Sunday, 29 May 2011

ലോകാവസാനം

ലോകാവസാനം എന്ന്?? ഈ ചോദ്യം ലോകത്തിന്റെ ആരംഭം മുതല്‍ത്തന്നെ ഉയര്‍ന്നു വന്ന ഒന്നാവാനാണ് സാധ്യത. കാരണം എതോന്നിന്റയും അന്ത്യം അറിയാന്‍ ഉള്ള മനുഷ്യന്റെ ത്വര അന്തര്‍ലീനമാണ്. ഒരു ഗള്‍ഫ്‌ കാരനെ കണ്ടാല്‍ ആദ്യം 'എന്നാ തിരിച്ചു പോകുന്നത്' എന്ന് ചോദിക്കുന്നത് പോലെ. ലോകത്തിന്റെ അവസാനമെന്നു? എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ ആദ്യം ലോകത്തിനു അവസാനമുണ്ടോ? അല്ലേങ്കില്‍ എന്താണ് ലോകത്തിന്റെ അവസാനം? എന്ന കാര്യത്തില്‍ തനിക്കു ബോധ്യമായ ഒരു ഉത്തരം കണ്ടെത്തി വെയ്ക്കുകയാണ്  വേണ്ടത്. ലോകാവസാനം ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന്റെ ഉത്തരം ലോകാവസാനത്തെക്കുറിച്ചുള്ള, ചോദ്യകര്‍ത്താവിന്റെ ധാരണക്ക് അനുസൃതമായിരിക്കും എന്നതാണ് രസകരമായ വസ്തുത. അതിലും വ്യക്തമാക്കിയാല്‍ ലോകം എന്താണ് എന്ന ധാരണക്ക് കൂടി അടിസ്ത്ഥാന   മായാണ് ആ ഉത്തരം നിലകൊള്ളുന്നത്‌ എന്ന്‌ പറയാം. ചിലരുടെ കാഴ്ചപ്പാടില്‍ ഭൂമിയില ജീവജാലങ്ങളും, ഇവിടെ മനുഷ്യന്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമാണ് ലോകം. ആ കാഴ്ചപ്പാടിലുള്ള ലോകത്തിനു തീര്‍ച്ചയായും അവസാനമുണ്ട് എന്ന് മനസ്സിലാക്കുന്നതിന്നു യുക്ത്തിയുടെ എതിര്‍പ്പുണ്ടാകില്ല. എന്നാല്‍ എല്ലാ ഭൌതീക വസ്ത്തുക്കളുടെയും  അഭാവത്തിലും അവശേഷിക്കുന്ന 'കാലം' എന്നതിനെയാണ് ലോകം എന്നുകാണുന്നതെങ്കില്‍ ആ ലോകത്തിന്റെ അവസാനം എന്നതിന്  യുക്തിയുടെ പരിപൂര്‍ണ്ണമായ അംഗീകാരം ലഭിച്ചു എന്നു വരില്ല. ലോകത്തിനു അവനവന്‍ തന്നെ അല്ലെങ്കില്‍ താന്‍ തന്നെ എന്ന്‌ അര്‍ത്ഥമാക്കുന്നവരുണ്ട്. താന്‍ നില്‍ക്കുന്ന ലോകത്തെ ലോകമെന്നു കാണുന്നതിനു പകരം ലോകത്തെ നോക്കിക്കാണുന്ന താന്‍ തന്നെയാണ് ലോകമെന്നു കരുതുന്നു. അത്തരം കാഴ്ച്ചപ്പാടുകളിലും ലോകത്തിന്റെ അവസാനം എന്നത് യുക്ത്തിഭദ്രമാണ്. എന്തെന്നാല്‍  അവിടെ സ്വന്തം അവസാനത്തോടെ ലോകവും അവസാനിക്കുന്നു. തന്റെ നേട്ടങ്ങളില്‍ നിന്നുള്ള പതനത്തില്‍, തന്റെ സ്വപ്നങ്ങളുടെ അവസാനത്തില്‍, തന്റെ സ്വപ്നങ്ങളുടെ തകര്‍ച്ചയില്‍, വേണ്ടപ്പെട്ടവരുടെ വേര്‍പാടില്‍, കുടുംബ പച്ച്ചാത്തലങ്ങളുടെയും ജീവിത സാഹചര്യങ്ങളുടെയും മാറ്റത്തില്‍, അങ്ങനെ പലതിലും നമ്മുടെ ലോകം അവസാനിച്ചും ആരംഭിച്ചും കൊണ്ടിരിക്കുന്നു. ഒരു വ്യക്ത്തിയുടെ  മരണത്തോടെ     
അയാളുടെ ലോകം അവസാനിച്ചു എന്ന്‌ നമുക്ക് നിസംശയം പറയാം.  


