Wednesday, 30 December 2015

രാഷ്ട്രീയ ഭാരതത്തിന് സോഷ്യൽ മീഡിയ നൽകിയ സംഭാവന....!!!




രാഷ്ട്രീയ ഭാരതത്തിന് സോഷ്യൽ മീഡിയ നൽകിയ സംഭാവന എന്തെന്ന് ചൊദിച്ചാൽ;; പ്രമുഖ രാഷ്ട്രീയ കക്ഷികൾക്ക് കൊങ്ങികൾ,, കമ്മികൾ,, സംഘികൾ തുടങ്ങിയ ചെല്ലപ്പേരുകൾ നൽകി പ്രചരിപ്പിച്ചതും സാർവർത്രികമാക്കിയതുമാണ്..........

[Rajesh Puliyanethu
 Advocate, Haripad]

Thursday, 10 December 2015

ക്ഷേത്രസ്വത്ത് മൂർത്തിയുടേത്,, ഭരണം വിശ്വാസ്സിയുടെ അവകാശം......

  
       ക്ഷേത്രഭരണവും, സ്വത്തും വിശ്വാസ്സിയേക്കാൾ അവിശ്വാസ്സി കൈയ്യാളുന്നതായാണ് കണ്ടു വരുന്നത്... ക്ഷേത്ര നടത്തിപ്പിനെയും, ധനവിനിയോഗത്തെയും കുറിച്ച് കൂടുതൽ ചർച്ചകൾ ചെയ്യുന്നതും അവിശ്വാസ്സിയാണ്... വിശ്വാസ്സിയുടെ വിശ്വാസ്സങ്ങളിൽ ഊന്നി മാത്രമാണ് ക്ഷേത്രത്തിന്റെ പണമുൾപ്പടെ ഏതൊന്നിന്റെയും സാരം എന്നിരിക്കെ "അവിശ്വാസ്സികൾക്ക് ക്ഷേത്രകാര്യങ്ങളിൽ എന്ത് കാര്യം" എന്നത് പ്രസക്തമായ ചോദ്യമാണ്....

       വിശ്വാസ്സങ്ങൾക്ക് അനുസ്സരിച്ച് ജീവിക്കാനും,, വിശ്വാസ്സങ്ങളെ സംരക്ഷിക്കാനും മൗലീക അവകാശമായി ഭരണഘടന അംഗീകരിച്ചു തരുന്ന ഈ രാജ്യത്ത് തന്റെ വിശ്വാസ്സങ്ങളുടെ കേന്ദ്രമായി കാണുന്ന ക്ഷേത്രങ്ങൾ ശരിയായ വിധത്തിൽ തന്റെ വിശ്വാസ്സങ്ങൾക്ക് അനുസൃതമായി നടത്തപ്പെടുന്നുണ്ട് എന്ന് ബോധ്യപ്പെടാനുള്ള അവകാശം വിശ്വാസ്സിക്കുണ്ട്.. അതായത് ഹിന്ദുവിനുണ്ട്... ആ അവകാശം നടപ്പിലാകുന്നത് ക്ഷേത്രങ്ങളുടെ ഭരണവും,, ധനവിനിയോഗവും വിശ്വാസ്സികളുടെ കൂട്ടായ്മയായ ഒരു ഭരണസംവിധാനത്തിൽക്കൂടി നടപ്പിലാവുംപോളാണ്... ആ അവകാശമാണ് ഹിന്ദുവിന് നിഷേധിക്കപ്പെട്ടിരിക്കുന്നത്.... ആ അവകാശത്തിന്റെ സാക്ഷാത്ക്കാരത്തിനായാണ് ഓരോ ഹിന്ദുവിന്റെയും ബുദ്ധിയും, ചിന്തയും, ആത്മാഭിമാനവും ഉണരേണ്ടത്...  

       ക്ഷേത്രത്തിന്റെ സ്വത്തുവകകൾ സർക്കാരിലേക്ക് പോകുന്നു എന്നതിനെ ക്കുറിച്ചുള്ള ചർച്ചകൾ അത്രകണ്ട് പ്രാധാന്യം അർഹിക്കുന്നതാണെന്ന് തോന്നുന്നില്ല... ക്ഷേത്രങ്ങളുടെ സ്വത്ത് കൈയ്യാളുന്നതിനും, ക്ഷേത്രകാര്യങ്ങളുടെ മഹനീീയമായ നടത്തിപ്പിനും വേണ്ടി സ്വതന്ത്രഭരണാവകാശമുള്ള ദേവസ്വം ബോർഡ് ഇവിടെ ഉണ്ടെന്നാണെല്ലോ വെയ്പ്പ്!! അത്തരം സ്വതന്ത്ര ഭരണാവകാശം ഒരു മറയാക്കി വെച്ചുകൊണ്ട് രാഷ്ട്രീയ താൽപ്പര്യങ്ങൾ നിറവേറ്റാനുള്ള വസ്തുക്കളാക്കി ക്ഷേത്രത്തെയും, ക്ഷേത്ര സ്വത്തിനെയും, വിശ്വാസ്സങ്ങളെയും ഉപയോഗിക്കാൻ സാദ്ധ്യമാകും വിധം നിലനില്ക്കുന്ന ഭരണ സംവിധാനമാണ് ഇല്ലാതാകേണ്ടത്... അത്തരം ഭരണ സംവിധാനങ്ങൾ ഇല്ലാതാകാൻ ഇടതു- വലതന്മാർ ഒരിക്കലും അനുവദിക്കില്ല എന്നാ സത്യവും നാം മനസ്സിലാക്കണം.... കാലാകാലങ്ങളിൽ ഘടകകക്ഷികളെയും മറ്റും ത്രിപ്ത്തിപ്പെടുത്തി കൂടെ നിർത്താനുള്ള എല്ലും കഷ്ണങ്ങളായാണ് ദേവസ്വത്തിലെ പല പദവികളും രാഷ്ട്രീയ കക്ഷികൾ കാണുന്നത്...  


      ദേവസ്വത്തിന്റെ പണം സർക്കാർ ഖജനാവിലേക്ക് നേരിട്ടടച്ചുകൊള്ളണം  എന്ന വ്യവസ്ഥ ഇല്ലാത്തതിനാലാണ് സർക്കാർ ആ പണം ചൂഷണം ചെയ്യുന്നില്ല എന്ന് പറയുന്നത്... പക്ഷെ സർക്കാർ ഭാഗമായ ഒരു മന്ത്രി,, രാഷ്ട്രീയ പ്രതിനിധികളായ ബോർഡ്‌ പ്രസിഡണ്ട്‌, മെമ്പർമാർ ഇവർ ദേവസ്വത്തിന്റെ പണം തീനികലാണ്... ഇവരാരും വിശ്വാസ്സികളുടെ പ്രതിനിധികളായല്ല ദേവസ്വം അധികാരികളാകുന്നത്,, മറിച്ച് രാഷ്ട്രീയ പ്രതിനിധികളായാണ്.... ഇടതുപക്ഷം ദൈവവിശ്വാസ്സത്തെ പരസ്യമായി തള്ളിപ്പറയുന്നവരാണ്... ഇടതുപക്ഷം ഭരണത്തിൽ വന്നാൽ അവരുടെ പ്രതിനിധികളാണ് ദേവസ്വം ഭരണത്തിൽ എത്തുന്നത്.... അവിശ്വാസ്സികളുടെ കൂട്ടത്തിൽ നിന്നും എത്തുന്ന ദേവസ്വം ഭാരണാധികാരിയിൽ നിന്നും ഭക്തജനത്തിന് എന്ത് ക്ഷേമം ലഭിക്കും എന്നാണ് കരുതേണ്ടത്?? ദേവസ്വ ഭരണം കൈയ്യാളുന്നവരുടെ ഇടയിൽ നിന്നും ജീവനക്കാരെക്കൂടി സൃഷ്ട്ടിക്കപ്പെടുമ്പോൾ ക്ഷേത്ര ഭരണവും, പ്രവർത്തനവും വിപ്ലവ മേഘലയാകും.... ക്ഷേത്രങ്ങളിൽ വിപ്ലവം നടപ്പിലാക്കാൻ ശ്രമിച്ചാൽ അത് വിശ്വാസ്സത്തിന്റെ ച്യുതിക്കും അതുവഴി ക്ഷേത്രങ്ങളുടെ തന്നെ നാശത്തിനും ആയിരിക്കും വഴിവെയ്ക്കുന്നത്... അത് വിശ്വാസ്സി ആഗ്രഹിക്കുന്നതല്ല....  മതേതരത്വം നിലനിൽക്കുന്ന രാജ്യത്ത്,, മറ്റു മതസ്ഥർക്കിടയിൽ ഇപ്രകാരമുള്ള ഭരണക്രമങ്ങൾ നിലനില്ക്കാത്തിടത്തോളം കാലം ഇതെല്ലാം ഹിന്ദുവിന്റെ അവകാശ ലംഘനമാണ്... ശബരിമലയിലെ നടവരവ് ട്രഷറിയിലേക്ക് ഉടൻ മാറ്റണമെന്ന് സർക്കാർ നിർദ്ദേശം ഉണ്ടായെന്നാണ് മനസ്സിലാക്കുന്നത്... കേരളസർക്കാരിന്റെ ദാരിദ്യം തൽക്കാലത്തേക്ക് മറികടക്കാനുള്ള മാർഗ്ഗമാണത്... അതിന് പലിശ ലഭിക്കും എന്നതാണ് എതിർ വാദം.... ഒന്നു ചോദിക്കട്ടെ,, മറ്റ് ഏതു മതസ്ഥരുടെ പണമാണ് സർക്കാർ ഉത്തരവിൽക്കൂടി ട്രഷറിയിൽ എത്തി സർക്കാരിന്റെ ദാരിദ്രം മാറ്റുന്നത്... ഹിന്ദുവിന്റെ പണം സർക്കാരിന്റെ ഉത്തരവുകൾക്കനുസരിച്ചു വിനിയോഗികേണ്ട ഭരണ സംവിധാനം ഇവിടെ വേണോ എന്നതാണ് നമ്മൾ ചിന്തിക്കേണ്ടത്.... ദേവസ്വം പണം സർക്കാർ കടമെടുക്കുന്നതിൽ എത്ര തുക തിരികെ ദേവസ്വത്തിൽ എത്തുന്നുണ്ട് എന്നു കൂടി പഠിക്കണം....    

      ഭരണത്തിൽ മാറിമാറി വരുന്ന രാഷ്ട്രീയ കക്ഷികളുടെ ചക്കരക്കുടമാണ് ദേവസ്വം ബോർഡ്‌... അധികാരങ്ങൾ പങ്കിട്ടെടുക്കുന്ന കാര്യത്തിൽ മാത്രമല്ല... പണം പങ്കിട്ടെടുക്കുന്നതിലും അവർക്ക് പലവിധ നേട്ടങ്ങളുണ്ട്... അവയെല്ലാം രാഷ്ട്രീയ ലാഭങ്ങളായാണ് പരിവർത്തനപ്പെടുന്നത്... അത് തികഞ്ഞ അനീതിയാണ് എന്നതിൽ എന്താണ് സംശയം അവശേഷിക്കുന്നത്?? മതാചാരങ്ങളുടെയും, വിശ്വാസ്സങ്ങളുടെയും, ഭക്തിയുടെയും, അടിസ്ഥാനത്തിൽ സ്വോരൂപിക്കപ്പെടുന്ന പണം അവയുടെയെല്ലാം ഉന്നമനത്തിനായാണ് പരിവർത്തനപ്പെടുത്തേണ്ടത്.... മറിച്ച് രാഷ്ട്രീയ നേട്ടങ്ങൾക്കല്ല.... ഭക്തിയിൽ നിന്നും വിശ്വാസ്സങ്ങളിൽ നിന്നും ഏറെ അകലം പാലിക്കേണ്ട 'രാഷ്ട്രീയം' എന്ന ചിന്ത ഭക്തിയേയും വിശ്വാസ്സങ്ങളെയും ഭരിക്കുന്ന അവസ്ഥ പ്രതിലോമപരവും, ദയനീയവുമാണ്.....    

       മതേതരത്വം എന്ന വാദം മറ്റൊരുവന്റെ മതത്തെ അങ്ങീകരിക്കുകയും, ബഹുമാനിക്കുകയും ചെയ്യുക എന്നതാണ് മുന്നോട്ട് വെയ്ക്കുന്നത്... മറിച്ച് ഒന്ന് മറ്റൊന്നിലേക്ക് കടന്നു കയറുക എന്നല്ല... ഹിന്ദുവിന്റെ ക്ഷേത്രങ്ങൾ ആരു ഭരിക്കണം, പണം എങ്ങനെ വിനിയോഗിക്കണം എന്നൊക്കെ മറ്റു മതസ്ഥർ അഭിപ്രായ പ്രകടനങ്ങൾ നടത്തുമ്പോൾ അത് അസ്വസ്ഥതകളാണ് സൃഷ്ട്ടിക്കുന്നത്... വഴിയിലെ ചെണ്ട പോലെയാണ് ഹിന്ദുവിന്റെ അവസ്ഥ... ആർക്കും പുരോഗമനം കൊണ്ടുവരാനും,, വിപ്ലവം പറയാനും,, ഹിന്ദുവിന്റെ താൽപ്പര്യങ്ങൽക്കൊ ആചാര അനുഷ്ട്ടാനങ്ങൾക്കോ എതിരേ സംസ്സാരിച്ചാൽ മതിയെന്ന അവസ്ഥ ആയിട്ടുണ്ട്‌... അതിനെല്ലാം ജയ് വിളിച്ചു നടക്കുന്ന ഹിന്ദു തന്നെയാണ് ഹിന്ദുവിന്റെ ശത്രു എന്ന് എടുത്തു പറയേണ്ടതില്ലല്ലോ?? 

       ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് വെളിവായ അവസ്സരത്തിലെ ചർച്ചകളും, കോലാഹലങ്ങളും നമ്മൾ കണ്ടതാണ്... [[[ശ്രീ പദ്മനാഭസ്വാമിയുടെ സ്വത്ത്........]]] ഒരു ക്രിസ്ത്യൻ- മുസ്ലീം പള്ളിയിൽ നിന്നായിരുന്നു അത്രയും വലിയ നിധിശേഖരം കണ്ടെത്തിയിരുന്നതെങ്കിൽ ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷി അത് രാജ്യത്തിന്റെ പൊതു ആവശ്യത്തിനായി ചെലവഴിക്കണം എന്ന് പറയുമോ?? ഏതെങ്കിലും ഹിന്ദു സംഘടന പോലും അപ്രകാരം ഒരു അഭിപ്രായം പറയാൻ സാദ്ധ്യതയില്ല... പക്ഷെ ഹിന്ദുവിന്റെ അശക്ത്തി എല്ലാവർക്കും തിരിച്ചറിയാം... അതിനാൽ ഹിന്ദുവിനെതിരെ സംസ്സാരിച്ച് ഇതരമതസ്ഥരുടെ പ്രീതിക്കായി രാഷ്ട്രീയപാർട്ടികൾ മൽസ്സരിക്കുന്നു....

       ഹിന്ദുവിനെതിരെ ഉള്ള പ്രവർത്തനങ്ങളിലും,, മറ്റു മതങ്ങളെ പ്രീണിപ്പിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ കാട്ടുന്ന മൽസ്സരത്തിലും ഉള്ള പ്രതിഷേധം എന്ന നിലയിൽ ഉയർന്നുവന്ന ഹിന്ദു എകീകരണത്തെ തകർക്കുക എന്ന ലക്ഷ്യത്തിൽ മതേതര പാർട്ടികൾ എന്ന് സ്വയം പുകഴ്ത്തുന്ന തികഞ്ഞ ന്യൂനപക്ഷ പ്രീണന പാർട്ടികൾ ഒറ്റക്കെട്ടായി രംഗത്തു വന്നിരിക്കുന്നു. [[[ക്ഷേത്രങ്ങളിലേക്ക് ഒളിഞ്ഞു നോക്കുന്ന രാഷ്ട്രീയം...!!]]]  ക്ഷേത്രങ്ങളെയും വിശ്വാസ്സങ്ങളെയും അതുവഴി വിശ്വാസ്സിയെയും തകർക്കുക എന്നതാണ് അവരുടെ ലക്‌ഷ്യം.... അതിനാൽ ക്ഷേത്രങ്ങളെ സംരക്ഷിക്കേണ്ടത് ഓരോ ഹിന്ദുവിന്റെയും കർത്തവ്യമാണ്.... ഒന്നു ചിന്തിക്കൂ;; ഒറ്റക്കെട്ടായി ഹിന്ദുക്കൾ ആവശ്യപ്പെട്ടാൽ ക്ഷേത്രഭരണം വിശ്വാസ്സികളുടെ കൈകളിൽ എത്തിച്ചേരും... അതുവഴി ഇതുവരെ ഇവിടുത്തെ രാഷ്ട്രീയ കക്ഷികൾ ആസ്വദിച്ചുവന്ന സാമ്പത്തികമായത് ഉൾപ്പടെയുള്ള ഒരുപാട് നേട്ടങ്ങൾ അവർക്കില്ലാതെവരും... അതിനെതിരെ അവർ ചെയ്യേണ്ടത് ഹിന്ദു ഐക്യം ഇല്ലാതാക്കുക എന്നതാണ്.... അതിനവർ ശ്രമിക്കുന്നു.... വലിയ ഒരു പരിധിവരെ അവർ അതിൽ വിജയിക്കുന്നു എന്നതാണ് ഖെദകരം... ഹിന്ദു ഒന്നിച്ചുനിന്നാൽ ഏതെല്ലാം വഴികളെ ശുചീകരിക്കാൻ കഴിയും....... 

       രാഷ്ട്രീയ പാർട്ടികൾ നിശ്ചയിക്കുകയും, നേതൃത്വം കൊടുക്കുകയും ചെയ്യുന്ന ഒരു ദേവസ്വം സംവിധാനം ഇല്ലാതായി ഹിന്ദുവിന്റെ ക്ഷേത്രം ഹിന്ദു ഭരിക്കുന്ന ഒരു സംവിധാനമാണ് ഇവിടെ നിലവിൽ വരേണ്ടത്... ദേവസ്വം പണം സർക്കാർ കൊണ്ടു പോകുന്നോ ഇല്ലയോ എന്ന വിധമായി മാത്രം നാം ചർച്ചകളെ പരിമിതപ്പെടുത്തരുത്.. നിലവിലെ സംവിധാനത്തിൽ ചൂഷക വൃന്ദത്തിലെ  ഒരു കക്ഷി മാത്രമാണ് സർക്കാർ... നമ്മുടെ ക്ഷേത്രങ്ങൾ അന്യാധീനപ്പെടാതിരിക്കാനും, ഹിന്ദുവിന്റെ അന്തസ്സും ആത്മാഭിമാനവും സംരക്ഷിക്കുന്നതിനും നമ്മൾ ഒറ്റക്കെട്ടായിനിന്ന് ശബ്ദമുയർത്തേണ്ട ശരിയായ സമയമാണിത്....... 


[Rajesh Puliyanethu
 Advocate, Haripad]

Wednesday, 2 December 2015

ബാല്യം കൊണ്ട് അനാഥനായ യൗവനത്തിലെ തീവ്രവാദി!!!!!!!!

ഒരു ക്ലാസ്സിൽ സമർഥനായ ഒരു കുട്ടിയുണ്ടായിരുന്നു... ഒരുപാട് ആശയങ്ങളും,, സൌഹ്രുദങ്ങളും, നന്മയും, ഭക്തിയും, ഭയവും, ആരോഗ്യവും, ഊർജ്ജവും  ഒക്കെയുള്ള സുന്ദരനായ ഒരു കുട്ടി... ആ കുട്ടിയെ എല്ലാവർക്കും വേണമായിരുന്നു... അവനിൽ അവകാശങ്ങൾ എല്ലാവർക്കും ഉന്നയിക്കണമായിരുന്നു!! അവനിലെ നന്മയും ഊർജ്ജവും ഞങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ഓരോരുത്തരും വാദിച്ചു... അവനെ സ്വന്തമാക്കി എന്റേതെന്നു മാത്രം പറയാനും,, തനിക്കുമാത്രം അവനോടുള്ള സമീപനമാണ് ശരി എന്ന് സ്ഥാപിക്കാനും എല്ലാവരും മത്സ്സരിച്ചു.... മൽസ്സരം കടുത്ത്‌ യുദ്ധത്തോളമെത്തി........!!  

ക്ലാസ്സ്മുറിക്കുള്ളിലെ സംഘർഷം വളരുമെന്നും, അത് വിദ്യാലയത്തെത്തന്നെ നശിപ്പിക്കുമോ എന്നും ധിഷണാശാലികളായ അദ്ധ്യാപകർ ഭയപ്പെട്ടു... അവർ സമരസ്സപ്പെട്ടു മുൻപോട്ടു പോകാൻ കുട്ടികളെ ഉപദേശിച്ചു... ചിലർ അതുൾക്കൊണ്ടു....  എന്നാൽ ഭൂരിഭാഗവും ആ ഉപദേശങ്ങളെ ചെവിക്കൊണ്ടില്ല... സമർഥനായ ആ കുട്ടിയോടുള്ള അഭിനിവേശം ചിലരിൽ ഭ്രാന്തുതന്നെ സ്രിഷ്ട്ടിക്കുമെന്ന അവസ്ഥ വന്നു... അദ്ധ്യാപകർ തങ്ങളുടെ സമീപനങ്ങളിൽത്തന്നെ മാറ്റങ്ങൾ വരുത്തുവാൻ തീരുമാനിച്ചു... അവർ ചിന്തിച്ചു; ഈ കുട്ടിക്ക് മറ്റുള്ളവർക്കിടയിൽ ഉള്ള സ്വാധീനമാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം... അവർ ആ കുട്ടിയെ തള്ളിപ്പറയാൻ തുടങ്ങി... അവനുമായുള്ള അമിതചങ്ങാത്തം ദോഷമേ ചെയ്യൂ എന്നവർ മറ്റു കുട്ടികളെ ഉപദേശിച്ചു... അവനെ പരമാവധി ഒറ്റപ്പെടുത്താൻ ശ്രമിച്ചു... അപ്പോഴും അവർക്കറിയാമായിരുന്നു അവനെ മറ്റു കുട്ടികളിൽ നിന്നും അകറ്റുക സാദ്ധ്യമല്ല എന്ന്.. മാത്രമല്ല ഈ അധ്യാപകരിൽ പലരും തന്നെ അവനെ ആരാധിക്കുകയും, സ്നേഹിക്കുകയും, പ്രണയിക്കുന്നു പോലുമോ ഉണ്ടായിരുന്നു.... 

