എന്തിനും ഏതിനും മുകളില്‍ ഉള്ളതെന്തെന്നു ചോദിച്ചാല്‍ അതാണ് കാലം!! ജനിപ്പിക്കുന്നതും, ജീവിപ്പിക്കുന്നതും, സംഹരിക്കുന്നതും കാലം. കാലം എല്ലാത്തിനും വേദിയൊരുക്കുന്നു. നാം അറിയുന്ന ഈശ്വര സങ്കല്‍പ്പത്തിനും അപ്പുറമാണ് കാലം. കാരണം കാലത്തിന്‍റെ ആ വേദിയില്ല എങ്കില്‍ ദൈവങ്ങളില്ല, അവതാരങ്ങളില്ല. സര്‍വതും ശൂന്യം. ആ ശൂന്യതയിലും കാലമുണ്ട്. എല്ലാം സംഹരിക്കപ്പെട്ട അവസ്ഥയിലും കാലമുണ്ട്.
(RajeshPuliyanethu,
Advocate, Haripad)
"I would like to share my thoughts with those who read my posts. I am not trying to establish that my stance is right. You are invited to contribute to this discussion, which is what I really want…"
Tuesday, 31 August 2010
Friday, 20 August 2010
കീഴടങ്ങാന്‍ ഒരുദിവസം
ഒന്നിനോടും പൊരുതാതെ കീഴടങ്ങരുത് എന്നാന്നെല്ലോ പൊതുവേയുള്ള പ്രമാണം. നിസ്സാരമായി കീഴടങ്ങുന്നതിനെ എങ്ങും തന്നെ പ്രശംസിക്കപ്പെടും എന്ന് തോന്നുന്നില്ല. പക്ഷെ നിസ്സാരമായി കീഴടങ്ങുന്നത് ഭാഗ്യമായി തീരുന്ന പ്രതിഭാസമാണ് 'മരണം' എന്ന് തോന്നുന്നു. കീഴടങ്ങളാണ് ആ പോരാട്ടത്തിന്‍റെ അവസാന ഫലമെങ്കില്‍.......................
മരണത്തിന്‍റെ പോരാളികളായി നമ്മെ തോല്പ്പിക്കാനായി എത്തുന്നത് ജലം, വായു, വിഷം, അഗ്നി, രോഗം, എന്നിവരാനെല്ലോ. ഇവരോട് കീഴടങ്ങുന്നതിന് മുന്‍പായി പൊരുതി നില്‍ക്കുന്ന അവസ്ഥ മാനസികമായും ശാരീരികമായും വേദന നിറഞ്ഞതാവാനാണ് സാധ്യത. ഒരുവ്യക്തി ആ പോരാട്ടത്തിനായി എടുക്കുന്ന കാലയളവ് മരണത്തിനു മുന്‍പായി ഉള്ള "അനുഭവിക്കല്‍" ആയി കണക്കാക്കപ്പെടുന്നു. അത് അവന്‍റെ പ്രവര്‍ത്തി ദോഷത്തിന്റെ അല്ലെങ്കില്‍ പാപത്തിന്‍റെ അളവുകോലായി ചിത്രീകരിക്കപ്പെടുന്നു. പക്ഷെ, ഒരു സ്വപ്നത്തിന്‍റെ പരമാവധി ദൈറിഘ്യം രണ്ടു സെക്കന്‍റുകള്‍ എന്നതുപോലെ കഴിഞ്ഞ കാലത്തിന്‍റെ അയവിറക്കു പോലെയോ സ്വയം വിലയിരുത്തലിനുള്ള അവസരം പോലെയോ കീഴടങ്ങലിന് മുന്‍പ് ഒരു ദിവസം മാത്രംലഭിച്ചാല്‍ ആനന്ദകരം, ശുഭകരം.........................................

Sunday, 15 August 2010
മദനിയും പോലീസും.............
മദനി വിഷയത്തില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി.............................
മദനി വിഷയത്തില്‍ സര്‍ക്കാര്‍ സൂഷ്മത പാലിക്കുന്നതും സമയം അനുവദിക്കുന്നതും മനസിലാകുന്ന കാര്യങ്ങള്‍ തന്നെ, സര്‍ക്കാര്‍ ഒരു കലാപവും സംഘര്‍ഷവും ഭയക്കുന്നു എങ്കില്‍ അതിനെതിരെ കരുതല്‍ എടുക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. പക്ഷെ അറസ്റ്റു ചെയ്യപ്പെടുന്നതിന് തൊട്ടു മുന്‍പുള്ള നിമിഷങ്ങള്‍ എന്നു പോലിസ് തന്നെ പറയുന്ന അവസരത്തില്‍ ഒരു പത്ര സമ്മേളനം നടത്താന്‍ മദനിയെ അനുവദിച്ച തെന്തിനു?? ഖുറാന്‍ ഉയര്‍ത്തിപ്പിടിച്ചു വിശ്വാസികളുടെ വികാരം ഉണര്‍ത്താന്‍ കഴിയുന്ന തരത്തില്‍ സംസാരിക്കാന്‍ അനുവദിച്ച തെന്തിനു?? പൊതിഞ്ഞ ഭീഷണി എന്നു പോലിസ് തന്നെ പറയേണ്ടി വന്ന ഭീഷണി പ്പെടുത്തലിനു മദനിയെ അനുവദിച്ചതെന്തിനു?? താന്‍ കീഴടങ്ങാന്‍ പോകുന്നു എന്നു പ്രഖ്യാപിക്കുന്നതിനാണ് മദനി പത്ര സമ്മേളനം വിളിച്ചതെന്ന് ധരിക്കത്തക്ക മണ്ടന്മാരാണോ പോലീസില്‍ ഉള്ളത്??
മദനിയുടെ ഭീഷണിപ്പെടുത്തലില്‍ സ്ഥിതിഗതികള്‍ വഷലായേന്നും അത് വഴി അറസ്റ്റ് നീട്ടുക എന്ന തന്ത്രവുമാണ് ഇതു എന്നു ചിന്ദിക്കേണ്ടി വരുന്നു.
