വികാരങ്ങളുടെ ആജ്ഞാനുവര്തികlaയാണ് നാം തുടര്‍ പ്രവര്‍ത്തനങ്ങളെ രൂപപ്പെടുത്തുന്നത്. നമ്മുടെ പ്രവര്‍ത്തികളില്‍ വികാരത്തിന്റെ അമിത സ്വാധീനത്തെ ഒഴിവാക്കുന്നതിനു പല തരത്തിലുള്ള "TIPS" നിര്‍ദ്ദേശിക്കപപെട്ടിട്ടുള്ളതായി കാണുന്നു. വികാരങ്ങളുടെ അതിപ്രസരതയെ കുറക്കുന്നതിനു ഒരു ചിന്തയുടെ മാര്‍ഗ്ഗം പരീക്ഷിക്കാവുന്നതാണ്.
കേവലം മൂന്നു അക്ഷരം മാത്രമുള്ള " മരണം" എന്നാ ചെറിയ വാക്കിനെയും വലിയ സത്യത്തെയും ഒരു നിമിഷം മനസ്സില്‍ ഓര്‍ക്കുക. മനസ്സില്‍ പതിഞ്ഞ, ഒരുപാടു വേദനിപ്പിച്ച, ഒരുപാടു ചിന്തിപ്പിച്ച,- ഒരുമരണത്തെയെങ്കിലും നോക്കി കാണേണ്ടി വന്നിട്ടില്ലാത്ത മനുഷ്യന്‍, തീര്‍ത്തും വിരളമായിരിക്കും. അപ്രകാരം മരണപ്പെട്ടു പോയവരെ ക്കുറിച്ചുള്ള ചിന്ത മുന്‍പ് പറഞ്ഞ "ടിപ്" ആയി ചിന്തിക്കാന്‍ കൂടുതല്‍ ഉപകരപ്പെടുന്നതാണ്. അങ്ങനെ മരണപ്പെട്ടവര്‍ നടത്തിയ പ്രവര്‍ത്തികള്‍, നേട്ടങ്ങള്‍, കോട്ടങ്ങള്‍, ആക്രോശങ്ങള്‍, പിടിച്ചുവാങ്ങിയ അധികാരങ്ങള്‍, ആദരവുകള്‍, അനാദരവുകള്‍, ധനം, എന്നിങ്ങനെ പലതും നമ്മുടെ മനസസിന്റെ ഏതെങ്കിലുമൊക്കെ കോണില്‍ ചിതറിക്കിടക്കുന്നുണ്ടാകാം. എതിനെല്ലaa മോടുവില്‍ ആ വ്യക്തി ' മരണം' എന്നതിന് നിസ്സാരമായി കീഴ്പ്പെട്ടുപോയ ചിത്രവും നമ്മില്‍ ഉണ്ടാകും.
ജീവിതത്തിലെ എല്ലാ മംഗളവും, അമംഗളവും, ആയവസ്തുതകളും "കടന്നുപോകുന്നതാണ്" എന്നാ സത്യത്തെ ഒരു നിമിഷം മനസിലെക്കെത്തിക്കുന്നതിനും മേല്‍ പറഞ്ഞ ചിന്ത നമ്മ്മേ ഉപകരിക്കും.
"മരണം" എന്നാ ചിന്ത രണ്ടു തരത്തില്‍ മനസിനെ സ്വാധീനിക്കുന്നു, അല്ലെങ്ങില്‍ രണ്ടു തരത്തിലുള്ള ചിന്തയിലേക്ക് നമ്മെ നയിക്കുന്നു. അതില്‍ ഒന്ന് "എന്തിനുവേണ്ടി എല്ലാം"??എന്നാ ഭാവിയെക്കുറിച്ച് നിരാശa ജനകമായി ചിന്തിക്കുന്ന ഒരു ചോദ്യംനമ്മിലെക്കെതിച്ചുകൊണ്ടാകാം. മറ്റൊന്ന് "എങ്ങനെ ആയാലെന്താ??" അടുത്തനിമിഷത്തില്‍ എത്താന്‍ സാധ്യതയുല്ള്ള ഒന്നാണ് മരണം എന്നുപഴിച്ചുകൊണ്ട് ഈ നിമിഷത്തെ എങ്ങനെയും ആസ്വദിക്കണം എന്നാ ചിന്തയെ ഉദ്ദീപിപ്പിച്ചുകൊണ്ടാകാം. ഇതിനു രണ്ടിനും ആവശ്യമുള്ള അത്ര ഭാരം നല്‍കി രണ്ടു തട്ടുകളില്‍ വെച്ച് തീരുമാനിക്കുകയും അതുവഴി ജീവിതത്തെ സംതുലിതമായ അവസ്ഥയില്‍ മുന്നോട്ടു കൊണ്ടുപോവുകയാണ് ഭൌതിക ജീവികളായ മനുഷ്യര്‍ക്ക് ആവശ്യം. അതിനുവേണ്ടി വികാരത്തെ നമ്മുടെ കടിഞ്ഞാണ്‍ ചരടിന് അപ്പുറത്തേക്ക് വളരാന്‍ വിടaതിരിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. മരണം സത്യവും യാഥാര്‍ത്ഥ്യവുമായി മുന്നിലുള്ളപ്പോള്‍ അതിനു ചിന്തയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയും. വികാരങ്ങളെ മയപ്പെടുത്തി, ഒരു പ്രവൃത്തിയിലേക്ക് നയിക്കാനും കഴിയാം.
(RajeshPuliyanethu,
Advocate, Haripad)
(RajeshPuliyanethu,
Advocate, Haripad)
അക്ഷരത്തെറ്റുകള്‍ എഡിറ്റ് ചെയ്ത് ശരിയാക്കുമല്ലൊ. നല്ല പോസ്റ്റ്.
ReplyDeleteആശംസകളോടെ,
"മരണചിന്തയിലെ ടിപ്സ്" യോചിച്ച ഒരു തലക്കെട്ടായില്ല! ഞാന്‍ എന്തെങ്കിലും തമാശ ആയിരിക്കും എന്നുകരുതി തലക്കെട്ട് കണ്ടപ്പോള്‍. ഇത് മനശാസ്ത്ര പരമായ ഒരു സമീപനം ആണ് ! അത് മുഴുവനായും വിജയിക്കാന്‍ പ്രയാസവും ആണ്. കാരണം , മരണം എല്ലാവര്ക്കും നിസ്സംഗമായ ഒരു സംകല്‍പ്പം അല്ല എന്നത് തന്നെ.
ReplyDelete