അധ്യാപകരുടെ ഈ സമീപനങ്ങളിൽ ചില സ്വീകാര്യതകൾ ലഭിച്ചു തുടങ്ങി... മറ്റ് അദ്ധ്യാപകർ അതിനെ അനുകരിച്ചു... ചിലർ തങ്ങളുടെ വിദ്യാര്ധികൾക്ക് ആ കുട്ടിയോട് യാതൊരു അടുപ്പവും പാടില്ല എന്ന് നിഷ്ക്കര്ഷിച്ചു..... അവർ അവനെ ക്ലാസ്സിൽ നിന്നുതന്നെ പുറത്താക്കി... പ്രഗൽഭരായ അദ്ധ്യാപകരല്ലേ,, അവർ പറയുന്നതാണ് ശരി എന്ന് പലകുട്ടികളും കരുതി.... തങ്ങളെ നല്ലവരെന്നു പറയിപ്പിക്കണമെങ്കിൽ അദ്ധ്യാപകരോടൊപ്പം നിൽക്കണമെന്ന് അവർ കരുതി,, അപ്പോഴും അവരിൽ പലരും അവനെ സ്നേഹിക്കുകയായിരുന്നു...! 

മറ്റു കുട്ടികൾക്കിടയിൽ ഇത്രയധികം സ്വാധീനമുള്ള, നന്മയുള്ള ഈ കുട്ടിയെ പുറത്തുനിർത്തുന്നത് തെറ്റാണ് എന്ന് പല അദ്ധ്യാപകർക്കും തിരിച്ചറിവ് ഉണ്ടായിരുന്നെങ്കിലും പലരും അത് പ്രകടിപ്പിച്ചില്ല... പ്രകടിപ്പിച്ച ചിലർ ഒറ്റപ്പെടുകയും ചെയ്തു.... ദയനീയമെന്നു പറയട്ടെ ആ കുട്ടിയുടെ സ്ഥാനം സ്ഥിരമായി ക്ലാസ്സിനു പുറത്തായി... 

പുറത്ത് അനാഥമായി അലഞ്ഞുതിരിഞ്ഞ അവനെ സ്വീകരിക്കാനും പലരും ഉണ്ടായിരുന്നു... അവരിൽ പലരും അവനെ ഭ്രാന്തമായി സ്നേഹിച്ചു... ക്ലാസ് മുറികൾക്കുള്ളിൽ ഇത്രയധികം സ്വാധീനം ചെലുത്താൻ കഴിഞ്ഞവനെ തങ്ങളുടെ കൂടെ നിർത്തണമെന്ന് ചില കുശാഗ്ര ബുദ്ധികൾ ചിന്തിച്ചു... അവനോട് മറ്റു കുട്ടികൾക്കുള്ള സ്നേഹത്തെ ചൂഷണം ചെയ്യണമെന്ന് ചിലർ കരുതി... ചിലർ തോളിൽ കൈയ്യിട്ട് അവനെ കൂട്ടിക്കൊണ്ടുപോയി... ചിലർ പിടിച്ചു വലിച്ചു കൊണ്ടുപോയി.... 'ധിഷണാശാലികൾ' എന്ന് സ്വയം അഹങ്കരിച്ച അദ്ധ്യാപകർ കൽപ്പിച്ചു നല്കിയ അനാഥത്വം അവനെ ഇരുട്ടിന്റെ ശക്ത്തികളുടെ കൂട്ടുകാരനാക്കി... അവനിലെ നന്മ നശിച്ചില്ലെങ്കിലും നന്മ നശിച്ചവരുടെ നാടകങ്ങളിൽ അവൻ കഥാപാത്രമായി വേഷമിട്ടു.... പ്രവർത്തികളിൽ മൂകസാക്ഷിയായി....

അവന്റെ പേരുപോലും ചോദിക്കരുത്,, അവനുമായുള്ള ചങ്ങാത്തം ഗുണം ചെയ്യില്ല,, അവന് ഈ ക്ലാസ് മുറിയിൽ ഇടം നൽകരുത്,, എന്നൊക്കെ വിളിച്ചു പറഞ്ഞുകൊണ്ട് അവന് അനാഥത്വവും,, ഇരുട്ടിലെ കൂട്ടുകാരെയും സമ്മാനിച്ചത്‌ ഒരു കൂട്ടം അദ്ധ്യാപകരാണ്...അതുവഴി അവൻ ആരുടെയൊക്കെയോ ആയുധമായി,, ചിലരുടെ വേഷമായി,, പലരുടെയും വരുതിയിലുള്ള ദുഷ്ട്ട ഭൂതമായി... പകരം അവനിലെ നന്മയെ പുറത്തെടുത്ത് അവന്റെ കൂട്ടുകാർക്കു മുൻപിൽ വിതറി അവനോടുള്ള അഭിനിവേശം ആകാം പക്ഷെ അതിനു വേണ്ടി ഒരു തിന്മയും ചെയ്യരുത്;; എന്ന് ഉപദേശിച്ച് ആ ക്ലാസ്സ് മുറിയിൽ ഒരിടം അവനും നൽകിയിരുന്നെങ്കിൽ; തീർച്ചയായും, മിടുക്കനായി,, പുഞ്ചിരി പോഴിക്കുന്നവനായി,, മറ്റുള്ളവർക്ക് പുഞ്ചിരിക്ക് കാരണമായി അവൻ ഈ ലോകം മുഴുവൻ നിറഞ്ഞു നിന്നെനേം.... ഇത് ഒരു പരിപൂർണ്ണ പരാജയത്തിന്റെ കഥയാണ്‌... അദ്ധ്യാപകരുടെ പരാജയത്തിന്റെ കഥ.. ഈ പരാജയത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒരദ്ധ്യാപനും ഒഴിഞ്ഞുമാറാൻ കഴിയില്ല... 

ഈ കുട്ടിയെ എല്ലാവരും അറിയും.... അവന്റെ പേരാണ് ""മതം"" !!!!!!  


[Rajesh Puliyanethu
 Advocate, Haripad]

Sunday, 29 November 2015

അസ്സഹിഷ്ണതയിലൂടെ രാജ്യം.....!!

'അസ്സഹിഷ്ണത'   ഈ വാക്കാണ്‌ കഴിഞ്ഞ കുറച്ചു ദിവസ്സങ്ങളായി രാജ്യത്ത് കൂടുതലായി പറഞ്ഞു കേൾക്കുന്നത്... ചില വിമർശനാത്മകമായ ചോദ്യങ്ങളോട് ചില പ്രമുഖർ അസ്സഹിഷ്ണത പുലർത്തിയിരുന്ന വാർത്തകൾ മുൻകാലങ്ങളിൽ നാം കേട്ടിട്ടുണ്ട്... അതിന് പേരുകേട്ട ഒരു നേതാവാണ് Mrs മമതാ ബാനർജി.... തന്റെ പ്രവർത്തിയെ ചോദ്യം ചെയ്യുക,, വിമർശിക്കുക എന്നിവയോട് സൌമ്യമായി പ്രതികരിക്കാനോ, മറുപടി പറയാനോ ശ്രമിക്കാതെ അസ്വസ്ഥമായി പെരുമാറുക, എഴുനേറ്റു പോവുക തുടങ്ങിയ പെരുമാറ്റങ്ങൾ നടത്തുക.... ഇതെല്ലാം കണ്ടുനിന്നവർ അവർ സഹിഷ്ണത വളരെക്കുറഞ്ഞ വ്യക്തിയാണ് എന്ന് പറഞ്ഞു... അവിടെ ചോദ്യകർത്താവല്ല, മറിച്ച് ഉത്തരം പറയേണ്ട ആളാണ്‌ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്.... 

ഭാരതത്തിൽ അസഹിഷ്ണുത നിലനിൽക്കുന്നു എങ്കിൽ അത് ആരുടെ  ചോദ്യത്തിൽ നിന്നും ഉണ്ടാകുന്നതാണ്...?? അസഹിഷ്ണുത ഉളവായത് ആർക്കാണ്?? എന്തു മറുപടി നൽകുന്നതിലുള്ള വിമുഖതയാണ്‌ അസ്സഹിഷ്ണതയായി രൂപാന്തരപ്പെട്ടത്?? ഈ അസ്സഹിഷ്ണതക്ക് എത്രകാലത്തെ പഴക്കമുണ്ട്?? രാജ്യത്ത് അസ്സഹിഷ്ണത നിലനിൽക്കുന്നതിൽ നിന്നും നേട്ടം കൊയ്യുന്നതാരാണ്?? അസ്സഹിഷ്ണതയുടെ പ്രചാരകർ ആരൊക്കെയാണ്?? 

രാജ്യത്ത് അസ്സഹിഷ്ണതനിലനിൽക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് "മതപരമായ" അസഹിഷ്ണുതയാണ്... ശ്രീ നരേന്ദ്രമോടിയുടെ നേതൃത്വത്തിൽ ബി ജെ പി അധികാരത്തിൽ വന്നതിനു ശേഷം മുസ്ലീം ജനവിഭാഗത്തിന് ഇവിടെ ജീവിക്കാൻ കഴിയാത്ത വിധത്തിലുള്ള സാഹചര്യം സംജാതമായെന്നാണ് പ്രധാന പ്രചരണം.. പക്ഷെ അത് ആവിഭാഗത്തിന് അസ്സഹിഷ്ണത മറ്റു മതവിഭാഗങ്ങളോട് ഉണ്ടായെന്നാണോ,, മറിച്ച് ഹിന്ദു സമൂഹം മുസ്ലീം ജനതയോട് അസ്സഹിഷ്ണതയോട് പെരുമാറുന്നുവെന്നാണോ എന്ന് അസഹിഷ്ണുതയുടെ പ്രചാരകർ വ്യക്തമാക്കുന്നില്ല... അല്ലെങ്കിൽ പലരും പല അഭിപ്രായം പറയുന്നു എന്ന് കാണാം... 

ഗോവധനിരോധനത്തോട് ചേർന്ന് ഉയര്ന്നു വന്ന വിവാദങ്ങളാണ് 'അസ്സഹിഷ്ണത' എന്ന രീതിയിൽ രൂപാന്തരപ്പെട്ടത്... ഗോവധനിരോധനത്തെ  അനുകൂലിച്ചും പ്രതികൂലിച്ചും പലരും പ്രതികരിച്ചു.. ഗോവധനിരോധനം എന്നതിനെ 'ബീഫ് നിരോധനം' എന്ന് രൂപാന്തരപ്പെടുത്തി പ്രചരിപ്പിച്ചു... ഈ നിരോധനം മുസ്ലീം ജനവിഭാഗത്തോടുള്ള ആക്രമണമായി വ്യാഖ്യാനിക്കുന്നതിനും അസ്സഹിഷ്ണതാ വാദികൾക്ക് സാധിച്ചു എന്നതാണ് സത്യം... ഹിന്ദു സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ചില സംഘടനകളുടെ നേതാക്കൾ നടത്തിയ  "പശുവിറച്ചി കഴിക്കണമെന്നുള്ളവർ പാകിസ്ഥാനിലേക്ക് പോകട്ടെ" തുടങ്ങിയ പ്രസ്താവനകൾ ചെരിതിരിക്കലിനു അവസ്സരം കാത്തിരുന്നവർക്ക് തങ്ങളുടെ ജോലിയെ ആയാസ്സരഹിതമാക്കുന്നതിനും കഴിഞ്ഞു...   

ഭാരതത്തിൽ ഗോവധനിരോധനം ഒരു പുതിയ കാര്യമല്ല എന്നത് എല്ലാവർക്കും അറിയാം.. ഇരുപതിൽപ്പരം സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നതാണത്... അത്തരം നിയമ നിർമ്മാണങ്ങൾ കൊണ്ടുവന്നത് കൊണ്ഗ്രെസ്സ് ഗവണ്‍മെന്റുകളും ആയിരുന്നു... ഗോവധത്തെ എതിർക്കുന്നത് ഏതു രാഷ്ട്രീയ നേതൃത്വമാണെങ്കിലും സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെയാണ്.... രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് അപ്പുറം ഒരു വലിയ ജനതയുടെ വികാരസംരക്ഷണം അതിനു പിന്നിലുണ്ട്... ഹിന്ദുവിന്റെ വിശ്വാസ്സങ്ങളിലും, പുരാണങ്ങളിലും തുടങ്ങുന്ന 'കാമധേനു' മുതലിങ്ങോട്ട് ഗോക്കൾ ആരാധാനാ പാത്രങ്ങളാണ്... അങ്ങനെയുള്ള ഗോക്കളെത്തന്നെ കൊന്നുതിന്നാലെ ഉദരപൂരണം സാദ്ധ്യമാകൂ എന്ന് ശഠിക്കുന്നത് ആരാണ്?? അത്തരം ശാഠയങ്ങളല്ലേ സമൂഹത്തിൽ അസഹിഷ്ണതകൾ സ്രിഷ്ട്ടിക്കുന്നത്?? മറ്റൊരു മതസ്ഥന്റെ വിശ്വാസ്സപ്രമാണങ്ങളെ അങ്ങീകരിക്കാൻ തയ്യാറല്ല എന്ന് പ്രഖ്യാപിക്കുന്നവനും,, "നീ അതൊന്നും അങ്ങീകരിക്കേണ്ട കാര്യമില്ല,, കലാപങ്ങളിൽക്കൂടി ഹിന്ദുവിന്റെ വൈകാരികതയെ കുഴിച്ചുമൂടി അതിനുമേൽ നമുക്ക് കൊടിനാട്ടാം,, അതിനു ഞങ്ങളുണ്ട് കൂടെ,, പകരം ഞങ്ങൾക്ക് വോട്ടുതരിക" എന്ന് പ്രഖ്യാപിച്ച് സമൂഹമധ്യത്തിൽ സെമിനാറുകൾ സംഖടിപ്പിച്ചും, റാലികൾ നടത്തിയും ഈ രാജ്യത്ത് 'അസഹിഷ്ണത അതിർവരമ്പുകൾ ഭെദിക്കപ്പെട്ടിരിക്കുന്നു' എന്ന് വിളിച്ചു പറയുന്നവരല്ലേ അസഹിഷ്ണതയുടെ മൊത്തവ്യാപാരികൾ??   

ഗോവധനിരോധനം മഹാരാഷ്ട്രയിൽ നിലവിൽ വന്ന സാഹചര്യത്തെ മുതലെടുത്ത്‌ വർഗ്ഗീയ ധ്രുവീകരണത്തിനും, രാജ്യത്ത് ആകമാനം അസ്സഹിഷ്ണുത നിലനിൽക്കുന്നു എന്ന പ്രചരണത്തിനും ഉള്ള സാധ്യത ആരായുന്നതിനു പകരം അതിലെ രാജ്യോപകാരപ്രദമായ വസ്തുതകളെ സമൂഹമധ്യത്തിൽ വിശദീകരിക്കുന്നതിനുള്ള ഉത്തരവാദിത്വം എന്തുകൊണ്ട് അസഹിഷ്ണതാ വാദികൾ നടത്തിയില്ല?? അതിൽനിന്നുതന്നെ രാജ്യത്ത് അസഹിഷ്ണത നിലനിൽക്കുന്നു എന്ന് പ്രചരിപ്പിക്കുന്നതിനു പിന്നിലുള്ള അവരുടെ താൽപ്പര്യങ്ങൾ സ്പഷ്ട്ടമാകുന്നതാണ്... പാലിലും പാൽ ഉൽപ്പന്നങ്ങളിലും രാജ്യത്ത് നിലനിൽകുന്ന സ്വയംപര്യാപ്തത നിലനിൽക്കണമെങ്കിൽ ഗോവധ നിരോധനം നടപ്പിലാക്കിയെ തീരൂ..  ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലിമേച്ചിലിനായി ഉപയോഗിക്കുന്ന ഏക്കർ കണക്കിന് വരുന്ന പൊതുഭൂമി അമിതമായി ഉണ്ടാകുന്ന ഗോവധത്തിൽക്കൂടി അനാഥമാവുകയും ക്ഷീരകർഷകരുടെ കൃഷിയിടങ്ങളായി കരുതേണ്ട അത്തരം ഭൂമി കൈയ്യേറ്റങ്ങൾക്ക്‌ വിധേയമാവുകയും ചെയ്യും... ഇതിനെല്ലാം പുറമേ,, ഗോമാംസ്സത്തിന്റെ കയറ്റുമതിയുടെ പിന്നിൽ നടക്കുന്ന പ്രത്യേകിച്ച് മഹാരാഷ്ട്രാ കേന്ദ്രമാക്കി നടക്കുന്ന ഹവാലാ പണമിടപാടുകളെ നിയന്ത്രിക്കുക, അതുവഴി തീവ്രവാദികൾക്കും, മുംബൈ അധോലോകത്തിനും ഉള്ള ധനാഗമനമാർഗ്ഗങ്ങൾ തടയുക,, അങ്ങനെ തുടരുന്ന വളരെ അധികം രാജ്യതാൽപ്പര്യങ്ങൾ നിലനില്ക്കുന്ന ഒരു തീരുമാനത്തെ ദുർവ്യാഖ്യാനിച്ച് രാജ്യത്ത് അസഹിഷ്ണത നിലനിൽക്കുന്നു എന്ന് പ്രചരിപ്പിച്ച് കലാപം സൃഷ്ട്ടിക്കാൻ ശ്രമിക്കുന്നവർക്ക് ഹിഡൻ അജണ്ടകൾ ഉണ്ടെന്ന് മനസ്സിലാക്കാൻ ''അസഹിഷ്ണത'' എന്ന വാക്കുകേൾക്കുന്നപാടേ വാളെടുത്തു പ്രതികരിക്കാനിറങ്ങാതെ വിശദമായി ഒന്നു ചിന്തിക്കാനുള്ള പാടവം കാട്ടിയാൽ മതി....  

ഇവിടെ ചിലരോട്‌ 'പാകിസ്ഥാനിലേക്ക് പോകൂ',, എന്ന് ചില നേതാക്കൾ പറഞ്ഞതിനെയാണ് അസഹിഷ്ണതയുടെ ആഴം തെളിയിക്കാനായി പലരും എടുത്തുപറഞ്ഞത്‌... അവിടെയും ചിന്തിക്കാനുള്ള സാവകാശം പോലും പൊതുജനത്തിന് നൽകാതെ രാജ്യം അസഹിഷ്ണതമൂലം നട്ടം തിരിയുന്നു എന്ന് പ്രചരിപ്പിക്കാനാണ് അസഹിഷ്ണതതാ വാദികൾ ശ്രമിച്ചത്‌... പാകിസ്ഥാനിലേക്ക് പോകൂ എന്ന് പറയുന്നത് പ്രതീകാത്മകമായ ഒരു നാടുകടത്തൽത്തന്നെയാണ്... പക്ഷെ അത് ഇവിടുത്തെ സമസ്ഥ മുസ്ലീം ജനതയോടുമല്ല പറയുന്നത്...മറിച്ച് ഭാരതത്തെ സ്നേഹിക്കാത്ത,, ഇവിടുത്തെ നിയമങ്ങളെ വെലവെയ്ക്കാത്ത,, ഇവിടുത്തെ ഭരണഘടനയെ ബഹുമാനിക്കാത്ത,, ഇവിടുത്തെ സംസ്ക്കാരത്തെ പുശ്ചിക്കുന്ന,, രാജ്യത്തിനെതിരെ രാജ്യത്തിനുള്ളിൽ നിന്നുകൊണ്ടുതന്നെ യുദ്ധം ചെയ്യുന്ന,, ഭാരതത്തെ സ്വന്തമെന്ന വികാരത്തോടെ ഉൾക്കൊള്ളാൻ കഴിയാത്തവരോടാണ് പറയുന്നത്... അങ്ങനെയുള്ളവർ രാജ്യത്തിന്‌ ഭാരം തന്നെയാണ്... അപ്രകാരമുള്ളവർ രാജ്യം വിട്ടു പോകുന്നതുതന്നെയാണ് ഉചിതം... എന്തുകൊണ്ട് 'പാകിസ്ഥാൻ' എന്നതും യുക്തിഭദ്രമാണ്. ഭാരതത്തെ സ്വന്തമെന്നനിലയിൽ സ്നേഹിക്കാത്തവൻ രാജ്യത്തിന്റെ ശത്രുവാണ്... ഭാരതത്തിന്റെ ഒരു ശത്രുരാജ്യം എന്ന വിശേഷണം പാകിസ്ഥാനോളം ചേരുന്ന ഒരു രാഷ്ട്രം ഉണ്ടെന്നുതോന്നുന്നില്ല... അതിനാൽ പാകിസ്ഥാൻ എന്ന് പറയുന്നു.. 'ഈ രാജ്യത്തിന്റെ ശത്രുക്കൾക്ക് ഈ മണ്ണിൽ സ്ഥാനമില്ല' എന്ന സന്ദേശം മാത്രമേ ഇത്തരം പ്രസ്ഥാവനകൾക്കൊള്ളൂ.... അതിനെ പെരുപ്പിച്ചു കാട്ടി നാടിനെ ഭിന്നിപ്പിച്ച് ഹിന്ദുവിന്റെയും, മുസ്സൽമാന്റെയും മനസ്സിൽ സ്പർഥ നിറച്ച് പോരടിപ്പിച്ചു നേട്ടം കൊയ്യാൻ ശ്രമിക്കുന്നവർ അതേ പാകിസ്ഥാനിൽ വരെപ്പോയി തങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കാൻ ഇരക്കുന്ന ഏറ്റവും ഭയാനകവും, മ്ലേശ്ച്ചവുമായ അവസ്ഥയും നമ്മൾ കണ്ടില്ലേ?? ഭാരതമല്ലാതെ മറ്റേതൊരു രാജ്യമായിരുന്നെങ്കിലും,, ശത്രുരാജ്യത്തുചെന്ന് സ്വന്തം ഭരണാധികാരിയെ അധികാരഭ്രിഷ്ട്ടനാക്കണമെന്ന് യാചിച്ച രാജ്യദ്രോഹിയുടെ സ്ഥാനം ശേഷിച്ചകാലം ഇരുളറയിലായിരിക്കും....