(Rajeshpuliyanethu,
 Advocate,Haripad)

Saturday, 21 May 2011

ഭക്തി exhibition

ഭക്തി സീരിയലുകളില്‍ ദേവിയെയോ, ദേവനെയോ കാണുമ്പോള്‍ എഴുനേറ്റു നിന്നു കൈ കൂപ്പുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. അത് വളരെ fragile ആയ ഭക്ത്തിയുടെ exhibition ആണോ, അതല്ല ദേവിയുടെയോ, ദേവന്റെയോ ഏതൊരു പ്രതീകത്തെ കാണുമ്പോഴും വണങ്ങാന്‍ തോന്നുന്ന ഭക്ത്തിയുടെ ഉന്നതമായ അവസ്ഥായാണോ??

Tuesday, 12 April 2011

പാഴാക്കാതെ വോട്ട്‌

   വീണ്ടും ഒരു തെരഞ്ഞെടുപ്പു കാലം കൂടി, ജനസേവന പ്രവര്‍ത്തനങ്ങളുടെ അംഗീകാരം തേടിയും, ജനങ്ങള്‍ക്ക്‌ വേണ്ടി സര്‍ക്കാരിനോട് ശബ്ദ മുയര്‍ത്തിയവരും ജനങ്ങളുടെ മുന്‍പില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ വീരസ്യം മുഴക്കി വോട്ടഭ്യര്‍ത്തിക്കുന്നു. കോടിക്കണക്കിനു രൂപ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് വേണ്ടി ചെലവഴിച്ചു കൊണ്ട് തങ്ങളുടെ സ്ഥാനാര്‍ഥികളുടെ മേന്മ ജനഹൃദയങ്ങളിലക്ക് എത്തിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ മത്സരിക്കുന്നു, തങ്ങള്‍ ഭരണത്തില്‍ വന്നാല്‍ ഇവിടെ ഉണ്ടാകാന്‍ പോകുന്ന സുഖസമൃധികളെ വിവരിച്ചുകൊണ്ട്     അവര്‍ മുന്നേറുന്നു....................
    അതൊക്കെ അവരുടെ കാര്യം, 'നായക്കോലം കെട്ടിയാല്‍ കുരയ്ക്കണം' എന്ന പോലെ തെരഞ്ഞെടുപ്പില്‍ നിന്നാല്‍ പ്രചരണം നടത്തണം. പക്ഷെ വോട്ടര്‍മാരുടെ ഭാഗം ആലോചിച്ചു നോക്കു?? തെരഞ്ഞെടുപ്പിന് എന്തു കൊണ്ട്  ഇത്രയും ഉയര്‍ന്നനിലയിലുള്ള പ്രചാരണ മാര്‍ഗങ്ങള്‍ ആവശ്യമായി വരുന്നു?? വളരെ ശക്തമായ രീതിയിലുള്ള പ്രചാരണ രീതികള്‍ അവലംബിക്കുന്ന്നതുവഴി തെരഞ്ഞെടുപ്പില്‍ അനുകൂലഫലം പാര്‍ട്ടികള്‍ തീര്‍ച്ചയായും പ്രതീക്ഷികുന്നുണ്ടാകും. ആപ്രതീക്ഷ അവരുടെ മുന്‍കാല അനുഭവങ്ങളില്‍ നിന്നും ഉണ്ടായതുമാക്കും. അപ്പോള്‍ നാം ചിന്തിക്കേണ്ടത്, രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്‍കാല പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഉറപ്പിച്ചു വെച്ച ഒരു രാഷ്ട്രീയപരമായ വ്യക്തത നമ്മള്‍ വോട്ടര്മാര്‍ക്കില്ലേ എന്നാണ്. ഒരു തെരഞ്ഞെടുപ്പു കോലാഹലത്തിന്റെ ഉയിര്‍പ്പുകളുടെ അടിസ്ഥാനത്തില്‍ രൂപം കൊള്ളുന്ന നൈമിഷിക വികാരത്തിന്റെ അടിസ്ഥാനത്തിലാണോ നമ്മള്‍ വോട്ടു ചെയ്യുന്നത്. അപ്രകാരമാണെങ്കില്‍ നമ്മുടെ കയ്യിലെ വിലയേറിയ ആ ആയുധം നാം പാഴക്കുകയല്ലേ ചെയ്യുന്നത്??  