ഒരു കേസില്‍ അകപ്പെടുന്ന വ്യക്തിക്ക് നിയമ പരമായി ലഭിക്കാവുന്ന മാര്‍ഗ്ഗങ്ങളില്‍ കൂടി മാത്രമേ പരിഹാരം ലഭിക്കാവൂ. സമൂഹത്തിലും രാഷ്ട്രീയത്തിലും ഉള്ള സ്വാധീ നതിനനുസരിച്ചു പരിഹാരങ്ങള്‍ ലഭ്യമായാല്‍ അത് ഇവിടുത്തെ ഭരണ വ്യവസ്തയേയും, നിയമവ്യവസ്ടയെയും താരുമാരാക്കും.
മദനി നിരപരാധി ആണെങ്കില്‍ അത് കോടതിയില്‍ തെളിയിക്കുക എന്ന മാര്‍ഗ്ഗം അദ്ദേഹത്തിന്റെ മുന്‍പില്‍ ഉണ്ട്. അത് ഇന്ത്യയിലെ സമസ്ത കോടി ജനങ്ങള്‍ക്കും സാധ്യമായ മാര്‍ഗ്ഗവും അത് തന്നെ ആണ്. മതത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ സ്വാധീനത്തില്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതോ, അത് അനുവദികകുന്നതോ അസ്യാസ്യമായ ഒന്നല്ല.
ശ്രീ അബ്ദുല്‍ നാസ്സര്‍ മദനി, തനിക്കെതിരെ ചാര്‍ത്തപ്പെട്ട കുറ്റങ്ങളില്‍ നിരപരാധി ആണെങ്കില്‍ അദ്ദേഹം അതില്‍ നിന്നും മോചിതനകുക തന്നെ ചെയ്യും. ഭാരതത്തിലെ നിയമവ്യവസ്ഥയില്‍ വിശ്വസിച്ചു അദ്ദേഹം മുന്‍പോട്ടുപോകട്ടെ..................

Publish Post
Friday, 13 August 2010
കുത്തക കമ്പിനികള്‍ സമൂഹത്തില്‍......
രാജ്യത്തിന്‍റെ വളര്‍ച്ചയുടെയും, വികസനത്തിന്റെയും, ആധുനികതയുടെയും, നിരക്ക് MULTINATIONAL കമ്പനികളുടെ വളര്‍ച്ചയെയും അവയുടെ എണ്ണത്തിലെ വര്‍ധനവിനെയും, സ്വകാര്യ കുത്തകകളുടെ കടന്നുവരവിനെയും അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്ന രീതി ഇന്നു കണ്ടു വരുന്നു. ഒരു പ്രദേശത്തിന്‍റെ വികസനം അവിടെ എത്തുന്ന Multinational Company കളുടെ എണ്ണത്തിലോ വലുപ്പതിലോ ആണെന്ന് വിലയിരുത്തപ്പെടുന്നു. ഇതു മുതലെടുത്ത് എവിടെ മുളച്ചു പൊന്തുന്ന കമ്പനികള്‍ രാജ്യത്തിന്‍റെ വളര്‍ച്ചa നിരക്കിനെ സ്വാധീനിക്കുന്നു, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു, എന്നുതുടങ്ങി പല പ്രയോജനകരമായ മുഖങ്ങള്‍ പ്രദര്ശിപ്പിക്കുംപൊള്‍്തന്നെ രാജ്യത്തിന്‍റെ അടിസ്ഥാനപരമaയും, സാമൂഹികപരമായും ഉള്ള ചില കാര്യങ്ങളില്‍ വിള്ളല്‍ ഉണ്ടാക്കുന്നു എന്നത് കണ്ടില്ലെന്നുനടിക്കാന്‍ കഴിയാത്ത വസ്തുതയായി അവശേഷിക്കുന്നു.
MULTINATIONAL COMPANY കള്‍സ്വോഭാവികമായും സാമ്പത്തികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവരായിരിക്കും. അവര്‍ നമ്മുടെ രാജ്യത്തു കടന്നു വരുന്ന അവസരത്തില്‍ തന്നെ പൂര്‍ന്നതയാര്‍ന്ന നിയമങ്ങള്‍ കൊണ്ട് എല്ലാ പ്രവര്‍ത്തനങ്ങളും വ്യവസ്ഥ ചെയ്തിരിക്കണം. അല്ലെങ്കില്‍ സര്‍ക്കാരിനെതിരെയും, ജനങ്ങള്‍ക്കെതിരെയും, സംഘര്‍ഷത്തിലെര്‍പ്പെടാനുള്ള ധൈര്യവും, ധിക്കാരവും അവര്‍കാണിക്കും. വ്യവസ്ഥകള്‍ക്ക് അതീതമായി സര്‍ക്കാരിനെ വെല്ലുവിളിക്കാനുള്ള ധൈര്യം T- COM പോലെയുള്ള കമ്പനികള്‍ സമീപകാലത്ത് കാട്ടിയത് നമ്മള്‍ കണ്ടതാണ്.