അസഹിഷ്ണതാ വാദം ഏറ്റുപിടിച്ചുകൊണ്ട് എരിതീയിൽ എണ്ണ ഒഴിക്കുക എന്ന ലക്ഷ്യവുമായി ചിലർ പുരസ്ക്കാരങ്ങൾ തിരികെ നൽകി... അതിലും പല വിഭാഗങ്ങളുണ്ട്... വർഷങ്ങളായി കൊണ്ഗ്രെസ് നേതാക്കളോടും ഭരണസംവിധാനങ്ങളോടും ചേർന്നുനിന്നുകൊണ്ട് സ്ഥാനമാനങ്ങളും മറ്റുപല പ്രിവിലേജസ്സും അനുഭവിച്ചു വന്നവർ,, അഴിമതിയിലൂടെ കൊണ്ഗ്രെസ്   സ്വോരൂപിച്ച പണം വിനിമയം നടത്തിയവർ,, രാജ്യത്ത് അസഹിഷ്ണ നിലനിൽക്കുന്നു എന്ന കാമ്പയിനിംഗിൽ വിശ്വസ്സിച്ച് പ്രതിഷേധിച്ചവർ... ഈ രാജ്യത്തുനിന്നും പുരസ്ക്കാരങ്ങൾ നേടാൻ തങ്ങൾ യോഗ്യരല്ല എന്ന തിരിച്ചറിവാണ് ഒരുപക്ഷെ പുരസ്ക്കാരങ്ങൾ തിരികെ നല്കിയവർക്കുള്ളതെങ്കിൽ സന്തോഷം!! 

അമീർ ഖാനെയും, ഷാരൂഖാനെയും പോലെ രാഷ്ട്രപുനർ നിർമ്മാണത്തിലൊ, പുരോഗതിയിലോ, മുൻകാലങ്ങളിൽ യാതൊരു താല്പ്പര്യവും പ്രകടിപ്പിക്കാതെയും, സംഭാവനകൾ ചെയ്യാതെയും തങ്ങളുടെ കച്ചവടവും താല്പ്പര്യങ്ങളും മാത്രമായി കഴിഞ്ഞുവന്ന കലാകാരന്മാർ പോലും അസഹിഷ്ണ എന്ന പേരിൽ പ്രതികരണങ്ങളുമായി രംഗത്തെത്തി... മതത്തെ സംബന്ധിക്കുന്ന ഈ ഒരു വിഷയമല്ലാതെ മറ്റെന്തിനെക്കുറിച്ചെങ്കിലും ഇവർ ചുണ്ടുകൾ അനക്കിയിട്ടുണ്ടോ?? അധോലോക നായകനായ ദാവൂദ് നിയന്ത്രിക്കുന്ന വ്യാപാര മേഘല എന്ന പേരുദോഷം മുൻപേ നിലനിൽക്കുന്ന ബൊളീ വൂഡിൽ നിന്നുള്ള ഇവരുടെ പ്രതികരണങ്ങൾ എന്തൊക്കെ താൽപ്പര്യങ്ങൾ മുൻനിർത്തിയാണെന്നത്‌ തിരിച്ചറിയാൻ പ്രത്യേക അന്വേഷണം തന്നെ നടത്തണമെന്നാണ്‌ എൻറെ പക്ഷം...  പഞ്ചനക്ഷത്ര ജീവിതം നയിക്കുന്ന ഇവർക്ക് ഇവിടെ എന്തുതരം അസഹിഷ്ണ നിലനിൽക്കുന്നു വെന്നാണ്  മനസ്സിലായതെന്ന് സാധാരണക്കാർ തല പുകഞ്ഞുതന്നെ ആലോചിച്ചു... അമീർ ഖാന്റെ ഭാര്യ കണ്ട ദു:സ്വപ്നം എന്താണെന്നോ, രാജ്യം വിട്ടു പോകാൻ വരെ ആലോചന നടത്തേണ്ടിവന്ന എന്തു ദുർഗന്ധമാണ് അവർക്ക് ഈ രാജ്യത്തുനിന്നും ഉണ്ടായതെന്നും ആർക്കും മനസ്സിലായില്ല.. എന്നാൽ തുമ്മിയാൽ തെറിക്കുന്ന ഒരു മൂക്കു മാത്രമാണ് ഈ വിഭാഗത്തിന് രാജ്യത്തോടുള്ള താൽപ്പര്യം എന്ന് മനസ്സിലാവുകയും ചെയ്തു.... ദന്തഗോപുരങ്ങളിൽ ഇരുന്നുകൊണ്ട് സാധാരണ ജനക്കൂട്ടത്തിനു നേരെ ഇക്കൂട്ടർ കത്തിച്ചു വലിച്ചെറിഞ്ഞത് നനഞ്ഞ പടക്കമാണെന്ന തിരിച്ചറിവാകാം പിന്നീടു പ്രകടിപ്പിച്ച ഉൾവലിവും..........  

'പാകിസ്ഥാൻ അതിർത്തിയിൽ വെടിവെയ്പ്പ് നടത്തുന്നുണ്ടെങ്കിൽ അത് തീർച്ചയായും തീവ്രവാദികൾക്ക് നുഴഞ്ഞു കയറുന്നതിനുള്ള അന്തരീക്ഷം സൃഷ്ട്ടിക്കാനായിരിക്കും'... ഈ രാജ്യത്ത് ഇല്ലാത്ത അസഹിഷ്ണ ഉയർത്തിക്കാട്ടി പൊതുജനങ്ങളെ ഭിന്നിപ്പിച്ച് നിർത്താൻ  ശ്രമിക്കുന്നവർക്ക് അജണ്ടകൾ ഉണ്ടെന്ന് നിസ്സംശയം പറയാം... മതനിരപേക്ഷതക്ക് പെർകൊണ്ട നമ്മുടെ രാജ്യത്തിന് ലോക രാഷ്ട്രങ്ങളുടെ മുൻപിൽ ഉണ്ടായ മങ്ങലായി അസഹിഷ്ണതാ വിവാദം... ഈ രാജ്യത്ത് മത തീവ്രവാദികൾക്ക് തമ്പടിക്കുന്നതിനും അവരുടെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും അനുയോജ്യമായ അന്തരീക്ഷം സൃഷ്ട്ടിക്കാനേ അസഹിഷ്ണതാ വിവാദം ഉപകരിക്കൂ... രാജ്യത്തിനെതിരെ യുദ്ധം ചെയ്തവർക്ക് വേണ്ടിപ്പോലും പരസ്യമായി രംഗത്തുവന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉണ്ടിവിടെ... കരുതിക്കൂട്ടിയുള്ള ദുഷ്: പ്രചരണങ്ങൾക്കും,, വർഗ്ഗീയ ധ്രുവീകരനങ്ങൾക്കും വേണ്ടിയുള്ള കൊപ്പുകൂട്ടലുകൾ തുടങ്ങിയിട്ട് കാലങ്ങളായി...  കാളപെറ്റൂ എന്ന് കേൾക്കുന്ന പാടെ കയറെടുക്കുന്ന രീതിയിൽ നിന്നും മാറി രാജ്യസ്നേഹികളായവർ ഇത്തരം പ്രചരണങ്ങളെ അർഹമായ നിന്ദയോടെ തള്ളിക്കളയണമെന്നാണ് പറയുവാനുള്ളത്...  

അസ്സഹിഷ്ണതകൾ സൃഷ്ട്ടിക്കുന്നതിൽ രാഷ്ട്രീയപ്പാർട്ടികൾക്കും അവരുടെ നിലപാടുകൾക്കും നിർണ്ണായകമായ സ്വാധീനമുണ്ട്... അണികൾ തങ്ങളുടെ പ്രസ്ഥാനത്തിന്റെ നിലപാടുകൾ ഏറ്റു പിടിക്കുമെന്ന് നേതൃത്വം തിരിച്ചറിയുന്നുണ്ട്.. കൊണ്ഗ്രെസ്സും, സി പി എം ഉം ഉൾപ്പെടുന്ന പ്രതിപക്ഷ ലോബി അത്തരം സ്വാധീനത്തെത്തന്നെയാണ് വർഗ്ഗീയ ധൃവീകരണങ്ങൾക്കായി ബുദ്ധിപൂർവ്വം പ്രയോഗിക്കുന്നത്.. അവരാണ് രാജ്യത്ത് അസഹിഷ്ണ സൃഷ്ട്ടിക്കാൻ ശ്രമിക്കുന്നതും...!! കൂട്ടിന് രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കാൾ അജണ്ടകൾ നിശ്ചയിച്ചിട്ടുള്ള മാധ്യമങ്ങൾക്കൂടി ചേരുമ്പോൾ രാജ്യം അപകടത്തിന്റെ മുനമ്പിലെത്തുന്നു... അവർ ന്യൂനപക്ഷ പ്രീണനം പോതുനയമായി സ്വീകരിച്ചാണ് തങ്ങളുടെ ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്‌... ഹിന്ദുവിനെതിരെ ഉണ്ടാകുന്ന ഏതൊരു കടന്നുകയറ്റത്തിനും, ആക്രമണങ്ങൾക്കും പിന്തുണ നൽകുക... ഒരു ചാവേറാക്രമണകാരി ആണെങ്കിൽക്കൂടി മുസ്ലീം മതസ്ഥൻ എന്ന പേരിൽ പിന്തുണക്കുക... ഹിന്ദു സമൂഹം ഒന്നാകെ മുസ്ലീം വിരുദ്ധമാണെന്ന് പ്രചരിപ്പിക്കുക.. സമൂഹത്തിലെ സമസ്ഥ വിഷയങ്ങളിലും സമാന നിലപാടുകൾ പുലർത്തുക...  നൈതികതയുടെ ഒരംശം പൊലുമില്ലാത്ത ഇത്തരം പ്രവർത്തികളിൽക്കൂടി ഹിന്ദു സമൂഹത്തെ അസ്വസ്ഥമാക്കുക,, രാജ്യത്തെ ജനങ്ങളെ ഹിന്ദുമതസ്ഥൻ എന്നും, ഹിന്ദു ഇതര മതസ്ഥൻ എന്നും വേർതിരിച്ചു നിർത്തി  നടത്തുന്ന പ്രീണന നടപടികളിൽ പ്രതിഷേധിക്കുകയും, സംഘടിക്കുകയും ചെയ്യുന്ന ഹിന്ദുവിനെ നോക്കി വീണ്ടും വർഗ്ഗീയവാദി എന്ന് വിളിച്ചുപറയുകയും രാജ്യത്ത് അസ്സഹിഷ്ണത നിലനിൽക്കുന്നു എന്ന് പ്രചരിപ്പിക്കുകയും അതിനെതിരെ സെമിനാറുകളും റാലികളും സംഘടിപ്പിക്കുകയും ചെയ്യുക.... 

സ്വന്തം താൽപ്പര്യത്തിനും, അധികാരത്തിനും വേണ്ടി രാജ്യത്തിന്റെ യശസ്സിനെയും, മഹത്വത്തെയും കളങ്കപ്പെടുത്തി പ്രതിപക്ഷ ലോബി നടത്തുന്ന അസ്സഹിഷ്ണതാ പ്രചരണങ്ങൾ ഈ രാജ്യത്തെ സ്നേഹിക്കുന്ന വിവിധ മതസ്ഥരായ ജനകോടികൾ തിരിച്ചറിയും എന്നാ കാര്യത്തിൽ യാതൊരു സംശയവുമില്ല.... ഉത്തമർണ്ണന്മാർ എന്ന വിശേഷണത്തിൻ കീഴിൽ നിൽക്കുന്ന,, നിശ്ചിത ഗയിം പ്ലാനോടെ മുന്നോട്ടു പോകുന്ന ഒരു കൂട്ടത്തിനല്ലാതെ ഈ രാജ്യത്തെ പൊതുജനത്തിന് ഈ രാജ്യത്ത് എവിടെയാണ് അസ്സഹിഷ്ണത നിലനിൽക്കുന്നതെന്ന് ഇതുവരെ മനസ്സിലായിട്ടില്ല,, ഈ രാജ്യത്തിന്റെ ബഹുസ്വരത എവിടെയാണ് നഷ്ട്ടപ്പെട്ടതെന്നും മനസ്സിലായിട്ടില്ല.... രാജ്യത്തെ ശിഥിലീകരിക്കാൻ ശ്രമിക്കുന്ന ശക്ത്തികളെ കാലം വെളിച്ചത്തു കൊണ്ടുവരിക തന്നെ ചെയ്യും......    
    

[Rajesh Puliyanethu
 Advocate, Haripad]

Tuesday, 20 October 2015

കാലഗണികം,, ജീവിതം..........!!!

'കാലം' അതിവേഗത്തിൽ മുൻപിൽക്കൂടി കടന്നുപോകുമ്പോൾ കണ്ടുനിൽക്കുന്നവൻറെമേൽ ധൂളികൾ നിറഞ്ഞ ഒരു കാറ്റടിക്കും.... ആ കാറ്റാണ് 'ജീവിതം'... ആ കാറ്റിന്റെ ശക്തി വ്യത്യാസ്സങ്ങൾക്കനുസ്സരിച്ച് കണ്ടുനിൽക്കുന്നവന് കുളിരനുഭവപ്പെടാം,, ആടിയുലയാം,, ചിലപ്പോൾ കടപുഴകി വീഴുകയുമാകാം.... 

 

[Rajesh Puliyanethu
 Advocate, Haripad]  

Monday, 19 October 2015

"പത്തേമാരി " ഒരു കവിതപോലെ മനോഹരമായ സിനിമ .............


       "പത്തേമാരി" എന്ന മമ്മൂട്ടി ചിത്രം കണ്ടു... അതിമനോഹരമായ ഒരു ചലച്ചിത്ര ആവിഷ്ക്കാരം എന്ന് എടുത്തുതന്നെ പറയണം... വളരെ നല്ല അഭിപ്രായം കേട്ടതിനുശേഷമാണ് സിനിമ കാണാൻ പോയത് എങ്കിലും അടുത്തകാല മമ്മൂട്ടി ചിത്രങ്ങളുടെ ഒരു നിലവാരം വെച്ച്;; പത്തേമാരി എന്ന പേരൊക്കെ വെറും ഡെക്കറേഷൻ ആണെന്നാ കരുതിയത്‌... പ്രതീക്ഷിച്ചത് ഒരു കൊച്ചുവള്ളമാണ്,, ഏറിയാൽ ഒരു ബോട്ട്........ പക്ഷെ സിനിമ കണ്ടിറങ്ങിയപ്പോൾ മനസ്സിലായി, ഒരു പത്തേമാരി മാത്രമല്ല,, പ്രക്ഷുബ്ദമായ കടൽക്കൂടി ആ സിനിമയിക്കൂടി ചിത്രീകരിച്ചിരിക്കുന്നു എന്ന്... 

       മുപ്പതല്ല അമ്പതു സിനിമകൾ പരാജയപ്പെട്ടാലും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി താരശോഭ ഒട്ടും മായാതെ എന്തുകൊണ്ടു നിലനിൽക്കുന്നു എന്നതിന്റെ ഉത്തരം കൂടിയാണ് ഈ സിനിമയിലെ പ്രകടനം...

       മലയാളത്തിൽ കഥയ്ക്കും, അണിയറ പ്രവർത്തകർക്കും, അഭിനേതാക്കൾക്കും ഒരു മൂല്യച്യുതിയും സംഭവിച്ചിട്ടില്ല എന്നതിന്റെ തെളിവുകൂടിയാണ് ഈ സിനിമ...

       വീണ്ടും നല്ല സിനിമകൾക്കായി നമുക്ക് കാത്തിരിക്കാം .................

[Rajesh Puliyanethu
 Advocate, Haripad]  

Thursday, 15 October 2015

വെള്ളാപ്പള്ളി രാഷ്ട്രീയം Vs കേരള രാഷ്ട്രീയം .....


       കേരളത്തിൽ പുതിയ ഒരു രാഷ്ട്രീയ മുന്നേറ്റം ഉണ്ടായിരിക്കുന്നു... ശ്രീനാരായണീയരെ ഒന്നിപ്പിച്ചു നിർത്തി രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിനു ശേഷം നമ്പൂതിരി മുതൽ നായാടിയെ വരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിശാല ഹിന്ദു ഐക്യം എന്നതാണ് പാർട്ടിയുടെ ലക്ഷ്യം.... കേരള രാഷ്ട്രീയത്തിൽ അപ്രകാരമുള്ള ഒരു രാഷ്ട്രീയ മുന്നേറ്റത്തിന് എത്രത്തോളം പ്രാധാന്യമുണ്ട് എന്നതിന്റെ വിശദീകരണത്തിനു മുൻപുതന്നെ മറ്റു പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തേണ്ടതുണ്ട്...

       എന്തുകൊണ്ട് ഇത്തരം ഒരു രാഷ്ട്രീയ മുന്നേറ്റത്തിനു വഴിവെച്ചു?? കേരളത്തിലെ ഭരണ- പ്രതിപക്ഷ പാർട്ടികൾക്ക് അതിലുള്ള പങ്കെന്താണ്?? നിലവിലെ രാഷ്ട്രീയത്തിൽ പുതിയ പാർട്ടിക്കു സൃഷ്ട്ടിക്കാൻ കഴിയുന്ന ചലനങ്ങളും, ചേരിതിരിക്കലുകളും എന്തൊക്കെയാണ്?? പുതിയ പാർട്ടിയുടെ നേതൃത്വത്തെ എത്രത്തോളം പ്രവർത്തകരും, പൊതുജനവും അങ്ങീകരിക്കും?? വ്യക്തിനേട്ടങ്ങളെ എങ്ങനെ പൊതുജനം വിലയിരുത്തും?? ഹിന്ദുവിലെ മറ്റു ജാതീയ സംഘടനകൾ പുതിയ പാർട്ടിയെ എപ്രകാരം സമീപിക്കും?? രാഷ്ട്രീയത്തിന് അതീതമായി പുതിയ പാർട്ടിക്ക് നേരിടേണ്ടിവരുന്ന ആക്രമണങ്ങൾ എന്തൊക്കെയാണ്?? നിലവിലെ രാഷ്ട്രീയ പാർട്ടികൾ പുതിയ പാർട്ടിയെ ഏതൊക്കെ വിധത്തിൽ നേരിടാൻ സാദ്ധ്യതയുണ്ട്?? ബാഹ്യമായ ആക്രമണങ്ങളെ നേരിടുന്നതിൽ പുതിയ പാർട്ടി എത്രത്തോളം സജ്ജമാണ്?? മാധ്യമങ്ങൾ എന്തു സമീപനമാണ് പുതിയ പാർട്ടിയോട് സ്വീകരിക്കാൻ പോകുന്നത്?? ഇങ്ങനെ തുടരുന്ന ഒട്ടനവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയതിനു ശേഷം മാത്രമാണ് പുതിയപാർട്ടിക്ക് കേരള രാഷ്ട്രീയത്തിലെ ഭാവികാല പ്രാധാന്യത്തെക്കുറിച്ച് വിലയിരുത്താൻ കഴിയുക....

       ഒരു സുപ്രഭാതത്തിൽ വെറുതെ ഒരു രാഷ്ട്രീയ പാർട്ടി പൊട്ടിമുളക്കില്ല... അതിന് അനുസൃതമായ ഒരു അന്തരീക്ഷം സംജാതമായി വരേണ്ടതുണ്ട്... ഡൽഹിയിൽ ആം ആദ്മി പാർട്ടി ജനിച്ചത്‌ അഴിമതിക്കെതിരെ ഉയർന്നു വന്ന പോതുജനവികാരത്തെയും, അണ്ണാഹസ്സാരയുടെ ജൻ ലോക്പാൽ ബില്ലുകൾക്കുവേണ്ടിയുള്ള സമരങ്ങൾ ഒരുക്കി നൽകിയ അനുകൂല അന്തരീക്ഷത്തെയും മുതലെടുത്തുകൊണ്ടാണ്... കേരളത്തിലും രാഷ്ട്രീയ SNDP മുളപോട്ടുന്നതിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം നിലനിൽക്കുന്നുണ്ട്... അതിലേക്ക് സംഭാവനകൾ നൽകിയത് നിലവിലെ പ്രബല രാഷ്ട്രീയ കക്ഷികളായ കോണ്ഗ്രസ്സും, സി പി എം ഉം ആണെന്ന് നിസ്സംശയം പറയാം...