   തെരഞ്ഞെടുപ്പു വേളകളില്‍ പ്രമുഘരാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളുടെ മനസ്സിലേക്ക് അലിയിച്ചു ചേര്‍ത്ത ഒന്നുണ്ട്!! അത് നിങ്ങള്‍ നിങ്ങളുടെ വോട്ടു പാഴാക്കരുത് എന്നാ ഉപദേശമാണ്. തങ്ങളാണ് ജയിക്കാന്‍ പോകുന്ന പാര്‍ട്ടി, അതിനാല്‍ തങ്ങള്‍ക്കു വോട്ടു ചെയ്യുക. അത് വഴി നിങ്ങളുടെ വോട്ടിനു വിലയുണ്ടാകുന്നു. കേള്‍ക്കുമ്പോള്‍ ശരിയാണെന്ന്  തോന്നിയാലും ആ ചിന്താരീതിക്ക് അനുസൃതമായി പ്രവര്ത്തിക്കുംപോളല്ലേ നമ്മുടെ വോട്ടു യഥാര്‍ത്തത്തില്‍ പാഴാകുന്നത്‌?? നമ്മുടെ രാഷ്ട്രീയമായ കാഴ്ചപ്പാടിന് അനുസൃതമല്ലാതെ, പാര്‍ട്ടിയുടെയോ സ്ഥനാര്തിയുടെയോ മുന്‍ നിലപാടുകള്‍ക്ക് നമ്മുടെ അഗീകാരമോ, എതിര്‍പ്പോ വോട്ടായി രേഘപ്പെടുത്താതെ പകരം വോട്ടു പാഴാകരുത് എന്നകരുതലില്‍ ജയിക്കാന്‍ പോകുന്നയാല്‍ എന്ന പരിഗണനയില്‍ ഒരാള്‍ക്ക് വോട്ടു ചെയ്യുമ്പോള്‍ ജനാധിപത്യത്തിന്റെ അടിത്തറയായ വോട്ടവകാശം നിശിതമായി അട്ടിമറിക്കപ്പെടുകയല്ലേ ചെയ്യുന്നത്?? പാര്‍ട്ടിയുടെയോ സ്ഥനാര്തിയുടെയോ മുന്‍ പ്രവര്‍ത്തനത്തിനോ, നിലപാടിനോ വിരുദ്ധമായി പുതിയ ഒന്ന് ഇവിടെ ജനിച്ചു വരേണ്ട ആവശ്യഗത ഉണ്ടെങ്കില്‍, അതിന്റെ കടക്കല്‍ വെയ്ക്കുന്ന കത്തിയാണ് ഈ വോട്ടു പാഴക്കാതിരിക്കല്‍ തിയറി. തന്റെ  പ്രതിഷേധം വോട്ടില്‍ കൂടി പ്രകടിപ്പിക്കാനുള്ള ഒരാളുടെ അവകാശം നിരാശാജനകമായ രീതിയില്‍ നശിപ്പിക്കുകയല്ലേ  ചെയ്യുന്നത്?? ഇവിടുത്തെ മുന്‍നിര രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തനത്തില്‍ ഇവിടുത്തെ പൌരനു അതൃപ്തി ഉണ്ടെങ്കില്‍ പുതിയതായി ഉയര്‍ന്നു വരുന്ന രാഷ്ട്രീയ കക്ഷിക്ക് ഉണ്ടാകുന്ന ജനപിന്തുണ വഴിയെ അത് പ്രകടമാകുകയുള്ള്. നിലവിലുള്ള പ്രസ്ഥാനങ്ങള്‍ ജനഹിതത്തിനനുസരിച്ചു പ്രവര്‍ത്തിക്കാനും, എന്തു തോന്നിവാസവും ചെയ്താലും ഇവിടെ പിടിച്ചു നില്‍ക്കാം എന്ന തോന്നലിനു അറുതി വരുത്തുവാനും, വോട്ടുപാഴാക്കതിരിക്കല്‍ തിയറി മാറ്റി വെച്ച് തങ്ങളുടെ താല്പര്യത്തിനും, ചിന്ടാഗതിക്കും അനുസൃതമായി വോട്ടു ചെയ്യണം. ഒരു സ്ഥാനാര്‍ഥിയുടെ ഭൂരി പക്ഷത്തിനു മുകളില്‍ കുന്നുകൂട്ടാന്‍ വേണ്ടി ലഭിച്ച പാഴ്വസ്തു വല്ല വോട്ടു. ശരിയായ ചിന്തയില്‍ പ്രയോഗിച്ചാല്‍ തോറ്റു പോകുന്ന ഒരു സ്ഥാനാര്തിക്ക് ചെയ്യുന്ന വോട്ടിനു ജയിക്കുന്ന ഒരാള്‍ക്ക് ചെയ്യുന്ന വോട്ടിനേക്കാള്‍ വിലയുണ്ടാകും.