കമ്പനികള്‍ ഒരു മേഘലയിലേക്ക് കടന്നു വരുമ്പോള്‍ തന്നെ എങ്ങനെ ആ മേഘലയുടെ കുത്തക പിടിച്ചടക്കാം എന്ന ലക്ഷ്യത്തോടെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ആ ലക്‌ഷ്യം നേടുന്നതിനായുള്ള പല മേഘലകളിലെ പ്രവര്‍ത്തനങ്ങളാണ് അവരുടെ സേവകര്‍ക്ക് വീതിച്ചു നല്‍കുന്നത്. അതിനു വേണ്ടിയുള്ള മസ്തിഷ്ക പ്രക്ഷാളന പ്രോഗ്രാമുകളില്‍ക്കൂടിയാണ് എപ്പോഴും കമ്പനി സേവകര്‍ കടന്നു പോകുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളുടെ പരിണിത ഫലങ്ങളെക്കുറിച്ച് ചിന്തിക്കാനോ, തിരിച്ചറിയാനോ കഴിയാത്ത വിധത്തില്‍ അവര്‍ മാറ്റപ്പെടുന്നു. രാജ്യത്തിന്‍റെ സ്പന്ദനത്തില്‍ നിന്നുമുള്ള തന്‍റെ അകലം തിരിച്ചറിയാതെ പോകുന്നു. പണത്തിന്‍റെ അതിപ്രസരം കൂടിക്കാണിച്ചുഅവര്‍ കമ്പനി ഉദ്യോഗസ്ഥരെ അവരുടെ തികഞ്ഞ സേവകരാക്കി മാറ്റുന്നു. ഒരു മേഘലയിലെ കുത്തക പിടിച്ചടക്കുക എന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം പ്രോഗ്രെസ്സിവ് അയ ഒന്നായിരിക്കാം. പക്ഷെ അതിന്‍റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെ ആയിരിക്കുമെന്നുള്ളത് സസൂഷ്മം വിലയിരുത്തി അത് സാധാരണക്കാരായ ജനങ്ങളില് ഭാവിയില് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ട് എന്തൊക്കെ ഇന്നും, ഇവിടെ ഇത്രനാളും ജീവിച്ചു വന്ന പലതരം ജനവിഭാഗങ്ങളില് എപ്രകാരം ബാധിക്കുമെന്നും, ഒരു പ്രത്യേക മേഘലയുടെ കുത്തകയാകുന്ന കമ്പനി നാളെ സര്ക്കാരിനും, ഭരണത്തിനും, രാജ്യത്തിനാകമാനവും തന്നെ എപ്രകാരമുള്ള വെല്ലുവിളി തീര്ക്കും എന്നതും പഠിക്കേണ്ടാതാണ്. എന്നാല് അതിനൊന്നും തയ്യാറാകാതെ ഇവിടുത്തെ ഭരണകൂടങ്ങള്, തങ്ങളുടെ ഭരണകാലത്തെ നേട്ടമായി ഉയര്ത്തി കാട്ടുന്നതിനായി മാത്രം കമ്പനികളെ എവിടേക്ക് കെഞ്ചി യാചിച്ചു കൊണ്ടുവരുന്നു.
MULTINATIONAL COMPANY കളിലെ ഒരു പ്രധാന ആകര്ഷണം എന്നത്ഉയര്ന്ന വേതന ലഭ്യത തന്നെയാണ്. ഈ വേതന ലഭ്യത തന്നെയാണ് അവരുടെ ആജ്ജ്നാനു വര്ത്തികളായ സേവകരെ ഇവിടെസ്രിഷ്ടിക്കാന് അവര്ക്ക് സാധിക്കുന്ന ഘടകവും. ഈ ഉയര്ന്ന വേതനം നല്കുമ്പോള് ആ സേവകരില് നിന്നും പരമാവധി ഔട്ട് പുട്ട് കമ്പനി പ്രതീക്ഷിക്കുന്നു. ഈ പരമാവധി ഔട്ട് പുട്ട് എന്നത് ' deadline, target' എന്നീരീതികളില് നിശ്ചയിക്കപ്പെടുമ്പോള് അത് സേവകരില് പിരിമുരുക്കങ്ങള്ക്ക് കാരണമാകുന്നു, അത് കുടുംബ ബന്ധങ്ങളെ ശിതിലമാക്കുന്നു മനോരോഗികളെ സൃഷ്ടിക്കുന്നു, എന്നതൊക്കെ വ്യക്തികളെ മാത്രം ബാധിക്കുന്നത് എന്ന് വാദിക്കുന്നവരുമായി ചേര്ന്ന് തുടര് തര്ക്കങ്ങളില് നിന്നും നമുക്ക് ഒഴിവാകാം. പക്ഷെ തൊഴില് നിയമങ്ങളെ കാറ്റില് പറത്തി രാജ്യത്തിന്റെ ഭരണ നിയമ വ്യവസ്ഥകളെ വെല്ലുവിളിക്കുന്ന സമ്പന്നതയുടെ ധാര്ഷ്ടിയം പ്രകടിപ്പിക്കുന്ന കമ്പനികളെ നിലക്കുനിര്ത്തുന്നതിനുള്ള ആര്ജവം ഗവണ്മെന്റിന് ഉണ്ടാകുക തന്നെ വേണം. അവിടെ സേവകര് ചൂഷണത്തിന് വിധേയനaകുന്നു എന്നത് അവന് തന്നെ മനസിലാക്കിയോ മറിച്ചോ മൗനം ഭുജിക്കുന്നു.