       ഇടതു- വലതു കക്ഷികൾ ഹിന്ദു ഇതര ന്യൂനപക്ഷ പ്രീണനങ്ങളിൽക്കൂടി  തങ്ങളുടെ വോട്ടുബാങ്കുകൾ ഉറപ്പിച്ചുനിർത്തുന്ന നയം ഇവിടെ വിജയകരമായി നടപ്പിലാക്കി വന്നിരുന്നു... ഇവിടുത്തെ ഹിന്ദു സമൂഹം,, പ്രത്യേകിച്ച് ഭൂരിപക്ഷ സമൂഹം അതിൽ തീർത്തും അസ്വസ്ഥരായിരുന്നു... പക്ഷെ അതിനെതിരെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് പ്രതികരിക്കുന്നതിനുള്ള ആർജ്ജവം അവർ കാട്ടിയിരുന്നുമില്ല... കാരണങ്ങൾ പലതായിരുന്നു... അസ്വസ്ഥരായ ഭൂരിപക്ഷ സമൂഹം ആയിരുന്നെങ്കിൽക്കൂടി അവർ ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നു.. തങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എടുക്കുന്ന തീരുമാനങ്ങളെ അന്ധമായി പിന്തുണച്ചുകൊണ്ട് അവർ നിലകൊണ്ടു... രാഷ്ട്രീയ വീക്ഷണം ഉള്ളവരും,, ഇല്ലാത്തവരുമായ സാധാരണ വോട്ടർമാർക്ക് തങ്ങളുടെ പ്രതിഷേധത്തെ സ്വകാര്യ സംഭാഷണങ്ങൾക്ക് അപ്പുറത്തേക്ക് വികസ്സിപ്പിക്കുന്നതിനുള്ള കർമ്മശേഷിയും ഉണ്ടായിരുന്നില്ല... മറ്റൊരു കാരണമെന്നത് ഹിന്ദു ആവശ്യപ്പെടുന്ന ഏതൊരു അവകാശവും വർഗ്ഗീയതയായി ചിത്രീകരിച്ച് കടന്നാക്രമിച്ച് പരാജയപ്പെടുത്തുന്ന പൊതു അടവുനയം ഇവിടെ പ്രവർത്തനക്ഷമമാണെന്നതാണ്... ഹിന്ദു പൊതുസമൂഹം തങ്ങളുടെതായി മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങൾ ഇടതു- വലതു കക്ഷികൾക്കുള്ള ന്യൂനപക്ഷ പ്രീണനകാരണങ്ങളാക്കി പരിവർത്തനപ്പെടുത്താനുള്ള പ്രാവീണ്യം ഇവിടുത്തെ രാഷ്ട്രീയകക്ഷികൾക്കുണ്ടായിരുന്നു... ഹിന്ദു പൊതുസമൂഹം മുന്നോട്ടു വെയ്ക്കുന്ന ഒരു ആവശ്യത്തെ എതിർത്തുകൊണ്ട് ക്രിസ്ത്യൻ- മുസ്ലീം ന്യൂനപക്ഷങ്ങളെ സന്തോഷിപ്പിക്കാനും അതുവഴി 'ഞങ്ങൾ നിങ്ങൾക്കുവേണ്ടി' എന്ന തോന്നൽ ജനിപ്പിച്ച് അവരെ ഒന്നിപ്പിച്ചു നിർത്തുന്നതിനും കഴിഞ്ഞു... ഒപ്പം ഹിന്ദു സമൂഹത്തിലെതന്നെ പിന്നോക്കക്കാരെ "സംവരണം" എന്ന ഒറ്റ തുരുപ്പുചീട്ടിൽ വെട്ടി ഭൂരിപക്ഷ ഹിന്ദു ഐക്യത്തിൽ നിന്നും അകറ്റി നിർത്തുന്നതിനും അവർക്ക് കഴിഞ്ഞു... കൊണ്ഗ്രെസ്സ് പാർട്ടി മുസ്ലീം ലീഗ് പോലെ പേരിൽപ്പോലും മതം പേറിനടക്കുന്ന കക്ഷിയെയും,, കേരളാ കൊണ്ഗ്രെസ്സ് എന്നാ ക്രിസ്ത്യൻ വക്ത്താക്കളെയും ഇരുചുമലുകളിലും പേറി നടന്നിരുന്നു വെങ്കിലും തങ്ങൾ ഏറ്റവും വലിയ മതെതരപാർട്ടിയെന്നു മേനി നടിക്കുന്നതിൽ വിജയിച്ചിരുന്നു... മഹാത്മാ ഗാന്ധിയുടെ മതേതര ആശയങ്ങളുടെ നേരവകാശികൾ തങ്ങളാണെന്ന് സ്വയം പ്രഖ്യാപിച്ച് അവർ നിലപാടുകൾക്ക് ഒരു നേർത്ത മൂടുപടം ധരിപ്പിച്ചു...

       ഈ വസ്തുതകൾ കാലങ്ങളായി നിലനിൽക്കെ പെട്ടന്നൊരു ദിവസ്സം വിശാല ഹിന്ദുഐക്യത്തെ മുൻനിർത്തി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രസക്തി എന്താണെന്നതും ഒരു ചോദ്യമാണ്... അതിൽ പ്രധാനകാരണം ശ്രീ നരേന്ദ്രമോഡി നേതൃത്വം കൊടുക്കുന്ന ബിജെപി രാജ്യമൊട്ടാകെ നടത്തിയ വലിയ മുന്നേറ്റമാണ്.... അഴിമതിയിൽ മുങ്ങിനിന്ന കൊണ്ഗ്രെസ്സ് പാർട്ടിക്കെതിരെകണ്ട  മുന്നേറ്റത്തിന്റെ ചലനങ്ങൾ കേരളത്തിലും ഉണ്ടെന്നതാണ്.... ഹിന്ദുവിന്റെ ആവശ്യങ്ങൾക്ക് അനുഭാവപൂർവ്വം നിലപാടുകളെടുക്കുന്ന ഒരു കേന്ദ്രഭരണത്തിനൊപ്പം നിൽക്കുന്ന ഒന്നിനുവേണ്ടി ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം കേരളത്തിലും ഉണ്ടെന്നുള്ളതിന്റെ പ്രതിധ്വനികൂടിയാണത്... കാലാകാലങ്ങളിൽ കണ്ടുവന്ന  ക്രിസ്ത്യൻ- മുസ്ലീം പ്രീണന നടപടികളിൽ രോഷം കൊണ്ടുനിന്ന ഹിന്ദു സമൂഹത്തിൽ പൊതുവായി ഉണ്ടായ എതിർ വികാരപ്രകടനം കൂടിയാണ് രാഷ്ട്രീയ SNDP...

       പൊടുന്നനെ ഈ രാഷ്ട്രീയമുന്നെറ്റത്തിന് മരുന്നുനിറച്ചത് സിപിഎം ആണെന്നതിൽ തർക്കം ആർക്കുമുണ്ടാകുമെന്നു കരുതുന്നില്ല.... ഹിന്ദു ഹിന്ദുവിന്റെതായും,, തങ്ങളുടെ അഭിമാനമായും കൊണ്ടുനടന്നതിലേക്ക് അഹങ്കാരപൂർവ്വവും, ധാര്ഷ്ട്യ മനോഭാവത്തുകൂടിയും സിപിഎം നടത്തിയ കടന്നുകയറ്റങ്ങൾ ഇവിടുത്തെ അഭിമാനമുള്ള ഹിന്ദു വിഭാഗത്തിന്റെ ക്ഷമയുടെ അവസ്സാനകണികയെയും നശിപ്പിച്ചു... ശ്രീകൃഷ്ണ ജയന്തിപോലെയുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കാനുള്ള സംഘാടക പാർട്ടിയായി ഇവിടെ ഒരു ഇടതുപക്ഷ അനുഭാവിപോലും സിപിഎം നെ കാണുന്നില്ല... [[[ഇടതുപക്ഷസൂര്യന് ചുവപ്പ് ചോർച്ചയോ?? ചെങ്കനലുകൾ വിളറുന്നുവോ?? ഒരു വർത്തമാനകാല വിചാരം....]]] ആ പാർട്ടിയിൽ വിശ്വസ്സിക്കുന്നവർ പോലും ശ്രീകൃഷ്ണ ജയന്തിപോലെയുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കാനുള്ള ചുമതല സിപിഎം ന് ഉള്ളതായി കരുതുന്നില്ല... പാർട്ടിയുടെ അവർ പാടി നടക്കുന്ന പ്രത്യയശാസ്ത്രത്തിൽ നിന്നുപോലും വ്യതിചലിച്ച് ഹിന്ദുവിന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയത്‌ കരുതിക്കൂട്ടിയ ഒരു ആക്രമണമായെ പൊതു ഹിന്ദു സമൂഹം കണ്ടുള്ളൂ... അതിനെതിരെ നിലനിന്ന പൊതുവികാരം രാഷ്ട്രീയ SNDP ക്ക് രൂപം നൽകുന്നതിനുള്ള അനുകൂല ഘടകമായി അതിന്റെ അണിയറശിൽപ്പികൾ കരുതിയിരിക്കണം...

       ശ്രീ വെള്ളാപ്പള്ളി നടേശൻ ബി ജെ പി മുൻപ് അധികാരത്തിൽ ഇരുന്നപ്പോൾത്തന്നെ ആ പാർട്ടിയോട് മൃദു സമീപനം പുലർത്തിയിരുന്നു... ശ്രീ നരേന്ദ്രമോഡിയോട് വളരെ ചെറിയരീതിയിൽ അദ്ദേഹം നടത്തിയിരുന്ന സൌഹൃദ സമീപനങ്ങളെ വളരെ രൂക്ഷമായ ഭാഷയിൽ സിപിഎം വിമർശിച്ചത് അദ്ദേഹത്തിൻറെ നിലപാടുകൾക് കൂടുതൽ ജനശ്രദ്ധയെ നേടിക്കൊടുക്കുന്നതിന് കാരണമായി... മൊഴിയും മറുമോഴിയുമായി ഇരുവരും മുന്നോട്ടു പോവുകയും അതിന് കേരളത്തിലെ രാഷ്ട്രീയ- മത- സാമുദായിക- സാമ്പത്തിക- അവസ്സരവാദ പത്ര- ദൃശ്യ മാധ്യമങ്ങൾ നിറങ്ങളും നൽകിയതോടെ ചേരിതിരിവുകൾ സ്പഷ്ട്ടമായി... ഹിന്ദുവിൽ നിന്നും ആചാര്യൻമാരെയും,, ആഘോഷങ്ങളെയും,, വിശ്വാസ്സങ്ങളെയും പറിച്ചെടുത്ത് പൊതുവഴിയിൽ വലിച്ചെറിയണമെന്ന സിപിഎം ന്റെ അജണ്ട ശ്രീനാരായണ ഗുരുദേവനിലേക്കുകൂടി വ്യാപിപ്പിച്ചപ്പോൾ ബഹുഭൂരിപക്ഷം വരുന്ന ശ്രീ നാരായണീയരാൽ നിലനിൽക്കുന്ന സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൽത്തന്നെ വിള്ളലുകൾക്ക് കാരണമായി.... ഹിന്ദു പരിപാവനമായി ശ്രീകോവിലിൽ പ്രതിഷ്ട്ടിച്ചു പൂജിക്കുന്ന വിഗ്രഹങ്ങളെ പോതുവഴിയിലെ അലങ്കാരശിലകളാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന തിരിച്ചറിവ് രാഷ്ട്രീയ SNDP ക്ക് അനുകൂലമായ രംഗവേദി ഒരുക്കി.... 

       വെള്ളാപ്പള്ളിയെ വിമർശിക്കുക എന്ന വ്യാജേന ഗുരുദേവനെ ആക്രമിച്ച് ജനമദ്ധ്യത്തിൽ അവഹേളിക്കുക എന്ന സിപിഎം നയം അവരെത്തന്നെ തിരിഞ്ഞു കൊത്തിയ അവസ്ഥയായി.... മതേതര ചിന്തയുടെ ബ്രാൻഡ്‌ അംബാസിഡർ ആക്കി ചിത്രീകരിച്ചു;; ഈഴവ സമൂഹത്തിന്റെയും,, ഹിന്ദു സമൂഹത്തിന്റെയും ശ്രേഷ്ഠ സന്യാസി വര്യൻ എന്ന പരിപാവനപദവിയിൽ നിന്നും അദ്ദേഹത്തെ പുറത്തുകൊണ്ടുവന്ന് തെരുവിൽ പിന്നീട് ഉപേക്ഷിച്ച് അദ്ദേഹത്തിൻറെ സാമൂഹികമായ പ്രസക്തിയും,, അദ്ദേഹത്തിൻറെ പേരിലും ചിന്തയിലും ഊന്നി നിൽക്കുന്ന ഒരു സമൂഹത്തെയും ഇല്ലാതാക്കാനാണ് സിപിഎം ശ്രമിച്ചത്‌.... അതുവഴി സിപി എമ്മിന്റെ പ്രധാന ശക്തിയായ ഈഴവ സമൂഹത്തിൽനിന്നും ഒറ്റശക്തിയായി ഉണ്ടായേക്കാവുന്ന വിമർശനശബ്ദങ്ങളെ എല്ലാതാക്കാമെന്ന് അവർ കരുതി... പക്ഷെ ഗുരുദേവനെ പ്രകീർത്തിച്ചു കൊണ്ട് മറുകൈയ്യാൽ അപമാനിക്കാൻ ശ്രമിച്ച സിപിഎം മറന്നുപോയ ചിലതുണ്ട്... ഗുരുദേവൻ ലോകത്തിന് സാമൂഹ്യപരിഷ്ക്കർത്താവും,, ചിന്തകനും,, ശ്രേഷ്ഠ സന്യാസി വര്യനും ആണെങ്കിൽ ശ്രീനാരായണീയർക്ക് അദ്ദേഹം ദൈവമാണ്... ശ്രീനരായണീയ ക്ഷേത്രങ്ങളിൽ ആരതിയുഴിഞ്ഞ് പൂജാകർമ്മങ്ങളൊടെയാണ് അവർ പരിപാലിക്കുന്നത്... കഴിഞ്ഞകാല ഭാരതചരിത്രത്തിലെ പല സാമൂഹിക പരിഷ്ക്കർത്താക്കൾക്കിടയിൽ ഒരുവനായി മാത്രം അദ്ദേഹത്തെ ചിത്രീകരിക്കാനുള്ള ശ്രമം ഉണ്ടാക്കുന്ന വൈകാരികമായ അവസ്ഥ സിപിഎം അവഗണിച്ചു,, സമൂഹത്തിൽ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങളെ വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം പ്രതിഷ്ട്ടിച്ചത് ശിവലിംഗം ആയിരുന്നു... ശിവൻ ഹിന്ദു ദൈവം ആണെന്നതിൽ സിപിഎം നു തർക്കമുണ്ടോ എന്നെനിക്കറിയില്ല...!! ഈഴവശിവനെയാണ് ഞാൻ പ്രതിഷ്ട്ടിച്ചതെന്നു സധൈര്യം പറഞ്ഞ അദ്ദേഹം ഇഴവന്റെയും, ഹിന്ദുവിന്റെയും സ്വത്താണ്... അദ്ദേഹം കൊളുത്തിയ ദീപത്തിന്റെ പ്രകാശം മാത്രമാണ് ലോകത്തിന് മുഴുവൻ അവകാശപ്പെടാൻ കഴിയുന്നത്‌...

       ഇപ്രകാരം ഒരു രാഷ്ട്രീയ- സാമുദായിക- ജാതീയമായ അവസ്ഥ സംജാതമായപ്പോൾ കൊണ്ഗ്രെസ്സ് പാർട്ടി തികഞ്ഞ കൌശലത്തോടെ തങ്ങളുടെ പാടവം കാട്ടി... സിപിഎം- എസ് ൻ ഡി പി തർക്കങ്ങളിൽ ഒരു ചിത്രം തെളിയാൻ അവർ കാത്തിരുന്നു... പുതിയ രാഷ്ട്രീയ ഉദയത്തിൽ പ്രത്യക്ഷമായതും, ഉടനടി ഉണ്ടായെക്കാവുന്നതുമായ ഒരു പ്രത്യാഘാതം തങ്ങൾക്കില്ല എന്നും അവർ കണക്കുകൂട്ടുന്നു... രാഷ്ട്രീയ SNDP യുടെ ഉദയത്തിന് ക്രിസ്ത്യൻ- മുസ്ലീം പ്രീണനം കാരണമാകുന്നതിലും ശക്തമായത്‌ ഹിന്ദുവിനെതിരെ സി പി എം നടത്തിയ ആക്രമണങ്ങളാണ്... 

        ഭാരതമൊട്ടാകെ അലയടിക്കുന്ന ബിജെപി തരംഗത്തിനോപ്പമാണ് രാഷ്ട്രീയ SNDP നിലകൊള്ളുന്നത് എന്ന് വിശ്വസ്സിക്കാം... കേരളത്തിൽ ഉടനടി ഉണ്ടായേക്കാവുന്ന ഒരു മുന്നേറ്റം നിലവിലെ ബിജെപി നേതൃത്വത്തെക്കൊണ്ട് സാധിക്കില്ല എന്ന ബോധ്യം പൊതുസമൂഹത്തിനും, പാർട്ടിക്കുതന്നെയുമുണ്ട്... മുന്നണി സംവിധാനത്തിന്റെ കുറവാണ് തങ്ങളുടെ മുന്നേറ്റത്തിനു തടസ്സമെന്ന് കരുതുന്ന നേതൃത്വം രാഷ്ട്രീയ SNDPക്ക് പിറവിക്കുമുന്പേ പിന്തുണ നൽകി... SNDP യെ RSS പാളയത്തിൽ കൊണ്ടുചെന്നു കെട്ടി എന്ന് എതിർ ചേരി ഉയർത്തുന്ന വിമർശനങ്ങൾ പോലെതന്നെ BJP യെ SNDPയുടെ ആലയത്തിൽ അടിമയിരുത്തി എന്ന് വിമർശിക്കുന്ന BJP പ്രവർത്തകരും ഉണ്ട്.... നിലവിലെ ഭരണ- പ്രതിപക്ഷ പാർട്ടികളിൽ മനം മടുത്ത പൊതുജനത്തിന് BJP യെ ശക്ത്തിപ്പെടുത്താൻ കഴിയുന്ന പ്രസ്ഥാനമായി രാഷ്ട്രീയ SNDP യെയും,, തങ്ങൾക്ക് ശക്തിവർധിപ്പിക്കാൻ കഴിയുന്ന പ്രസ്ഥാനമായിരാഷ്ട്രീയ SNDP യെ ശ്രീനാരായണീയരും നോക്കിക്കാണുന്നു... 

       ഇതര ഹിന്ദു പ്രസ്ഥാനങ്ങളുടെ പിന്തുണ എന്നത് രാഷ്ട്രീയ SNDP ക്ക് നിർണ്ണായകമാണ്.. ഒരു ചെറിയ ഘടക കക്ഷിയായി ഏതെങ്കിലും മുന്നണിയിൽ നിൽക്കുക എന്ന ചെറിയ ലക്ഷ്യത്തിലാണ് അവരെങ്കിൽ അത് അത്രകണ്ട് പ്രസക്തവുമല്ല.... വിശാല ഹിന്ദു ഐക്യം ഒരു നടക്കാത്ത മനോഹര സ്വപ്നമാകാനാണ് സാദ്ധ്യത ഏറെയും!! സവർണ്ണ വിഭാഗത്തെ SNDP യുടെ നേതൃത്വത്തിൻ കീഴിലേക്ക് കൊണ്ടുവരിക ശ്രമകരമാണ്... ജാതീയ സംവരണത്തെ മാറ്റിനിർത്തി സാമ്പത്തികസംവരണം ആവശ്യപ്പെടുന്ന സവർണ്ണ വിഭാഗങ്ങളുടെയും,, ജാതീയ സംവരണം നിലനിർത്തണമെന്ന് പറയുന്ന നിലവിലെ സംവരണ വിഭാഗങ്ങളുടെയും വിയോജിപ്പുകളെ അതിജീവിച്ച് അവരെ രാഷ്ട്രീയമായി ഒന്നിപ്പിച്ചുനിർത്തുക എന്നത് കിഴക്കിനെയും പടിഞ്ഞാറിനെയും ഒന്നിപ്പിക്കുന്നതിനു സമമാണ്... 

       ഒരു മൂന്നാം മുന്നണി രൂപപ്പെട്ടാൽ തങ്ങൾക്ക് ഉണ്ടായേക്കാവുന്ന രാഷ്ട്രീയ നഷ്ട്ടങ്ങളെ നിലവിലെ ഇരുമുന്നണികളും ഭയക്കുന്നുണ്ടെന്ന് വേണം കരുതാൻ... അതിനായി രാഷ്ട്രീയമായും, അല്ലാതെയും രാഷ്ട്രീയ SNDPയെ അവർ ആക്രമിച്ചു തുടങ്ങിയിരിക്കുന്നു.... BJP യുടെ ഒരു ശക്തമായ ഘടകകക്ഷിയായി രാഷ്ട്രീയ SNDP മാറുമോ എന്നും അതുവഴി BJP ക്ക് കേരളത്തിൽ ശക്തമായ വേരോട്ടം ഉണ്ടാകുമോ എന്നും അവർ ഭയക്കുന്നു... അതല്ല രാഷ്ട്രീയ SNDP ഒരു സ്വതന്ത്ര രാഷ്ട്രീയ കക്ഷിയായി വളർന്നാൽ ഇരുമുന്നണികളോടും വിലപേശത്തക്ക ശക്ത്തി അവർക്കുണ്ടാകുമോ എന്നും അവർ ആശങ്കപ്പെടുന്നു.... അതിനാൽ പുതിയ രാഷ്ട്രീയ മുന്നേറ്റത്തെ തകർക്കാൻ അവർ കൈ കോർത്തിരിക്കുകയാണെന്നു വേണം കരുതാൻ.... ഒത്തുതീർപ്പ് സമരങ്ങളിൽക്കൂടി നല്ല ബന്ധം സൂക്ഷിക്കുന്ന ഇവിടുത്തെ ഭരണ- പ്രതിപക്ഷ പാർട്ടികൾക്ക് അതിന് അധികം ബുദ്ധിമുട്ടെണ്ടിയും വന്നില്ല... 