വോട്ടു പ്രഹര ശേഷിയുള്ള ആയുധമാണ്!! അത് ചിന്തിച്ചു പ്രയോഗിക്കുക.............


(RajeshPuliyanethu,
 Advocate, Haripad.)                      

Friday, 1 April 2011

ഇനിയും പ്രഭാതം

ഇന്നു ഞാനെന്‍ പട്ടുമെത്തയിലുണര്‍ന്നു,
എനിയുമുറങ്ങാനൊരു പകല്‍ ബാക്കി, 
ഹൃതുഭേതമില്ലാത്ത പകലിന്‍റെ ഹൃസ്വമാം- 
നീറ്റിന്റെയക്കരെ അന്ധകാരം,

എവിടെ ഞാനുറങ്ങും?? നാട്ടിലോ? മറുനാട്ടിലോ? അതല്ല നിത്യമാം 
ചുടല പറമ്പിലോ?  

ഇതുതന്നെ കാലവും, ഇതുതന്നെ ദൈവവും, 
മങ്ങാത്ത, മായാത്ത ലിഖിതങ്ങളും. 

ഒന്ന് ചിരിക്കു സഖി എന്നെ നോക്കി 
ഇനിയും പ്രഭാതം നിനക്കുള്ളതല്ല!! 

ഞാനെതോരിരുളിലെന്നൊരുമാത്ര നോക്കാതെ 
ഇനിയും പ്രഭാതം. 


(RajeshPuliyanethu,
 Advocate, Haripad)

Thursday, 31 March 2011

ബന്ധങ്ങളിലെ കയിപ്പ്‌??

                 ഒരാള്‍ക്ക് എത്ര വേണമെങ്കിലും പാല്‍ കുടിക്കാം, അയാള്‍ക്ക് മതിയാകുന്നത് വരെ, തന്‍റെ മതിയാകലിന്റെ സീമയോളമെത്ര തവണ എത്തിയാലും കുടിക്കുന്ന പാലിന്‍റെ രുചി മാറില്ല, മറിച്ചു താന്‍ കുടിച്ച പാലില്‍ കയിപ്പു ജനിപ്പിക്കുന്ന കാഞ്ഞിരത്തിന്റെ ചെറിയ ഒരു കണികയെങ്കിലും ഇല്ല എങ്കിലോ, അതിനെ പാനം ചെയ്യുന്ന അവസരത്തിലെപ്പോഴെങ്കിലും കടിച്ചു അനുഭവിക്കേണ്ടി വന്നില്ല എങ്കിലോ..............

                   ഇതുപോലെ തന്നെയാണ് രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തിന്റെ രീതിയും. വ്യക്ത്തികള്‍ തമ്മിലുള്ള ബന്ധം തെളിഞ്ഞ പാല്‍ ആസ്വദിക്കുന്നത് പോലെ എത്ര തുടര്‍ച്ചയായും, അസ്വാരസ്യങ്ങളില്ലാതെ കൊണ്ടു പോകാവുന്നതാണ്. അവിടെ കയിപ്പനുഭവിക്കുന്നത്, പരസ്പര ബന്ധം എന്ന പാലില്‍ മുന്പെപ്പഴോ കടന്നു കൂടിയ ആ കാഞ്ഞിരത്തിന്‍ ശകലത്തെ കടിച്ചു അനുഭവിക്കേണ്ടി വരുമ്പോളാണ്. 

(RajeshPuliyanethu,
 Advocate, Haripad)




Tuesday, 1 March 2011

വിശ്വാസം

ദൈവം ELECTRICITY പോലെ ഉള്ള ഒരു ശക്തിയാണെന്ന് കരുതുന്നവരുണ്ടോ???