വിദേശ കുത്തകകളുടെ കമ്പനി anex പോലെ ഇവിടെ മുളച്ചു പൊന്തുന്ന വിദ്യാഭാസ സ്ഥാപനങ്ങള് വിദ്യാഭാസ കാലം തൊട്ടു തന്നെ തൊഴിലാളി സംഘടനകളെയും, വര്ഗസമരങ്ങലെയും, രാഷ്ട്രീയ നിയമ സംവിധാനത്തെയും, ഭാരതത്തിന്റെ സംസ്കാരത്തെയും പുശ്ചിച്ചു പഠിക്കാനും, രാജ്യത്തിന്റെ പരിമിതികളെയും, പോരായ്മകളെയും നിന്ദയോടെ വീക്ഷിക്കാനും, കമ്പനി കളില് നിന്ന് മാത്രം ലഭിക്കുന്ന മയാ ജീവിതത്തെ കുറിച്ച് മാത്രം ചിന്തിക്കാനും പഠിപ്പിച്ചു പുറത്തിറക്കുന്ന യുവനിര അമേരിക്കയേയോ , ബ്രിട്ടനെയോ സ്വപ്നം കണ്ടു മുതലാളിത്തത്തിന്റെ സ്വയം സേവകരായി അധപതിക്കുന്നു. അപ്രകാരം വ്യക്തമായ അജണ്ടയോടുകൂടി ഇവിടെവിരിയിച്ചെടുക്കുന്ന ഒരുകൂട്ടം, സ്വതന്ത്രമായി ചിന്തിക്കാന് പോലും കഴിയാതെ കമ്പനികളുടെ സേവകരായി മാറുന്നു. ഇത്തരം കമ്പനി സേവകര് രാജ്യത്തിന്റെ ഹൃദയമിടിപ്പുകള് മനസിലാക്കാതെ പോകുന്നു. രാജ്യത്തിന്റെ ദാരിദ്രവും സാധാരണ ജനത്തിന്റെ ബുദ്ധിമുട്ടും എല്ല്ലാം തന്നെ പുച്ച്ചതോടെ നോക്കിക്കാണുന്ന ഒരു ജനത ഇവിടെ വളരാന് കാരണമാകുന്നു. ഇത്തരം ചിന്തയെ പരിപോഷിപ്പ്പിച്ചു വളര്ന്നു വരുന്ന ജനത രാജ്യത്തിന് മുതല്ക്കൂട്ടാകുമോ എന്നത് വിപുലമായ ചിന്തക്ക് വിധേയമാക്കെണ്ടതുണ്ട്. ഇവിടെ തൊഴിലാളി സംഘടനകള്ക്കും രാഷ്ട്രീയ പ്രവര്ത്തകര്ക്കും വളരെ അധികം സംഭാവന രാജ്യത്തിനായി നല്കാനുണ്ട്. തന്റെ തൊഴില് സ്വാതന്ദ്ര്യങ്ങള്, അവകാശങ്ങള്, ഇവ കമ്പനി സേവകരെ പഠിപ്പിക്കാനുള്ള ബാധ്യത ഇത്തരം സംഘടനകല്ക്കുണ്ട്. ഒരു വിദേശ കുത്തക കമ്പനിയിലെ തൊഴില് എന്നത് പണം യഥേഷ്ടം ചെലവഴിക്കാന് കഴിയുന്നത് വഴിയും, നല്ല വസ്ത്രം ധരിച്ചു നടക്കുന്നതു വഴിയും മാത്രം ലഭിക്കുന്ന അന്തസ്സല്ല, മറിച്ച് സ്വയം ചിന്തിക്കാനും, തന്റെ പ്രവര്ത്തിയെ തിരിച്ചറിയാനും, തങ്ങള് പറയുന്നതെന്തും തൊണ്ട തൊടാതെ ഭക്ഷിച്ചു കൊള്ളണം എന്ന കമ്പനികളുടെ പോതുനയത്തെ ചോദ്യം ചെയ്യാനും ഉള്ള മാനസിക ബലത്തില് നിന്ന് കൂടി ലഭിക്കുന്നതാണ് എന്നു പഠിപ്പിക്കുകയും, അപ്രകാരം ചോദ്യം ചെയ്യുവാന് തയ്യാറുള്ളവര്ക്ക് സംരക്ഷണം നല്കാനും, അവരെ സംഘടിപ്പിച്ചു, രാജ്യതാല്പര്യത്തിനു എതിരായി ഇത്തരം Company kal പ്രവര്ത്തിക്കുന്നുണ്ടോ എന്ന് സൂഷ്മമായി ചിന്തിക്കാനുള്ള ബുദ്ധി ഉപദേശിക്കുന്നതിനുള്ള ബാധ്യതയും ഇത്തരം സംഘടനകല്ക്കുണ്ട്. . വികസനത്തിന് തൊഴിലാളി സംഘടനകള് വിലങ്ങുതടിയാണ് എന്നാ പ്രചരണം അഴിച്ചുവിട്ട് s സ്വാതന്ദ്ര്യത്തെ നിഷേദിച്ചു സമ്പന്നതയുടെ മായകാഴ്ചകള് പ്രദര്ശിപ്പിച്ചു രാജ്യത്തിന്റെ രക്തം ഊറ്റിക്കുടിക്കുന്നതിനു നാം ആരെയും അനുവദിക്കരുത്. തൊഴിലും, തൊഴില് മഹത്വവും, അതിന്റെ സ്വaതന്ത്രങ്ങളും, അവകാശങ്ങളും, ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടില് വിദ്യാസമ്പന്നരായ ഒരുകൂട്ടര്ക്കിടയിലേക്ക് ആദ്യ പാഠം മുതല് പഠിപ്പിച്ചു കൊടുക്കേണ്ട ഭാരിച്ച ചുമതലയും, ഉത്തരവാദിത്തവും ഇന്ന് തൊഴിലാളി സംഘടനകല്ക്കുണ്ട്.ഒന്ന് വ്യക്തമായി ഓര്ക്കുന്നതിനു എല്ലാവരും തയ്യാറാകണം. തൊഴില് സമരങ്ങള് തൊഴിലാളികള്ക്കും, സമൂഹത്തിനും വേണ്ടിയാണു എന്നും ഉണ്ടായിട്ടുള്ളത്.അത് അടിച്ചമര്ത്തലിനും, ചൂഷണത്തിനും എതിരെ മാത്രമാണ് താനും. മറിച്ച് വികസനത്തിന് എതിരല്ല. സംഘടനകള്ക്ക്cഒന്നിച്ചുനിന്ന് വിലപെശുന്നതിനുള്ള സ്വാതന്ത്രത്തെ എതിര്ത്ത് പറയുന്ന കമ്പനി സേവകര് തനിക്കെതിരെ തന്നെ വാളെടുക്കുന്നവനായി അധപതിച്ചിരിക്കുന്നു. ഇവിടെ എത്തുന്ന്ന വിദേശ കമ്പനികളുടെ തുല്യ താല്പര്യത്തോടെ തന്നെയാണ് ഭാരതത്തില് കിളിര്ത്തു വളര്ന്ന കമ്പനികളും പ്രവര്ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് എന്നത് ഖേദകരമായ അവസ്ഥയാണ്. കുത്തകകള് വിദേശിയും, സ്വദേശിയും ഒരേ മുഖം തന്നെ പ്രദര്ശിപ്പിക്കുന്നു.