       രാഷ്ട്രീയപരമായി ഇല്ലാതാക്കുന്നതിന് പകരം ഫാസിസ്റ്റ് സമീപനത്തിൽക്കൂടി രാഷ്ട്രീയ SNDP യെ ഇല്ലാതാക്കാൻ ഇടതു- വലതു പക്ഷങ്ങൾ തീരുമാനിച്ചതിന്റെ പ്രതിഭലനമാണ് അടുത്തായി കണ്ട ചില ആരോപണങ്ങൾ... സ്വാമി ശ്വാശ്വതീകാനന്ദയുടെ മരണത്തിൽ ഇടതു- വലതന്മാരുടെ ദുഃഖകടൽ ഇപ്പോഴാണ് അണപോട്ടിയത്..! ഇത്രയും നാൾ വെള്ളാപ്പള്ളിക്കെതിരെ എന്തുകൊണ്ട് ഇപ്രകാരം ഒരു കൊലപാതകക്കുറ്റം ആരോപിച്ചുകൊണ്ട്‌ ഇവർ രംഗത്തുവന്നില്ല?? ഇത്രയും നാൾ സ്വാമിയുടെ മരണത്തിന്റെ ഉത്തരവാദിയെ തിരിച്ചറിയാമായിരുന്നുവെങ്കിൽ പൊതിജനസമക്ഷം എന്തുകൊണ്ട് അവർ അത് മറച്ചുവെച്ചു?? കേരളത്തിൽ നടന്ന ഏതൊക്കെ കൊലപാതകങ്ങളുടെയും,, കുറ്റക്രിത്യങ്ങളുടെയും നിജസ്ഥിതി ഇവർ രാഷ്ട്രീയ ലാഭത്തിനു വേണ്ടി മറച്ചു വച്ചിട്ടുണ്ട്?? ഇവിടെ ജനങ്ങൾക്ക് മുൻപിൽ ഉത്തരവാദിത്വം നിർവഹിക്കാതെ വലിയതെറ്റു ചെയ്തത് ഇടതു- വലതന്മാരല്ലെ?? ചേളന്നൂർ മൌലപിയുടെ മരണരഹസ്യവും ഇടതു-വലതന്മാർക്ക് അറിയാമോ?? ആരെ ബ്ലാക്ക്‌ മെയിൽ ചെയ്യാനുള്ള വസ്തുവായാണ് അത് സൂക്ഷിച്ചിരിക്കുന്നത് എന്നു കൂടി ഈ അവസ്സരത്തിൽ വെളിപ്പെടുത്താനുള്ള മാന്യത ഇക്കൂട്ടർ കാട്ടണം....    

       ഇടതു- വലതന്മാർ ഒന്നിച്ചുനിന്നുകൊണ്ട് രാഷ്ട്രീയ SNDP യെ ഇല്ലായ്മചെയ്യാൻ തീരുമാനിച്ചതോടെ മാധ്യമങ്ങളുടെ പിന്തുണയും പുതിയപാർട്ടിക്ക് ഉണ്ടാകുമെന്ന് കരുതാൻ കഴിയില്ല... ഇവിടെ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നതെന്ന് പൊതുജനം മനസ്സിലാക്കുന്നുണ്ടെങ്കിലും ദ്രിശ്യ- പത്ര മാധ്യമങ്ങൾ നടത്തുന്ന പ്രചാരവേല സമൂഹത്തിൽ  ചെലുത്തുന്ന സ്വാധീനം ചെറുതാണെന്ന് കരുതാൻ കഴിയില്ല... വെള്ളാപ്പള്ളിയുടെയും,, തുഷാറിന്റെയും പുറകെ അവർ ക്യാമറയും തൂക്കി ഇറങ്ങിക്കഴിഞ്ഞു.... വെള്ളാപ്പള്ളിയുടെ മുൻകാല വൈരികൾക്കൂടി എതിർചേരിയിൽ അവസ്സരത്തെ പ്രയോജനപ്പെടുത്തി അണിനിരക്കുമ്പോൾ രാഷ്ട്രീയ SNDPയുടെ പ്രവർത്തനം ദുഷ്ക്കരമാകും... 

       മാറ്റത്തിന് കേരളജനത കാത്തിരിക്കുകയാണ്... ജാതിയുടെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന ഒരു മുന്നേറ്റത്തെ ഇവിടുത്തെ രാഷ്ട്രീയ കക്ഷികൾ പരിഹസ്സിക്കുകയും,, വിമർശിക്കുകയും ചെയ്യുന്നുണ്ട്... അതെസ്സമയംതന്നെ പ്രമുഘ രാഷ്ട്രീയ കക്ഷികൾ എല്ലാം  ജാതി പറഞ്ഞു കൊണ്ട് പിറക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ കക്ഷികളോട് രാജ്യത്തിന്റെ പലഭാഗങ്ങളിലായി ബാന്ധവം ഉറപ്പിച്ചിട്ടുമുണ്ട്... കേരളജനതയെ ഇപ്പോഴും അതേ ജാതി- മത രാഷ്ട്രീയത്തിന്റെ അയിത്തം പറഞ്ഞു വിശ്വസ്സിപ്പിച്ച്,, പ്രബുധതയുടെ പൊന്നാടയുമണിയിച്ച് നിർജ്ജീവമാക്കി നിർത്തുന്നതിനു കഴിയുന്നുമുണ്ട് എന്നതാണ് അത്ഭുതകരം....  

       വിളക്കിൻറെ വിശുദ്ധിയെ ഹറാമായി കാണുന്നവനും,, അപ്രകാരം കാണുന്നവന്റെ പ്രീതിക്കായി അതേ വിളക്കിന്റെ മകുടം തച്ചുടക്കുന്നതിന് കൂടവും ഓങ്ങി നിൽക്കുന്ന രാഷ്ട്രീയ വിടുവേലക്കാർക്കും രാഷ്ട്രീയ SNDP ഒരു മുന്നറിയിപ്പാകട്ടെ എന്ന് ആഗ്രഹിക്കുന്നു..... 

[Rajesh Puliyanethu
 Advocate, Haripad]

Sunday, 13 September 2015

മൂന്നാറിൽ കണ്ട ജനകീയ സമരം....


       "സമരസ്സപ്പെടാൻ കഴിയാത്ത എന്തിനോടും കാട്ടുന്ന പ്രതിഷേധമാണ് സമരം" 

.... പക്ഷെ വർത്തമാനകാല സമരങ്ങളെല്ലാം ആഹ്വാന സമരങ്ങളാണ്... ഒരു തീരുമാനമോ പ്രവർത്തിയൊ തങ്ങൾക്കു സമരസ്സപ്പെടാൻ കഴിയാത്തതാണെന്ന് പ്രഖ്യാപിച്ചതിനു ശേഷം അതിനെതിരെ സമരം ചെയ്യണമെന്നുള്ള ആഹ്വാനപ്രകാരം സമരം ചെയ്യുന്നു... അവിടെ സമരത്തിനു കാരണമായ വസ്തുതയുടെ തീഷ്ണത സമരക്കാരിൽ പലപ്പോഴും എത്തുന്നില്ല... അവിടെ രാഷ്ട്രീയമോ മറ്റേതെങ്കിലുമൊ തരത്തിലുള്ള നേട്ടത്തെ മുൻനിർത്തിയാണ് സമരം നടക്കുന്നത്.... മറിച്ച് സമരസ്സപ്പെടാൻ കഴിയാത്ത ഒന്നിനോടുള്ള ആത്മാർത്ഥമായ സമരമല്ല.... അത്തരം സമരങ്ങളിൽ സമരത്തിന് മുൻപ് തങ്ങൾ ലക്ഷ്യം വെച്ചിരുന്നതിലും മികച്ചനേട്ടം സമരത്തിൽ നിന്നും വ്യതിചലിക്കുന്നതിൽ നിന്നും ഉണ്ടായാൽ ഇന്നത്തെ അവസ്സരവാദി രാഷ്ട്രീയ നേതൃത്വങ്ങൾ അതിനു തയ്യാറാകും...!

സമീപകാലങ്ങളിൽ കണ്ട പലസമരങ്ങളുടെയും പരാജയകാരണം അതാണ്... സമരം ചെയ്തവർ തങ്ങൾ നേതൃത്വങ്ങളിൽ നിന്നും കേട്ട ആഹ്വാനത്തെ അനുസ്സരിച്ചു മാത്രം ചെയ്ത സമരങ്ങളായിരുന്നു അവ... സമരതീരുമാനങ്ങളിൽ നിന്നും ഉണ്ടാകുന്ന വ്യതിചലനം അവരെ ബാധിക്കുന്നതേ ഇല്ല... 

       മൂന്നാർ സമരവും, വളപ്പിൽശാല മാലിന്യപ്രശ്ന സമരവും വ്യത്യസ്ഥമാകുന്നത് അവിടെയാണ്... അവിടെ സമരം ചെയ്യുന്ന ഓരോ വ്യക്തിയുടെയും സ്വന്തം ആവശ്യമായിരുന്നു സമരകാരണം... രാഷ്ട്രീയ നേതൃത്വങ്ങളിൽ നിന്നും കൂലി സമരക്കാരെ ഇറക്കി ആയിരുന്നില്ല ഈ സമരങ്ങൾ നടന്നത്... അതിനാൽ മികച്ച കൂലിവാഗ്ദാനം ലഭിച്ചിടത്തേക്ക് അവർക്ക് പോകാനും കഴിയുമായിരുന്നില്ല... ബംഗാളികളെ പണിക്കുവിട്ട് കൂലിയിൽ നിന്നും കമ്മിഷൻ പറ്റാൻ എത്തുന്ന ഏജന്റുമാരെപ്പോലെ സമരഭൂമിയിലെത്തിയ നേതാകളെ ആട്ടിപ്പായിക്കാനുള്ള ആർജ്ജവവും, ബുദ്ധിയും സമരക്കാർ കാട്ടുകയും ചെയ്തു... ഈ ജനകീയ സമരങ്ങളുടെ വിജയം സംഭവിക്കുകയും ചെയ്തു...

       പൊതുജനങ്ങൾക്കും രാഷ്ട്രീയനേതൃത്വങ്ങൾക്കും ഉള്ള ചൂണ്ടുപലകയാണ് ഈ സമരങ്ങൾ... രാഷ്ട്രീയ നേതൃത്വങ്ങളുടെ സഹായമില്ലാതെ തങ്ങൾക്കു സമരസ്സപ്പെടാൻ കഴിയാത്ത ഒന്നിനെ പരാജയപ്പെടുത്താൻ കഴിയുമെന്ന പാഠം പൊതുജനത്തിനും, തങ്ങളുടെ സഹായമില്ലാതെതന്നെ ഒരു സമരം വിജയിപ്പിക്കാൻ പൊതുജനത്തിനു ത്രാണി ഉണ്ടെന്നുള്ള പാഠം രാഷ്ട്രീയ നേതൃത്വത്തിനും ഉള്ളതാതാണ്.... 

       പൊതുജനങ്ങൾ അനുഭവിക്കുന്ന ഒരുവിഷമതയെ മുൻപേകണ്ടു പരിഹാരം കാണുകയാണ് രാഷ്ട്രീയ നേതൃത്വങ്ങളുടെ കടമ... പൊതുജനങ്ങൾ നിലനിൽപ്പിനായി ചെയ്യുന്ന സമരങ്ങളുടെ വിജയത്തിന്റെ അവകാശം ഏറ്റെടുക്കാൻ മാത്രമുള്ള രാഷ്ട്രീയ പാർട്ടികൾ സമൂഹത്തിലെ മാലിന്യം മാത്രമാണ്...

[Rajesh Puliyanethu
 Advocate, Haripad]   

രാജനെ ഭയക്കാൻ വധം..........!!!


       ജനകീയമായ പ്രതിരോധങ്ങളെയും, പ്രതിഷേധങ്ങളെയും, കൂട്ടായ്മകളെയും ലോകംകണ്ട ഏറ്റവും വലിയ സേശ്ചാധിപത്യ ഭരണകൂടങ്ങൾ വരെ ഭയന്നിരുന്നതായി ചരിത്രം പറയുന്നു.... തങ്ങൾക്ക് ജനകീയ പ്രതിഷേധങ്ങളോടുള്ള ഭയത്തിനപ്പുറം ഒരു ഭയം പൊതുജനങ്ങളിൽ തങ്ങളോടു സൃഷ്ട്ടിക്കുക എന്നാ ഉദ്ദേശത്തിലാണ് അവർ ക്രൂരമായ വധശിക്ഷകൾ തങ്ങളുടെ വിധിന്യായങ്ങളിൽക്കൂടി നടപ്പിലാക്കിയത്.....

       ജനാധിപത്യപ്രക്രീയകളിൽക്കൂടി അധികാരത്തിലെത്തിയ ഭരണകൂടങ്ങൾക്ക് തങ്ങളുടെ ജനങ്ങളിൽ മുൻപ് സൂചിപ്പിച്ച പ്രകാരമുള്ള ഒരു ഭയം നിലനിർത്തേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യം വധശിക്ഷയെ അനുകൂലിക്കുന്ന ജനാധിപത്യ ഭരണകൂടങ്ങൾ അതിപ്രാധാന്യത്തോടെ കേൾക്കേണ്ടതാണ്.....                          


[Rajesh Puliyanethu
 Advocate, Haripad]

Wednesday, 2 September 2015

സിനിമ ജയിച്ചു,, മനുഷ്യൻ തോറ്റു.... !!!


       കലാരൂപങ്ങൾക്ക്‌ സാമൂഹിക ജീവിതത്തിൽ ചെലുത്തുവാൻ കഴിയുന്ന സ്വാധീനത്തെ ആരും ചെറുതായി കണ്ടിട്ടില്ല... വിമർശനവും, പരിഹാസ്സവും, ഓർമ്മപ്പെടുത്തലും, ഉപദേശവും എല്ലാം സമൂഹത്തിലേക്കു വാരി വിതറുന്നതിൽ 'കല' എപ്പോഴും ഉൽസ്സുകമാണ്... ഒരു സന്ദേശം ഏതെങ്കിലും ആവിഷ്ക്കാരത്തിൽക്കൂടി സമൂഹമദ്ധ്യത്തിൽ അവതരിപ്പിക്കുക എന്നത് സ്വാതന്ത്ര്യ സമര കാലത്തുപോലും വിജയിച്ച മാർഗ്ഗമാണ്.... ഒരു കലാരൂപത്തിൽ കൂടി സമൂഹ മദ്ധ്യത്തിൽ അവതരിപ്പിക്കപ്പെടുന്ന നല്ലതോ ചീത്തയോ ഒന്ന് അപ്പാടെ സമൂഹം സ്വീകരിക്കുമെന്നും ആ കലാരൂപത്തിന്റെ അവതരണത്തിന് ശേഷം സ്പഷ്ട്ടമായ ഒരുമാറ്റം പൊടുന്നനെ സൃഷ്ട്ടിക്കാൻ കഴിയുമെന്നും ആരും വിശ്വസ്സിക്കുന്നില്ല ... പ്രസ്തുത വിഷയത്തിലേക്കുള്ള ശ്രദ്ധക്ഷണിക്കൽ സാദ്ധ്യമാവുകയും ചെയ്യുന്നു... 

       പൊതുജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യമായ കലാരൂപമെന്ന നിലയിൽ സിനിമകൾക്കുള്ള സ്വാധീനശക്ത്തി വലുതാണ്.... സിനിമകൾ മറ്റു കലാരൂപങ്ങളുമായി  താരതമ്യം ചെയ്യുമ്പോൾ ഉദാത്തമായത് എന്നല്ല, മറിച്ച് കൂടുതൽ ജനങ്ങൾക്കിടയിൽ സ്വാധീനം സൃഷ്ട്ടിക്കാൻ കഴിയുന്നത് എന്ന് വേണം കാണാൻ... ഒരു  ശരാശരി മലയാളി എത്ര കഥകളി അവതരണങ്ങൾ കണ്ടിട്ടുണ്ടാകും എന്നും അയാൾ എത്ര സിനിമകൾ കണ്ടിട്ടുണ്ടാകും എന്നും ഒരു കണക്കെടുപ്പു നടത്തിയാൽ ആ വസ്തുത നിസ്സാരമായി മനസ്സിലാക്കാം... 

       സിനിമയിലെ കലാകാരന്മാരോട്‌ മറ്റു കലാകാരന്മാരോട്‌ ഉള്ളതിലും കൂടുതൽ ആരാധന പൊതുസമൂഹം വെച്ചുപുലർത്തുന്നു... അതുകൊണ്ടുതന്നെ സിനിമയിൽക്കൂടി അവതരിപ്പിക്കപ്പെടുന്ന ഒരു ആശയത്തിനപ്പുറം സിനിമയിലെ കലാകാരന്മാരുടെ, പ്രത്യേകിച്ച് അഭിനേതാക്കളുടെ ചെഷ്ട്ടകൾ ആസ്വാദകരിൽ സ്വാധീനം ചെലുത്തുന്നു.... സിനിമ മുൻപോട്ടു വയ്ക്കുന്ന നല്ലതോ ചീത്തയോ ആയ സന്ദേശത്തെ ഉൾക്കൊള്ളുവാനോ പ്രാവർത്തികമാക്കാനോ വിമുഖത കാട്ടിയാലും വേഷവിധാനമോ, സംഭാഷണമോ പോലെയുള്ള ശൈലികളെ പൊടുന്നനെ അനുകരിക്കാനുള്ള വ്യഗ്രത സമൂഹം കാട്ടുന്നു... 

       സമീപ കാലത്ത് വളരെയധികം വിജയിച്ച ഒരു സിനിമയാണ് 'പ്രേമം'.. പ്രേമത്തിലെ വേഷവിധാനവും, ശൈലിയും പലരും അനുകരിച്ചതിനെ വിമർശിച്ചുകൊണ്ട് പല പ്രമുഘരും രംഗത്തുവന്നു... അതിൽ പലർക്കും പുതുതലമുരയുടെ സിനിമകൾക്ക്‌ ലഭിക്കുന്ന സ്വീകര്യാതയിൽ ഉണ്ടായ അജീർണ്ണം ബാധയാണ്... ന്യൂ ജെനറേഷൻ സിനിമകളെ വിമർശിച്ചു സംസ്സാരിച്ചാൽ മാത്രമേ താൻ വിവരമുള്ളവനായി ഗണിക്കപ്പെടുകയുള്ളൂ എന്ന ധാരണാ പിശകിൽ വിമർശനത്തിന് ആളുകൂടി !! തീയേറ്ററിൽ ഇരുന്നു ബോറടിച്ചു നട്ടം തിരിഞ്ഞാലും 'ആർട്ട്‌ ഫിലിം' എന്ന് നേരത്തെ പേര് സമ്പാദിച്ച ഒരു സിനിമ,, "കൊള്ളാമായിരുന്നു, പക്ഷെ അൽപ്പം സ്ലോയാ" എന്ന് മാത്രം അഭിപ്രായപ്രകടനം നടത്തുന്ന മനോവിചാരനില ന്യൂ ജെനറേഷൻ സിനിമകളെ വിമർശിക്കുന്ന നാണയത്തിന്റെ മറുപുറമാണ്!!

       ഒരു സിനിമയിലെ വേഷവിധാനം അനുകരണീയമായി മറ്റുള്ളവർക്ക് തോന്നിയെങ്കിൽ അത് ആ കോസ്റ്റ്യും ഡിസൈനറുടെ വിജയമാണ്... പ്രേമം സിനിമയ്ക്ക് ശേഷം വന്ന ഓണത്തിന് കാമ്പസുകൾ ആഘോഷിക്കാൻ തെരഞ്ഞെടുത്തത് ആ സിനിമയിലെ ശൈലി ആണെങ്കിൽ ആ സിനിമയുടെ വിജയമാണത്... ഒരു സിനിമയിലെ കഥാപാത്രം മദ്യപിച്ചു ക്ലാസ്സിൽ എത്തിയത് കണ്ട് ഇവിടുത്തെ യുവതലമുറ അതിനു മുതിരുന്നു എന്നു പറയുന്നതുതന്നെ ശുദ്ധഅസംബന്ധമാണ്... മാത്രമല്ല ഇവിടുത്തെ യുവജനതയെ കടുത്തരീതിയിൽ അപമാനിക്കുക കൂടിയാണത്... പ്രേമം സിനിമക്ക് ശേഷം ഒരു വിദ്യാർഥി കലാലയത്തിൽ മദ്യപിച്ച് എത്തിയതായി കണ്ടിട്ടുണ്ടെങ്കിൽ ആ സിനിമയുടെ റിലീസ്സിനു മുൻപ് അവൻ മദ്യപിച്ചെത്തിയത് ആരും ശ്രദ്ധിച്ചിരുന്നില്ല എന്ന് കണ്ടാൽ മതി... ഒരു കൊമെഴ്സ്സിയൽ സിനിമയിലെ നായകൻറെ ചെയ്തികളാണ് ഇവിടുത്തെ യുവത്വത്തിന് ദിശാബോധം നൽകുന്നതെന്ന് പറഞ്ഞ് അപമാനിച്ചിട്ടും അതിനെ പ്രതിരോധിക്കാൻ ഒരു വിദ്യാർഥി- യുവജന സംഘടനയും തയ്യാറായില്ല എന്നത് അതിലേറെ അപമാനം... 