(RajeshPuliyanethu,
 Advocate, Haripad)

Monday, 28 February 2011

പ്രണയ ഗോപുരം

പ്രണയം ഏറ്റവും അനുഭൂതിദായകമായ വെണ്ണക്കല്‍ ഗോപുരമായി തോന്നുന്നത് അതൊരു സങ്കല്പ്പമായിരിക്കും പോഴാണ്. അത് തിരികെ ലഭിച്ചുതുടങ്ങുമ്പോള്‍ സങ്കല്‍പ്പ ഗോപുരത്തിന് വിള്ളല്‍ വീണു തുടങ്ങുന്നു. കാമിനിയുമായി ജീവിതം ആരംഭിച്ചു തുടങ്ങുമ്പോള്‍ പ്രണയ സങ്കല്പങ്ങള്‍ കൊണ്ടുതീര്‍ത്ത ആ ഗോപുരം പൂര്‍ണമായും തകര്‍ന്നിരിക്കും. അവിടെ ജീവിത യാഥാര്‍ത്ഥ്യത്തില്‍ ഊന്നിയ പുതിയ കേട്ടിപ്പടുക്കലുകള്‍ ആരംഭിക്കുന്നു.     

(RajeshPuliyanethu,
 Advocate, Haripad)

Thursday, 17 February 2011

എന്‍റെ തെറ്റ് ശരി, നിന്‍റെ തെറ്റ് തെറ്റ്.

കേരളത്തിലെ സമര്‍ഥരായ IAS ഓഫിസര്‍മാരില്‍ഒരാളായ ശ്രീ ബാബു പോള്‍ ഒരവസരത്തില്‍ പറഞ്ഞു കേട്ടു,  'വ്യഭിചാരിയായ ഒരു വ്യക്തിക്ക് മറ്റൊരു വ്യഭിചാരിയായ വ്യക്തിയോട് അത്ര മതിപ്പ് പോര' എന്ന്. എത്രയോ പരമാര്‍ഥമായ ഒന്നാണത്. സമസ്ത മേഘലകളിലും പ്രകടമാണിത്. കൈക്കൂലിക്കാരായ രണ്ടു ഉദ്യോഗസ്ഥരില്‍ ഒരാള്‍ കൈക്കൂലിക്ക് പിടിക്കപ്പെട്ടാല്‍ മറ്റേ വ്യക്തി, പിടിക്കപ്പെട്ടവനെ നികൃഷ്ട ജീവിയായെ കാണുകയുള്ളൂ. കേരളത്തിലെ സാമൂഹിക സ്ഥിതി അനുസരിച്ച് ചര്‍ച്ച ചെയ്താല്‍ ഈ സ്വഭാവ സവിശേഷത നിറഞ്ഞു കാണാന്‍ സാധിക്കുന്നത്‌ 'മദ്യപര്‍' ക്കിടയിലാണെന്ന് തോന്നുന്നു. എല്ലാ ദിവസവും മൂന്നു നേരവും ഒന്നിച്ചിരുന്നു മദ്യപിച്ചു സാധ്യമായ 'പെറപ്പുകള്‍'  എല്ലാം ചെയ്തു വരുന്ന രണ്ടു സുഹൃത്തുക്കളില്‍ ഒരാള്‍ ഒറ്റയ്ക്ക് ഒരു ദിവസം മദ്യപിച്ചു അടിതെറ്റി എന്തെങ്കിലും ചെയ്താല്‍ മറ്റെയാള്‍ നടത്തുന്ന വിമര്‍ശനങ്ങളും, കുറ്റപ്പെടുത്തലുകളും, ഇവരെ രണ്ടു പേരെയും അടുത്തറിയാവുന്ന മൂന്നമതോരാള്‍ക്ക് കേള്‍ക്കാന്‍ വളരെ നല്ല തമാശയായിരിക്കും.    