വിദേശ കമ്പനികള് ഇവിടെ വ്യവസായം ആരംഭിക്കുന്നത് അവരുടെ ദയയായി മാത്രം കണ്ടു വിധേയത്വത്തോടെ പെരുമാറുകയും അപ്രകാരം തന്നെ പ്രചരിപ്പിക്കുകയും ചെയ്യുന്നവര് മറിച്ച് യാഥാര്ത്ഥ്യത്തെ ഉള്ക്കൊണ്ടു ചിന്തിക്കാനും പ്രചരിപ്പിക്കാനും തയ്യാറാവണം. ഈ മണ്ണിന്റെ വളക്കൂറില് നിന്ന് വളരുന്നതിനും, ഇവിടുത്തെ യുവത്വത്തിന്റെ അധ്വാനത്തില് നിന്നും ബുദ്ധിയില് നിന്നും ലാഭം കൊയ്യുന്നതിനും വേണ്ടിയാണു അവര് ഇവിടെ എത്തുന്നത്. ഇവിടെ കമ്പനിയും തൊഴിലാളിയും തുല്യ ആവശ്യക്കരായി വര്ത്തിക്കുന്നു. മറിച്ച് തൊഴിലാളികള് കമ്പനിയുടെ കാരുണ്യത്തിനുമാത്രം വിധേയമായി ജീവിക്കുന്നു എന്നാ പ്രചാരണത്തെയും ധാരണയെയും, പൂര്ണമായും തള്ളിക്കളയണം. തന്റെ അവകാശങ്ങളുംആവശ്യങ്ങളും, ഒത്തു ചേര്ന്നുനിന്നു ചോദിക്കുന്നതിനും രാജ്യതല്പര്യത്തിനു എതിരായി കമ്പനികള് പ്രവര്ത്തിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനും, അപ്രകാരമുള്ള പ്രവര്ത്തികള് കണ്ടെത്തി തടയിടുന്നതിനും നമുക്ക് സാധിക്കുമെന്ന് മനസിലാക്കണം. ഇവിടെ എല്ലാവിധ രാഷ്ട്രീയ പര്ടികളിലെയും തൊഴിലാളി യുണിയനുകള് കുത്തകകമ്പനികളിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില് വിമുഖത കാട്ടുന്നു എന്നത് രാഷ്ട്രീയ പാര്ട്ടികളുടെ രാജ്യത്തോടുള്ള ഉത്തരവാദിത്തക്കുറവായി മാത്രമേ കാണുവാന് കഴിയുകയുള്ളൂ. അസംഘിടിതരായവര്ക്ക് ആവശ്യങ്ങള് ഉന്നയിക്കാന് കഴിയില്ല എന്ന് മനസിലാക്കിയ കമ്പനികള് നേതാക്കളെ മുന്പേ സംഘടിപ്പിക്കുന്നു എന്ന ആക്ഷേപവും നിലനില്ക്കുന്നു.
ഇവിടെ MALTI NATIONAL കമ്പനികള് ഉയര്ന്ന വേതന വിതരണം നടത്തുന്നതെങ്ങനെ എന്നും അതിന്റെ പ്രത്യാഖaതങ്ങളും പഠനവിഷയമാക്കെണ്ടാതാണ്. പ്രത്യേകിച്ച് IT മേഘലയില്. ഒരു പ്രത്യേക വിഭാഗത്തിന് നല്കപ്പെടുന്ന ഉയര്ന്ന വേതന രീതി രാജ്യത്തെ ഇങ്ങനെ ബാധിക്കുന്നു, എന്നത് അതീവപ്രാധാന്യമര്ഹിക്കുന്നു. കമ്പനികളുടെ സാമ്പത്തികനിലയെക്കുറിച്ച് നല്കുന്ന കണക്കുകള് അവസരത്തിനും, ആവശ്യത്തിനും അനുസരിച്ച്, ഉയര്ത്തിയും ഇകഴ്ത്തിയും പറയുന്ന പ്രവണത, സത്യത്തെ മനസിലാക്കി പ്രവര്ത്തിക്കുന്ന ത്തിനുള്ള അവസരം സര്ക്കാരിനും പൊതുജനത്തിനും നഷ്ടപ്പെടുന്നു, അതുവഴി നികുതി വെട്ടിപ്പുകള്ക്കും, പൊതുജനത്തിനെ ചതിക്കുഴിയില് പ്പെടുത്തുന്നതിനും കമ്പനികള്ക്ക് വഴിതുറന്നു ലഭിക്കുന്നു. തീവ്രവാദ പ്രവര്ത്തനങ്ങള്ക്ക് ഏറ്റവും ഉയര്ന്ന വരുമാന സ്രോതസ്സ് കമ്പനികള് നല്കുന്ന protection money ആണെന്നും കമ്പനികള് തീവ്രവാദ സംഘങ്ങളെ തങ്ങളുടെ ആവശ്യത്തിലേക്കായി ഉപയോഗിക്കപ്പെടുന്നത് വഴി ആണെന്നും പറയപ്പെടുന്ന ഈക്കാലത്ത് കമ്പനി കളുടെ വരവ് ചെലവു കണക്കിന്റെ കടിഞ്ഞാണ് സര്ക്കാര് മുറുക്കിപ്പിടിക്കുന്നതിന്റെ ആവശ്യഗത വര്ധിക്കുന്നു.