       സിനിമ എന്ന ആവിഷ്ക്കാരം എല്ലായപ്പോഴും സമൂഹത്തിലേക്ക് നന്മയുടെ സന്ദേശങ്ങളെ മാത്രം വിതറിക്കോണ്ടിരിക്കണം എന്ന വാശി എന്തിനാണ്?? മറ്റ് ആവിഷ്ക്കാരങ്ങളോടോന്നും അപ്രകാരം ഒരു നിബന്ധന വെയ്ക്കുന്നതായി കാണുന്നില്ലല്ലോ?? പ്രശസ്ത സാഹിത്യകാരനായ ശ്രീ പെരുമ്പടവത്തിന്റെ 'ഒരു സങ്കീർത്തനം പോലെ' എന്ന പുസ്തകം മദ്യപാനിയും, ചൂതാട്ടക്കാരനുമായ ദസ്തയവസ്ക്കിയെയാണ് അവതരിപ്പിച്ചത്... ആ പുസ്തകം വായിച്ച് ആരും ദസ്തയവസ്ക്കിയെ അനുകരിച്ചതായി കേട്ടിട്ടില്ല... അപ്രകാരം ഒരു ആരോപണവും ഉയർന്നില്ല... 

       സമൂഹത്തിന്റെ പലമേഘലകളിൽ നിന്നും പ്രേമം സിനിമയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നു കേട്ടു... അതിൽ ഒരു പ്രമുഖൻ ബഹു: കേരള ഡി. ജി. പി ആയിരുന്നു... സിനിമകളാണ് സമൂഹത്തിന്റെ ഗതിവികതികളെ നിയന്ത്രിക്കുന്നതെന്ന് അടിയുറച്ചു വിശ്വസിക്കുന്ന ആളാണ്‌ അദ്ദേഹമെന്ന് തോന്നുന്നു... ദൃശ്യം സിനിമയും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നുവെന്ന് പറഞ്ഞ് രംഗത്തു വന്ന ആളാണ്‌ അദ്ദേഹം... സീരിയലുകൾ കൊണ്ട് മലീമസ്സമായ ഈ സമൂഹത്തിലേക്ക് സിനിമകൾ സുഗന്ധം പരത്തിയിട്ട് എന്താണാവോ പ്രയോജനം എന്നും ചിന്തിച്ചു പോകും....

       കലാരൂപങ്ങളിലെ ആവിഷ്ക്കാരങ്ങളെ അപ്രകാരംതന്നെ കാണാനും വിലയിരുത്താനുമുള്ള വിവേകം പൊതുസമൂഹം കാട്ടണം... ഒരു സിനിമയുടെ കൊസ്റ്റുമു് ഒരു ആഘോഷത്തിന്റെ ഭാഗമാക്കിയാൽ എന്താണ് തെറ്റ്?? അപ്രകാരം ഒരു വേഷവിധാനത്തെ അനുകരിച്ചു എന്ന് കരുതി ആ കഥാപാത്രത്തിന്റെ മുഴുവൻ പ്രകൃതവും അനുകരിച്ചു എന്ന് വ്യാഖ്യാനിക്കുന്നത് എന്തിനാണ്?? ഒരു സിനിമ ഒരു ചെറിയ കാലഘട്ടംകൊണ്ട് പ്രദർശന വിജയം നേടി മടങ്ങും... എന്നാൽ അതിനോട് ചേർത്തുവെച്ച് ഒരു തലമുറയെ പരിഹസ്സിച്ചാൽ ആ അപമാനം എന്നും നിലനിൽക്കും... അത് സിനിമയെ വിജയിപ്പിച്ച് മനുഷ്യനെ തോല്പ്പിക്കുന്നതുപോലെയാകും!!   

[['പ്രേമം' ഒരു നല്ല സിനിമയാണ്...........]]

[Rajesh Puliyanethu
 Advocate, Haripad]

Tuesday, 28 July 2015

ഡോ. ശ്രീ എ പി ജെ അബ്ദുൾ കലാം വിടവാങ്ങി, ആദരാഞ്ജലികൾ.....


       എ പി ജെ അബ്ദുൾ കലാം ഈ ലോകം വിട്ടു പോയിരിക്കുന്നു... അദ്ദേഹം കൊളുത്തിവെച്ച ദീപം മാത്രം നമുക്ക് വഴികാട്ടിയായി ബാക്കി... ആശങ്ങൾ കൊണ്ടും, ജീവിതരീതികൊണ്ടും, ബുദ്ധിശക്തി കൊണ്ടും, പദവികൾ കൊണ്ടും, അറിവുകൊണ്ടും, അങ്ങീകാരങ്ങൾ കൊണ്ടും, ഇത്രയധികം മനുഷ്യ മനസ്സുകളെ കീഴ്പ്പെടുത്തിയ മറ്റൊരു വ്യക്തിത്വം സമീപകാല ലോകച്ചരിത്രത്തിലെങ്ങും തന്നെ ഉണ്ടാകില്ല... അദ്ദേഹത്തിൻറെ മഹത്വം മനസ്സിൽ സൂക്ഷിക്കുന്ന ഏതൊരുവനും അറിയാതെ മനസ്സിൽ വരുന്ന ഒരു അനുശോദന വിലാപമുണ്ട്... ഒരു അത്ഭുതമായി അദ്ദേഹത്തെ നോക്കിക്കാണുന്ന ദശകൊടികളിൽ ഒരുവനായ ഞാനും മനസ്സിന്റെ ആ വിലാപമാണ്‌ എടുത്തു കുറിക്കാൻ ശ്രമിക്കുന്നത്...

       അദ്ദേഹത്തിൻറെ മഹത്വത്തെക്കുറിച്ചും, പ്രതിഭയെക്കുറിച്ചും ആരും അനുശോദന പ്രസ്സങ്ങങ്ങളിൽ അധികം എടുത്തുപറഞ്ഞു കേട്ടില്ല... കാരണം അദ്ദേഹത്തോടുള്ള അനാദരവൊന്നുമല്ല; മറിച്ച് അദ്ദേഹത്തിൻറെ മഹത്വവും, പ്രതിഭയും ഈ ലോകത്ത് ആരെയാണ് പറഞ്ഞ് മനസ്സിലാക്കെണ്ടതായിട്ടുള്ളത് എന്നതു കൊണ്ടാണ്... ലോകത്തെ യുണിവേര്സ്സിറ്റികളെല്ലാം മത്സ്സരിച്ചാണ് അദ്ദേഹത്തിന് ഡോക്ടറേറ്റുകൾ നൽകിയത്... കാരണം അവിടെ അന്തസ്സും, അഭിമാനവും, യശസ്സും ഉയർന്നത് യുണിവേര്സ്സിറ്റികൾക്കാണ്... 

       ഇത്രയും വിനയാന്വിതനായ,, ലളിതമായി സംസ്സാരിക്കുകയും പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്ത മറ്റൊരു ബഹുമുഖ പ്രതിഭയെ ആർക്കെങ്കിലും പരിചയമുണ്ടോ?? ലോകത്തിന് പുതിയ ചിന്താശേഷിയും, ആശയങ്ങളും പകർന്നുതന്ന തികഞ്ഞ സമാധാനകാംഷിയായ ആ മഹാൻ തന്നെയാണ് നമ്മുടെ മിസ്സൈൽമാൻ എന്നും , പൊക്രാനിലെ അണുപരീക്ഷണത്തിന്റെ അമരക്കാരൻ എന്നും നമ്മുടെ ബഹിരാകാശ സ്വപ്നങ്ങളെ അഗ്നിചിറകിലേറ്റി പറത്തിയതെന്നും അറിയുമ്പോൾ വരാനിരിക്കുന്ന ഒരു തലമുറ തീർച്ചയായും അത്ഭുതം കൂറും... പക്ഷെ രാജ്യത്തിന്റെ സുരക്ഷിതത്വവും, സമാധാനവും നിലനിർത്തുന്നതിന് 'ആവനാഴിനിറയെ അസ്ത്രങ്ങൾ കൂടി ആവശ്യമാണെന്ന്' തിരിച്ചറിവുള്ള ഒരു രാഷ്ട്രതന്ത്രക്ഞൻ കൂടിയായിരുന്നു അദ്ദേഹം... 

       എപ്പോഴും അതിവിശിഷ്ട്ട വ്യക്തികൾക്കൊപ്പം പോലീസ്സും, പരിവാരങ്ങളും, സുരക്ഷാസന്നാഹങ്ങളും ഉണ്ടാകും... ശ്രീ അബ്ദുൾ കലാമിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമ്പോൾ ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്;; ഇദ്ദേഹത്തിനെന്തിനാ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടി എന്ന്.... കാരണം മറ്റൊന്നുമല്ല, എത്ര കൊടും തീവ്രവാദിക്കു പോലും അദ്ദേഹത്തിനു നേരെ തോക്കുചൂണ്ടാനുള്ള മനോനില ഉണ്ടാകുമെന്ന് എനിക്ക് ആലോചിക്കാൻ കഴിയുന്നില്ല..!! മറിച്ച് ആരെങ്കിലും അദ്ദേഹത്തെ ശത്രു ഭാവത്തിൽ കാണുന്നുണ്ടെങ്കിൽ നിസ്സംശയം പറയാം;; കാശ്മീർ മുതൽ കന്യാകുമാരി വരെ ഒറ്റ അഗ്നിയിൽ ദഹിക്കുന്നത് ആഗ്രഹിക്കുന്ന ദേശദ്രോഹി ആയിരിക്കുമത്... 

       ഒരു ജീവിതം എത്രത്തോളം മഹത്തരമായി ജീവിച്ചുതീർക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഡോ. ശ്രീ എ പി ജെ അബ്ദുൾ കലാം... സ്വയം ഏറ്റവും ഉർജ്ജസ്വലനായി ജീവിച്ചു.. തന്റെ ഉർജ്ജം രാജ്യപുരോഗതിക്ക് വിനിയോഗിക്കുകയും, മറ്റുള്ളവർക്ക് പകർന്നു നൽകുകയും ചെയ്തു... തന്റെ ജീവിതത്തിലെ മുഴുവൻ ശ്വാസ്സത്തിലും നന്മ സൂക്ഷിച്ചതിന്റെ പ്രതിഫലം ഈശ്വരൻ നൽകിയതാവാം;; കർമ്മ നിരതനായി നിന്നുകൊണ്ടുള്ള അനായാസ്സേന മരണം!! 

       ഡോ. ശ്രീ എ പി ജെ അബ്ദുൾ കലാമിന് പകരംവെയ്ക്കാൻ ഇനി മറ്റൊന്ന് ഉണ്ടാകുമെന്ന് കരുതുകയേ വയ്യ... കാലം കൊണ്ടുപോകുന്നത് നിസ്സഹായരായി നോക്കി നിൽക്കുന്നതിനു മാത്രമേ നമുക്കു കഴിയൂ... അദ്ദേഹം കണ്ട സ്വപ്‌നങ്ങൾ നിറവേറ്റാൻ നമ്മുടെ രാജ്യത്തിനാകട്ടെ... അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി ഉണ്ടാകട്ടെ.......


[Rajesh Puliyanethu
 Advocate, Haripad]  

Wednesday, 24 June 2015

'പ്രേമം' ഒരു നല്ല സിനിമയാണ്...........


       "പ്രമം" സിനിമ കണ്ടു...  കണ്ടുകൊണ്ടിരിക്കുന്ന അത്രയും സമയം രസ്സിപ്പിക്കാൻ കഴിവുള്ള വളരെ നല്ല സിനിമ... നിവിൻ പൊളിക്കും സുഹൃത്തുക്കൾക്കും ഒപ്പം ശ്രദ്ധേയമായ പ്രകടനമാണ് പുതുമുഖ നായികമാർ കാഴ്ച്ച വെച്ചിരിക്കുന്നത്‌... പ്രത്യേകിച്ച് 'മലർ' എന്നാ കഥാപാത്രത്തെ അവതരിപ്പിച്ച നടി... അവളുടെ സൌന്ദര്യത്തിന് ചിത്രത്തിന് വളരെയേറെ പ്രണയഭാവത്തെ സമ്മാനിക്കാൻ കഴിഞ്ഞു എന്ന് തോന്നുന്നു.... 

       പ്രേമം എന്നാ സിനിമ 'പ്രണയ' ത്തിൽ നിന്നും ഒരുപാട് ദൂരെയാണ് നിൽക്കുന്നത്... 'പ്രണയത്തിന്റെ' ചിത്രീകരണത്തെ പ്രേമം എന്നാ സിനിമയിലൂടെ കാണാൻ ആഗ്രഹിച്ച് തീയേറ്ററിൽ എത്തിയവരെ തൃപ്തിപ്പെടുത്തുന്നതിന് ചിത്രത്തിന് കഴിഞ്ഞോ എന്നത് സംശയമാണ്... ''ഒരു കൂട്ടം ഉല്ലാസ്സവാൻമാരായ ചെറുപ്പക്കാരുടെ കഥ ടീൻ ഏജ് മുതൽ പറഞ്ഞു തുടങ്ങുന്ന ഒരു സിനിമ'' എന്ന വിശദീകരണമാണ് ചിത്രം അർഹിക്കുന്നത്... പ്രേമവും അവിടെ സംഭവങ്ങളായി കടന്നു പോകുന്നു... സംഭവങ്ങളായി കടന്നു പോകുന്നു എന്ന പ്രയോഗത്തെക്കാൾ;; 'തമാശയായി' കടന്നു പോകുന്നു എന്നതാണ് ശരി.... പ്രണയത്തിന്റെ വരച്ചുകാട്ടലാണ് ''പ്രേമം'' എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടാത്തിടത്തോളം വിമർശനങ്ങൾക്ക് കാരണമില്ല....

       'മലർ' കടുത്ത ഹാങ്ങ്‌ ഓവർ ശ്രിഷ്ട്ടിക്കുന്നു, ഹോണ്ട് ചെയ്യുന്നു എന്നൊക്കെ അഭിപ്രായപ്പെട്ടവരും ഉണ്ട്... അവർക്ക് ആ സിനിമ കൂടുതൽ ആഴത്തിൽ ആസ്വദിക്കാൻ കഴിഞ്ഞു എന്ന് മാത്രം പറയുന്നു... മനസ്സിൽ പ്രണയത്തിന്റെ ആർദ്രത കുറവായിരിക്കുന്നതിനാലാകാം, അത്രയും ആസ്വാദനതലത്തിലേക്ക് എത്തിപ്പെടാൻ എനിക്ക് കഴിയാതെ പോയത്.... 

       നല്ല സിനിമകൾ മലയാളത്തിൽ ഉണ്ടാകുകയും വൻവിജയങ്ങൾ നേടുകയും ചെയ്യുന്നത് ആഹ്ലാദകരമായ വാർത്തയാണ്.... 'പ്രേമം' ഏതൊക്കെ തരത്തിൽ വിശകലം ചെയ്താലും ഒരു നല്ല സിനിമയാണ്... കാണാത്തവർ കാണുക..... 


[Rajesh Puliyanethu
 Advocate, Haripad] 

Friday, 5 June 2015

സമ്പന്നതയിലേക്കുള്ള യാത്രയുടെ തുടക്കമാകണം ദാരിദ്യം!!!!

        
       കുറച്ചു ദിവസ്സങ്ങൽക്കു മുൻപ് ഒരു യാത്രയിൽ കണ്ട കാഴ്ചയാണ് ഈ എഴുത്തിന് കാരണമായത്‌..സമകാലീന സാമൂഹിക ചിന്താഗതിയെ ബന്ധപ്പെടുത്തുന്നത് എന്ന് എടുത്തു പറയേണ്ടുന്ന ഒന്ന്.. 


       ഹരിപ്പാട്‌ നിന്നും കായംകുളം- കൃഷ്ണപുരം- പാവുമ്പ വഴി ഒരു യാത്ര ആവശ്യമായി വന്നു... സ്ഥലത്തിന്റെ പ്രാധാന്യമല്ല പ്രസക്തം... മറിച്ച് ഞാൻ അവിടെ കണ്ട ഒരു കാഴ്ചയാണ്... പാവുമ്പ ക്ഷേത്രത്തിനു പടിഞ്ഞാറു വശത്തായി പ്രധാന റോഡിലെ പാലം തകർന്നു കിടക്കുന്നു... പാലത്തിനു വളരെ താഴെയായി പുഴയിലെ ജലനിരപ്പിന് അൽപ്പം മാത്രം ഉയരത്തിൽ  ഗ്രാവൽ നിറച്ച് സമാന്തരമായി മറ്റൊരു വഴി രൂപപ്പെടുത്തിയിരിക്കുന്നു...



       ഞാൻ വാഹനത്തിൽ അവിടെ എത്തുമ്പോൾ ഏകദേശം പത്തു വാഹനങ്ങൾക്ക് പിന്നിലായാണ് സ്ഥാനം ലഭിച്ചത്.. രാവിലെ ഉണ്ടായ മഴയിൽ പാലത്തിനു സമാന്തരമായി ഉണ്ടാക്കിയിരിക്കുന്ന ഗ്രാവൽ പാതയിൽ മെരുക്കാൻ കഴിയാത്ത വഴുക്കൽ രൂപപ്പെട്ടിരിക്കുന്നു... സാധാരണ വാഹനങ്ങൾക്ക് ആ വഴുക്കലിനെ തരണം ചെയ്ത് അക്കരെ എത്തുക അസാദ്ധ്യമായിരുന്നു... വഴുക്കലിലേക്ക് വാഹനമിറക്കി ചക്രങ്ങൾ മാത്രം കറക്കി പരാജയപ്പെട്ട് തിരികെ Q വിൽ സ്ഥാനം പിടിച്ചിരിക്കുന്നവരാണ് മുൻനിരയിലെ രണ്ടു വാഹനങ്ങൾ.... 



       ഈ വാഹനനിരയിൽ മുൻപിൽ നിന്നും നാലാമതായി നിന്നിരുന്നത് ടൊയോട്ട ലാൻഡ്‌ ക്രുയിസ്സർ ഇനത്തിൽപ്പെട്ട ഒരു വാഹനമായിരുന്നു... പരാജിതർ തിരികെ കയറി നിൽക്കുന്നത് താൽക്കാലിക പാതയുടെ മുഖമടഞ്ഞ് ആയിരുന്നു... ആ ലാൻഡ്‌ ക്രുയിസ്സർ യാത്രക്കാരൻ വാഹനത്തിൽ നിന്നിറങ്ങി വാഹനനിരയിൽ മുന്പിലേക്കുചെന്ന്, മുൻപിൽ നിൽക്കുന്ന മാരുതിക്കാർ യാത്രികനോട് വാഹനം അല്പ്പം ഒതുക്കിത്തരണമെന്ന് ആവശ്യപ്പെട്ടു... പക്ഷെ വാഹനക്കാരൻ ആ അപേക്ഷ കേട്ടഭാവം പോലും നടിച്ചില്ല... ഏതാനും മിനിട്ടുകൾക്ക് ശേഷം അയാൾ തന്റെ അപേക്ഷ ആവർത്തിച്ചു... തികഞ്ഞ അസ്വസ്ഥഭാവവും, രോഷവും പ്രകടിപ്പിച്ചുകൊണ്ട് മാരുതിയിലെ ഡ്രൈവർ "ഇവിടെ നടക്കുന്നതൊന്നും തനിക്ക് കാണാൻ വയ്യേ" എന്ന് ചോദിച്ചു... നിങ്ങൾ ഒരല്പ്പം ഒതുക്കിത്തന്നാൽ മതി; ഞാൻ പൊയ്ക്കോളാം... എന്ന മട്ടായി ലാൻഡ്‌ ക്രുയിസ്സർ യാത്രക്കാരന്... പക്ഷെ കേട്ട ഭാവം നടിക്കുന്നതിനോ, അനുഭാവ സമീപനം സ്വീകരിക്കുന്നതിനൊ മാരുതി യാത്രക്കാരൻ തയ്യാറായില്ല... അത്ഭുതകരവും, നിന്ദ്യവുമായ അവസ്ഥ എന്നത്;; ആ നിരയിൽ നിന്ന യാത്രക്കാരെല്ലാം തന്നെ മാരുതി യാത്രക്കാരനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത് എന്നാണ്...



       എന്താണ് ആ മാരുതി ഉടമ ചിന്തിക്കുന്നത്..?? തനിക്ക് സാദ്ധ്യമാകാത്ത ഒരു സൌകര്യം മറ്റാർക്കും ലഭിക്കരുതെന്ന മനോഭാവമോ?? താരതമ്യേന വില കുറഞ്ഞ തന്റെ വാഹനത്തിന് കഴിയാത്തത് വിലകൂടിയ മറ്റൊരു വാഹനത്തിന്റെ ഉടമക്ക് കഴിയരുത്‌ എന്നതോ?? താൻ പ്രയത്നിച്ചു പരാജയപ്പെട്ടിടത്ത് മറ്റൊരുവാൻ വിജയം നേടുന്നതിലുള്ള അപഹർഷതയോ?? വളരെയേറെ വില കൂടിയ ഒരു വാഹനത്തിന്റെ ഉടമയോടുള്ള അസൂയയോ?? 