(RajeshPuliyanethu,
 Advocate, Haripad) 

Tuesday, 15 February 2011

ഉപദേശവും സഹായവും

       ഒരു വ്യക്തിയെ ഏറ്റവും നിസ്സാരമായി  അപമാനിക്കാന്‍ 'ഉപദേശിച്ചു'  കഴിയും. നമ്മുടെ സമൂഹത്തില്‍ അത് വളരെ പ്രകടമായ രീതിയില്‍ നടന്നു വരികയും ചെയ്യുന്നു. ഉദാഹരണത്തിന്- ഒരാള്‍ ഒരു മരണ വീട്ടിലേക്കു പോവുകയാണെന്ന് കരുതുക. അയാളെ സ്നേഹ പൂര്‍വ്വം വിളിച്ചു നിര്‍ത്തി " പരമേശ്വരാ, നീ ഗോപാലന്‍റെ വീട്ടിലെ മരണം അറിഞ്ഞിട്ടു പോകുവാനല്ലേ, നന്നായി. ഹാ, പിന്നൊരു കാര്യം, നീ അവിടെ പോയി നിന്നു ശവമടക്ക് നേരത്ത് അട്ടഹസിച്ചു ചിരിക്കുകയുമൊന്നും ചെയ്യരുത് കേട്ടോ.---- ഇതു സ്നേഹ പൂര്‍വമുള്ള ഒരു തരം അപമാനിക്കലാണ്. ഉപദേശത്തെ കേള്‍ക്കേണ്ടി വരുന്ന വ്യക്തി സാമാന്യ ബോധം എല്ലത്തവനാണെന്ന് തോന്നിപ്പിക്കാന്‍ ഇതു ധാരാളമാണ്. മറ്റൊരാളിന്റെ മുന്നില്‍ വെച്ചാ നിതെങ്കില്‍  അതിന്‍റെ effect പലമടങ്ങ്‌ ആകും. ഇവിടെ കേട്ട് നില്‍ക്കുന്ന വ്യക്ത്തിക്ക് പ്രതികരിക്കാനുള്ള അവസരവും ഉണ്ടാകില്ല.
         ഉപദേശം എന്നത് അത് ആവശ്യമുള്ളപ്പോള്‍ ഒരു വ്യക്ത്തി അതിനു അയാള്‍ക്ക് 'തനിക്കു ആ വിഷയത്തിന്‍ മേല്‍ ഉപദേശം തരാന്‍ യോഗ്യനാണ്' എന്നു തോന്നുന്ന വ്യക്ത്തിയോട് ചോദിച്ചു നേടുമ്പോള്‍ മാത്രം വിലവെയ്ക്ക പ്പെടുന്ന ഒന്നാണ്. മറിച്ചായാല്‍ ചില അവസരങ്ങളില്‍ ഉപദേശം കൊടുക്കുന്ന വ്യക്ത്തിയും അപമാനിതനാകാന്‍ സാധ്യത യുള്ളതാണ്. . അതിനു "എനിക്ക് തന്ടെ ഉപടഷമോന്നും വേണ്ട" എന്നു രണ്ടു വാക്കില്‍ മറുപടി കേള്‍ക്കേണ്ടി വന്നാല്‍ മതി.
        ഉപദേശം പോലെ തന്നെ ആവ്ശ്യപ്പെടലിനു അനുസൃതമായി മാത്രം നല്‍കേണ്ടുന്ന ഒന്നാണ് "സഹായം". സഹായം ആവശ്യമുളള  വ്യക്ത്തിയുടെ ആവശ്ശ്യപ്പെടലിനു അനുസൃതമായ രീതിയില്‍ മാത്രം സഹായം ചെയ്യുക. മറിച്ചു ആവശ്യപ്പെടാതെ ചെയ്യുന്ന സഹായത്തിനു പില്‍ക്കാലത്ത് അഭിനന്നനത്തിനു പകരം അവമതിയായിരിക്കും ഫലം. ഒരു സഹായം ആവശ്യപ്പെടാന്‍ ശാരീരികമായി ശേഷിയില്ലാത്ത ഒരാളെ മാത്രം സഹായത്തിനുള്ള അഭ്യര്‍ത്ഥന ഇല്ലാതെ സഹായിക്കുക.
(RajeshPuliyanethu,
 Advacate, Haripad)



Wednesday, 5 January 2011

കാറ്റിലലിഞ്ഞ സംഗീതം പോലെ....

മറ്റുള്ളവര്‍ക്ക് വായിച്ചു തീര്‍ക്കാനോ, മനസ്സിലാക്കി ഉറപ്പിക്കാനൊ കഴിയാത്ത പ്രഹേളികയായി ജീവിതം പൂര്‍ണ വിരമാത്തോളം എത്തിക്കാന്‍ ശ്രമിക്കുക. അപ്രകാരം ജീവിക്കാന്‍ പരിശ്രമിക്കാതെ തന്നെ.
(RajeshPuliyanethu,
 Advocate,Haripad)