന വിധത്തിലെ ഉത്തരങ്ങൾ പറയരുത്.... കാരണം അതൊന്നും മനസ്സിലാക്കാൻ ഇവിടുത്തുകാർ മുഴുവൻ പപ്പുമൊന്റെ ഫാൻസ്സുമല്ല,, പാർട്ടി ക്ലാസ്സുകളിൽ പോകുന്നവരുമല്ല....

[Rajesh Puliyanethu
 Advocate, Haripad]