       ആ മാരുതി ഉടമയെ പിന്തുണച്ചവരുടെ മാനസ്സികനില എന്തായിരിക്കും?? ഒരു പരാജിതന്റെ മാനസ്സിക അവസ്ഥയോന്നും അവർക്കില്ല... സമ്പത്തും സൌകര്യവും ഉള്ളവനോട് സമൂഹം ആകമാനം വളർത്തിക്കൊണ്ടുവന്ന നിലപാടിന്റെ ബ്രഹിസ്സ്പ്പുരണമാണ് അവിടെ സംഭവിച്ചത്... സമൂഹത്തിൽ അത്തരം നിലപാടുകൾ തങ്ങളുടെ നേട്ടങ്ങൾക്കുവേണ്ടി രാഷ്ട്രീയ കക്ഷികൾ സൃഷ്ട്ടിച്ചു വളർത്തിയതാണെന്നു കൂടി ചേർത്തു പറയേണ്ടി വരും.. നിസ്സംശയം പറയാം; ആ ടൊയോട്ട ലാൻഡ്‌ ക്രുയിസ്സർ യാത്രക്കാരൻ ഒരു വിദേശി ആയിരുന്നെങ്കിൽ തീർച്ചയായും ആ മാരുതി യാത്രക്കാരാൻ വഴിമാറി നല്കിയേനേം..!! ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഭാരതീയരായ സമ്പന്നരോടു മാത്രം വിദ്വേഷവും വിരോധവും പുലർത്താനാണ് ഇവിടുത്തെ സമൂഹത്തെ പഠിപ്പിച്ചിട്ടുള്ളത്‌... വിദേശികളോട് അല്ല!! അപ്രകാരം വളർത്തിക്കൊണ്ടുവന്ന സാമൂഹികനിലയെ വേണ്ടതുപോലെ രാഷ്ട്രീയ കക്ഷികൾ ഉപയോഗിക്കുന്നു എന്നുള്ളതാണ് വസ്തുത... ജനമനസ്സിൽ വളർന്നു നിൽക്കുന്ന മാനസ്സിക നിലക്ക് അനുസൃതമായി വിഷയങ്ങളെ അവതരിപ്പിച്ച് വ്യാഖ്യാനിക്കുന്നതുകൊണ്ട് തങ്ങളുടെ നിലപാടുകൾക്ക് അന്ധമായ പൊതുജനപിന്തുണ ആർജ്ജിക്കുന്നതിനും രാഷ്ട്രീയ പാർട്ടികൾക്ക് സാധിക്കുന്നു...



       മുൻപ് വിവരിച്ച സംഭവം നിസ്സാരമെങ്കിലും, അതിനു പിന്നിലുള്ള മാനസ്സിക നിലയ്ക്ക് രാഷ്ട്രീയവും സാമൂഹീകവുമായ സ്വാധീനങ്ങളുണ്ട്... ചൂഷണം ചെയ്യുന്നവനെയും- ചെയ്യപ്പെടുന്നവനെയും, ജന്മിയും- അടിയാനെയും,  മുതലാളിയെയും- തൊഴിലാളിയും ഒക്കെ ചൂണ്ടിക്കാട്ടി സമ്പത്ത് ആർജ്ജിച്ചവൻ പാപിയാണ് എന്ന് പരക്കെ ചിന്തിക്കാൻ പഠിപ്പിച്ച്, തങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഏതൊരുവനു നേരെയും വാളെടുക്കാൻ തയ്യാറായ ഒരു ജനതയെ സജ്ജമാക്കി നിർത്തുന്നതിന് വേണ്ടിയാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുൻകാലങ്ങളിൽ ശ്രമിച്ചിട്ടുള്ളത്... മുതലാളിത്തത്തിന്റെ ലേബൽ പതിച്ചുകിട്ടിയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക്‌ സമ്പന്നതയെ പരസ്യമായി പിന്തുണയ്ക്കുന്നതിന് സാധ്യമല്ലാതെ വന്നു... അവർക്ക് വസ്തുതകളെ തരംതിരിച്ച് ചിന്തിപ്പിക്കുന്നതിനുള്ള ശേഷി പൊതുജനത്തിന് പകർന്നു നൽകുന്നതിനുള്ള ശേഷിയും ധൈര്യവും ഇല്ലാതെ പോയി... സമ്പത്ത് ആർജ്ജിച്ചവൻ പാപിയും ഹീനനും അല്ലെന്നും, സമ്പത്ത് ആർജ്ജിച്ച മാർഗ്ഗത്തിൽ ഹീനമായത് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നും,, സമ്പത്തിന്റെ മറവിൽ രാജ്യതാൽപ്പര്യത്തിന് എതിരായോ, നിയമ വിരുദ്ധമായോ, എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നും, തങ്ങൾ ചൂഷണത്തിന് വിധേയരാകുന്നുണ്ടോ എന്നും പരിശോധിക്കാനുള്ള സൂഷ്മമായ ബുദ്ധിയാണ് തങ്ങൾക്ക് ഉണ്ടാകേണ്ടതെന്നുമുള്ള തിരിച്ചറിവ് ഇവിടെ പലർക്കും ലഭികാതെ പോയി... സമ്പത്ത് ആർജ്ജിക്കാൻ പഠിപ്പിക്കാതെയും, അതിനുള്ള വഴികൾ ഉപദേശിക്കാതെയും, ഇവിടുത്തെ സാധാരണക്കാരനെ പ്രതിനിധീകരിക്കുന്നു എന്ന് സ്വയം പ്രഖ്യാപിച്ച വിവിധങ്ങളായ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി പോരാടാനുള്ള ആയുധങ്ങളാക്കി ഇവിടുത്തെ ദരിദ്രവിഭാഗത്തെ സജ്ജരാക്കി നിർത്തി... സമ്പത്ത് തങ്ങൾക്കും ആർജ്ജിക്കാനുള്ളതാണെന്ന വിജ്ഞാനം നൽകാതെ സമ്പന്നരെ ശത്രു ചേരിയിൽ നിരന്തരം ചൂണ്ടിക്കാട്ടി നൽകിക്കൊണ്ടിരുന്നു... ഇല്ലായ്മയെ മുതലെടുത്ത്‌ നേട്ടങ്ങൾ കൊയ്യാൻ രാഷ്ട്രീയ പാർട്ടികൾ കണ്ട അടവായിരുന്നു അതെന്ന് ഇവിടുത്തെ ജനത തിരിച്ചറിയാതെയും പോയി...   



       സമ്പന്നത ആർജ്ജിക്കാൻ വിദ്യാഭ്യാസ്സവും, ബുദ്ധിയും, പ്രായോഗിക ജ്ഞാനവും, ധൈര്യവും ഒക്കെക്കൊണ്ട്‌ സാധിക്കുമെന്നല്ല,, മറിച്ച് സമ്പന്നരെ നിരന്തരം പരാജയപ്പെടുത്തണമെന്നാണ് ഇവിടുത്തെ പ്രസ്ഥാനങ്ങൾ ബോധവൽക്കരിച്ചത്... സമ്പത്ത് ആർജ്ജിക്കാൻ ആവശ്യമായ ഉപകരണങ്ങളായ വിദ്യാഭ്യാസ്സവും, ബുദ്ധിയും, പ്രായോഗിക ജ്ഞാനവും, ധൈര്യവും പൊതുജനങ്ങൾക്കിടയിൽ വിതരണം ചെയ്യുന്നതിന് അവർ മന:പൂർവ്വം വിമുഖതയും കാട്ടി... അപ്രകാരം കെട്ടിപ്പൊക്കിയ മാനസ്സിക അവസ്ഥയിൽ നിൽക്കുന്നവരാണ് തന്റെ വാഹനം കടന്നു പോകാത്ത വഴിയിൽക്കൂടി; സാധ്യമാണെങ്കിലും ഒരു വിലകൂടിയ വാഹനം കടന്നു പോകണ്ട എന്ന് ശഠിക്കുന്നത്... അത് സമൂഹത്തിൽ ശക്തമായി വ്യാപിച്ചിരിക്കുന്നതിനാലാണ് വഴികൊടുക്കാൻ തയ്യാറാകാത്ത മാരുതി യാത്രക്കാരന് പിന്തുണ ലഭിച്ചത്... 


      സമ്പന്നതയുടെ പ്രതീകങ്ങൾ എന്ന് ലേബൽ പതിച്ച് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കേണ്ട എന്തിനെല്ലാം നമ്മൾ വിലങ്ങായി നിന്നു!? ദരിദ്ര വിഭാഗത്തെ സമ്പന്നതയിലേക്ക് നടന്നടുക്കാൻ അനുവദിക്കാതെ 'ദരിദ്രർ' എന്ന തൂണിൽ സ്ഥിരമായി ബന്ധിച്ചതാര്??  ഒരു വിദേശ വ്യവസ്സായിയോട് ഇല്ലാത്ത വിരോധം എന്തിന് ഒരു ഭാരത വ്യവസ്സായിയോട് വെച്ചുപുലർത്തുന്നു?? അപ്രകാരം ഒരു ചിന്ത നമ്മളിൽ കുത്തിനിറയ്ക്കുന്നവരുടെ ഉദ്ദേശശുദ്ധി എന്ത്?? 


       മുതലാളി അവന്റെ ലാഭം തൊഴിലാളികൾക്ക് ഇടയിൽ വിതരണം ചെയ്യുന്നതിലെ "മൂലധന" ശാസ്ത്രപ്രകാരം ഇവിടെ സങ്കര്ഷങ്ങൾ ഉണ്ടാകുന്നില്ല... ചൂഷണത്തിന്റെയോ, തൊഴിൽ സൌകാര്യങ്ങളുടെയോ പേരിൽ ഇവിടെ സങ്കര്ഷങ്ങൾ ഉണ്ടാകുന്നില്ല... തൊഴിൽ അവകാശങ്ങളുടെ പേരിൽ  ഇവിടെ സങ്കര്ഷങ്ങൾ ഉണ്ടാകുന്നില്ല... പകരം അന്ധമായ ഒരു ശത്രുത പൊതുജനങ്ങൾക്കിടയിൽ സമ്പന്ന വർഗ്ഗത്തിനോടു നിലനിർത്തി, ആ വികാരത്തിന്റെ അടിസ്ഥാനത്തിലുള്ള മുതലെടുപ്പ് മാത്രമാണ് ഇവിടെ നടക്കുന്നത്... അതിന്റെ ലാഭം അളന്നു കൊണ്ടു പോകാൻ അവകാശികളുമുണ്ട്...


       സമ്പന്നത ആരുടെയും കുത്തകയല്ല.......
 നീ ദാരിദ്രനാണെന്നും, സമ്പന്നൻ നിന്റെ ശത്രു ആണെന്നും പറയുന്നവനോട് 'ഞാൻ ഇന്നു ദാരിദ്രനാണെന്നും, സമ്പന്നത എന്റെ ലക്ഷ്യമാണെന്നും പറയാനുള്ള തിരിച്ചറിവ് നമുക്ക് വേണം... സമ്പന്നനെ നശിപ്പിക്കാനല്ല എന്നെയും സമ്പന്നനാക്കാൻ നീ സഹായിക്കുകയാണ് വേണ്ടതെന്ന് പറയാനുള്ള ആർജ്ജവവും നമുക്കുണ്ടാകണം... വർഗ്ഗ സമരങ്ങൾ ദരിദ്ര വർഗ്ഗങ്ങളെ സംരക്ഷിക്കാനാണെന്ന് പറയപ്പെടുന്നു..  ദരിദ്ര വർഗ്ഗങ്ങളെ എന്നും ദരിദ്ര വർഗ്ഗങ്ങളായിത്തന്നെ സംരക്ഷിക്കാനാകരുത്... രാജ്യത്ത് ഒറ്റവർഗ്ഗം മതി എന്ന് ശഠിക്കുന്നവർ ആ വർഗ്ഗമായി ദരിദ്രവർഗ്ഗത്തെ തെരഞ്ഞെടുക്കരുത്.... അന്ധമായ വിരോധത്തിലും നല്ലത് ആർജ്ജിക്കാനുള്ള ആവേശമാണ്....

[Rajesh Puliyanethu
 Advocate, Haripad]  



[[[ഇടതുപക്ഷസൂര്യന് ചുവപ്പ് ചോർച്ചയോ?? ചെങ്കനലുകൾ വിളറുന്നുവോ?? ഒരു വർത്തമാനകാല വിചാരം....]]]




Saturday, 2 May 2015

പൂന്താനവും ഒരു പേരല്ലേ??


      "പൂന്താനം"  ഈ നാമം മലയാളിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.. കൃഷ്ണഭക്ത്തനായ പൂന്തനത്തിനെ അല്ലാതെ മറ്റൊരുവനെ ആ നാമത്തിൽ പരിചയപ്പെട്ട അനുഭവവും നമുക്കാർക്കുംതന്നെ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു... കേഴ്‌വിയിൽ അപാകതകൾ ഒന്നും തോന്നിക്കാത്ത ആ നാമം എന്തുണ്ട് മറ്റാരും അനുകരിച്ചില്ലാ?? 

     പരമസാത്വികനായ കറകളഞ്ഞ കൃഷ്ണ ഭക്തനായാണ് അദ്ദേഹത്തെ നമുക്ക് പരിചയം... നന്മ മാത്രം കൈമുതലായ വ്യക്തിത്വം.... പക്ഷെ എന്തുണ്ട് ആ പേര് മറ്റു മനുഷ്യർക്കിടയിലേക്ക് ആവർത്തിക്കപ്പെടാതെ പോയത്!? 

     കാരണം മറ്റൊന്നുമല്ല; പൂന്താനത്തിന്റെ ഭക്തി പൊതുജനം ആവശ്യപ്പെടുന്നതിലും അപ്പുറത്താണ് എന്നുള്ളത് കൊണ്ടാണ്....!! 

     പൂന്താനത്തോളം ഉള്ള ഭക്ത്തിയെ ഉള്ളിന്റെ ഉളളിൽ പരിഹാസ്സത്തോടെയാണ് മറ്റുള്ളവർ കാണുന്നത്....! അതാണ്‌ കാരണം... 

     ഹിന്ദുക്കളുടെ പൊതുവായ ഒരു   മാനസികനില ചർച്ച ചെയ്യുന്നതിനായി പൂന്താനത്തിന്റെ "പേര്" ഉപയോഗിച്ചുവന്നെ ഉള്ളൂ... 

     ഹിന്ദുക്കൾക്ക് മതത്തിന്റെ അടിസ്ഥാനപ്പെടുത്തിയുള്ള ഭക്തിയിലും വിശ്വാസ്സത്തിലും നാണവും, ലജ്ജയുമാണ്... എത്ര ഭക്തി വിശ്വാസ്സങ്ങൾ പറയുന്ന ഹിന്ദുവിന്റെ മനസ്സിലും ഭക്തിയും വിശ്വാസ്സവും പരിഹാസ്സകാരണങ്ങളാണ്.... ഒന്നുറക്കെ നാമം ജപിക്കാനും, ഒരു ചന്ദനക്കുറി തൊട്ട്‌ ജോലിസ്ഥലത്ത് പോകാനും അവന്‌ നാണമാണ്.... പത്താം ക്ലാസ് വരെ തികച്ചു പഠിച്ചവൻ ആണെങ്കിൽ പറയുകയും വേണ്ട.... ഈ നാണം എന്നത് ഹിന്ദുവിന്റെ മനോനിലയുടെ ബ്രഹിസ്പുരണ്‍മാണ്.. അതുതന്നെയാണ് ഹിന്ദുവിന്റെ പരാജയകാരണവും... 

     മറ്റേതൊരു മതവിശ്വാസിയും തങ്ങളുടെ മത ചിഹ്ന്നങ്ങളെ അന്തസ്സിന്റെയും, അഭിമാനത്തിന്റെയും പ്രതീകങ്ങളായി കൊണ്ടു നടക്കുമ്പോൾ ഹിന്ദു തന്റേതെല്ലാം നാണത്തോടെ മറച്ചു പിടിക്കുന്നു... 

     അത് അത്മാഭിമാനത്തിലും, വിശ്വാസ്സത്തിലും ഉള്ള ഹിന്ദുവിന്റെ ച്യുതിയാണ് വെളിവാക്കുന്നത്... തന്റെതായതെല്ലാം നഷ്ട്ടപ്പെട്ടു പോവുകയും, താൻ അപമാനിക്കപ്പെടുകയും ചെയ്തിട്ടും ഹിന്ദു ഒന്നായിനിന്നു പ്രതികരിക്കാൻ തയ്യാറാകുന്നില്ല... കാരണം മുൻപു പറഞ്ഞ വിധമായ നാണമാണ്... സ്വന്തം പിതാവിനെയും, ഗ്റിഹത്തെയും മറ്റൊരുവന് മുൻപിൽ ചൂണ്ടിക്കാണിക്കുംപോൾ ഒരുവന് ലജ്ജ തോന്നുന്നുവെങ്കിൽ മ്ലെശ്ചമായ ആ വികാരമാണ് ഹിന്ദുവിന്റെ നാണവും... അത് വെടിയും വരെ ഹിന്ദു ബലഹീനനായി തുടരും..... 

(Rajesh Puliyanethu 
 Advocate, Haripad) 

Friday, 3 April 2015

നമുക്ക് ചിരിക്കാം.... അതിനാവുമ്പൊഴെല്ലാം....


       ചിരി ആഗ്രഹിക്കാത്തവർ ഇല്ലല്ലോ... ചിരി രണ്ടു വിധത്തിലുണ്ട്!! ഉള്ളിൽ ചിരിക്കുക, മുഖം കൊണ്ട് ചിരിക്കുക... ഉള്ളിൽ ചിരിക്കുമ്പോൾ ചിലപ്പോൾ മുഖത്ത് അതിവിഷാദഭാവമായിരിക്കും... മുഖത്തു ചിരിക്കുമ്പോൾ ചിലപ്പോൾ ഉള്ള്‌ കരയുകയായിരിക്കും... ഇവ രണ്ടും ജീവിത സന്ദർഭങ്ങളിൽ ലളിതമായി സംഭവിച്ചു പോകാറുണ്ട്.. രണ്ടും കുടില മനസ്സിന്റെ വിക്ഷേപണങ്ങളും ആകാറുണ്ട്... 


       ചിരിയുടെ വിവിധ സ്വഭാവങ്ങളെക്കുറിച്ചല്ല ഞാൻ പറയാൻ ആഗ്രഹിച്ചത്‌... മറിച്ച് ചിരിയെ അവഗണിക്കുന്നതിനെക്കുറിച്ചാണ്... ആരുടെയും ജീവിതം മുഴുവൻ ചിരി നിറഞ്ഞത്‌ ആയിരിക്കുമെന്ന് കരുതാൻ കഴിയില്ല.... കരയേണ്ട അവസ്സരം ഉണ്ടായാൽ അപ്പോൾ ചിരിക്കാൻ കഴിയില്ല... പക്ഷെ ചിലർ ജീവിതത്തിൽ ചിരിക്കാൻ കിട്ടുന്ന അവസ്സരങ്ങളിലും അനാവശ്യമായി അസ്വാരസ്യങ്ങളെ കണ്ടെത്തി കരയുകയോ അല്ലെങ്കിൽ ആസ്വദിച്ച് ചിരിക്കാതിരിക്കുകയോ ചെയ്യുന്നു...!!! അവർ ചിരിക്കാൻ കിട്ടുന്ന വരദാന നിമിഷങ്ങളെ തങ്ങളുടെ സ്വഭാവ വൈകല്യം കൊണ്ട് ഇല്ലാതാക്കുന്നു... പിന്നീട് കരയേണ്ടി മാത്രം വരുന്ന ജീവിത സന്ദർഭങ്ങളിലും കരയുന്നു.... അങ്ങനെ ജീവിതത്തിൽ കരച്ചിലിനെ മാത്രം കൂട്ടാക്കുന്നു... 


       ഒന്നു ചിന്തിച്ചാൽ നിസ്സാരമായി മനസ്സിലാക്കാം... നാം ചിരിക്കാൻ കഴിയുമായിരുന്ന ഏതൊക്കെ കഴിഞ്ഞകാല നിമിഷങ്ങളെ പാഴാക്കിക്കളഞ്ഞു എന്ന്... അന്ന് ചിരിക്കു പകരം കൊടുത്ത നമ്മുടെ മാനസ്സിക വികാരങ്ങൾക്ക് നഷ്ട്ടപ്പെട്ട ചിരിയോളം വിലയില്ലായിരുന്നുവെന്നും!!


       'ചിരി' മനുഷ്യനു മാത്രം ലഭിച്ച വരദാനമാണ്... ദൈവം വളരെ ലുബ്ദിച്ചാണ് അത് മനുഷ്യർക്കിടയിൽ വിതരണം ചെയ്തത്...  ഒരു തരിപോലും ചൊർത്തിക്കളയാതെ അതിനെ നുകരുന്നതാണ് ജീവിതത്തിൽ ധന്യ നിമിഷങ്ങളെ സൃഷ്ട്ടിക്കുന്നത്.... 


       നമുക്ക് ചിരിക്കാം.... അതിനാവുമ്പൊഴെല്ലാം....


[Rajesh Puliyanethu 
 Advocate, Haripad] 


Saturday, 28 March 2015

പ്രബുദ്ധ കേരളത്തിന്റെ രാഷ്ട്രീയ ഗതികേട്....!!!





        മലയാളിയുടെ രാഷ്ട്രീയ വീക്ഷണത്തെയും ഗതികേടിനെയും ഒറ്റ വാചകത്തിൽ എങ്ങനെ നിർവചിക്കാം??


       "ഒരു പരനാറിയെ പരാജയപ്പെടുത്താൻ മറ്റൊരു മുതുനാറിക്ക് വോട്ടു ചെയ്യുക.."


       വിപ്ലവകരമായ മാറ്റത്തിനും, കൃയാതമകമായ പുതുമയ്ക്കും ശേഷിയില്ലാത്ത പ്രബുദ്ധകേരളമേ,, കഷ്ട്ടം തന്നെ.....

