ഒരാള്‍ക്ക് എത്ര വേണമെങ്കിലും പാല്‍ കുടിക്കാം, അയാള്‍ക്ക് മതിയാകുന്നത് വരെ, തന്‍റെ മതിയാകലിന്റെ സീമയോളമെത്ര തവണ എത്തിയാലും കുടിക്കുന്ന പാലിന്‍റെ രുചി മാറില്ല, മറിച്ചു താന്‍ കുടിച്ച പാലില്‍ കയിപ്പു ജനിപ്പിക്കുന്ന കാഞ്ഞിരത്തിന്റെ ചെറിയ ഒരു കണികയെങ്കിലും ഇല്ല എങ്കിലോ, അതിനെ പാനം ചെയ്യുന്ന അവസരത്തിലെപ്പോഴെങ്കിലും കടിച്ചു അനുഭവിക്കേണ്ടി വന്നില്ല എങ്കിലോ..............
ഇതുപോലെ തന്നെയാണ് രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തിന്റെ രീതിയും. വ്യക്ത്തികള്‍ തമ്മിലുള്ള ബന്ധം തെളിഞ്ഞ പാല്‍ ആസ്വദിക്കുന്നത് പോലെ എത്ര തുടര്‍ച്ചയായും, അസ്വാരസ്യങ്ങളില്ലാതെ കൊണ്ടു പോകാവുന്നതാണ്. അവിടെ കയിപ്പനുഭവിക്കുന്നത്, പരസ്പര ബന്ധം എന്ന പാലില്‍ മുന്പെപ്പഴോ കടന്നു കൂടിയ ആ കാഞ്ഞിരത്തിന്‍ ശകലത്തെ കടിച്ചു അനുഭവിക്കേണ്ടി വരുമ്പോളാണ്.
(RajeshPuliyanethu,
Advocate, Haripad)
No comments:
Post a Comment
Note: only a member of this blog may post a comment.