കമ്പനികള് അനിയന്ത്രിതമായ സാമ്പത്തിക ശക്തികളായി വളരുന്നതിലെയും, സര്ക്കാരുകള് അവയെ അമിതമായി ആശ്രയിക്കാന് തുടങ്ങുന്നതും ആശാസ്യമായ പ്രവണതയല്ല. നാം ഓര്ക്കണം, സാമ്പത്തികമാന്ദ്യം പോലെയുള്ള പ്രതിഭാസങ്ങള് സര്ക്കാര് ഇതര സംരംഭങ്ങളുടെ സൃഷ്ടിയായിരുന്നു, അതില് കടപുഴകിയത് സ്വന്തമായനിലനില്പ്പില്ലാത്ത, സ്വകാര്യ കുത്തകകളെ ആശ്രയിച്ച സര്ക്കാരുകളും. സ്വകാര്യ കുത്തക കമ്പനികള് സൃഷ്ടിക്കുന്ന സാമ്പത്തിക അസമത്വം സാമൂഹിക അസമത്ത്വത്തിലേക്കും നീളുന്നു എന്നത് ആശങ്കാകരമായി അധികമാരും നോക്കിക്കാനാത്തത് അത്ഭുതകരം തന്നെയാണ്. അതില് പ്രധാനമായത് ഇവിടെ വിദ്യാസമ്പന്നരായ രണ്ടു വിഭാഗങ്ങള് സൃഷ്ടിക്കപ്പെടുന്നു എന്നതാണ്. അതില് ഒരുവിഭാഗം വിദ്യാസമ്പന്നരായ കമ്പനി സേവകര്. മറ്റേവിഭാഗം വിദ്യാസമ്പന്നരായ സര്ക്കാര് സേവകര് അല്ലെങ്കില് സമൂഹ്യസേവകര്. അതില് ജുഡിഷ്യറിയില് പ്രവര്ത്തിക്കുന്നവര്, രാഷ്ട്രീയ അധികാരങ്ങള് കൈയ്യാളുന്നവര്, വക്കിലന്മാര്, പോലീസുകാര്, റെവന്യു, ടാക്സ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്, എന്നിങ്ങനെയുള്ള സമൂഹത്തിലെ വിവിധതലങ്ങളില് ജനങ്ങള്ക്കിടയില് ജീവിച്ചു പ്രവര്ത്തിക്കുന്നവര്-- രണ്ടാമത്തെ വിഭാഗത്തില് പ്പെടുന്നു. ഇതില് വിദ്യാഭ്യാസത്തിലും അധികാരത്തിലും ഈ രണ്ടാം വിഭാഗമാണ് പലപ്പോഴും മുന്പില് നില്ക്കുന്നതെങ്കിലും സാമ്പത്തികമായും ജീവിത സൌകര്യത്തിലും കമ്പനി സേവകരെക്കാള് ബഹുദൂരം പിറകില് നില്ക്കുന്നു. ഈ അന്തരം ഇവര്ക്കിടയില് സംഭവിക്കുന്നത് സമ്പത്തിന്റെയും ജീവിത സൌകര്യങ്ങളുടെയുമാണ്. അതിനാല് മുന്പ് പറഞ്ഞ രണ്ടാമത്തെ വിഭാഗത്തിന്റെ കുറവ് പണം കൊണ്ട് നികത്തുന്നതിനു ഒന്നാമത്തെ വിഭാഗത്തിന് കഴിയുന്നു. അല്ലെങ്കില് അവരുടെ തൊഴില് ദാതാക്കള്ക്ക് കഴിയുന്നു. അവര്ക്ക്പണത്തിന്റെ പെരുപ്പില് രണ്ടാമത്തെ വിഭാഗത്തെ നിഷ്പ്രയാസം 'പര്ചെസു' (Purchase) ചെയ്യുന്നതിന് ഒന്നാമത്തെ വിഭാഗത്തിന് കഴിയുന്നു. ഇവിടെ വില്പ്പനച്ചരക്കായി വെയ്ക്കുന്നത് രാജ്യത്തിന്റെ താല്പര്യങ്ങളും, നിയമങ്ങളും, കീഴ്വഴക്കങ്ങളും, സംസ്കാരവും, പ്രകൃതിയും, ഒക്കെതന്നെ ആയിരിക്കുമെന്ന് നാം തിരിച്ചറിയണം. പണംകൊണ്ട് സകലതും വെട്ടിപ്പിടിച്ച് ഭരണവര്ഗത്തെ വിധേയത്വത്തോടെ പ്രവര്ത്തിപ്പിക്കുന്നതിന് വിദേശaaധിപത്യമുള്ള ഈ കമ്പനി സമുദായത്തിന് കഴിയുന്നു. അതും ഇവിടുത്തെ വിഭവങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട്. ഇതു ഗൌരവമായി കണ്ടു ഈ അവസ്ഥാവിശേഷങ്ങള് രാജ്യത്തിന്റെ ഭാവിക്ക് ദോഷകരമല്ലാത്ത രീതിയില് ക്രോധീകരിച്ചു നടപ്പിലാക്കെണ്ടുന്ന ചുമതല സര്ക്കാരിനുള്ളതാണ്. ആ പ്രവര്ത്തനങ്ങള് ത്വരിത പ്പെടുത്തുന്നതിനായി സര്ക്കരിനുനുമേല് സമ്മര്ദം ചെലുത്തി, പ്രചാരണ പരിപാടികള് നടത്തി നടപ്പിലാക്കി എടുക്കേണ്ടത് രാഷ്ട്രീയ പാര്ട്ടികളുടെ ചുമതലയാണ്. മേല് വിഷയത്തിലുള്ള രാജ്യത്തെ ഓരോ പൌരന്റെയും താല്പര്യവും, പരസ്പര ബോധവല്ക്കരണവും, പ്രകടമായ ആശങ്കയും മാത്രമേ രാഷ്ട്രീയ പാര്ട്ടികളെ അപ്രകാരം പ്രവര്ത്തിക്കുന്നതിനു പ്രേരിപ്പിക്കു. ഇവിടെ വളരുന്ന