[Rajesh Puliyanethu
 Advocate, Haripad] 

Sunday, 15 March 2015

കാസ്സറ്റുകളിൽക്കൂടി കേട്ട സംഗീതകാലം........


       വളരെ ചെറിയകാലയളവുകൾക്കുള്ളിൽ സംഗീതത്തെ നമ്മൾ നോക്കിക്കണ്ടതിൽ ചില വ്യത്യാസ്സങ്ങൾ സംഭവിച്ചിട്ടില്ലേ എന്നൊരു സംശയം... മറ്റ് ഏതൊരു കലാരൂപത്തേയും, കായിക രൂപത്തേയും ഒരുവൻ "എനിക്കത്‌ ഇഷ്ട്ടമല്ല" എന്ന് പറയുവാനുള്ള സാദ്ധ്യതയുണ്ട്... ക്രിക്കറ്റ് ഇഷ്ട്ടമല്ല, ഹോക്കി ഇഷ്ട്ടമല്ല, ഭരതനാട്യം ഇഷ്ട്ടമല്ല, കളരിപ്പയറ്റ് ഇഷ്ട്ടമല്ല എന്നൊക്കെ നാല് ആൾ മുൻപിൽ പറയാൻ മടിയുണ്ടാകില്ല.... അപ്രകാരം അഭിപ്രായപ്രകടനം നടത്തുന്നവനെ ആരും ഈർഷ്യയോടെ നൊക്കിക്കാണുകയുമില്ല... എന്നാൽ തനിക്ക് 'സംഗീതം ഇഷ്ട്ടമല്ല' എന്ന് അരസ്സികനായ ഒരുവൻ പോലും സമ്മതിക്കില്ല.. അങ്ങനെ പ്രസ്ഥാവന നടത്തുന്നവനെ 'ഇവൻ എന്തുതരം ജീവിയാണെടാ' എന്ന മട്ടിൽ സമൂഹം നോക്കിക്കാണുകയും ചെയ്യും... ഈ സാമൂഹീക നിലപാടിന് വലിയ മാറ്റമൊന്നും സംഭവിച്ചതായി കാണുന്നില്ല... അത് സംഗീതത്തിന്റെ സ്വാധീനശക്തി!!

       ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് നമ്മൾ കടന്നതോടെ സംഗീതത്തോടുള്ള സമീപനത്തിൽ മാറ്റം വന്നതായി തോന്നുന്നു... ആ മാറ്റത്തിന്റെ പ്രധാനകാരണം കാസ്സറ്റുകൾ അപ്രത്യക്ഷമായി പകരം MP 3 എന്ന ആധുനിക സമ്പ്രദായം രംഗപ്രവേശം ചെയ്തതാണ്... പാട്ടിനെ ലഭിക്കാനും, സൂക്ഷിച്ചുവെയ്ക്കാനും അനായാസ്സം കഴിയുന്ന അവസ്ഥയുണ്ടായി... അത് ഇഷ്ട്ടം തോന്നിയ ഒരു പാട്ടിനെ സ്വന്തമാക്കുവാനുള്ള സാദ്ധ്യതയെ സുഗമമാക്കിയെങ്കിലും, പാട്ടിനെ തേടിനടന്നു സ്വന്തമാക്കാനുള്ള യഥാർഥ ആസ്വാദകന്റെ അഭിനിവേശത്തെ നശിപ്പിച്ചു... തേടി സ്വന്തമാക്കുമ്പോൾ ഉണ്ടാകുന്ന നിർവ്രിതിയുടെ സാദ്ധ്യതയും ഇല്ലാതാക്കി... ഇത് പാട്ടിനോട് താല്പ്പര്യം ഇല്ലാത്തവൻ, പാട്ടിനോട് ഇഷ്ട്ടം ഉള്ളവൻ, പാട്ട് ലഹരിയായവൻ, പാട്ടിന് അടിമയായവൻ, പാട്ട് ചേതനയായവൻ,, എന്നിങ്ങനെയുള്ള വിഭാഗങ്ങളുടെ അന്തരം കുറയ്ക്കുകയും, ഏതു മാനസ്സിക ക്രമത്തില്ലുള്ളവന്റെയും പക്കൽ ഏതു പാട്ടും എത്തിച്ചേരുക എന്ന അവസ്ഥയുണ്ടാക്കി.. 

ഓരോ പാട്ടിന്റെയും "ക്ലാസ്സ്" അനുസ്സരിച്ചു മൂല്യം കല്പ്പിച്ച് ശേഖരിക്കപ്പെടുന്ന കാലത്തിൽ നിന്നും മാറി, സാർവത്രികമായി പാട്ട് കൈയ്യാളപ്പെട്ടു... ഇത് പാട്ടിന്റെ മൂല്യത്തെ അൽപ്പമെങ്കിൽ തകർത്തില്ലേ എന്ന ചോദ്യം എനിക്കുണ്ട്... 

       കാസ്സറ്റ്‌ അപ്രത്യക്ഷമായ കാലത്ത് പോലും ഒരു കാസ്സറ്റിന്; പാട്ടിന്റെയും, ബ്രാന്റിന്റെയും ഒക്കെ അടിസ്ഥാനത്തിൽ ഇരുപതു രൂപമുതൽ നൂറ്റി ഇരുപത്തി അഞ്ചു രൂപ വരെയായിരുന്നു വില... പലപ്പോഴും അതിലും കൂടുതൽ!! ഒരു മ്യൂസിക്‌ ലൈബ്രറിയിൽ കയറിയാൽ തേടുന്ന പാട്ട് കിട്ടണമെന്നുമില്ല... പല കടകളിൽ കയറിയിറങ്ങിയാണ് പാട്ടുകൾ സ്വന്തമാക്കുന്നത്... പണചിലവിനു പുറമേ അതൊരു തപസ്യയായിരുന്നു... അപ്രകാരം മാനസ്സിക സമർപ്പണത്തൊടെയും, അധ്വാനത്തോടെയും ഒരു പാട്ട് ശരിയായ ആസ്വാദകനിൽ ആയിരുന്നു എത്തിച്ചേർന്നിരുന്നത്... അവിടെ ആ ഗാനങ്ങൾ ആദരിക്കപ്പെടുകയും ചെയ്തിരുന്നു... അപ്രകാരം പാട്ടിനെ തേടി സ്വന്തമാക്കിയിരുന്നത് ചില വ്യക്തികളുടെ മാത്രം പ്രശംസനീയമായ സ്വഭാവവിശേഷങ്ങൾ ആയിരുന്നു... താൽപ്പര്യങ്ങളും, പ്രവർത്തികളും  വ്യക്തികളുടെ സ്വഭാവമൂല്യത്തിലേക്കുള്ള ചൂണ്ടു പലകകളാകുമെങ്കിൽ ഇവയും അപ്രകാരം തന്നെ ഗണിക്കപ്പെടുമായിരുന്നു... 

       ഒരു പഴയ സിനിമാ ഗാനം അന്യെഷിക്കുന്ന വേളയിൽ 'തന്റെ കൈവശം പാട്ടിന്റെ പസഫിക് സമുദ്രം തന്നെടുണ്ട്' എന്ന് അവകാശപ്പെടുന്ന ഒരു സുഹൃത്തിനെ സമീപിച്ചു.. തന്റെ കൈവശമുള്ള അനന്തമായ ശേഖരത്തെക്കുറിച്ച് അയാൾ വാചാലനായി... വണ്‍ TB യുടെ എക്സ്റ്റെണൽ ഹാർഡ് ഡിസ്ക്കിലാണ് അവ സൂക്ഷിചിരിക്കുന്നതെന്നും പറഞ്ഞു... എനിക്ക് ആവശ്യമുള്ള പാട്ട് കോപ്പി ചെയ്യുന്നതിനിടയിലെ സംസ്സാരത്തിൽ അയാൾ പറഞ്ഞു... "ഞാൻ ഇതൊന്നും കേൾക്കാറോന്നുമില്ല, അതിനൊക്കെ എവിടാ സമയം, ഒരു ഹാർഡ് ഡിസ്ക്ക് മെനക്കെടുത്തിച്ചു, അത്രതന്നെ..." അയാൾ പാട്ടിന്റെ ശേഖരത്തിന് ഉടമയാകാൻ യോഗ്യനാണെന്ന് ഞാൻ കരുതുന്നില്ല... വലിഞ്ഞു കയറിവന്ന വിരുന്തുകാരനെപ്പോലെ അയാളുടെ ശേഖരത്തിൽ സംഗീതം അപമാനിക്കപ്പെടുന്നതായി എനിക്ക് തോന്നി... കേൾക്കാത്ത പാട്ടിന്റെ മാധുര്യം ഹാർഡ് ഡിസ്ക്കിൽ ഒളിപ്പിച്ച് "ആസ്വദിക്കുന്നു" എന്ന് ഊറ്റം കൊള്ളുന്ന എത്രയോപേർ നമുക്കുചുറ്റും ഉണ്ട്...

       കാലത്തിന്റെയും, സാങ്കേതിക വിദ്യയുടെയും മാറ്റത്തിൽ ഉണ്ടാകുന്ന ചില കാഴ്ചകളിൽപ്പെടുന്നതാണ് ഇതും..!! സംഗീതത്തെ സമീപിക്കുകയും, പരിപാലിക്കപ്പെടുകയും ചെയ്യുന്ന രീതിയിൽ മാത്രമേ മാറ്റമുണ്ടാകൂ... സംഗീതത്തിന്റെ മൂല്യവും, പ്രാധാന്യവും യഥാർഥ ആസ്വാദകന്റെ മനസ്സിൽ എന്നുമുണ്ടാകും... തീർച്ച 

[Rajesh Puliyanethu
 Advocate, Haripad]




Thursday, 29 January 2015

പിടിപ്പീലി സംഭവം, പ്രതിഷേധം ഫലം കണ്ടു.....



       ഹരിപ്പാട്ട് കാവടി സ്വാമിമാരുടെ കയ്യിൽ നിന്നും പിടിപ്പീലി ബലമായി പിടിച്ചെടുക്കുകയും, പിടിപ്പീലി കൊണ്ടുനടക്കുന്നവർക്കെതിരെ കേസ്സെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത റാന്നി റേഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ, ഹിന്ദു ഐക്യ വേദി പ്രവർത്തകരുടെയും, രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെയും, ഭക്ത്തജനങ്ങളുടേയും ശക്തമായ എതിർപ്പിനെയും, പ്രതിഷേധ പരിപാടികളെയും തുടർന്ന് പീലി ഇന്നലെ രാത്രി ഒരു മണിയോടുകൂടിത്തന്നെ തിരികെ ഹരിപ്പാട് എത്തിച്ചു... ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എത്തിക്കാനായിരുന്നു നിർദ്ദേശമെങ്കിലും ക്ഷേത്രം അടച്ചിരുന്നതിനാൽ ഹരിപ്പാട് CI ഓഫീസ്സിൽ ഏൽപ്പിക്കുകയായിരുന്നു... കാര്യകർത്താക്കൾ CI യിൽ നിന്നും പീലി ഏറ്റു വാങ്ങി... 


       ഹിന്ദു ഐക്യ വേദി പ്രവർത്തകരുടെയും, രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെയും പ്രവർത്തകർ രാത്രിതന്നെ റാന്നി DFO ഓഫീസ് വളയുകയും, തുടർന്നുള്ള പ്രക്ഷോഭ പ്രവർത്തനങ്ങളിലേക്ക് കടക്കുകയും ചെയ്തതോടെ ബഹുമാനപ്പെട്ട വനം വകുപ്പു മന്ത്രി ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ നേരിട്ടിടപെട്ടാണ് പിടിപ്പീലി രാത്രി തന്നെ ഹരിപ്പാട് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്... പ്രസ്തുത സംഭവത്തെക്കുറിച്ച് പരാതി നൽകുന്നതിന് ഹരിപ്പാട് CI ഓഫീസ്സിൽ എത്തിയ സ്വാമിമാരോടും, പത്രപ്രവർത്തകരോടും "ഇതെല്ലാം കള്ളപ്പരാതിയാണ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അപ്രകാരം യാതൊന്നും സംഭവിച്ചിട്ടില്ല" എന്ന് പറഞ്ഞ ഹരിപ്പാട് CI യുടെ പക്കൽ നിന്നുതന്നെ പിടിപ്പീലി തിരികെ വാങ്ങേണ്ട സാഹചര്യമുണ്ടായത് ഈശ്വര ലീലാകളായി കാണാം... വനം വകുപ്പുകാർ കൊണ്ടുപോകാതിരുന്ന പീലി ആരാണോ പിന്നെ രാത്രിയിൽ CI ഓഫീസ്സിൽ എത്തിച്ചത്??


       ഭക്തജനങ്ങളെ അനുനയിപ്പിക്കാനുള്ള നടപടികൾ പലതുണ്ടായെങ്കിലും പ്രതിഷേധം അടങ്ങുന്നില്ല... ഒരു സ്വാമിയുടെ പക്കൽ നിന്നും പിടിപ്പീലി ഭീഷണിപ്പെടുത്തി പിടിച്ചു വാങ്ങിയ സംഭവം ഒട്ടുംതന്നെ ചെറുതായി കാണുവാൻ കഴിയില്ല.... മനപ്പൂർവ്വം ആചാര അനുഷ്ടാനങ്ങളെ അവഹേളിക്കുന്നതിന് വേണ്ടി പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുന്നതുവരെ പ്രക്ഷോഭപരിപാടികൾ തുടരും.....


[Rajesh Puliyanethu
 Advocate, Haripad]


ജനറൽ സെക്രട്ടറി
കാർത്തികപ്പള്ളി താലൂക്ക് 
ഹിന്ദു ഐക്യവേദി   


       

കാവടി സ്വാമിയുടെ പിടിപ്പീലി ഫോറെസ്റ്റുകാർ പിടിച്ചുവാങ്ങി !! പ്രതിഷേധിക്കുക...


     ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാവടി വൃതം അനുഷ്ട്ടിക്കുന്നതിന്റെ ഭാഗമായി ഒരു സ്വാമി കൈയ്യിൽ പിടിപ്പീലിയുമായി വൈകിട്ട് ക്ഷേത്രത്തിലേക്ക് വരവേ,, ''മയിൽ‌പ്പീലി കൈയ്യിൽ വെയ്ക്കുന്നത് കുറ്റകരമാണെന്നും അതിനാൽ കേസ്സ് എടുക്കുമെന്നും'' പറഞ്ഞ് ഭീഷണിപ്പെടുത്തി റാന്നി റേൻജിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ അത് ബലമായി പിടിച്ചെടുത്ത് കൊണ്ടുപോയിട്ടുള്ളതും, ക്ഷേത്രത്തെയും, വിശ്വാസ്സങ്ങളെയും, ആചാരത്തെയും, വൃത അനുഷ്ട്ടാനങ്ങളെയും കളങ്കപ്പെടുത്തുകയും, അപമാനിക്കുകയും ചെയ്യും വിധം പ്രവർത്തിച്ചിട്ടുള്ളതുമാണ്...  


       ഹരിപ്പാട് മഹാക്ഷേത്രത്തിൽ മാത്രമല്ല കാവടിയാട്ടം ഉൽസ്സവമായി നടക്കുന്നത്... തെക്കേ ഇന്ത്യയിൽ ആകമാനം ഉള്ള ഈ ആഘോഷം വനപാലകർക്ക് അറിവില്ലാത്തതാണ് എന്ന് വിശ്വസ്സിക്കുക വയ്യ.... കാവടിയാട്ടം എവിടെ ഉണ്ടെങ്കിലും മയിൽ‌പ്പീലി ഒഴിവാക്കാനും കഴിയില്ല... അങ്ങനെയെങ്കിൽ കരുതിക്കൂട്ടി ഹിന്ദു ആചാരങ്ങളെ അപമാനിക്കാൻ വേണ്ടി നടത്തിയ ഒരു പ്രവർത്തിയായി മാത്രമേ ഈ സംഭവത്തെ കാണാൻ കഴിയൂ... 


       ഹിന്ദുവിന്റെ ശാക്തീകരണം കണ്ടു വിറപൂണ്ട ഭരണ വർഗ്ഗം;; പോലീസ്സിനെയും മറ്റ് അധികാര കേന്ദ്രങ്ങളെയും ഉപയോഗിച്ച് ഹിന്ദു സംഘടനകൾക്കെതിരെയും, ക്ഷേത്രങ്ങൾക്കെതിരെയും, അനുഷ്ട്ടാനങ്ങൾക്കെതിരെയും ആക്രമണങ്ങൾ നടത്തുകയും, കള്ള പ്രചാരവേലകൾ നടത്തുകയും ചെയ്യുന്നത് സമീപകാലത്ത് എത്ര നമ്മൾ കണ്ടു?? ഹരിപ്പാട്ടുകാർക്കുതന്നെ അതിന് ഉദാഹരണങ്ങൾ ഏറെ നിരത്താൻ കഴിയും..!? അതുകൊണ്ടുതന്നെ പിടിപ്പീലി പിടിച്ചുവാങ്ങിയ സംഭവം ഒറ്റപ്പെട്ട ഒന്നായോ, അബദ്ധമായോ കാണുക പ്രയാസ്സമാണ്... 


       നിശബ്ദനായി നിൽക്കുന്ന ഹിന്ദുവാണ് ഹിന്ദുവിന്റെ ശത്രു.... മറ്റു രാഷ്ട്രീയ പാർട്ടികളിൽ വിശ്വസ്സിക്കുന്ന ഹിന്ദുക്കൾ ഉണ്ടായിക്കൊള്ളട്ടെ... പക്ഷെ വേലായുധ സ്വാമിയുടെ മുൻപിൽ കാവടിക്ക്‌ മാലയിട്ട്, കാവിയുടുത്ത്‌ വൃതം നോക്കുന്ന കമ്യുണിസ്റ്റ് കാരനും, കൊണ്ഗ്രെസ്സുകാരനും അടിസ്ഥാന പരമായി ഹിന്ദുക്കളല്ലേ?? മുരുകഭക്ത്തരല്ലേ?? അവർക്കെങ്ങനെ ഈ അപമാനവും, അവഹേളനവും ഏറ്റുവാങ്ങി പ്രതികരിക്കാതിരിക്കാൻ സാധിക്കുന്നു!??  


       നാളെ കാവടി ആടിവരുന്ന വേളയിൽ ശൂലക്കാവടികളും ഉണ്ടാകാം... ആയുധനിയമത്തിലെ ഏതെങ്കിലും വകുപ്പുകൾ ചുമത്തി സ്വാമിമാരുടെ ശൂലം ഊരിക്കൊണ്ടു പൊകുന്നതിനൊ,, പറയെഴുന്നള്ളത്തും, പള്ളിവേട്ട എഴുന്നള്ളത്തും ഉണ്ടാകുന്ന അവസ്സരത്തിൽ പള്ളിവാള് കസ്റ്റഡിയിൽ എടുത്ത്, പൂജാരിയെയും വെളിച്ചപ്പാടിനെയും അറസ്റ്റുചെയ്യുന്ന സ്ഥിതിവിശേഷം ഉണ്ടായാലും അതിശയപ്പെടാൻ ഒന്നുമില്ല!! അപ്പോഴും 'ഞാനൊന്നു മറിഞ്ഞില്ലേ രാമനാരായണാ..'   എന്നാ രീതിയിൽ ഇവിടുത്തെ ഹിന്ദുക്കൾ നിശബ്ദരായി ഇരിക്കും...!! കൂടുതലൊന്നും വേണ്ടാ,, കാവടിസ്വാമിമാരും വിശ്വാസികളും മാത്രം കൂടിനിന്ന് പ്രതിഷേധ സൂചകമായി കുറച്ചു സമയം ഹരഹരോ വിളിക്കുകയെങ്കിലും വേണം,, അത്രയെങ്കിലും ചെയ്തില്ലെങ്കിൽ ഹിന്ദുവിനെതിരെയുള്ള അവഹേളനങ്ങളും, അധിക്ഷേപങ്ങളും തുടരും... തോൽവികൾ ഏറ്റു വാങ്ങുവാൻ മാത്രമായി നമ്മളും....!!

[Rajesh Puliyanethu
 Advocate, Haripad]

[കാർത്തികപ്പള്ളി താലൂക്ക് ജെനറൽ സെക്രട്ടറി,
ഹിന്ദു ഐക്യവേദി] 

Thursday, 8 January 2015

മോഡീ പ്രഭാവം...!!

       


       ഭാരതത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങൾക്ക് കഴിഞ്ഞ കുറെ നാളുകൾക്കകം വലിയ മാറ്റം സംഭവിച്ചിരിക്കുന്നു... ഇന്ന് രണ്ടുതരം രാഷ്ട്രീയം അല്ലെങ്കിൽ നിലപാടുകൾ മാത്രമേ ഇവിടെ കേൾക്കുന്നുള്ളൂ.. അത് " മോഡി അനുകൂല നിലപാട്,, അല്ലെങ്കിൽ മോഡി വിരുദ്ധ നിലപാട്" എന്നതാണ്... ഈ വിധമായ ചേരിതിരിവ്‌ ഭാരതത്തിന്റെ ഭാവിയെ ഏതു വിധത്തിൽ സ്വാധീനിക്കും എന്നത് കാലം പറഞ്ഞു തരും... ഇന്നത്തെ നിലയിൽ ഒന്നു മാത്രം പറയാൻ കഴിയും... ഒരു വ്യക്തിക്ക് സാദ്ധ്യമായ അങ്ങേഅറ്റത്തെ പ്രഭാവമാണത്......!!


[Rajesh Puliyanethu
 Advocate, Haripad]