വിദേശകമ്പനികള് അവരുടെ ലാഭത്തിന്റെ ചെറിയ പങ്കുമാത്രമാണ് എവിടുത്തുകാരായ കമ്പനി സേവകര്ക്കിടയില് വിതരണം ചെയ്യുന്നത്. അവരുടെ പ്രോഡക്റ്റ് ഇവിടുത്തെ ജനങ്ങള്ക്കിടയില് വിതരണം ചെയ്താണ് അവര് ലാഭം കൊയ്യുന്നത്. മറിച്ച് അവരുടെ പ്രോഡക്റ്റ് വിദേശരാജ്യങ്ങളിലാണ് വില്ക്കുന്നതെങ്കില് ഇവിടുത്തെ സാഹചര്യങ്ങള് മുതലെടുത്ത് ഊല്പ്പaതിപ്പിക്കപ്പെട്ടതാണ്. അങ്ങനെ എതുവിധത്തിലായാലും ആ ലാഭത്തിന്റെ ഒരു പങ്ക് ഈ രാജ്യത്തു ചിലവഴിക്കുന്നതിനുള്ള ബാധ്യത അവര്ക്കുണ്ട്. അത് നിയമ നിര്മാണത്തില് കൂടി പിടിച്ചെടുത്തു ഫലപ്രദമായി സമൂഹത്തില് ചെലവഴിച്ചാല് മുന്പ് പറഞ്ഞ വര്ഗ്ഗങ്ങള് തമ്മിലുള്ള അന്തരത്തിന് കുറവുവരുത്താന് കഴിയും. സര്ക്കാരുകള് അത്തരം പ്രവര്ത്തനങ്ങളുമായി മുന്പോട്ടുപോയാല് അത് കമ്പനികള് ഇവിടെനിന്നും നേടുന്ന കോള്ള ലാഭത്തിനു മാത്രമേ കുറവ് വരുത്തുക ഉള്ളു. അത് തീര്ച്ചയായും സാമൂഹിക വളര്ച്ചയെ ത്വരിതപ്പെടുത്തുക തന്നെ ചെയ്യും.
രാജ്യത്തിന്റെ അവകാശങ്ങളും, തൊഴിലാളികളുടെ അവകാശങ്ങളും, നേടിയെടുത്ത് സമ്പന്നതയുടെ ധാര്ഷ്ട്യത്തിന്റെ മുനയൊടിച്ചു സര്ക്കാരിന്റെയും നിയമസംവിധനങ്ങളുടെയും വരുതിക്ക് ഇത്തരം വിദേശ കമ്പനികളെ നിര്ത്തിയില്ല എങ്കില്, നാം ഓര്ക്കണം കേവലം അരനൂറ്റാണ്ടിനുമപ്പുറം വരുന്ന കാലഘട്ടം വരെ നമ്മെ അടക്കി വാണിരുന്നവര് തുടങ്ങി വെച്ചതും കച്ചവട കമ്പനി ആയി തന്നെ ആയിരുന്നു. അന്നും ഇന്നുംപാദസേവകര് ഇവിടെത്തന്നെ ഉണ്ട്.
(RajeshPuliyanethu

Sunday, 8 August 2010
മരണചിന്തയിലെ ടിപ്സ്
ജീവിതം വികാരങ്ങളുടെ ആഘോഷമാണ്.!! നിരാശ, ഉദ്വേഗം, മത്സരം, ദുഃഖം, എച്ചാഭംഗങ്ങള്‍ , വയിരാഗ്യം , കോപം, ആഹ്ലാദം, ഇങ്ങനെ തുടങ്ങി, "നിര്‍വികാരത" എന്നുവിളിക്കുന്ന വികാരത്തില്‍ കൂടിവരെ നമ്മുടെ ജീവിതം കടന്നുപോകുന്നു.
വികാരങ്ങളുടെ ആജ്ഞാനുവര്തികlaയാണ് നാം തുടര്‍ പ്രവര്‍ത്തനങ്ങളെ രൂപപ്പെടുത്തുന്നത്. നമ്മുടെ പ്രവര്‍ത്തികളില്‍ വികാരത്തിന്റെ അമിത സ്വാധീനത്തെ ഒഴിവാക്കുന്നതിനു പല തരത്തിലുള്ള "TIPS" നിര്‍ദ്ദേശിക്കപപെട്ടിട്ടുള്ളതായി കാണുന്നു. വികാരങ്ങളുടെ അതിപ്രസരതയെ കുറക്കുന്നതിനു ഒരു ചിന്തയുടെ മാര്‍ഗ്ഗം പരീക്ഷിക്കാവുന്നതാണ്.
കേവലം മൂന്നു അക്ഷരം മാത്രമുള്ള " മരണം" എന്നാ ചെറിയ വാക്കിനെയും വലിയ സത്യത്തെയും ഒരു നിമിഷം മനസ്സില്‍ ഓര്‍ക്കുക. മനസ്സില്‍ പതിഞ്ഞ, ഒരുപാടു വേദനിപ്പിച്ച, ഒരുപാടു ചിന്തിപ്പിച്ച,- ഒരുമരണത്തെയെങ്കിലും നോക്കി കാണേണ്ടി വന്നിട്ടില്ലാത്ത മനുഷ്യന്‍, തീര്‍ത്തും വിരളമായിരിക്കും. അപ്രകാരം മരണപ്പെട്ടു പോയവരെ ക്കുറിച്ചുള്ള ചിന്ത മുന്‍പ് പറഞ്ഞ "ടിപ്" ആയി ചിന്തിക്കാന്‍ കൂടുതല്‍ ഉപകരപ്പെടുന്നതാണ്. അങ്ങനെ മരണപ്പെട്ടവര്‍ നടത്തിയ പ്രവര്‍ത്തികള്‍, നേട്ടങ്ങള്‍, കോട്ടങ്ങള്‍, ആക്രോശങ്ങള്‍, പിടിച്ചുവാങ്ങിയ അധികാരങ്ങള്‍, ആദരവുകള്‍, അനാദരവുകള്‍, ധനം, എന്നിങ്ങനെ പലതും നമ്മുടെ മനസസിന്റെ ഏതെങ്കിലുമൊക്കെ കോണില്‍ ചിതറിക്കിടക്കുന്നുണ്ടാകാം. എതിനെല്ലaa മോടുവില്‍ ആ വ്യക്തി ' മരണം' എന്നതിന് നിസ്സാരമായി കീഴ്പ്പെട്ടുപോയ ചിത്രവും നമ്മില്‍ ഉണ്ടാകും.
ജീവിതത്തിലെ എല്ലാ മംഗളവും, അമംഗളവും, ആയവസ്തുതകളും "കടന്നുപോകുന്നതാണ്" എന്നാ സത്യത്തെ ഒരു നിമിഷം മനസിലെക്കെത്തിക്കുന്നതിനും മേല്‍ പറഞ്ഞ ചിന്ത നമ്മ്മേ ഉപകരിക്കും.
"മരണം" എന്നാ ചിന്ത രണ്ടു തരത്തില്‍ മനസിനെ സ്വാധീനിക്കുന്നു, അല്ലെങ്ങില്‍ രണ്ടു തരത്തിലുള്ള ചിന്തയിലേക്ക് നമ്മെ നയിക്കുന്നു. അതില്‍ ഒന്ന് "എന്തിനുവേണ്ടി എല്ലാം"??എന്നാ ഭാവിയെക്കുറിച്ച് നിരാശa ജനകമായി ചിന്തിക്കുന്ന ഒരു ചോദ്യംനമ്മിലെക്കെതിച്ചുകൊണ്ടാകാം. മറ്റൊന്ന് "എങ്ങനെ ആയാലെന്താ??" അടുത്തനിമിഷത്തില്‍ എത്താന്‍ സാധ്യതയുല്ള്ള ഒന്നാണ് മരണം എന്നുപഴിച്ചുകൊണ്ട് ഈ നിമിഷത്തെ എങ്ങനെയും ആസ്വദിക്കണം എന്നാ ചിന്തയെ ഉദ്ദീപിപ്പിച്ചുകൊണ്ടാകാം. ഇതിനു രണ്ടിനും ആവശ്യമുള്ള അത്ര ഭാരം നല്‍കി രണ്ടു തട്ടുകളില്‍ വെച്ച് തീരുമാനിക്കുകയും അതുവഴി ജീവിതത്തെ സംതുലിതമായ അവസ്ഥയില്‍ മുന്നോട്ടു കൊണ്ടുപോവുകയാണ് ഭൌതിക ജീവികളായ മനുഷ്യര്‍ക്ക് ആവശ്യം. അതിനുവേണ്ടി വികാരത്തെ നമ്മുടെ കടിഞ്ഞാണ്‍ ചരടിന് അപ്പുറത്തേക്ക് വളരാന്‍ വിടaതിരിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. മരണം സത്യവും യാഥാര്‍ത്ഥ്യവുമായി മുന്നിലുള്ളപ്പോള്‍ അതിനു ചിന്തയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയും. വികാരങ്ങളെ മയപ്പെടുത്തി, ഒരു പ്രവൃത്തിയിലേക്ക് നയിക്കാനും കഴിയാം.
(RajeshPuliyanethu,
Advocate, Haripad)
(RajeshPuliyanethu,
Advocate, Haripad)
Wednesday, 4 August 2010
പ്രണയ ഭാരം!!
പ്രണയം ഉദാത്തമായ വികാരമാണ്. പ്രണയത്തിന്‍റെ ഉന്നതിയില്‍, അല്ലെങ്കില്‍ അതിന്‍റെ ഉച്ചസ്ഥായിയില്‍ നിന്ന് ലഭിക്കുന്ന്‍ആനന്ദം മറ്റൊന്നില്‍ നിന്നും ലഭിക്കാത്ത അനന്യസദ്രിശ്യമായ ഒന്നാകുന്നു. എന്നാല്‍ പ്രണയിതാക്കള്‍ അവരുടെ പ്രണയ സ്വപ്നങ്ങളില്‍നിന്ന് മാറിയ ഒരു ജീവിതത്തിലേക്ക് എത്തിചെരേണ്ടി വന്നാല്‍, കൂടുതല്‍ വ്യക്തമാക്കിയാല്‍, ഒരു പുതിയ വ്യക്തിയുമായി ജീവിതത്തെ പങ്കിടേണ്ടി വന്നാല്‍ മുന്‍പ് പ്രണയത്തെ ആസ്വദിച്ച ആ വ്യക്തിക്ക് തന്‍റെ നെന്ചില്‍് തന്നെ ചുമക്കേണ്ടി വരുന്ന ഏറ്റവും ദുര്‍്ഗന്ധം വമിക്കുന്ന വ്രണമായിരിക്കുമും തന്‍റെ മുന്‍കാല പ്രണയം.
(RajeshPuliyanethu,
Advocate,Haripad)
Tuesday, 3 August 2010
Photographer
തന്‍റെ കുഞ്ഞിന്‍റെ മനോഹാരിതയും, ഓമനത്വവും കണ്ട് അതില്‍ അത്യാഹ്ലാദവാനായി, വീണ്ടും വീണ്ടും അതിനെ എടുത്തു മതിവരാതെ ചുംബിക്കുന്നത്പോലെയാണ്,
ഒരു ഫോട്ടൊഗറാഫെര്‍ (Photographer) ഒരു മനോഹരമായ ദ്രിശ്യത്തിനു നേരെ വീണ്ടും വീണ്ടും മതിവരാതെ "ക്ലിക്ക്" ചെയ്തുകൊണ്ടിരിക്കുന്നത്.
(RajeshPuliyanethu,
Advocate,Haripad)
Subscribe to:
Posts (Atom)